ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

29 January 2020

മതഭ്രാന്തനായ ടിപ്പു

മതഭ്രാന്തനായ ടിപ്പു

ടിപ്പു സുല്‍ത്താന്‍ കേരളത്തില്‍ നടത്തിയ കൊടും ക്രൂരതകള്‍ അക്ഷരങ്ങള്‍ക്കൊണ്ടു വര്‍ണ്ണിക്കാന്‍ സാധിക്കുന്നതല്ല. എന്നിട്ടും നമ്മുടെ പാഠപുസ്തകങ്ങളില്‍ ഇംഗ്ലീഷുകാരോട് പോരാടിയ വീരനായകനായിട്ടാണു അവതരിപ്പിക്കപ്പെടുന്നത്. ലക്ഷകണക്കിനു ഹിന്ദുക്കളേയും ക്രിസ്ത്യാനികളെയും പരിപൂര്‍ണ്ണ നഗ്‌നരാക്കി ആനയുടെ കാലില്‍ കെട്ടിയിട്ടു ചവട്ടിയരപ്പിച്ചു. ടിപ്പുവിന്റെ പോരാളികള്‍ ഹിന്ദു സ്ത്രീകളെ കൂട്ടമായി മാനഭംഗപ്പെടുത്തുകയും അവരുടെ പെണ്‍കുട്ടികളെ പോലും ഉപദ്രവിക്കുകയും ചെയ്തു. സ്ത്രീകളെ തൂക്കിലേറ്റുകയും ചെയ്തു. കുട്ടികളേയും വെറൂതെ വിട്ടില്ല അവരു കുരുക്കു അവരുടെ അമ്മയുടെ കഴുത്തില്‍ കെട്ടിയിട്ടു. ഹിറ്റ്‌ലറുപോലും ചെയ്യാന്‍ മടിച്ചിരുന്ന കൊടും ക്രൂരതകളാണ് ടിപ്പു സുല്‍ത്താന്‍ കേരള മണ്ണില്‍ ആടി തിമര്‍ത്തത്. അദ്ദേഹത്തിന്റെ പേരു ഉച്ചരിക്കുന്നതു തന്നെ അന്നു മരിച്ചു പോയ ലക്ഷകണക്കിനു കേരളീയരുടെ ആത്മാക്കളോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയായിരിക്കും.

”മലബാറില്‍ കണ്ണൂര്‍ ജില്ലയില്‍ മണത്തണ എന്ന ഒരു സ്ഥലമുണ്ട്. പുരാതന ക്ഷേത്ര നഗരിയായിരുന്നു ഇത്. 50ലധികം ക്ഷേത്രങ്ങള്‍ നിലകൊണ്ട ഒരു നഗരം. അത് ടിപ്പു തകര്‍ത്തു തരിപ്പണമാക്കി. വിഗ്രഹങ്ങള്‍ എല്ലാം കിണറുകളിലും മറ്റും തള്ളിയത് ചരിത്രം. ഇന്നും തകര്‍ന്നു കിടക്കുന്ന കൊട്ടിയൂര്‍ മഹാ ക്ഷേത്രത്തിന്റെ അമൂല്യ വസ്തുക്കളും, സ്വര്‍ണ്ണവും തങ്കവും സൂക്ഷിച്ചിരുന്ന മണത്തണ കരിമ്പന ഗോപുരത്തിന്റെ നശിപ്പിച്ച പഴയ കെട്ടിടം ആര്‍ക്കും ചെന്നാല്‍ അവിടെ കാണാം. എല്ലാം ടിപ്പുവിന്റെ സംഭാവനയായിരുന്നു. ആ ക്ഷേത്ര നഗരിയേയും അവിടുത്തേ ജനങ്ങളേയും ഭൂമുഖത്തുനിന്നും തുടച്ചുമാറ്റുകയായിരുന്നു എന്ന് ചരിത്രം.”

മലബാറില്‍ ടിപ്പു വരുന്നതിനുമുമ്പുള്ള മുസ്ലീം ജനസഖ്യ പത്തു ശതമാനത്തിനു താഴെ ആയിരുന്നു. അവിടെ നായന്‍മാരുടെ നേത്രത്വത്തിലുള്ള നാട്ടു രാജ്യങ്ങളാണു ഉണ്ടായിരുന്നത്. ഇരുപതുശതമാനത്തോളം വരുന്ന സെന്റ് തോമാസ് നസറാണീകളൂം അതിന്റെ അടുത്ത് ബ്രാഹമണന്‍മാരുമുണ്ടായിരുന്നു. എന്നാല്‍ ടിപ്പുവിന്റെ പടയോട്ടം കഴിഞ്ഞതോടെ മലബാറില്‍ മേഖലയില്‍ ഹിന്ദുക്കള്‍ അപ്രത്യക്ഷമായി. ഒന്നുകില്‍ അവര്‍ കാടുകളീലേക്കു പാലായനം ചെയ്തു അല്ലെങ്കില്‍ അവര്‍ വധിക്കപെട്ടു. മുസ്ലീം മതത്തിലേക്കു മതം മാറിയ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മാത്രം ജീവിക്കാന്‍ അനുവദിച്ചു. അങ്ങിനെയുള്ള ഒരാളുടെ ജന്‍മദിനം നമ്മളെന്തിനു ദേശീയ ഉല്‍സവമാക്കി ആഘോഷിക്കണം? അയാളെങ്ങനെ നമ്മുടെ സ്വാതന്ത്ര സമരസേനാനിയാകും?

ചരിത്ര വസ്തുതകള്‍ ആര്‍ക്കും വളച്ചൊടിക്കാന്‍ കഴിയില്ല അദ്ദേഹത്തിന്റെ വരികള്‍ തന്നെ അദ്ദേഹത്തിന്റ് ചെയ്തികള്‍ക്കു സാക്ഷ്യം നല്‍കുന്നു. 1790 ജനുവരി 18 തിയ്യതി കുറിച്ചു സയ്യദ് അബ്ദുല്‍ ദുലായ് ക്കു എഴുതിയ കത്തില്‍ ടിപ്പു ഇങ്ങനെ എഴുതി വെയ്ക്കുന്നു.

‘അള്ളാഹുവിന്റേയും പ്രവാചകനായ മുഹമ്മദ് നബിയുടേയും അനുഗ്രഹത്താല്‍ കോഴിക്കോട്ടെ ഒരു വിധം എല്ലാ ഹിന്ദുക്കളേയും ഇസ്ലാമിലേക്കു മതം മാറ്റാന്‍ എനിക്കു കഴിഞ്ഞു. കൊച്ചി രാജ്യത്തിന്റെ അതിര്‍ത്തിയിലുള്ള ചിലര്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. അവര്‍ക്കെതിരേയും നമ്മള്‍ ജിഹാദ് ചെയ്യേണ്ടതുണ്ടു.’

അതിന്റെ പിറ്റേദിവസം ബദ്രൂസ് സല്‍മാന് എഴുതിയ കത്ത് ഇങ്ങനെയാണു

‘ എനിക്കു മലബാറില്‍ മികച്ച വിജയമുണ്ടായി. നാലു ലക്ഷം ഹിന്ദുക്കളെ ഇല്‌സാമിലേക്കു മതം മാറ്റി. ഞാന്‍ രാമന്‍ നായര്‍( തിരുവിതാം കൂര്‍ മഹാരാജാവു) ക്കെതിരെ യുദ്ധം ചെയ്യാന്‍ പോകുകയാണൂ.’

പോര്‍ച്ചു ഗീസ് ചരിത്രകാരനും സഞ്ചാരിയുമായ ഫാദര്‍ ബരത്തലോമിയ ഇങ്ങനെ എഴുതി വെച്ചിരിക്കുന്നു.

‘മുപ്പതിനായിരം പേരടങ്ങുന്ന കിരാതന്‍മാരായിരുന്നു ടിപ്പുവിന്റെ പട്ടാളം.കണ്ണീല്‍ കണ്ട ആളുകളെയെല്ലാം അവര്‍ തലയറുത്തു കൊന്നു കൊണ്ടിരിക്കുന്നു. ഫ്രഞ്ചു കമാന്ററായ ലില്ലിയുടെ നേത്രത്വത്തില്‍ പീരങ്കിപട ഒരു വിധം എല്ലാ സ്തീകളേയും പുരുഷന്‍മാരേയും തൂക്കി കൊന്നു. ആദ്യം അമ്മയെ തൂക്കുന്നു അതിനോടൊപ്പം തന്നെ അവരുടെ കുട്ടികളേയും അമ്മയുടെ കഴുത്തില്‍ കെട്ടിയിടുന്നു. കിസ്ത്യാനികളേയും ഹിന്ദുക്കളേയും ആനയുടെ കാലില്‍ കെട്ടിയിടുന്നു. ആന ചവിട്ടി അവരെ ചതച്ചരയ്കുന്നു. അമ്പലങ്ങളൂം പള്ളികളൂം തീവെച്ചു നശിപ്പിച്ചു. പല വിഗ്രഹങ്ങളില്‍ മേല്‍ മല മൂത്ര വിസ്സര്‍ജ്ജനം നടത്തി അശുദ്ധമാക്കി. ഇസ്ലാമതത്തില്‍ വിശ്വസിക്കാത്തവരെ അപ്പോള്‍ തന്നെ തൂക്കി കൊന്നു. അവിടെ നിന്നു രക്ഷപെട്ട ചില ക്രിസ്ത്യാനികള്‍ പറഞ്ഞ കാര്യമാണിത് , ഫാദര്‍ ബര്‍ത്തലോമിയ കൂട്ടി ചേര്‍ക്കുന്നു. പലരും ടിപ്പുവില്‍ നിന്നു രക്ഷപെടാന്‍ വരാപ്പുഴയിലേക്കു പാലായനം ചെയ്തിരുന്നു. ഫാദര്‍ ബര്‍ത്തലോമിയ അപ്പോള്‍ വരാപ്പുഴയിലായിരുന്നു.കര്‍മ്മലീത്ത മിഷിനറി ആസ്ഥാനം അന്നു വരാപ്പുഴ ആയിരുന്നു.’

യുദ്ധത്തില്‍ തടവുകാരായിപിടിക്കപെടുന്ന നായന്‍മാരെ നിര്‍ബന്ധിച്ചു പരിച്ഛേദനം( സുന്നത്ത് )കഴിപ്പിക്കാന്‍ ടിപ്പു നല്‍കുന്ന ഉത്തരവുകളും ഭീകരമാണു.അവരെ നിര്‍ബന്ധിച്ചു ബീഫ് തീറ്റിപ്പിച്ചു. ഇതെല്ലാം ഇന്നു ചരിത്രത്തിന്റെ ഭാഗമാണു. ഇരിങ്ങാലകുട ക്ഷേത്രത്തിലെ ചരിത്ര രേഖകളേല്ലാം ടിപ്പു നശീപ്പിച്ചു. തൃശ്ശൂര്‍ വടക്കു നാഥ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ പശൂവിനെ കൊന്നു അതിന്റെ കുടല്‍ മാല ചാര്‍ത്തി അശുദ്ധമാക്കി. ത്രശ്ശൂരിനടുത്ത് ഒല്ലൂര്‍ പള്ളിക്കു നേരെ പീരങ്കി ആക്രമണം നടത്തി. ഗുരുവായൂരമ്പലത്തിലെ വിഗ്രഹം അമ്പലപുഴയിലേക്കു മാറ്റേണ്ടിവന്നു. ഗുരവായൂര്‍ ക്ഷേത്രം ആക്രമിക്കാതിരിക്കാന്‍ കോടിക്കണക്കിനു രൂപ ടിപ്പുവിന്റെ പടത്തലവന്‍മാര്‍ക്കു കൈക്കൂലി കൊടുക്കേണ്ടിവന്നു. ഇതെല്ലാം മലയാളികള്‍ മറക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങളാണു. ഇനി ടിപ്പുവിനെ വീണ്ടും നായകനാക്കി മലയാളി മനസ്സില്‍ വീണ്ടും കനല്‍ കോരിയിടരുത്. ടിപ്പുവിന്റെ ധീരകൃത്യങ്ങള്‍ വിവരിക്കാന്‍ ഒരു ലേഖനത്തിനോ ഒരു പുസ്തകത്തിനോ കഴിയില്ല അതെല്ലാം വേണ്ട വിധത്തില്‍ എഴുതപെട്ടിരുന്നെങ്കില്‍ ജര്‍മ്മനിയിലെ ഹിറ്റ് ലര്‍ എത്രയോ പുറകിലാകുമായിരുന്നു.

ക്ഷേത്ര നിര്‍മ്മാണ തത്ത്വങ്ങള്‍

ക്ഷേത്ര നിര്‍മ്മാണ തത്ത്വങ്ങള്‍

പലരും ചോദിച്ചു എന്താണ് മനുഷ്യനും ക്ഷേത്രവും ആയിട്ടുള്ള ബന്ധം... അതിനു ഉത്തരമാണ് ഈ ലേഖനം.

ഹൈന്ദവ ക്ഷേത്രങ്ങള്‍ വെറും പ്രാര്‍ഥനാലയങ്ങളായല്ല നിര്‍മ്മിക്കുന്നത്. ഇത് പ്രപഞ്ചത്തിന്റെ ഒരു പതിപ്പാണ്. എന്നു മാത്രമല്ല തികച്ചും ശാസ്ത്രീയ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ചിട്ടുള്ള മനുഷ്യശരീരത്തിന്റെ പ്രതീകങ്ങളാണ്. 

മനുഷ്യ ശരീരം തന്നെ പ്രപഞ്ച തത്വത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടെ ക്ഷേത്രം എന്നതു ദേവന്റെ ബാഹ്യ (സ്ഥൂല) ശരീരം ആണ്. 

പൊതുവേ ക്ഷേത്രത്തിന്റെ നിര്‍മ്മാണ രീതി നോക്കിയാല്‍ ഇത് നമുക്ക് വ്യക്തമായി മനസ്സിലാവുന്നതാണ്. ഇനി നമുക്ക് ക്ഷേത്രത്തിന്റെ ഘടന എപ്രകാരമെന്നു നോക്കാം. 

പുറത്തുനിന്ന് അകത്തേക്കു നോക്കിയാല്‍ പുറം മതില്‍ (പ്രാകാരം) കൊടിമരം ബാഹ്യഹാര അഥവാ ശീവേലിപ്പുര, മദ്ധ്യാഹാര അഥവാ വിളക്കുമാടം, അന്തര്‍ഹാര അഥവാ നാലമ്പലം, അന്തര്‍മണ്ഡലം അഥവാ അകത്തെബലിവട്ടം, ശ്രീകോവില്‍ എന്നീ അംഗങ്ങള്‍ കാണാവുന്നതാണ്. 

ഇത്രയും ഭാഗങ്ങള്‍ ദേവന്റെ സ്ഥൂല ശരീരങ്ങളാണ്. അതിനുള്ളിലെ ദേവ പ്രതിഷ്ടയും, പ്രതിഷ്ഠക്കടിയിലുള്ള ഷഡാധാരങ്ങളും ദേവന്റെ സൂഷ്മ ശരീരങ്ങളാണ്. മേല്പറഞ്ഞ സൂഷ്മ, സ്ഥൂല ശരീരങ്ങള്‍ തമ്മില്‍ ഒരു അനുപാത ക്രമത്തിലാണ് നിര്‍മ്മാണം ചെയ്തിരിക്കുന്നത്. ഇത് നമ്മുടെ ശരീരത്തിലെ അവയവങ്ങള്‍ തമ്മിലുള്ള അനുപാതം പോലെയാണ്. 

ഈ അനുപാതം തെറ്റുകയാണെങ്കില്‍ അയാള്‍ വികലാംഗനായിത്തീരുന്നു. എന്നു മാത്രമല്ല അയാളുടെ ദൈനംദിന കാര്യങ്ങള്‍ പോലും വേണ്ടവിധം ചെയ്യുന്നതിനു വൈഷമ്യം ഉണ്ടാക്കുന്നു. 

അതുപോലേ മല്‍പ്പറഞ്ഞ ക്ഷേത്ര
അംഗങ്ങള്‍ക്ക് സ്ഥലത്തിനോ, കണക്കിനോ ഒരു പിഴവുണ്ടായാല്‍ പ്രത്യക്ഷരൂപത്തില്‍ ഒരു പക്ഷേ വിരൂപത്തില്‍ മനസ്സിലാകുന്നില്ലങ്കിലും അത് ജനങ്ങള്‍ക്ക് ക്ഷേമത്തിനു പകരം നാശത്തേയും അനര്‍ഥത്തേയും പ്രദാനം ചെയ്യുന്നതായിത്തീരും. 

ഒരു ദേശത്ത് ക്ഷേത്രം നിര്‍മ്മിക്കുന്നത്
ജനങ്ങളുടെ ആത്മീകവും, ഭൗതീകവുമായ ശ്രേയസ്സിനെ കണക്കാക്കിയാണ്. ക്ഷേത്രനിര്‍മ്മാണം ചെയ്യുമ്പോള്‍ നമ്മുടെ നാശ ദൃഷ്ടിക്ക് ഗോചരങ്ങളല്ലാത്ത പലഘടകങ്ങളും പരിഗണിക്കേണ്ടതായുണ്ട്. അതിനായി തച്ചുശാസ്ത്രത്തിന്റെയും ജ്യോതിശാസ്ത്രത്തിന്റെയും സേവനം അനിവാര്യമാണ്. 

ആദ്യമായി ക്ഷേത്രനിര്‍മ്മാണത്തിനു അനുയോജ്യമായ ഭൂമി തിരഞ്ഞെടുക്കുകയാണ് വേണ്ടത്. ക്ഷേത്രനിര്‍മ്മാണം കൊണ്ട് അനുഭവയോഗ്യമായ നല്ലതും ചീത്തയും മായ ഫലങ്ങള്‍ എന്തെല്ലാം എന്ന് മനസ്സിലാക്കി, ദുഷ്ഫലങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതായ ഉപായങ്ങളും സ്വീകരിക്കേണ്ടതായുണ്ട്. എതു ക്ഷേത്രങ്ങളുടെ കര്യത്തില്‍ മാത്രമല്ല
വീടുകളുടെ കാര്യത്തിലും ശ്രദ്ധിക്കേണ്ട ഒന്നാണ്.  

പ്രപഞ്ച രഹസ്യങ്ങളും, സത്യങ്ങളും
നിരീക്ഷണത്തിലൂടെയും സാധനയിലൂടെയും അനുഭവിച്ചറിഞ്ഞ ഋഷീശ്വരന്‍ മാരുടെ അസാമാന്യ പ്രതിഭയിലൂടെ രൂപപ്പെടുത്തി വികസ്സിപ്പിച്ചെടുത്ത ശാസ്ത്രങ്ങളാണ്, തച്ചുശാസ്ത്രവും ജ്യോതിശാസ്ത്രവും.
യുഗങ്ങള്‍ പിന്നിട്ടിട്ടും ഇന്നും അത്യാധുനീകങ്ങളായി നിലനില്‍ക്കുന്ന ശാസ്ത്രശാഖകളാണ് ഇവ.

ഭാരതീയ ശാസ്ത്രങ്ങളൊക്കയും മനുഷ്യ നന്മയും ആരോഗ്യപരമായ നിലനില്പ്പും ആണ് ലക്ഷ്യം. ആദ്യമായി യജമാനന്‍ (ഉടമസ്ഥന്‍) ഉത്തമനായ ആചാര്യനെ (തന്ത്രിയെ) സാമ്പ്രദായിക ക്രമത്തില്‍ ആചാര്യവരണം ചെയ്യണം. ക്ഷേത്രത്തിനു തച്ചുശാസ്ത്രപ്രകാരം നിശ്ചയപ്പെടുത്തിയിട്ടുള്ള സ്ഥലം തന്ത്രി പുന്നക്കുറ്റി നാട്ടി ഭൂപരിഗ്രഹം ചെയ്യേണ്ടതാണ്. 

ഈ ഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള അനുവാദം വാസ്തു പുരുഷനോടും ഭൂമിദേവിയോടും പ്രപഞ്ച ജീവ ശക്തിയോടും വാങ്ങിയാണ് ചെയ്യുന്നത്. അതിനു ശേഷം ഏഴു പ്രകാരത്തിലുള്ള ശുദ്ധിക്രീയയാണ് നടക്കുക. 

ആ ഭൂമിയിലേയും അന്തരീക്ഷത്തിലേയും ദോഷങ്ങള്‍ ഒഴിവാക്കി അവിടം ഒരു സംരക്ഷിത മേഖലയാക്കിത്തീര്‍ക്കുന്നു. ഇനിയും ക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കുകയായി.

ശ്രീകോവില്‍ എന്നത് യോഗനിദ്രയില്‍ ഇരിക്കുന്ന ഒരു മനുഷ്യ ശരീരവുമായി തുലനം ചെയ്യാവുന്നതാണ്. 

ഈ ശരീരത്തില്‍ എന്തെല്ലാം സ്ഥൂല, സൂഷ്മ അവയവങ്ങള്‍ ഉണ്ടന്ന് നമുക്ക് പരിശോദിക്കാം. ആദ്യമായി ആധാരശിലയുടെ സ്ഥാപനമാണ് നടക്കുക. ഇത് മനുഷ്യ ശരീരത്തിലെ മൂലാധാരത്തെയാണ് പ്രതിനിധാനം ചെയ്യുക. ഇത് മനുഷ്യശരീരത്തിന്റെ ഏറ്റവും താഴെ ലിംഗത്തിനും ഗുദത്തിനും മദ്ധ്യേ
സ്ഥിതി ചെയ്യുന്നു.

ഇത് ശ്രീകോവിലിന്റെയും ഏറ്റവും അടിയിലത്തെ അവയവമാണ്. ഇതിനു മുകളിലായി ധാന്യങ്ങളെ (വിത്ത്) കൊണ്ട് ഒരു പീഠമുണ്ടാക്കി അതില്‍ നിധികുംഭത്തെ സ്ഥാപിക്കുന്നു.

ധാന്യം കൊണ്ടുള്ള പീഠം സ്വാധിഷ്ടാനചക്രത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. സ്വാധിഷ്ടാനചക്രം ലിംഗമൂലത്തിലാണ്. ഇവിടെ നിന്നുമാണ് ജീവന്റെയും നാദത്തിന്റേയും ഉത്ഭവം. 

ആധാര ചക്രവും, സ്വാധിഷ്ടാന ചക്രവും ഒരേ ശിലയില്‍ തന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇതിന്റെ മുകളിലുള്ള നിധികുംഭം ചെമ്പുകൊണ്ടോ കല്ലു കൊണ്ടോ നിര്‍മ്മിക്കാവുന്നതാണ്. സ്വര്‍ണ്ണവും രത്നവും കൊണ്ട് നിറച്ച ഈ നിധികുഭം മനുഷ്യ ശരീരത്തിലെ മണിപൂരകചക്രത്തെ പ്രതിനിധാനം ചെയ്യുന്നത്. 

സ്വാധിഷ്ടാന ചക്രത്തില്‍ നിന്നും അവ്യക്തമായി ഉത്ഭവിക്കുന്ന ശബ്ദ തരംഗങ്ങള്‍ മണിപൂരക ചക്രത്തില്‍ എത്തുമ്പോള്‍ അത് വ്യക്തമായ ശബ്ദമായി മാറുന്നു. നിധികുംഭത്തിന്റെ മുകളില്‍ ശില കൊണ്ടുള്ള പത്മമാണ്. 

ഈ താമരപ്പൂവ് മനുഷ്യന്റെ ഹ്രദയസ്ഥാനത്തുള്ള അനാഹത ചക്രത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. മണിപൂരക ചക്രത്തില്‍ വ്യക്തമായി ഉത്ഭവിച്ച ശബ്ദതരംഗങ്ങള്‍ ഇവിടെ എത്തുമ്പോള്‍ സ്ഫുടമായി സ്ഫുരണം ചെയ്യുന്നു. 

പത്മത്തിന്റെ മുകളില്‍ ശിലകൊണ്ടുള്ള കൂര്‍മ്മമാണ് ഇത് ദേവന്റെ ദര്‍ശ്ശനത്തിന് അനുസരണമായി സ്ഥാപിക്കുന്നു. മനുഷ്യ ശരീരത്തില്‍ അഞ്ച് പ്രകാരത്തിലുള്ള പ്രാണശക്തിയുണ്ട് . 

പ്രാണന്‍, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ എന്നീ വിധത്തില്‍ അറിയപ്പെടുന്നത് ഒരേ പ്രാണശക്തിയാണ്. പ്രാണന്‍ കൂര്മ്മം എന്ന പേരിലും അറിയപ്പെടുന്നു. ഈ പ്രാണശക്തിയാണ് ശിലകൊണ്ടുള്ള കൂര്‍മ്മം പ്രതിനിധാനം ചെയ്യുന്നത്. 

കൂര്‍മ്മത്തിന്റെ മുകളില്‍ ചെമ്പുകൊണ്ടുണ്ടാക്കിയ യോഗനാളത്തെ പ്രതിഷ്ടിക്കുന്നു. 

ഇത് ശരീരത്തിലെ വിശുദ്ധിചക്രത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇത് കുണ്ഡലിനീ ശക്തിയുടെ ഗമനമാര്‍ഗ്ഗമാണ്. ഇതിനു മുകളില്‍ നപുംസക ശില സ്ഥാപിക്കുന്നു.

ഈ നപുംസകശിലയുടെ അടിഭാഗത്ത് യോഗനാളം വന്നുമുട്ടുന്ന സ്ഥാനം മനുഷ്യശരീരത്തിലെ ആജ്ഞാചക്രം. നപുംസക ശിലയുടെ മുകള്‍ ഭാഗം സഹസ്രാരപത്മമാണ്. 

ആജ്ഞാചക്രം പരമാത്മാവിന്റെ സ്ഥാനം കൂടിയാണ്. ഗുണാതീത തത്വത്തിന്റെ പ്രതീകമാണ് നപുംസകശില. ഇവിടെ മനസ്സിന്റെ ലയനസ്ഥാനവുമാണ്. മഹായോഗികള്‍ക്ക് ദിവ്യ ദൃഷ്ടിയുടെ ദര്‍ശ്ശനവും ഇവിടെത്തന്നെ. ഓങ്കാരം ദൃശ്യമാകുന്നതും ഈ സ്ഥാനത്താണ്.  ഈ നപുംസകശിലയുടെ മുകള്‍ ഭാഗത്താണ് ദേവന്റെ പീഠവും ബിംബവും സ്ഥാപിക്കുന്നത്. 

ദേവവിഗ്രഹം പുരുഷനാണെങ്കില്‍
പീഠം സ്ത്രീ ശിലയും, സ്ത്രീയാണെങ്കില്‍ പീഠം പുരുഷശിലകൊണ്ടും നിര്‍മ്മിച്ചിരിക്കണം. 

മൂലാധാരത്തില്‍ നിന്നും ഉത്ഭവിക്കുന്ന കുണ്ഡലിനീശക്തി ഈ ആറാധാരങ്ങളും ഭേദിച്ച് സഹസ്രാരപത്മത്തില്‍ എത്തിച്ചേരുന്നു. ഈ സഹസ്രാര പത്മത്തിന്റെ സ്ഥാനത്ത് ശ്രീകോവിലും ദേവന്റെ പ്രതിഷ്ഠയുമാണ്. 

അവിടെ എത്തിച്ചേരുന്ന പ്രാണശക്തി ദിവ്യ തേജസ്സായി പുറത്തേക്ക് പ്രവഹിക്കുന്നതാണ്  (ശ്രീകോവിലില്‍ നിന്നും ഒഴുകി വരുന്ന തീര്‍ത്ഥം). ബിംബത്തിനു മുകളില്‍ ക്ഷേത്രത്തിന്റെ താഴികക്കുടത്തോടും കൂടിയ ഭാഗം മനുഷ്യശിരസ്സില്‍ വെച്ച കിരീടമായി കണക്കാക്കുന്നു. 

താഴികക്കുടങ്ങള്‍ ദേവന് ബ്രഹ്മവുമായി സംവദിക്കാനുള്ള മാര്‍ഗ്ഗമാണ്.
താഴികക്കുടങ്ങളുടെ നിര്‍മ്മാണം മൂലം ഈയിടെ പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത എല്ലാവരേയും ഞെട്ടിപ്പിക്കുന്നത് ആയിരുന്നുവല്ലോ?

എനി അന്തര്‍ഹാരയില്‍ മറ്റെന്തല്ലാം ഉണ്ടന്നുകൂടി നമുക്കുനോക്കാം. ഇവിടെ ശ്രീകോവില്‍ ദേവന്റെ ശിരസ്സും, അതിനു ചുറ്റുമുള്ള അകത്തെ ബലിവട്ടം മുഖവുമാണ്. 

അതിനു പുറത്തുള്ള നാലമ്പലം ക്ഷേത്രപുരുഷന്റെ ഹൃദയപ്രദേശമായ നെഞ്ചകമാണ്. 

ശ്രീകോവിലിന്റെയും നാലമ്പലത്തിന്റേയും ഇടക്കുവരുന്ന നമസ്കാര മണ്ഡപം ദേവന്റെ കണ്ഠത്തിന്റെ സ്ഥാനമാണ്. ഇത് വേദജപത്തിനും മന്ത്രോച്ചാരണത്തിനുമുള്ള സ്ഥലമാണ്. 

ഇവിടെ ദേവന്റെ വാഹനവും സ്ഥാപിക്കുന്നതാണ്. മനുഷ്യ ശരീരത്തിലെ ജീവാത്മാവിന്റെ സ്ഥാനം കൂടിയാണ്. മണ്ഡപത്തിന്റെ ക്രമത്തില്‍ ശ്രീകോവിലിനു ചുറ്റും ബലിക്കല്ലുകള്‍ സ്ഥാപിച്ചിരിക്കുന്നു. 

ഇത്രയുമാണ് മുഖ്യമായും അന്തര്‍ഹാരിയിലെ അവയവങ്ങള്‍. ഇനിയും മദ്ധ്യഹാരയിലേക്ക് കടക്കാം. ഇത് നാലമ്പലത്തിനു പുറത്തുള്ള വിളക്കുമാടമാണ്. 

ഈ വിളക്കു മാടം അഗ്നിമണ്ഡലമാണ്. അഗ്നിമണ്ഡലത്തോടു ചേര്‍ന്ന് തിടപ്പള്ളി നിര്‍മ്മിച്ചിരിക്കുന്നു. 

അഗ്നിമണ്ഡലം ധാരാളം വിളക്കുകള്‍ കത്തിക്കേണ്ട സ്ഥാനമാണ്. ഇവിടെ ജ്വലിക്കുന്ന ദീപങ്ങളുടെ ചൈതന്യം ബാഹ്യാഹാരയിലേക്കും അന്തര്‍ഹാരയിലേക്കും ഒരുപോലെ പ്രവഹിച്ച് ക്ഷേത്ര ചൈതന്യത്തെ വര്‍ദ്ധിപ്പിക്കുകയും തദ്വാര ദേശത്തു എശ്വര്യവും സമ്രദ്ധിയും ഉണ്ടാക്കുകയും ചെയ്യുന്നു. 

അവിടെ എത്തിച്ചേരുന്ന ഭക്തരുടെ പാപശാന്തിക്ക് ഇത് ഉത്തമമാണ്. ഇനിയും ബാഹ്യാഹാര എപ്രകാരമെന്നു നോക്കാം.
ആദ്യം വലിയ ബലിക്കല്പ്പുരയുടെ സ്ഥാനമാണ്. ഇതിന്റെ ക്രമത്തില്‍ നാലമ്പലത്തിന്റെ പുറത്ത് ചുറ്റുപാടും ബലിക്കല്ലുകള്‍ സ്ഥാപിച്ചിരിക്കുന്നതായിക്കാണാം. ഇത് ദേവന്റെ അരക്കെട്ടിന്റെ സ്ഥാനമാണ്. 

ബാഹ്യാകാരയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നാം ഒരു കാര്യം സ്മരിക്കേണ്ടതാണ്.
നാലു ദിക്കിലേക്കും യോഗ നിദ്രയില്‍ മലര്‍ന്നു കിടക്കുന്ന ഒരു മനുഷ്യ ശരീരത്തെയാണ് ഇവിടെ
പ്രതിനിധാനം ചെയ്യുന്നത്. 

വലിയ ബലിക്കല്ലിനു പുറത്ത് കൊടിമരത്തിന്റെ സ്ഥാനമാണ്.
യോഗ നിദ്രയില്‍ മലര്‍ന്നു കിടക്കുന്ന മനുഷ്യന്റെ മൂലാധാരത്തിന്റെ സ്ഥാനമാണിവിടം.
കുണ്ഡലീനശക്തി ഉറങ്ങിക്കിടക്കുന്ന സ്ഥാനമാണന്നു മുന്‍പ് സൂചിപ്പിച്ചിട്ടുണ്ടല്ലോ.

ഇത് നട്ടെല്ലിന്റെ ഉത്ഭവമാണ്. ഈ സ്ഥാനത്തു സ്ഥാപിക്കുന്ന കൊടിമരം നട്ടെല്ലിനെയാണ് പ്രതിനിധാനം ചെയ്യുക. അതില്‍ ചെമ്പ് കൊണ്ടോ, ഓടു കൊണ്ടോ, മറ്റ് ലോഹങ്ങള്‍ കൊണ്ടോ പണിതിറക്കുന്ന പറകള്‍ നട്ടെല്ലിന്റെ കശേരുക്കളുടെ ക്രമത്തിലാണ്. 

കൊടിമരം ഉത്ഭവഘട്ടത്തില്‍ മാത്രം സ്ഥാപിച്ചാല്‍ മതിയാകുന്നതാണ്. എന്നാല്‍ സൗകര്യം കണക്കാക്കി സ്ഥിര ധ്വജം സ്ഥാപിക്കുന്നു എന്നു മാത്രം. താല്‍കാലിക ധ്വജം സ്ഥാപിക്കുമ്പോള്‍ കമുകിന്‍ തടിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ സ്ഥിര ധ്വജത്തിനു തേക്ക്, ദേവദാരു എന്നിവ ഉപയോഗിക്കാവുന്നതാണ്.

എന്നാല്‍ ഇന്ന് സൗകര്യപ്രദാര്‍ഥം കോണ്‍ക്രീറ്റ് സ്തംഭങ്ങളാണ് ഉപയോഗിച്ചു വരുന്നത്. കൊടിമരത്തിന്റെ പൊക്കം ക്ഷേത്രത്തിന്റെ വലിപ്പത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. 

കൊടിമരത്തിന്റെ അടിസ്ഥാനം മൂലാധാരത്തിന്റെ
സ്ഥാനത്താകുമ്പോള്‍ അതിന്റെ മുകള്‍ ഭാഗം സഹസ്രാരപത്മം വരെയാണ്, ഇവിടെ സുഷുമ്നാനാഡിയേയും പ്രതിനിധാനം ചെയ്യുന്നു. ഇഡാ-പിംഗലാ നാഡികളെ പ്രതിനിധാനം ചെയ്താണ്
കൊടിമരത്തില്‍ ആലും, മാവും(ഇലയോടുകൂടിയ ചെറുകമ്പുകൾ) ചേർത്ത് കുഴ കെട്ടുന്നത്. 

കൊടിക്കൂറയും അതിലെ മണിയും ശക്തിയേയും അതിലെ നാദത്തേയും പ്രതിനിധാനം ചെയ്യുന്നതാണ്. 

മൂലാധാരത്തില്‍ ഉറങ്ങിക്കിടക്കുന്ന കുണ്ഡലീന ശക്തിയെ സാധകന്‍ പ്രാണായാമം കൊണ്ട് മേല്പോട്ടുയര്‍ത്തി സഹസ്രാരപത്മത്തില്‍ എത്തിക്കുന്ന പ്രക്രിയയാണ് ക്ഷേത്രത്തില്‍ കൊടിയേറ്റം നടത്തുമ്പോള്‍ ഉണ്ടാകുന്നത്. 

സാധകന്‍ തന്റെ കുണ്ഡലിനീശക്തിയെ മുകളിലേക്ക് ഉയര്‍ത്തുമ്പോള്‍ അനുഭവിക്കുന്ന നാദവിശേഷത്തേയാണ് കൊടിക്കൂറയിലെ മണി പ്രതിനിധാനം ചെയ്യുന്നത്. 

കൊടിമരത്തിന്റെ പുറത്ത് ബലിവട്ടം. ഈ ബലിവട്ടത്തിന് അകത്തും പുറത്തുമായി ബലിശിലകള്‍ കാണാം. 

ഇത് അരക്കെട്ടിന്റെ ഭാഗമാണ്. ഇതിന്റെ പുറത്തുള്ള മതില്‍ക്കെട്ട് മഹാമര്യാദ അഥവാ പുറംമതില്‍ എന്ന സ്ഥാനമാണ്. ഇത് ദേവന്റെ കാലുകളെ പ്രതിനിധാനം ചെയ്യുന്നു. നാലുദിക്കിലും കാണുന്ന ഗോപുരങ്ങള്‍ ദേവന്റെ പാദങ്ങളാണ്. ഇപ്പോള്‍ ദേവാലയത്തിന്റെ മിക്കവാറും അംഗങ്ങളൊക്കെയായി. മേല്പ്പറഞ്ഞ പ്രകാരം ഷഡാധാരങ്ങളോടുകൂടി  പ്രതിഷ്ഠാപീഠത്തില്‍ സ്ഥിതി ചെയ്യുന്ന വിഗ്രഹം പരമാത്മാവ് തന്നെയാണ്. ഇത് സാക്ഷാല്‍ ഈശ്വര സാനിധ്യമാണ്.

ദേവചൈതന്യം അരൂപമായതിനാല്‍ അതിന് മന്ത്രക്ഷണങ്ങളാലും ബീജക്ഷണങ്ങളാലും രൂപവും ഭാവവും കല്പന ചെയ്തിരിക്കുന്നു. ഒരു പ്രത്യേക മന്ത്ര സ്പന്ദനത്തോടും ധ്യാനഭാവത്തോടും കൂടി രൂപപ്പെടുത്തിയട്ടുള്ളതാണ് ശ്രീകോവിലിനുള്ളില്‍ നാം കാണുന്ന വിഗ്രഹങ്ങള്‍ പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്ന ചൈതന്യത്തെ മേല്പറഞ്ഞ പ്രകാരം ശാസ്ത്രീയമായി കേന്ദ്രീകരിച്ച് നിലനിര്‍ത്തിയിട്ടുള്ളതാണ് ദേവാലയങ്ങള്‍. അതിലേക്ക് പ്രത്യേകം ക്രമപ്പെടുത്തിയിട്ടുള്ള
മന്ത്രങ്ങളെ പ്രവഹിപ്പിക്കുമ്പോള്‍ അത്ഭുതാവഹവും അപരിമേയവുമായ പ്രഭ (ചൈതന്യം) പുറത്തേക്ക്
സ്ഫുരിക്കുന്നു. ഇത് മനുഷ്യ സമൂഹത്തിന്റെ ഭൗതീകവും ആത്മീയവുമായ സാക്ഷാത്കാരത്തിന്
അനുഗുണമായിത്തീരുന്നു. ഇപ്രകാരമുള്ള ദേവാലയ സ്ഥാനത്ത് ഏകാഗ്ര ചിത്തനായി ഭജിക്കുന്ന
ഒരു ഭക്തന് തന്റെ  മനോകാമന പൂര്‍ണ്ണമാക്കാനാവുമെന്നതില്‍ സംശയമില്ല.

കാലാകാലങ്ങളില്‍ ശ്രദ്ധാപുരസ്സരം ആചാരങ്ങള്‍ നിലനിര്‍ത്താത്തതുകൊണ്ടും
പില്‍ക്കാലത്തുണ്ടാവുന്ന ആചാരവ്യതാസം കൊണ്ടും ജീര്‍ണ്ണത കൊണ്ടും, മറ്റു പല കാരണങ്ങള്‍ കൊണ്ടും ദേവാലയങ്ങള്‍ക്ക് വൈകല്യം വന്നുകൂടാവുന്നതാണ്. അങ്ങനെ സംഭവിച്ചാല്‍ അവിടെ നിന്നും അനുകൂല തരമല്ലാത്ത പ്രഭാ സ്ഫുരണം ഉണ്ടാവുകയും, പല പ്രകാരത്തിലുള്ള നിമിത്തങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. 

ഇങ്ങനെയുള്ള ഘട്ടങ്ങളില്‍ അവിടുത്തെ പോരായ്മകള്‍ അറിഞ്ഞു പരിഹരിക്കുന്നതിന് വിദഗ്ധനായ ഒരു ജ്യോതിശാസ്ത്രജ്ഞന്റെ സേവനം അനിവാര്യമായിത്തീരുന്നു. നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് മനസ്സിലാക്കാന്‍ പറ്റാത്ത പല പോരായ്മകളും വന്നു കൂടാവുന്നതാണ്. 

ഈ ഘട്ടത്തില്‍ വിശദമായ ദേവപ്രശ്നം നടത്തി ഗുണ ദോഷങ്ങളെ വേര്‍തിരിച്ച് ഭാവി ശോഭനമാക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ജ്യോതിശാസ്ത്ര പണ്ഡിതന്‍മാരില്‍ നിന്നും സ്വീകരിക്കേണ്ടതാണ്. 

ആ നിര്‍ദ്ദേശപ്രകാരം ക്ഷേത്രത്തിന്റെ ആചാര്യനാല്‍ പോരായ്മകള്‍ പരിഹരിച്ച് ദേശത്തിന്റെയും ദേശജനങ്ങളുടേയും ഉത്കൃഷ്ടതക്കായി ദേവാലയങ്ങള്‍ പുനരുദ്ധരിക്കേണ്ടതാണ്. 

ഒരു സാധകന്‍ നിത്യം സ്നാനം, ജപം, പ്രാണായാമം മുതലായ നിത്യാചാരങ്ങളും ചെയ്ത് മോക്ഷത്തിനായി യജ്ഞിക്കുന്നതു പോലെ ക്ഷേത്രത്തില്‍ നിത്യാചാരങ്ങളും വാര്‍ഷീകമായി കൊടിയേറ്റ് ഉത്സവം മുതലായവ താന്ത്രികമായി നിർവ്വഹിച്ച് ക്ഷേത്രത്തിനേയും, ദേശത്തിനേയും ആത്മീയ പ്രഭാപൂരണം ചെയ്തുപോരുന്നു. ഇവിടെ മനുഷ്യന്റെ ഒരു വര്‍ഷം ദേവന്റെ ഒരു ദിവസ്സമായി കണക്കാക്കപ്പെടുന്നു.  ഒരു ക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം പരമാധികാരവും പരിധിയുമുള്ള അഞ്ചുകൂട്ടുകാരുടെ ബന്ധമുണ്ട്. 

യജമാനന്‍-തന്ത്രി- ജ്യോതിശാസ്ത്രജ്ഞന്‍-സ്താപതി ദേവകര്‍ എന്നിവര്‍ അവരവരുടെ പരമാധികാരവും പരിധിയും, നിഷ്ഠയും, സദ്ഭാവനയും കാത്തുസൂക്ഷിച്ചാല്‍ മാത്രമേ ഒരു ക്ഷേത്രം സുഗമമായും എെശ്വര്യമായും സമ്പൂര്‍ണ്ണ അനുഗ്രഹപ്രദമായും നിലനില്‍ക്കുകയുള്ളൂ.

28 January 2020

ടിപ്പു മാപ്പിളലഹളയുടെ ഗുരു

ടിപ്പു മാപ്പിളലഹളയുടെ ഗുരു

ഉത്തരകേരളത്തിന്റെ സമാധാനപൂര്‍ണ്ണമായ സാമൂഹ്യ-സാംസ്‌കാരിക ജീവിതത്തെ കശക്കിയെറിഞ്ഞ വന്‍ സുനാമിയായിരുന്നു 1766 മുതല്‍ 1793 വരെയുള്ള 27 വര്‍ഷത്തെ മൈസൂര്‍ രാജാക്കന്മാരുടെ പടയോട്ടം. ഒരു ഭൂപ്രദേശത്തിന്റെ സാമ്പത്തിക തകര്‍ച്ച മാത്രമല്ല ജനസംഖ്യാ സ്വഭാവം തന്നെ മാറ്റിമറിക്കുന്നതിനും പില്‍ക്കാലത്തെ 1921-ലെ മാപ്പിള ലഹളയ്ക്കും പാക്കിസ്ഥാന്റെ ഭാഗമായി മാറാനുള്ള മാപ്പിളസ്ഥാന്‍ വാദത്തിനും ഇന്ന് തലപൊക്കുന്ന മലബാര്‍ വിമോചനവാദത്തിനുമൊക്കെ കാരണമായത് ടിപ്പുവിന്റെയും അതിനുമുമ്പ് ഹൈദറിന്റെയും നേതൃത്വത്തില്‍ നടന്ന പടയോട്ടമാണ്. ടിപ്പുവിനെ മാപ്പിളലഹളയുടെ ഗുരു എന്നാണ് കെ.മാധവന്‍നായര്‍ '1921-ലെ മാപ്പിള ലഹള'യില്‍ വിശേഷിപ്പിച്ചത്. ടിപ്പു നടത്തിയ കൂട്ടമതംമാറ്റത്തെ വെള്ളപൂശി അദ്ദേഹത്തെ മതേതരനാക്കി ഉത്തരകേരള വികസനത്തിന്റെ  കാരണക്കാരനായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യം വരാനിരിക്കുന്ന മലബാര്‍ സംസ്ഥാനവാദമാണെന്നതില്‍ സംശയമില്ല. മലബാറില്‍ ടിപ്പു ഒഴുക്കിയ രക്തപ്പുഴ അവസാനിക്കുന്നില്ല എന്ന സൂചനയും അതിലുണ്ട്. കേരളത്തിലേക്ക് കച്ചവടക്കാരായി വരുകയും ഇവിടുത്തെ ജനങ്ങളുമായി സഹവര്‍ത്തിത്വത്തോടെ കഴിയുകയും ചെയ്ത മുസ്ലിങ്ങളുടെ പാരമ്പര്യമല്ല ടിപ്പുവിനും ഹൈദരാലിക്കുമുണ്ടായിരുന്നതെന്ന് പ്രശസ്ത ചരിത്രകാരനായ എം.ജി.എസ്. നാരായണന്‍ പറയുന്നു. കടന്നാക്രമിക്കുന്ന സ്ഥലത്തെ ജനങ്ങളെ കൊന്നുതള്ളുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ബാക്കിയുള്ളവരെ അടിമകളാക്കി വില്‍ക്കുകയും സ്വത്തുക്കള്‍ മുഴുവന്‍ കൊള്ളയടിക്കുകയും കൊണ്ടുപോകാന്‍ പറ്റാത്തത് തീയിട്ട് നശിപ്പിക്കുകയും ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചശേഷം വിഗ്രഹങ്ങള്‍ അടിച്ചുടച്ച് തകര്‍ത്തുതരിപ്പണമാക്കുകയും പറ്റുന്നത്ര പേരെ മതംമാറ്റുകയും ചെയ്യുന്ന മുഗള പാരമ്പര്യമായിരുന്നു ടിപ്പുവിന്റേത്. ദൈവം ബാബറുടെ രൂപത്തില്‍ യമനെ ഭൂമിയിലേക്കയച്ചു എന്ന് സിക്ക് മതസ്ഥാപകനായ ഗുരുനാനാക് ബാബറുടെ പടയോട്ടത്തെ വിശേഷിപ്പിച്ചത് ടിപ്പുവിന്റെയും ഹൈദറുടെയും കാര്യത്തിലും തീര്‍ത്തും ശരിയാണ്. മൈസൂറില്‍ താമസമാക്കിയ പഞ്ചാബി മുസ്ലിമിന്റെ മകനായ ഹൈദറില്‍ നിന്നു ഇത്തരം സംസ്‌കാരം ഉണ്ടായില്ലെങ്കിലേ അതിശയിക്കാനുള്ളൂ. മുഗള ഭരണാധികാരികളെപ്പോലെ, കീഴടക്കിയ സ്ഥലങ്ങളിലുള്ളവരെപ്പോലും  ടിപ്പു മതംമാറ്റിയിരുന്നു. മംഗലാപുരത്തെ ജലാലാബാദും കണ്ണൂരിനെ കുശാനബാദും കോഴിക്കോടിനെ ഇസ്ലാമാബാദും ബേപ്പൂരിനെ സുല്‍ത്താന്‍ പട്ടണം അഥവാ ഫറൂഖിയുമാക്കി മാറ്റി. ടിപ്പുവിനുശേഷം ജനങ്ങള്‍ പഴയപേര് തന്നെ അംഗീകരിക്കുകയായിരുന്നു. മുഹമ്മദ് ഗസ്‌നിയുടെയും നാദിര്‍ഷായുടെയും അലാവുദ്ദീന്‍ ഖില്‍ജിയുടെയും തെക്കന്‍ പ്രതിരൂപമായിരുന്നു ഹൈദറും ടിപ്പുവും. വടക്കുംകൂര്‍ രാജരാജവര്‍മ്മ കേരള സംസ്‌കൃതസാഹിത്യ ചരിത്രത്തില്‍ പറയുന്നു: ''മലബാറില്‍ ടിപ്പുവിന്റെ ആക്രമണങ്ങള്‍ ക്ഷേത്രങ്ങള്‍ക്കു വരുത്തിവച്ച നാശങ്ങള്‍ക്ക് കണക്കില്ല. ദേവാലയങ്ങള്‍ക്ക് തീവെക്കുകയും ബിംബങ്ങള്‍ തകര്‍ക്കുകയും അവയുടെ മുകളില്‍ വെച്ചു പശുക്കളെ അറുക്കുകയും ടിപ്പുവിന്റെയും അനുചരന്മാരുടെയും വിനോദങ്ങളായിരുന്നു. തളിപ്പറമ്പ് ക്ഷേത്രത്തിനും തൃച്ചംബരം ക്ഷേത്രത്തിനും ടിപ്പുവരുത്തിവെച്ച നാശത്തിന്റെ സ്മരണ തന്നെ ഹൃദയവേദനയുണ്ടാക്കുന്നു. ഈ നവരാവണന്‍ നിമിത്തം മലബാറിലെ ക്ഷേത്രങ്ങള്‍ക്ക് നേരിട്ട നാശത്തില്‍ നിന്ന് ഇനിയും നിശ്ശേഷം മുക്തമായിട്ടില്ല.'' കോഴിക്കോടിന്റെ ചരിത്രത്തില്‍ ടിപ്പുവിന്റെ പടയോട്ടക്കാലത്തെ, ''ഹിന്ദുക്കള്‍ അനുഭവിക്കേണ്ടിവന്ന പീഡനം ലോകത്തിലൊരിടത്തുമുണ്ടാകാത്തവിധം അത്രയധികം ഭയാനകമായിരുന്നു'' എന്ന് കോഴിക്കോടിന്റെ ചരിത്രകാരനായ കെ.വി. കൃഷ്ണയ്യര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇളംകുളം കുഞ്ഞന്‍പിള്ള മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (1955 ഡിസംബര്‍, 25) എഴുതി-''കോഴിക്കോട് അന്ന് ബ്രാഹ്മണരുടെ കേന്ദ്രം. ആ നഗരിയില്‍ അന്ന് 7000-ല്‍ പരം ഭവനങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ 2000ല്‍ ശിഷ്ടവും ടിപ്പുവിന്റെ ആക്രമണത്തില്‍ നശിച്ചു. സുല്‍ത്താന്‍ സ്ത്രീകളെയും കുട്ടികളെയും കൂടി വിട്ടില്ല. പുരുഷന്മാര്‍ അന്യനാടുകളിലേക്കും കാടുകളിലേക്കും ഓടിപ്പോയി. മാപ്പിളമാര്‍ വളരെ വര്‍ദ്ധിച്ചു. ഹിന്ദുക്കളെ കൂട്ടംകൂട്ടമായി സുന്നത്തു നടത്തി മതത്തില്‍ കൂട്ടി. ടിപ്പുവിന്റെ ആക്രമണത്തില്‍ നായന്മാരുടെ സംഖ്യ നിസ്സാരമായി. നമ്പൂതിരിമാരും ഗണ്യമായി കുറഞ്ഞു.'' തളി, ശ്രീവളയനാട് കാവ്, തിരുവണ്ണൂര്‍, വരയ്ക്കല്‍, പുത്തൂര്‍, ഗോവിന്ദപുരം, തളിക്കുന്ന് മുതലായ കോഴിക്കോട് നഗരത്തിലെ പ്രധാന ക്ഷേത്രങ്ങള്‍ മാത്രമല്ല നഗരപ്രാന്തത്തിലെ മറ്റുക്ഷേത്രങ്ങളും നശിപ്പിക്കപ്പെട്ടു. ചിലതെല്ലാം സാമൂതിരിമാര്‍ പിന്നീട് പുതുക്കിപ്പണിതു. വെട്ടത്തുനാട്ടിലെ കേരളാധീശ്വരപുരം, തൃക്കണ്ടിയൂര്‍, തൃപ്രങ്ങോട് എന്നീ മഹാക്ഷേത്രങ്ങളും ഭയങ്കരമായ നാശത്തിനിരയായി. ഇവയെ ഉദ്ധരിച്ചതു സാമൂതിരിയാണ്. തിരുനാവായ ക്ഷേത്രം ടിപ്പു തകര്‍ത്തതായി മലബാര്‍ ഗസറ്റിയറില്‍ കാണാം. പൊന്നാനിയിലെ തൃക്കാവ് ക്ഷേത്രത്തിന്റെ ബിംബവും ഗോപുരവും നശിപ്പിച്ചു അവിടം സുല്‍ത്താന്റെ  വെടിമരുന്നു പുരയാക്കി (ലോഗന്‍). കൊടിക്കുന്ന്, തൃത്താല, പന്നിയൂര്‍, ശുകപുരം, എടപ്പാളിലെ പെരുമ്പറമ്പ്, ഏറനാട്ടിലെ വേങ്ങരയിലെ ക്ഷേത്രം, തൃക്കുളം ക്ഷേത്രം, രാമനാട്ടുകര അഴിഞ്ഞിലം ക്ഷേത്രം, ഇന്ത്യന്നൂര്‍ ക്ഷേത്രം, മണ്ണൂര്‍ ക്ഷേത്രം തുടങ്ങി ടിപ്പുവിന്റെ പടയോട്ടത്തില്‍ തകര്‍ത്തെറിയപ്പെട്ട ക്ഷേത്രങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. ഗുരുവായൂര്‍ ക്ഷേത്രം ആക്രമിക്കാന്‍ ടിപ്പു എത്തി. ഭക്തര്‍ വിഗ്രഹവുമായി രക്ഷപ്പെട്ടു. മമ്മിയൂരും പാലയൂര്‍ പള്ളിയും തകര്‍ത്ത് ഗുരുവായൂരിലെത്തിയപ്പോള്‍ പേമാരിമൂലം ടിപ്പുവിന്റെ സൈന്യത്തിന് പിന്മാറേണ്ടിവന്നു. ജ്യോതിഷത്തില്‍ വിശ്വസിച്ചിരുന്ന ടിപ്പു ജ്യോതിഷികള്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ക്ഷേത്രത്തിന് ചില ഇളവുകള്‍ ചെയ്തുകൊടുത്തിരുന്നതായി പറയപ്പെടുന്നു. കുറ്റിപ്പുറം കോട്ടയില്‍ ടിപ്പുവിനെതിരെ പ്രതിരോധം തീര്‍ത്ത 2000 നായര്‍ പടയാളികള്‍ക്ക് ഗത്യന്തരമില്ലാതെ മതംമാറേണ്ടിവന്നുവെന്നു കെ.വി. കൃഷ്ണയ്യര്‍ രേഖപ്പെടുത്തുന്നു. ഇവരെ ഉപയോഗിച്ചാണ് മറ്റു ഹിന്ദുക്കളെ മതംമാറ്റാന്‍ ശ്രമിച്ചത്. ടിപ്പുവിനു കീഴടങ്ങി കാഴ്ചസമര്‍പ്പിച്ച കോലത്തിരിയെ അകാരണമായി കുറ്റപ്പെടുത്തി കൊല്ലുകയും ശവം ആനയെക്കൊണ്ടു വലിപ്പിച്ചശേഷം മരത്തില്‍ കെട്ടിത്തൂക്കുകയും ചെയ്തതായി ലോഗന്‍, റൈസ്, പത്മനാഭന്‍ നായര്‍ എന്നിവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അഫ്ഘാനിസ്ഥാനില്‍ ചിലരെ താലിബാന്‍ ഭരണത്തില്‍ കമ്പിക്കാലില്‍ ശവം കെട്ടിത്തൂക്കിയതു ഒരു ദശാബ്ദത്തെ പഴക്കമുള്ള സംഭവമാണ്. കേരളക്കര രണ്ടുനൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഇത്തരം ഇസ്ലാമിക ശിക്ഷാവിധികള്‍ കണ്ടു മരവിച്ചിരുന്നു. ടിപ്പുവിന്റെ കാലത്തിനുമുമ്പുവരെ വടക്കന്‍ കേരളത്തില്‍ ഭൂനികുതി ഉണ്ടായിരുന്നില്ല. സാധാരണക്കാരെ പിഴിയാന്‍ വേണ്ടിയാണു ടിപ്പു ഭൂനികുതി ഏര്‍പ്പെടുത്തിയത്. വിളഞ്ഞ നെല്ലിന്റെ പകുതിപോലും പിടിച്ചെടുത്തു. ടിപ്പുവിന്റെ നികുതി പരിഷ്‌കരണത്തെ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ നാടിനെ ചൂഷണം ചെയ്യാനാണു ഈ പരിഷ്‌കാരം കൊണ്ടുവന്നത് എന്ന കാര്യം മറച്ചുവെച്ചു. ടിപ്പുവിന്റെ പാതപിന്തുടര്‍ന്നുകൊണ്ട്, പിന്നീട് വന്ന ബ്രിട്ടീഷുകാരും നികുതിപിരിവിലൂടെ ജനങ്ങളെ പിഴിയല്‍ തുടര്‍ന്നു. ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നത് ഒഴിവാക്കിയാല്‍ നാലുലക്ഷം സ്വര്‍ണ്ണവും വെള്ളിയും തരാമെന്നു ചിറയ്ക്കല്‍ രാജാവ് ടിപ്പുവിനെഴുതി. 'ലോകം മുഴുവന്‍ തന്നാലും ക്ഷേത്രം തകര്‍ക്കുന്നതില്‍ നിന്നു പിന്തിരിയില്ല' എന്നായിരുന്നു ടിപ്പുവിന്റെ മറുപടി. (സര്‍ദാര്‍ പണിക്കരുടെ സ്വാതന്ത്ര്യസമരം). ബ്രിട്ടീഷുകാരെ നേരിടാന്‍ എല്ലാവരും ഒരൊറ്റ മതത്തില്‍-ഇസ്ലാമില്‍-ചേരാനായിരുന്നു ടിപ്പുവിന്റെ ആഹ്വാനം. ദക്ഷിണഭാരതത്തെ തന്റെ ഇസ്ലാമിക സാമ്രാജ്യമാകുന്നതിനു ടിപ്പു കണ്ട തടസ്സം ബ്രിട്ടീഷുകാരായിരുന്നു. അതിനാല്‍ എല്ലാവരും ഇസ്ലാമായി മാറി ബ്രിട്ടീഷുകാരെ എതിര്‍ക്കുക എന്നതായിരുന്നു ടിപ്പുവിന്റെ ആവശ്യം. അതിനു തയ്യാറില്ലാത്തവരോടു ഒരു കരുണയും  കാണിച്ചില്ല. ക്ഷേത്രങ്ങള്‍ ഇടിച്ചുനിരത്തിയും കൂട്ട മതംമാറ്റം നടത്തിയും മതം മാറാത്തവരെ ആനയെകൊണ്ടു ചവിട്ടിക്കൊല്ലിച്ചുമെല്ലാം  മുന്നേറി. 1790 ജനുവരി 18ന് സയ്യിദ് അബ്ദുള്‍ ദുലായിക്കെഴുതിയ കത്തില്‍ ടിപ്പു പറഞ്ഞു: ''മുഹമ്മദ് നബിയുടെയും അള്ളാഹുവിന്റെയും അനുഗ്രഹം കൊണ്ട് കോഴിക്കോട്ടെ ഏതാണ്ടെല്ലാ ഹിന്ദുക്കളെയും ഇസ്ലാമാക്കി മാറ്റി. കൊച്ചിയുടെ അതിര്‍ത്തിയിലുള്ള ചിലരെ കൂടി മതം മാറ്റാനുണ്ട്. അവരെയും വേഗം മാറ്റാനാണ് എന്റെ നിശ്ചയം. ലക്ഷ്യപ്രാപ്തിക്കുള്ള ജിഹാദാണു ഇതെന്ന് ഞാന്‍ കരുതുന്നു.'' ഭാഷാപോഷിണി (1099 ചിങ്ങം)യില്‍ സര്‍ദാര്‍ കെ.എം. പണിക്കര്‍ പ്രസിദ്ധീകരിച്ച ടിപ്പുവിന്റെ കത്തുകളില്‍ ഒന്നാണിത്. ഇത്രയേറെ രക്തപ്പുഴയൊഴുക്കലും തച്ചുതകര്‍ക്കലുമുണ്ടായിട്ടും അതിനെ എതിരിടാനും അതിജീവിക്കാനും ഉത്തരകേരളത്തിലെ ഹൈന്ദവജനതയ്ക്ക് സാധിച്ചു എന്നതാണ് ചരിത്രം. ഹൈദരാലിയും ടിപ്പുവും പടയോട്ടം കഴിഞ്ഞു തിരിച്ചുപോകുമ്പോഴേക്കും അവര്‍ കീഴടക്കിയ പ്രദേശങ്ങള്‍ സ്വതന്ത്രമായിക്കൊണ്ടിരുന്നു. ഡക്കാന്‍ ഔറംഗസീബിന്റെ പട്ടടയായപോലെ കേരളം ടിപ്പുവിന്റെ പട്ടടയായി മാറി. കേരളം ടിപ്പുവിനു ഒരിക്കലും സമാധാനം നല്‍കിയിരുന്നില്ല. കോഴിക്കോട്ടെ രവിവര്‍മ്മയും കൃഷ്ണവര്‍മ്മയും, കോട്ടയത്തെ പഴശ്ശിരാജ, നീലേശ്വരത്തെ രാമവര്‍മ്മ, കടത്തനാട് രാജാവിന്റെ പ്രധാനമന്ത്രി എടച്ചേരി നമ്പ്യാര്‍, മഞ്ചേരിയില്‍ സാമൂതിരിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന മഞ്ചേരി ഹസ്സന്‍കോയ ഗുരിക്കള്‍ എന്നിവര്‍ മൈസൂര്‍ സുല്‍ത്താന്മാരെ പ്രതിരോധിച്ചവരാണ്. രാമവര്‍മ്മയെ 1786ല്‍ പിടികൂടി തൂക്കിക്കൊന്നു. ഹസ്സന്‍കോയയേയും ഇടച്ചേരി നമ്പ്യാരെയും പിടികൂടി 1789-ല്‍ ജയിലിലിട്ടു. കൃഷ്ണവര്‍മ്മയും രവിവര്‍മ്മയും പഴശ്ശിയും മൈസൂര്‍ രാജവംശത്തിന്റെ പതനം ഉറപ്പാക്കുന്നതില്‍ വിജയം വരിച്ചു. ടിപ്പു ഉത്തരകേരളത്തിലെ സാമുദായിക വിടവ് ശക്തമാക്കി. കോഴിക്കോട്ടെയും മറ്റും ഒരു വിഭാഗം മുസ്ലിം മതനേതാക്കള്‍ ടിപ്പുവിനൊപ്പം ചേര്‍ന്ന് ഹിന്ദുക്കളെ ദ്രോഹിച്ചു. മതംമാറ്റത്തിനും ക്ഷേത്രധ്വംസനത്തിനും ഹിന്ദുസ്വത്തുകൊള്ളയടിക്കുന്നതിനും അവര്‍ കൂട്ടുനിന്നു. അതു സാമുദായിക സമാധാനം തകര്‍ത്തു. ഈ അന്തരീക്ഷത്തിലാണ് മാപ്പിള ലഹളകള്‍ രൂപപ്പെടുന്നത്. 1921-ലെ മാപ്പിള ലഹളയില്‍ പതിനായിരക്കണക്കിന് ഹിന്ദുക്കള്‍ മതംമാറ്റപ്പെട്ടു. നിരവധി ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു; ഹിന്ദു സ്വത്തു കയ്യേറ്റപ്പെട്ടു. ഈ രണ്ടു സംഭവങ്ങളോടെ ഈ പ്രദേശത്തിന്റെ ജനസംഖ്യാസ്വഭാവം മാറി. അവിടം മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളായി മാറി. മുസ്ലിംലീഗിനു വേരോട്ടം കിട്ടുകയും ഈ പ്രദേശം ഭാരതത്തില്‍ നിന്ന് വിട്ട് പാക്കിസ്ഥാന്റെ ഭാഗമായ മാപ്പിളസ്ഥാനായി മാറിനില്‍ക്കുമെന്നു ലീഗ് പ്രമേയം പാസ്സാക്കുകയും ചെയ്തു. ഈ ഭാരതവിരുദ്ധ മാനസികാവസ്ഥ തുടര്‍ന്നും നിന്നതിന്റെ ഫലമായി  മുസ്ലിംഭൂരിപക്ഷ പ്രദേശം ചേര്‍ത്തുകൊണ്ടുള്ള ജില്ല വേണമെന്ന വാദം ഉയര്‍ന്നുവന്നു. മലപ്പുറം ജില്ലയ്ക്കു പിന്നിലെ ഈ ചരിത്ര പശ്ചാത്തലമാണ് ഈ ജില്ല കേന്ദ്രീകരിച്ച് കേരളത്തില്‍ നടക്കുന്ന മുസ്ലിംഭീകരവാദത്തിനു പിന്നിലുള്ളത്. അലിഗഡ് സര്‍വ്വകലാശാല ഓഫ് കാമ്പസ് അവിടെതന്നെ വേണമെന്ന ശാഠ്യത്തിനു പിറകിലും മറ്റൊന്നുമല്ല ഉള്ളത്. വീരപുരുഷനായി കാണുകയും ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ തമസ്‌കരിക്കുകയും ചെയ്തുകൊണ്ട് ടിപ്പുവിനെ സര്‍വ്വസമ്മതനായി അംഗീകരിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇടത്ചരിത്രകാരന്മാര്‍ ഇതിനുവേണ്ടി പണിയെടുക്കുന്നു. ചരിത്രം തിരുത്തിയെഴുതാനുള്ള യത്‌നത്തിലാണവര്‍. ടിപ്പു വാളും പീരങ്കിയുമാണു ആയുധമാക്കിയതെങ്കില്‍ പേനയും ആധുനിക സാങ്കേതികവിദ്യകളും ഉപയോഗിച്ചുകൊണ്ടാണ് ഇന്നു ഇസ്ലാമികവല്‍ക്കരണശക്തികളുടെ പുതിയ പടയോട്ടം. ടിപ്പുവിന്റെ ചരിത്രം വസ്തുനിഷ്ഠമായി ഡിഗ്രി പാഠപുസ്തകത്തില്‍ ചേര്‍ത്തപ്പോള്‍ ആ പുസ്തകം തന്നെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അധികൃതര്‍ കത്തിച്ചുകളഞ്ഞു. സംസ്ഥാനസര്‍ക്കാര്‍ സ്‌കൂള്‍ പാഠപുസ്തകത്തില്‍ ടിപ്പുവിനെ മതസൗഹാര്‍ദ്ദത്തിന്റെയും മലബാറിന്റെ വികസന-വീരനായകനായി വാഴ്ത്തുകയാണ്.

കടപ്പട്

അരയാലും കുട്ടികളിലെ ശ്രവണശക്തിയും

അരയാലും കുട്ടികളിലെ ശ്രവണശക്തിയും

പണ്ടുകാലം മുതൽ ആലിന്റെ ചുവട്ടിൽ കുട്ടികളെ കിടത്തുന്നത് ബുദ്ധിവർദ്ധകമാണെന്ന് വിശ്വസിച്ചു പോന്നു. വളരെ ചെറുപ്പത്തിൽ ചെവി കേൾക്കാത്ത കുട്ടിയെ ആലിന്റെ ചുവട്ടിൽ കൊണ്ടുപോയി കിടത്തിയാൽ ചെവി കേൾക്കും. ഇതൊന്നും അത്ഭുതമല്ല.

ഇലകളുടെ ദലമർമ്മരം സദാ ഉള്ള വൃക്ഷമാണ് അരയാൽ. ആലിന്റെ ചുവട്ടിൽ കിടക്കുമ്പോൾ ഇലകൾ വായുവിൽ ഉണ്ടാക്കുന്ന അനുരണനം കുട്ടിയുടെ ത്വക്കിൽ അതിന്റെ സ്പന്ദനങ്ങൾ ഉണ്ടാക്കുന്നു. ത്വക്കിൽ ഉണ്ടാകുന്ന സ്പന്ദനങ്ങൾ കുട്ടിയുടെ ടിമ്പാനത്തിൽ, ചെവിയുടെ നാഡിയിൽ വരുത്തുന്ന പരിണാമമാണ് കേൾവിശക്തി വർദ്ധിക്കാനുള്ള ഒരു കാരണം. അത് ഒരു അനുബന്ധകാരണം മാത്രമാണ്. അതല്ല പ്രധാനകാരണം...?

പലപ്പോഴും പ്രസവസമയത്ത് ആദ്യം കാലുകൾ പുറത്തേക്ക് വരുന്ന കുട്ടികൾക്ക് പൊക്കിൾക്കൊടി മുറിയുമ്പോൾ പ്രാണവായുവിന്റെ - ഓക്സിജൻ - സഞ്ചയം കുറയും. തദ് ഫലമായി കുറെ കോശങ്ങൾ നശിക്കും. ഒരു ഓക്സിജൻ ചേംബറിൽ കൃത്യമായി നിരീക്ഷിച്ച് ഓക്സിജൻ അപ്പോൾത്തന്നെ കൊടുത്താൽ കുഴപ്പങ്ങൾ ഉണ്ടാവില്ല. പലപ്പോഴും പല കാരണങ്ങളാൽ ഇന്ത്യയിൽ ഇത് നടക്കാറില്ല. ഓക്സിജൻ കൊടുക്കുമ്പോൾ കൃത്യമായ നിരീക്ഷണത്തിൽ തന്നെ കൊടുക്കണം. കൂടിപ്പോയാൽ പിന്നെയും കുഴപ്പമാണ്.

ഇവിടെയാണ് വൃക്ഷരാജനായ ആലിന്റെ പ്രഭാവം. ഒരു ശിശുവിനെ കൊണ്ടുവരുമ്പോൾ, അതിന്റെ സന്തോഷം മർമ്മരങ്ങളിൽ കൂടും. ഇത് പറഞ്ഞാൽ ഇന്ന് പലർക്കും മനസ്സിലാകില്ല. ഇത് മനസ്സിലാകണമെങ്കിൽ ചെറുപ്പത്തിൽ ദേവതാവിജ്ഞാനം പഠിക്കണം. പ്രായമായിക്കഴിഞ്ഞു പഠിച്ചാൽ ശരിക്കങ്ങു സമ്മതിക്കാൻ പറ്റില്ല; ചിലപ്പോൾ ശരിയായിരിക്കും; എങ്കിലും അതിനൊരു ശാസ്ത്രീയ തെളിവില്ലല്ലോ എന്ന ചിന്ത...! ചെറുപ്പത്തിൽ പഠിക്കുന്ന കാര്യത്തിനു ശാസ്ത്രീയതെളിവു വേണ്ട. അത് അനുഭവം ആണ്.

അച്ഛന്റെ, അമ്മയുടെ കൈ പിടിച്ചു ആലിനു പ്രദക്ഷിണം വെയ്ക്കുമ്പോൾ അതുവരെ ഉണ്ടായിരുന്നതിനേക്കാൾ വേഗത്തിൽ ഇതരവൃക്ഷങ്ങളിൽ കാണാത്തവിധം ആലിന്റെ ഇലയുടെ മർമ്മരം കൂടുമ്പോൾ അവൻ തിരിച്ചറിയും – തന്നെ സ്വീകരിച്ചിരിക്കുന്നു. അവൻ അവന്റെ അച്ഛനെ ചൂണ്ടിക്കാണിക്കുമ്പോൾ അച്ഛൻ പറയും – “കണ്ടില്ലേ മോനേ, അത് നിന്നെക്കണ്ടിട്ടു സന്തോഷിക്കുന്നതാണ്. ആൽമരം നിന്റെ ആഗമനത്തിൽ സന്തോഷിച്ചിരിക്കുന്നു.” “പീത്വാ അംബരപീയൂഷം” – അംബരപീയൂഷം നീ ആവോളം പാനം ചെയ്യുക..!

ഇതൊക്കെ ഒരു സ്വാപ്നികഭാഷ ആണ്. ആ അംബരപീയൂഷം പാനം ചെയ്യുമ്പോഴാണ് ആല് അല്ലെങ്കിൽ മരം മുറിക്കാൻ പോകുമ്പോൾ അവന്റെ ഹൃദയത്തെ തടയുന്നത്.

അവിടെ ആൽമരം ആ ഓക്സിജൻ ക്രമപ്പെടുത്തിക്കൊടുക്കുമ്പോൾ ചെവി കേൾക്കും. അപ്പോഴാണ്, ഇന്നയിടത്തു പോയി തൊഴുതപ്പോൾ ചെവികേട്ടു എന്നൊക്കെ പറയുന്നത്. കഥകളൊക്കെ ഇങ്ങനെ ഉണ്ടാകുന്നതാണ്.

19 January 2020

പ്രദോഷം

പ്രദോഷം

പ്രദോഷകാലം എന്ന് പറയുന്നത് പകൽ കഴിഞ്ഞ് രാത്രി തുടങ്ങുന്നതിന്റെ സൂചനയായി ആകാശത്ത് നക്ഷത്രങ്ങളും ചന്ദ്രനും ഉദിക്കും വരെയാണെന്ന് പറയാം. ഹൈന്ദവവിശ്വാസപ്രകാരം പ്രദോഷത്തെ താഴെപ്പറയുന്നരീതിയിൽ അഞ്ചായി തിരിച്ചിരിക്കുന്നു.

1.നിത്യപ്രദോഷം

2.പക്ഷപ്രദോഷം

3.മാസപ്രദോഷം

4.മഹാപ്രദോഷം

5.പ്രളയപ്രദോഷം
 

നിത്യപ്രദോഷം
 
വൈകീട്ട് 5.45 മുതൽ 6.30 മണിക്കുള്ളിലെ സമയം പ്രദോഷങ്ങളെ നിത്യപ്രദോഷമെന്നു പറയുന്നു.

പക്ഷപ്രദോഷം

ഓരോ മാസവും കറുത്തവാവ് മുതൽ 13-ആം ദിവസവും വെളുത്തവാവ് മുതൽ 13-ആം ദിവസവും വരുന്നത് ത്രയോദശിയാണ്.അന്നാണ് പക്ഷപ്രദോഷം അന്നേ ദിവസം തന്നെ അസ്തമയത്തിനു ഒന്നരമണിക്കൂർ മുമ്പ്മുതൽ അസ്തമിച്ച് ഒന്നരമണിക്കൂർ വരെയുള്ള മൂന്ന് മണിക്കൂറുകളെ പ്രദോഷസമയമായി കണക്കാക്കുന്നു.

മാസപ്രദോഷം

ശുക്ലപക്ഷത്തിൽ വരുന്നപ്രദോഷമാണ് മാസപ്രദോഷം.

മഹാപ്രദോഷം

പരമശിവൻ കാളകുടം ഭക്ഷിച്ചത് ഒരു ശനിയാഴ്ചയാണു. അദ്ദേഹം ആനന്ദതാന്ധവമാടിയ ത്രയോദശിയും ചേർന്ന് വരുന്ന പുണ്യദിനമാണ് മഹാപ്രദോഷം.

പ്രളയപ്രദോഷം

ശനിയാഴ്ചകളിൽ വരുന്ന മഹാപ്രദോഷദിനത്തിൽ ശിവക്ഷേത്ര ദർശനം നടത്തി വണങ്ങിയാൽ അഞ്ചു വർഷം ശിവക്ഷേത്രത്തിൽ പോയ ഫലം സിദ്ധിക്കുമെന്നാണ് വിശ്വാസം. തുടർച്ചയായി രണ്ടു ശനിപ്രദോഷങ്ങൾ അനുഷ്ടിച്ചാൽ അർദ്ധനാരീശ്വരി പ്രദോഷം എന്നു പറയുന്നു. ഈശ്വരനും ദേവിയും ചേർന്ന് അർദ്ധനാരീശ്വരരായിട്ടുള്ളതിനാൽ വേർപിരിഞ്ഞ ദമ്പതികൾ ഇണങ്ങിച്ചേരുമെന്നും, വിവാഹതടസ്സങ്ങൾ നീങ്ങുമെന്നും നഷ്ടപ്പെട്ട സമ്പാദ്യം വീണ്ടു കിട്ടുമെന്നും ആണ് വിശ്വാസം. പൊതുവേ പ്രദോഷവഴിപാട് ദോഷങ്ങൾ അകറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു.

പ്രദോഷം മാസത്തില്‍ രണ്ടെണ്ണം ഉണ്ട്, കറുത്തപക്ഷത്തിലേതും വെളുത്തപക്ഷത്തിലേതും. രണ്ടു പ്രദോഷവും വ്രതം അനുഷ്ഠിക്കാറുണ്ട്. കറുത്തപക്ഷത്തിലെ പ്രദോഷം ആണ് പ്രധാനം. ശനിയാഴ്ച വരുന്ന കറുത്തപക്ഷ പ്രദോഷം ഏറ്റവും ഉത്തമം (ശനി പ്രദോഷം). സാധാരണ പ്രദോഷം നോല്‍ക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമാണ് ശനിപ്രദോഷം. പുണ്യക്രിയകള്‍ക്ക് ഏറ്റവും ഉത്തമമായ ദിവസമാണ് പ്രദോഷം. പ്രദോഷസന്ധ്യാ സമയത്ത്, കൈലാസത്തില്‍ ആനത്തോലുടുത്ത മഹാദേവന്‍, മഹാദേവിയെ രത്‌നപീഠത്തിലിരുത്തി ദേവിയുടെ മുന്‍പില്‍ ആനന്ദ നടനം ആടും. 

 ''കൈലാസശൈലഭവനേ ത്രിജഗജ്ജനിത്രിം ഗൗരിം നിവേശ്യ കനകാചിത രത്‌നപീഠേ! നൃത്തം വിധാതുമഭിവാഞ്ചത ശൂലപാണൗ ദേവാഃ പ്രദോഷ സമയേനു ഭജന്തി സര്‍വ്വേ!!'' 

''വാഗ്‌ദേവീ ധൃതവല്ലകീ ശതമഖോ വേണും ദധത് പത്മജഃ താലോന്നിദ്രകരാ രമാഭഗവതീ ഗേയപ്രയോഗാന്വിതാ! വിഷ്ണുസാന്ദ്രമൃദംഗവാദനപടുര്‍ദേവാഃ സമന്താത്സ്ഥിതാഃ സേവന്തേ തമനു പ്രദോഷസമയേ ദേവം മൃഡാനീപതിം!!'' 

''ഗന്ധര്‍വയക്ഷപതഗോരഗ സിദ്ധസാധ്യ- വിദ്യാധരാമരവരാപ്‌സരാം ഗണാശ്ച! യേളന്യേ ത്രിലോകനിലയാഃ സഹഭൂതാവര്‍ഗാഃ പ്രാപ്‌തേ പ്രദോഷസമയേ ഹരപാര്‍ശ്വസംസ്ഥാ!'' 
 
ആ പുണ്യവേളയില്‍ വാണീഭഗവതി വീണ വായിക്കുന്നു. ബ്രഹ്മാവ് താളം പിടിക്കുന്നു. ദേവേന്ദ്രന്‍ പുല്ലാങ്കുഴല്‍ ഊതുന്നു. മഹാലക്ഷ്മി ഗീതം ആലപിക്കുന്നു. മഹാവിഷ്ണു മൃദംഗം വായിക്കുന്നു. നന്ദിയും ഭൃംഗിയും നടനം ചെയ്യുന്നു. സ്തുതിപാഠകന്മാര്‍ സ്തുതിഗീതം ആലപിക്കുന്നു. 
 
ഗന്ധര്‍വയക്ഷ കിന്നരന്മാര്‍, അപ്‌സരസുകള്‍ എല്ലാവരും ഭഗവാനെ സേവിച്ചു നില്‍ക്കുന്നു. അങ്ങനെ പ്രദോഷസന്ധ്യാ സമയത്ത് കൈലാസത്തില്‍ എല്ലാ ദേവീദേവന്മാരുടെയും സാന്നിധ്യമുണ്ട്. പ്രദോഷ സന്ധ്യാവേളയില്‍ ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ അത്യധികം സന്തോഷവതിയായ ജഗജ്ജനനിയുടെയും മഹാദേവന്റെയും മറ്റെല്ലാ ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കും. പ്രദോഷവ്രതം ഉപവാസമായി ആണ് അനുഷ്ഠിക്കേണ്ടത്. പ്രദോഷവ്രതത്തിന് തലേന്ന് ഒരിക്കല്‍ എടുക്കണം. 
 
പ്രദോഷ ദിവസം രാവിലെ കുളിച്ച് ദേഹശുദ്ധിയും മനഃശുദ്ധിയും വരുത്തി ശിവക്ഷേത്രദര്‍ശനം നടത്തണം. വൈകുന്നേരം കുളിച്ച് ശുദ്ധിയായി പ്രദോഷപൂജയുള്ള ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. പ്രദോഷ സ്‌തോത്രങ്ങള്‍, പ്രദോഷ കീര്‍ത്തനം (ശങ്കരധ്യാനപ്രകാരം....) ഇവ ജപിച്ച് ഭഗവാനെയും ദേവിയെയും പ്രാര്‍ത്ഥിക്കുക. പ്രദോഷവിധിയും മഹിമയും പുണ്യവും ഫലപ്രാപ്തിയും വിളിച്ചോതുന്ന കീര്‍ത്തനമാണ് ഈ പഴയ കീര്‍ത്തനം. ശംഭു പ്രസാദമുണ്ടായാല്‍ മറ്റെന്താണ് വേണ്ടത്. പ്രദോഷവ്രതം അനുഷ്ഠിക്കുന്നവര്‍ ഏതെങ്കിലും ദാനം നടത്തണം.  

പ്രദോഷസ്തോത്രാഷ്ടകം 

 സത്യം ബ്രവീമി പരലോകഹിതം ബ്രവീമി സാരം ബ്രവീമ്യുപനിഷദ്ധ്രുദയം ബ്രവീമി |
സംസാരമുല്ബണമസാരമവാപ്യ ജന്തോഃ സാരോഽയമീശ്വരപദാംബുരുഹസ്യ സേവാ ||൧|| 

യേ നാര്ചയന്തി ഗിരിശം സമയേ പ്രദോഷേ യേ നാര്ചിതം ശിവമപി പ്രണമന്തി ചാന്യേ | 
ഏതത്കഥാം ശ്രുതിപുടൈര്ന പിബന്തി മൂഢാസ്തേ ജന്മജന്മസു ഭവന്തി നരാ ദരിദ്രാഃ ||൨|| 

യേ വൈ പ്രദോഷസമയേ പരമേശ്വരസ്യ കുര്വന്ത്യനന്യമനസോംഽഘ്രിസരോജപൂജാം | 
നിത്യം പ്രവൃദ്ധധനധാന്യകളത്രപുത്രസൗഭാഗ്യസംപദധികാസ്ത ഇഹൈവ ലോകേ ||൩|| 

കൈലാസശൈലഭുവനേ ത്രിജഗജ്ജനിത്രീം ഗൗരീം നിവേശ്യ കനകാചിതരത്നപീഠേ | 
നൃത്യം വിധാതുമമിവാഞ്ചതി ശൂലപാണൗ ദേവാഃ പ്രദോഷസമയേ നു ഭജന്തി സര്വേ ||൪|| 

വാഗ്ദേവീ ധൃതവല്ലകീ ശതമുഖോ വേണും ദധത്പദ്മജസ്താലോന്നിദ്രകരോ രമാ ഭഗവതീ ഗേയപ്രയോഗാന്വിതാ | 
വിഷ്ണുഃ സാന്ദ്രമൠദങ്ഗവാദനപടുര്ദേവാഃ സമന്താത്സ്ഥിതാഃ സേവന്തേ തമനു പ്രദോഷസമയേ ദേവം മൃഡാനീപതിം ||൫||
 ഗന്ധര്വയക്ഷപതഗോരഗസിദ്ധസാധ്യാവിദ്യാധരാമരവരാപ്സരസാം ഗണാംശ്ച | 
യേഽന്യേ ത്രിലോകനിലയാഃ സഹഭൂതവര്ഗാഃ പ്രാപ്തേ പ്രദോഷസമയേ ഹരപാര്ശ്വസംസ്ഥാഃ ||൬|| 

അതഃ പ്രദോഷേ ശിവ ഏക ഏവ പൂജ്യോഽഥ നാന്യേ ഹരിപദ്മജാദ്യാഃ | 
തസ്മിന്മഹേശേ വിധിനേജ്യമാനേ സര്വേ പ്രസീദന്തി സുരാധിനാഥാഃ ||൭|| 

ഏഷ തേ തനയഃ പൂര്വജന്മനി ബ്രാഹ്മണോത്തമഃ | 
പ്രതിഗ്രഹൈര്വയോ നിന്യേ ന ദാനാദ്യൈഃ സുകര്മഭിഃ ||൮|| 

അതോ ദാരിദ്ര്യമാപന്നഃ പുത്രസ്തേ ദ്വിജഭാമിനി | 
തദ്ദോഷപരിഹാരാര്ഥം ശരണം യാതു ശങ്കരം ||൯||

ഇതി ശ്രീസ്കാന്ദോക്തം പ്രദോഷസ്തോത്രാഷ്ടകം സംപൂര്ണം

പ്രസിദ്ധമായ കുബേര മന്ത്രം

പ്രസിദ്ധമായ കുബേര മന്ത്രം

ഇത് പഠിചു പരിശീലിച്ചാൽ ധനപരമായ വിഷമതകളിൽ നിന്ന് കരകയറാം ന്യായമായ ധന സമ്പാദനം നമുക്ക് മനസ്സിനും തദ്വാരാ ശരീരത്തിനും പോസിറ്റീവ് എനർജി നല്കും.  ജ്യോതിഷം അതിന് പല മാർഗങ്ങളും ഉപദേശിക്കുന്നുണ്ട്. അതിൽ പ്രധാനമാണ് കുബേര മന്ത്ര ജപം. മന്ത്ര ശാസ്ത്രത്തിൽ കുബേരൻ ശൈവമാണ്. കുബേരനോപ്പം ശിവനെയും ഭജിക്കുക. മുജ്ജന്മത്തിൽ നിന്നുള്ള പാപ സഞ്ചയത്തിന്റെ കടങ്ങളും ഈ ജപത്തിലൂടെ മറികടക്കാം.  ഈ ജപത്തിലൂടെ ഒരു വ്യക്തിക്ക് മന:സംതൃപ്ത്തിക്കുള്ള ധനം എത്ര മാത്രം വേണമെന്ന് കുബേരൻ തിരിച്ചറിഞ്ഞ് അവന് അത് നൽകും. കൂടാതെ ഒരാൾക്ക്‌ ഉണ്ടാകാവുന്ന ധനനഷ്ടവും കുബേരൻ തടയും. സമൂഹത്തിൽ അവന് മാന്യമായ സ്ഥാനം നൽകും. 

കുബേര മന്ത്രം താഴെ ചേർക്കുന്നു.

ഓംശ്രീം ഓംഹ്രീം ശ്രീംഓം ഹ്രീംശ്രീം ക്ലീം വിത്തേശ്വരായ നമ:

കറുത്ത വാവിന് പിറ്റേന്ന് മുതൽ പൗർണമി വരെ നിത്യേന സന്ധ്യയ്ക്ക് 72 മിനിറ്റ് വടക്കോട്ട്‌ തിരിഞ്ഞിരുന്ന് ശ്രദ്ധയോടെ ജപിക്കുക

ഓംശ്രീം ഓംഹ്രീം ശ്രീംഓം ഹ്രീംശ്രീം ക്ലീം വിത്തേശ്വരായ നമ: 

108 തവണ 

ജീവിതത്തില്‍ സാമ്പത്തിക ഉയര്‍ച്ചയ്ക്കും അഭിവൃദ്ധിക്കും കുബേരമന്ത്രം ഉത്തമമാണെന്നാണ് പറയുന്നത്. ഈ മന്ത്രം ശിവക്ഷേത്രത്തിലിരുന്ന് ഏകഗ്രതയോടെ ഒരു ലക്ഷം തവണ ജപിച്ചാല്‍ സമ്പത്തുണ്ടാകുമെന്നാണ് വിശ്വാസം. കൂവളത്തിനുചുവട്ടിലിരുന്ന് ശിവഭഗവാനെയും കുബേര ഭഗവാനെയും ധ്യാനിച്ച ശേഷം ഒരു ലക്ഷം തവണ ഗുരു ഉപദേശത്തോടെ ജപിക്കണം എന്നാണ് വിധി 

യക്ഷൻമാരുടെ രാജാവാണ് കുബേരൻ. കൈലാസത്തിനടുത്തുള്ള അളകാപുരിയാണ് കുബേരന്റെ കേന്ദ്രമെന്നാണ് വിശ്വാസം. പുരാണത്തിൽ ലങ്കാധിപതിയായ രാവണന്റെ ജ്യേഷ്ഠസഹോദരനായി വിവരിച്ചിരിക്കുന്നു. 

കുബേര അഷ്ടോത്തരം നിത്യം ജപിച്ചാൽ കുബേര പ്രീതിയും അതുവഴി സർവ സമ്പത്തും ലഭിക്കുമെന്നാണ് വിശ്വാസം.

ഓം കുബേരായ നമ:
ഓം ധനദായ നമ:
ഓം ശ്രീമതേ നമ:
ഓം യക്ഷേശായ നമ:
ഓം ഗുഹ്യകേശ്വരായ നമ:
ഓം നിധീശായ നമ:
ഓം ശങ്കര സഖായ നമ:
ഓം മഹാലക്ഷ്മീനിവാസ ഭുവേ നമ:
ഓം മഹാപദ്മ നിധീശായ നമ:
ഓം പൂർണ്ണായ നമ:
ഓം പദ്മദീശ്വനിരായ നമ:
ഓം ശംഖാഖ്യ നിധിനാഥായ നമ:
ഓം മകരാഖ്യ നിധിപ്രിയായ നമ:
ഓം സുഖി സംസ്വ നിധിനായകായ നമ:
ഓം മുകുന്ദ നിധിനായകായ നമ:
ഓം കുംദാക്യ നിധിനാഥായ നമ:
ഓം നീലനിത്യാധിപായ നമ:
ഓം മഹതേ നമ:
ഓം വരനിധിയധിപായ നമ:
ഓം പൂജ്യായ നമ:
ഓം ലക്ഷ്മീസാമ്രാജ്യദായകായ നമ:
ഓം ഇലപിലാപത്യായ നമ:
ഓം കോശാധീശായ നമ:
ഓം കുലോചിതായ നമ:
ഓം അശ്വാരൂഢായ നമ:
ഓം വിശ്വവിദ്യായ നമ:
ഓം വിശേഷജ്ഞായ നമ:
ഓം വിശാരദായ നമ:
ഓം നളകൂബരനാഥായ നമ:
ഓം മണിഗ്രീവപിത്രേ നമ:
ഓം ഗൂഡമന്ത്രായ നമ:
ഓം വൈശ്രവണായ നമ:
ഓം ചിത്രലേഖാ മണപ്രിയായ നമ:
ഓം ഏകപിംഗായ നമ:
ഓം അലകാധീശായ നമ:
ഓം പൌലസ്ത്യായ നമ:
ഓം നരവാഹനായ നമ:
ഓം കൈലാസശൈലനിലയായ നമ:
ഓം രാജ്യദായ നമ:
ഓം രാവണാഗ്രജായ നമ:
ഓം ചിത്രചൈത്രരഥായ നമ:
ഓം ഉദ്യാനായ നമ:
ഓം വിഹാര സുകുതൂഹലായ നമ:
ഓം മഹോത്സാഹായ നമ:
ഓം മഹാപ്രാജ്ഞായ നമ:
ഓം സദാപുഷ്പകവാഹനായ നമ:
ഓം സാർവ ഭൌമായ നമ:
ഓം അംഗനാഥായ നമ:
ഓം സോമായ നമ:
ഓം സൌമ്യ ദിഗീശ്വരായ നമ:
ഓം പുണ്യാത്മനേ നമ:
ഓം പുരൂഹൂതശ്രീയൈ നമ:
ഓം സർവ പുണ്യ ജനേശ്വരായ നമ:
ഓം നിത്യ കീർത്തയേ നമ:
ഓം നീതിവേക്ത്രേ നമ:
ഓം ലംങ്കാപ്രാക്തനനായകായ നമ:
ഓം യക്ഷായ നമ:
ഓം പരമശാന്താത്മനെ നമ:
ഓം യക്ഷരാജേ നമ:
ഓം യക്ഷിണീവൃതായ നമ:
ഓം കിന്നരേശ്വായ നമ:
ഓം കിംപുരുഷായ നമ:
ഓം നാഥായ നമ:
ഓം ഗഢ്ഗായുധായ നമ:
ഓം വശിനേ നമ:
ഓം ഈശാനദക്ഷപാർശ്വസ്ഥായ നമ:
ഓം വായുവാമ സമാശ്രയായ നമ:
ഓം ധർമ്മമാർഗൈക നിരതായ നമ:
ഓം ധർമ്മസംമുഖ സംസ്ഥിതായ നമ:
ഓം നിത്യേശ്വരായ നമ:
ഓം ധനാധ്യക്ഷായ നമ:
ഓം അഷ്ടലക്ഷ്മീ ആശ്രിതലയായ നമ:
ഓം മനുഷ്യധര്മ്മിണേ നമ:
ഓം സദ് വൃദ്ധായ നമ:
ഓം കോശലക്ഷ്മീസമാശ്രിതായ നമ:
ഓം ധനലക്ഷ്മീ നിത്യവാസായ നമ:
ഓം ധാന്യലക്ഷ്മീ നിവാസഭുവേ നമ:
ഓം ആശ്വലക്ഷ്മീ സദാവാസായ നമ:
ഓം ഗജലക്ഷ്മീസ്ഥിരാലയായ നമ:
ഓം രാജ്യലക്ഷ്മീ ജന്മഗേഹായ നമ:
ഓം ധൈര്യലക്ഷ്മീ കൃപാശ്രായായ നമ:
ഓം അഖണ്ഡൈശ്വര്യ സംയുക്തായ നമ:
ഓം നിത്യാനന്ദായ നമ:
ഓം സുഖാശ്രയായ നമ:
ഓം നിത്യദുഗ്ധായ നമ:
ഓം നിധിതാത്രേ നമ:
ഓം നിരാശായ നമ:
ഓം നിരുപദ്രവായ നമ:
ഓം നിത്യകാമായ നമ:
ഓം നിരാകാംക്ഷായ നമ:
ഓം നിരുപാധികവാസ ഭുവേ നമ:
ഓം ശാന്തായ നമ:
ഓം സർവ ഗുണോപേതായ നമ:
ഓം സർവജ്ഞായ നമ:
ഓം സർവ്വ സമ്മതായ നമ:
ഓം സർവ്വാണീ കരുണാപാത്രായ നമ:
ഓം സദാനന്ദ കൃപാലയായ നമ:
ഓം ഗന്ധർവകുല സംസേവ്യായ നമ:
ഓം സൌഗന്ധികാ കുസുമപ്രിയായ നമ:
ഓം സുവർണ്ണനഗരീ വാസായ നമ:
ഓം നിധിപീഠ സമാശ്രയായ നമ:
ഓം മഹാമേരുത്രസ്ഥായിണേ നമ:
ഓം മഹർഷിഗണ സംസ്തുതായ നമ:
ഓം ദുഷ്ടായ നമ:
ഓം ശൂര്പ്പണഖാ ജ്യേഷ്ടായ നമ:
ഓം ശിവ പൂജാരാധായ നമ:
ഓം അനഘായ നമ:
ഓം രാജയോഗ സമായുക്തായ നമ:
ഓം രാജശേഖര ഭുജഗായ നമ:
ഓം രാജ രാജായ നമ:

ധനത്തിന്റെ അധിദേവതയാണ്  കുബേരന്‍. കുബേരനെ ഉപാസിക്കുന്നവര്‍ക്ക് ഒരിക്കലും ധനത്തിന് ബുദ്ധിമുട്ട് വരികയില്ല എന്നത് ഉറപ്പായ കാര്യമാണ്. കുബേര പ്രീതിക്കായി പണ്ടു കാലം മുതലേ പൂജാമുറികളില്‍ വെള്ളിയാഴ്ചകളില്‍ അരിപ്പൊടി കൊണ്ട് കുബേര കോലം വരച്ച് ആ കോലത്തിന്റെ കളങ്ങളില്‍ നാണയവും ചുവന്ന പൂവും സമര്‍പ്പിച്ച് ദീപാരാധന ചെയ്ത് ആരാധിക്കുന പതിവ് ഉണ്ടായിരുന്നു. അത് ഇപ്പോഴും തുടരുന്ന ഗൃഹങ്ങള്‍ ഉണ്ട്. അവിടങ്ങളില്‍ ഇന്നും ധനധാന്യ സമൃദ്ധിക്ക് ഒരു മുട്ടും ഇല്ല എന്നത് അനുഭവമാണ്.

തലങ്ങും വിലങ്ങും കൂട്ടിയാലും 72 എന്ന സംഖ്യ ലഭിക്കുന്ന ഒരു മാന്ത്രിക സംഖ്യയാണ് കുബേര മാന്ത്രികചതുരം അല്ലെങ്കില്‍ കുബേര സംഖ്യാ യന്ത്രം. ഏഴും രണ്ടും വീണ്ടും കൂട്ടിയാല്‍ ദേവ സംഖ്യയായ 9 ലഭിക്കുന്നു. സംഖ്യായന്ത്രം നിര്‍മ്മിക്കുന്നതിനായി ആദ്യം നെടുകെയും കുറുകെയും മുമ്മൂന്നു രേഖകള്‍ വരയ്ക്കുകയും തുടര്‍ന്ന് 27, 20, 25, 22, 24, 26, 23, 28, 21,  എന്ന് ഇടത്ത് നിന്നും വലത്തേക്ക് എന്ന ക്രമത്തില്‍ 9 കള്ളികളിലായി സംഖ്യകള്‍ എഴുതുകയും വേണം. ഓരോ കളത്തിലും ഓരോ നാണയം വച്ച് അതോടൊപ്പം ചുവന്ന നിറത്തില്‍ ഉള്ള പൂവും വച്ച് ദീപം വച്ച് കുബേര മന്ത്രത്താല്‍ ആരാധിക്കുക. എന്നാല്‍ ധന സമൃദ്ധി നിശ്ചയം. കേബെര പൂജാനാണയം വയ്ക്കുന്നത് അത്യുത്തമം. ഇല്ലെങ്കില്‍ സാധാരണ നാണയവും ആകാം.

കുബേരകോലം വരച്ച് ആരാധിക്കാന്‍ കഴിയാത്തവര്‍ക്ക് കുബേര പൂജാനാണയം സൂക്ഷിക്കാം..

ഒരുവശം കുബേര സംഖ്യാ യന്ത്രവും മറുവശം ലക്ഷ്മീ കുബേര രൂപവും വിധിപ്രകാരം ആലേഖനം ചെയ്ത വെങ്കല പൂജാ നാണയങ്ങള്‍ പേഴ്സിലോ ധനം സൂക്ഷിക്കുന്ന സ്ഥലത്തോ പൂജാമുറിയിലോ സൂക്ഷിക്കുനത് സമ്പല്‍ സമൃദ്ധികരമാണ്. ഒരു കാര്യം പറയട്ടെ. ഈ നാണയം സൂക്ഷിക്കുന്നതു കൊണ്ട് നിങ്ങള്‍ക്ക് നിധിയോ ഭാഗ്യക്കുറിയോ ഒന്നും ലഭിക്കണം എന്നില്ല. എന്നാല്‍ നിങ്ങള്‍ക്ക് അര്‍ഹമായതും അതേസമയം കൈയില്‍ വന്നു ചേരാന്‍ തടസ്സം നേരിടുന്നതുമായ ധനം നിങ്ങള്‍ക്ക് ലഭ്യമാകും. ദുര്‍വ്യയം ഒഴിവായി ധനബാക്കി വരുത്തുവാന്‍ കുബേരന്‍ നിങ്ങളെ അനുഗ്രഹിക്കും.

കടപയാദി 'കമ' എന്ന ഒരക്ഷരം

കടപയാദി   'കമ' എന്ന ഒരക്ഷരം 

എന്റെ കൂടെ നീ വരുന്നത് കൊള്ളാം.. പക്ഷെ അവിടെ ചെന്ന് 'കമ' എന്ന് ഒരക്ഷരം മിണ്ടിപ്പോകരുത്. 
നമ്മളിൽ പലരും ഇത് കേട്ടിട്ടുണ്ട്.. പറഞ്ഞിട്ടുണ്ട്. എന്താണ് ഈ 'കമ'.. ? ഒരക്ഷരം ആണോ ?? അതോ ഒരു വാക്കോ ??

കേരളത്തിൽ പണ്ട് ഉണ്ടായിരുന്ന/ഉപയോഗിച്ചിരുന്ന ഒരു അക്ഷര സംഖ്യാ കോഡ്‌ ആണ് 'കടപയാദി' അഥവാ 'പരൽപ്പേര്' അഥവാ 'അക്ഷരസംഖ്യ' എന്നത്. സംഖ്യകൾക്ക് പകരം അക്ഷരങ്ങൾ ഉപയിഗിക്കുന്ന ഒരു ആശയവിനിമയ സമ്പ്രദായം. മലയാളത്തിലെ 51 അക്ഷരങ്ങൾക്ക് പകരം 0 മുതൽ 9 വരെയുള്ള അക്കങ്ങൾ നൽകി എഴുതുന്ന ഒരു രീതിയാണ് ഇത്. സംഖ്യകളെ,  എളുപ്പം ഓർത്തു വക്കത്തക്ക വിധം വാക്കുകൾ ആയും കവിതകൾ ആയും മാറ്റി  എഴുതുന്ന ഈ സമ്പ്രദായം പ്രധാനമായും ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, തച്ചുശാസ്ത്രം, ആയുർവേദം എന്നീ മേഖലകളിലാണ് ഉപയോഗിച്ചിരുന്നത്. യുദ്ധ വേളകളിൽ മാർത്താണ്ഡവർമ്മ, പാലിയത്തച്ഛൻ എന്നിവർ രഹസ്യ സന്ദേശങ്ങൾ കൈമാറിയിരുന്നത് കടപയാദി രേഖകളിൽ ആയിരുന്നു എന്ന്‌ കേട്ടിട്ടുണ്ട്.

താഴെ കാണുന്ന പ്രകാരമാണ് കോഡിങ് നടത്തുന്നത്....

ക1 ഖ2 ഗ3 ഘ4 ങ5
ച6 ഛ7 ജ8 ഝ9 ഞ0
ട1 ഠ2 ഡ3 ഢ4 ണ5
ത6 ഥ7 ദ8 ധ9 ന0
പ1 ഫ2 ബ3 ഭ4 മ5
യ1 ര2 ല3 വ4 ശ5 ഷ6 സ7 ഹ8 ള9 ഴ,റ 0

സ്വരാക്ഷരങ്ങൾക്ക് എല്ലാം 0 ആണ് മൂല്യം.
കൂട്ടക്ഷരങ്ങളിൽ അവസാനത്തെ അക്ഷരത്തിനു മാത്രം വില (ഉദാഹരണം- 'ക്ത' എന്നതിൽ 'ത' ക്ക് മാത്രം വില).
ചിലക്ഷരങ്ങൾക്ക് വിലയൊന്നുമില്ല.

 ഈ കൺവേർഷൻ നടത്തിയതിനു ശേഷം അർത്ഥവത്തായ വാക്കുകൾ ഉണ്ടാക്കി  വലത്തു നിന്നും ഇടത്തേക്ക്‌ വായിക്കുക.

ഇത് പ്രകാരം 'കമ' എന്നത്.. ക1 മ5. തിരിച്ചു വായിച്ചാൽ 51. മലയാളത്തിലെ 51 അക്ഷരങ്ങളിൽ ഒരക്ഷരം പോലും മിണ്ടരുത് എന്നാണ് കല്പന....!!

ഉദാഹരണങ്ങൾ:
കമലം - 351 (ക1 മ5 ല3)
ഭാരതം - 624 (ഭ4 ര2 ത 6)
രഹസ്യം - 182 (ര2 ഹ8 യ1)
രാജ്യരക്ഷ - 6212 (ര2 യ1 ര2 ഷ6)

ഇഗ്ളീഷ് മാസങ്ങളിലെ ദിവസങ്ങളുടെ എണ്ണം, കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാന്റെ   ശ്ലോകത്തിലൂടെ കാണൂ... 

"പലഹാരേ പാലു നല്ലൂ
പുലർന്നാലോ കലക്കിലാം
ഇല്ല പാലെന്നു ഗോപാലൻ
ആംഗ്‌ളമാസം ദിനം ക്രമാൽ"

ഇവിടെ...  പല31 ഹാരേ28 പാലു31 നല്ലൂ30
പുലർ31 ന്നാലോ30  കല31 ക്കിലാം31 
ഇല്ല30 പാലെ31 ന്നുഗോ30 പാലൻ31

എത്ര രസകരമായ അവതരണം..!!

കർണ്ണാടക സംഗീതത്തിലെ 72 മേളകർത്താ രാഗങ്ങളുടെ പേരുകൾ കടപയാദിയിൽ ആണെന്ന് നമ്മുക്ക്‌ എത്ര പേർക്കറിയാം...

ഉദാഹരണങ്ങൾ:

കനകാംഗി - ക1 ന0 = ഒന്നാമത്തെ രാഗം
ഖരഹരപ്രിയ - ഖ2 ര2 = 22-)ത്തെ രാഗം
ധീരശങ്കരാഭരണം - ധ9 ര2 = 29)ത്തെ രാഗം
ഹരികാംബോജി - ഹ8 ര2 = 28)ത്തെ രാഗം

കലിവർഷം, കൊല്ലവർഷം, ക്രിസ്തുവർഷം എന്നിവയുടെ കൺവേർഷൻ നടത്തുന്നത് കാണുക...

"കൊല്ലത്തിൽ തരളാംഗത്തെ കൂട്ടിയാൽ കലിവത്സരം.
കൊല്ലത്തിൽ ശരജം കൂട്ടി ക്രിസ്ത്വബ്ദം കണ്ടുകൊള്ളണം"

തരളാംഗം - 3926
ശരജം - 825

കൊല്ലവർഷത്തോട് 3926 കൂട്ടിയാൽ കലിവർഷവും 825 കൂട്ടിയാൽ ക്രിസ്തു വർഷവും ലഭിക്കും.

വിദ്യാരംഭത്തിൽ കുറിക്കുന്ന 'ഹരിശ്രീ ഗണപതയെ നമ' എന്ന ശ്ലോകം കടപയാദിയിലേക്ക് മാറ്റിയാൽ മലയാള ഭാഷയിലെ  അക്ഷരങ്ങളുടെ എണ്ണം ലഭിക്കുമെന്ന് കാണാം. ('അമ്പത്തൊന്നക്ഷരാളീ......')
ഹരി 28 ശ്രീ 2 ഗ3 ണ5 പ1 ത6 യ1 ന 0 മ5 
28+2+3+5+1+6+1+0+5 = 51

മേൽപ്പത്തൂർ നാരായണ ഭട്ടതിരി തന്റെ കൃതിയായ 'നാരായണീയം' അവസാനിപ്പിക്കുന്നത് 'ആയുരാരോഗ്യസൗഖ്യം കൃഷ്ണാ' എന്നു പറഞ്ഞു കൊണ്ടാണ്. ഇതിൽ 'ആയുരാരോഗ്യസൗഖ്യം' എന്നത് കടപയാദി സംഖ്യ പ്രകാരം 1712210 ആണ്. ഈ കലിദിനസംഖ്യക്ക് തുല്യമായ കൊല്ല വർഷദിനം 762 വൃശ്ച്ചികം 28. മേൽപ്പത്തൂർ, 'നാരായണീയം' എഴുതി പൂർത്തിയാക്കിയ ദിവസം....

മഹാകവി ഉള്ളൂർ മരിച്ചപ്പോൾ, കൃഷ്ണവാരിയർ എഴുതിയ ശ്ലോകത്തിന് പേര് നൽകിയത് 'ദിവ്യ തവ വിജയം' എന്നാണ്. (ദ8 യ1 ത6 വ4 വ4 ജ8 യ1)  1844619 എന്ന കലി ദിന സംഖ്യ ക്രിസ്തു വർഷമാക്കിയാൽ 1949 ജൂൺ 15 ആണ് ലഭിക്കുക. ഉള്ളൂരിന്റെ ചരമദിനം......

ഗണിതശാസ്ത്രത്തിലെ ജ്യോതിശാസ്ത്രത്തിലെ ചില കണക്കുകൾ

1. അനന്തപുരി - 21600 = വൃത്തത്തിന്റെ അംഗുലർ ഡിഗ്രി 360×60

2. അനൂനനൂന്നാനനനുന്നനിത്യം (1000000000000000) വ്യാസമുള്ള ഒരു വൃത്തത്തിന്റെ പരിധി ചണ്ഡാംശുചന്ദ്രാധമകുംഭിപാല(31415926536) ആയിരിക്കും എന്നു്‌.  പൈ യുടെ മൂല്യം പത്തു ദശാംശസ്ഥാനങ്ങൾക്കു ശരിയായി ഇതു നൽകുന്നു.

3. ഭൂമിയുടെ അംഗുലർ വെലോസിറ്റി - 'ഗോപാജ്‌ഞയാ ദിനധാമ' 
ഗ3 പ1 ഞ0 യ1 ദ8 ന0  ധ9 മ5
അതായത് 59 മിനിറ്റ് 08 സെക്കന്റ് 10 ഡെസി സെക്കന്റ് 13 മൈക്രോ സെക്കന്റ് 

നമ്മുടെ നാടിന്റെ പൈതൃകമായ അത്ഭുതാവഹമായ ഇത്തരം അറിവുകൾ തന്ന ആചാര്യരെ പ്രണമിച്ചു കൊള്ളുന്നു....

വാൽക്കഷ്ണം: കടപയാദി സംഖ്യ ഇന്ന് പേറ്റന്റ് ചെയ്‌തിരിക്കുന്നത്‌ അമേരിക്കയിലെ റോച്ചസ്റ്റർ യൂണിവേഴ്സിറ്റിക്ക് വേണ്ടിയാണ്. നാസയുടെ ഡിഫൻസ് സിസ്റ്റത്തിൽ ഉപയോഗിക്കുവാൻ...!!!!

17 January 2020

നായയെ വളർത്തുമ്പോൾ ആദ്യം വിളിക്കുന്ന പേര് ''ടിപ്പു"

നായയെ വളർത്തുമ്പോൾ ആദ്യം വിളിക്കുന്ന പേര് ''ടിപ്പു"

എന്തുകൊണ്ട് നായന്മാർ അധികവും മുസ്ലിം വിരുദ്ധരും സംഘ്പരിവാർ അനുയായികളുമാകുന്നു ??

ലോകത്തുള്ള എല്ലാം നായമ്മാരും ഒരിക്കലെങ്കിലും ഈ ചോദ്യങ്ങൾ കേൾക്കേണ്ടിയും വന്നിട്ടുണ്ടാകും...

നവമാധ്യമങ്ങളിൽ ഏറ്റവുമധികം വർഗീയ പരാമർശങ്ങൾ നടത്തി പുലിവാല് പിടിപ്പിക്കുന്ന നായർ സമുദായം എന്തുകൊണ്ട് അങ്ങനെയായി എന്ന് നിങ്ങൾ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ...?

ലോകം കണ്ടതിൽ ഏറ്റവും ക്രൂരമായ ''വംശ ഹത്യ''യായിരുന്നു നായർ സമുദായം ഇവിടെ നേരിട്ടത്. ഹിറ്റ്ലർ ജൂതരോട് ചെയിതത് വെച്ചു നോക്കുമ്പോൾ അതെല്ലാം  മൃദുവായിരുന്നു എന്ന് കാണാം. ഒരു വെള്ളിയാഴ്ച നമസ്കാരം കഴിഞ്ഞ വേളയിൽ ടിപ്പുവിന്റെ കല്പനയനുസരിച്ചു കോഴിക്കോട് മിശ്കീൻ പള്ളിക്ക് വെളിയിലുള്ള രണ്ടു വൻ മരങ്ങളുടെ ക്കൊമ്പുകളിൽ, പതിനാറു വയസ്സ് കഴിഞ്ഞ, മതം മാറാൻ വിസ്സമ്മതിച്ച രണ്ടായിരം യുവാക്കളെ കൊന്നു കെട്ടിത്തൂക്കി. അവരുടെ മൂക്കുകളും ചെവികളും മുറിച്ചു, കണ്ണ് തുരന്നെടുത്തു വികൃതമാക്കി. ഇത് സിറിയയിൽ ഇന്ന് കാണുന്ന കാഴ്ചയല്ല, നമ്മുടെ മലബാറിലെ നായർ യുവാക്കൾ അനുഭവിച്ചതാണ്‌.

1790 ജനുവരി 19 ആം തിയതി, ബേക്കൽ ഗവർണർ, ബുദ്രൂസ് ഖാന് മൈസൂര് യുദ്ധ പ്രഭുവും, കൊടും യുദ്ധ കുറ്റവാളിയുമായ, ടിപ്പു അയച്ച കത്താണ്, '' മലബാറിൽ നാം നേടിയ വൻ വിജയകഥകൾ താങ്കളും അറിഞ്ഞിട്ടുണ്ടാവുമല്ലോ? നാല് ലക്ഷത്തിലധികം (400,000) നായന്മാരെ നാം ഇസ്ലാമിന്റെ മാർഗത്തിലേക്ക് കൊണ്ട് വന്നു. ബാക്കിയുള്ളവരേയും അതെ മാർഗത്തിൽ കൊണ്ട് വരുവാൻ, പരമ കാരുണികനായ ദൈവം (?), എന്നെ സഹായിക്കട്ടെ. തിരുവിതാംകൂറിലെ ''ആ ശപിക്കപ്പെട്ട രാമൻ നായരെ''യും അയാളുടെ പ്രജകളെയും, ഇസ്ലാമിലേക്ക് ചെർക്കുന്നതോർത്തു എന്റെ മനസ്സ് അതിയായി സന്തോഷിക്കുന്നു. അത് കൊണ്ട് തന്നെ നാം ശ്രിരംഗ പട്ടണത്തിലേക്കുള്ള മടക്ക യാത്ര പോലും മാറ്റി വെച്ചിരിക്കുന്നു.''...

1788 ഇൽ കോഴിക്കോട്ടെ ഗവർണർ, ഷേർ ഖാന്, ജിഹാദിനുള്ള ആാഹ്വാനം അയാൾ കൊടുത്തിരുന്നു.
ആയിരക്കണക്കിന് നായന്മാരെ, താല്ക്കാലിക കാമ്പുകളിൽ നിര നിരയായി നിർത്തി, സുന്നത് നടത്തുകയും, ലിംഗാഗ്രത്തിൽ നിന്നും ചോര ഇറ്റിറ്റു വീഴുന്ന അവരെ, വീണ്ടും, പശുവിറച്ചി വേവിച്ചു ഭക്ഷണം വിതരണം ചെയ്യുന്ന വരികളിൽ നിര നിരയായി നിരത്തിയിരുന്ന കാഴ്ചകൾ, ഇന്ന് ഐ എസ് ഐ എസ്, ചെയ്യുന്നത് പോലെ ഫെസ് ബുക്കിൽ ഇട്ട് സന്തോഷിക്കാൻ പറ്റാത്തവർ, ഇവിടെയുണ്ട്....

ടിപ്പുവിന് വേണ്ടി മലബാറിൽ ഒറ്റുകാരുടെ നേതൃ സ്ഥാനത്ത് കണ്ണൂരിലെ അറക്കൽ ബീവിയും കുടുംബവുമായിരുന്നു. ബീവിയുടെ മകളെ, ടിപ്പുവിന്റെ ഒമ്പതാമത്തെ മകൻ, ഗിയാസുദ്ദീൻ, വിവാഹം കഴിച്ചു ആ ബന്ധം ദൃഡമാക്കി. പടയോട്ടത്തിലെ ചോരക്കാഴ്ചകൾ വിവരിച്ചു, അയാൾ ഭാര്യാമാതാവ്, അറക്കൽ ബീവിക്കയച്ച കത്ത്, ''ടിപ്പുവിന്റെ ദേശപ്രേമം''. ചിത്രീകരിക്കുന്ന സിനിമയിൽ ചിത്രീകരിക്കാൻ മറക്കരുത്.

അതിങ്ങനെയായിരുന്നു....

''പടയോട്ടം കടന്നു പോകുന്ന വഴിയിൽ, അംഗഭംഗം വന്ന ശവങ്ങൾ ചിതറിക്കിടന്നിരുന്നു. അമ്മമാർ മരിച്ചു പോയതറിയാതെ മുലകളിൽ വലിച്ചു കുടിക്കുന്ന ശിശുവിനെ കണ്ടു ഞാൻ തല കറങ്ങി വീണു.'' ഈ സീൻ ചിത്രീകരിക്കുമ്പോൾ മലയാളി ബുദ്ധിജീവിയും ഇടതു ചിന്തകനും സംവിധായകനുമായ ''ആഷിക് അബുവിന്റെ''യും ബീവിയും പഴയ നടിയുമായ ലൗജിഹാദുകാരിയുടെ , ഉപദേശം കർണാടക സംവിധായകന് ഉപകരിച്ചേക്കും.

1766 മുതൽ 1799 ൽ മരിക്കുന്നത് വരെയുള്ള ഭരണത്തിൽ, എട്ടര വര്ഷവും ടിപ്പു, ഇവിടെ തന്നെയായിരുന്നു, ഈ ക്രൂരക്രുത്യങ്ങൾക്ക് നേരിട്ട് നേതൃത്വം നല്കി. 2800 ൽ അധികം ക്ഷേത്രങ്ങള കൊള്ളയടിച്ചു, പലതും അടിത്തറ വരെ ആനകളെ കൊണ്ട് തകർത്തു. ശൂരന്മാരായ അവരുടെ നായകന്മാരുടെ കാലുകൾ ആനകളെ കൊണ്ട് വലിച്ചു കീറിച്ചു....

നായർ സമുദായത്തെ, ഏറ്റവും താഴ്ന്ന ജാതിയാക്കി പ്രഖ്യാപിച്ചു കല്പന പുറപ്പെടുവിച്ചു. ''ആരെങ്കിലും വാളുമായി പോകുന്ന, ഒരു നായരേ കൊന്നാൽ കുറ്റമാകില്ല'' എന്ന് നിയമമുണ്ടാക്കി.
മുഹമ്മദ്‌ ഗസനവിയും, ഘോറിയും ഇയ്യാളേക്കാൾ എത്രയോ മര്യാദക്കാരും നല്ലവരുമായിരുന്നു.
കോഴിക്കോടിന്റെ പേര് ''ഇസ്ലാമബാദ്'' എന്നാക്കി. തന്റെ പുതിയ രാജ്യത്തിന്റെ പുതിയ തലസ്ഥാനമായി, ''ഫറൂക്കബാദ്'' (ഇന്നത്തെ ഫറോക്ക്) സ്ഥാപിച്ചു.

ഒടുവിൽ 1790 ൽ, നായർ പട്ടാളവുമായുള്ള യുദ്ധത്തിൽ ടിപ്പുവിന്റെ കാലൊടിഞ്ഞു, ബാക്കി ജീവിതം വികലാംഗനായി കഴിയേണ്ടി വന്നു.
അടുത്ത വർഷം, വീണ്ടും നായർ പട്ടാളവുമായുള്ള അവസാന യുദ്ധത്തിൽ, ആലുവയിൽ നിന്നും ടിപ്പു തോറ്റോടി. അന്ന് വീണു പോയ, ''വാൾ'' ആണ് യൂ ബീ ഗ്രൂപ്പിന്റെ വിജയ്‌ മല്ല്യ ലണ്ടനിൽ നിന്നും ഈയിടെ ലേലത്തിൽ പിടിച്ചത്. അതോടെ വിജയ് മല്യയുടെയും അദ്ദേഹത്തിൻറെ വ്യവസായ ഗ്രൂപ്പിന്റെയും അവസ്ഥയും അധോഗതിയിലായി.

ആ വാൾ, തിരുവിതാംകൂർ സേനാധിപൻ, രാജാ കേശവദാസ്, അന്നത്തെ രാജാവ്‌, കാർത്തിക തിരുനാൾ രാമവർമക്കും (ധർമ്മ രാജാക്കും) ,രാജാവ് ,'' വൈപ്പിന് കോട്ടയിൽ'' ഉണ്ടായിരുന്ന ബ്രിട്ടീഷ്‌ സേന നായകനും സമ്മാനിച്ചതായിരുന്നു. ആ ''ധർമരാജ , കാർത്തിക തിരുനാളി'' നെയാണ്, ടിപ്പു കത്തുകളിൽ ''രാമൻ നായർ'' എന്ന് എഴുതിക്കാണുന്നത്.
ടിപ്പുവിന്റെ വീരകഥകൾ ചിത്രീകരിക്കുവാൻ തയ്യാറെടുക്കുന്ന സിനിമാക്കാർ അറിയണം,'ടിപ്പു ദേശാഭിമാനി', കേരളത്തിൽ ഒരു യുദ്ധവും ബ്രിടിഷുകാരോടല്ല, നായർ പട്ടാളത്തോട് മാത്രമായിരുന്നു ചെയ്തത്. പരസ്പരം സഹായിക്കാൻ കരാറുണ്ടായിരുന്നെങ്കിലും ബ്രിടിഷുകാർ സഹായിക്കാതിരുന്നത്, അന്നത്തെ മദ്രാസ്‌ ഗവർണറെ, കൈക്കൂലി കൊടുത്തു, ടിപ്പു സ്വാധീനിച്ചതായിരുന്നു. കൈക്കൂലി കുറ്റത്തിന്, അയാളെ പിന്നീട് ഈസ്റ്റ് ഇന്ത്യ കമ്പനി, നാടുകടത്തി.
''ഹോളോകാസ്റ്റ് എന്നത് ജൂതൻ'', അനുഭവിച്ചത് മാത്രമല്ല , അതിനേക്കാൾ കൊടും ക്രൂരതയാണ്, നായർപടയാളികൾ  ഇവിടെ അനുഭവിച്ച വംശീയ പീഡനങ്ങൾ...

ഇത് പോലെത്തന്നെ, അതി ക്രൂര പീഡനങ്ങൾ ആണ് ,''കത്തോലിക്കാ പോർത്തുഗൽ'', ഫ്രാൻസിസ് സേവ്യറിന്റെ നിർബന്ധം മൂലം, അന്ന് പോർത്തുഗീസ് ഗവർണറുടെ ചുമതലയുണ്ടായിരുന്ന, ഗോവൻ ആർച്ചു ബിഷപ്പിന്റെ കൽപ്പന പ്രകാരം ,156 വർഷം നീണ്ട ജിഹാദിന് തുല്യമായ, ''ഇൻക്വിസിഷൻ'', കാലത്ത്, കേരളത്തിൽ നായർ സമുദായത്തോട് ചെയ്തത്. ഇക്കാലത്തു നടന്ന പരവരുടെയും മറ്റു കീഴാളരുടെയും നിർബന്ധ മത പരിവര്ത്തനത്തിന്റെ ഇരകളാണ്, ഇന്നത്തെ ,''ലത്തീൻ കത്തോലിക്കർ''..

പടയോട്ടക്കാലത്തു ടിപ്പുവിന്റെ കിങ്കരന്മാർ അന്ന് കഴുത്തിൽ വാൾ ചൂണ്ടി , കൂട്ടം കൂട്ടമായി, ''സമൂഹ ചേദനാചാര ''പ്രകാരം ലിംഗാഗ്രത്തിൽ നിന്നും ചോര ഇറ്റിറ്റു വീഴുമ്പോഴും, ആട്ടി തെളിയിക്കപ്പെട്ടു, നിര്ബന്ധമായി , പശു മാംസം തിന്നുന്നവരുടെ വരികളിൽ നിർത്തി, കൂടെചേർത്തു ഇസ്ലാമിൽ ചേർത്തവരുടെ പിൻ തലമുറക്കാരാണ്, ഇന്ന് ''ഇരകളാണേ'', എന്ന് വേഷം മാറി, ''വേട്ടക്കാരായി'', വരുന്നതിൽ ചിലർ. ചരിത്രത്തിൽ ഇതിനൊന്നും അധികം പഴക്കമില്ലാതിരുന്നിട്ടും, ഈ സത്യങ്ങൾ ആരാണ് പാഠപുസ്തകങ്ങളിൽ നിന്ന് മറച്ചു വെക്കുന്നത് ?

എന്താണ് അത്തിന്റെ രഹസ്യ അജണ്ട ?

ഇതൊക്കെയറിയാൻ ടിപ്പുവിന്റെ പടയോട്ട ഭൂമികളിലെ വീടുകളിൽ, ഇന്നും, ഒരു നായക്കുട്ടിയെ കെട്ടിയിട്ടു വളർത്തുമ്പോൾ ആദ്യം വിളിക്കുന്ന പേര്, എന്താണെന്നു ശ്രദ്ധിച്ചാൽ മതി. ടിപ്പു എന്നു നായ്ക്കൾക്കു പേരുള്ള പ്രദേശം വേറെ എവിടെയും കാണില്ല.
ഇന്ന് , 'മലപ്പുറം', എന്നറിയപ്പെടുന്ന ഏറനാട്ടിലും, വള്ളുവനാട്ടിലും, വന്നേരി നാട്ടിലും ആകെ നായർ ജനസംഖ്യ 1.06% ആയി ചുരുക്കിയ കഥകൾനിങ്ങൾ അറിയണം
      
കടപ്പട് 

15 January 2020

ഹൈന്ദവ പുതുവർഷങ്ങൾ..!!

 ഹൈന്ദവ പുതുവർഷങ്ങൾ..!!

നമുക്ക് മൂന്ന് പുതുവർഷങ്ങളുണ്ട്. ലോകം മുഴുവൻ ആഘോഷിക്കുന്ന ജനുവരി 1 എന്ന പാശ്ചാത്യ സ്വാധീനമുള്ള ആ ദിനം പ്രകൃതിയുമായി യാതൊരു ബന്ധവുമുള്ള പുതുവർഷമല്ല. അത് വെറുമൊരു സങ്കൽപ്പം മാത്രമാണ്. 

എന്നാൽ ഭാരതീയ ഗണിതശാസ്ത്രം സൂക്ഷ്മമായി കണ്ടെത്തിയിട്ടുള്ള മൂന്നു പുതുവർഷങ്ങൾ  തികച്ചും ഈ ഭൂഗോളത്തിന്റെ ശുഭാരംഭങ്ങളാണ്. അത് തിരിച്ചറിയുന്നില്ലെങ്കിൽ നിങ്ങളെ അദൃശ്യമായി സ്വാധീനിക്കുന്ന സൂക്ഷ്മസത്യങ്ങളെ അവഗണിക്കുക വഴി  കുഴപ്പങ്ങൾ ഉണ്ടാകും. എന്നാൽ പരിപാലിച്ചാലോ?! അനിർവ്വചനീയമായ പല ഗുണാനുഭവങ്ങളും ഉണ്ടാകുകയും ചെയ്യും. 

മകരസംക്രാന്തി

ഇത് എല്ലാ വർഷവും ജനുവരി 14 മുതൽ 17 വരെ ആകാവുന്നതാണ്. മകരം ഒന്ന്  എന്ന് ഇത് സാധാരണ അറിയപ്പെടുന്നു. ധനുവിൽ നിന്ന് മകരത്തിലേക്ക് സൂര്യന്റെ രാശി സംക്രമണം നടക്കുന്ന മുഹൂർത്തമാണിത്. ഈ സമയത്ത് മകര നക്ഷത്രം ഉദിക്കും. അതിന്റെ അനുസ്മരണമായിട്ടാണ് ശബരിമലയിൽ മകരദീപം ജ്വലിപ്പിക്കുന്നത്. 

അതുപോലെ ഈ ദിനത്തിന്റെ സവിശേഷത സൂര്യൻ ഭൂമിയുടെ ഇരുപത്തിരണ്ടര ഡിഗ്രി ചരിവുമൂലം പരമാവധി തെക്കേ അറ്റത്തു പോയതായി തോന്നിച്ചിട്ട് വടക്കോട്ട് സഞ്ചരിക്കാൻ തുടങ്ങുന്ന ദിവസമാണ് എന്നതാണ്. ഇതാണ് വടക്കോട്ടുള്ള യാത്ര അഥവാ 'ഉത്തരായനം' എന്നുപറയുന്നത്‌.

ഇവിടെ മുതൽ ആറു മാസം, ഏതാണ്ട് ജൂലൈ പകുതിവരെ, അതായത് കർക്കിടകമാസ ആരംഭം വരെയുള്ളത്  'ദേവയാനം' എന്ന 'പ്രകാശത്തിന്റെ യാത്ര'യാണ്. ഈ അയനത്തിൽ ജനിക്കുകയും മരിക്കുകയും ചെയ്യുന്നതൊക്കെ പുണ്യപ്രദമാണ് എന്ന് ഭഗവാൻ ശ്രീകൃഷ്ണൻ പോലും അരുളുന്നു. 

കർക്കിടകം മുതൽ അടുത്ത ധനു വരെയുള്ള ആറുമാസം ദക്ഷിണായനം അഥവാ 'പിതൃയാനം' എന്ന 'പുനരാഗമനത്തിന്റെ വഴി' യാകുന്നു. ഇത് കൃഷ്ണമാർഗ്ഗം എന്നും പറയുന്നു. ദേവയാനം ശുക്ല മാർഗ്ഗമാണ്. ശുഭത്വത്തിന്റെയും ഉയർച്ചയുടെയും വീഥി. ജന്മകർമ്മ പുണ്യം കൊണ്ട് മരിച്ചാൽ ശുഭ ലോകങ്ങൾ മുതൽ മുക്തി വരെ നൽകുന്ന കാലം. (ഈ മുക്തിയെ ആത്യന്തിക മോക്ഷം എന്ന് കൽപ്പിക്കാതെയുമിരിക്കാം). പിതൃയാനം എന്ന കൃഷ്ണമാർഗ്ഗത്തിലെ മൃത്യു, പരലോകങ്ങളിലേക്കുള്ള കർമ്മഫല യാത്രയും പുനർജന്മത്തിന്റെതുമാണ്. (ഭഗവദ് ഗീതയടക്കം ബ്രഹ്മസൂത്രം, പുരാണങ്ങൾ, തന്ത്ര ശാസ്ത്രങ്ങൾ ഇവയിലെല്ലാം ഇതിന്റെ നിഷ്കർഷയുണ്ട്.)

ഈ ഉത്തരായനം പ്രതീക്ഷിച്ചാണ് സ്വച്ഛന്ദ മൃത്യുവായ ഭീഷ്മപിതാമഹൻ ശരശയ്യയിൽ കിടന്നത്. ശ്രീരാമൻ രാവണനെ നിഗ്രഹിച്ചതും ഈ ഉത്തരായനത്തിൽ വരുന്ന (രാമനവമി ) നവരാത്രിയിലാണ്.

താന്ത്രികപരമായി മറ്റൊരു പ്രസക്തി കൂടി ഇതിനുണ്ട്. തന്ത്രമാർഗ്ഗത്തിലെ നിഗൂഢമായ നാലു രാത്രികളിൽ മഹാരാത്രി എന്നുപറയുന്നത് സംക്രാന്തി ദിനത്തിൽ വരുന്ന രാത്രിയാണ്. മഹാമായയിൽ നിന്നും പ്രപഞ്ചം ആവിർഭവിച്ച ശേഷമുള്ള ആദ്യത്തെ രാത്രി ഇതായിരുന്നു എന്നാണ് മഹാരാത്രിയുടെ സങ്കൽപം. അവ്യക്തവും ബിന്ദുരൂപവുമായ മഹാമായയാണ് ഇതിന്റെ അധിഷ്ഠാന ദേവത. (മഹാ ത്രിപുരസുന്ദരിയേയും ഈ ദിനദേവതയായി തന്ത്രം കൽപ്പിക്കുന്നുണ്ട്.)

ഇതിനുശേഷം വരുന്ന ശിവരാത്രി, മോഹരാത്രി* എന്ന കൃഷ്ണാവതാര രാത്രി, കാളരാത്രി എന്ന ദീപാവലി ദിനരാത്രി ഇവയാണ് തന്ത്രത്തിന്റെ മറ്റു മൂന്നു രാത്രികൾ. ഈ നാല് രാത്രികളിലും പൂർണമായി ഉറക്കമൊഴിയുകയോ അല്ലെങ്കിൽ രാത്രി 11. 30 മുതൽ 1. 30  വരെ സാധകർ മന്ത്രജപ ധ്യാനാദികൾ ചെയ്യുകയോ വേണമെന്നും, അത് മറ്റുള്ള സമയങ്ങളേക്കാൾ ബലവത്തായിരിക്കുമെന്നും തന്ത്രശാസ്ത്രം പറയുന്നു. ശിവരാത്രിയും ജന്മാഷ്ടമി രാത്രിയും ഇക്കാരണം കൊണ്ടാണ് പുരാണങ്ങൾ ശിവന്റെയും കൃഷ്ണന്റെയും ചരിത്രം പറഞ്ഞ് നമ്മെക്കൊണ്ട് ജാഗരണം  ചെയ്യിക്കുന്നത് (ഉറക്കമൊഴിപ്പിക്കുന്നത്).  ഇവിടെയെല്ലാം തന്ത്രമാർഗ്ഗത്തിന്റെ സ്വാധീനമാണ് ഒളിഞ്ഞുകിടക്കുന്നത്. (എങ്കിലും, മറ്റു രണ്ടു രാത്രികൾ പുരാണങ്ങൾ  ഒഴിവാക്കിയതുകൊണ്ട് സാമാന്യ ജനങ്ങൾക്കറിഞ്ഞുകൂടാ!)

ഈ നാലുരാത്രികളിൽ താന്ത്രിക സാധകർ ജപിക്കേണ്ട മന്ത്രങ്ങൾ ഇപ്രകാരം:- 

മഹാരാത്രിയിൽ - പഞ്ച മഹാ ബീജങ്ങളും പ്രണവവും, പഞ്ച ദശാക്ഷരി, ഷോഡശാക്ഷരീ, ബാലാ ഇവയും, ശിവരാത്രിയിൽ ശൈവമായ എല്ലാ മന്ത്രങ്ങളും ഒപ്പം ഗണേശ, സ്കന്ദ മന്ത്രങ്ങളും, 

മോഹരാത്രിയിൽ - വൈഷ്ണവ മന്ത്രങ്ങളും

കാളരാത്രിയിൽ - കാളി, ദുർഗ്ഗാ, ചണ്ഡികാദി എല്ലാ മന്ത്രങ്ങളും മറ്റ് ഏതു താന്ത്രിക മന്ത്രങ്ങളും ആകാവുന്നതാണ്. (അന്ന് മധ്യരാത്രിയിൽ ഭൂമിയിൽ വിചരണം ചെയ്യുന്ന കാളരാത്രി എന്ന ദേവി (നവ ദുർഗ്ഗാ  സ്വരൂപത്തിലെ  ഒരാൾ)  അപ്പോൾ ഉണർന്നിരുന്നു ജപിക്കുന്നവർക്ക് സാധനാ സാഫല്യവും മന്ത്രസിദ്ധിയും നൽകുമെന്ന് തന്ത്രലോകത്തിലെ രഹസ്യം) 

മഹാരാത്രിയിൽ ശ്രീവിദ്യാ മന്ത്രമില്ലാത്തവർക്കുള്ളതാണ് പ്രണവവും പഞ്ച മഹാ ബീജങ്ങളും മറ്റും.  കൂടുതൽ വിവരങ്ങൾ ഗുരുമുഖീയം. 

ഇതേരീതിയിൽ ഉപാസ്യദേവതയുടേയും ആത്മഭാവത്തിന്റെയും ബിന്ദുരൂപിണിയായ പരാശക്തിയുടെയും കുണ്ഡലിനീ ഷഡ്‌ചക്രാദി  ധ്യാനങ്ങളും ഒക്കെ ഈ നാലുരാത്രികളിലും ചെയ്യാം. 

ഉത്തരായനം എന്ന മഹാരാത്രിക്ക് യോഗശാസ്ത്രപരമായ ഒരു ബന്ധം കൂടിയുണ്ട്. ദക്ഷിണായനം ഇഡാ നാഡി എന്ന ചന്ദ്ര നാഡിയാണ്. ഉത്തരായനമാകട്ടെ പിംഗളാ നാഡി എന്ന സൂര്യ നാഡിയും. ഇവ തമ്മിൽ ആദ്യം സന്ധിക്കുന്ന മകരസംക്രാന്തി മുഹൂർത്തത്തിൽ സുഷുമ്ന എന്ന ആദ്ധ്യാത്മിക നാഡി ഉണരുകയും, അതിന്റെ ഫലമായി ജീവൻ സഹസ്രാരത്തിൽ ബിന്ദുരൂപമായ പരമാത്മാവിനെയോ പരാശക്തിയേയോ ദർശിക്കുന്ന  ലക്ഷണത്തിന്റെ ബാഹ്യ പ്രതിഫലനമാണ് വാനിലുദിക്കുന്ന മകര നക്ഷത്രം എന്നതും രഹസ്യം. അതുകൊണ്ട് ഈ മുഹൂർത്തം ആദ്ധ്യാത്മികമായി എത്രകണ്ട് ഗംഭീരമാണെന്ന് പറയേണ്ടതില്ലല്ലോ.

ഇപ്രകാരം യഥാർത്ഥ പ്രപഞ്ചത്തിന്റെ ആദ്ധ്യാത്മിക യോഗസത്യത്തിൽ വിശ്വസിക്കുന്നവർ പരമപ്രധാനമായ ഈ ഉത്തരായന ആരംഭ ദിനത്തെ പുതുവർഷമായി കാണേണ്ടതാണ്. അല്ലാതെ അതിനെ മറന്ന് കൃത്രിമവും വെറും അശാസ്ത്രീയവും  മനുഷ്യ നിർമ്മിതവുമായ ഒരു ദിനത്തെ (ജനുവരി 1) വർഷാരംഭമായിക്കണ്ട് പ്രമുഖമാക്കിയാൽ സംഭവിക്കുന്ന നഷ്ടവും ദോഷവും ചിന്തിക്കുക. (2020 ലെ പ്രകാരം ഇത് ജനുവരി 15 നാണ്. ഓരോ വർഷവും നേരത്തേ തന്നെ അത് തിരിച്ചറിഞ്ഞ് കാത്തിരിക്കുക.) 

ഈ ദിനം ശുഭമാക്കുന്നതുകൊണ്ടുള്ള ഗുണങ്ങളും അശുഭമാക്കിയാലുള്ള ദോഷങ്ങളും.

നാം പറയാറുണ്ടല്ലോ ഒന്നാം തീയതി തുടങ്ങിവെയ്ക്കുന്നത് ഒരു വർഷത്തെ ഫലമാകുമെന്ന്. വാസ്തവത്തിൽ ആ ചൊല്ലിൽ ഉള്ളത് ഒരു ആത്മീയതയും അതീന്ദ്രിയതയുമല്ലേ? അതെങ്ങനെയാണ് വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്നതുപോലെയുള്ള ജനുവരി ഒന്ന് എന്ന ആരംഭത്തിന് ഫലിക്കുക? മകരസംക്രാന്തി എന്ന ആദ്ധ്യാത്മിക പുതുവർഷത്തിൽ ആദ്ധ്യാത്മിക സാധകരായ ഏവരും ചെയ്യുന്ന ശുഭാശുഭ കാര്യങ്ങൾക്ക് ആ ഒരു വർഷത്തോളം ഫല വ്യാപ്തി ഉണ്ടാവുകതന്നെ ചെയ്യും എന്നത് ഉറപ്പാണ്. അതുകൊണ്ട് നമുക്കിടയിൽ ഈ ദിനത്തെ വളരെ ഗൗരവത്തോടെയാണ് ശ്രദ്ധിക്കേണ്ടത് എന്നത് വ്യക്തം. മായയുടെ വഞ്ചനകൊണ്ടാണ് ഈ ദിനം എല്ലാവരിലും മറഞ്ഞുകിടക്കുന്നത്. അതുണ്ടാവാതെ ശ്രദ്ധയോടെ വഞ്ചിക്കപ്പെടാതെ കടത്തിവിടുക. അതേ പറയാനുള്ളു. 

ഉത്തര ഭാരതത്തിൽ ചെന്നാലറിയാം ഈ ദിനത്തിന്റെ ഭൗതികർക്കും ആത്മീയർക്കുമുള്ള പ്രസക്തി. ഒരുമാസത്തോളം നീണ്ടുനിൽക്കുന്ന മാഘ മേളയാണ് ത്രിവേണീ സംഗമമായ പ്രയാഗിൽ എല്ലാ വർഷവും  ഈ സമയത്ത് നടക്കാറുള്ളത്. സംക്രാന്തി മുഹൂർത്തത്തിലുള്ള ത്രിവേണീ സംഗമ സ്നാനം ഇഡാ, പിംഗളാ, സുഷുമ്നാ സംഗമം പോലെയുള്ള ആ ഗംഗാ, യമുനാ, സരസ്വതി സംഗമസ്നാനം സകല പാപങ്ങളെയും കഴുകിക്കളഞ്ഞ് നമ്മെ യോഗ പുണ്യരാക്കിത്തീർക്കുന്നു എന്ന്  അവിടെയുള്ളവർ വിശ്വസിക്കുന്നു.

(കേരളം എന്നാണാവോ 'ഭാരതത്തിന്റെ ഭാഗ'മാകുന്നത്‌?!)   

മേടസംക്രാന്തി

ഭൗതികരുടെ പുതുവർഷം മേടം 1 എന്ന വിഷുദിനമാണ്. അവർ ആ ദിനത്തെയാണ് ശ്രദ്ധിക്കേണ്ടത്. വിഷുക്കണിയുടെ മനശാസ്ത്രവും അതാണല്ലോ. അന്നേദിവസം മദ്യപിച്ചും മാംസം കഴിച്ചും അശ്ലീലം ചെയ്തും  പോലും ഘോഷിക്കുന്ന വൈകൃതം അതിഭീകരം എന്നേ പറയാനുള്ളൂ.

ഉത്തരായന ദിനം മുതൽ ആറുമാസം നിങ്ങൾ ആരംഭിക്കുന്ന ഭൗതികവും ആത്മീയവുമായ പലകാര്യങ്ങളും അതീവ ശുഭമായിത്തന്നെ ഭവിക്കും എന്നുള്ളത് പ്രത്യക്ഷാനുഭവമാണ്. പുതിയ സംരംഭങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ, തീർത്ഥയാത്ര, പഠനാരംഭങ്ങൾ, ഉപാസനാരംഭങ്ങൾ, ദോഷനിവാരണങ്ങൾ ഇവയ്‌ക്കെല്ലാം ബഹുവിശേഷം. മന്ത്രദീക്ഷകളെല്ലാം ഈ കാലത്തിലാവുന്നതും ഇതുകൊണ്ടാണ്. 

ഭൗതിക വൈകൃതങ്ങൾ സൃഷ്ടിക്കുന്ന തുച്ഛമായ സുഖങ്ങളിലും അൽപ്പത്തങ്ങളിലും മതിമറന്ന് ഹൈന്ദവർ അവരുടെ  ഭാവിജീവിതം നശിപ്പിക്കാതിരിക്കുക. നമ്മുടെ ഭാരതീയ ശാസ്ത്രങ്ങൾ നമ്മോട് ജീവിതം കൊണ്ട് 'പുരുഷാർത്ഥങ്ങൾ'  നേടാനാണ് ഉപദേശിച്ചത്. നാം ഇവ ലംഘിക്കുന്നതിലൂടെ പുരുഷാർത്ഥങ്ങളല്ല, 'വിഷാർത്ഥങ്ങളാണ്' നേടിക്കൊണ്ടിരിക്കുന്നത്. ഇനിമുതൽ അത് തിരുത്തുക. 

നിങ്ങളും നിങ്ങളുടെ വരും തലമുറയും പ്രപഞ്ചത്തിന്റെ യഥാർത്ഥ നിയമങ്ങൾ കണ്ടെത്തിയ ഭാരതീയ സിദ്ധാന്തങ്ങളെ അനുസരിക്കുക. ജനുവരി ഒന്നിനുള്ള പുതുവർഷ ആശംസയ്ക്കു പകരം മകര സംക്രാന്തിയ്ക്കും വിഷുവിനും പുതുവർഷാശംസകൾ കൈമാറാൻ ചങ്കൂറ്റം കാണിക്കുക. 

അന്നേദിവസം പാലിക്കേണ്ട  മറ്റുചില കാര്യങ്ങൾ കൂടി...

കുകർമ്മങ്ങൾ ചെയ്യാതിരിക്കുക. അതുപോലെ അലസത ഉപേക്ഷിച്ച് ശുഭ കർമ്മങ്ങൾ ചെയ്യുക. പുതുവസ്ത്രം ധരിക്കുക. ശുഭചിത്തനും പ്രസന്നവാനുമാവുക. കോപം, പാരുഷം, ദുഃഖം, ഭയം ഇത്യാദി നെഗറ്റീവ് വാസനകൾ അഥവാ തമോ ഭാവങ്ങൾ ഒഴിവാക്കുക. മാംസവും ലഹരിയും പൂർണമായി വർജ്ജിക്കുക. ക്ഷേത്ര ദർശനം നടത്തുകയോ ഉപാസനാ മന്ത്രങ്ങളോ സൂക്തങ്ങളോ സ്തോത്രങ്ങളോ ഏറെ നേരം ജപിക്കുകയോ ചെയ്യുക. സാത്വികമായ ഭക്ഷണം കഴിക്കുക. നല്ല ദാനങ്ങൾ ചെയ്യുക. മിണ്ടാപ്രാണികൾക്ക് എന്തെങ്കിലും ഉപകാരം ചെയ്യുക. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പുതുവർഷാശംസ നേരുക. എല്ലാവിധമായ ചാപല്യങ്ങളും ഒഴിവാക്കുക. കുട്ടികളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിശിഷ്യാ ലോകത്തിന്റെയും നന്മയ്ക്കു വേണ്ടി ആശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക. 

കുട്ടികൾ ഈ ദിനം ഈശ്വര സ്മരണയോടുകൂടി മാതാപിതാക്കളെ ബഹുമാനിക്കുക. രാവിലെതന്നെ സ്നാനം ചെയ്ത് ദൈവീക സ്മരണയിൽ ഏർപ്പെടുക. പുതിയ പാഠഭാഗങ്ങൾ ശ്രദ്ധാപൂർവ്വം പഠിക്കുക. മധുരം നുണയുകയും പങ്കിടുകയും ചെയ്യുക. അദ്ധ്യാപകരോടും സുഹൃത്തുക്കളോടും നല്ലവാക്കുകൾ പ്രയോഗിക്കുക. ഉന്മേഷവാന്മാരും ആഹ്ലാദ ചിത്തരുമായി ഇരിക്കുക. സിനിമാ മുതലായ ആധുനിക ആഹ്ലാദങ്ങൾ ഒഴിവാക്കി താൽപര്യമെങ്കിൽ ശാസ്ത്രീയ സംഗീതം  മുതലായ ആദ്ധ്യാത്മിക കലകൾ ആസ്വദിക്കുക. കൂടുതലും ശുഭ്ര വസ്ത്രം, ശുദ്ധ വസ്ത്രം ഇവ ധരിക്കുക. സുഹൃത്തുക്കൾക്കിടയിൽ വിമർശനാത്മകമായ പ്രശ്നങ്ങൾ ഒഴിവാക്കുക (ഇഷ്ടമല്ലാത്തവരോട് ഈ നിയമങ്ങൾ അടിച്ചേൽപ്പിക്കാതിരിക്കുക എന്നർത്ഥം.) ലോകത്തിന്റെ ശാന്തിക്കും ഉയർച്ചയ്ക്കും പ്രകൃതി സന്തുലനത്തിനും ക്ഷോഭ നിവാരണത്തിനായും പ്രാർത്ഥിക്കുക. 

കൂടാതെ എല്ലാത്തരം ശുഭ കാര്യങ്ങൾ  ചെയ്യാനായും ആരംഭമിടാനായും ആർക്കും ഈ ദിനത്തെ തെരഞ്ഞെടുക്കാം.    

ദക്ഷിണായനം എന്ന ഇരുൾ യാത്രയിൽ നിന്നും, തമസ്സിന്റെ ശക്തിയുടെ പിടിയിൽ നിന്നും മോചിതമായി ഉത്തരായന സൂര്യന്റെ ജ്ഞാന കിരണങ്ങളേറ്റ് ധന്യമാകുന്ന പുണ്യോദയമാണ് മകരസംക്രാന്തി എന്ന ആചരണം നമുക്ക് നൽകുന്നതെന്ന് നമുക്കിടയിൽ എത്രപേർ ചിന്തിക്കുന്നു? ഒരു വലിയ പാപ വിമോചനത്തിന്റെയും ഭാഗ്യ പുണ്യങ്ങളുടെ പ്രാപ്തിയെയുമാണ് ഈ ദിനം വിസ്മരിക്കുന്നതിലൂടെ നാം നഷ്ടപ്പെടുത്തുന്നതെന്ന് തിരിച്ചറിയുക.

ഇതുവരെപ്പറഞ്ഞതിൽ നിന്നും മേടം 1 എന്ന മേടസംക്രാന്തിയും ഒരു പുതുവർഷമാണെന്ന് മനസ്സിലായല്ലോ. സൂര്യൻ മീനം എന്ന അവസാന രാശിയിൽ നിന്ന് മേടം എന്ന പ്രഥമ രാശിയിലേക്ക് പ്രവേശിക്കുന്ന ഈ പുതുവർഷ ദിനത്തിൽ സൂര്യൻ ഏതാണ്ട് കൃത്യമായ കിഴക്കുതന്നെ ഉദിക്കുന്നു എന്നതും പ്രത്യേകതയാണ്. (ഉത്തരായനാരംഭത്തിൽ അതായത് മകരത്തിൽ അത് കുറേ തെക്ക് നീങ്ങിയാണ് ഉദിച്ചത്. ഉത്തരായനാവസാനം അഥവാ മിഥുനത്തിൽ  അത് കുറേ വടക്കു നീങ്ങിയും ആകുമ്പോൾ, മേടമാസത്തിൽ അത് ഏതാണ്ട് മധ്യഭാഗത്ത് വരുമല്ലോ?) 

അനേകകാലം കൊണ്ട്  വിഷുവിന് രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമെന്ന യഥാക്രമത്തിൽ കണികണ്ടും പായസ സദ്യ ഉണ്ടും പടക്കം പൊട്ടിച്ചും, സാത്വികമായി മൂന്നു സന്ധ്യകളേയും നാം ഘോഷിച്ചുകൊണ്ടിരിക്കുന്നതും പുതുവർഷത്തെ വരവേൽക്കാനുള്ള ആഹ്ലാദത്തിലാണ്. ഇതിനെ രാക്ഷസീയ പ്രക്രിയകളിലൂടെ മലീമസവും പാപിഷ്ടവുമാക്കാതിരിക്കുക. വാർഷിക പ്രകൃതിയെങ്കിലും നമ്മെ ഉപദ്രവിക്കാതിരിക്കട്ടെ.    

മൂന്നാമത്തെ പുതുവർഷം  ചിങ്ങം 1 ആണ്. കേരളമാണ് അത് വളരെക്കൂടുതൽ ആഘോഷിച്ചിട്ടുള്ളത്. അതാണ് നമ്മുടെ ഓണക്കാലം. സൂര്യൻ സ്വക്ഷേത്രമായ ചിങ്ങത്തിലേക്ക് എത്തുന്നതാണ് ഇതിന്റെ ആദരവ്. അതൊക്കെ നമുക്ക് അറിവുള്ള കാര്യങ്ങളാണല്ലോ. അതുമായി ബന്ധപ്പെട്ട മഹാബലി എന്ന അസുര പൂജയുടെ ഭ്രമം വിട്ടിട്ട് കാലസഞ്ചാരത്തിന്റെ യാഥാർത്ഥ്യത്തിലേക്ക് ചിന്തിച്ച് അതിനേയും വിശുദ്ധവൽക്കരിക്കാൻ ശ്രമിക്കുക.

ഇവയൊക്കെ ഏർപ്പെടുത്തിത്തന്ന നമ്മുടെ പൂർവ്വികരെ എത്രകണ്ട് നിന്ദിക്കുന്നുവോ അത്രകണ്ട് നിങ്ങൾക്ക് ഈ ഭൂമിയിൽ ജീവിക്കാൻ യോഗ്യതയില്ലെന്ന് പ്രകൃതി തന്നെ നമ്മെ പഠിപ്പിക്കുന്നത് കാണുക. അതാണ് നമ്മുടെ ഓരോ ഭൗതിക ദുരന്തങ്ങളും. 

ഹരിഃ ഓം
ആചാര്യൻ ശ്രീമദ് ഹരിസ്വാമികൾ