ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 July 2022

ബല അതിബല മന്ത്രം


ബല അതിബല മന്ത്രം

വിശപ്പും ദാഹവും അറിയാതിരിക്കുന്നതിലേക്കു ,
ശ്രീരാമനു വിശ്വാമിത്ര മഹർഷി കൊടുത്ത ഉപദേശം ബല, അതിബല മന്ത്രം.

സാമവേദത്തിലെ സാവിതേ്യാപനിഷത്തില്‍ ബല അതിബല എന്നീ മന്ത്രങ്ങള്‍ കണ്ടെത്താം. 

ഋഷി - വിരാട് പുരുഷം 
ഛന്ദസ്സ് - ഗായത്രി
ദേവത - ഗായത്രി
ബീജം - അകാരം
ശക്തി - ഉകാരം
കീലകം - മ കാരം
വിനിയോഗഃ ക്ഷുധാദി നിരസനേ.
 ഷഡംഗന്യാസം- 

1. ഓം ക്ലീം ഹൃദയായ നമഃ 
2. ഓം ക്ലീം ശിരസേ സ്വാഹാ.
3. ഓം ക്ലീം ശിഖായൈ വഷട്. 
4. ഓം ക്ലീം കവചായ ഹും. 
5. ഓം ക്ലീം നേത്രായ വൗഷട്. 
6.ഓം ക്ലീം അസ്ത്രായ ഫട്

ധ്യാനം:- അമൃതകരതലാഗ്രൗ സര്‍വ്വ സംജീവാനാഢ്യാ- വഘഹരണ സദക്ഷൗ വേദസാരേ മയൂഖേ പ്രണവമയ വികാരൗ ഭാസ്‌കാര ദേഹൗ സതത മനുഭവേ ള ഹം തൗ ബലാതീബലാന്തൗ

(കരതലത്തില്‍ അമൃതത്തെ ധരിക്കുന്നവനും സര്‍വ്വവിധ സംജീവനശക്തിക്കും ഇരിപ്പിടമായവനും പാപങ്ങളെ നശിപ്പിക്കുന്നതില്‍ സമര്‍ത്ഥന്മാരും വേദസ്വരൂപികളും മയൂഖാവലികളോടു കൂടിവരുമായ ആ ബലാതിബലകളാകുന്ന വിദ്യകളുടെ ദേവന്മാരെ ഞാന്‍ സദാ അനുഭവിക്കുന്നു)

മന്ത്രം:- 

ഓം ഹ്രീം ബലേ മഹാദേവി ഹ്രീം മഹാബലേ ക്ലീം ചതുര്‍വ്വിധ പുരുഷാര്‍ത്ഥസിദ്ധിപ്രദേ തത് സവിതുര്‍വരദാത്മികേ, 
ഹ്രീം വരേണ്യം ഭര്‍ഗ്ഗോ ദേവസ്യ വരദാത്മികേ, അതിബലേ സര്‍വ്വദയാമൂര്‍ത്തേ ബലേ സര്‍വ്വക്ഷുദ്രമാപനാശിനി ധീമഹി ധിയോ യോനജാതേ പ്രചുര്യാ ധീമഹി പ്രചേദാത്മികേ പ്രണവ ശിരസ്സാത്മികേ ഹും ഫട് സ്വാഹാ .

NB:- മന്ത്രം അറിവിലേക്ക് വേണ്ടി മാത്രം ..
ജപം ഗുരു ഉപദേശ പ്രകാരം മാത്രം.


26 July 2022

പണ്ട് രാമായണ കാലത്ത് ഉണ്ടായിരുന്ന വിദ്യകൾ

പണ്ട് രാമായണ കാലത്ത് ഉണ്ടായിരുന്ന വിദ്യകൾ

ഇന്ന് നമ്മൾക് അറിയാവുന്ന വിദ്യകൾ... പണ്ട് രാമായണ കാലത്ത് ഉണ്ടായിരുന്ന വിദ്യകൾ ഏതെല്ലാം എന്ന് നോക്കാം. ഇതിൽ എല്ലാ ശാസ്ത്ര വിഭാഗങ്ങളും ഉണ്ട്. യോജിക്കുന്നവ പറയാം. 

1.ദണ്ഡ ചക്ര വിദ്യ.. measurement 
2.കാല ചക്ര വിദ്യ... calender 
3.ധർമ ചക്ര വിദ്യ... psychology 
4.വിഷ്ണു ചക്ര വിദ്യ..geenom theory 
5.ഇന്ദ്ര ചക്രം വിദ്യ...atmosphere theory
6.വജ്റാസ്ത്ര വിദ്യ...diamond make arrow
7.ശൈവ ശൂല വിദ്യ.. ultra violet radiation
8.ഐഷിക വിദ്യ.. enviornment study
9.ബ്രഹ്മ ശിരാസ്‌ത്ര വിദ്യ.. nuclear fission 
10.ബ്രഹ്‌മാസ്‌ത്ര വിദ്യ... nuclear fusion 
11.മോദകീ വിദ്യ... energy preservation 
12.ധർമ പാശ വിദ്യ.. mind treatment 
13.കാല പാശ വിദ്യ.. cyanide weapons 
14.വരുണ പാശ വിദ്യ.. water cannon
15.പരമാസ്ത്ര വിദ്യ....ecology 
16.ശുഷ്‌ക വിദ്യ... drying techniques 
17.ചൈനകാസ്ത്ര വിദ്യ.. seperation techniques 
18.നാരായണാസ്ത്ര വിദ്യ..soul segregatting 
19.ആഗ്നേയാസ്ത്ര വിദ്യ... fire making 
20.പ്രഥനാസ്‌ത്ര വിദ്യ.. digging techniques 
21.ഹയ ശിരഃ വിദ്യ.. storming techniques 
22.ക്രൗഞ്ചഅസ്ത്ര വിദ്യ.. two headed missile 
23.കങ്കാള വിദ്യ.. darkness making technique 
24.മുസല വിദ്യ...roller throwing technique 
25.കപാല വിദ്യ.. stone pelting technique 
26.കങ്കണ വിദ്യ... palm binding techniques 
27.അസിത വിദ്യ.. movement arrest techniques
28.മാനവ വിദ്യ.. mind controlling technique 
29.പ്രശമന വിദ്യ..anasthecia 
30.പ്രസ്ഥാപന വിദ്യ... building techniques 
31.സൗര വിദ്യ.. solar energy techniques 
32.വർഷണ വിദ്യ.. raining technique 
33.സംതാപന വിദ്യ.. heating technique 
34.വിലാപന വിദ്യ... tear gas techniques 
35.മോഹന വിദ്യ... illusion creating technique 
36.മാദക വിദ്യ.. lust making technique 
37.താമസ വിദ്യ.. light blocking technique 
38.സൗമന്യ വിദ്യ... mind charming techniques 
39.സം വർത്തക വിദ്യ.. obeying technique 
40.മൗസല വിദ്യ... moulding technique 
41.മായ ധാര വിദ്യ... water illusion technique 
42.സത്യാസു വിദ്യ... metum psychosis 
43.തേജപ്രഭ വിദ്യ... illuminating techniques 
44.സൗമ്യ വിദ്യ...cooling technique 
45.സ്ത്വഷ്ട വിദ്യ.. building technology 
46.സദാമന വിദ്യ... concious making technique 

ഇത് ഒന്നും ശരിയല്ലെങ്കിൽ cambridge യൂണിവേഴ്സിറ്റിക്കും, കാലിഫോർണിയ യൂണിവേഴ്സിറ്റിയും oxford യൂണിവേഴ്സിറ്റിയും, കാപ്പൻ ഹോഗ് യൂണിവേഴ്സിറ്റിയും എന്തിനാണ് നമ്മുടെ താളിയോല ഗ്രന്ഥങ്ങൾ അവിടെ സൂക്ഷിച്ചു വച്ചു സ്ഥലം കളയുന്നത്. അതിങ്ങോട്ട് തിരിച്ചു തന്നുകൂടെ 

19 July 2022

ശ്രീരാമനെ നിങ്ങൾ എന്തു വിളിക്കും?

ശ്രീരാമനെ നിങ്ങൾ എന്തു വിളിക്കും?

ശ്രീ രാമചന്ദ്രനെ ദശരഥ ചക്രവർത്തി മാത്രം രാമ എന്നു വിളിക്കാറുണ്ട്. 
പിതാവായതു കാരണം ഈ അധികാരം അദ്ദേഹത്തിന് മാത്രമാണ്.

മാതാവായ കൗസല്യ മകനെ രാമഭദ്ര എന്നു വിളിക്കും അമ്മയുടെ വാത്സല്യം മുഴുവൻ ആ നാമത്തിൽ നിറഞ്ഞു നില്ക്കുന്നു.

ചെറിയമ്മയായ കൈകേയി രാമചന്ദ്ര എന്നു വിളിക്കും. കുഞ്ഞായിരുന്നപ്പോൾ ചന്ദ്രനെ വേണം എന്നു വാശിപിടിച്ചു കരഞ്ഞു. അതിനു ഒരു കണ്ണാടിയിൽ ചന്ദ്രബിംബത്തെ കാണിച്ചു സമാധാനപ്പെടുത്തി. അതുകാരണം  
രാമചന്ദ്ര എന്നു വിളിക്കും. 

ബ്രഹ്മർഷിയായ വസിഷ്ടൻ
ശ്രീരാമനെ വേധസേ എന്നു വിളിക്കും.

അയോദ്ധ്യ നഗരവാസികൾ എല്ലാവരും അവരുടെ രഘുവംശരാജനെ രഘുനാഥ എന്നു വിളിക്കും.
 
സീതാദേവി നാഥ എന്നു വിളിക്കും.

മിഥില വാസികൾ സീതാപതിയെ അഭിമാനത്തോടെ സീതാപതേ എന്നു വിളിക്കും.

ഇതെല്ലാ നാമങ്ങളും ചേർന്നതാണ് ഈ ശ്ലോകം: 

രാമായ രാമഭദ്രായ 
രാമചന്ദ്രായ വേധസേ 
രഘുനാഥായ നാഥായ
സീതായ പതയെ നമഃ.   

ദശരഥ ചക്രവർത്തി - രാമ
കൗസല്യ - രാമഭദ്ര
കൈകേയി - രാമചന്ദ്ര
വസിഷ്ടൻ - വേധസേ
അയോദ്ധ്യ നഗരവാസികൾ - രഘുനാഥ
സീതാദേവി - നാഥ
മിഥില വാസികൾ - സീതാപതേ

7 July 2022

കതിവനൂർ വീരൻ

കതിവനൂർ വീരൻ

കണ്ണൂര്‍ ജില്ലയില മാങ്ങാടുള്ള കുമാരപ്പൻ ചക്കിയമ്മ ദമ്പതികൾക്ക് പിറന്ന ഏക ആൺ തരി. അവനെ അവര്‍ മന്ദപ്പനെന്നു നാമകരണം ചെയ്തു.

കൂട്ടുകാരോടൊന്നിച്ചു നായാടി കളിച്ച ബാല്യം കാലം കഴിഞ്ഞു വലുതായിട്ടും ജോലി ഒന്നും ചെയ്യാതെ ഈ നായാട്ടു ശീലം തുടര്‍ന്നപ്പോള്‍ കുമാരപ്പന്‍ മകനെ അടിക്കാന്‍ തുനിഞ്ഞു. കോപം പൂണ്ട മന്ദപ്പന്‍ തന്റെ ആയുധങ്ങളുമെടുത്തു വീട് വിട്ടിറങ്ങി. ആ യാത്ര അവസാനിച്ചത് കതിവനൂരുള്ള തന്റെ അമ്മാവന്റെ വീട്ടിലായിരുന്നു. അവിടെ മന്ദപ്പനെ അവർ സ്നേഹത്തോടെ വളർത്തി,. കളരിയില്‍ അയച്ചു ആയോധന വിദ്യകൾ പഠിപ്പിച്ചു. 
യുവാവായ മന്ദപ്പന് ചെമ്മരത്തി എന്ന പെണ്ണിനോട് പ്രണയം തോന്നി. അവളെ വിവാഹം കഴിച്ചു സന്തോഷത്തോടെ ജീവിതം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന കാലത്താണ് ചെമ്മരത്തിക്ക് മന്ദപ്പന്‍ ജോലി ചെയ്യാന്‍ മടിയനാണ് എന്നുള്ള വിവരം മനസ്സിലായത്. പക്ഷെ രണ്ടുപേര്‍ക്കും ഉള്ളില്‍ സ്നേഹമുണ്ടായിരുന്നു. മന്ദപ്പന്റെ മടിമാറാന്‍ അവൾ അവനെ എള്ള്മുതിച്ചു എണ്ണയുണ്ടാക്കാന്‍ അങ്ങാടിയിലെക്കയച്ചു .

അങ്ങാടിയില്‍ പോയി തിരിച്ചു വരാന്‍ വൈകിയ സുന്ദരനായ മന്ദപ്പനെ അവള്‍ക്ക് സംശയമായി. വൈകി വിശന്നു വലഞ്ഞു വന്ന മന്ദപ്പനോട് “എണ്ണ വിറ്റുകിട്ടിയ പണംകൊണ്ട് ഏതു പെണ്ണിന്റെ പുറകെ പോയെന്നു” അവള്‍ ചോദിച്ചു. കലഹമില്ലാതിരിക്കാന്‍ മറുപടിയൊന്നും പറയാതെ മന്ദപ്പന്‍ ചോറുണ്ണാനിരുന്നു. ആദ്യ പിടിചോറില്‍ മുടികിട്ടി. അതുകളഞ്ഞു രണ്ടാം പിടിച്ചോറെടുത്തപ്പോള്‍ യുദ്ധകാഹളം കേട്ടൂ. കുടകര്‍ മലയാളത്താന്‍മാരെ ആക്രമിക്കാന്‍ വരുന്നു!!. പടപ്പുറപ്പാട് കേട്ടിട്ടും ഭക്ഷണം കഴിക്കുന്നത് വീരന് ചേര്‍ന്നതല്ല എന്നുമനസ്സില്‍ കരുതിയ മന്ദപ്പന്‍ തന്റെ ആയുധങ്ങളുമെടുത്തു പടയ്ക്കിറങ്ങാന്‍ ഒരുങ്ങി. തല വാതിലിനു മുട്ടി ചോര വന്നു. അതുകണ്ട ചെമ്മരത്തി “പടയ്ക്കിറങ്ങുമ്പോള്‍ ചോര കണ്ടാല്‍ മരണമുറപ്പെന്നു പറഞ്ഞു. എന്നിട്ടും മന്ദപ്പന്‍ ഒന്നും പറഞ്ഞില്ല. അപ്പോള്‍ അവള്‍ തന്റെ സംസാരം തുടര്‍ന്നുകൊണ്ടിരുന്നു .

“ആറുമുറിഞ്ഞ് അറുപത്താറു ഖണ്ഡമാകും. നൂറുമുറിഞ്ഞ് നൂറ്റിയെട്ടു തുണ്ടാമാകും. കണ്ട കൈതമേലും മുണ്ടമേലും മേനി വാരിയെറിയും കുടകന്‍” തുടങ്ങി ശാപവാക്കുകള്‍ അവള്‍ ഉരുവിട്ടു. നീ പറഞ്ഞതെല്ലാം സത്യമാകട്ടെ എന്ന് പറഞ്ഞു ഒരു മന്ദഹാസത്തോട് കൂടി മന്ദപ്പന്‍ അവിടെ നിന്നും പുറപ്പെട്ടു. വഴിയില്‍ വച്ച് മച്ചുനനെ കണ്ടു. താന്‍ “മരിച്ചാല്‍ ഇവിടെയുള്ള വാഴകള്‍ മുഴുവന്‍ അന്ന് തന്നെ കുലയ്ക്കുമെന്നു” പറഞ്ഞു പടയ്ക്ക് പോയി. മലയാളത്താന്‍മാര്‍ മന്ദപ്പന്റെ സഹായത്തോടു കൂടി കുടകരെ തോല്‍പ്പിച്ചു .അവര്‍ മന്ദപ്പന്റെ തങ്ങളുടെ രക്ഷകനായി കണ്ടു. അവര്‍ അവനെ വാനോളം പുകഴ്ത്തി. വീട്ടുകാർ സന്തോഷിച്ചു ചെമ്മരത്തിക്ക് തന്റെ നാക്കില്‍ നിന്നും വീണുപോയ വാക്കുകളെക്കുറിച്ച് ഓർത്തു ദുഖം തോന്നി. എങ്കിലും അവന്‍ തിരിച്ചു വരുന്നതിന്റെ, പട ജയിച്ചു വരുന്നതിന്റെ സന്തോഷം അവള്‍ക്കുണ്ടായിരുന്നു. പക്ഷെ ആ സന്തോഷം അധികം നീണ്ടു നിന്നില്ല. വീട്ടിലേയ്ക്കുള്ള യാത്രാ മദ്ധ്യേ, കുടകർ, ഒളിച്ചിരുന്ന്, മന്ദപ്പനെ ചതിയിലൂടെ അരിഞ്ഞു വീഴ്ത്തി, കതിവനൂര്‍ അമ്മാവന്റെ വീട്ടില്‍ മന്ദപ്പന്‍ വച്ച എല്ലാ വാഴയും അന്ന് തന്നെ കുലച്ചു. താന്‍ പറഞ്ഞു പോയ ശാപവാക്കുകൾ ഫലിച്ചതിൽ മനംനൊന്ത് ചെമ്മരത്തി മന്ദപ്പന്റെ ചിതയില്‍ ചാടി ആത്മഹത്യ ചെയ്തു. കുടകര്‍ തുണ്ടം തുണ്ടമായി അരിഞ്ഞു വീഴ്ത്തിയ ദേഹത്തിലെ ഓരോ കഷണങ്ങളും അവിടെ നിന്നും ജീവന്‍ വച്ചത് പോലെ അനങ്ങി. വീരനായ അവന്‍ ദൈവമായി മാറിയെന്നു അവര്‍ക്ക് മനസ്സിലായി. മന്ദപ്പനെ കതിവനൂര്‍ പടിഞ്ഞാറ്റയില്‍ വച്ചു ദൈവമായി കണ്ടവര്‍ ആരാധിച്ചു...

ഗണപതിയും കറുകപ്പുല്ലും

ഗണപതിയും കറുകപ്പുല്ലും

കറുകപ്പുല്ല് ഹൈന്ദവ പൂജകളില്‍ പ്രധാനമാണ്. ഗണപതിയ്ക്കുള്ള പൂജകളില്‍ പ്രത്യേകിച്ചും. കറുകപ്പുല്ല് പ്രധാനമായും മൂന്നു ശക്തികളെ വഹിയ്ക്കുന്നുവെന്നാണ് വിശ്വാസം. ശിവന്‍, ശക്തി, ഗണേശന്‍ എന്നിവരാണിവ. പൂവില്ലാത്ത കറുകയാണ് പൂജകള്‍ക്കെടുക്കാറ്. കറുക പൂജകള്‍ക്കു പ്രധാനമായതിനു പുറകില്‍ ഒരു കഥയുണ്ട്. ഒരിക്കല്‍ അനലാസുരന്‍ സ്വര്‍ഗത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കി. ഈ അസുരന്റെ കണ്ണില്‍ നി്ന്നും പ്രവഹിച്ച തീയില്‍ പെടുന്ന എല്ലാം ചാമ്പലായി. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ദേവന്മാര്‍ ഗണപതിയെ അഭയം പ്രാപിച്ചു. ഗണപതി അസുരനുമായി യുദ്ധം ചെയ്തു. തന്റെ വിരാടരൂപം പുറത്തെടുത്ത ഗണപതി അസുരനെ വിഴുങ്ങി. എന്നാല്‍ അസുരന്റെ തീ ഗണപതിയുടെ വയറ്റില്‍ ചൂടും അസ്വസ്ഥതകളുമുണ്ടാക്കി. ഗണപതിയുടെ ദേഹം മുഴുവന്‍ ചൂടനുഭവപ്പെട്ടു. ഇതില്‍ നിന്നും സംരക്ഷണം നല്‍കാനായി ചന്ദ്രന്‍ ഗണപതിയുടെ തലയ്ക്കു മീതെ നിന്നു തണല്‍ നല്‍കി. വിഷ്ണുഭഗവാന്‍ തന്റെ താമര നല്‍കി. ശിവന്‍ വയറിനു ചുറ്റും ആശ്വാസം നല്‍കാനായി തന്റെ പാമ്പിനെ നല്‍കി. ഇതൊക്കെക്കൊണ്ടും ഗണപതിയ്ക്ക് ആശ്വാസം ലഭിച്ചില്ല. അവസാനം പല ദിക്കുകളില്‍ നിന്നുള്ള മഹര്‍ഷിമാര്‍ വന്ന് ഗണപതിയ്ക്ക് 21 കറുകപ്പുല്ലുകള്‍ നല്‍കി. ഇതോടെ ചൂടില്‍ നിന്നും ഗണപതി ഭഗവാന് ആശ്വാസം ലഭിയ്ക്കുകയും ചെയ്തു. ഇതെത്തുടര്‍ന്ന് തന്നെ കറുകപ്പുല്ലു കൊണ്ടു പൂജിയ്ക്കുന്നവരില്‍ താന്‍ പ്രസന്നനാകുമെന്ന് ഗണപതി അനുഗ്രഹം നല്‍കി. 21 കറുക കൊണ്ടുള്ള പൂജയാണ് ഏറ്റവും മികച്ചത്. ഇത് ഒരുമിച്ചു കെട്ടി വെള്ളത്തില്‍ മുക്കി ശുദ്ധമാക്കി ഗണപതിയെ പൂജിയ്ക്കണം. ഗണപതിയുടെ കാല്‍ക്കല്‍ നിന്നും തുടങ്ങി കഴുത്തറ്റം കറുക കൊണ്ടു മൂടുന്നത് ഏറ്റവും വിശിഷ്യമായി കരുതാം.

നമ്മൾ നമ്മളായി ജീവിക്കുക

നമ്മൾ നമ്മളായി ജീവിക്കുക

ഞാൻ മരിച്ചു പോയാൽ എല്ലാവരും ഞെട്ടും, കരയും എന്നൊക്കെ നമ്മൾ വിചാരിക്കും എന്നാൽ ഒന്നും ഉണ്ടാകില്ല

നമ്മുടെ ജീവിതത്തെ പറ്റി ഒന്നു നോക്കാം,
നമ്മൾ എന്തോ വല്യ സംഭവമാണെന്നൊക്കെ വിചാരിക്കും, 
നമ്മളില്ലങ്കിൽ ഈ ലോകം തന്നെ നിന്നുപോകും എന്നൊക്കെ കരുതും 

എന്നാൽ മനസിലാക്കിക്കോ നമ്മളിവിടുന്നു അടുത്തനിമിഷം എടുക്കപ്പെട്ടാൽ നമ്മളറിയുന്ന പകുതിയിലേറെപ്പേർ ഒന്നറിയുക പോലുമില്ല ചുരുക്കം ചിലരൊക്കെ ചിലപ്പോൾ ഒന്ന് പതറിയേക്കാം, നമ്മോടൊട്ടി നിൽക്കുന്ന ചെറിയൊരുപിടി ആൾക്കാർ കുറച്ചു നാളത്തേക്ക് നമ്മളെ ഓർത്തേക്കും,  
പിന്നീട് അവരും മറക്കും 

അങ്ങനെ നോക്കിയിരിക്കുന്ന ഞൊടിയിൽ ഒട്ടും പ്രതീക്ഷിക്കാതെ ചുമ്മാ അങ്ങ്‌ അടഞ്ഞു പോകുന്ന അദ്ധ്യായങ്ങളാണ് നമ്മളോരുത്തരും 

നന്ദി പറയാൻ പോലും ജീവിതം നമുക്കൊരവസരം തരണമെന്നില്ല 

അലമാരിയിൽ എടുക്കാതിരിക്കുന്ന പാത്രത്തിൽ ഒരുതവണയെങ്കിലും വയറു നിറയെ ആഹാരംകഴിക്കുക

എടുക്കാതെ വച്ചിരിക്കുന്ന വസ്ത്രങ്ങളൊക്കെ ഒന്നെടുത്തുടുക്കുക ഇഷ്ടപ്പെട്ട ഭക്ഷണങ്ങളൊക്കെ ഉണ്ടാക്കി / വാങ്ങി കഴിക്കുക 

പേഴ്സിൽ എടുക്കാതെ സൂക്ഷിച്ചു വച്ചിരിക്കുന്ന ആ രണ്ടായിരത്തിന്റെ നോട്ടെടുത്തു പോയൊരു സിനിമ കാണുകയോ ഇഷ്ടപെട്ടതു വാങ്ങുകയോ ചെയ്യുക 

ആ മുടിയൊക്കെയൊന്ന് വെട്ടി മിനുക്കി ഷാംപൂ ഇട്ടു വിടർത്തി മുറ്റത്തൊരു ചാരുകസേരയിലിരുന്നു പ്രകൃതിയുടെ നിശബ്ദതയുടെ ഭംഗി ആസ്വദിക്കുക 

ജീവിക്കുക ഓരോ നിമിഷവും, ആരെയും തൃപ്തിപ്പെടുത്താൻ അല്ല മറിച്ചു ഓരോ രാത്രിയും കണ്ണടയ്ക്കുമ്പൾ ഉറങ്ങാൻ പാകത്തിന് നമ്മൾ നമ്മളായി ജീവിക്കുക 
നമ്മളിവിടുന്നു പോയാൽ ആർക്കും ഒരു നഷ്ടവുമില്ലന്ന് മനസിലാക്കുക...





അഘോരിയും നാഗ സന്യാസിമാരും

അഘോരിയും നാഗ സന്യാസിമാരും

അഘോരി സന്യാസിമാരും നാഗ സന്യാസിമാരും ഒന്നാണെന്ന തെറ്റിദ്ധാരണ പലരും വച്ച് പുലർത്തുന്നുണ്ട്....
ഭാരതത്തിലെ നിരവധിയായ സന്യാസ ശാഖകളിൽ രണ്ട് വ്യത്യസ്ത വിഭാഗങ്ങളാണ് അഘോരികളും നാഗ സന്യാസിമാരും.

ഭസ്മം പൂശിയ ദേഹവുമായി, തീക്ഷ്ണമായ് ജ്വലിക്കുന്ന കണ്ണുകളും എന്നാൽ പ്രസന്ന ഭാവും കൊണ്ട് നാഗ സന്യാസിമാരെ പെട്ടന്ന് തിരിച്ചറിയാൻ കഴിയും, ആരാധന ഉൾപ്പെടെ സമ്പ്രദായങ്ങൾ വ്യത്യസ്‌തമാണെങ്കിലും നാഗ സന്യാസിമാരുടെയും അഘോരികളുടെയും തത്വം പവിത്രമായ ശിവതത്വം തന്നെയാണ്. 

കുംഭ മേളയിൽ ആദ്യമായി സ്നാനം ചെയ്യാനുള്ള അവകാശം നാഗ സന്യാസിമാർക്കാണ്. കുംഭ മേളക്ക് 13 അഘാടകൾ എന്ന് വിളിക്കുന്ന നാഗ സാധു ആശ്രമങ്ങളാണ് പങ്കെടുക്കാറുള്ളത്. അതിൽ ഏഴെണ്ണം മാത്രമാണ് ശൈവ ധാരയിൽ ഉള്ളത്. ബാക്കി ഉള്ളതിൽ 5 എണ്ണം വൈഷ്ണവ പദ്ധതിയും മൂന്നെണ്ണം സിഖ് ഖൽസ സമ്പ്രദായവും പിന്തുടരുന്നു. ധ്വജ് കെ രക്ഷക് ‘ എന്നതാണ് നാഗസാധുക്കളുടെ സ്ഥാനം. ധ്വജം ഓരോ അഘാടകൾക്കും വേറെ ആണ്. എന്നാൽ ആത്യന്തികമായി അവർ സംക്ഷിക്കേണ്ട ധ്വജം അഘാഡകളുടെ മാത്രമല്ല, ഭാരതത്തിന്റെ ധ്വജം അഥവാ ഭാരതത്തിന്റെ പൈതൃകം തന്നെയാണ്. ആദി ഗുരു ശങ്കരാചാര്യരാണ് നാല് പീഠങ്ങളോട് ചേർന്ന് അഘാഡകൾ സ്ഥാപിച്ച് നാഗ സന്യാസിമാരെ ചുമതലപ്പെടുത്തിയത്. ആയുധങ്ങൾ കൊണ്ട് യുദ്ധം ചെയ്യുന്ന "അസ്ത്രധാരികളും", ജ്ഞാനം കൊണ്ട് ഭാരത സംസ്‌കൃതിയെ സംരക്ഷിക്കുന്ന "ശാസ്ത്രധാരികളും" എന്ന രണ്ടു വിഭാഗം നാഗ സന്യാസിമാർക്കിടയിലുണ്ട്.
വാരണാസിയിലെ ശ്രി പഞ്ച ദശനാം ജൂഡ അഘാഡ, വാരണാസിയിൽ തന്നെയുള്ള മറ്റൊരു അഘഡയായ അടൽ, പ്രയാഗിലുള്ള മഹാനിർവാണി, നിരഞ്ജനി, ആവാഹൻ, നാസിക്കിലുള്ള തപോനിധി ആനന്ദ് എന്നിവയാണ് പ്രധാനപ്പെട്ട ശൈവ അഘാടകൾ. 

നിര്‍വാണി (അയോധ്യ), നിര്‍മോഹി (മധുര), ദിഗംബര്‍(സബര്‍കന്ത) എന്നിവർ വൈഷ്ണവധാരയില്‍ പെടുന്നു.

നിർമല (സിഖ്) സമ്പ്രദായം പിൻതുടരുന്ന നിർമല അഘാഡയും, ഉദാസീൻ (സിഖ് ) സമ്പ്രദായം പിന്തുടരുന്ന ഹരിദ്വാറിലുള്ള ഉദാസീൻ, ബഡാ ഉദാസീൻ (സിഖ് ) എന്നീ അഘാടകളും സിഖ് പദ്ധതി പ്രകാരം ആണ്.

നാഗ സന്യാസി ആവാനുള്ള താല്പര്യം ജനിച്ചാൽ ആ വ്യക്തി 13 അഘാടകളിൽ ഏതെങ്കിലും ഒന്നിനെ സമീപിക്കണം . വളരെ സൂക്ഷ്മമായ അന്വേഷണം ആണ് ആ വ്യക്തിയുടെ കഴിഞ്ഞ കാലത്തെ കുറിച്ച് ആഘാടകൾ നടത്തുക. അർഹത ഉള്ള ആളാണെന്നു കണ്ടാൽ അഘടകൾ അവർക്കു പ്രവേശന അനുമതി നൽകും. ശിഖ കളഞ്ഞു ജട വളർത്തിയും, ഭൂമിയിൽ കിടന്നുറങ്ങിയും, ദിവസം ഒരു നേരം മാത്രം ഭിക്ഷയായി ലഭിക്കുന്ന സാത്വിക ഭക്ഷണം കഴിച്ചുമാണ് അഘാടകളിൽ അവർ ജീവിക്കുക. ഇങ്ങനെ 6 മുതൽ പന്ത്രണ്ട് വർഷം വരെ അവർ അഘാടയിൽ തുടരും. തയ്യാറായെന്നു ഗുരു തീർച്ചയാക്കിയാൽ ബ്രഹ്മചാരി അവനവനു വേണ്ടി പിണ്ഡ(ബലി ) തർപ്പണം നടത്തും. ശേഷം കുംഭ മേളയിൽ സ്നാനം നടത്തിയാലാണ് മന്ത്ര ദീക്ഷ ലഭിക്കുക. ബ്രഹ്‌മചാരിയുടെ അടുത്ത ഘട്ടം മഹാപുരുഷൻ ആണ്. മഹാപുരുഷനായ നാഗ സാധുവിനു പഞ്ച പരമേശ്വരന്മാരാണ് ഗുരുക്കന്മാർ. മഹാവിഷ്ണു, പരമശിവൻ, സൂര്യ ഭഗവാൻ, ഗണപതി, പരാശക്തി എന്നിവരെ ഗുരുക്കന്മാരായി കണ്ട് സാധു ഉപാസിക്കുന്നു.

മഹാപുരുഷനായി പൂർണത ലഭിച്ചാൽ അവധൂതൻ എന്ന ഘട്ട നാഗസന്യാസി നീങ്ങും തല മുണ്ഡനം ചെയ്തു വീണ്ടും പിണ്ഡ തർപ്പണം നടത്തും. അവധൂതൻ വസ്ത്രങ്ങൾ അടക്കം എല്ലാം ത്യജിച്ചു ദിഗംബരൻ ആവണം. പിന്നീട് അഹംബോധവും, ബന്ധനങ്ങളും എല്ലാം ഉപേക്ഷിച്ച അവരെ ബന്ധിക്കുന്നത് ധർമ സംരക്ഷണം എന്ന കർമം മാത്രമാണ്. ശേഷം അവധൂതർ അഘാടകൾ ഉപേക്ഷിച്ചു ഹിമാലയ സാനുക്കളിൽ തപസ്സിൽ തുടരും. കുംഭ മേളക്ക് മാത്രമാണ് അവർ ജനമധ്യത്തിലേക്കു ഇറങ്ങുക . കൊടും ശൈത്യത്തിലും വിവസ്ത്രരായി അവർ ജീവിക്കുന്നു. അവരുടെ ആരോഗ്യം കാക്കുന്നത് ഹിമാലയ സാനുക്കളിലെ പച്ചമരുന്നും കഠിന ജപ സാധനകളുമാണ്.



രാമായണത്തിൽ മൃത സഞ്ജീവനി..

രാമായണത്തിൽ മൃത സഞ്ജീവനി.. 

രാവണൻ അപഹരിച്ചുകൊണ്ട് പോയ സീതാ ദേവിയെ വീണ്ടെടുക്കാൻ ശ്രീരാമ സംഘം ലങ്കയിൽ എത്തിയ വേളയിൽ ഇന്ദ്രജിത്തിന്‍റെ ബ്രഹ്മാസ്ത്ര പ്രയോഗത്തിലൂടെ യുദ്ധ മുഖത്തു വച്ച് ലക്ഷ്മൺ മോഹലസിയ പെട്ടു വീണു, വാനരപ്പടയിൽ പലരും മരിച്ചു.

(മറുഭാഗത്തും അങ്ങിനെ തന്നെ പടയാളികൾക്ക് യുദ്ധഭയം ഉണ്ടാകാതിരിക്കാൻ മറുഭാഗത്തു മരിച്ചു വീഴുന്നവരെ രഹസ്യമായി രാവണന്റെ നിർദ്ദേശ പ്രകാരം കടലിൽ ആണ് തള്ളുന്നത് എന്നു മാത്രം.)

വാനരന്‍മാരുടെ ഇടയില്‍ ഹനുമാന്‍ സ്വാമിയെ കൂടാതെ ചിരഞ്ജീവി ആയിരിക്കാനുള്ള വരം ലഭിച്ച ഒരാള്‍ കൂടിയുണ്ട്. ബുദ്ധിമാനായ ജാംബവാന്‍!
വിഭീഷണന്‍ അദ്ദേഹത്തെ കണ്ടെത്തുന്നു. വിഭീഷണന്‍റെ സ്വരം മനസിലാക്കി ആളെ തിരിച്ചറിഞ്ഞ ജാംബവാന്‍, ചോര മൂടിയ കാരണം തനിക്ക് കണ്ണ്‌ തുറക്കാന്‍ പാടാണെന്നും, മരിച്ച് വീണവരുടെ ഇടയില്‍ മാരുതി ജീവനോടുണ്ടോന്നും അന്വേഷിക്കുന്നു.
ജാംബവാന്‍റെ വാക്ക് കേട്ട് മുന്നില്‍ വന്ന ഹനുമാന്‍ സ്വാമിയോട്, ഹിമവാന്‍ കടന്ന് കൈലാസത്തില്‍ പോകണമെന്ന് ആ വൃദ്ധ വാനരന്‍ ഉപദേശിക്കുന്നു.
അവിടെ ഋഷഭാദ്രി എന്നൊരു പര്‍വ്വതമുണ്ട്..
അതില്‍ നാലു ദിവ്യ ഔഷധങ്ങള്‍ നില്‍പ്പുണ്ട്..
വിശല്യകരണി, സന്താനകരണി, സുവര്‍ണ്ണകരണി, മൃതസഞ്ജീവനി.
ഇതില്‍ നാലാമത്തെ ഔഷധമായ മൃതസഞ്ജീവനി കൊണ്ട് വന്നാല്‍ എല്ലാവരെയും ജീവിപ്പിക്കാം.എന്നു പറഞ്ഞു, ഉടൻ മാരുതി കൈലാസത്തിലേക്ക് കുതിച്ചു. 
ലക്ഷ്യ സ്ഥാനത്ത് എത്തിയ വായുപുത്രന്‍, നാലു ഔഷധത്തില്‍ മൃതസഞ്ജീവനി ഏതെന്ന് മനസിലാകാത്തതിനാല്‍, ആ പര്‍വ്വതത്തോട് കൂടി ഉയര്‍ത്തി യുദ്ധഭൂമിയില്‍ എത്തുന്നു. ആ ഔഷധത്തിന്‍റെ ഗന്ധമേറ്റ് എല്ലാവരുടെയും ജീവന്‍ തിരിച്ച് ലഭിക്കുന്നു. മൃതസഞ്ജീവനി അവിടെയുള്ളടത്തോളം കാലം രാവണവധം അസാദ്ധ്യമായതിനാല്‍, ഹനുമാന്‍ പര്‍വ്വതത്തെ കൈലാസത്തില്‍ തിരികെ കൊണ്ട് വയ്ക്കുന്നു.
വാനരരുടെ എല്ലാം ജീവന്‍ തിരിച്ച് ലഭിച്ചു..
(എന്നാല്‍ മരണമടഞ്ഞ രാക്ഷസരുടെ ശരീരം, രാവണനിയോഗത്താല്‍ കടലില്‍ തള്ളിയതിനാല്‍ അവരുടെ ജീവന്‍ തിരിച്ച് ലഭിച്ചില്ല.) യുദ്ധാനന്തരം സീതാ ദേവിയെ മോചിപ്പിക്കുകയും രാവണനെ നിഗ്രഹിക്കുകയും ചെയ്യുന്നു. 

വിവിധ കാലഘട്ടങ്ങളായി നിരവധി പേര്‍ മൃതസഞ്‌ജീവനി അന്വേഷിച്ചു ഹിമാലയത്തിന്റെ പല ഭാഗങ്ങളില്‍ ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്‌. അത്ഭുത സസ്യമെന്ന വിശേഷണങ്ങളുള്ള മൃതസഞ്‌ജീവനി കണ്ടെത്തുന്നതില്‍ വലിയ സാധ്യതകള്‍ ഉണ്ടെന്നാണ്‌ ഉത്തരാഖണ്ഡ്‌ സര്‍ക്കാര്‍ പറയുന്നത്‌. ഡെറാഡൂണിന്‌ 400 കിലോ മീറ്റര്‍ അകലെ ചമോലി ജില്ലയിലാണ്‌ ദ്രോണ മലനിരകള്‍.ഇവിടെയാണ് മൃത സഞ്ജീവനി ഉള്ളതായി കരുതി ഗവേഷണം നടക്കുന്നത്.

രാമായണത്തില്‍ ലക്ഷ്‌മണന്റെ ജീവന്‍ രക്ഷിക്കാന്‍ ഹനുമാന്‍ തേടിപ്പോയ ദിവ്യ ഔഷധ സസ്യമായ മൃതസഞ്‌ജീവനിക്ക്‌ വേണ്ടി 2016 -മുതൽ ഉത്തരാഖണ്ഡ്‌ സര്‍ക്കാര്‍ തിരച്ചില്‍ നടത്തുന്നുണ്ട്. വിദഗ്ദ്ധരായ ഒരു കൂട്ടം ശാസ്‌ത്രജ്ഞരാണ്‌ ഇതിന് നേതൃത്വം നൽകുന്നത്. ഇതിന്റെ കൃത്യമായ റിസൾട്ട് അവർ ഇത് വരെ പുറത്തു വിട്ടിട്ടില്ല..

മറ്റൊരു സംഭവം (റിപ്പോർട്ട് ) 
എന്നാല്‍ 2008-ല്‍ യോഗഗുരു രാംദേവിന്റെ ശിഷ്യനായ ആചാര്യ ബാലകൃഷ്‌ണ തങ്ങളുടെ സംഘം മൃതസഞ്‌ജീവനി കണ്ടെത്തിയെന്ന അവകാശവാദവുമായി രംഗത്ത്‌ എത്തിയിരുന്നു. സസ്യത്തിന്റെ ഗുണങ്ങളെ പറ്റി പഠിക്കുകയും ജനിതക ഘടന തിരിച്ചറിയുകയും ചെയ്‌തെന്നും പേറ്റന്‍റിനായി അപേക്ഷിച്ചിട്ടുണ്ടെന്നുമാണ്‌ രാംദേവും സംഘവും അവകാശപ്പെടുന്നത്‌. പതഞ്ജലിയുടെ ഗവേഷകർ കണ്ടെത്തിയതിൽ കൂടുതൽ എന്തെങ്കിലും കണ്ടെത്തിയയാൽ അതിനെ സ്വാഗതം ചെയ്യുമെന്നും അവർ പറയുന്നു.




ഗണപതിയും കറുകപ്പുല്ലും

ഗണപതിയും കറുകപ്പുല്ലും

കറുകപ്പുല്ല് ഹൈന്ദവ പൂജകളില്‍ പ്രധാനമാണ്. ഗണപതിയ്ക്കുള്ള പൂജകളില്‍ പ്രത്യേകിച്ചും. കറുകപ്പുല്ല് പ്രധാനമായും മൂന്നു ശക്തികളെ വഹിയ്ക്കുന്നുവെന്നാണ് വിശ്വാസം. ശിവന്‍, ശക്തി, ഗണേശന്‍ എന്നിവരാണിവ. പൂവില്ലാത്ത കറുകയാണ് പൂജകള്‍ക്കെടുക്കാറ്. കറുക പൂജകള്‍ക്കു പ്രധാനമായതിനു പുറകില്‍ ഒരു കഥയുണ്ട്. ഒരിക്കല്‍ അനലാസുരന്‍ സ്വര്‍ഗത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കി. ഈ അസുരന്റെ കണ്ണില്‍ നി്ന്നും പ്രവഹിച്ച തീയില്‍ പെടുന്ന എല്ലാം ചാമ്പലായി. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ദേവന്മാര്‍ ഗണപതിയെ അഭയം പ്രാപിച്ചു. ഗണപതി അസുരനുമായി യുദ്ധം ചെയ്തു. തന്റെ വിരാടരൂപം പുറത്തെടുത്ത ഗണപതി അസുരനെ വിഴുങ്ങി. എന്നാല്‍ അസുരന്റെ തീ ഗണപതിയുടെ വയറ്റില്‍ ചൂടും അസ്വസ്ഥതകളുമുണ്ടാക്കി. ഗണപതിയുടെ ദേഹം മുഴുവന്‍ ചൂടനുഭവപ്പെട്ടു. ഇതില്‍ നിന്നും സംരക്ഷണം നല്‍കാനായി ചന്ദ്രന്‍ ഗണപതിയുടെ തലയ്ക്കു മീതെ നിന്നു തണല്‍ നല്‍കി. വിഷ്ണുഭഗവാന്‍ തന്റെ താമര നല്‍കി. ശിവന്‍ വയറിനു ചുറ്റും ആശ്വാസം നല്‍കാനായി തന്റെ പാമ്പിനെ നല്‍കി. ഇതൊക്കെക്കൊണ്ടും ഗണപതിയ്ക്ക് ആശ്വാസം ലഭിച്ചില്ല. അവസാനം പല ദിക്കുകളില്‍ നിന്നുള്ള മഹര്‍ഷിമാര്‍ വന്ന് ഗണപതിയ്ക്ക് 21 കറുകപ്പുല്ലുകള്‍ നല്‍കി. ഇതോടെ ചൂടില്‍ നിന്നും ഗണപതി ഭഗവാന് ആശ്വാസം ലഭിയ്ക്കുകയും ചെയ്തു. ഇതെത്തുടര്‍ന്ന് തന്നെ കറുകപ്പുല്ലു കൊണ്ടു പൂജിയ്ക്കുന്നവരില്‍ താന്‍ പ്രസന്നനാകുമെന്ന് ഗണപതി അനുഗ്രഹം നല്‍കി. 21 കറുക കൊണ്ടുള്ള പൂജയാണ് ഏറ്റവും മികച്ചത്. ഇത് ഒരുമിച്ചു കെട്ടി വെള്ളത്തില്‍ മുക്കി ശുദ്ധമാക്കി ഗണപതിയെ പൂജിയ്ക്കണം. ഗണപതിയുടെ കാല്‍ക്കല്‍ നിന്നും തുടങ്ങി കഴുത്തറ്റം കറുക കൊണ്ടു മൂടുന്നത് ഏറ്റവും വിശിഷ്യമായി കരുതാം.

പാർവതി ദേവിയുടെ രാധാകൃഷ്ണ ഭക്തി

പാർവതി ദേവിയുടെ രാധാകൃഷ്ണ ഭക്തി

പണ്ട് പരശുരാമന്‍ വളരെക്കാലം കഠിനമായ തപസ്സു ചെയ്തിട്ടും തപസ്സിദ്ധി വരാത്തതിനാല്‍ അഗസ്ത്യ മഹര്‍ഷിയെ ശരണം പ്രാപിച്ചു. ഏതു വിധത്തിലുള്ള ജന്മജന്മാന്തര കര്‍മ്മങ്ങളെയും നശിപ്പിച്ച് പരിശുദ്ധമാകുവാന്‍, ശ്രീ അഗസ്ത്യ മഹര്‍ഷിയാല്‍ ഉപദേശിക്കപ്പെട്ട ശ്രീ രാധാകൃഷ്ണ മന്ത്രത്താല്‍ രാധാകൃഷ്ണന്മാരേ പ്രത്യക്ഷപ്പെടുത്തി . പരശുരാമനില്‍ സംപ്രീതരായ രാധാകൃഷ്ണന്മാര്‍ ഇഷ്ടമുള്ള വരം ചോദിക്കുവാന്‍ ആവശ്യപ്പെട്ടു. എപ്പോഴും തനിക്ക് ഈ രാധാകൃഷ്ണ ഭക്തി ഉണ്ടാകാന്‍ അനുഗ്രഹിക്കണം എന്നു പ്രാര്‍ത്ഥിച്ചു നമസ്കരിച്ചു.ഇപ്പോള്‍ സ്മരിച്ചാലും ഉടന്‍തന്നെ വരാം എന്നനുഗ്രഹിച്ചു രാധാകൃഷ്ണന്മാര്‍ ഗോലോകതിലേക്ക് തിരിച്ചു പോയി.ഒരിക്കല്‍ ശ്രീ മഹാദേവനില്‍ നിന്നും ഗോലോകത്തെയും, ശ്രീ രാധാകൃഷ്ണന്മാരേയും കുറിച്ച് അറിഞ്ഞ ശ്രീ പാര്‍വതിക്ക് രാധാകൃഷ്ണന്മാരുടെ മനോഹര രൂപം കാണുവാന്‍ അതിയായ ആഗ്രഹം തോന്നി. അതറിഞ്ഞ മഹേശ്വരന്‍ ഒന്നും പറയാതെ പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്. ശ്രീ പാര്‍വ്വതിയാകട്ടെ രാധാകൃഷ്ണ സ്മരണയില്‍ മുഴുകി കഴിഞ്ഞു.

ഒരുദിവസം പരശുരാമന്‍ തന്‍റെ ഗുരുവായ ശ്രീ പരമേശ്വരനെ ദര്‍ശിക്കാന്‍ കൈലാസത്തില്‍ എത്തി .എന്നാല്‍ അച്ഛന്‍ വിശ്രമിക്കുകയാണെന്ന് പറഞ്ഞു വിനായകനും,മുരുകനും അദ്ദേഹത്തെ തടഞ്ഞു. അവര്‍ തമ്മില്‍ വക്കുതര്‍ക്കമായി. ഗണപതി തന്‍റെ തുമ്പിക്കരം കൊണ്ടു മഹര്‍ഷിയെ എടുത്തു വട്ടം ചുഴറ്റി. കോപിഷ്ടനായ പരശുരാമന്‍ ശിവനാല്‍ നല്‍കപ്പെട്ട പരശു എന്ന ആയുധം ഗണപതിയുടെ നേരെ പ്രയോഗിച്ചു. മഴുവിനാല്‍ ഗണപതിയുടെ ഇടതു കവിളും കൊമ്പിന്‍റെ പകുതിയും മുറിഞ്ഞുപോയി. ചോരപുരണ്ട കൊമ്പ് നിലത്തു വീണാല്‍ ബ്രഹ്മാണ്ഡം തന്നെ നശിക്കും എന്നറിയാവുന്ന പരശുരാമന്‍, ആ കൊമ്പിന്‍ കഷ്ണം നിലത്തു വിഴുന്നതിനു മുന്‍പ്തന്‍റെ കയ്യില്‍ പിടിച്ചു.ഈ ബഹളങ്ങളെല്ലാം കേട്ടു പര്‍വതിപരമേശ്വരന്മാര്‍ അവിടേക്ക് വന്നു.ശിവന്‍റെ ശിഷ്യ വാത്സല്യമറിയാവുന്ന ശിവ പാര്‍ഷദന്‍മാര്‍ പ്രതികരിച്ചില്ല. ദേവിയാകട്ടെ മകന്‍റെ ദുരവസ്ഥയില്‍ മനം നൊന്തു പറഞ്ഞു

“കിട്ടിലയോ ദക്ഷിണ വേണ്ടുവോളം
വിശിഷ്ടനാം ശിഷ്യനില്‍ നിന്നിദാനിം
ദിവ്യായുധം വല്ലതുമുണ്ടു ബാക്കി-
യെന്നാലതും നല്‍കിയനുഗ്രഹിക്കൂ
മകന്‍ പരിക്കേറ്റ് മരിക്കിലെന്ത്
മഹാരഥന്‍ ശിഷ്യനടുക്കലില്ലേ
രാമന്‍ ജഗല്‍ സത്തമാണ്പോലും
വിദ്യാര്‍പ്പണം പാത്രമറിഞ്ഞു വേണം”

എന്നിങ്ങനെ പലതും പറഞ്ഞു വെങ്കിലും ശ്രീ പരമേശ്വരന്‍ ഒന്നും മിണ്ടാതെ നിന്നതേയുള്ളൂ. പരശുരാമനാകട്ടെ മുറിഞ്ഞ കൊമ്പും കയ്യിലടക്കി നിലത്തു കിടക്കുകയാണ്. എന്തു നടക്കുമെന്ന് ആധിയോടെ എല്ലാവരും നില്‍ക്കുമ്പോള്‍ പരശുരാമന്‍ രാധാകൃഷ്ണന്മാരേ സ്മരിച്ചു. ആ നിമിഷം തന്നെ എല്ലാവരുടെയും ഹൃദയത്തെ പരമാനന്ദത്തിലാഴ്ത്തിക്കൊണ്ട് മനോഹരമായ വേണുഗാനം കൈലാസ ശൈലോപരിയില്‍ നിന്നും ഒഴുകി വന്നു. ചുരുക്കംചില ഋഷിശ്വരന്‍മാര്‍ക്ക് മാത്രം കേള്‍ക്കാന്‍ ഭാഗ്യമുണ്ടായ ആ നാദമാധുരിയില്‍ സര്‍വ്വ ചരാചരങ്ങളും അലിഞ്ഞു നിന്നു.പുത്ര ദു:ഖത്താല്‍ കലങ്ങിയ മനസ്സുമായി നിന്ന പാര്‍വതി ദേവി എല്ലാം മറന്നു പരമാനന്ദത്താല്‍ രോമാഞ്ചമണിഞ്ഞു. എല്ലാം മറന്നു ആനന്ദസമാധിയില്‍ ലയിച്ചു.കൈലാസ വാസികള്‍ക്ക് കര്‍ണ്ണാമൃതമായികേട്ട ആ മുരളിനാദത്തിനു പിന്നാലെ കണ്ണുകള്‍ക്ക് ഉത്സവമായി ആകാശമണ്ഡലത്തില്‍ കാണപ്പെട്ട ഒരു തേജസ്സ് അവരുടെ മുന്നിലേക്ക് മന്ദം മന്ദം ഒഴുകി വന്നു.കണ്ടാലും കണ്ടാലും മതിവരാത്ത ആ പ്രഭാപൂരത്തില്‍ പരസ്പരപ്രേമത്തിന്‍റെമികവുറ്റ രൂപമായ ഒരത്ഭുതാംഗനും, അത്ഭുതാംഗിയും ആയിരുന്നു. കാര്‍മേഘ കന്തിയുള്ള ശരിരമുള്ളവനും, ഒടക്കുഴലോട്കൂടി തിളങ്ങുന്ന പാണികള്‍ ഉള്ളവനും, മനോഹരായ നീല കുന്തളത്തില്‍ മയില്‍പ്പിലി ചൂടിയവനും, ആരെയും മയക്കുന്ന മന്ദഹാസം പോഴിക്കുന്നവനുമായ അത്ഭുതാത്മാവ്. കൂടെ ചമ്പക പൂ തോല്‍ക്കുന നിറത്തോട് കൂടിയവളും, ഇളം വെയിലില്‍ വിടര്‍ന്ന താമര പോലുള്ള പൂമുഖത്തോട് കൂടിയവളും, .പവിഴ കാന്തിയുള്ള ഉടയാട ധരിച്ചവളും ഒരുകയ്യില്‍ താമരപ്പൂവും, മറു കയ്യില്‍ വല്‍ക്കണ്ണാടിയും ധരിച്ച അത്ഭുതാംഗി. എല്ലാവരും വിസ്മയിച്ചു നില്‍ക്കെ സുസ്മേരവദനനായി മഹാദേവന്‍ പറഞ്ഞു.

“മുരന്തക, ശ്രീധര,ദേവി രാധികേ, വരാം വരാം സ്വാഗതം!”

ഇതു കേട്ട എല്ലവര്‍ക്കും തങ്ങളുടെ മുന്‍പില്‍ സാക്ഷാല്‍ രാധാകൃഷ്ണന്മാരാണെന്നു മനസ്സിലായി വീണുവീണു നമിച്ചു.
രധാദേവി തന്‍റെ ഇടതു കയ്യാല്‍ ഗണപതിയുടെ കവിളില്‍ തലോടിയപ്പോള്‍ മുറിവെല്ലാം ഇല്ലാതായി. (ദേവിയുടെ ഇടതുകയ്യില്‍ അമൃതുണ്ട്.) പിന്നിട് പരശുരാമനെ എഴുന്നേല്‍പ്പിച്ചു ഗണപതിയുമായി പിണക്കം മതിയാക്കി പരസ്പരം കൈകൊടുക്കാന്‍ ആവശ്യപ്പെട്ടു.

കൈകൊടുക്കുന്നതിനിടയില്‍ തന്‍റെ കയ്യിലിരുന്ന കൊമ്പ് പരശുരാമന്‍ ഗണപതിയെ ഏല്‍പ്പിച്ചു. ലോകനന്മക്കായിട്ടാണ് ഇതെല്ലം സംഭവിച്ചത്. മാത്രമല്ല പാര്‍വതി ദേവിയുടെ ആഗ്രഹം സാധിക്കുവാന്‍ വേണ്ടി കൂടിയാണ് ഇതെല്ലാം സംഭവിച്ചത്, ഈ കൊമ്പ് പിന്നിട് പ്രയോജനമായിത്തീരും എന്നനുഗ്രഹിച്ചു രാധാകൃഷ്ണന്മാര്‍ ഗോലോകത്തെക്ക് യാത്രയായി. പിന്നിട് ഭാഗവതമെഴുതുന്ന വേളയില്‍ എഴുത്താണി ഒടിഞ്ഞപ്പോള്‍ ഈ കൊമ്പുകൊണ്ടാണത്രേ മുഴുവന്‍ എഴുതി തീര്‍ത്തത്.


ഭക്തി വളരെ ശ്രേഷ്ടമാണ്

ഭക്തി വളരെ ശ്രേഷ്ടമാണ്

ഭഗവാൻ തന്നെയാണ് ഗതി. ആത്മാവ് ഭഗവാന്റെ സ്വന്തമാണ്, നമ്മുടേതല്ല. എപ്പോൾ ആത്മാവ് തന്നെ ഭഗവാന്റെയാകുമ്പോൾ, ഈ ശരീരം, ഇന്ദ്രിയങ്ങൾ, മനസ്സ്, ആ ശരീരത്തെ ആധാരമാക്കിയുള്ള ജീവിതം എല്ലാം തന്നെ ഭഗവാന്റെ ചുമതലയാണ്. അത് കൊണ്ടു നിശ്ചിന്തയോടെ, നിർഭയത്തോടെ ജീവിതം നയിക്കണം. എന്നും ഉണരുമ്പോൾ ഹൃദയം പുഷ്പിക്കണം. അതിനു എന്നും ഭഗവത് ധ്യാനം ചെയ്യണം. യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത ഒരു വിഷയമാണ് ഭഗവത് ധ്യാനം. ഏറ്റവും സുഖകരമായ ഒന്നാണ് അത്. മനസ്സ് ഇപ്പോഴും ഭഗവാനെ തന്നെ ഓർക്കണം. എന്നാൽ ആനന്ദം അനുഭവിക്കാം. ഭക്തി വളരെ ശ്രേഷ്ടമാണ്.

ഭഗവത് ഭക്തിക്കു ജാതിയോ, കുലമോ, ഗോത്രമോ ഒന്നും ഭേദമില്ല. പ്രാരബ്ധം അനുസരിച്ച് ഒരു ശരീരം ലഭിക്കുന്നു. അത് നല്ലത് പോലെ ഉപയോഗിച്ചാൽ ഭാഗ്യം തന്നെയാണ്. എല്ലാർക്കും ഭകതിക്ക് അർഹത ഉണ്ട്. അതിന്റെ ഫലത്തെ കുറിച്ച് നാം ചിന്തിക്കേണ്ട കാര്യമില്ല.   

എല്ലാ പ്രായത്തിലും കാലത്തിലും ഭഗവാനെ അനുഭവിക്കാം. ഭഗവാൻ നമുക്ക് നല്ലത് തന്നെ ചെയ്യുന്നു എന്നു ദൃഡമായി വിശ്വസിക്കണം. ആ വിശ്വാസം ഒട്ടും മാറാൻ പാടില്ല. അങ്ങനെ മാറുമ്പോൾ ഭഗവാന്റെ അനുഗ്രഹത്തെ നാം അറിയുന്നില്ല. ഭഗവാൻ ഇപ്പോഴും നമുക്ക് അനുഗ്രഹം ചൊരിഞ്ഞു കൊണ്ടിരിക്കുന്നു. പക്ഷെ നാം വല്ലപ്പോഴും മാത്രം അതു കൈ നീട്ടി സ്വീകരിക്കുന്നു. ഓരോരുത്തരും അവരവരുടെ ഗൃഹത്തിൽ ഇരുന്നുകൊണ്ട് നാമജപം ചെയ്യേണ്ടതാണ്. നാമം ജപിക്കുന്ന സമയത്ത് നമ്മുടെ മറ്റു ചിന്തകൾ നമ്മിൽ നിന്നും അകന്നു നിൽക്കും.

ഭഗവാനെ മുറുകെ പിടിക്കണം. ഒരു ക്ഷണം പോലും ഭഗവാനെ മറക്കരുത്. മറക്കേണ്ട ആവശ്യവും ഇല്ല. സദാ സർവദാ കൃഷ്ണ സ്മരണം ചെയ്യണം. 'എന്നെ മാത്രം ചിന്തിച്ചു കൊണ്ടു, മറ്റു ചിന്തകളെ വെടിഞ്ഞു ആരാണോ എന്നെ ആരാധിക്കുന്നത്, അവരുടെ യോഗവും ക്ഷേമവും ഞാൻ വഹിക്കുന്നു' എന്നു ഭഗവാൻ ഗീതയിൽ പറയുന്നു. യോഗം എന്നാൽ കിട്ടാൻ പ്രയാസമായത് കിട്ടുന്നത്. ക്ഷേമം എന്നാൽ അതിനെ സംരക്ഷിക്കുന്നത് യാതൊരു ചിന്തയും ഇല്ലാതെ ഭഗവാനെ മാത്രം ചിന്തിച്ചിരുന്ന നമ്മെ ഭഗവാൻ ഒരിക്കലും കൈവെടിയുകയില്ല.

ഭക്തിയെന്നാൽ ശക്തിയാണ്, ധൈര്യമാണ്, ജീവിക്കാനുള്ള പ്രചോദനമാണ് എന്തെല്ലാം തടസങ്ങളുണ്ടായാലും, അനേക ജന്മങ്ങൾക്കുശേഷം പണിപ്പെട്ട് ലഭിച്ച മർത്ത്യ ജന്മം ധന്യമാകാൻ ഓരോരുത്തരും സ്വന്തം മനസ്സിൽ അൽപമെങ്കിലും ഭക്തി വളർത്തിയെടുക്കാൻ ശ്രമിക്കേണ്ടതാണ്  

'നാസ്തി തേഷു ജാതി വിദ്യാ രൂപ കുലാദി ഭേദഃ'

തന്റെ ഭക്തന്മാരിൽ കുലമോ, ജാതിയോ, വിദ്യയോ ധനമോ തുടങ്ങിയ യാതൊരു ഭേദവും ഭഗവാൻ നോക്കുന്നില്ല. ഭക്തി മാത്രമാണ് ഭഗവാൻ ഗണിക്കുന്നത്. ആരു എന്തു ഭക്തിയോടെ കൊടുത്താലും ഭഗവാൻ സ്വീകരിക്കുന്നു. ഭഗവാൻ നല്കുന്ന ആളിന്റെ സ്ഥിതിയെയോ, അല്ലെങ്കിൽ വസ്തുവിന്റെ ഗുണത്തിനെയോ നോക്കുന്നില്ല. അതിലുള്ള ഭക്തിയെ മാത്രമാണ് കണക്കാക്കുന്നത്.തനിക്കുള്ളത് എല്ലാം തന്നെ ഭാഗവാനുകൊടുക്കണം എന്ന ഭാവം ഉണ്ടാകണം. ഭഗവാനോട് പ്രീതി ഉണ്ടാവണം. ഭഗവാൻ ഉത്തമനാണ്. മൂന്നു വിധം ആൾകാർ ഉണ്ട് അധമൻ, മധ്യമൻ ഉത്തമൻ ! അധമൻ - ആർക്കു എന്തു സംഭവിച്ചാലും കുഴപ്പമില്ല തന്റെ സുഖം തന്നെ പ്രാധാന്യം എന്നുചിന്തിക്കുന്നവൻ അധമൻ. മധ്യമൻ - താനും സുഖമായിരിക്കണം, മറ്റുള്ളവരും സുഖമായിരിക്കണം എന്നു ചിന്തിക്കുന്നവൻ മധ്യമൻ. ഉത്തമൻ - തനിക്കു എന്തു തന്നെ സംഭവിച്ചാലും വേണ്ടില്ല മറ്റുള്ളവർ സുഖമായിരിക്കണം എന്നു ചിന്തിക്കുന്നവൻ ഉത്തമൻ ! ഭഗവാൻ ഉത്തമാനാണ്. തനിക്കു എത്ര പ്രയാസങ്ങൾ ഉണ്ടായാലും തന്നെ ആശ്രയിക്കുന്നവർക്ക് സന്തോഷം കിട്ടണം എന്നു വിചാരിക്കുന്നു. ആ ഉത്തമന്റെ അടുക്കൽ ഉത്തമമായ ഭക്തി ഉണ്ടാകണം. ഭഗവാനു ഭക്തരിൽ യാതൊരു ഭേദവും ഇല്ല.  

കർമ്മങ്ങൾ ചെയ്യുന്നത് കൊണ്ടു നാം ഭക്തിയിൽ നിന്നും അകലുന്നില്ല. ചെയ്യുന്ന കർമ്മങ്ങൾ ഭഗവാന് വേണ്ടി ചെയ്തു കൊണ്ടിരുന്നാൽ മാത്രം മതി. താൻ ചെയ്യേണ്ട കർമ്മങ്ങൾ, പറയേണ്ട വാക്കുകൾ, എല്ലാം ഭഗവാന്റെ ഇഷ്ടം പോലെ ഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. ഭക്തന്മാർ ഒരിക്കലും തോൽക്കുന്നില്ല. അവരുടെ ദൃഢ വിശ്വാസം അവരെ സദാ രക്ഷിക്കുന്നു. എന്ത് നടന്നാലും അത് ഭഗവാന്റെ ഇഷ്ടം എന്ന് കരുതിയിരിക്കുക. അനന്യ ചിന്തകളൊക്കെ വിട്ടിട്ടു ഭഗവാനെ തന്നെ ചിന്തിക്കണം. അങ്ങനെയായാൽ നമ്മുടെ ജീവിതവും വിജയിക്കും.   

ഹേ മനസ്സേ! ഉണരൂ! ഉണരൂ! എത്രയോ ജന്മങ്ങള് നീ ഉറങ്ങിപ്പോയി. ഇനിയെങ്കിലും ഉണരൂ! നിനക്ക് ഇപ്പോള് ഭാഗ്യം ലഭിച്ചിരിക്കുകയാണ്. പൂര്വ ജന്മ പുണ്യമാണ് ഇപ്പോള് നിനക്ക് ഭഗവാനെ ധ്യാനിക്കാന് കിട്ടിയ അവസരം. അത് കളയരുത്. ധ്യാനിക്കുമ്പോള് അനുഭവങ്ങള് ലഭിക്കും. അനുഭവിക്കു! അനുഭവിക്കും തോറും കിട്ടിക്കോണ്ടേ ഇരിക്കും. ഇലയില് വിളമ്പിയ ഭക്ഷണം കഴിച്ചാല് ഉടനെ അടുത്തത് വിളമ്പില്ലേ അത് പോലെ! അനുഭവിച്ചു കൊണ്ടെ ഇരിക്കു! ഹൃദയം തൃപ്തിയാകുന്നത് വരെ അനുഭവിക്കണം. പൂര്ണ്ണ ബ്രഹ്മം കൃഷ്ണ രൂപത്തില് വന്നിരിക്കുമ്പോള് അത് അനുഭവിക്കാതെ കളയരുത്!

ആനന്ദാനുഭൂതി

ആനന്ദാനുഭൂതി

 ഇന്ദ്രീയങ്ങളെ അകത്തേക്ക് വലിച്ച് മനസ്സ് കൃഷ്ണനിൽ സമർപ്പിച്ചാൽ പിന്നെ ദേഹം ഉണ്ടാകില്ല. ദേഹദുഃഖം ഉണ്ടാകില്ല. കർമ്മം നിലനിൽക്കുന്നിടത്തോളം ജന്മവും വേണ്ടിവരും. ജന്മങ്ങളിലൊക്കെ ദുഃഖവും വേണ്ടിവരും. കർമ്മം ക്ഷയിക്കണമെങ്കിൽ അതിൽ നിന്നും ഉളവായ പുണ്യപാപങ്ങളും ക്ഷയിക്കണം. രണ്ടും അനുഭവിച്ചു തന്നെ തീരണം. പുണ്യത്തിന്റെ ഫലമായ സുഖാനുഭവങ്ങൾ ഉണ്ടാകുവാൻ വളരെശ്രദ്ധവേണം പുണ്യം കുറഞ്ഞുപോകുന്നതു മനസ്സിലാക്കി മനസ്സ് ഭഗവനിലേക്ക് അഭിമുഖമക്കുവാൻ പ്രയത്നിക്കണം. പാപത്തിന്റെ ഫലമായ ദുഃഖം അനുഭവിക്കുമ്പോൾ മനസ്സ് ഇത് തനിയെചെയ്തുകൊള്ളും. പ്രത്യേകിച്ച് ദുഃഖം ദുസ്സഹമാകുമ്പോൾ നമ്മൾ അറിയാതെ തന്നെ മനസ്സ് ഈശ്വരനിലേക്ക് തിരിയുന്നത് കാണാം. എന്നാൽ സുഖത്തിന് ദുസഹമെന്നൊരു അവസ്ഥയില്ല. വല്ലതെ വർദ്ധിക്കുമ്പോൾ നമ്മൾ നമ്മെ തന്നെ മറക്കുകയാണ് പതിവ്. അങ്ങനെ നമ്മുടെ ഉള്ളിലുള്ള ഭഗവാനെ മറന്നുകൊണ്ട് ജീവിക്കുന്നതിന്റെ ബാക്കിപത്രമെന്നോണം ദുസ്സഹമായ ദുഖം വന്ന് പിടികൂടും. സുഖാനുഭവങ്ങൾ വല്ലാതെ വർദ്ധിക്കുന്നതു കാണുമ്പോൾ ഒന്നുതിരിച്ചു വിടുക. നല്ല ആരോഗ്യം, നല്ല ധനസ്ഥിതി, ദേഹബലം, എല്ലാം ഒന്നിനൊന്ന് തന്ന് അനുഗ്രഹിച്ച ഗുരുവായൂരപ്പനെ തൊഴുത് നമസ്കരിക്കുക. കുറെനേരം നാമം ജപിക്കുക, പുണ്യം ചെയ്ത്ചെയ്ത് സുഖം വർദ്ധിപ്പിച്ച് അനുഭവിക്കുമ്പോൾ വീണ്ടും വീണ്ടും പുണ്യം വർദ്ധിപ്പിക്കുവാൻ ചെയ്യുന്ന പരിശ്രമം കൊണ്ടു തന്നെ പാപംക്ഷയിക്കും. അനുഭവിക്കുന്ന ഒരോ സുഖാനുഭവങ്ങളും കണ്ണന്റെ തൃപാദങ്ങളിലെ മാധുര്യമാണ് അനുഭവിക്കുന്നത് എന്ന ധ്യാനഭാവം സുഖം അനുഭവിച്ചുകൊണ്ട് തന്നെ, വീണ്ടും പുണ്യം ചെയ്തുകൊണ്ടു തന്നെ പുണ്യം ക്ഷയിക്കും . അങ്ങനെ ദുഃഖം അനുഭവിക്കതെ പാപവും സുഖം നന്നായി അനുഭവിച്ചുകൊണ്ട് പുണ്യവും ക്ഷയിക്കുന്നു. പിന്നെ എവിടെ ശരീരം? മായ ആയതുകൊണ്ട് ശരീരം കണാനുണ്ടാവില്ല. മായാമനുഷ്യന്റെ മേൽ ചുറ്റിക്കിടക്കുന്നുണ്ടാവും. പരമമായ ആനന്ദം അനുഭവിച്ചു കൊണ്ട് ഈ ഗൂഢമായ ആനന്ദം മറ്റാരും അറിയുന്നുണ്ടാവില്ല. ഇതുതന്നെ ഏകന്തമായ പ്രേമഭക്തി. അടുത്ത് നിൽക്കുമ്പോൾ ശരീരം കൊണ്ട് അലിഞ്ഞുചേരുക, അകന്നിരിക്കുമ്പോൾ മനസ്സുകൊണ്ട് ലയിച്ചുചേരുക, ശരീരമിങ്ങനെ അലിഞ്ഞ് ഇല്ലാതാകുന്ന അവസ്ഥ, മനസ്സ് ഇങ്ങനെ ലയിച്ച്ചേരുന്ന അവസ്ഥയ്ക്കാണ് ആനന്ദാനുഭൂതി എന്ന് വർണ്ണിക്കുക.

പരോരാജസേ സാവദോം

പരോരാജസേ സാവദോം

പരോരജസേ എന്നതിന് നിർമ്മലവും നിർഗുണവുമായിരിക്കുന്നതെന്ന് അർത്ഥം. 'സാവദോം' എന്നത് വഴിതുറക്കുന്നത് ഓം എന്ന മഹാശബ്ദത്തിലേക്കാണ്. സാവദോം എന്ന പദം അർത്ഥമാക്കുന്നത് സർവ ജ്യോതിയെയാണെന്നാണ് മഹാവാക്യോപനിഷത്ത് വെളിപ്പെടുത്തുന്നത്. പരോരജസേ എന്നത് സാക്ഷാൽ പരബ്രഹ്മം തന്നെയാണെന്നാണ് ഗായത്രീ പഞ്ജരസ്തോത്രത്തിലൂടെ ബ്രഹ്മാവ് ചൂണ്ടിക്കണിക്കുന്നത്.

സൃഷ്ടിസ്ഥിതിലയങ്ങളെയാണ് പൂർണഗായത്രീയിലൂടെ വിവരിക്കുന്നത്. ഓം മുതൽ ഓം വരെ എത്തി നിൽക്കുന്ന ഇത് ഇവിടെ സൃഷ്ടിയുടെ മുഴുവൻ സംവിധാനങ്ങളും അനാവരണം ചെയ്യപ്പെടുന്നു എന്നാണ് സൃഷ്ടിയെ സൂചിപ്പിച്ചു കൊണ്ട് ഓമിൽ സമാരംഭിച്ച് ലയത്തെ മനസ്സിലാക്കികൊണ്ട് ഓമിൽ തന്നെ പൂർണ്ണഗായത്രി അവസാനിപ്പിക്കുന്നത്

എന്നാൽ യോഗികളും സന്യാസിമാരുമാണ് പൂർണ്ണഗായത്രിജപിക്കുന്നത്. സാധാരണക്കാർ പൂർണഗായത്രി ജപിക്കറില്ല. അതിനുകാരണവുമുണ്ട് . മൂന്ന് പാദങ്ങളുള്ള ഗായത്രി ജപിക്കുമ്പോൾ അർത്ഥമാക്കുന്നത് 'തത്' എന്ന ശക്തി സാധകന്റെ ബുദ്ധിയെ സന്മാർഗത്തിലേക്ക്, വിജയത്തിലേക്ക് പ്രചോദിപ്പിക്കട്ടെ എന്നാണ്, എന്നാൽ നാലാം പാദം കൊണ്ട് അർത്ഥമാക്കുന്നത് തന്റെ ബുദ്ധിയെ അലൗകീകവും ആദ്ധ്യാത്മികവുമായ ലയത്തിലേക്ക് പ്രചോദിപ്പിക്കട്ടെ എന്നാണ്. ഹൈന്ദവധർമ്മമനുസരിച്ച് യഥാവിധിയുള്ള മൂന്നാശ്രമങ്ങളും ധാർമ്മികമായി കടന്ന ശേഷം മാത്രമേ ഒരുവന് സന്യാസത്തിലേക്ക് കടക്കാനാവൂ. യോഗിയോ സന്യാസിയോ ആയി തീർന്നാൽ ലക്ഷ്യം വെക്കുന്നത് ഓങ്കാരത്തിലുള്ള ലയനമാണ്. അങ്ങനേയുള്ളവർക്ക് പൂർണഗായത്രി ജപിക്കാമെന്ന് പണ്ഡിതതത്വം, എന്നാൽ ലൗകീകനാകട്ടെ മൂന്ന് പാദങ്ങളുള്ള ഗായത്രീ ജപത്തിലൂടെ ബുദ്ധിയെ സന്മാർഗത്തിലേക്ക് പ്രചോദിപ്പിച്ച് ഭൂമീവാസം ശന്തവും സന്തോഷം നിറഞ്ഞതുമാക്കിമാക്കിമാറ്റാം...

പൂർണഗായത്രീ

പൂർണഗായത്രീ

"ഓം തത് സവിതുർ വരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയാത്
പരോരാജസേ സാവദോം"

ഓം - പ്രണവം... 

ഏതൊരു മന്ത്രത്തിന്റെയും ആരംഭത്തിൽ പ്രതിപാദിപ്പിക്കുന്ന പ്രണാവാക്ഷരം ഗായത്രീ മന്ത്രത്തിനും മകുടം ചാർത്തുന്നു. എല്ലായ്പ്പോഴും പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്നതും എല്ലാത്തിനേയും സംരക്ഷിക്കുന്നു എന്ന പൊതുവായ അർത്ഥമാണ് ഈ ശബ്ദം കൊണ്ടുദ്ദേശിക്കുന്നത്. എന്നാൽ ഇതിനെ കേവലം ഒരു ശബ്ദമായി കാണുകയുമരുത്.

ഭൂഃ =ഭൂലോകം

ഭരിക്കുന്നത് അഥവാ നിലനിൽക്കുന്നതുകൊണ്ട് "ഭൂഃ" എന്ന് പറയപ്പെടുന്നു. വ്യാഹൃതികളിൽ ഒന്നാമത്തേതായ ഇതിനെ ഭൂഃ എന്നുവിളിക്കപ്പെടുന്നത് ചരങ്ങളും അചരങ്ങളുമായ സമസ്തഭൂതങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നതുകൊണ്ടാണ്.

ഭുവഃ =ഭുവർലോകം

വിശ്വത്തെസ്ഥാപനം അഥവാ ഭാവനം ചെയ്യുന്നതു കൊണ്ട് എന്നു വിളിക്കുന്നു. എല്ലാത്തിനേയും പ്രകാശിപ്പിക്കുന്ന എന്നൊരർത്ഥം ശ്രീശങ്കരചാര്യർ ഇതിനെ സങ്കൽപ്പിക്കുന്നുണ്ട്. എല്ലാ ലോകങ്ങളെയും നിലനിർത്തുന്നത് എന്ന അർത്ഥവും വരാം

സ്വഃ =സ്വർലോകം

വ്യക്തമായ പൂർണത്വം പ്രാപിക്കുന്നതെന്നാണ് "സ്വഃ" കൊണ്ടാർത്ഥമാക്കുന്നത്. സൽക്രിയകൾ ചെയ്തവരുടെ വാസസ്ഥനമെന്നും അർത്ഥം കാണാം. സ്വഃ എന്ന പദത്തിന് സുഖം എന്നർത്ഥം സങ്കൽപ്പിക്കുമ്പോൾ അത് പൂർണ്ണതയിലേക്ക് കടക്കുന്നു

(ഓം പ്രണവവും 'ഭൂർഃഭുവഃസ്വഃ' മൂന്ന് വ്യാഹൃതികളുമാകുന്നു. വ്യാഹൃതികൾ സച്ചിദാനന്ദരൂപമായ ബ്രഹ്മത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.)

തത് =അത്

 'ഓം ഭൂഃ ഭുവസ്വഃ' എന്നിവ തത് എന്ന പദത്തിന്റെ വിശേഷണമായി നിലകൊള്ളുമ്പോൾ സാക്ഷാൽ പരംബ്രഹ്മം തന്നെയായിത്തീരുകയാണ് 'തത്'

സവിതുർ =സവിതാവിന്റെ 

സവിതവിന്റെ അഥവാ സൂര്യന്റെ എന്നാണ്, 'സവിതുഃ' എന്ന പദത്തിന്റെ അർത്ഥം, സകല തേജസിലും അന്തര്യാമിയായി ഗമിക്കുന്നവൻ എന്നാണിതിനർത്ഥം. എന്നാൽ നഗ്നനേത്രങ്ങളാൽ കാണപ്പെടുന്ന സൂര്യനാണിതെന്ന് കരുതരുത്, കാണപ്പെടുന്ന സൂര്യനേയും പ്രകാശിപ്പിക്കുന്നതിനു കാരണമായിരിക്കുന്ന ശക്തിയാണ് ഇവിടെ പ്രദിപാദിക്കുന്ന സവിതാവ്. സുവർണരഥത്തിൽ സഞ്ചരിക്കുന്ന ദേവതയാണ് സവിതാവ്, പലവിധ വിശേഷങ്ങളാൽ നിറഞ്ഞു നിൽക്കുന്ന സവിതാവ് സ്വശോഭയാലാണ് സ്വർഗത്തേയും ഭൂമിയേയും അന്തരീക്ഷത്തെയും പ്രകാശമാനമാക്കുന്നത്. ഈ ദേവത തന്നെയാണ് സമസ്ത ജീവജാലങ്ങളുടെയും നിലനിൽപ്പിനാധാരം. മനോഹരമായ കേശത്തോടു കൂടിയ സവിതാവ് കിഴക്കുനിന്നാണ്തന്റെ പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കുന്നത്. മറ്റു ദേവന്മാർകൂടി അനുസരിക്കുന്ന സവിതാവ് സ്തോതാക്കളുടെ കർമ്മങ്ങളെ സംരക്ഷിക്കുന്നു, ഋഗ്വേദ സംഹിതയനുസരിച്ച് ഈ ദേവത സൂര്യനിൽ നിന്നും വ്യത്യസ്തമാണ്. സൂര്യനെ കൂടി പ്രേരിപ്പിക്കുകയും, സൂര്യരശ്മികൾക്കൊപ്പം പ്രകാശിക്കുകയും ചെയ്യുന്ന ദേവതയാണ് സവിതാവ്.    

വരേണ്യം =ശ്രേഷ്ഠമായ
       
ഈ പദത്തിന്റെ അർത്ഥം പ്രാർത്ഥിക്കപ്പെടുവാൻ ധ്യാനിക്കപ്പെടുവാൻ യോഗ്യമെന്നാണ്.

ഭർഗോഃ = തേജസ്

ഭജിക്കുന്നവരുടെ ദുഃഖങ്ങളെയും അന്തഃകരണത്തേയും നശിപ്പിക്കുന്നവൻ എന്നർത്ഥം, അങ്ങനെയെങ്കിൽ ജ്ഞാനസ്വരൂപം, ഈശ്വരതേജസ്സ് എന്നൊക്കെയും നിർവചിക്കാം.

ദേവസ്യ = ദേവന്റെ
  
ശ്രേഷ്ഠതേജസ്സാർന്ന ദേവന്റെ എന്നാണർത്ഥം. ഇതിന് പ്രകാശസ്വരൂപനെന്നും സകലചരചങ്ങളെയും പ്രകാശിപ്പിക്കുന്ന പരമാത്മാവെന്നും പറയാം.

ധീമഹി = ഞങ്ങൾ ധ്യാനിക്കുന്നു.

ഞങ്ങൾ ചിന്തിക്കുന്നു, അഥവാ ധ്യാനിക്കുന്നു.

ധിയോ = ബുദ്ധിവൃത്തികൾ

ഈ പദം സൂചിപ്പിക്കുന്നത് ബുദ്ധിയേയും ബുദ്ധിയുടെ വൃത്തികളെയുമാണ്,

യോ = ഭർഗ എന്ന ശബ്ദത്തിന്റെ വിശേഷണം

നഃ = ഞങ്ങളുടെ

ഞങ്ങളുടെ ഞങ്ങളെ സംബന്ധിച്ച്, 

പ്രചോദയാത് = പ്രചോദിപ്പിക്കട്ടെ

പ്രചോദിപ്പിക്കട്ടെ, പ്രേരിപ്പിക്കട്ടെ എന്നാണ് ഇതുകൊണ്ടർത്ഥമാക്കുന്നത്. ഭഗവനാൽ ഞങ്ങളുടെ ബുദ്ധി പ്രചോദിതമാകട്ടെ.

ജീവിത സാഫല്യത്തിനായി തങ്ങളുടെ ബുദ്ധിയെ നിർമലമാക്കി തരേണമേയെന്നാണ് ഗായത്രീമന്ത്രത്തിലൂടെ ഓരോ സാധകനും പ്രാർത്ഥിക്കുന്നത്. ബുദ്ധിവൈഭവം ഉണർത്തുകയും ആത്മബലം വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഈ മഹാമന്ത്രത്തിന്റെ മനനത്തിലൂടെയും ധ്യാനത്തിലൂടെയും സാധകൻ സഞ്ചരിക്കുന്നതു സഫലജീവിതത്തിലേയ്ക്കാണ്. എവിടെയാണോ ഗായത്രീമന്ത്രധ്വനി ഉയരുന്നത് അവിടെ ബ്രഹ്മപ്രകാശം നിലനിൽക്കുകയും വിന്യസിക്കപ്പെടുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. ആചാര്യന്മാരുടെ അഭിപ്രായമനുസരിച്ച് ആരണോ ഗായത്രീമന്ത്രം പ്രണവത്തോടും വ്യാഹൃതികളോടും ചേർന്ന് ജപിക്കുന്നത് അവർക്ക് ഋഗ്വേദങ്ങളൊക്കെയും പഠിച്ചതിന്റെ ഗുണഫലമായിരിക്കും ലഭ്യമാവുക. ബുദ്ധിയെ നല്ല മാർഗത്തിലേക്ക് തിരിച്ചുവിടുന്ന ഈ മന്ത്രം സംസ്കാരത്തെ സംരക്ഷിക്കുക കൂടിചെയ്യുന്നു. 


സാധനയുടെ ആവിശ്യകത

സാധനയുടെ ആവിശ്യകത

തപസ്സ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഇന്ദ്രിയങ്ങളും മനസ്സും ആത്മാവിൽ അടങ്ങിയിരിക്കും. എന്നാൽ തപസ്സിൽ നിന്നുണ്ണർന്നാൽ ഇന്ദ്രീയങ്ങളും മനസ്സും ആനന്ദം തേടിപോയ്ക്കൊണ്ടിരിക്കും, ഇവിടെയാണ് സാധനകൾ അനുഷ്ഠിക്കെണ്ടതിൻ്റെ ആവിശ്യകത. നമ്മുക്ക് ചിലപ്പോൾ തോന്നും മനസ്സിനെ നിയന്ത്രിച്ച് നിർത്താമെന്നും അതുകൊണ്ട് സാധനകൾ ഒന്നും ആവിശ്യമില്ലാ എന്നും . എന്നാൽ ഭക്തി പൂർണ്ണമായി പ്രാകാശിച്ച് നിൽക്കുമ്പോൾ പോലും അജ്ഞാനത്തിൻ്റെ അല്ലെങ്കിൽ മായയുടെ ഇരുട്ട് വ്യാപിക്കും. അതില്ലാതിരിക്കണമെങ്കിൽ ഭഗവത് കാരുണ്യം വേണം ഭഗവൽ കാരുണ്യം ഉണ്ടാകുന്നതിനായി ഭാഗവതം കേൾക്കുക , ക്ഷേത്രദർശനം നടത്തുക മറ്റു സമർപ്പണങ്ങളും ചെയ്യുക ഇതോക്കെ ആവിശ്യമാണ്, അതിനായി ഭഗവാനെ കുറിച്ച് വിശ്വാസം വേണം ഭഗവദ് കഥകൾ കേൾക്കണം ക്ഷേത്രദർശനം നടത്തുകയും ഒക്കെ ചെയ്യണം. പിന്നിട് നമ്മൾ അറിയാതെ തന്നെ ഭഗവത് കാരുണ്യം കിട്ടികഴിഞ്ഞാൽ ഭക്തിയുടെ നാമ്പുകൾ മുളക്കുകയും അത് വിരിയുന്നതനുസ്സരിച്ച് ആഗ്രഹങ്ങൾ കുറഞ്ഞു കുറഞ്ഞ് ഒടുവിൽ പൂർണ്ണമായി വികസിച്ച ഒരു താമര പുവായി ഭക്തി ഹൃദയകമൽകത്തിൽ വിലസുമ്പോൾ അതി അതിവസിക്കുന്ന ഭഗവാൻ്റെ പാദാംബുജങ്ങളെയാവും നമ്മൾ ആഗ്രഹിക്കുക .


ഭക്തിക്കുവേണ്ടിയുള്ള ഭക്തി

ഭക്തിക്കുവേണ്ടിയുള്ള ഭക്തി

തത്ത്വത്തിലുള്ള ഭക്തിയിലൂടെയേ, ശരിയായ പുരോഗതി ഉണ്ടാവുകയുള്ളു. മിക്കവരുടെയും ഭക്തി ആഗ്രഹങ്ങള്‍ക്കുവേണ്ടി മാത്രമുള്ളതാണു്. തത്ത്വം മനസ്സിലാക്കിയല്ല അവര്‍ ഭജിക്കുന്നതു്. എന്തെങ്കിലും കാര്യം സാധിക്കുവാനുണ്ടെങ്കില്‍ ക്ഷേത്രങ്ങളില്‍ പോകും. നേര്‍ച്ച നേരും. അതു ഭക്തിയല്ല. അതിനെ ഭക്തിയുടെ കൂട്ടത്തില്‍പ്പെടുത്തുവാനും കഴിയില്ല. അതില്‍നിന്നും ആനന്ദം ലഭിക്കുമെന്നും കരുതേണ്ട. കാര്യം സാധിച്ചാല്‍ ഈശ്വരനോടു സ്നേഹം; സാധിച്ചില്ലെങ്കില്‍ വെറുപ്പു്. അവരുടെതു വിശ്വാസം തകര്‍ന്ന ജീവിതമായിരിക്കും.

ഒരു ഗ്രാമത്തില്‍ രണ്ടുപേരുണ്ടായിരുന്നു. രണ്ടുപേരുടെയും വിവാഹം കഴിഞ്ഞിട്ടു് എട്ടുപത്തു വര്‍ഷമായെങ്കിലും രണ്ടുകൂട്ടര്‍ക്കും കുട്ടികളില്ലായിരുന്നു. കുട്ടികളില്ലാത്ത ദുഃഖം മൂലം ആദ്യത്തെയാള്‍ ഈശ്വരനെ വിളിച്ചു പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. ഒരു കുട്ടി ജനിക്കുന്നതിനുവേണ്ടി ദിവസവും ഈശ്വരനോടു കരഞ്ഞു പ്രാര്‍ത്ഥിക്കും. അങ്ങനെയിരിക്കെ ഒരു ദിവസം സ്വപ്നത്തില്‍ ഒരു ദര്‍ശനമുണ്ടായി. ഒരു ദേവന്‍ വന്നു ചോദിച്ചു ”കുട്ടികളുണ്ടായാല്‍ നിനക്കു തൃപ്തിയാകുമോ?” അയാള്‍ പറഞ്ഞു, ”കുട്ടിയെ കിട്ടാതെ എനിക്കു ജീവിതത്തില്‍ സന്തോഷമുണ്ടാകില്ല. കുട്ടി ജനിച്ചാല്‍ അതോടെ ഞാന്‍ തൃപ്തനാകും.” ദേവന്‍ അനുഗ്രഹിച്ചിട്ടു മറഞ്ഞു. അധികനാള്‍ കാത്തിരിക്കേണ്ടിവന്നില്ല, ഭാര്യ ഗര്‍ഭിണിയായി. അതറിഞ്ഞപ്പോള്‍ മുതല്‍ സന്തോഷം. പക്ഷേ, അധികനാള്‍ നീണ്ടുനിന്നില്ല. കുട്ടിക്കു് അവയവങ്ങള്‍ എല്ലാം ഉണ്ടായിരിക്കുമോ, അസുഖം കാണുമോ, സുന്ദരനായിരിക്കുമോ, ഇതുതന്നെയായി ചിന്ത. കുട്ടിക്കുവേണ്ടി ആയിരുന്നുവെങ്കില്‍ക്കൂടി, ഈശ്വരനെ വിളിച്ചു കരഞ്ഞിരുന്ന ആ മനുഷ്യനു് ഇപ്പോള്‍ ഒരുനിമിഷംപോലും ഈശ്വരനെ ചിന്തിക്കുവാന്‍ സമയമില്ല. ജനിക്കാനിരിക്കുന്ന കുട്ടിയെപ്പറ്റി മാത്രമായിരുന്നു ചിന്ത. ഒരു നിമിഷം സ്വസ്ഥതയില്ല.

ഭാര്യ പ്രസവിച്ചു. നല്ല ആരോഗ്യമുള്ള ഒരാണ്‍കുട്ടി. വലിയ സന്തോഷമായി. കുട്ടിയുടെ പഠിത്തക്കാര്യങ്ങള്‍ക്കും മറ്റുമായി പണം സൂക്ഷിച്ചുവയ്ക്കുവാന്‍ തുടങ്ങി. കഷ്ടപ്പെട്ടു ജോലിചെയ്തും കൈക്കൂലി വാങ്ങിയും പണം സമ്പാദിക്കുവാന്‍ തീരുമാനിച്ചു. കുട്ടിക്കു പ്രായമായപ്പോള്‍ അവനെ സ്‌കൂളില്‍ ചേര്‍ത്തു. വീട്ടില്‍നിന്നും മകന്‍ പോയിക്കഴിഞ്ഞാല്‍പ്പിന്നെ അവനെക്കറിച്ചു മാത്രമാണു ചിന്ത. മകന്‍ എവിടെയെങ്കിലും വീണു കാണുമോ, ആരെങ്കിലും ഉപദ്രവിക്കുമോ കുട്ടി തിരിച്ചെത്തുന്നതുവരെയും സ്വസ്ഥതയില്ല. കുട്ടി വലുതാകുന്തോറും അവൻ്റെ ദുശ്ശാഠ്യവും കുസൃതിയും വര്‍ദ്ധിച്ചുവന്നു. മാതാപിതാക്കളെ അനുസരിക്കാതെയായി. പഠിത്തത്തില്‍ തീരെ ശ്രദ്ധയില്ലാതെയായി. ഇപ്പോള്‍ അവൻ്റെ ഭാവിയെക്കുറിച്ചായി ചിന്ത മുഴുവന്‍. വളര്‍ച്ചയ്ക്കനുസരിച്ചു് അവൻ്റെ ദുഃസ്വഭാവങ്ങളും വളര്‍ന്നതേയുള്ളൂ. സ്‌കൂളില്‍നിന്നു ദിവസവും മകനെക്കുറിച്ചുള്ള അദ്ധ്യാപകരുടെയും കുട്ടികളുടെയും പരാതികേട്ടു് അച്ഛനുമമ്മയും മടുത്തു. കോളേജില്‍ എത്തിയതോടെ മദ്യപാനവും തുടങ്ങി. വീട്ടില്‍ ഒച്ചപ്പാടും ബഹളവും സൃഷ്ടിച്ചു പണം വാങ്ങുന്നതു നിത്യസംഭവമായി. മാതാപിതാക്കളെ ശകാരിക്കുന്നതു പോകട്ടെ, ഉപദ്രവിക്കുവാനും മടിയില്ലാതെയായി. മകന്‍ കോളേജില്‍നിന്നും വരുന്ന സമയത്തു്, അച്ഛനുമമ്മയ്ക്കും പേടിയാണു്. സമ്പത്തുകള്‍ ഓരോന്നായി മകന്‍ വിറ്റു നശിപ്പിച്ചു. ഒരു ദിവസം പണം നല്കുവാന്‍ വിസമ്മതിച്ചപ്പോള്‍ അച്ഛനെയും അമ്മയെയും അവന്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി. ജീവന്‍ നഷ്ടപ്പെടുമോ എന്നു ഭയന്നു്, സമ്പത്തു മുഴുവന്‍ നഷ്ടമായ അവര്‍ കടം വാങ്ങി മകന്‍ ആവശ്യപ്പെട്ടതെല്ലാം നല്കി. കടം വാങ്ങിയതു തിരിച്ചു നല്കുവാന്‍ കഴിയാതെ വന്നപ്പോള്‍ നാട്ടുകാരും അവരെ വെറുത്തു, കടം കൊടുക്കാതെയായി. മാതാപിതാക്കളെക്കൊണ്ടു യാതൊരു പ്രയോജനവുമില്ലെന്നു മനസ്സിലായപ്പോള്‍ പുത്രനൊടുവില്‍ അവരെ ഉപേക്ഷിച്ചു പോയി. മകനു വേണ്ടിയാണു് അവര്‍ ജീവിച്ചതു്; പക്ഷേ, മകനും നഷ്ടമായി, നാട്ടുകാരും വെറുത്തു. അവര്‍ക്കു കരയുവാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. ജീവിതത്തില്‍ നിരാശ മാത്രമായി. ഭൗതിക സുഖം മാത്രം ആഗ്രഹിച്ചുപോയാല്‍ അതിലെ ദുഃഖംകൂടി അനുഭവിക്കുവാന്‍ തയ്യാറാകണം.

ഇദ്ദേഹത്തിൻ്റെ അയല്‍വാസിയും ഈശ്വരനെ വിളിച്ചു കരഞ്ഞിരുന്നു. പക്ഷേ, കുട്ടിക്കുവേണ്ടി ആയിരുന്നില്ല; ഈശ്വരനുവേണ്ടി ആയിരുന്നു. അദ്ദേഹത്തിൻ്റെതു ഭക്തിക്കുവേണ്ടിയുള്ള ഭക്തി ആയിരുന്നു. കുട്ടികളില്ലല്ലോ എന്ന ചിന്ത ഒരിക്കലും അദ്ദേഹത്തെ അലട്ടിയില്ല. ”എനിക്കു കുട്ടികളില്ല, അതിനാല്‍ എല്ലാവരെയും നിൻ്റെ കുട്ടികളായി കാണുവാനുള്ള കഴിവു തരണേ” എന്നാണയാള്‍ പ്രാര്‍ത്ഥിച്ചിരുന്നതു്. ഈശ്വരൻ്റെ ഇച്ഛയുണ്ടെങ്കില്‍ കുട്ടി ജനിക്കും. പിന്നെ എന്തിനു് അതിനെക്കുറിച്ചോര്‍ത്തു ദുഃഖിക്കണം. ഈശ്വരനില്‍ ഭക്തിയുണ്ടാകുവാനാണു പ്രാര്‍ത്ഥിക്കേണ്ടതു് ഇതായിരുന്നു അദ്ദേഹത്തിൻ്റെ ഭാവം. അദ്ദേഹം യഥാര്‍ത്ഥതത്ത്വം മനസ്സിലാക്കിയ ആളായിരുന്നു. എന്താണു ശാശ്വതമായിട്ടുള്ളതു്, എന്താണു ജീവിതം ഇതു് അദ്ദേഹത്തിനറിയാമായിരുന്നു. അദ്ദേഹം എപ്പോഴും ഈശ്വരനാമം ഉരുവിട്ടും ജോലി കഴിഞ്ഞു കിട്ടുന്ന സമയം തൻ്റെ അടുത്തുവരുന്നവരുമായി ഭഗവദ് കഥകള്‍ പറഞ്ഞും ഈശ്വരകീര്‍ത്തനങ്ങള്‍ പാടിയും ആനന്ദിച്ചു. അദ്ദേഹത്തിനും ആനന്ദം അടുത്തു വരുന്നവര്‍ക്കും ആനന്ദം. എല്ലാവരെയും സ്നേഹിക്കുവാനും സേവിക്കുവാനുമുള്ള ഒരു മനസ്സു ലഭിക്കുന്നതിനുവേണ്ടി അദ്ദേഹം ദിവസവും ഈശ്വരനോടു പ്രാര്‍ത്ഥിച്ചു. തൻ്റെ വരുമാനത്തിൻ്റെ ഒരുഭാഗം ധാര്‍മ്മിക കാര്യങ്ങള്‍ക്കു ചെലവഴിക്കുവാനും മറന്നില്ല. കുട്ടി ജനിക്കുന്നതിനുവേണ്ടി പ്രാര്‍ത്ഥിച്ചില്ലെങ്കിലും, അദ്ദേഹത്തിൻ്റെ നിഷ്‌കാമഭക്തിമൂലം ഈശ്വരന്‍ പ്രസാദിച്ചു. അദ്ദേഹത്തിനു് ഒരു കുട്ടി ജനിച്ചു. കുട്ടി ജനിച്ചിട്ടും അദ്ദേഹത്തിൻ്റെ ഭക്തി നിലനിന്നു. കുട്ടി ജനിച്ചതില്‍ അമിതമായി ആനന്ദിച്ചില്ല. പിന്നീടും ഭഗവാനില്‍ മനസ്സുറപ്പിച്ച ജീവിതമാണവര്‍ നയിച്ചതു്. ഭഗവദ് കഥകള്‍ കേള്‍പ്പിച്ചും ഭഗവന്നാമങ്ങള്‍ ജപിപ്പിച്ചുമാണു ചെറുപ്പം മുതലെ കുട്ടിയെ വളര്‍ത്തിയതു്. അതുമൂലം കുട്ടി സത്‌സ്വഭാവിയായി. സര്‍വ്വര്‍ക്കും പ്രിയങ്കരനായി. മാതാപിതാക്കള്‍ കുട്ടിയോടു് അമിതമായ മമത പുലര്‍ത്തിയില്ല. ഭഗവാനെത്തന്നെ മുറുകെപ്പിടിച്ചു. വാര്‍ദ്ധക്യമടുക്കുന്തോറും ആരുടെയും കൂട്ടു പ്രതീക്ഷിച്ചില്ല. ഭഗവാനെത്തന്നെ ചിന്തിച്ചുകഴിഞ്ഞു. അതിനനുസരിച്ചു് അടുത്തു വരുന്നവര്‍ കൂടുതല്‍ ആദരവോടും ബഹുമാനത്തോടും അദ്ദേഹത്തെ ശുശ്രൂഷിക്കുവാനും തുടങ്ങി. ഈശ്വരനിലുള്ള അദ്ദേഹത്തിൻ്റെ നിഷ്‌കളങ്കഭക്തിയും, എല്ലവരോടുമുള്ള ശുദ്ധമായ സ്നേഹവും മൂലം സര്‍വ്വരും അദ്ദേഹത്തില്‍ ആകൃഷ്ടരായി. സ്വാര്‍ത്ഥതയൊഴിഞ്ഞ ജീവിതമായതിനാല്‍ എപ്പോഴും ആനന്ദം മാത്രം. കുട്ടി ജനിക്കുന്നതിനു മുന്‍പും പിന്‍പും അദ്ദേഹം ആനന്ദവാനായി ജീവിച്ചു.

രണ്ടുപേരും ഭക്തരായിരുന്നു. ഒരാളുടെതു കാമ്യഭക്തിയായിരുന്നുവെങ്കില്‍ മറ്റെയാളുടെതു ഭക്തിക്കുവേണ്ടിയുള്ള ഭക്തിയായിരുന്നു. അദ്ദേഹം നിഷ്‌കാമഭക്തനായിരുന്നു. അതുമൂലം ജീവിതം മുഴുവന്‍ ആനന്ദം അനുഭവിക്കുവാന്‍ കഴിഞ്ഞു. ”സര്‍വ്വരെയും നിൻ്റെ കുട്ടികളായിക്കാണുവാനുള്ള ശക്തി തരൂ” എന്നു പ്രാര്‍ത്ഥിച്ചപ്പോള്‍ ആനന്ദം മാത്രമല്ല, തന്നെ സ്നേഹിക്കുവാനും ശുശ്രൂഷിക്കുവാനും ഒരു മകന്‍ മാത്രമല്ല അനേകം ആളുകളുമുണ്ടായി. ആദ്യത്തെയാള്‍ തൻ്റെ സര്‍വ്വസ്വവും മകനാണെന്നു കരുതി. മകന്‍ എന്നെന്നും കൂടെയുണ്ടായിരിക്കണമെന്നു ചിന്തിച്ചു. അദ്ദേഹത്തിനു് ഈശ്വരന്‍ ആഗ്രഹം സാധിക്കുവാനുള്ള ഒരുപാധി മാത്രമായിരുന്നു. കാര്യം നേടിക്കഴിഞ്ഞപ്പോള്‍ ഈശ്വരനെ പാടേ മറന്നു. അതുമൂലം മകന്‍ നഷ്ടമായപ്പോള്‍ തീരാദുഃഖത്തിലായി. രണ്ടാമത്തെയാളാകട്ടെ, സത്യവും നിത്യവുമായിട്ടുള്ളതു് ഈശ്വരന്‍ മാത്രമാണെന്നു മനസ്സിലാക്കി. മിഥ്യയായ ഈ ലോകത്തില്‍ ശാശ്വതമായതു് ഈശ്വരന്‍ മാത്രമാണെന്നറിഞ്ഞു. സ്വന്തം സുഖത്തില്‍ക്കവിഞ്ഞു് ആരും ആരെയും സ്നേഹിക്കുന്നില്ലെന്നു് അദ്ദേഹത്തിനറിയാമായിരുന്നു. തൻ്റെ പുത്രനും ബന്ധുക്കളും സമ്പത്തും ഒന്നും തന്നെ പിന്തുടരില്ലെന്നും അറിയാമായിരുന്നു. അതിനാല്‍ ശാശ്വതമായ ആത്മാവിനെ സാക്ഷാത്കരിക്കുക എന്ന ഒരു ലക്ഷ്യം മാത്രമേ അദ്ദേഹത്തിനു ജീവിതത്തില്‍ ഉണ്ടായിരുന്നുള്ളു. അതിനു യോജിച്ച ഒരു ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നതു്. അവരുടെതു തത്ത്വമറിഞ്ഞുള്ള ഭക്തിയായിരുന്നു. തങ്ങളെ ആരു വെറുത്താലും അവര്‍ക്കു ദുഃഖമില്ലായിരുന്നു. വെറുത്തവരെപ്പോലും സ്നേഹിക്കുവാന്‍ കഴിഞ്ഞു. ഈശ്വരനില്‍ സമര്‍പ്പിച്ച ഒരു ജീവിതമായിരുന്നതിനാല്‍ ജീവിതം അവര്‍ക്കു് ആനന്ദമായിരുന്നു.

ഭക്തി ഈശ്വരനെ മാത്രം കാംക്ഷിച്ചുകൊണ്ടുള്ളതായിരിക്കണം. അപ്പോള്‍ എല്ലാം അവിടുന്നു തരും. വാര്‍ദ്ധക്യത്തില്‍ ആരു നോക്കുമെന്ന വേവലാതി വേണ്ട. ഒരു ഭക്തനും നോക്കാനാളില്ലാതെ കഷ്ടപ്പെട്ടിട്ടില്ല. പട്ടിണി കിടന്നു മരിച്ചിട്ടില്ല. മരിച്ചു കഴിഞ്ഞാലുള്ള കാര്യത്തെക്കുറിച്ചു് എന്തിനു ചിന്തിക്കണം? ചത്തു കുറച്ചു കഴിയുമ്പോള്‍ നാറും. ആരെങ്കിലും കുഴിച്ചിടും. ആ വക കാര്യങ്ങളെക്കുറിച്ചോര്‍ത്തു ജീവിതം തുലയേ്ക്കണ്ട കാര്യമില്ല. ഇന്നലത്തെക്കുറിച്ചോര്‍ത്തും നാളത്തെക്കുറിച്ചു ചിന്തിച്ചും എന്തിനു് ആധി കയറണം. ഒരു നിമിഷം മുന്‍പുവരെ കഴിഞ്ഞ കാര്യങ്ങള്‍ കാന്‍സലായ ഒരു ചെക്കുപോലെയാണു്. അതിനെക്കുറിച്ചോര്‍ത്തു തളര്‍ന്നിട്ടു കാര്യമില്ല. ‘ഇന്നു’ നിങ്ങള്‍ ശ്രദ്ധയോടെ ജീവിക്കുക; ‘നാളെ’ നിങ്ങള്‍ക്കു കൂട്ടുകാരനായി വരും. ഭക്തി വേണമെന്നു പറയുന്നു. പക്ഷേ, നാമം ജപിച്ചിട്ടു മറ്റുള്ളവരെ ദുഷിക്കുന്നതു ഭക്തിയല്ല. അസൂയയും വിദ്വേഷവും മനസ്സില്‍ വളര്‍ത്തുന്നതു ഭക്തിയല്ല. എല്ലാവരെയും ഈശ്വരനായിക്കാണുവാന്‍ കഴിയണം. അതാണു ഭക്തി. നല്ല കര്‍മ്മങ്ങള്‍ ശ്രദ്ധയോടെ ചെയ്യുന്നതും ഭക്തിയാണു്. 

നിത്യാനിത്യവിവേചനത്തെയാണു് ഭക്തിയെന്നു പറയുന്നതു്. അതാണു നമുക്കു വേണ്ടതു്.

ശരിയായ പാതയില്‍ ജീവിതം നയിക്കുവാന്‍ നാം അറിഞ്ഞിരിക്കണം. എങ്ങനെ ശരിയായ പാതയിലൂടെ ജീവിതം നയിക്കണം എന്നു പഠിപ്പിക്കുന്നതാണു ഭക്തി. ഒരു യഥാര്‍ത്ഥ ഭക്തൻ്റെ ജീവിതത്തില്‍ ആനന്ദം മാത്രമാണുള്ളതു്.

6 July 2022

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ശ്രീ സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ചതുർബാഹുവായ ശ്രീസുബ്രഹ്മണ്യസ്വാമിയാണ്. കൂടാതെ ഉപദേവതകളായി ഗണപതി, ദക്ഷിണാമൂർത്തി (ശിവൻ), ശ്രീകൃഷ്ണൻ (ഗോശാലകൃഷ്ണ സങ്കല്പം), അയ്യപ്പൻ, നാഗദൈവങ്ങൾ, കുരുതികാമൻ, പഞ്ചമീദേവി, യക്ഷിയമ്മ എന്നിവരും പ്രതിഷ്ഠകളായുണ്ട്. കേരള പഴനി, തെക്കൻ പഴനി എന്നീ പേരുകളിൽ പുകഴ്പെറ്റ ഈ ക്ഷേത്രം കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യസ്വാമി ക്ഷേത്രമാണ്. പഴയ തിരുവിതാംകൂർ ദേശത്ത് മഹാക്ഷേത്രങ്ങളിൽ മഹാക്ഷേത്രങ്ങളായി അറിയപ്പെട്ടിരുന്ന ഏഴ് ക്ഷേത്രങ്ങളിലൊന്ന് ഇതാണ്. കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യവിഗ്രഹം, ശൈവ-വൈഷ്ണവ ഭാവങ്ങൾ ഒത്തിണങ്ങിയ പ്രതിഷ്ഠ, കേരളത്തിലെ ഏറ്റവും വലിയ സ്വർണ്ണക്കൊടിമരം, മൂന്ന് കൊടിയേറ്റുത്സവങ്ങൾ എന്നിങ്ങനെ ഒരുപാട് പ്രത്യേകതകളുള്ള ഈ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ്.

ഐതിഹ്യം

ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠയായ സുബ്രഹ്മണ്യസ്വാമിയുടെ വിഗ്രഹം, ത്രേതായുഗത്തിൽ പരശുരാന്റെ പൂജയേറ്റുവാങ്ങിയതാണെന്ന് പറയപ്പെടുന്നു. ദീർഘകാലം ഈ വിഗ്രഹം പൂജിച്ചുവന്ന അദ്ദേഹം, അതിനുശേഷം ഇത് കായംകുളം കായലിൽ നിക്ഷേപിച്ചു. പിന്നീട് ഇപ്പോഴത്തെ ക്ഷേത്രത്തിൽ വിഗ്രഹം എത്തിച്ചേരാനുണ്ടായ ഒരു കഥയുണ്ട്. അതിങ്ങനെ...

പുരാതനകാലത്ത് കുമാരപുരം എന്നായിരുന്നു ഹരിപ്പാടിന്റെ പേര്. ഹരിപ്പാടിന്റെ പടിഞ്ഞാറുള്ള സ്ഥലങ്ങൾ ഇന്നും കുമാരപുരം എന്നാണ് അറിയപ്പെടുന്നത്. ഇവിടെയുള്ള പ്രധാന ക്ഷേത്രം, ഇന്നത്തെ ക്ഷേത്രത്തിന് തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന കീഴ്തൃക്കോവിൽ ക്ഷേത്രമായിരുന്നു. ദ്വിബാഹുവായ ബാലസുബ്രഹ്മണ്യൻ പ്രധാന പ്രതിഷ്ഠയായ ഈ ക്ഷേത്രത്തിന് സമീപം ഒരു മഹാക്ഷേത്രം പണികഴിപ്പിയ്ക്കാനും, അവിടെ അയ്യപ്പസ്വാമിയെ പ്രതിഷ്ഠിയ്ക്കാനും കുമാരപുരത്തെ നാട്ടുപ്രമാണികൾ തീരുമാനിച്ചു. അതിനായി അവർ വിദഗ്ധരായ പണിക്കാരെ പല നാടുകളിൽ നിന്നും കൊണ്ടുവരികയും ക്ഷേത്രനിർമ്മാണം ആരംഭിയ്ക്കുകയും ചെയ്തു. അങ്ങനെ മാസങ്ങൾക്കുള്ളിൽ അവിടെയൊരു മഹാക്ഷേത്രം ഉയർന്നുവന്നു. തുടർന്ന് പ്രതിഷ്ഠയ്ക്കും മറ്റ് ചടങ്ങുകൾക്കുമായി നാട്ടുകാരായ ഭക്തജനങ്ങൾ ഒരുങ്ങി.

അങ്ങനെയിരിയ്ക്കുന്ന സമയത്ത് ഒരു ദിവസം രാത്രി, കുമാരപുരത്തെ എല്ലാ പ്രമാണികൾക്കും ഒരേ സമയം ഒരു സ്വപ്നദർശനമുണ്ടായി. അതിദിവ്യനായ ഒരു സന്ന്യാസി തങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട് പുതിയ ക്ഷേത്രത്തിൽ അയ്യപ്പനെയല്ല, സുബ്രഹ്മണ്യനെയാണ് പ്രതിഷ്ഠിയ്ക്കേണ്ടതെന്ന് അരുളിചെയ്യുന്നതായിട്ടായിരുന്നു സ്വപ്നദർശനം. ക്ഷേത്രത്തിൽ പ്രതിഷ്ഠിയ്ക്കാൻ ഏറ്റവും ഉചിതമായ ഒരു വിഗ്രഹം, കായംകുളം കായലിൽ ജലാധിവാസമേറ്റുകിടപ്പുണ്ടെന്നും, അത് ത്രേതായുഗത്തിൽ പരശുരാമന്റെ പൂജയേറ്റുവാങ്ങിയതാണെന്നും കായംകുളം കായലിൽ കണ്ടല്ലൂർ എന്ന സ്ഥലത്തെത്തുമ്പോൾ ഒരു പ്രത്യേകഭാഗത്ത് നീർച്ചുഴികളും പുഷ്പങ്ങളും കാണാമെന്നും അവിടെ ഇറങ്ങി മുങ്ങിത്തപ്പിയാൽ വിഗ്രഹം കിട്ടുമെന്നും സന്ന്യാസി കൂട്ടിച്ചേർത്തു. അതനുസരിച്ച് പിറ്റേദിവസം തന്നെ പ്രമാണിമാർ ഒരുമിച്ച് കണ്ടല്ലൂരിലേയ്ക്ക് പുറപ്പെട്ടു. സ്വപ്നത്തിൽ പറഞ്ഞതുപോലെ ഒരു സ്ഥലത്ത് നീർച്ചുഴികളും പുഷ്പങ്ങളും വലംവയ്ക്കുന്നത് അവർക്ക് കാണാനിടയായി. അതനുസരിച്ച് അവർ തങ്ങളുടെ സഹായികളോട് പ്രസ്തുത സ്ഥലത്ത് മുങ്ങിത്തപ്പാൻ അറിയിയ്ക്കുകയും അതനുസരിച്ച് സഹായികൾ കായലിലിറങ്ങി മുങ്ങിത്തപ്പുകയും ചെയ്തു. അതിദിവ്യമായ സുബ്രഹ്മണ്യ വിഗ്രഹവുമായാണ് അവർ പൊങ്ങിവന്നത്.

തുടർന്ന് പ്രമാണിമാരും സഹായികളും കൂടി വിഗ്രഹവും കൊണ്ട് ഘോഷയാത്രയായി കുമാരപുരത്തേയ്ക്ക് പുറപ്പെട്ടു. പമ്പാനദിയുടെ ഒരു കൈവഴിയായ പായിപ്പാട്ടാറ്റിലൂടെ മൂന്നോളം വള്ളങ്ങളിലായാണ് അവർ യാത്ര നടത്തിയത്. ഈ യാത്രയുടെ സ്മരണയ്ക്കായാണ് ഇന്നും ചിങ്ങമാസത്തിലെ ചതയം നാളിൽ പായിപ്പാട്ടാറ്റിൽ വള്ളംകളി നടത്തിവരുന്നത്. കുമാരപുരത്തെ ക്ഷേത്രത്തിൽ വിഗ്രഹം എത്തിയ്ക്കുന്നതിന് അല്പം മുമ്പ് ഒരു സ്ഥലത്ത് വിഗ്രഹം ഇറക്കിവച്ച് വിശ്രമിയ്ക്കാൻ തീരുമാനിയ്ക്കുകയും അതനുസരിച്ച് അര നാഴിക (12 മിനിറ്റ്) നേരം വിശ്രമിയ്ക്കുകയും ചെയ്തു. ഇതിനുശേഷം അവിടെയും ഒരു സുബ്രഹ്മണ്യക്ഷേത്രം ഉയർന്നുവരികയുണ്ടായി. അതിനുശേഷം ക്ഷേത്രത്തിലെത്തിച്ച വിഗ്രഹം, തുടർന്നുവന്ന വൃശ്ചികമാസത്തിലെ തൃക്കാർത്തിക ദിവസം ഉച്ചയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ സകലവിധ താന്ത്രികച്ചടങ്ങുകളോടെയും പ്രതിഷ്ഠിച്ചു. പ്രതിഷ്ഠാമുഹൂർത്തത്തോടടുത്ത സമയത്ത് ക്ഷേത്രത്തിൽ ഒരു ദിവ്യപുരുഷൻ പ്രത്യക്ഷപ്പെട്ടുവെന്നും അത് പരശുരാമൻ തന്നെയായിരുന്നെന്നും അദ്ദേഹമാണ് പ്രതിഷ്ഠാകർമ്മങ്ങൾക്ക് നേതൃത്വം നൽകിയതെന്നും പറയപ്പെടുന്നു. അങ്ങനെ ശ്രീഹരിയുടെ, അഥവാ മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന്റെ പാദം പതിഞ്ഞ സ്ഥലം, ഹരിപ്പാദപുരം എന്നും കാലാന്തരത്തിൽ ഹരിപ്പാടെന്നും അറിയപ്പെടാൻ തുടങ്ങി. ആദ്യം പ്രതിഷ്ഠിയ്ക്കാൻ വച്ചിരുന്ന അയ്യപ്പസ്വാമിയെ ക്ഷേത്രത്തിലെ ഉപദേവനാക്കി മാറ്റുകയും ചെയ്തു. ആദ്യപ്രതിഷ്ഠാദിനമായ തൃക്കാർത്തിക ഇന്നും ക്ഷേത്രത്തിൽ അതിവിശേഷമായി ആചരിച്ചുവരുന്നു.

ക്ഷേത്രപരിസരവും മതിലകവും

കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യസ്വാമിക്ഷേത്രമായ ഹരിപ്പാട് ക്ഷേത്രം ഹരിപ്പാട് നഗരത്തിന്റെ ഹൃദയഭാഗത്ത് ദേശീയപാതയിൽ നിന്ന് അര കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്നു. ഹരിപ്പാട് പോലീസ് സ്റ്റേഷൻ, കാർത്തികപ്പള്ളി താലൂക്ക് ഓഫീസ്, നഗരസഭാ കാര്യാലയം, ഗവ. സ്കൂൾ, വിവിധ കടകംബോളങ്ങൾ തുടങ്ങിയവ ക്ഷേത്രത്തെ ചുറ്റിപ്പറ്റിയാണ് നിൽക്കുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. എട്ടേക്കറോളം വിസ്തീർണ്ണമുള്ള അതിവിശാലമായ മതിലകമാണ് ക്ഷേത്രത്തിന്. ക്ഷേത്രത്തിനുചുറ്റും വലിയ ആനപ്പള്ളമതിൽ പണിതിരിയ്ക്കുന്നു. ഇതിന്റെ നാലുഭാഗത്തും ഗോപുരങ്ങളുണ്ടെങ്കിലും അവ അനാകർഷകങ്ങളാണ്. ക്ഷേത്രത്തിന്റെ ധാടിമോടികൾക്ക് യോജിച്ചവയല്ല അവ. കിഴക്കേ ഗോപുരത്തിൽ നിന്ന് അല്പദൂരം മാറി ക്ഷേത്രത്തിന്റെ പേരെഴുതിയ മനോഹരമായ പ്രവേശനകവാടം കാണാം. അത് 2015-ൽ പിച്ചള പൊതിഞ്ഞ് സ്വർണ്ണം പൂശിയിരുന്നു. അത് കടന്ന് അല്പദൂരം സഞ്ചരിച്ചാൽ ക്ഷേത്രമുറ്റത്തെത്താം. ക്ഷേത്രത്തിന്റെ മുന്നിൽ അരയാൽ മരമുണ്ട്. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. അതായത്, അരയാൽ ത്രിമൂർത്തീസ്വരൂപമാകുന്നു. ദിവസവും രാവിലെ അരയാലിനെ ഏഴുവലം വയ്ക്കുന്നത് പുണ്യകരമായി കണക്കാക്കപ്പെടുന്നു. അരയാലിനടുത്തുതന്നെയാണ് ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരവും. താരതമ്യേന ചെറിയ ഗോപുരമാണിത്. ഒരു നിലയേയുള്ളൂ. എന്നാൽ, വലിയ ആനവാതിൽ ഈ ഗോപുരത്തിനുണ്ട്. മരം കൊണ്ടുതീർത്ത ആനവാതിൽ 2017-ൽ പിച്ചള പൊതിഞ്ഞ് സ്വർണ്ണം പൂശുകയുണ്ടായി. ഗോപുരത്തോടു ചേർന്നുതന്നെയാണ് ക്ഷേത്രത്തിലെ സ്റ്റേജും. അടുത്ത് ക്ഷേത്രം വക ഒരു ഓഡിറ്റോറിയവുമുണ്ട്. വിശേഷദിവസങ്ങളിൽ ഇവിടെ കലാപരിപാടികൾ നടക്കുന്നു.

ക്ഷേത്രത്തിന്റെ തെക്കുകിഴക്കുഭാഗത്ത് സാമാന്യം വലുപ്പമുള്ള ഒരു കുളം കാണാം. വേലകുളം എന്നാണ് ഈ കുളം അറിയപ്പെടുന്നത്. തിരുവിതാംകൂർ പ്രദേശത്തെ ക്ഷേത്രങ്ങളിൽ ഉത്സവക്കാലത്ത് നടത്തിവരുന്ന അനുഷ്ഠാനകലാരൂപമാണ് വേലകളി. അത് പല രൂപത്തിലും നടത്തിവരുന്നുണ്ട്. അവയിലൊന്നാണ് 'കുളത്തിൽ വേല'. ഹരിപ്പാട് ക്ഷേത്രത്തിൽ ഉത്സവക്കാലത്ത് കുളത്തിൽ വേല നടക്കുന്നത് തെക്കുകിഴക്കുഭാഗത്തുള്ള ഈ കുളത്തിലാണ്. അതുമൂലമാണ് ഇത് 'വേലകുളം' എന്ന് അറിയപ്പെടുന്നത്. ക്ഷേത്രത്തിന്റെ തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലെ വഴികൾ ദേശീയപാതയിലേയ്ക്കുള്ളതാണ്. വടക്കുഭാഗത്താണ് അതിവിശാലമായ പ്രധാനക്ഷേത്രക്കുളമുള്ളത്. 'പെരുംകുളം' എന്നറിയപ്പെടുന്ന ഈ കുളം കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രക്കുളങ്ങളിലൊന്നാണ്. അഞ്ചേക്കറോളം വിസ്തീർണ്ണമുള്ള ഈ കുളത്തിൽ കുളിച്ചാണ് ശാന്തിക്കാരും ഭക്തരും ക്ഷേത്രദർശനത്തിനെത്തുന്നത്. പെരുംകുളത്തിന്റെ വടക്കേക്കരയിലാണ് ദേവസ്വം വക ആനത്താവളവും മറ്റുമുള്ളത്. തെക്കേക്കരയിൽ മറ്റൊരു അരയാൽമരം കാണാം. ഇതിന്റെ ചുവട്ടിലാണ് നാഗദൈവങ്ങളുടെ സാന്നിദ്ധ്യം. നാഗരാജാവായി വാസുകിയും നാഗയക്ഷിയും നാഗകന്യകയും നാഗചാമുണ്ഡിയുമടക്കമുള്ള പരിവാരങ്ങളടങ്ങുന്നതാണ് ഈ പ്രതിഷ്ഠകൾ. ഇതിനടുത്ത് ഒരു കൽമണ്ഡപമുണ്ട്. പണ്ട് തൃശ്ശൂർ നടുവിൽ മഠം സ്വാമിയാർ ക്ഷേത്രദർശനത്തിനെത്തുമ്പോൾ അദ്ദേഹത്തിന് ഇരിയ്ക്കാൻ നിർമ്മിച്ചു കൊടുത്തതാണത്രേ ഇത്. ക്ഷേത്രകാര്യങ്ങളിൽ ഇടപെടാൻ അവകാശമുള്ള ഏക വ്യക്തി നടുവിൽ മഠം സ്വാമിയാരാണ്. വിശേഷദിവസങ്ങളിൽ അദ്ദേഹത്തിന് പൂജ നടത്താൻ പോലും അവകാശമുണ്ട്. കുളത്തിന്റെ കിഴക്കേക്കരയിൽ മറ്റൊരു ക്ഷേത്രമുണ്ട്.

ആഞ്ജനേയസ്വാമിയും നവഗ്രഹങ്ങളുമാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠകൾ. സപ്തചിരഞ്ജീവികളിലൊരാളായ ആഞ്ജനേയസ്വാമിയുടെ സാന്നിദ്ധ്യമുള്ള ക്ഷേത്രത്തിന് അധികം പഴക്കമില്ലെങ്കിലും ഹരിപ്പാട്ടെത്തുന്ന ഭക്തർ ഇവിടെ തൊഴാതെ പോകാറില്ല. പത്നീസമേതരായ നവഗ്രഹങ്ങളാണ് മറ്റൊരു പ്രത്യേകത. കേരളത്തിൽ പത്നീസമേതരായ നവഗ്രഹങ്ങളുള്ള ഏക ക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിന്റെയടുത്താണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഹരിപ്പാട് ഗ്രൂപ്പ് ഓഫീസ്. ദേവസ്വം ബോർഡിനുകീഴിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഗ്രൂപ്പുകളിലൊന്നാണ് ഹരിപ്പാട് ഗ്രൂപ്പ്.

കീഴ്തൃക്കോവിൽ ക്ഷേത്രം

ക്ഷേത്രമുറ്റത്തെത്തുന്നതിന് തൊട്ടുമുമ്പ് വഴിയുടെ തെക്കുഭാഗത്ത് ഒരു ചെറിയ ക്ഷേത്രം കാണാം. ഇതാണ്, ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ കീഴ്തൃക്കോവിൽ. വളരെ ചെറിയൊരു ക്ഷേത്രമാണിത്. ശ്രീകോവിലും മണ്ഡപവും പ്രദക്ഷിണവഴിയും മാത്രമാണ് ഇവിടെയുള്ളത്. ശ്രീകോവിൽ സാമാന്യം വലുതാണ്. രണ്ടുനിലകളോടുകൂടിയ ചതുരശ്രീകോവിലാണിത്. ദ്വിബാഹുവായ ബാലസുബ്രഹ്മണ്യസ്വാമിയാണ് കീഴ്തൃക്കോവിൽ ക്ഷേത്രത്തിലെ പ്രതിഷ്ഠ. കിഴക്കോട്ടാണ് ദർശനം. ഏറെക്കാലം ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രം 2015-ലാണ് നന്നാക്കിയത്. ഉത്സവക്കാലത്ത് ഇവിടെയും കൊടിയേറ്റമുണ്ട്. മൂന്നാം ദിവസമാണ് ഇവിടെ കൊടിയേറ്റം. സ്ഥിരം കൊടിമരം ഇവിടെയില്ലാത്തതിനാൽ താൽക്കാലികമായി അടയ്ക്കാമരത്തിന്റെ തടി കൊണ്ടുവന്ന് പ്രതിഷ്ഠിയ്ക്കുകയാണ് പതിവ്. ഇപ്പോൾ സ്ഥിരം കൊടിമരം പ്രതിഷ്ഠിയ്ക്കാനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്.

മതിലകം

കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യമെത്തുന്നത് വലിയ ആനക്കൊട്ടിലിലാണ്. സാമാന്യം വലിപ്പമുള്ള ആനക്കൊട്ടിലാണിത്. ചോറൂൺ, തുലാഭാരം, ഭജന തുടങ്ങിയവ നടത്തുന്നത് ഈ ആനക്കൊട്ടിലിലാണ്. ആറാനകളെ എഴുന്നള്ളിച്ച് നിർത്താൻ സൗകര്യം ഇവിടെയുണ്ട്. ആനക്കൊട്ടിലിന് തെക്കുഭാഗത്താണ് കൂത്തമ്പലം പണിതിരിയ്ക്കുന്നത്. തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം, കൂടൽമാണിക്യം ക്ഷേത്രം എന്നിവിടങ്ങളിലെ കൂത്തമ്പലങ്ങൾ കഴിഞ്ഞാൽ കേരളത്തിൽ ഇന്ന് നിലനിൽക്കുന്ന ഏറ്റവും വലിയ കൂത്തമ്പലമാണ് ഹരിപ്പാട്ടേത്. വിശേഷദിവസങ്ങളിൽ ഇവിടെ കൂത്തും കൂടിയാട്ടവും പതിവുണ്ട്. ആനക്കൊട്ടിലും കൂത്തമ്പലവും ശില്പകലാവൈദഗ്ദ്ധ്യം കൊണ്ട് സമ്പന്നമാണ്. സ്കന്ദപുരാണം, ശ്രീമദ് ഭാഗവതം, രാമായണം, മഹാഭാരതം തുടങ്ങിയ കൃതികളിൽ നിന്നുള്ള രംഗങ്ങൾ ഇവിടെ മനോഹരമായി ആവിഷ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പതിനാറുകൈകളോടുകൂടിയ ദുർഗ്ഗാദേവി, ആറുമുഖങ്ങളോടുകൂടിയ സുബ്രഹ്മണ്യസ്വാമി, ശ്രീകൃഷ്ണലീലകൾ, ഹനുമാൻ ലങ്കയിലേയ്ക്ക് ചാടുന്നത് എന്നിവ സവിശേഷ പ്രാധാന്യമർഹിയ്ക്കുന്നു. കൂത്തമ്പലത്തിനകത്ത് ഒരു തൂണിൽ യക്ഷി കുടികൊള്ളുന്നു. ഈ യക്ഷിയെ ക്ഷേത്രത്തിലെ ഉപദേവതയായി ആചരിച്ചുവരുന്നു.

ആനക്കൊട്ടിലിനപ്പുറത്താണ് ഭഗവദ്വാഹനമായ മയിലിനെ ശിരസ്സിലേറ്റുന്ന കേരളത്തിലെ ഏറ്റവും ഉയരം കൂടിയ സ്വർണ്ണക്കൊടിമരമുള്ളത്. ഏകദേശം എഴുന്നൂറടി ഉയരം വരും ഈ കൊടിമരത്തിന്. ഒരിയ്ക്കൽ ക്ഷേത്രത്തിൽ അഗ്നിബാധയുണ്ടായപ്പോൾ രക്ഷപ്പെട്ട ഈ കൊടിമരം പിന്നീട് പുനഃപ്രതിഷ്ഠിയ്ക്കുകയായിരുന്നുവത്രേ. കൊടിമരത്തിനപ്പുറത്താണ് ബലിക്കൽപ്പുര. ക്ഷേത്രത്തിലെ പ്രധാന ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. നല്ല വലിപ്പമുള്ള ബലിക്കല്ലാണിത്. അതിനാൽ, പുറത്തുനിന്നുനോക്കുമ്പോൾ വിഗ്രഹം കാണാൻ കഴിയില്ല. പിച്ചളയിൽ പൊതിഞ്ഞ് സ്വർണ്ണം പൂശിയ ഈ ബലിക്കല്ലിന് പീഠമുൾപ്പെടേ ഏകദേശം പത്തടി ഉയരം വരും. ഏണിചാരിനിന്നാണ് ബലിതൂകുന്നത്. ബലിക്കൽപ്പുരയുടെ പ്രവേശനകവാടത്തിനുമുകളിൽ മയിൽവാഹനനായ സുബ്രഹ്മണ്യസ്വാമിയുടെ രൂപം കാണാം. ബലിക്കൽപ്പുരയുടെ തെക്കുവശത്ത്, കൂത്തമ്പലത്തിനോടുചേർന്ന് ഒരു ഗണപതിപ്രതിഷ്ഠ കാണാം. അരയടി മാത്രം ഉയരം വരുന്ന ഒരു കൊച്ചുവിഗ്രഹമാണ് ഇവിടെ ഗണപതിഭഗവാന്റേത്. വലത്തോട്ട് തുമ്പിക്കൈ നീട്ടിയിരിയ്ക്കുന്ന ഗണപതിയുടെ നാല് കൈകളിൽ മഴു, കയർ, മോദകം, അനുഗ്രഹമുദ്ര എന്നിവ കാണാം. ഇവിടെ പൂജ നടത്തുന്നത് തമിഴ് ബ്രാഹ്മണരാണ്.

ക്ഷേത്രമതിലകത്ത് തെക്കുകിഴക്കേമൂലയിൽ അടച്ചിട്ട പ്രദക്ഷിണവഴിയോടുകൂടി ഒരു ചെറിയ ശ്രീകോവിൽ കാണാം. ശ്രീകൃഷ്ണഭഗവാനാണ് ഈ ശ്രീകോവിലിലെ പ്രതിഷ്ഠ. 'തിരുവമ്പാടി ക്ഷേത്രം' എന്ന് ഈ ശ്രീകോവിൽ അറിയപ്പെടുന്നു. ഗോശാലകൃഷ്ണനായാണ് പ്രതിഷ്ഠാസങ്കല്പം. അതിനാൽ, അടച്ചിട്ട പ്രദക്ഷിണവഴി ഗോശാലയായി സങ്കല്പിയ്ക്കപ്പെടുന്നു. പടിഞ്ഞാറോട്ട് ദർശനമായി കുടികൊള്ളുന്ന ഭഗവാന്റെ വിഗ്രഹം ഇരുകൈകളിലും കാലിക്കോലും ഓടക്കുഴലുമേന്തിയ രൂപത്തിലാണ്. ഉത്സവക്കാലത്ത് ഇവിടെയും കൊടിയേറ്റമുണ്ട്. അഞ്ചാം ഉത്സവത്തിനാണ് ഇവിടെ കൊടിയേറ്റമുള്ളത്. സ്ഥിരം കൊടിമരം ഇവിടെയില്ലാത്തതിനാൽ താൽക്കാലികമായി അടയ്ക്കാമരത്തിന്റെ തടി കൊണ്ടുവന്ന് പ്രതിഷ്ഠിയ്ക്കുകയാണ് പതിവ്. ഇപ്പോൾ സ്ഥിരം കൊടിമരം പ്രതിഷ്ഠിയ്ക്കാനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്. തെക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായി മറ്റൊരു ചെറിയ ശ്രീകോവിലുണ്ട്. അയ്യപ്പസ്വാമിയാണ് ഇവിടെ പ്രതിഷ്ഠ. ശബരിമലയിലേതു പോലെത്തന്നെയാണ് ഇവിടെയും അയ്യപ്പന്റെ വിഗ്രഹം. ശ്രീകോവിലിനുമുന്നിൽ ഒരു മുഖപ്പുണ്ട്. ഇവിടെയാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം.

ക്ഷേത്രമതിലകത്ത് അങ്ങിങ്ങായി നിരവധി മരങ്ങൾ തഴച്ചുവളരുന്നത് കാണാം. 2013-ൽ ഹരിപ്പാട് ദേവസ്വത്തിന്റെ നേതൃത്വത്തിൽ ഇവിടെ ഒരു നക്ഷത്രവനം പണിതിരിന്നു. 'ശരവണഭവ നക്ഷത്രവനം' എന്നറിയപ്പെടുന്ന ഈ നക്ഷത്രവനത്തിൽ 27 നക്ഷത്രങ്ങളുടെയും വൃക്ഷങ്ങളെ ഭക്തിപുരസ്സരം പൂജിച്ചുവരുന്നുണ്ട്. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് ഗോപുരത്തിന്റെ ഇരുവശത്തുമായി പഴയകാല പത്തായപ്പുരമാളികയും മതപഠനകേന്ദ്രങ്ങളും കാണാം. ഇരുനിലകളോടുകൂടിയ പത്തായപ്പുര ക്ഷേത്രത്തിന്റെ ഗതകാലപ്രൗഢി വിളിച്ചുണർത്തുന്നു. വടക്കുഭാഗത്ത് ക്ഷേത്രം വക ഊട്ടുപുര കാണാം. സാമാന്യം വലുപ്പമുള്ള ഊട്ടുപുരയാണിത്. പണ്ടുകാലത്ത് സ്ഥിരം ഇവിടെ ഊട്ടുണ്ടാകുമായിരുന്നു. ഇന്ന് വിശേഷദിവസങ്ങളിൽ മാത്രമേ ഊട്ടുള്ളു. വടക്കുകിഴക്കുഭാഗത്താണ് പ്രസിദ്ധമായ മയിൽക്കൂടുള്ളത്. ഭക്തർ ക്ഷേത്രത്തിലേയ്ക്ക് സമർപ്പിയ്ക്കുന്ന മയിലുകൾ ഇവിടെ വളരുന്നു. എന്നാൽ, ഈ കൂട് ഇപ്പോൾ ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടെ മുമ്പുണ്ടായിരുന്ന മയിൽ 2017 ഒക്ടോബർ 18-ന് ചത്തുപോയി. ഇവിടത്തെ മയിലിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഹരിപ്പാട് സ്വദേശി കൂടിയായിരുന്ന കേരള കാളിദാസൻ കേരളവർമ്മ വലിയ കോയിത്തമ്പുരാൻ പ്രസിദ്ധമായ മയൂരസന്ദേശം എന്ന കാവ്യം രചിച്ചത്. മറ്റൊരു ഹരിപ്പാട്ടുകാരനായ ശ്രീകുമാരൻ തമ്പിയും ഈ മയിലിനെക്കുറിച്ച് പാട്ടുകളെഴുതിയിട്ടുണ്ട്.

ശ്രീകോവിൽ

ചെമ്പുമേഞ്ഞ, അസാമാന്യ വലിപ്പമുള്ള വട്ടശ്രീകോവിലാണ് ക്ഷേത്രത്തിലേത്. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിന് ഏകദേശം 150 അടി ചുറ്റളവുണ്ടാകും. ഇതിന്റെ മേൽക്കൂരയിൽ സ്വർണ്ണത്താഴികക്കുടമുണ്ട്. ശ്രീകോവിലിനകത്ത് രണ്ടാമത്തെ മുറിയാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ആറടിയിലധികം ഉയരമുള്ള ചതുർബാഹുവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായി സുബ്രഹ്മണ്യസ്വാമി കുടികൊള്ളുന്നു. അത്യുഗ്രമൂർത്തിയായ ദേവസേനാപതിയായാണ് പ്രതിഷ്ഠാസങ്കല്പം. കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യവിഗ്രഹമാണിത്. എന്നാൽ, വിഗ്രഹം സുബ്രഹ്മണ്യന്റേതാണെന്ന് ഉറപ്പിച്ചുപറയാനും വയ്യ. കാരണം, പുറകിലെ കൈകളിൽ ശംഖചക്രങ്ങളും, മുന്നിലെ ഇടതുകയ്യിൽ ഗദയും, വലത്തേ ചുമലിൽ വേലും, ഇടത്തേ ചുമലിൽ ത്രിശൂലവും കാണാം. ത്രിശൂലത്തിൽ ഉടുക്ക് കെട്ടിവച്ചിട്ടുമുണ്ട്. കൂടാതെ, ശിരസ്സിൽ ചന്ദ്രക്കലയുമുണ്ട്. ഇതിന് കാരണമായി പറയപ്പെടുന്നത് ആദ്യസങ്കല്പം മഹാവിഷ്ണുവായിട്ടായിരുന്നു എന്നാണ്. 'ഹരിപ്പാട്' എന്ന പേരിൽ മഹാവിഷ്ണുവിന്റെ പര്യായനാമമായ 'ഹരി' ഉള്ളത് ഈ വാദത്തെ ബലപ്പെടുത്തുന്നു. ശൈവ-വൈഷ്ണവ സംഘട്ടനങ്ങൾ വ്യാപകമായിരുന്ന കാലത്ത് വൈഷ്ണവരിൽ നിന്ന് ക്ഷേത്രം പിടിച്ചടക്കിയ ശൈവർ, വിഗ്രഹത്തിലെ ശംഖചക്രങ്ങൾ മറയ്ക്കുകയും ചാർത്തിയിരുന്ന ഗോപിക്കുറിയും ആഭരണങ്ങളും ഊരിമാറ്റുകയും ചെയ്തു. തുടർന്ന്, വിഗ്രഹത്തിൽ കൃത്രിമമായി മൂന്നാം കണ്ണും ഭസ്മക്കുറിയും ചാർത്തുകയും, സ്വർണ്ണക്കിരീടം മാറ്റി ജടാമകുടമാക്കുകയും വിഗ്രഹത്തിൽ ത്രിശൂലം ഘടിപ്പിയ്ക്കുകയും ചെയ്തു. പിന്നീട് വന്ന കൗമാരവിശ്വാസികൾ (സുബ്രഹ്മണ്യഭക്തർ) വിഗ്രഹത്തിൽ നിന്ന് ത്രിശൂലം മാറ്റുകയും വേൽ ഘടിപ്പിയ്ക്കുകയും ചെയ്തു. നെറ്റിയിൽ നിന്ന് മൂന്നാം കണ്ണ് എടുത്തുമാറ്റി. ഇങ്ങനെ പോകുന്നു കഥ. സംഗതി എന്തായാലും മൂന്നുകൂട്ടരെയും തൃപ്തിപ്പെടുത്താൻ ഇവയെല്ലാം ഒരുമിച്ച് ചാർത്താൻ തുടങ്ങി എന്നാണ് കഥയുടെ അവസാനം. ഈ സങ്കല്പങ്ങളെ അടിസ്ഥാനമാക്കിയാണ് ക്ഷേത്രത്തിൽ മൂന്ന് ഉത്സവങ്ങൾ തുടങ്ങിയതും ഇപ്പോഴും നടത്തിപ്പോരുന്നതും. മേടമാസത്തിലെ വിഷു-പത്താമുദയം ഉത്സവം സുബ്രഹ്മണ്യനെയും ചിങ്ങമാസത്തിലെ ഓണം ഉത്സവം വിഷ്ണുവിനെയും ധനുമാസത്തിലെ തിരുവാതിര ഉത്സവം ശിവനെയും പ്രതിനിധീകരിയ്ക്കുന്നു. എങ്കിലും, സുബ്രഹ്മണ്യഭാവത്തിന് പ്രാധാന്യമുള്ളതിനാൽ മേടമാസത്തിലെ ഉത്സവമാണ് പ്രധാനം. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആകർഷിച്ച ശിവപാർവ്വതീപുത്രനും ദേവസേനാപതിയുമായ സുബ്രഹ്മണ്യസ്വാമി, ത്രിമൂർത്തികളുടെ തേജസ്സോടെ ശ്രീലകത്ത് വാഴുന്നു.

ശ്രീകോവിൽ മനോഹരമായ ചുവർച്ചിത്രങ്ങളാലും ദാരുശില്പങ്ങളാലും അലംകൃതമാണ്. സുബ്രഹ്മണ്യകഥകളും ദശാവതാരങ്ങളുമടക്കം എണ്ണിയാൽ തീരാത്ത പുരാണസംഭവങ്ങൾ ഇവിടെ ചിത്ര-ശില്പരൂപങ്ങളിൽ പുനർജന്മമെടുത്തിട്ടുണ്ട്. ക്ഷേത്രത്തിന്റെ തെക്കേ നടയിലെ ത്വരത്തിൽ തെക്കോട്ട് ദർശനമായി ശിവസ്വരൂപമായ ദക്ഷിണാമൂർത്തിയും ഗണപതിയും കുടികൊള്ളുന്നു. കേരളത്തിലെ ക്ഷേത്രങ്ങളിൽ പൊതുവേ അപൂർവ്വമാണ് ദക്ഷിണാമൂർത്തിയും ഗണപതിയും ഒന്നിച്ചുള്ള പ്രതിഷ്ഠ. അവയിൽ അധികവും തെക്കൻ കേരളത്തിലാണ്. സാധാരണയായി ദക്ഷിണാമൂർത്തി പ്രതിഷ്ഠ ശിവക്ഷേത്രങ്ങളിലാണ് കാണപ്പെടാറുള്ളത്. ശിവന്റെ സന്ന്യാസരൂപമായ ദക്ഷിണാമൂർത്തി, ഹരിപ്പാട്ടെ ശിവസാന്നിദ്ധ്യത്തിന്റെ മറ്റൊരു പ്രതീകമായി കണക്കാക്കപ്പെടുന്നു. ഗണപതിപ്രതിഷ്ഠ ദക്ഷിണാമൂർത്തിയുടെ വലതുവശത്താണ്. ചെറിയൊരു ശിവലിംഗമാണ് ദക്ഷിണാമൂർത്തിയുടേത്. ഗണപതിവിഗ്രഹം സാധാരണപോലെ. വടക്കുവശത്ത്, വ്യാളീമുഖത്തോടുകൂടിയ ഓവുണ്ട്. ഭഗവാന് അഭിഷേകം ചെയ്യുന്ന ജലവും പാലും ഇതിലൂടെ ഒഴുകിപ്പോകുന്നു.

നാലമ്പലം

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. അതിവിശാലമാണ് ഇവിടത്തെ നാലമ്പലം. അകത്തേയ്ക്കുള്ള വഴിയുടെ ഇരുവശത്തുമായി വാതിൽമാടങ്ങൾ കാണാം. തെക്കേ വാതിൽമാടത്തിലാണ് ഗണപതിഹോമമടക്കമുള്ള ഹോമങ്ങൾ നടത്തിവരുന്നത്. വടക്കേ വാതിൽമാടത്തിലാണ് വാദ്യമേളങ്ങൾ നടത്തുന്നത്. നാലമ്പലത്തിനകത്ത് തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളിയും വടക്കുകിഴക്കേമൂലയിൽ കിണറും പണിതിട്ടുണ്ട്. ഇവയാണ് എടുത്തുപറയേണ്ട പ്രത്യേകതകൾ.

ശ്രീകോവിലിനുചുറ്റുമായി അകത്തെ ബലിവട്ടം പണിതിട്ടുണ്ട്. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (ബ്രാഹ്മി/ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, ബ്രഹ്മാവ്, ദുർഗ്ഗാദേവി, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ ധൂർത്തസേനൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ബലിക്കല്ലുകൾ ദേവന്റെ വികാരഭാവങ്ങളാണെന്നാണ് വിശ്വാസം. അതിനാൽ, അവയിൽ ചവിട്ടാനോ തൊട്ടു തലയിൽ വയ്ക്കാനോ പാടില്ല.

നമസ്കാരമണ്ഡപം

ശ്രീകോവിലിന്റെ നേരെമുന്നിൽ ദീർഘചതുരാകൃതിയിൽ നമസ്കാരമണ്ഡപമുണ്ട്. അതിവിശാലമായ മണ്ഡപമാണിത്. പതിനാറ് കാലുകളുള്ള ഈ മണ്ഡപത്തിൽ ഏകദേശം അഞ്ഞൂറിലധികം കലശം വച്ച് പൂജിയ്ക്കാനുള്ള സൗകര്യമുണ്ട്. മണ്ഡപത്തിന്റെ മേൽക്കൂര ചെമ്പുമേഞ്ഞിരിയ്ക്കുന്നു. മുകളിൽ സ്വർണ്ണത്താഴികക്കുടമുണ്ട്. ഇതിന്റെ ഒരറ്റത്ത്, ഭഗവദ്വാഹനമായ മയിലിന്റെ ഒരു ശില്പം കാണാം. മയിലിനെ തൊഴുതുവേണം ഭഗവാനെ തൊഴാൻ എന്നാണ് ചിട്ട. മണ്ഡപത്തിന്റെ മച്ചിൽ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങളും തൂണുകളിൽ ദേവരൂപങ്ങളും മറ്റും കാണാം. ഉത്സവക്കാലത്ത് ഇവിടെ വച്ചാണ് കലശപൂജയും മറ്റും നടക്കുന്നത്.

പ്രധാനമൂർത്തി - ശ്രീ ഹരിപ്പാട്ടപ്പൻ/ഹരിഗീതപുരേശൻ (സുബ്രഹ്മണ്യൻ)

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ചതുർബാഹുവായ സുബ്രഹ്മണ്യനാണ് ഹരിഗീതപുരേശനായി ആരാധിയ്ക്കപ്പെടുന്നത്. ആറടിയിലധികം ഉയരം വരുന്ന ഹരിഗീതപുരേശന്റെ ശിലാവിഗ്രഹം, കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യവിഗ്രഹമാണ്. അതേ സമയം, വിഗ്രഹത്തിൽ ശൈവ-വൈഷ്ണവ ചൈതന്യങ്ങളും ശക്തമായി സങ്കല്പിച്ചുവരുന്നു എന്നത് ശ്രദ്ധേയമാണ്. വിഗ്രഹം പൂർണ്ണമായി സുബ്രഹ്മണ്യന്റേതാണെന്ന് ഉറപ്പിയ്ക്കാനും സാധിയ്ക്കില്ല. കാരണം, പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യവും മുന്നിലെ ഇടതുകയ്യിൽ തലകീഴായി ഗദയും കാണാം. ഇത് വൈഷ്ണവഭാവം സൂചിപ്പിയ്ക്കുന്നു. കൂടാതെ, ഇടത്തേ ചുമലിൽ തൂക്കിയ ത്രിശൂലവും ശിരസ്സിലെ ചന്ദ്രക്കലയും ശൈവഭാവവും സൂചിപ്പിയ്ക്കുന്നു. വലത്തേ ചുമലിലുള്ള വേലാണ് സുബ്രഹ്മണ്യഭാവം കാണിയ്ക്കുന്നത്. ആദ്യം വിഷ്ണുവായി സങ്കല്പിയ്ക്കപ്പെട്ടിരുന്ന ഭഗവാനെ, പിന്നീട് ശിവനും ഒടുവിൽ ശിവപുത്രനായ സുബ്രഹ്മണ്യനുമാക്കുകയായിരുന്നു എന്നാണ് കഥ. ദേവസേനാപതിയുടെ ഭാവത്തിൽ, ത്രിമൂർത്തികളുടെ ചൈതന്യത്തോടെ വിളങ്ങുന്ന സുബ്രഹ്മണ്യന്റെ ഭാവമാണ് പ്രതിഷ്ഠയ്ക്കുള്ളതെന്ന് ഇന്ന് വിശ്വസിച്ചുവരുന്നു. കിഴക്കോട്ട് ദർശനമായാണ് ഹരിഗീതപുരേശൻ ശ്രീകോവിലിൽ കുടികൊള്ളുന്നത്. ദേവസേനാപതിയായ സുബ്രഹ്മണ്യസ്വാമിയ്ക്ക് പാലഭിഷേകം, പഞ്ചാമൃതം, ഭസ്മാഭിഷേകം, ഷഡാഭിഷേകം, അഷ്ടാഭിഷേകം, നാരങ്ങാമാല ചാർത്തൽ, ഇടിച്ചുപിഴിഞ്ഞ പായസം, തുലാപ്പായസം തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ. എല്ലാമാസവും വെളുത്ത ഷഷ്ഠി നാളിൽ ഷഷ്ഠി ഊട്ടും പതിവുണ്ട്.

ഉപദേവതകൾ - ഗണപതി

മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഹരിപ്പാട് ക്ഷേത്രത്തിൽ രണ്ടിടത്ത് ഗണപതിപ്രതിഷ്ഠകൾ കാണാൻ സാധിയ്ക്കും. ഒന്ന്, പ്രധാന ശ്രീകോവിലിന്റെ തെക്കുഭാഗത്തും മറ്റേത് ബലിക്കൽപ്പുരയുടെ തെക്കുഭാഗത്തുമായാണ്. ആദ്യത്തെ ഗണപതിപ്രതിഷ്ഠ തെക്കോട്ടും രണ്ടാമത്തെ ഗണപതിപ്രതിഷ്ഠ കിഴക്കോട്ടും ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. രണ്ട് വിഗ്രഹങ്ങൾക്കും രണ്ടടി വീതം ഉയരം വരും. സാധാരണ ഗണപതിവിഗ്രഹങ്ങളുടെ അതേ രൂപഭാവങ്ങളാണ് രണ്ടിനും. രണ്ടാമത്തെ ഗണപതിയെ പൂജിയ്ക്കുന്നത് തമിഴ് ബ്രാഹ്മണരാണെന്നത് ശ്രദ്ധേയമായ ഒരു വസ്തുതയാണ്. ഗണപതിഹോമം, കറുകമാല, നാരങ്ങാമാല, അപ്പം, അട, നാളികേരമുടയ്ക്കൽ തുടങ്ങിയവയാണ് ഗണപതിയ്ക്ക് പ്രധാന വഴിപാടുകൾ.

ഉപദേവതകൾ - ദക്ഷിണാമൂർത്തി

പ്രധാന ശ്രീകോവിലിന്റെ തെക്കേ നടയിലെ ഇടനാഴിയിൽ, ഗണപതിയോടൊപ്പമാണ് ശിവസ്വരൂപമായ ദക്ഷിണാമൂർത്തിയുടെ പ്രതിഷ്ഠ. ഒരടി മാത്രം ഉയരമുള്ള ചെറിയൊരു ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠ. ഹരിപ്പാട്ടെ ശൈവസാന്നിദ്ധ്യത്തിന് ഉപോദ്ബലകമാണ് ഇവിടെയുള്ള ദക്ഷിണാമൂർത്തി പ്രതിഷ്ഠ. ശിവപ്രീതികരമായ എല്ലാ വഴിപാടുകളും ദക്ഷിണാമൂർത്തിയ്ക്ക് നടത്താവുന്നതാണ്.

ഉപദേവതകൾ - അയ്യപ്പൻ

നാലമ്പലത്തിനുപുറത്ത് തെക്കുപടിഞ്ഞാറേമൂലയിൽ, പ്രദക്ഷിണവഴിയ്ക്കകത്തുതന്നെ പണികഴിപ്പിച്ചിട്ടുള്ള ചെറിയൊരു ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. ഏകദേശം രണ്ടടി ഉയരം വരുന്ന ശിലാവിഗ്രഹമാണ് ഇവിടെ അയ്യപ്പന്. ഐതിഹ്യമനുസരിച്ച് ആദ്യം ഇവിടെ പ്രതിഷ്ഠിയ്ക്കേണ്ടിയിരുന്നത് ഈ അയ്യപ്പനെയാണ്. തന്മൂലം, സവിശേഷപ്രാധാന്യം ഈ പ്രതിഷ്ഠയ്ക്കുണ്ട്. അയ്യപ്പന്റെ ശ്രീകോവിലിനുമുന്നിൽ മുഖപ്പുണ്ട്. ഇവിടെവച്ചാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. നീരാജനം, നെയ്യഭിഷേകം, പുഷ്പാഭിഷേകം, എള്ളുപായസം തുടങ്ങിയവയാണ് അയ്യപ്പന് പ്രധാന വഴിപാടുകൾ. മണ്ഡലകാലത്ത് ദിവസവും ഇവിടെ അയ്യപ്പൻപാട്ടും പതിവുണ്ട്.

ഉപദേവതകൾ - ഗോശാലകൃഷ്ണൻ

നാലമ്പലത്തിനുപുറത്ത് തെക്കുകിഴക്കേമൂലയിൽ, അടച്ചിട്ട പ്രദക്ഷിണവഴിയോടെ നിർമ്മിച്ച ശ്രീകോവിലിലാണ് ശ്രീകൃഷ്ണഭഗവാന്റെ പ്രതിഷ്ഠ. ഗോശാലകൃഷ്ണനായാണ് പ്രതിഷ്ഠയെ സങ്കല്പിയ്ക്കുന്നത്. മൂന്നടി ഉയരം വരുന്ന കൃഷ്ണവിഗ്രഹം, പടിഞ്ഞാറോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. 'തിരുവമ്പാടി ക്ഷേത്രം' എന്നറിയപ്പെടുന്ന ഈ ഉപക്ഷേത്രത്തിലും ഉത്സവക്കാലത്ത് കൊടിയേറ്റമുണ്ട്. തന്മൂലം, ഈ പ്രതിഷ്ഠയ്ക്കും നല്ല പ്രാധാന്യമുണ്ട്. പാൽപ്പായസം, വെണ്ണ, അവിൽ, തുളസിമാല തുടങ്ങിയവയാണ് ശ്രീകൃഷ്ണന് പ്രധാന വഴിപാടുകൾ. അഷ്ടമിരോഹിണി ദിവസം ചില വിശേഷാൽ പൂജകളുമുണ്ടാകാറുണ്ട്.

ഉപദേവതകൾ - നാഗദൈവങ്ങൾ

ക്ഷേത്രമതിലിനുപുറത്ത് വടക്കുഭാഗത്ത്, പെരുംകുളത്തിന്റെ കരയിലുള്ള ആൽത്തറയിലാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ

മറ്റു ഉപദേവതകൾ കുരുതികാമൻ, പഞ്ചമീദേവി, യക്ഷിയമ്മ

ക്ഷേത്ര ആചാരങ്ങൾ

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം. പുലർച്ചെ നാലുമണിയ്ക്ക് നടതുറക്കുന്നു. ആദ്യം തലേദിവസത്തെ ആടയാഭരണങ്ങൾ ചാർത്തി നടത്തുന്ന നിർമ്മാല്യദർശനമാണ്. നിർമ്മാല്യത്തിനുശേഷം വിഗ്രഹത്തിൽ എണ്ണ, ജലം, വാകപ്പൊടി മുതലായവകൊണ്ട് അഭിഷേകം നടത്തുന്നു. അഭിഷേകത്തിനുശേഷം വിഗ്രഹം അലങ്കരിയ്ക്കുന്നു. മലർ നിവേദ്യമാണ് അടുത്ത ചടങ്ങ്. അപ്പോഴേയ്ക്കും സമയം അഞ്ചുമണിയാകും. മലർനിവേദ്യത്തിനുശേഷം ഉഷഃപൂജയാണ്. ഇതിന് അടച്ചുപൂജയുണ്ട്. നെയ്പായസവും വെള്ളനിവേദ്യവുമാണ് ഈ സമയത്ത് ഭഗവാന്റെ നിവേദ്യം. പിന്നീട് സൂര്യോദയസമയത്ത് എതിരേറ്റുപൂജ. ഇത് ഉപദേവതകൾക്ക് നിവേദ്യം സമർപ്പിച്ചുകൊണ്ടുള്ള പൂജയാണ്. ഇതേസമയത്ത് തന്നെയാണ് ക്ഷേത്രത്തിലെ മഹാഗണപതിഹോമവും. ആറരയോടെ എതിരേറ്റുശീവേലി തുടങ്ങുന്നു. തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം സമർപ്പിയ്ക്കുന്നത് ഭഗവാൻ നേരിട്ട് കാണുന്നു എന്നാണ് ശീവേലിയുടെ പിന്നിലുള്ള അർത്ഥം. ജലഗന്ധപുഷ്പങ്ങളുമായി മേൽശാന്തിയും സുബ്രഹ്മണ്യസ്വാമിയുടെ തിടമ്പുമായി കീഴ്ശാന്തിയും ശ്രീകോവിലിന് പുറത്തിറങ്ങുന്നു. അകത്തെ ബലിവട്ടത്തുള്ള ഓരോ ബലിക്കല്ലിലും മേൽശാന്തി ബലി തൂകുന്നു. അഷ്ടദിക്പാലകർ, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ, നിർമ്മാല്യധാരി (ഇവിടെ ധൂർത്തസേനൻ), ശാസ്താവ്, അനന്തൻ, ദുർഗ്ഗ, ബ്രഹ്മാവ്, സുബ്രഹ്മണ്യൻ തുടങ്ങിയവരാണ് ബലിക്കല്ലുകളുടെ രൂപത്തിൽ ശ്രീകോവിലിനുചുറ്റുമുള്ളത്. തുടർന്ന് പുറത്തിറങ്ങിയശേഷം പ്രദക്ഷിണവഴിയിലൂടെ മൂന്നുതവണ പ്രദക്ഷിണം വച്ച് പുറത്തെ ബലിക്കല്ലുകളിലും ബലിതൂകുന്നു. തുടർന്ന് വലിയ ബലിക്കല്ലിലും ബലിതൂകി തിരിച്ചുപോകുന്നു.

ശീവേലി കഴിഞ്ഞാൽ പാൽ, ഇളനീർ, പനിനീർ, കളഭം, കുങ്കുമം, ഭസ്മം മുതലായവകൊണ്ട് അഭിഷേകം നടത്തുന്നു. തുടർന്ന് ഒമ്പത് വെള്ളിക്കുടങ്ങളിൽ തീർത്ഥജലം നിറച്ചുവച്ച് അവ മണ്ഡപത്തിൽവച്ച് പൂജിച്ച് വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്ന ചടങ്ങാണ് "നവകാഭിഷേകം". ഇത് നിത്യേന നടത്തുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് ഹരിപ്പാട് ക്ഷേത്രം. തുടർന്ന് എട്ടുമണിയ്ക്ക് പന്തീരടിപൂജ നടക്കുന്നു. നിഴലിന് പന്ത്രണ്ടടി നീളം വരുന്ന സമയത്ത് നടത്തുന്ന പൂജയായതുകൊണ്ടാണ് പന്തീരടിപൂജ എന്നുപറയുന്നത്. പന്തീരടിപൂജ കഴിഞ്ഞാൽ പത്തുമണിയോടുകൂടി പഞ്ചഗവ്യാഭിഷേകം തുടങ്ങുന്നു. പാൽ, നെയ്യ്, ചാണകം, ഗോമൂത്രം, തൈര് എന്നിവ നിശ്ചിതമായ ഒരളവിൽ ചേർത്തുണ്ടാക്കുന്നതാണ് പഞ്ചഗവ്യം. ഇതും അപൂർവ്വം ചില ക്ഷേത്രങ്ങളിലേ നിത്യേന അഭിഷേകം ചെയ്യാറുള്ളൂ. തുടർന്ന് പത്തരയോടെ ഉച്ചപൂജ തുടങ്ങുന്നു. ഇതിനും അടച്ചുപൂജയുണ്ട്. പ്രധാന നിവേദ്യമായ തുലാപായസം ഈ സമയത്താണ് നേദിയ്ക്കുന്നത്. ഉച്ചപൂജയ്ക്കുശേഷം പതിനൊന്നരയോടെ ഉച്ചശീവേലി. എതിരേറ്റുശീവേലിയുടെ അതേ ചടങ്ങുകൾ തന്നെയാണ് ഉച്ചശീവേലിയ്ക്കും. ഉച്ചശീവേലി കഴിഞ്ഞ് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ നടയടയ്ക്കുന്നു.

വൈകീട്ട് നാലുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടക്കുന്നു. തുടർന്ന് രാത്രി ഏഴരയോടെ അത്താഴപൂജ നടത്തുന്നു. ഇതിനും അടച്ചുപൂജയുണ്ട്. പാൽപ്പായസവും അപ്പവുമാണ് നിവേദ്യങ്ങൾ.. തുടർന്ന് എട്ടരയ്ക്ക് അത്താഴശീവേലി. എതിരേറ്റുശീവേലിയുടെയും ഉച്ചശീവേലിയുടെയും അതേ ചടങ്ങുകൾ തന്നെയാണ് ഇതിനും. അത്താഴശീവേലി കഴിഞ്ഞ് രാത്രി ഒമ്പതുമണിയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.

സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും (ഉദാ: ഉത്സവങ്ങൾ, തൈപ്പൂയം, തൃക്കാർത്തിക, ഷഷ്ഠിവ്രതം, പ്രതിഷ്ഠാദിനം) ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിലും സൂര്യ-ചന്ദ്രഗ്രഹണങ്ങളുള്ള അവസരങ്ങളിലും പൂജയ്ക്ക് മാറ്റം വരും. തൈപ്പൂയത്തിന് രാത്രി നടയടയ്ക്കാറില്ല. പകരം 24 മണിക്കൂറും അഭിഷേകവും കാവടിയാട്ടവും നടത്തപ്പെടുന്നു. തൃക്കാർത്തികയ്ക്ക് പതിനെട്ട് പൂജകളും മയിൽപ്പുറത്ത് എഴുന്നള്ളിപ്പുമുണ്ടാകും. ഗ്രഹണത്തിന് ഒരു മണിക്കൂർ മുമ്പേ അടയ്ക്കുന്ന നട, പിന്നീട് ശുദ്ധിക്രിയ കഴിഞ്ഞേ തുറക്കൂ.

ക്ഷേത്രത്തിൽ രണ്ട് തന്ത്രിമാരുണ്ട്. അവർ പടിഞ്ഞാറേ പുല്ലാംവഴി, കിഴക്കേ പുല്ലാംവഴി എന്നീ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. ദിവസവും ഇവിടെ തന്ത്രിപൂജയുണ്ട് (പുലമുടക്കുള്ളപ്പോൾ ഒഴികെ). ക്ഷേത്രത്തിലെ ഉച്ചപ്പൂജ തന്ത്രി തന്നെ ചെയ്യണമെന്നാണ് നിയമം. ക്ഷേത്ര തന്ത്രിമാർക്ക് പുല, വാലായ്മ എന്നീ അശുദ്ധികൾ വന്നാൽ പകരം തന്ത്രം അമ്പലപ്പുഴ പുതുമന തന്ത്രിമാർ ആണ് നിർവഹിക്കുന്നത്. കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തിനടുത്തുള്ള പുല്ലൂർ ഗ്രാമസഭയിൽ നിന്നുള്ള പത്തില്ലത്തിൽ പോറ്റിമാർക്കാണ് മേൽശാന്തിയവകാശം. കീഴ്ശാന്തിമാർ ദേവസ്വം നിയമനമാണ്.

വിശേഷദിവസങ്ങൾ

ചിത്തിര (മേടം) ഉത്സവം

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങളായ മൂന്ന് കൊടിയേറ്റുത്സവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മേടസംക്രമത്തിന് കൊടിയേറി പത്താമുദയത്തിന് ആറാട്ടായി സമാപിയ്ക്കുന്ന ചിത്തിര ഉത്സവം. തമിഴ് കലണ്ടറിലെ ചിത്തിരമാസം മലയാളവർഷത്തിലെ മേടമാസത്തിന് തുല്യമായതുകൊണ്ടാണ് ഇത് 'ചിത്തിര ഉത്സവം' എന്നറിയപ്പെടുന്നത്. ഈ ഉത്സവം സുബ്രഹ്മണ്യന്ന് പ്രാധാന്യം നൽകി ആഘോഷിയ്ക്കുന്നതുകൊണ്ടാണ് ഇതിന് പ്രാധാന്യം ലഭിച്ചത്. ഉത്സവങ്ങളിൽ അങ്കുരാദിമുറയ്ക്ക് നടക്കുന്ന ഈ ഉത്സവത്തിന് മുന്നോടിയായി വിശേഷാൽ താന്ത്രികച്ചടങ്ങുകളും ശുദ്ധിക്രിയകളുമുണ്ട്. ഇതിനോടനുബന്ധിച്ച് പ്രധാന കൊടിമരത്തിൽ കൂടാതെ കീഴ്തൃക്കോവിൽ, തിരുവമ്പാടി ക്ഷേത്രങ്ങളിലും കൊടിയേറ്റമുണ്ട്. ഈ ദിവസങ്ങളിൽ ധാരാളം കലാപരിപാടികളും ക്ഷേത്രത്തിൽ അരങ്ങേറും.

ഒന്നാം ദിവസമായ മേടസംക്രമദിനത്തിൽ വെളുപ്പിന് ഒരുമണിയ്ക്ക് കുട്ടക്കാഴ്ച സമർപ്പണത്തോടെയാണ് ഉത്സവച്ചടങ്ങുകൾ തുടങ്ങുന്നത്. ഹരിപ്പാടിനടുത്ത് കരുവാറ്റയിൽ താമസിയ്ക്കുന്ന കളരിയ്ക്കൽ എന്ന സാംബവകുടുംബത്തിലെ അംഗങ്ങളാണ് ഇത് നടത്തുന്നത്. പരമ്പരാഗതമായി കുട്ട നിർമ്മാതാക്കളായ ഇവർ തങ്ങൾ പുതുതായി നിർമ്മിച്ച കുട്ടകൾ ഭഗവാന് സമർപ്പിയ്ക്കുന്നതാണ് ഈ ചടങ്ങ്. ഈ കുട്ടകൾ തുടർന്ന് ഉത്സവത്തിന് ഉപയോഗിയ്ക്കുന്നു. കരുവാറ്റയിലെ തിരുവിലഞ്ഞാൽ ദേവീക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര പുറപ്പെടുന്നത്. ചുവന്ന പട്ടുടുത്ത്, തലയിൽ പട്ടുതലപ്പാവു കെട്ടി, ചെമ്പുകെട്ടിയ ചൂരൽവടിയും പിടിച്ച് കളരിയ്ക്കൽ കാരണവർ പുറപ്പെടുമ്പോൾ, മൂന്ന് കുടകൾ ഒരുമിച്ചുകൂട്ടി നിർമ്മിച്ച അതിവിചിത്രമായ ഒരു പനയോലക്കുട അദ്ദേഹത്തിന്റെ അനുചരന്മാർ അദ്ദേഹത്തിന് പിടിച്ചുകൊടുക്കുന്നു. ഇതുകൂടാതെ വാദ്യമേളങ്ങളും താലപ്പൊലികളും ഇതിന് മാറ്റുകൂട്ടുന്നു. ഇതിനിടയിൽ നാട്ടുപ്രമാണിയായ കരുവാറ്റ സമുദായത്തിൽ കുറുപ്പിന്റെ തറവാട്ടിലെത്തുന്ന കാരണവർ, കൈശവശമുള്ള രണ്ട് കുട്ടകൾ അദ്ദേഹത്തിന് സമ്മാനിയ്ക്കുന്നു. പകരം കുറുപ്പിൽ നിന്ന് വെളുത്ത മുണ്ട് സ്വീകരിച്ച് കാരണവരുടെ അനുചരന്മാർ അദ്ദേഹത്തിന്റെ തലപ്പാവിനൊപ്പം കെട്ടിക്കൊടുക്കുന്നു. തുടർന്ന് ആഘോഷമായ ഹരിപ്പാട്ട് ക്ഷേത്രത്തിലെത്തുന്ന കുട്ടസംഘം, ക്ഷേത്രപ്രദക്ഷിണം നടത്തി കുട്ടകൾ കൊടിമരച്ചുവട്ടിൽ ഭക്തിപൂർവ്വം സമർപ്പിയ്ക്കുന്നു. തുടർന്ന് ക്ഷേത്രഭാരവാഹികളിൽ നിന്ന് നാമമാത്രമായ പ്രതിഫലം വാങ്ങി അവർ തിരിച്ചുപോകുകയും ചെയ്യുന്നു. അതിനുശേഷം നാലുമണിയ്ക്ക് വിഷുക്കണിദർശനം. അന്ന് രാത്രി എട്ടുമണിയോടെ വൃശ്ചികലഗ്നത്തിൽ ക്ഷേത്രത്തിലെ ഉത്തുംഗമായ സ്വർണ്ണക്കൊടിമരത്തിൽ, വാദ്യഘോഷങ്ങളുടെയും ഭക്തരുടെ നാമജപത്തിന്റെയും അകമ്പടിയോടെ തന്ത്രി കൊടിയേറ്റുന്നു.

ആവണി (ചിങ്ങം) ഉത്സവം

ചിങ്ങമാസത്തിൽ അത്തം നാളിൽ കൊടികയറി തിരുവോണം നാളിൽ ആറാട്ടായി നടത്തപ്പെടുന്ന പത്തുദിവസത്തെ ഉത്സവമാണ് മറ്റൊരു കൊടിയേറ്റുത്സവം. ഇത് ധ്വജാദിമുറയ്ക്ക് നടക്കുന്ന ഉത്സവമാണ്. ക്ഷേത്രത്തിലെ മൂർത്തിയെ മഹാവിഷ്ണുവായി സങ്കല്പിച്ച് നടത്തുന്ന ഈ ഉത്സവവും അതിവിശേഷമാണ്. തമിഴ് കലണ്ടറിലെ ആവണിമാസം മലയാളവർഷത്തിലെ ചിങ്ങമാസത്തിന് തുല്യമായതിനാലാണ് ഇത് 'ആവണി ഉത്സവം' എന്നറിയപ്പെടുന്നത്.

മാർകഴി (ധനു) ഉത്സവം

ധനുമാസത്തിൽ ചതയം നാളിൽ കൊടികയറി തിരുവാതിര നാളിൽ ആറാട്ടായി നടത്തപ്പെടുന്ന പത്തുദിവസത്തെ ഉത്സവമാണ് മറ്റൊരു കൊടിയേറ്റുത്സവം. ഇതും ധ്വജാദിമുറയ്ക്കാണ് നടത്തപ്പെടുന്നത്. ക്ഷേത്രത്തിലെ മൂർത്തിയെ പരമശിവനായി സങ്കല്പിച്ചാണ് ഈ ഉത്സവം നടത്തപ്പെടുന്നത്. തമിഴ് കലണ്ടറിലെ മാർകഴിമാസം മലയാളവർഷത്തിലെ ധനുമാസത്തിന് തുല്യമായതിനാലാണ് ഇത് 'മാർകഴി ഉത്സവം' എന്നറിയപ്പെടുന്നത്.

തൈപ്പൂയം

മകരമാസത്തിലെ പൂയം നക്ഷത്രദിവസമാണ് തൈപ്പൂയം ആചരിച്ചുവരുന്നത്. സുബ്രഹ്മണ്യസ്വാമിയുടെ ജന്മദിനമാണെന്നും അല്ല വിവാഹദിവസമാണെന്നും അതുമല്ല, അമ്മയായ ശ്രീപാർവ്വതി ഭഗവാന് വേൽ സമ്മാനിച്ച ദിവസമാണെന്നുമെല്ലാം ഈ ദിവസവുമായി ബന്ധപ്പെട്ട് പറഞ്ഞുകേൾക്കുന്നുണ്ട്. എന്തായാലും സുബ്രഹ്മണ്യക്ഷേത്രങ്ങളിലെ പ്രധാനപ്പെട്ട ഒരു ആഘോഷദിവസമാണിത്. ഹരിപ്പാട് ക്ഷേത്രത്തിൽ തൈപ്പൂയത്തിന് വളരെയധികം പ്രാധാന്യമുണ്ട്. അന്നേ ദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും കാവടിയാട്ടവും നടത്തപ്പെടുന്നു.

സ്കന്ദഷഷ്ഠി

തുലാമാസത്തിലെ വെളുത്തപക്ഷത്തിലെ ഷഷ്ഠി ദിവസമാണ് സ്കന്ദഷഷ്ഠിയായി ആചരിച്ചുവരുന്നത്. ഐതിഹ്യപ്രകാരം സുബ്രഹ്മണ്യസ്വാമി, അസുരരാജാവായ ശൂരപദ്മനെ വധിച്ച ദിവസമാണ് ഇത്. രാജ്യമെമ്പാടുമുള്ള സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ ഇത് അതിവിശേഷമാണ്. തമിഴ്നാട്ടിലെ സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ ഇതിനോടനുബന്ധിച്ച് ശൂരസംഹാരത്തിന്റെ പ്രതീകാത്മക പ്രകടനം അരങ്ങേറാറുണ്ട്. ഹരിപ്പാട് ക്ഷേത്രത്തിലും സ്കന്ദഷഷ്ഠി അതിവിശേഷമായി ആചരിച്ചുവരുന്നു.

തൃക്കാർത്തിക

വൃശ്ചികമാസത്തിലെ കാർത്തിക നക്ഷത്രദിവസമാണ് തൃക്കാർത്തിക ആചരിച്ചുവരുന്നത്. ഒരേ സമയം ദുർഗ്ഗാദേവിയ്ക്കും സുബ്രഹ്മണ്യസ്വാമിയ്ക്കും വിശേഷമായ ദിവസമാണിത്.

വഴിപാടുകൾ

ഇടിച്ചുപിഴിഞ്ഞപായസവും തുലാപായസവും പഞ്ചാമൃതവുമാണ് പ്രധാന വഴിപാടുകൾ. കൂടാതെ അഭിഷേകവും നാരങ്ങാമാല ചാർത്തലും പ്രധാനമാണ്.


ക്ഷേത്രത്തിൽ എത്തിച്ചേരാനുള്ള വഴി

ഹരിപ്പാട് ബസ് സ്റ്റാന്റിൽ നിന്ന് (ദേശീയപാത 66-ൽ ഉള്ള പ്രധാന ബസ് സ്റ്റാന്റ്) ഒന്നര കിലോമീറ്റർ വടക്കുപടിഞ്ഞാറ് മാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഹരിപ്പാട്‌ റെയിൽവേ സ്റ്റേഷനിൽ നിന്നും ക്ഷേത്രത്തിലേക്ക് എത്താൻ ഒന്നര കിലോമീറ്റർ മാത്രമേയുള്ളൂ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 115 കിലോമീറ്ററും, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 125 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.

4 July 2022

ഭൂതസംഹാരം

ഭൂതസംഹാരം           

ഒരു വ്യക്തിക്ക് രണ്ടുതരം ശുദ്ധികളുള്ളതായി പറയപ്പെടുന്നു. ബാഹ്യശുദ്ധിയും അന്തരികാശുദ്ധിയും . ബാഹ്യശുദ്ധി എന്നാൽ കേശാദിപാദാന്തമുള്ള ശരീരാവയവങ്ങളുടെ ശുദ്ധി എന്നാണ് ഉദ്ദേശിക്കുന്നത്. ഈ ശുദ്ധി കുളി മുതലായ കർമ്മങ്ങളിലൂടെ നിർവഹിക്കപ്പെടുന്നു. ആന്തരികശുദ്ധി വിചരിക്കും പോലെ അത്ര എളുപ്പമല്ല. കാരണം ബാഹ്യകാരണത്തെക്കാൾ അന്തഃകരണങ്ങൾ കൂടുതൽ സൂക്ഷമവും ബലവത്തരങ്ങളും ആണ്. ബാഹ്യശുദ്ധി അകത്തുനിന്നും പുറത്തേക്കു വന്ന മലങ്ങളെ നിർമ്മാജ്ജനം ചെയ്യാനുദ്ദേശിച്ചുട്ടുള്ളതാണ്. ആന്തരീക ശുദ്ധിയാകട്ടെ പുറത്തുനിന്നും അകത്തേക്കു വന്നു ചേർന്ന മലങ്ങളെ (അജ്ഞാനം) നിർമ്മൂലനം ചെയ്യാൻ ഉദ്ദേശിച്ചുള്ളതും ആണ്. പുറത്തുനിന്നും അകത്തേക്ക് വന്നുചേരുന്ന ദുഷിപ്പുകൾ അന്തഃകരണങ്ങളെയാണ് ബാധിക്കുന്നത്. മനോബുദ്ധിരഹംങ്കാരചിത്തങ്ങളാകുന്ന അന്തഃകരണങ്ങൾ ശുദ്ധീകരിക്കുകയാണ് ആന്തരീക ശുദ്ധികൊണ്ട് ഉദ്ദേശിക്കുന്നത് . ആന്തരികശുദ്ധി ബാഹ്യശുദ്ധിയെക്കാൾ മികച്ചതും അത്യധികം പ്രാധാന്യമേറിയതും ആണ്. അന്തഃകരണങ്ങൾ ശ്രേഷ്ഠങ്ങളും സൂക്ഷമങ്ങളും ആയതുകാരണം ബാഹ്യശുദ്ധിയേക്കാൾ ആന്തരികശുദ്ധിക്ക് കൂടുതൽ ശ്രദ്ധയും സവാധാനത്വവും ആവിശ്യമായി വരുന്നു. ബാഹ്യശുദ്ധി ശരീരത്തിന്ന് ഏതുവിധം ഒഴിച്ചുകൂടാൻ പാടില്ലാത്തതാണോ, അതിനേക്കാൾ കൂടുതൽ അനുപേഷണീയമാണ് ആത്മാവിനെ സംബ്ന്ധിച്ച് അന്തഃകരണ ശുദ്ധി. കാരണം ശുദ്ധമായ അന്തഃകരണം മുഖേന മാത്രമേ സ്വാത്മചൈതന്യം അഭിവ്യഞ്ജിക്കുകയുള്ളൂ. ജീലിതം കൂടുതൽ കൂടുതൽ പ്രകാശമനമാക്കുക എന്നതാണല്ലോ ഏതെരു ജീവന്റെയും ജീവിത ലക്ഷ്യം. അതുകൊണ്ട് നിത്യവും അന്തഃകരണങ്ങളെ തുടച്ചു മിനുക്കി വെക്കേണ്ടതുണ്ട്. ഈ ഉദ്ദേത്തെ സാക്ഷാത്കരിക്കാൻ ചെയ്യേണ്ട അനുഷ്ടാനപദ്ധതിയാണ് ഭൂതസംഹാരം. "വിശ്വം ശരീരമിത്യുക്തം പഞ്ചഭൂതാത്മകം മുനേ" (തന്ത്രസാരം) പഞ്ചഭൂതാത്മകമായ ഈ ശരീരം പ്രപഞ്ചത്തിന്റെ ചെറുപതിപ്പാണ്.. ആന്തരീകമായ ശുദ്ധി നടക്കുമ്പോൾ തന്നെ തദാനുസൃതമായി ബാഹ്യപ്രപഞ്ചവും നിർമ്മലമായി ഭവിക്കുന്നു. അന്തഃകരണങ്ങൾ പരോക്ഷമായി പഞ്ചഭൂതങ്ങളോട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഭൂതശുദ്ധിയിലൂടെ അന്തഃകരണശുദ്ധിയും ലഭിക്കും.

ശരീരാകാരഭൂതാനാം മലാനാം യദ്വിശോധനം അവ്യയബ്രഹ്മസമ്പർക്കം ഭൂതാശുദ്ധിരിയം മതാ'    

പഞ്ചഭൂതാത്മകമായ ഈ മനുഷ്യശരീരത്തിലെ അഴുക്കുകളെ നീക്കി ആത്മാവിനെ ഉദാത്തവൽക്കരിക്കുന്നതിനെ ഭൂതശുദ്ധി എന്നു പറയുന്നു. 

'‘ദേവാർച്ചായോഗ്യതാ പ്രാപ്ത്യൈ ഭൂതശുദ്ധിം സമാചരേത്'   

ദേവാർച്ചനായോഗ്യത ലഭിക്കാൻ വേണ്ടി ഭൂതശുദ്ധിയെ അനുഷ്ഠിക്കൂ എന്ന് മന്ത്രമഹോദധി ചൂണ്ടിക്കാട്ടുന്നു. അന്തഃകരണങ്ങളെ ശുദ്ധീകരിക്കുക . നിരുപാധികമാക്കിത്തീർക്കുക എന്നതാണ് ഭൂതസംഹാരം കൊണ്ട് ഉദ്ദേശിക്കുന്നത്. ശരീരസ്ഥിതങ്ങളായ ഭൂമ്യാദിപഞ്ചഭൂതങ്ങളെ ശുദ്ധീകരിക്കുന്ന പ്രക്രിയയ്ക്ക് ഭൂതശുദ്ധി എന്നു പറയുന്നു. 

ഭൂതങ്ങൾ ;- പ്രഥ്വി, അപ്, അഗ്നി, വായു, ആകാശം, എന്നിവ.  

സംഹാരം = സമ്യക് ആയി ഉൾക്കൊള്ളുക, ആഹരിക്കുക. 

ഭൂമ്യാദി പഞ്ചഭൂതങ്ങളെയും അവ പ്രതിനിധാനം ചെയ്യുന്ന സംഘാതവിഷയങ്ങളെയും സമ്യക് ആയി ഉൾക്കൊള്ളുവാൻ നിർദ്ദേശിക്കുന്ന സംവിധാനക്രമത്തെ ഭൂതസംഹാരം എന്നു പറയുന്നു.
 'സൂര്യചന്ദ്രാഗ്നിതേജോഭിർജീവബ്രഹ്മൈക്യരൂപിണം' (തന്ത്രസാരം) ഈ ഭൗതികശരീരം ആത്മീയമായ മുന്നു തേജസുകളെ അന്തരാളത്തിൽ സാംശീകരിക്കുന്നു എന്നു തന്ത്രസാരം ചൂണ്ടികാണിക്കുന്നു. മുലാധാരത്തിൽ അഗ്നിചൈതന്യമായും ഹൃദയത്തിൽ സൂര്യതേജസ്സായും, സഹസ്രാരത്തിൽ സോമപ്രഭാപൂരിതമായും ജീവചൈതന്യം വ്യപരിക്കുന്നു, മൂലാധരത്തിൽ അതിസൂക്ഷ്മമായും, ഹൃദയത്തിൽ സ്വപ്രകശകനായും, (സൂര്യവൽ) , സഹസ്രാരത്തിൽ സമസ്ത്കോശങ്ങളിലും (സഹസ്രദളം പത്മം എന്ന് യോഗശാസ്ത്രസംജ്ഞ) വ്യപരിച്ചിരിക്കുന്നതായും കൽപ്പിച്ചിരിക്കുന്ന. ജീവാത്മാവിനെ പരാമാത്മാവിൽ യോജിപ്പിക്കുക എന്നതാണ് യോഗം. 

'ഐക്യം ജീവാത്മനോരാഹു ര്യോഗം യോഗവിശാരദാഃ'  

ജീവാത്മപരമാത്മയോരൈക്യമാണ് യോഗം എന്നു വിശാരദന്മാർ അഭിപ്രായപ്പെടുന്നു. അഥവാ സമഷ്ടിചൈതന്യത്തെ വൃഷ്ടിയിൽ വിലയിപ്പിക്കുന്നതാണ് യോഗം. 'സൂര്യചന്ദ്രാഗ്നിതേജോഭിർജീവബ്രഹ്മൈക്യരൂപിണം' എന്ന ഈ ഭഗത്തിൽ ഈ തത്വം തന്നെയാണ് പ്രസ്താവിക്കുന്നത്. ജീവചൈതന്യം ബ്രഹ്മവുമായി. (സർവ്വേഭ്യോ ബ്രഹത് ഇതി ബ്രഹ്മ) ഐക്യം പ്രാപിക്കുന്നു. (വിലയം പ്രാപിക്കുന്നു). ഈ തത്വം ശ്രി ശങ്കരാചാര്യസ്വമികളുടെ 

"ജീവോ ബ്രഹ്മൈവനാഽ പരഃ" എന്ന അദൈതസിദ്ധാന്തസാദൃശ്യം പുലർത്തുന്നു

ആരംഭത്തിൽ അതിസൂക്ഷ്മതലതിൽ നിന്ന് ഉദ്ഗമിക്കുന്ന ജീവചൈതന്യ (കുണ്ഡലീനി)ത്തിന്റെ ഊർദ്ധമുഖ പ്രയാണവും വികസനവും അജപമന്ത്രം കൊണ്ടാണ് വ്യവഹരിക്കുന്നത് .  
അജപമന്ത്രം - ഹംസഃ, ഹംസമന്ത്രം ജീവമന്ത്രമാണ്. ഈ മന്ത്രത്തിന് അജപഗായത്രി എന്നുകൂടി പേരുണ്ട്. ഹംസഃ ഹംസഃ എന്ന മന്ത്രം ജീവൻ സദാ ജപിച്ചുകൊണ്ടേയിരിക്കുന്നു.   
ഹം - സഃ     
പ്രാണൻ, ഉച്ച്വാസവായു - അപാനൻ നിശ്വാസവായു പുരുഷാത്മകം - പ്രകൃത്യാത്മകം
ഒരു ദിവസം ശ്വാസോച്ഛ്വാസരൂപത്തിൽ 21600 ഉരു മന്ത്രം ജീവൻ ജപിക്കുന്നുണ്ടെത്രെ...
ഹം (നാദം + ബിന്ദു) ഊർധ്വമുഖപ്രയാണവും , സഃ എന്ന വിലയനവും ആകുന്നു.
സഃ എന്ന വിസർഗ്ഗത്തിലെ പിയൂഷധാര ഇഡ, പിംഗള നാഡികളികൽ കൂടി സ്രവിക്കുന്നു എന്ന് യോഗശാസ്ത്രം.
സംഖ്യാസിദ്ധാന്തമനുസരിച്ച് സർവ്വചരാചരങ്ങളും പഞ്ചഭൂതത്മകമാണ്.  
'പഞ്ചഭൂതാത്മകം സർവ്വം ചരാചരമിദം ജഗത്' (ശാരദാതിലകം) . 
അതുകൊണ്ടു തന്നെ മനുഷ്യശരീരവും അഞ്ചു മണ്ഡലങ്ങളായി തിരിച്ചിരിക്കുന്നു. 
 
1. പാദാഗ്രം മുതൽ കാൽമുട്ട് വരെ - പ്രഥ്വിമണ്ഡലം

2. കാൽമുട്ട് മുതൽ നാഭി വരെ - ജലമണ്ഡലം

3. നാഭി മുതൽ ഹൃദയം വരെ - അഗ്നിമണ്ഡലം

4 ഹൃദയം മുതൽ ഭ്രൂമദ്ധ്യം വരെ - വായുമണ്ഡലം 

5. ഭ്രൂമദ്ധ്യം മുതൽ സഹസ്രാരപര്യന്തം - ആകാശമണ്ഡലം

ഈ അഞ്ചു മണ്ഡലങ്ങളെയും ക്രമേണ സംഹരിക്കുന്ന സംവിധാനമാണ് ഭൂതസംഹാരത്തിൽ അടങ്ങിയിരിക്കുന്നത്. അഗ്നിപുരാണത്തിൽ നാലുവിധം പ്രളയങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.  

1. നിത്യം
2. നൈമിത്തികം
3. പ്രാകൃതപ്രളയം
4. ആത്യന്തിക പ്രളയം. 

പ്രളയം എന്നാൽ ജ്ഞാനമാർഗ്ഗത്തിലൂടെ ജീവാത്മാവിനെ പരമാത്മാവിങ്കൽ ലയിപ്പിക്കലാണെന്ന് പറയുന്നു. ഇതിൽ ആത്യന്തികപ്രളയമാണ് (പ്ര'ളയം അഥവാ പ്ര'ലയം = പ്രകർഷേണയുള്ള ലയം - വേണ്ടുംവണ്ണമുള്ള ലയിച്ചുചേരൽ) ഭൂതസംഹാരത്തിന്റെ ഘടനയിൽ കാണുന്നുണ്ട്. ആത്യന്തികമായ പ്രളയം ഭൂമണ്ഡലത്തെ ജലമണ്ഡലത്തിലും, ജലമണ്ഡലത്തെ അഗ്നിമണ്ഡലത്തിലും, അഗ്നിമണ്ഡലത്തെ വായുമണ്ഡലത്തിലും, വായുമണ്ഡലത്തെ ആകാശമണ്ഡലത്തിലും , ആകാശമണ്ഡലത്തെ അഹങ്കാരത്തിലും, അഹങ്കാരത്തെ മഹത്ത്വത്തിലും, മഹത്ത്വത്തെ മഹാപ്രകൃതിയിലും വിലയിപ്പിക്കുന്നു. ഇതിൽ അഹങ്കാരമെന്നാൽ - സത്വാഹംങ്കാരം + രജോഹംങ്കാരം + തമോഹംങ്കാരം ഇവ മൂന്നും കൂടിയത്. മഹത്തത്വം എന്നാൽ പ്രപഞ്ചമനസ്സും ആകുന്നു. മഹാപ്രകൃതിയെ 'ഹ്രിം' എന്ന ബീജാക്ഷരത്താൽ കുറിക്കപ്പെടുന്നു. കാരണം. 

"യഥാ ന്യഗ്രോഥബീജസ്ഥം ശക്തിരൂപോ മഹോദ്രുമാഃ  
തഥാ ഹൃല്ലേഖബീജസ്ഥം ജഗദേച്ചരാചരം "
 
ഒരു പേരാലിന്റെ വിത്തിൽ മഹാവടവൃക്ഷത്തിന്റെ ബീജം ഉൾക്കൊണ്ടിരിക്കുന്നതുപോലെ ഒറ്റ ഹൃല്ലേഖാബീജതിന്റെ ചരാചരാത്മകമായിരിക്കന്ന ജഗത്ത് മുഴുവൻ ഉൾകൊണ്ടിരിക്കുന്നു.

മഹത്തായ ക്ഷേത്രസങ്കല്പം

മഹത്തായ ക്ഷേത്രസങ്കല്പം

ക്ഷേത്രത്തിന്റെ ഹൃദയമാണ് ശ്രീകോവിൽ. ക്ഷേത്രങ്ങളിലെ ആത്മാവ് പ്രതിഷ്ഠാ വിഗ്രഹമാണല്ലോ. ആ വിഗ്രഹത്തിന്റെ മഹിമയാണ് ക്ഷേത്രമാഹാത്മ്യത്തിന്റെ മൂലകാരണം. പ്രതിമാനിർമ്മാണ കലയുടെ പരമസീമ പ്രതിഷ്ഠാവിഗ്രഹമാണ്. മിക്കക്ഷേത്രങ്ങളിലും പ്രതിഷ്ഠാബിംബങ്ങൾ കരിങ്കല്ലുകൊണ്ടാണ്. ദാരുബിംബങ്ങള്‍ ഓടുകൊണ്ടോ ഐമ്പൊന്നുകൊണ്ടോ വാർത്തുണ്ടാക്കിയ ബിംബങ്ങളും ദുർബലമായിക്കാണാം. വിഷ്ണു, ശിവന്‍, സുബ്രഹ്മണ്യന്‍, ശങ്കരനാരായണന്‍, ദുര്‍ഗ്ഗ, ശാസ്താവ്, ഗണപതി, ഭദ്രകാളി, ദുര്‍ഗ്ഗ എന്നീമൂര്‍ത്തികളാണ് കേരളക്ഷേത്രങ്ങളിൽ അധികവുംകാണുക. പലരൂപത്തിലും ഭാവത്തിലുമുളള ആ പ്രതിഷ്ഠാബിംബങ്ങളിൽ ശില്പികൾ വരുത്തുന്ന തന്മയത്വമാണ് ദിവ്യചൈതന്യത്തിന്റെ ഉത്ഭവസ്ഥാനം. 

ഇനി നമുക്ക് ബിംബം പ്രതിഷ്ഠിക്കുന്ന ശ്രീകോവിലിന്റെ നിർമ്മാണകലയെപ്പറ്റി ഒരു പര്യവലോകനം നടത്താം.

സർവ്വവ്യാപിയും സർവാധാരഭൂതരും ഹിരണ്യഗർഭരുമായ മഹാവിഷ്ണുവിന്റെ നാഭിയിൽനിന്ന് ഒരു താമര മുളച്ചു. അതിന്‍മേൽ വിരിഞ്ഞ ചെന്താമരപൂവിൽ നമ്മുടെ പിതാമഹനായ ആദിമകലാകാരൻ സ്വയംഭൂവായി പ്രത്യക്ഷപ്പെട്ടു. ആ ദേവൻ തന്റെ ജന്മസ്ഥാനപത്മം കൊണ്ട് ഈ ലോകം സൃഷ്ടിച്ചു. നാഭീപത്മത്തിന്റെ കിഴങ്ങാണ് ആദികൂർമ്മം. അതിന്റെ തണ്ടാണ് അനന്തൻ. ആ പത്മംതന്നെയാണ് ഭൂഗോളം. ഇതാണ് ലോകോത്പത്തിയെക്കുറിച്ചുള്ള ഒരു പൗരാണിക സങ്കല്പം. ആ സങ്കല്പത്തിനെ ആസ്പദമാക്കിയാണ് ക്ഷേത്രങ്ങളെല്ലാം സ്ഥാപിച്ചിട്ടുള്ളത്. ക്ഷേത്രനിർമ്മാണ വിധികളും പൂജാവിധികളും പരിശോധിച്ചാൽ ഈ പരമാർത്ഥം വ്യക്തമാകുന്നതാണ്. ഭൂഗർഭത്തിൽ അടിയിൽ ഒരു നിധികുംഭം, അതിന്മേൽ ശിലാപത്മം, അതിന്മേൽ ശിലാകൂർമ്മം, അതിന്റെമേലെ നാളം, ആ നാളത്തിന്മേൽ വിടർന്നു നിൽക്കുന്ന ചെന്താമരപ്പൂവത്രേ ശ്രീകോവിലിന്റെ ഉൾഭാഗമായ ഗർഭഗൃഹം. അതിന്റെ മദ്ധ്യത്തിലുള്ള കർണ്ണികയാണ് പീഠം. പീഠമദ്ധ്യത്തിൽ ബിംബം പ്രതിഷ്ഠിക്കുന്നു. ഇതാണ് ബിംബപ്രതിഷ്ഠാ വ്യവസ്ഥ. ഇതനുസരിച്ച് നോക്കുമ്പോൾ ലോകത്തിന്റെ ചെറിയൊരുരൂപംതന്നെയാണ് ശ്രീകോവിലിന്റെ ഗർഭഗൃഹമെന്ന് വ്യക്തമാണല്ലോ 

പീഠപൂജ ചെയ്താണ് മൂർത്തിയെ ആവാഹിക്കുന്നത്. അധർമ്മം, അജ്ഞാനം, വൈരാഗ്യം, അനൈശ്വര്യം ഇവകൊണ്ടാണ് പീഠത്തിന്റെ ചട്ടം കൂട്ടിയിട്ടുള്ളത്. സത്വരജസ്തമസുകളാകുന്ന ഗുണത്രയം ആ ചട്ടത്തിന് നടുവിൽ മേലെ വലിച്ചുകെട്ടി അതിനുമീതെ മായയെന്ന മെത്തവിരിച്ച് വിദ്യകൊണ്ട് മേല്‍വിരിപ്പിട്ട് അതിനുമുകളിൽ വികസിച്ചൊരു അഷ്ടദളപദ്മം വച്ചതായി സങ്കല്പിച്ചു പൂജിക്കുന്നു. ഈ പത്മമത്രേ സർവ്വശക്തിയുക്തനായ ആത്മാവിന്റെയും അന്തരാത്മാവിന്റെയും പരമാത്മാവിന്റെയും ജ്ഞാനാത്മാവിന്റെയും അധിഷ്ഠാനം. വിമല, ഉൽക്കർഷിണി, ജ്ഞാനി, ക്രിയ, യോഗ, പ്രഹ്വി, സത്വ, ഈശ, അനുഗ്രഹ ഇങ്ങനെ ഒമ്പത് ശക്തികളാണ് ആത്മാവിന് ഉള്ളത്. ഇതൊക്കെയാണ് പീഠപൂജാ സങ്കല്പത്തിലെ ക്രമം. മൂർത്തിഭേദമനുസരിച്ച് പീഠസങ്കല്പത്തിൽ അല്പാല്പം ഭേദംകാണാം. ഏതുവിധത്തിലായാലും ലോകപത്മത്തിന്റെ ഭാവനാ കല്പിതമായ ഒരു പ്രതിരൂപമാണ് പൂജാപീഠമെന്ന് സംശയമില്ല. ബ്രഹ്മാണ്ഡത്തിലുള്ളതെല്ലാം പിണ്ഡാണ്ഡത്തിലും അതായതു ശരീരത്തിലും ഉണ്ടെന്ന് തത്ത്വജ്ഞാനികൾ പറയാറുണ്ട്. ആ വഴി നോക്കുമ്പോൾ ലോകപത്മത്തിന്റെ സ്ഥാനം വഹിക്കുന്നത് നമ്മുടെ ഹൃദയ കമലമാണ്. ആ ഹൃദയ കമലത്തിന്റെ പ്രാതിനിധ്യം വഹിക്കുന്നുണ്ട് ശ്രീകോവിലും പൂജാപീഠവും. വിശ്വദേവിയായ ഈശ്വരനെ ആദ്യം ഹൃദയകമലത്തിൽ സാക്ഷാത്കരിക്കുന്നു. പിന്നെ ആ ഈശ്വരനെ ശ്രീകോവിലിൽ പ്രതിഷ്ഠാവിഗ്രഹത്തിൽ ആവാഹിക്കുന്നു. അങ്ങനെ വിശ്വാത്മാവും, ജീവാത്മാവും വിഗ്രഹചൈതന്യവും മൂന്നും ഒന്നൊന്നുള്ള അദ്വൈതബോധത്തിൽ ജനങ്ങളെ എത്തിക്കുവാൻ പണ്ടുള്ളവർ കലാപരമായി ചെയ്തിട്ടുള്ള പരിശ്രമങ്ങളുടെ പരിണിതഫലങ്ങളാണ് നമ്മുടെ ക്ഷേത്രങ്ങളെല്ലാം. എത്ര വിശാലവും ഉദാത്തവുമായ ഭാവനാ വിശേഷം.

ഗൃഹസ്ഥാശ്രമം

ഗൃഹസ്ഥാശ്രമം

ഗൃഹസ്ഥാശ്രമിക്കും ഒരുപാട് ധർമ്മങ്ങൾ ഉണ്ട്. ഇന്നുമതിനുനല്ല പ്രസക്തിയുണ്ട്. ഗൃഹസ്ഥാശ്രമജീവിതത്തിൽ പണ്ട് പഞ്ചയജ്ഞങ്ങളും ആറു കർമ്മങ്ങളും ആചരിച്ചുവന്നിരുന്നു. ഇന്ന് ഗ്രഹസ്ഥാശ്രമ ജീവിതത്തിൽ നിന്ന് എന്തെല്ലാം മനസിലാക്കണം?  

കുടുംബബന്ധങ്ങൾ ശിഥിലമാകുമ്പോൾ ആ കുടുംബത്തിൽ നിന്നുമുണ്ടാകുന്ന കുട്ടികളുടെ ജീവിതവും ഭാവിയും വിജയവും ശിഥിലമാവും. കുട്ടികൾ വഴിതെറ്റിപ്പോകുവാനും ബന്ധങ്ങളുടെ തകർച്ച കാരണമാകും. പഠനകാലത്ത് തന്നെ കുടുംബജീവിതത്തിന്റെ മഹത്വവും ഗൌരവവും ബോധ്യപ്പെടുത്തുവാൻ കഴിയണം. ശൈശവകാലത്തുതന്നെ ധർമ്മബോധം വളർത്തിയെടുക്കാത്തതുകൊണ്ടും പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. പ്രശ്നങ്ങള് ഇല്ലാതിരിക്കാന് പരസ്പരമുള്ള ഉത്തരവാദിത്തങ്ങൾ നിർവിഹിച്ചുകൊണ്ട് ജീവിതംതുടരണം. അച്ഛനും അമ്മയും ഭാര്യയും ഭർത്താവും മക്കളും സുഹൃത്തുക്കളും അദ്ധ്യാപകരും വിദ്യാർത്ഥികളും തൊഴിലാളികളും ഉടമകളും ഭരിക്കുന്നവരും പ്രജകളും ഗുരുവും ശിഷ്യരും മറ്റുവിധത്തിൽ പരസ്പരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന എല്ലാവരും അവരുടെ കടമകളും ഉത്തരവാദിത്വങ്ങളും എന്തെന്ന് തിരിച്ചറിയണം. എല്ലാവരും ജാഗ്രതയോടും ഉത്തരവാദിത്വബോധത്തോടുകൂടിയും ജീവിതം തുടരണം. ഗ്രഹസ്ഥാശ്രമത്തിൽ ഉത്തരവാദിത്തം പുലർത്താത്തവർ വയസ്സായ അച്ഛനമ്മമാരെ വഴിയിൽ ഉപേക്ഷിച്ച് അവരുടെ സുഖംതേടി പോകുന്നു. വിവിധ സേവാപ്രവർത്തനങ്ങളിലും ആത്മീയപ്രഭാഷണങ്ങളിലും മറ്റു കർമ്മമേഖലകളിലും വ്യാപരിക്കുന്നവരിലും ഇത്തരം പ്രവണതകൾ കണ്ടുവരുന്നു. സ്വന്തം അച്ഛനമ്മമാരേയും കുടുംബത്തേയും സേവിച്ചിരുന്നുവെങ്കിൽ മനുഷ്യസമുദായത്തിൽ ശാന്തിയും സമാധാനവും ഉണ്ടാകുമായിരുന്നു. വലിയവലിയ കാര്യങ്ങളൊന്നും നിങ്ങൾ ചിന്തിക്കണം എന്നില്ല. അല്പം മനുഷ്യത്വമെങ്കിലും ഉള്ളവരായി ജീവിച്ചാൽ മതി. 

മനുഷ്യത്വം ഉണ്ടാകുവാൻ എന്തുചെയ്യണം?

യജ്ഞം, ദാനം, തപസ്സ് ഇവ ആചരിച്ചു കൊണ്ട് ജീവിതം തുടരുമ്പോൾ മനുഷ്യത്വം ഉള്ളവരാകും. മനുഷ്യത്വമുള്ളവരായി ജീവിക്കുമ്പോൾ വ്യക്തി, കുടുംബം, സമൂഹം ഇവയെല്ലാം ക്രമത്തിൽ മെച്ചപ്പെടുകയും ചെയ്യും. സമൂഹം മെച്ചപ്പെടണമെങ്കിൽ ആദ്യം വ്യക്തിത്വം രൂപപ്പെടണം. വ്യക്തിത്വം രൂപപ്പെടുന്നത് കുടുംബത്തിൽ നിന്നുമാകുന്നു. ഗ്രഹസ്ഥാശ്രമജീവിതം നല്ലതുപോലെ അനുഷ്ഠിച്ചാൽ വ്യക്തികൾ നല്ലവരാകും. ആ വ്യക്തി പിന്നീട് ഗൃഹസ്ഥനും കുടുംബിനിയും സമൂഹത്തിലെ ഒരംഗവു മാകുന്നു. ആശ്രമജീവിതധർമ്മം അറിഞ്ഞുകൊണ്ട് ഗ്രഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കണം. ഗൃഹസ്ഥാശ്രമ ജീവിതത്തെ ഈശ്വരനിൽ ഭക്തിയും, വിഷയങ്ങളിൽ വിരക്തിയും വളർത്തുവാനുള്ള മാർഗമാക്കുകയും ചെയ്യണം. ദേശകാലാവസ്ഥയനുസരിച്ച് എല്ലാവരും അവരുടെ ധർമ്മങ്ങൾ ആചരിക്കണം. ലോകത്തിൽ നന്മകളുണ്ടാകുവാൾ മനുഷ്യസമുദായം വേണം. 

ഗൃഹസ്ഥാശ്രമം നല്ലതാകുവാൻ എന്തെല്ലാം ശ്രദ്ധിക്കണം? 

ഒരു ഗ്രഹസ്ഥാശ്രമി നല്ല ഗൃഹസ്ഥാശ്രമിയാകുവാൻ ഗൃഹസ്ഥ ധർമ്മം തന്റെ കർത്തവ്യം ആണെന്ന ബോധത്തോടുകൂടി ജീവിക്കണം. ഭാര്യാ ഭർത്താക്കന്മാർ പരസ്പരം പരിശുദ്ധഭാവനയോടുകൂടി ബന്ധപ്പെടുകയും ചെയ്യണം. നിങ്ങൾ സത്സന്താനത്തിന് ജന്മംകൊടുക്കുവാൻ വേണ്ടി മൈഥുന ധർമ്മത്തിൽ ഏർപ്പെടണം. ദമ്പതികൾ സത്യത്തെ അറിയുവാൻ വേണ്ടി ജീവിക്കുമ്പോൾ സത്സന്താനമുണ്ടാകുന്നു. ഈശ്വരനാണ് സത്യം. ഈശ്വരന്റെ ഒന്നാമത്തെഭാവം അച്ഛനാകുന്നു. അമ്മ ഈശ്വരന്റെ രണ്ടാമത്തെഭാവവുമാകുന്നു. വല്ല സഹായവും തേടിവരുന്നവരേയും ഈശ്വരനായിട്ടുതന്നെ അറിയണം. സന്യാസഗുരുവെ പരമാത്മാവായഈശ്വരനായിട്ടും അറിയണം. അറിവുള്ളവർ മാതാ,പിതാ,ഗുരുജനങ്ങളെ അനുസരിച്ച് ജീവിക്കുകയും ചെയ്യുന്നു. അനുസരിച്ച് ജീവിതംതുടരുന്നദമ്പതികൾക്ക് സത്സന്താനം ഉണ്ടാവുകയും ചെയ്യുന്നു.

ഗൃഹസ്ഥാശ്രമം പൂർണ്ണമാകണമെങ്കിൽ എന്തുചെയ്യണം? 

ഗൃഹസ്ഥാ ശ്രമം പൂർണ്ണമാകണമെങ്കിൽ സന്തതിപരമ്പരകൾക്ക് നല്ല ഗൃഹസ്ഥാശ്രമജീവിതം നയിക്കുവാനുള്ള കഴിവുണ്ടാക്കി കൊടുക്കണം. ജന്മംകൊടുത്താൽ മാത്രം പോരാ അവരെ നല്ലവരാക്കി വളർത്തിയെടുക്കയും വേണം. നല്ലവരാകുവാൻ എല്ലാവരുടേയും ജീവിതം ഈശ്വരാഭിമുഖമാക്കണം. വാക്കുകൾ, നോട്ടം, കർമ്മം മുതലായ സർവവ്യാപാരങ്ങളും ഈശ്വരപരമാവണം. എല്ലാം ഈശ്വരപരമാകുമ്പോൾ ഈശ്വരസ്മരണ നമ്മുടെ സ്വഭാവമായിത്തീരും. തുടർച്ചയായ സ്മരണകൊണ്ട് ഈശ്വരാനുഭൂതി ലഭിക്കുവാൻ തുടങ്ങുമ്പോൾ മനുഷ്യജന്മം സഫലമാവുകയും ചെയ്യുന്നു. അനുഭൂതി എല്ലാമനുഷ്യർക്കും നേടിയെടുക്കാം. അതിനുവേണ്ടി കുടുംബജീവിതം സ്ത്രീപുരുഷന്മാർക്കുണ്ടാകുന്ന പരസ്പര ആസക്തികൾ കുറയ്ക്കുവാൻ വേണ്ടി ഉപയോഗിക്കണം. അപ്പോൾ സംസ്കാരം ശുദ്ധമാകുകയും ചെയ്യും.

ദേഹത്തിനുദേഹത്തിനോട് തോന്നുന്ന ആസക്തികൾ അകലുമ്പോൾ യഥാർത്ഥതത്വം ബോധിക്കുവാൻ കഴിയും. പുരുഷൻ ഇത്രയേയുള്ളൂ എന്ന് സ്ത്രീക്കും സ്ത്രീ ഇത്രയേയുള്ളൂ എന്ന് പുരുഷനും അറിയുവാൻ കഴിയണം. കുടുംബ ജീവിതത്തിൽ ഒട്ടലുകൾ ഇല്ലാതാകുമ്പോൾ സംസ്കാരം വളരും. ശരീരാസക്തിവളരുമ്പോൾ സംസ്കാരം ക്ഷയിക്കുകയും ചെയ്യുന്നു. സ്ത്രീപുരുഷന്മാർ പരസ്പരം ശക്തിയും ചൈതന്യവും ആയറിയണം. മനുഷ്യർ പരസ്പരം ദൈവീകമായ ഭാവനകളോട്കൂടി ജീവിക്കുമ്പോൾ ആസക്തികൾ ഇല്ലാതാകും. ആസക്തികൾ കുറയുമ്പോൾ സംസ്കാരം നിലനില്ക്കുകയും ചെയ്യും. സംസ്കാരം വ്യക്തികൾക്ക് ആവശ്യമായിത്തീരുമ്പോൾ സംസ്കാരം പുഷ്ഠിപ്രാപിക്കുകയും ചെയ്യും. 

മനുഷ്യ സംസ്കാരം നല്ലതായി മുന്നോട്ടു പോകണമെങ്കിൽ ഭാര്യാഭർത്താക്കന്മാരും മറ്റു ജനങ്ങളും സത്സ്വഭാവത്തോട്കൂടി ജീവിതം നയിക്കുക തന്നെചെയ്യണം. ഭർത്താവ്ഭാര്യയെ ഈശ്വരിയായിട്ടും ഭാര്യഭർത്താവിനെ ഈശ്വരനായിട്ടും അറിയണം. മനുഷ്യർ തമ്മിൽ തമ്മിൽ ദൈവങ്ങളായി അറിയുമ്പോൾ എല്ലാ സദാചാരവും അവിടെ വളരുകയും ചെയ്യും. ഈശ്വരന്റെ ശക്തി ഈശ്വരിയാകുന്നു. ചൈതന്യത്തിനെന്തെങ്കിലും കർമ്മം ചെയ്യണമെങ്കിൽ ശക്തിയത്യാവശ്യവുമാകുന്നു. എല്ലാ ആശ്രമങ്ങളുടേയും നട്ടെല്ലായിരിക്കുന്നത് ഗൃഹസ്ഥാശ്രമമാകുന്നു. അച്ഛനമ്മമാർ നിഷ്കളങ്കമായ വാത്സല്യം കുഞ്ഞങ്ങൾക്ക് പകർന്നു കൊടുക്കുമ്പോൾ കുട്ടികളിൽ സത്സംസ്കാരം വളരും. നിഷ്കളങ്കമായ വാത്സല്യവും നിരുപാധികമായസ്നേഹവും കിട്ടിവളർന്നു വരുന്നവരിൽ മാതൃപിതൃഗുരുഭക്തികൾ ഉണരുകയും ചെയ്യും. ഭക്തിയെന്നാൽ എന്താകുന്നു? ഒരു കുട്ടിക്ക് മാതാ, പിതാ, ഗുരുക്കന്മാരോട് തോന്നുന്ന അങ്ങേയറ്റത്തെ സ്നേഹത്തെ ഭക്തിയെന്നുപറയുന്നു. ഇത്തരത്തിലുള്ള യഥാർത്ഥസത്യം ഗുരുവിൽ നിന്നും അറിയുവാൻ കഴിയുന്നു. 

സ്നേഹം എന്നാൽ എന്താകുന്നു?

ഒന്നാകുവാനുള്ള പ്രേരണയെ സ്നേഹമെന്നുപറയുന്നു. അമ്മയും മക്കളും ഗുരുവും ശിഷ്യരും ഒന്നാണെന്ന് അറിയുവാൻ കഴിയണം. ഒന്നെന്നബോധം കൊച്ചുകുട്ടിയായിരിക്കുമ്പോൾ എല്ലാവരും അനുഭവിക്കുന്നുണ്ട്. ചിത്ത വൃത്തികൾ കൂടുന്നതിനനുസരിച്ച് ഒന്നെന്നബോധം അകന്നു പോകുന്നു. അനുഭവം, ദർശനം എന്നെല്ലാം പറഞ്ഞാൽ ഒന്നാവുക എന്ന അർത്ഥമാണ്. ഒന്നെന്നബോധം ഉറയ്ക്കുമ്പോൾ ഈശ്വരനെ അനുഭവിക്കാൻ കഴിയും. ബന്ധങ്ങൾ ഈശ്വരനെ അനുഭവിക്കുവാൻ പ്രയോജനപ്പെടുത്തണം. അതിനുവേണ്ടി ഭാര്യയും ഭർത്താവും സ്വാതന്ത്ര്യം നിലനിറുത്തി ജീവിതം തുടരണം. സ്വാതന്ത്ര്യത്തോടുകൂടി ജീവിക്കുമ്പോൾ 
 പരസ്പരം ശക്തിയും ചൈതന്യവും ആണെന്നറിയുകയും ചെയ്യും.അപ്പോൾ ജീവൻ ഈശ്വരൻ തന്നേയാകുന്നു എന്നത് ബോധിക്കുകയും ചെയ്യാം. ഈശ്വരൻ തന്നെ ചൈതന്യവും ശക്തിയുമാകുന്നു. അങ്ങനെ അറിയുമ്പോൾ ആസക്തികൾ ഇല്ലാതാകും. അനാസക്തമായി ജീവിതം നയിച്ചാൽ സംസ്കാരവും സന്തതിപരമ്പരകളും നല്ലതായിത്തീരും; അതിനുവേണ്ടി ജീവിക്കുന്നവരാകണം. സമുദായം നന്നാവുന്നതും കേടുവരുന്നതും ഗൃഹസ്ഥാശ്രമത്തിലൂടെ ആകുന്നു. ശക്തിയും ചൈതന്യവും എല്ലാവർക്കും വേണം. പരസ്പരം ശക്തിയും ചൈതന്യവും ആണെന്നറിയാതെ വരുമ്പോൾ ജീവിതം വിഷയാഭിമുഖമാകുന്നു. ജിവിതം വിഷയാഭിമുഖമാക്കരുത്. ജീവിതം വിഷയത്തിനുവേണ്ടി മാത്രമാകുമ്പോൾ ബന്ധങ്ങൾ ശിഥിലമാകുന്നു. ഈശ്വരാഭിമുഖമാകുമ്പോൾ ബന്ധങ്ങൾ സഫലമാകുന്നു. ബന്ധങ്ങൾ ഈശ്വരാഭിമുഖമാകുമ്പോൾ അവിടെ ഒരുമയും സ്നേഹവും ത്യാഗവും ജ്ഞാനവും വരും. അപ്പോൾ ശക്തി കൂടുകയും ചെയ്യും. അതിന് ഭാര്യയെ ഭരിക്കാൻ ഭർത്താവും ഭർത്താവിനെഭരിക്കുവാൻ ഭാര്യയും പോകരുത്. ഭാര്യയും ഭർത്താവും ഉത്തമ ജീവിതത്തിന്റെ രണ്ടുവശങ്ങളാകുന്നു. ഭാര്യയും ഭർത്താവും ഏകമായ ഒന്നിന്റെ രണ്ടുവശങ്ങളാകുന്നു. വാസ്തവത്തിൽ ഒന്ന് മാത്രമേയുള്ളൂ. ഈ രണ്ടുവശങ്ങൾ പോകുമ്പോൾ ഒന്ന്മാത്രമായിത്തീരും. ഒന്നെന്നറിയുവാൻ പരസ്പരം ത്യാഗത്തോട്കൂടി ജീവിക്കണം. ഉള്ളതിനെ ത്യജിക്കുവാൻ ആർക്കും പറ്റുകയില്ല. ഉള്ളത് നിത്യ, ശുദ്ധ, ബുദ്ധ, മുക്ത, നിജ, ജ്ഞാനസ്വരൂപമായ ഈശ്വരൻ മാത്രം. നിങ്ങൾ ഈശ്വരനെ അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും ഈശ്വരനെ ഉപേക്ഷിക്കുവാൻ ആർക്കും സാധിക്കുകയില്ല. സുഖവും ദു:ഖവും ഇല്ലാത്ത അവസ്ഥയിലെ അനുഭവം എന്തോ അതിനെ ഈശ്വരൻ എന്ന് പറയുന്നു. ജീവിതത്തിന്റെ സന്തുലിതമായ അവസ്ഥയിൽ സുഖവും ദു:ഖവും ഇല്ല. സന്തുലിതമായ അവസ്ഥപ്രാപിക്കുവാൻ വേണ്ടി ബോധത്തോടുകൂടി ജീവിക്കണം. അപ്പോൾ അസത്തിൽ നിന്നും സത്തിലേക്ക് വരുവാൻ സാധിക്കുകയും ചെയ്യും. അസത്തിൽ നിന്നും സത്തിലേക്ക് വരുവാൻ എല്ലാവരും അനുഷ്ഠാനം ചെയ്യണം.

രാമായണത്തിലെ ദിവ്യ ഔഷധികൾ

രാമായണത്തിലെ ദിവ്യ ഔഷധികൾ

ഏതു യുദ്ധത്തിലും വിജയം നേടാനും സർവ്വതോമുഖമായ ശക്തിയും സൗന്ദര്യവും സംഭരിക്കുവാനും വേണ്ടി ശ്രീപരമേശ്വരൻ ദേവന്മാർക്ക് നാല് ദിവ്യമായ ഔഷധബീജങ്ങൾ നൽകി. ഹിമഗിരിക്കും കൈലാസത്തിനും വടക്ക് കാളക്കൊമ്പുപോലെ ഉയർന്ന് നിൽക്കുന്ന രണ്ട് പർവ്വതശിഖരങ്ങളായ ഋഷഭാദ്രിയുടെ മദ്ധ്യത്തിൽ ഏവർക്കു അപ്രാപ്യമായ പുണ്യഭൂമിയിൽ അവർ അവ നട്ടു. പാൽ സമുദ്രത്തിലെ തീർത്ഥജലം കൊണ്ട് നനച്ചു വളർത്തി ആ നാലു ദിവ്യൗഷധികളാണ് സുവർണ്ണകരണി, വിശല്യകരണി, സന്ധാനകരണി, മൃതസഞ്ജീവനി ഏന്നിവ. 

സുവർണകരണി

ശരീരത്തിൽ എല്ലാ പാടുകളും കലകളും മറ്റി സുന്ദരവും തേജോമയവുമാക്കുന്നതാണ് സുവർണകരണി.

വിശല്യകരണി

മുള്ളുകളോ ശരങ്ങളോ മറ്റോ തറച്ചുകയറിയാൽ അവയെല്ലാം നീക്കി ഉള്ളിലും പുറത്തുമുള്ള എല്ലാ മുറിവുകളും ക്ഷതങ്ങളും മറ്റി ശരീരത്തെ കൂടുതൽ ഊർജ്ജസ്വലവും ശക്തവുമാക്കുന്ന ദിവ്യൗഷധമാണ് വിശല്യകരണി.

സന്ധാനകരണി

പൊട്ടിപോയ എല്ലുകളെ കൂടിചേർത്ത് പഴയപടി പൂർവ്വാധികം ശക്തമത്താക്കുന്ന ഔഷധമാണ് സന്ധാനകരണി.

മൃതസഞ്ജീവനി

ശരീരത്തിൽ വിടുപോയ ജീവനെ തിരിച്ച് പ്രവേശിപ്പിച്ച് ആ ശരീരത്തെ പഴയപടി ജീവസ്സുറ്റമാക്കുന്ന ദിവ്യൗഷധമാണ് മൃതസഞ്ജീവനി..  

രാവണപുത്രനാൽ കൊല്ലപ്പെട്ട എല്ലാ വാനരപടയെയും നേതാക്കന്മാരെയും പുനർജ്ജീവിപ്പിച്ചത് ഹനുമാൻ ഋഷഭാദ്രിയിൽ നിന്നും കൊണ്ടുവന്ന മൃതസഞ്ജീവനിയുടെ ദിവ്യശക്തിയിലാണ്

രാവണൻ പ്രയോഗിച്ച പ്രത്യസ്ത്രമില്ലാത്ത വേൽ മാറിൽ തറച്ച് ലക്ഷ്മണൻ ബോധം കെട്ടുവീണപ്പോൾ ഹനുമാൻ കൊണ്ടുവന്ന വിശല്യകരണി ന്യാസം ചെയ്താണ് അദ്ദേഹം പൂർവ്വസ്ഥിതിയിലായി ഊർജ്ജ്വസ്വലനായത്.