ഒരു വലിയ യുദ്ധവിജയം - നെടുംകോട്ടയിലെ വിജയം, ഒരു തിരിഞ്ഞു നോട്ടം
പുരാതനവും ആധുനികവുമായ യുദ്ധങ്ങളെ വിദഗ്ധരും വിദഗ്ധർ അല്ലത്തവരും ഒക്കെ ഇഴകീറി പരിശോധിച്ച് അവലോകനം ചെയ്യാറുണ്ട് .പത്തോ പതിനഞ്ചോ കുതിര ഭടന്മാർ മരുഭൂമിയിൽ ഉയർത്തിയ രണ്ടോ മൂന്നോ പടുതാ കൂടാരങ്ങൾ തീയിട്ടു അതിലുള്ളവരെ വധിച്ച പ്രാദേശിക അടിപിടികളെപ്പോലും മഹായുദ്ധങ്ങളായി പാടി പുകഴ്ത്താറുണ്ട് . അതുപോലെതന്നെയാണ് , ലക്ഷകകണക്കിനു സൈന്യവുമായി വന്നു പത്തും ഇരുനൂറും പേരുള്ള സൈന്യങ്ങളെ തകർത്തു നേടുന്ന ''മഹാ '' യുദ്ധ വിജയങ്ങളും . ഒരു യുദ്ധവിജയം എല്ലാ അർത്ഥത്തിലും മഹത്തരമാകുന്നത് ആളിലും ആയുധത്തിലും വലിയ ഒരു സൈന്യത്തെ ചെറിയ ഒരു സൈന്യം ബുദ്ധിയും കൗശലവും തന്ത്രങ്ങളും കൊണ്ട് പരാജയപ്പെടുത്തുമ്പോഴാണ് .ഹാനിബാൾ , അലക്‌സാണ്ടർ , ചന്ദ്രഗുപ്ത മൗര്യൻ , രാജരാജ ചോളൻ, തുടങ്ങിയവരൊക്കെ മഹാന്മാരായ പടനായകന്മാർ ആകുന്നതും അത്തരത്തിൽ നേടിയ യുദ്ധ വിജയങ്ങളിലൂടെയാണ് .
ഇന്ത്യയുടെ ചരിത്രത്തിൽ അത്തരത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തേണ്ടതാണ് ഇന്നേക്ക് 230 വർഷങ്ങൾക്ക് മുൻപ് തിരുവിതാംകൂർ എന്ന ചെറിയ നാട്ടു രാജ്യം ധർമ്മരാജാവിന്റെ നേതിര്ത്വത്തിൽ ആളിലും അർത്ഥത്തിലും വളരെ വലുതായിരുന്നു ടിപ്പുവിന്റെ മൈസൂർ സൈന്യത്തിന് മേൽ നേടിയ നെടും കോട്ട യുദ്ധത്തിലെ വിജയം . മലബാർ കീഴടക്കിയ ടിപ്പു 35000 സൈനികരും അതിനൊത്ത പടക്കോപ്പുകളും ഫ്രഞ്ചുകാരുടെ അളവറ്റ സഹായങ്ങളോട് കൂടെയുമാണ് 1789 ൽ മൈസൂരിനേക്കാൾ വളരെ ചെറുതും വിഭവങ്ങൾ കുറഞ്ഞതുമായ തിരുവിതാംകൂറിനെ ആക്രമിച്ചത് . തിരുവിതാംകൂറിന്റെ അന്നത്തെ സൈനിക ബലം ഏറിയാൽ 5000 -1000 നിലവാരത്തിൽ ആയിരുന്നു . ഒരു തിരുവിതാംകൂർ സൈനികന് അഞ്ചിലധികം മൈസൂർ സൈനികൻ എന്നതായിരുന്നു അനുപാതം . സൈനികമായി എല്ലാ മേൽകൈയും മൈസൂറിനായിരുന്നു .
ശക്തിയെ ബുദ്ധികൊണ്ട് വീഴ്ത്തുകയായിരുന്നു അന്ന് തിരുവിതാംകൂർ ചെയ്തത് . പ്രതിരോധിക്കാവുന്ന വടക്കൻ അതിർത്തിയിൽ നേടും കോട്ട എന്ന മണ്ണുകൊണ്ടുള്ള കോട്ട തിരുവിതാംകൂർ നിര്മിച്ചെടുത്തു . നിർമിച്ചപ്പോൾ തന്നെ കോട്ട അത്ര ശക്തമല്ലെന്നും മൈസൂർ സൈന്യം കോട്ട ഭേദിക്കും എന്നും തിരുവിതാംകൂറിന്റെ സൈനിക സ്ട്രാറ്റജിസ്റ്റ് ആയ പത്മനാഭ പിള്ള കണക്കു കൂട്ടിയിട്ടുണ്ടാവും . മാസങ്ങളോളം ടിപ്പുവിന്റെ വൻപടയെ നേടും കോട്ടക്ക് ചുറ്റും വട്ടം കറക്കാൻ പത്മനാഭപിള്ളയുടെ സൈനിക നീക്കങ്ങൾക്കായി ,അവസരം വന്നപ്പോൾ തിരുവിതാംകൂർ സൈന്യം ഒരു സ്ട്രാറ്റജിക്ക് റിട്രീറ്റ് നടത്തി . വിജയം അടുത്തെത്തി എന്ന് ധരിച്ചു കോട്ട തകർത്തു മുന്നേറിയ മൈസൂർ സൈന്യത്തെ കാത്തിരുന്നത് ഒരു ജല ബോംബായിരുന്നു . കണക്കു കൂട്ടലുകൾ പിഴച്ചു എന്ന് മൈസൂർ സൈന്യം മനസിലാക്കിയപ്പോഴേക്ക് അവർ പൂർണമായും കെണിയിൽ പെട്ടിരുന്നു .
തിരുവിതാംകൂർ സൈന്യം മൈസൂർ സൈന്യത്തോട് പിൻവാങ്ങയത് പെരിയാറിന്റെ ഫ്ളഡ് പ്ലെയിൻ ഒഴിച്ചിട്ടായിരുന്നു . ഈ പ്രദേശത്തേക്ക് മൈസൂർ സൈന്യം കടന്നുകയറിയപ്പോൾ തിരുവിതാംകൂർ സൈന്യത്തിലെ ഒരു സ്‌പെഷ്യൽ ഫോഴ്സ് പെരിയാറിലെ ജലം ഭാഗീകമായി തടുത്തുനിർത്തിയിരുന്ന ഒരു ചിറ തകർത്തു . മിനിറ്റുകൾക്കുള്ളിൽ മൈസൂർ സൈന്യം പ്രളയത്തിൽ പെട്ട് നശിച്ചു . വെട്ടു കൊണ്ട് മുടന്തിയോടിയ ടിപ്പുവിന് പിന്നീട് ഒരു പട നയിക്കേണ്ടി വന്നില്ല . ടിപ്പുവും ടിപ്പുവിന്റെ സൈന്യവും പഴങ്കഥയായി .
വളരെ കൂലങ്കഷമായി വിലയിരുത്തുകയും അവലോകനം ചെയ്യപ്പെടേണ്ടതുമാണ് നെടുംകോട്ട യുദ്ധവും അതിൽ തിരുവിതാംകൂർ സൈന്യം പയറ്റിയ അടവുകളും . ആധുനിക കാലത്തു വളരെ വിദഗ്ധമായി തന്നെ നെടുംകോട്ടയുടെ ശേഷിപ്പുകൾ തകർക്കപ്പെട്ടു . കോട്ടയുടെ അവശേഷിക്കുന്ന ഭാഗം തകർത്തു ഏതോ റോഡ് നിര്മാണത്തിനുപയോഗിച്ചു എന്നാണ് പറയപ്പെടുന്നത് . നെടുകോട്ടയിലെ മണ്ണ് തകർത്തു നെടുംകോട്ടയെ ഇല്ലാതാക്കാൻ കഴിഞ്ഞു . പക്ഷെ നേടും കോട്ടയുദ്ധത്തിൽ തിരുവിതാംകൂർ നേടിയ ഉജ്വലമായ യുദ്ധവിജയത്തെ മറക്കാൻ ലക്ഷക്കണക്കിന് പാണൻപാട്ടുകാരെ ഇറക്കിയുള്ള PR വർക്ക് കൊണ്ടുപോലും സാധിക്കില്ല .നമ്മൾ ഇതുവരെ വിലകല്പിച്ചു കൊടുത്തിട്ടില്ലെങ്കിലും അത്ര വലിയ പ്രാധാന്യമാണ് പാശ്ചാത്യരും പൗരസ്ത്യരുമായ യുദ്ധ തന്ത്രജ്ഞർ നേടും കോട്ട യുദ്ധത്തിലെ തിരുവിതാംകൂർ വിജയത്തിന് നൽകിയിട്ടുള്ളത് .
No comments:
Post a Comment