ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 January 2021

നാരങ്ങ വിളക്ക്

നാരങ്ങ വിളക്ക്

രാഹുദോഷത്തിൻറെ പരിഹാരത്തിനായി ദേവീക്ഷേത്രങ്ങളിൽ നടത്താറുള്ള വഴിപാടാണ് നാരങ്ങാവിളക്ക്. രാഹു നവഗ്രഹങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും കേവലം തമോഗ്രഹമാണ്. രാഹു ലോകത്തിന് അനിഷ്ടകാരിയാണ്.രാഹുവിന്റെ ദശയിലും മറ്റ് ദശകളിൽ രാഹുവിന്റെ അപഹാരം ഉണ്ടാകുമ്പോൾ അനിഷ്ടകാര്യങ്ങൾ സംഭവിക്കും. ഓരോദിവസവും രാഹുവിന്റെ നിഴലാട്ടം ഉണ്ടാകുന്ന സമയത്തെ അനിഷ്ടസംഭവങ്ങൾ പരിഹരിക്കാനാണ് രാഹുകാലത്ത് നാരങ്ങാ വിളക്ക് കത്തിച്ച് ദേവിയെ ഭജിക്കുന്നത്.

ദുർഗ്ഗാ പൂജനത : പ്രസന്ന ഹൃദയ : എന്നാണ് നവഗ്രഹ മംഗളാഷ്ടകത്തിൽ രാഹുവിനെപറ്റി പറയുന്നത്. രാഹുദോഷ പരിഹാരത്തിന് ദേവീ പൂജ ഉത്തമം എന്നാണിതിന്റെ അർത്ഥം. രാശിചക്രത്തിൽ രാഹുവിന് സ്വന്തമായ ക്ഷേത്രമില്ല. ദേവിയുടെ പ്രാതിനിധ്യം വഹിക്കുന്ന ശുക്രന്റെ സ്വക്ഷേത്രമായ ഇടവത്തിലാണ് രാഹുവിന് സ്ഥാനമുള്ളത്. അതായത് ദേവിയുടെ സ്വക്ഷേത്രമായ രാശിയിൽ ആശ്രിതനായി സ്ഥിതി ചെയ്യുന്നവനാണ് രാഹു. അതുകൊണ്ടുതന്നെ ദേവിയുടെ സ്വക്ഷേത്രമായ രാശിയിൽ സ്ഥിതിചെയ്യുന്ന രാഹുദോഷപരിഹാരത്തിന് ദേവിയെ ആരാധിക്കുക തന്നെ വേണം.

അമ്ലഗുണ പ്രദാനമായ നാരങ്ങ ചിരാതിന്റെ രൂപത്തിലാക്കി അതിലേക്ക് നെയ്യോ എണ്ണയോ ഒഴിച്ചാണ് നാരങ്ങാ വിളക്ക് കത്തിക്കുന്നത്.അത്യധികം അമ്ലഗുണമുള്ള നാരങ്ങയുടെ തൊലിയിൽ എണ്ണയോ നെയ്യോ ചേരുമ്പോൾ അതിന്റെ ഫലം തീവ്രമാകും. ശക്തിസ്വരൂപിണിയായ ദേവിയെ പ്രീതിപ്പെടുത്താൻ ചെയ്യുന്ന രാജസപൂജയുടെ ഭാഗമായാണ് നാരങ്ങാവിളക്ക് കത്തിക്കുന്നത്. ലഘുവായ ഒരു ഹോമത്തിൻെറ ഫലമാണ് നാരങ്ങാ വിളക്ക് കത്തിക്കുന്നതിലൂടെ ഭക്തർക്ക് ലഭിക്കുന്നത്. അഗ്നിഭഗവാനെ സാക്ഷിനിർത്തി മന്ത്രോചാരണത്തോടെ ദേവിയെ സ്തുതിച്ചാൽ രാഹുദോഷം അകന്നുപോകുമെന്നാണ് വിശ്വാസം. ചൊവ്വാ വെള്ളി ദിവസങ്ങളിൽ ദേവീ സ്തുതികളോടെ രാഹുകാല നാരങ്ങാവിളക്ക് കൊളുത്തുന്നതാണ് ഫലപ്രദം.

യാ ദേവീ സർവ്വഭൂതേഷു
ശക്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ :

29 January 2021

കളരിവാതുക്കൽ ഭഗവതി ക്ഷേത്രം

കളരിവാതുക്കൽ ഭഗവതി ക്ഷേത്രം

മുക്കുവ സമുദായത്തിൽപ്പെട്ടവർ വളപട്ടണം പുഴയിൽ മത്സ്യം പിടിക്കാറുണ്ടായിരുന്നു. ഒരു ദിവസം അവരിൽ ശ്രേഷ്ടനായ ഒരു മുക്കുവൻ പുഴയിൽ നിന്നും മത്സ്യം പിടിക്കുന്ന സമയത്ത് പുഴക്കടവിൽ വെച്ച് സ്ത്രീ ശബ്ദത്തിൽ ഒരശരീരി കേൾക്കുവാൻ ഇടയായി. “ഞാനും വരട്ടെ” എന്നാണ് കേൾക്കുവാൻ ഇടയായത്. എല്ലാ ദിവസവും തുടർച്ചയായി കേൾക്കുവാൻ ഇടയായപ്പോൾ കേട്ട ശബ്ദം കാണാമറയത്തുള്ള ആദിപരാശക്തിയുടെതാണെന്ന് ഉൾബോധം ഉണ്ടായി. ആ ശക്തിക്ക് നിത്യം വസിക്കുവാൻ വേണ്ട സ്ഥലം കണ്ടെത്തി അവിടെ 27 നക്ഷത്ര വൃക്ഷങ്ങൾ നട്ടു പിടിപ്പിച്ച് നടു സ്ഥലത്തായി ചെറിയ ഇരിപ്പിട സ്ഥാനവും നിർമ്മിച്ചതിനു ശേഷം അശരീരി ശ്രവിച്ചപ്പോൾ "വരാവുന്നതാണ്" എന്നു അറിയിച്ച സമയത്തു തന്നെ ഒരു തൃപ്പാദം വളപട്ടണം കോട്ടയിലും മറ്റേ പാദം ക്ഷേത്ര സ്ഥാനത്തും വെച്ചു. ആദിപരാശക്തിക്ക് മലർ, ചക്ക എന്നിവ നിവേദ്യമായി സമർപ്പിച്ചു. പരാശക്തിയുടെ ഉഗ്രരൂപം കണ്ട മാത്രയിൽ ഭയം കൊണ്ട് വിറച്ച് കിഴക്കുവശത്തുള്ള വഴി അടച്ച് ആ ബാലൻ പുറത്തേക്കോടിപ്പോയി എന്നാണ് ഐതിഹ്യം.

കണ്ണൂർ ജില്ലയിലെ വളപട്ടണം വില്ലേജിലാണ് ഈ മഹൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരശുരാമ പ്രതിഷ്ടിതമായ 108 ദേവീക്ഷേത്രങ്ങളിൽ ഒന്നാണ് കളരിവാതുക്കൽ ഭഗവതി ക്ഷേത്രം. അസുരന്മാരെ നിഗ്രഹിച്ച ആദിപരാശക്തിയായ ദേവിയാണ് കളരിവാതുക്കൽ ഭഗവതിയായി ഇവിടെ നിലകൊള്ളുന്നത്. ദാരികനെയും, രുരുവിനെയും വധിച്ച് കോപം ശമിക്കാതെ അട്ടഹസിക്കുന്ന ദേവിയെ ശാന്തയാക്കാൻ ശിവനും ഭൂതഗണങ്ങളും പ്രത്യക്ഷപ്പെട്ട് ആടിയും പാടിയും ദേവിയെ ശാന്തയാക്കി. അങ്ങനെ ശാന്തയും, വരദയുമായ ദേവീചൈതന്യത്തെ അതേ രീതിയിൽ വരിക്കപ്ലാവിൽ കൊത്തിയ ദാരുശിൽല്പമാണ് കാണുന്ന ദേവീ വിഗ്രഹം. ശക്തേയ വിധി പ്രകാരമുള്ള പൂജ ചെയ്യപ്പെടുന്ന പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് കളരിവാതുക്കൽ ഭഗവതി ക്ഷേത്രം. ഈ ക്ഷേത്രത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. ഏകദേശം 1000 വർഷങ്ങൾക്ക് മുൻപ് കോലത്തിരി രാജവംശംമാണ് (മൂഷിക വംശം) വളപട്ടണം ആസ്ഥാനമാക്കി രാജ്യം ഭരിച്ചിരുന്നത്. ഇപ്പോൾ ചിറക്കൽ രാജവംശം എന്നാണ് അറിയപ്പെടുന്നത്. കോലത്തിരി രാജവംശം അവരുടെ കുലദേവതയായിട്ടാണ് ദേവിയെ ആരാധിച്ചു വരുന്നത്. വളഭൻ രണ്ടാമൻ രാജാവായിരുന്നു വളപട്ടണം കോട്ട നിർമ്മിച്ചത്. കോലത്തു നാട്ടിലെ ഏറ്റവും വലിയ കളരിയായ വളോർ കളരിയുടെ പ്രധാന പ്രവേശന കവാടത്തിനടുത്തായിരുന്നു ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. അതു കൊണ്ടാണ് കളരിവാതുക്കൽ എന്ന പേർ സിദ്ധിച്ചത്.

ഭഗവാൻ ശിവൻ കിഴക്കോട്ടയും, ഭഗവതി പടിഞ്ഞാറോട്ടായും ആണ് ദർശനം. ഏകദേശം 6 അടി ഉയരത്തിലുള്ള ഭഗവതിയുടെ വിഗ്രഹം ദാരുശില്പത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ശിവഭഗവാന്റെ നെഞ്ചിൽ കാൽ കയറ്റി വെച്ച് നിൽക്കുന്നതായിട്ടാണ് വിഗ്രഹം നിലകൊള്ളുന്നത് (പ്രേതാരൂഢ പ്രതിഷ്ട). ശാന്താകാരിയും, വരദയുമായാണ് ദേവി. വിശിഷ്ടമായ ദേവീ വിഗ്രഹത്തിൽ നാലു തൃക്കൈകളിൽ ഖണ്ഡ്ഗം, താമര, കപാലം, ദർപ്പണം എന്നിവയാണ് ഉള്ളത്. ദേവിയുടെ മുന്നിലായി എഴുന്നള്ളിക്കുന്ന പഞ്ചലോഹ നിർമിതമായ വിഗ്രഹവുമുണ്ട്.

ക്ഷേത്രത്തിന്റെ വടക്കു കിഴക്ക് ഭാഗത്ത് ക്ഷേത്രപാലകനും, ഈശാന കോണിൽ സപ്തമാത്യക്കളുടെ കോവിലിൽ ബ്രാഹ്മണി, മഹേശ്വരി, കൗമാരി, വൈഷ്ണവി, ഇന്ദ്രാണി, ചാമുണ്ടേശ്വരി എന്നീ സപ്തമാത്യക്കളുടെയും, ഗണപതി, വീരഭദ്രൻ, എന്നിവരുടെ പ്രതിഷ്ടയുമുണ്ട്. തെക്കുപടിഞ്ഞാറു ഭാഗത്തായി ഒരു മണ്ഡപവും ഉണ്ട്. എല്ലാ ദിവസവും ദേവിയുടെ തിരുവായുധം എഴുന്നള്ളിച്ചു വെക്കുന്നത് ഇവിടെയാണ്.കളത്തിലരി പൂജയും, പാട്ടും ഈ മണ്ഡപത്തിൽ വെച്ചാണ് നടത്തി വരുന്നത്.

ദിവസവും നാല് പൂജകളുണ്ട്. രാവിലെ 5 മണിക്ക് നട തുറന്ന് അഭിഷേകം നടത്തി 7.30 ന് ഉഷപൂജ കഴിഞ്ഞ ശേഷമാണ് ഭക്തർക്ക് പ്രവേശനം. പന്തീരടിപൂജ ഉച്ചക്ക് 12.00 മണിക്കും ഉച്ചപൂജ വൈകുന്നേരം 6.00 മണിക്കും അത്താഴപൂജ രാത്രി 8.00 മണിക്കും ആണ് നടത്തപ്പെടുന്നത്. മന്ത്രതന്ത്രങ്ങൾ പഠിച്ച പിടാരര് സമുദായക്കാരാണ് പൂജാദികർമ്മങ്ങൾ നടത്തി വരുന്നത്. കൗള സബ്രദായത്തിൽ മദ്യമാംസത്തോടു കൂടിയുള്ള ശാക്തേയ പൂജയാണ്. ഇപ്രകാരം ഭദ്രകാളി പൂജ നടത്തുവാൻ പിടാരരെ കാശ്മീരിൽ നിന്നും കൊണ്ടുവന്നതാണെന്നു ഐതീഹ്യം. മന്ത്രതന്ത്ര പ്രകാരം മദ്യത്തെ അമ്യതായി സങ്കൽപ്പിച്ചാണ് ദേവിക്ക് നിവേദിക്കുന്നത്. പ്രധാന പൂജാരി മൂത്തപിടാരര് ആണ് പ്രധാന പൂജകൾ ചെയ്യുന്നത്. കൂടാതെ ഇളയ പിടാരര്, പിടാരര് എന്നീ സ്ഥാനികരും ഉണ്ട്. ക്ഷേത്രതന്ത്രി സ്ഥാനം കട്ടുമാടം മനക്കാണ്.

ക്ഷേത്രത്തിനു ചുറ്റും ഇടതൂർന്ന മരങ്ങളും,വള്ളികളും ഉള്ള കാവാണ്. ക്ഷേത്രത്തിനു വടക്ക് ഭാഗത്ത് കുറച്ചകലെയായിട്ടാണ് വളപട്ടണം കോട്ട ഉള്ളത്. മൂഷിക രാജവംശത്തിലെ വളഭൻ രണ്ടാമൻ നിർമ്മിച്ചതാണ് ഈ കോട്ട എന്നാണ് ചരിത്രം. പൂര ഉത്സവ സമയത്ത് ദേവീവിഗ്രഹം കോട്ടയിലേക്ക് എഴുന്നള്ളിച്ചുകൊണ്ടു പോകുന്നു. ടിപ്പുവിന്റെ അക്രമണത്തിലാണ് കോട്ട തകർക്കപ്പെട്ടത്. കോട്ടയുടെ അവശിഷ്ടങ്ങൾ ഇന്നും അവിടെ കാണാം. ദാരികൻ തുടങ്ങിയ ഒട്ടേറെ അസുരന്മാരെ വധിച്ച ശേഷം ഉഗ്രരൗദ്രഭാവമായിരുന്നു ദേവിയുടെത്. കോപശമനത്തിനായിട്ട് പിതാവായ ഭഗവാൻ ശിവൻ രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ ദേവിയുടെ മുമ്പിൽ കിടത്തി. സ്വന്തം കുഞ്ഞുങ്ങളെ

കണ്ട അമ്മയെ പോലെ വാരിയെടുത്ത് മുലപ്പാൽ നൽകുകയും അങ്ങിനെ കോപം പകുതി ശമിക്കുകയും ചെയ്തു. ആ രണ്ടു കുഞ്ഞുങ്ങളാണ് വീരഭദ്രൻ എന്നും ക്ഷേത്രപാലകൻ എന്നും അറിയപ്പെടുന്നത്. ദേവിയുടെ രൗദ്രഭാവം പൂർണ്ണമായി ശമിപ്പിക്കുവാൻ വേണ്ടി മഹർഷിമാരും, ദേവഗണങ്ങളും, ഭൂതഗണങ്ങളും വാഴ്തി സ്തുതിക്കുകയും അതിനു ശേഷം ശാന്താകാരയും, കാരുണ്യവതിയുമായാണ് ഭഗവതി ശ്രീകോവിലിൽ വിരാജിക്കുന്നത്.

ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വഴിപാടുകൾ നിറമാല, വലിയ പൂജ, വലിയ വട്ടളം പായസം, അകപൂജ, ശക്തിപൂജ, ശത്രുസംഹാര പൂജ, സ്വയംവരപൂജ എന്നിവയാണ്. പ്രധാനപ്പെട്ട അഞ്ച് ഉത്സവങ്ങളാണ് ക്ഷേത്രത്തിൽ ആഘോഷിക്കുന്നത്. തുലാമാസത്തിലെ കളത്തിലരി പൂജ, വൃശ്ചികത്തിലെ മണ്ഡലപൂജ, മകരത്തിലെ പാട്ടുത്സവം, മീനമാസത്തിലെ പൂര മഹോത്സവം, ഇടവമാസത്തിലെ കളിയാട്ടം എന്നിവയാണ്. ഇവ കൂടാതെ ചിങ്ങത്തിൽ പുത്തരി, അത്തം ചതുർത്ഥി, കന്നിമാസത്തിൽ നവരാത്രി, കുംഭത്തിൽ ശിവരാത്രി, മേടത്തിൽ പ്രതിഷ്ടാദിവസം, കർക്കിടകത്തിൽ നിറ എന്നിവയും ആഘോഷദിവസങ്ങൾ തന്നെയാണ്.

ഋഷിവര്യന്മാർ കാട്ടിത്തന്ന ശാസ്ത്രീയ ജീവിത മാർഗ്ഗം

ഋഷിവര്യന്മാർ  കാട്ടിത്തന്ന ശാസ്ത്രീയ ജീവിത മാർഗ്ഗം

"ന സംവൃത മുഖം കുര്യായാത് ക്ഷുതി ഹാസ്യ പ്രഭാഷണം,  അഷ്ടാംഗ ഹൃദയം സൂത്രസ്ഥാനം"

അർത്ഥം - തുമ്മുമ്പോഴം ചിരിക്കുമ്പോഴം, സംസാരിക്കുമ്പോഴും മുഖം മറയ്ക്കണം. ഭാരതത്തിലെ ഋഷി വര്യന്മാർ ഇത് എഴുതി വച്ചിട്ട് ഇന്നേക്ക് 5000 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു... അണു ബാധയെ പറ്റി അറിവില്ലാഞ്ഞിട്ടാണോ ഇത്  എഴുതിവച്ചത്??? 

ഹൃദയ സ്പന്ദനം ശ്രവിച്ചും, നാഡി വ്യൂഹം തൊട്ട്നോക്കിയും രോഗം നിർണ്ണയിച്ചിരുന്ന ചരകനും, സുശ്രുതനും ജീവിച്ചിരുന്ന നാടാണ് നമ്മുടെ ഭാരതം. അവർക്കൊന്നും X-ray യും, CT scan നും, ECG യുമൊന്നും  വേണ്ടിയിരുന്നില്ല രോഗങ്ങൾ കണ്ട് പിടിക്കാൻ. ചരകന്റെയും, സുശ്രുതന്റെയും പുസ്തകത്തിൽ നിന്നാണ് താൻ ഔഷധശാസ്ത്രം പഠിച്ചതെന്ന് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ(Father of Modern Medicine ) 'Hippocrates' താൻ എഴുതിയ പുസ്തകത്തിൽ 117 തവണ പറയുന്നു.

ഒരു സ്റ്റെതസ്ക്കോപ്പിന്റെയും, മൈക്രോസ്കോപ്പിന്റെയും സഹായമില്ലാതെ ആർഷഭാരത ഋഷിവര്യന്മാർ എഴുതിവച്ച സത്യങ്ങൾ ജീവിതത്തിൽ അനുവർത്തിച്ച ഹിന്ദുവിനെ നോക്കി പാശ്ചാത്യ ലോകം ഇങ്ങനെയൊക്കെ ചരിച്ചുതള്ളിയില്ലേ...

ഹിന്ദുക്കൾ നമസ്‌തേ പറഞ്ഞ് പരസ്പരം കൈകൾ കൂപ്പുമ്പോൾ - അവർ ചിരിച്ചു

വീട്ടിൽ പ്രവേശിക്കുന്നതിന് മുമ്പ് ഹിന്ദുക്കൾ കൈകാലുകൾ കഴുകുമ്പോൾ - അവർ ചിരിച്ചു

ഹിന്ദുക്കൾ മൃഗങ്ങളെ ആരാധിക്കുമ്പോൾ - അവർ ചിരിച്ചു

ഹിന്ദുക്കൾ ചെടികളെയും, മരങ്ങളെയും, വനങ്ങളെ ആരാധിക്കുമ്പോൾ - അവർ ചിരിച്ചു

ഹിന്ദുക്കൾ വെജിറ്റേറിയൻ കഴിക്കുമ്പോൾ അവർ ചിരിച്ചു.

ഹിന്ദുക്കൾ യോഗ ചെയ്യുമ്പോൾ - അവർ ചിരിച്ചു.

ഹിന്ദുക്കൾ ദേവനെയും,  ദേവിയെയും ആരാധിക്കുമ്പോൾ - അവർ ചിരിച്ചു

ഹിന്ദുക്കൾ മരിച്ചവരെ തീയിൽ ദഹിപ്പിക്കുമ്പോൾ അവർ ചിരിച്ചു

ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം ഹിന്ദുക്കൾ കുളിക്കുമ്പോൾ - അവർ ചിരിച്ചു.

അന്ന് കളിയാക്കി ചിരിച്ചവരുടെ മുഖത്തെ ചിരിയൊക്കെ ഇപ്പോൾ എവിടെപ്പോയി???

മതങ്ങൾ പിന്നീട് ഉണ്ടായതാണ്. ഹിന്ദ ഒരു മതമല്ല, അത് ജീവിതമാർഗ്ഗമാണ്..
പ്രാചീന ഭാരത ഋഷിവര്യന്മാർ  കാട്ടിത്തന്ന ശാസ്ത്രീയ ജീവിത മാർഗ്ഗം.

ഏത് മതത്തിലോ ദൈവത്തിലോ വിശ്വാസിച്ചാലും ഈ ഭാരത മണ്ണിൽ പിറന്ന നമ്മൾ ഓരോരുത്തരും ശാസ്ത്രീയമായ  ജീവിതപാത പിന്തുടരുന്ന ഒരു  ഹിന്ദുവാണെന്ന് ജീവിച്ച്‌ കാണിക്കുകയും,
ആത്മാഭിമാനത്തോടെ അത്  ലോകത്തോട് വിളിച്ച് പറയുകയും ചെയ്യുക. 

"നമ്മൾ യൂറോപ്യൻമാർ അന്ധകാരത്തിൽ ജീവിച്ചിരുന്നപ്പോൾ, ഒരു സമൂഹം പ്രകാശത്തിൽ ജീവിച്ചിരുന്നു എന്നും, അവരുടെ സംഭാവനകളെ നാം മറക്കരുത് എന്നും 'Max Muller' ഹൈന്ദവ സംസ്ക്കാരത്തെ പറ്റി പറഞ്ഞത്
ഓരോ ഭാരതീയനും മറക്കാതിരിക്കുക."

അബ്ബക്ക ചൗട്ട

അബ്ബക്ക ചൗട്ട

1500 കളിൽ പോർച്ചുഗീസ് കൊളോണിയൽ ശക്തി അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു.  അവർ കാലിക്കട്ടിലെ സമോറിൻസിനെ നശിപ്പിച്ചു.  ബിജാപൂരിലെ സുൽത്താനെ പരാജയപ്പെടുത്തി.  ഗുജറാത്തിലെ സുൽത്താനിൽ നിന്ന് ദാമനെ കൊണ്ടുപോയി, മൈലാപ്പൂരിൽ ഒരു കോളനി സ്ഥാപിച്ചു, ബോംബെ പിടിച്ചെടുത്തു, ഗോവയെ അവരുടെ ആസ്ഥാനമാക്കി.  അവർ അവിടെ ഉണ്ടായിരുന്നപ്പോൾ, വെല്ലുവിളിക്കപ്പെടാതെ, പുരാതന കപാലീശ്വരർ ക്ഷേത്രത്തെ നശിപ്പിക്കുകയും അതിന് മുകളിൽ ഒരു പള്ളി പണിയുകയും ചെയ്തു.

അവരുടെ അടുത്ത ലക്ഷ്യം, മംഗലാപുരം, നല്ല ലാഭകരമായ തുറമുഖം. അതിന് തടസ്സമായ് അവർ കണ്ടത് മംഗലാപുരത്ത് നിന്ന് 14 കിലോമീറ്റർ തെക്കായി  ഉല്ലാലിന്റെ ചെറിയ വാസസ്ഥലമായിരുന്നു - അന്ന് അത് ഭരിച്ചിരുന്നത് റാണി അബ്ബക്ക ചൗട്ട എന്ന 30 വയസ്സുള്ള ഒരു സ്ത്രീരത്നമായിരുന്നു.

തുടക്കത്തിൽ, അവർ യുവറാണിയെ നിസ്സാരമായി കണ്ട് ഏതാനും ബോട്ടുകളെയും പട്ടാളക്കാരെയും അയച്ച് ഗോവയിലേക്ക് പിടിച്ചു കൊണ്ടുവരാൻ അയച്ചു - ആ ബോട്ടുകൾ ഒരിക്കലും തിരിച്ചെത്തിയില്ല.

പരിഭ്രാന്തരായ അവർ പ്രകോപിതരായി. അഡ്മിറൽ ഡോം അൽവാരോ ഡ സിൽവീരയുടെ നേതൃത്വത്തിൽ ഇത്തവണ ഒരു വലിയ കപ്പൽ അയച്ചു - അഡ്മിറൽ താമസിയാതെ മടങ്ങി, ഗുരുതരമായി പരിക്കേറ്റതും വെറുംകൈയ്യുമായി.

അതിനുശേഷം, മറ്റൊരു പോർച്ചുഗീസ് കപ്പൽ അയച്ചു -  കുഴിവിൽനിന്ന് പരിക്കേറ്റ കുറച്ചുപേർക്ക് മാത്രമേ അതിൽ തിരിച്ചെത്താൻ കഴിഞ്ഞുള്ളൂ.

മംഗലാപുരം തുറമുഖവും കോട്ടയും എങ്ങനെയെങ്കിലും പിടിച്ചെടുക്കാൻ പോർച്ചുഗീസുകാർ പോയി, ഒരുപക്ഷേ മംഗലാപുരം കോട്ടയുടെ സൗകര്യപ്രദമായ അകലത്തിൽ നിന്ന് റാണി അബ്ബക്ക ചൗട്ടയെ നേരിടാൻ പദ്ധതിയിട്ടിരിക്കാം.

ജോവോ പീക്സോട്ടോയുടെ കീഴിലുള്ള ഒരു വലിയ സൈന്യവുമായി മംഗലാപുരം വിജയകരമായി പിടിച്ചെടുത്ത ശേഷം പരിചയസമ്പന്നനായ ഒരു പോർച്ചുഗീസ് ജനറലിനെ ഉല്ലാലിലേക്ക് അയച്ചു.

  30 വയസുള്ള ഒരു സ്ത്രീക്ക് കുറച്ച് പുരുഷന്മാരുമായി, നൂറുകണക്കിന് ആധുനീക യുദ്ധസാമഗ്രഹികളുമായി എതിർക്കാൻ വരുന്ന സൈന്യത്തിന്റെ ശക്തിയെ നേരിടാൻ ഒരു മാർഗവുമില്ല.

പോർച്ചുഗീസുകാർ ഉല്ലാലിൽ എത്തി അത് വിജനമാണെന്ന് കണ്ടെത്തി.  അബ്ബക്ക എവിടെയും കാണാനില്ലായിരുന്നു.

അവർ ചുറ്റിക്കറങ്ങി, വിശ്രമിക്കുകയും അവരുടെ  അ നിമിഷത്തിന് നന്ദി പറയുകയും ചെയ്തു - അവർ അതിനെ ഒരു വിജയം എന്ന് വിളിക്കാനിരിക്കെ -  അബ്ബക്ക ചൗട്ട തന്റെ തിരഞ്ഞെടുത്ത 200 പുരുഷന്മാരുമായി ആക്രമിച്ചു -, നിരവധി പോർച്ചുഗീസുകാർക്ക് പോരാടാനുള്ള സമയം കിട്ടാതെതന്നെ ജീവൻ നഷ്ടപ്പെട്ടു

ജനറൽ ജോവോ പീക്സോട്ടോ കൊല്ലപ്പെട്ടു, 70 പോർച്ചുഗീസുകാരെ പിടികൂടി, ബാക്കിയുള്ളവർ ഓടിപ്പോയി.

നിങ്ങളാണ് ആ അബ്ബാക്ക ചൗട്ട എന്നു കരുതുക, ആക്രമണകാരികളുടെ ഒരു വലിയ സൈന്യത്തെ പരാജയപ്പെടുത്തി, ഒരു ജനറലിനെ കൊന്ന്, പോരാളികളെ പിടികൂടി  നഗരത്തെ പ്രതിരോധിച്ചുവെങ്കിൽ - നിങ്ങൾ എന്തു ചെയ്യും?

- വിശ്രമിച്ച് ആ നിമിഷത്തെ ആസ്വദിക്കും?

- ശരിയല്ലേ?

- ഇല്ല!

അന്നു രാത്രി റാണി അബ്ബക്ക ചൗട്ട തന്റെ പുരുഷന്മാരുമായി മംഗലാപുരം കയറി മംഗലാപുരം കോട്ട ഉപരോധിച്ചു - റാണി കോട്ടയ്ക്കകത്ത് വിജയകരമായി കടന്നുകയറുകയല്ല ചെയ്തത്, പോർച്ചുഗീസ് ശക്തിയുടെ തലവനായ അഡ്മിറൽ മസ്കറൻഹാസിനെ വധിക്കുകയും ബാക്കി പോർച്ചുഗീസുകാരെ വിട്ടുപോകാൻ നിർബന്ധിക്കുകയും ചെയ്തു.

ആ 30 വയസ്സുകാരിയായ തുളുനാട്ട് റാണി അവിടംകൊണ്ട് അവസ്സാനിപ്പിച്ചില്ല, മംഗലാപുരത്തിന് വടക്ക് 100 കിലോമീറ്റർ അകലെയുള്ള കുന്ദാപുരയിലെ പോർച്ചുഗീസ് വാസസ്ഥലം പിടിച്ചെടുക്കാൻ അന്നു രാത്രി തന്നെ പോയി.

വേർപിരിഞ്ഞ ഭർത്താവിനെ കരുവാക്കി പണവും വഞ്ചനയും മുതൽക്കൂട്ടായ് കരുതി പോർച്ചുഗീസുകാർ ഒടുവിൽ റാണി അബ്ബക്ക ചൗട്ടയെ അറസ്റ്റുചെയ്ത് ജയിലിൽ അടയ്ക്കുകയും അവിടെ വീണ്ടും കലാപം നടത്തുകയും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെടുകയും ചെയ്തു.

1857 ലെ ഒന്നാം ലോകമഹായുദ്ധത്തിന് 300 വർഷം മുമ്പ് നാല് പതിറ്റാണ്ടായി പോർച്ചുഗീസുകാർക്കെതിരെ പോരാടിയ ഒരു ജൈനമതക്കാരിയായിരുന്നു അബ്ബക്ക ചൗട്ട.

നമ്മുടെ ബഹുമാനത്തിന്റെയും നന്ദിയുടെയും അടയാളമായി ഭാരതീയരായ നമ്മൾ ആ ധീര സ്ത്രീരത്നത്തോട് എന്തു ചെയ്തു?  - നാം അവളെ മറന്നു.

നമ്മുടെ പെൺകുട്ടികൾക്ക് ആ പേര് നൽകിയിട്ടില്ല.  നന്മൾ അവളുടെ കഥകൾ നമ്മുടെ കുട്ടികളെ പഠിപ്പിച്ചിട്ടില്ല.

അതെ, നമ്മൾ അവളുടെ പേരിൽ ഒരു തപാൽ സ്റ്റാമ്പ് പുറത്തിറക്കി, അവളുടെ പേരിൽ ഒരു ബോട്ടിന് പേരിട്ട് 2 പ്രതിമകൾ സ്ഥാപിച്ചു - അതെ, നമ്മുടെ ദേശീയ നായികയാകേണ്ട ഒരാൾക്ക് ഇന്ത്യയിലുടനീളം 2 പ്രതിമകൾ മാത്രം.

ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലായ ഐസിജിഎസ് റാണി അബ്ബാക്ക ഹിന്ദുസ്ഥാൻ ഷിപ്പ് യാർഡ് ലിമിറ്റഡിൽ നിർമ്മിച്ച അഞ്ച് ഇൻ‌ഷോർ പട്രോളിംഗ് കപ്പലുകളിൽ ഒന്നാമത്തേത് അബ്ബക്ക മഹാദേവിയുടെ പേരിലാണ്.

ഈ റാണി ഒരു യൂറോപ്യൻ അല്ലെങ്കിൽ അമേരിക്കക്കാരനായിരുന്നെങ്കിൽ അവരുടെ പാഠപുസ്തകങ്ങളിൽ റാണിയെക്കുറിച്ച് ഒരു അധ്യായം വായിക്കാമായിരുന്നു.

അഗ്നി നിരോധനത്തിന് അധികാരമുള്ള അവസാന ഇന്ത്യക്കാരിയെക്കുറിച്ച് പലരും സംസാരിക്കുന്നു.  ഈ കൊക്കോഫോണിയിൽ, നമ്മുടെ തലമുറയ്ക്ക് ഒരു മികച്ച നായികയെ നഷ്ടപ്പെട്ടു - പ്രചോദനത്തിന്റെ ഒരു വലിയ ഉറവിടം.

എന്തുകൊണ്ടാണ് നിങ്ങൾ അവളെക്കുറിച്ച് ഇതുവരെ കേൾക്കാത്തത് എന്ന് ഇപ്പോഴും ചിന്തിക്കുന്നുണ്ടോ?

മുക്കുറ്റി

മുക്കുറ്റി

കേരളപ്പിറവിയോടു കൂടിയാണ് ഓണം ദേശീൽയോത്സവമായി അംഗീകരിക്കപ്പെട്ടത്. എന്നാൽ‍ അതിന് എത്രയോ മുമ്പേ തന്നെ മലയാള സാഹിത്യകൃതികളിലും പ്രാചീന രേഖകളിലും ഓണത്തെക്കുറിച്ചുള്ള പരാമ‍ർശങ്ങൾ‍ ഉണ്ടായിരുന്നു....

ദശപുഷ്പത്തിലെ ഒരംഗമായ മുക്കുറ്റിക്കുമുണ്ടൊരു കഥ പറയാൻ...!

‍ ഓണപ്പൂക്കളിൽ‍ ഏറ്റവും അവശ്യം വേണ്ട പൂവാണ് മുക്കുറ്റി. എന്നാൽ‍ ഇന്ന് മുക്കുറ്റി എന്നത് നാട്ടിൻ പുറങ്ങളി‍ൽ മാത്രം അപൂ‍ർവ്വമായി കണ്ടു വരുന്നതാണ്. പൂക്കളത്തിൽ‍ പ്രത്യേക സ്ഥാനമുണ്ടായിരുന്നു ഈ സുന്ദരിക്ക്. എന്നാൽ‍ ഇന്ന് ഈ സ്ഥാനമെല്ലാം മാർ‍ക്കറ്റ് പൂക്കൾ‍ കയ്യടക്കി.
     
നമ്മുടെ മുറ്റത്തും തൊടിയിലുമെല്ലാം നിലത്തോടു ചേർ‍ന്നു പട‍ർന്നു വളരുന്ന മുക്കുറ്റിച്ചെടിയെ അറിയാത്തവർ‍ ആരുമുണ്ടാകില്ല. എന്നാൽ‍ ഈ ചെടിയെ അറിയാമെങ്കിലും ഇതിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ചു അറിയാൻ‍ വഴിയില്ല. സാധാരണ സസ്യം എന്ന ഗണത്തിനാണ് ഇതിനെ പലരും കാണാറും.ചെറിയ മഞ്ഞപ്പൂക്കൾ‍ ഉള്ള ഈ സസ്യം സ്ത്രീകൾ‍ക്കു പ്രധാനമാണെന്നു വേണം, പറയാന്‍. തിരുവാതിരയ്ക്കു ദശപുഷ്പം ചൂടുക എന്നൊരു ചടങ്ങുണ്ട്. ഇത്തരം ദശപുഷ്പങ്ങളിൽ‍ പ്രധാനപ്പെട്ട ഒന്നാണ് മുക്കുറ്റി. ഇതുപോലെ കർ‍ക്കിടക മാസം ആദ്യത്തെ ഏഴു ദിവസം ഇതിന്റെ നീരു പിഴിഞ്ഞെഴുത്ത് പൊട്ടു തൊടുക എന്നൊരു ചടങ്ങുമുണ്ട്. പൂജകൾ‍ക്ക് ഉപയോഗിയ്ക്കുന്ന ഒന്നു കൂടിയാണ് ഇത്. മുക്കുറ്റി സ്ത്രീകൾ‍ തലയിൽ‍ ചൂടിയാൽ‍ ഭര്‍ത്താവിന് നല്ലത്, പുത്ര ലബ്ധി തുടങ്ങിയ പല ഗുണങ്ങളുമുണ്ട്. ഇതെല്ലാം വെറും ചടങ്ങുകൾ‍ മാത്രമല്ല, ആരോഗ്യപരമായ ശാസ്ത്ര വിശദീകരണങ്ങൾ‍ ഏറെയുളളവയാണ്.

മുക്കൂറ്റി സ്ത്രീകൾ‍ നെറ്റിയി‍ൽ അരച്ചു തൊടുന്നതിനു പുറകിൽ‍ പോലും ശാസ്ത്രീയ സത്യമുണ്ട്. പൊട്ടു തൊടുന്ന ആ ഭാഗം നാഡികൾ‍ സമ്മേളിയ്ക്കുന്ന ഇടമാണ്. ഇവിടെ മുക്കുറ്റി തൊടുമ്പോൾ‍ ഈ ഭാഗം ഉത്തേജിതമായി ആരോഗ്യപരമായ ഗുണങ്ങൾ‍ ലഭിയ്ക്കുകയാണ് ചെയ്യുന്നത്. കർ‍ക്കിടക മാസത്തിൽ‍ പ്രത്യേകിച്ചും ശരീരത്തിന് രോഗങ്ങൾ‍ തടയാന്‍ ഇതു സഹായിക്കുന്നു.മുക്കുറ്റിയെ ഇത്തരം ചടങ്ങുകൾ‍ക്കു മാത്രമുള്ള സസ്യമായി കാണരുത്. ആരോഗ്യത്തിനു പല തരത്തിലും ഉപകാരപ്പെടുന്ന ഒരു സസ്യം കൂടിയാണ് ഇത്.

സിദ്ധ വൈദ്യത്തിൽ‍ ഉപയോഗിയ്ക്കുന്ന പ്രധാനപ്പെട്ട ഒന്നു കൂടിയാണിത്. ഒന്നല്ല, പല രോഗങ്ങൾ‍ക്കുമുള്ള മരുന്നാണിത്. ആയുർ‍വേദ പ്രകാരം ശരീരത്തിലെ വാത, പിത്ത, കഫ ദോഷങ്ങള്‍ അകറ്റാന്‍ ഏറെ ഗുണകരം.ആയു‍ർവേദ പ്രകാരം ഈ മൂന്നു ദോഷങ്ങളാണ് ശരീത്തിൽ‍ അസുഖങ്ങ‍ൾക്ക് ഇട വരുത്തുന്നത്. ഇത് ബാലന്‍സ് ചെയ്യാന്‍ ശരീരത്തിനു സാധിയ്ക്കുമ്പോൾ‍ അസുഖങ്ങൾ‍ ഒഴിയും. ഇതു വഴിയും മുക്കുറ്റി ഏറെ ഗുണം നൽ‍കുന്നുമുണ്ട്. ശരീരം തണുപ്പിയ്ക്കാനും ഇതു സഹായിക്കുന്നു. ശരീരത്തിന് ചൂടു കൂടുമ്പോൾ‍ വയറിന് അസ്വസ്ഥതയുൾ‍പ്പെടെ പല പ്രശ്‌നങ്ങളും ഉണ്ടാകുകയും ചെയ്യുന്നു. മുക്കുറ്റി രോഗശമനിയാകുന്നത്, ഏതെല്ലാം രോഗങ്ങ‍ൾക്ക് ഏതെല്ലാം വിധത്തിൽ‍ എന്നതിനെ കുറിച്ചെല്ലാം അറിയൂ. മുറ്റത്തെ ഈ കൊച്ചുചെടിയിലൂടെ ആരോഗ്യം സംരക്ഷിയ്ക്കാൻ‍ സാധിയ്ക്കും.

28 January 2021

പരമ്പരാഗത നെല്ലിനങ്ങൾ

പരമ്പരാഗത നെല്ലിനങ്ങൾ

നമ്മുടെ നാട്ടിൽ മാത്രം (കേരളത്തിൽ) ഉണ്ടായിരുന്ന നാടൻ നെല്ലിനങ്ങൾ..

ആര്യൻ(നെല്ല്)
പൊന്നാര്യൻ
തവളക്കണ്ണൻ
വെളുത്തവട്ടൻ
കറുത്തമോടൻ
വെള്ളരി(നെല്ല്)
കഴമ
രാജക്കഴമ
ആലുവാവെള്ള
ചേറാടി
ചിറ്റേനി
ചീര(നെല്ല്)
ഞവര (നവര)
വെള്ളമുണ്ടി
കോഴിയാള്
കുറുക
ചെങ്കിരി
കുളപ്പാല
അടുക്കന്
ഗന്ധകശാല
ജീരകശാല
വെളിയൻ
ഓണവട്ടൻ
കല്ലടിയാര്യൻ
മുള്ളൻ
ചണ്ണ
ചെറുവെളിയൻ
വലിച്ചൂരി
മരതൊണ്ടി
ചെന്നെല്ല്
പാലക്കയമ
കീരിപ്പാല
ചൊവ്വയൽ
കോഴിയാള്
കുറുക
അല്ലിക്കണ്ണന്
മാലക്കാരന്
തയ്യന്
അരിക്കിരായി
കുഞ്ഞിനെല്ല്
ചെന്നയ്
മുള്ളൻപുഞ്ച
മുക്കൂറ്റി
ചോമാല
കരിവാള
കച്ചല്ല്
മൺവെളിയൻ
കൊടുവെളിയൻ
പുന്നാടൻ തൊണ്ടി
മരത്തൊണ്ടി
കറത്തൻ
ആര്യൻകാളി
കാര്യങ്കാരി
മുള്ളൻചണ്ണ
മുണ്ടോൻ
ചെമ്പത്തി
ആനക്കൊമ്പൻ
ചേറ്റുവെളിയൻ
കുട്ടിവെളിയൻ
പാൽതൊണ്ടി
തൊണ്ണൂറാംതൊണ്ടി
കോതൻ
കരവാള
കരുംകയ്മ
ചണ്ണമോടൻ
കല്ലുറുത്തി
കൊട്ടമോടൻ
കൊച്ചുവിത്ത്
കോതാൻ
കുമ്പാളൻ
വില്ലി
മണ്ണാടൻ
മുള്ളൻമുണ്ടി
പടുകുളിയൻ
പള്ളിയാട്ട്
പൊന്നരിമാല
പൂതാടിക്കയം
തൈച്ച്യൂൺ
തെക്കൻചീര
കരിവാളിച്ച
കാക്കതൊണ്ടി
കന്നിചെന്നല്ല്
കൊച്ചൂട്ടി
കൊയ്യോൻ
കോഴിവാള
കൂട്ടാടൻ
വഞ്ചുവരി
മുള്ളാടൻ
ഓണവട്ടൻ
പാലചെമ്പൻ
പറമ്പുവട്ടൻ
പൂത്തായ
വലിയകയമ
വട്ടൻ
കനലി
കൊച്ചുവിത്ത്
വെള്ളപെരുവാഴ
കല്ലുരുണി
കറുത്തോലി (കരിന്തറ)
ചെമ്പാവ്
ഇട്ടിക്കണ്ണൻ
തെക്കൻമുണ്ട
വെള്ളാരൻ
കുരീക്കണ്ണി
കറുത്തകരീക്കണ്ണൻ
അന്നച്ചെമ്പ
അരിക്കിനായി
അല്ലിക്കണ്ണൻ
ആനക്കൊമ്പൻ
അരുവാക്കാരി
ഇരിപ്പാല
ഇരിപ്പുചെമ്പ
ഒറ്റൽ(നെല്ല്)
മുണ്ടോൻ
ഓക്കപ്പുഞ്ച
ഓങ്ങൻ
കുട്ടാടൻ
ഓടച്ചൻ
ഓർക്കഴമ
കട്ടമൂടൻ
കരിഞ്ചൻ
കരിഞ്ചിറ്റേനി
കരിയടക്കൻ
കറുകകുട്ടാടൻ
കറുത്ത ഇട്ടിക്കണ്ടപ്പൻ
കറുത്തേനി
കർത്തരിമൂടൻ
കവുങ്ങിൻപൂത്താട
കീരിക്കണ്ണൻ
കീരിപ്പല്ലൻ
കുമ്പ്രോൻ
കുട്ടാടൻ
കുട്ടിമൂടൻ
കുതിർ
കുഞ്ഞതികിരാഴി
കുറുറായി
കൊടിയൻ
കൊളപ്പാല
കൊളുമ്പിച്ചീര
കോഴിവാലൻ
ചാരചെമ്പാവ്
ചിന്താർമണിയൻ
ചീരച്ചെമ്പ
ചുവന്നതോവ്വൻ
ചെങ്കഴമ
ചെന്നിനായകം(നെല്ല്)
ചെറുമണൽ
ചെറുവെള്ളരി
ചോപ്പുപുഞ്ച
ചോന്നരി
ചോന്നോംപാല
ചോന്നാര്യൻ
ചോന്നോളി
ചോമാല
തവളക്കണ്ണൻ
തിരിഞ്ഞവെള്ള
തെക്കൻചീര
തൊണ്ണൂറാൻ വിത
നവര
നവരപ്പുഞ്ച
പറമ്പൻ തൊവ്വൻ
പറമ്പും കൊട്ട
പള്ളിയാരൽ
പുഞ്ചക്കയമ
പൂച്ചെമ്പ
മട്ടച്ചെമ്പ
മരോക്കി
മലയാര്യൻ
മലോടുമ്പൻ
മാലക്കാരൻ
മുക്കുലത്തി
മുണ്ടോക്കണ്ണൻ
മുണ്ടോക്കുട്ടി
മുണ്ടോമ്പാല
മുത്തുപ്പട്ടസ
മോടോൻ
വടക്കൻ
വട്ടൻ
വട്ടച്ചീര
വരിനെല്ല്
വെട്ടിക്കുട്ടാടൻ
വെളുത്തഇണ്ടിക്കണ്ടപ്പൻ
വെളുത്തേനികഴമ
വെള്ളതോവ്വൻ
വെള്ളക്കോലി
വെള്ളപ്പുഞ്ച
വെള്ളരിമൂടൻ
വെള്ളമുണ്ട
വൈര
വൃശ്ചികപ്പാണ്ടി
കുഞ്ഞിവിത്ത്
കരിഞ്ചെന്നെല്ല്
ഓലനാരൻ
വെളിയൻ
കവുങ്ങിൻ പൂത്താട
നാരോൻ
നഗരി
തൌവ്വൻ
ചോവാല
പാണ്ടി
മലയുടുമ്പ
ചിതിരത്തണ്ടൻ
ചൌവ്വരിയൻ
പാൽക്കണ്ണി ചെന്നെല്ല്
തൊണ്ടൻ
ഓർത്തടിയൻ
നീർക്കഴമ
വെള്ളരിയൻ
വെട്ടേരി
ചീരോചെമ്പൻ
പറമ്പുവട്ടൻ
ചിറ്റേണി
ചേറ്റാടി
മൈസൂരി
ഐശ്വര്യ. മുത്തുവാൻ
മുണ്ടകൻ(നെല്ല്)
രാരിയൻ
തൊണ്ടവെളുത്തോൻ
വാനിൽ കുറുമ
പഞ്ചമുരിക്കൻ
മേനികഴകൻ
താളുങ്കൻ
മണക്കളൻ
പൊന്നരിയൻ
പാണ്ടി
  ഇത്രയും.,ഇതിലുംകൂടുതലുംനെല്ലിനങ്ങൾ ഉണ്ടായിരുന്നു. കേരളത്തിന്റെ ഓരോ നാട്ടിലും തനതായ നെൽവിത്തുകളും അവയൊക്കെ വ്യത്യസ്ഥ രുചികളും പോഷക ഔഷധമൂല്യങ്ങളും ഉണ്ടായിരുന്നു.

ഓരോ അരിയും അന്ന് രോഗചികിത്സക്ക് മരുന്നായി ഉപയോഗിച്ചിരുന്നു.
         പാലക്കാടൻ നെല്ലിനമായ അരുവക്കരി, എരുമക്കരി ,അറുപതാംകാരി .എന്നെല്ലാം പറയപ്പെടുന്ന അരി വരട്ട് ചുമക്ക് മരുന്നായിരുന്നു.

കാണി ഗോത്രത്തിൽ പെട്ട ആ ദിവാസികൾ അണൂരി എന്ന അരി വസൂരി ചികിൽസക്ക് മരുന്നായി ഉപയോഗിച്ചിരുന്നു .,

നവര വാതരോഗത്തിന്,

ചെന്നല്ല്, കുഞ്ഞിനെല്ല് വയറിളക്കത്തിനും ശർദ്ധിക്കും മരുന്നായിരുന്നു.

വയനാട് പാടങ്ങളിൽ ഉണ്ടായിരുന്ന ചെറുതും ചുവപ്പ് നിറത്തോടു കൂടിയ മറ്റൊരിനം ചെന്നെല്ല് മഞ്ഞപ്പിത്തം ബാധിച്ചവർക്ക് നൽകിയിരുന്നു.

കറുത്ത ചെമ്പാവ് വിളർച്ചക്ക്, '

കറുംകുറുവെ അരി മെലിഞ്ഞിരിക്കുന്ന കുട്ടികൾക്ക്

കവുങ്ങിൻ പൂത്താല ഷുഗർ രോഗത്തിന്.,,

കുള്ളക്കാർ ഗർഭിണികൾക്ക്,

രക്തശാലി പാലൂട്ടുന്നഅമ്മമാർക്ക് ,

എന്തിനേറെപ്പറയുന്നു.ലോകപ്രശസ്തമായ ഗുരുവായൂർ എന്ന സ്ഥലപ്പേര് അവിടെ ധാരാളം കുറുവ നെല്ല് കൃഷി ചെയ്യെതു കൊണ്ട് കുറുവയൂരാണ് പിന്നീട് ഗുരുവായൂരായി മാറിയത്.(അഗ്രേപശ്യാമി)

പരമ്പരാഗത നെല്ലിനങ്ങളുടെ രുചി, പോഷക ഔഷധമൂല്യം അനുഭവിക്കാൻ നമുക്കും വരുംതലമുറകക്കും. യോഗമുണ്ടാവട്ടേ.