ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 April 2021

നാഗ സന്യാസിയിലേക്കുള്ള യാത്ര

നാഗ സന്യാസിയിലേക്കുള്ള യാത്ര

1. ഒരാൾക്ക് അതിനുള്ള താല്പര്യം വന്നു കഴിഞ്ഞാൽ 13 അഘാടകൾ ആണ് ഉള്ളത്. അതിൽ ഏതെങ്കിലും ഒന്നിനെ സമീപിക്കണം.

2. ആ വ്യക്തിയെ കുറിച്ച് വളരെ വിശദമായി അന്വേഷണം അഘാടകൾ നടത്തും. അർഹത ഉള്ള ആളാണെന്നു കണ്ടാൽ മാത്രം പ്രവേശന അനുമതി നൽകും. അതായത് ആർക്കും നാഗ സന്യാസി ആവാൻ സാധിക്കില്ല.

3. ഈ വെക്തി വ്യതിചലിക്കാതെ ബ്രഹ്മചര്യം, രാഷ്ട്രത്തിന് വേണ്ടി ചെയ്യുന്ന രാഷ്ട്ര ദാനം പ്രഥമമായി അംഗീകരിക്കണം.

4. ബ്രഹ്മചാരി എന്ന തസ്തികയിൽ ഇങ്ങനെ ആറ് മുതൽ പന്ത്രണ്ട് വർഷം വരെ അഘാടയിൽ തുടരണം

5. ഇത് പൂർത്തിയായാൽ വെക്തി തയ്യാറായി എന്ന് ഗുരുവിന് തോന്നിയാൽ അവനവനു വേണ്ടി പിണ്ഡതർപ്പണം നടത്തണം.. അതായത് മരിച്ചെന്നു സങ്കല്പിച്ച് ബലി ഇടണം സ്വയം. ദേഹം ഉപേക്ഷിച്ചു..

6. അതിന് ശേഷം കുംഭ സ്നാനം നടത്തി മന്ത്ര ദീക്ഷ 

7. അടുത്ത ഘട്ടം മഹാപുരുഷൻ എന്നതാണ്. മഹാപുരുഷൻ രുദ്രാക്ഷവും കാവിയും ജമന്തി പൂക്കളും അണിഞ്ഞു , ദേഹത്ത് ഭസ്മവും പൂശിയാണ് അഘാടകളിൽ കാണപ്പെടുക.

8. മഹാപുരുഷനായി പൂർണത ലഭിചെന്ന് ഗുരുവിനു ബോധ്യമായാൽ അവധൂതൻ എന്ന ആശ്രമത്തിലേക്കു നാഗസന്യാസി നീങ്ങും. തല മുണ്ഡനം ചെയ്തു വീണ്ടും പിണ്ഡ തർപ്പണം നടത്തും. അവധൂതൻ വസ്ത്രങ്ങൾ അടക്കം എല്ലാം ത്യജിക്കണം..

9. അവധൂതർ അഘാടകൾ ഉപേക്ഷിച്ചു ഹിമാലയ സാനുക്കളിൽ തപസ്സിൽ തുടരും. കൊടും തണുപ്പിൽ വസ്ത്രങ്ങൾ ഒന്നുമില്ലാതെ തപസ്സിലാണ് പിന്നീട്.. ഹിമാലയ സാനുക്കളിലെ പച്ചമരുന്നിലൊക്കെയാണ് ജീവൻ നിലനിർത്തുന്നത്.  കുംഭ മേളക്ക് മാത്രമാണ് അവർ ജനമധ്യത്തിലേക്കു ഇറങ്ങുക. അത്‌ കഴിഞ്ഞാൽ നിങ്ങളെ അവരെ കാണുകയുമില്ല.. ഒരു സാധാരണ മനുഷ്യന് ജീവിക്കാൻ സാധിക്കാത്ത കൊടും തണുപ്പുള്ള ജീവിത സാഹചര്യങ്ങളിൽ അവർ വീണ്ടും പോവുന്നു....

അതാണ് പ്രതേകതയും.. ഇവിടെ കുംഭമേളയ്ക്ക് ഉള്ള സമയം ആണെന്നു കലണ്ടറിൽ നോക്കി ഹിമാലയം ഇറങ്ങി വരുന്നതല്ല ഇവർ ആരും.. അവർ തന്നെ കാലം കണക്ക് കൂട്ടി 12 വർഷം കൂടുമ്പോൾ മല ഇറങ്ങി വരുന്നതാണ്..

10.ധർമത്തിന്, രാഷ്ട്രത്തിന്, ഒരു പ്രതിസന്ധി വന്നാൽ അവർ തങ്ങളുടെ തപോ ശക്തി കൊണ്ടും, ആയുധങ്ങൾ കൊണ്ടും കർമ്മ നിരതർ ആവും എന്നതാണ് ഇവരുടെ പ്രതേകതയായി പറയുന്നത്.

13 April 2021

സൂര്യനും വിഷുവും

സൂര്യനും വിഷുവും

ഓരോ ഹൈന്ദവാഘോഷങ്ങളും  അനുഷ്ഠാനങ്ങളും  മോക്ഷപ്രാപ്തിയിലേക്ക് മനുഷ്യനെ പാകപ്പെടുന്നു. പുരാണാധിഷ്ഠിതമാണ് അവയുടെ അന്തര്‍ധാരകള്‍. ആഘോഷങ്ങങ്ങളുടെ ആധ്യാത്മിക പ്രാധാന്യം
മറക്കുമ്പോഴത് ആഡംബരത്തിലേക്ക് വഴിമാറും. തലമുറകള്‍ പിന്നിടുമ്പോള്‍ അതിന്റെ അന്ത:സത്ത നഷ്ടപ്പെട്ടുകൊണ്ടേയിരിക്കും. പുരാണേതിഹാസങ്ങളുമായി  അഭേദ്യബന്ധമുണ്ട് കേരളത്തിന്റെ തനത് ആഘോഷങ്ങള്‍ക്കും. അവയുടെ പ്രസക്തിയറ്റു പോകാനിടവരരുത്. അറിഞ്ഞിരിക്കണം നമ്മളതിന്റെ പുരാവൃത്തങ്ങള്‍. പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുകയും വേണം.

പ്രകൃതിയും മനുഷ്യനും പരസ്പരപൂരകങ്ങളാകുന്ന വിഷുവെത്താന്‍ ഇനി ഏറെ നാളില്ല. മീനം രാശിയില്‍ നിന്ന് മേടരാശിയിലേക്ക് സൂര്യന്‍ കടക്കുന്ന ദിവസമാണ് വിഷു. വസന്തഋതുവിലെത്തുന്ന ഈ ആഘോഷത്തിന് വസന്തവിഷുവെന്നും പേരുണ്ട്. കൊന്നയും കാര്‍ഷികോല്പന്നങ്ങളും, അലങ്കരിച്ച കൃഷ്ണവിഗ്രഹങ്ങളുമൊരുക്കി, കൈനീട്ടം നല്‍കി, സദ്യയുണ്ട് മതിമറന്നാഘോഷിക്കുന്ന വിഷുനാളില്‍ സൂര്യാരാധനയ്ക്കുള്ള  പ്രാധാന്യം മറക്കരുത്.

പുതുവത്സരദിനമെന്ന സവിശേഷതയുള്ള വിഷുവിന്റെ പുരാവൃത്തങ്ങള്‍ സൂര്യാരാധനയുമായി ബന്ധപ്പെട്ടതാണ്. കൊയ്ത്തുകഴിഞ്ഞ് നിറസമൃദ്ധിയില്‍ കര്‍ഷകര്‍ ആഹ്ലാദചിത്തരായി സൂര്യനെ ഭക്ത്യാദരം പ്രണമിക്കേണ്ട  ദിനം കൂടിയാകുന്നു വിഷു. സര്‍വചരാചരങ്ങളിലും നിറയുന്ന  ചൈതന്യമാണ് സൂര്യന്‍. സമൃദ്ധിയുടെ, ആരോഗ്യത്തിന്റെ ദേവന്‍.

നവഗ്രഹങ്ങളുടെ നാഥന്‍. പ്രഭാതസൂര്യനെ വാമനനായി സങ്കല്പിക്കണം. പ്രദോഷസൂര്യന്‍ വരുണനായും.മേടരാശിയിലാണ് സൂര്യന്‍ ഉച്ചസ്ഥായിയിലെത്തുന്നത്. മേടസംക്രമനാളില്‍ പുലര്‍ച്ചെയുണര്‍ന്ന് ആളുകള്‍, പ്രകൃതിക്ക് സൂര്യന്റെ ദാനമായ പൂക്കളും പഴങ്ങളും വെച്ച് കണിയൊരുക്കുന്നു. കുടുംബാംഗങ്ങളെല്ലാം കണി കണ്ട ശേഷം കണി പുറത്തേക്കെടുത്ത് സൂര്യദര്‍ശനത്തായി വെയ്ക്കണമെന്നാണ് പറയപ്പെടുന്നത്. സൂര്യതേജസ്സിന്റെ പ്രതീകമത്രേ കണിക്കൊന്നകള്‍.

ആത്മീയമായൊരു ബന്ധം മനുഷ്യനും സൂര്യനുമിടയിലുണ്ട്. ബ്രഹ്മത്തിന്റെ കാണാവുന്ന രൂപമെന്ന സങ്കല്പത്തില്‍ പൗരാണിക കാലം മുതല്‍ സൂര്യഭഗവാനെ മനുഷ്യന്‍ ആരാധിച്ചു പോന്നു.സൂര്യനെ വാഴ്ത്തുന്ന മന്ത്രങ്ങളാല്‍ സമൃദ്ധമാണ് ഋഗ്വേദം. അവയില്‍ പരമപ്രധാനം  ഗായത്രീമന്ത്രം. ജീവിത സംഘര്‍ഷങ്ങളെ നിര്‍വീര്യമാക്കാന്‍ സൂര്യാരാധന കൊണ്ട്  സാധിക്കും. രാവിലെയുള്ള സൂര്യരാധന ഊര്‍ജദായകമാണ്. ആലസ്യമകന്ന് പ്രസരിപ്പ് ലഭിക്കാന്‍ ഉദയസൂര്യനെ പ്രാര്‍ഥിക്കുക.

നിത്യജീവിതത്തിലും സൂര്യന്റെ സ്വാധീനം ഏറെയാണ്. സമയം ചിട്ടപ്പെടുത്തുന്നത്  ഉദയാസ്തമയങ്ങളെ ആധാരമാക്കി. കര്‍ഷകര്‍ കൃഷിയിറക്കുന്ന ഞാറ്റുവേലയ്ക്കുമുണ്ട് സൂര്യനുമായി അഭേദ്യ ബന്ധം.

5 April 2021

ഹനുമാൻ ഭജനം

ഹനുമാൻ ഭജനം

നമോ ആഞ്ജനേയം
നമോ ദിവ്യകായം
നമോ വായുപുത്രം
നമോ സൂര്യമിത്രം
നമോ നിഖിലരക്ഷാകരം
രുദ്രരൂപം നമോ
മാരുതിം രാമദൂതം നമാമി .

നമോ വാനരേശം
നമോ ദിവ്യഭാസം
നമോ വജ്രദേഹം
നമോ ബ്രഹ്മതേജം
നമോ ശത്രുസംഹാരകം
വജ്രകായം നമോ
മാരുതീം രാമദൂതം നമാമി

ശ്രീ ആഞ്ജനേയം നമസ്തേ
പ്രസന്നാഞ്ജനേയം നമസ്തേ

നമോ വാനരേന്ത്രം
നമോ വിശ്വപാലം
നമോ വിശ്വമോദം
നമോ ദേവശൂരം
നമോ ഗഗന സഞ്ചാരിതം
പവനത നയം
നമോ മാരുതിം
രാമദൂതം നമാമി .

നമോ രാമദാസം
നമോ ഭക്തപാലം
നമോ ജശ്വരാംശം
നമോ ലോകവീരം
നമോ ഭക്തചിന്താമണിം
ഗതാപാണിം നമോ
മാരുതിം രാമദൂതം നമാമി .

ശ്രീ ആഞ്ജനേയം നമസ്തേ
പ്രസന്നാഞ്ജനേയം നമസ്തേ

നമോ പാപനാശം
നമോ സുപ്രകാശം
നമോ വേദസാരം
നമോ നിർവികാരം
നമോ നിഖില സംപൂജിതം
ദേവശ്രേഷ്ഠം നമോ
മാരുതിം രാമദൂതം നമാമി .

നമോ കാമരൂപം
നമോ രൗദ്രരൂപം
നമോ വായുതനയം
നമോ വാനരാക്രം
നമോ ഭക്ത വരതാരം
ആത്മ വാസം നമോ
മാരുതിം രാമദൂതം നമാമി

ശ്രീ ആഞ്ജനേയം നമസ്തേ
പ്രസന്നാഞ്ജനേയം നമസ്തേ

നമോ രമ്യ നാമം
നമോ ഭവ -പുനീതം
നമോ ചിരജീവം
നമോ വിശ്വപൂജ്യം
നമോ ശത്രുനാശന
കരം ദീരരൂപം നമോ
മാരുതിം രാമദൂതം നമാമി .

നമോ ദേവ വേദം
നമോ ഭക്തരക്നം
നമോ അഭയവരദം
നമോ പഞ്ചവദനം
നമോ ശുബക്കി
ശുഭമംഗളം നമോ
മാരുതിം രാമദൂതം നമാമി.

ശ്രീ ആഞ്ജനേയം നമസ്തേ
പ്രസന്നാഞ്ജനേയം നമസ്തേ

തിരുനീലകണ്ഠ കീർത്തനം

തിരുനീലകണ്ഠ കീർത്തനം

പാലാഴിവാസാനാം പത്മനാഭനും
കൈലാസവാസനാം ശങ്കരനും

ദേവകൾ തൻ അഴലകറ്റാനായീ
ബ്രാഹ്മാദിദേവകളുമൊരുമിച്ച്

മന്ദരപർവ്വതമാം കടക്കോലിൽ
വാസുകീനാഗത്തെ പാശമാക്കി

പാൽക്കടൽ കടയുന്ന നേരത്ത്
വമിച്ചല്ലോ ഭൂലോകത്തെയും
ഭസ്മമാക്കും കാളകൂടവിഷം

മുരാരി മാരാരിയെ നോക്കിയപ്പോൾ
കൈകുമ്പിളിലാക്കി പാനം ചെയ്തല്ലോ
ശങ്കരനാ കാളകൂടവിഷം..

ഉദരത്തിൽ താഴാകെയെന്നു ചൊല്ലീ
കണ്ഠത്തിൽ മന്ത്രത്താൽ തടഞ്ഞു പരമേശ്വരീ

പുറമേ വമിയ്ക്കായ്കയെന്നു ചൊല്ലീ
മന്ത്രത്താൽ  തടഞ്ഞല്ലോ മുകുന്ദനും

കാളകൂടം ഉറഞ്ഞൊരു കണ്ഠം നീലകണ്ഠമായീ
സ്വാമീ നീലകണ്ഠനുമായീ.

വിഷത്തിൻ കാഠിന്യം കുറയ്ക്കുവാനായീ
പ്രാർത്ഥനയോടെ കഴിഞ്ഞു ദേവകളും

ഓം നമഃ ശിവായ ഓം നമഃ ശിവായ
ഓം നമഃ ശിവായ ഓം നമഃ ശിവായ
ഓം നമഃ ശിവായ ഓം നമഃ ശിവായ

ശിവകീർത്തനം

ശിവകീർത്തനം

ശ്രീ മഹാദേവാ തൃപ്പാദം നമിക്കുന്നുപഞ്ചാക്ഷരീ
മന്ത്രനാമം ജപിക്കുന്നു
തിങ്കൾ കലാധരാ പാർവ്വതീവല്ലഭാ തൃപ്പാദദർശനം ഏകൂ മഹേശ്വരാ.......

പന്നഗഭൂഷണാ  കിന്നര സേവിത നന്ദീശ്വര പ്രമുഖായ നമോ നമ:
മന്ദാരപുഷ്പ പ്രിയായ നമോ നമ:
മൃത്യുഞ്ജയാ! മഹാദേവാ നമോ നമ:

ശ്രീ മഹാദേവാ ,
ശ്രീ നീലകണ്ഠായ  വിഷഹാരിണേ നമ:
ഭൂതഗണേശ്വര
നാഥായ തേ നമ:

ഭക്തപ്രിയായ പരമേശ്വരായതേ
വിശ്വേശ്വരായ  ശിവായ 'നമോ നമ:

തിരുമുടി ജഡയിൽ ഗംഗയെ ചൂടിയ
ഗംഗാധരാ മഹാദേവാ
നമോ .നമ:

ശക്തിയാം ദേവിക്കു പാതിമെയ്യേകിയ
അർദ്ധനാരീശ്വര ദേവാ നമോ നമ:

രുദ്രായ ശാന്തായ
വൃഷഭേശ്വരായ തേ
കാലാന്തകായാ  കരുണാനിധേ നമ :

കണ്ണടച്ചെപ്പോഴും ധ്യാനിച്ചിരിക്കലും,
ചാരത്തണയുന്ന ഭക്തൻ്റെ ഇംഗിതം ജ്ഞാനമാം
തൃക്കണ്ണാൽ തിരിച്ചറിഞ്ഞേകുന്ന
അന്നദാനപ്രഭോ - നിത്യം നമോ നമ:  

ശിവകീർത്തനം

ശിവകീർത്തനം

ഉരഗമാല്യഭൂഷിതാ!
വൃഷഭവാഹനാ! ശിവാ!
അചല! പാർവ്വതീശ! നി-
ന്നടിതൊഴുന്നു ഞാനിതാ!

ചുടലഭസ്മലേപിതാ!
മദനനിഗ്രഹാ! പരാ!
അമര! ചന്ദ്രശേഖരാ!
തുണയെനിക്കു നീ സദാ!

കളഭചർമ്മധാരകാ!
സകലലോകനായകാ!
അനലനേത്ര! ശങ്കരാ!
ദുരിതനാശകാ!തൊഴാം!

തടിനിയേന്തിടും ശിര-
സ്സതിലൊളിക്കു ചന്ദ്രികാ-
സ്മിതമണിഞ്ഞ ശർവ്വ! നി-
ന്നരികിലെന്നെ ചേർക്കണേ!

പരമഭക്തിയോടെ ഞാൻ
വ്രതമെടുത്തിടാം ശിവാ!
സദയമേകണേ ഭവാ!
വരമെനിക്കു നീ മുദാ!

പശുപതേ! ജപിച്ചിടാം,
നമഃശിവായ ഞാൻ സദാ!
സകലപാപനാശകാ!
കൃപതരേണമേ,യജാ!

ശിവ!ശിവാ! ശുഭംകരാ!
ഹര!ഹരാ! നിരാമയാ!
മൃതിതടുക്കണേ! ഹരാ!
യമനുകാലനാം പരാ!

തവപദം മുകർന്നിടാ-
നടിയനിന്നു കൂവള-
ത്തിലകണക്കെ വീണിതാ!
തവകടാക്ഷമേകണേ...

ശിവകീർത്തനം

ശിവകീർത്തനം

തളിതോറും ഒളിതൂകും കനിവിൻ വിളക്കേ
തെളിയേണേ ഞാൻ നിൻ പൊൻ‌കിരണങ്ങളേൽ‌ക്കേ...

മൃത്യുജ്ഞയ നൃത്തോത്സുക രത്നോജ്വലപാണേ
മുക്തിപ്രദ ഭക്തപ്രിയ പരമേശ്വര പാഹി
ശ്രീപരമേശ്വര പാഹി....

അമൃതും വിഷവും ചേരും ശ്രീനീലകണ്‌ഠാ
അണിയും തീയും നീരും നീ ശൈലകാന്താ....

സുഖവും ദുഃഖവുമെല്ലാം ഒരു പോലെതാങ്ങാൻ
സകലേശാ കൃപയെന്നിൽ ചൊരിയേണമെന്നും
നീ കനിയേണെയെന്നും....

മടിയാതുടലും‌പാ‍തി നൽകുന്ന രുദ്രാ
യമനെപ്പോലുംവെല്ലും
ശ്രീ മഹാശംഭോ...

ഇഹവും പരവും എന്റെ തുണയായി തീരാൻ
പരമേശ്വര പദയുഗ്മം പണിയുന്നു എന്നും
ഞാൻ പണിയുന്നു എന്നും

തളിതോറും ഒളിതൂകും കനിവിൻ വിളക്കേ
തെളിയേണേ ഞാൻ നിൻ പൊൻ‌കിരണങ്ങളേൽ‌ക്കേ
മൃത്യുഞ്ജയ നൃത്തോത്സുക രത്നോജ്വലപാണേ
മുക്തിപ്രദ ഭക്തപ്രിയ പരമേശ്വര പാഹി
ശ്രീപരമേശ്വര പാഹി

ശിവസ്തുതി

ശിവസ്തുതി

ശംഭോമഹാദേവ ശംഭോകൃപാകരാ‍
കൈലാസ ഗിരിവാസ വിശ്വനാഥാ
വന്നെഴുന്നള്ളുകീ കലികാല ഭൂവിതിൽ
നിന്നുഗ്രതാണ്ഡവ നൃത്തമാടൂ.....

ഹരഹര മഹാദേവ ഓംകാരമൂർത്തേ
സകലനരദുരിതഹര ശരണം പ്രപദ്യേ
ഹരഹര മഹാദേവ ഓംകാരമൂർത്തേ
സകലഭവദുരിതഹര ശരണം പ്രപദ്യേ.....

ഇരുളും മനസ്സുകൾ കലിതുള്ളിയാടുമീ
ചുടലക്കളങ്ങളിൽ ചുവടുവയ്‌ക്കൂ
ഇളകും ഉടുക്കിന്റെ ഡും ഡും രവത്തിലീ
ഘോരാട്ടഹാസങ്ങൾ മുങ്ങിടട്ടേ,
ഘോരാട്ടഹാസങ്ങൾ മുങ്ങിടട്ടേ.......

ഹരഹര മഹാദേവ ഓംകാരമൂർത്തേ
സകലനരദുരിതഹര ശരണം പ്രപദ്യേ
ഹരഹര മഹാദേവ ഓംകാരമൂർത്തേ
സകലഭവദുരിതഹര ശരണം പ്രപദ്യേ....

എരിയട്ടെ ഭൂമിയെ കുരുതിക്കു നൽകുമീ
കുടിലമദോന്മത്ത ജല്പിതങ്ങൾ

സമയമായ് തൃക്കൺതുറക്കുക ചാമ്പലായ്
പൊലിയട്ടെയെല്ലാം നിൻ കോപാഗ്നിയിൽ,
പൊലിയട്ടെയെല്ലാം നിൻ കോപാഗ്നിയിൽ....

ജടയഴിച്ചാടു നീ തുടികൊട്ടിയാടു നീ
ഉടലുറഞ്ഞാടു നീ ഉഗ്രമൂർത്തേ...

കലിതുള്ളിയാടുനീ കൺ‌തുറന്നാടു നീ
മതിമറന്നാടു നീ നടനമൂർത്തേ
മതിമറന്നാടു നീ നടനമൂർത്തേ.....

ഹരഹര മഹാദേവ ഓംകാരമൂർത്തേ
സകലനരദുരിതഹര ശരണം പ്രപദ്യേ,
ഹരഹര മഹാദേവ ഓംകാരമൂർത്തേ
സകലഭവദുരിതഹര ശരണം പ്രപദ്യേ!

ശംഭോമഹാദേവ ശംഭോകൃപാകരാ‍
കൈലാസ ഗിരിവാസ വിശ്വനാഥാ
വന്നെഴുന്നള്ളുകീ കലികാല ഭൂവിതിൽ
നിന്നുഗ്രതാണ്ഡവ നൃത്തമാടൂ !

ഹരഹര മഹാദേവ ഓംകാരമൂർത്തേ
സകലനരദുരിതഹര ശരണം പ്രപദ്യേ
ഹരഹര മഹാദേവ ഓംകാരമൂർത്തേ
സകലഭവദുരിതഹര ശരണം പ്രപദ്യേ....

ശ്രീ ഗണേശാഷ്ടകം

ശ്രീ ഗണേശാഷ്ടകം

ഏകദന്തം മഹാകായം തപ്ത കാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം. 1.

മൗഞ്ജീ കൃഷ്ണാജിനധരം നാഗ യജ്ഞോപ വീതിനം
ബാലേന്ദു വിലാസന്മൗലിം വന്ദേഹം ഗണനായകം. 2.

അംബികാ ഹൃദയാനന്ദം മാതൃഭിഃപരിപാലിതം
ഭക്തപ്രിയം മദോന്മത്തം വന്ദേഹം ഗണനായകം. 3.

ചിത്ര രത്ന വിചിത്രാംഗം ചിത്രമാലാ വിഭൂഷിതം
ചിത്രാംബര ധരം ദേവം വന്ദേഹം ഗണനായകം. 4.

ഗജവക്ത്രം സുരശ്രേഷ്ഠം കർണ്ണ ചാമര ഭൂഷിതം
പാശാങ്കുശ ധരം  ദേവം വന്ദേഹം ഗണനായകം. 5.

മൂഷികോത്തമ മാരൂഹ്യ ദേവാസുര മഹാ ഹവേ
യോദ്ധുകാമം മഹാ വീര്യം വന്ദേഹം ഗണനായകം. 6.

യക്ഷ കിന്നര ഗന്ധർവ്വ സിദ്ധവിദ്യാധരൈ സദാ
സ്തൂയമാനം മഹാത്മാനം വന്ദേഹം ഗണനായകം. 7

സർവ്വവിഘ്നഹരം ദേവം സർവ്വവിഘ്ന വിവർജ്ജിതം
സർവ്വസിദ്ധി പ്രദാതാരം വന്ദേഹം ഗണനായകം. 8.

ഫലശ്രുതി

ഗണാഷ്ടകമിദം പുണ്യം ഭക്തിതോ യഃ പഠേന്നരഃ
വിമുക്തഃ സർവ്വപാപേഭ്യോ രുദ്രലോകം സഗച്ഛതി

ശാസ്താ ദശകം

ശാസ്താ ദശകം

ലോകവീരം മഹാപൂജ്യം
സർവ്വരക്ഷാകരം വിഭും
പാർവ്വതീഹൃദയാനന്ദം
ശാസ്താരം പ്രണമാമ്യഹം

വിപ്രപൂജ്യം വിശ്വവന്ദ്യം
വിഷ്ണുശംഭോ! പ്രിയംസുതം
ക്ഷിപ്രപ്രസാദനിരതം
ശാസ്താരം പ്രണമാമ്യഹം

മത്തമാതംഗ ഗമനം
കാരുണ്യാമൃത പൂരിതം
സർവ്വവിഘ്നഹരം ദേവം
ശാസ്താരം പ്രണമാമ്യഹം

അസ്മത് കുലേശ്വരം ദേവ-
മസ്മച്ഛത്രു വിനാശനം
അസ്മദിഷ്ട പ്രദാതാരം
ശാസ്താരം പ്രണമാമ്യഹം

പാണ്ഡേശ്യ വംശതിലകം
കേരളേകേളിവിഗ്രഹം
ആർത്തത്രാണപരം ദേവം
ശാസ്താരം പ്രണമാമ്യഹം

ത്രയമ്പക പുരാദീശം
ഗണാധിപ സമന്വിതം
ഗജാരൂഡം അഹം വന്ദേ
ശാസ്താരം പ്രണമാമ്യഹം

ശിവ വീര്യ സമുദ് ഭൂതം
ശ്രീനിവാസ തനുദ്ഭാവം
ശിഖിവാഹാനുജം വന്ദേ
ശാസ്താരം പ്രണമാമ്യഹം

യസ്യ ധന്വന്തരിർ മാതാ
പിതാ ദേവോ മഹേശ്വരാ
തം ശാസ്താരമാഹം വന്ദേ
മഹാ രോഗ നിവാരണം

ഭൂതനാഥ സദാനന്ദാ
സർവഭൂത ദയാപര
രക്ഷ രക്ഷാ മഹാബാഹോ
ശാസ്തേ തുഭ്യം നമോ നമഃ

അശ്യാമ കോമള വിശാല തനും വിചിത്രം
വാസോവസാന അരുണോത്ഫല ദാമഹസ്തം,
ഉത്തുംഗ രത്ന മകുടം, കുടിലാഗ്ര കേശം,
ശാസ്താരമിഷ്ട വരദം ശരണം പ്രപദ്യേ

പാര്‍വ്വതീ നീലകണ്ഠ സ്തോത്രം

പാര്‍വ്വതീ  നീലകണ്ഠ സ്തോത്രം

നമോ ഭൂതനാഥം നമോ ദേവദേവം
നമഃ കാലകാലം നമോ ദിവ്യതേജം
നമഃ കാമഭസ്മം നമശ്ശാന്തശീലം
ഭജേ പാർവതീവല്ലഭം നീലകണ്ഠം  1

സദാ തീർത്ഥസിദ്ധം സദാ ഭക്തപക്ഷം
സദാ ശൈവപൂജ്യം സദാ ശൂരഭസ്മം (ശുഭ്രഭസ്മം)
സദാ ധ്യാനയുക്തം സദാ ജ്ഞാനതൽപ്പം
ഭജേ പാർവതീവല്ലഭം നീലകണ്ഠം  2

ശ്മശാനം ഭയാനം മഹാസ്ഥാനവാസം
ശരീരം ഗജാനം സദാ ചർമ്മവേഷ്ടം
പിശാചം നിശോചം പശൂനാം പ്രതിഷ്ഠം
ഭജേ പാർവതീവല്ലഭം നീലകണ്ഠം  3

കരേ ശൂലധാരം മഹാ കഷ്ടനാശം
സുരേശം വരേശം മഹേശം ജനേശം
ധനേശാസ്തുതേശം ധ്വജേശം ഗിരീശം
ഭജേ പാർവതീവല്ലഭം നീലകണ്ഠം  4

മുനീനാം വരേണ്യം ഗുണം രൂപവർണ്ണം
ദ്വിജാനം പഠന്തം ശിവം വേദശാസ്ത്രം
അഹോ ദീനവസ്തം കൃപാലും ശിവം ഹി
ഭജേ പാർവതീവല്ലഭം നീലകണ്ഠം  5

സദാ ഭാവനാഥം സദാ സേവ്യമാനം
സദാ ഭക്തിദേവം സദാ പൂജ്യമാനം
മയാ തീർത്ഥവാസം സദാ സേവ്യമേകം
ഭജേ പാർവതീവല്ലഭം നീലകണ്ഠം  6

ഉദാനം സുഭാസം സുകൈലാസവാസം
ധരാ നിർധരം സംസ്ഥിതം ഹ്യാദിദേവം
അജാ ഹേമകൽപ്പദ്രുമം കൽപ്പസേവ്യം
ഭജേ പാർവതീവല്ലഭം നീലകണ്ഠം  7

ഫണീനാഗ കണ്ഠേ ഭുജംഗാദ്യനേകം
ഗളേ രുണ്ഡമാലം മഹാവീര ശൂരം
കടിം വ്യാഘ്രചര്‍മ്മം  ചിതാഭസ്മലേപം
ഭജേ പാർവതീവല്ലഭം നീലകണ്ഠം  8

ശിരശ്ശുദ്ധഗംഗാ ശിവാ വാമഭാഗം
ബൃഹദ്ദിവ്യകേശം സദാ മാം ത്രിനേത്രം
ഫണീ നാഗകര്‍ണ്ണം സദാ ഭാലചന്ദ്രം
ഭജേ പാർവതീവല്ലഭം നീലകണ്ഠം  9

മൃതസഞ്ജീവനസ്തോത്രം

മൃതസഞ്ജീവനസ്തോത്രം

ഏവമാരാധ്യ ഗൌരീശം
ദേവം മൃത്യുഞ്ജയേശ്വരം

മൃതസഞ്ജീവനം നാംനാ
കവചം പ്രജപേത്സദാ

സാരാത്സാരതരം പുണ്യം
ഗുഹ്യാദ്ഗുഹ്യതരം ശുഭം

മഹാദേവസ്യ കവചം
മൃതസഞ്ജീവനാഭിധം

സമാഹിതമനാ ഭൂത്വാ
ശൃണുഷ്വ കവചം ശുഭം

ശൃത്വൈതദ്ദിവ്യ കവചം
രഹസ്യം കുരു സര്വദാ

വരാഭയകരോ യജ്വാ
സര്വദേവനിഷേവിതഃ

മൃത്യുഞ്ജയോ മഹാദേവഃ
പ്രാച്യാം മാം പാതു സര്വദാ

ദധാനഃ ശക്തിമഭയാം
ത്രിമുഖം ഷഡ്ഭുജഃ പ്രഭുഃ

സദാശിവോഗ്നിരൂപീ മാ
ആഗ്നേയ്യാം പാതു സര്വദാ

അഷ്ടാദശഭുജോപേതോ
ദണ്ഡാഭയകരോ വിഭുഃ

യമരൂപീ മഹാദേവോ
ദക്ഷിണസ്യാം സദാവതു

ഖഡ്ഗാഭയകരോ ധീരോ
രക്ഷോഗണനിഷേവിതഃ

രക്ഷോരൂപീ മഹേശോ മാം
നൈരൃത്യാം സര്വദാവതു

പാശാഭയഭുജഃ സര്വ
രത്നാകരനിഷേവിതഃ

വരൂണാത്മാ മഹാദേവഃ
പശ്ചിമേ മാം സദാവതു

ഗദാഭയകരഃ പ്രാണ
നായകഃ സര്വദാഗതിഃ

വായവ്യാം മാരുതാത്മാ മാം
ശങ്കരഃ പാതു സര്വദാ

ശങ്ഖാഭയകരസ്ഥോ മാം
നായകഃ പരമേശ്വരഃ

സര്വാത്മാന്തരദിഗ്ഭാഗേ
പാതു മാം ശങ്കരഃ പ്രഭുഃ

ശൂലാഭയകരഃ സര്വ
വിദ്യാനമധിനായകഃ

ഈശാനാത്മാ തഥൈശാന്യാം
പാതു മാം പരമേശ്വരഃ

ഊര്ധ്വഭാഗേ ബ്രഹ്മരൂപീ
വിശ്വാത്മാധഃ സദാവതു

ശിരോ മേ ശങ്കരഃ പാതു
ലലാടം ചന്ദ്രശേഖരഃ

ഭ്രൂമധ്യം സര്വലോകേശസ്
ത്രിനേത്രോ  ലോചനേവതു

ഭ്രൂയുഗ്മം ഗിരിശഃ പാതു
കര്ണ്വൗ പാതു മഹേശ്വരഃ

നാസികാം മേ മഹാദേവ
ഔഷ്ഠൗ  പാതു വൃഷധ്വജഃ

ജിഹ്വാം മേ ദക്ഷിണാമൂര്തിര്
ദന്താൻമേ  ഗിരിശോവതു

മൃതുയ്ഞ്ജയോ മുഖം പാതു
കണ്ഠം മേ നാഗഭൂഷണഃ

പിനാകീ മത്കരൗ പാതു
ത്രിശൂലീ ഹൃദയം മമ

പഞ്ചവക്ത്രഃ സ്തനൗ പാതു
ഉദരം ജഗദീശ്വരഃ

നാഭിം പാതു വിരൂപാക്ഷഃ
പാര്ശ്വ മേ പാര്വതീപതിഃ

കടിദ്വയം ഗിരീശോ മേ
പൃഷ്ഠം മേ പ്രമഥാധിപഃ

ഗുഹ്യം മഹേശ്വരഃ പാതു
മമോരൂ പാതു ഭൈരവഃ

ജാനുനീ മേ ജഗദ്ധര്താ
ജങ്ഘേ മേ ജഗദംബികാ

പാദൗ മേ സതതം പാതു
ലോകവന്ദ്യഃ സദാശിവഃ

ഗിരിശഃ പാതു മേ ഭാര്യാം
ഭവഃ പാതു സുതാന്മമ
മൃത്യുഞ്ജയോ മമായുഷ്യം
ചിത്തം മേ ഗണനായകഃ

സര്വാങ്ഗം മേ സദാ പാതു
കാലകാലഃ സദാശിവഃ

ഏതത്തേ കവചം പുണ്യം
ദേവതാനാം ച ദുർല്ലഭം

മൃതസഞ്ജീവനം നാംനാ
മഹാദേവേന കീര്തിതം

സഹസ്രാവര്തനം ചാസ്യ പുരശ്ചരണമീരിതം
യഃ പഠേച്ഛൃണുയാന്നിത്യം

ശ്രാവയേത്സുസമാഹിതഃ
സ കാലമൃത്യും നിര്ജിത്യ

സദായുഷ്യം സമശ്നുതേ
ഹസ്തേന വാ യദാ സ്പൃഷ്ട്വാ

മൃതം സഞ്ജീവയത്യസൌ
ആധയോ വ്യാധയസ്തസ്യ

ന ഭവന്തി കദാചന
കാലമൃത്യുമപി പ്രാപ്തം

അസൗ ജയതി സര്വദാ
അണിമാദിഗുണൈശ്വര്യം
 
ലഭതേ മാനവോത്തമഃ
യുദ്ധാരംഭേ പഠിത്വേദം

അഷ്ടാവിംശതിവാരകം
യുദ്ധമധ്യേ സ്ഥിതഃ ശത്രുഃ

സദ്യഃ സര്വൈര്ന ദൃശ്യതേ
ന ബ്രഹ്മാദീനി ചാസ്ത്രാണി

ക്ഷയം കുര്വന്തി തസ്യ വൈ
വിജയം ലഭതേ ദേവ

യുദ്ധമധ്യേപി സര്വദാ
പ്രാതരുത്ഥായ സതതം

യഃ പഠേത്കവചം ശുഭം
അക്ഷയ്യം ലഭതേ സൗഖ്യം

ഇഹ  ലോകേ പരത്ര ച
സര്വവ്യാധിവിനിര്മൃക്തഃ

സര്വരോഗവിവര്ജിതഃ
അജരാമരണോ ഭൂത്വാ

സദാ ഷോഡശവാര്ഷികഃ
വിചരത്യഖിലാൻ ലോകാന്

പ്രാപ്യ  ഭോഗാംശ്ച ദുര്ലഭാന്
തസ്മാദിദം മഹാഗോപ്യം

കവചം സമുദാഹൃതം
മൃതസഞ്ജീവനം നാംനാ

ദേവതൈരപി ദുർല്ലഭം
മൃതസഞ്ജീവനം നാംനാ
ദേവതൈരപി ദുർല്ലഭം

ഇതി ശ്രീവസിഷ്ഠപ്രണിതം മൃതസഞ്ജീവന സ്തോത്രം സമ്പൂര്ണം

ശിവപ്രസാദ പഞ്ചകം

ശിവപ്രസാദ പഞ്ചകം

ശിവ, ശങ്കര, ശർവ, ശരണ്യ, വിഭോ,
ഭവസങ്കടനാശന, പാഹി ശിവ,
കവിസന്തതി സന്തതവും തൊഴുമെൻ-
ഭവനാടകമാടുമരുമ്പൊരുളേ!       1

പൊരുളെന്നുമുടമ്പൊടു മക്കളുയിർ-
ത്തിരളെന്നുമിതൊക്കെയനർത്ഥകരം
കരളീന്നു കളഞ്ഞു കരുംകടലിൽ
പുരളാതെ പൊതിഞ്ഞു പിടിപ്പതു നീ.       2

പിടിപെട്ടു പുരണ്ടു മറിഞ്ഞു പിണ-
ക്കുടിയിൽ കുടികൊണ്ടു ഗുണങ്ങളൊടും
കുടികൊണ്ടു കുടിക്കുമരും കുടിനീ-
രടിതട്ടിയകത്തു നിറഞ്ഞിരി നീ.       3

കളമുണ്ടു കറുത്തതു നീ ഗരളം
കളമുണ്ടതുകൊണ്ടു കൃപാനിധിയേ,
കളമുണ്ടൊരു കൊണ്ടലൊടൊത്ത കടൽ-
ക്കളവുണ്ടൊരു സീമ നിനക്കു നഹി.       4

കനിവെന്നിലിരുത്തിയനംഗരസ-
ക്കനി തട്ടിയെറിഞ്ഞു കരം കഴുകി
തനി മുക്തി പഴുത്തു ചൊരിഞ്ഞൊഴുകും
കനകക്കൊടിയേ, കഴലേകുക നീ. 5