ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

31 May 2020

ജപമാല

ജപമാല

ജപിച്ച മന്ത്രങ്ങളുടെ സംഖ്യ കണക്കാക്കുന്നതിന് കരമാലപോലെ തന്നെ മണിമാലയും ഉപയോഗിക്കാം. 

രുദ്രാക്ഷമണി, ശംഖ്, താമരക്കിഴങ്ങ്, മുത്ത്, സ്ഫടികം, രത്നം, സ്വർണ്ണമണി, പവിഴം, വെള്ളിമണി, ദർഭയുടെ വേര് മുറിച്ചുണ്ടാക്കിയ മണികൾ, തുളസിയുടെ വേര് മുറിച്ച് രൂപപെടുത്തിയ മണികൾ തുടങ്ങിയവയെക്കൊണ്ട് മണിമാലകൾ (ജപമാല) ഉണ്ടാക്കാം.

മാലയെ ജപത്തിന് ഉപയോഗിക്കുന്നതിന് മുമ്പ് മന്ത്രം കൊണ്ട് സംസ്കരിക്കണം. അതിന് മാലയെ 9 അരയാലിലകൊണ്ടോ, 9 പേരാലിലകൊണ്ടോ വൃത്താകൃതിയിൽ ഇല ഉണ്ടാക്കി അതിൽ വെച്ച് പഞ്ചഗവ്യം കൊണ്ട് അഭിഷേകം ചെയ്യണം. (വാഴയിലയുമാകാം). പിന്നീട് ശുദ്ധജലം കൊണ്ട് കഴുകണം. എന്നിട്ട് ചന്ദനം, അകിൽ കർപൂരം ഇവയുടെ ചൂർണ്ണം കൊണ്ട് തുടക്കണം. പിന്നീട് പ്രാണ പ്രതിഷ്ഠ ചെയ്യണം. എന്നിട്ടേ മാല ജപത്തിന് ഉപയോഗിക്കാവു. ജപിക്കുമ്പോൾ മാലയെ ആരും കാണാത്ത തരത്തിൽ സഞ്ചിക്കകത്തിട്ട് നെഞ്ചിനു നേരെ പിടിച്ച് ജപിക്കണം. ഭൂതരാക്ഷസവേതാളസിദ്ധഗന്ധർവചാരണന്മാർ മാലയുടെ ശക്തിയെ ബാധിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. വിരലുകളിലെ എല്ലുകളെ മാലയാക്കിയും ജപിക്കാനുള്ള നിർദ്ദേശങ്ങൾ മന്ത്രശാസ്ത്രത്തിലുണ്ട്. 

ശത്രുനാശകാര്യങ്ങൾക്ക് താമരക്കിഴങ്ങ് മാലയും, പാപനാശത്തിന് ദർഭവേരിന്റെ മണികളും, അഭീഷ്ടസിദ്ധിക്ക് വെള്ളമുത്തുകൾകൊണ്ടുള്ള മാലയും, ധനലാഭത്തിന് പവിഴമാലയും ഉപയോഗിക്കാം. 

സുഖഭോഗത്തിനും മോക്ഷത്തിനും രക്തചന്ദനം കൊണ്ടുള്ള മാല, വിഷ്ണുമന്ത്രത്തിന് തുളസീമാല, ഗണപതി മന്ത്രത്തിന് ആനക്കൊമ്പ് മാല, ത്രിപുരാമന്ത്രത്തിന് രുദ്രാക്ഷമാല, താരാമന്ത്രത്തിന് ശംഖ് മാല എന്നിവ ഉപയോഗിക്കാം.

സാമ്പത്തികകാര്യങ്ങൾക്ക് 27 മണികളുള്ള മാല, മാരണ കാര്യങ്ങൾക്ക് 15 മണികളുള്ള മാല, കാമസിദ്ധിക്ക് 54 മണികളുള്ള മാല, 108 മണികളുള്ള മാല ഇവ ഉപയോഗിക്കാം.

ജപമാലയുടെ മണികൾ എണ്ണാൻ പ്രത്യേക വിരലുകൾ ഉപയോഗിക്കണം. 

ശാന്തി, പുഷ്ടി, സ്തംഭനം, വശീകരണം എന്നിവയ്ക്ക് തള്ളവിരലിന്റെ അഗ്രഭാഗം കൊണ്ട് മണികൾ നീക്കണം. 

ആകർഷണകാര്യങ്ങളിൽ തള്ളവിരലും മോതിരവിരലും ചേർത്ത് മണികൾ നീക്കണം.

വിദ്വേഷണകർമ്മത്തിൽ തള്ളവിരൽ, ചൂണ്ടുവിരൽ എന്നിവ ചേർത്തും, മാരണ കാര്യങ്ങളിൽ തള്ളവിരൽ ചെറുവിരൽ എന്നിവ ചേർത്തും മണികൾ നീക്കണം. 

മണികൾ നീക്കുമ്പോൾ മാലയുടെ നടുക്കുള്ള മധ്യമണികടന്നു പോകരുത്. മധ്യമണിയിൽ നിന്നും മാല തിരിച്ചു ജപിക്കണം. ജപിക്കുമ്പോൾ മാല കൈയ്യിൽ നിന്നും താഴെ വീഴരുത്.

വിനായകി ദേവി

വിനായകി ദേവി

പുരാണത്തിൽ പ്രഥമ പ്രധാന സ്ഥാനം അലങ്കരിക്കുന്ന മൂർത്തിയാണ് വിനായകൻ അഥവാ ഗണപതി. എന്നാൽ അധികമാർക്കും അറിയുവാൻ കഴിഞ്ഞിട്ടില്ലാത്ത മൂർത്തിയാണ് വിനായകി.

ബുദ്ധിയുടെയും സിദ്ധിയുടെയും മൂർത്തിയായ  ഗണപതിയുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ ദേവത പല പേരുകളിലായി  അറിയപ്പെടുന്നു. സ്ത്രീ ഗണേശ, വൈനായകി, ഗജാനന, വിഘ്നേശ്വരി, ഗണേശിനി ഇവയെല്ലാം ഗണപതിയുടെ പ്രതിരൂപങ്ങളായ വിനായക,ഗജാനന, വിഘ്നേശ്വര, ഗണേശ തുടങ്ങിയവയുടെ സ്ത്രീത്വങ്ങളായി സങ്കൽപ്പിച്ചു പോരുന്നു. 

പൊതുവെ തടിച്ചുരുണ്ട ശരീരപ്രകൃതിയിൽ സങ്കൽപ്പിക്കപ്പെടുന്ന ഗണപതിയിൽ നിന്ന് വ്യത്യസ്തയായി വിനായകി മെലിഞ്ഞ ശരീരപ്രകൃതവും യജ്ഞോപവീതയും, കഴുത്തിൽ നെഞ്ചിനു കുറുകെ രണ്ട് ആഭരണങ്ങളും ധരിച്ചിരിക്കുന്നവളാണ്. വിനായകിയുടെ മുമ്പിലെ രണ്ടു കൈകളിൽ അഭയ വരദ മുദ്രകളും പുറകുവശത്തെ കൈകളിൽ ഒരു വാളും ഒരു കുരുക്കും(പാശം) വഹിച്ചിരിക്കുന്നു. തുമ്പിക്കൈ ഇടത്തേക്ക് തിരിഞ്ഞിരിക്കുന്നു.
വിനായകിയെ  ആരാധിക്കുന്ന ക്ഷേത്രം ഭാരതത്തിന്റെ തെക്കേയറ്റത്ത് തമിഴ്നാട്ടിലെ കന്യാകുമാരിക്കടുത്ത് ശുചീന്ദ്രം സ്ഥാണുമാലയപെരുമാളിന്റെ  ക്ഷേത്രത്തിലാണുള്ളത്.

വിവാഹ തടസ്സം, സന്താന തടസ്സം, ദാമ്പത്യകലഹം എന്നിവ മാറിക്കിട്ടുന്നതിന്  കൺകണ്ട മാർഗ്ഗമാണ് വിനായകിയെ ഭജിക്കുക എന്നത്.
വിനായകിയെ ഭജിക്കണമെന്നുള്ളവർ വെള്ളിയാഴ്ചകളിലോ പൗർണമി നാളിലോ  ഭജനം തുടങ്ങണം. കാലത്ത് കുളിച്ച് രക്ത ചന്ദനം, ഭസ്മം എന്നിവ ധരിച്ച് ആദ്യം വിനായകനെ സ്മരിച്ചിട്ട് വിനായകിയെ പ്രാർഥിക്കുക.

ഋഷി - ഗണക ഋഷി:
ഛന്ദസ്സ് - ഗായത്രി ഛന്ദ:
ദേവത - ശ്രീവിനായകി ദേവതാ

ധ്യാനം
ഓം രക്തവർണ്ണാം  ചതുർഭുജാം  ത്രിനേത്രാം  ചന്ദ്രശേഖരാം
ഗജാസ്യാം ചണ്ഡരോഗാഗ്നീം പാശാങ്കുശധരാം സുവം
വരദാഭയങ്കരാം ദേവീം ഗണേശാങ്കാസ്ഥിതാം  പരാം
ധ്യായേത് വിനായകീം ദേവീം സർവ്വകാമഫലപ്രദാം

വിനായകി മൂലമന്ത്രം

 ഓം ശ്രീം ശ്രീം ശ്രീം ഗം ഗം ഗം വിനായകിയ്യൈ നമഃ

വിനായകി ഗായത്രീമന്ത്രം

'അതുല്യ നാരീരൂപായ വിദ്മഹേ
ഗജവക്ത്രായ ധീമഹീ
തന്നോ വിനായകി പ്രചോദയാത്'


ദിവ്യാചാരം

ദിവ്യാചാരം

ലഡാക്ക് , ചീനം എന്നീ സ്ഥലങ്ങൾ ഉൾപ്പെട്ട മഹാചീനം എന്ന സ്ഥലത്താണ് ദിവ്യാചാരം പ്രചുരപ്രചാരം നേടിയത്. ഈ ആചാരത്തിനെ സിദ്ധാചാരം എന്നു  വിളിച്ചിരുന്നു. സമയാചാരത്തിൽ നിന്നുമാണ് ദിവ്യാചാരം രൂപം കൊള്ളുന്നത് .  

സിദ്ധൻ എന്ന വാക്കിനർത്ഥം  സിദ്ധി നേടിയവർ എന്നാണ്. എന്തിനുള്ള സിദ്ധിയാണ് അവർ നേടിയത് എന്നു പരിശോധിക്കുമ്പോൾ നമുക്കു കാണാം അവർ നേടിയ സിദ്ധി മറ്റ് സാധാരണക്കാരെ മോക്ഷത്തിന്റെ പാതയിലേക്ക് കൈപിടിച്ച് ഉയർത്താനുള്ള സിദ്ധിയാണെന്ന് - ദിവ്യാചാരത്തിൽ കാണുന്ന ബോധിസത്വന്മാരെയാണ് സിദ്ധർ എന്നു വിളിക്കുന്നത് എന്നൊരു പക്ഷമുണ്ട് . . സമയാചാരത്തിന്റെ മാർഗ്ഗത്തിൽ സഞ്ചരിച്ച് മോക്ഷം നേടി ആ മോക്ഷ പാതയിൽ നിന്നറങ്ങിവന്ന് സാധാരണക്കാരേയും ആ പാതയിലേക്ക് കൂട്ടികൊണ്ടു പോയവരെയാണ് ദിവ്യാ ചാരികൾ എന്ന് തന്ത്രം വിളിക്കുന്നത് .

സമയാചാരത്തെക്കുറിച്ച് വിശദമാക്കുമ്പോൾ ഒരു സംശയം മനസ്സിൽ ഉയരാം. നമ്മുടെ വേദാന്ത സമ്പ്രദായവും സമയാചാരവും ഒന്നല്ല എന്നതാണത് . പ്രഥമ ദൃഷ്ട്യാ ആ സംശയം ശരിയാണെന്നു തോന്നും. കാരണം  വേദാന്തം എന്നാൽ ആന്തരികമായ  ഒരു സാധനാ പദ്ധതിയാണ്. സമയവും ഇതു പോലെ തന്നെ  അതു കൊണ്ടാണ് ഇവ രണ്ടും ഒന്നാണ് എന്ന ചിന്ത വരുന്നത് . 

പക്ഷേ വൈജാത്യം പ്രകടമാവുന്നത് കുണ്ഡലിനി യോഗത്തിന്റെ കാര്യത്തിലാണ്. വേദാന്തം കുണ്ഡലിനി യോഗത്തെ അംഗീകരിക്കുന്നില്ല എന്നാൽ സമയാചാരം കുണ്ഡലിനി യോഗത്തെ അംഗീകരിക്കുന്നു. ഈ പ്രധാന വൈജാത്യം നമ്മൾ കാണാതെ പോവരുത്.  വളരെയധികം രഹസ്യാത്മകവും നിഗൂഡവുമായ ഒരു വിജ്ഞാനമാണ് കുണ്ഡലിനി തത്വം, തന്ത്ര ശാസ്ത്രം ഏറ്റവും കൂടുതൽ ചർച്ച ചെയ്തതും ഈ തത്വത്തെക്കുറിച്ചാണ്.

കുണ്ഡത്തിൽ ലീനമായിരുന്ന ശക്തി അതാണ് കുണ്ഡലിനി. എല്ലാ ജീവജാലങ്ങളിലും കുടികൊള്ളുന്ന ജീവന്റെ ആദിമ തുടിപ്പിനെയാണ് കുണ്ഡലിനി എന്നു പറയുന്നത്. ജീവനെ അല്ലെങ്കിൽ പ്രാണനെ പ്രവർത്തിപ്പിക്കുന്ന അത്യന്തം നിഗൂഡമായ ഒരു ശക്തി എന്നതാണ് കുണ്ഡലിനി എന്നതുകൊണ്ട് തന്ത്ര വിവക്ഷിക്കുന്നത്. 

നട്ടെല്ലിന്റെ ഏറ്റവും താഴെയായി മൂലാധാരം എന്ന ചക്രത്തിൽ മൂന്നരച്ചുറ്റായി ആത്മബോധമാവുന്ന, സ്വയം ഭൂവായ ശിവലിംഗത്തിന് ചുറ്റും കറങ്ങുന്ന സർപ്പാകൃതി പൂണ്ട ഒരു ശക്തി ചൈതന്യമാണ് കുണ്ഡലിനി എന്ന് അഭിപ്രായത്തെ തന്ത്ര ശരിവെക്കുന്നു. , 

കുണ്ഡലിനി എന്നത് അത്യന്തം ഗൂഢമായ ഒരു ശക്തി വിശേഷമാണ്. നേരത്തെ നട്ടെല്ലിന്റെ അടിയിലാണ് കുണ്ഡലിനി എന്ന് പറഞ്ഞുവല്ലോ. എന്നാൽ ഒരു ശസ്ത്രക്രിയ നടത്തി നോക്കിയാൽ അവിടെ ഈ ശക്തിയെ കാണാൻ സാധിക്കില്ല. അത് തികച്ചും യൗഗികമായ അവസ്ഥയാണ്, യോഗികൾക്ക് മാത്രം അനുഭവിക്കാനും മുകളിലേക്ക് കൊണ്ടുവരാനും പറ്റുന്ന ഒരനുഭൂതിയെയാണ് കുണ്ഡലിനി എന്നു പറയുന്നത് . 

ഇനി ആറ് ആധാരചകങ്ങളെക്കുറിച്ച് ചിന്തിക്കാം  മനുഷ്യനുൾപ്പെടെ എല്ലാ ജീവജാലങ്ങളുടേയും ഏല്ലാ വിധ പ്രവർത്തനങ്ങളും ഈ ആധാര ചകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു മൂലാധാരം, സ്വാധിഷ്ഠാനം മണിപൂരി കം, അനാഹതം, വിശുദ്ധി ആജ്ഞാ,  സഹസ്രാരം എന്നിവയാണ് ഈ ചകങ്ങൾ.  പ്രകൃതി പുരുഷനോട് യോജിക്കുക എന്ന തത്വമാണ് മൂലാധാരത്തിൽ സ്ഥിതി ചെയ്യുന്ന കുണ്ഡിലിനി സഹസ്രാരത്തിലെത്തുമ്പോൾ സംഭവിക്കുന്നത് എന്നും തന്ത്ര പഠിപ്പിക്കുന്നു.
'

അവതാര പൂജാപുഷ്പ നിവേദ്യങ്ങൾ

അവതാര പൂജാപുഷ്പ നിവേദ്യങ്ങൾ

മത്സ്യാവതാരം

പൂജാപുഷ്പം - മന്ദാരപ്പൂവ്
നിവേദ്യങ്ങൾ - നെയ്പ്പായസം, കദളിപ്പഴം
(സ്കന്ധം - 8 ,അദ്ധ്യായം - 7 ,ശ്ലോകം - 12 )

കൂർമ്മാവതാരം

പൂജാപുഷ്പം - തെറ്റിപ്പൂമൊട്ട്
നിവേദ്യങ്ങൾ - ത്രിമധുരം
(സ്കന്ധം - 8 ,അദ്ധ്യായം - 7 ,ശ്ലോകം - 8)

വരാഹാവതാരം

പൂജാപുഷ്പം - തുളസിയുടെ ഇളം കതിർ
നിവേദ്യങ്ങൾ - ശർക്കര പായസം, അപ്പം
(ശ്രീ മഹാഭാഗവതം; സ്കന്ധം - 3 ,അദ്ധ്യായം - 13 ,ശ്ലോകം -18 )

നരസിംഹാവതാരം

പൂജാപുഷ്പം - തെറ്റിപ്പൂവ്
നിവേദ്യങ്ങൾ - പഞ്ചസാര പായസം, പാനകം
(സ്കന്ധം -3 ,അദ്ധ്യായം -8 ,ശ്ലോകം - 18)

വാമനാവതാരം

പൂജാപുഷ്പം - വാടാകുറിഞ്ഞിപൂവ്
നിവേദ്യങ്ങൾ - കദളിപ്പഴം, നേന്ത്രപ്പഴം
(സ്കന്ധം - 8 ,അദ്ധ്യായം - 24 ,ശ്ലോകം - 1)

ശ്രീരാമാവതാരം

പൂജാപുഷ്പം - മുല്ലമൊട്ട്
നിവേദ്യങ്ങൾ - പാൽപ്പായസം, പഞ്ചസാരപ്പായസം
(സ്കന്ധം - 9 ,അദ്ധ്യായം - 10 ,ശ്ലോകം - 2 )

പരശുരാമാവതാരം

പൂജാപുഷ്പം - രാമതുളസിമാല
നിവേദ്യങ്ങൾ - അവൽ കുഴച്ചത് 
( സ്കന്ധം - 9 ,അദ്ധ്യായം - 15 ,ശ്ലോകം - 13 )

ശ്രീബലഭദ്രാവതാരം

പൂജാപുഷ്പം - വെളുത്ത ശംഖുപുഷ്പം
നിവേദ്യങ്ങൾ - ഇടിച്ചുപിഴിഞ്ഞപായസം
(സ്കന്ധം - 10 ,അദ്ധ്യായം - 2 ,ശ്ലോകം - 15)

ശ്രീകൃഷ്ണാവതാരം

പൂജാപുഷ്പം - നീലശംഖുപുഷ്പം
നിവേദ്യങ്ങൾ - പാല് ,വെണ്ണ ,കദളിപ്പഴം
(സ്കന്ധം - 10 ,അദ്ധ്യായം - 3 ,ശ്ലോകം - 8)

️കല്ക്യാവതാരം

പൂജാപുഷ്പം - നന്ത്യാർവട്ടപ്പൂവ്
നിവേദ്യങ്ങൾ - തേൻ
(സ്കന്ധം - 10, അദ്ധ്യായം - 2 ,ശ്ലോകം - 18)

ഗോവിന്ദ പട്ടാഭിഷേകം

പൂജാപുഷ്പം - തുളസിമാല
നിവേദ്യങ്ങൾ - പാലഭിഷേകം ,ഇളനീരഭിഷേകം
(സ്കന്ധം - 10 ,അദ്ധ്യായം - 27 ,ശ്ലോകം - 28)

രുഗ്മിണീ സ്വയംവരം

പൂജാപുഷ്പം - പുഷ്പമാല, കുറിക്കൂട്ട്
നിവേദ്യങ്ങൾ - പായസം ,മോദകാദി പലഹാരങ്ങൾ ,ഫലങ്ങൾ
(സ്കന്ധം - 10 ,അദ്ധ്യായം -53 ,54 ,ശ്ലോകം - 53 ,55)

കുചേലോപാഖ്യാനം

പൂജാപുഷ്പം - പനിനീർപൂവ്
നിവേദ്യങ്ങൾ - അവൽ
(സ്കന്ധം - 10 ,അദ്ധ്യായം - 81 ,ശ്ലോകം - 10)

NB: സ്കന്ധം അദ്ധ്യായം ശ്ലോകം എന്നിവ മൂലഗ്രന്ഥപ്രകാരമാണ് കൊടുത്തിട്ടുള്ളത്.

ഇരുപത്തിയെട്ട് വ്യാസന്മാർ

ഇരുപത്തിയെട്ട് വ്യാസന്മാർ

മഹാഭാരതത്തെ ആസ്പദപ്പെടുത്തിയാൽ ഓരോ മന്വന്തരങ്ങളിലേയും ദ്വാപരയുഗത്തിൽ ഓരോ വ്യാസന്മാർ ജനിയ്ക്കുമെന്നാണ് സങ്കല്പം.ഈ കാലം വരെ ഇരുപത്തെട്ട് വ്യാസന്മാർ ജനിച്ചിട്ടുണ്ടെന്നും ഇവരോരോരുത്തരും വേദത്തെ നാലാക്കി തിരിച്ചിട്ടുണ്ടെന്നും സങ്കല്പമുണ്ട്.

ഒന്നാം ദ്വാപരയുഗം - ബ്രഹ്മാവ്
രണ്ടാം ദ്വാപരയുഗം - പ്രജാപതി
മൂന്നാം ദ്വാപരയുഗം - ശുക്രാചാര്യൻ
നാലാം ദ്വാപരയുഗം - ബൃഹസ്പതി
അഞ്ചാം ദ്വാപരയുഗം - സൂര്യൻ
ആറാം ദ്വാപരയുഗം - ധർ‌മരാജാവ്
ഏഴാം ദ്വാപരയുഗം - ദേവേന്ദ്രൻ
എട്ടാം ദ്വാപരയുഗം - വസിഷ്ഠൻ
ഒൻപതാം ദ്വാപരയുഗം - സാരസ്വതൻ
പത്താം ദ്വാപരയുഗം - ത്രിധാമാവ്
പതിനൊന്നാം ദ്വാപരയുഗം - ത്രിശിഖൻ
പന്ത്രണ്ടാം ദ്വാപരയുഗം - ഭർദ്വാജൻ
പതിമൂന്നാം ദ്വാപരയുഗം - അന്തരീക്ഷൻ
പതിന്നാലാം ദ്വാപരയുഗം - വർ‌ണ്ണി
പതിനഞ്ചാം ദ്വാപരയുഗം - ത്രയ്യാരുണൻ
പതിന്നാറാം ദ്വാപരയുഗം - ധനഞ്ജയൻ
പതിനേഴാം ദ്വാപരയുഗം - ക്രതുഞ്ജയൻ
പതിനെട്ടാം ദ്വാപരയുഗം - ജയൻ
പത്തൊൻപതാം ദ്വാപരയുഗം - ഭരദ്വാജൻ
ഇരുപതാം ദ്വാപരയുഗം - ഗൗതമന്‍
ഇരുപത്തിഒന്നാം ദ്വാപരയുഗം - ഹര്യാത്മാവ്
ഇരുപത്തിരണ്ടാം ദ്വാപരയുഗം - തൃണബിന്ദു
ഇരുപത്തിമൂന്നാം ദ്വാപരയുഗം - വാജശ്രവസ്സ്
ഇരുപത്തിനാലാം ദ്വാപരയുഗം - വാല്മീകി
ഇരുപത്തിഅഞ്ചാം ദ്വാപരയുഗം - ശക്തി
ഇരുപത്തിആറാം ദ്വാപരയുഗം - പരാശരൻ
ഇരുപത്തിഏഴാം ദ്വാപരയുഗം - ജാതുകർ‌ണ്ണൻ
ഇരുപത്തിയെട്ടാം ദ്വാപരയുഗം - കൃഷ്ണദ്വൈപായനൻ

നാരദൻ്റെ ഗന്ധർവ്വജന്മം

നാരദൻ്റെ ഗന്ധർവ്വജന്മം

ബ്രഹ്മപുത്രനായി ജനിച്ചതിനുശേഷമുള്ള നാരദന്റെ രണ്ടാം ജന്മമാണ് ഉപബർഹണൻ എന്ന ഗന്ധർവ്വൻ,  ബ്രഹ്മശാപത്തിന്റെയും ഗന്ധർവ്വജന്മത്തിന്റെയും കഥ " ഭാഗവതം  ദശമസ്കന്ധ'ത്തിലുള്ളതാണ്

ബ്രഹ്മദേവന്റെ പുത്രനായിപ്പിറന്ന് നാരദൻ ബ്രഹ്മലോകത്തു കഴിയുന്ന കാലം. ബാല്യം മുതൽക്കേ നാരദനു ഭക്തിയിലായിരുന്നു താൽപര്യം . ഭഗവത്കീർത്തനങ്ങൾ മനഃ പാഠമാക്കി പാടി നടക്കുന്നതിൽ അദ്ദേഹം അത്യധികം ആനന്ദം കണ്ടത്തി. ലൗകിക ജീവിതത്തിലെ സുഖഭോഗങ്ങളോട് അദ്ദേഹത്തിന് തെല്ലും താൽപര്യം തോന്നിയില്ല. വളർന്നുവന്നപ്പോൾ നാരദന്റെ ഈ ഭക്തിപക്ഷപാതം വർദ്ധിച്ചതേയുള്ളൂ . ബ്രഹ്മാവിന്റെ മറ്റു പുത്രന്മാരായ മരീചിയും സനകനും മറ്റും ബ്രഹ്മചര്യം സ്വീകരിച്ചത് നാരദനും പ്രചോദകമായി. മായാ ബന്ധങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഭൗതികജീവിതമല്ല, ആത്മശാന്തി നൽകുന്ന സന്ന്യാസജീവിതമാണ് താൻ കാംക്ഷിക്കുന്നതെന്ന് നാരദൻ പിതാവിനോട് ഉണർത്തിച്ചു. എന്നാൽ, ബ്രഹ്മാവിന് അതു തെല്ലും സ്വീകാര്യമായില്ല. മറ്റു പുത്രൻമാർ ബ്രഹ്മചാരികളായ സ്ഥിതിക്ക് നാരദൻ ഗാർഹസ്ഥ്യം സ്വീകരിച്ച് പ്രജാസൃഷ്ടി നടത്തണമെന്ന് അദ്ദേഹം കല്പിച്ചു. പിതൃകല്പ്പന അനുസരിക്കാൻ തനിക്കു നിർവ്വാഹമില്ലെന്ന് നാരദനും തീർത്തുപറഞ്ഞു. മകന്റെ പിടി വാശി ബ്രഹ്മദേവനെ കോപാകുലനാക്കി. അദ്ദേഹം നാരദനു നേരേ ശാപവചനങ്ങൾ ചൊരിഞ്ഞു."പിതാവിന്റെ ആജ്ഞകൾ അനുസരിക്കാത്തതിന്റെ ശിക്ഷ നീയനുഭവിക്കും. വരും ജന്മത്തിൽ അമ്പതു കന്യകമാരെ ഭാര്യയാക്കേണ്ട അവസ്ഥ നിനക്കു കൈവരും! ഈ ജന്മം കഴിഞ്ഞാൽ ഒരു ഗന്ധർവ്വജന്മമാണ് നിനക്ക് വിധിക്കപ്പെട്ടിട്ടുള്ളത്. ഒന്നാന്തരം ഗായകനായും വീണാവാദന വിദഗ്ദ്ധനായും നീ പേരെടുക്കും. മഹാവിഷ്ണുവിന്റെ ഉത്തമഭക്തനായി ജീവിക്കുമ്പോഴും എന്റെ ശാപത്തിൽ നിന്നും നിനക്കു രക്ഷപ്പെടാനാവില്ല. അമ്പതു ഭാര്യമാരുണ്ടായിട്ടും നിന്റെ സ്ത്രീലമ്പടത്വം നിനക്ക് ദോഷമാവും.  സുഖകരമല്ലാത്ത ഒരന്ത്യത്തിനുശേഷം നീ വീണ്ടും എന്റെ മകനായി  പിറക്കും! അതിനിടയിൽ വൃഷലീ പുത്രനും പരമഭക്തനുമായി ജനിക്കാനുള്ള നിയോഗവും നിന്നിൽ ഞാൻ കാണുന്നുണ്ട്.  നാരദൻ ഈ വാക്കുകൾ കേട്ട് സ്തംഭിച്ചു നിന്നുപോയി. അങ്ങനെ കാലം കുറെ കഴിഞ്ഞു. സന്താനഭാഗ്യം നിഷേധിക്കപ്പെട്ട ചിത്രകേതു എന്ന ഗന്ധർവ്വൻ തന്റെ ആഗ്രഹപ്രാപ്തിക്കായി ശ്രീപരമേശ്വരനെ തപസ്സുചെയ്തു തുടങ്ങി. പുഷ്കര തടാകത്തിലെ ആ തപസ്സ് നൂറുവർഷക്കാലം തുടർന്നു. ചിത്രകേതുവിന്റെ കഠിന തപസ്സുകണ്ട് മനമലിഞ്ഞ ശിവൻ അദ്ദേഹത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു ചോദിച്ചു :“ഭക്താ, നിന്റെ കൊടും തപസ്സ് എന്നെ സംതൃപ്തനാക്കിയിരിക്കുന്നു! അഭീഷ്ടവരം നൽകാൻ തയ്യാറായി ഞാനിതാ വന്നിരിക്കുന്നു . എന്തുവേണമെങ്കിലും ധൈര്യമായി ചോദിച്ചുകൊള്ളൂ. ഖജനാവുനിറയെ പണമോ, അളവറ്റസമ്പാദ്യങ്ങളോ എന്താണ് നിനക്കു വേണ്ടത് ? ” ഭഗവാന്റെ ഈ ചോദ്യം കേട്ട് ചിത്രകേതു അത്ഭുതപരതന്ത്രനായി. “ഭഗവാനേ, പൊന്നിലും പണത്തിലുമൊന്നും എനിക്ക് തെല്ലും ആശയില്ല. വിവാഹം കഴിഞ്ഞ് വർഷം പലതു കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാലു കാണാനുള്ള ഭാഗ്യം എനിക്കും ഭാര്യയ്ക്കും ലഭിച്ചില്ല. സ്വന്തം വംശം സന്തതികളില്ലാതെ കുറ്റിയറ്റു പോകാൻ ആരെങ്കിലും ആഗ്രഹിക്കുമോ? അതുകൊണ്ട്, എന്റെ അവകാശിയായി ഒരു കുഞ്ഞുണ്ടാവണമെന്നേ എനിക്കാഗ്രഹമുള്ളൂ" ഭഗവാനെ വണങ്ങി ചിത്രകേതു അപേക്ഷിച്ചു .“നീ വിഷമിക്കണ്ട അടുത്ത ഭാവിയിൽത്തന്നെ നിന്റെ ഭാര്യ ഗർഭംധരിച്ച് ഉത്തമനായ ഒരു പുത്രനെ പ്രസവിക്കും.  ബ്രഹ്മാവിന്റെ പുത്രനായിപ്പിറന്ന് മരണം വരിച്ച സാക്ഷാൽ  നാരദൻ പുനർജന്മത്തിനു സജ്ജമായിരിക്കുകയാണ്. അദ്ദേഹം ഗന്ധർവ്വപുത്രനായി ജനിക്കുമെന്ന് ബ്രഹ്മാവ് പ്രവചിച്ചിട്ടുമുണ്ട്. അതിനാൽ, നാരദന്റെ പുനർജന്മമാവും നിങ്ങളുടെ പുത്രൻ! കുമാരനെ ഉപബർഹണൻ എന്ന പേരിട്ട് വളർത്തിക്കൊള്ളുക. നിങ്ങൾക്കു നല്ലതു വരും! ”വരം നൽകി അനുഗ്രഹിച്ച് ശിവൻ മറഞ്ഞു. കുറച്ചുനാൾ കഴിഞ്ഞതും ചിത്രകേതുവിന്റെ ഭാര്യയ്ക്ക് ഗർഭലക്ഷണങ്ങളുണ്ടായി. അവർ യഥാകാലം തേജസ്വിയായ ഒരാൺകുഞ്ഞിനു ജന്മം നൽകി. നാരദന്റെ പുനർജന്മമാണ് തങ്ങളുടെ കുഞ്ഞന്ന തിരിച്ചറിവ് ചിത്രകേതുവിനെയും ഭാര്യയെയും ഏറെ സന്തോഷിപ്പിച്ചു. ശ്രീപരമേശ്വരന്റെ നിർദ്ദേശ പ്രകാരം അവർ കുഞ്ഞിന് " ഉപബർഹണൻ' എന്നു നാമകരണം ചെയ്തു. ബാല്യകാലം തൊട്ടേ കറകളഞ്ഞ വിഷ്ണുഭക്തി ഉപബർഹണന്റെ മനസ്സിൽ നിറഞ്ഞു. അവൻ വളർന്നു വന്നതും ഭക്തി അതിന്റെ പരമ്യത്തിലായി സദാസമയവും ഈശ്വരചിന്തയും നാമജപവുമായി നേരം കഴിച്ചു. മകനെ വിഷ്ണുപൂജ അഭ്യസിപ്പിക്കാൻ ബൃഹസ്പതിയെത്തന്നെ. ചിത്രകേതു നിയോഗിച്ചു. അഭ്യസനത്തിലും അവൻ മികവുകാട്ടി. യൗവനദശയിലെത്തിയ ഗന്ധർവ്വൻ മനസ്സിനെ പൂർണ്ണമായും ഈശ്വരനിൽ ലയിപ്പിച്ച്ഹി മാലയപർവ്വതനിരയിലെത്തി. അവിടെയൊരു കുടിൽ കെട്ടി ഈശ്വരധ്യാനത്തിൽ മുഴുകി ഉപബർഹണൻ കഴിഞ്ഞു. അങ്ങനെയിരിക്കെ ഒരുനാൾ, ഗന്ധർവ്വൻ ധ്യാനത്തിൽ മുഴുകി കണ്ണടച്ചിരിക്കവെ ചിരിയും ആർപ്പുവിളികളുമായി അമ്പതു സുന്ദരികൾ അതിലെവന്നു. അവരുടെ ബഹളം കേട്ട് അയാളുടെ ഏകാഗ്രത നഷ്ടപ്പെട്ടു. കോപത്തോടെ കണ്ണുതുറന്നു നോക്കിയ ഗന്ധർവ്വൻ കണ്ടത് ലോകൈകസുന്ദരികളായ അമ്പതു തരുണീമണികളെയാണ് ! അതോടെ, അയാളുടെ ദേഷ്യമെല്ലാം അലിഞ്ഞില്ലാതായി. അവരുടെ കണ്ണുകൾ തമ്മിലിടഞ്ഞു. ഗന്ധർവ്വന് സുന്ദരികളോടും സുന്ദരികൾക്ക് ഗന്ധർവ്വനോടും അനുരാഗമുദിച്ചു. ഉപബർഹണൻ പുഞ്ചിരിയോടെ അവരോടു ചോദിച്ചു :“ ഹേ, സുന്ദരീമണികളേ, അലൗകിക സൗന്ദര്യത്തിനുടമകളായ നിങ്ങൾ ആരാണ്? അപ്സരസ്സുകൾക്കും ദേവനാരികൾക്കും ഇത്ര സൗന്ദര്യം കാണില്ല! നിങ്ങളെ കണ്ടുമുട്ടാനായത് എന്റെ സുകൃതം കൊണ്ടാണ്. ഇനി നിങ്ങളെ പിരിഞ്ഞിരിക്കാനും എനിക്കു കഴിയുമെന്നുതോന്നുന്നില്ല. അതിനാൽ, കാര്യങ്ങൾ തുറന്നു പറഞ്ഞ് നമ്മുടെ സൗഹൃദം ഉറപ്പിക്കുന്നതല്ലേ ഉചിതം? ”“ ഗന്ധർവ്വകുമാരാ, ഞങ്ങളും അവസ്ഥയിൽത്തന്നെയാണിപ്പോൾ. ഞങ്ങൾ ചിത്രരഥ ഗന്ധർവ്വരാജാവിന്റെ പെൺമക്കളാണ്. ക്രീഡാലോലുപരായി സഞ്ചരിക്കവെ അങ്ങയെ കണ്ടെത്തിയതാണ്. ഞങ്ങൾ അമ്പതു പേർക്കും അങ്ങയുടെ സാന്നിധ്യം സന്തോഷവും ലജ്ജയും പകരുന്നുണ്ട്. വൈവാഹിക ജീവിതം അങ്ങയുടെ തപോവൃത്തിക്കു വിഘാതമാവില്ലെങ്കിൽ മാത്രം ഞങ്ങളെ ഭാര്യമാരായി സ്വീകരിച്ചാലും ! ”കന്യകമാർ ലജ്ജയോടെ പറഞ്ഞു. ഉപബർഹണനാവട്ടെ, കൂടുതലൊന്നുമാലോചിക്കാതെ അതിനു സമ്മതം മൂളി. ആ മംഗളമുഹൂർത്തത്തിൽ ഗന്ധർവ്വൻ അമ്പതു കന്യകമാരെയും വരിച്ചു. അനന്തരം, തന്റെ തപോവൃത്തി അവസാനിപ്പിച്ച്, അവരെയും കൂട്ടി അയാൾ കൊട്ടാരത്തിലേയ്ക്കു മടങ്ങി. അമ്പതു കന്യകമാരെ വരിച്ച് മടങ്ങിയെത്തിയ മകനെ ചിത്രകേതു സന്തോഷത്തോടെ സ്വീകരിച്ചു. പിന്നീട്, തികച്ചും സുഖലോലുപമായ ജീവിതമാണ് ഉപബർഹണൻ നയിച്ചത്. അമ്പതു യുവതികളുമൊത്തുള്ള മദാലസജീവിതം ഗന്ധർവ്വനെ കൂടുതൽ സ്ത്രീലമ്പടനാക്കി മാറ്റി.

അതിനിടെ, ദേവലോകത്ത് ഹരികഥാഗാനങ്ങൾ അരങ്ങേറി. ദേവയക്ഷകിന്നരഗന്ധർവാദികളെല്ലാം ആ ആഘോഷത്തിൽ പങ്കുചേർന്നു. ഗാനത്തിനൊപ്പം ദേവനർത്തകിമാരുടെ ആനന്ദനൃത്തവുമുണ്ടായി. അതു കണ്ടു കൊണ്ടിരുന്ന ഉപബർഹണൻ രംഭയുടെ മെയ്യഴകിൽ മയങ്ങി, സ്ഥലകാലബോധം മറന്ന് അയാൾ അവർക്കിടയിലേക്കു കടന്നു ചെല്ലുകയും രംഭയെ കാമചാപല്യത്താൽ കയറിപ്പിടിക്കുകയും ചെയ്തു! ഔചിത്യമില്ലാത്ത ഈ പെരുമാറ്റം പ്രജാപതിയെ ദേഷ്യം പിടിപ്പിച്ചു. അദ്ദേഹം ആ ക്ഷണത്തിൽത്തന്നെ ഉപബർഹണനെ ശപിച്ചു : "..“ഹേ സംസ്കാരശൂന്യനായ ഗന്ധർവ്വാ, നിന്റെ മരണം അടുത്തുകഴിഞ്ഞിരിക്കുന്നു. സുന്ദരികളായ അമ്പതു ഭാര്യമാരുണ്ടായിട്ടും തൃപ്തിയാകാതെ ദേവനർത്തകിയെ മോഹിച്ച നീ ഉടനെ ഭാര്യമാരുടെ മുന്നിൽക്കിടന്ന് നരകിച്ചു ചാവും! "പ്രജാപതിയുടെ ശാപവാക്കുകൾ ഇടിനാദം കണക്കെ ഗന്ധർവ്വന്റെ മനസ്സിൽ പതിച്ചു. ദുഃഖിതനായ അയാൾ വീട്ടിലേക്കു മടങ്ങി. ഭർത്താവിന്റെ മങ്ങിയ മുഖം കണ്ട് ഭാര്യമാർ കാര്യം തിരക്കി. അയാൾ കണ്ണീരോടെ പ്രജാപതിയുടെ ശാപവാക്കുകൾ അവരോടു പറഞ്ഞു. അവർക്കും അതിരറ്റ ദുഃഖമുണ്ടായി. അവർ ഭർത്താവിനുവേണ്ടി ദർഭവിരിച്ചു. അതിൽക്കിടന്ന് പശ്ചാത്തപിച്ചും വേദനിച്ചും രണ്ടു നാൾക്കകം ഗന്ധർവ്വൻ മരിച്ചു! ഭർത്താവിന്റെ മരണത്തിനു കാരണക്കാരനായ പ്രജാപതിയോടും മറ്റുദേവന്മാരോടും ഭാര്യമാർക്കു കോപം തോന്നി. അവരിൽ മൂത്തവളായ മാലതി ബ്രഹ്മാവിനെയും യമദേവനെയും ശപിക്കാനൊരുങ്ങി. മാലതിയുടെ ശാപം തങ്ങളെ ബാധിക്കുമെന്നു തിരിച്ചറിഞ്ഞ ദേവന്മാർ പരിഭ്രമിച്ച് മഹാവിഷ്ണുവിനെ അഭയം തേടി. താൻ ഈകാര്യത്തിൽ നിസ്സഹായനാണെന്നും മാലതിയുടെ കോപം തണുപ്പിക്കുക മാത്രമാണ് ശാപത്തിൽനിന്നും രക്ഷപ്പെടാനുള്ള മാർഗമെന്നും അദ്ദേഹം പറഞ്ഞു. ദേവന്മാർ നേരെ മാല തിയുടെ അടുത്തെത്തി അഭ്യർത്ഥിച്ചു. “ ദയവുചെയ്ത് ഭവതി ഞങ്ങളെ ശപിക്കരുത്. ഭവതിയുടെ മനം നീറിയുള്ള ശാപം ഞങ്ങളെ ബാധിക്കും ഉപബർഹണൻ സ്വയം വരുത്തിവെച്ച വിപത്താണിത്. അയാളുടെ സ്ത്രീലമ്പടത്വം കൊണ്ടാണ് ഇങ്ങനെയൊരുഗതിയുണ്ടായത്. തെറ്റുചെയ്തവൻ ശിക്ഷയനുഭവിക്കണമെന്നത് സർവ്വത്ര അംഗീകരിക്കപ്പെട്ട ഒരു ലോകതത്ത്വമല്ലേ? "  ബ്രഹ്മാവിന്റെ ചോദ്യത്തിനു മുന്നിൽ മാലതിക്ക് ഉത്തരം മുട്ടി. അപ്പോൾ ബ്രാഹ്മണരൂപം ധരിച്ച ഒരാൾ അവിടെയെത്തി ബ്രഹ്മാവിനുനേരെ ഒരു ചോദ്യമെറിഞ്ഞു." ഭഗവാനേ, അങ്ങു പറഞ്ഞത് ഭാഗികസത്യം മാത്രമേ ആകുന്നുള്ളൂ . അപരാധി ദണ്ഡനാർഹനാണെന്നതിൽ രണ്ടു പക്ഷമില്ല. പക്ഷേ, ആയുസ്സ് തികയാതെ ഒരാൾക്ക് മരണശിക്ഷ നൽകാനുള്ള അധികാരം അങ്ങേയ്ക്കക്കോ യമരാജനോ ഉണ്ടോ? കണക്കനുസരിച്ച് ഇനിയും ആയിരം സംവത്സരം ജീവിക്കാനുള്ള ആയുസ്സ് ഈ ഗന്ധർവ്വനുണ്ട്. പ്രജാപതിയുടെ ശാപം ഒന്നുകൊണ്ടുമാത്രമല്ലേ നീതിയല്ലാത്ത ഈ ശിക്ഷാനടപടി നടപ്പായത്? ” ബ്രാഹ്മണന്റെ വാക്കുകൾ ബ്രഹ്മാവിനെ അസ്വസ്ഥനാക്കി. അദ്ദേഹം അപ്പോൾത്തന്നെ ഗന്ധർവ്വന്റെ ആയുസ്സിനെ സംബന്ധിക്കുന്ന രേഖകൾ പരിശോധിച്ചു. ബ്രാഹ്മണൻ പറഞ്ഞതെല്ലാം അക്ഷരംപ്രതി ശരിയാണെന്നു മനസ്സിലായപ്പോൾ അദ്ദേഹം പശ്ചാത്താപ സ്വരത്തിൽ പറഞ്ഞു "ഭവതി എന്നോടു ക്ഷമിച്ചാലും! "ബ്രഹ്മാവ് ഒരു മന്ത്രം ചൊല്ലിയതും ഗന്ധർവ്വൻ ദീർഘ നിദ്രയിൽ നിന്നെന്നപോലെ എഴുന്നേറ്റുവന്നു! അപ്പോൾ അവിടെ നിന്ന ബ്രാഹ്മണൻ മഹാവിഷ്ണുവായി രൂപം മാറുകയും ചെയ്തു! ഉപബർഹണൻ സന്തോഷത്തോടെ ദേവൻമാരെ വണങ്ങി. അയാളുടെ ഭാര്യമാർക്കും അതിരറ്റ ആനന്ദമുണ്ടായി. ദേവൻമാർ ഗന്ധർവ്വനെ അനുഗ്രഹിച്ചു മറഞ്ഞു. അനന്തരം, ഗന്ധർവ്വൻ തന്റെ ഭാര്യമാരുമൊത്ത് സുഖ ജീവിതം തുടർന്നു. യഥാകാലം അവർക്ക് മക്കളും ചെറുമക്കളും പിറന്നു. ആയിരം സംവത്സരം പിന്നിട്ടതും തന്റെ മരണസമയമായെന്ന് അയാൾ തിരിച്ചറിഞ്ഞു. ശിഷ്ടകാലം ഗംഗാതീരത്ത് തപസ്സനുഷ്ഠിച്ച് അയാൾ മരണം വരിച്ചു.

സന്താന ഗോപാലം

"സന്താന ഗോപാലം"

 പണ്ട്  ദ്വാരകയില്‍ കൃഷ്ണാര്‍ജ്ജുനന്‍മാര്‍ ഒന്നിച്ചിരുന്ന് കുശലങ്ങള്‍ പങ്കുവെക്കുന്ന നേരം. ഒരു ബ്രാഹ്മണന്‍ ഇവര്‍ക്കിടയിലേക്ക് കയറിവരുന്നു നെഞ്ചത്തടിച്ച് നിലവിളിച്ച് ദ്വാരകയുടെ ഗോപുരവാതിൽക്കൽ വന്നു കയ്യിൽ ഒരു കുഞ്ഞിന്റെ ജഡവും'

 അയാള്‍ കൃഷ്ണന്റെ ഓരോ അത്ഭുത
പ്രവൃത്തികളെയും വാഴ്ത്തുന്നുമുണ്ട്.. രാജ നിയമത്തിലുള്ള ലംഘനം മൂലമാണ് തന്റെ കുട്ടി മരിച്ചത് എന്ന് സങ്കടം മൂലം ഭഗവാനെ അധിക്ഷേപിക്കുന്നുമുണ്ട്. ഇത്രയൊക്കെ ധീരനായ കണ്ണന്റെ രാജ്യത്തെ കേവലനായ ഒരു പ്രജയാണ് താൻ.

 പക്ഷെ തന്റെ ദുഃഖം വളരെ വലുതാണ്. ചക്രവര്‍ത്തിയായ ഭഗവാന്‍ തന്റെ സങ്കടം കേള്‍ക്കണം. ഭഗവാൻ കേട്ട ഭാവം നടിച്ചില്ല.

 അങ്ങനെ ആ സാധു മനുഷ്യന് എട്ട് കുട്ടികൾ ജനിച്ചു എട്ടു പേരും അപ്പോൾ തന്നെ മരിച്ചു. എട്ടു കുട്ടികളുടേയും ജഡവും ഗോപുരവാതിൽക്കൽ കൊണ്ടുവന്നു സങ്കട പറയുകയും കൂടെ കണ്ണനെ അധിക്ഷേപിക്കുകയും ചെയ്തു.

അവസാനം ഒൻപതാമതും വിപ്രപത്നി
പ്രസവിച്ചു ആ കുട്ടിയും അപ്പോൾ തന്നെ മരിച്ചു ആ കുട്ടിയേയും ദ്വാരകയുടെ ഗോപുര വാതിൽക്കൽ കൊണ്ടുവന്നു അപ്പോൾ രാജസഭ നടക്കുകയായിരുന്നു. ആരും തിരിഞ്ഞു നോക്കിയില്ല. അയാൾ അലറിക്കരഞ്ഞു. കണ്ടു നിന്ന അര്‍ജ്ജുനനു വിഷമമായി. പാവം ബ്രാഹ്മണന്‍ അദ്ദേഹം മനസ്സിലോര്‍ത്തു.

 എന്നാല്‍ കൃഷ്ണന്‍ മറുപടിപറഞ്ഞില്ല.
 ഒരു പ്രജ ചക്രവര്‍ത്തിയോട് സങ്കടം പറഞ്ഞാല്‍ അതു പരിഹരിക്കാമെന്ന് പറയേണ്ടതാണ്. പക്ഷെ ഇവിടെ കണ്ണന്‍ മൗനം. ചിലതെല്ലാം ഒരു മൗനം
കൊണ്ട് അല്ലെങ്കിലൊരു ചിരികൊണ്ട്
അദ്ദേഹം നേരിടും. പക്ഷെ ആ ചിരിക്ക് ഒരുപാട് അര്‍ത്ഥങ്ങള്‍ ഉണ്ടാവും.

 ഏതായാലും ഭഗവാന്റെ മൗനം അര്‍ജ്ജുനനു പിടിച്ചില്ല. ശ്ശേ ഇങ്ങിനാണോ സങ്കടമുള്ള ഒരാളെ ആശ്വസിപ്പിക്കുക. അതും ഉണ്ണികളെ നഷ്ടമാവുന്ന അച്ഛനാണ് ആ സങ്കടം കണ്ടില്ലെന്നു വെച്ചാലോ.
 അവസാനം അര്‍ജ്ജുനന്‍ ആ ബ്രാഹ്മണനെ ആശ്വസിപ്പിച്ചു.

 ഇതാ ഈ അര്‍ജ്ജുനന്‍ വാക്കു തരുന്നു. എന്റെ  ഈ ഗാണ്ഡീവം സത്യം അങ്ങയുടെ അടുത്ത ഉണ്ണിയെ ഞാന്‍ തരും ജീവനോടെ അത് യമലോകത്ത് പോയിട്ടാണെങ്കിലും ഞാന്‍ തരും അങ്ങേക്ക്. അതിനു കഴിഞ്ഞില്ലെങ്കില അര്‍ജ്ജുനന്‍ ആഴികൂട്ടി അഗ്നിയില്‍ ചാടി ആത്മാഹുതി ചെയ്യും. അത് കേട്ട് ആ സാധു ആശ്വാസത്തോടെ സ്വഗൃഹത്തിലേക്ക് മടങ്ങി.

 ഇതെല്ലാം കേട്ടുകൊണ്ടിരുന്ന കണ്ണന്‍ ചിരിയോടെ സുഹൃത്തിനോട് പറഞ്ഞു.
ഹേ അര്‍ജ്ജുനാ ജനന മരണങ്ങള്‍ അതാതു ജീവികളുടെ കര്‍മ്മഫലമാണ്. കര്‍മ്മഫലം അരജനേയും യാചകനേയും ജന്തുക്കളേയുമെല്ലാം പിന്‍തുടരും. അത് സ്വയം അനുഭവിക്കേണ്ടതാണ്. നിയതിയെ എതിര്‍ക്കാന്‍ ആരാലും സാധ്യമല്ല. അതുകൊണ്ട് നീ വിഡ്ഢിത്തമാണിപ്പോള്‍ ചെയ്തത്.

അര്‍ജ്ജുനന്‍ അല്‍പ്പം അഹങ്കാരത്തോടെ തന്നെ പറഞ്ഞു എന്നാല്‍ അങ്ങു കണ്ടോളു. ആ വിധി
ഈ അര്‍ജ്ജുനന്‍ തിരുത്തിയെഴുതും.
അപ്പോഴും കണ്ണനൊന്നു പുഞ്ചിരിച്ചു.

 മാസങ്ങൾ കഴിഞ്ഞു ബ്രാഹ്മണ പത്നി
നിറഗര്‍ഭിണിയാണ്. അത് ആ സ്ത്രീയുടെ പത്താമത്തെ കുഞ്ഞാണ്. ഒന്‍പതു
കുഞ്ഞുങ്ങളും മരിച്ചു. ആ സാധു ഇത് തനിക്കു കിട്ടണേ എന്ന പ്രാര്‍ത്ഥനയിലാണ്.
ആലോചിച്ചു നോക്കു.. ഈറ്റുനോവെന്ന
പരമ സങ്കടം ഒരു സ്ത്രീ കടന്നു പോവേണ്ട വലിയ വേദന. എന്നിട്ടോ കുഞ്ഞ് ജീവനില്ലാതെ. ആ ദുഃഖം എത്ര വലുതാണ്. അതും ഒന്‍പത് കുഞ്ഞുങ്ങളെ നഷ്ടമായ ഒരു അമ്മയുടെ അവസ്ഥ.

ഇത്തവണ. അര്‍ജ്ജുനന്‍ വന്നു. പേറ്റ് നോവിനു മുന്‍പെ സൂതികാ ഗൃഹത്തിനു ചുറ്റും ശരകൂടം തീര്‍ത്തു. ഗാണ്ഡീവത്തിലെ ശരങ്ങളാണ്. ഇനി 
ആ വഴി ഈച്ചപോലും ആ സ്ത്രീയുടെ അരികിലെത്തില്ല.

കാത്തു നിന്ന സമയം വന്നു. ആ സ്ത്രീ
ഒരാണ്‍കുഞ്ഞിനു ജന്‍മം നല്കി. പെട്ടെന്ന്,ആ കുഞ്ഞിന്റെ ശരീരം അപ്രത്യക്ഷമായി. 

ബ്രാഹ്മണന്‍ അലമുറയിട്ടു കരഞ്ഞുകൊണ്ട് അര്‍ജ്ജുനനെ പഴി പറയാൻ തുടങ്ങി
'ആണും പെണ്ണുമല്ലാത്ത ഒരുവൻ പറഞ്ഞ വാക്കുകൾ
''അഹോ കഷ്ടം ഞാൻ വിശ്വസിച്ചല്ലോ"
നിങ്ങളുടെ ശരകൂടം കാരണം. കുഞ്ഞിന്റെ ശരീരം പോലും കണ്ടില്ല. കഷ്ടം മരിച്ചിട്ടാണെങ്കിലും ആ ദേഹം ഒരു നോക്കുകാണാന്‍ കിട്ടിയിരുന്നതാ ഇത്തവണ  അതിനും കഴിഞ്ഞില്ല.ആ ബ്രാഹ്മണന്റെ ശാപവാക്കുകൾ കേട്ട് അയാളുടെ മുന്നില്‍ വല്ലാതെ ചെറുതായി അര്‍ജ്ജുനന്‍ ശിരസ്സു കുനിച്ചു നിന്നു.

താനിനി ജീവിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് അദ്ദേഹത്തിനു തോന്നി. പോയിടത്തെല്ലാം ജയിച്ചവനാണ് ' വില്ലാളി വീരനെന്നു ലോകം പുകഴ്ത്തുന്നവന് ഒന്നിനും കഴിവില്ലാ. കേവലം ഒരു സാധാരണക്കാരനെ രക്ഷിക്കാനാവാത്തവന്‍ എന്തു രാജാവ്.

അര്‍ജ്ജുനന്‍ ഉടനെ തന്നേ അഗ്നി കൂട്ടി
ആളുന്ന തീയിലേക്ക് കാലെടുത്തു വെച്ചതും. ഒരു കൈ അദ്ദേഹത്തെ തടുത്തു. തിരിഞ്ഞു നോക്കിയപ്പോള്‍ കൃഷ്ണന്‍. അര്‍ജ്ജുനന്‍ പൊട്ടികരഞ്ഞു. കരയുന്ന തോഴനെ മാറോട് ചേര്‍ത്ത് കണ്ണനിങ്ങനെ പറഞ്ഞു..

കരയേണ്ട.. കണ്ണടക്കൂ..
കണ്ണടച്ച അര്‍ജ്ജുനനേയും കൊണ്ട് ഭഗവാൻ തന്റെ രഥത്തിൽ കയറി വൈകുണ്ഠത്തിലേക്ക് യാത്രയായി  ഈരേഴു പതിനാല് ലോകവും കടന്ന് അതിഘോരമായ അന്ധകാരത്തിൽ പ്രവേശിക്കുന്നു 'അന്ധകാരത്തെ സഹിക്കാൻപറ്റാതെ മുന്നോട്ടു പോകാൻ കഴിയാതെ നിൽക്കുന്ന കൃഷ്ണാർജുനന്മാരുടെ മുമ്പിലിതാ ആയിരം സൂര്യന്മാർ ഒന്നിച്ച് ഉദിച്ച പോലെ ഭഗവാന്റെ സുദർശന ചക്രം വെട്ടം കാണിച്ച് മുന്നോട്ട് ആ അന്ധകാരത്തിന് അപ്പുറത്ത് സാക്ഷാൽ ഭഗവാന്റെ വിശ്വരൂപം 'ആ പ്രഭയുടെ ശക്തിയാൽ ഒന്നുംകാണാൻ വയ്യാതെ അവർ കണ്ണുകൾ അടച്ചു'.കൃഷ്ണ ഭഗവാൻ തന്നെ തന്റെ രൂപത്തെ തന്നെ വന്ദിക്കുന്നു. ആ പ്രഭയിൽ അർജ്ജുനൻ കാണുന്നു. സാക്ഷാൽ വൈകുണ്oനാഥനും വൈകുണ്ഠവും.

 "തസ്മിൻ മഹാഭീമമനന്ത മദ്ഭുതം
 സഹസ്ര മുർദ്ധന്യ ഫണാമണിദ്യുദി:
 വിഭ്രാജമാനം ദ്വിഗുണോല്ബണേക്ഷണം
 സിതാചലാഭം ശിതി കണ്ട്oജിഹ്വം"

അവിടെ അർജുനൻ കണ്ടു ഭഗവാനും ലക്ഷമീ ദേവിയും മുപ്പത്തു മുക്കോടി ദേവന്മാരും
സനകാദി മഹര്‍ഷികളും. അവരോടൊപ്പം തങ്കക്കുടം പോലെ പത്തു ഉണ്ണികളും.

എല്ലാം ഭഗവാന്റെ പരീക്ഷണങ്ങളായിരുന്നെന്നു അർജുനനു മനസ്സിലാവുന്നു.

നരനാരായണന്‍മാരായി ധർമ്മരക്ഷക്കായ് ഭൂമിയിൽ എന്റെ അംശ ഭൂതരായി അവതരിച്ച നിങ്ങളെ കാണാനുള്ള എന്റെ ആഗ്രഹത്താൽ ഞാൻ തന്നെയാണ് ഈ ബ്രാഹ്മണ പുത്രന്മാരെ ഇവിടെ എത്തിച്ചത് എന്ന്  ആദി വിരാട് പുരുഷനായ നാരായണൻ അർജുനനോട് പറയുന്നു.

പ്രസവിച്ച കാലാവസ്ഥകളെ അനുസരിച്ച രൂപത്തോടും വയസ്സോടും കൂടി തന്നെ ആ പുത്രന്മാരെ ആ ബ്രാഹ്മണനു നൽകി. കൃഷ്ണാര്‍ജ്ജുനന്‍മാര്‍ മടങ്ങുന്നു.
ഈ സന്താന ഗോപാലം കഥ കേൾക്കുകയും
പഠിക്കുകയും ചെയ്യുന്നവർക്ക് സകല പാപങ്ങളും നീങ്ങി സന്താന സൗഭാഗ്യം ലഭിക്കുന്നു എന്നു വിശ്വാസം. ഭഗവാന്റെ കാരുണ്യം ഇത്ര വാക്കുകളിൽ പറഞ്ഞ് തീർക്കാൻ സാധിക്കില്ല 'ഭഗവാന്റെ സഹായം ഇല്ലാതെ ഏതൊരാൾക്കും ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന പാഠം ഇതിൽ നിന്നു വ്യക്തമാകുന്നു.

സന്താന ഗോപാലം

" ദേവകീ സുത ഗോവിന്ദ:
വാസുദേവോ ജഗല്‍പ്പതേ 
ദേഹി മേ തനയം കൃഷ്ണ:
ത്വാമഹം ശരണം ഗത:"
ഫലം: സന്താന ലബ്ധി

നാഗലോകം

നാഗലോകം

ഹൈന്ദവവിശ്വാസപ്രകാരം നാഗങ്ങളുടെ ലോകമാണ് നാഗലോകം. ഹൈന്ദവപുരാണപ്രകാരം സപ്തപാതാളങ്ങളുള്ളതിൽ അവസാനത്തെ രണ്ടു പാതാള ലോകങ്ങളായ മഹാതലം, പാതാളം തുടങ്ങിയ രണ്ടു തലങ്ങളാണ് നാഗങ്ങൾക്കായി ബ്രഹ്‌മാവ്‌ നീക്കി വച്ചിരിക്കുന്നത്.

മഹാതലം

ഇത് സർപ്പങ്ങളുടെ ലോകമാണ്. വാസുകിയാണ് ലോകനാഥൻ. ഇവിടത്തെ സർപ്പങ്ങളെ വാസുകി രക്ഷിക്കുന്നു . സർപ്പശത്രുവായ ഗരുഡൻ വാസുകിയുടെ മിത്രവുമാണ്. അതിനാൽ ഗരുഡൻ ഇവയെ ദ്രോഹിക്കാറില്ല. ഈ ലോകത്തിൽ പ്രശസ്ത സർപ്പങ്ങളായ തക്ഷകൻ, കാളിയൻ, കാർക്കോടകൻ, ഗുളികൻ തുടങ്ങിയ സർപ്പരാജാക്കന്മാരുണ്ട്. ഇവരെ ഭക്തിയോടെ പരിചരിക്കുന്ന നാഗഭക്തരും ഇവിടെയുണ്ട്. ഇവർ മഹാതലത്തിന്റെ ഓരോരോ പ്രത്യേക പ്രദേശങ്ങൾ ഭരിക്കുന്നു. ഈ സർപ്പങ്ങൾക്ക് നൂറും, ഇരുന്നൂറും, അഞ്ഞൂറും ശിരസ്സുകളുണ്ട്.

പാതാളം

ഇവിടെയും ഭരണം വാസുകിക്ക് തന്നെ. എങ്കിലും ഇതിന്റെ മൂലസ്ഥാനത്തായി ഈരേഴു പതിനാലു ലോകങ്ങളെക്കാളും ആയിരമിരട്ടി വിസ്താരത്തിൽ വാസുകിയുടെ ജ്യേഷ്ഠനായ അനന്തനാഗം വസിക്കുന്നുണ്ട്. ഈ സ്ഥാനത്തിന്റെ പേരാകട്ടെ അനന്തകല എന്നാണു. വിഷ്ണുവിന്റെ തമോഗുണമേറിയ മൂർത്തിയായ അനന്തനാഗം വലിയൊരു സുവർണ്ണപർവ്വതം പോലെ നീലപ്പട്ടുടുത്തു ആയിരം ഫണങ്ങളുമായി ഇവിടെ സർവ്വലോകത്തേയും താങ്ങിക്കൊണ്ടു വസിക്കുന്നു. നാഗങ്ങളുടെയും സർപ്പങ്ങളുടെയും രാജാവായ വാസുകിക്ക് അനന്തനോളം വലിപ്പമുണ്ടെങ്കിലും അദ്ദേഹം അനന്തൻ വഹിക്കുന്ന ലോകങ്ങളെ പാലിക്കുക മാത്രമാണ് ചെയ്യുന്നത്. വാസുകി ലോകങ്ങളെ തന്റെ പ്രാണശക്തിയാൽ അടുക്കും ചിട്ടയുമൊടെ നിലനിറുത്തുന്നു. വാസുകിക്ക് എണ്ണൂറ് ഫണങ്ങളുണ്ട്. അനന്തനോളം നീളവുമുണ്ട്. പാതാളത്തിൽ നാഗത്താന്മാരായ ധനഞ്ജയൻ, ശംഖപാലൻ, ധൃതരാഷ്ട്രർ തുടങ്ങിയവരുണ്ട്. ഈ നാഗങ്ങൾക്ക് നൂറും, ഇരുന്നൂറും, എഴുന്നൂറും ശിരസ്സുകളുണ്ട്. ഇവരെല്ലാം ഈശ്വരാംശങ്ങളാകയാൽ ഗരുഡനെ ഇവർക്ക് പേടിക്കേണ്ട കാര്യമില്ല.

നാഗവും സർപ്പവും

നാഗം എന്നത് ഒരു ജാതി സർപ്പമാണ്. നാഗം, സർപ്പം എന്നിവ ഉരഗവർഗ്ഗത്തിലെ ശ്രേഷ്ഠസൃഷ്ടികളായി കരുതുന്നു. എന്നാൽ വാസ്തവത്തിൽ നാഗം വേറെ സർപ്പം വേറെ. നാഗത്തെ അപേക്ഷിച്ചു സർപ്പത്തിന്‌ ദൈവികത കുറവാണ്‌. നാഗത്തിനു ചൈതന്യം ഏറിയിരിക്കുന്നു മാത്രവുമല്ലാ അതീവ ശക്തരുമാണ്‌ അവർ. എന്നാൽ ആരെയും ദംശിക്കാറില്ല. വിഷമുണ്ടെങ്കിലും നാഗം അത് ഉപയോഗിക്കാറില്ല. നാഗത്തിനു ഭയപ്പെടുത്തുന്ന രൂപമില്ല. അവ സർപ്പങ്ങളെപ്പോലെ ഭൂമിയിൽ ഇഴയുന്നവയല്ല. പകരം തന്റെ ദിവ്യശക്തികൊണ്ടു അത് അന്തരീക്ഷത്തിലൂടെ സഞ്ചരിക്കും. രാത്രിയിൽ ഒരു കുന്നിന്റെ നെറുകയിൽ നിന്നും മറ്റൊന്നിലേക്കു അത് പറന്നു പോകുന്നതായി നമ്മുടെ പൂർവ്വികർ വായ്മൊഴിയായി പറഞ്ഞു വരുന്നു. എന്നാൽ ഇതിനു ശാസ്ത്രീയമായ തെളിവുകളില്ല. എന്നിരിക്കിലും നാഗം ദൈവികത കൊണ്ട് ദേവന്മാരെക്കാളും ശ്രേഷ്ഠരായതിനാൽ അതിനെ വിഗ്രഹത്തിൽ ആവാഹിച്ചു പൂജിക്കാറുണ്ട്. നാഗപൂജ അതീവ നിഷ്ഠയോടെ ചെയ്യേണ്ടതാണ്. അതിൽ തെറ്റ് പറ്റിയാൽ ആപത്താണ്. മറ്റു ദേവന്മാരെ വിഗ്രഹത്തിൽ ആവാഹിക്കുമ്പോൾ നാഗത്തെ പൂജിക്കുന്ന സാധകൻ, അതിനെ തന്റെ ശരീരത്തിലാണ് ആവാഹിക്കേണ്ടത്. നാഗങ്ങളുടെ രാജാവും നാഥനുമായ അനന്തന്റെ (ആദിശേഷൻ, ശേഷനാഗം) പുറത്ത്‌ സാക്ഷാൽ ആദിനാരായണനായ മഹാവിഷ്ണു ശയിക്കുന്നുവെന്നാണ് വിശ്വാസം. ആദിയും അന്തവുമില്ലാത്ത പ്രപഞ്ചത്തിന്റെ പ്രതീകമായിട്ടാണ് അനന്തനെ കണക്കാക്കുന്നത്. എന്നാൽ നേരെ മറിച്ച് സർപ്പങ്ങളുടെ രാജാവും നാഥനും സാക്ഷാൽ പരമശിവന്റെ കണ്ഠഭൂഷണമായ വാസുകിയാണ്. എന്നാൽ നാഗങ്ങളെപ്പോലെ ശാന്തരല്ല സർപ്പങ്ങൾ. അവ അതീവ ശക്തരും നീണ്ടു ചുരുണ്ട ദേഹമുള്ളവരും, ഭയങ്കര കോപികളും, വേണ്ടി വന്നാൽ സകലതിനെയും ദംശിച്ചു തങ്ങളുടെ വിഷവീര്യത്താൽ ഭസ്മമാക്കുന്നവയുമാണ്. നാഗങ്ങളെക്കാൾ വിഷം അവയ്ക്കുണ്ട്. ഇവ ഭൂമിയിലൂടെ ഇഴയുന്നു. സർപ്പിണം ചെയ്യുക എന്നാൽ ഇഴയുക എന്നർത്ഥം. അതിനാൽ ഇവയ്ക്കു സർപ്പം എന്ന് പേരുണ്ടായി . നാഗങ്ങളും സർപ്പങ്ങളും കാശ്യപ പ്രജാപതിയുടെ ഭാര്യയായ കദ്രുവിന്റെ സന്താനങ്ങളാണ്.

ഭൂമിയിലെ സർപ്പങ്ങൾ

ഇവരും: കദ്രുവിന്റെ സന്താനപരമ്പരയിൽ പെട്ടവരാണെന്നാണ് പുരാണങ്ങൾ പറയുന്നത്. കദ്രുവിന്റെ സന്താനങ്ങളിൽ ചിലർ ഭൂമിയിലേക്ക് വന്നുവെന്നും, അവരാണ് ഭൂമിയിലെ സർപ്പങ്ങളെന്നും പറയുന്നു.

തിരുച്ചെന്തൂർ മുരുക ക്ഷേത്രം

തിരുച്ചെന്തൂർ മുരുക ക്ഷേത്രം

തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ തിരുച്ചെന്തൂരിലെ സമുദ്രതീരത്ത് സ്ഥിതി ചെയ്യുന്ന ഈ മുരുക ക്ഷേത്രമാണ് ആറുപടൈ വീടുകളില്‍ രണ്ടാമത്തെ സ്ഥാനം. വിജയത്തിന്റെ പുണ്യനഗരമെന്നാണ് തിരിച്ചെന്തൂർ എന്ന പദത്തിന്റെ അർത്ഥം. കിഴക്കു ഭാഗം കടലായതിനാൽ പടിഞ്ഞാറു ഭാഗത്താണ് പ്രധാന ഗോപുരം.ഒമ്പതു നിലയുള്ള ഗോപുരത്തിന് 137 അടി ഉയരമുണ്ട്. ക്ഷേത്രത്തിനു മുന്നിലുള്ള ഈ കടലിൽ ഒമ്പതു പുണ്യതീർത്ഥങ്ങൾ സംഗമിക്കുന്നുവെന്ന് വിശ്വാസം.മുരുകന്റെ അറുപടൈവീടുകളില്‍ സമുദ്രതീരത്ത് സ്ഥിതി ചെയ്യുന്ന ഏക ക്ഷേത്രം തിരുച്ചെന്തൂര്‍ മുരുകന്‍ ക്ഷേത്രമാണ്. ബാക്കിയുള്ള അഞ്ച് ക്ഷേത്രങ്ങളും കുന്നിന്റെ മുകളിലാണുള്ളത്. മുരുക ദേവന് ശിവഭഗവാനെ പൂജിക്കാൻ ദേവന്മാരുടെ ശിൽപിയായ മായന്‍ നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രം എന്നാണ് വിശ്വാസം. ജയന്തിപുരം എന്നായിരുന്നു ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത്.

വദനാരംഭതീർഥമായ കടലില്‍ കുളിച്ചാണ് ഭഗവാനെ ദർശിക്കേണ്ടത്. ക്ഷേത്രം ഉയരത്തിലാണെങ്കിലും ശ്രീകോവില്‍ സമുദ്രനിരപ്പിനും താഴെയാണ്.ഇവിടെ ശ്രീ മുരുക ദേവൻ്റെ ചതുർബാഹുവായ പ്രതിഷ്ഠയാണ്. പ്രതിഷ്ഠയുടെ ഇടതു ഭാഗത്ത് ജഗന്നാഥ ശിവലിഗം.തെക്കു ഭാഗത്ത് വള്ളീദേവയാനീസമേതനായ ഷണ്മുഖ സ്വാമിയുടെ പന്ത്രണ്ടു കൈകളുള്ള വിഗ്രഹ പ്രതിഷ്ഠയും ഭക്തർക്ക് അനുഗ്രഹം നൽകുന്നു. നൂറ്റി ഇരുപത്തിനാല് തൂണുകളാൽ അലങ്കരിക്കുന്ന തെക്കു ഭാഗത്തുള്ള ഷണ്മുഖവിലാസ മണ്ഡപമാണ് മറ്റൊരു പ്രധാന പ്രവേശന കവാടം. അതിനോട് ചേർന്ന് ശീവേലി മണ്ഡപം.  ദക്ഷിണാമൂർത്തി, വളളി, കാശി വിശ്വനാഥന്‍,  വിശാലാക്ഷി, ചണ്ടികേശ്വരന്‍, ഭൈരവന്‍, ശനീശ്വരന്‍ തുടങ്ങിയ ധാരാളം ഉപദേവതമാരുടെ പ്രതിഷ്ഠകളും ഇവിടെയുണ്ട്. ഐരാവതമണ്ഡപത്തില്‍ ബാലാജിയും മേലെവാസല്‍ വിനായകനും. ചുറ്റിലും നിറയെ മണ്ഡപങ്ങള്‍. അതിൽ 63 നായനാർമാരുടെ പ്രതിമകളും ഇവിടെ കാണാം. രാവിലെ അഞ്ചിനു നട തുറന്നാല്‍ രാത്രി ഒമ്പതു വരെ നട അടച്ചിടാറില്ല.

സ്‌കന്ദപുഷ്‌കരണിയെന്ന് വിഖ്യാതമായ ശുദ്ധജല ഉറവയായ നാഴിക്കിണറിലേക്ക് ക്ഷേത്രത്തില്‍ നിന്നു നീളുന്ന നടപ്പാതയുണ്ട്. വടക്കു ഭാഗത്ത് വള്ളിയുടെ ഗുഹാക്ഷേത്രവും ധ്യാനമണ്ഡപവും സ്ഥിതി ചെയ്യുന്നു.

ശങ്കരാചാര്യരെ ചികിത്സിച്ച ദേവസേനാപതി

തിരുച്ചെന്തൂര്‍ ദേവനെ പ്രകീർത്തിച്ച് ശ്രീ ആദി ശങ്കരാചാര്യര്‍ രചിച്ച സുബ്രഹ്മണ്യ ഭുജംഗത്തിലെ വരികള്‍ ഇവിടെ ചുമരുകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ശങ്കരാചാര്യർ സുബ്രഹ്മണ്യ ഭുജംഗം രചിക്കാൻ ഉണ്ടായ ഐതിഹ്യത്തിലേക്ക് ഒന്നു കടക്കാം.

ഭാരതമെങ്ങും അദ്വൈത വേദാന്ത പ്രചരാണാർത്ഥം സഞ്ചരിച്ച ശങ്കരാചാര്യസ്വാമികൾക്ക് ധാരാളം ശത്രുക്കൾ ഉണ്ടായിരുന്നു. അവരിൽ പ്രമുഖൻ അഭിനവ ഗുപ്തനായിരുന്നു.അങ്ങനെ അഭിനവ ഗുപ്തൻ ശ്രീ ശങ്കരാചാര്യരെ തകർക്കുന്നതിനായി ആഭിചാരം ചെയ്തു. അതിൻ്റെ ഫലമായി സ്വാമിക്ക് കഠിനമായ ശ്വാസതടസ്സം ഉണ്ടായി. കൂടാതെ ശരീരവേദനയും. അങ്ങനെ ഇരിക്കെ ശ്രീ പരമശിവൻ പ്രത്യക്ഷനായി സ്വാമിയോട് തിരിച്ചെന്തൂർ സുബ്രഹ്മണ്യനെ അഭയം തേടാൻ നിർദ്ദേശിച്ചു. അങ്ങനെ അവിടെയെത്തിയ ശങ്കരാചാര്യസ്വാമികൾ കുമാരനെ പാടിപ്പുകഴ്ത്തി. അതാണ് പ്രസിദ്ധമായ സുബ്രഹ്മണ്യ ഭുജംഗം. മഹാനുഭാവനായ് സ്വാമിയുടെ മുമ്പിൽ ദേവസേനാധിപതി പ്രത്യക്ഷനായി തൻ്റെ വിശിഷ്ടമായ ഇലവിഭൂതി ദേഹത്ത് പൂശിക്കൊടുത്തു. അങ്ങനെ അദ്ദേഹം പൂർണ്ണ സുഖവാനായി സുബ്രഹ്മണ്യ പാദങ്ങളിൽ സാഷ്ടാംഗം നമസ്കരിച്ചു. അതിനാൽ സുബ്രഹ്മണ്യ ഭുജംഗം ജപിക്കുന്നത് രോഗശാന്തിക്ക് ഉത്തമമാണ്.

ഐതിഹ്യം

ശൂരപത്മനെ ഹനിക്കാന്‍, കടലോരത്ത് പടകൂട്ടിയ ദേവസേനാപതിയുടെ കഥയാണ് ഇവിടുത്തെ ഐതിഹ്യം. അസുരനായ ശൂരപത്മനും സഹോദരന്മാരായ സിംഹമുഖനും താരകനും മൂന്നു ലോകങ്ങളും കീഴടക്കാനൊരുങ്ങി. ദേവന്മാർ കൈലാസത്തിലെത്തി ശിവനെ സങ്കടമുണർത്തിച്ചു. തിരുച്ചെന്തൂരിന് തെക്കുഭാഗത്ത് കടലിനടിയിലായിരുന്നു ശൂരപത്‌മന്റെ വാസസ്ഥാനമായ മഹേന്ദ്രഗിരി. ശൂരപത്മനെ നിഗ്രഹിക്കാൻ തിരുച്ചെന്തൂരിലെത്തിയ ഷണ്മുഖൻ ആരാധിക്കാൻ ആദ്യം ഒരു ലിംഗം പ്രതിഷ്ഠിച്ചു. കടലിലും ആകാശത്തിലും രാവും പകലുമായി അഞ്ചുദിവസം നീണ്ടുനിന്ന യുദ്ധത്തിൽ ശൂരപത്മനൊഴികെയുള്ളവരെ നിഗ്രഹിച്ചു. ആറാം ദിവസമാണ് ശൂരപത്മൻ ഷണ്മുഖന്റെ വിശ്വരൂപം കണ്ട് കീഴടങ്ങിയത്. അസുരസേനയെ മുടിച്ച് തന്റെ അവതാരോദ്ദേശം സാധിച്ച പുണ്യസ്ഥലമാണിത്. രണ്ടായി ഛേദിച്ച ശൂരപദ്മന്റെ ശരീരത്തില്‍ ഒരു ഭാഗം മയിലായും മറു ഭാഗം കോഴിയായും മാറി. മയില്‍ ദേവന്റെ വാഹനമായി, കോഴി ദേവേന്ദ്രന്റെ കൊടിയടയാളമായും മാറി. ദേവവിജയം കൊണ്ടാടാനാണ് സ്‌കന്ദഷഷ്ഠിയാഘോഷം തുടങ്ങിയത്. യുദ്ധം ജയിച്ച് തിരിച്ചെത്തിയ ഷണ്മുഖൻ ദേവശിൽപിയായ മയനെ വിളിച്ച് നേരത്തേ പ്രതിഷ്ഠിച്ച ലിംഗത്തിൽ ക്ഷേത്രം പണിയാൻ നിർദ്ദേശിച്ചു. ശിവനെ പൂജിച്ച് ഷണ്മുഖനും തിരുച്ചെന്തൂരിൽ നിലകൊള്ളുന്നുവെന്ന് ഭക്തർ വിശ്വസിക്കുന്നു.

എത്തിച്ചേരാൻ

തൂത്തുക്കുടിയിൽ നിന്ന് 40 കിലോമീറ്റർ സഞ്ചരിച്ചാൽ തിരുച്ചെന്തൂരായി. തിരുനെൽവേലിയിൽ നിന്ന് 60 കിലോമീറ്റർ. റോഡുമാർഗവും ട്രെയിൻ മാർഗവും തിരുച്ചെന്തൂരിലെത്താം. തിരുവനന്തപുരം-നാഗർകോവിൽ, വള്ളിയൂർ-ചാത്തൻകുളം-തിരുച്ചെന്തൂർ റൂട്ടിൽ 175 കി മീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്തിച്ചേരാം.


ശർക്കര കുടത്തിലൊളിച്ച ശാർക്കര ദേവി

ശർക്കര കുടത്തിലൊളിച്ച ശാർക്കര ദേവി

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ദേവീക്ഷേത്രമാണ് ശാർക്കര ഭഗവതിക്ഷേത്രം. ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ആദിപരാശക്തിയും ജഗദംബികയുമായ ശ്രീ ഭദ്രകാളിയാണ്.ചരിത്ര പ്രധാനമായ പല സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ച ക്ഷേത്രമാണിത്. 1748ൽ ഇവിടെ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മ പ്രസിദ്ധമായ കാളിയൂട്ട് ഉത്സവം ആദ്യമായി തുടങ്ങി. പ്രശസ്ത സിനിമാതാരമായിരുന്ന പ്രേം നസീർ ഒരിക്കൽ ഇവിടെ ആനയെ നടയിരുത്തിയത് വലിയ വാർത്താപ്രധാന്യം നേടിയിരുന്നു. ജടായുവിന്റെ ചിറകിന്റെ കീഴിലുള്ള സ്ഥലമെന്ന അര്‍ത്ഥത്തില്‍ ചിറിന്‍കീഴാണ്‌ പിന്നീട് ചിറയിന്‍കീഴായത്‌. അതല്ല ഇവിടെ ധാരാളം ചിറകള്‍ ഉണ്ടായിരുന്നതായും ചിറയുടെ കീഴ്പ്രദേശമായതുകൊണ്ട്‌ ചിറയിന്‍കീഴ്‌ എന്ന പേര്‌ കിട്ടിയെന്നും ഐതിഹ്യം. ക്ഷേത്രത്തിനടുത്ത്‌ അനന്തരചിറ കാണാം. ദേവി വടക്കോട്ട്‌ ദര്‍ശനമരുളുന്നു. ഭദ്രകാളി, ഗണപതി, വീരഭദ്രന്‍, യക്ഷി, നാഗം എന്നീ ഉപദേവന്മാരുണ്ട്‌. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍നിന്നും അര കി.മീ.തെക്കുപടിഞ്ഞാറായാണ് ശാര്‍ക്കര ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മേജര്‍ ക്ഷേത്രങ്ങളിലൊന്നാണിത്.

ഐതിഹ്യം

സ്വയംഭൂവായ ദേവിയുടെ ഐതിഹ്യം വില്വമംഗലത്തുസ്വാമിയാരുമായി ബന്ധപ്പെട്ടതാണ്.

കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള പ്രധാന പാതയായ പെരുവഴിയിലാണ് ശാർക്കര ദേശം സ്ഥിതിചെയ്യുന്നത്. അതുവഴി കടന്നു പോകുന്ന വഴിയാത്രക്കാർക്ക് വിശ്രമത്തിനായി പണ്ട് അവിടെ വഴിയമ്പലമുണ്ടായിരുന്നു. ആലങ്ങാട്ട് (ആലുവ), ചെമ്പകശ്ശേരി (ആലപ്പുഴ) എന്നിവിടങ്ങളിലേക്കുള്ള ശർക്കര വ്യാപാരികൾ സ്ഥിരമായി തിരുവിതാംകൂറിലേക്ക് പോയിരുന്നതും ശാർക്കര വഴിയായിരുന്നു. ഒരിക്കൽ അതിലൊരു സംഘം ഇവിടെ വഴിയമ്പലത്തിൽ സന്ധ്യക്ക് വിശ്രമിച്ച് രാവിലെ യാത്രപുറപ്പെടാൻ തയ്യാറെടുക്കുമ്പോൾ ശർക്കരപ്പാത്രങ്ങളിലൊന്ന് ഇളകുന്നില്ലെന്ന് മനസ്സിലായി. വ്യാപാരികൾക്ക് ശർക്കരപ്പാത്രം അവിടെ ഉപേക്ഷിക്കാനും കഴിഞ്ഞിരുന്നില്ല. പ്രശസ്തനായിരുന്ന കൃഷ്ണഭക്തൻ വില്വമംഗലത്തു സ്വാമിയാർ അവിടെ വരികയും അവരുടെ ദുഃഖനിവാരണം നടത്തിക്കൊടുക്കുകയും ചെയ്തു. ശർക്കരപ്പാത്രത്തിൽ ഉണ്ടായിരിക്കുന്ന ദേവീ ചെതന്യമാണ് ഇതിനു കാരണമെന്ന് അദ്ദേഹം മനസ്സിലാക്കി. ആ ചെതന്യത്തെ ശർക്കരപാത്രത്തിൽ നിന്നും മാറ്റി കുടിയിരുത്തിയാണ് അദ്ദേഹം അവിടെ നിന്നും പോയത്. ശർക്കരകുടങ്ങളിൽ നിന്നും വില്വമംഗലത്തു സ്വാമിയാർ മാറ്റി പ്രതിഷ്ഠിച്ച ദേവീ ചൈതന്യം പിന്നീട് ശാർക്കര ദേവിയായി മാറി. തിരുവിതാംകൂർ രാജാക്കന്മാരുടെ സഹായത്തോടെ ദേവീക്ഷേത്രം നിർമ്മിക്കുകയും അവിടുത്തെ പ്രതിഷ്ഠ ശാർക്കര ഭഗവതിയായും ക്ഷേത്രം ശാർക്കര ക്ഷേത്രമായും പിന്നീട് അറിയപ്പെട്ടു. ശര്‍ക്കരക്കുടം ഉറച്ച് ദേവീചൈതന്യം നിറഞ്ഞ സ്ഥലം 'ശാര്‍ക്കര'യായി എന്നാണ് ഐതിഹ്യം.

കുംഭമാസത്തിലെ കാളിയൂട്ടും മീനത്തിലെ ഭരണിയുമാണ് പ്രധാന ഉത്സവങ്ങള്‍. മീനഭരണിനാളില്‍ നടക്കുന്ന ഉരുള്‍ വഴിപാടും, ഗരുഡൻതൂക്കവും ധാരാളം ഭക്തജനങ്ങളെ ആകര്‍ഷിക്കുന്നു. കാളിയും ദാരികനും തമ്മിലുണ്ടായ ഉഗ്രമായ പോരാട്ടത്തിന്റെ പ്രതീകമെന്ന നിലയില്‍ നടത്തുന്ന ചടങ്ങാണ് കാളിയൂട്ട്. 'കാളിയൂട്ടുമാഹാത്മ്യം' അടിസ്ഥാനപ്പെടുത്തിയാണ് ചടങ്ങുകള്‍. വെള്ളാട്ടംകളി, കുരുത്തോലച്ചാട്ടം, നാരദന്‍ പുറപ്പാട്, കാവിലുടയനാര്‍ പുറപ്പാട്, ഐരാണിപ്പറ, കണിയാര്-കുറുപ്പ്-പുലയര്‍ പുറപ്പാടുകള്‍, സുബ്രഹ്മണ്യ-വള്ളി പരിണയം എന്നിവയും ദേവി ദാരികാസുരനെ അന്വേഷിച്ച് എട്ടു ദിക്കിലുമെത്തുന്നു എന്ന സങ്കൽപ്പത്തില്‍ നടത്തുന്ന മുടിയുഴിച്ചിലുമാണ് കാളിയൂട്ടിനു മുമ്പുള്ള എട്ടു ദിവസങ്ങളിലായി നടക്കുന്നത്. ചടങ്ങുകളുടെ സമാപനദിവസം ദാരികന്റെയും ദേവിയുടെയും വേഷം ചാര്‍ത്തുന്നവര്‍ 'നിലത്തില്‍പ്പോര്' നടത്തും. ഒടുവില്‍ ദാരികന്‍ ദേവിയുടെ വാളിനിരയാവുന്നതായി സങ്കൽപ്പിച്ച് കുലവാഴ വെട്ടുന്നതോടെ ചടങ്ങുകള്‍ സമാപിക്കുന്നു.

കൊല്ല വർഷം. 923-ല്‍ തിരുവിതാംകൂര്‍ രാജാവായ മാര്‍ത്താണ്ഡവര്‍മയാണ് ശാര്‍ക്കരക്ഷേത്രത്തില്‍ കാളിയൂട്ട് ആരംഭിച്ചത്. കായംകുളത്തേക്കു പടനീക്കം നടത്തവേ തിരുവിതാംകൂര്‍ സൈന്യം ശാര്‍ക്കര ക്ഷേത്രമൈതാനത്ത് പടനിലം തീര്‍ത്തു വിശ്രമിച്ചു. കായംകുളം രാജാവിന്റെ ശക്തിയെപ്പറ്റിയോര്‍ത്ത് ഖിന്നനായിരുന്ന രാജാവ് യുദ്ധം ജയിച്ചാല്‍ ശാര്‍ക്കരദേവിക്ക് കാളിയൂട്ട് നടത്താമെന്ന് വഴിപാടുനേര്‍ന്നു. യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ വിജയിയായി. ആ വര്‍ഷം മുതല്‍ തന്നെ കാളിയൂട്ടുത്സവവും നടത്തിപ്പോരുന്നു. ആദ്യമായി ഒരു വെള്ളിയാഴ്ചയാണ് കാളിയൂട്ട് നടത്തിയത്. ആ പതിവ് ഇന്നും തുടരുന്നു.

പൂജകൾ

ഇവിടുത്തെ പൂജാവിധികൾ രാവിലെ 4 മണിക്ക് തുടങ്ങുന്നതാണ്. രാവിലെ :

4:00 - നടതുറപ്പ്,നിർമ്മാല്യ ദർശനം
4:30 - അഭിഷേകം
5:00 - നിർമ്മാല്യം;ഗണപതി ഹോമം
6 :00 - പന്തീരടി പൂജ
6 :30 - നിവേദ്യവും ശീവേലിയും
7 :30 - ഉഷ പൂജ
10 :30 - ഉച്ച പൂജയും ശീവേലിയും
11 :30 - നട അടപ്പ്

വൈകിട്ട് :

5 :00 - നട തുറപ്പ്
6 :30 - ദീപാരാധന
7 :45 - അത്താഴപൂജയും ശീവേലിയും
8 :00 - നട അടപ്പ്

വിശേഷദിവസങ്ങൾ

കുംഭ മാസത്തിലേ മൂന്നാമത്തെ വെള്ളിയാഴ്ച നടക്കുന്ന കാളിയൂട്ടിന് ഒൻപത് ദിവസത്തെ ഉത്സവ പരിപാടികളും അതിനു ശേഷം അവസാന ദിവസം നിലത്തിൽ പോരോടുകൂടി അവസാനിക്കുന്നതുമാണ്.

എല്ലാ വർഷവും ചിങ്ങം ഒന്നിന് സർവ്വൈശ്വര്യ പൂജ നാട്ടുകാരെല്ലാം ഒത്തൊരുമിച്ചു നടത്തുന്നു. തുലാമാസത്തിൽ ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന നവരാത്രി മഹോത്സവം സംഗീത സദസ്സായി ആഘോഷിച്ചു,അവസാന ദിവസം കുട്ടികളുടെ വിദ്യാരംഭം നടത്തുന്നു. വൃശ്ചികം ഒന്നാം തീയതി മുതൽ നാല്പത്തൊന്നു ദിവസം മണ്ഡലകാല ഉത്സവം,ഓരോ കുടുംബക്കാർ നടത്തുന്നു. ഈ ദിവസങ്ങളിൽ വിവിധ കലാപരിപാടികളും ചുറ്റു വിളക്കും കരിമരുന്നു പ്രയോഗവും ഉണ്ടായിരിക്കുന്നതാണ്.

മീനമാസത്തിലെ പൂരാടം നാളിൽ കൊടിയേറി പത്തു ദിവസം നീണ്ടു നിൽക്കുന്ന ഭരണി മഹോത്സവം അത്യാർഭാടപൂർവ്വം വിവിധ കലാപരിപാടികളോടു കൂടി നടക്കുന്നു.ഒൻപതാം ദിവസം ഇരുപത്തിരണ്ടു കരക്കാരുടെ ഉരുൾ മഹോത്സവം (ഓരോ കരയിൽ നിന്ന് ദേവിയുടെ നടയിലേക്കു ശയന പ്രദക്ഷിണവും ഘോഷയാത്രയും നാദസ്വര മേളവും) ഉണ്ടായിരിക്കുന്നതാണ്. പത്താം ദിവസം രാവിലെ മുതൽ ഗരുഡൻ തൂക്കവും, വൈകീട്ട് ദേവിയുടെ ആറാട്ട് ഘോഷയാത്രയും കഴിഞ്ഞു കൊടിയിറക്കി ഉത്സവം അവസാനിപ്പിക്കുന്നു. ഈ ഉത്സവമാണ് ശാർക്കര ഭരണി ഉത്സവം എന്നറിയപ്പെടുന്നത്. ഭരണി മഹോത്സവത്തിനോടനുബന്ധിച്ച് മേടമാസത്തിലെ പത്താം ഉദയം വരെ ശാർക്കര മൈതാനത്തിൽ വിവിധ തരം മേളകളും സംഘടിപ്പിക്കാറുണ്ട്.
 കർക്കിടക മാസത്തിൽ നിറപുത്തരി മഹോത്സവം നടക്കും.

25 May 2020

അമ്പലപുഴ പാല്പായസം

അമ്പലപുഴ പാല്പായസം

പുരാതനമായ   ഒരു രുചികൂട്ട്  ഈ പായസത്തിന് അപൂര്‍വവും സാദൃശ്യം ഇല്ലാത്തതും ആയ ഒരു രുചി സമ്മാനിക്കുന്നു.നേരിയ പിങ്ക് നിറത്തോട് കൂടിയ ഈ പായസഐതിഹ്യം ഇപ്രകാരമാണ്.

ചെമ്പകശ്ശേരി രാജാവ് ഒരിക്കൽ സൈനികച്ചെലവിലേക്കും മറ്റുമായി ആനപ്രാമ്പൽ സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനോടു കുറെ നെല്ല് വായ്പ വാങ്ങി. മുതലും കൂട്ടുപലിശയും ചേർന്ന് അതു മുപ്പത്തിയാറായിരം പറയായി വർധിച്ചു. രാജാവിനോട് ഋണബാധ്യത തീർക്കാൻ പലപ്രാവശ്യം ബ്രാഹ്മണൻ അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ഒരു ദിവസം രാജാവു ക്ഷേത്രദർശനത്തിനു വന്നപ്പോൾ 'എന്റെ കടം തീർക്കാതെ തേവരാണെ അകത്തു കടക്കരുത്' എന്നു ബ്രാഹ്മണൻ വിളിച്ചുപറഞ്ഞു. സത്യസന്ധനായ രാജാവു വിഷമിച്ചു. ബുദ്ധിമാനായ മന്ത്രി വിവരമറിഞ്ഞ് അവശ്യംവേണ്ട നെല്ല് നാട്ടുകാരിൽനിന്നു കടംവാങ്ങി കിഴക്കേനടയിലുള്ള ആനക്കൊട്ടിലിൽ അളന്നുകൂട്ടിച്ചു. ഉച്ചശീവേലിക്കു മുൻപ് നെല്ലു സ്ഥലത്തുനിന്നും മാറ്റുന്നതിനു ബ്രാഹ്മണനെ മന്ത്രി നിർബന്ധിച്ചു. മന്ത്രിയുടെ രഹസ്യമായ ആജ്ഞ ഉണ്ടായിരുന്നതിനാൽ ബ്രാഹ്മണനു ചുമട്ടുകാരെയോ വള്ളക്കാരെയോ ലഭിച്ചില്ല. ഉച്ചശീവേലിക്കു സമയമടുത്തിട്ടും നെല്ലു മാറ്റാൻ നിവൃത്തിയില്ലാതെവന്നപ്പോൾ ആ ബ്രാഹ്മണൻ പശ്ചാത്താപവിവശനായി. ആ നെല്ലു മുഴുവൻ അതിന്റെ പലിശകൊണ്ടു നിത്യേന ശ്രീകൃഷ്ണസ്വാമിക്കു പാൽപ്പായസ നിവേദ്യം നടത്തുന്നതിനു വഴിപാടായി അർപ്പിച്ചു.

മറ്റൊരു ഐതിഹ്യം ഇപ്രകാരമാണ്.
ഒരിക്കല്‍ ശ്രീ കൃഷ്ണ ഭഗവാന്‍ ഒരു സന്യാസിയുടെ വേഷത്തില്‍ ചെമ്പകശ്ശേരി രാജാവിന്‍റെ സദസ്സില്‍ എത്തി .സംസാരത്തിനിടയില്‍ രാജാക്കന്മാരുടെ വിനോദമായ  ചതുരംഗം (ചെസ്സ്) സംസാരവിഷയമായി.തന്നെ കളിയില്‍ തോല്‍പ്പിച്ചാല്‍ സന്യാസി എന്തു ചോദിച്ചാലും നല്കാം എന്നായി രാജാവ്. തനിക്ക് മറ്റൊന്നും വേണ്ട എന്നും ,ചതുരംഗകളത്തില്‍  ഓരോ കളത്തിലും താന്‍ പറയുന്ന പോലെ അരിമണി വച്ചു തന്നാല്‍ മതി എന്നായി സന്യാസി.
കളിയില്‍ രാജാവ് തോറ്റു എന്നു പറയേണ്ടതില്ലല്ലോ. ചെസ്സ് കളത്തിലെ ആദ്യ കളത്തില്‍ ഒരു അരിമണി,   രണ്ടാം കളത്തില്‍ രണ്ടു അരിമണി ,    മൂന്നാം കളത്തില്‍ നാല്,   നാലാം കളത്തില്‍ എട്ട്,   അഞ്ചാം കളത്തില്‍ പതിനാറ്.........അങ്ങിനെ അരിമണികള്‍ വേണം എന്നായി ,സന്യാസി.അതായത് ഓരോ കളത്തിലും എരട്ടിക്കും ...ഇപ്രകാരം  64 കളം നിറയാന്‍  എത്ര  അരിമണി വേണം എന്ന് ഒന്നു കൂട്ടി നോക്കൂ ....

അധികം താമസിക്കാതെ രാജാവിന് തന്‍റെ വിഡ്ഡിത്തം മനസ്സിലായി.രാജ്യത്തെ മുഴുവന്‍ അരിയും തീര്‍ന്നു. രാജാവ് ധര്‍മ്മസങ്കടത്തില്‍ ആയി .ഒടുവില്‍ ശ്രീ കൃഷ്ണ ഭഗവാന്‍ സ്വന്തം രൂപത്തില്‍ പ്രത്യഷപ്പെട്ടു. എല്ലാ ദിവസവും അരികൊണ്ട് പായസം ഉണ്ടാക്കി ഭക്തജനങ്ങള്‍ക്കു വിതരണം ചെയ്യണം എന്നും അങ്ങിനെ തന്‍റെ കടം വീട്ടിയാല്‍ മതി എന്നും ആവശ്യപ്പെട്ടു.അപ്രകാരം ചെമ്പകശ്ശേരി രാജാവ് അമ്പലപ്പുഴ ക്ഷേത്രത്തില്‍ പ്രസാദം ഏര്‍പ്പാട് ചെയ്തു.

ചേരുവകൾ

വെള്ളവും പാലും അരിയുംപഞ്ചസാരയും മാത്രമാണ് ഇതിന്റെ ചേരുവകൾ‍. ആദ്യകാലങ്ങളിൽ മുപ്പത്തിയാറുപറ പാലും അതിനുവേണ്ട അരിയും പഞ്ചസാരയുമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇന്നത്തെ തോതനുസരിച്ചുള്ള അളവ് ഇപ്രകാരമാണ്.
പാല് - 71 ലി.
വെള്ളം - 284 ലി.
അരി - 8.91 ലി.
പഞ്ചസാര - 15.84 കി.ഗ്രാ

തയ്യാറാക്കുന്ന വിധം

രാവിലെ കൃത്യം 6 മണിക്ക് ഒരു വലിയ വാർപ്പിൽ വെള്ളം ഒഴിച്ചു തിളപ്പിക്കുന്നു. ഒരു മണിക്കൂർ കഴിഞ്ഞ്, തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിൽ പാലു ചേർത്തു സാവധാനത്തിൽ വറ്റിക്കുന്നു. 11 മണിയോടുകൂടി വെള്ളം ഏതാണ്ടു മുഴുവനും വറ്റിക്കഴിയുമ്പോൾ അരി ചേർക്കുന്നു. ഒരു മണിക്കൂർ കൂടി കഴിയുമ്പോഴേക്കും പാലിന്റെ പതിനൊന്നിലൊരു ഭാഗം കൂടി വറ്റിക്കഴിയും. അപ്പോൾ പഞ്ചസാര ചേർത്തിളക്കി പകർന്നെടുത്തു നിവേദിക്കുന്നു.

പ്രത്യേകതകൾ

കഷായത്തിലെന്നപോലെ ധാരാളം വെള്ളത്തിൽ പാല് വേവിച്ചെടുക്കുന്നതുകൊണ്ടായിരിക്കണം ഇതിനെ 'ഗോപാല കഷായം' എന്നു വിളിക്കുന്നത്. ഇതിനു തങ്കനിറവും പ്രത്യേകമായ സുഗന്ധവും സ്വാദും ഉണ്ട്. കേരളത്തിൽ തന്നെ തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലും ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലും പ്രശസ്തമായ പാൽപ്പായസനിവേദ്യങ്ങൽ ഉണ്ടെങ്കിലും അമ്പലപ്പുഴ പാൽപ്പായസത്തിന്റെയത്ര പ്രശസ്തി അവയ്ക്കില്ല.

24 May 2020

തത്ത്വംചിന്തയ

തത്ത്വംചിന്തയ

സംശയങ്ങളും സന്ദേഹങ്ങളും ആണ് ഒരു മനുഷ്യനെ ഉത്തരത്തിലേക്ക് നയിക്കുന്നത്. നീയാരാണ്?  ആരുടെതാണ്? എവിടെ നിന്നണ് നീ വരുന്നത്?  നിന്റെ ഭാര്യ ആരാകുന്നു.? പുത്രനാരകുന്നു?  ഇത്തരം തത്ത്വങ്ങളെകുറിച്ച്  ചിന്തിക്കുക.. ഏറ്റവും ചിന്തനീയമായ ചോദ്യങ്ങൾ.

നിരന്തര സംശയമുള്ളവനായിരിക്കും യഥാർത്ഥ പഠിതാവ്. ഉപനിഷത്തുക്കൾ മിക്കവയും സംശയങ്ങളിലൂടെയാണ്  മുന്നേറുന്നത്.  കഠോപനിഷത്തു തന്നെ ഉദാഹരണമായി എടുക്കാം. ഉദ്ദാലകന്റെ പുത്രനായ നചികേതസ് ആദ്യം തന്നെ പിതവിനെ സംശയങ്ങളും ചോദ്യങ്ങളുമായി വീർപ്പുമുട്ടിക്കുന്നു.  പിന്നീട് മരണദൂതനായ യമനുമായുള്ള സംവാദമായി മാറുന്നു. ആ സംശയങ്ങളും സംവാദവുമാണ് നചികേതസ്സിനെ ജ്ഞാനിയാക്കുന്നത്. 'പ്രശ്നോപനിഷത്തിലെന്റെ ശീർഷകം തന്നെ സംശയത്തെ സൂചിപ്പിക്കുന്നു. നിരവധി പ്രശ്നങ്ങളും അഥവാ സംശയങ്ങളാണ് ഈ ഉപനിഷത്തിനും ആധാരം.  ഉപനിഷത്തിന്റെ ജ്ഞാനമണ്ഡലത്തെ കൂട്ടുപിടിക്കുന്നതാണ്

മുമ്പ് പരസ്പരം  കാണുകയോ അറിയുകയോ ചെയ്തിട്ടില്ലാത്തവർ ഒരു പ്രത്യേക സാഹചര്യത്തിൽ ഒരുമിക്കുന്നു.  വിവാഹം കഴിക്കുന്നു അതിനുമുമ്പ് അവർ ആരയിരുന്നെന്നോ,  എന്തായിരുന്നെന്നോ ഉള്ള അറിവും സ്പ്ഷ്ടമല്ലയിരുന്നു.  അവർ കുടുംബം സൃഷ്ടിക്കുന്നു,  കുഞ്ഞിനെ സൃഷ്ടിക്കുന്നു. അതുവരെ ഈ പുത്രനെവിടെയായിരുന്നു.?  ഇത്തരം കാര്യങ്ങൾ ചിന്തിച്ചു ചിന്തിച്ചു പോകുമ്പോൾ  'ഞാൻ'  ഭാവത്തിലെത്തിച്ചേരുന്നു.   ആരാണ് ഞാൻ?  എന്ന അന്വേഷണം ' ആരുടെതാണു ഞാൻ'?  എന്ന ചിന്തയ്ക്ക് കൂടി കാരണമാകുന്നു.  തുടർന്ന് എവിടെ നിന്നാവാം  'ഞാൻ'  എന്ന ഭാവത്തിന്റെ അസ്തിത്വമുടലെടുത്തത് എന്ന അന്വേഷണത്തിലേക്ക് നിരന്തര ചിന്തകളെത്തുന്നു .  ആരംഭത്തെക്കുറിച്ചുള്ള ഈ അന്വേഷണം വ്യാവഹാരിതലത്തിലെ  'ഞാൻ ' എന്ന അഭാവത്തിനു കാരണമാകുന്നു. പ്രസ്തുത ഭാവത്തിന്റെ അഭാവം.  പുത്രകളത്രാദികളെല്ലാം ഭ്രമം മാത്രമാണെന്ന തിരിച്ചറിവുണ്ടാകുന്നു.

എല്ലാം അല്പ്കാലത്തേക്കുള്ളതാണ് അഥവാ തോന്നൽ മാത്രമാണ്.  ഇന്നുവരെ കണ്ടവരെ നാളെ കാണണമെന്നില്ല. ഇന്നു കാണാത്തവർ നാളെ ഉദയം ചെയ്തേക്കാം ലോകജീവിതം വിചിത്രംതന്നെ..  ഇങ്ങനെ കാണുകയും കാണാതിരിക്കുകയും ബന്ധങ്ങൾ ഉണരുകയും അറ്റുപോകുകയും  ചെയ്യുന്ന ലോകജീവിതം സത്യമാണെന്ന് കരുതുന്നത്  മിഥ്യതന്നെ,  എന്താണ് ബന്ധം?  അതു എപ്രകാരം ഉടലെടുത്തു.? എന്ന് ബന്ധങ്ങൾ ഉടലെടുത്തത് എങ്ങനെ എന്ന് ചിന്തിക്കുമ്പോൾ ലോകജീവിതത്തിന്റെ നശ്വരത വെളിപ്പെടുന്നു.   ഈ ഭ്രമത്തിൽ നിന്നും  മോചനം നേടാനാണ്.... ....  " തത്ത്വംചിന്തയ....."   എന്ന് ഉപേദേശിക്കുന്നത്.    തത്ത്വത്തെ സൃഷ്ടിസ്ഥിതിലയ കാരണത്തെക്കുറിച്ച് നിരന്തരം ചിന്തിക്കുക .... ഓരോന്നിനെ കുറിച്ചറിയുമ്പോഴും ' ഇതല്ല.  ഇതല്ല' (നേതി...നേതി)  സത്യമെന്ന് തിരിച്ചറിയുന്നു.

14 May 2020

പുലയും വാലായ്മയും

യഥാർഥത്തിൽ പുലയും വാലായ്മയും  ഭാരതത്തിലെ പൂർവികർ കണ്ടു പിടിച്ച Qurantine ആയിരുന്നോ ?

ഒരാൾ മരിച്ചു കഴിഞ്ഞാൽ ആ മരിച്ച ആളുമായി ഏറ്റവും അടുപ്പമുള്ള ബന്ധുക്കൾ 15 ദിവസം നീണ്ടുനിൽക്കുന്ന  ചടങ്ങുകൾക്ക് ശേഷം പതിനാറാമത്തെ ദിവസം മാത്രമേ പുറത്തിറങ്ങി ആളുകളുമായി ഇടപെടാൻ പാടുള്ളൂ  എന്നതാണ് "പുല കുളി  " എന്ന ആചാരം. 

ശവ സംസ്കാരത്തിനു ബലി ഇടുന്നവർ ചെറുപൂളയും,  എള്ളും കൂട്ടി എത്ര പ്രാവശ്യം കൈകൾ കഴുകേണ്ടി വരുന്നു.  തുടർന്ന് നിത്യ ബലിയിലും ഇത് ആവർത്തിക്കുന്നു. 

മൃതദേഹത്തെ, കുളിപ്പിക്കുകയും വസ്ത്രങ്ങളിൽ സ്പർശിക്കുകയും ,  മൃതദേഹത്തോട് അടുത്തിടപഴകി ചടങ്ങുകൾ നടത്തുകയും ചെയ്യുന്നവരുടെ ശരീരത്തിൽ ഹാനികരങ്ങളായ  അണുക്കൾ മൃതദേഹത്തിൽ നിന്നും പകരുവാൻ സാധ്യതയുണ്ട്.  ഇന്ന് കോവിഡ്  ആണെങ്കിൽ പണ്ടു കാലത്ത് വസൂരി പോലുള്ള മാരക രോഗങ്ങൾ ഉണ്ടായിരുന്നു. 

അക്കാലങ്ങളിൽ വസൂരി വന്നവരെ  വീടിന്റെ വെളിയിൽ  പ്രത്യകം ഓലപ്പുര നിർമിച്ചു രോഗിയെ കുടുംബത്തിലെ ഒരാള് മാത്രം ശുശ്രുഷിക്കുന്ന ചടങ്ങ് വരെ നില നിന്നിരുന്നു.. ഇന്നത്തെ Home Quarantine. 

അണുക്കൾ മറ്റുള്ളവരിലേക്ക് പ്രവേശിക്കാതിരിക്കാനാണ്,  മരിച്ച ആളിന്റെ  ഏറ്റവും അടുപ്പമുള്ള ബന്ധുക്കൾ പുല എന്ന പേരിൽ വീടുകളിൽ അടച്ചിരിക്കാൻ പറയുന്നത്. 

2020ൽ Qurantaine എന്ന് ആംഗലേയ ഭാഷയിൽ സായിപ്പ് പറഞ്ഞപ്പോൾ  എല്ലാവർക്കും വിശ്വാസം, കുട്ടികളെപ്പോലെ അനുസരണയും.. 
അനുസരണ ഇല്ലാത്തവരെ ബലമായി അനുസരിപ്പിക്കുന്നു.. എല്ലാം ലോക നന്മക്ക് വേണ്ടി. 

അങ്ങനെ ലോക നന്മക്ക് വേണ്ടി ഭാരതത്തിലെ ഋഷിവര്യമാരും, ഭിഷഗ്വരന്മാരും കണ്ടു പിടിച്ച Qurantaine ആയിരുന്നു ഹൈന്ദവർ ആചരിക്കുന്ന പുലകുളി, എല്ലാം മാനവ രാശിയുടെ നന്മക്കുള്ള  സദാചാരങ്ങൾ.. 

അതിന്റെ ശാസ്ത്രീയ വശങ്ങളുടെ വിശ്വസനീയത എത്രയുണ്ട് എന്ന് ചോദിച്ചവർക്ക് ഇപ്പോൾ കാര്യങ്ങളൊക്കെ മനസ്സിലായി തുടങ്ങി ..!! 
14 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ് പതിനഞ്ചാം ദിവസം വിസ്തരിച്ചുള്ള കുളിയും കഴിഞ്ഞ്  പതിനാറാം ദിവസം പുറത്തേക്കിറങ്ങുന്നതാണ് ഈ പുലകുളി അടിയന്തിരം. 

അതായത് ഈ 14 ദിവസം എന്നത് കാരണവന്മാർ വെറുതെ പറഞ്ഞതല്ല...
ജനങ്ങളുമായി ഇടപഴകാതിരിക്കാനാണ് ക്ഷേത്രങ്ങളിൽ പോലും  പോകരുതെന്ന്  പറഞ്ഞിരുന്നത്...!! പണ്ട് കാലത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ കൂടുന്ന സ്ഥലങ്ങൾ ക്ഷേത്രങ്ങളും ഉത്സവ പറമ്പുകളും ആയിരുന്നു.  ഈ ആചാരങ്ങൾ ഉണ്ടാകുന്ന കാലങ്ങളിൽ ഭാരതത്തിൽ ക്രിസ്ത്യൻ, മുസ്ലിം മതങ്ങളും ഉണ്ടായിരുന്നില്ല.. 

അഷ്ടവൈദ്യന്മാരുടെ വൈദ്യ ശാലകൾ ആയിരുന്നു അന്നത്തെ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാ കേന്ദ്രങ്ങൾ. 

മാത്രമല്ല മരിച്ച വീടുകളിൽ പോയി ഇപ്പോൾ പറയുന്നതു പോലെ ഒന്നു മുതൽ മൂന്ന് മീറ്റർ വരെ മാറി നിന്ന് കൊണ്ട് വേണം  സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ.. ആരെയും തൊടരുത്.. 

പങ്കെടുക്കുന്നവർ തിരിച്ച് വീടുകളിൽ പ്രവേശിക്കുന്നതിന് മുൻപ് .. 
ധരിച്ച വസ്ത്രം   ഉൾപ്പെടെ  വീടിനു പുറത്തിട്ടു  കഴുകി കുളിച്ചിട്ട്‌ വേണം വീടിനുള്ളിൽ  പ്രവേശിക്കാൻ എന്നതടക്കം പലരും പുച്ചിച്ചു  തള്ളിയ ആചാരങ്ങളാണ്.. 

ഇന്നിതാ  ജാതി മത ഭേദമില്ലാതെ ലോകം മുഴുവൻ  Quarantine എന്ന് പേരിട്ട്  "പുല" ആചരിക്കുന്നു അനുസരിക്കുന്നു.. അനുസരിപ്പിക്കുന്നു.

ഇതിനിടയിൽ പുതിയ ഹൈന്ദവ  ആചാര്യന്മാർ രംഗപ്രവേശം ചെയ്ത് 16 ദിവസം പുല ഇപ്പോൾ കുറഞ്ഞു കുറഞ്ഞു വരാനും തുടങ്ങി. പന്ത്രണ്ട്.. പതിനൊന്ന്  ദിവസങ്ങൾ കൊണ്ട് പുലകുളി അടിയന്തിര ചടങ്ങുകൾ തീർത്തു  മിടുക്കന്മാരായി.  അതിനൊക്കെ ന്യായീകരണവും  സ്വയം കണ്ടെത്തി.. 

അതിനർഥം  ആചാര്യമാരും ഇതിന്റെ ഒക്കെ അർഥം പൂർണ്ണമായും അറിഞ്ഞല്ല ഇതൊക്ക ചെയ്യിക്കുന്നത് എന്നാണ്. 

എല്ലാ ഹൈന്ദവ ആചാരങ്ങളും, സതി,  ബാല വിവാഹം,  പോലുള്ള  ദുരാചാരങ്ങളോട്  ഉപമിച്ചുകൊണ്ട്  പുച്ഛിച്ചു തള്ളി.  

അതേപോലെയാണ്, വാലായ്മയും...
നവജാത ശിശുക്കളെ പുറമെയുള്ളവർ തൊടാതിരിക്കാനാണ് അങ്ങിനെ ഒരു ആചാരം പാലിച്ചിരുന്നത്. മറ്റുള്ളവരിൽ നിന്നും ഒരു തരത്തിലും ഉള്ള അണുക്കൾ കുഞ്ഞിനെ ബാധിക്കാതിരിക്കാൻ.

ഭാരതത്തിലെ  ആചാരങ്ങൾ  Quarantine എന്ന  പുതിയ ഇംഗ്ലീഷ് പേരിൽ ഇന്ന് ലോകം മുഴുവൻ ആചരിക്കുന്നു.. 
 സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ശാസ്ത്രീയമായ അർഥത്തോടെ ആയിരുന്നു നമ്മുടെ ആചാരങ്ങൾ എന്നതിന് ഇതിൽപരം വേറെ തെളിവ് വേണ്ട. 

 2020 ൽ ജാതിമത ഭേദമില്ലാതെ ലോകം മുഴുവൻ Quarantine ആചരിക്കുമ്പോൾ.. അഭിമാനത്തോടെ നമുക്ക് പറയാൻ സാധിക്കും .. 

ഈ Quarantine,  Home Quarantine ഒന്നും നമുക്ക് പുത്തരിയല്ല..   ഇതാണ് നമ്മുടെ പുലകുളി  എന്ന ആചാരം... 

അതാണ് നമ്മുടെ സനാതന ധർമ്മം. ഓരോ ആചാരങ്ങളും അർത്ഥ പൂർണമായിരുന്നു

ഹൈന്ദവ ആചാരങ്ങൾ പാലിച്ചാലും ശീലിച്ചാലും  ജീവനാണ് ലാഭം...

13 May 2020

പക്കപ്പിറന്നാളിന്റെ പ്രത്യേകത എന്ത്?

പക്കപ്പിറന്നാളിന്റെ പ്രത്യേകത എന്ത്?

നമ്മുടെ ഗ്രൂപ്പിൽ ഇന്നലെ ഈ മെസ്സേജ് പോസ്റ്റ്‌ ചെയ്തതാണ്. കുറച്ചു കൂടി വ്യക്തമായി അയക്കണമെന്ന് കുറച്ച് അംഗങ്ങൾ  ആവശ്യപ്പെട്ടതനുസരിച് ഒന്നുകൂടി കൂടി വ്യക്തമായി അയക്കുന്നു. ഇതോടൊപ്പം ഓഡിയോയും പോസ്റ്റ്‌ ചെയ്യുന്നു. 

ജനിച്ച ദിവസത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് പക്കപ്പിറന്നാള്‍. മാസംതോറും വരുന്നതാണിത്. ഇടപ്പിറന്നാള്‍, എടേല്‍ പിറന്നാള്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. വര്‍ഷംതോറും ജന്മദിനം വരുന്നത് "ആണ്ടു പിറന്നാള്‍" എന്ന് പറയുന്നു. ഇതിനിടയില്‍ മാസംതോറും വരുന്ന ജന്മദിനമാണ് പക്കപ്പിറന്നാള്‍.

പിറന്നാൾ തിങ്കളാഴ്ച വന്നാൽ
 
പരമശിവനെ ധ്യാനിക്കുന്നത് ഉത്തമമാണ്.

ഓം നമ ശിവായ ...

ഈ മന്ത്രങ്ങള്‍ തിങ്കളാഴ്ച ആവര്‍ത്തിച്ച് ചൊല്ലുക. ഇതിലൂടെ നിങ്ങളുടെ ജീവിതത്തിലെ ദുഖങ്ങള്‍ നീങ്ങും.

പിറന്നാൾ ചൊവ്വാഴ്ച  വന്നാൽ

ചൊവ്വാഴ്ച ശ്രീരാമനെ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

ശ്രീറാം ജയ് റാം ജയ് ജയ് റാം

ശ്രീ ഹനുമതേ നമ

ജയ് ജയ് ബജ്രംഗ്ബലി

ഈ മന്ത്രങ്ങള്‍ ചൊവ്വാഴ്ച ആവര്‍ത്തിച്ച് ചൊല്ലുക. നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടാകും.

പിറന്നാൾ ബുധനാഴ്ച  വന്നാൽ

ബുധനാഴ്ച ഗണപതിയേ ധ്യാനിക്കുന്നത്  ഉത്തമമാണ്.

ഓം ഗം ഗണപതയേ നമ

ഓം ശ്രീ ഗണേഷേ നമ

ഈ മന്ത്രങ്ങള്‍ ആവര്‍ത്തിച്ച് ചൊല്ലിയാൽ ജീവിതത്തിലെ എല്ലാ തടസങ്ങളും നീങ്ങും.

പിറന്നാൾ വ്യാഴാഴ്ച  വന്നാൽ

മഹാവിഷ്ണുവിനെ ധ്യാനിക്കുന്നത്  ഉത്തമമാണ്.

ഓം നമോ നാരായണാ

ഓം നമോ ഭഗവതേ വാസുദേവായ

ഓം ഗുരു ഓം ഗുരു ഓം ഗുരു

ഈ മന്ത്രങ്ങള്‍ ആവര്‍ത്തിച്ച് ചൊല്ലിയിൽ ജീവിതത്തിൽ സന്തോഷം വന്നുചേരും.

പിറന്നാൾ വെള്ളിയാഴ്ച   വന്നാൽ

വെള്ളിയാഴ്ച ദുര്‍ഗാദേവിയെ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

ഓം ശ്രീ ദുര്‍ഗേ നമ

ഈ മന്ത്രം ആവര്‍ത്തിച്ച് ചൊല്ലിയാൽ എല്ലാ മേഖലയിലും നിങ്ങള്‍ക്ക് വിജയിക്കാൻ സാധിക്കും.

പിറന്നാൾ ശനിയാഴ്ച   വന്നാൽ

ശനിയാഴ്ച ഹനുമാനെ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

ശ്രീറാം ജയ് റാം ജയ് ജയ് റാം

ഈ മന്ത്രങ്ങള്‍ ആവര്‍ത്തിച്ചാൽ ജാതകദോഷങ്ങള്‍, ജീവിതത്തിലെ തടസങ്ങള്‍, ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ നീങ്ങും.

പിറന്നാൾ ഞായറാഴ്ച   വന്നാൽ

ഞായറാഴ്ച സൂര്യദേവനെ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

ഓം ശ്രീ ദുര്‍ഗേ നമ

ഓം ശ്രീ സൂര്യായ നമ

ഈ മന്ത്രങ്ങള്‍ ആവര്‍ത്തിച്ച് ചൊല്ലിയാൽ നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ ലഭിക്കും.

മുകളിൽ പറഞ്ഞിരിക്കുന്ന ഈ മന്ത്രങ്ങള്‍ നിങ്ങളുടെ ജീവിതത്തിൽ അനുവർത്തിച്ചാൽ  ജാതകദോഷങ്ങള്‍, ജീവിതത്തിലെ തടസങ്ങള്‍, ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ നീങ്ങും.

പക്കപ്പിറന്നാൾ ദിവസം ഇക്കാര്യങ്ങൾ ഓരോ നക്ഷത്രക്കാരും  ചെയ്തൊളൂ. നിങ്ങളെ ഒരു ദോഷവും ബാധിക്കില്ല.

ഓരോ നക്ഷത്രജാതർക്കും  വിവിധ ദശാകാലങ്ങളിലൂടെ കടന്നുപോകേണ്ടിവരും. ഈ സമയങ്ങളിൽ നക്ഷത്ര ദേവതയോ രാശ്യാധിപന്മാരെയോ ഭക്തിയോടെ വന്ദിക്കുന്നതും യഥാശക്തി വഴിപാടുകൾ നടത്തുന്നതും ദോഷഫലങ്ങൾ കുറയ്ക്കും. ഓരോ മാസത്തിലെയും പക്കപ്പിറന്നാൾ ദിനത്തിൽ ദോഷപരിഹാരകർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

അശ്വതി

അശ്വതി നക്ഷത്രക്കാർ ഗണപതിപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കണം. അശ്വതിനാളിലും അനുജന്മനക്ഷത്രങ്ങളായ   മൂലം, മകം നാളുകളിലും   ക്ഷേത്രദർശനം നടത്തണം. പക്കപ്പിറന്നാൾ തോറും ഗണപതിഹോമം നടത്തുന്നത് ഉത്തമം.അശ്വതിയും ചൊവ്വയും  ഒത്തുവരുന്ന ദിവസം സുബ്രഹ്മണ്യസ്വാമി  ക്ഷേത്രദർശനവും മന്ത്രജപവും നടത്തണം.ചൊവ്വ, വ്യാഴം,  സൂര്യദശാകാലത്ത് ഈശ്വരാധീനം വർധിപ്പിക്കണം . കേതുപ്രീതിവരുത്താൽ  ഗണേശ്വരന്റേയും, ചൊവ്വ പ്രീതിവരുത്താൻ സുബ്രഹ്മണ്യന്റേയും , ദുർഗ്ഗാദേവിയുടെയും മന്ത്രങ്ങൾ നിത്യേന ജപിക്കണം.

ഭരണി

ഭരണി നക്ഷത്രക്കാർ ദേവീപ്രീതി വരുത്തുന്നത് ദോഷപരിഹാരത്തിനുത്തമമാണ് . ഭരണി നക്ഷത്രത്തിലും അനുജന്മനക്ഷത്രങ്ങളായ   പൂരം ,പൂരാടം എന്നീ നാളുകളിൽ ദേവീ ക്ഷേത്രദർശനവും കടുംപായസ വഴിപാടും നടത്തണം.  രാഹു, ശനി , ചന്ദ്രൻ എന്നീ ദശാപഹാരകാലത്ത് ഈശ്വരാധീനം വർധിപ്പിക്കണം. 

കാർത്തിക

കാർത്തികനക്ഷത്രജാതർ  ചൊവ്വ, വ്യാഴം, ശനി ദശാപഹാരകാലത്ത് ഈശ്വരാധീനം വർധിപ്പിച്ച് ദോഷപരിഹാരങ്ങൾ ചെയ്യണം. സൂര്യനെയും സൂര്യന്റെ അധിദേവതയായ മഹാദേവനെയും നിത്യേന ഭജിക്കണം. കാർത്തികയും ഞായറാഴ്ചയും ഒന്നിക്കുന്ന ദിവസം വ്രതമനുഷ്ഠിക്കുക. 

പക്കപ്പിറന്നാൾ തോറും ശിവക്ഷേത്രത്തിൽ ധാര, കൂവളമാല സമർപ്പണം ,  അർച്ചന തുടങ്ങിയവ നടത്തണം. കാർത്തിക നക്ഷത്രത്തിലും അനുജന്മനക്ഷത്രങ്ങളായ  ഉത്രം, ഉത്രാടം നക്ഷത്രദിനത്തിലും ശിവക്ഷേത്രദർശനം നടത്തണം. ഓം നമ:ശിവായ മന്ത്രവും ആദിത്യഹൃദയ മന്ത്രവും നിത്യേന ജപിക്കുന്നത് ഉത്തമം. 

രോഹിണി

രോഹിണി നക്ഷത്രജാതർ പതിവായി ചന്ദ്ര,ദേവീ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ടിക്കണം. ചന്ദ്രന് പ്രാധാന്യമുള്ള തിങ്കളാഴ്ചകളിൽ വ്രതം അനുഷ്ഠിക്കുന്നത് ഉത്തമം. രോഹിണിയും  തിങ്കളാഴ്ചയും ഒത്തുവരുന്ന ദിനത്തിലും പൗർണ്ണമിദിനത്തിലും  വ്രതമെടുത്ത് ദേവീക്ഷേത്രദര്ശനം നടത്തണം.രോഹിണി നക്ഷത്രത്തിലും അനുജന്മനക്ഷത്രങ്ങളായ അത്തം,തിരുവോണം നക്ഷത്രദിനത്തിലും ദേവീക്ഷേത്രദര്ശനം നടത്തി  അർച്ചന, കടുംപായസം എന്നീ വഴിപാടുകൾനടത്തണം. രാഹു, കേതു, ശനി ദശാപഹാരകാലങ്ങളിൽ ഈ നക്ഷത്രക്കാർ ദോഷപരിഹാരം ചെയ്തു ഈശ്വരാധീനം വർധിപ്പിക്കണം.

മകയിരം

മകയിരം നക്ഷത്രക്കാർ ചൊവ്വാ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കണം.ചൊവ്വയുടെ അധിദേവതകളായ ഭദ്രകാളിയെയും സുബ്രഹ്മണ്യസ്വാമിയെയും നിത്യവും ഭജിക്കണം.മകയിരം നക്ഷത്രത്തിലും അനുജന്മനക്ഷത്രങ്ങളായ അവിട്ടം,ചിത്തിര നക്ഷത്രത്തിലും ക്ഷേത്രദർശനം നടത്തി ശക്തിയാൽ കഴിയുന്ന വഴിപാടുകൾ നടത്തുക.സാധ്യമെങ്കിൽ ദേവീപ്രീതികരമായ പൗർണമി വ്രതവും സുബ്രഹ്മണ്യപ്രീതികരമായ ഷഷ്ഠിവ്രതവും അനുഷ്ഠിക്കുന്നത് ഉത്തമം.

തിരുവാതിര

ഈ നക്ഷത്രജാതർ തിങ്കളാഴ്ചതോറും വ്രതം അനുഷ്ഠിച്ച് ശിവപ്രീതിവരുത്തണം. നിത്യവും ശിവപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നത് ഉത്തമം. കേതു, ശനി, സൂര്യ ദശാകാലയളവിൽ ഭക്തിയോടെ ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കണം. പക്കപ്പിറന്നാൽ തോറും ശിവക്ഷേത്രത്തിൽ ധാര നടത്തുന്നത് ഉത്തമമാണ്. സർപ്പങ്ങൾക്ക് നൂറും പാലും സമർപ്പിച്ച് നാഗപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നതും നന്ന്.

പുണർതം

പുണർതം നക്ഷത്രജാതർ വിഷ്ണുപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കണം. ബുധ, ശുക്ര, ചന്ദ്ര ദശകളില്‍ പക്കപ്പിറന്നാൾ തോറും വിഷ്ണു, കൃഷ്ണ ക്ഷേത്രദർശനം നടത്തി  പാൽപ്പായസം, തുളസിമാല, തൃക്കൈവെണ്ണ എന്നീവഴിപാടുകൾ നടത്തണം. പുണർതം നക്ഷത്രത്തിൽ ശ്രീരാമപ്രതിഷ്ഠയോടുകൂടിയ ഹനുമാൻക്ഷേത്ര ദർശനം നടത്തുന്നതും നെയ്‌വിളക്ക്, വെറ്റിലമാല എന്നിവ സമർപ്പിക്കുന്നതും ദോഷപരിഹാരത്തിന് ഉത്തമമാർഗമാണ്.

പൂയം

" കാൽ ദോഷമുള്ള  നക്ഷത്രം " എന്നാണ് പൂയം നക്ഷത്രം പൊതുവെ അറിയപ്പെടുന്നത്. ജനസമയമാനുസരിച്ച് ഈ ദോഷത്തിന് മാറ്റം വരാം.  അനിഴം, ഉത്തൃട്ടാതി, പൂയം നാളുകളിൽ ഈ  നക്ഷത്രജാതർ നവഗ്രഹ ദർശനം നടത്തി വഴിപാട് സമർപ്പിക്കണം. ആയുസ്സിന്റെ  കാരകനായ ശനിയെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങൾ അനുഷ്ഠിക്കണം. കേതു, ചൊവ്വ, സൂര്യൻ ദശാകാലങ്ങളിൽ ശാസ്താവിന് നീരാഞ്ജനം ,ശിവക്ഷേത്രത്തിൽ മൃത്യുഞ്ജയഹോമം എന്നിവ നടത്തുന്നത് ദോഷപരിഹാരമാണ്.

ആയില്യം

ഈ നക്ഷത്രജാതർ നാഗപ്രീതി വരുത്തണം. ആയില്യം നക്ഷത്രം തോറും സർപ്പത്തിന് നൂറും പാലും സമർപ്പിക്കണം. ശുക്രന്‍, ചന്ദ്രൻ, രാഹു ദശാകാലങ്ങളിൽ ബുധനാഴ്ചവ്രതവും പക്കപ്പിറന്നാൽ തോറും ശ്രീകൃഷ്ണ ക്ഷേത്രദർശനവും ദോഷപരിഹാരമാണ്. ആയില്യം നക്ഷത്രത്തിലും അനുജന്മ നക്ഷത്രങ്ങളായ കേട്ട, രേവതി നാളുകളിൽ സർപ്പക്ഷേത്രദര്ശനവും ഉത്തമമാണ്.

മകം

മകം നക്ഷത്രജാതർ വിഘ്‌നനിവാരണനായ ഗണപതി ഭഗവാനെ നിത്യവും ഭജിക്കണം. പക്കപ്പിറന്നാൾ തോറും  ഗണപതി ഹോമം നടത്തുന്നത് ഉത്തമം. മകം നക്ഷത്രത്തിലും അനുജന്മനക്ഷത്രങ്ങളായ അശ്വതി, മൂലം എന്നീ നക്ഷത്രങ്ങളിലും ക്ഷേത്രദർശനം നടത്തി യഥാശക്തി വഴിപാടുകൾ സമർപ്പിക്കുക. സൂര്യ, വ്യാഴം, ചൊവ്വാ ദശാകാലങ്ങളിൽ ഗണേശപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുക.

പൂരം

പൂരം നക്ഷത്രജാതർ ദേവീ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കണം. മാസം തോറും ദേവീ പ്രീതികരമായ പൗർണമി വ്രതം അനുഷ്ഠിക്കുന്നത് ഉത്തമം. പൂരം നക്ഷത്രത്തിലും അനുജന്മനക്ഷത്രങ്ങളായ പൂരാടം, ഭരണി നാളിലും  ലക്ഷ്മിപൂജ നടത്തുന്നത് ഉത്തമം. രാഹു, ശനി, ചന്ദ്രൻ എന്നീ ദശാകാലയളവിൽ ചൊവ്വാ, വെള്ളി ദിനങ്ങളിൽ  ദേവീക്ഷേത്ര ദർശനവും ലളിതാസഹസ്രനാമം ജപിക്കുന്നതും നന്ന്. 

ഉത്രം

ഈ നക്ഷത്രജാതർ ശാസ്താപ്രീതിവരുത്തണം. ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദശാകാലങ്ങളിൽ ഉത്രം നക്ഷത്രം തോറും അന്നദാനം, ശാസ്താവിന് നീരാഞ്ജനം എന്നിവ നടത്തുന്നത് ദോഷപരിഹാരമാണ്. ഉത്രം നക്ഷത്രത്തിലും അനുജന്മനക്ഷത്രങ്ങളായ ഉത്രാടം, കാർത്തിക, എന്നീ നക്ഷത്രത്തിലും ശാസ്താക്ഷേത്രദര്ശനം നടത്തി യഥാശക്തി വഴിപാടുകൾ സമർപ്പിക്കുക. നിത്യവും ശാസ്താപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുക.

അത്തം

അത്തം നക്ഷത്രം 'കാൽ ദോഷം" വരുന്ന നക്ഷത്രമാണ്. ജനനസമയമാനുസരിച്ച് ഈ ദോഷത്തിന് മാറ്റം വരാം. ഈ നക്ഷത്രജാതർ ഗണപതി പ്രീതി വരുത്തുവാൻ കറുകമാല സമർപ്പിക്കുക. ശനി, രാഹു, കേതു എന്നീ ദശാ കാലത്ത് ദോഷപരിഹാരം നടത്തണം. നിത്യവും ഗണപതിയേയും സൂര്യഭഗവാനെയും ഭജിക്കുന്നത് ദോഷപരിഹാരമാർഗമാണ്.

ചിത്തിര

ചിത്തിര നക്ഷത്രക്കാർ ചൊവ്വാ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കണം. ചൊവ്വയുടെ അധിദേവതകളായ ഭദ്രകാളിയെയും സുബ്രഹ്മണ്യസ്വാമിയെയും നിത്യവും ഭജിക്കണം. ചിത്തിര നക്ഷത്രത്തിലും അനുജന്മനക്ഷത്രങ്ങളായ അവിട്ടം, മകയിരം നക്ഷത്രത്തിലും ക്ഷേത്രദർശനം നടത്തി ശക്തിയാൽ കഴിയുന്ന വഴിപാടുകൾ നടത്തുക. സാധ്യമെങ്കിൽ ദേവീപ്രീതികരമായ പൗർണമി വ്രതവും സുബ്രഹ്മണ്യപ്രീതികരമായ ഷഷ്ഠിവ്രതവും അനുഷ്ഠിക്കുന്നത് ഉത്തമം.

ചോതി

ഈ നക്ഷത്രജാതർ തിങ്കളാഴ്ചതോറും വ്രതം അനുഷ്ഠിച്ച് ശിവപ്രീതിവരുത്തണം. നിത്യവും ശിവപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നത് ഉത്തമം. കേതു, ശനി, സൂര്യ ദശാകാലയളവിൽ ഭക്തിയോടെ ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കണം. പക്കപ്പിറന്നാൽ തോറും ശിവക്ഷേത്രത്തിൽ ധാര നടത്തുന്നത് ഉത്തമമാണ്. സർപ്പങ്ങൾക്ക് നൂറും പാലും സമർപ്പിച്ച് നാഗപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നതും നന്ന്. രാശ്യാധിപനായ ശുക്രനെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങൾ അനുഷ്ഠിക്കണം. വജ്രം ധരിക്കുന്നത് ശുക്രപ്രീതിക്കുത്തമമാണ്. 

വിശാഖം

വിശാഖം നക്ഷത്രത്തിലും അനുജന്മനക്ഷത്രങ്ങളായ  പൂരുരുട്ടാതി, പുണർതം നക്ഷത്രത്തിലും സുബ്രഹ്മണ്യസ്വാമി ക്ഷേത്രദർശനം നടത്തണം. വിശാഖവും ബുധനാഴ്ചയും ഒത്തുവരുന്ന ദിവസങ്ങളിൽ വ്രതം അനുഷ്ഠിച്ച്  ശക്തിയാൽ കഴിയുന്ന വഴിപാടുകൾ നടത്തണം. തുലാക്കൂറുകാർ ശുക്രപ്രീതിവരുത്താൻ ലക്ഷ്മീദേവിയെയും വൃശ്ചികക്കൂറുകാർ ചൊവ്വാപ്രീതി വരുത്താൻ  ദുർഗ്ഗയെയും സുബ്രഹ്മണ്യനെയും  ഭജിക്കണം. 

അനിഴം

സൂര്യൻ, ചൊവ്വ, കേതു ദശകളിൽ അനിഴം നക്ഷത്രക്കാർ ശിവ, ശാസ്താ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കണം. ചൊവ്വാ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നതും ഉത്തമം. പക്കപ്പിറന്നാൽ തോറും ശിവക്ഷേത്രദര്ശനം നടത്തി വഴിപാടുകൾ നടത്തണം.

തൃക്കേട്ട

തൃക്കേട്ട നക്ഷത്രജാതർ ശ്രീകൃഷ്ണക്ഷേത്രദർശനം നടത്തി യഥാശക്തി വഴിപാടുകൾ നടത്തണം. സൂര്യ, ശുക്ര, വ്യാഴം എന്നീ ദശാകാലയളവിൽ ബുധനാഴ്ച വ്രതം അനുഷ്ഠിച്ച് വിഷ്ണുപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുക. രാശ്യാധിപൻ ചൊവ്വായായതിനാൽ പക്കപ്പിറന്നാൾ തോറും  ദുർഗ്ഗാ ക്ഷേത്രത്തിലോ സുബ്രഹ്മണ്യക്ഷേത്രത്തിലോ ദർശനം നടത്തുന്നത് ഉത്തമമാണ്.

മൂലം

ചൊവ്വ, വ്യാഴം, സൂര്യൻ എന്നീ ദശാകാലങ്ങളിൽ ഗണപതിപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കണം. രാശ്യാധിപൻ വ്യാഴമായതിനാൽ അശ്വതി, മകം, മൂലം നാളുകളിൽ  വിഷ്ണു ക്ഷേത്രദർശനം നടത്തി യഥാശക്തി വഴിപാടുകൾ നടത്തണം. മൂലവും വ്യാഴാഴ്ചയും ചേരുന്ന ദിവസം വ്രതമനുഷ്ഠിച്ച് വിഷ്ണുക്ഷേത്രത്തിൽ പാൽപ്പായസം, തുളസിമാല എന്നിവ സമർപ്പിക്കുക. വ്യാഴാഴ്ചതോറും ഭാഗ്യസൂക്ത അർച്ചന നടത്തുന്നതും ഉത്തമം.

പൂരാടം

കാൽ ദോഷമുള്ള നക്ഷത്രമാണ് പൂരാടം. ജനനസമയമാനുസരിച്ച് ഈ ദോഷത്തിന് മാറ്റം വരാം. ശുക്രപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. പൂരാടം നക്ഷത്രത്തിലും അനുജന്മ നക്ഷത്രങ്ങളായ പൂരം, ഭരണി നക്ഷത്രങ്ങളിലും വിഷ്ണു, ലക്ഷ്മി ക്ഷേത്രദർശനവും യഥാശക്തി വഴിപാടുകളും നടത്തണം.

ഉത്രാടം

ഉത്രാടം നക്ഷത്രജാതർ നക്ഷത്രാധിപനായ ആദിത്യനെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങൾ അനുഷ്ഠിക്കുക, നിത്യവും ആദിത്യഹൃദയ മന്ത്രം ജപിക്കുന്നത് നന്ന്. ഞായറാഴ്ച ദിവസം സൂര്യനെയും  ദേവതയായ ശിവനെയും ഒരുപോലെ ഭജിക്കുന്നത് ഉത്തമ ഫലം പ്രദാനം ചെയ്യും. പക്കപ്പിറന്നാൾ ദിനത്തിലും അനുജന്മനക്ഷത്രദിനത്തിലും  ശിവക്ഷേത്രദർശനം നടത്തുക. 

തിരുവോണം

തിരുവോണം നക്ഷത്രക്കാർ വ്യാഴാഴ്ചതോറും വിഷ്ണുക്ഷേത്രദർശനം നടത്തി  പാൽപായസവും തുളസിമാലയും  വഴിപാടായി സമർപ്പിക്കുക രാഹു, ശനി, കേതു ദശാകാലങ്ങളിൽ വ്യാഴാഴ്ചവ്രതം അനുഷ്ഠിക്കുന്നതും വിഷ്ണുസഹസ്രനാമം ജപിക്കുന്നതും ദോഷകാഠിന്യം കുറയ്ക്കും.

അവിട്ടം

അവിട്ടം നക്ഷത്രക്കാർ ചൊവ്വാ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കണം. ചൊവ്വയുടെ അധിദേവതകളായ ഭദ്രകാളിയെയും സുബ്രമണ്യസ്വാമിയെയും നിത്യവും ഭജിക്കണം. അവിട്ടം നക്ഷത്രത്തിലും അനുജന്മനക്ഷത്രങ്ങളായ ചിത്തിര, മകയിരം നക്ഷത്രത്തിലും ക്ഷേത്രദർശനം നടത്തി ശക്തിയാൽ കഴിയുന്ന വഴിപാടുകൾ നടത്തുക. സാധ്യമെങ്കിൽ ദേവീപ്രീതികരമായ പൗർണമി വ്രതവും സുബ്രഹ്മണ്യപ്രീതികരമായ ഷഷ്ഠിവ്രതവും അനുഷ്ഠിക്കുന്നത് ഉത്തമം.

ചതയം

ചതയം നക്ഷത്രക്കാർ രാഹുപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കണം. നാഗക്ഷേത്രത്തിൽ മഞ്ഞൾപ്പൊടി, നൂറും പാലും എന്നിവ സമർപ്പിച്ച് പ്രാർഥിക്കണം. സൂര്യൻ, ശനി, കേതു എന്നീ ദശാകാലങ്ങളിൽ ചതയം നക്ഷത്രക്കാര്‍ ദോഷപരിഹാരം അനുഷ്ഠിക്കണം. രാശ്യാധിപനായ ശനിയെ പ്രീതിപ്പെടുത്താൻ ശാസ്താവിന് നീരാഞ്ജനം സമർപ്പിക്കുക.  

പൂരുരുട്ടാതി

പൂരുരുട്ടാതി നക്ഷത്രജാതർ വിഷ്ണുപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കണം. ബുധ, ശുക്ര, ചന്ദ്ര ദശകളില്‍ പക്കപ്പിറന്നാൾ തോറും വിഷ്ണു, കൃഷ്ണ ക്ഷേത്രദർശനം നടത്തി  പാൽപ്പായസം, തുളസിമാല, തൃക്കൈവെണ്ണ എന്നീവഴിപാടുകൾ നടത്തണം. ചന്ദ്ര ബുധ ശുക്ര ദശാകാലയളവിൽ  ദോഷപരിഹാരമായി വ്യാഴാഴ്ച വ്രതം അനുഷ്ഠിച്ച് വിഷ്ണുക്ഷേത്രദര്ശനം നടത്തുക.

ഉത്തൃട്ടാതി

ഈ നക്ഷത്രജാതരുടെ രാശിനാഥൻ വ്യാഴമാകയാൽ വിഷ്ണുവിനെ നിത്യേന ഭജിക്കുന്നത് ഉത്തമം. സൂര്യൻ, കുജൻ, കേതു ദശാകാലങ്ങളിൽ ഉത്തൃട്ടാതി നക്ഷത്രക്കാർ ദോഷപരിഹാരമായി ജന്മനക്ഷത്രം തോറും ശാസ്താവിന് നീരാഞ്ജനം, വിഷ്ണുവിന് പാൽപായസം എന്നിവ സമർപ്പിക്കുക. പൂയം, ഉത്തൃട്ടാതി, അനിഴം നാളുകളിൽ വിഷ്ണുക്ഷേത്ര ദർശനം നടത്തണം.

രേവതി

രേവതി നക്ഷത്രജാതർ ബുധപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കണം. ബുധനാഴ്ചയും രേവതിയും ഒത്തുവരുന്ന ദിനത്തിൽ വ്രതം അനുഷ്ഠിച്ചു ശ്രീകൃഷ്ണ ക്ഷേത്ര ദർശനം നടത്തി ശക്തിയാൽ കഴിയുന്ന വഴിപാടുകൾ നടത്തണം. ശുക്രൻ, രാഹു, ചന്ദ്രൻ എന്നീ  ദശാകാലങ്ങളിൽ ദോഷപരിഹാരമായി ജന്മനക്ഷത്രം തോറും ശ്രീകൃഷ്ണ ഭഗവാന് തൃക്കൈവെണ്ണ നേദിക്കണം.


ഗ്രഹപ്പിഴകൾ കൂടുതൽ അനുഭവിക്കുന്നവർ

ഉദ്ദിഷ്ട കാര്യസാധ്യത്തിനും തടസ്സ നിവാരണത്തിനും ഗണപതിക്ക് കറുകമാല ചാര്‍ത്തുന്നത് ഏറ്റവും ഗുണകരമാണ്. ഒരു മണ്ഡലകാലം (41 ദിവസം) തുടര്‍ച്ചയായി കറുകമാല ചാര്‍ത്തിക്കുന്നവരുടെ ആഗ്രഹം ഗണപതി തടസ്സം കൂടാതെ സാധിപ്പിക്കും എന്നതാണ് വിശ്വാസം. നാല്പത്തിയൊന്നാം ദിവസം വിശേഷാല്‍ അഷ്ടോത്തര പുഷ്പാഞ്ജലിയും നടത്തുന്നു. ജന്മ നക്ഷത്ര ദിവസം (പക്കപ്പിറന്നാള്‍) പുഷ്പാഞ്ജലി വരത്തക്ക വിധത്തില്‍ വഴിപാടു നടത്തുന്നത് അതി വിശേഷമായി കരുതപ്പെടുന്നു. പ്രധാന കാര്യങ്ങളുടെ വിജയത്തിനായും സംരംഭങ്ങള്‍ മുതലായവയുടെ ശുഭാരംഭത്തിനായും ആ പ്രത്യേക ദിനത്തില്‍ വഴിപാട് പൂര്‍ത്തിയാകുന്ന വണ്ണം അനുഷ്ഠിക്കുന്നതും വിശേഷമാണ്.

പതിനെട്ടു നാരങ്ങ കോര്‍ത്ത മാല ഗണപതി ഭഗവാന് തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ ചാര്‍ത്തുകയും മൂന്നാം ദിവസം   [അന്ന് പക്കപ്പിറന്നാൾ വരുന്നവിധം വേണം] വഴിപാടുകാരന്‍റെ പേരും നാളും ചൊല്ലി വിഘ്നഹര സ്തോത്രം കൊണ്ട് പുഷ്പാഞ്ജലി കഴിക്കുകയും ചെയ്യുന്നതും നല്ലതാണ്. എന്ത് ആഗ്രഹം മനസ്സില്‍ സ്മരിച്ചു കൊണ്ടാണോ ഭക്തിപൂര്‍വ്വം ഈ വഴിപാട് നടത്തുന്നത്, ആ ആഗ്രഹ സാധ്യത്തിനു പ്രതിബന്ധമാകുന്ന തടസ്സങ്ങളെ ഗണപതി ഭഗവാന്‍ ഇല്ലാതാക്കുമെന്നാണ് വിശ്വാസം.

8 May 2020

ഗർഭം ഒരു രോഗമാണോ?

ഗർഭം ഒരു രോഗമാണോ?

ആധുനിക ഗവേഷണത്തിൽ ഒരു ഗർഭിണിയും അല്ലാത്തൊരു സ്ത്രീയുമായിട്ട് എന്താ ഭേദം..? വൈദ്യശാസ്ത്രം സംബന്ധമായൊരു രോഗിയാണ് ഗർഭിണി എന്നൊരു തോന്നൽ വരുത്തിയിട്ടുണ്ട് എന്ന് തോന്നുന്നു. എനിക്ക് തോന്നുന്നത് ഏതെങ്കിലും ഡോക്ടറെ കാണാൻ പോയാൽ ഒന്നുകിൽ ഇൻ പേഷ്യന്റ് വിഭാഗത്തിൽ അല്ലെങ്കിൽ ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ റജിസ്റ്റർ ചെയ്തിട്ടാണ് കാണുന്നത്. വളരെ പുരോഗമിച്ച വൈദ്യശാസ്ത്രജ്ഞന്മാർ പോലും അച്ഛനും അമ്മയും ഭർത്താവുമൊക്കെകൂടി ചെല്ലുമ്പോൾ പേഷ്യന്റ് വിഭാഗത്തിൽ ഒരു ഗർഭിണിയെ പെടുത്തുന്നു എന്ന് വരുമ്പോൾ ആ കാർഡും ആശുപത്രിയെ കുറിച്ചുള്ള ചിന്തയും മരുന്നുകളും എല്ലാം അവളുടെ മസ്തിഷ്കത്തിൽ എങ്ങനെയാണ് രൂപാന്തരപ്പെടുത്തുന്നത്. ? അവളുടെ മനസ്സിനെ എങ്ങനെയാണ് രൂപാന്തരപ്പെടുത്തുന്നത്.? അവളുടെ നിത്യ ജീവിത ക്രമത്തെ എന്തെല്ലാം പരിധിയിൽ നിറുത്തിയാണ് അത് സംക്ഷോഭം ഉണ്ടാക്കുന്നത്? അവളോട് വീട്ടുകാരുടെ, വിദ്യാഭ്യാസമുള്ളവരുടെയൊക്കെ സമീപം എങ്ങനെയാണ്? ഇത് ഒരു കാര്യമാണ്. വളരെ നിർണായകമാണ്. ഇത് കുഞ്ഞിനെ സംബന്ധിച്ചും അമ്മയെ സംബന്ധിച്ചും വളരെ നിർണായകമല്ലേ.. ? 

     കാരണം ഒരു ഗർഭിണി അവർക്ക് ആരോഗ്യം ഉണ്ട് എന്ന ധനാന്മകമായ ചിന്തയെക്കാൾ സമാജവും ഭിഷഗ്വരന്മാരും എല്ലാം അവൾക്ക് കൊടുക്കുന്നത് വൈകല്യങ്ങളുടെ ഒരു ചിന്തയല്ലേ..? അത് അവളെ എന്നെങ്കിലും കൈവല്യത്തിലേക്ക് നയിക്കുമോ? കൂടുതൽ വൈകല്യങ്ങളിലേക്കല്ലേ നയിക്കൂ? ഇത് ഒരു കാര്യമാണ്. രണ്ട് അവളുടെ വാക്ക് പ്രവർത്തി മുതലായവയെല്ലാം വളരെ നല്ലൊരു ദിശയിലായിരിക്കണമെന്ന് ശാസ്ത്രം സമൂഹം ഇവ നിർണ്ണയിച്ചിട്ടുണ്ടോ? ഇന്ന് ഇല്ലെന്ന് തോന്നുന്നു..!

പ്രദക്ഷിണ വഴിയിൽ ജലമൊഴുകിയിരിക്കണം" എന്ന് നിബന്ധനയുള്ള ഏകക്ഷേത്രം

“പ്രദക്ഷിണ വഴിയിൽ ജലമൊഴുകിയിരിക്കണം" എന്ന് നിബന്ധനയുള്ള ഏകക്ഷേത്രം

കണ്ണൂർ ജില്ലയിലെ ദക്ഷിണകാശി എന്നറിയപ്പെടുന്ന പ്രസിദ്ധമായ  ക്ഷേത്രമാണ്‌ കൊട്ടിയൂർ ക്ഷേത്രം. മലബാറിന്റെ മഹോത്സവം എന്ന് വിശേഷിപ്പിക്കാവുന്ന കൊട്ടിയൂർ വൈശാഖോത്സവം ഇടവത്തിലെ ചോതി മുതൽ മിഥുനത്തിലെ ചിത്തിര വരെയാണ് നടക്കുന്നത്. കൊട്ടിയൂരിൽ പുണ്യനദിയായ ബാവലിപ്പുഴയുടെ  അക്കരെയും ഇക്കരെയുമായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പുഴയുടെ തെക്കു ഭാഗത്തുള്ള  ഇക്കരെ കൊട്ടിയൂരിൽ  സ്ഥിരം ക്ഷേത്രമുണ്ട്. വടക്കുഭാഗത്തുള്ള അക്കരെ  കൊട്ടിയൂരിൽ വൈശാഖ ഉത്സവകാലത്തേക്ക് മാത്രമായി ക്ഷേത്രം കെട്ടിയുണ്ടാക്കും. ഉത്സവസമയത്തു ഇക്കരെ കൊട്ടിയൂരിൽ പൂജകൾ ഉണ്ടാവില്ല. 
അക്കരെകൊട്ടിയൂരാണ് മൂലക്ഷേത്രം. ഇവിടെ ജലാശയത്തിന് നടുവിൽ സ്വയംഭൂവായി മണിത്തറയിൽ മഹാദേവനും ശക്തിചൈതന്യമായ പാർവതീദേവി അമ്മാറക്കൽത്തറയിലും സ്ഥിതി ചെയ്യുന്നു. വൈശാഖോത്സവ സമയത്ത്  മാത്രമേ ഇവിടെ പൂജയുള്ളൂ. ബാക്കി കാലത്ത് ഇക്കരെകൊട്ടിയൂരിലാണ് ഭഗവാൻ സന്നിഹിതനായിരിക്കുക. ഈ കാലത്തു അക്കരെകൊട്ടിയൂരിലേക്കു ആർക്കും പ്രവേശനമുണ്ടാവുകയില്ല.
ത്രിമൂർത്തികളും മുപ്പത്തിമുക്കോടി ദേവകളും ഒന്നിച്ച് കൂടിയ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ. അതിനാൽ ഇവിടെ എത്താൻ കഴിയുന്നത് പോലും അതീവ പുണ്യമാണ്. സതീദേവിയുടെ പിതാവായ ദക്ഷൻ ഭഗവാൻ ശിവനൊഴികെ എല്ലാവരെയും ക്ഷണിച്ച് സർവൈശ്വര്യം നേടാൻ യാഗം നടത്തി.ക്ഷണിക്കാതെ അവിടെ എത്തിയ സതീദേവി തന്റെ ഭർത്താവായ പരമശിവനെ ദക്ഷൻ അവഹേളിച്ചതിൽ വിഷമിച്ച് യാഗാഗ്നിയിൽ ചാടി ജീവനൊടുക്കി.ഇതറിഞ്ഞ ഭഗവാൻ കോപാകുലനായി ജഡ പറിച്ചെടുത്ത് നിലത്തടിച്ചു. അതിൽ നിന്നും ജനിച്ച വീരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷന്റെ ശിരസറുത്തു. പരിഭ്രാന്തരായ വിഷ്ണുവും ബ്രഹ്‌മാവും മറ്റു ദേവഗണങ്ങളും കൈലാസത്തിലെത്തി ഭഗവാനെ ശാന്തനാക്കി യാഗഭംഗത്തിന്റെ ഭവിഷ്യത്ത് അറിയിച്ചു. ഭഗവാന്റെ അനുവാദപ്രകാരം ബ്രഹ്മാവ് ദക്ഷനെ പുനർജീവിപ്പിച്ച് യാഗം മുഴുമിപ്പിച്ചു.
ത്രിമൂർത്തികളും മുപ്പത്തിമുക്കോടി ദേവകളും ഒന്നിച്ച് കൂടിയ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ. അതിനാൽ ഇവിടെ എത്താൻ കഴിയുന്നത് പോലും അതീവ പുണ്യമാണ്. സതീദേവിയുടെ പിതാവായ ദക്ഷൻ ഭഗവാൻ ശിവനൊഴികെ എല്ലാവരെയും ക്ഷണിച്ച് സർവൈശ്വര്യം നേടാൻ യാഗം നടത്തി.ക്ഷണിക്കാതെ അവിടെ എത്തിയ സതീദേവി തന്റെ ഭർത്താവായ പരമശിവനെ ദക്ഷൻ അവഹേളിച്ചതിൽ വിഷമിച്ച് യാഗാഗ്നിയിൽ ചാടി ജീവനൊടുക്കി.ഇതറിഞ്ഞ ഭഗവാൻ കോപാകുലനായി ജഡ പറിച്ചെടുത്ത് നിലത്തടിച്ചു. അതിൽ നിന്നും ജനിച്ച വീരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷന്റെ ശിരസറുത്തു. പരിഭ്രാന്തരായ വിഷ്ണുവും ബ്രഹ്‌മാവും മറ്റു ദേവഗണങ്ങളും കൈലാസത്തിലെത്തി ഭഗവാനെ ശാന്തനാക്കി യാഗഭംഗത്തിന്റെ ഭവിഷ്യത്ത് അറിയിച്ചു. ഭഗവാന്റെ അനുവാദപ്രകാരം ബ്രഹ്മാവ് ദക്ഷനെ പുനർജീവിപ്പിച്ച് യാഗം മുഴുമിപ്പിച്ചു.
വൈശാഖോത്സവം മഴക്കാലത്തായിരിക്കും. ഇല്ലെങ്കിൽ ഉത്സവമായാൽ മഴയെത്തിയിരിക്കും. പ്രദക്ഷിണ വഴിയിൽ ജലമൊഴുകിയിരിക്കണം എന്ന ആചാരപരമായ നിബന്ധനയുള്ള ഏക ക്ഷേത്രവും ഇതു മാത്രമാണ്. നിത്യപൂജകൾ എന്ന് വിളിക്കപ്പെടുകയെന്നതിനേക്കാൾ യാഗമെന്ന് വിളിക്കപ്പെടുന്നതാണ് ഇവിടുത്തെ ആചാരങ്ങളും കർമങ്ങളുമെല്ലാം. പരശുരാമനും ശങ്കരാചാര്യരും വ്യത്യസ്ത ഘട്ടങ്ങളിലായി ചിട്ടപ്പെടുത്തിയ ഉത്സവചടങ്ങുകൾക്ക് പ്രധാനമായും ഏഴ് അംഗങ്ങളും നാല് ഉപാംഗങ്ങളുമാണുള്ളത്. കൂടാതെ  ചില സവിശേഷ ചടങ്ങുകളുമുണ്ട്. പ്രക്കൂഴം, നീരെഴുന്നെള്ളത്ത്, നെയ്യാട്ടം, ഭണ്ഡാരമെഴുന്നെള്ളത്ത്, ഇളനീരാട്ടം, കലം വരവ്, കലശാട്ടം എന്നിവയാണ് അംഗങ്ങൾ. തിരുവോണം, രേവതി, അഷ്ടമി, രോഹിണി എന്നീ നാളുകളിൽ വിശേഷപൂജകളോടുകൂടിയ ആരാധനകളാണ് നടക്കുന്നത്.ഈ ആരാധനകളാണ് അറിയപ്പെടുന്നത് ഉപാംഗങ്ങൾ എന്നറിയപ്പെടുന്നത്. വിശാഖം നാളിലെ ഭണ്ഡാരം എഴുന്നെള്ളത്തിനുമുമ്പും മകം നാൾ ഉച്ച ശീവേലിക്ക് ശേഷവും സ്‌ത്രീകൾക്ക് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
വൈശാഖ മഹോത്സവവേളയിൽ കൊട്ടിയൂരിൽ ദർശനം നടത്തി മടങ്ങുന്നവര്‍ ഭക്ത്യാദരപൂർവ്വം പ്രസാദമായി കൊണ്ടുപോകുന്ന ഓടപ്പൂവിനും ദക്ഷയാഗചരിതവുമായി ബന്ധമുണ്ട്. വിരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷന്റെ താടി (ദീക്ഷ) പറിച്ചെറിഞ്ഞ ശേഷമാണ് തലയറുത്തത്‌. ദീക്ഷ  വീരഭദ്രൻ കാറ്റിൽ പറത്തി.  ഈ ദീക്ഷയത്രെ ഓടപ്പൂക്കൾ പ്രതിനിധാനം ചെയ്യുന്നത്. പൂമുഖത്തും  പൂജാമുറിയിലും വാഹനങ്ങളിലുമെല്ലാം ഈ ഓടപ്പൂക്കൾ   തൂക്കിയിടുന്നത് സർവ്വൈശ്വര്യം പ്രദാനം ചെയ്യും എന്നാണ് വിശ്വാസം.

അമ്മേ നാരായണ.....

" അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മീ നാരായണ,  ഭദ്രേ നാരായണ "

അമ്മേ നാരായണ  
ദേവീ നാരായണ 
ലക്ഷ്മീ നാരായണ 
ഭദ്രേ നാരായണ 

എന്ന് ഒരിക്കലെങ്കിലും ജപിക്കാത്ത ഹൈന്ദവർ ഉണ്ടാകാൻ ഇടയില്ല.  ബാല്യം മുതൽ നാമേറ്റവും കൂടുതൽ ചൊല്ലുന്ന  നാമവും ഇപ്പോൾ  ജപിക്കുന്ന  നാമവും ഇതു തന്നെയാകും. 

പക്ഷെ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ എന്താണീ നാലു നാമങ്ങളുടെ അർത്ഥവ്യാപ്തി. സാമാന്യരെന്ന് നാം  വിശേഷിപ്പിക്കുന്ന നമ്മുടെ പൂർവികരായ മാതാപിതൃക്കളും  ഗുരുക്കന്മാരും  അറിഞ്ഞോ അറിയാതെയോ നമ്മളെ പഠിപ്പിച്ചു തന്ന ഈ നാമങ്ങളിൽ പോലും ഉപനിഷത് തത്ത്വങ്ങളെ ഒളിപ്പിച്ചു വച്ചിരിക്കുന്നു എന്നാണ് വാസ്തവം.

 ഒരുപക്ഷെ അത് മനസ്സിലാക്കാൻ പറ്റാതെ പോയതാകും ഇന്നത്തെ നമ്മുടെ തലമുറയുടെ ഏറ്റവും വലിയ പോരായ്മ. 

"അമ്മേ നാരായണ"

എന്ന നാമത്തെ നോക്കിയാൽ പ്രപഞ്ചത്തിൽ ഏറ്റവും ശ്രേഷ്ഠമായ ഭാവമായി പറയപ്പെടുന്നത് മാതൃഭാവമാണ്.   ഒരു സ്ത്രീ അമ്മയെന്നു വിളിക്കപ്പെടുന്നത് അവൾ മറ്റൊരു ജന്മത്തിന് തെയ്യാറെടുത്തു പരിപൂർണ്ണ ഗർഭവതിയായിരിക്കുമ്പോഴാണ്.  സച്ചിദാനന്ദസ്വരൂപിണിയായ ദേവി തന്നെയാണ് സകലപ്രപഞ്ചത്തിന്റേയും മാതാവായി അവയെ തന്നിൽ തന്നെ ധരിച്ചിരിക്കുന്നത്. 

പ്രകടമാകാത്ത ജഗത്തിന്റെ അവ്യാകൃതമായ അവസ്ഥയെ ആണ് ഇവിടെ ഗർഭാവസ്ഥ എന്നതുകൊണ്ട് അർത്ഥമാക്കിയിരിക്കുന്നത്.    ഏകവും സത്തും ആയ ബ്രഹ്മം മാത്രമേ ഉണ്ടായിരുന്നുള്ളു.   ഈ ജഗത് ആ ബ്രഹ്മം തന്നെയായി അവ്യാകൃതാവസ്ഥയിൽ സ്ഥിതിചെയ്തിരുന്നതായി ശ്രുതി പറയുന്നു. 

അസദ് വാ ഇദമഗ്രമാസീത്,  തതോവൈ സദജായത– ഈ ജഗത്  ഉത്പത്തിയ്കു മുന്പ്  അവ്യാകൃതമായ ബ്രഹ്മം തന്നെയായിരുന്നു.  അതിൽ നിന്നാണ്  നാമരൂപ വിശേഷങ്ങളോടു കൂടിയ ജഗത്  (പ്രപഞ്ചം ) ജനിച്ചിട്ടുള്ളത് എന്ന് തൈത്തിരീയോപനിഷത് പറയുന്നു. 

 അവ്യക്താവസ്ഥയിൽ നിന്നും ആകാശാദി പഞ്ചഭൂതങ്ങൾ മുതലായ ദൃശ്യപ്രപഞ്ചത്തെ നിർമ്മിക്കുന്നവളും ജഗന്മാതാവായ ദേവി തന്നെയാകുന്നു.   ഇപ്രകാരം അവ്യാകൃതമായ പ്രപഞ്ചത്തെ  ഗർഭം  ധരിച്ച് അഥവാ തന്നിൽ തന്നെ ധരിച്ച്  ജഗത്തിനെ നിർമ്മിക്കുന്നവളായതിനാൽ ദേവിയെ  ശ്രീമാതാ അഥവാ അമ്മയെന്ന് നാം വിളിക്കുന്നു.  

 നാരായണ എന്ന ശബ്ദത്തിന് നാരാ ജലം അയനം സ്ഥാനം യസ്യ എന്നാണ് അർത്ഥം.  അയ ഗതൌ എന്ന്  തത്വാർത്ഥം. നാരത്തിന്റെ അഥവാ ജ്ഞാനത്തിന്റെ മുക്തിസ്ഥാനം അഥവാ പ്രാപ്തിസ്ഥാനം എന്നാണ് ഇതിന് അർത്ഥം.  അമ്മേ നാരായണ എന്നതുകൊണ്ട്   ജഗത്സ്വരൂപിണിയായ അമ്മ തന്നെയാണ് മുക്തിക്കു അഥവാ ജ്ഞാനത്തിന് ആധാരമെന്ന് അർത്ഥം  ലഭിക്കുന്നു.

"ദേവീ നാരായണ"

ദേവീ ശബ്ദം ദിവ് ധാതുവിൽ നിന്നാണ്, അതിന് ദിവ്  ക്രീഡനേ എന്നർത്ഥം. ഇതനുസരിച്ച്  പ്രപഞ്ചരചനയെന്നത്  കേവലം ലീല മാത്രമാണ്.   സൃഷ്ടിയാൽ ദേവിക്ക്  നേടേണ്ട പ്രയോജനമൊന്നും തന്നെയില്ല. ലോകവത്തു ലീലാകൈവല്യം എന്നു ബ്രഹ്മസൂത്രം പറയുന്നു. ബാലാലീലാ വിനോദിനിയായി പ്രപഞ്ചരചനക്ക് പുറപ്പെടുന്ന അമ്മയെയാണ്  "ദേവീനാരായണ" യായി പറയുന്നത്.

 സോടകാമയേതി ബഹുസ്യാം പ്രജായേയേതി എന്ന്  തൈത്തിരീയ ഉപനിഷദ്  പറയുന്നു.   സ്വയം പലതാകാനുള്ള ആഗ്രഹം ഹേതുവായി എന്ന് പ്രമാണം. ഈക്ഷത ലോകാൻ നു സൃജാ ഇതി.   എനിക്ക് വിവിധ  ലോകങ്ങളെ സൃഷ്ടിക്കണം എന്ന് വീക്ഷിച്ചു  എന്ന്  ഐതരേയം.   ഇങ്ങിനെ ലോകസൃഷ്ടി എന്ന ലീല ആടുന്ന പരാശക്തിയാണ് ഇവിടെ ദേവീ.

"ലക്ഷ്മീ നാരായണ."

ലക്ഷ്മീ എന്നതിന് ലക്ഷ ദർശനേ  എന്നാണ് ധാതു.   അതായത് കാണുക. അമ്മ എവിടെയാണ് കാണുക  എന്ന് ചോദിച്ചാൽ പറയുക ചിദഗ്നികുണ്ഡ സംഭൂതയെന്നാണ്. ദേവി എന്നും ഭക്തന്മാരുടെ ഹൃദയത്തിലാണ് എന്നർത്ഥം.   ജ്ഞാനസ്വരൂപിണിയായ ദേവി ജീവന്റെ ചിത്താകുന്ന അഗ്നികുണ്ഡത്തിൽ നിന്ന് ഉത്ഭവിച്ചവളാണ്.  

 അതായത് ഭക്തന്മാരുടെ ഹൃദയകമലത്തിൽ എന്നും ജ്ഞാനസ്വരൂപിണിയായി പ്രകാശിക്കുന്നവളാണ് അഥവാ സ്ഥിതിചെയ്യുന്നവളാണ് ദേവി. ഇങ്ങിനെ ചിത്താകുന്ന അഗ്നികുണ്ഡത്തിൽ നിന്ന് സ്വയം ഉണ്ടായി ജ്ഞാനസ്വരൂപിണിയായി സ്ഥിതിചെയ്യുന്നവളായതുകൊണ്ട്  ലക്ഷ്മീയെന്നു ജപിക്കുന്നു .

"ഭദ്രേ നാരായണ"

ഭദ്ര ശബ്ദത്തിന് പ്രസാരിണീ എന്നാണ് അർത്ഥം.  പ്രസരിച്ചു നിൽക്കുന്നവൾ ആണ് അമ്മ.    ദേവി സകലജഗത്തിന്റേയും കാരണവും സൃഷ്ടികർത്താവും ആണ്. എകവും അഖണ്ഡ പരിപൂർണ്ണ സച്ചിദാനന്ദവുമായി പ്രകാശിക്കുന്ന ദേവി രജ്ജുവിൽ സർപ്പമെന്ന പോലെയും കനലിൽ ജലമെന്ന പോലെയും ആകാശത്തിൽ കൃഷ്ണവർണ്ണമെന്ന പോലെയും സ്വന്തം മായയാൽ പലതായി വിവർത്തിക്കുന്നു.  

 സ്വയംപ്രകാശസ്വരൂപിണിയായ ദേവി ത്രിഗുണസ്വരൂപമായി സ്ഥാവരജംഗമരൂപമായ ജഗത്തായി വിവർത്തിച്ച് പ്രസരിച്ച് സ്ഥിതിചെയ്യുന്നു.    അത് നാംകാണുന്ന ഈ പ്രപഞ്ചമായി വിവർത്തിക്കപ്പെട്ടിരിക്കുന്നതും പരമാർത്ഥത്തിൽ  ബ്രഹ്മസ്വരൂപിണിയായ ദേവി തന്നെയാണ്.   ഈ ഭാവമാണ്  ഭദ്രാ രൂപമായ ഭഗവതി.

ഇങ്ങിനെ നാലു ദേവീനാമങ്ങളിലൂടെ ദേവീനാമപാരായണം നടത്തുന്ന ഭക്തർ ഈ പ്രപഞ്ചസത്യത്തെയാണ്  പ്രാർത്ഥിക്കുന്നതും അനുഗ്രഹത്തിനായി വിളിക്കുന്നതും. സകലപ്രപഞ്ച മനുഷ്യ വാസികൾക്കു മാത്രമല്ലാ  സസ്യ-ജീവജാലങ്ങൾക്കും അനുഗ്രഹം നൽകാനുള്ള നമ്മുടെ പ്രാർത്ഥന എത്ര ഉദാത്തമല്ലേ?   പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന  ബാലാ ലീലാ വിനോദിനിയായ, ജഗത് സ്വരൂപിണിയായ അമ്മ എല്ലാ ഭക്തർക്കും അനുഗ്രഹത്തെ പ്രദാനം ചെയ്യട്ടെ.

അമ്മേ നാരായണ  ദേവീ നാരായണ 
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 

കുളത്തൂപ്പുഴ ധര്‍മ്മശാസ്താ ക്ഷേത്രവും അവിടുത്തെ മത്സ്യ കന്യകയും

കുളത്തൂപ്പുഴ ധര്‍മ്മശാസ്താ ക്ഷേത്രവും അവിടുത്തെ മത്സ്യ കന്യകയും

ഏക മയം ഏക മതം ഏകാഗ്ര ചിത്തം
ഏകാശ്രയം ഭൂതനാഥത്മജം സത്യം ശിവം സുന്ദരം
കൊല്ലത്ത് നിന്ന് ആയൂർ അഞ്ചൽ വഴി തെന്മലയിലേയ്ക്ക് പോകുമ്പോൾ അറുപത് കിലോ മീറ്റർ കഴിഞ്ഞാൽ കുളത്തൂപ്പുഴയിൽ എത്താം. തമിഴ്‌നാട്ടിൽ നിന്ന് ആര്യങ്കാവ് വഴിയും ക്ഷേത്രത്തിൽ എത്താം. കുളന്തയുടെ ഊരിലെ പുഴയുടെ അരുകിലുള്ള കുളത്തൂപ്പുഴ ക്ഷേത്രം പഞ്ച ശാസ്താ ക്ഷേത്രങ്ങളിൽ ഒന്നാമത്തെതാണെന്ന് കരുതപ്പെടുന്നു. ബ്രഹ്മചര്യ ഭാവത്തിലുള്ള ബാല ശാസ്താവാണ് സങ്കൽപം, പൊട്ടിയ എട്ട് ശിലാ ശകലങ്ങളാണ് പ്രതിഷ്ഠ. ക്ഷേത്രത്തെ ചുറ്റി മല നിരകൾ, ക്ഷേത്രത്തിന് അടുത്ത് കൂടി കല്ലടയാർ ഒഴുകുന്നു. പുഷ്പാഭിഷേകം, നെയ്യഭിഷേകം, നീരാജനം, രക്ത പുഷ്പാഞ്ജലി, അഷ്ടോത്തര അർച്ചന, അഷ്ട ദ്രവ്യ മഹാ ഗണപതി ഹോമം, അരവണ, അപ്പം, കുഞ്ഞുങ്ങളെ മാതാവോ പിതാവോ സോപാനത്തിൽ കമഴ്ത്തി കിടത്തുന്ന അടിമ സമർപ്പണം തുടങ്ങിയവയാണ് വഴിപാടുകൾ.
ഭഗവാനൊപ്പം ഗർഭഗൃഹത്തിൽ ശിവൻ, നാലമ്പലത്തിനകത്ത് ഗണപതി, നാലമ്പലത്തിന് പുറത്ത് യക്ഷി, ഗന്ധർവൻ, ഭൂതത്താൻ, മാമ്പഴത്തറ ഭഗവതി, നാഗരാജാവ്, നാഗയക്ഷിയമ്മ എന്നിവരാണ് ഉപ ദേവകൾ. കിഴക്കോട്ട് ദർശനമുള്ള ക്ഷേത്രത്തിന്റെ വലതു ഭാഗത്തായി ക്ഷേത്ര കാവ്. പൊട്ടിയ എട്ട് ശിലാ ശകലങ്ങളെ കുറിച്ചുള്ള ഐതീഹ്യം ഇങ്ങിനെ. സഞ്ചാര പ്രിയനായിരുന്ന ഒരു ആചാര്യൻ കുളിക്കാനായി ആറ്റിലിറങ്ങി. ഒപ്പമുള്ളവർ ഭക്ഷണം പാകം ചെയ്യാനായി അടുപ്പുകല്ല് സ്ഥാപിച്ചപ്പോൾ ഒരണ്ണമെപ്പോഴും വലുതായി തന്നെ ഇരിക്കുന്നു. പല കല്ലുകൾ വെച്ചിട്ടും ശരിയാവുന്നില്ലാത്തത് കൊണ്ട് അവർ ഒരു കല്ല് പൊട്ടിക്കുവാൻ ശ്രമിച്ചു, ശക്തിയുള്ള ഇടിയിൽ കല്ല് എട്ടായി പിളർന്നു. ഇതിൽ നിന്നുണ്ടായ രക്ത പ്രവാഹം കണ്ട് ഭയന്ന് സംഘാഗംങ്ങൾ ആചാര്യനെ വിവരം അറിയിച്ചു. അദ്ദേഹം അവിടെ ശാസ്താ സാന്നിധ്യം മനസ്സിലാക്കി ചിതറിയ കഷ്ണങ്ങൾ ഒന്നിച്ചെടുത്ത് വച്ച് പ്രതിഷ്ഠിച്ചു. വിവരം അറിഞ്ഞെത്തിയ കൊട്ടാരക്കര രാജാവ് അമ്പലം പണിയുവാൻ വേണ്ട ധനം അദ്ദേഹം നൽകി.

ക്ഷേത്ര കടവിലുള്ള മത്സ്യങ്ങളെ തിരുമക്കൾ എന്നാണ് പറയുന്നത്. ബ്രഹ്മ ചരിയായ ശാസ്താവിനെ സ്നേഹിച്ച കന്യകയോട് മത്സ്യ രൂപത്തിൽ ആറ്റിൽ കിടന്നു കൊള്ളാൻ അനുവദിച്ചു എന്നാണ് വിശ്വാസം. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ് വെള്ളപ്പൊക്കത്തിൽ കുളത്തൂപ്പുഴയിൽ മുഴുവൻ നാശ നഷ്ടങ്ങൾ ഉണ്ടായിട്ടും ക്ഷേത്രത്തിനോ ആറ്റിൻ കരയിലെ മത്സ്യ കന്യക വിഗ്രഹത്തിനോ ഒന്നും സംഭവിച്ചില്ല.ഇവിടെ ചില ഭക്തന്മാർ ഇടക്ക് ഈ മത്സ്യ കന്യകയെ നേരിൽ ദരർശിച്ചിട്ടുണ്ട്.  മനുഷ്യനോളം വലിപ്പമുള്ള മനുഷ്യരുമായി ഇണങ്ങി പോകുന്ന മീനികളെ ഇന്നും കാണാൻ കഴിയും. ഈ മീനുകള്‍ക്ക്‌ അരി, കടല, മലർ എന്നിവയാണ്‌ ഭക്തജനങ്ങൾ നല്‍കുന്നത്‌. നിര്‍ഭയമായി കഴിയുന്ന മീനുകൾ മനുഷ്യരോട്‌ അടുത്ത്‌ വന്ന്‌ തീറ്റകൾ സ്വീകരിക്കും എന്ന പ്രത്യേകതയും ഇവിടെയുണ്ട്‌. മീനുകള്‍ക്ക്‌ ആഹാരം നല്‍കുന്നവരുടെ ത്വക്ക്‌ രോഗങ്ങൾ പൂര്‍ണ്ണമായും മാറുമെന്നാണ് വിശ്വാസം. ഉത്സവത്തോടനുബന്ധിച്ച്‌ പ്രത്യേക പൂജകളോടെ ക്ഷേത്ര മേല്‍ശാന്തി പൂജാദ്രവ്യങ്ങളായ പായസം, വെള്ളച്ചോറ്‌ എന്നിവ മീനുകള്‍ക്ക്‌ ഊട്ടുന്ന ചടങ്ങാണ്‌ മീനൂട്ട്‌.

ഐവർമഠം

ഐവർമഠം

തൃശൂർ ജില്ലയിലെ തിരുവില്വാമലപഞ്ചായത്തിൽ പാമ്പാടി എന്ന സ്ഥലത്ത് നിളയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം.

മഹാഭാരത യുദ്ധാനന്തരം തങ്ങളാൽ കൊല്ലപ്പെട്ട ആത്മാക്കൾക്ക് മുക്തിലഭിക്കാതെ വന്നപ്പോൾ ശ്രീകൃഷ്ണഭഗവാന്റെ ഉപദേശപ്രകാരം പഞ്ചപാണ്ഡവർ ദക്ഷിണഭാരതത്തിലേക്ക് വരികയും ഗംഗാനദിക്ക് തുല്യമായ നിളാനദിക്കരയിലെ ഭാരതഖണ്ഡം എന്നപേരിലറിയപ്പെടുന്ന ഐവർമഠം തീരത്ത് വന്ന് ബലിതർപ്പണം നടത്തുകയും ശ്രീകൃഷ്ണഭഗവാന്റെ വിഗ്രഹം പ്രതിഷ്ഠിച്ച് പൂജിച്ചു എന്നുമാണ് ഐതിഹ്യം. അഞ്ച് പാണ്ഡവരും ചേർന്ന് പ്രതിഷ്ഠിച്ച് പൂജിച്ച്പോന്ന ക്ഷേത്രമാണ് ഐവർമഠം എന്നാണ് വിശ്വാസം. ക്ഷേത്രത്തിന് താഴെയുള്ള നദീഭാഗമാണ് 'ഭാരതഖണ്ഡം' എന്നറിയപ്പെടുന്നത്. ബലിതർപ്പണം മാത്രമാണ് ഇവിടെ പ്രാധാന്യം

വള്ളുവനാടിന്റെ നിളാനദി തീരത്ത് മനുഷ്യ ജന്മത്തിന്റെ ശരീരമുപേക്ഷിച്ച് യാത്ര അവസാനിക്കുന്നൊരിടമുണ്ട്; ഐവർ മഠം. കുളിർമ തേടിയുള്ള സഞ്ചാരത്തിനിടയിൽ അധികമാരും കടന്നു ചെല്ലാൻ ഇഷ്ടപ്പെടാത്ത, ഈ മഹാ ശ്മശാനത്തിൽ ഒരു ദിനം മരവിച്ച കാഴ്ചകൾക്കായി നമുക്ക് മാറ്റിവെക്കാം.

കാശികഴിഞ്ഞാൽ ഏറ്റവും കൂടുതൽ മൃതശരീരങ്ങൾ എരിഞ്ഞമർന്ന ഒരിടമാണ് ഐവർ മഠം. മഹാഭാരതം ഭരതഖണ്ഡം സമാപ്തം എന്നവസാനിപ്പിച്ചു പാണ്ഡവരും ശ്രീകൃഷ്ണനും സ്വർഗ്ഗാരോഹണം നടത്തിയെന്ന് വിശ്വസിക്കപ്പെടുന്നിടം. ആ ഓർമകൾ കൊണ്ടാകണം ആത്മാക്കൾ ഉറങ്ങാനായി തിരഞ്ഞെടുത്തത്.

ഒരിക്കലും തീയണയാത്ത ചുടലപ്പറമ്പിൽ, വികാരവിഷോപങ്ങളെ ഒതുക്കി നിളയെ നോക്കി ആൽത്തറയിൽ നമുക്കിരിക്കാം അൽപ്പനേരം. ദിവസത്തിൽ അനേകം മൃതശരീരങ്ങൾ എരിയുന്ന ഈ നിളാതീരം കുന്നോളമുള്ള സ്വപ്നങ്ങളെ ബാക്കിവെച്ചു കടന്നു പോയ ആത്മാക്കളുടെ വിഹാരഭൂമിയാണ്.

മന്ത്രവാദവും ദുർമന്ത്രവാദവും..

മന്ത്രവാദവും ദുർമന്ത്രവാദവും..

ഒരു പഠനം

അതിപുരാതനവും ഗോത്രീയവും രഹസ്യവും വ്യക്തമായ നിർവ്വചനവും നൽകാൻ കഴിയാത്ത ഒരു ക്രിയയാണ് മന്ത്രവാദം. മന്ത്രവാദം അടിസ്ഥാനപരമായി ഒരു ഗോത്രാചാരമാണ്. ഇത് ഉൽഭവിച്ചത് പ്രാകൃതദിശയിലായതുകൊണ്ടാണ് ഇന്നും അതിന്റെ സ്ഥാനഭാവം പ്രാകൃതമായിതന്നെയിരിക്കുന്നത്. ഐശ്വര്യത്തിന് വേണ്ടി ഉപയോഗിക്കപ്പെടുന്നതും മതപരമായിട്ടും ആയിട്ടും മന്ത്രവാദം നടത്താറുണ്ടെങ്കിലും അവയെ പൊതുവേ ദുർമന്ത്രവാദമായി കണക്കാക്കാറില്ല. ലോകത്തിൽ മിക്കവാറും എല്ലാ രാജ്യങ്ങളിലും മന്ത്രവാദം ഉണ്ടായിരുന്നു. അറബിമാന്ത്രികം, ചൈനീസ് മന്ത്രികം തുടങ്ങിയവ ഒക്കെ ഇതിന്‌ ഉദാഹരണമാണ്. ഇംഗ്ലീഷിൽ "ബ്ലാക്ക് മാജിക്‌ (Black Magic)" എന്ന വാക്ക് ദുർമന്ത്രവാദത്തെ കുറിക്കാൻ ഉപയോഗിക്കുന്നതാണ്.

ഉദ്ഭവം.

അതിപ്രചീനകാലം മുതൽ തന്നെ മന്ത്രവാദം ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തിയിരുന്നു. ആദിമവർഗക്കാരുടെയിടയിലാണ് ഇത് ഉൽഭവിച്ചെതെന്ന് തോന്നുന്നു.

ഭാരതത്തിൽ..

നാലാമത്തെ വേദമായ അഥർവ വേദത്തിൽ മന്ത്രവാദത്തെപ്പറ്റിയുള്ള പ്രസ്താവം കാണാം. ഇരുപത് കാണ്ഡങ്ങളും നൂറ്റിയെട്ട് അനുപാദങ്ങളും എഴുനൂറ്റിമുപ്പത്തൊന്ന് സൂക്തങ്ങളുമുള്ള ഈ അഥർവ വേദത്തിൽ ആയിരത്തിയിരുനൂറിൽപ്പരം യന്ത്രങ്ങളെപ്പറ്റിയും കൃത്തികബലി, ഖർഗരാവണബലി മുതലായ ഒട്ടനവധി ആഭിചാരകർമ്മങ്ങളെകുറിപ്പറ്റിയും മാരണം, സ്തംഭനം, ഉച്ചാടനം, വശീകരണം, മുതലായ നിരവധി ക്രിയകളെപ്പറ്റിയും പ്രതിപാദിക്കുന്നു. കേരളത്തിലെ ദുർമന്ത്രവാദശാഖ അഥർവ വേദത്തോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. കൌശികസൂത്രമാണ് മറ്റൊരു പ്രധാനപ്പെട്ടകൃതി.

കാലഘട്ടം

ബി.സി. 4000നും 5000നും ഇടക്കാണ് വൈദികകാലമെന്നുപറയാം. ഇക്കാലം മുതൽക്കെ മന്ത്രവാദത്തിനും മറ്റഭിചാരകർമ്മങ്ങൾക്കും പ്രചാരമുണ്ടായിരുന്നു എന്നു വേണം കരുതാൻ. വൈദ്യവും മന്ത്രവാദവും ഒരുമിച്ചു കൊണ്ടുപോകുന്ന അഥർവ വേദ സമ്പ്രദായം തന്നെയാണ് മലയാളത്തിലെ മിക്ക മന്ത്രവാദ ഗ്രന്ഥങ്ങളിലും പിന്തുണർന്നിട്ടുള്ളത്. പുരാണേതിഹാസങ്ങളിലും മന്ത്രവാദത്തെപ്പറ്റി പ്രസ്താവം കാ‍ണാം. കാശിരാജാവായ പൗണ്ഡ്രക വാസുദേവൻ ദ്വാരകയിലേക്ക് കൃത്തികയെ അയച്ചതായും അയോധ്യയിലെ മറ്റൊരു രാജാവാ‍യിരുന്ന അംബരീഷന്റെ നേർക്ക് ദുർവ്വാസാവു മഹർഷി കൃത്തികയെ വിട്ടതായും സുദർശനചക്രം ഉപയോഗിച്ച് അംബരീഷൻ അതിനെ തടഞ്ഞതായും പുരാണങ്ങളിൽ കാണുന്നു.

“യജകന്തസാത്വികാ: ദേവാൽ യക്ഷ രക്ഷാംസി രാജസാ; പ്രേതാൻ ഭൂതഗണാംശ് ചാന്യേ യജകന്ത താമസാ:ജനാ.” 
(ഭഗവത് ഗീത)

സാത്വിക ചിന്തയുള്ള ജനങ്ങൾ ദേവന്മാരെയും രാജസശ്രദ്ധയുള്ള ജനങ്ങൾ യക്ഷന്മാരെയും രക്ഷസുകളെയും പൂജിക്കുന്നു. താമസശ്രദ്ധയുള്ള ജനങ്ങൾ ആകട്ടേ പ്രേതങ്ങളെയും ഭൂതഗണങ്ങളെയും പൂജിക്കുന്നു.

വേദം തൊട്ടുള്ള ജ്ഞാനവിജ്ഞാനങ്ങളുടെ സഹകരണത്തോടെ അതൊരു കാലഘട്ടത്തിന്റെ പ്രതിരോധ ചികിത്സാപദ്ധതിയായി വളർന്നിട്ടും കരിങ്കുട്ടി, കുട്ടിച്ചാ‍ത്തൻ, ചുടലഭദ്രകാളി, ബാലപ്രദക്ഷിണി, രന്തുകാമൻ, ഹന്തുകാമൻ, ആകാശയക്ഷി, ഗന്ധർവൻ, എരിക്കമ മോഹിനി, രക്തചാമുണ്ഡി, കാലഭൈരവി, യോനിമർദ്ദിനി, പറക്കുട്ടി, മാടൻ, മറുത, അറുകൊല എന്നീ മൂർത്തികളുടെ വിഹാരരംഗമായും മാട്ട്, മാരണം, ഒടി, കൊല, ചതി, എന്നീ ആഭിചാര-ക്ഷുദ്ര കർമങ്ങളുടെ പ്രയോക്താക്കളായും മാത്രം മന്ത്രവാദവും മാന്ത്രികരും അറിയപ്പെടുന്നു.

കേരളത്തിൽ...

പ്രാചീനദശയിൽ ആദിമവാസികളുടെയിടയിൽ നിന്നാണു മന്ത്രവാദമുണ്ടായത്. ഇന്നും പാണൻ, പറയൻ, മണ്ണാൻ തുടങ്ങിയവരും നമ്പൂതിരിമാരും ബ്രാഹ്മണവിഭാഗങ്ങളും, പല ജ്യോതിഷികളും പാരമ്പര്യമായിത്തന്നെ പലതരം മന്ത്രവാദം (കറുത്ത മന്ത്രവാദം ഉൾപ്പെടെ) കൈകാര്യം ചെയ്തുവരുന്നു. എന്നാൽ ഈ വിഭാഗത്തിൽപ്പെട്ട എല്ലാവരും മന്ത്രവാദികൾ അല്ല. ചില മുസ്ലിം സമുദായത്തിൽപ്പെട്ടവരും മാന്ത്രിക കർമങ്ങൾ ചെയ്യാറുണ്ട്. കേരളത്തിൽ തൊഴിലിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിച്ച പരശുരാമൻ, ബ്രാഹ്മണരെയും പ്രത്യേകം പ്രത്യേകം വീതിച്ചു പല തൊഴിൽ നൽകിയെന്നാണ് ഐതീഹ്യം. ഇങ്ങനെയാണ് അഷ്ടവൈദ്യന്മാരും ഷണ്മന്ത്രവാദികളും താന്ത്രികന്മാരും ഉണ്ടായത്. തരണെല്ലൂർ, തറയിൽക്കുഴിക്കാട്ട്, ഭദ്രകാളിമറ്റപ്പള്ളി, പാമ്പും മേയ്ക്കാട്ട്, പുലിയന്നൂർ, പറമ്പൂർ, ചെമ്പ്ലിയൻസ്, താഴമൺ മുതലായ ഇല്ലക്കാർക്ക് തന്ത്രവും കാട്ടുമാടം, കല്ലൂർ, കാവനാട്, കണ്ണമംഗലം, കാലടി(സൂര്യകാലടി), കല്ലടിക്കോട്(ഈക്കമുടിക്കോട് വീട്ടുക്കാർ അധഃകൃതസമുദായക്കാരായിരുവത്രെ) മുതലായവർക്ക് മന്ത്രവും കുലതൊഴിലായിത്തീർന്നിട്ടുള്ളതിങ്ങനെയാണ്.

വാൽഹൌസ് എന്ന ഇംഗ്ലീഷുകാരൻ എഴുതിയ (1879) ഒരു ലേഖനത്തിൽ ഏറ്റവും ശക്തിയുള്ള ഭൂതപ്രേതപിശാ‍ചുക്കൾ വസിക്കുന്ന സ്ഥലമായി മലബാറിനെ വിശേഷിപ്പിക്കുന്നു. ജ്യോതിഷത്തിൽ ജനങ്ങൾക്കുണ്ടായിരുന്ന ഉറച്ച വിശ്വാസം ശത്രുക്കൾ മന്ത്രവാദം നടത്തുന്നു എന്നു സ്ഥിതീകരിക്കാനുള്ള ഒരുപാധിയായി വർത്തിച്ചുട്ടൂണ്ടെന്ന വസ്തുത നിഷേധിക്കാൻ വയ്യ. കേരളത്തിൽ ആറ് സദ്മന്ത്രവാദികളും ആറ് ദുർമന്ത്രവാദികളും ഉണ്ടായിരുന്നതായി വില്യം ലോഗൻ അദ്ദേഹത്തിന്റെ മലബാർ മാന്വൽ എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്. പാശ്ചാത്യരാജ്യങ്ങളിൽ കാണുന്നതുപോലെ സമൂഹമോ രാഷ്ട്രമോ മന്ത്രവാദികളെ വേട്ടയാടിയ ചരിത്രം കേരളത്തിലില്ല. പുരുഷന്മാർ മാത്രമായിരുന്നു മന്ത്രവാദകർമ്മങ്ങളിൽ ബന്ധപ്പെട്ടിരുന്നത്. അവരിൽ പ്രമുഖരെ രാജാക്കന്മാർ പോലും തങ്ങളുടെ ശത്രുക്കളെ നിർന്മാർജ്ജനം ചെയ്യാൻ വേണ്ടി വിനിയോഗിച്ചിരുന്നുവത്രെ. നായ കടിക്കുക, പാമ്പുകടിക്കുക, ഭ്രാന്തു പിടിക്കുക, രക്തം ഛർദിക്കുക, ശ്വാസം മുട്ടി മരിക്കുക, വസൂരി തുടങ്ങിയ രോഗങ്ങൾ പിടിപ്പെടുക, കള്ളന്മാരെ നശിപ്പിക്കുക, വശീകരണം, ഒടിക്കുക, കല്ല്യാണം മുടക്കുക തുടങ്ങിയ വിഷയങ്ങളിൽ ആണ് ശത്രുക്കളെ അടിപ്പെടുത്താൻ മന്ത്രവാദികൾ ശ്രമിച്ചിരുന്നത്.

ദുർമന്ത്രവാദം

ആദിമവാസികളുടെ കയ്യിൽ മന്ത്രവാദവും പ്രാകൃതമായിരുന്നു. 

താമസിക മൂർത്തികളെ ചിലപ്പോൾ മദ്യം, മാംസം, രക്തം എന്നിവ നൽകി ആരാധിച്ചു. ദ്രാവിഡാചാരങ്ങളിലും അതിനെ പിൻപറ്റി വളർന്ന ശാക്തേയപൂജയിലും മത്സ്യം, മാംസം, മദ്യം എന്നിവ ഉപയോഗിക്കുകയും കഴിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇത് ദുർമന്ത്രവാദത്തിന്റെ ഭാഗമായല്ല, ശാക്തേയ മതക്കാരുടെ ആചാരങ്ങൾ മാത്രമായാണ് കണക്കാക്കുന്നത്. പറശ്ശിനിക്കടവ് മുത്തപ്പൻ തുടങ്ങിയ ദ്രാവിഡ ക്ഷേത്രങ്ങളിലും മറ്റും മത്സ്യവും മദ്യവും പൂജക്കായി ഉപയോഗിക്കുന്നതും മറ്റും ഉദാഹരണമാണ്. ഉത്തരേന്ത്യയിൽ പലയിടത്തും ദുർമന്ത്രവാദം രഹസ്യമായി ഇന്നും നടത്താറുണ്ട് എന്ന് പറയപ്പെടുന്നു. 

നഗ്നപൂജ, നരഹത്യ മുതലായവ നടത്തി നിധി കിട്ടുന്നതിനും വശീ കരണത്തിനും മറ്റുമായിട്ടാണിത് നടത്തുന്നത്. ബലിപെരുന്നാളിനോടനുബന്ധിച്ചു ഇസ്ലാം മതവിശ്വാസികളും, ചില ഹൈന്ദവരും ഭക്ഷണത്തിനായി മൃഗബലിയും കോഴിബലിയും നടത്താറുണ്ട്. എന്നാൽ ഇതൊന്നും ദുർമന്ത്രവാദത്തിന്റെ ഭാഗമായിട്ടല്ല മറിച്ചു മതാചാരമായിട്ടാണ് കണക്കാക്കുന്നത്. ദുർമന്ത്രവാദി പലപ്പോഴും താമസികഭാവം കൈകൊള്ളാറുണ്ട്. അപ്പോൾ കർമിയും മദ്യപാനവും രക്തപാനവും മാംസാഹാരം കഴിക്കുകയും ചെയ്യുന്നു. മിക്കപ്പോഴും പ്രത്യാക്രമണമാണ് ദുർമന്ത്രവാദിയുടെ രീതി. വശ്യം, മാട്ട്, മാരണം, അറബി മാന്ത്രികം എന്നിവയാണ് പൊതുവേ ഇവർ ചെയ്യുന്നത്. കുടുംബകലഹം, അനാരോഗ്യം, ധനനാശം, ബന്ധുനാശം(ഒടുവിൽ മരണം) എന്നിവക്കായി ദുർമന്ത്രവാദികൾ മാട്ടവും  മാരണവും നടത്തുന്നു.

ചിലപ്പോൾ മന്ത്രവാദം ഏകവസ്ത്രമായോ നിർവസ്ത്രമായോ വേണം ചെയ്യാൻ, മന്ത്രവാദി മാത്രമല്ല, പ്രതിയും നഗ്നരാകണം. ഈ പ്രമാണത്തിന്റെ പിന്നിലും ഒരു പ്രാകൃത മനോഭാവമാണല്ലോ കുടികൊള്ളുന്നത്. പ്രകടനമാണ് ദുർമന്ത്രവാദത്തിലെ മുഖ്യഘടകം. കർമി വെളിച്ചപ്പാടിനെ പോലെ ഉറഞ്ഞുതുള്ളൂകയും പ്രതിയെ പിടികൂടിയുള്ള മൂർത്തികളെക്കുറിച്ചും അവരുടെ ഉപദ്രവശാന്തിക്കായി ചെയ്യേണ്ട കർമങ്ങളെക്കുറിച്ചും വെളിപാടുപോലെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. എന്നാൽ ഇതിനൊന്നും ശാസ്ത്രീയമായി യാതൊരു തെളിവുമില്ല എന്നുള്ളതാണ് വസ്തുത. 

പ്രാചീന ജനതയുടെ ജീവിതപ്രാരാബ്ധങ്ങൾ ആവാം അവരെ ഇത്തരം ആചാരങ്ങളിലേക്കും വിശ്വാസങ്ങളിലേക്കും നയിച്ചതെന്ന് കരുതപ്പെടുന്നു.

ഹൈന്ദവാചാരപ്രകാരം പ്രധാനമായും വൈഷ്‌ണവം, ശാക്തേയം, ശൈവം എന്നീ മന്ത്രവാദരീതികളാണ്‌ നിലവിലുളളത്‌.

കാശി

കാശി

ഉത്തർപ്രദേശ് സംസ്ഥാനത്തെ കാശി വിശ്വനാഥ ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ  ശിവക്ഷേത്രമാണ്. വരുണ, അസ്സി എന്നീ ഗംഗയുടെ പോഷക നദികൾക്കിടയിൽ കിടക്കുന്നതിനാൽ ഈ പ്രദേശം വാരണാസി എന്നും., ഗംഗയുടെ തീരത്തോട് ചേർന്ന് കിടക്കുന്നതിനാൽ ഈ  സ്ഥലം ബനാറസ് എന്നും അറിയപ്പെടുന്നു. പുരാതന കാലം മുതൽക്കേ വിദ്യ തേടി നിരവധിയാളുകളാണ് ബനാറസ്സിൽ എത്തിയിരുന്നത്, (പിൽക്കാലത്തു ബനാറസ്സിൽ ഒരു ഹിന്ദു സർവകലാശാല തന്നെ  സ്ഥാപിക്കപെട്ടിട്ടുണ്ട്) പണ്ഡിതന്മാരുടെ ചർച്ചകൾ കൊണ്ടും,  സംവാദങ്ങൾ കൊണ്ടും ഈ തീരം എന്നും  ധന്യമായിരുന്നു. കാശി എന്നതിന് പ്രകാശമാനം എന്നും അർത്ഥമുണ്ട്. എല്ലാകാലത്തും  ജ്ഞാനത്താൽ ദീപ്തമായിരുന്നു കാശി എന്നാണ് ഈ വാക്കിന് അർത്ഥം.

 കാശി നഗരത്തിലേയ്ക്ക് പ്രവേശിക്കുവാൻ എഴ് പ്രവേശന കവാടങ്ങളാണുള്ളത്. ഓരോ കവാടവും കടന്ന് മഹാശിവ സന്നിധിയിലെത്തുന്ന ഏതൊരാളുടെയും സർവ്വപാപങ്ങളും ഒഴിഞ്ഞു പോകുമെന്നാണ് വിശ്വാസം.ശവദാഹത്തിനും മരണാനന്തരകർമ്മങ്ങൾക്കും പിതൃതർപ്പണത്തിനുമായി നിത്യം  ലക്ഷക്കണക്കിനാളുകളാണ് കാശിയിലെത്തുന്നത്. നിരവധി  ക്ഷേത്രങ്ങളുള്ള കാശിയിലെ  ഏറ്റവും പ്രധാനപ്പെട്ടത് വിശ്വനാഥ ക്ഷേത്രമാണ്. ഭാരതത്തിലെ 12 ജ്യോതിർലിംഗങ്ങളിലൊന്നാണ് കാശിയിലേത്. 7 അടി ഉയരമുള്ള നന്തികേശന്റെ കല്ലിൽ കൊത്തിയ രൂപം കിഴക്ക് ഭാഗത്തായി പ്രതിഷ്ഠിച്ചിരിക്കുന്നു. വടക്കു ഭാഗത്തുള്ള “ജ്ഞാനവ്യാപി”എന്നവിശുദ്ധ കിണറിൽ നിന്നാണ് ശിവലിംഗം ലഭിച്ചതെന്ന് കരുതുന്നു. ശ്രീ ശങ്കരാചാര്യരാണ് കാശിയിലെ ഇന്നത്തെ നിലയിലുള്ള ശിവപൂജയ്ക്ക് തുടക്കമിട്ടത് എന്നാണ് കരുതുന്നത്  വിനായകൻ, മഹാവിഷ്ണു, കാലഭൈരവൻ തുടങ്ങി ഉപദേവതാ  ശ്രീകോവിലുകളും വിശ്വനാഥക്ഷേത്രത്തിലുണ്ട്. മംഗല ആരതി, ഭോഗ് ആരതി,സന്ധ്യാ ആരതി,ശൃംഗാര ആരതി എന്നിവയാണ് ഇവിടുത്തെ പ്രധാന പൂജകൾ. ശിവരാത്രിയാണ് ഇവിടുത്തെ ഏറ്റവും വലിയ മഹോത്സവം.

ദശാശ്വമേധ് ഘാട്ട്

"പ്രകാശനഗരം “എന്നു വാരണാസിക്കു പേര് നേടിക്കൊടുത്ത ഗംഗാ ആരതി നടക്കുന്നത് ദശാശ്വമേധ് ഘാട്ടിലാണ്.ഭക്തിസാന്ദ്രമായ സന്ധ്യയിൽ പൂജാരികൾ ഗംഗയ്ക്ക് ആരതി നടത്തുന്ന സ്ഥലം.അപ്രത്യക്ഷനായ പരമശിവനെ കണ്ടെത്തുന്നതിനായി ബ്രഹ്മാവ് പത്തു കുതിരകളെ വച്ച് യാഗം നടത്തിയ സ്ഥലമായതിനാലാണ് ഈ സ്ഥാലത്തിന് ഈ പേര് സിദ്ധിച്ചത്. 

അസിഘാട്ട്

ശുംഭനിശുംഭൻമാരെ വധിച്ച ശേഷം ദുർഗാദേവി വാൾ ഉപേക്ഷിച്ച സ്ഥലമാണ് അസിഘാട്ട്. ബോധിവൃക്ഷവും അതിനു കീഴിലുള്ള ശിവലിംഗവും ഇവിടെയുണ്ട്. അസി നദി ഗംഗയിൽ സംഗമിക്കുന്ന ഇടം കൂടിയാണ് ഇത്.  

മണികർണിക ഘാട്ട്

ഇവിടെ ദഹിപ്പിച്ചാൽ പുനർജ്ജന്മമുണ്ടാവില്ലെന്നും,ഭഗവത് പാദങ്ങളിൽ ലയിച്ചു ചേരുമെന്നുമാണ് വിശ്വാസം, അതിനാൽ ശ്മശാനതീരം കൂടിയാണ് മണികർണിക ഘാട്ട്. 

ഹരിശ്ചന്ദ്ര ഘാട്ട്

സത്യസന്ധതയുടെ പര്യായമായ രാജാ ഹരിശ്ചന്ദ്രൻ  അവസാനകാലം കഴിച്ചു കൂട്ടിയ ശ്മശാന തീരം. 

തുളസിഘാട്ട്

തുളസി രാമായണം എന്ന രാമചരിത മാനസം കവി തുളസീദാസ് രചിച്ചത്  ഇവിടെയിരുന്നാണ്.

ഹനുമാൻ ഘാട്ട് (രാമേശ്വരം ഘാട്ട് )

ശ്രീരാമൻ തന്റെ ഭക്തനോടുള്ള പ്രിയമറിയിക്കാൻ പണിത ക്ഷേത്രം ഹനുമാൻ ഘാട്ടിലാണ്.

റാണാമഹൽ ഘാട്ട്

റാണാ മഹൽ ഘാട്ടിൽ ചെറിയൊരു കൊട്ടാരവും പണി കഴിപ്പിച്ചിട്ടുണ്ട്. ദർഭംഗാ ഘട്ട്, മൻമന്ദിർ ഘാട്ട്,കേദാർ ഘാട്ട്, ശിവ ഘാട്ട് എന്നിങ്ങനെ ഘാട്ടുകളുടെ നീണ്ട നിര തന്നെയിവിടെയുണ്ട്... ബോധിസത്വൻ തപസ്സിരുന്നതും  അഘോരികളും ഇവിടുത്തെ അന്തേവാസികളാണ്. പൗരാണിക ശാസ്ത്രീയ സംഗീതശാഖകളായ “തുമ് രി, ദ്രൗപദ്, സംഗീതശാഖകളുടെ ജന്മനാടും  ഝാൻസി റാണി, ലക്ഷ്മീഭായ്, കബീർദാസ്, തുളസിദാസ്, തുടങ്ങിയവർക്ക് ജന്മംകൊടുത്ത പുണ്യ ഭൂമിയും വാരണാസി തന്നെ.

7 May 2020

ഹനുമാനും ഭാര്യയായ സുവർച്ചല ദേവിയും

"ഹനുമാനും ഭാര്യയായ സുവർച്ചല ദേവിയും"

വളരെ ഏറെ സംശയങ്ങൾ അടങ്ങിയ ഒരു ദേവതയാണ് ഹനുമാൻ പ്രത്യേകിച്ച് സാധാരണക്കാർക്ക് ഹനുമാനെ ഉപാസിക്കാനും ആരാധിക്കാനും ചില സംശയങ്ങൾ നിലനിൽക്കുന്നുണ്ട് പൊതുവെ ഉള്ള ധാരണ.  ബ്രഹ്മചര്യം എന്നാൽ വിവാഹം കഴിക്കാതെ ഇരിക്കലോ സ്ത്രീ സംസർഗം ഇല്ലാതെ ഇരിക്കലോ അല്ല അങ്ങനെ ആക്കി തീർത്തതാണ് .സത്യം .ധർമ്മം .നിഷ്ഠ .ആചരണം എന്നിവ പാലിക്കുന്നവൻ ആകുന്നു ..
"ബ്രഹ്മചര്യം" ചരേതി ബ്രഹ്മ " ഇതി ബ്രഹ്മാചര്യ  ബ്രമ്ഹവുമായി ചരിക്കുക ആചാര വിചാര അനുസന്ധാങ്ങളിലൂടെ. ഭക്ഷണം ആത്മീയതയ്ക് തടസമല്ല ..

ഹനുമാനും സുവർച്ചലദേവിയും 

അനവധി സന്ദര്ഭങ്ങളിലൂടെ ഈ കഥ പറയുന്നുണ്ട് 
താന്ത്രികമായി ഉള്ള കഥ ഭാഗത്തെ പറയാം ..

കാമാഖ്യയിൽ വാമാചാരം പഠിക്കാൻ പോകുകയും സുന്ദരിയായ യോഗിനിയെ വിവാഹം കഴിക്കുകയും ചെയ്തു. ഹനുമാനും സുവർച്ചല ദേവിക്കും മകര ധ്വജൻ എന്ന മകൻ ഉണ്ടായതായി പറയുന്നു കൂടാതെ മകരഗർഭൻ എന്ന മകനും കൂടെ ഉണ്ടെന്നും അതല്ല ഇവർ രണ്ടു പേരും ഒന്നാണെന്നും വാദം ഉണ്ട്. തന്ത്ര ശാസ്ത്രത്തിൽ. രാമായണ കഥ പാത്രങ്ങളായവർ ഉപാസിച്ച ശ്രീ വിദ്യ മന്ത്രം പറയുന്നു. ഹനുമാൻ ഉപാസിത ശ്രീ വിദ്യ മന്ത്രം. ശ്രീ രാമോ ഉപാസിത ശ്രീ വിദ്യ മന്ത്രം. ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ, വസിഷ്ഠൻ, ദശരഥൻ, വിഭീഷണൻ, രാവണൻ, ഇന്ദ്രജിത്, മേഘനാഥൻ, ശുക്രാചാര്യർ തുടങ്ങിയ നിരവധി മന്ത്രങ്ങൾ ഉണ്ട് ഇവരെല്ലാം ശ്രീ വിദ്യ ഉപാസകർ ആയിരുന്നെന്നു പറയുന്നു. രാമായണത്തിൽ അനവധി ഇടങ്ങളിൽ ഉപാസനാഖാണ്ഡത്തിൽ വാമാചാരത്തെ പറയുന്നു ...

രാമായണം യുദ്ധ ഖാണ്ഡത്തിലേക്കു നോക്കാം ....

"തഥസ്തു ഹൃത ഭോക്താകരം 
  ഹൃദ ഭുക്സ ദൃശ പ്രഭാം 
ജുഹ്വെ രാക്ഷസ ശ്രേഷ്‌ടോ 
മന്ത്രവാദ് വിധി വാത്തതാ"" 

(യുദ്ധ ഖണ്ഡം ..സർഗം 73 ശ്ലോകം 22) 

"സ തന്ത്രാഗ്നി സമാസ്തീര്യ 
 ശത പത്രൈ -സതോമരൈ
 ഛാഗസ്യ സർവ്വ കൃഷ്ണസ്യ 
 ഗളം ജാഗ്രഹ ജീവത ...( യുദ്ധ ഖാണ്ഡ 73 സർഗ്ഗ 24) അഗ്നിയിൽ കറുത്ത ആടിനെ ബലി കൊടുക്കാൻ ലക്ഷമണനോട് രാമൻ പറയുന്നു യുദ്ധം ജയിക്കാൻ 

"സകൃദവ സമിധ്വസ്യ 
 വിധുമസ്യ മഹാർ ഛിഷേ 
 വഭു വൃസ്താനി ലിംഗാനി 
വിജയം യാന്യ ദര്ശയൻ" 

(കറുത്ത ആടിന്റെ ബലി വിവരണം )

ഇന്ദ്രജിത് വാമാചാരത്തിൽ പ്രത്യുഗിര ദേവിയെ ഉപാസിച്ച വിവരണം നികുംഭില എന്ന ഭാവത്തിൽ ....

"തേന വീരേണ തപസാ 
 വരദാന സ്വയംഭുവാ 
അസ്ത്രം ബ്രഹ്മ ശിരഃ പ്രാപ്തം 
 കാമഗശ്ച തുരംഗമാ ..

"സ ഏഷ സഹ സൈന്യേന 
പ്രാപ്ത  കിലി നികുംഭില 
 യദ്യൂത്തിഷ്ടേത് കൃതം കർമം 
ഹതാൻ സർവാംശ്ച വിദ്ധി ന ...

""നികുംഭിലമ സം പ്രാപ്ത 
മഹുതാഗ്നി ച യോ രിപു 
 ത്വ മാതയിനം ഹന്യതേന്ദ്ര 
ശത്രോ സ തേ വധ 
വരോ ദന്തോ മഹാ ബാഹോ 
സർവ്വ ലോകേശ്വരോണ വൈ 
ഇത്യേവം വിഹിതോ രാജൻവധ 
സ്തസ്യൈഷ വധ ..

ഇങ്ങനെ രാമായണം വാമാചാരത്തെ പ്രകീർത്തിച്ചു കൊണ്ട് അനവധി ശ്ലോകങ്ങൾ ഉണ്ട്. ഹനുമാൻ സുവർച്ചല ദേവിയിലൂടെ വാമാചാരം പഠിച്ചു എന്നും പറയുന്നു 

""ഹനുമാൻ തത്വം" 

പൊതുവെ ഹനുമാൻ എന്ന സങ്കൽപം രാമ ഭക്തൻ ആയിട്ടാണ്. അത് കഥ രചന ആകുന്നു ഹനുമാൻ. സൂപ്പർ കോൺഷ്യസ് ആണ് അതായത് ശ്രീ രാമന്റെ ഉപാസന മൂർത്തിയാണ് ഹനുമാൻ അത് കൊണ്ടാകുന്നു ഹനുമാൻ മന്ത്രത്തിന്റെ  ഋഷി ശ്രീ രാമൻ ആയത്. ശിഷ്യന്റെ മന്ത്രത്തിനു ഈശ്വരൻ ഋഷി ആകുമോ ?  രാമായണം തത്വ വിമർശന ഗ്രന്ഥങ്ങൾ പഠിക്കുക മനസിലാകും ആചാര്യന്മാർ വ്യക്തമായി എഴുതിയിരിക്കുന്നു....