ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 March 2023

തറവാട്

തറവാട്

പഴയ കാലത്ത് കൂട്ടുകുടുംബ വ്യവസ്ഥയുടെ പൊതുഭവനമാണ് 
' തറവാട് ' എന്ന് അറിയപ്പെടുക. 
ഇന്ന് നമ്മൾ എല്ലാവരും വീടിനെ 'വീട്' എന്ന് പറയുന്നു, എല്ലാവരും മൂല കുടുംബത്തിനെ 'തറവാട് ' എന്ന് പറയുന്നു, എന്നാൽ പഴയ കാലത്ത് ജാതി അടിസ്ഥാനത്തിൽ വീടിനെ പല പേരുകളിൽ ആണ് വിളിച്ചിരുന്നത്, അവയിൽ ഇന്ന് പലതും വീടിൻ്റെ പര്യായമായി മാറി.(ഉദാ: ഇല്ലം, ഭവനം, കുടി,) .

വിപുലമായ കുടുംബ വ്യവസ്ഥയെയാണ് തറവാട് എന്ന് പറയുക, നായർ, കുറിച്യർ, തീയർ എന്നിവിഭാഗക്കാർ ജാതി വ്യവസ്ഥ കാലത്ത് കൂട്ടുകുടുംബമായാണ് കഴിഞ്ഞിരുന്നത്, അതിനാലാണ് അവരുടെ ഭവനങ്ങൾ തറവാട് എന്നറിയപ്പെട്ടത്. മാത്രമല്ല ഇവർക്കിടയിൽ മരുമക്കത്തായമാണ് നിലനിന്നിരുന്നത്. ഇവരുടെ കുടുംബങ്ങളിൽ സ്ത്രികൾക്ക് ആയിരുന്നു പ്രാധാന്യം. 
തറവാട്ടിലെ കുടുംബനാഥൻ
'കാർണവർ' എന്നറിയപ്പെടുന്നു. 
ഈ വിഭാഗങ്ങൾക്കിടയിൽ അനന്തരാവകാശം 
മാതൃപരമായിരുന്നു. അമ്മാത്ത് (അമ്മ വീട്) പ്രധാനമുള്ളതും തറവാടായിട്ടുള്ളതും ഈ വിഭാഗക്കാർ മാത്രമാണ്. മറ്റുള്ളവർക്ക് അച്ചൻ വീട് ആണ് പ്രധാനം.
മറ്റ് സമുദായങ്ങൾ അധികവും അന്ന് കൂട്ടുകുടുംബവ്യവസ്ഥയിൽ അല്ലകഴിഞ്ഞിരുന്നത്. അതിനാൽ തറവാട് എന്ന് പറയില്ല. അനന്തരാവകാശം പിതൃപരമായിരുന്നു, മക്കത്തായമാണ് നിലനിന്നിരുന്നത്.

 കേരളത്തിൽ തറവാട് എന്ന സമ്പ്രദായം ഉണ്ടായിരുന്നത് അതായത് കൂട്ടുകുടുംബവ്യവസ്ഥ ഉണ്ടായിരുന്നത് പ്രധാനമായും കുറിച്യർ, നായർ, തീയ്യ വിഭാഗമാണെന്ന് പറയാം, മറ്റുള്ളവർക്കിടയിൽ അപൂർവ്വമായി മാത്രമാണ് കൂട്ടുകുടുംബവ്യവസ്ഥ ഉണ്ടായിരുന്നത്.

 എന്നാൽ ബ്രാഹ്മണർ, ക്ഷത്രിയർ എന്നിവിഭാഗക്കാർ കൂട്ടുകുടുംബമായി താമസിക്കുന്ന വിപുലഭവനത്തിനെ ഒരിക്കലും തറവാട് എന്ന് പറയില്ല, ഇവരിലും താഴെയുള്ള വിഭാഗക്കാർക്കിടയിൽ മാത്രമാണ് 
 'തറവാട്' എന്ന സമ്പ്രദായം നിലനിന്നിരുന്നത്.

നമ്പൂതിരിമാർ അവരുടെ ഭവനത്തിനെ ഇല്ലം, മഠം എന്നാണ് പറയുക, ഒരിക്കലും തറവാട് എന്ന് പറഞ്ഞിരുന്നില്ല, തറവാട് എന്ന് ഇല്ലത്തിനെ പറയുന്നത് അവർ അപമാനമായാണ് കണ്ടിരുന്നത്, 
അത് അവർ എവിടെ താമസിച്ചാലും താമസിക്കുന്ന ഇടത്തിനെ ഇല്ലം എന്ന് തന്നെ പറയും, നമ്മൾ ആദ്യമെ പറഞ്ഞല്ലോ കൂട്ടുകുടുംബ വ്യവസ്ഥയിൽ മാത്രമാണ് തറവാട് എന്ന പ്രയോഗം വരുന്നത്, അതു പോലെജനിച്ച കുടുംബത്തിൽ നിന്ന് തിരിഞ്ഞ് പോയി താമസിക്കുന്നവർ പിന്നീട് മൂലകുടുംബത്തിനെ തറവാട് എന്ന് പറയാറുണ്ട്.

ജാതിവ്യവസ്ഥ കാലത്ത് ഏറ്റവും ഉയർന്ന ജാതിശ്രേണിയിൽ നിന്നിരുന്ന നമ്പൂതിരിമാരോട് മറ്റ് കീഴ്ജാതിക്കാർ സംസാരിക്കുമ്പോൾ അവരുടെ ഭവനത്തിനെ വീട് എന്നോ തറവാട് എന്നോപറയാൻ അവകാശമുണ്ടായിരുന്നില്ല. 
നായർമാർ ബ്രാഹ്മണരോട് സംസാരിക്കുമ്പോൾ അവരുടെ നായർ തറവാടിനെ 'കുപ്പാടി ' എന്നാണ് സ്വയം പറഞ്ഞിരുന്നത്. വിശ്വകർമ്മജർ 'പുര' എന്നും. ഈഴവർ 'കുടി'എന്നുമാണ് സ്വയം പറഞ്ഞിരുന്നത്.

നമ്പൂതിരി മുതൽ ആദിവാസി വരെയുള്ളവരുടെ വീടിൻ്റെ നാമങ്ങൾ പുതിയ തലമുറയുടെ അറിവിലേക്കായി എഴുതുന്നു.

പഴയഇല്ലങ്ങൾ എട്ടുകെട്ടും (മന), കോവിലകങ്ങൾ പതിനാറ് കെട്ടും (കൊട്ടാരം) ആയിരുന്നു. 
കുതിര മാളികയുടെ പതിനാറ് കെട്ടിൽ ഒരു കെട്ട് മാത്രമാണ് സഞ്ചാരികൾക്കായി തുറന്ന് കൊടുത്തിരിക്കുന്നത്. മറ്റല്ലാം കെട്ടും സുപ്രിം കോടതിയിൽ കേസ് നടക്കുന്നതിനാൽ പൂട്ടി കിടക്കാണ്,
തൃപ്പൂണിത്തുറഹിൽ പാലസ് എട്ടുകെട്ട് അടക്കം 53 ചെറു കെട്ടിട സമുച്ചയങ്ങൾ ചേർന്നതാണ്.

നമ്പൂതിരി - ഇല്ലം, മന
ക്ഷത്രിയ - കോവിലകം, കൊട്ടാരം
നായർ - തറവാട്, കുപ്പാടി
നമ്പ്യാർ - ഭവനം, മഠം
വിശ്വകർമ - പ്പുര
അയ്യർ - മഠം
നമ്പീശൻ - മഠം, പുഷ്പകം
വാര്യർ - വാരിയത്ത്, വാരിയം, മഠം
പിഷാരടി - ഷാരത്ത്, പിഷാരം, ഷാരം
മാരാർ - മാരാത്ത്
കളരികുറുപ്പ് - കളരിക്കൽ, കുറുപ്പത്ത്, 
കല്ലാറ്റ് കുറുപ്പ് - കല്ലാറ്റ്
കളരിപണിക്കർ - കളരിക്കൽ
പുഷ്പക ഉണ്ണി - പുഷ്പകം, മഠം
ചാക്യാർ - ചക്യേത്ത്, മഠം
പൊതുവാൾ - പൊതുവാട്ടിൽ
തിയ്യ- പ്പുര, തറവാട്
ഈഴവ /പുലയ - കുടി
പറയ - ചാള
കുറിച്യർ - തറവാട്, മിറ്റം
ഇരുളർ - അള
ആദിവാസി ഗോത്രം - ഊരു, ഊര്

(കൃസ്ത്യൻ മുസ്ലിം വിഭാഗം - തറവാട്, പുര, കുടി എന്ന് പറയും ) കൂടാതെ വലിയ ഭവനങ്ങൾക്ക് മേട, മാളിക, ബംഗ്ലാവ്, ഇടം എന്നും പറയും

അംബര്‍നാഥ് ക്ഷേത്രം

അംബര്‍നാഥ് ക്ഷേത്രം

ആകാശത്തേയ്ക്ക് തുറന്ന ശ്രീകോവില്‍, ഭൂമിക്കടിയില്‍ 30 പടി താഴെയുള്ള പ്രതിഷ്ഠ

കാലങ്ങള്‍ പിന്നോട്ട് ചെന്നു നോക്കിയാല്‍ വിശ്വാസങ്ങളു‌‌ടെ കാര്യത്തില്‍ അമ്പരപ്പിക്കുന്ന ചരിത്രമുള്ള നാടാണ് നമ്മുടേത്. ഒരു പക്ഷേ, ഇന്നത്തേക്കാള്‍ അധികം വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പ്രാധാന്യം അന്നുണ്ടായിരുന്നു എന്നു വേണം മനസ്സിലാക്കുവാന്‍.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള, വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പ്രാധാന്യമേറെ കല്പിക്കുന്ന നമ്മുടെ രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് അംബര്‍നാഥ് ക്ഷേത്രം. ഭാരതത്തിലെ ഏറ്റവും പുരാതനമായ ശിവക്ഷേത്രങ്ങളില്‍ ഒന്ന്. ഇന്നും മുടക്കമില്ലാതെ പൂജകള്‍ നടക്കുന്ന ദൈവ സ്ഥാനം. എന്നിങ്ങനെ വിശേഷണങ്ങള്‍ പലതുണ്ട് ഈ ക്ഷേത്രത്തിന്.

11-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം മഹാരാഷ്ട്രയില്‍ മുംബൈയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്.
പുരാതന ശിവാലയമെന്ന് പ്രാദേശികമായും അംബരേശ്വരര്‍ ക്ഷേത്രമെന്ന് വ്യാപകമായും ഇവിടം അറിയപ്പെടുന്നു. ആകാശത്തിന്‍റെ നാഥന്‍ അല്ലെങ്കില്‍ ആകാശത്തിന്റെ രാജാവ് എന്നാണ് അംബര്‍നാഥന്‍ എന്ന വാക്കിനര്‍ത്ഥം. വാല്‍ദുനി നദിയുടെ തീരത്താണ് ക്ഷേത്രമുള്ളത്.

എ.ഡി 1060 ല്‍ ശിലഹാരാ രാജാവായിരുന്ന ഛിത്രരാജ നിര്‍മ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിന് ധാരാളം ഐതിഹ്യങ്ങളുണ്ട്.
അതിലൊന്ന് പാണ്ഡവരുമായി ബന്ധപ്പെട്ടതാണ്. തങ്ങളുടെ വനവാസക്കാലത്ത് പാണ്ഡവര്‍ ഒറ്റ രാത്രികൊണ്ടാണ് ഈ വലിയ ഒരു കല്ലില്‍ നിന്നും ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്ന് അവിടെ വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നു. പതിനൊന്നാം നൂറ്റാണ്ടിന്‍റെ മധ്യകാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം പോലെ മറ്റൊരു ക്ഷേത്രം ലോകത്ത് നിര്‍മ്മിക്കപ്പെട്ടിട്ടില്ലെന്നാണ് കരുതുന്നത്. മാത്രമല്ല, പാണ്ഡവര്‍ക്ക് തങ്ങളുടെ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ സാധിക്കാത്തതിന്‍റെ തെളിവുകളാണ് ഇന്നും ക്ഷേത്രത്തിന്റെ ശ്രീകോവിലിനു മുകളിലെ പൂര്‍ത്തിയാക്കാത്ത മേല്‍ക്കൂര.
ഇതു കൂടാതെ പാണ്ഡവര്‍ കടന്നു പോയ ഒരു കിലോമീറ്റര്‍ ദൂരമുള്ള ഒരു തുരങ്കവും ഇവിടെ ഉണ്ടായിരുന്നുവത്രെ.
ഇന്നത് അടച്ചിട്ട നിലയിലാണ്.

ക്ഷേത്രത്തിന്റെ വാസ്തുവിദ്യ പ്രധാനമായും ഹേമദ്പന്തി ശൈലിയിലാണ്.
ക്ഷേത്രത്തിന്റെ പുറം ഭിത്തികൾ കറുത്ത പാറയിൽ വളരെ മനോഹരമായി കൊത്തിവച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ രണ്ട് നന്ദികൾ കാണാം.

ഗർഭ ഗൃഹ എന്ന പ്രധാന മുറിയിൽ സ്വയംഭൂ ആയ ശിവലിംഗം കാണാം. 30 പടികള്‍ ഇറങ്ങി വേണം ഈ ശ്രീകോവിലിലേക്ക് കടക്കുവാന്‍. രാജസ്ഥാനിലെ മൗണ്ട് അബുവില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ദില്‍വാര ക്ഷേത്രങ്ങളോട് സാമ്യമുള്ളതാണ് ഇതിന്‍റെ നിര്‍മ്മാണ ശൈലി എന്നാണ് കരുതപ്പെടുന്നത്.

ബ്രഹ്മാവിന്‍റെ രണ്ടു പ്രാധാന്യമുളള രൂപങ്ങള്‍ ഈ ക്ഷേത്രത്തില്‍ കാണാം.
പുറം മതിലിൽ കൊത്തിയെടുത്ത ബ്രഹ്മദേവന്റെ ഒരു മികച്ച ശിൽപവും, ശിവനും വിഷ്ണുവും ബ്രഹ്മാവും സൂര്യനും ഒരുമിച്ച് ഏകദൈവമായി ചിത്രീകരിച്ചിരിക്കുന്ന ഹരി-ഹര-പിതാമഹ-സൂര്യന്റെ അപൂർവമായ ഒരു മൂർത്തി രൂപവും ആണിവിടെ ഉള്ളത്.

മഹാശിവരാത്രിയിലും ശ്രാവണി സോമത്തിലും ശിവക്ഷേത്രം ഭക്തരെക്കൊണ്ട് നിറയും.
 മഹാശിവരാത്രിയോടനുബന്ധിച്ച് 4 ദിവസം അംബരനാഥിൽ ഒരു വലിയ മേളയുണ്ട്.
 ഇത് മഹാശിവരാത്രിക്ക് രണ്ട് ദിവസം മുമ്പ് ആരംഭിക്കുകയും മഹാശിവരാത്രി കഴിഞ്ഞ് ഒരു ദിവസം തുടരുകയും ചെയ്യുന്നു.

തോളിൽ വെള്ളം നിറച്ച മൺകലവുമായി ചുടലക്കു ചുറ്റും മൂന്നു വലം വെക്കുന്നത് കണ്ടിട്ടുണ്ടോ ?

തോളിൽ വെള്ളം നിറച്ച മൺകലവുമായി ചുടലക്കു ചുറ്റും മൂന്നു വലം വെക്കുന്നത് കണ്ടിട്ടുണ്ടോ ?

മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപെട്ടുള്ള ചടങ്ങ് ആണിത്.

 കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ ഉടനീളം ഹിന്ദുക്കൾ പാലിക്കുന്ന ചടങ്ങാണ്.

ഓരോ പ്രാവശ്യം വലം വെക്കുമ്പോളും കർമ്മം ചെയ്യിക്കുന്ന ആചാര്യൻ മൺ കലത്തിന്റെ ചുവട്ടിൽ വാക്കത്തി കൊണ്ട് കലത്തിൽ ദ്വാരം ഇടും അതിലൂടെ വെള്ളം കലത്തിൽ നിന്ന് പിന്നിലേക്ക് ഒഴുകി വീഴും.

അങ്ങിനെ മൂന്ന് പ്രദക്ഷിണം വെക്കുമ്പോൾ കലത്തിൽ മൂന്നു ദ്വാരങ്ങളിൽ കൂടി വെള്ളം പിന്നിലേക്ക് ഒഴുകി പോകും ഒടുവിൽ കലം പിന്നിലേക്ക് വലിച്ചെറിയും അത് നിലത്തു വീണു പൊട്ടി ചിതറും, ഇല്ലെങ്കിൽ പിന്നിൽ നിന്ന് കാർമികത്വം വഹിക്കുന്നയാൾ കലം തല്ലി പൊട്ടിക്കും.

ഈ ചടങ്ങ് ഹിന്ദുക്കളുടെ മൃതദേഹ സംസ്കാര ചടങ്ങിൽ നമ്മൾ കണ്ടിട്ടുണ്ട്.

അതുപോലെ ഒരാളെ അനുഗ്രഹിക്കുമ്പോൾ ഉള്ളം കൈ നെറുകയിൽ വെച്ച് അനുഗ്രഹിക്കുന്നു.

എന്നാൽ പിതൃകർമ്മങ്ങൾ ചെയ്യുമ്പോൾ ബലി തർപ്പണത്തിന് കൈ മലർത്തി പിടിച്ചുകൊണ്ട് ചെയ്യുന്നതും കാണുവാൻ സാധിക്കും.

ദേവകാര്യങ്ങൾ മുൻപിലും പിതൃ തർപ്പണം പിന്നിലും.
ഈ പിതൃക്കൾക്ക് മാത്രം എന്താണ് പിന്നിൽ സ്ഥാനം വന്നത് ?

എന്താണ് ഇതിന്റ അടിസ്ഥാനം ?

 കുണ്ഡലിനിയിൽ അഗ്നി സ്വരൂപത്തിൽ കുടികൊള്ളുന്ന ആത്മാവ് 6 പ്രധാന മർമ്മ സ്ഥാനങ്ങളിലൂടെ ആത്മചൈതന്യം മുൻപോട്ട് പ്രസരിപ്പിക്കുന്നു.

ഈ 6 സ്ഥാനങ്ങളെ യഥാക്രമം നട്ടെല്ലിന്റെ ചുവട്ടിൽ നിന്ന് മുകളിലേക്ക്

1.മൂലാധാരചക്രം 
2. സ്വാധിഷ്ഠാനചക്രം 
3. മണിപൂരകചക്രം 
4. അനാഹതചക്രം 
5. വിശുദ്ധിചക്രം 
6. ആജ്ഞാചക്രം. എന്നിങ്ങനെ യോഗികൾ നാമകരണം ചെയ്തു.

 ഈ ആറു ചക്രങ്ങളാണ് ഷഡാധാര ചക്രങ്ങൾ. യോഗ പഠിക്കുന്നവർക്ക് ഷഡാധാര ചക്രങ്ങൾ പഠിക്കാനുണ്ട്.

ഈ ആറു ചക്രങ്ങൾ ശരീരത്തും മൂർദ്ധാവിൽ സഹസ്രാരപത്മം എന്ന മോക്ഷസ്ഥാനവും.
അതിൽ മോക്ഷസ്ഥാനമായ സഹസ്രാരപത്മത്തിന് മുൻപുള്ള വിശുദ്ധി സ്ഥാനത്തിനോട്‌ ചേർന്നുള്ള തോളിൽ ആയിരിക്കും മൺകലത്തിൽ വെള്ളം നിറച്ചു വെക്കുക..

 ആണായാലും പെണ്ണായാലും ശരീരത്തിൽ നിന്ന് ആത്മചൈതന്യം ഈ ആറു ചക്രങ്ങളിലൂടെ മുൻപോട്ട് പ്രസരിക്കുന്നതിനാൽ പിതൃദേവതകൾ എപ്പോഴും പിന്നിൽ വന്നു നില്കുന്നു എന്നാണ് വിശ്വാസം.

വെളിച്ചം മുൻപോട്ട് അടിക്കുമ്പോൾ നിഴൽ പിന്നിലേക്ക് മാറുന്നത് പോലെ 

അതുകൊണ്ടാണ് പിതൃക്കൾക്ക് പിന്നിലൂടെ ജല തർപ്പണം ചെയ്യുന്നതും ഈ ആചാരം തലമുറകൾ പിന്തുടരുന്നതും

"പടിയാറും കടന്നവിടെ ചെല്ലുമ്പോൾ ശിവനെ കാണാകും ശിവശംഭോ.."

ഈ ആറു പടികളും കടന്നു മൂർദ്ധാവിൽ കുടി കൊള്ളുന്ന സഹസ്രാര പത്മവും കടന്നാൽ പിന്നെ മോക്ഷം എന്നാണ് അർഥം.

യോഗികൾ കുണ്ഡലിനിയിൽ നിന്നും ജീവാത്മാവിനെ ഷഡാധാരങ്ങളിലൂടെ ഉയർത്തി സഹസ്രാരപത്മത്തിലൂടെ ജീവൻ വെടിഞ്ഞു സമാധിയാകുന്നു.

അതുകൊണ്ട് സമാധി ആകുന്നവർക്ക് ഈ ചടങ്ങ് ചെയ്യാറില്ല.


കൃഷ്ണന്റെ ജീവിതവുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ചില സ്ഥലങ്ങൾ

കൃഷ്ണന്റെ ജീവിതവുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ചില സ്ഥലങ്ങൾ

01. വൃന്ദാവനം
 
ഭഗവാന്‍ ശ്രീകൃഷ്ണന്‍ ബാല്യകാലം ചെലവഴിച്ച നഗരം എന്ന നിലയില്‍ ഹിന്ദുമത വിശ്വാസികളുടെ പൂജനീയ സ്ഥലമാണ് വൃന്ദാവനം.
രാധാകൃഷ്ണ പ്രണയത്തിന് വേദിയാകാന്‍ ഭാഗ്യം ലഭിച്ച വൃന്ദാവന്‍ സ്‌നേഹത്തിന്റെ പ്രതീകം എന്ന നിലയിലാണ് ലോകത്തിന് മുമ്ബില്‍ നില്‍ക്കുന്നത്.

02. നിധിവനം

ഭഗവാന്‍ ശ്രീകൃഷ്ണന്റെ നാള്‍ മുതല്‍ വൃന്ദാവനത്തില്‍ ഉണ്ടെന്ന് വിശ്വസിക്കുന്ന മനോഹര ഉദ്യാനങ്ങളാണ് സേവ കുഞ്ജും നിധിവനവും. രാധയും മറ്റ് ഗോപികമാരുമായി ചേര്‍ന്ന് ശ്രീകൃഷ്ണന്‍ രാസലീലകള്‍ ആടിയത് സേവ കുഞ്ജിലാണന്നാണ് വിശ്വാസം. ഉദ്യാനത്തിനകത്ത് ഒരു ചെറിയ ക്ഷേത്രമുണ്ട്. ഈ ക്ഷേത്രം രാധയ്ക്കും കൃഷ്ണനും വേണ്ടിയുള്ളതാണ്.

03. മഥുര

മഥുരയിലെ ഏത് കാഴ്ചക്കെട്ടുകള്‍ക്കും ശ്രീകൃഷ്ണനുമായി ഏതെങ്കിലും വിധത്തിലുള്ള ബന്ധം കാണും. കല്‍തുറുങ്കില്‍ പിറവിയെടുത്ത ജഗന്നാഥന്റെ ജന്മസ്ഥാനത്ത് ഇന്നൊരു ക്ഷേത്രമാണുള്ളത്, ശ്രീകൃഷ്ണ ജന്മഭൂമിക്ഷേത്രം. നിഷ്ഠൂരനും തന്റെ മാതൃസഹോദരനുമായ കംസനെ വകവരുത്തിയതിന് ശേഷം അല്പസമയം വിശ്രമിക്കാന്‍ തിരഞ്ഞെടുത്ത സ്ഥലം എന്ന നിലയില്‍ പ്രസിദ്ധമാണ് വിശ്രംഘട്ട്.

04. രംഗ് ഭൂമി
 
ശ്രീകൃഷ്ണന്‍ തന്റെ മാതുലനായ കംസനുമായി ദ്വന്ദ്വയുദ്ധത്തിലേര്‍പ്പെട്ട സ്ഥലമാണ് രംഗ് ഭൂമി. കംസനെ വധിച്ച്‌ യുദ്ധം ജയിച്ച കൃഷ്ണന്‍ , കംസന്റെ തടവറയിലായിരുന്ന തന്റെ മാതാപിതാക്കളെ മോചിപ്പിച്ചു. ഇവരോടൊപ്പം തടവിലായിരുന്ന പിതാമഹന്‍ ഉഗ്രസേനനെ മോചിപ്പിക്കുകയും ദ്വാരകയുടെ സിംഹാസനം അദ്ദേഹത്തിന് തിരികെ നല്‍കുകയും ചെയ്തു എന്നാണ് ഐതിഹ്യം.

05. വിശ്രംഘട്ട്
 
മഥുരപട്ടണത്തിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ദേവാലയങ്ങളില്‍ അധികവും വിശ്രംഘട്ടിലും അതിന് ചുറ്റുവട്ടത്തുമാണ്. ഇവിടത്തെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന പടിക്കെട്ടും ഇത് തന്നെയാണ്. കംസനെ വധിച്ച ശേഷം കൃഷ്ണന്‍ അല്പസമയം ധ്യാനനിരതനായി ഇവിടെ ഇരുന്നിട്ടുണ്ട് എന്നാണ് വിശ്വാസം.

06. ദ്വാരക
 
ദ്വാരകാധീശനായ ശ്രീകൃഷ്ണനെയും അദ്ദേഹത്തിന്റെ രാജധാനിയായ ദ്വാരകയെയും കുറിച്ച്‌ കേള്‍ക്കാത്തവരോ ഒരിക്കലെങ്കിലും അവിടെയെത്താന്‍ ആഗ്രഹിക്കാത്തവരോ കാണുമോ? സംസ്‌കൃത സാഹിത്യങ്ങളില്‍ നിന്നുള്ള പരാമര്‍ശങ്ങള്‍ പ്രകാരം ഏഴ് പൗരാണിക നഗരങ്ങളിലൊന്നാണ് ദ്വാരക. ചതുര്‍ധാമങ്ങളിലും സപ്തപുരികളിലും ഉള്‍പ്പെടുന്ന നഗരം കൂടിയാണ് ദ്വാരക. വത സാഹിത്യങ്ങളില്‍ നിന്നുള്ള പരാമര്‍ശങ്ങള്‍ പ്രകാരം ഏഴ് പൗരാണിക നഗരങ്ങളിലൊന്നാണ് ദ്വാരക. ചതുര്‍ധാമങ്ങളിലും സപ്തപുരികളിലും ഉള്‍പ്പെടുന്ന നഗരം കൂടിയാണ് ദ്വാരക.

07. ഗോവര്‍ദ്ധന്‍

മഥുരയ്ക്കടുത്താണ് പ്രശസ്തമായ ഹിന്ദു തീര്‍ത്ഥാടന കേന്ദ്രമായ ഗോവര്‍ദ്ധന്‍. ഗോവര്‍ദ്ധനവുമായി ബന്ധപ്പെട്ട നിരവധി പുരാണകഥകളുണ്ട്. ശ്രീകൃഷ്ണ ലീലകള്‍ക്കായി സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിവന്ന പര്‍വ്വതമാണ് ഗോവര്‍ദ്ധനഗിരി എന്ന് പറയപ്പെടുന്നു. കനത്ത മഴപെയ്യുന്ന കാലത്ത് ശ്രീകൃഷ്ണന്‍ ഏഴുദിവസം ഗോവര്‍ദ്ധന പര്‍വ്വതത്തെ കൈകളിലുയര്‍ത്തി നിര്‍ത്തി എന്നാണ് ഐതിഹ്യം.

08. രാധാകുണ്ട്

കാളയുടെ രൂപത്തില്‍ വന്ന അസിത എന്നുപേരുളള അസുരനെ കൊലപ്പെടുത്തിയ കൃഷ്ണനോട് ഭാരതത്തിലെ പുണ്യനദികളില്‍ പോയി കൈകഴുകി പാപമോചിതനാകാന്‍ രാധ ആവശ്യപ്പെട്ടു. എന്നാല്‍ ഇതുകേട്ട് ചിരിച്ച കൃഷ്ണന്‍ കാല്‍ അമര്‍ത്തിച്ചവിട്ടിയ സ്ഥലത്ത് ഉണ്ടായ ഉറവയാണ് രാധാകുണ്ട്. പുണ്യനദികളിലെ ജലം ഇവിടെ എത്തിയെന്നാണ് വിശ്വാസം.

09. കുരുക്ഷേത്ര
 
കുരുക്ഷേത്രയുടെ അര്‍ത്ഥം ധര്‍മ്മ ഭൂമി എന്നാണ്. ചരിത്രവും പുരാണവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് കുരുക്ഷേത്ര വിനോദ സഞ്ചാരം. മഹാഭാരതത്തിലെ പാണ്ഡവരും കൗരവരും തമ്മില്‍ ചരിത്ര പ്രസിദ്ധമായ യുദ്ധം നടന്നത് കുരുക്ഷേത്രയില്‍ വച്ചാണ്. ഇതേ ഭൂമിയില്‍ വച്ചു തന്നെയാണ് ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനന് ഭഗവദ് ഗീത ഉപദേശിച്ച്‌ കൊടുത്തതും.

10. ഗോകുല്‍
 
മഥുരയില്‍ നിന്ന് 15 കിലോമീറ്റര്‍ മാറിയാണ് ഗോകുല്‍ സ്ഥിതി ചെയ്യുന്നത്. കൃഷ്ണന്‍ കുട്ടിക്കാലം ചെലവഴിച്ച ഗോകുലം ഇവിടെയാണെന്നാണ് വിശ്വാസം.