ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 June 2020

ഭഗവതിയുടെ വാളിന്റെ തത്ത്വം

ഭഗവതിയുടെ വാളിന്റെ തത്ത്വം

ഭഗവതിയുടെ കൈവശമുള്ള ആയുധമാണ് വാൾ. പലക്ഷേത്രങ്ങളിലും വാൾ കാണാൻ സാധിക്കും. വാൾ എഴുന്നെള്ളിക്കുന്ന പതിവും ക്ഷേത്രങ്ങളിലുണ്ട്. എന്താണ് വാസ്തവത്തിൽ ഈ വാൾ. സാധാരണ ഗതിയിൽ ഇന്ന് പലർക്കുമില്ലാത്ത ഒന്നാണ് ആത്മധൈര്യം. ആതമവിശ്വാസമില്ല എന്നതിനർത്ഥം ജീവിത യാഥാർത്ഥ്യങ്ങളെ നേരിടാനുള്ള ഭയം അവർക്കുണ്ട് എന്നതാണ്. ജീവിതത്തെക്കുറിച്ചു അവർക്കൊരു ഭയവും ഉത്കണ്ഠയും ഉണ്ട് എന്ന് സാരം. ഈ ഭയത്തെ ആത്മവിശ്വാസമില്ലായമ എന്ന അറിവില്ലായ്മയെ നശിപ്പിക്കുന്നതിന്റെയും ജീവിതപാതയിൽ നേരിടുന്ന വെല്ലുവിളികളെ ഇല്ലാതാക്കുന്നതിന്റെയും പ്രതീകമാണ് വാൾ. ഈ ആയുധം കൈയ്യിലുള്ള ദേവതയെ ഉപാസിക്കുന്നയാൾക്ക് ഒരിക്കലും ഭയമുണ്ടാകുന്നില്ല.

മറ്റൊന്ന് തോൽപരിചയാണ്‌. ദൈനംദിനം നേരിടുന്ന നിരവധി പ്രശ്നങ്ങൾക്കുമുന്പിൽ തകർന്നുവീഴാനുള്ളതല്ല ജീവിതം. അവയെ പ്രതിരോധിക്കാനുള്ള ശേഷി നമുക്ക് ആവശ്യമാണ്. ആ പ്രതിരോധത്തിനുള്ള ആയുധമാണ് തോൽപരിച. പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിന് തോൽപരിചയും അവയെ ഇല്ലാതാക്കുന്നതിന് വാളും ഉപയോഗിക്കുന്നു.

അതായത് ചുരുക്കി പറഞ്ഞാൽ കേരളയീരുടെ ജീവിത വിജയത്തിന്റെ പ്രതീകമാണ് ഈ ദേവതയുടെ ആയുധങ്ങൾ. ഇച്ഛാശക്തിയും ജ്ഞാനശക്തിയും ക്രീയാശക്തിയും പ്രധാനം ചെയ്യുന്ന ത്രിശൂലം, വിജ്ഞാനത്തെ പകർന്നു നൽകുന്ന കപാലം, ജ്ഞാനത്തിന്റെ പ്രതീകമായ സോമം, നേരിടുന്ന പ്രതിസന്ധികളെ മുഴുവൻ തടഞ്ഞു നിർത്താനാകുന്ന പരിച, അവയെ ഇല്ലാതാക്കാനാകുന്ന വാൾ ഇതാണ് കേരളത്തിന്റെ കുലദേവതയായ ഭദ്രകാളിയുടെ ആയുധങ്ങൾ. കുലദേവത എന്നത് കൗളവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. കൗള സമ്പ്രദായത്തെ ആചരിക്കുന്നവർ കുലത്തിലാണെന്നു പറയാം. ശിവനും ശക്തിയും അഭിന്നമായി നിൽക്കുന്ന അവസ്ഥയാണ് കൗളം. ഇങ്ങനെ ജീവിതത്തിൽ അവനവന്റെ ഉള്ളിലുള്ള നൈസർഗ്ഗികമായ വിചാരധാരകളെ ഉണർത്തി ജീവിത വിജയം നേടാനുള്ള ആഹ്വാനമാണ് കുലദൈവത്തെയുടേത്. ക്ഷേമരാജൻ ശിവസൂത്രങ്ങൾക്കെഴുതിയ വിമർശിനി എന്ന വ്യഖ്യാനത്തിൽ ഇക്കാര്യം സുവ്യക്തമായിതന്നെ പറഞ്ഞിട്ടുണ്ട്.

  

28 June 2020

വനസ്പതി രത്നങ്ങൾ

വനസ്പതി രത്നങ്ങൾ

രത്നങ്ങള്‍ മനുഷ്യ ജീവിതത്തിന്‍റെ ഗതിയെ സ്വാധീനിക്കുമെന്നാണ് ജ്യോതി ശാസ്ത്രകാരന്‍‌മാര്‍ പറയുന്നത്. മനുഷ്യ മനസ്സിന് സന്തോഷം പകരുന്നത് എന്തോ അതിനെയാണ് ജ്യോതിഷത്തില്‍ രത്നമെന്ന് വിളിക്കുന്നത്. ഭൂമിയില്‍ രത്നങ്ങള്‍ക്ക് ബാഹുല്യമേറുമെങ്കിലും ഇവയില്‍ 102 എണ്ണമാണ് പ്രാധാന്യമുള്ളത്.

കഷ്ടതകള്‍ മാറ്റാനും ഇഷ്ട ഫല സിദ്ധിക്കും ഇതിനൊക്കെ ഉപരി സന്തോഷം, മനസ്സമാധാനം എന്നിവ പ്രദാനം ചെയ്യാനും രത്നങ്ങള്‍ക്ക് കഴിവുണ്ടെന്നാണ് ശാസ്ത്ര വിധി. എന്നാല്‍, എല്ലാവര്‍ക്കും എല്ലാ രത്നങ്ങളും ധരിക്കാനാവില്ല. അതിന് ചില കണക്കു കൂട്ടലുകള്‍ ആവശ്യമാണ്.

ജന്മനക്ഷത്രം, ദശാപഹാരം, സൂര്യരാശി, ഭാഗ്യാധിപന്‍ എന്നിവ അനുസരിച്ചാണ് അനുയോജ്യമായ രത്നം തിരഞ്ഞെടുക്കുനത്.

ഒരാളുടെ ജാതകത്തില്‍ ബലഹീനത ഉണ്ടെങ്കില്‍ ആ ഭാവത്തിന്‍റെ അധിപനു വേണ്ട രത്നമാണു ധരിക്കേണ്ടത്‌. ഗ്രഹനില നോക്കി സമയനിര്‍ണ്ണയം നടത്തി രത്നങ്ങള്‍ ധരിക്കാം.

ചിലര്‍ ലഗ്നാധിപനെ നോക്കി അതിനു ചേര്‍ന്ന രത്നങ്ങളാണ്‌ ധരിക്കാറുള്ളത്‌. അല്ലെങ്കില്‍ ഇഷ്ടഭാവവുമായി ബന്ധപ്പെട്ട ഗ്രഹത്തിന്‍റെ രത്നം ധരിക്കുന്നു.

അനിഷ്ട സ്ഥാനത്ത്‌ അനിഷ്ട സ്ഥാനാധിപന്മാരുടെ രത്നം ധരിച്ചാല്‍ ആപത്തു വന്നു ചേരും എന്നാണ്‌ അനുഭവം. അതുകൊണ്ട്‌ രത്നങ്ങള്‍ തെരഞ്ഞെടുത്ത്‌ ധരിക്കുന്നത്‌ വളരെ സൂക്ഷിച്ചുവേണം.

നവഗ്രഹ ശാന്തിക്കായാണ്‌ നവരത്ന മോതിരം ധരിക്കാറ്‌. ഇത്‌ ഗ്രഹദോഷങ്ങള്‍ക്ക്‌ പൊതുവേ ആശ്വാസമാണെന്നാണ്‌ വിശ്വാസം. നവഗ്രഹ മോതിരം ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്‌.

സൂര്യനു ചുറ്റും മറ്റ്‌ ഗ്രഹങ്ങള്‍ സഞ്ചരിക്കുകയാണല്ലോ ചെയ്യുന്നത്‌. അതേ മട്ടിലാണ്‌ മോതിരത്തില്‍ രത്നങ്ങളുടെ വിന്യാസവും. നവരത്നമോതിരത്തിന്‍റേ നടുക്ക്‌ സൂര്യന്‍റെ രത്നമായ മാണിക്യമാണ്‌ വയ്ക്കുക.

പ്രദക്ഷിണ ക്രമത്തില്‍ പറയുകയാണെങ്കില്‍ ഏറ്റവും മുകളില്‍ (വടക്ക്‌ ദിശയിലായി) വ്യാഴത്തിന്‍റെ രത്നമായ പുഷ്യരാഗം. തൊട്ടടുത്ത്‌(വടക്ക്‌ കിഴക്ക്‌) ബുധന്‍റെ രത്നമായ മരതകം, പിന്നെ (കിഴക്ക്‌) ശുക്രന്‍റെ രത്നമായ വജ്രം, തെക്കു കിഴക്കായി ചന്ദ്രന്‍റെരത്നമായ മുത്ത്‌എന്നിവയായിരിക്കും.

തെക്കായി ചൊവ്വയുടെ രത്നമായ പവിഴം, തെക്കു പടിഞ്ഞാറായി രാഹുവിന്‍റെ നക്ഷത്രമായ ഗോമേതകം, പടിഞ്ഞാറായി ശനിയുടെ രത്നമായ ഇന്ദ്രനീലം, വടക്കു പടിഞ്ഞാറായി കേതുവിന്‍റെ രത്നമായ വൈഡൂര്യം എന്നിവ ഘടിപ്പിക്കണം.

രത്നങ്ങള്‍ക്കായി പണം ചെലവാക്കാന്‍ ഇല്ലാത്തവര്‍ക്ക്‌ മറ്റൊരു പോംവഴിയുണ്ട്‌ - ചില ഔഷധ സസ്യങ്ങളുടെ വേര്‌ ധരിച്ചാലും രത്നങ്ങളുടെ ഗുണ ഫലങ്ങള്‍ സിദ്ധിക്കും.

ഓരോ രത്‌നത്തിനും പകരമായി ഉപയോഗിക്കാന്‍ പറ്റുന്ന ഔഷധ വേരുകള്‍ ആചാരന്യന്മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. ഓരോ ഗ്രഹത്തിന്‍റെയും ആനുകൂല്യം സ്വന്തം ജീവിതത്തില്‍ ലഭ്യമാക്കാന്‍ അവയ്‌ക്ക്‌ അനുയോജ്യമായ ഔഷധ സസ്യത്തിന്‍റെ വേര്‌ ധരിച്ചാല്‍ മതിയാകും.

സൂര്യന്‍ - കൂവളത്തിന്‍റെ വേര്‌
ചന്ദ്രന്‍ - ചതുരക്കള്ളിയുടെ വേര്‌
വ്യാഴം - ചെറുതേക്കിന്‍റെ വേര്‌
ശനി - കച്ചോലത്തിന്‍റെ വേര്‌
ശുക്രന്‍ - സിംഹപുച്ഛത്തിന്‍റെ വേര്‌
ബുധന്‍ - വൃദ്ധവാര മരത്തിന്‍റെ വേര്‌
ചൊവ്വ - സര്‍പ്പനാക്കിന്‍റെ വേര്‌
രാഹു - മലയചന്ദനത്തിന്‍റെ വേര്‌
കേതു - അമുക്കുരത്തിന്‍റെ വേര്‌
എന്നിവയാണ് നവരത്നങ്ങളുടെ ഔഷധ വേരുകള്‍ .ഇതിനെ വനസ്പതി രത്നങ്ങൾ എന്നു പറയുന്നത്.

വനസ്പതി രത്നങ്ങള്‍ ധരിച്ചാലും ദുഷ്ടശക്തികളില്‍ നിന്നും ദൃഷ്ടി ദോഷത്തില്‍ നിന്നും അപകടത്തില്‍ നിന്നും ഭൂത പ്രേതങ്ങളുടെ ഉപദ്രവത്തില്‍ നിന്നും രക്ഷ നേടാനാവും എന്നാണ് വിശ്വാസം.

21 June 2020

ആയുർവേദത്തിന്റെ നാനോ തലങ്ങൾ

ആയുർവേദത്തിന്റെ നാനോ തലങ്ങൾ

അതിഗഹനതയും ഉദാരകതയും  ഒന്നിച്ചുസമ്മേളിക്കുന്ന, അതിന്റെ പ്രായോഗികതയുടെ ലോകത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ആയുർവേദത്തിന്റെ ഏറ്റവും ഉദാരമായ വാക്കാണ് പ്രഭാവം - ഈ വാക്കിനെ നിത്യോപയോഗത്തിലൂടെ ഇത്രയും വളർത്തിയെടുത്തത് ശാസ്ത്രസാങ്കേതിക വിദ്യയുടെ തലതൊട്ടുപ്പന്മാർ ആരുമല്ല; ഭാരതത്തിലെ സാധാരണക്കാരാണ്; അമ്മമാരാണ്.

അരിഷ്ടങ്ങൾ, ആസവങ്ങൾ, ഘൃതങ്ങൾ, കഷായങ്ങൾ, ഭസ്മങ്ങൾ, ഗുളികകൾ, കൽക്കങ്ങൾ ഇത്രയും വിപുലമായ ഔഷധങ്ങൾ ഏതൊരു സാധാരണക്കാരനും വളരെ ലളിതമായി, വീടുകളിൽ ഉണ്ടാക്കാമെന്നതാണ് ആയുർവേദത്തിന്റെ പ്രയോഗചാതുരിയിലെ ഏറ്റവും വലിയ പ്രഭ. ആയുർവേദ ആചാര്യന്മാരായ ചരകനെയൊ, സുശ്രുതനെയൊ, വഗ്ഭടനെയൊ, വംഗസേനനെയൊ, ഭേളനെയൊ; ബാലചികിത്സാഗ്രന്ഥങ്ങളെയൊ, സഹസ്രയോഗമോ ആസ്പദമാക്കിയുണ്ടാക്കുന്ന ഏതൊരു ഔഷധവുമായ്ക്കോട്ടെ - അതൊക്കെ കേരളത്തിലെ ഏതൊരു സാധാരണക്കാരനും വളരെ ലളിതമായി ഉണ്ടാക്കാം; കേവലമൊരു മൺകലം വാങ്ങിച്ച് എവിടെവെച്ചും; ഏതുസമയത്തും വെയ്ക്കാവുന്നതാണ് കഷായം; ഒരു കല്ലിൽ അരച്ച് ഉരുട്ടിയെടുക്കാവുന്നതാണ് ആയുർവേദ ഗുളികകൾ - നല്ല ഉറപ്പുള്ള ഒരു മൺകലം ഉണ്ടെങ്കിൽ, കഷായംവെച്ച് അതിൽ ചേർക്കേണ്ടുന്ന ശർക്കരാദിയായവ ചേർത്തോ; സ്വരസമെടുത്തതിൽ ശർക്കരാദിയായവ ചേർത്തോ അരച്ചുചേർത്ത് കലത്തിന്റെ വായകെട്ടി മണ്ണിൽ കുഴിച്ചിട്ടുവെയ്ക്കാം. പിന്നെ അതിന്റെ സന്ധാനം കഴിഞ്ഞെടുത്താൽ കിട്ടുന്നതാണ് അരിഷ്ടാസവങ്ങൾ. സാർവ്വലൗകികമായി എവിടെയും, ഏതൊരാൾക്കും ഈ ഔഷധങ്ങളെല്ലാം ഉണ്ടാക്കുവാൻ കഴിയുമെന്നിരിക്കെ, എത്രയെത്ര ലളിതമാണ് ആയുർവേദത്തിന്റെ ഔഷധനിർമ്മാണക്രമമെന്ന് ആലോചിച്ച് ആരും അത്ഭുതപ്പെട്ടുപോകും. അതേസമയം, ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഏതെങ്കിലുമൊരു ഔഷധം ഇത്രയും ലളിതമാണോ; ജനങ്ങൾക്ക് ഉണ്ടാക്കി ഉപയോഗിക്കാൻ തക്കവണ്ണം ലളിതമാണോ എന്നുകൂടി താരതമ്യംചെയ്ത് ശ്രദ്ധിക്കാവുന്നതാണ്.

ആയുർവേദ ഔഷധങ്ങളുടെ നിർമ്മാണപ്രക്രിയയിൽ അല്പംകൂടി കടന്നതാണ് ലോഹങ്ങളുടെ ഉപയോഗം; അതും സാധാരണക്കാർക്കുപോലും ചെയ്യാം. ഓരോ ഗ്രാമത്തിലും കാണാവുന്നതാണ് കൊല്ലന്റെ ഉലകൾ; തട്ടാന്മാരുടെ ഉലകൾ. ഉലകളിൽ കരിയിട്ട് തീയുംകൊടുത്ത് ഊതിത്തെളിച്ച് അതിനകത്തേയ്ക്ക് ലോഹങ്ങളിട്ടാൽ ഉരുകുകവരെ ചെയ്യും. ഇങ്ങനെ നല്ലതുപോലെ ചുട്ടുപഴുപ്പിച്ച ലോഹങ്ങളെ നേരെ ഗോമൂത്രത്തിൽ മുക്കുക; തൈലത്തിൽ ആദ്യം മുക്കുക; വീണ്ടും ഗോമൂത്രത്തിൽ മുക്കുക. ഇങ്ങനെ ഏഴുതവണ മുക്കിയാൽ അവ ശുദ്ധമാകും. ശുദ്ധീകരിച്ചുകഴിഞ്ഞാൽ, ആയുർവേദഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്ന ഔഷധസസ്യങ്ങൾ അരച്ചുചേർത്തോ അല്ലെങ്കിൽ അവയുടെ സ്വരസംചേർത്തോ വില്ലകളാകുന്നു; അതായത് പരത്തിയുണക്കുന്നു. ഒരേ വലിപ്പമുള്ള രണ്ട് മൺകലങ്ങളെടുത്ത് അവയുടെ വായയുടെ വക്കുരച്ച് ഒരുപോലെയാക്കി, ഒന്നിൽ ഈ വില്ലവെച്ച് മറ്റേകലം അതിനുമുകളിൽ വെയ്ക്കും. ഒരു തുണികഷ്ണത്തിൽ അല്പം ഉഴുന്നുമാവുകൊണ്ട് തേച്ചുപിടിപ്പിച്ച്, ആ കലങ്ങളുടെ ചേർന്നിരിക്കുന്ന വായകളിൽ അത് ചുറ്റിവെയ്ക്കും, പിന്നെ ചിതൽപുറ്റുമണ്ണുകൊണ്ടൊ, കളിമണ്ണുകൊണ്ടോ `ശീലമൺ` ചെയ്ത് ഉണക്കാൻ വെയ്ക്കും. കുക്കുടപുടത്തിനോ, ഗജപുടത്തിനോ തറയിൽ കുഴിയെടുത്ത്, അടുപ്പുണ്ടാക്കി അതിന്മേൽ കലം വെയ്ക്കും. അടുപ്പിൽ ഉണങ്ങിയ ചാണകവരളിയിട്ട്, സാംഗശീതീകരണരീതിയിൽ തീയിടും. അങ്ങനെ ചുട്ട്, തണുത്തുകഴിഞ്ഞ് എടുത്തുനോക്കിയാൽ അതിനകത്തെ ലോഹം ഭസ്മമായി മാറിയിട്ടുണ്ടാകും - ഇത്രയും ലളിതമാണ് ഇതിന്റെ നിർമ്മാണക്രമം; ഏതൊരു സാധാരണക്കാരനും അവന്റെ ആവശ്യാനുസരണം ലളിതമാണ് ഈ നിർമ്മാണക്രമമെന്നത് ശ്രദ്ധേയമാണ്.

രസതന്ത്രത്തിലെ ആൽക്കമിയെ, ലോഹമാരണം; ലോഹശുദ്ധീകരണം സാധാരണക്കാർക്കുപോലും ചെയ്യാം. ഇങ്ങനെ വളരെ ശ്രദ്ധാപൂർവ്വം ലോഹത്തെ ഭസ്മീകരിച്ച് അതിൽ നിന്ന് ഒരു നുള്ള് ഭസ്മമെടുത്ത് വെള്ളത്തിന് മുകളിലിട്ടുനോക്കിയാൽ, അത് വെള്ളത്തിൽ താഴാത്ത അവസ്ഥയിലായെങ്കിൽ അത് ഉപയോഗിക്കാം. ഇങ്ങനെ ശുദ്ധീകരിച്ചെടുക്കുന്ന ഓരോ ഭസ്മങ്ങളിൽ ഓരോന്നും ഇന്നയിന്ന രോഗങ്ങൾക്ക് ഉപയോഗിച്ചാൽ ഫലപ്രദമാണെന്ന് പറയുന്നത് സാധാരണക്കാരാണ്. അവർ ഇങ്ങനെ അനുഭവംകൊണ്ട് പറയുമ്പോൾ, ആധുനിക വൈദ്യശാസ്ത്രം രോഗനിർണ്ണയത്തിന് ചെലവഴിക്കുന്ന ഗവേഷണങ്ങളുടെ കാലവും പണവും വെച്ചുനോക്കുമ്പോൾ, അതിന്റെ എത്രയോ മടങ്ങാണ് ചികിത്സാശാസ്ത്രത്തിൽ ആയുർവേദം ചെലവഴിച്ചതെന്ന് മനസ്സിലാക്കാവുന്നതാണ്.

സമഗ്രമായ ഒരു ചികിത്സാശാസ്ത്രമാണ് ജനങ്ങൾക്ക് ആവശ്യം; അപ്പോൾ രോഗനിർണ്ണയവും പ്രധാനമാണ്. രോഗം നിർണ്ണയിച്ചുകഴിഞ്ഞാൽ അത് ചികിത്സിച്ചുമാറ്റുകയാണ് ആവശ്യം. അതേസമയം രോഗം നിർണ്ണയിച്ചുകഴിഞ്ഞ് അതിനെ ചികിത്സിച്ചുമാറ്റാൻ അറിയില്ലെങ്കിലോ, രോഗനിർണ്ണയമെന്നത് ദുഃഖപൂർണ്ണമാകും; അത് മനുഷ്യന്റെ സ്വസ്ഥതയെ നശിപ്പിക്കും. ഈയൊരു അവസ്ഥയെ നന്നായി അറിഞ്ഞ്, ജീവിതായോധനത്തിന്റെ എല്ലാ രംഗവേദികളിലും ചികിത്സാശാസ്ത്രത്തെ സമഗ്രമായി ഉപയോഗിച്ചുകൊണ്ടാണ് പ്രാചീനർ സസ്യത്തിന്റെയും ലോഹത്തിന്റെയും പ്രഭാവത്തെ തരംതിരിച്ചിരിക്കുന്നത് - പ്രഭാവമെന്നത് അജ്ഞേയമാണെന്നും അവർ പറഞ്ഞു.

പ്രഭാവം അജ്ഞേയമാണെന്ന അറിവ് ഔഷധനിർമ്മാണപ്രക്രിയയുടെ തലങ്ങളിൽ  മാത്രമായിരുന്നില്ല, എല്ലാ കർമ്മമേഖലകളിലും അനുഭവംകൊണ്ട് പ്രചീനർ തിരിച്ചറിഞ്ഞിരുന്നു. ഉദാഹരണത്തിന്, കേരളത്തിലെ മൂശാരിമാർ അവരുടെ പണിശാലയിൽ ഓട്ടുപാത്രങ്ങളുംമറ്റും ഉരുക്കിയുണ്ടാക്കുന്ന വേളകളിൽ അന്യരെ അവിടെ പ്രവേശിപ്പിക്കുമായിരുന്നില്ല; അന്യരെ കാണാൻ അനുവദിക്കാതിരുന്നത് മുശാരിക്ക് അതിലെ പ്രഭാവം അറിയുന്നതുകൊണ്ടായിരുന്നു. അതുപോലെതന്നെയാണ് ഔഷധപ്രഭാവത്തെയും അവർ അറിഞ്ഞിരുന്നത്; അതിന്റെ പ്രഭാവതലം അതിസൂക്ഷ്മമായാണ് അവർ ഉപയോഗിച്ചിരുന്നത്.

മെർക്കുറി ഉണ്ടാക്കുന്നതിലെ അതിസൂക്ഷ്മത ശ്രദ്ധിച്ചാൽ, പ്രാചീനർ പ്രഭാവത്തെ എത്രമാത്രം പരിഗണിച്ചുവെന്ന് മനസ്സിലാക്കാവുന്നതാണ്; അതും ഏതൊരു സാധാരണക്കാരനും ഉണ്ടാക്കാവുന്നവിധമാണ് രൂപപ്പെടുത്തിയതും. മെർക്കുറിയുടെ `ഓറാ`(ഛൃല)ണ് ചായില്യം. കുപ്പിച്ചായില്യംകൊണ്ടുവന്ന് ചെറുനാരങ്ങ പിഴിഞ്ഞ നീരിൽ ഇട്ടുവെയ്ക്കും. അത് പകലെടുത്ത് വെയ്ലത്തുവെച്ച് ഉണക്കും; ഏഴോ, പതിനൊന്നൊ, ഇരുപത്തിയൊന്നൊ ദിവസങ്ങളിൽ ഇങ്ങനെ കുപ്പിച്ചായില്യം ഭാവനചെയ്തെടുക്കും. മുകളിൽ പറഞ്ഞതുപോലെ രണ്ട് മൺകലങ്ങൾ വക്കുരച്ച്, ചേർത്തുവെച്ചാൽ ഒരുപോലെ അടഞ്ഞുകിടക്കുമെന്ന് ഉറപ്പാക്കിയെടുക്കും. മുകളിൽ വെക്കുന്ന കലത്തിന്റെ അകത്ത് ചുകന്ന കൊടുവേലിയുടെ ഇല പിഴിഞ്ഞനീരും മുരിക്കില പിഴിഞ്ഞനീരും വെറ്റിലപിഴിഞ്ഞനീരും മാറിമാറി പുരട്ടും; ഇങ്ങനെ ഏഴുതവണ പുരട്ടിയുണക്കിയെടുക്കും. കുപ്പിച്ചായില്യത്തിന്റെ കലത്തിനുമുകളിൽ സ്വരസം പുരട്ടിയെടുത്ത കലംവെച്ച്; ശീലമൺ ചെയ്ത് അടുപ്പിൽവെച്ച് കൊതുമ്പുകൊണ്ട് മന്ദമായി കത്തിക്കും. മന്ദാഗ്നി കത്തിക്കുകയും ഒരു തുണി വെള്ളത്തിൽ നനച്ച് അടപ്പുകലത്തിന്റെ മുകളിൽ നിരന്തരമായിവെച്ച് തണുപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഇങ്ങനെ ഇരുപത്തിനാല് മണിക്കൂർ മന്ദാഗ്നി കത്തിക്കുകയും തണുപ്പിക്കുകയും ചെയ്തുകഴിഞ്ഞാൽ, സ്വരസം പുരട്ടിയിരുന്ന കലം തണുത്തുകഴിഞ്ഞാൽ, അതെടുത്ത് തുറന്ന് അകവശം തുടച്ചെടുത്താൽ ശുദ്ധമായ മെർക്കുറിയാണ് കിട്ടുക - ബാലരസം. ഈ ബാലരസത്തെയാണ്, ചിത്തിരിപ്പാലനീരിലും മുരിങ്ങയിലനീരിലും വെത്തിലനീരിലും കാടിവെള്ളത്തിലുമൊക്കെ അരച്ച് ശുദ്ധിചെയ്തെടുത്ത് ആയുർവേദ ഭിഷഗ്വരന്മാർ ഉപയോഗിച്ചത്.

എത്രയോ നൂറ്റാണ്ടുകൾക്കുമുമ്പാണ് പദാർത്ഥങ്ങളെ ഇങ്ങനെ പ്രഭാവമറിഞ്ഞ് ഉപയോഗിക്കാൻ പ്രാചീനഭാരതീയർ പഠിച്ചതും, ഉപയോഗിച്ച് മാരകരോഗങ്ങളെവരെ മാറ്റിയെടുത്തതും; സാധാരണക്കാരനെവരെ ആ അറിവുകൾ പ്രയോഗിക്കാൻ പ്രാപ്തരാക്കിയതും. എന്നിട്ടാണ് ഈയൊരു വിദ്യാധനത്തെ സർവ്വവിധത്തിലും ഇന്ന് തമസ്ക്കരിക്കുകയും അവയെ ഉപയോഗിക്കുന്ന ആ രീതികളിൽ നിന്നും; ജീവിതരീതികളിൽ നിന്നും സാധാരണക്കാരെ നിഷ്ക്കാസനം ചെയ്ത് ബഹുരാഷ്ട്ര ഭീമന്മാർക്ക് കച്ചവടം കൊഴുപ്പിക്കാൻ വേദിയൊരുക്കുകയും ചെയ്തിരിക്കുന്നത് - സാധാരണ ജനതയ്ക്ക് ഉപയോഗിക്കാവുന്ന ലളിതമനോഹരങ്ങളായ രീതികളെ നിഷ്ക്കാസനംചെയ്ത്, ബഹുരാഷ്ട്രഭീമന്മാർക്ക് ഉന്നതതലത്തിലേക്ക് മൊഴിമാറ്റിയെടുക്കുകയും, അവിടെ ഉപയോഗിക്കുന്നുവെന്ന് ജനത്തെ തെറ്റിദ്ധരിപ്പിക്കുകയും, പഴയ രീതിയിൽ ഉപയോഗിക്കാൻ അറിയുന്നവന്റെ കുടിയിടങ്ങളിൽ, അവനുണ്ടാക്കുതിനെ തുച്ഛമായ വിലകൊടുത്ത് വാങ്ങിക്കുകയും, പിന്നെ ഉന്നതനിലയിൽ ശാസ്ത്രീയമായി ഉണ്ടാക്കിയതെന്ന് തെറ്റിദ്ധരിപ്പിക്കുകയും, വൻവിലയ്ക്ക് അവ വിറ്റഴിക്കുകയും ചെയ്തുവരുന്നത് - ഇത്തരം കച്ചവടസ്ഥാപനങ്ങളെക്കൊണ്ട് ഔഷധമേഖല ഇന്ന് നിറഞ്ഞിരിക്കുകയാണ്. അതേസമയം ഔഷധങ്ങളുടെ ശുദ്ധിക്രമത്തിലും അവ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന വൈതാളികഘട്ടങ്ങളിലും ശ്രദ്ധവെയ്ക്കാതെയാണ് ഇവർ ഔഷധങ്ങൾ വിപണനം ചെയ്ത് പണം കൊയ്യുന്നത്; അവർ വിറ്റഴിച്ച ഔഷധങ്ങൾ ഉപദ്രവകരമാണെന്ന് തെളിഞ്ഞാൽ അതിന്റെ കുറ്റമത്രയും ആയുർവേദത്തിന്റെ തലയിൽ കെട്ടിവെയ്ക്കുകയും ചെയ്യുന്നൊരു അവസ്ഥ - അധികാദായവും വമ്പിച്ച വ്യാപാരവുമാണ് ആധുനികതയുടെ മെച്ചമെന്ന് വ്യാഖ്യാനിക്കുന്ന ബുദ്ധിരാക്ഷസന്മാരെക്കൊണ്ട് ആധുനികലോകം നിറഞ്ഞിരിക്കുന്ന ഈ ഘട്ടത്തിൽ, ദുരിതം അനുഭവിക്കേണ്ടിവരുന്ന സാധാരണക്കാർക്ക് നഷ്ടപ്പെട്ടുപോയ ബോധം തിരിച്ചുകിട്ടേണ്ടത് അനിവാര്യമാകുന്നു. ഇത്തരമൊരു പശ്ചാത്തലത്തിലാണ്, ഔഷധപ്രഭാവത്തെ അറിഞ്ഞ്, അതിലളിതമായി അവരവരുടെ വീടുകളിൽ ചട്ടികളിലും കലങ്ങളിലുമൊക്കെ ഉണ്ടാക്കിയിരുന്ന ഔഷധപ്രക്രിയകളെ സാധാരണക്കാർക്ക് തിരിച്ചുപിടിയ്ക്കേണ്ടി വരുന്നത്.

ആധുനിക ശാസ്ത്രത്തിന്റെ ഇന്നത്തെ ഏറ്റവും അവസാനത്തെ വാക്കാണ് നാനോ ടെക്നോളജി - ഇന്ന് കേരളത്തിൽ ആയുർവേദ ഔഷധനിർമ്മാണ രംഗത്ത് സർക്കാർ - സ്വകാര്യസ്ഥാപനങ്ങൾ ഏറെയുണ്ട്. ഇത്തരം സ്ഥാപനങ്ങൾ നിർമ്മിക്കുന്നതായാലും, നാട്ടിൻപുറത്തെ ഏതെങ്കിലുമൊരു സാധാരണക്കാരനായാലും, പ്രാചീന ആയുർവേദഗ്രന്ഥത്തിൽ പറയുന്ന ഒരു യോഗമനുസരിച്ച്, ഔഷധങ്ങളെല്ലാം കൃത്യമായി ഉപയോഗിച്ച്, വിധിയനുസരിച്ചുള്ള ഒരു കഷായമുണ്ടാക്കുക; അതൊരു കുപ്പിയിലാക്കി കൊണ്ടുപോയി നാനോസ്കോപ്പിൽ വെച്ച് പരിശോധിക്കുക - അത് നാനോതലത്തിൽ പ്രഭാവമുള്ളവയാണെന്ന് ബോദ്ധ്യമാകും; അപ്പോൾ ഒരു സാധാരണക്കാരനുണ്ടാക്കിയ, യോഗമനുസരിച്ച് വിധിയാംവണ്ണം ഉണ്ടാക്കിയ ആയുർവേദ ഔഷധം നാനോതലങ്ങളിൽവരെ പ്രവർത്തിക്കാൻ പോന്നതാണെന്ന് ബോധ്യമാകും. ഇതിന്റെ ഏറ്റവും വിചിത്രമായ വശം, സാങ്കേതികവിദ്യയെ നാനോകാർബൺ ട്യൂബുകളുടെ തലത്തിലേക്കുയർത്താൻ പാശ്ചാത്യ ഗവേഷകർ ഇന്ന് പാടുപെടുമ്പോഴാണ്, നൂറ്റാണ്ടുകൾക്കുമുമ്പ് കണ്ടെത്തിയതും ഇന്നും ഇവിടുത്തെ സാധാരണക്കാരൻവരെ പിന്തുടരുന്നതുമായ ഔഷധങ്ങൾ നാനോതലത്തിലുള്ളതാണെന്ന് ബോധ്യമാകുന്നത്- എന്നിട്ടാണ്, ഇവിടുത്തെ ഔഷധവ്യാപാരികൾ പടിഞ്ഞാറ് നടക്കുന്നത് പുരോഗതിയാണെന്ന് പാടിപ്പുകഴ്ത്തുന്നത്; പടിഞ്ഞാറ് മഴപെയ്താൽ ഇന്ത്യയിൽ കുടപിടിക്കുന്നവരാണ് ഇന്ത്യയിലെ ആധുനിക ഔഷധഗവേഷകർ.

ആയുർവേദ ഔഷധങ്ങളിൽ ഒന്നെടുത്ത് നിങ്ങൾ, നിങ്ങളുടെ നാനോസ്കോപ്പിൽ വെച്ചുനോക്കണം - നിങ്ങൾ കണ്ടെത്താൻ പാടുപെടുന്ന നാനോ കാർബൺ ട്യൂബുകളുടെ തലത്തിൽമാത്രമല്ല അതിനുമപ്പുറം, നാനോ ഡിസ്ക്കുകളുടെ തലത്തിൽവരെ എത്തിച്ചേർന്നവയാണ് ഇവയെന്ന് ബോധ്യമാകും. `സാരസ്വതാരിഷ്ട`വുമൊക്കെ എടുത്ത് പരിശോധിക്കുമ്പോൾ - സ്വർണ്ണം ചേർത്തുമൊക്കെ ഉണ്ടാക്കുന്നതാണ് - ഏതൊരു ആധുനിക ഊർജ്ജതന്ത്രജ്ഞനും അത്ഭുതസ്തബ്ധനായിപോകും. അപ്പോൾ ഇത്രയും ആധുനികമായ ഒന്നാണ്, ഇത്രയും പ്രാചീനമായി ഉണ്ടാക്കപ്പെട്ടതെന്ന് നാം തിരിച്ചറിയണം. ഇത്രയും പ്രാചീനമായൊരു ദർശനവും ഇത്രയും പ്രാചീനമായൊരു ചികിത്സാശാസ്ത്രവുമാണ് ഇവിടത്തെ സാധാരണക്കാരായ അമ്മമാർവരെ അതിലളിതമായി ജീവിതത്തിൽ പിന്തുടർന്നത്. ഇത്രയും ലളിതമായി അവർ ഉപയോഗിച്ചത് ദ്രവ്യത്തിന്റെ എല്ലാ ഭാവതലങ്ങളും നന്നായി മനസ്സിലാക്കിയായിരുന്നില്ലേയെന്ന്, ആദ്യം ആലോചിക്കണം. അപ്പോഴാണ് ഒരു വൈദ്യശാസ്ത്രം സാർവ്വലൗകികവും സമഗ്രവും ജനകീയവുമാണോയെന്ന് വിലയിരുത്താനാകുക.

ശൈവസിദ്ധസമാധിസ്ഥാനങ്ങളിലെ മഹാക്ഷേത്രങ്ങൾ

ശൈവസിദ്ധസമാധിസ്ഥാനങ്ങളിലെ മഹാക്ഷേത്രങ്ങൾ

ശിവപ്രോക്തമായ ആഗമതന്ത്രശാസ്ത്രത്തിലെ ശിവശക്തിസിദ്ധാന്ഥത്തിൽ അധിഷ്ഠിതമായ ആത്മവിദ്യയായ ക്രിയാകുണ്ഡലിനീയോഗ സാധനയിലൂടെ സ്വരൂപസിദ്ധി ആർജ്ജിച്ചവരാണു താഴെ പറഞ്ഞിരിയ്ക്കുന്ന 18 ശൈവസിദ്ധന്മാർ.

 1. നന്ദിദേവർ, 2. അഗസ്ത്യമുനി, 3.തിരുമൂലർ, 4.ഭോഗനാദർ, 5.കൊങ്കണവർ, 6.മച്ചമുനി, 7.ഗോരക്നാദ്, 8.ശട്ടമുനി, 9.സുന്ദരാനന്ദർ, 10.രാമദേവൻ, 11.കുദംബായ് , 12.കർവൂരാർ, 13.ഇടൈക്കടർ, 14.കമലമുനി, 15.വാല്മീകി, 16.പത്ജ്ഞലി. 17.ധന്വന്തരി, 18.പാമ്പാട്ടി.

18 സിദ്ധന്മാരുടെ സമകാലികരും ക്രിയാകുണ്ഡലിനീയോഗസാധനയിലൂടെ സ്വരൂപസിദ്ധി നേടിയ മറ്റുസിദ്ധന്മാർ താഴെ പറയുന്നവരാണു.

19.കൊങ്കേയർ, 20.പുന്നകേശൻ, 21.പുലസ്ത്യൻ,22.പുലഹൻ, 23.അത്രി,24.പുനൈക്കണ്ണർ, 25.പുലിപ്പണി, 26.കാലാംഗി, 27.അഴുഗണ്ണി, 28.അഗപ്പേയർ, 29.തേരയ്യർ, 30.രോമർഷി, 31.അവ്വൈ, 32.കുംഭമുനി, 33.വരാരൂർ, 34.കൂർമ്മമുനി, 35.മാണിക്യവാചർ, 36.തിരുജ്ഞാനസംബന്ധർ, 37.തിരുനാവുക്കരശർ, 38.രാമലിംഗസ്വാമി, 39.കുമാരദീവർ, 40.വസിഷ്ടൻ, 41.ബാബാജിനാഗരാജ്, 42.പട്ടണത്താർ, 43.ഭർത്രുഹരി, 44.പുണ്ണാക്കീശ്വർ, 45.അരുണാചലേശ്വൻ, 46.പീരുമുഹമ്മദ്, 47.സുന്ദരമൂർത്തി, 48.ഗുണംകൂടിമസ്താൻ, 49.തായ്മാനവർ, 50.കടുവള്ളി, 51.ശിവവാക്യർ.

പതിനെട്ടു സിദ്ധന്മാർ സമസ്ഥ ശാസ്ത്രങ്ങളിലും, കലകളിലും വിദഗ്ദരായിരുന്നു വത്രെ. ആയുർവ്വേദം, സിദ്ധവൈദ്ദ്യം,യോഗ,രസവാദം, തത്വചിന്ത, മർമ്മ,ആയോധനവിദ്യ, എന്നിവയിലെല്ലാം വളരെ വിലപ്പെട്ട തമിഴ്, സംസ്ക്ര്യത ഗ്രന്ഥങ്ങൾ ഇവരുടേതായിട്ടുണ്ടത്രെ.

ഈ വിശ്വപ്രപഞ്ചം ശിവശക്ത്യാത്മകമാണെന്നാണു ആഗമശാസ്ത്രം പറയുന്നത്. ഓരോരുത്തരിലും കുടികൊള്ളുന്ന ശക്തിയെ ഉണർത്തിയാൽ പരിണാമവും ബോധപ്രാപ്തിയും കൈവരിച്ച് ആത്മജ്ഞാനവും, ജനനമരണപ്രവാഹത്തിൽനിന്നും മുക്തിയും നേടാൻ കഴിയുമത്രെ.

നമ്മുടെ മൂലാധാരചക്രയോടനുബന്ധിച്ചുള്ള കുണ്ഡത്തിൽ സുഷുപ്തിയിൽ കിടക്കുന്ന കുണ്ഡലിനീശക്തിയെ ഉണർത്തിയാൽ അത് ലിംഗരൂപത്തിലഗ്നിയായി ഉണരും.ഓരോ സ്ര്യഷ്ടിസമയത്തും  ഓംകാരനാദത്തോടെ പ്രചണ്ഡമായ അഗ്നിയായി ഉണരുന്നതും മഹാകുണ്ഡലിനി തന്നെ. ഈശരന്റെ അടയാളമായ ഈ അഗ്നിയെ ലംഗ അഥവാ ശിവലിംഗരൂപത്തിൽ മഹാശിവൻ തന്നെ ഇതിനെ ആരാധിച്ചിരുന്നു.

നമ്മുടെ അകത്ത് സ്ഥിതിചെയ്യുന്ന ഈ ആത്മലിംഗത്തെ സാധാരണ സാധകർക്ക് കാണാൻ കഴിഞ്ഞിട്ടുണ്ടായിരിയ്ക്കണമെന്നില്ല. അവരുടെ അറിവിലേയ്ക്കാണു അതിനെ പുറത്ത് ആരാധിച്ചിരുന്നത്.

സിദ്ധന്മാരുടെ ജീവസമാധി സ്ഥാനങ്ങളിൽ ഈശ്വരപ്രതീകമായ ശിവലിംഗങ്ങൾ പ്രതിഷ്ഠിച്ചിരുന്നു.അവിടെ ശിഷ്യർ ഒത്തുകൂടി തങ്ങളുടെ ആത്മിയ സാധനകൾ ചെയ്തിരുന്നു.

ശക്തികേന്ദ്രങ്ങളായ സിദ്ധർസമാധിസ്ഥലങ്ങളിലാണു പല മഹാക്ഷേത്രങ്ങളും ഉയർന്നുവന്നിട്ടുള്ളതെന്നു കാണാവുന്നതാണു.

ക്ഷേത്രങ്ങൾ ഇന്നു സംസ്കാരത്തിന്റെ ഭാഗമായി മാറിയിരിയ്ക്കുന്നു.അവിടെ അല്പം ആന്തരികവും എന്നാൽ ഭൂരിഭാഗവും ബാഹ്യാചാരാനുഷ്ഠാന ങ്ങളുമാണു പാലിയ്ക്കുന്നത്.

തങ്ങൾ ദർശനം നടത്തുന്ന മഹാക്ഷേത്രങ്ങൾ മഹാസിദ്ധന്മാരുടെ ജീവസമാധി സ്ഥാ
നങ്ങളാണെന്ന കാര്യം ഭൂരിഭാഗം ഭക്തരും മറന്നിരിയ്ക്കുന്നു.

അവിടെ ക്ഷേത്രങ്ങളുണ്ടായതുകൊണ്ടല്ല അത് സിദ്ധന്മാരുടെ സമാധിസ്ഥലങ്ങളായതെന്നും, ആന്തരികസാധനയിലൂടെ സിദ്ധന്മാർ ഉണ്ടായതുകൊണ്ടാണു അവരുടെ ജീവസമാധിസ്ഥാനങ്ങളിൽ ക്ഷേത്രങ്ങൾ ഉയർന്നുവന്നതെന്നും പ്രത്യേകം ഓർക്കേണ്ടതാണു.

അതുകൊണ്ട് ഭക്തിമാർഗ്ഗത്തിനുപരി ആന്തരികസാധനയും,ഭക്തിയോഗവും കൂടി അനുഷ്ഠിയ്ക്കുന്നതാണു ഏറെ ഗുണകരമെന്നു ഒരോ ഭക്തനും അറിയുന്നത് ഗുണകരമാകാവുന്നതാണു.

താഴെ പറയുന്ന സ്ഥലങ്ങൾ പതിനെട്ടുസിദ്ധന്മാരുടെ സമാധിസ്ഥാനങ്ങൾ എന്നു വിശ്വസിയ്ക്കപ്പെടുന്നു...

1. തിരുമൂലര-തില്ലയിൽ (ചിതംബരം നടരാജക്ഷേത്ര) സമാധി കൊള്ളുന്നു.

2.രാമദേവർ-അളകർമലയിൽ സമാധി കൊള്ളുന്നു.

3.കുംബമുനി ( അഗസ്ത്യർ) അനന്തശയനത്തിൽ ( തിരുവനന്തപുരം ശ്രീപദ്മനാഭക്ഷേത്രം) സമാധികൊള്ളുന്നു.

4.കൊങ്കണമുനി-തിരുപ്പതി വെങ്കിടചലാപതിക്ഷേത്രസ്ഥാനത്ത് സമാധികൊള്ളുന്നു.

5.കമലമുനി- വരാവൂർ മഹാക്ഷേത്രം ഇദ്ദേഹത്തിന്റെ സമാധി സ്ഥാനമാണു.

6.ചട്ടമുനി-ജ്യോതിരംഗം ( ശ്രീരംഗം) രംഗനാഥക്ഷേത്രമാകുന്നു ചട്ടമുനിയുടെ സമാധിസ്ഥാനം.

7. കരുവൂരാർ-കരൂർമഹാക്ഷേത്രമാണത്രെ ഇദ്ദേഹത്തിന്റെ സമാധിസ്ഥാനം

8.സുന്ദരാനന്ദർ-മധുരമീനാക്ഷിക്ഷേത്രം (കുടൽ-മധുര) ഇദ്ദേഹത്തിന്റെ സമാധിസ്ഥാനമത്രെ.

9.വാല്മീകി-എട്ടികുടിക്ഷേത്രം വാല്മീകി മഹർഷിയുടെ സമാധിസ്ഥാനമത്രെ.

10.നന്തിദേവർ-കാശിവിശ്വനാഥക്ഷേത്രം നന്ദികേശന്റെ സമാധിസ്ഥാനമത്രെ.

11.പാമ്പാട്ടി സിദ്ധൻ-പാതിയിരി ശങ്കരങ്കോവിൽ ഇദ്ദേഹഠിന്റെ സമാധിസ്ഥനമത്രെ.

12.ഭോഗനാദർ- പഴനിമലശ്രീസുബ്രമണ്യക്ഷേത്രം ഭോഗനാദരുടെ സമാധിസ്ഥാനമത്രെ.

13.മച്ചമുനി- തിരുപ്പുറക്കുണ്ടംമഹാക്ഷേത്രം മച്ചമുനിയുടെ സമാധിസ്ഥാനമത്രെ.

14.കോരക്കർ(ഗോരക്നാദ്)- പോയൂർ മഹാക്ഷേത്രം ഗോരക്നാദിന്റെ സമാധി സ്ഥാനമത്രെ.

15.പതജ്ഞലി-രാമേശരം ക്ഷേത്രം പതജ്ഞലി മഹർഷിയുടെ സമാധിസ്ഥാനമത്രെ.

16.ധന്വന്തരി-ജ്യോതിവൈത്തീശ്വരൻ കോവിൽ ധന്വന്തരിമഹർഷിയുടെ സമാധിസ്ഥനമത്രെ.

17. കുതംബർ- തികഴ്മയൂരം ( മായാവരം) മഹാ ദേവക്ഷേത്രം ഇദ്ദേഹത്തിന്റെ സമാധിസ്ഥാനമത്രെ.

18.ഇടയ്ക്കാട്ടർ- ചിത്തരുണ ( തിരുത്തണി) മഹാ ദേവക്ഷേത്രം ഇദ്ദേഹത്തിന്റെ സമാധിസ്ഥാനമത്രെ.

20 June 2020

ശ്രാദ്ധ കർമ്മം

ശ്രാദ്ധ കർമ്മം

മഹാഗണപതിയെയും ഗുരുവിനെയും പ്രാർത്ഥിച്ചു മുന്നിൽ നിലത്തു വെള്ളം തളിച്ച് അതിൽ ദര്ഭപ്പുല്ല് 5 ഇഞ്ച് നീളമുള്ള 5 കഷണങ്ങൾ തെക്കുവടക്കായി വെക്കുക.

കയ്യിൽ എള്ളും, തുളസിയും ചന്ദനവും എടുത്തു ഈ മന്ത്രം ചൊല്ലി ആദി പിതൃക്കളെ ആവാഹിക്കുക.

“വസു രുദ്ര ആദിത്യ സ്വരൂപൻ മമ വംശദ്വയ ആദിപിതൃൻ ധ്യായാമി ആവാഹയാമി യാസ്മിൻ കൂർച്ചാ മദ്ധ്യേ സ്ഥാപയാമി പൂജയാമി ”

കയ്യിലുള്ള എള്ളും മറ്റും പ്രാർത്ഥനയോടെ ദർഭയുടെ മധ്യത്തിൽ വെക്കുക.

വീണ്ടും, അരിയും, തുളസിയും, ചന്ദനവും എടുത്തു ഈ മന്ത്രം ചൊല്ലി മൂല പിതൃക്കളെ ആവാഹിക്കുക.

” മമ വംശദ്വയ ഉഭയകുല പിതൃൻ ധ്യായാമി ആവാഹയാമി യാസ്മിൻ കൂർച്ചാ മൂലേ സ്ഥാപയാമി പൂജയാമി.” ദർഭയുടെ ചുവടത്ത വെക്കുക.

“ഓം നമോ നാരായണായ ” എന്ന മന്ത്രം ചൊല്ലി മൂന്ന് മൂന്ന് പ്രാവശ്യം വീതം വെള്ളവും, പൂവും, അരിയും,, ചന്ദനവും അവസാനം വെള്ളവും രണ്ടിടത്തും കൊടുക്കുക.

ഈ മന്ത്രം ചൊല്ലി പ്രാർത്ഥിക്കുക “ദേവതാഭ്യ പിത്രുഭ്യശ്ച മഹായോഗീഭ്യ ഏവ ച നമ സ്വദായൈ സ്വാഹയായ് നിത്യമേവ നമോ നമ: ”

ചോറിന്റെ പകുതിയെടുത്തു പിണ്ഡമുരുട്ടുക. അപ്പോൾ പറയേണ്ട മന്ത്രം ചുവടെ ചേർക്കുന്നു.

“ആബ്രഹ്മണോ യേ പിതൃ വംശ ജാതാ മാതു സ്തഥാ വംശ ഭവാ മദീയ

വംശ ദ്വയേസ്മിൻ മമ ദാസ ഭൂതാ ഭൃത്യാസ്ഥതയ്‌വാ ആശ്രിത

സേവകാശ്ച മിത്രാണി സഖ്യ പശവശ്ച വൃക്ഷാ:

ദൃഷ്ടാശ്ച അദൃഷ്ടാശ്ച കൃതോപകാര

ജന്മാന്തരേ യേ മമ സംഘതാശ്ച തേയ്ഭ്യ സ്വയം പിണ്ഡ ബലിം ദദാമി.”

ഉരുട്ടിയ പിണ്ഡം ദർഭപ്പുല്ലിന്റെ നടുക്ക് വെക്കുക

മൂന്ന് പ്രാവശ്യം വീതം വെള്ളം, പൂവ്, കറുക, തുളസി, എള്ള്, ചന്ദനം, ചെറൂള വീണ്ടും വെള്ളവും കൊടുത്ത് പിണ്ഡ പൂജ നടത്തുക .

ഈ മന്ത്രം ചൊല്ലി ബാക്കിയുള്ള ചോറ് എടുത്തു പിണ്ഡത്തിനു ചുറ്റും വിതറുക

” മാതൃവംശേ മൃതായേശ്ച പിതൃ വംശേ തദൈവ ച

ഗുരു ശ്വശുര ബന്ധൂനാം യെ ച അന്യേ ബാന്ധവാഃ മൃതാ:

യേ മേ കുലേ ലുപ്ത പിൻഡാ: പുത്ര ദാരാ വിവർജിതാ

ക്രിയാ ലോഭ ഹതാശ്ചയവ ജാത്യ അംധാ പങ്കവസ്ത്ഥതാ

വിരൂപാ ആമഗര്ഭാശ്ച ജ്ഞാതാ അജ്ഞാതാ കുലേ മമ

ഭൂമൗ ദത്തേന ബാലിനാ തൃപ്ത ആയാംതു പരാം ഗതിം

അതീത കുല കോടീനാം സപ്ത ദ്വീപ നിവാസിനാം

പ്രണീനാം ഉദകം ദത്തം അക്ഷയ മുപ്പതിഷ്ഠതു ”

ചോറ് മുഴുവനും പിണ്ഡത്തിനു ചുറ്റും ഇട്ടതിനു ശേഷം പൂവും എള്ളും കുറച്ചു വെള്ളവും ചേർത്ത് പിണ്ഡത്തിനു ചുറ്റും വിതറുക.

ഈ മന്ത്രം ചൊല്ലി കയ്യിൽ വെള്ളമെടുത്തു പിണ്ഡത്തിനു ഒഴിക്കുക

“അവസാനിയ അർഘ്യമിദം”

കയ്യിൽ വെള്ളമെടുത്തു ഈ മന്ത്രം ചൊല്ലി തർപ്പണം കൊടുക്കുക

പിത്തരം തർപ്പയാമി പിതാമഹം തർപ്പയാമി പ്രപിതാമഹം തർപ്പയാമി

പിതാമഹീം തർപ്പയാമി പ്രപിതാമഹീം തർപ്പയാമി

മാതരം തർപ്പയാമി, മാതാമഹം തർപ്പയാമി മാതൃപിതാമഹം തർപ്പയാമി

മാതാമഹീം തർപ്പയാമി, മാതൃ പിതാമഹീം തർപ്പയാമി മാതൃപ്രപിതാമഹീം തർപ്പയാമി.

പിണ്ഡത്തിനു കൃത്യം ചുവട്ടിലുള്ള അല്പം എള്ള് പിണ്ഡമാറ്റിയതിനു ശേഷം എടുത്തിട്ടു മുകളിലേക്കു ഇടുക : “സ്വർഗം ഗച്ഛസ്വ”

പിണ്ഡവും മറ്റെല്ലാ സാധനങ്ങളും ഇലയിലെടുക്കുക അല്ലെങ്കിൽ പാത്രത്തിൽ “ഇദം പിണ്ഡം ഗയാർപിതോ അസ്തു” എന്ന് ചൊല്ലിക്കൊണ്ട് ഇടുക

കൈകൂപ്പി പ്രാർത്ഥിക്കുക “പിതൃകർമ കാലേ മന്ത്ര തന്ത്ര സ്വര വർണ കർമ്മ പ്രായശ്ചിത്തർത്ഥം നാമ ത്രയ ജപം അഹം കരിഷ്യേ . “ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായ നായ ”

എല്ലാം കുളത്തിലോ, ആൽച്ചുവട്ടിലോ ഇട്ടിട്ടു ശുദ്ധമാവുക

17 June 2020

സ്ത്രീകൾക്കു പ്രവേശനമില്ലാത്ത ചില ആരാധനാലയങ്ങൾ

സ്ത്രീകൾക്കു പ്രവേശനമില്ലാത്ത  ചില ആരാധനാലയങ്ങൾ

ശബരിമല

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് ശബരിമല ധർമ്മശാസ്താ ക്ഷേത്രം. പത്തനംതിട്ട ജില്ലയിൽ പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിന്‍റെ ഭാഗമായി, പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഇന്ത്യയിൽ തന്നെ ഏറ്റവും അധികം വിശ്വാസികൾ എത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ്. ഒരു വർഷം പത്തുകോടിയിലധികം ആളുകൾ ഇവിടെ എത്തുന്നുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഒരു പ്രത്യേക പ്രായവിഭാഗത്തിലുള്ള സ്ത്രീകൾക്ക് ശബരിമലയിൽ ഇതുവരെയും പ്രവേശനം അനുവദിച്ചിട്ടില്ല. 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകളെ ഇവിടെ പ്രവേശിപ്പിക്കാറില്ല. എന്നാൽ ബാക്കി പ്രായക്കാർക്ക് ഇവിടെ ജാതിമതഭേതമന്യേ പ്രവേശിക്കാനാവും.

ത്രികംബേശ്വർ ക്ഷേത്രം, നാസിക്

നാസിക്കിൽ നിന്നും 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ത്രികംബേശ്വർ ക്ഷേത്രം സ്ത്രികൾക്ക് പ്രവേശനം അനുവദിക്കാത്ത മറ്റൊരു ക്ഷേത്രമാണ്. ക്ഷേത്രത്തിന്റെ ഏറ്റവും ഉള്ളിലുള്ള ഗർഭഗൃഹത്തിലാണ് ഇവിടെ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത്. എന്നാൽ ഈ ക്ഷേത്രത്തിന്റെ മറ്റു ചില ഭാഗങ്ങളിൽ പുരുഷൻമാർക്കും പ്രവേശനമില്ല.

കാർത്തികേയ ക്ഷേത്രം, പുഷ്കർ

യുദ്ധത്തിന്‍റെ ദേവനായ കാർത്തികേയനെയാണ് രാജസ്ഥാനിലെ പുഷ്കറിലെ കാർത്തികേയ ദേവാലയത്തിൽ ആരാധിക്കുന്നത്. കാർത്തികേയനെ ബ്രഹ്മചാരിരായി ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതിനാലാണ് സ്ത്രീകൾക്കു പ്രവേശനം അനുവദിക്കാത്തത്. ഇവിടെ സ്ത്രീകൾ പ്രവേശിച്ചാൽ അവർക്ക് അനുഗ്രഹത്തിനു പകരം ശാപം ലഭിക്കുമെന്നാണ കരുതപ്പെടുന്നത്.

ഹരിയാനയിലെ പെഹോവയിലും ഇത്തരത്തിലൊരു ക്ഷേത്രമുണ്ട്. ഇവിടെയും കാർത്തികേയനെ ബ്രഹ്മചാരിയായി പ്രതിഷ്ഠിച്ചിരിക്കുന്നതിനാൽ സ്ത്രീകൾക്കു പ്രവേശനം അനുവദിക്കാറില്ല.

ഭവാനി ദീക്ഷ മണ്ഡപം

സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാത്ത മറ്റൊരു പ്രസിദ്ധ ക്ഷേത്രമാണ് ആന്ധ്രയിലെ വിജയവാഡയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഭവാനി ദീക്ഷ മണ്ഡപം. ഈ ക്ഷേത്രം വിചിത്രമായ ഒരു കാര്യത്തിന്റെ പേരിൽ നാളുകളോളം വാർത്തകളിൽ നിറ‍ഞ്ഞു നിന്നിരുന്നു. ഇവിടുത്തെ പൂജരി മരിച്ചപ്പോൾ കോടവി വിധി അനുസരിച്ച് അടുത്ത അവകാശി അദ്ദേഹത്തിന്‍റെ മകളായിരുന്നുവത്രെ. എന്നാൽ സ്ത്രീകൾക്ക് ഇവിടെ പ്രവേശനമില്ലാത്തതിനാൽ അവർക്ക് ഇവടെ കയറാൻ കഴിഞ്ഞിട്ടില്ല.

ഹാജി അലി ദർഗ

മുബൈയിൽ സ്ഥിതി ചെയ്യുന്ന ഹാജി അലി ദര്‍ഗയും സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ വിരുദ്ധ നിലപാട് എടുത്തിരിക്കുന്ന ഒരു ക്ഷേത്രമാണ്. പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ച സൂഫിവര്യൻ പീർ ഹാജി അലി ഷാ ബുഖാരിയുടെ ശവകുടീരമാണ് ഇവിടെയുള്ളത്. 1431 ലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കുന്നത്. കടലിൽ സ്ഥിതി ചെയ്യുന്ന ഏക ഏഷ്യയിലെ ഏക ദർഗ്ഗയെന്ന പേരും ഇതിനു സ്വന്തമാണ്. 2012 വരെ ഇവിടെ സ്ത്രീകൾക്ക് പ്രവേശനം ഉണ്ടായിരുന്നുവെങ്കിലും അതിനുശേഷം ഇവിടെ സ്ത്രീകൾക്ക് പ്രേവശനം അനുവദിക്കാറില്ല.

റണക്പൂർ ജൈന ക്ഷേത്രം

സാധാരണ ജൈനക്ഷേത്രങ്ങൾ എല്ലായ്പ്പോളും സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാറുണ്ടെങ്കിലും റണക്പൂരിലെ ഈ ജൈന ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനമില്ല. ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് ക്ഷേത്രത്തിലെ പ്രവേശന കവാടത്തിനരികിലുള്ള ബോർഡിലാണ്. അതിൽ പറയുന്നതനുസരിച്ച് ആർത്തവമുളള സ്ത്രീകൾ ആ കാലയളവിൽ ക്ഷേത്രത്തിൽ പ്രവേശിക്കരുത് എന്നാണ്.

ബാബാ ബാലക് നാഥ ക്ഷേത്രം

ഹിമാചല്‍പ്രദേശില്‍ ധർമ്മശാലയിൽ ഹമീര്‍പൂര്‍ ജില്ലയിലെ ദിയോദ്‌സിദ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന, പ്രത്യേകതകളേറെയുള്ള ക്ഷേത്രമാണ് ബാബാ ബാലക് നാഥ ക്ഷേത്രം. കസൗളിയിൽ നിന്നും ഇവിടേക്ക് വെറും മൂന്ന് കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ. കുന്നിൻ മുകളിലെ ഗുഹയ്ക്കുള്ളിൽ പ്രകൃതിയോട് ചേർന്നാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. ക്ഷേത്രത്തിനും ഗുഹയ്ക്ക് അടുത്തുമൊക്കെ എത്താമെങ്കിലും സ്ത്രീകൾക്ക് ഗുഹയ്ക്കുള്ളിലേക്ക് പ്രവേശനമില്ല. എങ്കിലും ഇവിടെ എത്തി പ്രാർഥിക്കുവാൻ നിരവധി സ്ത്രീകൾ എത്താറുണ്ട്.

കീച്ചേരി പാലോട്ട് കാവ്

വിഷു മുതല്‍ ഏഴ് ദിവസം മാത്രമാണ് പാലോട്ട് കാവിൽ നിത്യ പൂജ നടക്കുന്നത്. തുടക്കകാലത്ത് തീയ്യ സമുദായക്കാരുടെ അധീനതയിലായിരുന്നു ക്ഷേത്രഭരണം. പിന്നീട് സിപിഎം നിയന്ത്രണത്തിലേക്ക് മാറി. ക്ഷേത്രത്തിന്റെ മുറ്റത്തേക്ക് പുരുഷൻമാർ മാത്രമാണ് പ്രവേശിക്കുന്നത്. സ്ത്രീകള്‍ക്ക്. മതിലിന് പുറത്താണ്  സ്ഥാനം. ക്ഷേത്രക്കുളത്തിലേക്കും പ്രവേശനമില്ല. ആര്‍ത്തവകാലത്ത് ക്ഷേത്രത്തിന് മുൻപിലെ വഴിയിലൂടെ നടക്കാനും പാടില്ല.

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം

കണ്ണൂര്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് രാത്രി 7 ന് ശേഷം നടക്കുന്ന അത്താഴ പൂജക്ക് ശേഷം മാത്രമാണ് പ്രവേശനം. മറ്റു സമയങ്ങളില്‍ ചുറ്റമ്പലത്തിന് പുറത്തു നിന്ന് തൊഴുതു പോകാം. എന്നാല്‍ ശിവരാത്രി ദിവസം സ്ത്രീകള്‍ക്ക് എല്ലാ സമയത്തും പോകാം.

കിടങ്ങൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് വിഗ്രഹത്തിന് മുന്നില്‍ വന്ന് ദര്‍ശനം നടത്താന്‍ അനുവദിക്കുന്നില്ല. പത്തു വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം. പ്രായപൂര്‍ത്തിയായ സ്ത്രീജനങ്ങള്‍ ബാലമുരുകന് അമ്മയുടെ സ്ഥാനത്താണ്. അവരെ ബഹുമാനിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ അവര്‍ മുരുകനെ ദര്‍ശിക്കാനെത്തുമ്പോള്‍ എഴുന്നേറ്റ് നിന്നുവേണം ആദരവ് പ്രകടിപ്പിക്കാന്‍. ഇക്കാരണത്താലാണ് പത്ത് വയസ്സ് കഴിഞ്ഞ സ്ത്രീകളെ മുരുകനെ നേരിട്ട് കാണാന്‍ അനുവദിക്കാത്തത്. ഇതാണ് ഒരു ഐതിഹ്യമായി പറയുന്നത്. 

കയ്യൂര്‍ തേവര്‍മല ശങ്കര നാരായണ ക്ഷേത്രം

ഒരു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനമില്ലാത്ത ക്ഷേത്രമാണ് പാലാ കയ്യൂര്‍ തേവര്‍മല ശങ്കര നാരായണ ക്ഷേത്രം. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പറയുന്ന കളപ്പുറത്ത് ഭീമന്റെ കഥയിലെ പ്രസിദ്ധമായ സ്ഥലമാണിത്.

ആര്യങ്കാവ് ധർമ്മശാസ്താക്ഷേത്രം

പരശുരാമൻ പ്രതിഷ്ഠനടത്തിയ അഞ്ചുധർമ്മശാസ്താക്ഷേത്രങ്ങളിൽ ഒരെണ്ണമെന്നു് കരുതപ്പെടുന്ന ക്ഷേത്രമാണു് ആര്യങ്കാവ് ധർമ്മശാസ്താക്ഷേത്രം. കൊല്ലം തിരുമംഗലം ദേശീയ പാതയുടെ ഓരത്ത് 35 അടി താഴ്ചയിലാണ് ക്ഷേത്രം. ഈ ക്ഷേത്രത്തിൽ കിഴക്കോട്ട് ദർശനമായ കൗമാര ശാസ്താവാണ് പ്രതിഷ്ഠ. ക്ഷേത്രത്തിലേക്കുള്ള പടവുകൾ പകുതിയിറങ്ങുമ്പോൾ ഇടത്തുവശത്തായി അയ്യപ്പന്റെ കാവൽദൈവങ്ങളായ കറുപ്പസ്വാമിയേയും കറുപ്പായി അമ്മയേയും പതിഷ്ഠിച്ചിട്ടുണ്ട്. പടികൾ അവസാനിക്കുന്നതിനു മുൻപിലായി ഒറ്റക്കല്ലിൽ തീർത്ത തൃക്കല്യാണ മണ്ഡപം. ദ്രാവിഡ നിർമ്മാണശൈലിയിൽ നിർമ്മിച്ചിരിക്കുന്ന പൊക്കമേറിയ തറയാണിത്. ക്ഷേത്രത്തിനു തൊട്ടടുത്തായി കല്ലടയാർ ഒഴുകുന്നു. നാലമ്പലത്തിനുള്ളിൽ പുരുഷന്മാർക്ക് പ്രവേശിക്കാം. എന്നാൽ ശബരിമലയിലേതുപോലെ ഇവിടെയും പത്തിനും 50നും മധ്യേ പ്രായമുള്ള സ്ത്രീകൾക്ക് നാലമ്പലത്തിനുള്ളിൽ പ്രവേശനമില്ല.

ധൂമ്ര മുനിയുടെ ആശ്രമവും അമ്പലവും

ഹിമർപൂരിലെ മുസ്‌കരയിൽ ധൂമ്ര മുനിയുടെ ആശ്രമവും അമ്പലവുമുണ്ട്. വിശ്വസപ്രകാരം ഇവിടെ സ്ത്രീകൾക്ക് പ്രവേശനമില്ല. ഈ പ്രദേശത്തിന് മഹാഭാരത കാലഘട്ടവുമായി ബന്ധമുണ്ടെന്നാണ് ഗ്രാമവാസികൾ പറയുന്നത്. കാരണം ധൂമ്ര മുനിയുടെ ആശ്രമവും ആ കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ടതാണ് എന്നാണ് ഐതീഹ്യം. പാണ്ഡവർ വനവാസകാലത്ത് ധൂമ്ര മുനിയുടെ ഈ ആശ്രമത്തിൽ താമസിച്ചിരുന്നുവെന്നും ആ കാലം മുതൽ ഇവിടെ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരുന്നതായും ആളുകൾ ഇന്നും വിശ്വസിക്കുന്നു.

പത്ബസ്സി സത്ര , ആസ്സാം

ക്ഷേത്രത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുക എന്ന ചിന്തയോടെ തന്നെയാണ് ഈ ക്ഷേത്രത്തിലും സ്ത്രീയെ പ്രവേശിപ്പിക്കാത്തത്. ആർത്തവം തന്നെയാണ് ഇവിടെയും വില്ലൻ. ഇടയ്ക്കു ആസ്സാം ഗവർണർ ആയിരുന്ന ജെ ബി പട്‌നായിക് ക്ഷേത്ര അധികൃതരെ കണ്ടു സംസാരിക്കുകയും തന്നോടോപ്പം 20 സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുകയുമുണ്ടായി. വളരെ കുറച്ചു കാലം ആ സ്ഥിതി നിലനിന്നു. പിന്നെ വീണ്ടും സ്ത്രീപ്രവേശം നിരോധിക്കുകയാണ് ഉണ്ടായത്.

കൊട്ടിയൂർ ക്ഷേത്രം

ഇടവത്തിലെ ചോതി നാളിൽ നടക്കുന്ന നെയ്യാട്ടത്തോടെയാണ് ഉത്സവം ആരംഭിക്കുന്നത്. അന്നു സന്ധ്യയോടെ വയനാട്ടിലെ മുതിരേരിക്കാവിൽ നിന്നു വാൾ എഴുന്നള്ളത്ത് ഇക്കരയിലെത്തും. സംഹാരരുദ്രനായ വീരഭദ്രൻ ദക്ഷന്റെ ശിരസ്സറുത്ത ശേഷം ചുഴറ്റിയെറിഞ്ഞ വാൾ ചെന്നു വീണ സ്ഥലമാണ് മുതിരേരി എന്നാണ് വിശ്വാസം. മൂന്നാം ദിവസമായ വൈശാഖത്തിൽ ഭണ്ഡാരം എഴുന്നെള്ളിപ്പാണ്. ഭാണ്ടാരങ്ങൾ സൂക്ഷിക്കുന്നത് കൊട്ടിയൂരിനടുത്തുള്ള മണത്തണയിലെ കരിമ്പനയ്ക്കൽ ഗോപുരത്തിലാണ്. മണത്തണ ഗ്രാമത്തിൽ നിന്ന് സ്വർണ്ണം, വെള്ളി പാത്രങ്ങളും ദൈവിക ആഭരണങ്ങളും ഒക്കെ കൊണ്ടുവരും. ഇവയുടെ സൂക്ഷിപ്പവകാശികളായ കുടവതികൾ, ഏഴില്ലക്കാർ തുടങ്ങിയ തറവാട്ടുകാർ അടിയന്തരം നടത്തുന്ന യോഗികളുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളോടെയും ഗജവീരന്മാരുടെയും അകമ്പടിയോടെ കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ച് കൊണ്ടുവരും.

ഇതിനുശേഷമാണ് നെയ്യാട്ടം. ഇതിനുള്ള നെയ്യ് പ്രത്യേക വ്രതാനുഷ്ഠാനത്തോടെയാണ് കൊണ്ടു വരുന്നത്.

അതിനു ശേഷം മാത്രമേ സ്ത്രീ ഭക്തർക്ക് പ്രവേശനം ഉള്ളൂ.. മകം നാൾ മുതൽ സ്ത്രീകൾക്ക് കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് പ്രവേശനമില്ല.




15 June 2020

പണ്ട് രാമായണ കാലത്ത് ഉണ്ടായിരുന്ന വിദ്യകൾ

ഇന്ന് നമ്മൾക്  അറിയാവുന്ന വിദ്യകൾ... പണ്ട് രാമായണ കാലത്ത് ഉണ്ടായിരുന്ന വിദ്യകൾ ഏതെല്ലാം എന്ന് നോക്കാം.  ഇതിൽ എല്ലാ ശാസ്ത്ര വിഭാഗങ്ങളും ഉണ്ട്. യോജിക്കുന്നവ പറയാം. 

1.ദണ്ഡ ചക്ര വിദ്യ.. measurement 
2.കാല ചക്ര വിദ്യ... calender 
3.ധർമ ചക്ര വിദ്യ... psychology 
4.വിഷ്ണു ചക്ര വിദ്യ..geenom theory 
5.ഇന്ദ്ര ചക്രം വിദ്യ...atmosphere theory
6.വജ്റാസ്ത്ര വിദ്യ...diamond make arrow
7.ശൈവ ശൂല വിദ്യ.. ultra violet radiation
8.ഐഷിക വിദ്യ.. enviornment study
9.ബ്രഹ്മ ശിരാസ്‌ത്ര വിദ്യ.. nuclear fission 
10.ബ്രഹ്‌മാസ്‌ത്ര വിദ്യ... nuclear fusion 
11.മോദകീ വിദ്യ... energy preservation 
12.ധർമ പാശ വിദ്യ.. mind treatment 
13.കാല പാശ വിദ്യ.. cyanide weapons 
14.വരുണ പാശ വിദ്യ.. water cannon
15.പരമാസ്ത്ര വിദ്യ....ecology 
16.ശുഷ്‌ക വിദ്യ... drying techniques 
17.ചൈനകാസ്ത്ര വിദ്യ.. seperation techniques 
18.നാരായണാസ്ത്ര വിദ്യ..soul segregatting 
19.ആഗ്നേയാസ്ത്ര വിദ്യ... fire making 
20.പ്രഥനാസ്‌ത്ര വിദ്യ.. digging techniques 
21.ഹയ ശിരഃ വിദ്യ.. storming techniques 
22.ക്രൗഞ്ചഅസ്ത്ര വിദ്യ.. two headed missile 
23.കങ്കാള വിദ്യ.. darkness making technique 
24.മുസല വിദ്യ...roller throwing technique 
25.കപാല വിദ്യ.. stone pelting technique 
26.കങ്കണ വിദ്യ... palm binding techniques 
27.അസിത വിദ്യ.. movement arrest  techniques
28.മാനവ വിദ്യ.. mind controlling technique 
29.പ്രശമന വിദ്യ..anasthecia 
30.പ്രസ്ഥാപന വിദ്യ... building techniques 
31.സൗര വിദ്യ.. solar energy  techniques 
32.വർഷണ വിദ്യ.. raining technique 
33.സംതാപന വിദ്യ.. heating technique 
34.വിലാപന വിദ്യ... tear gas techniques 
35.മോഹന വിദ്യ... illusion creating technique 
36.മാദക വിദ്യ.. lust making technique 
37.താമസ വിദ്യ.. light blocking technique 
38.സൗമന്യ വിദ്യ... mind charming techniques 
39.സം വർത്തക വിദ്യ.. obeying technique 
40.മൗസല വിദ്യ... moulding technique 
41.മായ ധാര വിദ്യ... water illusion technique 
42.സത്യാസു വിദ്യ... metum psychosis 
43.തേജപ്രഭ വിദ്യ... illuminating techniques 
44.സൗമ്യ വിദ്യ...cooling technique 
45.സ്ത്വഷ്ട വിദ്യ.. building technology 
46.സദാമന വിദ്യ... concious making technique 

ഇതിന്റെ വിവിധ രീതികളാണ് ഇന്ന് കണ്ടു പിടിച്ച പലതും. എതിർക്കുന്നവർ ഉണ്ടെങ്കിൽ ഒരു കാര്യത്തിന് കമന്റ്‌ ചെയ്താൽ മതി. 

ഇത് ഒന്നും ശരിയല്ലെങ്കിൽ cambridge യൂണിവേഴ്സിറ്റിക്കും, കാലിഫോർണിയ യൂണിവേഴ്സിറ്റിയും  oxford യൂണിവേഴ്സിറ്റിയും , കാപ്പൻ ഹോഗ് യൂണിവേഴ്സിറ്റിയും എന്തിനാണ് നമ്മുടെ താളിയോല ഗ്രന്ഥങ്ങൾ അവിടെ സൂക്ഷിച്ചു വച്ചു സ്ഥലം കളയുന്നത്. അതിങ്ങോട്ട് തിരിച്ചു തന്നുകൂടെ 

ഒന്നിലധികം ദേവതകളെ ഉപാസിയ്ക്കാമോ ?

ഒന്നിലധികം ദേവതകളെ ഉപാസിയ്ക്കാമോ ?


പറയി പെറ്റ പന്തിരുകുലം

ഒരിയ്ക്കൽ പാക്കനാർ തന്റെ മൂത്ത ജേഷ്ഠനായ മേഴത്തൂർ അഗ്നിഹോത്രിയുടെ ഇല്ലത്ത് അദ്ധേഹത്തെ കാണുവാനായി പോയി.പാക്കനാർ ചെന്ന സമയം അദ്ദേഹം കാലത്ത് സന്ധ്യാവന്ദനം ചെയ്യുന്ന സമയം ആയിരുന്നുവത്രെ . പടിയ്ക്കൽ കാത്തുനിന്ന പക്കനാരോട് അകത്ത് നിന്നും വന്ന അന്തർജ്ജനം ഇങ്ങിനെ പറഞ്ഞു . ജേഷ്ഠൻ ഇപ്പോൾ സഹസ്രാവർത്തി ചെയ്തു കൊണ്ടിരിയ്ക്കുകയാണ് . കാത്തിരുന്നാലും . ശരി അങ്ങിനെ ആകട്ടെ എന്ന് പറഞ്ഞു പാക്കനാർ മുറ്റത്ത്‌ ഇരുന്നു.. ഈ സമയം പാക്കനാർ ചെറിയ ഒരു കമ്പെടുത്ത് മണ്ണിൽ ഒരു കുഴിയ്ക്കാൻ തുടങ്ങി.. അങ്ങിനെ കുറച്ചു സമയം കഴിഞ്ഞു. അന്തർജ്ജനം വീണ്ടും പുറത്തുവന്നു ഇങ്ങിനെ പറഞ്ഞു. ജേഷ്ഠന്റെ. സഹസ്രാവർത്തി കഴിഞ്ഞിരിയ്ക്കുന്നു. ഇപ്പോൾ ശിവ പൂജ തുടങ്ങിയിരിക്കുന്നു. കാത്തിരുന്നാലും. അങ്ങിനെ ആവട്ടെ എന്ന് പറഞ്ഞ പാക്കനാർ അതുവരെ കുഴിച്ച കുഴിയുടെ പണി നിർത്തി ആ കുഴിയുടെ സമീപത്തു തന്റെ കയ്യിലുള്ള കമ്പ് കൊണ്ട് വേറെ ഒരു കുഴി കുത്താൻ ആരംഭിച്ചു. വീണ്ടും സമയം കടന്നു പോയി. അന്തർജ്ജനം വീണ്ടും പുറത്തു വന്നു ഇങ്ങിനെ പറഞ്ഞു. ജേഷ്ഠന്റെ ശിവ പൂജയും കഴിഞ്ഞിരിയ്ക്കുന്നു. ഇപ്പോൾ വിഷ്ണു പൂജ ആരംഭിച്ചു. കാത്തിരുന്നാലും. ഇത് കേട്ട പാക്കനാർ യാതൊരു ഭാവഭേദവും കൂടാതെ അങ്ങിനെ ആവട്ടെ. എന്ന് പറഞ്ഞു വേറെ ഒരു കുഴി കുത്താൻ ആരംഭിച്ചു.. ഇങ്ങിനെ അന്തർജനത്തിന്റെ അറിയിപ്പും പാക്കനാരുടെ കുഴികൾ കുത്തലും കുറച്ചു നാഴികകൾ കൂടി തുടർന്നു.. അവസാനം സന്ധ്യാ വന്ദനം കഴിഞ്ഞു അഗ്നിഹോത്രി പുറത്തു വന്നു. പുറത്തു ഇറങ്ങി വന്ന അഗ്നിഹോത്രി കണ്ടത് മുറ്റത്ത്‌ കുഴികൾ കുത്തി കൊണ്ടിരിയ്ക്കുന്ന പക്കനാരെയാണ്. ബുദ്ധിമാനായ തന്റെ അനുജൻ കാരണം കൂടാതെ ഇങ്ങിനെ ഒരു അസാധാരണ പ്രവർത്തി ചെയ്യില്ല എന്ന് ഊഹിച്ചെടുത്ത അഗ്നിഹോത്രി ഇങ്ങിനെ കുഴികൾ കുത്തിയതിന്റെ ഉദ്ദേശം എന്താണ് എന്ന് ചോദിച്ചു . പാക്കനാർ കുറച്ചു നേരം ആലോചിച്ചു ഇങ്ങിനെ മറുപടി നല്കി. ഞാൻ ഇവിടെ എത്തിചെർന്നിട്ടു കുറച്ചു അധികം സമയം ആയിക്കഴിഞ്ഞിരിക്കുന്നു. ഈ കുഴികളെല്ലാം ജേഷ്ഠൻ ഇതുവരെ ചെയ്ത വിവിധ ദേവേ ദേവന്മ്മാരുടെ ഉപാസനകളുടെ സമയം കൊണ്ട് വേറെ വേറെ ആയി കുഴിച്ചതാണ് . എന്നാൽ ഇപ്പോൾ ഞാൻ ചിന്തിയ്ക്കുന്നത് ആദ്യം തന്നെ കുഴിച്ച കുഴിയിൽ തന്നെ വീണ്ടും താഴേയ്ക്ക് കുഴിച്ചിരുന്നെങ്കിൽ ഇപ്പോൾ വെള്ളം കണ്ടേനെ എന്നാണ്.. പാക്കനാരുടെ മറുപടിയിൽ നിന്നും ഗൂഡാർത്ഥം ഗ്രഹിച്ച അഗ്നിഹോത്രി ഇങ്ങിനെ മറുപടി നല്കി… അനുജന്റെ ഈ ചിന്ത പിഴച്ചിട്ടില്ല. തെറ്റിയിട്ടുമില്ല. അനുജൻ പറഞ്ഞത് പോലെ ഒരു കുഴി കുഴിചിരുന്നെകിൽ ഇപ്പോൾ വെള്ളം കണ്ടേനെ. എന്നാൽ അനുജൻ ഇപ്പോൾ കുഴിച്ചു കൊണ്ടിരിയ്ക്കുന്ന എല്ലാ കുഴികളും വീണ്ടും കുഴിച്ചു തുടങ്ങിയാലും എല്ലാ കുഴികളിലും ക്രമേണ വെള്ളം കിട്ടും. ഭൂമിയുടെ അടിയിൽ ഈ കുഴികളിലെ എല്ലാ ഉറവകളും തമ്മിൽ പരസ്പരം ബന്ധം ഉണ്ട്. എല്ലാ കുഴികളിലും വെള്ളം കിട്ടി തുടങ്ങിയാൽ പിന്നെ വെള്ളത്തിന്‌ ഒരു കാലത്തും ക്ഷാമവും വരാൻ ഇടയില്ല. അതുകൊണ്ട് തന്നെ രണ്ടു മാർഗ്ഗവും തെറ്റല്ല...

മാസാണി അമ്മൻ കോവിൽ

മാസാണി അമ്മൻ കോവിൽ

പൊള്ളാച്ചിയിലെ ആനമലയിൽ ആണ്‌ അരുൾമിഗ മാസാണിയമ്മൻ കോവിൽ സ്ഥിതി ചെയ്യുന്നത്‌. അനവധി ഐതിഹ്യങ്ങൾ ഉള്ള മാസാണിയമ്മ ശക്തിയേറിയ ദേവതയാണ്‌ . നീതിയെ കാക്കുന്ന ദേവിയാണ്‌

രാജാവിൽ നിന്നും നീതി ലഭിക്കാതെ മരണപ്പെട്ട്‌ പോയ സ്ത്രീ ദേവിയായി, സാക്ഷാൽ ആദി പരാശക്തിയുടെ അംശമായി ആനമലയിൽ നീതി ലഭിക്കാതെ കഷ്ടപ്പെട്ട്‌ വരുന്ന മക്കൾക്ക്‌ നീതി തേടികൊടുത്ത്‌ ആശീർവ്വദിച്ച്‌ വാഴുന്നു. ശ്രീരാമൻ സീതയെ തേടി അലഞ്ഞുനടക്കുമ്പോൾ അദ്ദേഹം ആനമലയിൽ ഒരു ശ്മശാനത്തിൽ താമസിച്ചുവെന്നാണ് ഐതിഹ്യം. ശ്രീരാമൻ സീതയെ രക്ഷിക്കാനായി ലങ്കയിലേക്കുള്ള യാത്രാമധ്യേ പരാശക്തിയെ പ്രതിനിധീകരിക്കുന്ന ശ്രീ മസാനിയമ്മൻ ഇവിടെയുണ്ടെന്ന് അറിഞ്ഞതായി പറയപ്പെടുന്നു. ശ്മശാനത്തിൽ ലഭ്യമായ മണലുമായി അദ്ദേഹം അമ്മയുടെ ഒരു വിഗ്രഹം ഉണ്ടാക്കി ആരാധിച്ചു. ചാരി കിടക്കുന്ന രൂപത്തിലാണ് അദ്ദേഹം അത് ഉണ്ടാക്കിയത്. അംബിക മയാനത്തിൽ (ശ്മശാനം) സയനി (കിടക്കുന്ന) എന്ന, എന്നത്‌ ആണ്‌ മാസാണിയമ്മൻ എന്നായി മാറിയതെന്ന് പറയപ്പെടുന്നു. ഇന്നും വർഷത്തിലൊരിക്കൽ ശ്മശാന പൂജയുണ്ടത്രെ. . ഇവിടെ ധാരാളം ആനകൾ ഉണ്ടായിരുന്നതിനാൽ ഈ സ്ഥലത്തെ അനൈമലൈ എന്ന് വിളിക്കുന്നു. പതിത്രുപഥു, സംഗമ സാഹിത്യം ഈ സ്ഥലത്തെ അംബാർക്കാട് എന്ന് പരാമർശിക്കുന്നു.

ഇവിടുത്തെ പ്രതിഷ്ഠ തന്നെ ഒരു അദ്ഭുതമാണ്‌. തല മുതൽ കാൽ വരെ 15 അടി നീളമുള്ള കിടക്കുന്ന ദേവീ പ്രതിഷ്ഠയായാണ്‌ മാസാണിയമ്മയെ നമുക്ക്‌ കാണാനാവുക. പ്രസവിച്ച്‌ കിടക്കുന്ന ഒരു സ്ത്രീയുടെ ഭാവമാണ്‌ ദേവിക്കപ്പോൾ എന്ന് പറയപ്പെടുന്നു. അതിനാൽ ഒക്കെ ആകാം ഈ ദേവി സ്ത്രീകളുടെ വേദനകൾക്ക്‌ അറുതി വരുത്തുന്ന ദേവിയായും പറയപ്പെടുന്നു. നാലു കൈകൾ ഉള്ള ദേവി പ്രതിഷ്ഠയാണ്‌. രണ്ടെണ്ണം നിലത്തു വച്ചിരിക്കുന്നു, രണ്ടെണ്ണം മുകളിൽ ഉയർത്തിയും വച്ചിരിക്കുന്നു

നിങ്ങളുടെ പണമോ വസ്തുവോ മറ്റൊരാൾ കൈവശപ്പെടുത്തി വച്ചിട്ട് നിങ്ങളെ വഞ്ചിച്ചിട്ടുണ്ടോ? അത്‌ പോലെ നിങ്ങൾക്ക് നീതി കിട്ടാത്ത കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടൊ. എന്നാല്‌ അതിൽ നിന്നും നീതി ലഭിക്കാൻ ഒരു വഴിയുണ്ട്. മാസാണിഅമ്മൻകോവിലിലുള്ള നീതി കല്ലിൽ ഒരു പിടി ഉണക്കമുളക് അരച്ച് പുരട്ടിയാൽ മതി. പരമാവധി തൊണ്ണൂറ് ദിവസത്തിനകം നിങ്ങൾ പറഞ്ഞ കാര്യം നടന്നിരിയ്ക്കും. നീതി നിഷേധിക്കപ്പെട്ടവരും, ആഭിചാരം മൂലം കഷ്ടപ്പെടുന്നവരും ഇവിടെ മാസാണി അമ്മയ്ക്ക് മുന്നിലുള്ള ശിലയിൽ മുളകരച്ചു മൂന്ന് പ്രാവശ്യം പുരട്ടണം. പുരട്ടി കഴിഞ്ഞ ശേഷം പിന്നെ തിരിഞ്ഞു നോക്കാതെ പുറത്തു കടന്ന് നേരവീട്ടിലേക്ക് പോകണം. ഇടയ്ക്ക് മറ്റ് വീടുകളിലും അമ്പലങ്ങളിലും ഒന്നും കയറാൻ പാടില്ല. വാഹനത്തിൽ കയറിയാത്ര ചെയ്യാം. ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറാം. എന്താണ് പ്രാർത്ഥിച്ചത് എന്ന് കാര്യം നടക്കുന്നതുവരെ ആരോടും പറയരുത്. ചില കാര്യങ്ങൾ മൂന്ന് ദിവസം കൊണ്ട് നടക്കും. ചിലത് മൂന്ന് മാസം കൊണ്ടാകും നടക്കുന്നത്. കാര്യം നടന്നു കഴിഞ്ഞാൽ ഉടനെ മുളകരച്ച ശിലയിൽ കരിക്ക് അഭിഷേകം നടത്തണം. ഇങ്ങനെ ചെയ്തില്ലെങ്കിൽ ദേവി നമ്മെ വെറുതെ വിടില്ല എന്നാണു വിശ്വാസം.

ക്ഷേത്രത്തിൽ ദേവിക്ക് ചാർത്താനായി രണ്ട് മാലയും ഒരു സാരിയും കരുതണം. ക്ഷേത്രത്തിന് മുൻപിലുള്ള തൂണിന് പ്രദക്ഷിണം വച്ച് അവിടെയുള്ള ശിലയിൽ മാലചാർത്തി ഉപ്പും കുരുമുളകും മഞ്ഞൾപ്പൊടിയും സമർപ്പിച്ച് വേണം ക്ഷേത്രത്തിൽ പ്രവേശിക്കാൻ. രാവിലെ ആറ് മണി മുതൽ രാത്രി എട്ടു വരെ നട തുറന്നിരിക്കും. സ്ത്രീകളാണ് അധികവും വരുന്നത്. സ്ത്രീകളുടെ വയറുവേദന മുതലായ രോഗങ്ങൾക്കും ദേവിയെ തൊഴുതു പ്രാർത്ഥിച്ചാൽ പരിഹാരമാകുന്നതായി ഭക്തജനങ്ങൾ പറയുന്നു. നമ്മുടെ ആവശ്യങ്ങൾ ഒരു കടലാസിൽ എഴുതി ശാന്തിയുടെ കയ്യിൽ കൊടുത്താൽ അത് ഉടനെ തന്നെ ദേവിയുടെ. വലതുകയ്യിൽ വച്ചു കൊടുക്കുന്നു. നമുക്ക് പണം തരാനുള്ള വ്യക്തിയുടെ പേരും നമ്മുടെ പേരും വച്ച് വേണം എഴുതേണ്ടത്. ആരും ഇത് വായിച്ചു നോക്കില്ല. ഏതു ഭാഷയിലും എഴുതാം. വെള്ളം തളിച്ച് വേണം മുളക് അരയ്ക്കാൻ. മുളക് വെണ്ണ പോലെ അരയ്ക്കരുത്. ഒന്ന് പൊട്ടി കുരു പുറത്തു വന്നാൽ മതി. അവിടെ പാത്രത്തിൽ കൈ കഴുകാം. എങ്കിലും പലരും കൈ കഴുകിയ വെള്ളമായതിനാൽ അതിൽ മുളക്ധാരാളമായിരിക്കും. പുറത്തിറങ്ങി കൈ കഴുകാൻ വെള്ളം കരുതുന്നതും നന്നായിരിക്കും. ക്ഷേത്രത്തിനകത്ത് ദേവിയെ. കാണാൻ അഞ്ചുരൂപയുടെ ചീട്ട് എടുക്കണം. മാല ചാർത്താനും സാരി ചാര്‍ത്താനും ഒക്കെ ചീട്ടാക്കണം. ക്ഷേത്രത്തിനകത്ത് എല്ലാം ഭംഗിയായി നടക്കുന്നു. അധികം സമയം കാത്ത് നിൽക്കേണ്ടി വരില്ല. മുളകരയ്ക്കാൻ ഒരാളെ മാത്രമായി.

കയറ്റി അയാൾ അത് ചെയ്ത് കഴിഞ്ഞേ അടുത്തയാളെ കയറ്റൂ. മുളകരച്ച് പുരട്ടുമ്പോൾ നമ്മളെ പറ്റിച്ചയാളെ മനസിൽ. സങ്കൽപിച്ച് ദേവിയോട് പ്രാർത്ഥിച്ചുകൊണ്ടു വേണം അത് ചെയ്യാൻ. ശത്രുദോഷം ഒക്കെ തീരും.

ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന പച്ചിലം മരുന്ദ്‌ എന്ന പ്രസാദം ഒരുപാട്‌ അസുഖങ്ങൾക്കുള്ള മരുന്നായി ഭക്തർക്ക്‌ ഇത്‌ മാറുന്നു. പ്രത്യേകിച്ച്‌ സ്ത്രീകളുടെ ഉദര പ്രശ്നങ്ങൾക്ക്‌. അരുൾമിഗു മാസാണി അമ്മൻ ക്ഷേത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത, പൊതുജനങ്ങളുടെ ആവലാതികൾ ശ്രദ്ധിക്കുന്ന , നീതി തേടി കൊടുക്കുന്ന ദേവിയായും ,ആളുകളുടെ ശാരീരിക അസ്വാസ്ഥ്യങ്ങൾ പരിഹരിക്കുന്ന അമ്മയായും,പുരുഷന്മാരുടെയും സ്ത്രീകളുടെയും ദുരിതങ്ങൾ ലഘൂകരിക്കുന്ന ഒരു കോടതിയായും ഇത് പ്രവർത്തിക്കുന്നു എന്നതാണ്. ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും നൂറുകണക്കിന് ഭക്തർ ക്ഷേത്രത്തിലേക്ക്, പ്രത്യേകിച്ച് സ്ത്രീകളിലേക്ക് ഒഴുകുന്നു. ഇവിടെ ആഘോഷിക്കുന്ന വാർഷിക കുണ്ഡം ഫെസ്റ്റിവൽ ആയിരക്കണക്കിന് ഭക്തർ പങ്കെടുക്കുന്ന പ്രധാന നറുക്കെടുപ്പാണ്. ഇന്നലെ ഞാൻ മാസാണിയമ്മൻ കോവിലിൽ പോയി തൊഴുതിരുന്നു ഒരിക്കൽ കൂടി പോണം .അമ്മ ദൈവങ്ങളോളം മക്കളെ സ്നേഹിക്കുന്നവർ ആരാണുള്ളത്‌.

11 June 2020

എന്താണ് ബ്രഹ്മം? - 05

എന്താണ് ബ്രഹ്മം? - 05

ബ്രഹ്മം എന്താണെന്നും അതിന്റെ വ്യവഹാരവും വ്യക്തമാക്കുന്നതാണ് കേനോപനോപനിഷത്തിലെ മന്ത്രങ്ങൾ വ്യക്തമാക്കുന്നത്

യച്ചക്ഷുഷാ ന പശ്യതി യേന ചക്ഷൂംഷി പശ്യതി
തദേവ ബ്രഹ്മ ത്വം വിദ്ധി നേദം യദിദമുപാസതേ (കേനോപനിഷത്ത്, മന്ത്രം 6 )

കണ്ണുകൾകൊണ്ടു ഗ്രഹിക്കുവാൻ സാധിക്കാത്തതും എന്നാൽ കണ്ണൂകൾക്കു വിഷയങ്ങളെ ഗ്രഹിക്കുന്നതിനുള്ള സാമർത്ഥ്യത്തിനും നിമിത്തവുമായ ചൈതന്യം തന്നെയാണ് ബ്രഹ്മമെന്ന് അറിഞ്ഞു കൊള്ളുക. ഉപാധിഭേദത്തോടു കൂടി ഉപാസിക്കപ്പെടാറുള്ളത് ബ്രഹ്മമല്ല.

യച്ഛ്രോത്രേണ ന ശൃണോതി യേന ശ്രോത്രമിദം
ശ്രുതം തഡെവ ബ്രഹ്മ ത്വം ചിദ്ധി നേദം യദിദമുപാസതേ (കേനോപനിഷത്ത്, മന്ത്രം 7 )

ശ്രോതേന്ദ്രിയംകൊണ്ടു ഗ്രഹിക്കുവാൻ സാധിക്കാത്തതും, ശ്രോതോന്ദ്രീയത്തിന് ശ്രോത്രോന്ദ്രീയമെന്ന പ്രസിദ്ധിക്കു നിമിത്തമായിട്ടൂള്ളതും - അതായത്, ശ്രോത്രേന്ദ്രിയത്തിന്റെ ശ്രവണശക്തിയ്ക്കു നിമിത്തമായിട്ടുള്ളതും - ആയ ചൈതന്യമാണ് ബ്രഹ്മം എന്നറിയുക.  ഉപാധി ഭേദത്തോടൂകൂടി ജനങ്ങൾ ഉപാസിക്കാറുള്ളതു ബ്രഹ്മമല്ല.

യത് പ്രാണേന ന പ്രാണിതി യേന പ്രാണ:
പ്രണിയതേ തദേവ ബ്രഹ്മ ത്വം വിദ്ധി നേദം യദിദമുപാസതേ ( കേനോപനിഷത്ത്, മന്ത്രം 8 )

ഘ്രാണേന്ദ്രീയം കൊണ്ട് അറിയുവാൻ സാധിക്കാത്തതും - അതായത്, ഗന്ധം മുതലായതുപോലെ മണപ്പിച്ചറിയാൻ കഴിയാത്തതും - ഘ്രാണേന്ദ്രിയത്തിന്റെ വിഷയഗ്രഹണ ശക്തിക്കു നിമിത്തവും ആയ ചൈതന്യം തന്നെ ബ്രഹ്മമെന്ന് അറിയുക.  പൃഥിവീജന്യവും നാസികാപുടത്തിനുള്ളിൽ ഉള്ളതും അന്ത:കരണവൃത്തിയോടും പ്രാണവൃത്തിയോടും കൂടിയതുമായ ഇന്ദ്രിയമാണ് ഘ്രാണമെന്നു പറയുന്നത്.  അതുകൊണ്ട് ഗന്ധം മുതലായവയെപ്പോലെ ബ്രഹ്മത്തെ അറിയുവാൻ കഴികയില്ല.  നേരേമറിച്ച് ആ ഘ്രാണേന്ദ്രിയത്തിനു ഗന്ധാദികളെ ഗ്രഹിക്കുന്നതിനുള്ള സാമർത്ഥ്യം സിദ്ധിക്കുന്നത്, ആ ചൈതന്യത്തിന്റെ സഹായത്താലാണ്. 'തദേവ' മുതലായതു മുമ്പിലെപ്പോലെതന്നെ.

സകല ചരാചരങ്ങളുടേയും ഭൗതികരൂപത്തിനപ്പുറം അതിന്റെ അദൃശമായ  ശക്തിയുടെ അധാരം ബ്രഹ്മമാണ്.  എല്ലാ ഇന്ദ്രീയങ്ങളേയും അതിന്റെ കർമ്മം പരിപൂർണ്ണമായും നിർവ്വഹിക്കുവാൻ സാഹായിക്കുന്നതും അതിന്റെ പിന്നിലുള്ള ശക്തിയും ബ്രഹ്മമാണ്.  നാം ഉണർന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം ബ്രഹ്മം അതിന്റെ കർമ്മത്തിൽ മുഴുകിയിരിക്കുന്നു. ഒരേ ഒരു പരബ്രഹ്മത്തിന്റെ കോടാനുകോടി വ്യത്യസ്തങ്ങളായ അംശങ്ങളാണ് സകലതിന്റേയും അദൃശ്യങ്ങളായ ശക്തിമണ്ഡലങ്ങൾ. സൂര്യനെന്ന കോടിക്കണക്കിനും ഡിഗ്രീസെന്റീഗ്രേഡിൽ ഉരികി തിളച്ചു മറിയുന്ന ഗോളത്തിന്റെ അദൃശ്യമായ കാന്തിക വലയങ്ങളാൽ മറ്റു ഗ്രഹങ്ങളെ പിടിച്ചു നിറുത്തുന്ന ആത്ഭുത ശക്തി തന്നെയാണ് ബ്രഹ്മവും.  അങ്ങനെ ബ്രഹ്മം കാന്തിക മണ്ഡലമായും വിദ്യുത്കാന്തിക തരംഗങ്ങളായും ഭൗതികതയൂടെ പിന്നിലെ ആത്മീയ ശക്തിയായുമെല്ലാം പ്രവർത്തിക്കുന്നു.  നമ്മുടെ കയ്യിലെ പെർസണൽ കമ്പ്യൂട്ടറും ഇന്റെർനെറ്റും പോലെ പരസ്പരം ഡേറ്റകൾ കൈമാറി പർസ്പര പൂരകങ്ങളായി വർത്തിക്കുന്നു... ഇന്റർനെറ്റിലേക്കു "ലോഗിൻ" ചെയ്യുവാൻ പ്രാപ്തമാകുന്ന പ്രവർത്തിയാണ് ധ്യാനത്തിലൂടെ ഋഷീശ്വരന്മാർ ചെയ്യുന്നത്. നാമെല്ലാം... മനുഷ്യരും മൃഗങ്ങളും മണ്ണൂം വിണ്ണും സകല ചരാചരങ്ങളും ഒരേ ഒരു ബ്രഹ്മത്തിന്റെ വിവിധ പ്രതിരൂപങ്ങൾ മാത്രം.  ബ്രഹ്മമെന്തെന്നറിയുന്നതോടെ നാം പ്രകൃതിയുടെ ഭാഗമായി മാറുകയാണ് ചെയ്യേണ്ടത്. പിന്നീട് "ലോകോ സമസ്തോ സുഖിനോ ഭവന്തു" എന്ന സമസ്ത ലോകവും സുഖമായി വാഴേണമെന്ന സനാതന വിശ്വാസം ഒട്ടും അതിശയോക്തിയില്ലാതെ നിസ്വാർത്ഥമായും പിന്തുടരാൻ സാധിക്കുന്നതായിരിക്കും

ഓം തത് സത്...

എന്താണ് ബ്രഹ്മം? - 04

എന്താണ് ബ്രഹ്മം? - 04

ഏകനായ ഭഗവാൻ നാരായണൻ തന്നെ ബ്രഹ്മവും പരബ്രഹ്മവും പരാശക്തിയും ത്രിമൂർത്തികളും ദേവന്മാരും അസുരന്മാരുമെല്ലാമായി മാറുന്നു എങ്കിലും ഭഗവാൻ നാരായണൻ അരൂപിയും സർവ്വവ്യാപിയും ആദിയും അന്തവുമില്ലാത്തതുമായ നിത്യനായി അതുപോലെ നിലകൊള്ളുന്നു. ഈ നാനാത്വത്തിലെ ഏകത്വമാണ് സനാധന ധർമ്മത്തിന്റെ അടിസ്ഥാന വിശ്വാസവും. കുറച്ചു കൂടി വ്യക്തമായിപ്പറയാൻ മൊബൈൽ ഫോൺ ശ്രംഖലെയെത്തന്നെയെടുക്കാം. ഒരു സൂപ്പർ സെർവർ അത് ദശലക്ഷക്കണക്കിനു ഫോണുകളുമായി കണക്ടു ചെയ്യപ്പെട്ടിരിക്കുന്നു. ചിലർക്ക് അതിനെ സെൽ ഫോൺ എന്നു വിളിക്കാം മറ്റു ചിലർക്കതിനെ മൊബൈൽ എന്നും ജവ്വാൽ എന്നും... കാല ദേശ പരിഷ്കാരങ്ങളിൽ നിന്നു കൊണ്ട് പലതും വിളിക്കാം. എന്നാൽ മറ്റു ചിലർ അതിനെ ഐഫോൺ എന്നും നോക്കിയ എന്നും .... അവരവരുടെ സൗകര്യമനുസരിച്ച് വിളിക്കുന്നു. നാം ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും എല്ലാം നേരത്തേ സൂചിപ്പിച്ച സൂപ്പർ സെർവറുമായി 1-0 എന്ന ഉണ്ട് - ഇല്ല എന്ന രണ്ടേ രണ്ടു അടിസ്ഥാന കാരണങ്ങളുടെ വിവിധ സങ്കലനങ്ങളിലൂടെയുള്ള (കോംബിനേഷനുകൾ, ഉദാ: 10, 001010, 1110101... ) ഡിജിറ്റൽ സിഗ്നലിലൂടെ സംവദിച്ചു കൊണ്ടിരിക്കുന്നു. അതായത് സകല ആശയ വിനിമയ സംവിധാനവും ഡിജിറ്റലിലേക്കു വഴിമാറിയപ്പോൾ ഉണ്ട്-ഇല്ല എന്ന ദ്വന്ദതയിലെ വ്യതിയാനങ്ങൾ മാത്രമായി. എന്നാൽ ഇതെല്ലാം ഗ്ലോബൽ സെൽ നെറ്റു വർക്കിന്റെ പ്രതിഫലനങ്ങൾ മാത്രമാണ്. നമ്മൾ ഇടപെടുന്നത് ഇതിന്റെ മറ്റൊരു സബ്സ്ക്രൈബർ ആയ റിലയൻസിനോടോ, എയർ ടെല്ലിനോടോ, ഐഡിയയോടേ, ഇത്തിസലാത്തിനോടേ, ഓറഞ്ചിനോടേ ഒക്കെയാണെന്നു മാത്രം. എന്നിട്ടോ ഒരുരുത്തരും നോക്കിയയുടേയും ഐഫോണിന്റേയും സാംസങ്ങിന്റേയുമൊക്കെ മാഹാത്മ്യമായതിനെ തെറ്റിദ്ധരിച്ച് അതിൽ ഉറച്ചു വിശ്വസിക്കുന്നു. അത് തെറ്റല്ല.... എന്നാൽ ശരിയുമല്ല. നെറ്റ് വർക്ക് പോകുന്നതോടു കൂടി അത് വെറും ഒരു ടബ്‌ലറ്റ് പിസി പോലെയാകുന്നു. അത് ഉപയോഗ ശൂന്യമാകുമ്പോഴോ കാലാവധി കഴിയുമ്പോഴോ ഒക്കെ നാം തന്നെ അതിന്റെ സിം കാർഡ് എടുത്ത് മറ്റൊന്നിലേക്ക് മാറ്റുന്നു. വർഷങ്ങളായി നോക്കിയ ആയിരുന്നത് ഐഫോണോ സാംസങ്ങോ ... മറ്റെന്തെങ്കിലുമോ ഒക്കെ ആയിമാറുന്നു. ആ ഹാൻഡ് സെറ്റിലുണ്ടായിരുന്ന സകല "മെമ്മറിയും" അതിൽത്തന്നെ അവശേഷിക്കുന്നു.. എന്നാൽ അതിന്റെ ഉടയോനാണ് അതിനെ പുതിയതിലേക്ക് ട്രാസ്ഫർ ചെയ്യേണ്ടത്. കാരണം മുൻ ഹാൻഡ് സെറ്റിലുണ്ടായിരുന്ന മെമ്മറിയിലാണ് ഡാറ്റാകൾ സ്റ്റോർ ചെയ്തിരുന്നത്. ഇതെല്ലാം നോക്കിയ, ഐഫോൺ സാംസങ്ങ് മുതലാളിമാരുടെ അതായത് ഇതിനെ "പടച്ചവരുടെ" പരിമിതമായ ചുമതലകളിൽ പെടുന്നില്ല. കാരണം അവരുടെ ഉത്തരവാദിത്തങ്ങൾ സോഫ്റ്റ് വെയർ എന്ന പ്രകൃതി ഗുണങ്ങളിൽ അവസാനിക്കുന്നു. ബാക്കിയെല്ലാം അവരവരുറ്റെ തന്നെ ജോലിയാണ്. എന്നാൽ സിം കാർഡിൽ സ്റ്റോർ ചെയ്ത പരിമിതമായ ഡേറ്റകൾ തനിയേ പുതിയതിലും കിട്ടുന്നതായിരിക്കും.... ഇതൊക്കെ മനുഷ്യനും ബ്രഹ്മവും ആത്മാവും പരബ്രഹ്മവും പരിണാമങ്ങളുമൊക്കെയായി സങ്കല്പിച്ചാൽ സത്യം മനസ്സിലാക്കുവാനും അതിനെ പൂർണ്ണമായി ഉൾക്കൊള്ളുവാനും സാധിക്കുന്നതാണ്. 

പരബ്രഹ്മവും പരാശക്തിയും ദേവിയും ദേവനുമെല്ലാമായ ഒരേ ഒരു ഭഗവാന്റെ പല രൂപഭാവങ്ങളെയും അദ്ദേഹത്തിന്റെതായ വിവിധ ശക്തി വിശേഷങ്ങളേയുമാണ് നാം ആരാധിക്കുന്നതു്. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും മേദ്യത്തിലും അമേദ്യത്തിലുമെല്ലാം ആ ചൈതന്യം യാതൊരു പക്ഷപാതവുമില്ലാതെ അചഞ്ചലമായി നിലകൊള്ളുന്നു. ശ്രീ മഹാഭാഗവതത്തിൽ ഭഗവാൻ ശ്രീകൃഷ്ണൻ തന്റെ ശിഷ്യനായ ഉദ്ദവന്റെ 23 ചോദ്യങ്ങൾക്കുത്തരമായി 23 മഹത് തത്വങ്ങൾ വളരെ ലളിതമായി ഉദാഹരണ സഹിതം വ്യക്തമാക്കുന്ന ഉദ്ദവോപദേശം എന്ന ഭാഗം വായിച്ചാൽ ത്തന്നെ നമ്മുടെ ഒരുമാതിരിപ്പെട്ട സകല സംശയങ്ങളുടെയും നിവാരണമാകുമെന്ന സത്യം പലർക്കും ഇന്നുമറിയില്ല. അതിലൊന്നാണ് അവധൂതനും യദുവുമായുള്ള സംവാദം ശ്രീകൃഷ്ണൻ ഉദ്ദവന് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുന്നത്. ബാഹ്യലോകവുമായി ഒട്ടും സംസർഗ്ഗമില്ലാതെ വനത്തിൽ കഴിയുന്ന അവധൂതന്റെ അറിവിന്റെ അക്ഷയ ഖനി മനസ്സിലാക്കിയിട്ട് അദ്ദേഹത്തിന്റെ ഗുരു ആരെന്ന ചോദ്യത്തിനുത്തരമായി താൻ നീരിക്ഷണത്തിലൂടെ ഗുരുവായി സ്വീകരിച്ച പ്രകൃതിയിലെ 25 ഗുരുക്കന്മാരേയും അവരിൽ നിന്നുൾക്കൊണ്ട തത്വങ്ങളേയും വിവരിക്കുന്നതാണ് ഈ ഭാഗം. ഇതു വായിക്കുമ്പോൾ ക്ഷമിക്കണം വായിച്ചാൽ മാത്രം പോരാ ഉൾക്കൊണ്ട് പഠിക്കണം. അങ്ങനെ പഠിക്കുമ്പോൾ ഗുരുവിനെ അന്വേഷിച്ച് എങ്ങും പോകേണ്ട നമ്മുടെ ചുറ്റുമുള്ള സംഗതികൾ അർത്ഥപൂർവ്വം മനസ്സിലാക്കുവാൻ ശ്രമിക്കുമ്പോൾ അതെല്ലാം തന്നെ നമ്മുടെ ഗുരുക്കന്മാരായി മാറുമെന്ന വിപ്ലാവാത്മകമായ ഒരു സത്യമാണ് വെളിച്ചമാകുന്നത്. ഇതിൽ ബ്രഹ്മവും പരബ്രഹ്മവും ആത്മാവും പരമാത്മാവുമെല്ലാം ഒന്നാണെന്നു അവയെയെല്ലാം നിയന്ത്രിക്കുന്ന ആ ശക്തിയെ ഒരു ഊർണ്ണനാഭിയിലൂടെ ( ചിലന്തിയിലൂടെ ) മനസ്സിലാക്കിത്തരുകയാണ് അവധൂതൻ ചെയ്യുന്നത്.

ഏകനായ് നാരായണനായിരിക്കുന്ന ദേവ-
നാകവേ ലോകാത്മാവയ്ത്തന്മായകൊണ്ടുതന്നെ
സൃഷ്ടിച്ചു പാലിച്ചു കല്പാന്തത്തിലഴിക്കയാൽ
വിഷ്ടപേശ്വരനെന്ന നാമത്തെദ്ധരിചിതു.
ഒന്നായിനിന്നവൻ താൻ രണ്ടായി ഭവിച്ചിഹ
തൊന്നുന്നതേകമെന്നറിക ധാത്രീപതേ!
ആയതു കാലാത്മാവയ്ഭവിച്ചുടൻ
മായാ സത്വാദിഗുണത്രിതയ ശക്തികളിൽ
തുല്യമായ്ക്കലർന്നഹോ! പ്രകൃതി പുരുഷനെ-
ന്നല്ലോ ചൊല്ലുന്നു പ്രാധാനാഖ്യ പൂരുഷനെന്നും
സൽപുമാൻ പരാപരനായ് പരമാത്മായി
ചിൽപ്പുമാൻ കൈവല്യ സംജ്ഞതനായ് നിരീഹനായ്
കേവലമാത്മാനന്ദാനുഭാവ സന്തുഷ്ടനായ്
സർവാത്മാവായി നിരുപാധികേശ്വരനായി
സർവത്രവ്യാപ്തനായിട്ടിരിക്കുമീശ്വരൻ താൻ
കേവലാത്മാനുഭവം കൊണ്ടാദൗഗുണവശാൽ
സൃഷ്ടിചീടുന്നിതതു കൊണ്ടു സ്രഷ്ടാവായിതു;
വിഷ്ടപിത്തിങ്കലാദിപുരുഷനെന്നും ചൊല്ലും.
സൂത്രരൂപകമായ വിശ്വത്തെ പ്രോതമാക്കി
സാത്വികാദികളായ ഗുണങ്ങൾ കൊണ്ടു നിത്യം
സംയക്കാംവണ്ണം രമിച്ചീടുന്നു കാലാത്മാവും.
തന്മായകൊണ്ടു വിശ്വതങ്കലടക്കുന്നു;
നിർമ്മലമായ ശരത്താദിയാം കാലഭേദം
ഒന്നിലൊന്നുത്ഭവിചു ലയിച്ചുവരും പോലെ
ഒന്നായകാലം പലകാലമായ് തോന്നും പോലെ
പിന്നേയുമൂർണ്ണനാഭിയായീടുന്നൊരു ജന്തു
തന്നുള്ളിൽ നിന്നുപുറപ്പെടുന്ന തന്തുകൊണ്ടു
വലകൾ കെട്ടിയതിലിരുന്നു വരും ഭോജ്യം
പലതുമനുഭവിച്ചിരുന്നു രമിച്ചുടൻ
വലകളായ തന്തുതങ്കൽ താൻ ലയിപ്പിച്ചു
വലയാം നൂലുമൂർണ്ണനാഭിതന്നെയുമൊന്നായ്
ഏകാത്മാവായ കാലരൂപനാം ഭഗവാനും
മായയും ജഗത്തുമിക്കാണുന്നതെല്ലാമേകം.
ആയതു കൊണ്ടുതന്നെ കാലവുമൂർണ്ണനാഭി-
യായ ജന്തുവും മമ ഗുരുവെന്നറിഞ്ഞാലും

അങ്ങനെ തന്നിൽ നിന്നുത്ഭവിക്കുന്ന വലയിലിരുന്നു കൊണ്ട് ഒരു മഹാപ്രപഞ്ചം നിയന്ത്രിക്കുന്ന ഒരു ചിലന്തിയെപ്പോലെയാണ് പരബ്രഹ്മം മറ്റു ബ്രഹ്മങ്ങളെ നിയന്ത്രിക്കുന്നത്.

തുടരും.....

എന്താണ് ബ്രഹ്മം? - 03

എന്താണ് ബ്രഹ്മം? - 03

ബ്രഹ്മവും ആത്മാവും രണ്ടാണോ? അതേയെന്നാണ് പുരാണങ്ങളിലൂടെ പറഞ്ഞു തരുന്നത്.  രണ്ടും ഒരേ ഒരു ശക്തിയുടെ രണ്ടു ഭാവങ്ങൾ.  ബ്രഹ്മം സകല ചരാചരങ്ങളിലും നിറഞ്ഞിരിക്കുമ്പോൾ ആത്മാവ് അചങ്ങളെ ചരങ്ങളായിമാറ്റുകയും ആത്മാവ് വിട്ടു പോകുമ്പോൾ വീണ്ടും അത് അചരമായി മാറുകയും ചെയ്യുന്നു. 

എന്താണ് ബ്രഹ്മമെന്ന നിർവ്വചനമാണ് കേനോപനിഷത്തിലൂടെ അഞ്ചാമത്തെ മന്ത്രം മുതൽ പറയുന്നത്.  

യന്മനസാ ന മനുതേ യേന ആാ ഹുർമ്മന്നോ മതം

തദേവ ബ്രഹ്മ ത്വം വിദ്ധി നേദം യദിദമുപാസകേ (കേനോപനിഷത്ത് - മന്ത്രം 5)

"മനസ്സുകൊണ്ട് അറിയുവാൻ കഴിയാത്തതും, നേരേ മറിച്ച്, മനസ്സിന്റെ മനനശക്തിക്കു ഹേതുവായി അതിലും, കാമം മുതലായ അതിന്റെ പലമാതിരി വൃത്തികളിലും വ്യാപിച്ചിരിക്കുന്നതുമായ ചൈതന്യത്തെ ബ്രഹ്മമെന്നറിയണം. ഉപാധിഭേദത്തോടു കൂടി ഉപാസിക്കപ്പെടാറുള്ളതൊന്നും ബ്രഹ്മമല്ല.

മനസ്സ് എന്നത് അന്ത:കരണമാകുന്നു.  ബുദ്ധിയേയും മനസ്സിനേയും ഒരുമിച്ചു ചേർത്താണ് ഇവിടെ മനസ്സെന്നു പറഞ്ഞിരിക്കുത്. മനസ്സ് എന്നാൽ മനനം ചെയ്യുവാനുള്ള കരണം എന്നർത്ഥം. ആ മൻസ് ചക്ഷസു മുതലായ എല്ലാ കരണങ്ങൾക്കും പൊതുവായിട്ടുള്ളതാണ്.  അതിന്റെ സഹായം എല്ലാ കരണങ്ങൾക്കും ആവശ്യമാകുന്നു. അത് എല്ലാ വിഷയങ്ങളേയും ഗ്രഹിക്കുകയും ചെയ്യുന്നു. "കാമ: സങ്കല്പോ വിചികിത്സാശ്രദ്ധാ ആശ്രദ്ധാധൃതിർ ഹ്രീർദ്ധീരിത്യേതത്സർവം മന ഏവ" (കാമം, സങ്കല്പം, സംശയം, ശ്രദ്ധ, അശ്രദ്ധ, സന്തോഷം, വിഷാദം, ലജ്ജ, ബുദ്ധി, ഭയം, എന്നിങ്ങനെയുള്ളതെല്ലാം മനസ്സു തന്നെയാകുന്നു എന്നും ശ്രുതിയുണ്ട്. അങ്ങനെയുള്ള മനസ്സു കൊണ്ട്, അതിനും ചൈതന്യം നൽകുന്ന വസ്തുവിനെ സങ്കല്പിക്കുവാനോ നിശ്ചയിക്കുവാനോ സാധിക്കില്ല. എന്തെന്നാൽ അതിനെ നിയന്ത്രിക്കുന്നത് ആ ചൈതന്യമാകുന്നു.  ആ ചൈതന്യം എല്ലാ വിഷയങ്ങളുടെയും അന്തർഭാഗത്ത് ഇരിക്കുന്നതിനാൽ അന്ത:കരണത്തിന്റേയും ആത്മാവാകുന്നു. അതിനാൽ അതിൽ അന്ത:കരണം പ്രവർത്തിക്കുകയില്ല.  നേരേ മറിച്ച് ഉള്ളിലിരിക്കുന്ന ചൈതന്യ ജ്യോതിസ്സിനാൽ പ്രകാശിപ്പിക്കപ്പെടുന്നതുകൊണ്ടാണ്  മനസ്സിന് മനസ്സിനുള്ള സാമർദ്ധ്യം സിദ്ധിക്കുന്നത്. അതുകൊണ്ട് മനസ്സും പലവിധത്തിലുള്ള അതിന്റെ വൃത്തികളും ആ ബ്രഹ്മത്താൽ വ്യാപ്തമാണെന്ന് ബ്രഹ്മജ്ഞന്മാർ പറയുന്ന്.  

ന തത് ഭാസയതേ സൂര്യോ, ന ശശാങ്കോ, ന പാവകൾ,
യതഗത്വാ ന നിവർത്തന്തേ തദ്ധാമ പരമ മമ (ശ്രീമദ് ഭഗവത് ഗീത 15: 6 )

"യാതൊന്നിനെ സൂര്യനും ചന്ദ്രനും അഗ്നിയും പ്രകാശിപ്പിക്കുന്നില്ല. യാതൊന്നിനെ പ്രാപിച്ചാൽ പിന്നെ തിരിച്ചുവരുന്നില്ല, അതത്രേ എന്റെ ശ്രേഷ്ഠമായ സ്ഥാനമാകുന്നത്"

 ബ്രഹ്മത്തിന്റെ സ്ഥാനം സൂര്യനും ചന്ദ്രനും അഗ്നിയും ഒന്നും പ്രകാശിപ്പിക്കുവാൻ കഴിയുന്നതിനും അപ്പുറവുമാണ്.  

സകല ഭൗതികതയുടേയും ആത്മാവിന്റേയുമെല്ലാം അന്ത:സത്തയായി ബ്രഹ്മം നില കൊള്ളുന്നും.  ആത്മാവ് ബ്രഹ്മത്തിന്റെ തന്നെ ജീവത്സ്വരൂപമാണ്.  

മമൈവാംശോ ജീവലോകേ ജീവഭൂത: സനാതന:
മന:ഷഷ്ഠാനീന്ദ്രീയാണീ പ്രകൃതിസ്ഥാനി കർഷതി (ശ്രീമദ് ഭഗവത് ഗീത 15:7 )

"എന്റെ നിത്യമായ അംശമാണ് ജീവലോകത്തിൽ ജീവനായിട്ട് പ്രകൃതിയിൽ സ്ഥിതിചെയ്യുന്നവയായ ബാഹ്യങ്ങളായ പഞ്ചേന്ദ്രീയങ്ങളെയും "അന്തരിന്ദ്രിയ"മായ മനസ്സിനേയും ആകർഷിക്കുന്നത്."

"കോൺഷ്യസ് മൈൻഡ് - ബോധമനസ്സും" "സബ്കോൺഷ്യസ് മൈൻഡ്- അബോധ മനസ്സ്" ഈ രണ്ടു പ്രതിഭാസങ്ങളൂടെയും വിവിധ പ്രവർത്തന മണ്ഡലങ്ങളാണ്.  

എന്താണ് ബ്രഹ്മം? - 02

എന്താണ് ബ്രഹ്മം? - 02

ബ്രഹ്മവും അതുത്ഭവിക്കുന്നതും ഒടുവിൽ ലയിക്കുന്നതുമായ പരബ്രഹ്മവുമെല്ലാം എന്നും ഉള്ളതാണ്.  പുതുതായൊന്നും ഉണ്ടാകുന്നില്ല. എന്നു വെച്ചാൽ പുതുയായുണ്ടായെന്നു പറയുന്നതും ഉണ്ടായിരുന്നത് ഇല്ലാതായി എന്നു പറയുന്നതുമെല്ലാം എന്നും നില നിൽക്കുന്ന ശക്തിയുടെ അവസ്ഥാന്തരങ്ങൾ മാത്രമാണ്. ഒരവസ്ഥയിൽ നിന്നും മറ്റൊരവസ്ഥയിലേക്കുള്ള മാറ്റം.  ബ്രഹ്മം എന്താണെന്ന് ഒറ്റ വാക്കിൽ പറയുകയാണെങ്കിൽ അതിനെ "ഊർജ്ജ"മെന്നു വിളിക്കാം.  സകല ചരാചരങ്ങളൂടെയും അവയുടെ അവസ്ഥകൾക്കടിസ്ഥാനമായ ഊർജ്ജം.  ഇത് നമ്മുടെ ഋഷീശ്വരന്മാർ പണ്ടു പറഞ്ഞപ്പോള് അതു മനസ്സിലാക്കുവാനുള്ള ബുദ്ധി വളരാത്ത ഒരു ജനത അതിനെ പുച്ഛിച്ചു തള്ളീ.  എന്നാൽ ഇരുപതാം നൂറ്റാണ്ടിൽ ഐസക്ക് ന്യൂട്ടൺ ഇതിനെ ഇംഗ്ലീഷിൽ പറഞ്ഞപ്പോൾ " Energy can neither created nor destroyed, but only can change the status to one another..." (ഊർജ്ജത്തിനെ ഒരിക്കലും സൃഷ്ടിക്കുവാനോ നശിപ്പിക്കുവാനോ സാധിക്കുകയില്ല, എന്നാൽ അതിനെ ഒരവസ്ഥയിൽ നിന്നും മറ്റൊരവസ്ഥയിലേക്കു മാറ്റുവാൻ മാത്രമേ സാധിക്കു ) അത് ആധുനിക ഭൗതിക ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വമായി നാം സ്ക്കൂളുകളിൽ പഠിക്കുന്നു.  

ന്യൂട്ടനും സഹസ്രാബ്ദങ്ങൾക്കു മുമ്പെഴുതിയ ഭാരതീയ പുരാണങ്ങളിൽ പ്രത്യേകിച്ചും ഭഗവത് ഗീതയിൽ എത്ര വ്യക്തമായിട്ടാണ് ഭഗവാൻ ശ്രീകൃഷ്ണൻ ഇക്കാര്യം അർജ്ജുനന് പറഞ്ഞു കൊടുക്കുന്നതെന്നു നോക്കു.

"നാസതേ വിദ്യതേ ഭാവോ നാഭാവോ വിദ്യതേ സത:
ഉഭയോരപി ദൃഷ്ടോന്ത സ്ത്വന യോനസ്തത്ത്വ ദർശിഭി:
അവിനാശി തു തദ്വിദ്ധി യേന സർവമിദം തതം
വിനാശമവ്യയസ്യാസ്യ ന കശ്ചിൽ കർത്തൃമർഹതി"  ( ശ്രീമദ് ഭഗവത് ഗീത 2:16,17)

"ഇല്ലാത്തതൊന്നും ഒരിക്കലും ഉണ്ടായി വരികയില്ല.  ഉള്ളത് ഒരിക്കലും ഇല്ലാതെ പോവുകയുമില്ല. ഈ രണ്ടു ഭാവത്തിന്റെയും അറ്റം തത്ത്വദർശികൾ കണ്ടിട്ടുണ്ട്.  

ഈ പ്രപഞ്ചം മുഴുവൻ ഏതു വസ്തുവിനാൽ വ്യാപിക്കപ്പെട്ടിരിക്കുന്നുവോ അതു നാശഹീനമാണെന്നു അറിഞ്ഞാലും.  നാശമില്ലത്തിതിനെ ആർക്കും തന്നെ നശിപ്പിക്കുവാനും കഴിയില്ല."

അങ്ങനെ നാശഹീനവും സർവ വ്യാപിയുമായ ഊർജ്ജവും അതിന്റെ ശ്രോതസ്സും എല്ലാം ചേരുന്ന ഒരു ഈശ്വര സങ്കല്പം എന്നും ഏതൊരു യുക്തിക്കുമുള്ള ഉത്തരം തന്നെയാണ് കഥാരുപത്തിൽ പുരാണോതിഹാസങ്ങളിലൂടെ നമ്മുക്ക് പറഞ്ഞു മനസ്സിലാക്കിത്തരുവാൻ ഋഷീശ്വരന്മാർ ശ്രമിക്കുന്നതും.  എന്നാൽ തത്വങ്ങൾ തിരിച്ചറിയാതെ കഥയെ മാത്രം ഉൾക്കൊണ്ട് അതിലെ ശരിയും തെറ്റുമൊക്കെ വിശകലം ചെയ്യുകയും വിമർശിക്കുകയുമെല്ലാം ചെയ്യുന്നത് മരുന്നിലെ ഉൾക്കൊള്ളുന്ന "ക്യാപ്സൂളുകളിലെ" തൊലിപ്പുറത്തെ മധുരം നുളഞ്ഞിട്ട് മരുന്നു തുപ്പിക്കളയുന്നതിനു തുല്യാമായാണ്.

ബ്രഹ്മത്തിനെപ്പറ്റി ഭഗവാൻ ശ്രീകൃഷ്ണൻ പറയുന്നത് എന്താണെന്നു നോക്കാം.  ശ്രീമദ് ഭഗവത് ഗീതയിൽ പതിഞ്ചാം അദ്ധ്യാമായ പുരുഷോത്തമയോഗം തുടങ്ങുന്നതു തന്നെ ബ്രഹ്മമെന്താണെന്ന വ്യാക്യാനത്തോടുകൂടിയാണ്.  

ഊർദ്ധ്വമൂലമധശ്ശാഖമശ്വത്ഥം പ്രാഹുരവ്യയ,
ഛന്ദാം സിയസ്യ പർണ്ണാനി, യസ്തം വേദ, സവേദ വിത്
അധത്രചോർദ്ധ്വം പ്രസൃതാസ്തസ്യശാഖാ ഗുണപ്രവൃദ്ധാവിഷയപ്രവാളാ:
അധശ്ചമൂലാന്യനുസന്തതാനി കർമ്മബന്ധിനി മനുഷ്യലോകേ
നരൂപമസ്യേഹ തഥോപലഭ്യതേ,നാന്തോന ചാദിർന്ന ച സമ്പ്രതിഷ്ഠാ,
അശ്വത്ഥമേനം സുവിരൂഢ മൂലമസംഗ ശാസ്ത്രേണ ദൃഢേനഛിത്വാ
തത: പദം തത് പരിമാർഗ്ഗിതവ്യമ്യസ്മിൻ ഗതാ ന നിവർത്തന്തി ഭൂയ:,
തമേവ ചാദ്യം പുരുഷം പ്രപദ്യേ യത: പ്രവൃത്തി: പ്രസൃതാപുരാണീ 
(ശ്രീമദ് ഭഗവത് ഗീത 15: 1 - 4 )

"ഈ സംസാരം ബ്രഹ്മമാകുന്ന വേര് മേലുള്ളതും, മഹത്, അഹങ്കാരം തന്മാത്രകൾ എന്നിവയാകുന്ന കൊമ്പുകൾ കീഴേയുള്ളതും ആയ നാശമില്ലാത്ത അശ്വത്ഥവൃക്ഷം ആണെന്നും ധർമ്മധർമ്മകൃത്യാകൃത്യങ്ങൾ ഉപദേശിച്ചു രക്ഷിക്കുന്നവയായ വേദങ്ങൾ ഈ വൃക്ഷത്തിന്റെ ഇലകളാണെന്നും ആ വൃക്ഷത്തെപ്പറ്റി നല്ലപോലെ അറിയുന്നവനാണ് വേദത്തെ അറിയുന്നവൻ. അതിന്റെ ഗുണപോഷിതങ്ങളായ ശാഖകൾ മേലും താഴേയും പരന്നു കിടക്കുന്നു.  വിഷയങ്ങൾ അതിന്റെ തളിരുകളത്രേ.  കർമ്മത്തൊടു ബന്ധപ്പെട്ടവയായ അതിന്റെ വേരുകൾ മനുഷ്യലോകത്തിൽ താഴെ പടർന്നു പിടിച്ചുകിടക്കുന്നു.  ഇഹത്തിൽ ഇതിന്റെ രൂപം അങ്ങനെ അറിയപ്പെടുന്നില്ല.  ഇതിന്റെ ആദിയോ അന്തമോ പ്രതിഷ്ഠയോ അറിയപ്പെടുന്നുമില്ല. വേരുറച്ച ഈ അശ്വത്ഥവൃക്ഷത്തെ വൈരാഗ്യമാകുന്ന ആയുധം കൊണ്ട് വെട്ടിമുറിച്ചതിനു ശേഷം ആ വൃത്തിശൂന്യമായ ആ പദം അന്വേഷിക്കപ്പെടേണ്ടതാകുന്നു. യാതൊരാളിൽ നിന്ന് അദ്യന്തമില്ലാതെ ഈ സംസാരപ്രവാഹം നിർഗ്ഗമിച്ചിരിക്കുന്നുവോ ആ ആദിമപുരുഷനെ ഞാൻ ശരണം പ്രാപിക്കുന്നു."

ബ്രഹ്മവും ഭൂലോകത്തിലെ സകല ചരാചരങ്ങളും തമ്മിലുള്ള പരസ്പരബന്ധത്തേയും വിശദീകരിക്കുന്നതാണ് ഇപ്പറഞ്ഞ ശ്ലോകങ്ങളിലൂടെ മനസ്സിലാക്കിത്തരുന്നത്.  എന്നാൽ ഇനിയും ബ്രഹ്മമെന്തെന്ന് കുറച്ചുകൂടി വ്യക്തമാകുന്നതാണ് കേനോപനിഷത്തിലുള്ള വിവരണം...

തുടരും....

എന്താണ് ബ്രഹ്മം? - 01

എന്താണ് ബ്രഹ്മം? - 01

എല്ലവരും ബ്രഹ്മത്തെപ്പറ്റി പറയുന്നു, വിവരിക്കുന്നു, ബ്രഹ്മവും പരബ്രഹ്മവും തമ്മിലുള്ള ബന്ധത്തെ ഓർക്കുവാൻ പറയുന്നു. .... എന്നാൽ ബ്രഹ്മം എന്താണെന്നറിയാതെ എങ്ങിനെ ബ്രഹ്മത്തെപ്പറ്റി പഠിക്കാനും പറയാനുമെല്ലാം കഴിയും. ഭഗവാൻ ബ്രഹ്മത്തിന്റെ പ്രതിഷ്ഠയാണ്. പ്രതിഷ്ഠയെന്നാൽ അചഞ്ചലമായി ഒട്ടും വ്യതിയാനങ്ങളോ ചലനങ്ങളോ ഇല്ലാതെ നില കൊള്ളുന്നത് എന്നർത്ഥം.

ബ്രഹ്മണോ ഹി പ്രതിഷ്ഠാഹമമൃതസ്യാവ്യയസ്യ ച
ശാശ്വതസ്യ ച ധർമ്മസ്യ സുഖസ്യൈ കാന്തികസ്യ ച (ശ്രീമദ് ഭഗവത് ഗീത 14:27 )

(ഞാൻ ബ്രഹ്മത്തിന്റെ പ്രതിഷ്ഠയാകുന്നു. അതായതു ഞാൻ ബ്രഹ്മത്തിന്റെ ആശ്രയമാകുന്നു. അതു പോലെ നാശരഹിതമായ അമൃത ഏകാന്തമായ സുഖത്തിനും ഞാൻ ആശ്രയമാകുന്നു.)

ബ്രഹ്മം ഭഗവത് രൂപത്തിൽ സങ്കല്പിക്കുമ്പോൾ പരബ്രഹ്മം എന്നു വിളിക്കുന്നു. പരബ്രഹ്മം നിത്യമാണ്. നിത്യമായുള്ള ജീവനെ നിത്യനെന്ന അർത്ഥം വരുന്ന ശിവൻ എന്നു വിളിക്കുന്നു. നിത്യനായുള്ള ബ്രഹ്മം സ്ത്രീയല്ല പുരുഷനല്ല നപുംസകവുമല്ല. അതിനെല്ലാം അതീതമാണ്. നിത്യതയുടെ അടയാളം സ്ത്രീപുരുഷ ലിംഗങ്ങൾ ചേർന്ന ശിവലിംഗമാണ്. ബ്രഹ്മം ഈശ്വരനെങ്കിൽ ഈശ്വരൻ ബ്രഹമവുമാണ്... ബ്രഹ്മവും ഈശ്വരനും ഒന്നാണ്. അത് പ്രപഞ്ചത്തിലെ അറിയപ്പെടുന്ന സകല ശക്തികളുടേയും ഉറവിടവും അത്യന്തിക ലക്ഷ്യവുമാണ്. ഈ മഹാശക്തിക്ക് രൂപമോ ഭാവമോ ലിംഗഭേദങ്ങളോ ഇല്ല എന്ന മഹാതത്വമാണ് ശിവലിംഗത്തെ ആരാധിക്കുന്നതിലൂടെ വ്യക്തമാക്കുന്നത്. ബ്രഹ്മം ഉത്ഭവിക്കുന്നതും അവസാനിക്കുന്നതും പരബ്രഹ്മത്തിലാണ്. അതു പൂർണ്ണവും സത്യവുമാണ്. അതിൽ നിന്നുത്ഭവിക്കുന്ന ബ്രഹ്മങ്ങളും എത്തിച്ചേരുന്ന ബ്രഹ്മങ്ങളുമെല്ലാം പൂർണ്ണം തന്നെയാണ്. പൂർണ്ണമായ പരബ്രഹ്മത്തിൽ നിന്നും പൂർണ്ണങ്ങളായ ബ്രഹ്മങ്ങൾ പോകുമ്പോഴും പൂർണ്ണങ്ങളായ ബ്രഹ്മങ്ങൾ എത്തിച്ചേരുമ്പോഴും പൂർണ്ണമായ പരബ്രഹ്മം അതേ പോലെ തന്നെ നില കൊള്ളുന്നു. അതു കൊണ്ടാണ് പരിപൂർണ്ണതയുടെ മന്ത്രം സകല പൂജകൾക്കുമൊടുവിൽ ജപിക്കുന്നതും.

"പൂർണ്ണമദ പൂർണ്ണമിദ പൂർണ്ണാത് പൂർണ്ണമുദച്യുതേ
പൂർണ്ണസ്യ പൂർണ്ണമാദായ പൂർണ്ണമേവാവശിഷ്യതേ"

ഇപ്പോൾ ബ്രഹ്മം പൂർണ്ണമാണെന്നും സകല ബ്രഹ്മങ്ങളും പരബ്രഹ്മത്തിന്റെ അംശങ്ങളും പൂർണ്ണങ്ങളാണെന്നും പറഞ്ഞു. ഇനിയും ബ്രഹ്മമെന്താണെന്ന് പറഞ്ഞില്ല.

തുടരും....

6 June 2020

കർമ്മങ്ങൾ പ്രാപ്തമാക്കുവാനായി അഞ്ചു തത്വങ്ങൾ

കർമ്മങ്ങൾ പ്രാപ്തമാക്കുവാനായി അഞ്ചു തത്വങ്ങൾ

ചിത്തത്തെ ആത്മ തൃപ്തവും, ഭാവുകവും, ആശാവാദി അഥവാ ശുഭാപ്തിവിശ്വാസവും ഉൾക്കൊണ്ട്‌ നിർഭയമാക്കുകിൽ ഭഗവത് കർമ്മഭക്തികൾ അധികമേറെ ചെയ്യുവാൻ കഴിയു, എന്നാൽ ഇതിനായി അധികമേറെ ശക്തി പ്രാപ്തമാക്കേണ്ടതുമാണ് ശക്തി കുറവാണെങ്കിൽ എങ്ങനെയാണ് അധികമേറെ കർമ്മങ്ങൾ ചെയ്യുവാൻ കഴിയുക ? അതിനായി എകാഗ്രതക്കായി അധികം ശക്തി പ്രാപ്തമാക്കുവാനായി അഞ്ചു തത്വങ്ങൾ ആവശ്യമായിരിക്കെണ്ടാതാണ്.

1. സേവ :-

സേവ എന്നാൽ മറ്റുള്ളവർക്കുവേണ്ടി നിരപേക്ഷ അന്തകരണത്താൽ നമ്മുടെ ശക്തി വിനിയോഗിക്കുക എന്നതാണ്. ഈ നിരപേക്ഷ അല്ലങ്കിൽ ഉപാധികൂടാതെ നിസ്വാർത്ഥചിത്തം എങ്ങനെയാണ് ഉണ്ടാകുക ? അതുണ്ടാകുവാനായി ഭഗവാൻ തന്നെ നിമിത്തമായെ കഴിയു ( Instrumental Devotion ) ഭഗവാനോട് അടുത്തുള്ള സ്നേഹം അഥവാ ഭക്തിയാൽ മാത്രമേ നിരപേക്ഷത സേവകൾ ചെയ്യുവാൻ സാധിക്കു. സേവ എന്നത് ഭക്തി നിറഞ്ഞുള്ളതല്ലാ എങ്കിൽ അതിനർത്ഥവും ഉണ്ടാകില്ലാ കാരണം ഭക്തിയില്ലാത്ത സേവയിൽ പ്രഭുത്വം ഉല്പന്നമാകും യജമാനത്വം അതായത് ഞാൻ കാരണം എന്ന അഹങ്കാരം, അങ്ങനെ ആകുമ്പോൾ ആരിലേക്കാണോ നാം കർമ്മം അല്ലങ്കിൽ സേവകൾ അർപ്പിക്കുന്നതു അവരിൽ ദീനതയുടെ ഭാവം ഉല്പന്നമാകുന്നു അത് സേവാനുഭവനു ശോഭ നല്കുന്ന ഒന്നാകില്ല അതൊരു ആശ്രയത്വമാണ്‌ അവിടെ ഉണരുന്നത് അല്ലങ്കിൽ നിർജീവത്വം അതിനാൽ സേവയും ഈശ്വര കാര്യാർത്ഥമെന്ന് കണ്ടാകണം ചെയ്യേണ്ടത്. സേവ സേവ എന്ന് നാം പറയുന്നതിന്റെ താല്പര്യം എന്താണ് ? ആധികാരികത്വങ്ങളുടെ ഉചിതമല്ലാത്ത ഉത്തരവുകളെ ആത്മാർത്ഥമെന്നുകണ്ടു ആരാധന ചെയ്യുകയോ വഴിപാടുകൾ സമർപ്പിക്കുകയൊ അല്ല സേവ എന്നത് ഈശ്വരൻ തന്ന ഈ ജീവനെ വിചാര അറിവുകൾ ഉൾക്കൊണ്ട്‌ ആധ്യാത്മിക മാർഗ്ഗത്തിൽ വരുത്തുവാനും അതിലൂടെ സമൂഹത്തിൻ ഓരോ ജീവനെയും ഈശ്വര മാർഗ്ഗത്തിലേക്ക്നയിക്കുവാനും കുടുംബ പരിവാരത്തിൽ ഭാവപൂർണ്ണ ജീവിതം വരുത്തുവാനുമുള്ള ഒന്നാണ് സേവ എന്നത്.

2. സ്വാദ്ധ്യായം :-

എന്താണത് സ്വാദ്ധ്യായം ? ഭാഗവാനോടായി സ്നേഹവും ആത്മീയതയും ഉല്പന്നമാക്കുക, ഭഗവാനും ഞാനും സംബന്ധമായ വേദ ഗ്രന്ഥങ്ങളുടെ വിചാരധാര ( അറിവുകളുടെ ) ബോധം ഉൾകൊണ്ട പഠനം അത് തന്നെ സ്വാദ്ധ്യായം. ഇതിനായി മനുഷ്യന് ആത്മീയത നിർമ്മാണമാകേണ്ടതും സ്വയം അവനവനെ മറക്കുവാനുള്ള ജ്ഞാനവും ഉണ്ടായിരിക്കേണ്ടതുണ്ട് . ഇത് എപ്പോൾവരെ സാധ്യമാകുന്നില്ലയോ അപ്പോൾവരെയും മനസ്സിന് ശക്തി ഉണ്ടാകുന്നതുമല്ലാ, പഴയകാലങ്ങളിൽ കൂട്ടു കൂട്ടായി കഴിഞ്ഞിരുന്ന കാലങ്ങളിലും പോലും ഈ വ്യവസ്ഥകൾ ഗൃഹാന്തരീക്ഷങ്ങളിൽ നടന്നു പോന്നിരുന്നതുമാണ് ഇന്നും ചില ഉത്തമ കുടുംബങ്ങളിലും ആശ്രമങ്ങളിലും നിലനിന്നു പോരുന്നുമുണ്ട് ഇല്ലാന്ന് പറയുക സാധ്യമല്ലാ, അവരുടെ ഒക്കെ ഫലം കൊണ്ടാണ് ഇന്ന് ഈ വരികളൊക്കെ നമുക്ക് ലഭിക്കുന്നതും ഒരർത്ഥത്തിൽ എന്നതാകും ശരി,
സ്വാധ്യായത്തിൽ മനുഷ്യന് സ്വയം തന്നെ മറന്നുകൊണ്ട് ( അർത്ഥം അജ്ഞതയെ കളഞ്ഞു സ്വയം തന്നെ അറിയുക എന്നതാണ് ) തേജസ്വിതവും ഭാവപൂർണ്ണവുമായ ജീവനെ വളർത്തി എടുക്കുവാനുള്ള പ്രയാസങ്ങളാണ് ചെയ്യേണ്ടി ഇരിക്കുന്നത് . ആരാണ് തേജസ്വിതൻ ? മറ്റുള്ളവരിൽ ഗൗരവം കാണുന്നവൻ ആരാണോ അവനാണ് തേജസ്വിതൻ. ഇങ്ങനെ ഉള്ളവൻ ആത്മ ഗൗരവം ഉള്ളവനും മറ്റുള്ളവരുടെ നന്മകൾ വരുത്തുന്നവനും ആയിരിക്കും .

3. സംയമം (ക്ഷമ) :-

ഭഗവാൻ നമുക്ക് തന്നിട്ടുള്ള ശക്തി എന്താണോ അതിൽ നിന്നും വികാരത്തിനു എത്ര നല്കണം എത്ര ചിലവാക്കണം ? എന്തിന്റെ വിചാരം ഉൾക്കൊണ്ട്‌ കൊണ്ട് ചിലവാക്കുന്നുവോ അവനാണ് സംയമി എന്നത്. അതാണ്‌ ഭഗവാൻ ഗീതയിൽ പറഞ്ഞിരിക്കുന്നത് '' യുക്താഹാരവിഹാരസ്യ '' ആഹാരവും വിഹാരവും അഥവാ ആഹാരവും വിനോദവും സംയമിതമായിരിക്കണം.

4. സത്യം :-

സതെ ഹിതം സത്യം . എന്താണോ സത്യമായുള്ളത് എന്താണ് ഈശ്വരന്റെ മാർഗ്ഗം കൊണ്ടെത്തിക്കുന്നത് അത് തന്നെ സത്യം ഈശ്വരന്റെ അരികിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്ന വിചാരങ്ങൾ, വാണി, വ്യവഹാര ക്രിയകൾ സത്യമാണ് ആ പ്രാപ്തിയിൽ ചിത്തത്തിൻ ഏകാഗ്രത ആസനമായി മാറുന്നു.

5. സാധന :-

എന്താണ് സാധന ? സങ്കല്പത്തിന്റെയും സിദ്ധിയുടെയും മാധ്യമത്തിൽ ഉള്ള മാർഗ്ഗം തന്നെ സാധന.സിദ്ധിയുടെ മുനമ്പിൽ വേഗം ചെന്നെത്തുന്നവന് അവ ദഹിപ്പിക്കുവാനുള്ള കഴിവ് ഉണ്ടായിരിക്കയില്ലാ, പല്ലുകൾ കൊണ്ട് ചവച്ചു അരച്ച് കഴിക്കാതെ ആർത്തി മൂത്തു ഭക്ഷണം വാരി അടിക്കുകിൽ അത് ദഹനകേടുകൾ സംഭാവിക്കുംപോലെ തന്നെ . ഇങ്ങനെ ഉള്ളത് ഉചിതമായ മാർഗ്ഗവുമല്ല. കേവലം സങ്കല്പഗതനായി ഇരുന്നു കഴിഞ്ഞു പോകുന്നവനും സ്വീകാര്യമല്ലാ, എന്നാൽ സങ്കൽപം ചെയ്തുകൊണ്ട് ഉചിതമായ രൂപത്തിൽ സാധന ചെയ്തു പോകുക അങ്ങനെ പ്രാപ്തമാകുന്ന സിദ്ധിക്കാണ് മൂല്യമുള്ളത് . ഈ അഞ്ചു കാര്യങ്ങളും ജീവനിൽ അല്ലങ്കിൽ ജീവിതത്തിൽ വന്നു ഭവിക്കുകിൽ അധികം ശക്തി ലഭ്യമാകുന്നതാണ് അതോടു ചിത്തം സരളമായി തന്നെ എകാഗ്രതമാകുകയും ആകുന്നു .
മുന് പറഞ്ഞ ബാഹ്യ കാര്യങ്ങളിലൂടെ ചിത്തേകാഗ്രത പ്രക്രിയകൾ സരളമായി നിർമ്മാണമാകാം എന്നാൽ അതിനോടൊപ്പം തന്നെ മനോവിജ്ഞാന ( ആന്തരികമായ ) കാര്യങ്ങളുടെ വിചാരവും ചെയ്യേണ്ടതുണ്ട്. മനുഷ്യന്റെ ആകാരം ഭഗവാനിൽ കണ്ടു ചിത്തം എകാഗ്രതമാക്കുവാനായി ചില ബാഹ്യ കാര്യങ്ങൾ ആവശ്യമാണ്‌ അപ്രകാരം ആന്തരികമായും ആവശ്യം തന്നെ. തുടക്കത്തിൽ ആന്തരികമായ അവധാനം എന്നത് മനസ്സിന്റെ ഒരു ശക്തി ( Faculty ) ആയാണ് കാണ്ടിരുന്നു എന്നാൽ ഇനി പറയാനുള്ളത് അവധാനത്തിൻ മനസ്സിൽ ഒരു നിശ്ചിത സ്ഥാനം ഇല്ലാ എന്നതാണ് അത് മനസ്സിന്റെ ശക്തിയെ അല്ലാ എന്നതാണ് അവധാനം എന്നത് ഒരു മനോവ്യാപാരമാണ് ( Attention ) ഈ അവധാനം ഏതെങ്കിലും ഒരു സ്ഥാനം കേന്ദ്രിതമായി നില്ക്കുന്ന ഒന്നല്ല താനും.

പഞ്ചനിയമങ്ങൾ

പഞ്ചനിയമങ്ങൾ

ഷഡ് ശുദ്ധികളോടൊപ്പം പഞ്ചനിയമങ്ങളും കൂടി പാലിക്കാൻ ശ്രമിക്കണം. വിവേകം, അച്ചടക്കം., വിനയം, ആത്മാർഥത, കൃത്യനിഷ്ഠ എന്നിവയാണ് പഞ്ചനിയമങ്ങൾ.

1. വിവേകം: -

അനുഷ്ഠാനം ഫലപ്രദമാകണമെങ്കിൽ ഉപാസകൻ വിവേകപൂർവ്വം പെരുമാറുന്നവനായിരിക്കണം

2 . അച്ചടക്കം:-

പ്രാർഥനയിലും ധ്യനത്തിലും ചടങ്ങുകളിലും പെരുമാറ്റത്തിലും ഉപാസനയിലും തികഞ്ഞ അച്ചടക്കം അനിവാര്യമാണ്.

3. വിനയം:-

വിനയം കേവലം അഭിനയമകരുത്. വ്യക്തിത്വത്തിന്റെ ഭാഗമായിരിക്കണമത്. ഏറ്റവും മഹത്തരമായതു ലഭിക്കുമ്പോഴും എളിമ കൈവിടരുത്.

4. ആത്മാർഥത:-

പ്രാർഥന ആത്മാർഥമാകുമ്പോൾ മാത്രമേ അനുഷ്ഠാനം ഫലസിദ്ധി നേടിതരൂ. തികഞ്ഞ ഭക്തിയോടെ ഉള്ളിൽ നിന്ന് വരുന്നതകണം പ്രാർഥന

5. കൃത്യനിഷ്ഠ:-

ഏതു യത്നവും വിജയിക്കണമെങ്കിൽ കൃത്യനിഷ്ഠ ആവിശ്യമാണ്. ഉപാസനയും അനുഷ്ഠാനങ്ങളും കൃത്യസമയത്തും നിർദ്ദിഷ്ടരീതിയിലും ചെയ്താലേ ഫലമുണ്ടാകൂ.

ഷഡ്ശുദ്ധി

ഷഡ്ശുദ്ധി

വിധിപ്രാകാരമുള്ള അനുഷ്ഠാനത്തിലൂടെ ബുദ്ധിവികസിപ്പിച്ച് ആത്മീകവും ഭൗതീകവുമായ സമന്വയത്തിലൂടെ ജീവിതം സമ്പൂർണമായി വിജയിപ്പിക്കാൻ സാധിക്കും. അനുഷ്ഠാനം ഒരു ദിനചര്യയാണ് ഇത് ഒരു ജീവിതശൈലിയുമാണ്. ഇതിനുവേണ്ടി പാലിക്കേണ്ടുന്ന ലഘു നിയമങ്ങളുണ്ട് ഈ നിയമങ്ങളുടെ പരിപാലനത്തിലൂടെ അതിൻ്റെ  ഫലങ്ങൾ അനുഭവിക്കാനകും. ഇതിൽ പ്രധാനം ഷഡ്ശുദ്ധികളാണ് അവ യഥാക്രമം ചിന്താശുദ്ധി, വാക്ശുദ്ധി, കർമശുദ്ധി, ഗാത്രശുദ്ധി, വസ്ത്രശുദ്ധി, അന്നശുദ്ധി എന്നിവയാണ്.

ചിന്താശുദ്ധി

ഒരു വ്യക്തിയുടെ പൂർണ്ണവിജയത്തിന് അനിവാര്യമായ ആറ് ശുദ്ധികളിൽ ഒന്നാമത്തേത് ചിന്താശുദ്ധിയാണ്, ചിന്താ എപ്പോഴൊക്കെ പവിത്രമല്ലാതിരിക്കുന്നുവോ അപ്പോഴൊക്കെ പരാജയത്തിന്റെ വാതിലുകൾ തുറക്കപ്പെടും. ചിന്തയിൽ പരിശുദ്ധിയും പവിത്രതയും ചേർക്കപ്പെടുമ്പോൾ സംഭവിക്കുന്നത് പൂർണ്ണവിജയത്തിലേക്കുള്ള പടയൊരുക്കമാണ്. അതുകൊണ്ട് ചിന്തയിൽ നന്മ നിറക്കാൻ ശ്രമിക്കുക. എല്ലാപേർക്കും നന്മ വരുത്തുന്നതായിരിക്കണം ചിന്ത. തിന്മയാണ് ചിന്തിക്കുന്നതെങ്കിൽ വന്നു ഭവിക്കുന്നത് സ്വന്തം ജീവിതപരജയമായിരിക്കും ആക്കാരണത്താലാണ് നമുക്കുമുമ്പേനടന്ന ആചാര്യന്മാർ സത്ചിന്തയെപ്പറ്റി ഉദ്ബോധിപ്പിച്ചു കൊണ്ടിരുന്നത്.

വാക്ശുദ്ധി :-

ചിന്താ പരിശുദ്ധമാകുന്നതോടൊപ്പം വാക്കും. പവിത്രമായിരിക്കണം അതുകൊണ്ടാണ് അക്ഷരം അഗ്നിയാണെന്ന് പറയപ്പെടുന്നത്. അഗ്നി ഈശ്വരനായി ഒരു വശത്ത് നിലകൊള്ളുമ്പോൾ മറുവശത്ത് സർവ്വതിനേയും ഭസ്മീകരിക്കുന്നതായി കാണാം. അതിനാൽ വാക്ശുദ്ധി അനിവാര്യതയാണ്. വാക്കിൽ ശുദ്ധികലർത്തി വേണം ഓരോ നിമിഷവും ജീവിതം നയിക്കേണ്ടത്. ചൂരൽകൊണ്ടുള്ള അടിയേക്കാൾ ഭീതിദമാണ് വാക്കെന്നുപറയുന്നത്. വേറുതെയല്ല. അടിയുടെ വേദന വൈകാതെ മാറിപ്പോവും. എന്നാൽ ഉന്നം തെറ്റി പ്രയോഗിക്കുന്ന നല്ലതല്ലാത്ത വാക്ക് ജന്മത്തിന്റെ അവസാനം വരെ തീരാ വേദനയായി നിലകൊള്ളുമെന്നതിൽ തർക്കമില്ല.

കർമശുദ്ധി :-

കർമത്തിന്റെ പരിപാലനത്തിലെ ഏറ്റക്കുറച്ചിലുകളനുസരിച്ച് പ്രയോഗിക്കുന്നവരിലും ഉൾക്കൊള്ളുന്നവരിലും പരിണാമങ്ങൾ സംഭവിക്കുന്നു. ചിന്തയും വാക്കും ഒരു പരിധിവരെ ഒരുവനിൽ മാത്രം ഫലം കൊണ്ടെത്തിക്കുമ്പോൾ കർമം അതനുഭവിക്കുന്നവരിൽ മുഴുവനും ഫലമുണ്ടാക്കുന്നു. കർമത്തിൽ ശുദ്ധി പാലിക്കാനായില്ലെങ്കിൽ അത് കാലദേശങ്ങളെ കടന്നുള്ള ദോഷഫലങ്ങളായിരിക്കുമുളവാക്കുന്നത്. .

ഗാത്രശുദ്ധി :-

പ്രത്യക്ഷത്തിൽ കാണപ്പെടുന്ന സ്വന്തം ശരീരത്തിന്റെ പവിത്രത സൂക്ഷിക്കനായില്ലെങ്കിൽ അതു കൊണ്ടെത്തിക്കുന്നത് മഹാരോഗങ്ങളിൽവരെയായിരിക്കും. രോഗമില്ലാത്ത ശരീരത്തെയാണ് വിവേകികൾ പൂർണശരീരമെന്നുവിളിക്കുന്നത്. അതിനാൽ ശരീരത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ സദാ ജാഗരുകരായിരിക്കണം .

വസ്ത്രശുദ്ധി :-

ധരിക്കുന്ന വസ്ത്രം വിലകൂടിയതായാലും കുറഞ്ഞതായാലും ശുദ്ധിയുള്ളതായിരിക്കണം.

അന്നശുദ്ധി :-

ഒരു വ്യക്തി ഏതു നാട്ടിൽ ജീവിക്കുന്നവനായാലും ഏതു വിഭാഗത്തിൽപ്പെട്ടവനായലും ഭക്ഷണത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കേണ്ടതാണ്. ആഹാരത്തിന്റെ ഗുണദോഷങ്ങൾ പലപ്പോഴും സ്വഭാവത്തിൽ വെളിപ്പെടുന്നുണ്ട്. അതിനാൽ ജീവിതവിജയം നേടാൻ അന്നശുദ്ധിയും പരിപാലിക്കേണ്ടതാണ്.

ശ്രീകൃഷ്ണനാകുന്ന രക്ഷാകവചം

ശ്രീകൃഷ്ണനാകുന്ന രക്ഷാകവചം

അസുരക്ഷിതമായ ഭൂമിയിൽ തന്റെ പുത്രൻ പിറവിയെടുത്തപ്പോൾ തന്നെ സൂര്യദേവൻ അവന് ഒരു ദിവ്യ കവചം നൽകി. കർണന്റെ കവചം തന്റെ പുത്രനായ അർജുനന് ഭീഷണിയാണെന്ന് വന്നപ്പോൾ ഇന്ദ്രൻ ആ കവചം ഇല്ലാതാക്കി.      "സ്വചന്ദമൃത്യുവായി ഭവിക്കട്ടെ " എന്ന് പുത്രനെ അനുഗ്രഹിച്ച ശന്തനു മഹാരാജാവ് ഭീഷ്മരുടെ പ്രാണന് ദിവ്യകവചം ചമച്ചു. അന്തമായ പാതിവ്രത്യബോധം നിമിത്തം സ്വയം അന്ധത്വം വരിച്ചു കഴിഞ്ഞ ഗാന്ധാരി സ്വന്തം പുത്രമ് ജീവൻമരണ പോരാട്ടത്തിനിറങ്ങുന്നുവെന്നറിഞ്ഞു ഒരിക്കൽ തുറന്ന കണ്ണുകളിലൂടെ ദുര്യോധനന്റെ ശരീരത്തിലേക്ക് തന്റെ സഞ്ചിതശക്തി സന്നിവേശിപ്പിച്ചു. ഭാഗികമായാണെങ്കിലും മാതാവിൽ നിന്ന് ദുര്യോധനനു രക്ഷാകവചം ലഭിച്ചു. അന്നും ഇന്നും മക്കൾക്ക്‌ രക്ഷാകവചം തീർത്തു കൊടുക്കുവാൻ മാതാപിതാക്കൾ തങ്ങലാകും വിധം യത്നിക്കുന്നു.

നാം പലരാൽ സംരക്ഷിക്കപെടുന്നവരാണ്. എന്നാൽ ലഭ്യമായി കൊണ്ടിരിക്കുന്ന സംരക്ഷണതെ പറ്റി പലപ്പോഴും നമ്മൾ ബോധാവാനമാരല്ല. അർജുനന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ഒരു ദിവ്യ  ശിരോരത്നത്താൽ ശോഭിതനായിരുന്ന  ഗുരുപുത്രനായ  അശ്വഥാമാവിനെ എളുപ്പത്തിൽ തോല്‍പ്പിക്കാൻ കഴിയില്ലെന്ന് അർജുനന് അറിയാമായിരുന്നു. എന്നാൽ പല പ്രഗൽഭരുമായും ഏറ്റുമുട്ടുമ്പോൾ എവിടുന്നോക്കെയോ തനിക്ക് പരിരക്ഷ കിട്ടികൊണ്ടിരിക്കുന്നതായി അർജുനന് അനുഭവപ്പെട്ടു. അഗ്നിതേജസ്സുള്ള ഒരു പുരുഷൻ ശൂലവും പേറിക്കൊണ്ട്‌ തനിക്കായി ശത്രുക്കളെ നേരിടുന്നതും ആ തേജസ്വിയുടെ കരങ്ങൾക്കൊണ്ട് പലരും വധിക്കപെടുന്നതും കണ്ടു.. പക്ഷെ അത്തരത്തിൽ വധിക്കപ്പെട്ടവർ " അര്‍ജുനന്റെ കരങ്ങളാൽ വീരഗതി പ്രാപിച്ചവർ " എന്ന് ഉത്ഘോഷിക്കപ്പെട്ടു. ആരോ ചെയ്ത വീരക്രിത്യങ്ങളുടെ പേരിൽ തനിക്ക് ഖ്യാതി ലഭിക്കുന്നുവെന്നത് അർജുനനെ ചിന്താകുഴപ്പത്തിലാക്കി. തുടർന്ന്‍ ഭഗവാൻ വ്യാസൻ അർജുനന്റെ മുന്‍പാകെ പ്രത്യക്ഷപ്പെട്ടു കാര്യങ്ങൾ വിശദീകരിച്ചു. തന്റെ മുന്നിൽ അഗ്നി പോലെ പടർന്നു നിന്നിരുന്ന വീര പുരുഷൻ സാക്ഷാൽ ശ്രീപരമേശ്വരനായിരുന്നുവെന്നു അർജുനന് ബോധ്യപ്പെട്ടു. തനിക്ക് കിട്ടികൊണ്ടിരുന്ന ദിവ്യപരിരക്ഷയുടെ മഹത്വം അർജുനൻ തിരിച്ചറിഞ്ഞു. ഇത്തരം അനുഭവങ്ങൾ പിന്നീടും അർജുനനുണ്ടായി. 

അ‍ർജുനന്റെ ശിരസ്സ്‌ ലക്ഷ്യമാക്കി വന്ന  നാഗാസ്ത്രത്തിൽ നിന്നും അദ്ദേഹത്തെ രക്ഷിക്കുവാനായി ശ്രീകൃഷ്ണൻ തേർതട്ട് പെട്ടെന്ന് ചിവിട്ടി താഴ്ത്തി. അർജുനന്റെ ശിരസ്സിനു പകരം കിരീടം നാഗാസ്ത്രത്തിനു ഇരയായി. കുരുക്ഷേത്ര യുദ്ധത്തിന്റെ പതിനെട്ടാം ദിവസം ദുര്യോധനനെ വീഴ്ത്തി വിജയശ്രീലാളിതരായ പാണ്ഡവർ തങ്ങളുടെ ശിബിരത്തിലേക്ക് മടങ്ങി. അർജുനന്റെ രഥം നയിച്ച്‌ പാണ്ഡവശിബിരത്തിലെത്തിയ ശ്രീകൃഷ്ണൻ അര്‍ജുനനോട് ഗാണ്ടീവവും ആവനാഴിയും  എടുത് കൊണ്ട് എത്രയും പെട്ടെന്ന് ഇറങ്ങി മാറുവാൻ നിര്‍ദ്ദേശിച്ചു. അനാവശ്യമായ ധൃതി കാട്ടുന്നതെന്തിനെന്നു ശങ്കിച്ചെങ്കിലും അർജുനൻ ശ്രീകൃഷ്ണനെ അനുസരിച്ചു. അർജുനൻ ഇറങ്ങിയതിനു ശേഷം ശ്രീകൃഷ്ണൻ രഥത്തിൽ നിന്ന് ഇറങ്ങി മാറിയതും ആ രഥം കുതിരകൾ സഹിതം കത്തി ചാമ്പലായി. പരിഭ്രമിച്ചു നിന്ന അർജുനനെ സാന്ത്വനിപ്പിച്ചു കൊണ്ട് ശ്രീകൃഷ്ണൻ പറഞ്ഞു : "വാസ്തവത്തിൽ ഈ രഥം മുന്‍പ് തന്നെ നശിച്ചു കഴിഞ്ഞതാണ്. ഇത് വരെ എന്റെ സാന്നിധ്യം ഒഴിയാതിരുന്നത് കൊണ്ടാണ് അത് കത്തിയമരാതിരുന്നത് ".

താൻ സഞ്ചരിച്ചിരുന്നത് ഒരു മായാ രഥത്തിലായിരുന്നുവെന്നും ശ്രീകൃഷ്ണൻ തന്റെ ദിവ്യരക്ഷാകവചമാണെന്നും അർജുനന്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു. രാത്രിയിൽ വിജയാഘോഷം നടത്താൻ മുതിർന്ന പാണ്ഡവരെ അതിൽ നിന്ന് പിന്തിരിപ്പിച്ച  ശ്രീകൃഷ്ണൻ അവരെ ഇരുളിന്റെ മറവിൽ ഓഘവതി എന്ന നദിയുടെ തീരത്ത് എത്തിച്ചു. ആ രാത്രി പാണ്ഡവശിബരം അശ്വഥാമാവിന്റെ പ്രതികാരാഗ്നിയിൽ വെന്തുവെന്നീരായി. നടുക്കുന്ന  ആ  ദൃശ്യം കാണും വരെ പാണ്ടവർക്ക് ശ്രീകൃഷ്ണന്റെ നടപടികളിൽ അമർഷവും നീരസവും നിരാശയും ഉണ്ടായിരുന്നു. ഐതിഹാസികമായ കുരുക്ഷേത്ര യുദ്ധത്തിൽ വിജയിച്ചിട്ടു  വിജയോന്മാധം പ്രകടിപ്പിക്കാൻ അനുവദിക്കാമ് മോണം ആച്ചരിപ്പിച്ചു ഇരുട്ടിൽ തപ്പിതടഞ്ഞ് തങ്ങളെ  ഓഘവതീ തീരത്ത് എത്തിച്ച ശ്രീകൃഷ്ണൻ  ദിവ്യചക്ഷുസുള്ള തങ്ങളുടെ ദിവ്യകവചം തന്നെയാണെന്ന് പാണ്ഡവർ അനുഭവിച്ചറിഞ്ഞു..

നന്മനിറഞ്ഞ  മനസ്സുള്ളവരൊക്കെ  ഈശ്വരന്റെ  ദിവ്യമായ  പരിരക്ഷക്ക് അർഹരാണ്. അരൂപിയായ ഈശ്വരന്റെ അദൃശ്യകരങ്ങൾ നാം അറിയാതെ തന്നെ നമ്മെ സംരക്ഷിക്കുന്നു. ഋജുവായ മനസ്സുള്ളവരെ  അദ്ദേഹം  ശരിയായ ദിശയിലേക്ക്  നയിക്കുന്നു. പാലാഴി  പോലെ  ശുദ്ധിയുള്ള  മനസ്സിന്റെ  നിർമലമായ ഉള്ളറകളിൽ നിന്നും ശംഖനാദം  പോലെ  ഭഗവാന്റെ വചനാമൃതം  പ്രവഹിക്കുന്നു. അതിനെ  നമുക്ക്  ധിക്കരിക്കാതിരിക്കാം. ദിവ്യരക്ഷാകവചതിനുള്ളിൽ വിശ്വാസത്തോടെ പ്രവേശിക്കാം..

4 June 2020

പ്രാണായാമം

പ്രാണായാമം

ഇന്ന് വളരെയധികം പ്രചാരത്തിലുള്ള ഒരു വാക്കാണ് പ്രാണായാമം. ഇത് കേട്ടുകഴിയുമ്പോള്‍ അധികമാളുകളും മനസ്സിലാക്കുന്നത് ഒരു പ്രത്യേക രീതിയിലുള്ള ശ്വാസോച്ഛ്വാസം (a breathing technic) ആണെന്നാണ്. ആദ്യമായി മനസ്സിലാക്കേണ്ടത് ഇത് ഒരു breathing technic മാത്രം അല്ല എന്നാണ്.

എന്നാല്‍ പിന്നെ എന്താണ്? അതാണ് അടുത്ത ചോദ്യം.

പ്രാണായാമം ഒരു സംസ്‌കൃതവാക്കാണ്. പ്രാണന്‍ എന്നാല്‍ ജീവശക്തി, ആയാമം എന്നാല്‍ നിയന്ത്രണം. പ്രാണശക്തിയുടെമേല്‍ നമുക്കുണ്ടാകുന്ന ഒരു control അഥവാ പ്രാണശക്തിയെ നാം കൈപ്പിടിയിലാക്കുന്ന ഒരു technic അതാണ് പ്രാണായാമം. പ്രാണായാമം ഒരു ജാതിയുടെയോ മതത്തിന്റെയോ ദേശത്തിന്റെയോ അധീനതയിലുള്ളതല്ല. ഇതിനെല്ലാമതീതമാണ്.
പ്രാണന്‍ എന്നു പറഞ്ഞാല്‍ ജീവശക്തി എന്ന് പറഞ്ഞുവല്ലൊ അതെന്താണ് എന്ന് നോക്കാം. ഒരു ദേഹം പ്രാണനോട് ചേരുമ്പോള്‍ അതിന്ന് ജീവന്‍ വെയ്ക്കുന്നു. എപ്പോള്‍ പ്രാണന്‍ ദേഹം വിട്ടുപോകുന്നുവോ അപ്പോള്‍ ആ ദേഹം മൃതമാകുന്നു. അതുകൊണ്ട് ശരീരത്തെ ചലിപ്പിക്കുന്ന ഒരു ശക്തിവിശേഷമാണ് പ്രാണന്‍. ഈ പ്രക്രിയ ജനനം മുതല്‍ മരണം വരെ നാമറിയാതെ തന്നെ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. പ്രാണനെ അതിന്റെ പ്രവര്‍ത്തനം (function)അനുസരിച്ച് അഞ്ചായി തരംതിരിച്ചിട്ടുണ്ട്. അതിനെയാണ് പഞ്ചപ്രാണന്‍ എന്നു പറയുന്നത്.

ഇനി പഞ്ചപ്രാണന്‍ ഏതൊക്കെയാണെന്ന് നോക്കാം. ആദ്യത്തേത് പ്രാണന്‍. അതാണ് നമ്മുടെ ശ്വാസോച്ഛ്വാസത്തെ നിയന്ത്രിക്കുന്നത്. രണ്ടാമത്തേത് അപാനന്‍. നമ്മുടെ ദേഹത്തിലുള്ള അനാവശ്യമായ അഥവാ ആവശ്യം കഴിഞ്ഞ് ബാക്കിയുള്ള വസ്തുക്കളെ പുറത്തേക്ക് വിസര്‍ജ്ജനം ചെയ്യിക്കുകയാണ് അപാനന്‍ ചെയ്യുന്നത്. മലം, മൂത്രം, വിയര്‍പ്പ് മുതലായ പലതും പുറത്തേക്ക് അയയ്ക്കുന്ന ഒരു യന്ത്രമാണ് അപാനന്‍ എന്നര്‍ത്ഥം. മൂന്നാമത്തേത് വ്യാനന്‍. ശരീരത്തിലെ രക്തധമനിയിലെ രക്തചംക്രമണം ഇദ്ദേഹത്തിന്റെ കയ്യിലാണ്. ഇദ്ദേഹത്തിന്റെ അനാസ്ഥമൂലമാണ് രക്തം കട്ടപിടിക്കുന്നതും ഹൃദയം വികസിക്കുന്നതും. ആധുനിക വൈദ്യശാസ്ത്രത്തിന് ചിന്തിക്കാന്‍ കൂടി വയ്യാത്ത വിധത്തിലാണ് വ്യാനന്‍ പ്രവര്‍ത്തിക്കുന്നത്. നാലാമത്തേത് ഉദാനന്‍. ഉദാനന്റെ പ്രവൃത്തി ദേഹത്തിന് ചേരാത്ത എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനെ പുറത്താക്കുക എന്നതാണ്. എന്തെങ്കിലും അപാകമായി അരുതാത്തതായി കഴിച്ചാല്‍ ദേഹത്തിന് അത് പറ്റുകയില്ല. അതിനെ പുറത്തു ചാടിക്കണമെങ്കില്‍ ഉദാനന്റെ സഹായം കൂടിയേ തീരൂ. കൂടാതെ ഉദാനന് വേറൊരു മഹത്കൃത്യംകൂടി ചെയ്യേണ്ടതുണ്ട്. മരണസമയത്ത് പ്രാണനെ ദേഹത്തില്‍ നിന്നും പോകാന്‍ കൂട്ടാക്കാതെ അവിടെ പിടിയും വലിയും നടത്തും. ആ അവസരത്തില്‍ ഒരു അമ്പയറെപ്പോലെ situation ശാന്തമാക്കുന്നു. പ്രാണന്‍ സമാധാനത്തോടെ സ്ഥിതി ഗതികള്‍ വിട്ടുപോകുന്നു. തന്മൂലം ശാന്തമായ ഒരു മരണം ദേഹത്തിന് കൈവരുന്നു. അഞ്ചാമത്തേത് സമാനന്‍. നാം കഴിക്കുന്ന ഭക്ഷണസാധനങ്ങളെല്ലാം ദേഹത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കുന്നത് ഈ മഹാനല്ലാതെ മറ്റാരുമല്ല. ദഹനേന്ദ്രിയവ്യവസ്ഥ (complete digestive system) ഈ സമാനന്റെ കയ്യിലാണ്.
ഞാനിത്രയും വിശദമായി പഞ്ചപ്രാണന്മാരെ വിവരിച്ചതെന്തിനാണെന്നു വെച്ചാല്‍, ഈ പഞ്ചപ്രാണന്മാരാണ് ആധുനിക വൈദ്യശാസ്ത്രം (medical science)പറയുന്ന complete physiology എന്നറിയിക്കാനാണ്. ഇത് എത്രയോ വര്‍ഷങ്ങള്‍ക്കുമുമ്പ് നമ്മുടെ ഋഷിവര്യന്മാര്‍ക്ക് ബോദ്ധ്യപ്പെടുകയും ശാസ്ത്രങ്ങളില്‍ അതിന്റെ പ്രത്യേക പരാമര്‍ശം ഉണ്ടായിട്ടുള്ളതുമാണെന്ന് അറിയുമ്പോള്‍ നമുക്ക് അത്ഭുതം തോന്നുന്നില്ലെ? അത്ഭുതത്തോടൊപ്പം ഈ വസ്തുത നമുക്ക് സ്വീകരിച്ചുകൂടെ?
ഈ പറഞ്ഞ പഞ്ചപ്രാണന്മാരുടെ കൃത്യമായ ക്രിയ ഒരു ദേഹത്തില്‍ ഉണ്ടാകുമ്പോള്‍ ആ ദേഹം സമ്പൂര്‍ണ്ണ ആരോഗ്യത്തോടുകൂടിയതായിത്തീരുന്നു. എന്നാല്‍ ഈ പഞ്ചപ്രാണന്മാര്‍ എപ്പോഴാണോ ഉദാസീനരാകുന്നത് അപ്പോഴാണ് നമുക്ക്, ആരോഗ്യം നഷ്ടപ്പെടുന്നത്. ഈ പശ്ചാത്തലത്തില്‍ വേണം നാം ചെയ്യുന്ന പ്രാണായാമം നമ്മുടെ ദേഹത്തേയും മനസ്സിനേയും എങ്ങനെ ബാധിക്കുന്നു എന്ന് കാണുവാന്‍. ദേഹത്തിന്റെ ആരോഗ്യം മാത്രമായാല്‍ 100% ആരോഗ്യമാകുകയില്ല. ആരോഗ്യമുള്ള മനസ്സുകൂടി വേണം. മനസ്സും ദേഹവും ദമ്പതിമാരാണെന്ന് പറയാം. പ്രാണായാമം അനുഷ്ഠിയ്ക്കുമ്പോള്‍ എങ്ങനെ അത് മനസ്സിനേയും ദേഹത്തേയും ബാധിക്കുന്നു എന്ന് നോക്കാം.

നമ്മുടെ ശരീരം പഞ്ചകോശങ്ങള്‍കൊണ്ട് നിര്‍മ്മിതമാണ്. ഇവിടെ കോശം എന്നതിന്ന് ആവരണം എന്ന അര്‍ത്ഥത്തില്‍ എടുക്കാം. ഏതൊക്കെയാണ് കോശങ്ങള്‍ എന്ന് നോക്കാം.

ആദ്യത്തേത് അന്നമയകോശം. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് സ്ഥൂലമായ ദേഹത്തിനെയാണ്. അന്നത്താല്‍ പുഷ്ടി പ്രാപിക്കുന്ന കോശം. ഇത് നമ്മുടെ ഭൗതിക ശരീരത്തെ പ്രതിനിധാനം ചെയ്യുന്നു.

രണ്ടാമത്തേത് പ്രാണമയകോശം. ഇതാണ് ശക്തികോശം അഥവാ ഊര്‍ജ്ജകോശം. പിന്നെ മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം എന്നിവയാണ്.
ഞാനിവിടെ പരാമര്‍ശിക്കുന്നത് അന്നമയകോശം, പ്രാണമയകോശം, മനോമയകോശം എന്നീ മൂന്നു കോശങ്ങളെയാണ്. ഇതില്‍ പ്രാണമയകോശം അന്നമയത്തിന്റേയും മനോമയത്തിന്റേയും ഇടയില്‍ ഒരു സാന്റ്‌വിച്ച് പോലെയാണ് വര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ നാം പ്രാണായാമം ചെയ്യുമ്പോള്‍ അതിന്റെ ഗുണങ്ങള്‍ അന്നമയകോശത്തിനും മനോമയകോശത്തിനും തുല്യമായി ലഭിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ ഭൗതികശരീരത്തേയും അതോടൊപ്പം മനസ്സിനേയും ആരോഗ്യകരമായി പ്രവര്‍ത്തിപ്പിക്കാന്‍ പ്രാണായാമത്തിന് സാധിക്കും. പാശ്ചാത്ത്യര്‍ ഇതിനു കൊടുക്കുന്ന പേര് health under you nose എന്നാണ്. ദേഹവും മനസ്സും സന്തുലിതാവസ്ഥയില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഒരു ഉപാധിയാണ് പ്രാണായാമം. ശാസ്ത്രത്തില്‍ പ്രതിപാദിച്ചിട്ടുള്ളതാണിത്. പതഞ്ജലി മഹര്‍ഷിയാണ് ഇതിന്റെ പിതാവ്. അദ്ദേഹത്തിന്റെ യോഗശാസ്ത്രമാണ് ഇതിന്റെ അടിത്തറ. പലവിധത്തിലുള്ള പ്രാണായാമത്തിന്റെ പ്രചരണം നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അതിനെപ്പറ്റിയുള്ള ശരിയായ അറിവ് എല്ലാവരും നേടേണ്ടതാണ്.
ഇത് ഒന്നുകൂടി വിശകലനം ചെയ്യുകയാണെങ്കില്‍ താഴെ പറയുന്നകാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും. ഉദാഹരണമായി നമ്മുടെ ദേഹം തന്നെയെടുക്കുക. ഒരാളുടെ ദേഹം മറ്റൊരാളുടെ ദേഹത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. രാജ്യങ്ങള്‍ തോറും വ്യത്യാസം കണ്ടു വരുന്നുണ്ട്. കാഴ്ചയില്‍ അമേരിക്കക്കാരനും ഇന്ത്യക്കാരനും തികച്ചും ഭിന്നനാണ്. ഇനി നമ്മുടെ മനസ്സ്. ഓരോരുത്തരുടെയും മനസ്സ് വ്യത്യസ്തമല്ലെ? ഒരേ മനസ്സിന് തന്നെ ഓരോ സമയത്തും വ്യത്യാസമില്ലെ? എന്നാല്‍ നാം ശ്വസിക്കുന്ന വായു ഒരേ പ്രാണന്‍ തന്നെ. അമേരിക്കക്കാരനെന്നോ ചൈനക്കാരനെന്നോ ആഫ്രിക്കക്കാരനെന്നോ ഇന്ത്യക്കാരനെന്നോ അതില്‍ വ്യത്യാസമില്ല. അങ്ങനെ ലോകത്തിനെത്തന്നെ ഏകീകരിക്കുന്നതാണ് പ്രാണായാമം. ഇതും പ്രാണായാമത്തിന്റെ സവിശേഷമായ പ്രത്യേകതയാണ്. പ്രാണദൃഷ്ട്യാ എല്ലാവരും തുല്യര്‍. ലോകം മുഴുവനും ഒന്നുതന്നെയെന്ന് ഈ പ്രാണമയകോശം വെച്ച് നമുക്ക് പറയാന്‍ കഴിയും.
സാധാരണഗതിയില്‍ നാം ശ്വസിക്കുന്നത് നമ്മള്‍പോലും അറിയാറില്ല. അതങ്ങിനെ അനസ്യൂതമായി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ശ്വാസകോശത്തിനോ അല്ലെങ്കില്‍ ഹൃദയത്തിനോ ഉദരത്തിനോ എന്തെങ്കിലും അസുഖം വന്നാല്‍ അപ്പോള്‍ നാം മനസ്സിലാക്കുന്നു ശ്വാസത്തിന്റെ ബുദ്ധിമുട്ട് അല്ലെങ്കില്‍ കിതപ്പ്. ഗര്‍ഭിണികളുടെ കാര്യം എടുത്തുനോക്കൂ - ഗര്‍ഭം ധരിക്കുമ്പോള്‍ അവരുടെ സാധാരണ complaint അല്ലേ കിതപ്പ്? ആരോഗ്യസ്ഥിതിയനുസരിച്ച് ശ്വാസോച്ഛ്വാസത്തിന്റെ വേഗത്തില്‍ വ്യതിയാനം വരും. സാധാരണഗതിയില്‍ നാം നമ്മുടെ ശ്വാസകോശത്തിന്റെ 35-40 ശതമാനം വരെ മാത്രമെ ഉപയോഗിക്കുന്നുള്ളൂ. ഇത്രയും കൊണ്ടുതന്നെ സുഖമായി ജീവിക്കാന്‍ കഴിയും. എന്നാല്‍ ഒരാള്‍ പ്രാണായാമം പരിശീലിക്കുന്നു എന്നിരിക്കട്ടെ, അവന് വളരെ ചെറിയ പ്രയത്‌നം കൊണ്ട് ശ്വാസകോശ പ്രവര്‍ത്തനം 30 ശതമാനത്തില്‍ നിന്ന് 60 ശതമാനമായി ഉയര്‍ത്താം. ഈ ഉയര്‍ത്തല്‍ ഒരു പരിധി വരെ ആയുസ്സിനെ കൂടി കൂട്ടുന്നു എന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടത്രെ.
മനുഷ്യന്‍ ഒരു മിനുട്ടില്‍ 18 പ്രാവശ്യം ശ്വാസോച്ഛ്വാസം ചെയ്യുന്നു. മനുഷ്യന്റെ ആയുസ്സ് 120 വര്‍ഷം. ആമയുടെ ശ്വാസോച്ഛ്വാസം 1 മിനുട്ടില്‍ 5 പ്രാവശ്യം മാത്രമാണ്. അതിന്റെ ആയുസ്സ് 200 വര്‍ഷങ്ങളില്‍ മീതെയും. ചെറിയ പ്രാണികള്‍ കൂടുതല്‍ ശ്വാസോച്ഛ്വാസം കഴിയ്ക്കുന്നതുകൊണ്ട് അവരുടെ ജീവിത ദൈര്‍ഘ്യം വളരെ കുറവുമാണ്. ഇതായിരിക്കാം ഹിമാലയത്തില്‍ 150 വര്‍ഷം താമസിക്കുന്ന യോഗിമാരെല്ലാം ഉണ്ടെന്ന് കേള്‍ക്കുന്നത്. അങ്ങിനെ കേള്‍ക്കുമ്പോള്‍ അത് അസാദ്ധ്യമാണെന്നു കരുതി പുച്ഛിക്കേണ്ട ഒരു കാര്യവുമില്ല. ഇങ്ങിനെ ചിന്തിച്ചാല്‍ അതിനുള്ള സാദ്ധ്യത തീര്‍ച്ചയായും ഉണ്ട്. പ്രാണായാമം വഴി നമ്മുടെ കുണ്ഡലിനി ശക്തിയെ ഉയര്‍ത്താം എന്ന് പറയുന്നതും ഒരു വിധത്തില്‍ ശരിയാണ്. എന്താണ് കുണ്ഡലിനി. അധികപേരും ശരിയായി മനസ്സിലാക്കാത്ത ഒരു വാക്കാണ് കുണ്ഡലിനി. കുണ്ഡലിനിയുടെ Definition (ശരിയായ അര്‍ത്ഥം) എന്താണെന്ന് വെച്ചാല്‍ ഒരു വസ്തുവില്‍ ഗൂഢമായി കിടക്കുന്ന ശക്തിവിശേഷം എന്നാണ്. ഉദാഹരണത്തിലൂടെ കൂടുതല്‍ മനസ്സിലാക്കാം. വെള്ളത്തിന്റെ കുണ്ഡലിനി ശക്തിയാണ് വൈദ്യുതി. മനസ്സിന്റെ കുണ്ഡലിനി ശക്തിയാണ് ഓര്‍മ്മശക്തി. ഇങ്ങിനെ ഇന്ദ്രിയങ്ങള്‍ കൊണ്ട് അറിയാത്ത പല ശക്തികളും നമ്മളില്‍ ഒളിഞ്ഞുകിടക്കുന്നു. പ്രാണായാമം പരിശീലിക്കുന്ന ഒരു സാധകന്ന് ഓര്‍മ്മശക്തി കൂട്ടാനും പല സിദ്ധികള്‍ കിട്ടാനും സാദ്ധ്യതയുണ്ട്. പക്ഷെ സിദ്ധികള്‍ക്കായി നാം പ്രാണായാമത്തെ ഒരു കരുവാക്കരുത്. അത് ഒരു ഉപഫലം (By Product) മാത്രം.

നമ്മുടെ ശരീരത്തില്‍ വിവിധ ഊര്‍ജ്ജ ബിന്ദു Energy Point ഉണ്ട്. അതിനാണ് ചക്രം എന്ന് പറയുന്നത്. ഈ ചക്രം ഉത്തേജിപ്പിച്ചാല്‍ അതിന്റെ Energy ദേഹത്ത് മുഴുവനും കിട്ടുന്നു. ചക്രത്തിനെ ഒരു Master Switch നോട് ഉപമിക്കാം. ഒരു ഹാളില്‍ അനവധി Switch ഉണ്ടെങ്കില്‍ ഓരോന്നും ഇടുന്നതിനു പകരം Master Switch ഇട്ടാല്‍ മതി. അതുപോലെ ദേഹത്തിനെ മുഴുവന്‍ ഉത്തേജിപ്പിക്കാന്‍ ഈ ചക്രങ്ങളെ ഉത്തേജിപ്പിച്ചാല്‍ മതി. പ്രാണായാമം ചെയ്യുന്നതോടൊപ്പം അതിലൂടെ ഈ ചക്രങ്ങളും ഉത്തേജിതമാകുന്നു. അവ പ്രധാനമായത് 8 എണ്ണം. അത് സഹസ്രാര, ആജ്ഞ, വിശുദ്ധി, മനിഷി, അനാഹത, മണിപുര, സ്വാധിഷ്ഠാന, മൂലാധാര എന്നിവയാകുന്നു. ആധുനിക മെഡിക്കല്‍ സയന്‍സിന്റെ ദൃഷ്ടിയില്‍ നിന്ന് നോക്കിയാല്‍ ഈ ചക്രങ്ങള്‍ ഓരോന്നും പ്രധാനമായ Nerve Plexus ആയി സംബന്ധമുള്ളതാണെന്ന് തെളിയും.
ഇതുവരെ ഞാന്‍ പറഞ്ഞത് പ്രാണായാമം കൊണ്ട് എങ്ങിനെ ഒരു ശരീരത്തിന് ആരോഗ്യം കിട്ടുന്നു എന്നതാണ്. പലരും പറയുന്നതു കേള്‍ക്കാം ഞാന്‍ പ്രാണായാമം ചെയ്തു എന്റെ ബി.പി. കുറഞ്ഞു ഉദരരോഗം മാറി. പലരും അത് കേള്‍ക്കുമ്പോള്‍ നെറ്റിചുളിയ്ക്കുന്നുണ്ടാകും. കാരണം വെറും ഒരു Breathing Exercise കൂടെ എങ്ങിനെ ഇതെല്ലാം സാധിയ്ക്കുന്നു എന്നാലോചിച്ച് വേണമെങ്കില്‍ അവരുടെ വക ഒരഭിപ്രായവും തട്ടിവിട്ടേയ്ക്കും. ഇതൊക്കെ മനസ്സിന്റെ തോന്നലാണ്.
ഇത് മനസ്സിന്റെ വെറും തോന്നലല്ല ഈ വക കാര്യങ്ങള്‍ സാധ്യമാണ് എന്ന് കാണിയ്ക്കാനാണ് ഞാന്‍ പഞ്ചപ്രാണന്മാരെയും അവയുടെ പ്രവൃത്തിയും മേല്‍ ഉദ്ധരിച്ചത്. അങ്ങിനെ പ്രാണായാമത്തില്‍ക്കൂടി നമുക്ക് നമ്മുടെ എല്ലാ Physiological System നേയും Control ചെയ്യാമെന്ന് മനസ്സിലായല്ലോ. ഒരു സ്ത്രീയുടെ Filoraid മാറി എന്ന് ശ്രീ മഹര്‍ഷി രാംദേവ് അവകാശപ്പെട്ടിരുന്നു. ഒരു Gynecologist എന്ന നിലയ്ക്ക് എനിയ്ക്ക് അതപ്പാടെ സ്വീകരിക്കാന്‍ പ്രയാസം തോന്നി. പിന്നീട് അതിന്റെ വഴിയായി പൂര്‍ണ്ണമായും അന്വേഷണം. അങ്ങിനെ എന്റെ ആദ്ധ്യാത്മിക ഗുരുനാഥന്മാരുടെയും മറ്റും സഹായത്തോടെ ഇതിന്റെ ആഴത്തിലേക്ക് ഒന്ന് എത്തിനോക്കി. അപ്പോഴാണ് തികച്ചും ബോദ്ധ്യമായത് ശ്രീ രാമദേവ് മഹര്‍ഷി അവകാശപ്പെട്ടത് തികച്ചും സാദ്ധ്യമാണ്. Filoraid ദേഹത്തില്‍ ഉണ്ടാകുന്ന മുഴയാണ്. അതിന്റെ കാരണം മെഡിക്കല്‍ ഭാഗത്ത് അറിയില്ല. അത് Human depended fumon ആണ്. പ്രാണായാമം ചെയ്യുമ്പോള്‍ നമ്മുടെ Energy വേണ്ട സ്ഥാനത്തേക്ക് ഒഴുകുമ്പോള്‍ വേണ്ടവിധത്തില്‍ പ്രവര്‍ത്തിക്കാതെ അതിന്റെ രാസപ്രവര്‍ത്തനങ്ങള്‍ തെറ്റുമ്പോഴാണ് ഒരു ദേഹം രോഗത്തിന് അടിമപ്പെടുന്നത്. അങ്ങിനെ ഒരവസ്ഥയില്‍ പ്രാണായാമത്തിലൂടെ വേണ്ടവിധത്തില്‍ പ്രവര്‍ത്തിയ്ക്കാത്ത കോശങ്ങള്‍ വീണ്ടും ക്രമമായി പ്രവര്‍ത്തിച്ച് രോഗമുക്തി നേടുന്നു. ഇത് കേള്‍ക്കുമ്പോള്‍ വേറൊരു ചോദ്യം ഉയര്‍ന്ന് വന്നേയ്ക്കാം. പിന്നെ എന്തിനാണ് ജനങ്ങള്‍ ബാക്കി ചികിത്സാ സമ്പ്രദായങ്ങളുടെ കൂടെ പോകുന്നത്? പ്രാണായാമം മാത്രം ചെയ്താല്‍ മതിയല്ലൊ?
ഇത് നിങ്ങള്‍ മനസ്സിലാക്കുന്നതിലുള്ള അടിസ്ഥാനപരമായ ഒരു പിശകാണ്. ഇന്നേവരെ ഈ ലോകത്തില്‍ ഒരു ശാസ്ത്രത്തിനും എല്ലാ മനുഷ്യര്‍ക്കും എപ്പോഴും പൂര്‍ണ്ണമായ ആരോഗ്യം നല്കാന്‍ സാധിയ്ക്കില്ല. അത് ആധുനിക വൈദ്യശാസ്ത്രമാകട്ടെ, ആയുര്‍വ്വേദത്തിനാകട്ടെ, ഹോമിയോയ്ക്കാകട്ടെ, മറ്റു പലതരം ചികിത്സാവിധികളോ ആകട്ടെ, പ്രാണായാമമാകട്ടെ ഏതായിരുന്നാലും. ആ സാഹചര്യത്തില്‍ ഒരു ചികിത്സ മറ്റൊന്നിന് സഹായകമായി വര്‍ത്തിക്കുകയാണ് വേണ്ടത്. ഒരു ചികിത്സാക്രമത്തിനും 100% ശമനം അവകാശപ്പെടാന്‍ സാദ്ധ്യമല്ല. ആവിധത്തില്‍ പ്രാണായാമത്തോടുള്ള സമീപനം ശരിയുമല്ല.
ഇനി നമുക്ക് എങ്ങിനെ പ്രാണായാമം ചെയ്യാം എന്നതിലേയ്ക്ക് കടക്കാം. പ്രാണായാമം തുടങ്ങുമ്പോള്‍ പ്രാര്‍ത്ഥനയോടെ തുടങ്ങുന്നത് വളരെ നല്ലതാണ്. എന്തിനാണ് പ്രാര്‍ത്ഥന? എന്തു സംരംഭത്തിനു മുമ്പും നമ്മള്‍ പ്രാര്‍ത്ഥിക്കാറുണ്ടല്ലോ. പ്രാര്‍ത്ഥനയിലൂടെ നാം എന്ത് നേടുന്നു?
പ്രാര്‍ത്ഥനയിലൂടെ നമ്മളിലുള്ള പ്രബോധനശക്തിയെ അതിന്റെ പരമാവധിയിലേക്ക് (Maximum Level) കൊണ്ടുവരികയാണ് നമ്മള്‍ ചെയ്യുന്നത്. അങ്ങിനെ അത്യുന്നതിയിലെത്തിയ ആ ശക്തിയോടെ അവിടെ നമ്മള്‍ ചെയ്യാന്‍ പോകുന്നതെന്തും അതിന്റെ തുടര്‍ച്ചയ്ക്കും നിലനില്പിനും വിജയത്തിനും ആ ശക്തി കൂടിയേ തീരൂ. ആ പ്രാര്‍ത്ഥന നമ്മളിലെ ശക്തി വലിച്ചെടുക്കുന്നതോടൊപ്പം ദൈവത്തിന്റെ കൃപ കൂടി നമ്മള്‍ യാചിക്കുന്നു. ഈ പ്രാര്‍ത്ഥന എപ്പോഴും കൂട്ടപ്രാര്‍ത്ഥനയായി മാറുമ്പോള്‍ അതിന്റെ ശക്തിയും ഇരട്ടിക്കും. പ്രാര്‍ത്ഥന എന്തുവേണമെങ്കിലും ആകാം. അള്ളാവോ ക്രിസ്തുവോ കൃഷ്ണനോ ഇതില്‍ ഒരു വ്യത്യാസമില്ല. മതേതരമായ ഒരു ക്രിയയാണ് പ്രാണായാമം.
പ്രാര്‍ത്ഥനയോടെ പ്രാണായാമം ചെയ്യുന്നതിന്ന് സഗഭ പ്രാണായാമം എന്നും പ്രാര്‍ത്ഥനയില്ലാതെ ചെയ്യുന്നതിനു അഗഭ പ്രാണായാമം എന്നും പറയുന്നു. സഗഭ പ്രാണായാമത്തിലൂടെ നാം നമ്മുടെ മനസ്സിനെക്കൂടെ ശുദ്ധീകരിച്ച് purify ചെയ്ത് ധ്യാനത്തിന് പാകമാകുന്നു. എന്നാല്‍ അഗഭ പ്രാണായാമത്തില്‍ തെറ്റില്ല. അത് കൂടുതലും ബാഹ്യദേഹത്തെ സംരക്ഷിക്കുന്നു.
ഇനി പ്രാണായാമത്തിന്റെ ചിട്ടകളിലേക്ക് കടക്കാം.
പ്രാണായാമം എപ്പോള്‍ വേണമെങ്കിലും ചെയ്യാം. ഏറ്റവും പറ്റിയ സമയം കാലത്താണ്. കാലത്താണ് ഉത്തമമെന്നു പറയാന്‍ കാരണം സ്വസ്ഥമായ ഉറക്കം കഴിഞ്ഞ് തിരിച്ചുവരുന്ന മനസ്സ് താരതമ്യേന സംഘടനങ്ങളില്‍ നിന്ന് വിമുക്തയാണ്. അപ്പോള്‍ കൂടുതല്‍ ശ്രദ്ധയോടെ ചെയ്യാന്‍ സാധിക്കും. രാവിലെ ചെയ്യാന്‍ പറ്റാത്തവര്‍ക്ക് മറ്റു സൗകര്യമുള്ള ഏതു സമയത്തും ചെയ്യാം. രാത്രിയില്‍ ചെയ്യുന്നത് കഴിയുന്നതും ഒഴിവാക്കിയാല്‍ നന്ന്. കാരണം രാത്രിയില്‍ മനസ്സ് കൂടുതല്‍ തമോഗുണ പ്രധാനമായിരിക്കും. പക്ഷേ ബാക്കി സമയം ഒട്ടും തന്നെ പറ്റിയില്ലെങ്കില്‍ ചെയ്യാം. ഭക്ഷണം കഴിച്ച ഉടന്‍ പാടില്ല. പ്രാണായാമം ചെയ്യുന്നതിന് മുമ്പ് വയറ് കാലിയായിരിക്കണം എന്നര്‍ത്ഥം. കട്ടിയുള്ള ആഹാരം 3 മണിക്കൂര്‍ മുമ്പ് നിര്‍ത്തണം. എന്തെങ്കിലും കുടിയ്ക്കണമെങ്കില്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ് കുടിയ്ക്കുന്നതില്‍ വിരോധമില്ല. പ്രാണായാമം കഴിഞ്ഞ മ്മമണിക്കൂര്‍ കഴിഞ്ഞശേഷമേ ഭക്ഷണം കഴിക്കാവൂ. ദേഹത്തെ വരിഞ്ഞുകെട്ടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിയ്ക്കരുത് സുഖകരമായും അയഞ്ഞുകിടക്കുന്ന ഏതു വസ്ത്രധാരണവും നല്ലതാണ്. പ്രാണായാമം കഴിഞ്ഞ ഉടനെ കുളിയ്ക്കരുത്. അരമണിക്കൂറെങ്കിലും കഴിയണം. ഒരു മണിക്കൂറാണ് ഉത്തമം. സ്‌നാനം ചെയ്തശേഷം പ്രാണായാമം ചെയ്യാവുന്നതാണ്.പ്രാണായാമത്തിനു മുമ്പ് മൂത്ര-മലവിസര്‍ജ്ജനം അത്യാവശ്യമാണ്. നല്ലപോലെ വായുസഞ്ചാരമുള്ള, കാറ്റ് സഞ്ചരിക്കുന്ന സ്ഥലത്തിരുന്ന് വേണം പ്രാണായാമം ചെയ്യേണ്ടത്. പ്രാണായാമം ചെയ്യുമ്പോള്‍ മെത്തപ്പായയോ കട്ടിയുള്ള ഷീറ്റോ ഇരിയ്ക്കാന്‍ ഉപയോഗിക്കണം. തറയുമായിട്ടുള്ള നേരിട്ടുള്ള ബന്ധം നല്ലതല്ല. പത്മാസനത്തിലോ അര്‍ദ്ധപത്മാസനത്തിലോ വജ്രാസനത്തിലോ സുഖാസനത്തിലോ ഇരിയ്ക്കാം. നിലത്ത് ഇരിയ്ക്കാന്‍ സാധിക്കാത്തവര്‍ക്ക് കസേരയിലും ഇരുന്നുകൊണ്ട് ചെയ്യാം. ശിരസ്സും കഴുത്തും നട്ടെല്ലും Straight ആയിട്ടുവേണം ഇരിയ്ക്കാന്‍. ഏറ്റവും അത്യാവശ്യമായിട്ടുള്ളത്, ശാന്തമായ മാനസികനിലയാണ്. മനസ്സു നിറയെ പല വിചാരങ്ങളുമായി പ്രാണായാമം ചെയ്യാന്‍ വരരുത്. പ്രാണായാമം ചെയ്യുമ്പോള്‍ ചെരിപ്പോ ഷൂസോ അഴിച്ചുവെയ്ക്കുന്നതോടൊപ്പം നമ്മുടെ മനസ്സിലെ വികാര-വിചാരങ്ങളും പുറത്ത് വെയ്ക്കണം.
ഇനി എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം.
ഇരുന്ന് കൈ ചിന്മുദ്രയില്‍ തുടയുടെ മേല്‍ വെയ്ക്കണം. ചിന്മുദ്ര ജീവ-പരമാത്മാ ഐക്യത്തെയാണ് സൂചിപ്പിക്കുന്നത്. തള്ളവിരല്‍ പരമാത്മാവിനേയും ചുണ്ടാണിവിരല്‍ ജീവാത്മാവിനേയും പ്രതിനിധീകരിക്കുന്നു. ബാക്കി മൂന്നു വിരലുകള്‍ സ്ഥൂല, സൂക്ഷ്മ, കാരണ ശരീരത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ജീവന്‍ സ്ഥൂല, സൂക്ഷ്മ, കാരണങ്ങളില്‍ നിന്ന് വേര്‍പെട്ട് തന്റെ അഹങ്കാരം വെടിഞ്ഞ് പരമാത്മാവിന് മുന്നില്‍ തലകുനിയ്ക്കുന്നതായിട്ടാണ് ഈ മുദ്ര ദ്യോദിപ്പിക്കുന്നത്.