ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

31 August 2017

ആർത്തവം നിഷിദ്ധമാണോ?

ആർത്തവം നിഷിദ്ധമാണോ?

ഗർഭപാത്രത്തിന്റെ ഉൾപാളി അടർന്ന് രക്തത്തോടൊപ്പം യോനിയിലൂടെ പുറത്തുപോകുന്ന പ്രക്രിയയാണ് ആർത്തവം അല്ലെങ്കിൽ തീണ്ടാരി.

ആർത്തവം അശുദ്ധമാണോ? 

മലമൂത്ര വിസർജനം ദഹനപ്രക്രിയാമാലിന്യങ്ങൾ പുറന്തള്ളുന്ന ഒരു പ്രക്രിയകളാണെങ്കിൽ, ആർത്തവം, പ്രത്യുല്പാദന പ്രക്രിയാ പരമായുണ്ടാകുന്ന മലിന്യങ്ങൾ പുറന്തള്ളുന്നൂയെന്ന പ്രക്രിയാ ആണ് ആർത്തവം.

ആർത്തവം നിഷിദ്ധമാണോ?

ആ ദിവസങ്ങളിൽ സ്ത്രികൾ അടുക്കളയിൽ കയറില്ല, കിണറ്റിൽ നിന്ന് വെള്ളം കോരില്ല, പശുവിനെ കറക്കില്ല, ആര്‍ത്തവം തുടങ്ങി ഏഴു ദിവസം കഴിയുന്നത്‌വരെയും ക്ഷേത്രത്തില്‍ പ്രവേശിക്കില്ല,

ഇത്തരം വിശ്വാസങ്ങള്‍ക്കു മേലേയായി ഇവയ്ക്കു പിന്നില്‍ ആരോഗ്യകരമായ കാരണങ്ങളുമുണ്ടായിരുന്നു.

ഇവയെക്കുറിച്ചു കൂടുതലറിയൂ...

ആര്‍ത്തവകാലത്ത് ഹൈന്ദവമതത്തില്‍ നിലവിളക്കു കത്തിയ്ക്കുക, ക്ഷേത്രത്തി്ല്‍ പ്രവേശിയ്ക്കുക, പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുക എന്നിവ വിലക്കാണ്. ഇതിന് ശാസ്ത്രം പറയുന്നത് ആര്‍ത്തവസമയത്ത് സ്ത്രീയ്ക്കു ചുറ്റും നെഗറ്റീവ് ഊര്‍ജം രൂപപ്പെടും. ഇത് മറ്റുള്ളിടത്തേയ്ക്കും മറ്റുള്ളവരിലേയ്ക്കും പകരും. പ്രാര്‍ത്ഥനാസംബന്ധമായ കാര്യങ്ങള്‍ പൊസറ്റീവ് എനര്‍ജിയ്ക്കു വേണ്ടിയുള്ളതാണ്. മാത്രമല്ല, ആര്‍ത്തവകാലത്ത് ഊര്‍ജം ശരീരത്തില്‍ നിന്നും ഭൂമിയിലേയ്ക്കു ന്ഷ്ടപ്പെടുന്നു. ഗുരുത്വാകര്‍ഷതത്വങ്ങളാണ് കാരണം. അല്ലാത്ത ഘട്ടത്തില്‍ പ്രാര്‍ത്ഥനാസമയത്ത് ഊര്‍ജം ശരീരത്തില്‍ പ്രവേശിയ്ക്കുകയാണ് ചെയ്യുന്നത്.

പണ്ടുകാലത്ത് ആര്‍ത്തവകാലത്തു സ്ത്രീകളെ വീട്ടുജോലികളില്‍ നിന്നും വിലക്കിയിരുന്നതും അടുക്കളയില്‍ പ്രവേശനമില്ലാതിരുന്നതും ഈ സമയത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന ക്ഷീണം കണക്കിലെടുത്താണ്. മാത്രമല്ല, ഹോര്‍മോണ്‍ മാറ്റങ്ങള്‍ കാരണം ഇവര്‍ക്ക് ദേഷ്യം പോലുള്ള പ്രശ്‌നങ്ങളുമുണ്ടാകുന്നതു കൂടി കണക്കിലെടുത്താണിത്.

ഈ ഘട്ടത്തില്‍ സ്ത്രീകള്‍ക്കായി പ്രത്യേകം കുളിയ്ക്കാനും പണ്ടുകാലത്ത് സ്ഥലമുണ്ടായിരുന്നു, അല്ലെങ്കില്‍ മുറിയുണ്ടായിരുന്നു. ആ കാലഘട്ടത്തിലെ സ്ത്രീകള്‍ പൊതുവായ സ്ഥലത്ത്, അതായത് കുളത്തിലും മറ്റുമാണ് കുളിച്ചിരുന്നത്. ഇവിടെ ആര്‍ത്തവമുള്ള സ്ത്രീ ഇവര്‍ക്കൊപ്പം കുളിയ്ക്കുമ്പോള്‍ വെള്ളം അനാരോഗ്യകരമാകുന്നു വെന്നതായിരുന്നു കാര്യം.

ആര്‍ത്തവകാലത്ത് സെക്‌സ് നിഷിദ്ധമാകുന്നതിന്റെ കാരണവും ഊര്‍ജവുമായി ബന്ധപ്പെട്ടാണ്. ഇതല്ലാത്ത സമയത്തു സെക്‌സ് സ്ത്രീ ശരീരത്തില്‍ പൊസറ്റീവ് ഊര്‍ജമുല്‍പാദിപ്പിയ്ക്കുന്നു. എന്നാല്‍ ആര്‍ത്തവസമയത്തെ ബന്ധം പുരുഷശരീരത്തിലെ ഊര്‍ജം സ്ത്രീ ശരീരം വലിച്ചെടുക്കാന്‍ ഇടയാക്കുന്നു. ഇതിനു പുറമെ ശാരീരിക അസ്വസ്ഥതകളും, രോഗസംക്രമങ്ങളും ഇതിന് കാരണമായി പറയുന്നു.

മാസമുറ സമയത്തു പലയിടങ്ങളിലും പല ഭക്ഷണങ്ങളും നിഷിദ്ധമാണ്. ആസാമില്‍ ഒരു പെണ്‍കുട്ടി ആദ്യമായി ഋതുമതിയാകുമ്പോള്‍ പഴങ്ങളും വെള്ളവും മാത്രമേ നല്‍കൂ. കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ റാഗി, മുരിങ്ങയില തുടങ്ങിയവയും.

ആര്‍ത്തവകാലത്ത് ശരീരത്തില്‍ ചൂടുല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇതുകൊണ്ടുതന്നെ വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ ശരീരം തണുക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ് കഴിയ്‌ക്കേണ്ട്. ഇറച്ചി പോലുള്ള ഭക്ഷണങ്ങള്‍ ആര്‍ത്തവസമയത്ത് വിലക്കുന്നതിന്റെ കാരണം ഇതാണ്.

കര്‍ണാടകയിലെ ചിത്രദുര്‍ഗ, ഹസന്‍ എന്നിവിടങ്ങളില്‍ ആര്‍ത്തവകാലത്തു സ്ത്രീകളെ പാര്‍പ്പിയ്ക്കുന്ന ചെറിയ കുടിലുകള്‍ ഇപ്പോഴുമുണ്ട്. വിശ്വാസം എന്താണെങ്കിലും ആരോഗ്യപരമായ കാരണങ്ങളും ആര്‍ത്തവസമയത്തു സ്ത്രീ ശരീരത്തിന് പ്രതിരോധശേഷി കുറയുന്നതു കൊണ്ടു രോഗങ്ങള്‍ ഒഴിവാക്കാനുമാണ് ഇത്തരം ആചാരങ്ങള്‍.

''ഹൈന്ദവ ആചാരങ്ങളിലെ ശാസ്ത്രീയത അത് സ്ത്രീക്കു നൽകിയിരുന്ന സംരക്ഷണം''

ആർത്തവം ഉള്ള സ്ത്രീകളെ, തൊട്ടു കൂടാത്തവർ ആയി മാറ്റി നിർത്തുന്ന സമ്പ്രദായം ഇന്നും, സമൂഹം തുടരുന്നുണ്ട്.  അതിനെ പറ്റി ഏറെ വിമർശനവും ഉണ്ട്, സ്ത്രീ സ്വതന്ത്ര വാദികളിൽ നിന്നുപോലും  !!ഇതിന്റെ പിന്നിലെ കാരണം എന്താണെന്ന് തിരക്കാൻ ആരും അധികം പോയികണ്ടിട്ടില്ല. !!

ഭർത്താവിനോടൊപ്പം ഉള്ള സഹവാസവും, ഈ ആർത്തവ കാലത്ത് സ്ത്രീക്ക് നിഷിദ്ധം ആണ്, ഒരു വസ്തുവിലും - തൊട്ടുകൂടായ്ക സ്വന്തം വസ്ത്രങ്ങൾ പോലും കുളിക്കും മുൻപ് തൊടുവിക്കാതെ ഇരിക്കുക, ഇങ്ങനെയൊക്കെ  ഉള്ള സംരക്ഷണം ആണ് ഈ "കാലത്ത് സ്ത്രീക്കു നൽകിയിരുന്നത്.. "ആയുർവേദത്തിലെ ആർത്തവസമയത്തെ  സ്വസ്ഥ വൃത്തത്തിൻറെ ഭാഗമായിരുന്ന ചര്യകൾ ..

ഈ ആർത്തവ ദിനത്തിന് മുൻപ് വരെയുള്ള ദിനങ്ങൾ ഒരു സ്ത്രീ ശരീരം ഒരു കുഞ്ഞിന് ജന്മം നല്കാൻ വിധം സർവദാ തയ്യാറായിരിക്കുന്നു അവസ്ഥയിൽ ആയിരിക്കും, എന്നാൽ ഈ ദിനം മുതൽ കുഞ്ഞായി മാറാത്ത അണ്ഡം" ശരീരത്തിൽ നിന്നും വേര്പെടുമ്പോൾ, ശരീരത്തിലെ, ഹോർമോൺ വ്യവസ്ഥക്ക് മാറ്റം വരികയും, ഗർഭാശയം വഴി പകരാകുന്ന രോഗങ്ങൾ അടക്കം ഉള്ള രോഗങ്ങൾ പകരാൻ സാധ്യത കൂടുകയും ചെയ്യുന്നു. 
       
ആർത്തവം ആയ സ്ത്രീക്ക് /  പ്രസവം കഴിഞ്ഞ സ്ത്രീക്കും അവരുടെ "ശരീര കോശങ്ങൾ സ്വഭാവിക നിലയിൽ എത്താൻ, യഥാക്രമം 7 -11 ദിവസവും / 56 ദിവസവും എടുക്കും,  ഈ സമയത്തു ഇവരുടെ "കോശങ്ങൾക്ക് അവാന്തര പരിണാമം വാരാതെയിരിക്കാൻ ആണ് അവരെ , ഒന്നിലും തൊടുവികത്തെ മാറ്റി പാർപ്പിച്ചിരുന്നത്.!!   ഈ ആചാരങ്ങൾ ഒക്കെയാണ് ഇന്ന് ശരിയാണ് എന്ന് "ശാസ്ത്ര അംഗീകാരത്തോടെ!! തെളിയുന്നത്.

ഈ കാലത്ത സ്ത്രീകൾക്ക്  ഔഷധ സേവാ ഉണ്ടായിരുന്നു .... 11 ദിവസം,  "ഞവര നെല്ലിന്റെ അരി, അല്ലെങ്കിൽ ചെമ്പാവൂ അരിയും, ""ഒരു വേരൻ, എന്ന ചെടിയുടെ വേരിൽ, നിന്നെടുക്കുന്ന രസവും ചേർത്ത അപ്പം ഉണ്ടാക്കി കൊടുത്തിരിരുന്നു , ആ സമയത്ത് അവർ  തൊടുന്ന പദാർത്ഥങ്ങളുമായിയുള്ള വസ്തുപ്രഭാവം അവരിലെ കോശങ്ങളിലെ  ശാശ്വതകലനം ഇല്ലാതെയാക്കി അവാന്തരപരിണാമം സംഭവിക്കാതെ ഇരിക്കാനും ഈ ശാശ്വതകലനം അർബുദത്തിലെത്താതെയിരിക്കാനും  പഴമക്കാർ, 56 ദിവസം പ്രസവം കഴിഞ്ഞവർക്കും, മാസങ്ങളിൽ  ആർത്തവകാലങ്ങളിലും ഔഷധ സേവാ നിര്‍ബന്ധമായിരുന്നു.

ഒരു കാര്യം കൂടി ഓർമിപിക്കട്ടെ, അന്നൊക്കെ സ്ത്രീകൾ ശുദ്ധമായ "തുണി ആയിരുന്നു "നാപ്കിൻ ആയി ഉപയോഗിച്ചിരുന്നത്. ഇന്നിപ്പോൾ  "അനുനശിനികൾ  ചേർത്ത നാപ്കിനുകൾ ഫിറ്റ് ചെയ്ത് അത് നേരത്തോട് നേരം മാറ്റാതെ ഇരിക്കുന്നതിനാൽ,  അത് തന്നെ,   "ഗർഭാശയ ക്യാൻസറിന് കാരണം ആകുന്നു എന്ന് പഠനങ്ങൾ നിലവിൽ ഉണ്ട്. അവാന്തര പരിണാമമുണ്ടാക്കുന്ന ഈ സമയത്തെ  പദാർത്ഥസമ്പർക്കം Human Pappiloma Virus " എന്ന മാരക വൈറസ് സ്ത്രീകളിൽ ഈ സമയത്ത്  ഉപദ്രവം ചെയ്യാൻ  ചെയ്യാൻ സാധ്യത ഉണ്ടെന്നും ഇത് Cervikkal Cancer ഇന് കാരണം ആവും എന്നും ഇന്നു പഠനങ്ങൾ കാണിക്കുന്നു.. നേരത്തെ പറഞ്ഞ. "ഒരുവേരൻ" എന്ന ഔഷധം ഈ ക്യാൻസറിന് കാരണം ആകുന്ന  Human pappiloma virusine നശിപ്പിച്ച്  "Cervical cancer സാധ്യത തടയുന്നു എന്നു പഠനങ്ങൾ നിലവിൽ ഉണ്ട്.   
    
Clerodendrum Infortunatum" എന്നാണു ഈ "വട്ടപ്പലം, വട്ടപേരുക്, പേരിങ്ങാലം എന്നീ പേരുകളിൽ അറിയുന്ന ഔഷധത്തിന്റെ ശാസ്ത്രീയ നാമം , 2 മലയാളികൾ അടക്കം 5 പേർക്ക് ഇതിന്റെപേറ്റന്റ് ഉള്ളതായി അറിയൂന്നു....

ഇങ്ങനെ ആര്‍ത്തവം അശുദ്ധിയായിക്കാണുന്നതിനു പുറകില്‍ പല ശാസ്ത്രസത്യങ്ങളും യഥാര്‍ത്ഥ്യങ്ങളുമുണ്ടെന്നതാണ് വാസ്തവം. ഇതില്‍ നിന്നു തന്നെ ഒരു വിധത്തില്‍ പറഞ്ഞാല്‍ സ്ത്രീയെ സംരക്ഷിയ്ക്കുന്നതിനുള്ള വഴിയാണെന്നും പറയാം. ഇത്തരം ചടങ്ങുകള്‍ക്ക് തെറ്റായ വ്യാഖ്യാനങ്ങളുണ്ടെങ്കിലും.

ആർത്തവം ശബരിമല അയ്യപ്പനും അയ്യപ്പദർശനത്തിനും തടസ്സമല്ല.... പിന്നെ അയ്യപ്പദർശനത്തിന് തടസ്സമെന്ത്?

ഉത്തരം വളരെ ലളിതമാണ്. അതു കാണാൻ കൂട്ടാക്കാതെയുള്ള ഈ മുറവിളി കാണുമ്പോൾ ചിരി വരുന്നു. നീണ്ട കാട്ടുപാത. ഇത്രയും വാഹന സൗകര്യമുള്ള ഇന്നു പോലും ആ പാത അൽപ്പം വിഷമകരം തന്നെ. മുൻപാണെങ്കിൽ എത്രയോ ദൂരേ നിന്നു നഗ്ന പാദരായി കാടും മേടും പിന്നിട്ടു, പുലി, പാമ്പ്, ആനക്കൂട്ടം, ഒറ്റയാൻ, വഴിക്കൊള്ളക്കാർ ഇവരെ എല്ലാം പേടിച്ച് സംഘം സംഘം ആയാണു വരവു. ഭക്ഷണം വളരെ ബുദ്ധിമുട്ട്. സ്ത്രീകൾക്ക് ആർത്തവ സമയത്ത് ആരുടേയും ഭക്ഷണം പാത്രം ഒന്നും തൊട്ടുകൂടാ. ആ സമയത്ത് കുളിക്കാനും ആവശ്യത്തിനു വസ്ത്രം കരുതാനും തീണ്ടാരിത്തുണിയുടെ കാര്യത്തിലും ഒക്കെ  പ്രശ്നങ്ങൾ ആണ്. ആർത്തവം കഴിഞ്ഞ് അഞ്ചീരും കഴിഞ്ഞ് ശുദ്ധമായാൽ മാത്രമെ പിന്നെ സാധാരണ കാര്യങ്ങൾ ചെയ്തു കൂടൂ.

നീണ്ട യാത്ര ആയതിനാൽ ആർത്തവം ഒഴിച്ച് നിർത്താനും പറ്റില്ല. അതാണു സ്ത്രീകളെ ശബരിമലയിൽ നിന്നു ഒഴിവാക്കിയത്. മാത്രമല്ല അവിടെ പോകുന്ന പുരുഷന്മാർ എല്ലാം ബ്രഹ്മചാരികളായി 41 ദിവസം വ്രതം എടുത്ത് വേണം പോകാൻ. അവർക്ക് സ്ത്രീകളുടെ സാന്നിധ്യം അൽപ്പം പ്രലോഭനം ഉണ്ടാക്കും. ശബരിമല അയ്യപ്പൻ സ്വയമേവ ഒരു ബ്രഹ്മചാരി ആണു താനും.

അയ്യപ്പനെതിരെയുള്ള പ്രധാന ആരോപണം അയ്യപ്പൻ ഒരു സ്ത്രീ വിദ്വേഷി ആണ് എന്നതാണ്. ഇതിനു കാരണമായി പറയുന്നത് ശബരിമലയിൽ യുവതികൾക്ക് പ്രവേശനമില്ല എന്നതാണ് . ശരിയാണ്, ശബരി മലയിൽ യുവതികളായ സ്ത്രീകള്ക്ക് പ്രവേശനം ഇല്ല. എന്നാൽ അത് അയ്യപ്പൻ സ്ത്രീ വിദ്വേഷി ആയതു കൊണ്ടാണ് എന്ന വാദം ആധ്യാത്മികവും ചരിത്രപരവുമായ ചില വസ്തുതകളുടെ വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ അതു ഹിന്ദുമതത്തിനെതിരെയുള്ള സെമിടിക്‌ ആക്രമണങ്ങളുടെ ഒരു പതിപ്പ് മാത്രമാണ് എന്ന് തെളിയുന്നു.

അയ്യപ്പൻ സ്ത്രീ വിദ്വെഷിയായിരുന്നെങ്കിൽ അയ്യപ്പനെ കാത്തു തൊട്ടടുത്ത്‌ മാളികപ്പുറത്തമ്മക്ക് സ്ഥാനമുണ്ടാകുമായിരുന്നില്ല . ആർത്തവ ചക്രമാരംഭിക്കുന്നതിനു മുന്പും ശേഷവും സ്ത്രീകള് ശബരിമലയിൽ പോകുമായിരുന്നില്ല. അയ്യപ്പൻ ബ്രഹ്മചാരിയാണ്. ബ്രഹ്മചാരികളിൽ സ്ത്രീ വിദ്വേഷത്തിന്റെ ചീട്ടു പതിപ്പിക്കുന്നത് സെമിടിക്‌ പ്രവണതയാണ്. സ്ത്രീവിദ്വേഷം എന്ന കണ്‍സ്ട്രക്റ്റ് തന്നെ സെമിടിക്‌ സംഭാവനയാണ്.

ആർത്തവം സ്ത്രീകളെ അടിച്ചമർത്താനുള്ള വടി ആണെന്നു കരുതുന്ന ഫെമിനിസം അയ്യപ്പനെതിരെ ആർത്തവ സമരവുമായി വന്ന സ്ഥിതിക്ക്, ആർത്തവത്തെ കുറിച്ചും രണ്ടു വാക്ക് പറയാതെ വയ്യ.

സ്ത്രീകള്ക്ക് ഗര്ഭം ധരിക്കാനും പ്രസവിക്കാനുമനുയോജ്യമായ രീതിയിൽ പ്രകൃതി നല്കിയിരിക്കുന്ന ശാരീരിക പ്രത്യേകതകളുടെ ഒരു ഭാഗം ആണ് ആർത്തവം. പരാഗണം നടക്ക പെടാത്ത അണ്ഡത്തെ ഗര്ഭാശയത്തിന്റെ ഉള്ളിലെ എൻഡോമെട്രിയതോടൊപ്പം ശരീരം പുറംതള്ളുന്ന പ്രക്രിയ യാണ് ആർത്തവം. ആ സമയത്ത് പൊതുവെ സ്ത്രീകള് ക്ഷീണിതരും, പലരും കടുത്ത വേദന അനുഭവിക്കുകയും ചെയ്യും. അത് കൊണ്ട് തന്നെ പൊതുവേ സ്ത്രീകള് ആ സമയം കടുത്ത കായികപ്രവൃത്തികളിൽ എര്പ്പെടാരും ഇല്ല, ഭക്ഷണം കഴിക്കുന്നതിൽ നിയന്ത്രണങ്ങൾ വെക്കാറുമില്ല. നൂറ്റാണ്ടുകളോളം ഭാരതഖണ്ഡത്തിൽ പാലിച്ചു പോന്നിരുന്ന ജീവിത രീതികളുടെ ആകെതുകയായ സനാതനധർമ്മ സംസ്ക്രുതിയിലും രജസ്വലകൾ ബഹുജന സമ്പർക്കങ്ങളിൽ നിന്നും അകന്നു കഴിയാറുണ്ട് . എന്നാൽ അത് അശുദ്ധി കൊണ്ടല്ല , മറിച്ചു സ്ത്രീശരീരം ഏറെ മാറ്റങ്ങള്ക്ക് വിധേയമാകുന്ന സമയമായത് കൊണ്ട് ആണെന്ന് വേണം അനുമാനിക്കാൻ .

പിന്നീടതു അസ്വാസ്ഥ്യങ്ങളോടുള്ള , അവളിലെ സ്ത്രീത്വത്തോടുള്ള കരുതൽ നിമിത്തമായിരിക്കണം അവൾക്ക് ശബരിമലയിൽ പ്രവേശനം നിഷേധിക്കപ്പെട്ടത്. ഭാവി തലമുറയെ ചുമക്കുന്ന ഗർഭപാത്രങ്ങൾ കരുത്തുറ്റവയാകണം എന്ന നിർബന്ധമുള്ള മുൻതലമുറ ഒരു കരുതലെന്ന നിലയ്ക്ക് സ്ത്രീകള്ക്ക് പരിപൂർണ്ണമായ വിശ്രമം അനുവദിച്ചതാവാം കാലക്രമേണ അശുദ്ധിയായ് മുദ്ര കുത്തപ്പെട്ടത്. ഈ സമയത്ത് സ്ത്രീകള് അശുദ്ധരല്ല എന്നതിന് ദൃഷ്ടാന്തമായി പെട്ടന്ന് ഓർമ്മ വരുന്നത് എഴുത്തച്ഛന്റെ വരികളാണ്,

“ഋതുവായ പെണ്ണിനുമിരപ്പനും ദാഹകനും
പതിതന്നുമഗ്നിയജനം ചെയ്ത ഭൂസുരനും
ഹരിനാമകീര്‍ത്തനമിതൊരു നാളുമാര്‍ക്കുമുട-
നരുതാത്തതല്ല ഹരിനാരായണായ നമഃ”

ഇനിയും ഉദാഹരണമെടുത്താൽ, പ്രസവ ശേഷം കുറച്ചു കാലത്തേക്ക് ഒരു സ്ത്രീ ജന സമ്പർക്കത്തിൽ നിന്നും അകന്നു കഴിയാറുണ്ട്. അത് കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിനു വേണ്ടിയാണ്. അതുപോലെ കുടുംബത്തിലൊരു ജനനമോ മരണമോ നടന്നാൽ ആരും ക്ഷേത്ര ദർശനം പതിവില്ല. പ്രസവം അടുത്തൊരു സ്ത്രീക്ക് ക്ഷേത്ര ദർശനം പതിവില്ല. കുടുംബത്തിൽ മരണം ഉണ്ടായാൽ പുരുഷന്മാർ ക്ഷൗരം ചെയ്യുക പതിവില്ല. ഇവയെല്ലാം സ്വാതന്ത്രക്കുറവു ആണ് എന്ന് തോന്നിയാൽ പിന്നെ ഒരു രക്ഷയും ഇല്ല. ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ സമൂഹത്തിലെ രീതികൾക്കനുസരിച്ച് ജീവിക്കുക എന്നതും ഒരു പൌരന്റെ ഉത്തരവാദിത്വമാണ്.

പെണ്‍കുഞ്ഞിന്റെ ആദ്യാർത്തവം ഉത്സവമായി കൊണ്ടാടുന്ന സംസ്കാരമാണ് നമ്മുടേത്‌. ചെങ്ങനൂർ ദേവിയുടെ തീണ്ടാരി തുണി പോലും ആരാധിക്കപ്പെടുന്ന നാടാണിത്. കാമാഖ്യാ ദേവിയുടെ ആർത്തവം അംബുബാചി ആഘോഷമാകുന്നിടവും ഇത് തന്നെ. സനാതന സംസ്കൃതിയിൽ ആർത്തവം അങ്ങേയറ്റം പരിചരണവും ശ്രദ്ധയും ആവശ്യമായ അവസ്ഥ ആയി കരുതുന്നു എന്നല്ലേ ഇതില്നിന്നും മനസ്സിലാവുന്നത് ?

ഇനി, ഈ സമയങ്ങളിൽ തന്റെ ശരീരം പ്രയോജനമില്ലാത്ത വസ്തുക്കളെ പുറം തള്ളുന്നത് മൂലം താൻ അശുദ്ധയാണ് എന്ന് സ്വയം ഒരു സ്ത്രീക്ക് തന്നെ തോന്നുവാനുള്ള സാധ്യത തള്ളിക്കളയാനാകുമോ?

അങ്ങനെയുള്ള ഒരു ഭക്തയും തന്റെ ആർത്തവ ചക്രം ആരംഭിക്കുന്നതിനു മുന്പോ ശേഷമോ അല്ലാതെ ക്ഷേത്ര ദർശനം നടത്താൻ തയ്യാറാവില്ല എന്ന വസ്തുത ആണയിട്ടു പറയാവുന്നതാണ്. ക്ഷേത്ര ദർശനം നടത്താത്തതിൽ അവർക്ക് യാതൊരു പരാതിയും ഇല്ല എന്ന് മാത്രമല്ല വ്രതമെടുക്കുന്ന വീട്ടിലെ പുരുഷന്മാർക്ക് സ്വമേധയ എല്ലാ സഹായവും ചെയ്യുവാൻ അവർ തയ്യാറാണ് താനും. പിന്നെ ആർക്കാണക്കാര്യത്തിൽ ഇത്ര വേവലാതി? ഭക്തി തൊട്ടു തീണ്ടാത്ത അഭിനവ ഫെമിനിസ്റ്റുകള്ക്ക് ശബരിമല അയ്യപ്പൻറെ കാര്യത്തിൽ എന്തുകൊണ്ടാണിത്ര ആശങ്ക? ഭക്തരുടെ സ്വതന്ത്രത്തിൽ ഈ അവിശ്വാസികൾ ഇടപെടുന്നതെന്തിന്?

ഹൈന്ദവ പാരമ്പര്യം വിലക്കുകളുടെ പാരമ്പര്യമല്ല. ഭക്തർ ഭഗവാൻറെ ഭാവം അറിഞ്ഞു അതാതു ദേവസ്ഥാനത്തെ ചിട്ടകൾ സ്വമേധയാ പാലിച്ചു പോരുന്ന രീതിയാണ് ഹിന്ദുപാരമ്പര്യം . അത് കൊണ്ട് തന്നെ, പണ്ടത്തെ കാലത്തു 41 ദിവസത്തെ വ്രതചിട്ടകൾ അനുഷ്ഠിക്കാത്ത ആരും തന്നെ ക്ഷേത്രദർശനം നടത്തിയിരുന്നില്ല. 41 ദിവസത്തെ അതി കഠിനമായ വ്രതാനുഷ്ടാനങ്ങൾ ശബരിമലയാത്രയിൽ ഒഴിച്ച് കൂടാനാവാത്തതാണല്ലോ . ആരോഗ്യവതിയായ ഒരു സ്ത്രീക്ക് ഈ കാലഘട്ടത്തിനുള്ളിൽ ആർത്തവമുണ്ടാകാതെ തരമില്ല. ആതോടെ വ്രതം ആ ദിവസങ്ങളിലെങ്കിലും മുടക്കപെടും. അത് കൊണ്ട് തന്നെ ശബരിമലയിൽ സ്ത്രീകൾ പോകാതിരുന്നിട്ടുണ്ടെങ്കിൽ കഠിനമായ വ്രതാനുഷ്ടാനങ്ങൾ ആ സമയങ്ങളിൽ വേണ്ട എന്നത് കൊണ്ടാവാം. വ്രതാനുഷ്ഠാനം മുടക്കം കൂടാതെ നടത്തണമെങ്കിൽ ഈ 41 ദിവസത്തിനിടയിൽ ആർത്തവമുണ്ടായാൽ നടക്കുകയുമില്ല. മാത്രമല്ല കാട്ടു വഴികളിലൂടെ ഇറങ്ങിയും കയറിയും യാത്രനടത്തി സ്ത്രീകൾ സന്നിധാനത്ത് എത്തിച്ചേരുന്നത് അത്യന്തം അപകടകരവും ആയിരുന്നു....

ഈശ്വരന് രൂപമില്ല എന്ന് പറയുന്നു. അതെ സമയം ഹിന്ദുക്കള്‍ നിരവധി രൂപം വെച്ച് പൂജിക്കുകയും ചെയ്യുന്നു ഇതിലെ വൈരുദ്ധ്യം എങ്ങിനെ വിശദീകരിക്കാം?

ഈശ്വരന് രൂപമില്ല എന്ന് പറയുന്നു. അതെ സമയം ഹിന്ദുക്കള്‍ നിരവധി രൂപം വെച്ച് പൂജിക്കുകയും ചെയ്യുന്നു ഇതിലെ വൈരുദ്ധ്യം എങ്ങിനെ വിശദീകരിക്കാം?

ഉദാഹരണ സഹിതം വിശദീകരിക്കാം

ഒരിക്കല്‍ ചിത്രകാരൻമാർക്ക് ഇടയിൽ ഒരു സംശയം ഈശ്വരന് രൂപമില്ല എന്ന് പറയുന്നു. അതെ സമയം ഹിന്ദുക്കള്‍ നിരവധി രൂപം വെച്ച് പൂജിക്കുകയും ചെയ്യുന്നു ഇതിലെ വൈരുദ്ധ്യം എങ്ങിനെ വിശദീകരിക്കാം.

ഒത്തുകൂടി ഒരു സന്യാസി കണ്ടു അവരുടെ സംശയം ആവർത്തിച്ചു. അല്പ സമയതെ മൗനത്തിനു ശേഷം സന്യാസി അവരോട് ചോദിച്ചു ഞാന്‍ ഒരു പെണ്‍കുട്ടിയെ അവളുടെ സൌന്ദര്യത്തെ വിശദീകരിക്കാം നിങ്ങള്‍ക്ക് അത് വരക്കാന്‍ പറ്റുമോ? അവര്‍ വരക്കാം എന്ന് പറഞ്ഞു ഞാന്‍ ഒരു പെണ്‍കുട്ടിയുടെ ഓരോ അവയവും വര്‍ണിച്ചു അവര്‍ അത് എഴുതിയെടുത്തു 5 പേര് വരയ്ക്കാന്‍ ആരംഭിച്ചു ഒരു മണിക്കൂറിനുള്ളില്‍ അവര്‍ വരച്ചു തീര്‍ത്തു ആ ചിത്രങ്ങള്‍ നോക്കി സന്യാസി പറഞ്ഞു നിങ്ങള്‍ ചോദിച്ചതിനു ഉത്തരം ഇതാ എന്റെ മനസ്സില്‍ മാത്രമുള്ള ഒരു പെണ്‍കുട്ടിയുടെ രൂപം ഞാന്‍ പറഞ്ഞു നിങ്ങള്‍ വരയ്ക്കുകയും ചെയ്തു പക്ഷെ 5 പേര് വരച്ചതും 5 ഛായ ആയിരുന്നു അതായത് ഇല്ലാത്ത ഒന്നിന് നിങ്ങള്‍ വരച്ചതും എന്റെ മനസ്സില്‍ ഉള്ളതും കൂടി 6 രൂപങ്ങള്‍ അപ്പോള്‍  പെണ്‍കുട്ടിക്ക് ആണോ അതോ നമ്മുടെ മനസ്സില്‍ ആണോ രൂപങ്ങള്‍? അതെ സമയം ഈ പെണ്‍കുട്ടി ഉണ്ടായിരുന്നെങ്കില്‍ എല്ലാവരും നോക്കി വരചിരുന്നെങ്കില്‍ ഒരേ ഛായ ആകുമായിരുന്നു അവര്‍ക്ക് കാര്യം പിടി കിട്ടി അതായത് ഈശ്വരന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഓരോരുത്തരുടെ മനസ്സിലും ഓരോ രൂപങ്ങള്‍ അവ്യക്തമായി ഉദയം കൊള്ളുന്നു ആ രൂപത്തെ പറയുമ്പോള്‍ അതിനെ വാങ്മയ രൂപം ആക്കുന്നു ആ വാങ്മയ രൂപത്തെ ദൃശ്യ രൂപം ആക്കുമ്പോള്‍ പല രൂപം ഉണ്ടാകുന്നു അതിനാല്‍ ആണ് ഏകം സത് വിപ്രാ ബഹുധാ വദന്തി എന്ന് വേദത്തില്‍ പറഞ്ഞത്.

ഈശ്വരന് രൂപം ഇല്ലേ?

ഇല്ല അഥവാ ശൂന്യം എന്നൊരു അവസ്ഥ ഇല്ല കാരണം ശൂന്യാകാശം എന്ന് പറയുമ്പോള്‍ എന്ത് കൊണ്ട് എന്നാ ചോദ്യം ഉയരും പ്രാണ വായുവും ആകര്‍ഷണ ശക്തിയും അവിടെ ഇല്ല പിന്നെ എന്താണ് ഉള്ളത്? അവിടെ പ്രാണവായുവും ആകര്‍ഷണ ശക്തിയും ഇല്ലാതിരിക്കാന്‍ ഉള്ള കാരണം ഉണ്ട് കാരണം അവിടെ ഉണ്ടെങ്കില്‍ പിന്നെ അതെങ്ങിനെ ശൂന്യം ആകും? മാത്രമല്ല ഈ പ്രപഞ്ചം മുഴുവനും നിറഞ്ഞിരിക്കുന്നത്‌ ആ ബ്രഹ്മം ആണ് അങ്ങിനെ ആണെങ്കില്‍ പിന്നെവിടെ ആണ് ശൂന്യത? അപ്പോള്‍ ആന്തരികമായി നമ്മള്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അവിടെ ഇല്ല എന്നെ ഉള്ളൂ അപ്പോള്‍ ഈശ്വരന് രൂപം ഇല്ല എന്ന് പറയുമ്പോള്‍ പിന്നെന്താണ് ഉള്ളത്? എന്നചോദ്യം പ്രസക്തമാണ് ഈശ്വരന്‍ ഉണ്ട് എന്ന് പറയുമ്പോള്‍ ഒരു കാരണം ഉണ്ട് മാത്രമല്ല ഉള്ളതിന് രൂപവും ഉണ്ട് അല്ലെങ്കില്‍ ഉണ്ട് എന്ന് എങ്ങിനെ പറയും? അപ്പോള്‍ ഈ പ്രപഞ്ചത്തില്‍ എന്തെല്ലാം ദൃശ്യ വസ്തുക്കള്‍ ഉണ്ടോ? അതൊക്കെ ഈശ്വരന്‍റെ രൂപങ്ങള്‍ തന്നെയാണ് ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് വിരാട് രൂപം ഉണ്ടായത് ഉദാഹരണ സഹിതം വ്യക്തമാക്കാം. നമുക്ക് കുഞ്ഞുങ്ങള്‍ ഉണ്ട് അവ നമ്മളില്‍ നിന്ന് ഉണ്ടായതാണ് എന്നാല്‍ ഒരാള്‍ക്ക്‌ കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതിനു മുന്‍പ് അയാളെ കീറി മുറിച്ചാല്‍ കുഞ്ഞുങ്ങളോ അതിനു കാരണമായ ശുക്ല്മോ കാണുമോ? ഇല്ല എന്ന് വ്യക്തമല്ലേ? അപ്പോള്‍ ആ കുഞ്ഞുങ്ങള്‍ എവിടെ ആയിരുന്നു? തീര്‍ച്ചയായും സൂഷ്മ രൂപത്തില്‍ നമ്മളില്‍ ഉണ്ട് അപ്പോള്‍ ഈ പ്രപഞ്ചം സൂഷ്മരൂപത്ത്തില്‍ ഈശ്വരനില്‍ ഉണ്ടായിരുന്നു അവ ദ്ര്ശ്യമായപ്പോള്‍ വിവിധ ദൃശ്യരൂപത്തില്‍ നമുക്ക് ദൃശ്യമായി. അപ്പോള്‍ നമ്മുടെ ഋഷീശ്വരന്മാര്‍ മനനം ചെയ്തു ഈശ്വര രൂപത്തെ ദൃശ്യമാക്കി കാരണം മനനം ചെയ്ത ഋഷികളും ഉണ്ടായ രൂപവും ഒന്ന് തന്നെ. അങ്ങിനെ ബ്രഹ്മ-വിഷ്ണു മഹേശ്വരാ ദി രൂപങ്ങള്‍ ഈശ്വര രൂപം തന്നെ ഈശ്വര സ്വരൂപമായ ഋഷികള്‍ തങ്ങളുടെ യഥാര്‍ത്ഥ രൂപം ആവിഷ്കരിച്ചു എന്നല്ലേ അതിനര്‍ത്ഥം? മറ്റു മതങ്ങളും നമ്മുടെ സിദ്ധാന്തവും തമ്മിലുള്ള വ്യത്യാസം ഇവിടെ ആണ് നമ്മെ സംബന്ധിച്ച് ഇല്ല എന്നൊന്ന് ഇല്ല അതി ഗഹനമായ വേദാന്ത ഭാഗം ആണ് ഇത് അപ്പോള്‍ നമ്മുടെ ആചാര അനുഷ്ടാനങ്ങള്‍ സത്യവും യുക്തിയും ഉള്ളതാണ്. ഇത്രയൊന്നും ഉയര്‍ന്ന ചിന്തയോ സങ്കല്‍പ്പമോ മറ്റുള്ളവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല എന്നതാണ് സത്യം

വിമാനങ്ങളും നമ്മുടെ സനാതന ധര്‍മ്മ ഗ്രന്ഥങ്ങളും

വിമാനങ്ങളും നമ്മുടെ സനാതന ധര്‍മ്മ ഗ്രന്ഥങ്ങളും

ഭാരതീയ സനാതന ഗ്രന്ഥങ്ങളില്‍ പറക്കാന്‍ കഴിയുന്ന വാഹനങ്ങളെ പറ്റി ധാരാളംപരാമര്‍ശങ്ങള്‍ ഉണ്ട്. ക്ഷണനേരം കൊണ്ട് ആകാശത്തില്‍ പൊങ്ങിപറക്കുന്ന ഒരുധൂമകേതു എന്നപോലെ അപ്രത്യക്ഷമാകുന്ന രണ്ടുനിലകളോട്കൂടിയ വിമാനങ്ങള്‍ അഥവാ ദിവ്യരഥങ്ങള്‍ ഉണ്ടെന്നു പലപുരാണങ്ങളും പറയുന്നു. പരമശിവന്റെത്രിപുര ദഹനം ഓര്‍ക്കുക. മൂന്നുപുരങ്ങള്‍ ഒരേ നേര്‍രേഖയില്‍ വന്നപ്പോളാണ് ഒരസ്ത്രം കൊണ്ട് ഭഗവാന്‍ അത് നശിപ്പിച്ചത്. ഈപറക്കുന്ന പുരങ്ങള്‍ വിശിഷ്ടമായ വിമാനങ്ങള്‍ തന്നെയാണ്. വേദങ്ങളും ഇതിഹാസങ്ങളും വിവര്‍ത്തനം ചെയ്യുകയാണെങ്കില്‍ പറക്കുവാന്‍ കഴിവുള്ള യന്ത്രങ്ങളെ കുറിച്ചും ആധുനിക സയന്‍സ്ഫിക്ഷനുകളില്‍ പറയുന്നതിനേക്കാള്‍ വൈദഗ്ധ്യം ഉള്ള ആയുധങ്ങളുടെയും പരംമാര്‍ശം നമുക്ക് കാണാന്‍ കഴിയുമെന്നു ആചാര്യ എം ആര്‍ രാജേഷ് പറയുന്നു. അദ്ദേഹം പറഞ്ഞത് നമുക്ക് തള്ളിക്കളയാന്‍ കഴിയില്ല. മറ്റുമതങ്ങളുടെ വീക്ഷണം ആധുനിക ശാസ്ത്രം പറയുന്ന വീക്ഷണത്തിനു യോജിച്ചതല്ല. എന്നാല്‍ സമയം ചാക്രികമാണ്. അതായത് കടന്നു പോയവ വീണ്ടും വരുമെന്നര്‍ത്ഥം. തിയോസഫിക്കല്‍ സൊസൈറ്റിയുടെ സ്ഥാപകരില്‍ ഒരാളായ കേണല്‍ ഹെന്‍ട്രി എസ ഓള്‍ക്കോട്ട് പറഞ്ഞകാര്യം ശ്രീരാജേഷ് പറയുന്നു, പൌരാണിക ഭാരതീയര്‍ വ്യോമയാനങ്ങ്ള്‍ നിയന്ത്രിക്കാന്‍ കഴിവ്ഉള്ളവര്‍ ആയിരുന്നു. അതിലിരുന്നു യുദ്ധം ചെയ്യാനും അവര്‍ക്ക് കഴിയുമായിരുന്നു. അന്തരീക്ഷത്തില്‍ ഉള്ള വായുവിന്റെ വ്യതിയാനവും ആപേക്ഷിക താപനിലയും ഈര്‍പ്പത്തിന്റെ അളവും വ്യത്യസ്ത വാതകങ്ങളുടെ ഗുരുത്വവും സാന്ദ്രതയും എത്ര എന്നുള്ള ജ്ഞാനവും അവര്‍ക്ക് ഉണ്ടായിരുന്നു

അനശ്വോ ജാതോ അനഭി ശുരു ക്ഥൃോ
രഥസ്ത്രിചക്രഃപരി വര്‍ ത്ത തേ രജഃ
മഹത്ത ദ്വോ ദേവ്യസ്യ പ്രവാചനംദ്യാമ്യഭവഃ
പൃഥിവീം യച്ച പുഷ്യഥ [ഋഗ്വേദം]

അര്‍ത്ഥം -: അഗ്നി കൊണ്ടും ജലം കൊണ്ടും ചലിപ്പിക്കുന്ന വിമാനങ്ങളില്‍ ഭൂമിയിലും ജലത്തിലും ആകാശത്തിലും സഞ്ചരിച്ച് നിങ്ങള്‍ ഐശ്വര്യങ്ങളെ സമ്പാദിച്ച്പൂര്‍ണ സുഖത്തെ അനുഭവിക്കുന്നവര്‍ ആകട്ടെ!