ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 October 2021

ആരാധനമൂർത്തികളാകുന്ന മലയാള അക്ഷരങ്ങൾ

ആരാധനമൂർത്തികളാകുന്ന മലയാള അക്ഷരങ്ങൾ

തിരുവന്തപുരം  വെങ്ങാനൂരിലേ ചാവടിമുക്ക് പൗര്‍ണമിക്കാവ്  ക്ഷേത്രത്തിലാണ് മലയാള അക്ഷരങ്ങള്‍ ഉപാസനമൂര്‍ത്തികളാവുന്നത്.

തമിഴ്‌നാട്ടില്‍ കൊത്തിയെടുത്ത വിഗ്രഹങ്ങള്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വെങ്ങാനൂരിലെത്തിച്ചു.

51 അക്ഷരങ്ങളും കൃഷ്ണശിലയില്‍ കൊത്തിയെടുത്താണ് വെങ്ങാനൂരില്‍ പ്രതി്ഷ്ഠിക്കപ്പെടുന്നത് .ഋൃഗ്വേദമുള്‍പ്പടെയുള്ള വേദങ്ങള്‍,ശിവസംഹിത, ദേവീഭാഗവതം,ഹരിനാമകീര്‍ത്തനം,ശങ്കരാചാര്യരുടെ കൃതികള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഓരോ അക്ഷരത്തിന് പിന്നിലെയും ഉപാസനമൂര്‍ത്തിയേ കണ്ടെത്തിയത്. എല്ലാം ദേവീരൂപങ്ങളായി എന്നതാണ് പ്രത്യേകത. തഞ്ചാവൂര്‍ കഴിഞ്ഞാല്‍ തെക്കേഇന്‍ഡ്യയിലെ പ്രശസ്തമായ ശില്‍പനിര്‍മാണകേന്ദ്രമാണ് മൈലാടി.

അക്ഷരങ്ങളില്‍ ഈശ്വരസാന്നിധ്യം തിരിച്ചറിഞ്ഞ ആധ്യാത്മിക ആചാര്യമാരും മലയാള ഭാഷസ്‌നേഹികളുടെയും പഠനഗവേഷണങ്ങളാണ് അക്ഷരങ്ങളെ ഈശ്വരരൂപങ്ങളാക്കിയത്.

250 കിലോ ഭാരമുണ്ട് ഓരോ അക്ഷരവിഗ്രഹങ്ങള്‍ക്കും. മൈലാടിയിലെ പ്രധാനപ്പെട്ട കല്ലുകൊത്തു പട്ടറകളില്‍ ഉളിയും ചുറ്റികയും താളാത്മകമായി കൊത്തിയെടുക്കുന്നതാണ് 51 അക്ഷരദേവതാ രൂപങ്ങള്‍. ക്രെയിന്‍ ഉപയോഗിച്ചാണ് അക്ഷരദേവതാ രൂപങ്ങള്‍ താഴെ ഇറക്കിയത്.

വെളുത്തവാവായ പൗര്‍ണമി ദിവസം മാത്രം ആരാധനയുള്ള ക്ഷേത്രമെന്ന പ്രത്യേകതയും പൗര്‍ണമികാവിനുണ്ട്. നവരാത്രി പൂജയ്ക്കായി തുറക്കുന്ന ക്ഷേത്രത്തിലെ അക്ഷര ദേവതാ പ്രതിഷ്ഠകള്‍ മകരമാസത്തിലാണ്.

അക്ഷരങ്ങളുടെ ആരാധനമൂര്‍ത്തിയായി സരസ്വതീ ദേവി സങ്കല്‍പ്പത്തില്‍ നിന്ന് എല്ലാ അക്ഷരങ്ങളും ആരാധനമൂര്‍ത്തികളായി ഇനി പൂജിക്കപ്പെടും.

No comments:

Post a Comment