ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 October 2021

കമ്പരാമായണം കഥ :-05

കമ്പരാമായണം കഥ

അദ്ധ്യായം :-05

പൂർവ്വകാണ്ഡം തുടർച്ച...

അവതാരങ്ങൾ.  ഹയഗ്രീവനക്കൊന്ന് വേദങ്ങളെ വീണ്ടെടുക്കാൻ വേണ്ടിയും മനുവിന് മോക്ഷം കൊടുക്കുകയും ചെയ്യാനായി ഭഗവാൻ  മത്സ്യാവതാരം എടുത്തു. പാലാഴിമഥന സമയത്ത് മന്ദരം പാൽക്കടലിൽ സ്ഥാനത്തുറയ്ക്കാതെ പോയപ്പോൾ ഭഗവാൻ കൂർമ്മമായി അവതരിച്ചു. ഹിരണ്യാക്ഷൻ ഭൂമിയെ അപഹരിച്ച് പാതാളത്തിൽ കൊണ്ടുപോയി ഒളിപ്പിച്ചുവെച്ചപ്പോൾ വരാഹരൂപമെടുത്തു ഹിരണ്യാക്ഷനെ വധിച്ച് ഭൂമിയെ സ്വസ്ഥാനത്ത് വച്ചു.  ഹിരണ്യകശിപുവിനെ വധിക്കാനാണ് ഭഗവാൻ നരസിംഹമായി അവതരിച്ചത് മഹാബലിയുടെ മഹാഹങ്കാരസംഹാരത്തിനും ഭൂഭരണം സുജനപാലകരിൽ സമർപ്പിക്കുന്നതിനും വിഷ്ണു ഭഗവാൻ വാമനാവതാരം ധരിച്ചു  ഭമിക്ക് ഭാരമായി തീർന്ന ക്ഷത്രിയന്മാരെ നശിപ്പിക്കാനായി ജമദഗ്നി പുത്രനായി പരശുരാമ അവതാരം സ്വീകരിച്ചു  ദശമുഖനായ് രാവണൻ  രാക്ഷസ വംശനാഥനായ ചക്രവർത്തിയായിവാണ കാലത്ത് രാക്ഷസന്മാരുടെ നിഷ്ഠൂര പ്രവർത്തികളും ധർമ്മവിദ്ധ്വംസം മുതലായവ കൊണ്ടും  ധർമ്മദേവത നിരാലംബജീവിതയായി അധപതിച്ചു . ഇങ്ങനെ ലോകം ശോകാർത്തമായപ്പോൾ ഭൂമീദേവി ഗോരൂപിണിയായി സ്വർഗത്തിൽ പോയി ദേവേന്ദ്രനെ ശരണം പ്രാപിച്ചു.  ഭൂമിദേവിയേയും കൂട്ടി ദേവഗണങ്ങൾ സത്യ ലോകത്ത് ചെന്ന് ബ്രഹ്മദേവനെ വിവരങ്ങൾ ധരിപ്പിച്ചു. ബ്രഹ്മദേവൻ  ഭൂമീദേവിയും ഒന്നിച്ച് കൈലാസത്തിലെത്തി സംഹാരമൂർത്തിയായ ശ്രീരുദ്രദേവനോട് സങ്കടമുണർത്തിച്ചു.  പരമശിവൻ ബ്രഹ്മാവും ഒന്നിച്ച് ഇന്ദ്രാദിഭൂതഗണങ്ങളോട് കൂടി പാൽക്കടൽ കരയിലെത്തി ശ്രീകൃഷ്ണ ഭഗവാനെ സ്തുതിച്ചു.  ദിവ്യവേദസ്തുതികൾ കേട്ടുണർന്ന മഹാവിഷ്ണുവിൻറെ തിരുസന്നിധിയിൽ ബ്രഹ്മരുദ്രാതദികൾ ഭൂമിദേവിയുടെ സങ്കടങ്ങളെ പറ്റിയുള്ള നിവേദനം സമർപ്പിച്ചു അവയെല്ലാം സശ്രദ്ധം കേട്ട് ശ്രീനാരായണൻ ഇപ്രകാരം അരുളിച്ചെയ്തു. "ദേവാധിനായകന്മാരെ! സംഗതികളുടെ ഭൂതവർത്തമാനഭാവികൾ മൂന്നും ഞാൻ സുവ്യക്തമായി കണ്ടിരിക്കുന്നു. ഭയപ്പെടേണ്ട. ഞാൻ അയോദ്ധ്യാധിപനായ  ദശരഥമഹാരാജാവിന്റെ പുത്രനായി അവതരിക്കാൻ ഒരുങ്ങിയിരിക്കുകയാണ്. നിങ്ങൾ  ആത്മാംശങ്ങൾ കൊണ്ട് ഭൂമിയിൽ വിവിധ ഭാഗങ്ങളിലായി ജനിക്കുവിൻ. ശ്രീരാമനെന്ന  പേരിൽ അയോധ്യയിൽ അവതരിക്കുന്ന ഞാൻ നിങ്ങളുടെ സഹായസഹകരണങ്ങളോടുകൂടി രാവണാദിരാക്ഷസന്മാരെയെല്ലാം സംഹരിച്ച് വിനാശോന്മുഖങ്ങളായ ധർമങ്ങളെയും ധർമ്മസംരക്ഷകരായ നിങ്ങളെയും  വിശിഷ്യാ ധർമ്മാധിഷ്ഠാനദേവതയായ ഭൂമീദേവിയെയും പൊതുവേ സജ്ജനങ്ങളെയെല്ലാവരെയും സംരക്ഷിച്ചു കൊള്ളാം.

തുടരും....

No comments:

Post a Comment