ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 November 2022

ആരുഷേയം പൗരുഷേയം

ആരുഷേയം പൗരുഷേയം

വേദ പാരമ്പര്യമനുസരിച്ച് ബ്രാഹ്മണരെ രണ്ടായി തരം തിരിച്ചിരിക്കുന്നു, ആരുഷേയ ബ്രാഹ്മണർ എന്നും പൗരുഷേയ ബ്രാഹ്മണർ എന്നും, വസിഷ്ഠൻ മുതലായ സപ്ത ഋഷികളുടെ പരമ്പരയിൽ വരുന്ന പുരോഹിതവർഗ്ഗം ആരുഷേയർ എന്നും, മനു തുടങ്ങി പഞ്ചഋഷികളുടെ പരമ്പരയിൽ വരുന്ന ശില്പിവർഗ്ഗം പൗരുഷേയർ എന്നും അറിയപെടുന്നു, പുരാണപ്രകാരം ബ്രഹ്മാവിൻ്റെ മുഖത്തു നിന്ന് ബ്രാഹ്മണരും (ആരുഷേയം), വിശ്വബ്രഹ്മത്തിൻ്റെ മുഖത്തു നിന്ന് വിശ്വകർമ്മജരും (പൗരുഷേയം) ഉണ്ടായതായി സങ്കല്പം.

ബ്രാഹ്മണ കുലത്തിലെ ഓരോ ജാതിക്കും പ്രത്യേക ഗോത്ര, സൂത്ര, വംശ, പ്രവരനാമങ്ങൾ ഉണ്ട്,,
ശർമ്മ, ശാസ്ത്രി, ആചാരി എന്നിങ്ങനെയുള്ള സ്ഥാനനാമങ്ങൾ പൊതുവായി ഉപയോഗിക്കുന്നവരാണ് ഭാരതത്തിലെ എല്ലാ ബ്രാഹ്മണരും, എന്നാൽ സംസ്ഥാനങ്ങളിലെ ഭാഷാ അടിസ്ഥാനത്തിൽ ജാതിപ്പേരുകൾ മാറ്റമുണ്ടാകും, ഉദാ. കേരളത്തിൽ നമ്പൂതിരി, തമിഴ്നാട് അയ്യർ, തെലുങ്ക് റാവു, കന്നടത്തിൽ ഭട്ട്.... എന്നാലും കേരളത്തിലെ നമ്പൂതിരിമാർ ഒഴിച്ച് എല്ലാവരും മുകളിൽ പറഞ്ഞ മൂന്ന് സ്ഥാനനാമങ്ങളും ഉപയോഗിക്കുന്നവരാണ് )

"ബ്രാഹ്മണനാം കുലംപൂർവ്വം
ദ്യൊതകർമ്മ വിരചിത:
ആരുഷേയം പൗരുഷേയം
ചകർമ്മ ജൻമവിശേഷത:
ആരുഷേയം ഋഷി ഗോത്രശു -
വസിഷ്ഠാനാം ഋചേത്ഭവ
ജൻമനാ ജായതേ ശൂദ്ര
കർമണാ ജായതേ ദ്വിജ
വേദ പഠനവിപ്രാസ്വാത്
പുരുഷ്യസ്യമുഖോത്ഭവ പൗരുഷേയം
ഇതിഖ്യാതം പഞ്ച ഗോത്രം മഹത് കുല:
(ബ്രഹ്മാണ്ഡപുരാണത്തിൽ ബ്രാഹ്മണരെ രണ്ടായി തിരിച്ച് വർണിക്കുന്ന ഭാഗം)

കേരളത്തിലെ ബ്രാഹ്മണരായ നമ്പൂതിരിമാർ ഒഴിച്ച്ഭാരതത്തിലെ എല്ലാ ഭാഗത്തുള്ള ആരുഷേയ/പൗരുഷേയ ബ്രാഹ്മണരും ഒരേ ആചാരനുഷ്ടാനങ്ങൾ പിൻതുടരുന്നവരാണ്, ഇന്ത്യയിലെ മറ്റ് ബ്രാഹ്മണ ജാതികളിൽ നിന്ന് വ്യത്യസ്തമാണ് നമ്പൂതിരിമാരുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും വിവാഹകർമ്മവും, കേരളം ഒഴിച്ച് ഇന്ത്യയിലെ എല്ലാ ആരുഷേയ/പൗരുഷേയ ബ്രാഹ്മണർക്കും പിൻ കുടുമിയാണ്, എന്നാൽ നമ്പൂതിരിമാർക്ക് മുൻകുടുമിയാണ്.

ആചാരം കൊണ്ട് മറ്റുള്ളവരിൽ നിന്ന് വേറിട്ടുനിക്കുമ്പോഴും സമ്പത്ത് കൊണ്ടും പ്രധാപം കൊണ്ടും വളരെയേറെ മുന്നിട്ടുനിക്കുന്നു കേരളത്തിലെ ബ്രാഹ്മണരായ നമ്പൂതിരിമാർ.

യജ്ഞോപവീതം (പൂണുനൂൽ) ധരിക്കുന്നതിലും നമ്പൂതിരിമാർ വേറിട്ടു നില്ക്കുന്നു, മറ്റുള്ളവർക്ക് പൂണുനൂലിൽ ഒൻപത് ഇഴകൾ ഉണ്ടാകും, 7, 9 വയസ് തൊട്ട് 21 വയസ് വരെ ഉപനയനം ചെയ്യാൻ സമയമുണ്ട്, ആദ്യം മൂന്ന് നൂലും, പിന്നീട് വിവാഹശേഷം മൂന്നു നൂലു കൂടി കൂട്ടി ചേർക്കുകയും, സന്താനഭാഗ്യത്തിന് ശേഷം വീണ്ടും മൂന്നു നൂലു കൂടി കൂട്ടി ചേർത്ത് അങ്ങനെ ഒൻപത് നൂലുകൾ ഉണ്ടാകും, എന്നാൽ നമ്പൂതിരിമാർക്ക് മൂന്ന് നൂല് മാത്രമാണ് ഉണ്ടാകുന്നത്, ആ മൂന്ന് നൂലുകൾ വേദാധികാരം, യജ്ഞാധികാരം, മന്ത്രാധികാരം എന്നിവയെ സൂചിപ്പിക്കുന്നു,

എല്ലാ വർഷം ആവണി അവിട്ടത്തിന് പൂണൂ നൂൽ മാറി പുതിയ നൂല് ധരിക്കുന്നു മറ്റ് ബ്രാഹ്മണർ, എന്നാൽ നമ്പൂതിരിമാർക്ക് ആവണി അവിട്ടം ചടങ്ങ് ഇല്ല, നൂല് മുഷിയുമ്പോൾ അല്ലെങ്കിൾ പുല വാലായ്മ സമയങ്ങളിൽ മാത്രമാണ് നമ്പൂതിരിമാർ പൂണൂനൂല് മാറുന്നത്.

പഴയ കാലത്ത് കേരളഭൂമിയുടെ അവകാശികൾ ജൻമിമാർ നമ്പൂതിരിമാർ ആയിരുന്നു, എന്നാൽ കേരളം ഒഴിച്ച് മറ്റ് പ്രദേശങ്ങളിലെ ബ്രാഹ്മണർ സ്വന്തമായി ഭൂമിയില്ലാത്തവരും, അതത് ദേശങ്ങളിൽ രാജാക്കൻമാർ പണി കഴിപ്പിച്ച് കൊടുത്ത അഗ്രഹാരങ്ങളിൽ വളരെ സാധുക്കളായി ക്ഷേത്ര പൂജകൾ ചെയ്ത് എളിമയിൽ ജീവിക്കുന്നവരാണ്, നിത്യ ക്ഷേത്ര പൂജ ഇല്ലാത്തവർ ക്ഷത്രിയ / വൈശ്യ ഭവനങ്ങളിൽ ഭിക്ഷയെടുത്താണ് ജീവിക്കുക, തമിഴ് നാട്ടിൽ എല്ലാം ഇന്നും പഴയപോലെ ഭിക്ഷയെടുത്ത് ജീവിക്കുന്ന അയ്യർ മാരെ കാണാം, അതു കൊണ്ട് തന്നെ ബ്രാഹ്മണർക്ക് ദാനം കൊടുക്കുക എന്നത് പുണ്യകർമ്മമാണ് (കേരളത്തിൽ അതിൻ്റെ ആവശ്യം വരുന്നില്ല, കേരളത്തിലെ സ്ഥിതി വേറെയാണ്).

പല നൂറ്റാണ്ടുകളിലായി ആരുഷേയ - പൗരുഷേയ ബ്രാഹ്മണർക്കിടയിൽ ബ്രാഹ്മണ്യ തർക്കം ഉണ്ടായിട്ടുണ്ട്, 1818 ൽ പഴയ മദ്രാസ് റെസിഡൻസിയിലെ ചിറ്റൂരിൽ ഉണ്ടായ തർക്കമാണ് ഏറ്റവും ശ്രദ്ധേയമായത്, തർക്കം ചിറ്റൂർ ബ്രിട്ടിഷ് കോടതിയിൽ വരികയും രണ്ട് കൂട്ടർക്കും തുല്യ അവകാശം എന്ന് കോടതി വിധിക്കുകയും ചെയ്തു, ചിറ്റൂർ അദാലത്ത് എന്ന പേരിൽ ഈ സംഭവം അറിയപ്പെടുന്നു, ഇപ്പോഴും ചില സംസ്ഥാനങ്ങളിൽ ഈ തർക്കം തുടർന്നും കാണുന്നുണ്ട്.

വിവാഹ ചടങ്ങുകളിൽ ചെറിയൊരു വ്യത്യാസം ഒഴിച്ചാൽ ബാക്കി എല്ലാ നമ്പൂതിരിമാരും മറ്റ് ബ്രാഹ്മണരും ഒരുപോലെ തന്നെയാണ്, നമ്പൂതിരിമാർക്ക് ഏഴ് ദിവസമാണ് വിവാഹ ചടങ്ങ്, മറ്റുളളവർക് എട്ട് അല്ലെങ്കിൾ പത്ത് ദിവസം ചടങ്ങ് ഉണ്ട്.

താലി മഞ്ഞ ചരടിൽ കോർത്ത് കെട്ടുന്നതാണ് ബ്രാഹ്മണിക്കൽ രീതി, ഇന്ന് ഇത് എല്ലാവരും അനുകരിക്കുന്നുണ്ട്, കേരളത്തിലെ മറ്റ് സമുദായങ്ങളിൽ താലികെട്ടുന്ന ചടങ്ങ് ഉണ്ടായിരുന്നില്ല, അവർക്ക് പുടമുറി കല്യാണം ആയിരുന്നു, നിലവിളക്കിനും നിറപറക്കും മുന്നിൽ ഇരുന്ന് വരൻ വധുവിന് പുടവ കൊടുക്കുന്നതോടെ വിവാഹം കഴിയും, പുരോഹിതൻ്റെയും മറ്റ് കർമ്മങ്ങളുടെയോ ആവശ്യം ഇതിനില്ല, സ്വാതന്ത്ര്യനന്തരം ഹൈന്ദവ വിവാഹ ഏകീകരണത്തിൻ്റെ ഭാഗമായി ഒരു പുരോഹിതൻ്റെ നേതൃത്വത്തിൽ വരൻ വധുവിനെ ആലിലതാലി ചാർത്തുന്ന ചടങ്ങാണ് ഇന്ന് പൊതുവായി കണ്ടുവരുന്നത്,

ബ്രാഹ്മണിക്കൽ വിവാഹം - ഏഴ് ദിവസം നീണ്ട് നില്ക്കുന്ന ചടങ്ങുകൾ നേരിൽ കണ്ട് മാത്രമെ മനസിലാക്കാൻ കഴിയു,
ബ്രാഹ്മണ കുലത്തിലെ ഓരോ ജാതിക്കും അവരുടെ ഗോത്രം അനുസരിച്ച് മംഗല്യസൂത്രത്തിന് മാറ്റം ഉണ്ടാകും, എല്ലാ ബ്രാഹ്മണർക്കും ഒരു താലി അല്ല, ഗോത്രമനുസരിച്ച് ഗജമുഖത്താലി, ശിവലിംഗത്താലി, നാഗപടത്താലി .... എന്നിങ്ങനെ മാറ്റം കാണാം,

താലികെട്ടിന് ശേഷം വരനും വധുവും പരസ്പരം തുളസിമാലയും പൂമാലയും അണിയിക്കുന്നു, അതിനു ശേഷം കന്യാദാനം, വധുവിൻ്റെ അച്ചൻ പെൺകുട്ടിയുടെ കൈപിടിച്ച് വരൻ്റ കൈയ്യിൽ വെച്ച് കൊടുക്കുന്നു.

കന്യാദാനത്തിന് ശേഷം പാണിഗ്രഹണം, വരനും വധുവും കൈ ചേർത്ത് പിടിച്ച് പുരോഹിതർ ചൊല്ലുന്നമന്ത്രം ഏറ്റ് ചൊല്ലുന്നു,

പാണിഗ്രഹണത്തിന് ശേഷം സപ്തപതി,
ദമ്പതികൾ അഗ്നിയെ ഏഴ് തവണ വലംവയ്ക്കാന്നു, വസ്ത്രമോ ചരടോതമ്മിൽ ഒരുമിച്ച് കെട്ടിയിട്ടുണ്ടാകും.

സപ്തപതിക്ക് ശേഷം അശ്മരോഹണം,
വധുവിൻ്റെ കാൽ അമ്മിക്കല്ലിൽ ചവിട്ടിക്കുന്നു, കാൽവിരലുകളിൽ രണ്ട് വെളളി മോതിരം വരൻ അണിയിക്കുന്നു, ഇതിനെ ' മിഞ്ചി' എന്ന് പറയും,

അതിനു ശേഷം ലാജഹോമം,
അമ്മിച്ചവിട്ടിയ ശേഷം ഉണക്കലി ഉപയോഗിച്ച് ഹോമം നടത്തുന്നു

വധു വരൻ്റ വീട്ടിലേക്ക് പോകുന്ന ചടങ്ങാണ് ഗൃഹപ്രവേശം, കേരളത്തിൽ വിശ്വബ്രാഹ്മണർ ഏഴുവരി പാത്ര കൈമാറ്റത്തോടെയാണ് ഈ ചടങ്ങ് നടത്തുന്നത്.

ബ്രാഹ്മണ വിവാഹ ചടങ്ങിൽ കേരള ബ്രാഹ്മണരിൽ മാത്രം ഉള്ള ഒരു ആചാരമാണ് വധുവിനെ അച്ചനാണ് മംഗല്യസൂത്രം അണിയിക്കുന്നത്,

(ഭക്തി, എളിമ, സഹജീവികളോട് കരുണ, സ്നേഹം, ശാസ്ത്രജ്ഞാന അറിവ്, ബുദ്ധി, പാണ്ഡിത്വം എന്നിവയാണ് ബ്രാഹ്മണൻ്റെ ലക്ഷണങ്ങൾ, ഈ ഗുണങ്ങൾ ഉള്ള ഏതൊരു വ്യക്തിയും കർമ്മം കൊണ്ട് ബ്രാഹ്മണനാണ്)

തൃപ്രയാർശിവയോഗിനി അമ്മ

തൃപ്രയാർശിവയോഗിനി അമ്മ

 പുണ്യ പരിപാവനമായ ഈ ഭാരതമണ്ണിൽ എത്രയോ ദിവ്യാത്മാക്കൾ പിറവി കൊണ്ടു, അവരുടെ തപോശക്തിയുടെ പ്രഭാവലയത്തിൽ അഭയം തേടി ജീവിതവിജയം കൈവരിച്ചവർ അനവതി പേരുണ്ട്, ആത്മജ്ഞാനം നേടിയ മഹാതപസ്വികൾ ഭക്തി മാർഗ്ഗത്തിലൂന്നി നിന്നുകൊണ്ട് സാമൂഹികപരമായ നവോത്ഥാനത്തിന് തുടക്കം കുറിക്കുകയും ജനജീവിതവിജയങ്ങൾക്ക് പുതുവഴി തുറന്നുകൊടുക്കുകയും ചെയ്തതായും കാണാം നമ്മുടെ ഗുരുപരമ്പര ചരിത്രത്തിൽ, നമ്മുടെ പല ഗുരുക്കൻമാരെയും പറ്റിയുള്ള വിവരം ഇന്നത്തെ തലമുറയ്ക്ക് അന്യമായി കൊണ്ടിരിക്കുന്നു, അത്തരത്തിൽ നമ്മൾ മറന്നു പോയ മഹാതപസ്വിനി തൃപ്രയാർ ശിവയോഗിനി അമ്മയെ കുറിച്ച് ചെറിയയൊരു ലേഖനം.

അമ്മയുടെ ജീവിത രേഖ:

തൃശൂർ ജില്ലയിൽ തൃപ്രയാറിനടുത്തുള്ള വലപ്പാടാണ് അമ്മയുടെ ജൻമദേശം,
കുട്ടനാചാരി - പാറുകുട്ടിയമ്മ ദമ്പതികളുടെ എട്ടാമത്തെ മകളായി 1923 മാർച്ച് 14 ന് തൃക്കേട്ട നക്ഷത്രത്തിൽ ജനനം, ജാനകി എന്നായിരുന്നു അമ്മയുടെ നാമം, ശൈശവം തൊട്ട് തന്നെ നിരവധി രോഗങ്ങൾ ജാനകിയെ അലട്ടിയിരുന്നു, നിത്യരോഗിയായി മാറിയ ജാനകി വേദനകളിൽ നിന്ന് മോചനത്തിനായി നിരന്തരം മന്ത്രജപത്തിൽ മുഴുകിയിരുന്നു, നിത്യവും ധ്യാനനിരതയായ ജാനകിയിൽ ഒരു പ്രത്യേക തേജസും ഐശ്വര്യവും കാണപ്പെട്ടു, തപോശക്തിയിൽ അവരുടെ രോഗം എന്നേക്കുമായി മാഞ്ഞു പോയി. ആത്മജ്ഞാനം നേടിയ ജാനകിയെ കാണാനും അവരുടെ അനുഗ്രഹത്തിനായും ഭക്തർ ഒഴുകിയെത്തി, അങ്ങനെ അവർ തൃപ്രയാർ ശിവയോഗിനി അമ്മ എന്നറിയപ്പെടാൻ തുടങ്ങി, അവരുടെ ഗൃഹം ശിവാലയം എന്നറിയപ്പെട്ടു.

1966 ൽ പറപ്പൂരിനടുത്തുള്ള ഊരകത്ത് 'ആത്മപ്രഭാലയം' എന്ന ആശ്രമം സ്ഥപിച്ച് അമ്മ ശിവാലയത്തിൽ നിന്ന് പറപ്പൂരിലേക്ക് താമസം മാറ്റി, അതിനു ശേഷം അമ്മ' പറപ്പൂരമ്മ 'എന്ന പേരിൽ അറിയപെട്ടു.

ചിൻമയമിഷൻ സ്ഥാപകൻ സ്വാമിജി ചിൻമയാനന്ദ സരസ്വതി അമ്മയെ തൻ്റെ ഗുരുവായാണ് കണ്ടിരുന്നത്,
ആശ്രമത്തിൽ അമ്മ കൈലാസ പ്രതിഷ്ഠ നടത്തി, കേരളത്തിലെ ഏക കൈലാസ പ്രതിഷ്ഠ ഇതാണ്.

ബ്രഹ്മതേജോമയ ക്ഷേത്രം, നിരവധി ക്ഷേത്രങ്ങൾ അമ്മ പണികഴിപ്പിച്ച് പ്രതിഷ്ഠനടത്തിയിട്ടുണ്ട്, ശില്പകലവശമുണ്ടായിരുന്നതുകൊണ്ട് അമ്മ സ്വയം വിഗ്രഹം നിർമ്മിച്ച് പ്രതിഷ്ഠ നടത്തുകയാണ് ചെയ്തിരുന്നത്, അമ്മ നിർമ്മിച്ച ക്ഷേത്രങ്ങളിൽ ഒന്നാണ് വലപ്പാട് കടപ്പുറത്തുള്ള ബ്രഹ്മതേജോമയ ക്ഷേത്രം,
1974 ഒക്ടോബർ 25 വിജയദശമി നാളിൽ പ്രതിഷ്ഠ നടത്തി,
അരയ സമുദായം തിങ്ങിപ്പാർക്കുന്ന വലപ്പാട് കടപ്പുറത്താണ് ബ്രഹ്മതേജോമയക്ഷേത്രം, അരയ സമുദായത്തിൻ്റെ അഭിവൃദ്ധിക്കായി അവർക്ക് ആത്യാത്മികജ്ഞാനം കൈവരിക്കുന്നതിനു വേണ്ടി അമ്മ ക്ഷേത്രത്തിൽ തത്വപ്രതിഷ്ട നടത്തിയത് വഞ്ചിയും അതിൽ ചെമ്മീൻ, ശൂലം എന്നിവയും, ശൂലത്തിൽ നിന്ന് ഗംഗ ഒഴുകുന്നതായാണ് പ്രതിഷ്ടയുടെ രൂപം,
മുക്കുവരുടെ ജീവിതോപാധിയാണ് വഞ്ചിയും മീനും, അതിനാൽ അമ്മ ആ 'സർവ്വവ്യാപിയായ പരബ്രഹ്മത്തെ വഞ്ചിയായി സങ്കല്പിച്ച് പ്രതിഷ്ഠ നടത്തി മുക്കുവർക്ക് സമർപ്പിക്കുമ്പോൾ അമ്മ നല്കുന്ന തത്വം വളരെ വലുതാണ്, അമ്മയുടെ അനുഗ്രഹത്താൽ ഇവിടെയുള്ള അരയർ സമൂഹത്തിൽ ഉയർന്നജീവിത നിലവാരം പുലർത്തുന്നവരാണ്, അവർക്കല്ലാം അമ്മയെന്നാൽ ജീവനാണ്, ഭാരതത്തിൽ വഞ്ചി പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണ് ബ്രഹ്മതേജോമയക്ഷേത്രം, കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അരയർ ഇവിടെ ദർശനത്തിനെത്താറുണ്ട്.

നാഗദേവത ക്ഷേത്രം -:

വലപ്പാട് മണൽപ്പുറത്തിൻ്റേ തൊട്ടടുത്തുള്ള നാട്ടിക കടപ്പുറത്ത് അമ്മ നാഗദേവത പ്രതിഷ്ഠ നടത്തി, (ഈ ക്ഷേത്രത്തിൽ ഇന്ന് അമ്മയുടെ പാദുകം വെച്ച് പൂജിക്കുന്നുണ്ട്)

കേരളത്തിലെ ഏക വേദവ്യാസക്ഷേത്രമായ അമല നഗരിലെ വ്യാസപ്രതിഷ്ഠ നടത്തിയത് അമ്മയാണ്,

കുറച്ച് നാൾ അമ്മ പട്ടുവസ്ത്രം ധരിച്ച് ഇരുന്നിരുന്നു, ആ സമയത്ത് ആശ്രമത്തിൽ വരുന്ന ഭക്തരല്ലാം പട്ടുവസ്ത്രവുമായി വരാൻ തുടങ്ങി, പിന്നീട് അമ്മ സ്ഥിരമായി കീറിയ ചാക്ക് പുതച്ച് ഇരുന്നു, അതാണ് അമ്മയുടെ തത്വം.

1981 മാർച്ച് 1 ന് പറപ്പൂർ ആശ്രമത്തിൽ വെച്ച് 58 ആം വയസിൽ അമ്മ മഹാസമാധിയായി, പാലക്കാട് ജില്ലയിലെ തൃക്കടീരി എന്ന ഗ്രാമത്തിലുള്ള ചെമ്പൻമലയിലാണ് അമ്മയെ സമാധിയിരുത്തിയിരിക്കുന്നത്, സമാധി സ്ഥലം 'ശിവാത്മാനന്ദകൈലാസം' എന്നറിയപ്പെടുന്നു,

തൃപ്രയാർ വലപ്പാട്ടുള്ള അമ്മയുടെ ജൻമഗൃഹം' ശിവാലയം' എന്ന പേരിൽ ഇന്നറിയപ്പെടുന്നു,

വൈലോപ്പിളളി ശ്രീധരമേനോൻ്റെ കൊച്ചുമകൾ നിത്യാ മേനോൻ The Maടter Mystic (The Life of shivayogini Amma) എന്ന പേരിൽ അമ്മയുടെ ജീവചരിത്രം പുസ്തകമായി പ്രസിദ്ധീകരിച്ചു,
ഡോ രാജീവ് ഇരിങ്ങാലക്കുട തപോമയമീജീവിതം എന്ന പേരിലും അമ്മയുടെ ചരിത്രം മലയാളത്തിൽ രചിച്ചിട്ടുണ്ട്.

കുമാരമംഗലത്ത്മന

കുമാരമംഗലത്ത്മന

എട്ടുവീട്ടിൽപ്പിള്ളമാരുടെ ദുരാത്മാക്കളെ പിടിച്ചുകെട്ടിയ കുമാരമംഗലത്ത് ഭട്ടതിരിപ്പാടിന് മാർത്താണ്ഡവർമ്മ മഹാരാജാവ് പാരിതോഷികമായി പണികഴിപ്പിച്ച് കൊടുത്തതാണ് കുമാരമംഗലത്ത് മന, ഭട്ടതിരിപ്പാടിനെ ചങ്ങനാശേരി പെരുന്ന ദേശത്തിൻ്റെ ദേശവാഴിയായി വാഴിക്കുകയും ചെയ്തു മഹാരാജാവ്.

ജീവിച്ചിരുന്ന കാലത്തും മരണപ്പെട്ട ശേഷവും ഒരു പോലെ തിരുവിതാംകൂർ രാജകുടുംബത്തിന് പിള്ളമാർ സ്വസ്തഥ കൊടുത്തിട്ടില്ല. മന്ത്രവാദികൾ എത്ര പരിശ്രമിച്ചിട്ടും പിള്ളമാരുടെ ആത്മാക്കളെ ആവാഹിച്ചിരുത്താൻ കഴിഞ്ഞില്ല, അവസാനം കുമാരമംഗലത്ത് ഭട്ടതിരിപ്പാട് ' ആത്മാക്കളെ ആവാഹിച്ച് എട്ട് മൺകുടങ്ങളിലാക്കി, എന്നാൽ മൺകുടങ്ങൾ പൊട്ടിപ്പോയി, പിന്നീട് ആവാഹിച്ച് എട്ട് ചെമ്പ് കുടങ്ങളിലാക്കി അടച്ചു, പിള്ളമാരുടെ കുടുംബ പരദേവതയായ വേട്ടടി ഭദ്രകാളി ക്ഷേത്രത്തിൽ ഈ കുടങ്ങൾ പ്രതിഷ്ടിച്ചു, അതോടെ പിളളമാരുടെ ശല്യം തീർന്നു,

ഭട്ടതിരിപ്പാടിന് പന്ത്രണ്ട് കെട്ട് മന രാജാവ് പണികഴിപ്പിച്ച് കൊടുത്തു, ചുവരുകൾ എല്ലാം പൂർണ്ണമായും മരത്തടിയിലായിരുന്നു, ഇന്ന് പന്ത്രണ്ട് കെട്ടിൽ നാലുകെട്ട് മാത്രമാണ് അവശേഷിക്കുന്നത്, കേരള പുരാവസ്തു വകുപ്പിൻ്റെ കീഴിലാണ് ഇന്ന് കുമാരമംഗലത്ത് മന, കുടുംബക്കാർ തൊട്ടടുത്ത് തന്നെ മറ്റൊരു ഇല്ലത്ത് താമസിക്കുന്നു.

അവണൂർ നരസിംഹമൂർത്തി ക്ഷേത്രം

അവണൂർ നരസിംഹമൂർത്തി ക്ഷേത്രം

ഇന്ന് വയ്ക്കോൽ മേൽക്കൂരയുള്ള ഭാരതത്തിലെ ഒരേയൊരു ക്ഷേത്രമാണ് അവണൂർമന നരസിംഹമൂർത്തി ക്ഷേത്രം, അത്യപൂർവ്വങ്ങളിൽ അപൂർവ്വമാണ് അവണൂർ ക്ഷേത്രം, ഇരുനില വട്ട ശ്രീകോവിലായ അവണൂർക്ഷേത്രം കേരളത്തിൻ്റെ തനതായ ഹൈന്ദവക്ഷേത്ര വാസ്തു ശൈലിയുടെ മകുടോദാഹരണമാണ്, കേരളത്തിൻ്റെ പൈതൃകം വിളിച്ചോതുന്ന ക്ഷേത്രം കണ്ണുകൾക്ക് ദൃശ്യവിരുന്നൊരുക്കും.. പുതുതലമുറ കണ്ടിട്ടില്ലാത്ത ആ പഴയ നിർമ്മാണ ശൈലി ഏവരെയും ആകർഷിപ്പിക്കുന്നതാണ്,

പഴയ കാലഘട്ടങ്ങളിൽ ക്ഷേത്രങ്ങൾ വയ്ക്കോൽ മേഞ്ഞതോ 'ചെമ്പ് മേഞ്ഞതോ ആയിരിക്കും, ഓടുകൾ വന്നശേഷം എല്ലാ ക്ഷേത്രങ്ങളും വയ്ക്കോൽ മാറ്റി ഓട് പതിപ്പിച്ചു, എന്നാൽ അവണൂർ ക്ഷേത്രം ഇന്നും വയ്ക്കോൽ തന്നെയാണ് എന്നുള്ളത് ക്ഷേത്രത്തെ മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നു, വ്യത്യസ്ത കാണിക്കുന്നു, ചിലപ്പോൾ ഇന്ന് ലോകത്തിലെഒരേയൊരു ക്ഷേത്രവും ഇതാവാൻ സാധ്യതയുണ്ട്,

വർഷങ്ങൾക്ക് മുമ്പ് അവണൂർമനയിലെ കാരണവർ മറ്റ് ക്ഷേത്രങ്ങളെ പോലെ ഈ ക്ഷേത്രവും ഓട് മേയാൻ തീരുമാനിച്ചു, അതിനുള്ള ഒരുക്കങ്ങൾ നടുത്തുന്നതിനിടയിൽ അദ്ദേഹം മരണപ്പെട്ടു, അത് ദുർനിമിത്തമായി കണ്ട് ക്ഷേത്രം ഓട് മേയുന്നത് നിർത്തിവെച്ചു, ഭഗവാൻ വയ്ക്കോൽ പുരയിൽ ഇരിക്കാനാണ് ഇഷ്ടപ്പെടുന്നത് എന്ന സങ്കല്പത്തിൽ ക്ഷേത്രം ഇന്നും പഴയ പ്രൗഡിയിൽ ആചാരവിശ്വാസത്തിൽ വയ്ക്കോൽ മേൽക്കൂരയിൽ ശോഭിച്ചു നില്ക്കുന്നു, എല്ലാ വർഷം മേടമാസത്തിൽ വയ്ക്കോൽ മാറ്റി മേയുന്നു,

കൃത്യമായ കാലഘണന ക്ഷേത്രത്തിനും മനയ്ക്കും കുറിച്ചു വെച്ചിട്ടില്ല. എന്നാലും പുരാതന ശൈലിയിലുള്ള നിർമാണ ശൈലി ആയിരത്തിനടുത്ത് വർഷം പഴക്കം കാണിക്കുന്നു, പത്ത് തലമുറയുടെ ചരിത്രം വ്യക്തമാണെന്നും എന്നാൽ അതിനു മുമ്പുള്ള മനയുടെ ഐതീഹ്യം, ക്ഷേത്രത്തിൻ്റെ ചരിത്രമൊന്നും അറിവില്ലന്ന് മനയിലെ അംഗങ്ങൾ പറയുന്നു.

ബ്രീട്ടീഷ് ഭരണകാലത്ത് ആനമങ്ങാട് ദേശം "അധികാരി' സ്ഥാനം ഉണ്ടായിരുന്നവരാണ് അവണൂർ മനക്കാർ.

1789 ൽടിപ്പുവിൻ്റെ ഒന്നാം പടയോട്ടത്തിൽ ക്ഷേത്രത്തിലെ വിഗ്രഹം തകർക്കപ്പെട്ടു, ചതുർബാഹുവായ നരസിംഹമൂർത്തിയുടെ കരങ്ങൾ വെട്ടിയിട്ട നിലയിലാണ്, വിഗ്രഹത്തിന് കാര്യമായ കേടുപാടുണ്ടായി, ശ്രികോവിൽ വാതിൽ തകർത്താണ് ടിപ്പു അകത്ത് കടന്ന് വിഗ്രഹത്തെ വെട്ടി നുറുക്കിയത്, പിന്നീട് എപ്പോഴോ മരകഷണങ്ങൾ കൊണ്ട് നിർമ്മിച്ച പുതിയ വാതിലാണ് ഇപ്പോൾ കാണുന്നത്,

ക്ഷേത്രത്തിൽ നിത്യപൂജയുണ്ട്, ഇത് ഒരു പൊതു ക്ഷേത്രമല്ല. കുടുംബക്ഷേത്രമാണ്, അതു കൊണ്ട് തന്നെ അവണൂർമനയിൽ നിന്ന് മുൻകൂട്ടി അനുവാദം വാങ്ങിച്ചതിനു ശേഷമെ ക്ഷേത്രം സന്ദർശിക്കാൻ കഴിയൂ,

ടിപ്പുവിനാൽ തകർക്കപ്പെട്ട ക്ഷേത്രമായിരിന്നിട്ടും അവണൂർമനക്കാർ തങ്ങളുടെ കുടുംബ പരദേവതയെ അതിൻ്റെ പൈതൃകവും ആചാരവും സംരക്ഷിച്ചു കൊണ്ട് പരിപാലിക്കുന്നത് മറ്റുള്ളവർക്ക് ഒരു പാഠവും കൂടിയാണ്, എത്രയോ കുടുംബ ക്ഷേത്രങ്ങൾ ആരും സംരക്ഷിക്കാതെ ഉപേക്ഷിക്കപ്പെട്ട് കാടുകയറി തകർന്ന് നശിച്ച്കിടക്കുന്നു, കുടുംബ പരദേവതമാര പട്ടിണിക്കിടുന്നവർ അവണൂർമനക്കാരെ
കണ്ട് പഠിക്കട്ടെ..

മലപ്പുറം ജില്ലയിലെ പെരുന്തൽമണ്ണ ടൗണിൽ നിന്ന് ആറ് കിലോമീറ്റർ ഉള്ളിലേക്ക് മാറിയാണ് ആനമങ്ങാട് ഗ്രാമം, കവലയിൽ നിന്ന് മണലായ എന്ന് റോഡ് വഴി ഉള്ളിലേക്ക് കുറച്ചു ദൂരം പോകുമ്പോൾ ലോഹശില്പി എന്ന് എഴുതിയ ഗേറ്റ് കാണാം, അവിടെ ഓഫിസും വാച്ച്മാനും ഉണ്ട്, മനക്കാരുടെ യന്ത്രനിർമ്മാണ കമ്പനിയുടെ പേരാണ് ലോഹശില്പി, കമ്പനി കഴിഞ്ഞ് കുറച്ച് ദൂരം ഉള്ളിലേക്ക് പോകുമ്പോൾ അവണൂർമന കാണാം, അവിടെ നിന്ന് നോക്കിയാൽ ദൂരെ വിശാലമായ പാടശേഖരത്തിൻ്റെ നടുവിലായി തലയുയർത്തി നില്ക്കുന്ന ക്ഷേത്രത്തെ കാണാം.

ക്ഷേത്രത്തിൻ്റെ ഇടതുഭാഗത്തായി കിണറും, വലതു ഭാഗത്ത് ക്ഷേത്രകുളവും ഓടുമേഞ്ഞ കുളപ്പുരയും ഉണ്ട്,


പ്രാചീന സ്ഥലനാമങ്ങൾ

പ്രാചീന സ്ഥലനാമങ്ങൾ

ഇന്ന് നമ്മൾ പറയുന്ന കാണുന്ന സ്ഥലങ്ങളുടെ എല്ലാം യഥാർത്ഥനാമങ്ങൾ മറ്റൊന്നായിരുന്നു, അതിപ്രാചീന സ്ഥലനാമങ്ങൾ കാലക്രമേണ ഓരോ സ്ഥലങ്ങളുടെ പേരിനും മാറ്റം വന്നു, സംഘകാലഘട്ടത്തിൽ കൊടുംതമിഴ് ആയിരുന്നു നന്മുടെ ഭാഷ, അതിൽ നിന്ന് ഉരിതിരിഞ്ഞ് പിന്നീട് മലയാള ഭാഷ രൂപാന്തരപ്പെട്ടപ്പോൾ സ്ഥലനാമങ്ങൾക്കും രൂപാന്തരമുണ്ടായി. ഏകാധിപതികളാൽ പിടിച്ചടക്കപ്പെട്ടുപ്പോഴും യൂറോപ്യൻ അധിനിവേശ കാലഘട്ടത്തിലും സ്ഥലപേരുകൾക്ക് മാറ്റം സംഭവിച്ചതായി ചരിത്രം പരിശോദിച്ചാൽ കാണാൻ കഴിയും, 

ഉദാഹരണം: ഗണപതിവട്ടം എന്ന സ്ഥലം ടിപ്പുവിൻ്റെ അധിനിവേശത്തിന് ശേഷം സുൽത്താൻ ബത്തേരി എന്ന് പേര് മാറ്റപ്പെട്ടു, മയ്യഴിയുടെ പേര് മാഹി എന്ന് മാറ്റിയെഴുതി യൂറോപ്യൻമാർ.

നമ്മുടെ പൈതൃക സ്ഥലനാമങ്ങൾ ഇന്ന് പലർക്കും അറിവില്ല, നമ്മളുടെ നാട്ടിലെ ഓരോ ഗ്രാമത്തിൻ്റെയും പട്ടണത്തിൻ്റെയും പ്രാചീന നാമങ്ങൾ കണ്ടെത്തി അത് പുതുതലമുറയ്ക്ക് പകർന്ന് നല്കുമ്പോൾ അത് എല്ലാവർക്കും ഒരുപോലെ അറിവും പുതിയൊരു അനുഭവവുമായിരിക്കും, 

ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങൾ അവരുടെ പട്ടണങ്ങൾക്ക് ബ്രിട്ടിഷുകാർ നല്കിയ നാമങ്ങൾ മാറ്റി പൈതൃക നാമത്തിലേക്ക് തിരിച്ചു വരുന്നുണ്ട്, മദ്രാസ് എന്ന് ബ്രട്ടീഷുകാർ വിളിച്ച മദിരാശിപട്ടണത്തിന് അതിൻ്റെ പ്രാചീന നാമമായ 'ചെന്നൈ ' (സെന്നൈ) എന്ന പൈതൃക നാമം നല്കി കൊണ്ട് തമിഴ്നാട് സർക്കാർ വർഷങ്ങൾക്ക് മുമ്പ് മാതൃകയായി, എന്നാൽ പൈതൃക നാമങ്ങളെ മറന്ന് ഇംഗ്ലീഷ് പേരുകൾക്ക് പ്രാധാന്യം കൊടുക്കുന്ന അധ:പതിച്ച ഒരു ഭരണകൂടമായി മാറി കഴിഞ്ഞുമാറി മാറി വരുന്ന കേരള സർക്കാർ, എന്നിട്ട് അതിനൊരു ഓമനപ്പേര് 'നവോത്ഥാനം' പോലും...

കേരളത്തിലെ ചില പുരാതന നാട്ടുരാജ്യങ്ങളുടെ പേര് പരിചയപ്പെടുത്തുന്നു: മൂഷകം (കോലത്തുനാട്) ,കുറുമ്പ്രനാട്, പുറൈകിഴനാട്, പോളനാട്, ഏറനാട്, വള്ളുവനാട്, കാർക്കനാട്, കീഴ് മലൈനാട്, മുഞ്ഞുനാട്, രാമനാട്, ഓടനാട്, വേണാട്, നാഞ്ചിനാട്...

പൈതൃക നാമങ്ങൾ : പുതിയത് - പഴയത്

1 ) ഉദുമ - ഉദയമംഗലം

2) പാലക്കാട് - പൊറൈനാട്, നെടും പൊറെയൂർ

3) പട്ടാമ്പി -നെതിരിമംഗലം

4) കായംകുളം - ഓടനാട്, കായൽ കുളം

5) മാവേലിക്കര -മഹാബലിക്കര

6) പന്തളം - പാണ്ഡ്യളം

7) പല്ലശ്ശന - പല്ലവർസേന

8) പല്ലാവൂർ - പല്ലവപുരം

9) പുറത്തൂർ -വെട്ടത്തുനാട്

10 ) കുന്നംകുളം - കൂനൻകുളങ്ങര, കുന്നംകുളങ്ങര

11) കൊരട്ടി - കുറത്തി,കുരത്തി

12 ) ഒറ്റപ്പാലം - അരിയൂർ തെക്കുമുറിദേശം

13 ) പുത്തൻച്ചിറ- മഹാദേവൻ പട്ടണം

14) പോത്തൻകോട്-പുത്തൻകോട്

15) ചേർത്തല -കരപ്പുറംദേശം

16) ചെങ്ങന്നൂർ-ശോണാദ്രി, ചെങ്കുന്ന്, ചെങ്ങണിയൂർ

17 ) അങ്കമാലി- അഞ്ചിമല ,മാലി

18) ചങ്ങനാശേരി - ചങ്ങഴിനാട്, ശംഖുനാട്ടുശേരി, തെങ്ങണാശേരി

19 ) കാഞ്ഞങ്ങാട് - കെടവലം

20 ) കോവളം -കോവൽകുളം, കോവകുളം

2 1) കാലടി - ശശലം

22) നീലേശ്വരം - നീലകണ്ഠേശ്വരം

23) വയനാട്-മയനാട്, വനനാട്

24) വരവൂർ - സ്ഥാനമാലയഗ്രാമം

25) കുട്ടനാട് -കൊട്ടണാട്

26) കൊല്ലം-ദേശിങ്ങനാട്

27) തിരുവനന്തപുരം - സ്യാനന്ദപുരം,അനന്തൻകാട്

28) പാർവല്ലി - പാറക്കോവിൽ

29 ആലുവ - കീഴ്മലൈനാട്, കീഴ്മാട്,ആലുവായ

30) സുൽത്താൻ ബത്തേരി-ഗണപതി വട്ടം

31) തിരുവല്ല -തിരുവില്ലായി

32 ) ആറൻമുള - അൻമലം

33) വെൺമണി- അൻമണി

34) ഏറ്റുമാനൂർ - ഏറ്റുമാണിയൂർ

35 ) കാടമറുക് - കടക്കറുക

36 ) കുമാരനെല്ലൂർ -കാരനെല്ലൂർ

37) ആവട്ടത്തൂർ -ആവട്ടിപ്പുത്തൂർ

38) കളപ്പൂർ - കുഴയൂർ

39) ചെങ്ങമനാട്- ചെങ്ങനാട്

40) അടപ്പൂർ - അടവൂർ

41 ) മൂഴിക്കുളം - മൂഷികകുളം

42) പെരുവനം - പെരുമനം

43) തളിപ്പറമ്പ്-പെരുഞ്ചെല്ലൂർ

44) എറണാകുളം- ഋഷിനാഗക്കുളം, ഇറയനാർകുളം

45) കൊടുമുണ്ട -കൊണ്ടപ്പുരം

46) കോഴികോട് -കോയിൽ കോട്ട

47 ) കാസർഗോഡ് - കാഞ്ഞിരകോട്

48) പന്നിയൂർ- ശുകപുരം

49) വടകര- കടത്തനാട്

50 ) കണ്ണൂർ -കാനത്തൂർ, കണ്ണണ്ണൂർ

51) ചാലക്കുടി - ശാലദ്വജം, കോടശേരിനാട്, ശാലൈകുടി

52 ) ഇരിങ്ങാലക്കുട -സംഘമഗ്രാമം, ഇരിങ്ങാണിക്കുടം

53) കൊച്ചി-കൊച്ചാഴി

54) തൃശൂർ - ശിവപുരം, തൃശ്ശിവപേരൂർ

55) കൊടുങ്ങല്ലൂർ - മുസിരിപട്ടണം, മഹോദയപുരം, കോടിലിംഗപുരം

56) എടപ്പാൾ - ഇടപ്പാളയം

57) കൂവപ്പടി -കൂവേരി

58) കാക്കനാട് - കാൽക്കരൈനാട്

59) തിരുവല്ല - ശ്രീവല്ലഭപുരം

60 ) ഗുരുവായൂർ-ഗുരുപവനപുരം

61) ചാവക്കാട് - ശാപക്കാട്

62 ) കണ്ടാണശേരി - മുപ്പിലശേരി

63) എരവത്തൂർ - അരശേരി

64 ) താഴ്മലൈച്ചേരി - താമരശേരി

നിങ്ങൾക്ക് അറിവുള്ള സ്ഥലനാമങ്ങൾ കൂടി പങ്ക് വെയ്ക്കുകയാണെങ്കിൾ അത് എല്ലാവർക്കും ഒരുപോലെ ഉപകാരപ്രദമാകും

അയിനിയൂട്ട്

അയിനിയൂട്ട്

കേരളത്തിലെ നമ്പൂതിരി, വിശ്വകർമ്മ സമുദായങ്ങളിൽ വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന ഒരു ചടങ്ങാണ് അയിനിയൂട്ട്, ആയിനൂൺ എന്നും പറയും, വിവാഹ തലേ ദിവസം ആണ് ഈ ചടങ്ങ് നടത്തുന്നത്. രണ്ട് കൂട്ടരുടെയും ചടങ്ങിൽ ചില വ്യത്യാസങ്ങൾ കാണാം, എന്നാൽ ചടങ്ങിൻ്റെ പേര് ഒന്ന് തന്നെയാണ്, വിവാഹ തലേ ദിവസം വധു ഗണപതിക്ക് ഒരുക്കുന്നു, ഇതിനെ മാതൃപൂജനം എന്ന് പറയും, അതിനു ശേഷമാണ് അയിനിയൂട്ട് (അയിനിവിളമ്പൽ, കന്യകാഊട്ട്) നടത്തുന്നത്,

വിവാഹ തലേ ദിവസം പെൺകുട്ടി സന്ധ്യാ ദീപം തെളിയിച്ചതിനു ശേഷം ഗണപതി ഒരുക്കൽ നടത്തുന്നു, ഗണപതിയെ യഥാവിധി പെൺകുട്ടി പൂജ ചെയ്ത് ഉണക്കലരി ചോറ് നിവേദിക്കും, ഇതുപോലെ ഒരു ചടങ്ങ് വരൻ്റെ വീട്ടിലും വിവാഹ ദിവസം കാലത്ത് ചെയ്യാറുണ്ട്, വിവാഹത്തിന് വധുവിൻ്റെ വീട്ടിലേക്ക് പുറപ്പെടുന്നതിനു തൊട്ടുമുമ്പായി മുറ്റത്ത് അരിക്കോലമെഴുതി ആവണപ്പലക വെച്ച് നിലവിളക്ക് തെളിച്ച് അതിനു മുന്നിൽ നാക്കിലയിൽ ഉണക്കലരി ചോറ് മധുരം ചേർത്തത് ഗണപതിക്ക് അഥവാ പരദേവത സങ്കല്പത്തിൽ വരൻ്റെ സഹോദരിമാർ വിളമ്പും, അടുത്ത് തന്നെ വരനും വരൻ്റെ സഹോദരിമാരും ഇരുന്ന് ഉണക്കലരി ഭക്ഷണം കഴിക്കുന്നു,

വിവാഹത്തിന് ഏഴുദിവസം മുമ്പ് വധു നവധാന്യങ്ങൾ മുളപ്പിക്കാൻ വിത്ത് പാകും, വിവാഹ ചടങ്ങിലെ പൂജയിൽ ഇത് അങ്കുരാർപ്പണം ചെയ്യും,
വിവാഹം കഴിഞ്ഞ് അന്നേ ദിവസം തന്നെ വധു വരൻ്റെ വീട്ടിലേക്ക് ഏഴൂവരി പാത്രങ്ങളോടെയാണ് വരുന്നത്, വിവാഹ ദിവസം വധുവിനൊപ്പം കല്യാണ പന്തലിൽ ഏഴൂവരിപാത്രങ്ങൾ വെക്കുന്നചടങ്ങ് തമിഴ് ബ്രാഹ്മണർക്കും വിശ്വകർമ്മജർക്കും മാത്രം ഉള്ളു, മറ്റാർക്കും ഈ ചടങ്ങ് ഇല്ല, വധുവിനെ വരൻ്റെ ഗൃഹത്തിലേക്ക് കൈപ്പിടിച്ച്കയറ്റി ഇരുത്തിയ ശേഷം വരൻ്റെ കുടുംബത്തിലെ സ്ത്രി ജനങ്ങൾ ലക്ഷ്മി ഗണപതി പാടും, ഈ ചടങ്ങുകൾ എല്ലാം ഇന്നും ആചരിക്കുന്ന വിശ്വകർമ്മ, ബ്രാഹ്മണ കുടുംബങ്ങൾ ഉണ്ട്.

കുങ്കുമവും കുങ്കുമാർച്ചനയും

കുങ്കുമവും കുങ്കുമാർച്ചനയും

ദേവീതത്ത്വത്തിന്റെ പ്രതീകമാണ്‌ കുങ്കുമം. കുങ്കുമം ദേവീസ്വരൂപമാണ്. നിറത്തിലും തിലകത്തിന്‍റെ ആകൃതിയിലും മഹാമായാതത്ത്വത്തെ ഇതു സൂചിപ്പിക്കുന്നു. നെറ്റിക്കു നടുവിലോ, പുരിക മധ്യത്തിലോ കുങ്കുമം തൊടാം. സ്ഥൂലമായ ആത്മാവില്‍ സൂക്ഷ്മ ബിന്ദുരൂപത്തില്‍ സ്ഥിതിചെയ്ത് എല്ലാറ്റിനേയും നയിക്കുന്ന ശക്തിയെ സൂചിപ്പിക്കാനാണ് ഇത് ഒരു ചെറിയ വൃത്താകൃതിയില്‍ തൊടുന്നത്. നടുവിരല്‍ കൊണ്ടാണ് കുങ്കുമം തൊടേണ്ടത്. 

കുങ്കുമം ചന്ദനത്തോട് ചേര്‍ത്ത് തൊടുന്നത് വൈഷ്ണവ പ്രതീകവും, കുങ്കുമം ഭസ്മത്തോട് ചേര്‍ത്ത് തൊടുന്നത് ശിവശക്തി പ്രതീകവും, മൂന്നും ചേര്‍ത്തു തൊടുന്നത് ത്രിപുര സുന്ദരീ സൂചകവും ആകുന്നു എന്ന് കരുതപ്പെടുന്നു.

ജ്യോതിഷപരമായി ചിന്തിക്കുമ്പോള്‍ ചന്ദ്രന്‍, ചൊവ്വ, ശുക്രന്‍, കേതു എന്നീ ഗ്രഹങ്ങളുടെ ദശാകാലങ്ങളില്‍ കുങ്കുമം കൊണ്ട്‌ പതിവായി തിലകം ധരിക്കാം. അതാത്‌ ഗ്രഹങ്ങളുടെ അധിദേവതകളുടെ മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട്‌ തിലകധാരണമാവാം. ചന്ദ്രന് ദുര്‍ഗയും ചൊവ്വയ്ക്ക്‌ ഭദ്രയും, ശുക്രന് മഹാലക്ഷ്മിയും, കേതുവിന് ചാമുണ്ഡിയും അധിദേവിമാരാകുന്നു.
ആ ദേവതകളുടെ ക്ഷേത്രങ്ങളില്‍ കുങ്കുമാര്‍ച്ചന, കുങ്കുമാഭിഷേകം തുടങ്ങിയവ നടത്തി ആ കുങ്കുമം കൊണ്ടും നിത്യേന തിലകമണിയാം. 

നെറ്റിയില്‍ ആര്‍ക്കും തിലകം തൊടാം. സീമന്തരേഖയില്‍ സുമംഗലിമാര്‍ മാത്രമേ കുങ്കുമം അണിയാറുള്ളൂ.

കര്‍മതടസ്സം ഒഴിവാകുവാനും സര്‍വൈശ്വര്യ സിദ്ധിക്കും കുടുംബാഭിവൃദ്ധിക്കും ശ്രീ ഭഗവതിക്ക് കുങ്കുമാര്‍ച്ചന നടത്തുന്നത് അതി വിശേഷമാണ്. മംഗല്യതടസ്സം മാറുന്നതിനും ഈ വഴിപാട് വളരെ ഗുണകരമാണ്. ജന്മ നക്ഷത്ര ദിവസമോ ചൊവ്വ, വെള്ളി ദിവസങ്ങളിലോ ഈ വഴിപാട് നടത്തുന്നത് വളരെ ഉത്തമമാകുന്നു. കുങ്കുമാര്‍ച്ചനയുടെ പ്രസാദ കുങ്കുമം പതിവായി നെറ്റിയില്‍ തൊടുന്നത് പുരുഷന്മാര്‍ക്ക് ആയുരാരോഗ്യ ഐശ്വര്യത്തിനും സീമന്ത രേഖയില്‍ അണിയുന്നത് സുമംഗലിമാര്‍ക്ക് ദീര്‍ഘ മംഗല്യത്തിനും സഹായിക്കും. വിധിപ്രകാരം പേരും നാളും ചൊല്ലി കുങ്കുമാര്‍ച്ചന നടത്തിയാല്‍ ദൃഷ്ടിദോഷം, ശത്രു ശല്യം മുതലായവ ഒഴിഞ്ഞ് ജീവിതാഭിവൃദ്ധി കൈവരും. 

സീമന്തരേഖയില്‍ സിന്ദൂരം തൊടുന്നതിന്റെ പ്രസക്തി
 
വിവാഹിതയായ ശേഷം സ്ത്രീകള്‍ മുടി പകുത്ത്‌ അതിനു നടുവിലുള്ള രേഖയില്‍ നെറ്റിയുടെ മുകള്‍ഭാഗം മുതല്‍ ഉച്ചിമധ്യം വരെ ചുവന്ന കുങ്കുമം അണിയുന്ന പതിവുണ്ട്‌. സീമയെന്നാല്‍ പരിധി, സീമന്തം പരിധിയുടെ അവസാനവും ആകുന്നു. ജീവത്മാവിണ്റ്റെ പരിധി അവസാനിക്കുന്നത്‌ പരമാത്മാവിലാണല്ലോ. ശിരോമധ്യം ഈ പരമാത്മസ്ഥാനമാണ്‌ എന്നതാണ് സങ്കല്പം. ചുവപ്പ്‌ രജോഗുണ പ്രധാനവുമാണ്. 

 നിങ്ങള്‍ ധരിക്കുന്ന കുങ്കുമം കുങ്കുമം തന്നെയോ ?

കടകളില്‍ ലഭിക്കുന്ന കളര്‍പൊടികള്‍ പലതും ചിലപ്പോള്‍ കുങ്കുമം ആകണമെന്നില്ല. ഒന്നു മിനക്കെട്ടാല്‍ യഥാര്‍ഥ കുങ്കുമം നമുക്കും വീട്ടില്‍ തയാര്‍ ചെയ്യാവുന്നതേ ഉള്ളൂ.

ശുദ്ധമായ മ‍ഞ്ഞള്‍പൊടി – 500 ഗ്രാം
ചെറുനാരങ്ങാ നീര്- 350ഗ്രാം
പപ്പടക്കാരം- 75ഗ്രാം
ആലം- 5ഗ്രാം

തയാറാക്കുന്ന വിധം

ചേരുവകളെല്ലാം നന്നായി പൊടിയ്ക്കുക.
നാരങ്ങാ നീരിലേക്ക് ആലവും കാരവും കൂട്ടി നന്നായി യോജിപ്പിക്കുക. ഇതിലേക്ക് മഞ്ഞള്‍പൊടിയും ചേര്‍ത്ത് നന്നായി കൈകൊണ്ട് ഇളക്കി യോജിപ്പിക്കണം. പത്തുമിനുട്ടോളം ഇളക്കണം. അപ്പോഴേക്കും ഈ മിശ്രിതത്തിന് ചുവപ്പ് നിറമായിട്ടുണ്ടാകും. ഇത് വാഴയിലയിലോ കമുകിന്‍പാളയിലോ നിരത്തി തണലില്‍ ഉണക്കണം. ഇപ്രകാരം ഏഴ് ദിവസം ഉണക്കണം. നന്നായി ഉണങ്ങിക്കഴിയുമ്പോള്‍ പൊടിച്ച് അരിച്ച് സൂക്ഷിക്കുക. 
 
കര്‍മതടസ്സം ഒഴിവാകുവാനും സര്‍വൈശ്വര്യ സിദ്ധിക്കും കുടുംബാഭിവൃദ്ധിക്കും ശ്രീ ഭഗവതിക്ക് കുങ്കുമാര്‍ച്ചന നടത്തുന്നത് അതി വിശേഷമാണ്. മംഗല്യതടസ്സം മാറുന്നതിനും ഈ വഴിപാട് വളരെ ഗുണകരമാണ്. രാസവസ്തുക്കള്‍ ചേര്‍ക്കാതെ ശുദ്ധമായ മഞ്ഞള്‍പ്പൊടി ഉപയോഗിച്ച് തയാറാക്കുന്ന വിശിഷ്ട കുങ്കുമം മാത്രം ഈ വഴിപാടിനായി ഉപയോഗിക്കുന്നു. നിങ്ങളുടെ ജന്മ നക്ഷത്ര ദിവസമോ ചൊവ്വ, വെള്ളി ദിവസങ്ങളിലോ ഈ വഴിപാട് നടത്തുന്നത് വളരെ ഉത്തമമാകുന്നു. കുങ്കുമാര്‍ച്ചന യുടെ പ്രസാദ കുങ്കുമം പതിവായി നെറ്റിയില്‍ തൊടുന്നത് പുരുഷന്മാര്‍ക്ക് ആയുരാരോഗ്യ ഐശ്വര്യത്തിനും സീമന്ത രേഖയില്‍ അണിയുന്നത് സുമംഗലിമാര്‍ക്ക് ദീര്‍ഘ മംഗല്യ ത്തിനും സഹായിക്കും....

29 November 2022

ശ്രീ ഭുവനേശ്വരി ക്ഷേത്രം വലംചുഴി

ശ്രീ ഭുവനേശ്വരി ക്ഷേത്രം വലംചുഴി

പത്തനംതിട്ട ജില്ലയിലെ വലംചുഴിയിൽ സ്ഥിതി ചെയ്യുന്ന പുരാതന ദേവീക്ഷേത്രമാണ് വലംചുഴി ശ്രീ ഭുവനേശ്വരി ക്ഷേത്രം.

ആദിപരാശക്തിയുടെ പൂർണ്ണഭാവമായ ശ്രീ ഭുവനേശ്വരി (ദുർഗ്ഗ) ആണ് പ്രതിഷ്ഠ. കൊടുങ്ങല്ലൂർ ഭഗവതി സങ്കൽപ്പത്തിൽ ശ്രീഭദ്രകാളി ഭാവത്തിലും വലംചുഴി അമ്മയെ ആരാധിക്കാറുണ്ട്.

ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പത്തനംതിട്ട പട്ടണത്തിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ്. ഈ ക്ഷേത്രത്തിന് ചുറ്റും കൂടി അച്ചൻകോവിലാർ ഒഴുകുന്നുണ്ട്. ഈ ക്ഷേത്രത്തിൻറെ മൂന്നുവശവും കൂടി നദി ഒഴുകുന്നുണ്ട് എന്നത് തന്നെയാണ് ഇതിന് വലംചുഴി എന്ന പേരു വരാനും കാരണം. ദക്ഷിണഭാരതത്തിൽ ഒരു നദി പ്രദക്ഷിണം ചെയ്യുന്ന ഏക ക്ഷേത്രം ഇതാണ്. ഒരേ നദിയുടെ വിപരീത ദിശയിലുള്ള പ്രവാഹം ദർശിക്കാൻ പറ്റുന്നതും ഇവിടെ മാത്രമാണ്. ഇതിനു ചുറ്റും പുരാതനകാലം മുതലേ നദി ഒഴുകുന്നത് കൊണ്ട് ഇതിൻറെ തീരങ്ങൾ പലതും ഒഴുകി പോയിട്ടുണ്ട്. പക്ഷേ, ഇപ്പോൾ ഈ ക്ഷേത്രം വെള്ളപ്പൊക്കത്തിൽ നിന്നും മറ്റും സംരക്ഷിതമാക്കി സ്ഥാപിച്ചിട്ടുണ്ട്.. ഈ സ്ഥലം ആദ്യകാലത്ത് ഒരു വനമായിരുന്നു. ക്ഷേത്രത്തിൻറെ അടുത്ത് തന്നെ ഒരു സർപ്പക്കാവ് സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ പ്രകൃതിദത്തമായ ധാരാളം സസ്യലതാദികളും ഇഴജന്തുക്കളും ഉള്ളതായി കണക്കാക്കുന്നു.

കൊടുങ്ങല്ലൂർ ഭഗവതിയുടെ ഭക്തൻ ആയ ഒരു യോഗീശ്വരൻ തപസ്സു ചെയ്യുന്നതിനായി ഇവിടെ വരികയും പരാശക്തിയെ പ്രത്യക്ഷപെടുത്തുകയും ചെയ്തു. കൊടുങ്ങല്ലൂർ അമ്മയുടെ പ്രതീകമായി കരുതപ്പെടുന്ന ഒരു വാളും ചിലമ്പും അദ്ദേഹം ഇവിടെ കൊണ്ടുവന്നു. ഇത് സ്ഥാപിക്കുന്നതിനു വേണ്ടി ഒരു സ്ഥലം അന്വേഷിക്കുന്നതിനിടയിൽ ഭക്തന് ഇത് അച്ചൻകോവിൽ നദിയുടെ നടുക്കുള്ള വലംചുഴിയിൽ സ്ഥാപിക്കണമെന്ന് ഒരു പ്രേരണ ലഭിക്കുകയും ചെയ്തു. ഇക്കാര്യം ഭക്തൻ ഇവിടെ താമസിച്ചിരുന്നവരോട് പറയുകയും അവർ ഒത്ത് ചേർന്ന് ഇവിടെ ഒരു ക്ഷേത്രം നിർമ്മിച്ച് കൊടുങ്ങല്ലൂർ ഭഗവതിയുടെ പ്രതീകമായ മഹാദേവിയെ പ്രതിഷ്ഠിക്കാനും തീരുമാനിച്ചു. പണ്ടു കാലത്തു മൃഗബലിയും കോഴിബലിയും ഇവിടെ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

കുംഭമാസത്തിൽ ഭരണി നാളിൽ നടക്കുന്ന രുദ്രപൊങ്കാല ഇവിടുത്തെ ഒരു പ്രധാന ആഘോഷമാണ്. ഇത് കൂടാതെ ഇവിടേക്ക് മകരഭരണി നാളിലും ധാരാളം ഭക്തർ എത്തിച്ചേരാറുണ്ട്. ഇത് കൂടാതെ മീനമാസത്തിൽ ഇവിടെ പടയണിയും ഒരു പ്രധാന ആഘോഷമായി കൊണ്ടാടുന്നു. ഈ ആഘോഷങ്ങൾ കേരളത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നുള്ള ഭക്തരെ ഇവിടേക്ക് ക്ഷണിക്കുന്നു. ഭുവനേശ്വരി ദേവിയുടെ പ്രധാന ദിവസം ഇവിടെ മകരമാസത്തിലെ ഭരണി ദിവസം കൊണ്ടാടുന്നു. മകരമാസത്തിലെ പുരുരുട്ടാതി ദിവസം കൊടിയേറുന്ന ആഘോഷങ്ങൾ 10 ദിവസത്തെ ആഘോഷങ്ങൾക്ക് ശേഷം ആറാട്ടോടെ സമാപിക്കുന്നു. മഹോത്സവം നടക്കുന്നത് ഇതിൽ അഞ്ചാം ദിവസമാണ്. മേടഭരണി ദിവസം നടക്കുന്ന ഭരണിസദ്യ പേരു കേട്ടതാണ്. ആറന്മുളയിലെ വള്ളസദ്യക്ക് സമം ആണ് ഇത്

മൂഴിക്കുളം ശാല

മൂഴിക്കുളം ശാല

ബ്രാഹ്മണ ബാലന്മാർക്ക്‌ വേദമന്ത്രങ്ങൾ പഠിക്കുന്നതിനുവേണ്ടി പ്രധാന ഗ്രാമക്ഷേത്രങ്ങളോട് അനുബന്ധിച്ചു ചാലകൾ (ശാലകൾ) പ്രവർത്തിച്ചിരുന്നു. ഗുരുകുലസമ്പ്രദായത്തിൽ ആയിരുന്നു പഠനം. മലയാളനാട്ടിലെ നാല് തളികലുണ്ടായിരുന്ന ശാലകളിൽ മൂഴിക്കുളത്തിനായിരുന്നു പ്രഥമസ്ഥാനം. ക്ഷേത്രങ്ങലോടനുബന്ധിച്ചുള്ള ശാലകളുടെ നടത്തിപ്പിന് അതത് വകയിൽ വരുന്ന നെല്ല് അതത് സ്ഥാപനങ്ങളിൽ വിതരണം ചെയ്യപ്പെട്ടിരുന്നു. ശാലയിൽ പഠിക്കുന്ന ചാത്തിരരെയും (ബ്രാഹ്മണബാലന്മാർ) അവരെ പഠിപ്പിക്കുന്ന ഭാട്ടന്മാരെയും ഊട്ടാൻ വ്യവസ്ഥയുണ്ടായിരുന്നു. 1010-ലെ മൂഴിക്കുളം രേഖയിൽ പുരയിടം വഴിപാടായി വരുന്നത് പറയുന്നുണ്ട്. ഉണ്ണികളെ ഊട്ടാൻ എന്നർത്ഥത്തിൽ നീക്കിവച്ചിരുന്ന ക്ഷേത്രം വക ‘ഉണ്ണിപ്പാടം’ എന്ന വിസ്തൃത വയൽ ഭൂപരിഷ്കരണ നിയമത്തെ തുടർന്ന് അന്യാധീനപ്പെട്ടുപോയി. അന്നത്തെ ശാലകളുടെ പരിഷ്കൃതരൂപമായിരിക്കാം ഇന്നത്തെ സർവ്വകലാശാലകൾ അഥവാ യൂണിവേർസിറ്റികൾ!! ഇങ്ങനെ പൂർണ്ണാനദിയുടെ (ചാലക്കുടിയാർ) തീരത്ത് ശാലകളും കുടികളും ഉണ്ടായിരുന്നതിനാലാണ് ശാലൈക്കുടി – ശാലക്കുടി – ചാലക്കുടിയെന്നു നാമവും പുഴക്ക് ചാലക്കുടിപ്പുഴയെന്ന പേരുമായതെന്നു ചരിത്രം രേഖപെടുത്തുന്നു.

മാനസപൂജ

മാനസപൂജ

പ്രതിദിനം മുടങ്ങാതെ ചെയ്യേണ്ട സാധനയാണ് അർച്ചന. ഇതോടൊപ്പം ചെയ്യേണ്ട ഒരു സാധനയാണ്, മാനസപൂജ. ആചാര്യന്മാർ മാനസപൂജയ്ക്ക് വലിയ മഹത്വമാണ് കല്പിച്ചിരിക്കുന്നത്.

 വിഭിന്ന ദേവതകൾക്കുള്ള മാനസപൂജകൾ സ്ത്രോത്ര രൂപത്തിൽ ധാരാളമായി രചിയ്ക്കപ്പെട്ടിട്ടുണ്ട്. മാനസപൂജ വിധിയാംവണ്ണമുള്ള ഏതെങ്കിലും 'ആസനത്തിലിരുന്നു കൊണ്ടു ചെയ്യുക എന്നതാണ് സാധാരണ രീതി (എപ്പോൾ എവിടെ വച്ചു വേണമെങ്കിലും മാനസപൂജ ചെയ്യാമെന്നത് ശ്രദ്ധേയമാണ്)

 അർച്ചനയ്ക്കായി ഒരുക്കിയ ആസനത്തിലിരുന്നു കണ്ണുകളടച്ച് ആദ്യം നമ്മുടെ ഉള്ളിൽ തന്നെ ഇഷ്ടമൂർത്തിയെ ദർശിക്കണം. സാധകൻ തന്റെ ഭാവനാ ശക്തിയെ വേണ്ട വിധം ഉപയോഗിയ്ക്കണം. കണ്ണടച്ച് തന്റെ മനക്കണ്ണുകൾ കൊണ്ട് ഹൃദയസ്ഥാനത്തോ അഥവാ മുൻപിലോ ഒരു സ്വർണ്ണ സിംഹാസനം. ഭാവന ചെയ്ത് ഇഷ്ടമൂർത്തി അതിൽ ഇരിയ്ക്കുന്നതായി ഭാവന ചെയ്യാം.

 തുടർന്ന് ശുദ്ധജലം, പാൽ, തൈര്, നെയ്യ്, തേൻ, പനിനീർ തുടങ്ങിയവകൊണ്ട് ഉപാസനാമൂർത്തിയെ അഭിഷേകം ചെയ്യുന്നതായി മനസ്സുകൊണ്ടു കാണണം.
 മനോഹരമായ പട്ടുവസ്ത്രങ്ങൾ, തങ്കക്കിരീടം, സ്വർണ്ണാഭരണങ്ങൾ, തുടങ്ങിയവ ദേവതയെ അണിയിയ്ക്കുന്നതായി ഭാവന ചെയ്യണം. 
അവിടുത്തെ തിരുനെറ്റിയിൽ തിലകം, കഴുത്തിൽ പുഷ്പമാല തുടങ്ങിയവ ചാർത്തുന്നതായി ഭാവന ചെയ്യണം.

 ദേവതയ്ക്കു പുഷ്പാർച്ചന, നൈവേദ്യം, ആരതി, പ്രദക്ഷിണം, നമസ്കാരം തുടങ്ങിയവയെല്ലാം മാനസികമായി തന്നെ ചെയ്യണം ഇങ്ങനെ തന്റെ ഭാവന കൊണ്ട് ആരാധനകളർപ്പിച്ചു ചെയ്യുന്ന മാനസപൂജ സാധകന്റെ ഏകാഗ്രതയ്ക്കും ചിത്തശുദ്ധിയ്ക്കും തദ്വാര ആദ്ധ്യാത്മിക വളർച്ചയ്ക്കും അത്യന്തം ഉപകരിയ്ക്കുന്നു
 "പൂജാരിയെ കൊണ്ടും മന്ത്രവാദിയെ കൊണ്ടു മൊക്കെ അനേക വർഷം പൂജച്ചെയ്യിപ്പിച്ചാൽ പോലും കിട്ടാത്ത ശക്തിയാണ് ഏകാഗ്രമായ മാനസപൂജ കൊണ്ടു കിട്ടുന്നത്...

ശബരീശ സന്നിധാനത്തെ പവിത്രമാക്കുന്ന മഹാആഴി

ശബരീശ സന്നിധാനത്തെ പവിത്രമാക്കുന്ന മഹാആഴി

" മഹാരണ്യ മന്‍ മാനസാന്തര്‍ നിവാസന്‍ അഹങ്കാരദുര്‍വാര ഹിംസ്രാന്‍ മൃഗാദിന്‍ 
 നിഹന്തം കിരാതാവതാരം ചരന്തം
 പരം ജ്യോതിരൂപം ഭജേ ഭൂതനാഥം "

പഞ്ചഭൂതങ്ങളുടെ നാഥനെ ദര്‍ശിച്ചു മടങ്ങുന്ന ഭക്തസഹസ്രങ്ങള്‍ക്ക് അഗ്നിശുദ്ധിവരുത്തി താഴെതിരുമുറ്റത്ത് നിലകൊള്ളുകയാണ് പരിപാവനമായ മഹാആഴി. ശരീരമാകുന്ന നാളികേരം ഈ അഗ്നിയിലിട്ട് ദഹിപ്പിച്ചാണ് ഓരോ ഭക്തരും തീര്‍ത്ഥാടനം അവസാനിപ്പിച്ച് മലയിറങ്ങുന്നത്.

ശബരിമലയോടൊപ്പം തന്നെ പരിശുദ്ധമായതാണ് ഈ ആഴിയും. ഭഗവത് സന്നിധിയില്‍ പതിനെട്ടാംപടിക്ക് വലതുഭാഗത്തായാണ് ആഴി സ്ഥിതിചെയ്യുന്നത്. മുന്‍പ് തിരുമുറ്റത്തായിരുന്ന ആഴി ഭക്തജനങ്ങളുടെ തിരക്ക് വര്‍ദ്ധിച്ചതോടെ സുരക്ഷാകാരണങ്ങളാല്‍ ഇവിടേക്ക് മാറ്റുകയായിരുന്നു. മണ്ഡല-മകരവിളക്ക് കാലത്തെ തീര്‍ത്ഥാടനത്തിന് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി തിരിതെളിയുന്ന ആഴി അവസാന ഭക്തനും മലയിറങ്ങിയശേഷമേ അണയുകയുള്ളൂ. തീര്‍ത്ഥാടനം ആരംഭിക്കുന്ന വൃശ്ചികം ഒന്നിന് തലേ ദിവസം തന്ത്രിയും, മേല്‍ശാന്തിയും ചേര്‍ന്ന് ശ്രീലകം തുറന്ന് ഭഗവാെന ഭക്തജന സാന്നിധ്യം അറിയിച്ച് തിരിതെളിക്കുകയും തുടര്‍ന്ന് പതിനെട്ടാംപടിയിറങ്ങി ആഴിയില്‍ അഗ്നിപകരുന്നതോടെയാണ് മണ്ഡലകാലത്തിന് ആരംഭം കുറിക്കുന്നത്.

ഇവിടെയെത്തുന്ന ഭക്തകോടികള്‍ ഇതിലേക്ക് നാളികേരം നിക്ഷേപിച്ചാണ് അഗ്നികുണ്ഡമായി ഇത് മാറുന്നത്. നെയ്യഭിഷേകപ്രിയനെയെന്ന ശരണമന്ത്രത്തോടെ നാളികേരത്തില്‍ നെയ്യ് നിറച്ച് ഇരുമുടിക്കെട്ടിലാക്കി മലകയറുന്ന ഭക്തര്‍ ശബരീശ ദര്‍ശനത്തിന് ശേഷം നാളികേരം പൊട്ടിച്ച് നെയ്യ് അഭിഷേകത്തിനായി മാറ്റുകയും നാളികേരം ആഴിയിലേക്ക് സമര്‍പ്പിച്ച് മടങ്ങുകയുമാണ് പതിവ്. 

നെയ്യ് ആത്മാവായും, നാളികേരം ശരീരമായുമാണ് ഓരോ ഭക്തരും വിശ്വസിച്ചുപോരുന്നത്. നെയ്യാകുന്ന ആത്മാവിനെ പരമാത്മാവാകുന്ന ഭഗവാനില്‍ വിലയം പ്രാപിക്കുകയും, ശരീരമാകുന്ന നാളികേരം ഈ അഗ്നിയില്‍ ദഹിപ്പിച്ച് പുതിയ പുണ്യവും പേറിയാണ് ഭക്തര്‍ തങ്ങളുടെ ആ വര്‍ഷത്തെ തീര്‍ത്ഥാടനകാലം അവസാനിപ്പിക്കുന്നത്. ദഹിച്ച നാളികേര ഭസ്മം ഭക്തിപൂര്‍വ്വം പ്രസാദമായി കൊണ്ടുപോകുന്നവരുമുണ്ട്. തീര്‍ത്ഥാടനകാലം കഴിയുന്നതോടെ ആഴി തന്നെ അണയുകയും ചെയ്യും. കൂടാതെ ഈ നാളികേരങ്ങള്‍ കത്തിയുണ്ടാകുന്ന അഗ്നിയാണ് സന്നിധാനത്തെയും പരിസരത്തെയും ശുദ്ധമാക്കുന്നത്. ഇത് ഇവിടെയെത്തുന്ന കോടിക്കണക്കിന് ഭക്തരെ രോഗങ്ങളില്‍ നിന്നും മുക്തമാക്കുകയും ചെയ്യുന്നുണ്ട്. എല്ലാ മലയാളമാസത്തിന്റെയും ആദ്യദിനങ്ങളിലും ഈആഴിയില്‍ അഗ്നി പകരുന്നത് പതിവാണ്.

സന്നിധാനത്തെ പുണ്യ മുഹൂര്‍ത്തങ്ങള്‍ക്കെല്ലാം സാക്ഷിയാകുന്നത് പവിത്രമായ ആഴിയാണ്. അഗ്നി ശുദ്ധിവരുത്തുകയും അഗ്നി സാക്ഷിയാവുകയും ചെയ്യുമ്പോള്‍ കര്‍മ്മങ്ങള്‍ക്ക് ഫലമേറുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെയാണ് ആഴിപൂജ നടത്തുന്നത്. അഗ്നി, ശുദ്ധീകരണം ചെയ്യുമ്പോഴും സ്വയം മലിനപ്പെടാറില്ല. പഞ്ചഭൂതങ്ങളില്‍ അഗ്നിക്കുമാത്രമുള്ള സവിശേഷതയും ഇതുതന്നെയാണ്. എപ്പോഴും ശബരീശ സന്നിധിയെ വിശുദ്ധമായി സൂക്ഷിക്കുന്നത് ആഴിയുടെ സാന്നിധ്യത്താലാണ്.

"ഹരിഹരസുതമീശം, താരകബ്രഹ്മരൂപം
ശബരിഗിരിനിവാസം, ഭാവയേ ഭൂതനാഥം"

മല്ലൂർ ശ്രീ ശിവപാർവ്വതി ക്ഷേത്രം, കുറ്റിപ്പുറം

മല്ലൂർ ശ്രീ ശിവപാർവ്വതി ക്ഷേത്രം, കുറ്റിപ്പുറം

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തിനു അടുത്ത് ഭാരതപുഴയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മിനി പമ്പ എന്നും അറിയപ്പെടുന്നു. കുറ്റിപ്പുറം പാലത്തിനരികത്താണ് ക്ഷേത്രം. മലബാറിലേക്ക് കവാടം തുറന്നുവച്ച് ഭാരതപ്പുഴയ്ക്ക് കുറുകെ നീണ്ടുനിവർന്നു കിടക്കുന്ന സുന്ദരമായ പാലം കാണാത്തവരായി അധികം പേരുണ്ടാകില്ല. 1953ൽ തുറന്നുകൊടുത്ത ഈ പാലം അറുപത്തേഴ് വയസ്സ് പിന്നിട്ടിരിക്കുന്നു. നിർമ്മാണം പൂർത്തിയാക്കി ഉപയോഗം തുടങ്ങും മുമ്പ് തന്നെ തകർച്ച നേരിടുന്ന പുതിയ കാലത്തെ പാലങ്ങൾക്കുമുന്നിൽ തലയെടുപ്പോടെ ഇന്നും നിൽക്കുകയാണ് കുറ്റിപ്പുറം പാലം. നിളയ്ക്ക് കുറുകെ പ്രകൃതിയുടെ സമ്പൂർണ്ണ സൗന്ദര്യത്തെ പുൽകി നിൽക്കുന്ന ഈ പാലം ഇന്നും അരോഗ ദൃഢഗാത്രമാണ്. കിഴക്കോട്ട് ഭാരതപ്പുഴക്ക് അഭിമുഖമായാണ് പ്രധാന ഖര പ്രതിഷ്ഠ. പ്രധാനമൂർത്തി വലിയ ശിവലിംഗപ്രതിഷ്ഠയാണ്.

മല്ലൂർ ക്ഷേത്രത്തിൽ. രണ്ടു നേരം പൂജയുണ്ട്.

ഉപദേവതമാർ ശ്രീ ഗണപതി, ശ്രീ അയ്യപ്പൻ
ശബരിമല തീർത്ഥാടകരുടെ ഒരു പ്രധാന ഇടത്താവളം കൂടിയാണ് മല്ലൂർ ക്ഷേത്രം. അയ്യപ്പന്മാർക്ക് വിരിവെക്കാനും കുളിക്കാനും, പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കാനുമുള്ള എല്ലാ സൗകര്യങ്ങളും അന്നദാനവും ഈ ക്ഷേത്രത്തിൽ ഉണ്ട്. മണ്ഡലക്കാലത്ത് ശരണാഘോഷങ്ങളാൽ സദാസമയവും പ്രാർത്ഥനാ നിരതമാണ് മല്ലൂർ ക്ഷേത്രം.

കുഭമാസത്തിലെ ശിവരാത്രിയാണ് പ്രധാന ആഘോഷം. തവന്നൂർ മനവകയായിരുന്നു മല്ലൂർ ക്ഷേത്രം. മലപ്പുറം ജില്ലയിലെ തവനൂർ പഞ്ചായത്തിലാണു കേരളത്തിലെ പ്രസിദ്ധമായ ബ്രാഹ്മണ ഗൃഹങ്ങളിൽ ഒന്നായ തവനൂർ മന സ്ഥിതി ചെയ്യുന്നത്‌. സ്ഥലപ്പേരും ഇല്ലപ്പേരും ഒന്നു തന്നെ . തവനൂർ. താപസനൂർ (താപസന്മാരുടെ ഊർ (സ്ഥലം) തവനൂർ ആയി മാറിയതാണു . ധാരാളം ക്ഷേത്രങ്ങൾ ഉള്ള പുണ്യസ്ഥലമാണു തവനൂർ. 

നിളാതീരത്ത്‌ സ്ഥിതി ചെയ്യുന്ന പുണ്യഭൂമിയാണു തവനൂർ. കാവുകൾ ധാരാളമുള്ള തവനൂർ ഒരിക്കൽ ദ്രാവിഡ സംസ്കൃതിയുടെ ഈറ്റില്ലമായിരുന്നു. വേദപഠനങ്ങൾക്കെല്ലാം പ്രാധാന്യം കൊടുത്തിരുന്ന നാടാണു തവനൂർ.. ഈ പുണ്ണ്യഭൂമിയിൽ, ഭാരതപ്പുഴക്ക് തെക്ക്‌ ഭാഗത്തായാണു തവനൂർ മന സ്ഥിതി ചെയ്യുന്നത്‌. ഭാരതപ്പുഴയുടെ തീരത്ത്‌ സ്ഥിതി ചെയ്യുന്നതിൽ ഏറ്റവും വലിയ മനയാണു തവനൂർ മന. നിളക്കഴകാണു തവനൂർ മന. മാമാങ്കഭൂമിയുടെ അരികിൽ, തൃമൂർത്തി സംഗമഭൂമിയിൽ സോമയാഗ പെരുമയിൽ തവനൂർ മന. തലയെടുപ്പോടെ നിൽക്കുന്നു. 2008 ഒക്ടോബർ 1 ന് മലബാർ ദേവസ്വം ബോർഡ് നിലവിൽ വന്നശേഷം ദേവസ്വം ബോർഡ് മല്ലൂർ ക്ഷേത്രം ഏറ്റെടുത്തു.

അത്യുഗ്ര ഹാലാ ഹല പാണി പദ്മം
ഗംഗാധരം ചന്ദ്രതുഷാരവർണ്ണം
ഗൗരീപതിം ഘോരഭൂജംഗഭൂഷം
ശ്രീ നീലകണ്ഠം ഹൃദി ഭാവയാമി

കണിമംഗലം ശാസ്താക്ഷേത്രം

കണിമംഗലം ശാസ്താക്ഷേത്രം 

കണിമംഗലം ശാസ്താവിൻറെ പൂരം എഴുന്നള്ളിപ്പോടെയാണ്‌ വടക്കുംനാഥൻ പൂരം കണികണ്ടുണരുന്നത്. കണിമംഗലം ക്ഷേത്രത്തിൽ ഇവിടെ പ്രതിഷ്ഠ ശാസ്താവാണെങ്കിലും ദേവഗുരുവായ ബൃഹസ്പതിയാണ്‌ പ്രതിഷ്ഠ എന്നാണ്‌ വിശ്വാസം. ശ്രീ വടക്കുംനാഥൻറെ സന്നിധിയിലേക്ക് പൂരവിശേഷവുമായി ആദ്യം ചുവടുവെക്കാനുള്ള അവകാശം ശ്രീ കണിമംഗലം ശാസ്താവിന് വിധിച്ച് നൽകിയിരിക്കന്നു. ശ്രീ വടക്കുനാഥനെ വണങ്ങുകയോ പ്രദക്ഷിണം വയ്ക്കുകയോ ചെയ്യാത്ത ഒരേ ഒരു ഘടകപൂരം ആണീത്. ദേവഗുരുവായതുകൊണ്ടാണിത്.
ആദ്യപൂരത്തിനുമുണ്ട് പ്രത്യേകത.
വെയിലും മഞ്ഞും കൊള്ളാതെ കണിമംഗലം ശ്രീ ശാസ്താവ് ശ്രീ വടക്കുംനാഥന്റെ സന്നിധിയിലേക്ക് എഴുന്നള്ളുന്നതോടെയാണ് തുടർച്ചയായി 36 മണിക്കൂർ നീണ്ടുനിൽക്കുന്ന തൃശ്ശൂർ പൂരത്തിനു തുടക്കം കുറിക്കുക. ശ്രീ ശാസ്താവ് പൂരവുമായി ആറുമണിയോടെ എത്തുയും ഏതാണ്ട് ഏഴരക്ക് ശ്രീമൂലസ്ഥാനത്ത് എത്തുകയും പൂരം അവസാനിപ്പിക്കുകയും ചെയ്യുന്നു.

രാവണൻ തപസ്സ് ചെയ്ത രാവണേശ്വരം

രാവണൻ തപസ്സ് ചെയ്ത രാവണേശ്വരം 

കാസറഗോഡ്‌ ജില്ലയിൽ കാഞ്ഞങ്ങാടിനടുത്ത ഒരു ഗ്രാമമാണ് രാവണേശ്വരം

ഇവിടെ ഒരു ശിവക്ഷേത്രമുണ്ട് രാവണേശ്വരം ശ്രീ പെരുംതൃക്കോവിലപ്പൻ ക്ഷേത്രം. ഭാരതത്തിൽ തന്നെ രാവണന്റെ പേരിലുള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട കഥയുണ്ട്

രാവണൻ ഗോകർണ്ണത്തു നിന്നും ഉടുപ്പി വഴി ഈ പ്രദേശത്ത് വന്നതായും പരമശിവനെ തപസ്സ് ചെയ്തതായും അങ്ങനെയാണ് ഈ ദേശത്തിന് രാവണന്റെ ഈശ്വരന്റെ സന്നിധി എന്ന നിലയിൽ രാവണേശ്വരം 
എന്ന പേര് വന്നുചേർന്നത്
എന്നാണ് വിശ്വസിക്കുന്നത്.

ലങ്കയിൽ കൊടും വരൾച്ചയും ,
കൊടിയ ദാരിദ്ര്യവും കൊടികുത്തി 
വാഴുന്നൊരു കാലം. ആ കൊടിയ വിഷമകാലത്തെ അതിജീവിക്കാൻ
ശിവപെരുമാളിന്റെ അനുഗ്രഹം തേടി രാവണൻ പുഷ്പക വിമാനത്തിൽ കൈലാസത്തിലെത്തി, പ്രാർത്ഥന തുടങ്ങി, രാവണന്റെ പ്രാർത്ഥനയിൽ മനസ്സലിഞ്ഞ ശിവൻ രാവണന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. പരമശിവനോട് രാവണൻ ഒന്നേ ചോദിച്ചുള്ളു. "ലങ്കയിൽ ദാരിദ്യമകറ്റി ഐശ്വര്യമുണ്ടാകാൻ ഭഗവാന്റെ ആത്മലിംഗം അടിയന് വരമായി തരണം."

പരമശിവന്റെ സമ്മത പ്രകാരം 
ആത്മലിംഗവുമായി ആകാശമാർഗ്ഗം പോകാൻ തുടങ്ങിയ രാവണനോട് ആത്മലിംഗം ആകാശമാർഗം കൊണ്ടുപോകാൻ പാടില്ലെന്നും കടൽ കടന്നാൽ ലങ്കയിലെ ഇന്നത്തെ അവസ്ഥ ഭാരത ദേശത്തിനും വന്നു ചേരുമെന്നും 
ഭഗവാൻ അരുളിചെയ്തു.

ആയത് മറികടക്കാൻ കരമാർഗ്ഗം കൊണ്ടു പോകണമെന്നും വഴിയിൽ ആത്മലിംഗം ഒരിക്കൽ പോലും തറയിൽ വയ്ക്കരുതെന്നും പരമശിവൻ ഉപാധികൾ നിർദ്ദേശിച്ചു.

അപ്രകാരം സമ്മതിച്ച് ആത്മലിംഗവുമായി രാവണൻ ഗോകർണ്ണത്തെത്തിയപ്പോൾ തീരെ ഗത്യന്തരമില്ലാതെ ആത്മലിംഗം താഴെ വയ്ക്കേണ്ടി വന്നു.

ആത്മലിംഗം അതോടെ അവിടെ ഉറച്ചുംപോയി. ബലവനായ രാവണന് പിന്നിട് അതെടുക്കാൻ പോയിട്ട് അനക്കാൻ പോലും കഴിഞ്ഞില്ല.

രാവണൻ കൊടിയ വിഷമത്തോടെ തെക്കോട്ട് വന്ന് ഇന്നത്തെ രാവണേശ്വരത്ത് ഒരിടത്ത് ഒരു ഗുഹയിൽ പരമശിവനെ ധ്യാനിച്ച് പ്രായശ്ചിത്ത തപസ്സ് ആരംഭിച്ചു 

(രാവണൻ തപസ്സ് ചെയ്തു എന്നു പറയുന്ന ഗുഹ ഇന്നും ഇവിടെ പരിപാലിച്ചു വരുന്നു.)

രാമൻ പ്രതിഷ്ഠിച്ച ഈശ്വരന് രാമേശ്വരത്തു ക്ഷേത്രം ഉയർന്നതു പോലെ രാവണൻ പ്രതിഷ്ഠിച്ച ഈശ്വരന് രാവണേശ്വരത്തും ക്ഷേത്രമുണ്ടായി എന്നർത്ഥം.

തളിപ്പറമ്പ് ശ്രീരാജരാജേശ്വര ക്ഷേത്രം പോലെ രാവണേശ്വരത്തും 
പെരുംതൃക്കാവിലപ്പനാണ് വാഴുന്നത്. ഇരു ക്ഷേത്രങ്ങൾക്കും 
സമാനതകളും ഏറെയാണ്.

13 November 2022

എങ്ങിനെയാണ് ചമ്രം പിടഞ്ഞിരിക്കുന്നത്. എന്നതാണ് ഇതുകൊണ്ട് ഗുണം

എങ്ങിനെയാണ് ചമ്രം പിടഞ്ഞിരിക്കുന്നത്. എന്നതാണ് ഇതുകൊണ്ട് ഗുണം

വലതുകാല്‍ മടകി പാദം ഇടതു തുടയുടെ അടിയിലും ഇടതുകാല്‍ മടക്കുന്ന പാദം വലതുതുടയുടെ അടിയിലും വച്ചുകൊണ്ട് നിലത്തിരിക്കുന്നതിനെയാണ് ചമ്രം പടിഞ്ഞിരിക്കുക എന്ന് പറയുന്നത്. പ്രധാനമായും ഈശ്വരഭജനത്തിനാണ് ഇങ്ങനെ ഇരിക്കാറുള്ളത്. വേദാദ്ധ്യായനം, ഭക്ഷണം കഴിക്കല്‍ തുടങ്ങിയവയ്ക്കും ചമ്രം പടിഞ്ഞ്‌ ഇരിക്കാറുണ്ട്

പാരമ്പര്യമായി നിലത്തിരുന്നു ഭക്ഷണം കഴിക്കുന്ന രീതി നമുക്കുണ്ടായിരുന്നു.

എന്നാൽ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്കും ഒരു പരിഹാരമാണ്.

നിലത്തിരുന്നു കഴിക്കുമ്പോൾ പകുതി പദ്മാസനം എന്ന യോഗ നിലയാണ്. അതായതു ചമ്രം പടിഞ്ഞിരിന്നു കഴിക്കുക. ഇത് ദഹനത്തെ സഹായിക്കുന്നുവെന്ന് മാത്രമല്ല നല്ലൊരു വ്യായമവും കൂടിയാണ്.

എങ്ങനെയാണെന്നല്ലെ

ഇങ്ങനെ കഴിക്കുമ്പോൾ മുമ്പോട്ടും പിറകോട്ടും ശരീരം ചലിക്കുന്നു. ഒപ്പം മസിലുകളും ചലിക്കുന്നു. ഇതെല്ലാം ദഹനത്തെ നല്ല രീതിയിൽ സഹായിക്കുന്നു. നല്ല ദഹനം കൊണ്ടും ശരീരം ചലിക്കുന്നത് കൊണ്ടും കൊഴുപ്പ് കളയുവാനുള്ള എളുപ്പവഴിയാണ്. തടി കുറക്കാനും നിലത്തിരുന്ന് കഴിക്കുന്നത് സഹായിക്കും.

ആയാസരഹിതവും സുഖകരവുമായി ചമ്രം പടിഞ്ഞിരിക്കുന്നതാണ് സുഖാസനം. (ഇരുകാലുകളും തുടകളിലേക്ക് കയറ്റി പത്മാസനത്തിലും ഇരിക്കാം.) നട്ടെല്ല് നിവർന്നിരുന്ന് ദീർഘമായി ശ്വാസമെടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്യുക. അറിഞ്ഞുകൊണ്ട് ശ്വസിക്കുകയും ഉച്ഛ്വസിക്കുകയും വേണം.

ത്രാടകം

നട്ടെല്ല് നിവർത്തി ഇരിയ്ക്കുക. കണ്ണിനു സമാന്തരമായി ഒന്നോ രണ്ടോ അടി അകലത്തിൽ ഒരു ദീപം കൊളുത്തിവച്ച് ഇമവെട്ടാതെ നോക്കിയിരിയ്ക്കുക. നെയ് വിളക്ക് ഉപയോഗിയ്ക്കുന്നത് വളരെ നല്ലതാണു. ശ്വാസനിശ്വാസങ്ങളിൽ ഈശ്വരനാമം ജപിച്ചുകൊണ്ട് ത്രാടകം ചെയ്യാവുന്നതാണുകൂടാതെ ശ്വാസം ഉള്ളിലേയ്ക്കെടുക്കുമ്പോൾ ഈശ്വരാനുഗ്രഹത്തെ സ്വീകരിയ്ക്കുന്നതായും, നിശ്വസിയ്ക്കുമ്പോൾ എന്റെ ഓർമ്മശക്തിയും, ബുദ്ധിശക്തിയും വർദ്ധിച്ചുവരുന്ന് എന്നു മനനം ചെയ്യുക. ആദ്യദിവസങ്ങളിൽ കുറച്ചു സമയം മാത്രം ഉപയോഗിയ്ക്കുക. പടിപടിയായി സമയം വർദ്ധിപ്പിച്ചുകൊണ്ടുവരിക.

വിദ്യാർത്ഥികളാണെങ്കിൽ

ഇതുപോലെ ചമ്രം പടിഞ്ഞിരുന്നു പഠിച്ചകാര്യങ്ങളെ ധ്യാനാവസ്ഥയിൽ ഓർക്കാൻ ശ്രമിയ്ക്കുക, ക്ളാസ്സുമുറിയെ പരീക്ഷാഹാളിനെ ഭാവനയില്കാണുകയും പരീക്ഷ എഴുതുന്നതായി സങ്കല്പ്പിയ്ക്കുകയും ചെയ്യുകമനസ്സിൽ ഇങ്ങിനെ പറയുക. “ഞാൻ പഠിച്ചിട്ടുള്ള, വായിച്ചിട്ടുള്ള, കേട്ടിട്ടുള്ള സകല അറിവുകളും മനസ്സിൽ പ്രത്യേക ചിത്രങ്ങളായി സൂക്ഷിയ്ക്കപ്പെട്ടിട്ടുണ്ട്. ഞാൻ എപ്പോൾ അവയെ ഓർക്കാൻ ആഗ്രഹിയ്ക്കുന്നുവോ അപ്പോൾ അവ എന്റെ ഓർമ്മയിലേയ്ക്ക് ഉണർന്നുവരും. എപ്പോഴെങ്കിലും ഓർക്കാൻ പ്രയാസം നേരിടുന്നുവോ അപ്പോൾ ഇങ്ങിനെ എന്റെ ഇടതുകയ്യിലെ ചൂണ്ടുവിരൽതുമ്പ് തള്ളവിരൽതുമ്പുമായി തൊടുവിച്ച് അതിശക്ത്മായ ജ്ഞാന മുദ്ര സൃഷ്ഠിയ്ക്കുമ്പോൾ നിമിഷനേരം കൊണ്ട് ഞാൻ ആഗ്രഹിയ്ക്കുന്ന എതൊരറിവും എന്റെ ഓർമ്മയിലേയ്ക്ക് വളരെ പെട്ടെന്നു ഉണർന്നുവരും. കാരണം ചൂണ്ടുവിരൽ തുമ്പിലും, തള്ളവിരൽതുമ്പിലും എത്തിനില്ക്കുന്ന നാഡികൾ മസ്തിഷ്ക്കത്തിലെ ഓർമ്മയുടെ കേന്ദ്രങ്ങളുമായി നേരിട്ടുബന്ധപ്പെട്ടു കിടക്കുന്നവയാണു. ഇപ്പോൾ മാത്രമല്ല എപ്പോൾ വിരൽത്തുമ്പുകൾ ജ്ഞാനമുദ്രയിൽ പിടിയ്ക്കുന്നുവോ അപ്പോൾ എന്റെ ഓർമ്മശക്തി അപാരമായി വർദ്ധിച്ചുവന്നിരിയ്ക്കും.

ഏതൊരു കാര്യവും എന്റെ ഓർമ്മയിലേയ്ക്ക് ഉണർന്നുവരും”
ഓരൊദിവസം ചെല്ലുംതോറൂം, ആരോഗ്യവും, സൗഖ്യവും, ഓർമ്മശക്തിയും വർദ്ധിച്ചുവരുന്നതായും സത്യമായും തനിക്കത് അനുഭവിച്ചറിയാൻ കഴിയുന്നുണ്ടെന്നും, ഏതൊരു പ്രതികൂലാവസ്ഥയിലും സമചിത്തനായിരിയ്ക്കാനും, ഏതൊരു പ്രതിസന്ധിയേയും ഈശ്വരാനുഗ്രഹത്താൽ ധൈര്യപൂർവ്വം തനിയ്ക്കുനേരിടാൻ കഴിയുമെന്നും മനസ്സാൽ ചിന്തിയ്ക്കുക. ഈശ്വരനെ സ്മരിച്ചു ജപിച്ചു സുഖകരമായ ആ അനുഭൂതിയിൽ ആഴ്ന്നാഴ്ന്നുപോകുക. മതിയായ സമയം ധ്യാനിയ്ക്കുക. മനസ്സിൽ ഒന്നുമുതൽ അഞ്ചുവരെ എണ്ണിക്കഴിയുമ്പോൾ കൂടുതൽ ആത്മവിശ്വാസത്തോടെ, ആരോഗ്യത്തോടെ, തനിയ്ക്കു ഉണർന്നുവരാൻ കഴിയുമെന്നു മനസ്സിൽ പറയുക. ഉണർന്നുവന്നുകഴിഞ്ഞാലും ധ്യാനാവസ്ഥയിൽ ലഭിച്ച സൌഖ്യവും, സുരക്ഷിതബോധവും എപ്പോഴും നിലനില്ക്കുമെന്നും, ഓരോ ദിവസം ചെല്ലും തോറും ഓർമ്മ ശക്തി വർദ്ധിച്ചുവരുന്നുവെന്നും, ഏതൊരുകാര്യവും തനിയ്ക്ക് എളുപ്പത്തിൽ ഓർത്തെടുക്കാൻ കഴിയുമെന്നും മനനം ചെയ്യുക. എന്നിട്ട് മനസ്സിൽ ഒന്നു മുതൽ അഞ്ചുവരെ എണ്ണി ധ്യാനാവസ്ഥയിൽ നിന്നും ഉണർവ്വിലേയ്ക്ക് വരിക.

പിറന്നാൾ /ശ്രാദ്ധം

പിറന്നാൾ /ശ്രാദ്ധം എന്നിവ എങ്ങിനെ എടുക്കണം എന്ന് ചിലർ സംശയം പറഞ്ഞിരുന്നു. അതിനു ഒരു ചെറിയ വിശദീകരണം തരാം 

പിറന്നാൾ എടുക്കുന്ന വിധം

ഉദയാൽ പരം (ഉദയത്തിനു ശേഷം) 6.33 നാഴിക - 2 മണിക്കൂർ 32 മിനുട്ട്. ഉള്ളപ്പോൾ ആ ദിവസം ആണ് പിറന്നാളിന് എടുക്കേണ്ടത്. 

(ചിലർ 7-1/2 നാഴിക (3 മണിക്കൂർ ) എന്നും പറയും). മാസത്തിൽ 2 പ്രാവശ്യം നാൾ വന്നാൽ രണ്ടാമത്തെ നാൾ എടുക്കണം പക്ഷെ അതേ രണ്ടാമത്തെ നാൾ, മാസ അവസാനത്തെ സംക്രമം ദിവസം വന്നാൽ ആദ്യത്തെ നാൾ പിറന്നാളിനു എടുക്കും. 

ഉദ: ചില ദിവസം ഉദയത്തിൽ നോക്കിയാൽ കാർത്തിക 3 നാഴിക എന്ന് കലണ്ടറിൽ കാണുന്നു എന്നും അന്നത്തെ ഉദയം 6 മണിക്കു ആണെന്നും വെക്കുക. അപ്പോൾ 3 നാഴിക തീരുന്നതു 24 x 3 മിനുട്ട് 72 മിനുട്ട് - 1 മണിക്കൂർ 12 മിനിറ്റ്. അതായത് 7 മണി 12 മിനിറ്റിനു കാർത്തിക കഴിയും. അതുകൊണ്ട് അന്ന് രോഹിണി ആണ് പിറന്നാൾ. എന്നാൽ പിറ്റേ ദിവസം രാവിലെ രോഹിണി 8-1/2 നാഴിക ഉണ്ടെങ്കിൽ രോഹിണി പിറന്നാൾ പിറ്റേ ദിവസം ആയിരിക്കും 

ശ്രാദ്ധം

ശ്രാദ്ധത്തിനു നാൾ എടുക്കുന്നത് തികച്ചും വ്യത്യാസമായാണ്. മലയാളം മാസത്തിൽ രണ്ടു പ്രാവശ്യം ഒരേ നാൾ വന്നാൽ ആദ്യത്തേത് ശ്രാദ്ധത്തിനു എടുക്കും. 

പിറന്നാളിന് ഉദയത്തിലെ കണക്കാണ് എടുക്കുന്നതെങ്കിൽ ശ്രാദ്ധത്തിനു അസ്തമയത്തിനു മുൻപുള്ള നാഴിക കണക്കാണ് എടുക്കുന്നത്. 
അത് മാത്രമല്ല അന്ന് അസ്തമയാൽ പൂർവ്വം (അസ്തമയത്തിനു മുൻപേ ) 20 നാഴിക (4 മണിക്കൂർ ) വേണും താനും.

മേല്പറഞ്ഞ കണക്കിൽ രോഹിണി ശ്രാദ്ധം തലേ ദിവസം ആയിരിക്കും - രോഹിണി പിറന്നാൾ പിറ്റേ ദിവസവും 

ക്ഷേത്രത്തിൽ പൂരം മുതലായ ഉത്സവങ്ങൾക്കും വൈകുന്നേരത്തെ നക്ഷത്രത്തിന്റെ കണക്കാണ് എടുക്കുക

ഏകാദശി നോല്ക്കാൻ ഉദയത്തിലെ കണക്കാണ് എടുക്കാറ്

ഇനി മറ്റൊന്ന് ഒരാൾ ശനിയാഴ്ച അർദ്ധ രാത്രി 12 മണിക്ക് ശേഷം 1.30 മിനിറ്റിനു മരണപ്പെടുന്നു എന്ന് വെക്കുക അപ്പോൾ കലണ്ടർ പ്രകാരം ഞായറാഴ്ച ആണ് മരണം എങ്കിലും ശനിയാഴ്ച മരിച്ചതായി ആണ് കണക്കെടുക്കുക (അർദ്ധ രാത്രിക്കു ശേഷം 2.00 AM വരെ - ചിലർ 2.30 AM എന്നും പറയും - മരിച്ചാൽ തലേ ദിവസത്തെ ആഴ്ച കണക്കാണ് എടുക്കുക.) അപ്പോൾ 15 അടിയന്തിരം ശനിയാഴ്ച വരും 



11 November 2022

അക്കമഹാദേവി

അക്കമഹാദേവി

എ.ഡി പന്ത്രണ്ടാം നൂറ്റാണ്ടിൽ കർണ്ണാടക (മൈസൂർ) സംസ്ഥാനത്തിലെ ഉടുനുടി എന്ന സ്ഥലത്താണ് അക്ക ജനിച്ചത്. മാതാപിതാക്കൾ തികഞ്ഞ ശിവഭക്തരായിരുന്നു, അതിനാൽ അവരുടെ ഭക്തി ബാല്യം മുതൽ അക്കയ്ക്കും ഉണ്ടായിരുന്നു. കുട്ടിക്കാലം മുതല്‍ അക്കയിലങ്കുരിച്ച ശിവഭക്തി ക്രമേണ ഉന്‍മാദാവസ്ഥയിലെത്തിയ അനുരാഗമായി രൂപാന്തരപ്പെട്ടു. തന്മൂലം, താന്‍ ശിവനെയല്ലാതെ മറ്റാരേയും വരനായി സ്വീകരിക്കുകയില്ലെന്ന് ദൃഢനിശ്ചയം ചെയ്തു. അക്കയുടെ ഈ ദൃഢവ്രതത്തെ അവഗണിച്ചുകൊണ്ട് മാതാപിതാക്കള്‍, ആ നാടു ഭരിച്ചിരുന്ന രാജാവിന് അവളെ വിവാഹം ചെയ്തുകൊടുത്തു. പക്ഷേ, വിവാഹത്തിനുശേഷം അക്കയുടെ ശിവഭക്തി പൂര്‍വ്വാധികം ശക്തി പ്രാപിക്കുകയാണ് ചെയ്തത്. തന്റെ പ്രിയതമയെ ഇതില്‍നിന്നു വിരമിപ്പിക്കുവാനായി അക്കയുടെ ഭർത്താവായ രാജാവ് പല പ്രലോഭനങ്ങളും ഭീഷണികളും നടത്തിനോക്കിയിട്ടും ഫലമുണ്ടായില്ല. ഒടുവില്‍, എല്ലാവിധ ലൗകികസുഖഭോഗങ്ങളും പരിത്യജിച്ചുകൊണ്ട് അക്ക ഒരു വൈരാഗിണിയായി., ശിവഭക്തിഗീതങ്ങളാലാപിച്ചുകൊണ്ട് അലഞ്ഞുതിരിഞ്ഞുനടന്നു. ശിവനെ തന്റെ ഭര്‍ത്താവായി ലഭിക്കുവാനുള്ള അദമ്യമായ അഭിനിവേശം നിമിത്തം ദക്ഷിണ ഭാരതത്തിലെ ശിവ വാസരംഗമെന്നു കരുതപ്പെടുന്ന ശ്രീശൈലപര്‍വതത്തിലെത്തി അവർ ശിവപൂജയില്‍ മുഴുകിക്കഴിഞ്ഞു.
ആന്ധ്രാപ്രദേശിലെ മല്ല എന്ന മലനിരകളിലാണ് ശ്രീശൈലപർവ്വതം. ഇവിടെയാണ് ഭാരതത്തിലെ 12 ജ്യോതിർ ലിംഗ ക്ഷേത്രങ്ങളിൽ ഒന്നായ മല്ലികാർജ്ജുന ക്ഷേത്രം ഉള്ളത്. ഇവിടെ കൃഷ്ണ നദിക്കരയിലെ ഉത്തുംഗ പർവ്വത മലനിരകളിലെ ഗുഹകളിലിരുന്ന് അവർ ശിവനെ തപസ്സനുഷ്ഠിച്ചു. (ഇന്ന് ഈ സ്ഥലം അക്കമ്മ ദേവി ഗുഹകൾ എന്നറിയപ്പെടുന്നു.)
തന്റെ ആരാധനാമൂര്‍ത്തിയായ ശിവന്റെ ദര്‍ശനം ലഭിക്കാനായി ഉൽഘടമായ ആവേശത്താൽ "ഹര, അങ്ങ് എന്റെ പ്രിയതമനായിത്തീരുക എന്ന പ്രാര്‍ഥനയോടെ കഠിനതപസ്സനുഷ്ഠിക്കുകയും വിരഹവിഹ്വലയായ ഒരു നായികയെപ്പോലെ ഭക്തി ഗീതങ്ങളിലൂടെ വിലപിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാലത്തു യോഗിനിയായ കവയിത്രി എന്ന വിഖ്യാതി അക്കയ്ക്കു ലഭിച്ചു.അന്ന് അക്ക ഭഗവാൻ ശിവനെ കുറിച്ചു സ്വയം എഴുതിയുണ്ടാക്കി പാടിയ പാട്ടുകള്‍ പിന്നീട് കന്നഡ ഭക്തിസാഹിത്യത്തിലെ അമൂല്യരത്നങ്ങളായിത്തീർന്നെന്ന് നിരൂപകന്മാര്‍ അഭിപ്രായപ്പെടുന്നു. 

(ഉദാഹരണം ) 'പശിയായാല്‍ ഭിക്ഷാന്നമുണ്ട്;
തൃഷയായാലരുവികളും കുളങ്ങളും
കിണറുകളുമുണ്ട്;
ശയനത്തിനു പാഴ്ക്ഷേത്രങ്ങളുണ്ട്;
ചന്നമല്ലികാര്‍ജുനയ്യാ
ആത്മാവിന്റെ കൂട്ടിനു നീയുണ്ടെനിക്ക്'....

ശിവ ഭക്തിഗീതങ്ങൾ പാടിപ്പാടി ശ്രീശൈലത്തിൽ തന്നെ കഴിഞ്ഞ അക്കയ്ക്ക് മല്ലികാര്‍ജുനനിലൂടെ (ശ്രീശൈലത്തിലെ ശിവപ്രതിഷ്ഠയ്ക്കുള്ള പേരാണ് മല്ലികാര്‍ജുനന്‍.) ഒരിക്കൽ ശിവദര്‍ശനം ലഭിച്ചു എന്നാണ് ഐതിഹ്യം..
ശിവദര്‍ശനത്തോടെ ബോധോദയം സിദ്ധിച്ച അക്ക, കല്യാണ എന്ന സ്ഥലത്തുള്ള 'ശിവശരണകേന്ദ്രം' എന്ന സ്ഥാപനം., തന്റെ ആധ്യാത്മിക പ്രവര്‍ത്തനരംഗമായി കണ്ട് അവിടെ വച്ചു സാധാരണക്കാർക്കായി അധ്യാത്മവിദ്യാപ്രചരണവും നടത്തിക്കൊണ്ടിരുന്നു. തന്റെ ശരീരവും ആത്മാവും ജ്ഞാനവും ശിവനില്‍ വിലയം പ്രാപിച്ചിരിക്കുകയാണെന്നും താന്‍ ശിവന്റെ പ്രതിനിധി മാത്രമാണെന്നും അക്ക അടിയുറച്ചു വിശ്വസിച്ചിരുന്നു. അങ്ങനെ പരമഭാഗവതയായിത്തീര്‍ന്ന അവർ ശിവപ്രേമത്തിന്റെ ഉച്ചശൃംഗത്തിലെത്തിയപ്പോള്‍ ഒരുതരം ഉന്‍മാദിയെപ്പോലെയായി. ഒടുവില്‍ "വനമാകെ നീ താന്‍, വനദേവതകളെല്ലാം നീ താന്‍, തരുക്കളില്‍ക്കളിക്കും കിളികളും മൃഗങ്ങളും നീ താന്‍. എന്ന് ഉറക്കെ പാടി ശ്രീശൈലത്തിന്റെ ഉത്തുംഗശൃംഗത്തില്‍ കയറി ശിവധ്യാനനിരതയായിരുന്ന് നിര്‍വാണമടഞ്ഞു..... പിന്നീട് അവരെ ആരും കണ്ടിട്ടില്ല....ഇങ്ങനെ മഹാദേവനില്‍ വിലീനയായതോടെ 'അക്ക മഹാദേവി' എന്ന നാമം സാര്‍വത്രികമായിത്തീര്‍ന്നു.


പൂർണ്ണചന്ദ്ര ധ്യാനം

പൂർണ്ണചന്ദ്ര ധ്യാനം

ഭൂമിയിൽ നിന്ന് നോക്കുമ്പോൾ പൂർണ്ണമായി പ്രകാശിക്കുന്ന ചന്ദ്രന്റെ ഘട്ടമാണ് പൂർണ്ണചന്ദ്രൻ. ഈ സമയത്ത്, ഭൂമി സൂര്യനും ചന്ദ്രനും ഇടയിലാണ്, മൂന്നും ഒരു വരിയിൽ.

പൂർണ്ണചന്ദ്രൻ മനസ്സിലും വികാരങ്ങളിലും ചാഞ്ചാട്ടത്തിലേക്ക് നയിക്കുന്നു, അതിനാൽ "ഭ്രാന്തൻ" എന്ന പദം.
പ്രാണായാമം, യോഗ, ധ്യാനം എന്നിവ പരിശീലിക്കുന്നതിലൂടെ നമുക്ക് ഈ ഫലങ്ങളെ ചെറുക്കാൻ കഴിയും.

ചന്ദ്രപ്രകാശം മനുഷ്യർ, മൃഗങ്ങൾ, സസ്യങ്ങൾ മുതലായവയെ ബാധിക്കുന്നു. നമ്മുടെ ശരീരത്തിൽ 70% ജലം അടങ്ങിയിരിക്കുന്നതിനാൽ, മനസ്സിനെ ശാന്തമാക്കാനും മറികടക്കാനും ഉള്ളിലെ സമാധാനം അനുഭവിക്കാനും പൂർണ്ണചന്ദ്ര ധ്യാനം യോഗികളെ സഹായിക്കുന്നു.

ചന്ദ്രൻ ആത്മീയ പരിശീലനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും പുനരുജ്ജീവിപ്പിക്കുന്ന പൗർണ്ണമി ദിനത്തിലെ ധ്യാനം. കിഴക്കോ പടിഞ്ഞാറോ ദിശയിൽ ഇരുന്ന് ചന്ദ്രപ്രകാശത്തിന് കീഴിലാണ് ഈ ധ്യാനം ചെയ്യുന്നത്

ആരംഭിക്കുന്നതിന്, ചന്ദ്രന്റെ നല്ല ദൃശ്യപരതയുള്ള സൗകര്യപ്രദമായ ഒരു സ്ഥലം കണ്ടെത്തി സുഖമായി ഇരിക്കുക.

ഇപ്പോൾ, നിങ്ങളുടെ കണ്ണുകൾ അടച്ച് ചന്ദ്രന്റെ പ്രകാശം നിങ്ങളുടെ ഇടത്തിൽ നിറയുന്നതും നിങ്ങളുടെ ശരീരം മുഴുവൻ റീചാർജ് ചെയ്യുന്നതും സങ്കൽപ്പിക്കുക.

ഇതിലുടനീളം, നിങ്ങളുടെ ശ്രദ്ധ നിങ്ങളുടെ ശ്വാസത്തിലും നിങ്ങൾ സജ്ജമാക്കിയ ഭാവി ഉദ്ദേശ്യത്തിലും ആയിരിക്കണം.

നിങ്ങൾ അങ്ങനെ ചെയ്യുമ്പോൾ, ചന്ദ്രപ്രകാശം നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും ശുദ്ധീകരിക്കുന്നതായി സങ്കൽപ്പിക്കുക.

അവസാനമായി, ക്രമേണ നിങ്ങളുടെ ചിന്തകൾ ഉപബോധമനസ്സിൽ കേന്ദ്രീകരിക്കുകയും നിങ്ങളുടെ കണ്ണുകൾ തുറക്കുകയും ചെയ്യുക.

നിങ്ങൾക്ക് അനുയോജ്യമല്ലാത്ത എന്തെങ്കിലും ഉപേക്ഷിക്കാനുള്ള മികച്ച അവസരമാണ് പൂർണ്ണചന്ദ്രൻ. നിങ്ങൾ റിലീസ് ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവരുടെയും ഒരു ലിസ്റ്റ് ഉണ്ടാക്കി, "ഞാൻ നിങ്ങളെ മോചിപ്പിക്കുന്നു!"

 

ശ്രീ പോരിട്ടിക്കാവ് ദേവി ക്ഷേത്രം, അമ്പാട്ടുഭാഗം

ശ്രീ പോരിട്ടിക്കാവ് ദേവി ക്ഷേത്രം, അമ്പാട്ടുഭാഗം

പത്തനംതിട്ട ജില്ലയിലെ പുറമറ്റത്തുനിന്നും ഏകദേശം 5 കിലോമീറ്റർ യാത്രചെയ്താൽ പ്രസിദ്ധമായ മണിമലയാറിൻറെ തീരത്ത് സ്ഥിതിചെയ്യുന്ന മനോഹരമായൊരു ക്ഷേത്രമാണ് അമ്പാട്ടുഭാഗം ശ്രീ പോരിട്ടിക്കാവ് ദേവി ക്ഷേത്രം. അമ്പാട്ടുഭാഗത്തെ ദേശ ദേവതയാണ് പോരിട്ടിക്കാവിലമ്മ.. 

ശ്രീ പൊരിട്ടിക്കാവ് ദേവീക്ഷേത്രത്തിൽ എല്ലാ വർഷവും മലയാള മാസങ്ങളായ കുംഭം, മീനം മാസങ്ങളിൽ പടയണി ഉത്സവം ആഘോഷിക്കുന്നു. കുംഭ രോഹിണി നാളിൽ ആരംഭിക്കുന്ന ഉത്സവം മീനരോഹിണി നാളിൽ അവസാനിക്കും. 

പൊരിട്ടിക്കാവിലെ പടയണി ആറാട്ട് (മേഖല) ക്കാർ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് ആഘോഷിക്കുന്നത്. രണ്ട് വിഭാഗത്തിൽപ്പെട്ടവരുടെ ആഘോഷമായതിനാൽ രണ്ട് അടവി, വലിയ പടയണി എന്നിങ്ങനെ ഓരോ ആചാരങ്ങളും ആവർത്തിക്കുന്നു. പൊരിട്ടിക്കാവിലെ രണ്ട് ഗ്രൂപ്പുകൾ അമ്പാട്ടുഭാഗം, വെണ്ണിക്കുളം, കവുങ്ങും പ്രയാർ പ്രദേശങ്ങൾ ഒരു ഗ്രൂപ്പായി രൂപീകരിക്കുന്നു, മറ്റൊരു ഗ്രൂപ്പ് തുരുത്തിക്കാട്, വാളങ്ങര, ചെറുകപ്പൂർ മേഖലകളാണ്.

മലയാള മാസമായ കുംഭത്തിലെ രോഹിണി നക്ഷത്രത്തിൽ സധിപു എന്ന ചടങ്ങോടെയാണ് ഇവിടെ ഉത്സവം ആരംഭിക്കുന്നത്. പന്ത്രണ്ടാം ദിവസം ചൂട്ടുവയ്പ്പ് എന്ന ചടങ്ങ് നടക്കുന്നു, പതിനേഴാം ദിവസം മുതൽ കോലം പ്രകടനം ആരംഭിക്കും. ഗണപതി കോലമാണ് ആദ്യം വരുന്നത്, തുടർന്ന് അടുത്ത ദിവസം മറ്റ് സംഘത്തിൻറെ ഗണപതി കോലം അവതരിപ്പിക്കും.

ആദ്യ ഗ്രൂപ്പിൻറെ അടവി 21-ാം തീയതി വരുന്ന പൂരുരുട്ടാതി നക്ഷത്രത്തിലും ഉത്രട്ടാതി നാളിൽ മറുവിഭാഗത്തിന്റെ അടവിയിലും നടക്കും. ഭൈരവി, മറുത, യക്ഷി, പക്ഷി, കാലമാടൻ കോലങ്ങൾ, പള്ളിപ്പന, മര അടവി, പൂപ്പട എന്നിവയാണ് പൊരിട്ടിക്കാവിലെ അടവിയിലെ കോലങ്ങളും ആചാരങ്ങളും.

അവസാന രണ്ട് ദിവസങ്ങളിലാണ് വലിയ പടയണി ആഘോഷിക്കുന്നത്. കളത്തിൽ കപ്പോലി, ഭട്ടമിനുക്ക് എന്നിവയോടെ ആരംഭിക്കുന്ന വലിയ പടയണി ചടങ്ങുകൾ തുടർന്ന് ഭൈരവി, പരദേശി, അന്തരയക്ഷി, മറുത, വിനോദം, പക്ഷി, കാളൻ കോലം, കൂട്ട യക്ഷി, കൂട്ട മറുത, മംഗളഭൈരവി തുടങ്ങിയ കോലങ്ങൾ അവതരിപ്പിക്കും.

വർക്കല ജനാർദ്ദന സ്വാമി

വർക്കല ജനാർദ്ദന സ്വാമി

ദക്ഷിണ വാരാണസി എന്ന് പുകൾപെറ്റ ഒരു വൈഷ്ണവ സങ്കേതമാണ് വർക്കല ജനാർദ്ദന സ്വാമീ ക്ഷേത്രം. മോക്ഷ ദാദാവായി ജനാർദ്ദന സ്വാമി സമുദ്രതീരത്ത് ഒരു ഉയർന്ന സ്ഥാനത്തു നിലകൊള്ളുന്നു. പിതൃ ദർപ്പണ കർമ്മങ്ങൾ നിർവഹിക്കുന്നതിന് ഒരു മുഖ്യ സ്ഥാനമായി പാപനാശം എന്നറിയപ്പെടുന്ന ഈ കടൽത്തീരം തെരഞ്ഞെടുക്കപ്പെടുന്നത് മുക്തി ദാനൈഃക തത്പരനായ വൈഷ്‌ണവ ഭാവത്തെ ഇവിടെ ആരാധിക്കപ്പെടുന്നതു കൊണ്ടാണ്. തെക്കൻ തിരുവിതാംകൂറിൽ പ്രാമുഖ്യം നല്കപ്പെട്ടിരുന്ന മൂന്ന് വൈഷ്‌ണവ സന്നിധികളായിരുന്നു തിരുവട്ടാർ ആദികേശവഃ പെരുമാൾ ക്ഷേത്രവും, തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രവും വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രവും. ഇതിൽ തിരുവട്ടാറും തിരുവനന്തപുരവും ഭാരതത്തിലെ നൂറ്റിയെട്ട് വൈഷ്‌ണവ ദിവ്യ ദേശങ്ങളിൽ പെടുന്നുണ്ടെങ്കിലും വർക്കല അതിൽ ഉൾപ്പെടുന്നില്ല. എന്നിരുന്നാലും അന്യ സംസ്ഥാന വൈഷ്‌ണ പക്ഷക്കാർ മലനാട്ടു വൈഷ്ണവ ദിവ്യ ദേശങ്ങൾ സന്ദർശിക്കുന്ന കൂട്ടത്തിൽ വർക്കലയും സന്ദർശിക്കാറുണ്ട്. തിരുവട്ടാറിലെയും തിരുവനന്തപുരത്തേയും ക്ഷേത്രനിർമ്മിതിയിലും പ്രതിഷ്ഠാ സ്വഭാവത്തിലും ഒട്ടേറെ സമാനതകൾ ഉണ്ട്. വർക്കല ജനാർദ്ദന സ്വാമീ ക്ഷേത്രം ആകാരത്തിൽ മറ്റു രണ്ടു ക്ഷേത്രങ്ങളോട് തുലനം ചെയ്യുക അസാധ്യമാണ്. ക്ഷേത്രമിരിക്കുന്നതു കടൽത്തീരത്തെ ഒരു ഉയർന്ന ഭാഗത്തെ ഒരേക്കറിനകത്തു വിസ്തൃതിയുള്ള സ്ഥാനത്തായതുകൊണ്ടു അതിലുൾക്കൊള്ളുന്ന തരത്തിലുള്ള ആർഭാടമേ ഇവിടെയുള്ളു.ക്ഷേത്രത്തിലെ കൊത്തുപണികളുടെ മികവ് ശ്രീപദ്മനാഭ സ്വാമീ ക്ഷേത്രത്തിനോട് തുല്യം നിൽക്കുന്നതത്രേ. 
                  
കേരളത്തിലെ പ്രാചീനങ്ങളായ മഹാക്ഷേത്രങ്ങളിൽ ഒന്നാണ് വർക്കല ക്ഷേത്രം. പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടിട്ടുള്ള ഉണ്ണുനീലി സന്ദേശത്തിൽ വർക്കല സ്വാമിയെകുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. പതിനാലാം നൂറ്റാണ്ടിനു മുൻപേ ക്ഷേത്രം വിഖ്യാതമായിരുന്നു എന്നതിന് വേറെ പ്രമാണം ആവശ്യമില്ല. ക്ഷേത്രത്തിന്റെ ഉത്പത്തിയെ കുറിച്ച് പ്രചാരത്തിലുള്ള കഥ ഇങ്ങനെയാണ്. നാരദമുനി വൈകുണ്ഠ ദർശനം കഴിഞ്ഞ് ബ്രഹ്മാവിനെ ദർശിക്കുവാൻ ബ്രഹ്മലോകത്തേക്കു ചെന്നു. നാരദനോടൊപ്പം മഹാവിഷ്ണുവും അദൃശ്യനായി ബ്രഹ്മലോകത്തേക്കു ചെന്നിരുന്നു. തദവസരത്തിൽ ബ്രഹ്മലോകത്തു ഇന്ദ്രാദി ദേവകളും സന്നിഹിതരായിരുന്നു. നാരദനോടൊപ്പം അദൃശ്യനായി ആഗതനായ മഹാവിഷ്ണുവിനെ ബ്രഹ്മാവ് പീഠത്തിൽ നിന്നും എഴുന്നേറ്റു ചെന്ന് വന്ദിച്ചു. അവിടെയുണ്ടായിരുന്ന ദേവകൾക്കു മഹാവിഷ്ണുവിനെ കാണാനാകാഞ്ഞതുകൊണ്ടു ബ്രഹ്മാവ് തന്റെ മാനസ പുത്രനായ നാരദനെ വണങ്ങുന്നതായാണ് തോന്നിയത്. ഇന്ദ്രാദി ദേവകൾ ബ്രഹ്മാവിന്റെ പ്രവൃത്തികണ്ടു പരിഹാസത്തോടെ ചിരിക്കുകയും അദ്ദേഹത്തിന് സ്വബോധം നഷ്ടപ്പെട്ടുവോ എന്നാരായുകയും ചെയ്തു. ഇതിൽ ക്രുദ്ധനായ ബ്രഹ്മാവ് ദേവന്മാരെ ശപിച്ചു "അഹങ്കാരം കൊണ്ടു അന്ധരായി തീർന്ന നിങ്ങൾക്ക് നാരദനോടൊപ്പം ആഗതനായ മഹാവിഷ്ണു അദൃശ്യനായി ഭവിച്ചു. അതുകൊണ്ട് നിങ്ങൾ ഭൂലോകത്തു ചെന്ന് വാണുകൊള്ളുക. " ദേവന്മാർക്ക് ഇങ്ങനെ വിഷമ സ്ഥിതിയുണ്ടായതിൽ നാരദനും വളരെ വിഷമം തോന്നി. ശാപമോചനത്തിനുള്ള ഉപായം അദ്ദേഹം പറഞ്ഞുകൊടുത്തു. തന്റെ ശരീരത്തിലണിഞ്ഞിരുന്ന വൽക്കലം ഭൂമിയിലേക്കെറിഞ്ഞു. അത്‌ പതിക്കുന്ന ഭാഗത്തുപോയി തപം ചെയ്തുകൊണ്ട് മുക്തി വരുത്തുവാൻ അദ്ദേഹം പറഞ്ഞു. വൽക്കലം പതിച്ച സ്ഥാനമാണ് വർക്കല ആയി തീർന്നതെന്നാണ് വിശ്വാസം. ദേവകൾ വർക്കലയിൽ തപസ്സു ചെയ്തു. തപസ്സു പൂർത്തിയായ കാലത്തിൽ ബ്രഹ്‌മാവിന്റെ അദ്ധ്യക്ഷതയിൽ ഒരു യാഗം നടത്തി. യാഗം നടത്തുമ്പോൾ ദേവേന്ദ്രന് അല്പം അഹങ്കാരം ഉള്ളിൽ ബാക്കി കിടന്നു. യാഗശാലയിൽ എല്ലാ ആർഭാടങ്ങളും ഉണ്ടായിരുന്നു. എല്ലാവർക്കും ഊട്ടാനുള്ള വകകളും താൻ അന്നദാന പന്തലിൽ സമാഹരിച്ചിട്ടുണ്ട് എന്ന മേനിയും നടിച്ചിരിക്കുമ്പോഴാണ് അവിടേക്കു ഒരു വൃദ്ധ താപസൻ ആഗതനാകുന്നത്. അദ്ദേഹത്തിന് വിശപ്പിനാഹാരം നൽകുവാൻ അഗ്രശാലയിൽ ഇന്ദ്രൻ ഏർപ്പാടുണ്ടാക്കി. അവിടെ സമാഹരിച്ച മുഴുവൻ വിഭവങ്ങളും വൃദ്ധന് വിളമ്പിക്കൊടുത്തിട്ടും പശി അടക്കുവാൻ ദേവകൾക്ക് കഴിഞ്ഞില്ല. തന്റെ തെറ്റ് ബോദ്ധ്യപ്പെട്ട് ദേവേന്ദ്രൻ വൃദ്ധന്റെ കാൽക്കൽ വീണു. വൃദ്ധനായി വന്ന ജനാർദ്ദന സ്വാമി വിശ്വരൂപ ദർശനം നൽകി ദേവകളെ അനുഗ്രഹിച്ചു. ഈ കഥ ചരിത്രത്തിന്റെ ഭാഗമല്ല. എന്തായാലും പ്രാചീന കാലത്തുതന്നെ ഒരു തീർത്ഥ ഘട്ടമായി വർക്കല പ്രസിദ്ധിയാർജ്ജിച്ചിരുന്നു. ക്ഷേത്ര പരിസരത്ത് നിന്ന് ഒരു നീരുറവ ഒരു ചെറിയ കുണ്ടിലേക്കു പതിക്കുന്നു. ചക്ര തീർത്ഥമെന്നറിയപ്പെടുന്ന ആ ഉറവ ചെറിയ കുണ്ടിൽ നിന്നും കവിഞ്ഞു പ്രധാന സരസിലേക്കു അനവരദം പ്രവഹിച്ചുകൊണ്ടിരിക്കുന്നു. മഹാഭാരത യുദ്ധകാലത്തു ബലരാമൻ തീർത്ഥാടനത്തിലായിരുന്നു എന്നാണ് മഹാഭാരതത്തിലെ സൂചന. കന്യാകുമാരിയിൽ തീർത്ഥാടനം നടത്തിയിട്ടുള്ളതായി അതിൽ സൂചനയുണ്ട്. ഒപ്പം പറയുന്ന തീർത്ഥങ്ങളിലൊന്ന് വർക്കലയിലെ ചക്ര തീർത്ഥമാണ് എന്ന് കരുതി വരുന്നു. 
                
ഇവിടെ ആരാധന ആരംഭിച്ചത് ഏതു കാലഘട്ടത്തിലായിരുന്നു എന്ന് കണക്കാക്കുവാൻ ചരിത്ര രേഖകൾ ഇല്ല. എന്നാൽ ആദ്യം പണികഴിപ്പിച്ച ക്ഷേത്രം കടൽ ക്ഷോഭത്തിൽ തകർന്നു എന്ന് പറയപ്പെടുന്നു. ഒരു പാണ്ഡ്യ രാജാവിന് ഉണ്ടായ സ്വപ്ന ദർശനത്തിന്റെ ഭാഗമായി വീണ്ടുമൊരു ക്ഷേത്രം ഇവിടെ പണികഴിപ്പിച്ചു. അവിടെ പുനഃപ്രതിഷ്ഠ നടത്തുവാൻ പുതിയ വിഗ്രഹവും പണികഴിപ്പിച്ചു. ആദ്യമേ ഉപാസിച്ചിരുന്ന വിഗ്രഹം കടലിലിൽ നിന്നും വീണ്ടുകിട്ടി. വിഗ്രഹത്തിന്റെ വലം കയ്യുകളിൽ ഒന്ന് അടർന്നു പോയ നിലയിലായതുകൊണ്ടു അത്‌ പ്രതിഷ്ഠിക്കുവാൻ രാജാവ് തയ്യാറായില്ല. കൈ അടർന്നു മാറിയെങ്കിലും ചൈതന്യ പൂർണമായ പഴയ വിഗ്രഹം തന്നെ പ്രതിഷ്ഠിച്ചാൽ മതിയെന്ന് രാജാവിനു ഭഗവാന്റെ അരുളപ്പാടുണ്ടായതുകൊണ്ടു പഴയ വിഗ്രഹത്തിന്റെ അടർന്ന ഭാഗം ലോഹം കൊണ്ടു പൊതിഞ്ഞു അത്‌ തന്നെ പ്രതിഷ്ഠിച്ചു. ഇവിടെ ശംഖു ചക്ര കൗമോദകി ധാരിയായ ഭഗവാന്റെ കയ്യിൽ താമരയില്ല. പകരം മോക്ഷ ദാതാവായ സ്വാമി തീർത്ഥമാണ് വഹിക്കുന്നത്. രാജാവ് പുനഃപ്രതിഷ്ഠയ്ക്കായി നിർമ്മിച്ച വിഗ്രഹം കല്ലമ്പലത്തിനടുത്തു തിരു നാരായണപുരം എന്ന പേരിൽ ക്ഷേത്രമുണ്ടാക്കി അവിടെ പ്രതിഷ്ഠിച്ചു. കുഷ്ഠ രോഗ ഗ്രസ്തനായ രാജാവിനു വർക്കല ക്ഷേത്ര പുനർനിർമ്മാണത്തോടെ രോഗമുക്തിയും ലഭിച്ചു. 
          
കേരളീയ ശൈലിയിലുള്ള ഗോപുരം കടന്ന് ചെന്നാൽ പന്തലിച്ചു നിൽക്കുന്ന പേരാലും അതിന് ചുവട്ടിലായി ചില സർപ്പ പ്രതിഷ്ഠകളും കാണാം.കേരള വർമ്മ വലിയ കോയി തമ്പുരാന്റെ മയൂര സന്ദേശത്തിൽ വർക്കല ക്ഷേത്രത്തിലെ ഈ സർപ്പ പ്രതിഷ്ഠകളെ പ്രത്യേകം പ്രതിപാദിക്കുന്നു. മയിലിനോട് സർപ്പങ്ങളെ ഉപദ്രവിക്കരുത് എന്ന് പറയുന്നുണ്ട് കവി. സ്വർണ ധ്വജവും കണ്ടു ചെന്നാൽ പിന്നെ ശില്പ ഭംഗിയിൽ മുന്നിട്ടു നിൽക്കുന്ന ബലിക്കൽപ്പുരയാണ്. നാലമ്പലം പ്രാചീന ക്ഷേത്രങ്ങളിലേതുപോലെ കരിങ്കല്ലിൽ നിർമ്മിച്ചിട്ടുള്ളതും കല്ലിൽ നിർമ്മിച്ചിട്ടുള്ള ചുറ്റുവിളക്കുക്കൾ ഭിത്തിയോട് ചേർത്തു കൊത്തിവച്ചിട്ടുള്ളതുമാണ്. നമസ്കാരമണ്ഡപവും വട്ട ശ്രീകോവിലും ചെമ്പ് മേഞ്ഞു ഭദ്രമാക്കിയിരിക്കുന്നു. നാലമ്പലത്തിനു വെളിയിൽ തെക്കു പടിഞ്ഞാറു ഗണപതിയുടേയും ശാസ്‌താവിന്റേയും ഉപദേവാലയങ്ങൾ. ഒരു നാഗ പ്രതിഷ്ഠ ഈ ഉപദേവാലയങ്ങൾക്കു സമീപത്തായി മേൽക്കൂരയില്ലാത്ത ഒരു ആലയത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. വടക്കു കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന മഹാദേവ സന്നിധിയാണ് ഉപദേവാലയങ്ങളിൽ ഏറ്റവും വലുത്. അതിന് സമീപത്തായി ഒരു സർപ്പഗന്ധി വൃക്ഷവും അതിന്റെ ചുവട്ടിൽ കന്യാവിനു സ്ഥാനവുമുണ്ട്. ജനാർദ്ദന സ്വാമി കിഴക്കഭിമുഖമായി നിലകൊള്ളുന്നു. വിശേഷ ദിവസങ്ങളിൽ നരസിംഹ രൂപത്തിലും വേണുഗോപാല രൂപത്തിലും മോഹിനി രൂപത്തിലും ഇവിടെ മുഴുക്കാപ്പ് ചാർത്താറുണ്ട്. 
                 
മീനമാസത്തിലെ ഉത്രം ആറാട്ടായി പത്തു ദിവസത്തെ ഉത്സവം ഗംഭീരമായി കൊണ്ടാടുന്നു. കർക്കിടകത്തിലെ പിതൃ ദർപ്പണത്തിനു പാപനാശം കടപ്പുറത്തു പതിനായിരങ്ങൾ വന്നു കൂടുന്നു.

10 November 2022

കൊട്രവൈ - അമ്മ

കൊട്രവൈ  - അമ്മ

ഇന്ന് നമ്മൾ ആരാധിക്കുന്ന ഭൂരിഭാഗം അമ്മ ദൈവങ്ങളുടെയും ഒരു  ആദിമ ഭാവമാണ് കൊട്രവൈ ( ശ്രീ പാർവതി  സങ്കൽപ്പം)..
ആദിപരാശക്തി എന്നും പറയാം.
കൊട്രവൻ " എന്നാൽ സംഘ തമിഴിൽ ചക്രവർത്തി എന്ന് അർത്ഥം.
കൊട്രവൈ " എന്നാൽ ചക്രവർത്തിനി എന്ന് സാരം.
ശിവനെ നാഥൻ ( ചക്രവർത്തി) ആയും കൊട്രവൈയെ അമ്മയായും ( ചക്രവർത്തിനി) കണ്ട് ആരാധിച്ചിരുന്നു നമ്മുടെ പൂർവികർ.

സംഘകാലത്ത് ജീവിച്ചിരുന്ന ജനങ്ങളുടെ ആരാധനാ മൂർത്തിയായിരുന്നു കൊട്രവൈ.
സന്താന ഭാഗ്യം നൽകുന്ന ദേവത,കൃഷി അഭിവൃദ്ധി നൽകുന്ന ദേവത,യുദ്ധ ദേവത എന്നീ സങ്കൽപ്പത്തിൽ എല്ലാം അവർ കൊട്രവൈയെ ആരാധിച്ചു പോന്നിരിന്നു.
മരത്തിൻ്റെ അടിയിലും,കൃഷി സ്ഥലങ്ങളുടെ ഇടയിലും,കാടുകളിലും , ഗുഹകളിലും എല്ലാം അവർ ഈ അമ്മയ്ക്ക് സ്ഥാനം ഒരുക്കി..
എല്ലാം നൽകുന്ന പ്രകൃതി എന്ന പോലെയാണ് അവർക്ക് ഈ അമ്മയും..

സംഘ കാലത്ത് ഓരോ ഗോത്രക്കാർക്കും അവരുടെ അധീനതയിൽ ഒരു കൊട്രവൈ ആരാധനാ കേന്ദ്രം ഉണ്ടായിരുന്നു...
അക്കാലത്ത് ചില ഗോത്രങ്ങളിൽ അതാത് കാലത്ത് ഓരോരോ സ്ത്രീകളെ ദേവിയായി കണ്ടു ആരാധിക്കുന്ന രീതി ഉണ്ടായിരുന്നു.

ഭൂരിഭാഗം കൊട്രവൈ വിഗ്രഹങ്ങളും ആറ്, എട്ട്,കൈകളിൽ ആയുധങ്ങളുമായി പോത്തിൻ്റെ തലയിൽ ചവിട്ടി നിൽക്കുന്ന പോലെയാണ് കണ്ടിട്ടുള്ളത്.
പാലക്കാട് പന്നിയങ്കര ക്ഷേത്രത്തിൽ ഉള്ളത് അങ്ങനെ ഒരു വിഗ്രഹമാണ്.
ഈ രൂപം മഹിഷാസുര മർദ്ധിനിയുടെ ആദിമ രൂപം ആണെന്നും പറയുന്നുണ്ട് .
എന്നാൽ ദുർഗ , മഹിഷാസുര മർദ്ധിനി,പാർവതി എന്നീ സങ്കല്പത്തിൽ എല്ലാം കൊട്രവൈയെ നമുക്ക് കാണാം.
പക്ഷേ മഹിഷാസുര മർദ്ധിനി സങ്കൽപ്പ രൂപ വിഗ്രഹം ആദ്യമായി തമിഴ് ദേശങ്ങളിലേക്ക് വന്നത് ചാലൂക്യരുടെ ദേശത്ത് നിന്ന് ചോളൻമാർ കൊണ്ട് വന്നതാണ്.
അതുമായി തമിഴ്നാട്ടിൽ ,കേരളത്തിൽ ,  എല്ലാം കാണുന്ന കൊട്രവൈ വിഗ്രഹങ്ങൾക്ക് ബന്ധമില്ല ..

 ഇത് വരെ ഏകദേശം 170 ഓളം കൊട്രവൈ വിഗ്രഹങ്ങൾ കണ്ടിട്ടുണ്ട്...
 കലമാൻ,സിംഹം എന്നിവയെ കൊട്രവൈയുടെ  വാഹനമായി കണക്കാക്കുന്നു.
സംഘകാല സാഹിത്യ കൃതിയായ തൊൽ കാപ്പിയത്തിൽ  കൊട്രവൈയെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. 
തമിഴ് ഭൂ പ്രദേശത്തെ ( ഇന്നത്തെ കേരളം ഉൾപ്പെടുന്ന) കാവ്യാത്മകമായ ലക്ഷണങ്ങളോട് കൂടി സംഘകാല സാഹിത്യ കൃതികളിൽ അഞ്ചായി തിരിച്ചിട്ടുണ്ട്. 

1.കുറിഞ്ചി( ധാരാളം മലനിരകൾ നിറഞ്ഞ ഇടം)

2. മുല്ലൈ (കാടുകൾ നിറഞ്ഞ ഇടം)
3.മരുതം (കൃഷി ,താഴ് വാരം,എന്നിവ ഉള്ള ഇടങ്ങൾ)

4.നെയ്തൽ ( കടൽ തീരം)

5. പാലൈ ( വരണ്ട ഭൂപ്രദേശം)
ഈ അഞ്ച് ഭൂപ്രദേശങ്ങൾക്കും അധിപതിയായി ഓരോ ദേവതകൾ ഉണ്ട്.
കുറിഞ്ചിക്ക് ചെയോൻ ( ശിവ പുത്രൻ -ആദി മുരുക സങ്കൽപ്പം) , മുല്ലൈക്ക് മായോൻ ( ആദി വിഷ്ണു സങ്കൽപ്പം) മരുതത്തിന് വേന്ദൻ (ഇന്ദ്രൻ), നെയ്തലിന് കടലോൻ (വരുണൻ) പാലൈക്ക് കൊട്രവൈ എന്നിങ്ങനെയാണ് അധിപതി ദേവതകൾ വരുന്നത്..
.ഈ അഞ്ച് മൂർത്തികളെ കുറിച്ചും ഇടങ്ങളെ കുറിച്ചും മറ്റും തൊല്ക്കാപ്പിയത്തിൽ പറയുന്നുണ്ട്...

ആദി മുരുക സങ്കൽപ്പമായ ചെയോൻ്റെ മാതൃ സ്ഥാനത്ത് കൊട്രവൈ ( പാർവതി) യെയാണ് പല തമിഴ് കൃതികളും പറയുന്നത്.
അത് കൊണ്ട് തന്നെയാകാം മുരുക ഭഗവാൻ്റെ സാന്നിധ്യം തമിഴ് ദേശങ്ങളിലും തമിഴ് സ്വാധീനം ഉണ്ടായിരുന്ന ഇടങ്ങളിലും മാത്രം കാണപ്പെടുന്നത്.
ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട അനവധി പഠനങ്ങൾ ഇതിൻ്റെ പിന്നിൽ നടക്കുന്നുണ്ട്..

ചേരനും ചോളനും പാണ്ഡ്യനും പല്ലവനും എല്ലാം യുദ്ധ ദേവതായി  കൊട്രവൈയെ ആരാധിച്ചിരുന്നു.
 പൊന്നിയിൻ ശെൽവൻ എന്ന സിനിമയിൽ അതുമായി ബന്ധപ്പെട്ട ഒരു ഭാഗം നമുക്ക് കാണാവുന്നതാണ്.
 ഗോത്ര രീതിയിൽ അതുമല്ലെൽ കാവ് സങ്കൽപ്പത്തിൽ ആരാധിച്ച് പോന്നിരുന്ന കൊട്രവൈയെ പല്ലവന്മാരുടെ അവസാന കാലത്താണ് ത്രെ ക്ഷേത്ര സങ്കൽപ്പത്തിലേക്ക് മാറ്റി,ദുർഗ,വന ദുർഗ തുടങ്ങിയ ഭാവങ്ങളിൽ പ്രതിഷ്ഠിച്ചു തുടങ്ങിയത്.
 അത് പിന്നീട് വന്ന സകല രാജ വംശങ്ങളും അത് പിന്തുടർന്നു പോന്നു എന്ന് കരുതുന്നു..
ചേരൻമാർ മൂലമാകാം കൊട്രവൈ പ്രതിഷ്ഠകൾ ഇവിടെ വരാൻ ഒരു കാരണം എന്ന് കരുതുന്നു.
പണ്ട് നമ്മുടെ നാട് തമിഴ് സ്വാധീന ഭൂ പ്രദേശം കൂടിയായിരുന്നു അല്ലോ.
കൊറ്റ,എന്ന പേര് വരുന്ന ഭൂരിഭാഗം ഇന്നത്തെ ക്ഷേത്രങ്ങളും ഒരു കാലത്ത് കൊട്രവൈയെ ആരാധിച്ചു പോന്നു ഇടങ്ങളായിരുന്നു എന്ന് കരുതുന്നു.
നമ്മുടെ നാട്ടിലെ പല ദുർഗ,ഭഗവതി ക്ഷേത്രങ്ങളുടെയും പിന്നിൽ കൊട്രവൈ സ്വാധീനമുണ്ടാകാം..

ഇവിടെ ഉള്ള കൊട്രവൈയുടെ വിഗ്രഹങ്ങൾ കാലക്രമേണ കേരള സമ്പ്രദായത്തിലേക്ക് മാറ്റി പുതിയ രൂപത്തിൽ പ്രതിഷ്ഠിച്ചത് ആകാം.
ബിംബം മാറ്റി പ്രതിഷ്ഠിക്കുന്ന രീതി എന്നും ഉണ്ടല്ലോ..
പൂർവികമായി തമിഴ് ദേശങ്ങളിൽ നിന്ന് വന്ന പല പരമ്പരകൾക്കും പ്രത്യേകിച്ച് വെള്ളാം കൂർ ഗോത്ര പരമ്പരകളും മറ്റും ഒരു കാലത്ത് കൊട്രവൈയെ ആരാധിച്ചു പോന്നിരുന്നു എന്ന് കരുതപ്പെടുന്നു.
യുദ്ധ ദേവതയായി കാണുന്നത് കൊണ്ട്   കൊട്രവൈയെ ആരാധിക്കുന്നത് രഹസ്യാരാധനയുടെ ഭാഗമായും കാണുന്നുണ്ട്.

9 November 2022

വൈത്തീശ്വരൻ കോവിൽ

വൈത്തീശ്വരൻ കോവിൽ

ഇന്നുവരെ ജനിച്ചിട്ടുള്ളതും ഇനി ജനിക്കാനിരിക്കുന്നതുമായ മുഴുവൻ ആളുകളുടെയും ജാതകങ്ങളും വിവരങ്ങളും ഇവിടുത്തെ പുരാതനങ്ങളായ ഓലക്കെട്ടുകളിൽ എഴുതിവെച്ചിട്ടുണ്ടെന്ന് ഭക്തർ വിശ്വസിക്കുന്നു. മനുഷ്യ ജീവിതത്തിലുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരങ്ങൾ ഇവിടുത്തെ താളിയോല കെട്ടുകളിൽ ഒളിഞ്ഞു കിടക്കുന്നു എന്നാണ് വിശ്വാസം. പക്ഷേ, ഇവിടെ എത്തി താളിയോല കെട്ടുകളിൽ നിന്നും സ്വന്തം ജാതകവും ഫലങ്ങളുമെല്ലാം കയ്യിൽ കിട്ടണമെങ്കിൽ അല്പം ബുദ്ധിമുട്ടാണ്. ഇവിടെ എത്തുവാൻ വിധിയുള്ളവർക്ക് മാത്രമേ എത്താനും താളിയോല കണ്ടെത്തുവാനും സാധിക്കുകയുള്ളൂ എന്നും വിശ്വാസമുണ്ട്.

പ്രധാന മൂര്‍ത്തി ശിവന്‍ തന്നെയാണ്. വൈദ്യശാസ്ത്രത്തിന്റെ ഈശ്വരനായിട്ടാണ് സങ്കല്പം. അതുകൊണ്ട് തന്നെ വൈത്തീശ്വരന്‍ എന്ന പേരും
മരുന്നും ആയി നില്ക്കുന്ന ഭഗവതിയുടെ പ്രതിഷ്ഠയും ഉണ്ട്. ധന്വന്തരി പ്രതിഷ്ഠ വേറെ ആയും ഉണ്ട്. ഇവിടെ ചൊവ്വയുടെ രണ്ട് പ്രതിഷ്ഠയുണ്ട്. ഒന്ന് ഉത്സവമൂര്‍ത്തിയായി വൈദ്യനാഥസന്നിധിയ്ക്കടുത്തും മറ്റൊന്ന് പുറത്ത് പ്രദക്ഷിണവഴിയിലും.

ഇവിടത്തെ സുബ്രഹ്മണ്യപ്രതിഷ്ഠയ്ക്കും ഏറെ പ്രാധാന്യമുണ്ട്. ജ്യോതിഷത്തിലും ചൊവ്വയുടെ നാഥനായി സുബ്രഹ്മണ്യനെ പറഞ്ഞും കേട്ടിട്ടുണ്ട്.

ചൊവ്വയ്ക്ക് കുഷ്ഠരോഗം ബാധിച്ചപ്പോള്‍ ഇവിടെ ശിവനാണത്രെ അത് ചികിത്സിച്ച് മാറ്റിയത്. സുബ്രഹ്മണ്യനും താരകാസുരനും ആയുള്ള യുദ്ധത്തില്‍ പരുക്കേറ്റ ദേവന്മാരുടെ സൈന്യത്തെ ചികിത്സിക്കാന്‍ ശിവന്‍ വൈദ്യഭാവത്തില്‍ വന്നു എന്നും സങ്കല്പം ഉണ്ട്.

ഇവിടുത്തെ അമ്പലക്കുളം സിദ്ധാമൃതമായി അറിയപ്പെടുന്നു. ഇവിടെ കുളിക്കുന്നത് അസുഖം വിശിഷ്യാ ത്വത് രോഗങ്ങള്‍ മാറാന്‍ നല്ലതാണ് എന്ന് വിശ്വസിക്കുന്നു. അംഗാരകന്‍ (ചൊവ്വ) ഇവിടെ അസുഖം മാറാന്‍ കുളിച്ചത് ഈ കുളത്തിലാണത്രെ

ഈ ക്ഷേത്രവും വളരെ പഴക്കമേറിയതാണ്. 63 നായന്മാരില്‍ പ്രമുഖരായ അപ്പരും തിരുജ്ഞാനസംബന്ധരും മറ്റു പല ഭക്തന്മാരും ഈ ക്ഷേത്രത്തെ സ്തുതിച്ചിട്ടുണ്ട്. കര്‍ണ്ണാടകസംഗീതത്തിലെ ത്രിമൂര്‍ത്തികളില്‍ ഒരാളായ മുത്തുസ്വാമി ദീക്ഷിതരും ഈ ക്ഷേത്രത്തെ സ്തുതിച്ചതായി പറയപ്പെടുന്നു

എന്നാൽ പിന്നെ ഭാവി അറിഞ്ഞിട്ടു തന്നെ കാര്യം, വൈത്തീശ്വരത്തേക്ക് വിട്ടേക്കാം എന്നു കരുതണ്ട. അത്ര എളുപ്പമല്ല കാര്യങ്ങൾ. ജന്മരഹസ്യങ്ങൾ അറിയുവാൻ ആദ്യം ചെയ്യേണ്ടത് തള്ളവിരലിന്റെ മുദ്ര കൊടുക്കുകയാണ്. അതുപയോഗിച്ച് തിരഞ്ഞാണ് ചേരുന്ന താളിയോല തിരഞ്ഞെടുക്കുക. പേരിന്റെ അക്ഷരങ്ങളിൽ തുടങ്ങി മാതാപിതാക്കളുടെ പേരും കുടംബാംഗങ്ങളുടെ പേരും വീട്ടുപേരും ജോലിയുമടക്കം പറയുന്നവരുണ്ട്. എന്നാൽ വിധിവൈപരീത്യത്തിന് പാത്രമായി ഭാവി രഹസ്യം കണ്ടെത്താനാകാതെ മടങ്ങുന്നവരും ഏറെയാണ്.

അഗസ്ത്യമുനിയാണ് താളിയോല ഗ്രന്ഥങ്ങൾ രചിച്ചിരിക്കുന്നതെന്നാണ് വിശ്വാസം. നാഡീ ജ്യോതിഷത്തിന്റെ ആചാര്യനായാണ് അഗസ്‌ത്യൻ അറിയപ്പെടുന്നത്. ഒരിക്കൽ ശിവൻ പാർവതി ദേവിയോട് പുതിയ കാലത്ത് ജനിക്കുന്ന ആളുകളെക്കുറിച്ച് പറഞ്ഞുവത്രെ. ഇത് ഭൂമിയിൽ വച്ച് ധ്യാനത്തിൽ കണ്ട അഗസ്ത്യമുനി ഇതെല്ലാം താളിയോലകളിൽ പകർത്തി വച്ചു എന്നും. അതിന്റെ പകർപ്പുകളാണ് ഇപ്പോൾ നാഡീ ജ്യോതിഷത്തിൽ ഉപയോഗിക്കുന്നത് എന്നുമാണ് വിശ്വാസം.
 വൈത്തീശ്വരനോടുള്ള പ്രാർഥന എല്ലാ രോഗങ്ങളും സുഖപ്പെടുത്തും എന്നാണ് വിശ്വാസം. നവഗ്രഹ ക്ഷേത്രങ്ങളിൽ ചൊവ്വയുടെ ക്ഷേത്രം കൂടിയാണിത്. ഇവിടുത്തെ ക്ഷേത്രക്കുളത്തിൽ അമൃതിന്റെ സാന്നിധ്യമുണ്ടെന്നും, ഇതിൽ മുങ്ങിക്കുളിച്ചാൽ എല്ലാ വിധത്തിലുമുള്ള ത്വക്ക് രോഗങ്ങളും മാറുമെന്നും ഭക്തർ വിശ്വസിക്കുന്നു.

പത്താം നൂറ്റാണ്ടോടുകൂടിയാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത് എന്നാണ് വിശ്വാസം. അഞ്ച് രാജഗോപുരങ്ങളോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം കുലോത്തുംഗ ചോളന്റെ കാലത്താണ് നിർമ്മിക്കപ്പെട്ടത്. വൈദ്യനാഥനായ ശിവനെയാണ് മുഖ്യ പ്രതിഷ്‌ഠയായി ആരാധിക്കുന്നത്. മരുന്നുമായി നിൽക്കുന്ന ഭഗവതിയും കൂടാതെ ധന്വന്തരി പ്രതിഷ്ഠയും ഇവിടെയുണ്ട്. ചൊവ്വയുടെ രണ്ട് പ്രതിഷ്ഠകളും മറ്റു നവഗ്രഹങ്ങളെയും ഇവിടെ കാണുവാൻ സാധിക്കും..!

ശനിയുടെ കാഠിന്യം കുറയ്ക്കാൻ ചില പരിഹാര മാർഗ്ഗങ്ങൾ

ശനിയുടെ കാഠിന്യം കുറയ്ക്കാൻ ചില പരിഹാര മാർഗ്ഗങ്ങൾ

 ശനി ദശ കാലത്തു തികഞ്ഞ ഭക്തിയും, ആവശ്യം ഇല്ലാത്ത കാര്യങ്ങളിൽ നിന്നും സ്വയം ഒഴിഞ്ഞു മാറിയും നമുക്ക് ഈ ദശാകാലത്തെ നേരിടാവുന്നതാണ്. 

ശനിദോഷമുള്ളവർ എല്ലാ ശനിയാഴ്ചയും ശനീശ്വരഃ ക്ഷേത്ര ദർശനം നടത്തുന്നത് അത്യത്തമം ആണ്, അതോടൊപ്പം നെയ്‌വിളക്ക് നീരാഞ്ജനം അർച്ചന എന്നിവ എല്ലാം ശനിദേവന് അർപ്പിക്കാം, അതോടൊപ്പം ശനിയെ പ്രാർത്ഥിക്കുമ്പോൾ ശനി ദോഷം അകറ്റി തരണമേ എന്നാണ് പ്രാർത്ഥിക്കേണ്ടതാണ്. ഒരിക്കലും മറ്റു ദേവൻ മാരുടെ അടുത്ത് പ്രാർത്ഥിക്കും പോലെ കാത്തു രക്ഷിക്കണം എന്ന് പറയരുത്, അത് ശനി ദോഷം ഒന്നുകൂടി കാഠിന്യം കൂടുതലാക്കും, കാരണം ശനി എന്ന ദോഷം നമ്മെ വിട്ടകലുക ആണ് വേണ്ടത് എന്ന് പ്രത്യേകം ഓർക്കണം 

ശനിദോഷമുള്ളവർ പൂജിക്കേണ്ട ദൈവം അയ്യപ്പനാണ്. ശനിയുടെ ദോഷങ്ങൾ മാറാന്‍ ശനിയാഴ്ച ദിവസങ്ങളിൽ അയ്യപ്പ ക്ഷേത്രത്തിൽ പോകുന്നതും ആ ദിവസം ഉപവാസം എടുക്കുന്നതും നല്ലതാണ്. പൂർണ്ണമായി ഭക്ഷണം ഉപേക്ഷിച്ചുള്ള ഉപവാസം ചെയ്യാൻ സാധിക്കാത്തവർക്ക് ഒരിക്കലൂണ് ഉപവാസവുമാകാം. ഈ ദോഷമുള്ളവർ പക്കപ്പിറന്നാള്‍ ദിവസങ്ങളിൽ അയ്യപ്പ ക്ഷേത്രത്തില്‍ പോകുന്നതും നല്ലതാണ്.

ശനി ദോഷമുള്ളവര്‍ ഭജിക്കേണ്ട ദൈവം അയ്യപ്പനാണ് അഥവാ ശാസ്താവ് ആണ്. അയ്യപ്പ പൂജയ്ക്ക് പ്രധാനപ്പെട്ട ദിവസമാണ് ശനിയാഴ്ച. ഈ ദിവസം കറുപ്പ്, നീല വസ്ത്രം ധരിയ്ക്കുന്നതു നല്ലതാണ്. അന്ന് ക്ഷേത്ര ദർശനം നടത്തുന്നതും ദോഷം മാറാൻ സഹായിക്കും. ശനിയാഴ്ച ദിവസങ്ങളില്‍ മീൻ, ഇറച്ചി, മദ്യം എന്നിവ ഉപേക്ഷിക്കുക. അന്നേ ദിവസം സത്പ്രവർത്തികൾ ചെയ്യുകയും നല്ലത് മാത്രം ചിന്തിക്കുകയും നാമം ജപിക്കുകയും ചെയ്യുക.

ശനിയാഴ്ചകളിൽ അയ്യപ്പ ക്ഷേത്രങ്ങളില്‍ നീരാഞ്ജനം നടത്തുന്നത് നല്ലതാണ്. തേങ്ങാ മുറിയില്‍ എള്ളു തിരി തെളിയിക്കുന്നതാണ് നീരാഞ്ജനം. എള്ളുതിരി കത്തിയ്ക്കുന്നതും എള്ള് പായസ വഴിപാടും ഒക്കെ ശനിദോഷം മാറാൻ നല്ലതാണു. വീട്ടിലെ പൂജാമുറിയിൽ എള്ള് സൂക്ഷിക്കുന്നതും നല്ലതാണു. വെളുത്തു വൃത്തിയുള്ള തുണിയിൽ കറുത്ത എള്ള് പൊതിഞ്ഞാണ് സൂക്ഷിക്കേണ്ടത്. ശനിയാഴ്‌കളിൽ എള്ള് തിരി എള്ളെണ്ണയിൽ കത്തിക്കുന്നതും ഇതിന്റെ മണം ശ്വസിക്കുന്നതും ശനിദോഷം അകറ്റും എന്നാണ് വിശ്വാസം.

ശനിദോഷമുള്ളവർ "ഓം ശനീശ്വരായ നമഃ" എന്ന മന്ത്രം ജപിയ്ക്കുന്നത് നല്ലതാണ്. ഇത് 108 തവണയാണ് ജപിയ്ക്കേണ്ടത്. ദിനവും സാധിച്ചില്ലെങ്കില്‍ ശനിയാഴ്ച ദിവസം ഈ മന്ത്രം ജപിക്കുക. ശനിയാഴ്ചകളിൽ ഹനുമാൻ ക്ഷേത്രത്തിൽ പോകുന്നതും നല്ലതാണു.

 ഹനുമാൻ ക്ഷേത്രം ഇല്ലായെങ്കിൽ ഹനുമാൻ ഉപദേവത ആയ ക്ഷേത്രത്തിൽ പോകുന്നതും നല്ലതാണ്. "ഓം ആഞ്ജനേയ നമ:" എന്ന മന്ത്രമാണ് ജപിക്കേണ്ടത്. ഇതും 108 പ്രാവശ്യം ജപിക്കണം. ഹനുമാന് വെണ്ണ, അവല്‍ എന്നിവ നിവേദിക്കുന്നത് ശനിദോഷ പരിഹാരമാണ്. വെറ്റിലമാല, വട മാല എന്നിവയും ഹനുമാന് ചെയുന്ന പ്രധാന വഴിപാടുകളാണ്. ഇവ ചെയ്യുന്നതും ദോഷ പരിഹാര മാർഗമാണ്.

ശനിയാഴ്ചകളിൽ രാവിലെ ആറിനും ഏഴിനും ഇടയില്‍ ചോറും എള്ളും കലര്‍ത്തി എട്ടു ഉരുളകള്‍ കാക്കയ്ക്കു നല്‍കുന്നത് ശനി ദോഷം തീര്‍ക്കാന്‍ സഹായിക്കും. ശനിയുടെ വാഹനമാണ് കാക്ക. ഇതിനാൽ കാക്കയെ പ്രീതിപ്പെടുത്തുക. ഭക്ഷണം കഴിക്കുന്നതിനു മുൻപ് ശനീശ്വരനെ മനസിൽ വിചാരിച്ചു ഒരു ഉരുള ചോറ് കാക്കയ്ക്കു നൽകുന്നത് നല്ലതാണ്.

മന്ത്രജപം ഒരു പരിധിവരെ ദോഷങ്ങൾ അകറ്റും എന്നാണ് വിശ്വാസം.

 "നീലാഞ്ജന സമഭാസം, രവിപുത്രം യമഗ്രജം. ഛായാ മാര്‍ത്താണ്ഡ സംഭൂതം
തം നമാമി ശനൈശ്വരം." 

എന്ന മന്ത്രം ജപിയ്ക്കുന്നത് ശനി ദേവ പ്രീതിക്കു വളരെ നല്ലതാണ്.

ശനി ദോഷം മാറ്റാൻ സഹായിക്കുന്ന ഒന്നാണ് മയിൽപീലി. ഇതിനായി എട്ടു മയില്‍പ്പീലി എടുത്ത് കറുത്ത ചരടു കൊണ്ടു കെട്ടിയ ശേഷം അത് വെള്ളം മുക്കി തളിച്ചു പ്രാര്‍ത്ഥിക്കുക. ഇങ്ങനെ ചെയ്യുന്നത് ശനിദോഷം മാറാൻ സഹായിക്കും എന്നാണ് വിശ്വാസം.

ശനി ദോഷ കാലത്തു ഹനുമാൻ സ്വാമി, ഗണേശൻ എന്നിവരെ പ്രീതിപ്പെടുത്തുന്നത് വളരെ നല്ലതാണു. കാരണം ശനിയുടെ തന്ത്രങ്ങൾ തോറ്റുപോയതു ഹനുമാൻ സ്വാമിക്ക് മുന്നിലും, ശ്രീ ഗണപതിക്ക്‌ മുന്നിലും ആണ്. ഹനുമാൻ സ്വാമിയേ ഭജിക്കുന്നവരെ ശനി ദേവൻ ഉപദ്രവിക്കില്ല എന്ന് ഹനുമാൻ സ്വാമിക്ക് വാക്ക് കൊടുത്ത പുരാണ കഥകൾ വരെ വളരെ പ്രസിദ്ധമാണ് .

ശനി ദോഷക്കാലത്ത് നല്ല കർമ്മങ്ങൾ ചെയ്യുക. ഇതിനായി അന്നദാനം വസ്ത്ര ദാനം, ക്ഷേത്ര ദർശനങ്ങൾ, കീർത്തനപാരായണങ്ങൾ എന്നിവ ആകാം. 

ശാശ്വതസുഖം

ശാശ്വതസുഖം

നല്ലതിനെ തിരിച്ചറിഞ്ഞു പ്രവർത്തിക്കാനുള്ള കഴിവ് എല്ലാ മനുഷ്യനുമുണ്ട്. ഒരു പ്രവൃത്തി നല്ലതാകണമെങ്കിൽ ആ പ്രവർത്തിയിൽ അഹന്താമമതാദികൾ നിഴലിക്കാനവസരം കൊടുത്തുപോകരുത്. എല്ലാകർമ്മങ്ങളും ഈശ്വരാർപ്പണമായിട്ടുചെയ്യാൻ അഭ്യസിച്ചുകൊണ്ടിരിക്കണം. അങ്ങനെയായാൽ ഏതുകർമ്മവും കർമ്മയോഗമായി ചെയ്യാൻ കഴിയും. കർമ്മയോഗം മനസ്സിനെ ശുദ്ധമാക്കി വികസിപ്പിക്കും. മനസ്സ് സങ്കോചിക്കുമ്പോഴാണ് ദുഃഖമുണ്ടാകുന്നത്. സ്വാർത്ഥത വളരുമ്പോഴാണ് മനസ്സ് ചുരുങ്ങി ചെറുതാകുന്നത്. മനസ്സ് ചെറുതാകുന്നതിനനുസരിച്ച് ഞാനും എന്റേതെന്നുമുള്ള ഭാവന വലുതായിവലുതായിവരും. ഞാനും എന്റേതുമെന്നുള്ള ഭാവനകളാണ് അഹങ്കാരത്തിന്റെ മുളകൾ. അവയുള്ളിടത്തോളംകാലം ആർക്കും സമാധാനമുണ്ടാവുകയില്ല. സമാധാനത്തിന് അഹങ്കാരം നശിക്കുകതന്നെവേണം. അഹങ്കാരത്തെ നശിപ്പിക്കാൻ ഏറ്റവും നല്ലമാർഗ്ഗം ഈശ്വരനിൽ ഭക്തി വളർത്തുകയാണ്. ഭക്തി വളർന്നാൽ എല്ലായിടത്തും ഒരേ ഈശ്വരനെ കാണാറാകും. മാതാപിതാക്കന്മാരെയും മറ്റുഗുരുജനങ്ങളേയും ആദരിക്കുകയും അനുസരിക്കുകയും ചെയ്യുന്നതാണ് ഭക്തി വളർത്താനുള്ള ആദ്യസാധനകൾ. അതിനുള്ള ശിക്ഷണം മാതാപിതാക്കന്മാരും ഗുരുജനങ്ങളും കുട്ടികൾക്ക് ബാല്യകാലം തൊട്ട് കൊടുത്തിരിക്കണം. അന്യരെ സഹായിക്കാൻ കുട്ടികളെ പഠിപ്പിക്കണം. എല്ലാവർക്കും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ അന്യരെ സഹായിക്കാൻ കഴിവുണ്ട്. ആ കഴിവുകൾ എല്ലാം അതിന്റെ നിലയിൾ ഉത്കൃഷ്ടങ്ങൽ തന്നെയാണ്. എല്ലാവരും അന്യരിൽ നിന്ന് സ്‌നേഹം പ്രതീക്ഷിക്കുന്നുണ്ട്. അതിന് വേണ്ടത് നമ്മളെകൊണ്ട് കഴിവുള്ള സഹായങ്ങൾ അന്യർക്കു ചെയ്തുകൊടുക്കുകയാണ്. ആരെ സഹായിച്ചുവോ അവരിൽനിന്ന് ഒന്നും പ്രതീക്ഷിക്കരുത്. അങ്ങനെ പ്രത്യുപകാരം പ്രതീക്ഷിക്കുന്നവർ നിരാശരാകാനാണ് കൂടുതൾ സാദ്ധ്യത. പ്രത്യുപകാരം ഇഛിച്ചുകൊണ്ടു ചെയ്യുന്ന സഹായങ്ങൾ സഹായങ്ങളല്ല കച്ചവട ഇടപാടാണ്. ഒരുവനിലെ ജീവൻ ഈശ്വരാംശമാണ്. അതുകൊണ്ടതു നശിക്കുന്നതല്ല. നശിക്കുന്നവസ്തുക്കളോട് ചേരുന്നതു കൊണ്ടാണ് ജീവന് നാശഭയം വന്നുചേർന്നത്. ശരീരമുള്‍പ്പെടെ ഈ ലോകത്തിലുള്ള സർവവസ്തുക്കളും ഉണ്ടായവകളും നശിക്കുന്നവയുമാണ്. നാശം വേഗത്തി ലുമാകാം സാവധാനത്തിലുമാകാം. ഭയം പോകണമെങ്കിൽ ലോകത്തെ മുഴുവനായും വിട്ട് ഭഗവാനോടു ചേരാൻ ശ്രമിക്കണം. എല്ലാവരും എവിടെയും ഭഗവാനിൽ തന്നെയാണ് നില നില്ക്കുന്നത്. ആ ബോധം എപ്പോഴും ഇല്ലാത്തതുകൊണ്ടാണ് മരണഭയം അലട്ടികൊണ്ടിരിക്കുന്നത്. അതുപോകാൻ ഭഗവാനെ ശരണം പ്രാപിക്കണം.

കൃഷ്ണപ്രാപ്തി

കൃഷ്ണപ്രാപ്തി 

ആഗ്രഹങ്ങളിൽ മനസ്സ് ശരീരത്തെ ഉപകരണമാക്കി രമിക്കുമ്പോൾ ഗുണങ്ങൾ ശക്തിയായി പ്രവഹിക്കും. സത്വ, രജോ, തമോഗുണങ്ങൾ ചേർന്ന ചിന്തകളുടെ പ്രവാഹമാണ് മനസ്സ്. ഏതേത് ഗുണങ്ങളാണോ മനസ്സിൽ അപ്പപ്പോൾ അധികരിക്കുന്നത് അതേ ഗുണങ്ങളായിരിക്കും ചിന്തയേയും പ്രവൃത്തിയേയും രൂപപ്പെടുത്തുക. ഓരോ ഗുണത്തിനും കാമ, ക്രോധ, ലോഭ, മോഹ, മദ, മാത്സര്യങ്ങൾ എന്ന വ്യത്യസ്ത വീകാരഭേദങ്ങൾ ഉണ്ട്. ഇതിൽ ഏറ്റവും ശക്തമായത് കാമമത്രേ അതിൽ നിന്നുമാണ് മറ്റുള്ള വികാരഭേദങ്ങൾ ഉണ്ടാവുന്നത്. സാധിക്കാതെ പോയ കാമം ക്രോധത്തിന് കാരണമകും. എന്നാൽ സാധിക്കപ്പെട്ട കാമം മോഹത്തിന് കരണമാകും, മോഹം വർദ്ധിക്കുകയും ആ രാസാനുഭൂതി ചിന്തിച്ച് ചിന്തിച്ച് മനസ്സ് രമിക്കുകയും ചെയ്യുമ്പോൾ എങ്ങനെയാണ് മനസ്സിന്റെ ചിന്തകളുടെ പ്രവാഹം ഇല്ലാതാവുക?, ജയിക്കുവാൻ പ്രയാസമുള്ള മനസ്സിനെ എങ്ങനെയാണ് ജയിക്കുക??. മനസ്സിനാൽ ചിന്തിച്ച് അനുഭവിച്ച് കൂട്ടുന്ന പുണ്യപാപകർമ്മങ്ങളെ എങ്ങിനെയാണ് ഇല്ലാതക്കുക ???

വികാരങ്ങൾക്ക് വിധേയമാകുമ്പോഴാണ് മനസ്സ് പ്രക്ഷുബ്ദ്ധമാവുക. ബാഹ്യപ്രപഞ്ചത്തിലെ വിഷയങ്ങൾക്ക് നേരെ ഇന്ദ്രീയങ്ങളെ വിട്ടുകൊണ്ട് അനുഭവിക്കാനിരിക്കുന്ന മനസ്സിൽ ക്ഷോഭം നില നിൽക്കുന്നു. കര്യങ്ങളനുകൂലമായാലും പ്രതികൂലമായാലും ക്ഷോഭംഉണ്ടാവും. പ്രതികൂലമായാൽ നിരാശകൊണ്ടുള്ള ക്ഷോഭവും അനുകൂലമായൽ അനുഭവം നഷ്ട്പ്പെടുമോ എന്നുള്ള ഉൽകണ്ഠകൊണ്ടുള്ള ക്ഷോഭവും പ്രബലമായിട്ടുണ്ടാവും. ഇങ്ങനെ വരുന്നതു കൊണ്ട് ദുഃഖപ്രാപ്തിയും ശരീരനാശവും സംഭവിക്കും. നിരാശയാൽ നാഡീ ഞെരമ്പുകൾ വലിഞ്ഞുമുറുകുകയും ആഗ്രഹസഫലീകരണത്താൽ തലോലിക്കപ്പെട്ട് ബലഹീനമാകുകയും ചെയ്യും.

എന്നാൽ ശിശുപാലന് കൈവന്ന കൃഷ്ണപ്രാപ്തി ഓർക്കുക. സദാ ക്ഷോഭിച്ചു നടന്ന മനസ്സാണ് ശിശുപലന്റെത്. എല്ലാവിധത്തിലും ഐശ്വര്യാ വാനായ കൃഷ്ണന്റെ ഗുണവർണ്ണനകൾ എല്ലായിടത്തും കേൾക്കൻ ഇടവന്ന ശിശുപാലന്റെ ക്ഷോഭം കൃഷ്ണനിലേക്കായി. പിന്നിൽ ഓടുന്ന അയാൾ കൃഷ്ണനോടുള്ള അസൂയ കൊണ്ടുള്ള അസഹിഷ്ണുതയാൽ വേഗം ഓടി കൃഷ്ണന് ഒപ്പമെത്തുവാൻ, കൃഷ്ണന്റെ മുന്നിൽ എത്തുവാൻ പരിശ്രമിച്ചു. കൃഷ്ണന്റെ ഒപ്പമെത്താൻ കഴിഞ്ഞാൽ മുന്നിലെത്താനുള്ള ഈ പരിശ്രമമാണ് മൂന്ന് ജന്മങ്ങളിലായി അയാൾ ചെയ്തു വന്നിരുന്നത്. ആ പരിശ്രമമാണ് അയാൾക്ക് ക്ഷീണമോ ആലസ്യമോ അനുഭവപ്പെടാത്തത്. മറ്റു പല ലക്ഷ്യങ്ങളിലേക്ക് പാലായനം ചെയ്യുന്ന നമ്മൾ എത്ര തവണ തളർന്ന് വീണാലും ശിശുപാലൻ കണ്ട ലക്ഷ്യം കണുന്നില്ല, അഥവാ കണ്ടാലും അങ്ങേട്ടേക്ക് മനസ്സിനെ പാലായനം ചെയ്യുന്നതിന് അനുവദിക്കാറുമില്ല. അതുകൊണ്ട് ആദ്യം ശിശുപാലനെപ്പോലെ ലക്ഷ്യം വ്യക്തമായി കാണുക. അങ്ങോട് നന്നായി ഓടുക. ലക്ഷ്യത്തിലെത്തി ശിശുപാലനെപ്പോലെ വിഴുമ്പോൾ തങ്ങായി ഭഗവാൻ നിൽപ്പുണ്ടാകുമെന്ന് അറിയുക. ഇവിടെയാണ് മനസ്സിന്റെ തന്മയത്വം എന്നഭാവം വ്യക്തമാവുന്നത്. കാമം, സ്നേഹം, സൗഹൃദം തുടങ്ങിയ മനോഭാവങ്ങളിൽ ഉദാസീനത വന്നേക്കം. എന്നാൽ ക്രോധം അല്ലെങ്കിൽ വൈരം, ഭയം തുടങ്ങിയവയിൽ ഈ ഉദാസീനത കാണില്ലെന്ന് ഓർക്കണം. എന്നു മാത്രമല്ല ശത്രു ഭാവത്തിലായതുകൊണ്ട് ശത്രുവിൽ മനസ്സ് തന്മയീഭവിക്കുന്നത് വളരെ തീവ്രമായിട്ടായിരിക്കും. അതുകൊണ്ട് ഗുണാതീതനും അവ്യയനുമായ ശ്രീകൃഷ്ണനിൽ മനസ്സിനെ എത്രയും തീവ്രമായി ധരിക്കുക...

ഭക്തിയുടെ മാഹാത്മ്യം

ഭക്തിയുടെ മാഹാത്മ്യം

അനുഗ്രഹത്തിനായി നാം കാത്തിരിക്കണം. ശരിയായ സമയത്തിൽ നമുക്കു അതു കിട്ടും. എന്തിനും കാലം ആവശ്യമാണ്. ഗർഭധാരണം നടന്നു കഴിഞ്ഞു പത്തു മാസം പൂർത്തിയായതിനു ശേഷം മാത്രമേ കുഞ്ഞു പുറത്തു വരുന്നുള്ളൂ. അടുപ്പിൽ അരി, വെള്ളം എല്ലാം ഒന്നിച്ചു വെച്ചിട്ട് ഉടനെ ചോറ് പാകം ആകുന്നില്ല. അതിനു വേണ്ട സമയം എടുത്തു മാത്രമേ പാകമാകുന്നുള്ളൂ. ഒരു വിത്തു ഇട്ടു കഴിഞ്ഞാൽ ഉടനെ മരമാകുന്നില്ല. അതിന്റെതായ കാലം എടുത്തു മരമാകുന്നു. അതു പോലെ എല്ലാത്തിനും കാലം ആവശ്യമാണ്. ഭഗവത് അനുഗ്രഹത്തിനും കാലം ആവശ്യമാണ്. ധ്രുവൻ, ഭരതൻ, തുടങ്ങിയ ഭക്തർ ഭഗവാന്റെ അനുഗ്രഹത്തിനായി കാത്തിരുന്നു. നാം നാമജപം ചെയ്തു കൊണ്ടു കാത്തിരിക്കണം. ശരിയായ സമയത്തിൽ ഭഗവാൻ അനുഗ്രഹിക്കുന്നു. കാത്തിരിക്കാനുള്ള ക്ഷമ നമുക്കു ആവശ്യമാണ്. 

ഒരു ഗ്രാമത്തിൽ ഒരു ബ്രാഹ്മണൻ ഉണ്ടായിരുന്നു. അദ്ദേഹം നിത്യവും ഭഗവത്ഗീത പാരായണം ചെയ്യും. അതു ഒരു നിഷ്ഠയായി അദ്ദേഹം ആചരിച്ചു വന്നു. ദാരിദ്ര്യം കാരണം വളരെ ബുദ്ധിമുട്ടിയാണ് ജീവിതം പൊയ്ക്കൊണ്ടിരുന്നത്. എന്നാൽ അദ്ദേഹം വിശ്വാസത്തോടു കൂടി തന്റെ പാരായണം മുടങ്ങാതെ നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഒരിക്കൽ അദ്ദേഹത്തോട് 'അങ്ങ് മുടങ്ങാതെ ഭഗവത് ഗീത വായിക്കുന്നത് കൊണ്ടു എന്തു ഫലം? ആ പുസ്തകം തട്ടിൻപുറത്തു കൊണ്ടു വയ്ക്കു. എന്നിട്ട് അരികിലുള്ള ഗ്രാമത്തിൽ പോയി ഉഞ്ചവൃത്തി എടുക്കു. കിട്ടുന്നത് കൊണ്ടു നമ്മുടെ വിശപ്പെങ്കിലും അടക്കാം. അല്ലാതെ നിത്യവും ഇതു പാരായണം ചെയ്തിട്ടു നമുക്കു എന്തു ലാഭം? എന്നും അങ്ങ് 'അനന്യാശ്ചിന്തയന്തോ മാം..' എന്നു വായിക്കുന്നതു കേട്ടു മടുത്തു. പക്ഷേ ഒരു പ്രയോജനവും ഇല്ല. നമ്മുടെ യോഗവും ക്ഷേമവും നാം തന്നെ നോക്കണം!' എന്നിങ്ങനെ പറഞ്ഞു. എന്തു കൊണ്ടോ എന്തോ അന്നു അദ്ദേഹത്തിന് അവൾ പറയുന്നതിൽ തെറ്റില്ല എന്നു തോന്നി. താൻ ഇത്രയും നാളായിട്ട് ഭഗവത് ഗീതയെ ആശ്രയിച്ചു. എന്നിട്ട് തനിക്കു എന്തു കിട്ടി? ഗ്രാമവാസികളോട് ഇരന്നാണ് നിത്യവൃത്തി കഴിഞ്ഞിരുന്നത്. അതും ഇപ്പോൾ എല്ലാവർക്കും അദ്ദേഹത്തെ നന്നായി അറിയാം. അതുകൊണ്ടു ദൂരെ നിന്നു തന്നെ അദ്ദേഹത്തെ കാണുമ്പോൾ എന്തെങ്കിലും ചോദിക്കും എന്നു കരുതി കതകടക്കുകയാണ്. ഇനി ഇപ്പോൾ തന്റെ പത്നി പറയുന്നത് പോലെ അടുത്ത ഗ്രാമത്തിൽ പോയി ഉഞ്ചവൃത്തി എടുത്താൽ വല്ലതും കിട്ടും. ഗീത വായിച്ചു സമയം കളഞ്ഞത് കൊണ്ടു പ്രയോജനം ഒന്നുമില്ല എന്നു തോന്നിപ്പോയി. പെട്ടെന്നു ബ്രാഹ്മണൻ താൻ വായിച്ചു കൊണ്ടിരുന്ന പുസ്തകം എടുത്തു. അതിലെ 'യോഗ ക്ഷേമം വഹാമ്യഹം' എന്നു എഴുതിയിരിക്കുന്ന ഭാഗം കരിക്കട്ട കൊണ്ടു വരച്ചു. എന്നിട്ട് പുസ്തകം തട്ടിൻപുറത്തേക്കു വലിച്ചെറിഞ്ഞു. അദ്ദേഹം എഴുന്നേറ്റു അടുത്ത ഗ്രാമത്തിലേക്കു നടന്നു. 

അദ്ദേഹം പോയ ഉടനെ ആരോ ഒരാൾ വീട്ടിലെത്തി. അയാളുടെ കൈവശം ധാരാളം പലവ്യഞ്ജനങ്ങൾ ഉണ്ടായിരുന്നു. കുറെക്കാലത്തിനു ആവശ്യമായ സകല സാധനങ്ങളും കൊണ്ടാണ് അയാൾ വന്നിരുന്നത്. താൻ ബ്രാഹ്മണന്റെ അകന്ന ബന്ധുവാണെന്നും, അവർ വളരെ കഷ്ടപ്പെടുന്നുണ്ട് എന്നു ഇപ്പോഴാണ് താൻ അറിഞ്ഞത് എന്നും. അവരെ സഹായിക്കാൻ എല്ലാം വാങ്ങിക്കൊണ്ടു വരികയാണെന്നും, സ്വല്പം താമസിച്ചു പോയി എന്നും പറഞ്ഞു. എന്നിട്ട് സാധനങ്ങൾ എല്ലാം അവിടെ ഇറക്കിയിട്ടു അയാൾ പോയി. ബ്രാഹ്മണന്റെ ഭാര്യയ്ക്കു ആശ്ചര്യം ഉണ്ടായി. അന്നു ഒരു വിഭവ സമൃദ്ധമായ സദ്യ തന്നെ അവർ ഒരുക്കി. ഉച്ചയോടെ ബ്രാഹ്മണൻ വീട്ടിലേക്കു മടങ്ങി വന്നു. അകത്തു നെയ്യുടെയും മറ്റും നല്ല മണം. അദ്ദേഹം ആശ്ചര്യപ്പെട്ടു. ഉടനെ അദ്ദേഹത്തിന്റെ പത്നി നടന്നതെല്ലാം പറഞ്ഞു. അദ്ദേഹത്തിനു അങ്ങനെ ഒരു ബന്ധു ഉള്ളതായി ഒട്ടും അറിയില്ലായിരുന്നു. അദ്ദേഹം ആശ്ചര്യത്തോടെ വന്ന ആളിനെക്കുറിച്ച് ചോദിച്ചു. അതിനു അവർ വന്നയാൾ ഒരു ചെറുപ്പക്കാരനായിരുന്നു എന്നും, നല്ല കറുത്ത നിറമായിരുന്നു എന്നും, അയാളുടെ കൈകളും, കണ്ണും, കാലും നല്ല ചുവപ്പായിരുന്നു എന്നും, തലയിൽ തലപ്പാവ് കെട്ടിയിരുന്നു എന്നും, അരയിൽ ഒരു വസ്ത്രം ഉടുത്തിരുന്നു എന്നും പറഞ്ഞു. പെട്ടെന്ന് ബ്രാഹ്മണന്റെ പത്നി എന്തോ ഓർത്തിട്ടെന്ന പോലെ ' ഒരു കാര്യം മാത്രം വളരെ വിചിത്രമായി എനിക്കു തോന്നി' എന്ന് പറഞ്ഞ. ഉടനെ ബ്രാഹ്മണൻ അതെന്താണ് എന്നു വളരെ ആകാംക്ഷയോടെ ചോദിച്ചു. അതിനു അവർ 'അവന്റെ വായ കരി വരച്ചത് പോലെ കറുത്തിരുന്നു' എന്നു പറഞ്ഞു. ഇതു കേട്ട ബ്രാഹ്മണൻ എന്തോ ഓർത്തിട്ടെന്ന പോലെ ഒന്നു ഞെട്ടി. ഉടനെ അദ്ദേഹം വെപ്രാളം പിടിച്ചു തട്ടുമ്പുറത്തു കയറി, തന്റെ ഭഗവത് ഗീത പുസ്തകം തപ്പിയെടുത്തു. അദ്ദേഹം അതു തുറന്നു അതിൽ വരുന്ന 'അനന്യാശ്ചിന്തയന്തോ മാം...' എന്നാ ശ്ലോകം ഒരു ചങ്കിടിപ്പോടെ നോക്കി. അതിൽ അദ്ദേഹം വരച്ച കരിയടയാളം കാണ്മാനില്ലായിരുന്നു. ബ്രാഹ്മണനു വന്നത് ഭാഗവാനാണെന്നു മനസ്സിലായി. അദ്ദേഹം പൊട്ടിക്കരഞ്ഞു. 'യോഗക്ഷേമം വഹാമ്യഹം എന്നു ഭഗവാൻ പറഞ്ഞത് സത്യം തന്നെയാണ്. 

നമുക്കു ഇന്നു ഇന്ന സമയത്തു തരണം എന്നു അദ്ദേഹം സങ്കൽപ്പിച്ചിരുന്നു. പക്ഷെ അതുവരെ കാത്തിരിക്കാനുള്ള ക്ഷമ നമ്മൾക്കില്ലാതെ പോയി' എന്നദ്ദേഹം പറഞ്ഞു. അതിനു മുന്പ് ധൃതി കൂട്ടി കരി വാരി തേച്ചില്ലേ? ഭഗവാൻ നമുക്കു ഒരു ജന്മത്തിനു മുഴുവനും വേണ്ട കൃപ ചെയ്യാൻ കാത്തിരിക്കുന്നു. പക്ഷേ നാം അപ്പപ്പോൾ ഉള്ള ആവശ്യത്തിനു അനുസരിച്ചു ഫലം ആഗ്രഹിക്കുന്നു. ഭഗവാൻ ബ്രാഹ്മണനു വേണ്ടതെല്ലാം എടുത്തു കൊണ്ടു പുറപ്പെട്ടു നിൽക്കുമ്പോഴാണ് അദ്ദേഹം ഭഗവാന്റെ മുഖത്ത് കരി വാരിത്തേച്ചതു. ഭഗവത് ഗീത കൃഷ്ണ സ്വരൂപമാണെന്നു അദ്ദേഹം മനസ്സിലാക്കിയില്ല. തന്റെ തെറ്റു മനസ്സിലാക്കിയ ബ്രാഹ്മണൻ പത്നിയോട് അതു പറഞ്ഞു. 'നീ പറഞ്ഞില്ലേ ഭഗവത് ഗീത പാരായണം ചെയ്താൽ പ്രയോജനം ഒന്നുമില്ല എന്നു? ഇദാ നോക്കു! ഇതാണ് പ്രത്യക്ഷ പ്രയോജനം.' പത്നി:- അങ്ങ് എന്താണ് പറയുന്നത്? എനിക്കു മനസ്സിലായില്ലല്ലോ. ബ്രാഹ്മണൻ:- നോക്കു! ഇത്രയും ദിവസം ഗീത വായിച്ചത് കൊണ്ടു ഭഗവാൻ ബന്ധുവിന്റെ രൂപത്തിൽ നമുക്കു എല്ലാം കൊണ്ടു തന്നു. ഭഗവാന്റെ കാരുണ്യം മനസ്സിലാക്കാതെ നാം വെറുതെ സംശയിച്ചു. ബ്രാഹ്മണന്റെ പത്നിക്കു ഇത് കേട്ട് ആശ്ചര്യമായി. സത്യം മനസ്സിലാക്കിയ അവർ തന്റെ ഭർത്താവിനോടും ഭാഗവാനോടും മാപ്പപേക്ഷിച്ചു. അതിനു ശേഷം രണ്ടുപേരും പൂർവാധികം വിശ്വാസത്തോടെ ഭഗവത് ഭക്തി ചെയ്തു ജീവിതം നയിച്ചു! അവസാനം അവർ ഇരുവരും ഭഗവത് പദം പ്രാപിച്ചു. 

ഭഗവാനിൽ പൂർണ്ണ വിശ്വാസം നമുക്കു വേണം. നാം ഒരു യാത്രയ്ക്ക് ഒരുങ്ങുമ്പോൾ ടിക്കറ്റ് നേരത്തെ തന്നെ ബുക്ക് ചെയ്തു വയ്ക്കാറുണ്ട്! ആ ഒരു ചെറിയ കടലാസ് കഷ്ണം ഉള്ളത് കൊണ്ടു നമുക്കുള്ള സീറ്റ് ആരും എടുക്കുകയില്ല എന്നു വിശ്വസിക്കുന്നില്ലേ. അത്രയും വിശ്വാസം എന്തു കൊണ്ടു ഭഗവാനിൽ വയ്ക്കുന്നില്ല? പ്രാർത്ഥന എന്നാ ടിക്കറ്റ് എടുത്തു കഴിഞ്ഞാൽ നമുക്കുള്ളത് തീർച്ചയായും നമുക്കു തന്നെ കിട്ടും എന്ന വിശ്വാസം വേണം. ദൃഡമായ വിശ്വാസം

നമ്മുടെ അദൃശ്യ പങ്കാളി

നമ്മുടെ അദൃശ്യ പങ്കാളി

പാഞ്ചാലി സ്വയംവരം മത്സരത്തിന്റെ തലേദിവസം രാത്രി, കൃഷ്ണനും അർജ്ജുനനും സംസാരിക്കുന്നു :

കൃഷ്ണൻ: അർജ്ജുനാ, സൂക്ഷിക്കുക, നിൻ്റെ കാൽ മുന്നോട്ട് വയ്ക്കുക, മത്സ്യത്തിന്റെ കണ്ണിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

അർജുനൻ: എനിക്ക് എല്ലാം ചെയ്യേണ്ടി വന്നാൽ, പിന്നെ മാധവാ, അങ്ങ് എന്ത് ചെയ്യും?

കൃഷ്ണൻ: നിനക്ക് ചെയ്യാൻ കഴിയാത്തത് ഞാൻ ചെയ്യും. 

അർജുനൻ: എനിക്ക് എന്താണ് ചെയ്യാൻ കഴിയാത്തത്?

കൃഷ്ണൻ: ഞാൻ യന്ത്രക്കിളിയുടെ നിഴൽ പ്രതിബിംബിക്കുന്ന വെള്ളം ഇളകാതെ സൂക്ഷിക്കും. 

നമ്മുടെ ലക്ഷ്യങ്ങൾക്കായി നാം എത്രമാത്രം പ്രയത്നിച്ചാലും ഇവിടെ ദാതാവ് നമ്മളല്ല. നാം നമ്മുടെ ജീവിതത്തിന്റെ പരിഗ്രാഹകനാണ്. നാം നമ്മുടെ കർമ്മം അനുഷ്ഠിക്കുകയും നമ്മുടെ നിയന്ത്രണത്തിന് അതീതമായ എല്ലാം നമ്മൾ വിശ്വസിക്കുന്ന ഈശ്വരൻ പരിപാലിക്കുമെന്ന് വിശ്വസിക്കുകയും വേണം.

ഈശ്വരൻ നിങ്ങളുടെ നിശ്ശബ്ദനായ അദൃശ്യ പങ്കാളിയാണെന്ന് ഓർക്കുക !!

ഭഗവാന്റെ പാദപത്മങ്ങൾ

ഭഗവാന്റെ പാദപത്മങ്ങൾ

എല്ലാ ശ്രീകൃഷ്ണ ഭക്തരുടെയും ആഗ്രഹമാണ് - ഭഗവാൻ്റെ പാദപത്മങ്ങൾ ദർശിക്കണം, പാഞ്ചാലിയെപ്പോലെ ആ പാദങ്ങൾ ഭക്തിയുടെയും സ്നേഹത്തിൻ്റെയും കണ്ണീർ കൊണ്ട് കഴുകണം, അവസാനം ആ പാദങ്ങളിൽ വിലയം പ്രാപിക്കണം. എന്താണ് ഭഗവാൻ്റെ പാദങ്ങളുടെ പ്രത്യേകതകൾ ? എന്തുകൊണ്ടാണ് ഭക്തർ അതിനെ പാദപത്മങ്ങൾ എന്ന് വിളിക്കുന്നത്?

ഭഗവാൻ കൃഷ്ണന്റെ പത്മപാദങ്ങൾ 19 മഹത്തായ ഐശ്വര്യങ്ങളാൽ സമ്പന്നമാണ്. ഇടത് പാദത്തിൽ - അർദ്ധചന്ദ്രൻ, ജലപാത്രം, ത്രികോണം, വില്ല്, ആകാശം, പശുവിന്റെ കുളമ്പ്, മത്സ്യം, ശംഖ്: വലത് പാദത്തിൽ - എട്ട് പോയിന്റുള്ള നക്ഷത്രം, സ്വസ്തിക, ചക്രം, കുട, യവം, ആനക്കൊമ്പ്, പതാക, ഇടിമിന്നൽ, ഞാവൽപ്പഴം, ഊർധ്വവരേഖ, താമര എന്നിവ. 

ഭഗവാൻ കൃഷ്ണന്റെ ഈ പാദചിഹ്നങ്ങൾ പ്രതീകാത്മകങ്ങളാണ്. അവ ഭക്തർക്ക് - നിർഭയത്വം, ഭൗതിക ദുരിതങ്ങളിൽ നിന്ന് മോചനം, ഭൗതിക ലോകത്തിലെ ഐശ്വര്യം, ഭക്തമനസ്സുകൾ ഭഗവദ് പാദങ്ങളിലേക്ക് ആകർഷിക്കപ്പെടുകയും അവ മുറുകെ പിടിക്കപ്പെടുകയും ചെയ്യുന്നു. ദുരിതങ്ങളെ നശിപ്പിക്കുന്നു, വളരെ എളുപ്പത്തിൽ ഭഗവാനിൽ ഭക്തി നൽകുന്നു, ജ്ഞാനവും വൈരാഗ്യവും, സർവ്വ മംഗളം, ആറ് ശത്രുക്കളെയും (കാമം, അത്യാഗ്രഹം, ക്രോധം, മിഥ്യാധാരണ, അഹങ്കാരം, അസൂയ) വെട്ടിമുറിക്കുന്നു, ഹൃദയത്തെ ശുദ്ധീകരിക്കുന്നു, ഭൗതിക പ്രകൃതിയുടെ മൂന്ന് രീതികളെ മറികടക്കാൻ ഒരാളെ പ്രേരിപ്പിക്കുന്നു.

ജ്ഞാനികളും ശ്രീകൃഷ്ണ ഭക്തന്മാരും ഭഗവാൻ്റെ പന്മപാദങ്ങളെ ധ്യാനിക്കുകയും കൃഷ്ണന്റെ പാദകമലങ്ങളുടെ നിത്യസേവനത്തിനായി ആഗ്രഹിക്കുകയും ചെയ്യുന്നു. കൃഷ്ണന്റെ പാദങ്ങളിൽ മുറുകെ പിടിക്കുന്ന ഒരാൾക്ക് ഈ സംസാരത്തിൽ നിന്ന് മോചനം ലഭിക്കും.

ഭഗവാൻ കൃഷ്ണൻ വൃന്ദാവനത്തിൽ താമസിക്കുമ്പോൾ, ഗോപ ബാലന്മാരോടൊപ്പം രാവിലെ പശുക്കളുമായി കാട്ടിൽ പോകുമ്പോഴും വൈകുന്നേരങ്ങളിൽ തിരിച്ചെത്തുമ്പോഴും കൃഷ്ണന്റെ പാദമുദ്രകളിൽ നിന്ന് ഗോപികമാർ പൊടിയെടുക്കാറുണ്ടായിരുന്നു. കൃഷ്ണനെയും ബലരാമനെയും മഥുരയിലേക്ക് കൊണ്ടു പോകാനെത്തിയ അക്രൂരൻ വൃന്ദാവനത്തിന്റെ പ്രാന്തപ്രദേശത്ത് എത്തിയപ്പോൾ, ഭഗവാൻ കൃഷ്ണന്റെ പാദചിഹ്നങ്ങൾ കണ്ട് രഥത്തിൽ നിന്ന് ചാടിയിറങ്ങി ആ പാദചിഹ്നങ്ങളിൽ ഭക്തിപൂർവ്വം കിടന്നുരുണ്ടതായി ഭാഗവതം പറയുന്നു.  

വത്സസ്തേയത്തിൽ ബ്രഹ്മാവ് കൃഷ്ണനെ പരീക്ഷിക്കാനായി പശുക്കളെയും കൃഷ്ണന്റെ ഗോപാലസുഹൃത്തുക്കളെയും കൂട്ടിക്കൊണ്ടുപോയി ഒരു വർഷം ഗുഹകളിൽ പാർപ്പിച്ചു. ഈ സമയത്ത്, കൃഷ്ണൻ സ്വയം പശുക്കളും സുഹൃത്തുക്കളുമായി അവരുടെ യതൊരു മാറ്റവുമില്ലാത്ത രൂപങ്ങൾ പ്രാപിച്ച് ഒരു വർഷം കഴിയുന്നു. തൻ്റെ തെറ്റ് മനസ്സിലാക്കിയ ബ്രഹ്മാവ് താൻ ഗുഹയിൽ സൂക്ഷിച്ച പശുക്കളെയും ഗോപബാലന്മാരെയും തിരികെ നൽകി. എപ്പോഴും കൃഷ്ണനുമായി കളിക്കുകയും തിന്നുകയും പാടുകയും സല്ലപിക്കുകയും ഭഗവാൻ്റെ പാദത്തിലെ പൊടി സ്വന്തം ശരീരങ്ങളിൽ പുരളാന്നും ഭാഗ്യം ചെയ്ത കൃഷ്ണന്റെ ഗോപാല സുഹൃത്തുക്കളെ അപേക്ഷിച്ച് ബ്രഹ്മാവിന്റെ സ്ഥാനം പോലും നിസ്സാരമാണെന്ന് കൃഷ്ണനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

നമ്മൾ എല്ലാവരുടെയും മനസ്സും ഹൃദയവും എപ്പോഴും ഭഗവാൻ കൃഷ്ണന്റെ പാദപത്മങ്ങളിൽ നിർല്ലീനമായിരിക്കട്ടെ. ഭഗവാൻ്റെ കൃപയാൽ നാം ചെയ്യുന്ന സത്പ്രവൃത്തികൾ, കാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം, നാം എവിടെയായിരുന്നാലും, ഏത് സാഹചര്യങ്ങളിലായാലും, ഏത് ജന്മങ്ങളിലായാലും, ഭഗവാൻ്റ പാദപത്മങ്ങളോടുള്ള അചഞ്ചലമായ സ്നേഹവും ഭക്തിയും പ്രദാനം ചെയ്യട്ടെ. 


നിദ്രയിലെ ആനന്ദം

നിദ്രയിലെ ആനന്ദം

ചോദ്യം: ഗാഢനിദ്രയിൽ നാം അനുഭവിക്കുന്ന ആനന്ദം തന്നെയാണ് സമാധി അവസ്ഥയിൽ ഒരു യോഗി അനുഭവിക്കുന്നത് എന്ന് പറയുന്നതെന്തു കൊണ്ട് ?

ഉത്തരം: ഗാഢനിദ്രയിൽ കുറച്ചു നേരത്തേക്ക് മനസില്ലാതാകുന്നു. ചിന്തകൾ ശമിക്കുന്നു. എന്നാൽ പൂർണ്ണമായി മനസ് ഇല്ലാതാകാത്തതു കൊണ്ട് ഉണർന്നു കഴിയുമ്പോൾ അവ തിരിച്ചു വരും. അതുകൊണ്ടാണ് ഗാഢനിദ്രയിൽ
നാം അനുഭവിച്ച സമാധാനവും സുഖവും ഉണർന്നു കഴിയുമ്പോൾ അസ്തമിക്കുന്നത്.

തിരിച്ചറിവ് സംഭവിക്കുമ്പോൾ മനസ് പൂർണ്ണമായും ഇല്ലാതാകും . അപ്പോൾ ചിന്തകൾ ഒരിക്കലും നമ്മെ ബുദ്ധിമുട്ടിക്കില്ല ,
അപ്പോൾ സ്വാഭാവികമായും സുഖവും സമാധാനവും ഉണ്ടാവും.

 ചുരുക്കത്തിൽ,
ഗാഢനിദ്രയിൽ ഒരു വ്യക്തി അനുഭവിക്കുന്ന സുഖവും സന്തോഷവും,
തന്റെ നിജരൂപം ജ്ഞാനത്തിലൂടെ തിരിച്ചറിഞ്ഞ യോഗി, ഉണർന്നിരിക്കുന്ന അവസ്ഥയിൽ അനുഭവിക്കുന്നു.

എന്താണ് തിരിച്ചറിവ് or ജ്ഞാനം ?

"ഞാൻ " ചിന്തകൾ ഭാവനയിലൂടെ മെനഞ്ഞടുത്ത വ്യക്തിയല്ല ,
മറിച്ച് ചിന്തകൾ രൂപപ്പെടുന്നതിനു മുൻപുണ്ടായിരുന്ന അവസ്ഥയാണ് എന്ന് തിരിച്ചറിയുന്നതാണ് ബോധോദയം or തിരിച്ചറിവ് .

ഒരു ചെറിയ ഉദാഹരണം പറയാം, ഒരാൾ താൻ എഴുതിയ പരീക്ഷയിൽ തോൽക്കുമെന്ന് പേടിച്ച് റിസൾട്ട് വരുന്നത് വരെ ഭയത്തിൽ കഴിയുന്നു,
എന്ന് കരുതുക.
പരീക്ഷയ്ക്ക് തോൽക്കുമെന്ന ചിന്ത അയാളെ അസ്വസ്ഥമാക്കുന്നു , സമാധാനം കേടുത്തുന്നു.

എന്നാൽ രാത്രിയിൽ ഗാഢനിദ്രയിൽ ആയിരിക്കുമ്പോൾ യാതൊരു പ്രശ്നവുമില്ല, സുഖവും സന്തോഷവും മാത്രം.
ഉറക്കം ഉണരുമ്പോൾ മാത്രമാണ് ഭയമുള്ളത്.

 ഇതിനൊരു പരിഹാരമേ ഉള്ളൂ ,
ചിന്തയെ വിശ്വസിക്കാതിരിക്കുക.
താൻ പരീക്ഷയിൽ തോൽക്കുമെന്ന് പറയുന്ന ചിന്തയെ വിശ്വസിക്കാതിരിക്കുക.
അപ്പോൾ ഗാഢനിദ്രയിൽ ലഭിക്കുന്ന സുഖവും സമാധാനവും ഉണർന്നിരിക്കുന്ന അവസ്ഥയിലും നമുക്ക് ലഭിക്കും...

രാമായണ വ്യാഖ്യാനം

രാമായണ വ്യാഖ്യാനം

ആത്മാവ് = ശ്രീരാമൻ
ലക്ഷ്മണൻ = മനസ്സ്
ഭരതൻ = ശരീരം (ഭാരതം )
ശത്രുഘ്നൻ = ego അഹങ്കാരം

ദശരഥൻ = 10 ഇന്ദ്രിയങ്ങൾ (മന്മഥ രഥമ് ) എന്ന് ലളിത സഹസ്രനാമം

സുമിത്ര (ജ്ഞാന ശക്തി )കൈകേയി (ക്രിയ ശക്തി )
കൗസല്യ ഇച്ഛാ ശക്തി

മന്ധര (കുടിലത അത് എപ്പോഴും ക്രിയ ശക്തിയെ ഉപദേശിക്കും. ജീവിക്കാൻ ഉള്ള വ്യവഹാരിക കഴിവ് )

കൈകേയിഎന്നാ ക്രിയ ശക്തി വഴി ഭരതൻ എന്നാ ശരീരം ഉണ്ടായി
ഇച്ഛാ ശക്തിയിൽ നിന്ന് ശ്രീ രാമൻ (concsiousness )
ജ്ഞാനശക്തി യിൽ നിന്ന് i അഹങ്കാരം ego(ശത്രു ഖ്‌ന)and mind (ലക്ഷ്മണൻ )

ഇവിടെ ദശ രഥൻ ഏറ്റവും മൂത്ത മകൾ ആയ ശാന്തം എന്നാ അവസ്ഥയെ ഋഷി ശ്രീങ്കന് വിവാഹം കഴിച്ചു കൊടുത്തതോടെ അദ്ദേഹം മഹാ മുനി ആകുകയും അദ്ദേഹത്തെ രാമായണത്തിൽ പറയുന്നുമില്ല.

10 ഇന്ദ്രയങ്ങൾ ദേവാസുര യുദ്ധം ചെയ്യുമ്പോൾ ഒക്കെ രഥത്തിന്റെ ആണി ഊരി പോകാതിരിക്കാൻ വിരൽ ഇടുന്നത് ക്രിയ ശക്തിയാണ്. ദശരഥനു ക്രിയ ശക്തി യോടുള്ള ആധിക്യം മൂലം ഉള്ള മോളെ ശാന്തം എന്നാ അവസ്ഥയെ കൊടുത്തു എന്ന് മാത്രം അല്ല പൊതുവെ body, mind, spirit ഇവയുടെ താളം തെറ്റുന്നു. ഉദ്ഭവ ക്രിയ ശക്തി ഇടയ്ക്കു വരം ചോദിച്ചു കളയും. പിന്നെ body concsiousness പ്രവർത്തിച്ചു കാലം കഴിയും രാമൻ വന വാസി ആയി മണിപുര ചക്രത്തിൽ അഷ്ട മാതൃക്കൾക്ക് ഒപ്പം ഒരു സദ് ഭാവത്തിന് വേണ്ടി രാമന്റെ അയനം യാത്ര തുടങ്ങുന്നു.

സീത ദേവി കുണ്ഡലിനി ശക്തിയും കാളിയും എന്ന് അത്ഭുത രാമായണം.

ഹനുമാൻ പ്രാണൻ

പുണ്യ പാപങ്ങൾ ആണ് ബാലി എതിർക്കാൻ പോയാൽ രണ്ടിരട്ടി ബലം കിട്ടും. ഒളിയമ്പ് ചെയ്യണം അതിനാണ് തന്ത്രം സൂത്ര പണികൾ

അദ്വൈത ശാന്ത ഭാവം ഇല്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഇലെഗ്റിമേറ്റ് desire അസുരൻ കുണ്ഡലിനി ശക്തിയെ രസ തലത്തിലേക്ക് വലിച്ചു കൊണ്ട് പോകും അത്രയും സമൃദ്ധി സ്വർഗത്തില്ല. മെറ്റീരിയലിസത്തിന്റെ അങ്ങേ തലം.

ഇന്ദ്രൻ മനസ്സിന്റെ ദേവൻ ആ ഇന്ദ്രനെയും തോൽപിച്ച ഇന്ദ്രജിത് രാവണപുത്രനും ലക്ഷ്മണനും തമ്മിൽ അടി ഉറപ്പാണ്

ഇനി പരയിലേക്ക് നടക്കുന്ന പട്ടാഭിഷേക ചടങ്ങുകളിൽ ലങ്കയിൽ ജീവിച്ച സീത,ജനകന് ഭൂമി കിളച്ചപ്പോൾ കിട്ടിയ സീത ഒന്ന് ശുദ്ധി വരുത്തി കയറ്റാൻ അഗ്നി ശുദ്ധി

കണ്ട അലക്കുകാരൻ എന്നത് എന്നും വസ്ത്രങ്ങൾ അടിച്ചു കഴുകി വൃത്തിയാക്കുന്ന കുഞ്ചുക ൻ മാർ ആണ്. ഇവരുടെ വാക്ക് കേട്ടു സീതയെ ആ വനത്തിൽ ഉപേക്ഷിച്ചാൽ എന്താകും ഉണ്ടാകുക? ലവനും കുശനും
ലവനും കുശനും ആണ് രാമായണം ആദ്യം പാടുന്നത്. വാല്മീകി പഠിപ്പിച്ചു കൊടുത്തത് 

സീത പിന്നീട് ഭൂമി പിളർന്നു മൂലാ ധാരത്തിലേക്കും

ഭഗവാണ്റ്റെ പത്ത്‌ അവതാരങ്ങളും അവ നടന്ന ദിവസവും.

ഭഗവാണ്റ്റെ പത്ത്‌ അവതാരങ്ങളും അവ നടന്ന ദിവസവും.

👉 മത്സ്യാവതാരം നടന്ന ദിനമാണ്‌ ചൈത്രമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശിയില്‍.

👉 ജ്യേഷ്ഠമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശിയിലാണ്‌ കൂര്‍മ്മാവതാരം നടന്നത്‌. 

👉 ചൈത്രമാസത്തിലെ കൃഷ്ണപക്ഷ പഞ്ചമിയിലാണ്‌ വരാഹവതാരം നടന്നത്‌. 

👉 വൈശാഖമാസത്തിലെ ശുക്ളപക്ഷ ചതുര്‍ദശിയില്‍ നരസിംഹാവതാരം നടന്നു. 

👉 പ്രോഷ്ഠപദ ശുക്ളപക്ഷ ദ്വാദശിയില്‍ വമാനാവതാരം നടന്നു. 

👉 മാര്‍ഗ്ഗശീര്‍ഷ കൃഷ്ണപക്ഷ ദ്വിതീയയില്‍ പരശുരാമാവതാരം നടന്നു. 

👉 ചൈൊത്രമാസത്തിലെ ശുക്ളപക്ഷ നവമിയില്‍ ശ്രീരാമവതാരം നടന്നു. ബാലഭദ്രാവതാരം നടന്നത്‌ വൈശാഖമാസത്തിലെ ശുക്ളപക്ഷ തൃതീയയിലാണ്‌.

👉 പ്രോഷ്ഠപദ കൃഷ്ണാഷ്ടമിയില്‍ ശ്രീ കൃഷ്ണാവതാരം നടന്നു.

👉 പ്രോഷ്ഠപദ ശുക്ളപക്ഷ ദ്വിതീയയില്‍ കല്‍ക്യാവതാരം നടക്കും.


രേവതി ജന്മ നക്ഷത്ര ചിന്ത

രേവതി ജന്മ നക്ഷത്ര ചിന്ത

ജനങ്ങൾക്കിഷ്ടരായും ധനവും ബുദ്ധിയും ഉള്ളവരായും നല്ല ശരീരഘടനയോട്‌ കൂടിയവരായും ഭാര്യയ്ക്കധീനരായും സ്ത്രീജിതരായും ഭവിക്കും. ഇവർ ഏർപ്പെടുന്ന രംഗങ്ങളിൽ എളുപ്പം നേതൃസ്ഥാനത്തെത്തിച്ചേരും ഏതുകാര്യം എടുത്താലും അത്‌ വൈദഗ്ദ്ധ്യത്തോടെ നിർവ്വഹിക്കുകയും ചെയ്യും. പുരുഷന്മാർക്ക്‌ സാധാരണയായി വിവാഹശേഷമാണ്‌ അഭിവൃദ്ധി ഉണ്ടാകുന്നത്‌.വീടിനോടെന്നപോലെ ഇവർ സ്വന്തം ദേശത്തോടും സ്നേഹം കാണിക്കും. ഇവർ ജീവിതത്തിൽ എല്ലാ സുഖങ്ങളും അനുഭവിക്കുന്നവരും ആയിരിക്കും. സ്ത്രീകൾ സ്വതേ സൽസ്വഭാവികളും നല്ല ബന്ധുക്കളോട്‌ കൂടിയവരുമായിരിക്കും. ഇവർ വീട്‌ ഭരിക്കാൻ സമർത്ഥകളാണെന്ന്‌ മാത്രമല്ല വാക്ചാതുര്യവും കലാകുശലതകളും ഉള്ളവരുമായിരിക്കും. വായ്പ നൽകുന്നതും ദോഷപ്രദമാകുമെന്ന്‌ പറയേണ്ടതില്ലല്ലോ. തീർച്ചയായും വ്യാഴദോഷപരിഹാരം ചെയ്യേണ്ടതാകുന്നു.നിത്യവും വിഷ്‌ണുവിന്റെ ദ്വാദശനാമാവലിയും തുടർന്ന്‌ ഒൻപത്‌ ഉരു രാജഗോപാലമന്ത്രവും ഭക്തിയോടെ ജപിക്കണം.

രേവതി ജന്മനക്ഷത്ര ചിന്ത :-

ഗോത്രം - ക്രതു 
മൃഗം - ആന
വൃക്ഷം - ഇരിപ്പ
ഗണം - ദേവൻ
യോനി - സ്ത്രീ
പക്ഷി - മയിൽ
പഞ്ചഭൂതം - ആകാശം
നക്ഷത്ര ദേവത - പൂഷാവ്
നക്ഷത്രരൂപം - മൃദംഗം
നക്ഷത്രാധിപൻ - ബുധൻ
രാശി - മീനം
രാശ്യാധിപൻ - വ്യാഴം
രത്നം - മരതകം ( Green Emerald )

നാമം നക്ഷത്രം :-

ആദ്യ പാദം - സെ
രണ്ടാം പാദം - സൊ
മൂന്നാം പാദം - ച
നാലാം പാദം - ചി

ജപിക്കേണ്ട മന്ത്രം :- 

ഓം പൂഷ്നെ നമഃ

Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്


ഉത്രട്ടാതി ജന്മ നക്ഷത്ര ചിന്ത

ഉത്രട്ടാതി ജന്മ നക്ഷത്ര ചിന്ത

ഹിതകരമായി സംസാരിക്കുന്നവരും ശാസ്ത്രപഠനത്തിൽ തൽപരരും ശത്രുക്കൾ ഇല്ലാത്തവരും മാതാപിതാക്കളോട്‌ ഭക്തിയുള്ളവരും ധർമ്മനീതി പാലിക്കുന്നവരുമായിരിക്കും. ഇവർ ഏത്‌ സാഹചര്യത്തിലും ഇണങ്ങിച്ചേരും. ഏറ്റെടുത്ത കാര്യങ്ങൾ പരമാവധി കഴിവുപയോഗിച്ച്‌ നിർവ്വഹിക്കും. ശരീരശുദ്ധിയിലും വസ്ത്രധാരണത്തിലും ശ്രദ്ധാലുക്കളായ ഇവർ വീടും പരിസരവും ഭംഗിയായി സൂക്ഷിക്കുന്നതിൽ താൽപര്യം കാണിക്കും. നല്ല സുഹൃത്തുക്കളുണ്ടാകുന്ന പക്ഷം ഇവർ ഉയർന്ന പദവിയിലെത്തും.ഇവർ വിജ്ഞ്ഞ്ഞാനത്തിന്റെ എല്ലാ ശാഖകളിലും താൽപര്യം പ്രദർശിപ്പിക്കും. ജനിച്ച സ്ഥലംവിട്ട്‌ താമസിക്കേണ്ടിവരുന്ന ഇവർ വിദേശികളുമായി ബന്ധപ്പെട്ട ഏർപ്പാടുകളിൽ വിജയിക്കുന്നത്‌ സ്വാഭാവികമാണ്‌. സ്നേഹിതന്മാർക്ക്‌ ഉപകാരം ചെയ്യുന്ന ഇവർ എതിരാളികൾക്ക്‌ പോലും മാപ്പുകൊടുക്കും.സ്ത്രീകൾ ഗൃഹഭരണത്തിൽ നിപുണകളും അതിഥി സൽക്കാര തൽപരകളും ആയിരിക്കും. ഭർത്താവിനോടും ഗുരുജനങ്ങളോടും ക്ഷമാപൂർവ്വം സന്തോഷത്തോടെ പെരുമാറുന്നതാണ്‌. ഒരിക്കലും അഹങ്കാരം പ്രദർശിപ്പിക്കാത്ത ഇവർ എല്ലാക്കാര്യങ്ങളും നിഷ്കർഷയോടെ നിറവേറ്റും. ഈ നക്ഷത്രക്കാരികൾ എളുപ്പം സുമംഗലികളാകും.

ഉത്രട്ടാതി ജന്മ നക്ഷത്ര ചിന്ത

ഗോത്രം - പുലഹ
മൃഗം - പശു
വൃക്ഷം - കരിമ്പന
ഗണം - മനുഷ്യൻ
യോനി - സ്ത്രീ
പക്ഷി - മയിൽ
പഞ്ചഭൂതം - ആകാശം
നക്ഷത്ര ദേവത - അഹിർബുധ്നി
നക്ഷത്രരൂപം - ഇരട്ട
നക്ഷത്രാധിപൻ - ശനി
രാശി - മീനം
രാശ്യാധിപൻ - വ്യാഴം
രത്നം - ഇന്ദ്രനീലം (Blue Sapphire )

നാമനക്ഷത്രം :-

ആദ്യ പാദം - സു
രണ്ടാം പാദം - ഖ
മൂന്നാം പാദം - ജ്ഞ
നാലാം പാദം - ഢ

ജപിക്കേണ്ട മന്ത്രം :- 

ഓം അഹിർബുധിന്യായ നമഃ

Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്


പൂരുരുട്ടാതി ജന്മ നക്ഷത്ര ചിന്ത

പൂരുരുട്ടാതി ജന്മ നക്ഷത്ര ചിന്ത

ഭാര്യയ്ക്കടിപ്പെട്ട്‌ ജീവിക്കുന്നവരായും ധനത്തിന്‌ വേണ്ടി പരവഞ്ചന ചെയ്യുന്നവരായും വ്യസനവും സാഹസികതയുമുള്ളവരായും ഭവിക്കും. സാധാരണഗതിയിൽ നിയമങ്ങൾ പിൻതുടരുന്നവരും സുഖകാംക്ഷികളും ആഢംബരപ്രിയരുമായ ഇവർ പണത്തിന്‌ പിശുക്ക്‌ കാണിക്കുകയില്ല. വേഗം ഉദ്യോഗത്തിൽ പ്രവേശിക്കുന്നവരും സംഭാഷണപ്രിയരും ചഞ്ചലമനസ്ക്കരും ആണെങ്കിലും വിദ്യകൊണ്ട്‌ പണം നേടാനുള്ള മിടുക്ക്‌ ഇവരിൽ കാണപ്പെടും.ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾക്ക്‌ ഉയർന്ന നിലയിലുള്ള ഭർത്താക്കന്മാരെ കിട്ടും. ഇവർക്ക്‌ കുലീനതയും സമ്പന്നതയും ഉണ്ടാകും. വീട്ടിൽ ഭക്ഷണങ്ങളും വസ്ത്രങ്ങളും സമൃദ്ധമായിരിക്കണമെന്ന്‌ ഇവർക്ക്‌ നിർബന്ധമാണ്‌.

 പൂരുരുട്ടാതി ജന്മ നക്ഷത്ര ചിന്ത

ഗോത്രം - പുലസ്ത്യ
മൃഗം - നരൻ
വൃക്ഷം - തേന്മാവ്
ഗണം - മനുഷ്യൻ
യോനി - പുരുഷൻ
പക്ഷി - മയിൽ
പഞ്ചഭൂതം - ആകാശം
നക്ഷത്ര ദേവത - അജൈകപാത്
നക്ഷത്രരൂപം - മഞ്ച
നക്ഷത്രാധിപൻ - വ്യാഴം
രാശി - കുംഭം / മീനം
രാശ്യാധിപൻ - ശനി / വ്യാഴം
രത്നം - ഇന്ദ്ര നീലം / മഞ്ഞപുഷ്യരാഗം (Blue Saphire / Yellow sapphire)

നാമ നക്ഷത്രം :-

ആദ്യ പാദം - ദേ
രണ്ടാം പാദം - ദോ
മൂന്നാം പാദം - സ
നാലാം പാദം -സി

ജപിക്കേണ്ട മന്ത്രം :- 

ഓം അജൈകപദേ നമഃ

Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്


ചതയം ജന്മ നക്ഷത്ര ചിന്ത

ചതയം ജന്മ നക്ഷത്ര ചിന്ത

മുഖം നോക്കാതെ പറയുന്നവരായും തന്റെ നയം കൊണ്ട്‌ ശത്രുക്കളെ ജയിക്കുന്നവരായും അന്ധവിശ്വാസം ഇല്ലാത്തവരായും നിസ്സാരകാര്യങ്ങളിൽ പിണങ്ങുന്നവരായും മറ്റനവധി ഗുണങ്ങൾ ഉളളവരായും പിശുക്കരായും ഭവിക്കും. സ്വതന്ത്രചിന്തയും അദ്ധ്വാനശീലവും ഉള്ളവരും പല കാര്യങ്ങളിലും അലസത ഉള്ളവരുമായിരിക്കും. ആത്യന്തിക ധീരതയുള്ള ഇവർ ശത്രുക്കളെ പരാജയപ്പെടുത്തുന്നതിൽ സമർത്ഥരായിരിക്കും. ആർക്കും സംരക്ഷണം നൽകാൻ ഇവർ സന്നദ്ധരാവും. ജീവിതത്തിന്റെ ആദ്യകാലത്ത്‌ പല ക്ലേശങ്ങളും അനുഭവിക്കേണ്ടി വരുന്ന ഇവർ ക്രമേണ അഭിവൃദ്ധി പ്രാപിക്കും. കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ടി എന്ത്‌ ത്യാഗവും സഹിക്കാൻ സന്നദ്ധരാകുകയും ചെയ്യും. ലോകപരിജ്ഞ്ഞ്ഞാനമുള്ള ഇവർ ആളെ അറിഞ്ഞ്‌ പെരുമാറുന്നതിലും സുഖദുഃഖങ്ങളെ സമചിത്തതയോടെ കാണുന്നതിലും പ്രത്യേക കഴിവ്‌ പ്രദർശിപ്പിക്കും.സ്ത്രീകൾ ദേവന്മാരേയും ഗുരുജനങ്ങളേയും ആദരിക്കുന്നതിൽ താത്പര്യം പ്രദർശിപ്പിക്കും. ഇവർ സ്വജനങ്ങളിൽ വച്ച്‌ ഏറ്റവും ഉയർന്ന പദവിയിലെത്തും. ഭർത്താവ്‌ തന്റെ എല്ലാ പ്രവർത്തനങ്ങളിലും പങ്കുചേരണമെന്ന്‌ ഇവർക്ക്‌ നിർബന്ധമാണ്‌.

ചതയം ജന്മനക്ഷത്ര ചിന്ത

ഗോത്രം - അത്രി
മൃഗം - കുതിര
വൃക്ഷം - കടമ്പ്
ഗണം - അസുരൻ
യോനി - സ്ത്രീ
പക്ഷി - മയിൽ
പഞ്ചഭൂതം - ആകാശം
നക്ഷത്ര ദേവത - വരുണൻ
നക്ഷത്രരൂപം - വൃത്തം
നക്ഷത്രാധിപൻ - രാഹു
രാശി - കുംഭം
രാശ്വാധിപൻ - ശനി
രത്നം - ഗോമേദകം ( Hessonite)

നാമം നക്ഷത്രം

ആദ്യ പാദം - ഗോ
രണ്ടാം പാദം - ദ
മൂന്നാം പാദം - ദി
നാലാം പാദം - ദു

ജപിക്കേണ്ട മന്ത്രം: 

ഓം വരുണായ നമഃ


Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്


അവിട്ടം ജന്മ നക്ഷത്ര ചിന്ത

അവിട്ടം ജന്മ നക്ഷത്ര ചിന്ത

സത്യവാദികളായും ലുബ്ധരായും ആരോടും നിർബന്ധിതരായി പെരുമാറുന്നവരായും സമ്പത്തുള്ളവരായും പുത്രന്മാർ കുറവുള്ളവരായും ഐശ്വര്യത്തിന്‌ കുറവില്ലാത്തവരായും ഭവിക്കും. കലഹങ്ങൾ ഒഴിവാക്കി സമാധാനം സ്ഥാപിക്കാൻ ഇവർ ശ്രമിക്കും. അൽപംപോലും അഹംഭാവം കാണിക്കാത്തവരാണിവർ. സാമൂഹികജീവിതം ഇഷ്ടപ്പെടുന്നതുകൊണ്ട്‌ ഇവർ എളുപ്പം സുഹൃത്തുക്കളെ സമ്പാദിക്കുന്നു.അധികാരത്തിന്‌ കീഴടങ്ങുന്നതിനുപകരം അധികാരം പ്രയോഗിക്കാനാണിവർക്കിഷ്ടം. ശാസ്ത്രീയ ചിന്താഗതി പ്രദർശിപ്പിക്കുമെങ്കിലും ഇവർ മതവിശ്വാസികളായായിരിക്കും. ജോലി ചെയ്യാനിഷ്ടപ്പെടുന്ന ഈ നക്ഷത്രക്കാർ പൂന്തോട്ടങ്ങളും മറ്റും വച്ചുപിടിപ്പിക്കുന്നത്‌ സാധാരണമാണ്‌. സ്ത്രീകൾ പൊതുവെ ഗുരുഭക്തിയുള്ളവരും ഗുണവതികളുമാണ്‌. ധാന്യവും സ്നിഗ്ദ്ധതയുമുള്ള വസ്തുക്കളും ശേഖരിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും താൽപര്യം കാണിക്കും.

 അവിട്ടം ജന്മ നക്ഷത്ര ചിന്ത

ഗോത്രം - അംഗിര
മൃഗം - നല്ലാൾ (സിംഹം)
വൃക്ഷം - വന്നി (വഹ്നി)
ഗണം - അസുരൻ
യോനി - സ്ത്രീ
പക്ഷി - മയിൽ
പഞ്ചഭൂതം - ആകാശം
നക്ഷത്ര ദേവത - വസുക്കൾ
നക്ഷത്രരൂപം - മൃദംഗം
നക്ഷത്രാധിപൻ - കുജൻ
രാശി - മകരം കുംഭം
രാശ്യാധിപൻ - ശനി
രത്നം - പവിഴം (Red coral)

നാമ നക്ഷത്രം

ആദ്യ പാദം - ഗ
രണ്ടാം ഭാഗം - ഗി
മൂന്നാംപാദം - ഗു
നാലാം പാദം - ഗേ

ജപിക്കേണ്ട മന്ത്രം :- 

ഓം വസുഭ്യോ നമഃ

Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്


തിരുവോണം ജന്മ നക്ഷത്ര ചിന്ത

തിരുവോണം ജന്മ നക്ഷത്ര ചിന്ത

സ്വപ്രയത്നംകൊണ്ട്‌ ഉപജീവനം തേടുന്നവരും ധനമുള്ളവരും സ്വഗൃഹം വെടിഞ്ഞ്‌ മാറിത്താമസിക്കുന്നവരും സുഖമായ ദാമ്പത്യജീവിതം അനുഭവിക്കുന്നവരും പണച്ചെലവുള്ളവരും സത്യം പറയുന്നവരും ബന്ധുബലം കുറവുള്ളവരും ഈശ്വരഭക്തരും ആയി ഭവിക്കും. ഇവർ പൊതുവേ സത്യസന്ധരും ക്ഷമാശീലരും ചിന്തിച്ച്‌ മാത്രം പ്രവർത്തിക്കുന്നവരുമായിരിക്കും. അക്കാരണത്താൽ ഇവർ വേണ്ടത്ര ധൈര്യം കാണിച്ചില്ലെന്നു വരും.മറ്റുള്ളവരുടെ ഉപദേശങ്ങളേക്കാളേറെ സ്വന്തം ലക്ഷ്യബോധമാണ്‌ ഇവരെ നയിക്കുന്നത്‌. മിതവ്യയം ചെയ്യുക ഇവരുടെ മുഖമുദ്രയാണ്‌. യുക്തിവിചാരവും യാഥാസ്ഥിതികതയും ഇവരിൽ ഒരേ സമയം കാണാം. ഈ നക്ഷത്രക്കാർ ഉപകാരസ്മരണ ഉള്ളവരും സന്തോഷലബ്ധികൊണ്ട്‌ അനുഗൃഹീതരുമായിരിക്കും. ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ വേഗം സുമംഗലികളാവുന്നതാണ്‌. ഇവർ കിടക്ക, തലയണ, പട്ടുവസ്ത്രം എന്നീ വസ്തുക്കളിൽ താൽപര്യം കാണിക്കും. ഇവരിൽ ഭൂരിപക്ഷവും സത്യസന്ധരും ദാനശീലരുമായിരിക്കും.

തിരുവോണം ജന്മ നക്ഷത്ര ചിന്ത :-

ഗോത്രം - വസിഷ്ഠ
മൃഗം - വാനരം
വൃക്ഷം - എരുക്ക്
ഗണം - ദേവഗണം
യോനി - പുരുഷൻ
പക്ഷി - കോഴി
പഞ്ചഭൂതം - വായു
നക്ഷത്ര ദേവത - വിഷ്ണു
നക്ഷത്രരൂപം - വാമനൻ
നക്ഷത്രാധിപൻ - ചന്ദ്രൻ
രാശി - മകരം
*രാശ്യാധിപൻ - ശനി
രത്നം- മുത്ത് (Pearl)

നാമ നക്ഷത്രം

ആദ്യ പാദം - ശി
രണ്ടാം പാദം - ശു
മൂന്നാംപാദം - ശേ
നാലാം പാദം - ശോ

ജപിക്കേണ്ട മന്ത്രം :- 

ഓം വിഷ്ണവേ നമഃ

Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്


ഉത്രാടം ജന്മ നക്ഷത്ര ചിന്ത

ഉത്രാടം ജന്മ നക്ഷത്ര ചിന്ത

സ്വപ്രയത്നംകൊണ്ട്‌ ജീവിക്കുന്നവരും നല്ല ബന്ധമുള്ളവരും സഞ്ചാരികളും അന്യദേശത്ത്‌ താമസിക്കുന്നവരും സൗന്ദര്യവും സദാചാരവും ഉള്ളവരുമായി ഭവിക്കും. എപ്പോഴും ഉൽക്കർഷേച്ഛ മുൻനിർത്തിക്കൊണ്ട്‌ പ്രവർത്തിക്കുന്ന വ്യക്തികളാണ്‌ ഈ നക്ഷത്രക്കാർ. ഒരു കാര്യത്തിൽ പ്രവേശിച്ച്‌ കഴിഞ്ഞാൽ അതിന്റെ പാരമ്യതയിൽ എത്തിച്ചേരുകയാണ്‌ ഇവരുടെ ലക്ഷ്യം. ധാരാളം സുഹൃത്തുക്കളെ ആകർഷിക്കുന്ന സ്വഭാവമുള്ള ഇവർ തങ്ങൾക്ക്‌ കിട്ടിയ സന്നാഹങ്ങളെ നന്ദിപൂർവ്വം സ്മരിക്കുന്നവരാണ്‌.ഇവർ മിതവ്യയവും ആത്മാർത്ഥതയും എല്ലാക്കാര്യങ്ങളിലും പ്രദർശിപ്പിക്കുന്നു. ഒരു കാര്യത്തിലും ഉപേക്ഷ സഹിക്കാത്ത ഇവർ സമയത്തിന്‌ വലിയ വില കൽപിക്കുന്നവരാണ്‌. സ്ത്രീകൾ സൗന്ദര്യവും വിനയവും പ്രശസ്തിയുമുള്ളവരായിരിക്കും. ഇവരെപ്പോഴും കുടുംബഭരണത്തിൽ ശ്രദ്ധിക്കുന്നത്‌ കാണാം. വീടും പരിസരവും മോടിപിടിപ്പിക്കുക ഇവരുടെ ഹോബിയാണ്‌. ഇവർക്ക്‌ എല്ലാവിധ സൗഭാഗ്യങ്ങളും കൈവരും.

 ഉത്രാടം ജന്മ നക്ഷത്ര ചിന്ത

ഗോത്രം - ക്രതു
മൃഗം - കാള
വൃക്ഷം - പ്ലാവ്
ഗണം - മനുഷ്യൻ
യോനി - പുരുഷൻ
പക്ഷി - കോഴി
പഞ്ചഭൂതം - വായു
നക്ഷത്ര ദേവത - വിശ്വ ദേവതകൾ
നക്ഷത്രരൂപം - മഞ്ച
നക്ഷത്രാധിപൻ - സൂര്യൻ
രാശി - ധനു, മകരം
രാശ്യാധിപൻ - വ്യാഴം, ശനി
രത്നം - മാണിക്യം ( Ruby )

നാമം നക്ഷത്രം

ആദ്യ പാദം - ബേ
രണ്ടാം പാദം - ബോ
മൂന്നാംപാദം - ജ
നാലാം പാദം - ജി

ജപിക്കേണ്ട മന്ത്രം :- 

ഓം വിശ്വദേവേഭ്യോ നമഃ

Note:- ഇതിൽ പറഞ്ഞിരിക്കുന്നത് പൊതുവായ ഫലങ്ങളാണ്. ജാതകം കൂടി പരിശോധിച്ച് വേണം വ്യക്തിഗതമായ ഫലങ്ങൾ ചിന്തിക്കേണ്ടത്