ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

31 August 2019

തേനുപുരീശ്വരർ ക്ഷേത്രം

തേനുപുരീശ്വരർ ക്ഷേത്രം

തമിഴ്മാട്ടിലെ ക്ഷേത്രങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് അതിനു പിന്നിലെ കഥകളാണ്. ചരിത്രവും കെട്ടുകഥകളും മിത്തും ഒക്കെ കെട്ടിപ്പിണഞ്ഞ്, ഏതിൽ നിന്നും ഏത്, എങ്ങനെ തിരഞ്ഞെടുക്കണം എന്നറിയാതെ കിടക്കുന്ന ഒരായിരം കഥകൾ. കഥകളായി പലപ്പോഴും എഴുതിത്തള്ളുമ്പോഴും അവയ്ക്ക് പിന്നിലെ വിശ്വാസം അത്രയധികം ശക്തമാണ് എന്നതു തന്നെയാണ് യാഥാർഥ്യം. അത്തരത്തിൽ ഒരു ക്ഷേത്രമാണ് തഞ്ചാവൂരിലെ തിരുപട്ടീശ്വരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന തേനുപുരീശ്വരർ ക്ഷേത്രം. വിശ്വസിക്കുവാൻ പ്രയാസമായ കഥകൾ കൊണ്ട് പ്രസിദ്ധമായ ഈ ക്ഷേത്രത്തിൻറെ വിശേഷങ്ങളിലേക്ക്.

തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ തിരുപട്ടീശ്വരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് തേനുപുരീശ്വരർ ക്ഷേത്രം. ശിവലിംഗത്തിൽ തേനുപുരീശ്വരനായി ശിവനെയാണ് ഇവിടെ ആരാധിക്കുന്നത്. സോമകമലാംബികയായാണ് പാർവ്വതി ദേവിയെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

നാല് ഏക്കർ വരുന്ന മതിലകത്തിനകത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏഴു നിലയുള്ള കവാടം കടന്നു വേണം ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുവാൻ. പ്രധാന കോവിൽ കൂടാതെ മറ്റ് അനേകം ഉപക്ഷേത്രങ്ങളും ഇവിടെയുണ്ട്. തേനുപുരീശ്വരർ, സോമകമലാംബിക, ദുർഗ എന്നിവരാണ് അക്കൂട്ടത്തിലെ പ്രധന പ്രതിഷ്ഠകൾ. വലിയ കരിങ്കൽ പാളികൾ കൊണ്ടാണ് ഓരോ ചെറിയ ക്ഷേത്രവും നിർമ്മിച്ചിരിക്കുന്നത്.

ഇവിടുത്തെ ആദ്യ ക്ഷേത്രം നിർമ്മിച്ചത് ചോള രാജാക്കന്മാരായിരുന്നുവത്രെ. കാലക്രമത്തിൽ അതിനെ പല രാജവംശങ്ങളും പുതുക്കിപ്പണിയുകയുണ്ടായി. ഇപ്പോൾ കാണുന്ന രീതിയിൽ ക്ഷേത്ര നിർമ്മാണം നടത്തിയത് 16-ാം നൂറ്റാണ്ടിൽ നായക് വംശത്തിൽപെട്ട രാജാക്കന്മാരാണ്. ഇപ്പോൾ ഈ ക്ഷേത്രം സംരക്ഷിക്കുന്നത് തമിഴ്നാട് സർക്കാരിന്റെ കീഴിലുള്ള ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് ഡിപ്പാർട്മെന്‍റാണ്.

തമിഴിലെ പ്രധാന ജ്ഞാനികളിൽ ഒരാളായ തിരുജ്ഞാനസംബന്ധരും ഈ ക്ഷേത്ര ചരിത്രവും തമ്മിൽ വളരെയധകികം ബന്ധമുണ്ട്. കഠിന ശിവഭക്തനായാണ് അദ്ദേഹത്തെ ചരിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. ഒരിക്കൽ ശിവനെ ആരാധിക്കുവാനായി അദ്ദേഹം ഇവിടേക്ക് പുറപ്പെട്ടുവത്രെ. എന്നാൽ കഠിനമായ ചൂട് കാരണം യാത്ര പൂർത്തിയാക്കുവാൻ പറ്റാത്തതിനാൽ അദ്ദേഹം പകുതിയിൽ യാത്ര നിർത്തുവാൻ തീരുമാനിച്ചു. ഇതറിഞ്ഞ പരമശിവൻ തന്റെ ഭൂതഗണങ്ങളോട് അദ്ദേഹത്തിനു വേണ്ടി തിരുജ്ഞാനസംബന്ധർ നടക്കുന്ന വഴി മുത്തുകൾ കൊണ്ട് ഒരു പന്തലൊരുക്കുവാൻ ആവശ്യപ്പെട്ടു. താൻ ആവശ്യപ്പെടാതെ ശിവൻ അറിഞ്ഞ് തണലൊരുക്കിയതിൽ അതിശയിച്ച ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു...

ഇത് കൂടാതെ ധാരാളം വേറെയും കാര്യങ്ങൾക്കു സാക്ഷ്യം വഹിച്ച ഇടം കൂടിയാണിത്. കാമധേനുവിന്റെ മകളായ പാട്ടി ഇവിട വെച്ചാണത്രെ ശിവനെ ആരാധിച്ചിരുന്നത്. അങ്ങനെയാണ് ഈ സ്ഥലത്തിന് പാട്ടിശ്വരം എന്നുപേരുണ്ടായത് എന്നൊരു കഥയുണ്ട്. ബാലിയെ വധിച്ചതിൽ ദുഖിതനായ ശ്രീരാമൻ അതിന്റെ പരിഹാരം ചെയ്ത സ്ഥലവും ഇവിടമാണത്രെ. കൂടാതെ, നവഗ്രഹങ്ങൾ സൂര്യനെ ദർശനമായി പ്രതിഷ്ഠിച്ചിരിക്കുന്ന ഇടവും ഇവിടെയാണ്. പാർവ്വതി തപസ്സ് അനുഷ്ഠിച്ച ഇടം എന്ന നിലയിലും ഇത് പ്രസിദ്ധമാണ്.

ഗോപുരങ്ങളാൽ നിറഞ്ഞിരിക്കുന്ന ഒരു ക്ഷേത്രമാണിത്. അഞ്ച് ഗോപുരങ്ങളും മൂന്ന് പ്രകാരങ്ങളുമാണ് ഇവിടെയുള്ളത്. ശിവലിംഗരൂപത്തിലാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്. കൂടാതെ ശിവൻരെ ശ്രീ കോവിലിനു അടുത്തായി സപ്തമാതാ, മഹാലക്ഷ്മി, നവഗ്രഹ, സൂര്യൻ, ചന്ദ്രൻ, ഭാരവൻ തുടങ്ങിയവരുടെ പ്രതിഷ്ഠകളും കാണാം. മൂന്നു ഭാവങ്ങളിലായി ക്ഷേത്രത്തിന്റെ മൂന്നിടങ്ങളിൽ വിനായകരെയും കാണാം. പാർവ്വതി ദേവിക്ക് വേറെ തന്നെ ഒരു ശ്രീകോവിലുണ്ട്.

കുംഭകോണം-ആവൂർ റോഡിൽ കുംഭകോണത്തു നിന്നും എട്ട് കിലോമീറ്റർ അകലെയാണ് പട്ടേശ്വരം സ്ഥിതി ചെയ്യുന്നത്. ദാരാസുരം എന്ന സ്ഥലത്തു നിന്നും മൂന്ന് കിലോമീറ്ററാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം. കുംഭകോണത്തു നിന്നും ബസിലെത്തി ഇവിടെ നിന്നും വേറെ ബസ് മാറിക്കയറി പോകുന്നതാണ് എളുപ്പം. ധാരാസുരത്തു തന്നെയാണ് ഇവിടുത്തെ അടുത്ത റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നതും.

30 August 2019

പിറന്നാൾ ദിനം ആചരിക്കേണ്ടത് എങ്ങനെ...?

പിറന്നാൾ ദിനം ആചരിക്കേണ്ടത് എങ്ങനെ...?

വർഷന്തോറും നമ്മുടെ ജനിച്ച മാസത്തിൽ നക്ഷത്രം വരുന്ന ദിവസമാണ് പിറന്നാളായി ആചരിക്കേണ്ടത്.

ഇത് നമ്മുടെ ജീവിതത്തിൽ വർഷന്തോറും നിർബന്ധമായും ആചരിക്കേണ്ട ഒരു പുണ്യദിനമാണ്.

രാവിലെ പിറന്നാളുകാരൻ /പിറന്നാളുകാരി അച്ഛനേയും അമ്മയേയും നമസ്കരിച്ച് ക്ഷേത്രദര്‍ശനം ചെയ്യണം.

വിഭവസമൃദ്ധമായ സദ്യയുണ്ടാക്കി ഒരിലയിലത് തെക്കുഭാഗത്ത് കൊണ്ട് വച്ച് പിതൃക്കള്‍ക്ക് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കണം. പിന്നെയൊരില ഇഷ്ടദേവന്  “വിളക്ക് കൊളുത്തി” സമര്‍പ്പിക്കണം. ഇതാണ് നമ്മുടെ സംസ്കാരം.

നമ്മുടെ പല മംഗള കര്‍മ്മങ്ങളും അഗ്നിയെ സാക്ഷിയാക്കിയാണ് ചെയ്യുന്നത്. വിവാഹം കഴിക്കുന്നതുതന്നെ അഗ്നിസാക്ഷിയായിട്ടാണ്. മരിച്ചാല്‍ പോലും ചിതയില്‍ വച്ച് ദഹിപ്പിക്കുകയാണ്  ചെയ്യാറ്.

അങ്ങനെയുള്ള അഗ്നിയെ ഊതിക്കെടുത്തിയാണ് നമ്മളിന്ന് ബര്‍ത്ത് ഡേ ആഘോഷിക്കുന്നത്.

തമസോമാ ജ്യോതിര്‍ഗമയഃ (ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് എന്നെ നയിച്ചാലും) എന്ന് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നതിന് പകരം പ്രകാശത്തെ ഊതിക്കെടുത്താന്‍ അവരെ പഠിപ്പിക്കുന്നു. അത് കണ്ട് മാതാപിതാക്കളും , ചുറ്റും കൂടി നില്‍ക്കുന്നവരും കൈയ്യടിച്ചു ചിരിക്കുന്നു. ഹാപ്പി ബര്‍ത്ത് ഡേ എന്ന് പാടുന്നു.

പ്രത്യക്ഷ ദൈവമായ പരമപ്രകാശത്തെ ഊതിക്കെടുത്തിക്കൊണ്ട് ഒരു പുതിയ വര്‍ഷം ആരംഭിച്ചാല്‍ എങ്ങിനെയാണ് ആ കുട്ടിയുടെ ജീവിതത്തില്‍ “ ഹാപ്പിനെസ്സ് ” ഉണ്ടാകുന്നത്?
അയ്യോ! ഇതിലും ദുഷ്കരമാണ് അടുത്തത്. കേക്ക് കട്ടിങ്ങ്.

പാശ്ചാത്യ വിശ്വാസ പ്രകാരം അപ്പം അവരുടെ പ്രവാചകന്‍റെ ശരീരവും, വീഞ്ഞ് രക്തവുമാണ്. അത് തന്നെയാണ് കേക്ക് കട്ടിങ്ങെന്ന ഈ പാശ്ചാത്യ ആചാരത്തിന് പിന്നിലുമുള്ളത്.

കേക്ക് പിറന്നാളാഘോഷിക്കുന്ന കുട്ടിയുടെ ശരീരത്തെ സൂചിപ്പിക്കുന്നു. അത് അവന്‍റെ ശരീരം തന്നെയെന്ന് ഉറപ്പിക്കാന്‍ അവന്‍റെ പേരും അതിലെഴുതിവെക്കും.

എന്നിട്ട് അവനെക്കൊണ്ട്തന്നെ അത് കഷ്ണം കഷ്ണമായി മുറിക്കാന്‍ പറയുന്നു. സ്വന്തം ശരീരം മുറിച്ച് ആദ്യത്തെ കഷ്ണം അവന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന വ്യക്തിയുടെ വായിലും വച്ച് കൊടുക്കുന്നു. ഹയ്യോ! എന്തോരബദ്ധമാണിത്? നോക്കൂ. ഭാരതീയ ആത്മീയദര്‍ശനങ്ങള്‍ക്ക് ഇതൊന്നും ഒട്ടും യോജിച്ചതല്ല.

പിറന്നാൾ ദിനത്തിൽ ആശംസിക്കാനും അനുഗ്രഹിക്കാനും ഋഗ്വേദത്തിൽ ഒരു മന്ത്രം ഉണ്ട് . നമ്മൾ പല അവസരത്തിലും ആ മന്ത്രം ചൊല്ലാറുമുണ്ട് .
എന്തുകൊണ്ട് പിറന്നാൾ ദിനത്തിൽ പാൽപായസം ഉണ്ടാക്കി അത് കുട്ടികൾക്ക് നൽകി കൊണ്ട് ആ അനുഗ്രഹമന്ത്രം നമുക്ക് പഠിച്ച് ചൊല്ലി കൂടാ …..?

മന്ത്രം താഴെ കൊടുക്കുന്നു. കൂടെ അർത്ഥവും. ആ മന്ത്രം എത്ര ശേഷ്ഠവും സന്ദർഭത്തിന് അനുയോജ്യവുമാണെന്ന് നോക്കുക .

” ഓം ശതം ജീവ ശരദോ വർദ്ധമാന ശതം ഹേമന്താൻ ശതമു വസന്താൻ
ശതം ഇന്ദ്രാഗ്നി സവിതാ ബൃഹസ്പതേ ശതായുഷാ ഹവിഷേമം പുനർദ്ധു …..”

അല്ലയോ കുട്ടീ നീ സർവ്വവിധ ഐശ്വര്യത്തോടും കൂടി നൂറ് വസന്തകാലങ്ങളും നൂറ് വേനൽക്കാലങ്ങളും നൂറ് ശരത് കാലങ്ങളും കടന്ന് നൂറ് വയസു വരെ ജീവിക്കട്ടെ …..

എല്ലാം അറിയുന്ന എല്ലായിടവും നിറഞ്ഞ് നിൽക്കുന്ന എല്ലാ അറിവുകളുടേയും ഉറവിടമായ ഈ പ്രപഞ്ചത്തിന്റെ ഊർജ്ജദായകനായ പരംപൊരുളേ (ഇന്ദ്രൻ, അഗ്നി, സവിതാവു്, ബൃഹ സ്പതി ) അങ്ങ് ഈ കുട്ടിക്ക് ഭൗതികവും ആത്മീയവും ബൗദ്ധികവുമായ എല്ലാ അറിവുകളും നൽകി ഒരു നൂറ് വർഷം ജീവിക്കാൻ അനുഗ്രഹം നൽകേണമേ…

എത്ര നല്ല പ്രാർത്ഥന ആണെന്ന് നോക്കുക .

ഇത് കളഞ്ഞിട്ടാണ് നാം ഇംഗ്ലീഷിൽ ഹാപ്പി ബേർത്ത് ഡേ മാത്രം പാടുന്നത് .

ആലോചിക്കുക. എത്ര നല്ല ഒരു അനുഗ്രഹമന്ത്രത്തെയാണ് നാം വിസ്മൃതിയിലേക്ക് തള്ളിക്കളഞ്ഞത്....? പിറന്നാൾ ദിനത്തിൽ വിവിധ ക്ഷേത്ര ദർശനം നടത്തുകയും വഴിപാടുകൾ കഴിക്കുകയും ചെയ്യുന്നവരാണ് നമ്മൾ. സാധരണ പുഷ്പാഞ്ജലിയാണ് പിറന്നാൾ ദിനത്തിൽ എല്ലാവരും കഴിക്കാറുള്ള വഴിപാട്. എന്നാൽ പിറന്നാൾ ദിനത്തിൽ കഴിപ്പീക്കേണ്ട ഏറ്റവും ഉത്തമമായ വഴിപാട് ധാരയാണ്.

ശിവന് ധാര വഴിപാടായി നൽകുന്നത് ഐശ്വര്യവും ആരോഗ്യവും പ്രധാനം ചെയ്യും. ജലധാരയാണ് സാധാരണ ഗതിയിൽ വഴിപാട് നടത്താറുള്ളത്. ക്ഷീരധാരയും ഇളനിർധാരയും നടത്താവുന്നതാണ്. ധാരയുടെ പ്രസാദമായി ലഭിക്കുന്ന പായസം പിറന്നാൾ ദിനത്തിൽ കഴിക്കുന്നത് ആയൂരാരോഗ്യ സൌഖ്യത്തിന് ഉത്തമമാണ്.

ധാര നടക്കുന്ന സമയത്ത് ജന്മനക്ഷത്രക്കാർ ക്ഷേത്രത്തിൽ തന്നെ ഉണ്ടാകുന്നതാണ് നല്ലത്. ക്ഷേത്രത്തിൽ ധാരനടക്കുന്ന സമയത്ത് പഞ്ചാക്ഷരീ മന്ത്രം ജപിക്കണം. ശിവനു ധാര കഴിക്കുന്നതോടൊപ്പം ഗണപതി ഹോമം നടത്തുന്നതും ഉത്തമമാണ്.

വിളക്ക് കൊളുത്തുന്നതുപോലും സൂര്യദേവനു നേരെയാണ്. പകല്‍ സമയങ്ങളില്‍ കിഴക്കോട്ട് ദര്‍ശനമായും, വൈകുന്നേരങ്ങളില്‍ പടിഞ്ഞാറ് ദര്‍ശനമായും വിളക്ക് തെളിക്കുന്നു. “അല്ലയോ സൂര്യദേവാ, ഒരു പക്ഷപാതവുമില്ലാതെ ഈ ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും വേണ്ടി അങ്ങ് സദാ പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. ഞാനുമിതാ നിനക്കു മുന്നില്‍ കൊളുത്തിവെയ്ക്കുന്ന ഈ തിരിനാളത്തെ സ്വന്തം ആത്മാവായി കണ്ടുകൊണ്ട് സകല ജീവജാലങ്ങള്‍ക്കും നന്മ ചെയ്യ്ത് എന്‍റെ ജന്മം പ്രകാശപൂരിതമാക്കട്ടെ. അതിനായി എന്നെ അനുഗ്രഹിച്ചാലും ഭഗവാനേ” എന്ന പ്രാര്‍ത്ഥനയോടെയാണ് വിളക്ക് കൊളുത്തേണ്ടത്.

ഇതല്ലേ കുട്ടികള്‍ക്ക് നിങ്ങള്‍ പറഞ്ഞുകൊടുക്കേണ്ടത്? അതോ വിളക്ക് ഊതിക്കെടുത്തി ഭ്രാന്തനെപ്പോലെ കൈകൊട്ടിച്ചിരിക്കാനോ...?

പറ്റുമെങ്കില്‍ ആ കുഞ്ഞിനെ അശരണരായ ആളുകള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുക്കാന്‍ പഠിപ്പിക്കുക. അത് അവനില്‍ കാരുണ്യവും, മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സും വളര്‍ത്തും. ഒപ്പം തനിക്കിന്നുള്ള സൌഭാഗ്യങ്ങളുടെ മൂല്യവും അവനറിയും.

അതിമനോഹരമായ ഒരു സംസ്കാരം നമുക്കുള്ളപ്പോള്‍ എന്തിനാണ് പാശ്ചത്യന്‍റെ അറിവ്കേടിനെ അനുകരിക്കുന്നത്? ഇനി ആരെങ്കിലും വിളക്ക് ഊതിക്കെടുത്തി പിറന്നാളോഘിക്കാനാവശ്യപ്പെട്ടാല്‍ ഇതെന്‍റെ സംസ്കാരമല്ലെന്ന് ഉറച്ചുതന്നെ പറയുക.

അറിവിന്‍റെ വിളക്കുകൊളുത്തി ഈ ലോകത്തെ പ്രകാശപൂരിതമാക്കുക…

ജിവഗതി

ജിവഗതി

പൂർവ്വജന്മങ്ങളിൽ പലവിധത്തിൽ തപിച്ചതിന്റെ ഫലമായി ജീവന് ഉൾകൃഷ്ടമായ മനുഷ്യജന്മം ലഭിച്ചു. ഊർദ്ധ്വഗതിക്കുള്ള പൂർണ്ണജീവിതത്തിനുവേണ്ടി മനുഷ്യർ വിവേകപൂർവ്വം പ്രയത്നിച്ചുകൊണ്ടിരിക്കണം. ഇതിലേക്കുള്ള പാകപ്പെടുത്തലാണ് വിവിധസംസ്ക്കാരങ്ങളിലൂടെ നിർവഹിക്കപ്പെടുന്നത്. ഈ സംസ്ക്കാരകർമ്മങ്ങൾ തന്നെ ഈശ്വരങ്കൽ സമ്പൂർണസമർപ്പണ ഭാവത്തിൽ ചേർത്ത് ചെയ്യുമ്പോൾ അതു കർമ്മയോഗമായി. പരസ്പര പൂരകങ്ങളാണ് യോഗകർമ്മങ്ങളെല്ലാം. ഭക്തിജ്ഞാനവൈരാഗ്യമില്ലാത്ത ആത്മസംയമവും ധ്യാനനിഷ്ഠയുമില്ലാത്ത യാതൊരുമാർഗ്ഗവും യോഗമാർഗ്ഗമാവുകയില്ല. സർവ്വാന്തര്യാമിയായ ജഗദ്വീശ്വരന്റെ സവിശേഷമായ ക്ഷേത്രമാണ് മനുഷ്യശരീരം. ലക്ഷോപലക്ഷം നാഡി-ഞരമ്പുകളും മറ്റുമടങ്ങിയ സ്ഥുലശരീരം തന്നെ അത്ഭുതസൃഷ്ടിയാണെന്നിരിക്കെ അതിന്റെ സൂക്ഷ്മകാരണസ്വരൂപങ്ങൾ അത്യത്ഭുതങ്ങളായിരിക്കും. പഞ്ചഭൂതാത്മകമായ ഈ സ്ഥൂലദേഹത്തെ പഞ്ചന്ദ്രിയങ്ങളെകൊണ്ടും. സൂക്ഷ്മശരീരത്തെ കാര്യംകൊണ്ടും, കാരണശരീരത്തെ സുബോധംകൊണ്ടും അറിയാൻ സാധിക്കുന്നു. അഞ്ചു കർമ്മേന്ദ്രിയങ്ങൾ, അഞ്ച് ജ്ഞനേന്ദ്രിയങ്ങൾ, അഞ്ച് പ്രാണാദിവായുക്കൾ, ബുദ്ധി, മനസ്സ് എന്നിങ്ങനെ പതിനെഴ് അവയവങ്ങളും അവയുടെ ഉപഘടങ്ങളും അന്തർമുഖദൃഷ്ടിയോടെ അപഗ്രഥനം ചെയ്യുമ്പോഴറിയാം ഈ ശരീരലബ്ദിയുടെ മഹത്വം.

മനസ്സ് ബുദ്ധി ചിത്തം അഹംങ്കാരം എന്നി നാലു ശക്തികളെയുകൂടി അന്തകരണമെന്നു പറയുന്നു. മനസ്സ് കണ്ഠത്തിലും, ബുദ്ധി മുഖത്തിലും ചിത്തം നാഭിസ്ഥാനത്തും അഹംങ്കാരം ഹൃദയസ്ഥാനത്തും അധിവസിക്കുന്നു. സംശയം നിശ്ചയം ധാരണ അഭിമാനം ഇവ അവയുടെ വിഷയങ്ങളാണ്. മനസ്സ് സംശയസ്വരൂപവും, ബുദ്ധി നിശ്ചയാത്മികയും, ചിത്തം ധാരണാസ്വരൂപവും അഹംങ്കാരം അഭിമാനസ്വരൂപവുമാണ്.

വിഷയങ്ങളെ മറക്കാതെ ഓർത്തുകൊണ്ടിരിക്കുക ചിത്തത്തിന്റെയും, അഭിമാനിച്ചുകൊണ്ടിരിക്കൽ അഹങ്കരത്തിന്റെയും സ്വരൂപമാണ്. ധർമ്മങ്ങളുടെ ഐക്യരൂപം ഹേതുവായി ചിത്തം ബുദ്ധിയിലും അഹങ്കാരം മനസ്സിലും ഒതുങ്ങുന്നതിനാൽ മനസ്സും ബുദ്ധിയെന്നു പൊതുവെ അറിയപ്പെടുന്നു.

കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത അപരിചിത വിഷയങ്ങളെ കൂടി ബുദ്ധി ഓർമിപ്പിക്കുന്നു, പണ്ട് പരിചയിച്ച വിഷയത്തെ മാത്രം ചിത്തം സ്മരിക്കുന്നു. മനസ്സ് അകത്തും പുറത്തും ഒരുപോലെ സങ്കൽപിക്കുന്നു. അഹങ്കാരമാകട്ടെ അനാത്മവസ്തുക്കളിൽ ആത്മഭാവത്തെ അഭിമാനിക്കുന്നു. പ്രസ്തുതഭാവങ്ങളെല്ലാം കൂടിയതാണ് അന്തഃകരണം .

പഞ്ചപ്രാണവായുക്കളിൽ പ്രാണൻ ഹൃദയസ്ഥാനത്തും, അപാനൻ ഗുദത്തിലും, സമാനൻ നാഭിപ്രദേശത്തും, ഉദാനൻ കണ്ഠത്തിലും, വ്യാനൻ ശരീരം മുഴുവനും വ്യാപിച്ചും സ്ഥിതിചെയ്യുന്നു. ഇവയുടെ ഉപവായുക്കളാണ് വിവിധ വൃത്തികളോടുകൂടിയ നാഗൻ, കൂർമ്മൻ, കൃകരൻ, ദേവദത്തൻ , ധനഞ്ജയൻ എന്നിവ. ഒരേഒരു പ്രാണന്റെ വിവിധസ്വരൂപങ്ങളാണിവ. പ്രാണനുണ്ടായത് ഈശ്വരസങ്കല്പം കൊണ്ടും, ശരീരത്തിൽ പ്രവേശിക്കുന്നത് ജീവസങ്കല്പം കൊണ്ടുമാണ്.

കർമ്മസംസ്ക്കാരങ്ങൾക്കനുരൂപമായി ജീവൻ ഏതേതു ശരീരങ്ങളെ ഇച്ഛിക്കുന്നുവോ തത്തൽ ശരീരങ്ങളിൽ പ്രാണൻ ജീവനോടു കൂടി പ്രവേശിക്കുന്നു. മരണസമയത്ത് യാതൊരു സങ്കല്പമാണോ ജീവനുള്ളത് അതിനെയാണ് അന്തരദശയിൽ പ്രാപിക്കുന്നത്. മുഖ്യപ്രാണൻ മരണസമയത്ത് ഇന്ദ്രിയമനസ്സുകളോടു കൂടി ജീവനെ ഉദാനവായുവിൽകൂടെ ഈ ശരീരത്തിൽ നിന്നും വേർപ്പെടുത്തി അപ്പോഴുള്ള സങ്കല്പത്തിന് അനുരൂപമായ സ്ഥാനത്തേക്കും കൊണ്ടുപോകുന്നു.

രസം രക്തം മാംസം മോദസ്സ് അസ്ഥി മജ്ജ ശുക്ളം എന്നീ ഏഴ്ധാതുക്കളോടും വാതം പിത്തം കഫം എന്നീ മൂന്ന് ദോഷങ്ങളോടും മല മൂത്രം തുടങ്ങി എന്നീ പന്ത്രണ്ട് ഘടകങ്ങളോടും ഉപവായുക്കളോടും കൂടിയതാണ് സ്ഥൂലശരീരം. ഇതിനെ സദാ ചലിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രാണൻ ജഡമാണ്. പ്രാണനെക്കാൾ സൂക്ഷമവും വലിപ്പമുള്ളതുമാണ് മനസ്സ്, മനസ്സിനെക്കാൾ അതി സൂക്ഷമവും അനേകമിരട്ടിവലുപ്പമുള്ളതുമാണ് ബുദ്ധി, ഇവയെല്ലാം ചേർന്ന് സുഖത്തെ അഥവാ ആനന്ദത്തെ ഇച്ഛിക്കുന്നു. അതിനാൽ ശരീരം മനസ്സ് പ്രാണൻ ബുദ്ധി ആനന്ദം എന്നിങ്ങനെ അഞ്ചാണ് ജിവിത വ്യാപരത്തിലെ പ്രമുഖങ്ങളായ ഘടങ്ങൾ. ഇവയെ അന്നമയകോശം പ്രാണമയകോശം മനോമയകോശം വിഞ്ജാനമയകോശം ആനന്ദമയകോശം. ഇങ്ങനെ പഞ്ചകോശങ്ങളായി വേദശാസ്ത്രങ്ങളിൽ വർണ്ണിച്ചിരിക്കുന്നു.

ജാഗ്രത് സ്വപ്ന സുഷുപ്ത്യവസ്ഥകളിലൂടെ ഈ പഞ്ചകോശങ്ങളിൽ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്ന ജീവന് ഏതേതു കോശങ്ങളിൽ ആധിക്യേന മമതയുണ്ടോ അതാതു കോശങ്ങളുടെ ധർമ്മങ്ങൾ തന്റെ ധർമ്മങ്ങളായും അതാതിന്റെ ആവിശ്യങ്ങൾ തന്റെ ആവിശ്യങ്ങളായും പരിണമിക്കുന്നു. അധിക ജീവന്മാരുടെയും ഒരേ ജീവതത്തിലേയും ജീവിതലക്ഷ്യം തന്നെ അന്നപ്രാണമനോമയ കോശങ്ങളുടെ ആവിശ്യങ്ങളെ സാധിക്കലും അതിന്റെയൊക്കെ ഉദ്ദേശ്യമാകട്ടെ സുഖം അല്ലെങ്കിൽ ആനന്ദവുമാണ്. നൈമിഷികവും തൽക്കാലികവുമായ സുഖവൃത്തത്തിൽ ചുറ്റിതിരിയുന്നതിനാൽ ജീവൻ ആത്മാവിൽ നിന്നും വളരെ അധികം അകന്ന അന്നമയകോശമെന്ന ശരീരത്തിന്റെ അനുഭവങ്ങളിൽ ആണ്ടുപോകുന്നു. അവ ദുഃഖൈകസ്വരൂപങ്ങളുമാണ്.

വിജ്ഞാന - ആനന്തമയകോശങ്ങൾക്കപ്പുറത്താണ് സച്ചിദാനന്തസ്വരൂപമായ ഈശ്വരന്റെ നില. ആനന്ദമയനായ ആത്മാവിനോട് അടുക്കും തോറും ആനന്ദനിർവൃതി അനുഭവപ്പെട്ടുകൊണ്ടിരിക്കുകയും അവസാനം പരമാനന്ദം - മോക്ഷം - പ്രാപിക്കുകയും ചെയ്യുന്നു...

യുഗങ്ങളിലെ കൗള മാർഗ്ഗം

യുഗങ്ങളിലെ കൗള മാർഗ്ഗം

കൗള മാർഗം ഓരോ യുഗങ്ങളിൽ പ്രചരിച്ചത് വ്യത്യസ്ത പേരുകളിൽ ആകുന്നു.
ഉദാഹഹരണം..

നാല് യുഗങ്ങൾ ആണ് ഉള്ളത്.

1- കൃത യുഗം
2- ത്രേതാ യുഗം
3- ദ്വാപര യുഗം
4- കലിയുഗം

ഈ നാല് യുഗത്തിൽ പ്രചരിച്ച നാല് വേദങ്ങൾ

1- കൃത യുഗം - ഋഗ്വേദം
2- ത്രേതാ യുഗം - യജുർവേദം
3- ദ്വാപര യുഗം - സാമവേദം
4- കലിയുഗം - അഥർവ്വ വേദം

ഇപ്രകാരം ഈ നാല് യുഗത്തിൽ കൗലമാർഗ്ഗം പ്രചരിച്ചത് ഇപ്രകാരം ആകുന്നു

"ഭക്തിയുക്താ സമത്വേന സർവ്വേ ശൃന്വന്തു കൗളികാം ||
മഹാ കൗളാത് സിദ്ധ കൗളം സിദ്ധ കൗളാത് മസാദരം |
ചതുർയുഗ വിഭാഗേന അവതാരം ചോദിതം മയാ||
ജ്ഞാനതോ നിർണ്ണിതി കൗളം ദ്വിതീയേ മഹത് സംഞകം |
തൃതീയേ സിദ്ധാമൃതം നാമ കലൗ മൽസ്യോദരം പ്രിയേ||
യേ ചാസ്‌മിന്നിർഗതാ ദേവി!വർണ്ണയിശ്യാമി തേ£ഖിലം |
യേ തസ്മാദ് യോഗിനി കൗളാത് നാമ്നാ ജ്ഞാനസ്യ നിർണ്ണിതൗ ||

1- ആദി യുഗത്തിൽ (കൃതയുഗം +സത്യയുഗം ) കൗള ജ്ഞാനം എന്ന കൗള പദ്ധതി ആണ് പ്രചരിച്ചിരുന്നത് കൗള ജ്ഞാനം എന്ന പദ്ധതി പ്രകാരം മന്ത്ര, യോഗ, മറ്റു അംഗങ്ങൾ ചെയ്തിരുന്നത് (ആദി യുഗത്തിലെ കൗള പ്രചാരകർ ആയിരുന്നു സപ്ത ഋഷിമാർ ദേവ രൂപികൾ )

2- രണ്ടാമത്തെ യുഗമായ ത്രേതാ യുഗത്തിൽ സിദ്ധ കൗളം ആകുന്നു പ്രചരിച്ചിരുന്നത് (സിദ്ധ കൗലത്തിന്റെ പ്രചാരകന്മാർ ആയിരുന്നു. രാമൻ,  ലക്ഷ്മണൻ, രാവണൻ, ഇന്ദ്രജിത്. മേഘനാഥൻ.)

3- മൂന്നാമത്തെ യുഗം ആയ ദ്വാപര യുഗത്തിലെ കൗള പദ്ധതി സിദ്ധാമൃത കൗളം ആയിരുന്നു (കൃഷ്ണൻ, ബലരാമൻ, അർജ്ജുനൻ, ഭീമൻ, യുധീഷ്ടിരന്, ഭീഷ്മർ, ദ്രോണർ, കർണ്ണൻ)

4- കലിയുഗത്തിൽ പ്രചരിച്ച കൗള മാർഗ്ഗം മൽസ്യോദര കൗളം ആയിരുന്നു മത്സ്യേന്ദ്രനാഥ് എന്ന കൗള ഗുരുവിൽ നിന്ന് ആരംഭിച്ചതാണ്

ആദി ഗുരു

|മത്സ്യേന്ദ്രനാഥ്|

മത്സ്യേന്ദ്ര നാഥ് അഥവാ മച്ചി മുനി കൗള തന്ത്രത്തിന്റെ പരമാചാര്യൻ ആകുന്നു. ആദി നാഥനിൽ നിന്ന് പരാശക്തി രഹസ്യം അറിഞ്ഞ മത്സ്യേന്ദ്ര നാഥ് അവയെ തന്റെ ശിഷ്യൻ ആയ ഗോരക്ഷാനന്ദനാഥ് നു കൗള രഹസ്യവും ശക്തി ശിവ തത്വവും ഉപദേശിച്ചു കൊടുക്കുകയുണ്ടായി .

പുഴയുടെ തീരത്ത് പ്രേമ സല്ലാപം നടത്തുന്ന ശിവ ഭൈരവിമാർ തങ്ങളുടെ സംസാരത്തിനിടയിൽ ദേവി ചോദിച്ചു ഭഗവാനോട്

"ദേവ ദേവ ജഗന്നാഥ
കൃപയാ വദാമി  വല്ലഭ

ഹേ പ്രഭോ മഹാദേവ എന്റെ സംശയത്തിന് ഇത്തരം തരുവാൻ കൃപയുണ്ടാകണേ ഇപ്രകാരം ഭഗവാൻ തന്റെ പ്രേയസിക്കു നൽകിയ വിശ്വ പ്രപഞ്ച രഹസ്യം ഒരു മത്സ്യം കേൾക്കാൻ ഇടയായി ആ മത്സ്യം ഒരു ഋഷിയായി മാറി ആ മഹർഷി ആകുന്നു മത്സ്യേന്ദ്രനാഥ്. കൗള ഹഠ യോഗയുടെ പരമാചാര്യനും കൂടി ആകുന്നു മച്ചി മുനി .
മത്സ്യേന്ദ്ര സംഹിത എന്ന ഗ്രന്ഥത്തിൽ ഹഠ യോഗയെ കുറിച്ചുള്ള പൂർണ്ണ വിവരണം നൽജുന്നുണ്ട്. കഥാരൂപേണ പറഞ്ഞ ശിവ ശക്തി സംവാദവും ജലത്തിലെ മത്സ്യവും ബ്രഹ്മ ജ്ഞാനവും എന്താണന്നു ഹഠ യോഗ സാധനയിലൂടെ ഗുരുമുഖത്തു നിന്ന് അറിയേണ്ടവ ആകുന്നു. ഇപ്രകാരം ലോകഹിതത്തിനായും പ്രകൃതി പുരുഷ തത്വം മനസിലാക്കി മുമുക്ഷുക്കൾ ആകാൻ വേണ്ടി ആ ബ്രഹ്മ വിദ്യ തന്റെ ശിഷ്യന് ഉപദേശിച്ചു ലോകത്തു പ്രചരിപ്പിക്കാൻ ആഹ്വാനം ചെയ്തു.

"കൗള പൂജ വിനാ
നാസ്തി ഗതിം പ്രിയേ" കൗള പൂജ ചെയ്യാതെ എന്തും നിഷ്ഫലം ആകുന്നു എന്നുള്ള ഉപദേശം കൊടുത്തുകൊണ്ട്.

മത്സ്യേന്ദ്ര നാഥ് പ്രചരിപ്പിച്ച കൗള മാർഗത്തിനു "യോഗിനി കൗള മാർഗ്ഗം" എന്നൊരു പേരുണ്ട് ആ പേര് വന്നത് മത്സ്യേന്ദ്രനാഥ് കൗള മാർഗ്ഗം പ്രചരിപ്പിക്കാൻ കാമാഖ്യയിൽ പോകുകയും അവിടെ നിന്ന് ഒരു ഗൃഹത്തിൽ വച്ചു തേജസ്വി ആയ ഒരു യോഗിനിയിൽ നിന്ന് യോഗിനി  വിദ്യാ പഠിക്കുകയും ചെയ്തു എന്ന് തന്ത്ര ശാസ്ത്രം പറയുന്നു.

"തസ്യ മദ്ധ്യേ ഇമം നാഥ സാരഭൂതം സമൃദ്ധതം |
കാമരൂപേ ഇദം ശാസ്ത്രം യോഗിനീനാം ഗൃഹേ ഗൃഹേ ||

എന്നാൽ തന്ത്ര ശാസ്ത്ര ഗ്രന്ഥങ്ങളിൽ മത്സ്യേന്ദ്ര നാഥ ഗുരുവിന്റെ മഹത്വം വളരെ വിപുലമായി തന്നെ പറയുന്നുണ്ട്. തന്റെ സാധന പഥത്തിൽ ആദ്യം സിദ്ധ കൗളം ആചരിക്കുകയും പിന്നീട് സിദ്ധാമൃത കൗളം ആചരിക്കുകയും തുടർന്ന് കാമാഖ്യയിൽ നിന്ന് യോഗിനി വിദ്യാ (വാമമാർഗ്ഗം) ആചരിക്കുകയും തുടർന്ന് കൗള മാർഗ്ഗം ആചരിക്കുകയും ചെയ്തു. ആ കാലത്തു തന്നെ അതി വിശിഷ്ടമായ "കൗള ജ്ഞാന നിർണ്ണയം" എന്ന അതി ബ്രിഹത്തായ ഒരു കൗള ശാസ്ത്രം എഴുതുകയും ചെയ്തിരുന്നു.

അഘോര ശിവാചാര്യരുടെ "മൃഗേന്ദ്ര വൃത്തി ദീപിക" എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു.

"ഹിരണ്യ ഗർഭ കപില മത്സ്യേന്ദ്രാദയോ
വേദ സാംഖ്യ കൗളാതി തന്ത്രാണാം "

വേദം പ്രചരിപ്പിച്ചത് ഹിരണ്യഗർഭൻ സാംഖ്യം പ്രചരിപ്പിച്ചത് കപിലൻ കൗള തന്ത്രം പ്രചരിപ്പിച്ചത് മൽസന്ദ്രനാഥ് ആണന്നു.

അഭിനവ ഗുപ്തൻ തന്റെ തന്ത്ര ലോകം എന്ന ഗ്രന്ഥത്തിൽ... "സകലകുല ശാസ്ത്രാവതാരക" എന്ന് വിളിക്കുന്നുണ്ട്  "(മച്ഛന്ദ വിഭു")

ആദി നാഥൻ ആയ മഹാദേവനിൽ നിന്നു ശ്രവിച്ച രഹസ്യം മത്സ്യേന്ദ്ര നാഥനിൽ നിന്ന് ഗോരക്ഷാനന്ദ നാഥിലൂടെ ലോകത്ത് കൗളമാർഗം വ്യാപിച്ചു. ആ വിദ്യാ വാമ - കൗള(ശാക്തേയം) മാർഗ്ഗമായി ഇന്ന് ആചരിച്ചു പോരുന്നു  ആദി നാഥനിലൂടെ ആരംഭിച്ചതിനാൽ "ആനന്ദഭൈരവ സമ്പ്രദായം" എന്ന് പറയുന്നു  ശ്രീ വിദ്യാ മന്ത്രത്തിന്റെ വ്യത്യസ്ത അർത്ഥ തലങ്ങളെ സ്പർശിക്കുന്നതിനാൽ "സൗഭാഗ്യ വിദ്യാ സമ്പ്രദായം" എന്നും പറയുന്നു