ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

31 July 2016

ശ്രീരാമന് എന്തുകൊണ്ട് 14 വര്‍ഷം വനവാസം

*ശ്രീരാമന് എന്തുകൊണ്ട് 14 വര്‍ഷം വനവാസം*
➖➖➖➖➖➖➖➖➖
ശ്രീരാമന് വിധിച്ച വനവാസം എന്തുകൊണ്ട് 14 വര്‍ഷമായി? 10 വര്‍ഷമോ 20 വര്‍ഷമോ ആകാമായിരുന്നില്ലേ. ശ്രീരാമനെ സീതാദേവി പിന്തുടര്‍ന്നപോലെ ഊര്‍മ്മിള എന്തെ ലക്ഷ്മണനെ വനത്തിലേക്ക് പിന്തുടര്‍ന്നില്ല. ഈ ചോദ്യങ്ങള്‍ എല്ലാം ഒരാളുമായി ബന്ധപ്പെട്ടുനില്‍ക്കുന്നു. അത് വേറാരുമല്ല, രാവണ പുത്രന്‍ ഇന്ദ്രജിത്ത് അഥവാ മേഘനാദന്‍.

എന്താണ് ഇതിനാസ്പദമായ കാരണം? മേഘനാദന് ലഭിച്ച ഒരപൂര്‍വ്വ വരമാണ് ഇതിനുകാരണം. മേഘനാദന് ലഭിച്ച വരപ്രകാരം സത്യബ്രഹ്മചാരിയും, നിത്യ നിരാഹാരനും, നിത്യനിര്‍ന്നിദ്രനുമായി   (ഉറങ്ങാത്തവന്‍) 14 വര്‍ഷം ദൃഡനിഷ്ഠയില്‍ കഴിഞ്ഞുകൂടിയ ഒരാള്‍ക്കേ ഇന്ദ്രജിത്തിനെ വധിക്കുവാന്‍ കഴിയുകയുള്ളൂ.

വനത്തില്‍ കഴിഞ്ഞിരുന്ന 14 വര്‍ഷവും ലക്ഷ്മണന്‍ ആഹാരമൊന്നും കഴിച്ചിരുന്നില്ല. രാത്രിയില്‍ കാവല്‍ നിക്കുന്നതിനാല്‍ ഉറങ്ങിയിരുന്നുമില്ല. ബ്രഹ്മചര്യം പാലിക്കെണ്ടിയിരുന്നതുകൊണ്ടാണ് ഊര്‍മ്മിളയെ വനത്തിലേക്ക് കൂടെ കൂട്ടാഞ്ഞത്. 14 വര്‍ഷം തികക്കാന്‍ കൈകെയിയെക്കൊണ്ട് 14 വര്‍ഷത്തെ വനവാസവും വിധിപ്പിച്ചു. ഇതെല്ലാം ഒത്തുചേര്‍ന്നതുകൊണ്ടാണ് ലക്ഷ്മണന് ഇന്ദ്രജിത്തിനെ വധിക്കാന്‍ സാധിച്ചത്.
*ജയ് ശ്രീരാം..*

ഈഢ, പിംഗള, സുഷ്‌മന…. മൂലനാഡികള്‍

ഈഢ, പിംഗള, സുഷ്‌മന…. മൂലനാഡികള്‍

നമ്മുടെ ശരീരത്തിലെ ഊര്‍ജവാഹിനികളാണ്‌ നാഡികള്‍. ഈഢയും പിംഗളയും സുഷ്‌മനയുമാണ്‌ മൂലനാഡികള്‍. നട്ടെല്ലിന്റെ രണ്ടറ്റങ്ങളിലായി രണ്ടുദ്വാരങ്ങളുണ്ട്. എല്ലാ നാഡികളും കടന്നുപോകുന്നത്‌ ഈ നാളങ്ങളില്‍കൂടിയാണ്‌. ഇടത്തും വലത്തുമായിട്ടുളള നാഡികളാണ്‌ ഈഡയും, പിംഗളയും.

പ്രാണമയകോശത്തില്‍ 72,000 നാഡികളുണ്ട്‌. ഈ നാഡികളെല്ലാം ഉത്ഭവിക്കുന്നത്‌ മേല്‍പ്പറഞ്ഞ മൂന്ന്‍ നാഡികളില്‍ നിന്നാണ്‌. അവയാണ്‌ മൂലനാഡികള്‍. ഇടതു വശത്ത്‌ ഈഡ, വലതുവശത്തായി പിംഗള, നടുവിലുളളത്‌ സുഷ്‌മന. നാഡി എന്നുപറയുമ്പോള്‍, കേവലം ഞരമ്പ്‌ എന്ന്‍ അര്‍ത്ഥമാക്കരുത്‌, ശരീരത്തില്‍ പ്രാണനു സഞ്ചരിക്കാനുളള വഴികളാണ്‌ നാഡികള്‍. ഈ 72000 നാഡികളും നമ്മുടെ ദൃഷ്‌ടിക്കു ഗോചരമല്ല, അതായത്‌ നമ്മുടെ ശരീരം കീറിമുറിച്ചു നോക്കിയാല്‍ കാണാവുന്നതല്ല ഈ നാഡികള്‍, എന്നാല്‍ സൂക്ഷ്‌മമായി നിരീക്ഷിച്ചാല്‍, ബോധപൂര്‍വ്വം ശ്രദ്ധിച്ചാല്‍, പ്രാണസഞ്ചാരം എന്നത്‌ ഒരു ഭ്രമണവുമില്ലാതെ എങ്ങനെയോ നടക്കുന്ന ഒന്നല്ല എന്നത് നമുക്ക് മനസ്സിലാക്കാനാവും. അത്‌ സഞ്ചരിക്കുന്നത്‌ കൃത്യമായ വഴികളിലൂടെ, കൃത്യമായ ഭ്രമണത്തിലാണ്‌. പ്രാണന്‌ സഞ്ചരിക്കാന്‍ നമ്മുടെ ശരീരത്തില്‍ 72000 വ്യത്യസ്‌തമായ വഴികളുണ്ട്‌. പ്രാണന്‍ സുഷുമ്നയില്‍ പ്രവേശിക്കുമ്പോഴാണ്‌ ജീവന്‍ യഥാര്‍ത്ഥത്തില്‍ പ്രകടമാകുന്നത്‌,  ജീവിതം ആരംഭിക്കുന്നത്‌.

പ്രകൃതിയിലെ ദ്വന്ദഭാവങ്ങളെയാണ്‌ ഈഡയും പിംഗളയും പ്രതിനിധീകരിക്കുന്നത്‌. ശിവനും ശക്തിയുമെന്ന്‍ നമ്മള്‍ പരമ്പരയായി പറഞ്ഞു വരുന്നു. വേണമെങ്കില്‍ സ്‌ത്രീശക്തിയെന്നും, പുരുഷശക്തിയെന്നും പറയാം. ഒന്ന്‍ നമ്മളില്‍ അന്തര്‍ലീനമായിട്ടുളള യുക്തിബോധമാണ്‌, മറ്റേത്‌ സ്വാഭാവികമായിട്ടുളള ഉള്‍ക്കാഴ്‌ചയും. ഇതിനെ അടിസ്ഥാനമാക്കിയാണ്‌ പ്രപഞ്ചം സൃഷ്‌ടിക്കപ്പെട്ടിട്ടുള്ളത്‌. ഈ രണ്ടു ദ്വന്ദഭാവങ്ങളും കൂടാതെ പ്രകൃതിക്കു നിലനില്‍പില്ല. ആരംഭത്തില്‍ എല്ലാം ഒന്നുമാത്രമായിരുന്നു, രണ്ടുണ്ടായിരുന്നില്ല. എന്നാല്‍ സൃഷ്‌ടി അതിന്‍റേതായ കര്‍മ്മം ആരംഭിച്ചതോടെ ദ്വന്ദഭാവവുമുണ്ടായി.

ഇവിടെ ‘പുരുഷന്‍, സ്‌ത്രീ’ എന്നുപറയുന്നത്‌ സാമാന്യരീതിയിലുളള ലിംഗഭേദം പരിഗണിച്ചുകൊണ്ടല്ല, പ്രകൃതിയുടെ ചില സവിശേഷതകള്‍ കണക്കിലെടുത്തുകൊണ്ടാണ്‌ അവയില്‍ ചിലത്‌ വ്യക്തമായും സ്‌ത്രൈണമാണ്‌, ചിലത്‌ തീര്‍ത്തും പൌരുഷമാര്‍ന്നതും. നിങ്ങള്‍ പുരുഷനായി ജനിച്ചാലും, ഈഡാ നാഡിയാണ്‌ പ്രബലമെങ്കില്‍ നിങ്ങളില്‍ സ്‌ത്രൈണഗുണമാണ്‌ മുന്നിട്ടുനില്‍ക്കുക. അതുപോലെ ജനിച്ചത്‌ സ്‌ത്രീയായിട്ടാണെങ്കിലും പ്രാമുഖ്യം പിംഗളയ്ക്കാണെങ്കില്‍ പ്രകടമായിരിക്കുക പുരുഷഗുണങ്ങളായിരിക്കും.
ഉള്ളിലുളള ഈഡ – പിംഗള ശക്തികളെ ശരിയായി സമുന്വയിപ്പിച്ചു കൊണ്ടുപോകാന്‍ സാധിച്ചാല്‍ നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ഫലപ്രദമാകും. ജീവിതത്തിന്റെ വിവിധ വശങ്ങളെ കൂടുതല്‍ സമര്‍ത്ഥമായി കൈകാര്യംചെയ്യാനും സാധിക്കും. മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്ന സുഷ്‌മന എപ്പോഴും നിദ്രാവസ്ഥയിലാണ്‌. എന്നാല്‍ ഒരു ശരീരത്തില്‍ ഏറ്റവും പ്രധാനപ്പെട്ട നാഡി സുഷ്‌മന തന്നെയാണ്‌. പ്രാണന്‍ സുഷ്‌മനയിലേക്കെത്തുമ്പോള്‍ മാത്രമാണ്‌ ശരിയായ അര്‍ത്ഥത്തില്‍ ജീവന്‍ പ്രകടമാവുന്നത്‌.

വിഗ്രഹത്തിലൂടെയുള്ള ഉപാസനക്ക് ശാസ്ത്രത്തിന്റെ പിൻബലം

വിഗ്രഹത്തിലൂടെയുള്ള ഉപാസനക്ക് ശാസ്ത്രത്തിന്റെ പിൻബലം
➖➖➖➖➖➖➖➖➖

ലോകത്തിൽ ഒരു മതത്തിന്റേയും ആചാര അനുഷ്ടാനങ്ങളിലെ ശാസ്ത്രീയത പരിശോധിക്കാൻ ശാസ്ത്രജ്ഞർ തയ്യാറായിട്ടില്ല എന്നാൽ ഹൈന്ദവരുടെ ക്ഷേത്രാചാരങ്ങളുടെ പ്രസക്തി പരിശോധിക്കാൻ ശാസ്ത്രലോകം തയ്യാറായി 1994 ൽ അമേരിക്കയിൽ വെച്ച് മഹത്തായ ഒരു യാഗം നടത്തി ആറരകോടി ഡോളർ ചെലവ് ചെയ്താണ് അത് നടത്തിയത് ആന്ധ്രപ്രദേശിൽ നിന്നും ഏകദേശം ആയിരത്തോളം ബ്രാഹ്മണരെ പ്രത്യേകം ചാർട്ട് ചെയ്ത വിമാനത്തിൽ കൊണ്ടുപോയി അത്യന്താധുനികങ്ങളായ ഉപകരണങ്ങളുടെ സാന്നിദ്ധ്യത്തിൽ യാഗത്തെ വീക്ഷിച്ചപ്പോൾ അവർ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി പുജിക്കുന്ന സമയത്ത് വിഗ്രഹങ്ങളിൽ ഇലക്ട്രോ മാഗ്നറ്റിക് ആ റ്റോമിക് പവ്വർ സംഭരിക്കപ്പെടുന്നു എന്ന് കണ്ടെത്തി. തുടർന്ന് ഓരോ വിഗ്രഹത്തിലും സംഭരിക്കപ്പെടുന്ന ഊർജ്ജത്തിന്റെ അളവും അവർ പരീക്ഷിച്ചു സർപ്പക്കാവിലുള്ള സർപ്പ രാജ്ഞീ വിഗ്രഹത്തിലാണത്രേ ഏറ്റവും കൂടുതൽ ഊർജ്ജം സംഭരിക്കപ്പെടുന്നത് ഗണപതി, ശിവലിംഗം എന്നിവയിലും സംഭരിക്കപ്പെടുന്ന ഊർജ്ജത്തിന്റെ അളവ് കൃത്യമായി രേഖപ്പെടുത്താൻ അവർക്ക് കഴിഞ്ഞു ഇത് ഇടിഞ്ഞു പൊളിഞ്ഞു വീണ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണങ്ങൾക്ക് വഴിതെളിയിച്ചു അതിന് ശേഷം കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങൾ വീണ്ടും ചൈതന്യവത്തായി മാറി ഇപ്പോളും പലയിടത്തും പുനരുദ്ധാരണ കർമ്മങ്ങൾ നടന്നുവരുന്നു ക്ഷേത്രം അന്ധവിശ്വാസവും അനാചാരവുമാണ് എന്ന് വാദിച്ചിരുന്ന പുരോഗമനവാദികൾക്ക് ഇത് കനത്ത പ്രഹരമായി ക്ഷേത്രങ്ങളിൽ അനാചാരങ്ങളും ധൂർത്തും നടക്കുന്നു എന്നതായി പിന്നത്തെ വാദം തെളിവിനായി ദേവസ്വം ബോർഡിന്റെ ചില അനാസ്ഥകളും ചുണ്ടിക്കാട്ടുന്നു - വിഗ്രഹത്തിലൂടെയുള്ള ആരാധനയെ നിഷേധിക്കുന്ന മതങ്ങൾക്ക് അസഹിഷ്ണുത വളരാൻ തുടങ്ങി - വിഗ്രഹത്തെയല്ല ഹൈന്ദവർ പുജിക്കുന്നത് വിഗ്രഹത്തിലേക്ക് ആവാഹിക്കപ്പെട്ട ഈശ്വരചൈതന്യത്തേയാണ് എന്ന സത്യം ആരും മനസ്സിലാക്കിയിട്ടില്ല - ഇന്നും ഹിന്ദുക്കൾ

വിഗ്രഹത്തെ പൂജിക്കുന്നവരാണ് എന്ന് പറഞ്ഞു നടക്കുന്നു
    ..... നമ്മൾ ബൾബ് ഉപയോഗിക്കുന്നതിനല്ല മറിച്ച് വൈദ്യുതി ഉപയോഗിക്കുന്ന അളവിനാണ് പണമടക്കുന്നത് എന്ന് സൗകര്യപൂർവ്വം മറക്കുന്നു ഏതും മാദ്ധ്യമത്തിലുടെ മാത്രമേ ചെയ്യാനും അനുഭവിക്കാനും കഴിയു എന്ന സത്യം ആരും ഓർക്കുന്നില്ല പഞ്ചേന്ദ്രിയങ്ങളെ തൃപ്തിപ്പെടുത്തി നമ്മൾ ഭക്ഷണം കഴിക്കുന്നു എന്നാൽ ശരീരം അതിലെ പോഷകത്തെ മാത്രമേ എടുക്കുന്നുള്ളൂ അപ്പോൾ ഭക്ഷണം എന്ന മാദ്ധ്യമത്തിലൂടെയാണ് ശരീരത്തിന് ആവശ്യമായ പോഷകം നമ്മൾ കൊടുക്കുന്നത് അങ്ങിനെ നോക്കുമ്പോൾ അരുപവും അദൃശ്യവും ആയ ഒന്നിനെ സ്വീകരിക്കാനും അനുഭവിക്കാനും മാദ്ധ്യമത്തിലൂടെ മാത്രമേ കഴിയൂ ആയതിനാലാണ് വിഗ്രഹത്തിലൂടെയുള്ള ഉപാസനക്ക് ശാസ്ത്രത്തിന്റെ പിൻബലം ഉണ്ടാകുന്നത് മാത്രമല്ല ആദ്ധ്യാത്മികമായി വേദാന്ത ദർശനത്തിലേക്കുള്ള യാത്രയിലെ പ്രധാനപ്പെട്ട പടവുകൾ ആണ് ക്ഷേത്രങ്ങൾ

ഹൈന്ദവ ആചാരങ്ങൾ ഇന്ത്യൻ ഭരണ വ്യവസ്ഥിതിയിൽ ????

ഹൈന്ദവ ആചാരങ്ങൾ ഇന്ത്യൻ ഭരണ വ്യവസ്ഥിതിയിൽ ????
➖ ➖ ➖ ➖ ➖ ➖ ➖
ജനാധിപത്യ ഭരണ സമ്പ്രദായത്തിലെ വകുപ്പ് വിഭജനം ഹൈന്ദവ ആരാധനാ സമ്പ്രദായത്തിൽ നിന്ന് കടമെടുത്തതാണ് ഭരിക്കാൻ ഒരു നേതാവ് ഓരോ വകുപ്പിനും പ്രത്യേക മന്ത്രിമാർ  ഇനി നമുക്ക് ആരാധനാ ക്രമം നോക്കാം
1 തലവൻ ➖ ഈശ്വരൻ / പരബ്രഹ്മം

2  നിർമ്മാണ പ്രവത്ത്നം ➖ ബ്രഹ്മാവ്

3 സാമുഹ്യ ക്ഷേമ വകുപ്പ്  ➖ മഹാവിഷ്ണു

4, ആഭ്യന്തരം  ➖ പരമശിവൻ

5 ധനകാര്യം ➖  ലക്ഷ്മീദേവി

6 വിദ്യാഭ്യാസം ➖ സരസ്വതി

7 പ്രതിരോധം ➖ ഗണപതി

8 നീതിന്യായം ➖ യമ ധർമ്മരാജാവ്

9 കൃഷി ➖ ദേവേന്ദ്രൻ

10 വൈദ്യശാസ്ത്രം ➖  അശ്വനീ ദേവകൾ

11. ഭക്ഷ്യവകുപ ➖ ഭൂമീദേവി [ധാന്യലക്ഷ്മി]

12 ഊർജ്ജ വകുപ ➖  അഗ്നിദേവൻ

13' ഗതാഗതം ➖ വായുദേവൻ

14 ക്ഷേത്ര സംരക്ഷണം ➖ ക്ഷേത്രപാലകർ

15' പ്രകൃതിസംരക്ഷണം ➖ പാർവ്വതി

16 ജ്യോതിശ്ശാസ്ത്രം ➖ സുബ്രഹ്മണ്യൻ

17 ചികിത്സാ പദ്ധതിയുടെ ആവിഷ്കാരം ➖ ധന്വന്തരി - ചരകൻ -സുശ്രുതൻ

18 മൃഗസംരക്ഷണം ➖ പശുപതി (പരമശിവൻ), ശ്രീകൃഷ്ണൻ
  
എന്താ പറയുന്നത് ശരിയല്ലേ? ഇതെല്ലാം കൂടിയത് ബ്രഹ്മം അതേ പോലെ വിവിധ വകുപ്പുകളുടെ പ്രവർത്തനത്തിന്റെ മൊത്തം ഭാവ മല്ലേ ഗവർമെന്റ് ?
ചിന്തിക്കുക.....

സർവ്വ ഐശ്വര്യ പൂജ / വിളക്കു പൂജ ചെയ്യേണ്ടത് എങ്ങിനെയാണ്?

സർവ്വ ഐശ്വര്യ പൂജ /  വിളക്കു പൂജ ചെയ്യേണ്ടത് എങ്ങിനെയാണ്?
➖ ➖ ➖ ➖ ➖ ➖ ➖
വിളക്കുപൂജയെ തന്നെയാണു ഐശ്വര്യപൂജ എന്നു പറയുന്നതും. രണ്ടും ഒന്നുതന്നെയാണു.

കന്യകമാര്‍ക്ക് ഉത്തമനായ ഭര്‍ത്താവിനെ ലഭിക്കുന്നതിനും ഭര്‍ത്തൃമതികള്‍ക്ക്‌ സ്വഭര്‍ത്താവിന്‌ ആയുരാരോഗ്യ സൗഖ്യങ്ങള്‍ കൈവരുത്തുന്നതിനും കുടുംബൈശ്വര്യത്തിനും ഏറ്റവും ഫലപ്രദമായ പൂജയാണ്‌ ഐശ്വര്യപൂജ.

പൂജയ്‌ക്ക് ദേഹശുദ്ധി, പരിസരശുദ്ധി, മനഃശുദ്ധി, വ്രതശുദ്ധി, അന്തരീക്ഷ ശുദ്ധി ഇവ അത്യാവശ്യമാണ്‌.

ദീപപൂജ നടത്താനുളള സ്‌ഥലം വൃത്തിയാക്കി കളമിട്ട്‌ നിലവിളക്കുകള്‍ ഒരുക്കി വയ്ക്കുക. വിളക്കില്‍ ഭസ്‌മചന്ദനാദികള്‍കൊണ്ട്‌ കുറിയിട്ട്‌ പൂചൂടി അലങ്കരിക്കുക.
വിളക്കുകള്‍ എണ്ണയൊഴിച്ച്‌ ഓരോ വിളക്കിലും രണ്ടു തിരികള്‍ വീതമിടുക.  വിളക്കുകളുടെ വരികള്‍ തമ്മില്‍ ചേരുന്ന മദ്ധ്യഭാഗത്ത്‌ ഒരു വലിയ നിലവിളക്ക്‌ വയ്‌ക്കണം. വാഴയിലയില്‍ നിവേദ്യപ്പായസം, അവല്‍, മലര്‍പഴം, കല്‍ക്കണ്ടം, വെറ്റില, ഭസ്‌മം കളഭം എന്നിവ വയ്‌ക്കണം. ഒരു ഇലയില്‍ അര്‍ച്ചനയ്ക്ക് ഉള്ള  പൂക്കളും കുങ്കുമവും തയ്യാറാക്കണം. ഒരു കിണ്ടി വൃത്തിയാക്കി വെ ളളം നിറച്ച്‌ വിളക്കിനടുത്ത്‌ വയ്‌ക്കണം. സാമ്പ്രാണിത്തിരി കൊളുത്തിവയ്‌ക്കണം. ഒരു ചെറിയ തട്ടത്തില്‍ ഭസ്‌മം വച്ച്‌ അതില്‍ കര്‍പ്പൂരം വയ്‌ക്കുക.
കുളിച്ചു ശുഭ്രവസ്‌ത്രം ധരിച്ച്‌ ഭസ്‌മചന്ദനാദികള്‍ ധരിച്ചുവേണം പൂജ ചെയ്യുവാന്‍. ദീപത്തെ നമസ്‌കരിച്ച്‌ ഇലയുടെ മുന്നില്‍ ചമ്രം പടിഞ്ഞിരിക്കുക. പൂജ നടത്തുന്ന ആചാര്യന്‍ പ്രധാന ദീപത്തിന്‌ (വലിയ വിളക്കിന്‌) മുന്നിലിരിക്കണം.
ആദ്യം ശാന്തിമന്ത്രം, ഗണപതി സ്‌തുതി ദേവീസ്‌തുതികള്‍, ഗുരു സ്‌തുതി ഇവ ചെയ്‌തതിനുശേഷം ക്ഷേത്രത്തില്‍ നിന്നോ, പ്രധാന ചിത്രത്തിന്‌ മുന്നിലെ വിളക്കില്‍നിന്നോ കൊളുത്തിക്കൊണ്ടുവരുന്ന ദീപം കൊണ്ട്‌ പൂജയ്‌ക്കുളള പ്രധാന വിളക്ക്‌ ജ്വലിപ്പിക്കണം. അതില്‍നിന്നും പകരുന്ന തിരികൊണ്ട്‌ എല്ലാവരും അവരവരുടെ മുന്നിലുള്ള ദീപം കത്തിക്കുക.
ദീപം കത്തിക്കുന്ന സമയത്ത്‌ എല്ലാവരും അവരവരുടെ മുന്നിലുളള ദീപം തൊട്ടുവന്ദിച്ച്‌ ഭദ്രദീപസ്‌തുതി ചൊല്ലണം.
അതിനുശേഷം കലശപൂജയാണ്‌. കിണ്ടിയില്‍ നിറച്ചിരിക്കുന്ന ജലത്തില്‍ ഒരു നുള്ള്‌ അക്ഷതവും പുഷ്‌പവുമിട്ട്‌ വലതു കൈകൊണ്ട്‌ അടച്ചുപിടിച്ചു കൊണ്ട്  താഴെപ്പറയുന്ന മന്ത്രം ജപിക്കുക.

*''ഗംഗേച യമുനേ ചൈവ*

*ഗോദാവരി സരസ്വതീ*

*നര്‍മ്മദേ സിന്ധു കാവേരി*

*തീര്‍ത്‌ഥേസ്‌മിന്‍ സന്നിധിം കുരു''*

അല്‌പം തീര്‍ത്ഥം ഉളളം കൈയിലെടുത്ത്‌ കുടിക്കുക. കൈ കഴുകിയിട്ട്‌ തീര്‍ത്ഥം പുഷ്‌പങ്ങളിലും നിവേദ്യത്തിലും തളിക്കുക.

തുടര്‍ന്നാണ് അര്‍ച്ചന ചെയ്യേണ്ടത്. ആദ്യം ധ്യാനം. ആദിപരാശക്തിയായ ജഗദംബികയെ നല്ലവണ്ണം മനസ്സില്‍ ധ്യാനിച്ചുകൊണ്ട്‌ താഴെപ്പറയുന്ന ധ്യാനശ്ലോകങ്ങള്‍ ചൊല്ലുക.

*''ഓം പത്മാസനാം പത്മകരാം പത്മമാലാവിഭൂഷിതാം*

*ക്ഷീരവര്‍ണ്ണസമം വസ്‌ത്രം ദധാനാം ഹരി വല്ലഭാം.''*

അതിനുശേഷം മൗനമായി അമ്മയെ സ്‌മരിക്കണം. ധ്യാനം കഴിഞ്ഞ്‌അര്‍ച്ചന ചെയ്യണം. പെരുവിരലും മോതിര വിരലും കൊണ്ട്‌ പുഷ്‌പങ്ങളോ കുങ്കുമമോ എടുത്ത്‌ അര്‍ച്ചിക്കണം.  ഇടതുകൈ നെഞ്ചോടു ചേര്‍ത്തുവച്ച്‌ ശ്രീലളിതാഷ്‌ടോത്തരാര്‍ ച്ചനയിലെ ആദ്യത്തെ 54 നാമം പുഷ്‌പംകൊണ്ടും ബാക്കി കുങ്കുമംകൊണ്ടും അര്‍ച്ചിക്കണം. പുഷ്‌പങ്ങളും കുങ്കുമവും എടുത്ത്‌ അര്‍ച്ചിക്കുമ്പോള്‍ നിലവിളക്കിന്റെ ചുവട്‌ അംബികയുടെ തൃപ്പാദങ്ങളായി സങ്കല്‌പിച്ച്‌ അവിടെ വേണം അര്‍ച്ചിക്കുവാന്‍. അര്‍ച്ചന അവസാനിക്കുമ്പോള്‍ മിച്ചമുളള പുഷ്‌പത്തില്‍ കുറച്ചെടുത്ത്‌ നെഞ്ചോടു ചേര്‍ത്തുവച്ച്‌
*''നാനാവിധ മന്ത്രപരിമള പത്രപുഷ്‌പാണി സമര്‍പ്പയാമി''*
എന്ന്‌ ജപിച്ച്‌ ദീപത്തിന്‌ ചുവട്ടില്‍ അര്‍പ്പിച്ചതിനുശേഷം സ്‌തുതികള്‍ ചൊല്ലണം.

അതിനുശേഷം നിവേദ്യം സമര്‍പ്പിക്കണം.

*സമര്‍പ്പണ മന്ത്രം:-*

*''ഓം ബ്രഹ്‌മര്‍പ്പണം ബ്രഹ്‌മവീര്‍*

*ബ്രഹ്‌മാഗ്നൗ ബ്രഹ്‌മണാഹൃതം*

*ബ്രഹ്‌മൈവ തേനഗന്തവ്യം*

*ബ്രഹ്‌മ കര്‍മ്മ സമാധിന''*

ഒരുക്കിവച്ചിരിക്കുന്ന നിവേദ്യം ആറുപ്രാവശ്യമായി നിവേദിക്കുക. നിവേദ്യം വലതുകൈ വിരലുകളിലെടുക്കുന്നതുപോലെയും ഒരു കുഞ്ഞ്‌ മാതാവിനെ ഊട്ടുകയാണെന്ന ഭാവത്തോടെയും ഭക്‌തി യോടെ സാവധാനം മുദ്രകാണിച്ച്‌ നിവേദിക്കുക.

ഓരോ തവണയും താഴെക്കാണുന്ന മന്ത്രത്തിന്റെ ഓരോ വരി ചൊല്ലണം.

*''ഓം പ്രാണായ സ്വാഹ*

*ഓം അപാനായ സ്വാഹ*

*ഓം വ്യാനായ സ്വാഹ*

*ഓം ഉദാനായ സ്വാഹ*

*ഓം സമാനായ സ്വാഹ*

*ഓം ബ്രഹ്‌മണേ സ്വാഹ ''*

നിവേദ്യം മാറ്റി അല്‌പം ജലംകൊണ്ട്‌ കൈ ശുദ്ധി വരുത്തുക . എല്ലാവരും നമസ്‌ക്കരിച്ച്‌ എഴുന്നേറ്റ്‌ ദീപാരാധന ചെയ്യണം. കര്‍പ്പൂരം കൈയിലെടുത്ത്‌ വിളക്കില്‍നിന്ന്‌ കത്തിക്കുക. ക്ഷേത്രത്തില്‍ ദീപാരാധന നടത്തുകയോ, അല്ലെങ്കില്‍ പ്രധാന പൂജാസ്‌ഥലത്ത്‌ ദീപാരാധന നടത്തുകയോ ചെയ്യുമ്പോള്‍  എല്ലാവരും കര്‍പ്പൂരം കത്തിച്ച്‌ വിളക്കിന്‌ മൂന്നുതവണ ആരതി ഉഴിയുക. എന്നിട്ട്‌ കര്‍പ്പൂരത്തട്ട്‌ തലയ്‌ക്കു മുകളില്‍ പിടിച്ച്‌ എല്ലാവരും ചേര്‍ന്ന്‌ ചൊല്ലുക.

*''ജ്യോതി ജ്യോതി ജ്യോതി ജ്യോതി ഓം ജ്യോതി ജ്യോതിബ്രഹ്‌മ ജ്യോതി ഓം ജ്യോതി ജ്യോതി ആത്മ ജ്യോതി ഓം ജ്യോതി ജ്യോതി പരം ജ്യോതി ഓം ജ്യോതി ജ്യോതി സ്വയം ജ്യോതി ഓം''*

കര്‍പ്പൂരത്തട്ട്‌ താഴെവച്ച്‌ പൂവെടുത്തുഴിഞ്ഞ്‌ ദീപത്തിന്‌ ചുവട്ടിലിടുക. കര്‍പ്പൂരം വന്ദിച്ച്‌ അടുത്തു നില്‍ക്കുന്നവര്‍ക്ക്‌ കൊടുക്കുക. എന്നിട്ട്‌ നമസ്‌ക്കരിച്ച്‌ പ്രദക്ഷിണം വയ്‌ക്കുക. മൂന്നുതവണ വരിയായി പ്രദക്ഷിണം കഴിഞ്ഞ്‌ അവരവരുടെ സ്‌ഥാനത്തുവരുമ്പോള്‍ നമസ്‌ക്കരിച്ച്‌ മംഗളം ചൊല്ലി, ശാന്തി മന്ത്രങ്ങളും ചൊല്ലിയതിനുശേഷം പൂക്കളെടുത്ത്‌ ജപിച്ച്‌ ദീപം കെടുത്തുക. പ്രസാദം അവരവര്‍ എടുക്കുക. കുങ്കുമം സൂക്ഷിച്ചുവച്ച്‌ നിത്യവും നെറ്റിയിലണിയുന്നവര്‍ക്ക്‌ സര്‍വ്വ ഐശ്വര്യങ്ങളും സിദ്ധിക്കും.

കലിയാ കലിയാ കൂ... കൂ...!

കലിയാ കലിയാ കൂ... കൂ...!
➖➖➖➖➖➖➖➖➖
കള്ള കര്‍ക്കിടകം കലിതുള്ളുന്ന കാലവര്‍ഷം, വയ്യായ്കകള്‍ ഇല്ലായ്മകള്‍, കടുത്ത രോഗങ്ങള്‍ എല്ലാം കൊണ്ടും കര്‍ക്കടകം ആളുകള്‍ക്കിഷ്ടമില്ലാത്ത മാസമാണ്. കര്‍ക്കടകത്തിലെ കഷ്ടപ്പാടും ബുദ്ധിമുട്ടും ഒഴിവാക്കാനും വീട്ടില്‍ ഐശ്വര്യവും സമൃദ്ധിയും പുലരാനുമായി ഒട്ടേറെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നടത്താറുണ്ട്. മിഥുനത്തിലെ അവസാന ദിവസം ഇവ ആരംഭിക്കുന്നു. മിഥുനത്തിലെ അവസാന ദിവസം-ചിലയിടങ്ങളില്‍ കര്‍ക്കിടകത്തിലെ ആദ്യ ദിവസം -സന്ധ്യക്ക് ഉത്തര കേരളത്തിലെ വീടുകളില്‍ നടക്കുന്ന പഴയ ഒരു ചടങ്ങാണ് കലിയന് കൊടുക്കല്‍

തെക്കന്‍ കേരളത്തിലെ ശീവോതിക്ക് കൊടുക്കല്‍ ചടങ്ങിനോട് ഏതാണ്ട് സമാനമാണിത്. ചിങ്ങ വിളക്ക് തെളിയുന്നതിനു മുമ്പ്- കര്‍ക്കിടകത്തിലെ അവസാന ദിവസം - സന്ധ്യക്ക് എല്ലാ വീടുകളും അടിച്ചു വൃത്തിയാക്കി ശുദ്ധമാക്കി വെക്കാറുണ്ടല്ലോ. ഏതാണ്ടതേ മട്ടില്‍ ഉത്തരകേരളത്തില്‍ കര്‍ക്കിടകത്തിനെ വരവേല്‍ക്കാനാണ് ഈ ആചാരങ്ങള്‍ അനുഷ്ഠിക്കാറുള്ളത്. വീട് അടിച്ചുവൃത്തിയാക്കി, വലയടിച്ച് , വെള്ളം തെളിച്ച് , തുടച്ച് ശുദ്ധമാക്കി, പൊട്ടിയ കലം, പഴയ വസ്ത്രം, കുറ്റിച്ചൂല് എന്നിവ പഴമുറത്തിലാക്കി വീടിന് പുറത്ത് ദൂരെ കൊണ്ടുപോയി കളയുന്നു. വീട്ടിലെ അശ്രീകരമായ വസ്തുക്കള്‍ കളയുന്നതോടെ അനിഷ്ടകാരകിയായ ചേട്ടാ ഭഗവതി പുറത്തു പോവുമെന്നാണ് സങ്കല്പം.

*കലിയന് കൊടുക്കല്‍*
➖➖➖➖➖➖➖➖➖
വാഴത്തടകൊണ്ട് കൂട്, പ്ളാവില കൊണ്ട് പൈക്കള്‍......കലിയന് കൊടുക്കുന്ന ചടങ്ങിന് രസകരമായ മുന്നൊരുക്കങ്ങളുണ്ട്. വാഴത്തടയും കണയും ഈര്‍ക്കിലും ഉപയോഗിച്ച് വലിയൊരു കൂടുണ്ടാക്കും. അതില്‍ ഏണി, കോണി. എന്നിവ ഉണ്ടാക്കിവെക്കും. പഴുത്ത പ്ളാവിലകൊണ്ട് വലിയ ചെവികളുള്ള പശുക്കളും പാത്രങ്ങളും ഉണ്ടാക്കിവെക്കുംമുറത്തില്‍ നാക്കില വിരിച്ച് അതില്‍ കൂടും ഏണിയും കോണിയും പ്ളാവിലയിലുണ്ടാക്കിയ ആടുമാടുകളും പാത്രങ്ങളുമെല്ലാംവച്ച് ഇലയില്‍ ചോറും കറികളും വിളമ്പിവെക്കുന്നു. സന്ധ്യ മയങ്ങിയാല്‍, ചൂട്ടുകത്തിച്ച് ഒരാള്‍, വാല്‍ക്കിണ്ടിയില്‍ വെള്ളം നിറച്ച് മറ്റൊരാള്‍, മുറം കൈയിലേന്തി ഒരാള്‍തൊട്ടു പുറകെ... പിന്നെ പ്രായഭേദമന്യെ തറവാട്ടിലെ/ വീട്ടിലെ അംഗങ്ങള്‍. എല്ലാവരും വീടിനു ചുറ്റും നടക്കുന്നുകലിയാ കലിയാ.. കൂ കൂ. ചക്കേം മാങ്ങേം താ താ.... നെല്ലും വിത്തും താ.... താ... ആലേം പൈക്കളേം താതാ... എന്നിങ്ങനെ കൂവി വീട്ടിനു ചുറ്റും നടക്കും. ഒടുവില്‍ ഇതെല്ലാം ഒരു പ്ളാവിന്‍റെ ചോട്ടില്‍ കൊണ്ടു വെച്ച് പ്ളാവില്‍ ചരലു വിരി എറിയും.. പ്ളാവ് നിറച്ചും കായ്ക്കാന്‍!.വെളിച്ചേമ്പും കൂവയും മറ്റും മൂടോടെ പറിച്ച് പുരപ്പുറത്തേക്കെറിയും... വീട്ടില്‍ ഫലസമൃദ്ധിയുണ്ടാവാന്‍.! എല്ലാവരും വീട്ടിലേയ്ക്ക് മടങ്ങി, സന്ധ്യാവന്ദനം കഴിഞ്ഞ് ചോറും പായസവും കഴിക്കുന്നു.

കുണ്ഡലിനിശക്തി

*കുണ്ഡലിനിശക്തി*
➖➖➖➖➖➖➖➖➖

കുണ്ഡലിനിശക്തി ജഡവസ്തുക്കളിലും ജീവവസ്തുക്കളിലും   ഒരുപോലെ അന്തർഭൂതമായി കിടക്കുന്ന ഗൂഡമായ പ്രപഞ്ചശക്തിയാണ്. ഷഡാധാരങ്ങളെ ഭേദിച്ച് സഹസ്രകമല ദളത്തിൽ ചെന്ന് പതിയായ പരമശിവനോടുകൂടി ക്രീഡിക്കുന്നു. പ്രപഞ്ചത്തിലുള്ള സമസ്തശക്തികളും ശരീരത്തിലും അന്തർഭവിച്ചിട്ടുണ്ട്. പ്രപഞ്ചവും ശരീരവും ഒന്നു പോലെ പഞ്ചവിംശതി (25) തത്ത്വാത്മകങ്ങളാകുന്നു.

*പഞ്ചവിംശതി തത്ത്വങ്ങൾ* എന്തെല്ലാമാണ് എന്നല്ലേ. ആകാശം, വായു, അഗ്നി, ജലം, പൃഥ്വി, ശബ്ദം, ഗന്ധം, രൂപം, രസം, സ്പർശം, ശ്രോത്രം, നാസിക, ചക്ഷുസ്, രസന, ത്വക്ക്, വാക്ക്, പാണി, പാദം, പായു, ഉപസ്ഥം, മനസ്സ്, ശുദ്ധവിദ്യ, മഹേശ്വരൻ,  സദാശിവൻ, ഇവയാകുന്നു. മായ മഹേശ്വരനോട്  ചേർന്ന് [അർധനാരിശ്വരൻ]
വൃഷ്ടിജീവനായും, ശുദ്ധവിദ്യ സദാശിവനോട് ചേർന്ന് സാദാഖ്യ കലയായും തീരുന്നു. നമ്മുടെ   ജീവന്റെ ശക്തിക്ക് കുണ്ഡലിനീ ശക്തിയെന്നും സമഷ്ടിജീവനായ പരമശിവന്റെ ശക്തിക്ക് തിപുരസുന്ദരിയെന്നും പറയുന്നു. മൂലാധാര ചക്രത്തിൽ നിഗൂഡമായി ശക്തിമത്തായി കിടക്കുന്ന മൂലശക്തിയാണ് കുണ്ഡലിനി. കുണ്ഡലിനി ശക്തിയെപ്പറ്റിയും ആദ്ധ്യാത്മശക്തികേന്ദ്രങ്ങളായ ഏഴ് ആധാരങ്ങളെക്കുറിച്ചും, സുപ്തങ്ങളായ കുണ്ഡലിനി ഉണർത്തുന്നതിനെപ്പറ്റിയും സഹസ്രാര ചക്രത്തിൽ വെച്ച് ശിവനുമായി യോഗം ചെയ്യുന്നതിനെപ്പറ്റിയും പ്രതിപാദിക്കുന്ന ശാസ്ത്രമാണ് കുണ്ഡലിനീ യോഗം. കുണ്ഡലിനി ശക്തി ഊർദ്ധ്വഗതിയിൽ ശീർഷത്തിലേക്കു കുതിച്ചുകയറുന്ന സമയം ഏഴ് ആധാരചക്രങ്ങളെയും തുളച്ചുകയറുന്നു.

*ഷഡാധാരവും അതിലെ ദേവതമാരും:-*
➖➖➖➖➖➖➖➖➖
മനുഷ്യശരീരത്തിലെ  നട്ടെല്ല് മൂലാധാരം മുതൽ സഹ്രസാരം വരെ വ്യാപിക്കുന്നു. ഇതിൽ (നട്ടെല്ലിൽ) 33  കശേരുക്കളാണ് ഉള്ളത്. [മുപ്പത്തിമുക്കോടി-33 കോടി- ദേവന്മാർ]
ഈ നട്ടെല്ലുനിര തന്നെയാണ് മുപ്പത്തിമുക്കോടി ദേവന്മാരുടെയും ആവസസ്ഥാനമായ മേരു. നട്ടെല്ലുനിരകൾക്കുള്ളിലൂടെ മൂലാധാരം മുതൽ സഹസ്രാരം വരെ  വ്യാപിച്ചിരിക്കുന്ന സുഷുമ്നാനാഡിയാണ് ജന്തു ശരീരത്തിലെ  സർവ്വശക്തികളെയും വഹിക്കുന്ന ശക്തി
സഞ്ചയപഥം നമ്മുടെ ശരീരത്തിലെ സകല പ്രവർത്തനങ്ങളും  ഇച്ചാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി എന്നീ മൂന്നു ശക്തികളുടെ പരിണതഫലങ്ങളാണ്. ശാരീരിക പ്രവർത്തനങ്ങളെല്ലാംതന്നെ മൂലാധാരവും മസ്തിഷ്കവും തമ്മിലുള്ള ഒരു ശക്തിധാര പ്രവാഹത്തിൽ  സംഭവിക്കുന്നു. സുഷുമ്നാനാഡിയെ ചുവടിൽനിന്ന് മേൽഭാഗത്തു മസ്തിഷ്കം വരെയുള്ള ഭാഗത്തെ ആറ് ആധാരങ്ങൾ ആയി വിഭജിച്ചിരിക്കുന്നു.
മൂലാധാരം
സ്വാധിഷ്ഠാനം
മണിപൂരകം
അനാഹതം
വിശുദ്ധി
ആജ്ഞ
ഇതിനെല്ലാം മീതെ മസ്തിഷകമാകുന്ന സഹാസ്രാരപത്മം സ്ഥിതി ചെയ്യുന്നു. നട്ടെല്ലിന്റെ കീഴിലുള്ള മൂലാധാരത്തിൽ സർപ്പാകാരമായ തന്റെ ശരീരത്തെ  മൂന്നുചുറ്റായിചുരുട്ടി അധോമുഖിയായി സാക്ഷാൽ ത്രിപുരിസുന്ദരിയായ കുണ്ഡലിനി ഉറങ്ങുന്നു.   ഇതിലെ മൂന്നുചുരുൾ മൂന്നു ഗുണത്തെയും ( സത്വരജസ്തമോ ഗുണങ്ങൾ )  അരചുരുൾ വികൃതികളേയും പ്രതിനിധാനം ചെയ്യുന്നു.

*മൂലാധാരചക്രം :-*
➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖

ഗണപതിയെ മൂലാധാരക്ഷേത്രത്തിന്റെ അധിപതിയായി. കൽപിക്കുന്നു. ഇത് "ഭൂ" തത്ത്വത്തിന്റെ സ്ഥാനമാകുന്നു. "ലാ" എന്ന ബീജാക്ഷരം കൊണ്ട് തന്ത്രികർ ഇതിൽ  ന്യാസം കൽപിക്കുന്നു. ഇതിന് *ബ്രഹ്മചക്രം* എന്നും പേരുണ്ട്. ഇതിനു നാലു ദളങ്ങൾ ഉണ്ട്. തന്ത്രികർ വ, ശ, ഷ, സ, എന്നി ചതുരാക്ഷരങ്ങളെ ദളങ്ങളിൽ ന്യാസിക്കുന്നു. ഓരോ ദളത്തിന്റെയും ദേവതകൾ *വരദ, ശ്രീ, ഷണ്ഡ, സരസ്വതി,* ചക്രത്തിൽ കർണികയിൽ ഒരു ത്രികോണമുണ്ട് (കാമയോനി) *ഇച്ച, ശക്തി, ക്രിയ,* ഇങ്ങനെ ത്രിഗുണങ്ങളോടുകൂടിയതാണിത് . മൂലാധാരത്തിൽ ത്രിവലയത്തിനുള്ളിൽ ചതുർദളപത്മവും അതിനുള്ളിൽ ത്രികോണകർണികയും തന്മദ്ധ്യത്തിൽ പാവകപ്രഭപൂണ്ട കുണ്ഡലിനിയും ധ്യാനിക്കപ്പെടുന്നു. "കുണ്ഡലിനിതം" എന്ന ശബ്ദത്തിന് ചുറ്റപ്പെട്ടത് എന്നാണ് അർത്ഥം. മനുഷ്യശരീരത്തിലെ  ജീവാത്മാവിന്റെ സ്ഥാനം എന്നനിലയിലാണ് യോഗികൾ ആ സ്ഥാനത്തിൽ ഒരു കുണ്ഡലിത ശക്തിയെ സങ്കൽപിച്ചു വരുന്നത്. ഭാവനാ സൗകര്യാർത്ഥം ചുറ്റിക്കിടക്കുന്നു. ഒരു സർപ്പത്തിന്റെ രൂപം അതിനു കൽപ്പിച്ചിരിക്കുന്നുവെന്നു മാത്രം. അല്ലാതെ അവിടെ കീറി നോക്കിയാൽ ഒരു ഒരു പത്മത്തെയോ സർപ്പത്തെയോ കാണാൻ കഴിയില്ല , അവ തത്ത്വങ്ങളുടെ പ്രതീകങ്ങൾ  മാത്രമാണ്.

*സ്വാധിഷ്ഠാനചക്രം :-*
➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖

ഇതിൽ ബ്രഹ്മാവാണ് ദേവത ഇതിന് ആറ് ദളങ്ങൾ ഉണ്ട്. പവിഴമൊട്ടുപോലെ പ്രകാശിക്കുന്നതും പശ്ചിമാഭിമുഖമായ ശിവലിംഗത്തെ ധ്യാനിക്കണം. ലോകത്തെ മുഴുവൻ  ആകർഷിക്കുവാനുള്ള ശക്തി ഈ ആധാരത്തിലെ സമാധിജയം കൊണ്ട് സിദ്ധിക്കുന്നു.  രത്നപ്രകാശത്തോടെ കുങ്കുമവർണ്ണത്തിൽ ആറു ദളങ്ങളിൽ ബ, ഭ, മ, യ, ര, ല,  *(യഥാക്രമത്തിൽ ബന്ധിനി, ഭദ്രകാളി, മഹാമായ, യശസ്വിനി, രമ, ലംബോഷ്ഠി)* എന്നീ അക്ഷരങ്ങൾ ന്യാസിക്കുന്നു. ഇതിന്റെ സ്ഥാനം ലിംഗദേശത്തിനു പിന്നിലുള്ള നട്ടെല്ലിലെ കശേരുക്കളായിട്ടു വരും. ബീജാക്ഷരം "വം"  ഷഡ്ചക്രങ്ങളിൽ ചക്രംതോറും അഭ്യന്തരങ്ങളിൽ ഈരണ്ടു  ഗ്രന്ഥികൾ വീതമുണ്ട്. മൂലാധാരപത്മത്തിന്റെ  അധോഗ്രന്ഥി മൂലാധാരചക്രവും ഉപരിഗ്രന്ഥി സ്വാധിഷ്ഠാനചക്രവുമാകുന്നു. ലളിതാസഹസ്രാനാമത്തിൽ  " മൂലാധാരൈകനിലയാ *ബ്രഹ്മഗ്രന്ഥി വിഭേദിനി"*  എന്ന് ദേവിയെ സ്തുതിക്കുന്നുണ്ട് . ഇവിടെ ബ്രഹ്മഗ്രന്ഥി വിഭേദിനിയായിട്ട്  കൽപ്പിച്ചത് സ്വാധിഷ്ഠാന പത്മാന്തർഗതയായ ദേവിയെയാണ്. ഇവിടെ ജലതത്ത്വം , സിന്ദൂരത്തിന്റെ നിറം.

*മണിപൂരകചക്രം :-*
➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖
ഇതിൽ വിഷ്ണുവാണ് ദേവത. സ്വാധിഷ്ഠാനചക്രത്തിൽ നിന്നും പത്തരയംഗുലം മുകളിൽ സ്ഥിതിചെയ്യുന്ന മണിപൂരക ചക്രത്തിന് 10 ദളങ്ങൾ  ഉണ്ട്. ഡ,ഢ, ണ, ത, ഥ, ദ, ധ, ന, പ, ഫ, ( 10 അക്ഷരങ്ങൾ )  *ഡമരി,  ഢംകാരി, ണാമരി, താമസി, സ്ഥാണി, ദാക്ഷായണി, ധാത്രി, നാരായണി,  പർവ്വതി, ഫട്കാരി,* എന്നീ  ശക്തിദേവതകൾ. ശക്തേയ ഉപാസകർ ദേവിയെ ഈ മണിപൂരക പീഠത്തിൽ ആവാഹിച്ചിരുത്തി . രത്നാഭരണങ്ങൾ കൊണ്ട് അലങ്കരിച്ച് പൂജിക്കുന്നു. ഇവിടെ അഗ്നിതത്ത്വം. ബീജാക്ഷര മന്ത്രം "രം" മഞ്ഞനിറം.

*അനാഹത ചക്രം :-*
➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖
ഇതിൽ രുദ്രനാണ് ദേവത, ഹൃദയത്തിൽ അധോമുഖവും അവികസിതവും ആയി ഒരു പത്മത്തെ ആദ്യം ഭാവന ചെയ്യണം. പ്രാണായാമ പ്രത്യാഹാര ധാരണങ്ങൾകൊണ്ട് അതിനെ ഊർദ്ധ്വമുഖമാക്കണം.( സങ്കലപ്പം കൊണ്ട് ഉയർത്തണം )  സങ്കൽപ്പം കൊണ്ട് തന്നെ അതിനെ വികസിപ്പിക്കുകയും വേണം. മണിപൂരകത്തിൽനിന്ന്  14 അംഗുലം മുകളിൽ മിന്നൽപ്പിണറിന്റെ ശോഭയോടെ വർത്തിക്കുന്നു. ഇതിന് 12 ദളങ്ങളാണുള്ളത്. ക,ഖ,ഗ, ഘ, ങ,ച, ഛ, ജ, ഝ, ഞ, ട, ഠ, യഥാക്രമം *കാളരാത്രി, ഖാവിത്രി, ഗായത്രി, ഘണ്ടാധാരിണി, ജാർണ്ണ, ചണ്ഡാ, ഛായ, ഝംകാരി, ജ്ഞാനരൂപാ, ടംകസ്ഥാ, ഠംകാരി,* എന്നീ ശക്തി ദേവതകൾ ആണ്. ഇതിന് *വിഷ്ണുഗ്രന്ഥിയെന്നും* എന്നും പറയുന്നു.

*വിശുദ്ധി ചക്രം:-*
➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖

ഇതിൽ മഹാദേവനാണ് ദേവത. അനാഹതത്തിൽ നിന്നും 6 അംഗുലം മുകളിലായി കണ്ഠത്തിൽ ആണ് വിശുദ്ധി ചക്രം, ഇതിന് ചാരനിറമാണ്, 16 ദളങ്ങൾ ഉണ്ട്. അ, ആ, ഇ, ഈ, ഉ, ഊ, ഋ, ഋൗ, നു, നൗ, എ, ഐ, ഒ, ഔ, അം,  അഃ യഥാക്രമം *അമൃത, ആകർഷണി, ഇന്ദ്ര, ഈശാനി, ഉമാ, ഊർദ്ധ്വകേശി, ഋദ്ധിത, ഋനപാനുതി, നൗതാ, ഏകപാദാ, ഐശ്വര്യ, ഓങ്കാകരി, ഓഷാധാത്മിക,  അംബിക, അക്ഷയ* എന്നീശക്തി ദേവതകൾ, ജീവൻ  പരിശുദ്ധമാക്കുന്ന ഇടം. ഗുരുലാഭം ഉണ്ടാകുമെന്നർത്ഥം, അതിനാലാണ് വിശുദ്ധി എന്നപേർ വന്നത് . *ആകാശതത്ത്വം,* ബീജാക്ഷരമന്ത്രം "ഹം" .

*ആജ്ഞാചക്രം :-*
➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖

ഇതിൽ സദാശിവനാണ് ദേവത. വിശുദ്ധിയിൽ നിന്നും 9 അംഗുലം മുകളിലായി സ്ഥിതി ചെയ്യുന്നു. ഇതിന്റെ മുകളിലാണത്രെ ഉഢ്യാണ പീഠം. ഇവിടെ മഹാകാലൻ , ഹാകിനി,  എന്നിവർ വസിക്കുന്നു.  രണ്ട് അക്ഷരങ്ങളാണുള്ളത്. ഹ, ക്ഷ, ഹംസവരി, ക്ഷമ എന്നീ ശക്തിദേവതകൾ. അജ്ഞയുടെ കർണ്ണികാ മദ്ധ്യത്തിൽ അനന്തകോടി പ്രഭയോടെ  കാണപ്പെടുന്ന തേജസ്സത്രെ *തുരീയലിംഗം.* എന്നാൽ ഇതിന് താഴെയുള്ള ആറാധാരങ്ങളേയും മുകളിലുള്ള ആറാധാരങ്ങളേയും സൂചിപ്പിക്കുന്ന രണ്ട് ദളങ്ങൾ നാലു ദളങ്ങളെന്നും പക്ഷാന്തരമുണ്ട്. മുകളിലത്തെ ആറാധാരങ്ങൾ സാധാരണക്കാർക്ക് അപ്രാപ്യമാണ്. സാധകൻ സ്വാനുഭാവത്തിൽ നേടിയേടുക്കേണ്ടതു മാത്രം. അവ (1) കൈലാസം, (2)ബോധിനി, (3) ബിന്ദു, (4) നാദം, (5) ശക്തി, (6) സഹസ്രാരം. ഇതിൽ സഹസ്രാരം ഒഴിച്ച് അഞ്ചും നെറ്റിയിൽ ആണ്ണ്, ആജ്ഞയിൽ  ചന്ദ്രന്റെ കലകൾ 64 ആണ്ണ്, ഇതിനെ *ബ്രഹ്മഗ്രന്ഥി* എന്നും പറയുന്നു .  വെള്ളനിറം  ബീജാക്ഷര മന്ത്രം സ്വം.

*സഹസ്രാരം :-*
➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖

ഇത് സകല വർണ്ണങ്ങളോടു കൂടി സരവ്വ ദേവത മയമായിരിക്കുന്നു. എന്നാൽ ഇതു  അധോമുഖമാണ്( കമഴ്ത്തിവെച്ച താമർപൂ പോലെ)  സഹദ്രാര കർണികയിൽ  പശ്ചിമാഭിമുഖമായിരിക്കുന്ന ഒരു ത്രികോണമുണ്ട്., ഇത്  കുങ്കുമവർണ്ണമായിരിക്കുന്നു . ആ ത്രികോണ  യോനിയുടെ ഉള്ളിലേക്ക് സുഷ്മനയുടെ അഗ്രദ്വാരത്തോടുകൂടി  കടന്നിരിക്കുന്നതിനെ ബ്രഹ്മരന്ധ്രമെന്നു പറയുന്നു. ദക്ഷിണഭാഗത്ത് പിംഗളാ വാമഭാഗത്ത് ഇഡ, മദ്ധ്യേ സുഷുമ്ന ഇവമൂന്നും ഒന്നായി  സംഗമിക്കുന്നു.  ബ്രഹ്മന്ധ്രത്തി;ൽ ഇഡയിൽ  ചന്ദ്രകലയും, പിംഗളയിൽ സൂര്യകലയും,  സുഷുമ്നയിൽ  അഗ്നികലയും  വർത്തിക്കുന്നു,. ഗംഗയും, യമുനയും, സരസ്വതിയും  ഒത്തു ചേരുന്നിടമാണ്. അതായത് ത്രിവേണി *(ബ്രഹ്മരന്ധ്രം)* അവിടെ സ്നാനം ചെയ്യുന്നവൻ കാലത്തായാൽപ്പോലും അപ്പോൾ തന്നെ മോക്ഷമടയുന്നു.

അടിസ്ഥാനപരമായ ജീവശക്തിയെ കുണ്ഡലിനി എന്നു വിളിക്കുന്നു. ഇത്‌ ഓരോ മനുഷ്യന്‍റെ ഉള്ളിലും സ്ഥിതി ചെയ്യുന്നു. യോഗാ, ധ്യാനം തുടങ്ങിയവയുടെ സഹായത്തോടെ ആന്തരിക പ്രയാണം (inward journey) ചെയ്യുന്നവര്‍ കുണ്ഡലിനി ശക്തിയുടെ മഹത്വത്തെക്കുറിച്ചു മനസ്സിലാക്കും. ആ അറിവു ലഭ്യമാകുന്നതോടെ പരമാനന്ദമെന്തെന്നുള്ളതും മനസ്സിലാകും.

ഈ കുണ്ഡലിനി എന്തു ചെയ്യുന്നു? ഒരു പാമ്പ്‌ അനങ്ങാതെ ഒരിടത്ത് ഒതുങ്ങിക്കിടക്കുകയാണെങ്കില്‍ അതവിടെ കിടക്കുന്നതുപോലും നാമറിയില്ല. പക്ഷേ അതേ പാമ്പ്‌ വളഞ്ഞ്‌ പുളഞ്ഞ്‌ ഓടിപ്പോകുമ്പോഴാണ്‌ നാമത്‌ ശ്രദ്ധിക്കുന്നത്‌. മനുഷ്യ ശരീരത്തില്‍ നട്ടെല്ലിന്‍റെ താഴെ സുഷുപ്‌തിയിലാണ്ടു കിടക്കുന്ന കുണ്ഡലിനി ശക്തിയും ഈ പാമ്പിനെപ്പോലെത്തന്നെയാണ്‌. യോഗ, ധ്യാനം തുടങ്ങിയവ മൂലം ഉത്തേജിതമാകുമ്പോള്‍ കുണ്ഡലിനി ശക്തി മുകളിലേയ്ക്കുളള സഞ്ചാരം തുടങ്ങും.

നട്ടെല്ലിന്‍റെ അടിഭാഗത്തു സ്ഥിതിചെയ്യുന്ന മൂലാധാര ചക്രം മുതല്‍ ശിരസ്സിലുള്ള സഹസ്രഹാര ചക്രം വരെയുള്ള ഏഴു ചക്രങ്ങളെയും അവയുടെ മുഴുവന്‍ കഴിവും പ്രത്യക്ഷപ്പെടുന്ന രീതിയില്‍ കുണ്ഡലിനി പ്രാവര്‍ത്തികമാക്കുന്നു. മനുഷ്യന്‍റെ പ്രവൃത്തികള്‍, നേട്ടങ്ങള്‍, പരിശീലനങ്ങള്‍ തുടങ്ങിയവക്കെല്ലാം കാരണഹേതുവായിട്ടുള്ളത്‌ ഈ ഏഴു ചക്രങ്ങളാണ്‌.