ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 July 2019

||ദശാവതാരം സ്തോത്രം||

||ദശാവതാരം സ്തോത്രം||

യാ ത്വരാ ജലസഞ്ചാരേ യാ ത്വരാ വേദരക്ഷണേ 
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !

യാ ത്വരാ മന്ദരോദ്ധാരേ യാ ത്വരാ ദേവരക്ഷണേ  യാ ത്വരാ
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !

ക്രോഡവേഷസ്യ വിധൃതൗ ഭൂ സമുദ്ധൃതൗ
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !

യാ ത്വരാ ചാന്ത്രമാലയാഃ ധാരണേ പോതരക്ഷണേ
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !

യാ ത്വരാ വടുവേഷസ്യ ധാരണേ ബലിബന്ധനേ
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !

യാ ത്വരാ രാജഹനനേ യാ ത്വരാ വാക്യരക്ഷണേ
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !

യാ ത്വരാ രക്ഷോഹനനേ യാ ത്വരാ ഭ്രാതൃപാലനേ
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !

യാ ത്വരാ കപിരാജസ്യ പോഷണേ സേതുബന്ധനേ
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !

യാ ത്വരാ ഗോപകന്യാനാം  രക്ഷണേ കംസമാരണേ
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !
 
യാ ത്വരാ ഭൈഷ്മിഹരണേ  യാ ത്വരാ  രുഗ്മിബന്ധനേ
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !

യാ ത്വരാ ബുദ്ധസിദ്ധാന്തകഥനേ ബുദ്ധമോഹനേ
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !

യാ ത്വരാ തുരഗാരോഹേ യാ ത്വര മ്ലേച്ഛമാരണേ
മയ്യാർത്തേ കാരുണാമൂർത്തേ സാ ത്വരാ ക്വ ഗതാ ഹരേ !

സത്യവ്രതാര്യപുത്രേണ ഭക്തികോ നിരണേരിദം 
ദശാവതാരസ്തവകം വദൻ മോക്ഷമവപ്നുയാൽ

"അല്ലയോ കരുണാമൂർത്തിയായ ഭഗവാനേ!.."

'മത്സ്യരൂപനായി ജലത്തിൽ സഞ്ചരിക്കുന്നവനും വേദങ്ങളെ വീണ്ടെടുക്കുവാനും അവിടുന്നു കൈകൊണ്ട ആ തിടുക്കം സങ്കടമനുഭവിച്ചുകൊണ്ടിരിക്കുന്ന എന്റെ വിഷയത്തിൽ എങ്ങോട്ടേക്കാണ് പോയിരിക്കുന്നത്.'

'മന്ദരപർവതത്തെ  ഉദ്ധരിക്കുവാനും ദേവന്മാരെ രക്ഷിക്കുവാനും(കൂർമ്മാവതാരം) കൈകൊണ്ട ആ തിടുക്കം , ക്രോഡവേഷം (വരാഹാവതരം) ധരിച്ച് ഭൂമിയെ ഉദ്ധരിക്കുവാനും ഹിരണ്യകശിപുവിന്റെ ആന്ത്രമാലകളെ (കുടലൽമാലകൾ ) ധരിക്കുവാനും, ബാലനായ പ്രഹ്ലാദനെ രക്ഷിക്കുവാനും,വാമനവേഷം ധരിച്ചു ബലിയെ ബന്ധിക്കുവാനും, ക്ഷത്രിയനിധാനം ചെയ്തു സത്യത്തെ പാലിക്കുവാനും,രക്ഷസനെ ഹനിച്ച് അവന്റെ സഹോദരനെ രക്ഷിക്കുവാനും, സുഗ്രീവനെ സഹായിക്കുവാനും സേതു ബന്ധിക്കുവാനും, ഗോപികളെ രക്ഷിക്കുവാനും കംസനെ കൊല്ലുവാനും രുഗ്മിണിയെ ഗരിക്കുവാനും രുഗ്മിയെ ബന്ധിക്കുവാനും, ബുദ്ധസിദ്ധാന്തങ്ങൾകൊണ്ടു  ബുധന്മാരെ വശീകരിക്കുവാനും, കുതിരപുറത്തുകയറി  മ്ലേച്ചന്മാരെ ഹനിക്കുവാനും ഉള്ള തിടുക്കം എന്റെ സങ്കടാവസ്ഥയിൽ മാത്രം എവിടെ പോയിമറഞ്ഞു ഭഗവാനെ....

ദേവകീനന്ദനഃ സ്തുതി

ദേവകീനന്ദനഃ സ്തുതി

അംഗനാമംഗനാമന്തരാ മാധവോ
മാധവം മാധവം ചാന്തരേണാംഗനാ
ഇത്ഥമാകല്പിതേ മണ്ഡലേ മധ്യഗഃ
സജ്ഞഗൗ വേണുനാ ദേവകീനന്ദനഃ

കേകികേകാദൃതാനേകപങ്കേരുഹാ
ലീനഹംസാവലീ ഹൃദ്യതാഹൃദ്യതാ
കംസവംശാടവീ ദാഹദാവാനലഃ
സജ്ഞഗൗ വേണുനാ ദേവകീനന്ദനഃ

ക്വാപി വീണാഭിരാരാവിണാകമ്പിതഃ
ക്വാപി വീണാബിരാകിങ്കിണീനർതിതഃ
ക്വാപി വീണാഭിരാമാന്തരംഗാപിതഃ
സജ്ഞഗൗ വേണുനാ ദേവകീനന്ദനഃ

ചാരുചന്ദ്രാവലീലോചനൈശ്ചുംബിതോ‌
ഗോപഗോവൃന്ദഗോപാലികാവല്ലഭഃ
വല്ലവീവൃന്ദവൃന്ദാരകഃ കാമുകഃ
സഞ്ജഗൗ വേണുനാ ദേവകീ നന്ദനഃ

മൗലിമാലാമിളന്മത്തഭൃങ്ഗീലതാ-
ഭീതഭീതപ്രിയാവിഭ്രമാലിങ്ഗിതഃ
സ്രസ്തഗോപീകുചാഭോഗസമ്മേളിതഃ
സഞ്ജഗൗ വേണുനാ ദേവകീ നന്ദനഃ

ചാരുചാമീകരാഭാസഭാമാവിഭുർ-
വൈജയന്തീലതാവാസിതോരഃസ്ഥലഃ
നന്ദവൃന്ദാവനേ വാസിതാ മധ്യഗഃ
സഞ്ജഗൗ വേണുനാ ദേവകീ നന്ദനഃ

ബാലികാതാളികാതാളലീലാലയാ-
സങ്ഗസന്ദർ‌ശിത ഭ്രൂലതാവിഭ്രമഃ
ഗോപികാഗീതദത്താവധാനഃ സ്വയം
സഞ്ജഗൗ വേണുനാ ദേവകീ നന്ദനഃ

പാരിജാതം സമുദ്ധൃത്യ രാധാവരോ
രോപയാമാസ ഭാമാഗൃഹസ്യാങ്ഗണേ
ശീതശീതേ വടേ യാമുനീയേ തടേ
സഞ്ജഗൗ വേണുനാ ദേവകീ നന്ദനഃ

ശ്രീ ധർമ്മശാസ്താ അഷ്ടോത്തര ശതനാമാവലി

ശ്രീ ധർമ്മശാസ്താ അഷ്ടോത്തര ശതനാമാവലി

ഓം മഹാശാസ്ത്രേ നമ:
ഓം വിശ്വശാസ്ത്രേ നമ:
ഓം ലോകശാസ്ത്രേ നമ:
ഓം ധർമ്മശാസ്ത്രേ നമ:
ഓം വേദശാസ്ത്രേ നമ:
ഓം കാലശാസ്ത്രേ നമ:
ഓം ഗജാധിപായ നമ:
ഓം ഗജാരൂഡായ നമ:
ഓം ഗണാദ്ധ്യക്ഷായ നമ:
ഓം വ്യാഘ്രാരൂഡായ നമ: (10)

ഓം മഹാദ്യുതയേ നമ:
ഓം ഗോപ്ത്രേ നമ:
ഓം ഗതാതങ്കായ നമ:
ഓം ഗദാഗ്രണ്യ നമ:
ഓം ഋഗ്വേദരൂപായ നമ:
ഓം നക്ഷത്രായ നമ:
ഓം ചന്ദ്രരൂപായ നമ:
ഓം വലാഹകായ നമ:
ഓം ദൂർവാശ്യാമായ നമ: (20)

ഓം മഹാരൂപായ നമ:
ഓം ക്രൂരദൃഷ്ടയേ നമ:
ഓം അനാമയായ നമ:
ഓം ത്രിനേത്രായ നമ:
ഓം ഉത്പലാകാരായ നമ:
ഓം കാലഹന്ത്രേ നമ:
ഓം നരാധിപായ നമ:
ഓം ഖണ്ഡേന്ദുമൗലിതനയായ നമ:
ഓം കൽഹാരകുസുമപ്രിയായ നമ:
ഓം മദനായ നമ: (30)

ഓം മാധവസുതായ നമ:
ഓം മന്ദാരകുസുമാർച്ചിതായ നമ:
ഓം മഹാബലായ നമ:
ഓം മഹോത്സാഹായ നമ:
ഓം മഹാപാപവിനാശനായ നമ:
ഓം മഹാശൂരായ നമ:
ഓം മഹാധീരായ നമ:
ഓം മഹാസർപ്പവിഭൂഷണായ നമ:
ഓം അസിഹസ്തായ നമ:
ഓം ശരധരായ നമ: (40)

ഓം ഹാലാഹലധരാത്മജായ നമ:
ഓം അർജ്ജുനേശായ നമ:
ഓം അഗ്നിനയനായ നമ:
ഓം അനംഗമദനാതുരായ നമ:
ഓം ദുഷ്ടഗ്രഹാധിപായ നമ:
ഓം ശ്രീദായ നമ:
ഓം ശിഷ്ടരക്ഷണദീക്ഷിതായ നമ:
ഓം കസ്തൂരീതിലകായ നമ:
ഓം രാജശേഖരായ നമ:
ഓം രാജസത്തമായ നമ: (50)

ഓം രാജരാജാർച്ചിതായ നമ:
ഓം വിഷ്ണുപുത്രായ നമ:
ഓം വനജാധിപായ നമ:
ഓം വർഷസ്കരായ നമ:
ഓം വരരുചയേ നമ:
ഓം വരദായ നമ:
ഓം വായുവാഹനായ നമ:
ഓം വജ്രകായായ നമ:
ഓം ഖഡ്ഗപാണയേ നമ:
ഓം വജ്രഹസ്തായ നമ: (60)

ഓം ബലോദ്ധതായ നമ:
ഓം ത്രിലോകജ്ഞായ നമ:
ഓം അതിബലായ നമ:
ഓം പുഷ്കലായ നമ:
ഓം വൃത്തഭാവനായ നമ:
ഓം പൂർണ്ണാധവായ നമ:
ഓം പുഷ്കലേശായ നമ:
ഓം പാശഹസ്തായ നമ:
ഓം ഭയാപഹായ നമ:
ഓം ഫട്കാരരൂപായ നമ: (70)

ഓം പാപഘ്നായ നമ:
ഓം പാഷണ്ഡരുധിരാശനായ നമ:
ഓം പഞ്ചപാണ്ഡവസന്ത്രാത്രേ നമ:
ഓം പരപഞ്ചാക്ഷരാശ്രിതായ നമ:
ഓം പഞ്ചവക്ത്രസുതായ നമ:
ഓം പൂജ്യായ നമ:
ഓം പണ്ഡിതായ നമ:
ഓം പരമേശ്വരായ നമ:
ഓം ഭാവതാപപ്രശമനായ നമ:
ഓം ഭക്താഭീഷ്ടപ്രദായകായ നമ: (80)

ഓം കവയേ നമ:
ഓം കവീനാമാധിപായ നമ:
ഓം കൃപാനവേ നമ:
ഓം ക്ലേശനാശനായ നമ:
ഓം സമായ നമ:
ഓം അരൂപായ നമ:
ഓം സേനാനയേ നമ:
ഓം ഭക്തസംപത്പ്രദായകായ നമ:
ഓം വ്യാഘ്രചർമ്മധരായ നമ:
ഓം ശൂലിനേ നമ: (90)

ഓം കപാലിനേ നമ:
ഓം വേണുവാദനായ നമ:
ഓം കളാരവായ നമ:
ഓം കംബുകണ്ഠായ നമ:
ഓം കിരീടാദിവിഭൂഷിതായ നമ:
ഓം ധൂർജ്ജടയേ നമ:
ഓം വീരനിലയായ നമ:
ഓം വീരായ നമ:
ഓം വീരേന്ദ്രവന്ദിതായ നമ:
ഓം വിശ്വരൂപായ നമ: (100)

ഓം വൃഷപതയേ നമ:
ഓം വിവിധാർത്ഥഫലപ്രദായ നമ:
ഓം ദീർഘനാസായ നമ:
ഓം മഹാബാഹവേ നമ:
ഓം ചതുർബാഹവേ നമ:
ഓം ജടാധരായ നമ:
ഓം സനകാദിമുനിശ്രേഷ്ഠസ്തുത്യായ നമ:
ഓം ഹരിഹരാത്മജായ നമ: " (108)

ഹനുമദ്ഷ്ടകം

ഹനുമദ്ഷ്ടകം

ഉല്ലംഘ്യ സിന്ധോ സ്സലീലം സ്സലീലം
യഃ ശോക വഹ്നീം ജനകാത്മജായ
ആദായതേനൈ കദദാഹ ലങ്കാം
നമാമിതം പ്രാഞ്ജല മാഞ്ജനേയം

രഘു നാഥ പദാംഭോജ
മകരന്ദ മധുവൃതം
ശാഖാ മൃഗവരം വീരം
ഹനുമന്തം നമാമ്യഹം

ആഞ്ജനേയം മഹാസത്വം
സുഗ്രീവ സൈക മന്ത്രിണം
വാത്മിനം ബ്രഹ്മ ചര്യന്തം
ഹനുമന്തം നമാമ്യഹം

നന്ദനം മരുതോയുക്ത
മണമാദി വിഭൂഷിതം
അന്തേവാസിന മര്‍ക്കസ്യ
ഹനുമന്തം നമാമ്യഹം

സാക്ഷിണം രാമ സുഗ്രീവ
സഖ്യസ്യ ജാത വേദസം
സീതാ ഗവേണോദ്വക്തം
ഹനുമന്തം നമാമ്യഹം

ലീലാ വിലംഘിതാര്‍ണ്ണോപി
മൈതിലി ശോക സൂദനം
ഭഘ്നരക്ഷോവരോദ്യാനം
ഹനുമന്തം നമാമ്യഹം

മശകാനീ വരക്ഷോസി
ഹതവന്ത മനേകദാ
ബലീനാമ പിദുര്‍ദ്ധര്‍ഷം
ഹനുമന്തം നമാമ്യഹം

അവമത്യ ദശഗ്രീവ
മക്ഷാദീക്ഷ പണോദ്യുതം
അഗണ്യ മഹിമോപേനം
ഹനുമന്തം നമാമ്യഹം

ലങ്കാ ഭസ്മീക്രിതിഖ്യാതാ
ജിഷ്ണൊസുഹൃദ മുത്തമം
ലക്ഷ്മണ പ്രാണദാതാരം
ഹനുമന്തം നമാമ്യഹം

ശ്രീകൃഷ്ണാഷ്ടോത്തരശതനാമസ്തോത്രം

ശ്രീകൃഷ്ണാഷ്ടോത്തരശതനാമസ്തോത്രം

ശ്രീകൃഷ്ണഃ കമലാനാഥോ വാസുദേവസ്സനാതനഃ
വസുദേവാത്മജഃ പുണ്യ ലീലാമാനുഷവിഗ്രഹഃ

ശ്രീവത്സകൗസ്തുഭധരോ യശോദാവത്സലോ ഹരിഃ
ചതുർഭിജാത്തചക്രാസീ ഗദാശംഖാംബുജായുധഃ

ദേവകീനന്ദനഃ ശ്രീശോ നന്ദഗോപപ്രിയാത്മജഃ
യമുനാവേഗസംഹാരീ ബലഭദ്രപ്രിയാനുജഃ

പൂതനാജീവിതഹരഃ ശകടാസുരഭഞ്ജനഃ
നന്ദവൃജ്ജനാനന്ദീ സച്ചിദാനന്ദവിഗ്രഹഃ

നവനീതനവാഹാരീ മുചുകുന്ദപ്രസാദകഃ
ഷോഡശസ്ത്രീ സഹസ്രേശസ്ത്രിഭംഗോ മധുരാകൃതിഃ

ശുകവാഗമൃതാബ്ധീന്ദുർഗ്ഗോവിന്ദോ ഗോവിദാം പതിഃ
വത്സപാലനസഞ്ചാരീ ധേനുകാസുരഭഞ്ജനഃ

തൃണീകൃതത്തൃണാവർത്തോ യമലാർജ്ജുന ഭഞ്ജനഃ
ഉത്താലതാലഭേത്താ ച തമാലശ്യമളാകൃതിഃ

ഗോപഗോപീശ്വരോ യോഗീ സൂര്യകോടിസമപ്രഭഃ
ഇളാപതിഃ പരംജ്യോതിഃ യാദവേന്ദ്രാ യദൂദ്വഹഃ

വനമാലീ പീതവാസാഃ പാരിജാതാപഹാരകഃ
ഗോവർദ്ധനാചലോദ്ധർത്താ ഗോപാലഃ സർവ്വപാലകഃ

അജോ നിരഞ്ജനഃ കാമജനകഃ കഞ്ജലോചനഃ
മധുഹാ മഥുരാനാഥോ ദ്വാരകാനായകോ ബലീ

വൃന്ദാവനാന്തസഞ്ചാരീ തുളസീദാമഭൂഷണഃ
സ്യമന്തകമണേഹർത്താ നരനാരായണാത്മകഃ

കുബ്ജാകൃഷ്ടാംബരധരോ മായീ പരമപൂരുഷഃ
മുഷ്ടികാസുരചാണൂര മല്ലയുദ്ധവിശാരദഃ

സംസാരവൈരീ കംസാരിർമ്മുരാരിർന്നരകാന്തകഃ
അനാദിർബ്രഹ്മചാരീ ച കൃഷ്ണാവ്യസനകർഷകഃ

ശിശുപാലശിരശ്ചേത്താ ദുര്യോധനകുലാന്തകൃൽ
വിദുരാക്രൂരവരദോ വിശ്വരൂപപ്രദർശകഃ

സത്യവാക് സത്യസങ്കല്പഃ സത്യഭാമാരതോ ജയീ
സുഭദ്രാപൂർവജോ വിഷ്ണുർഭീഷ്മമുക്തിപ്രദായകഃ

ജഗദ്ഗുരുർജ്ജഗന്നാഥോ വേണുവാദ്യവിശാരദഃ
വൃഷഭാസുരവിധ്വംസീ ബാണാസുരബലാന്തകൃൽ

യുധിഷ്ഠിരപ്രതിഷ്ഠാതാ ബർഹിബർഹാവതംസകഃ
പാർത്ഥസാരഥിരവ്യക്തോ ഗീതാമൃതമഹോദധിഃ

കാളീയഫണമാണിക്യരഞ്ജിത ശ്രീപദാംബുജഃ
ദാമോദരോ യജ്ഞഭോക്താ ദാനവേന്ദ്ര വിനാശനഃ

നാരായണഃ പരബ്രഹ്മ പന്നഗാശനവാഹനഃ
ജലക്രീഡാസമാസക്തഗോപീവസ്ത്രാപഹാരകഃ

പുണ്യശ്ലോകസ്തീർത്ഥകരോ വേദവേദ്യോ ദയാനിധിഃ
സർവ്വതീർത്ഥാത്മകഃ സർവ്വഗ്രഹരൂപീ പരാല്പരഃ

ഇത്യേവം കൃഷ്ണദേവസ്യ നാമ്നാമഷ്ടോത്തരം ശതം പഠതാം ശൃണതാഞ്ചൈവ കോടികോടി ഗുണം ഭവേൽ

ശിവനാമാവല്യഷ്ടകം

ശിവനാമാവല്യഷ്ടകം

ഹേ ചന്ദ്രചൂഡ മദനാന്തക ശൂലപാണേ സ്ഥാണോ ഗിരീശ ഗിരിജേശ മഹേശ  ശംഭോ |
ഭൂതേശ ഭീതഭയസൂദന മാമനാഥം സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ  ||൧||

ഹേ പാര്വതീഹൃദയവല്ലഭ ചന്ദ്രമൗലേ ഭൂതാധിപ പ്രമഥനാഥ  ഗിരീശജാപ |
ഹേ വാമദേവ ഭവ രുദ്ര പിനാകപാണേ സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ  ||൨||

ഹേ നീലകണ്ഠ വൃഷഭധ്വജ പഞ്ചവക്ത്ര ലോകേശ ശേഷവലയ പ്രമഥേശ  ശര്വ |
ഹേ ധൂര്ജടേ പശുപതേ ഗിരിജാപതേ മാം സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ  ||൩||

ഹേ വിശ്വനാഥ ശിവ ശങ്കര ദേവദേവ ഗങ്ഗാധര പ്രമഥനായക  നന്ദികേശ |
ബാണേശ്വരാന്ധകരിപോ ഹര ലോകനാഥ സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ  ||൪||

വാരാണസീപുരപതേ മണികര്ണികേശ വീരേശ ദക്ഷമഖകാല വിഭോ ഗണേശ |
സര്വജ്ഞ സര്വഹൃദയൈകനിവാസ നാഥ സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ  ||൫||

ശ്രീമന്മഹേശ്വര കൃപാമയ ഹേ ദയാളോ ഹേ വ്യോമകേശ ശിതികണ്ഠ  ഗണാധിനാഥ |
ഭസ്മാങ്ഗരാഗ നൃകപാലകലാപമാല സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ  ||൬||

കൈലാസശൈലവിനിവാസ വൃഷാകപേ ഹേ മൃത്യുംജയ ത്രിനയന ത്രിജഗന്നിവാസ  |
നാരായണപ്രിയ മദാപഹ ശക്തിനാഥ സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ  ||൭||

വിശ്വേശ  വിശ്വഭവനാശിതവിശ്വരൂപ വിശ്വാത്മക  ത്രിഭുവനൈകഗുണാഭിവേശ |
ഹേ വിശ്വബന്ധു കരുണാമയ ദീനബന്ധോ സംസാരദുഃഖഗഹനാജ്ജഗദീശ രക്ഷ  ||൮||

ഗൗരീവിലാസഭുവനായ മഹേശ്വരായ പഞ്ചാനനായ ശരണാഗതരക്ഷകായ  |
ശര്വായ സര്വജഗതാമധിപായ തസ്മൈ ദാരിദ്ര്യദുഃഖദഹനായ നമഃ  ശിവായ ||൯||

ഇതി ശ്രീമച്ഛങ്കരാചാര്യവിരചിതം ശിവനാമാവല്യഷ്ടകം സംപൂര്ണം ||

കർക്കിടക വാവ് തലേന്നത്തെ ചിട്ടകള്‍

കർക്കിടക വാവ്  തലേന്നത്തെ ചിട്ടകള്‍

പിതൃ പൂജയുടെ പുണ്യമായി ഒരു കർക്കിടക വാവ് കൂടി വന്നെത്തുകയാണ്... ഈ കർക്കിടക വാവിനും അതിന്റെ തലേ ദിവസവും ആചരിക്കേണ്ട ആത്മീയ തയ്യാറെടുപ്പുകളെ കുറിച്ച്

ശ്രാദ്ധത്തിന് രണ്ട് ഭാഗമുണ്ട്. ഒന്ന്, തലേന്നത്തെ ഒരിക്കലൂണ്. രണ്ട്, ശ്രാദ്ധദിവസത്തേകര്‍മ്മം, ശ്രാദ്ധത്തിലേറ്റവും ശ്രദ്ധിക്കേണ്ടത് ശുദ്ധിയാണ്. ശാരീരികശുദ്ധി, ഭക്ഷണശുദ്ധി, മനഃശുദ്ധി, , ദ്രവ്യശുദ്ധി, പരിസരശുദ്ധി, വ്രതശുദ്ധി തുടങ്ങിയ പല കാര്യങ്ങളും പാലിക്കേണ്ടതുണ്ട്.
പിതൃകര്‍മ്മത്തിന് തയ്യാറെടുക്കലാണ് തലേന്ന്, അതായത് നാളെ ആചരിക്കേണ്ട കാര്യങ്ങൾ താഴെ കൊടുക്കുന്നു ...

തലേന്നത്തെ ചിട്ടകള്‍

1. ശ്രാദ്ധമൂട്ടുന്നവര്‍ തലേന്നുതന്നെ സ്ഥലത്തുണ്ടാവണം. അടുത്ത ബന്ധുക്കളേയും നേരത്തെ ക്ഷണിച്ചു വരുത്തണം. അന്ന് മറ്റെങ്ങും പോകാറില്ല. പുറത്തു നിന്നും ഭക്ഷണം ഇവ പാടില്ല. പുറത്തു പോയാല്‍ കുളിച്ചേ അകത്തു കേറാവൂ.

2. വീടും പരിസരവും ശുചിയായിരിക്കണം, അതിരാവിലെ വീടും പരിസരവും അടിച്ചു തളിച്ച് ശുദ്ധിയാക്കിയശേഷം കുളിക്കാന്‍ പോകാം.

3. കുളി, മുങ്ങിക്കുളിയായിരിക്കണം, ഉടുത്ത വസ്ത്രങ്ങള്‍ മുക്കിയിരിക്കണം, തലേന്നത്തെ കുളിയ്ക്ക് എണ്ണതേപ്പാവാം. രണ്ടു നേരവും കുളിയ്ക്കണം.

4. കുളി കഴിഞ്ഞാല്‍ ഭസ്മമാദിലേപനങ്ങള്‍ പാടില്ല. പഴയ വസ്ത്രമുടുക്കരുത്. ഈറനുണക്കിയെടുക്കാം. ശുദ്ധമായ ശുഭ്രവസ്ത്രമാണ് ധരിക്കേണ്ടത്.

5. അശുദ്ധവസ്തുക്കള്‍ സ്പര്‍ശിക്കരുത്, കുളിക്കാത്തവരേയും, പഴകിയതുടുത്തവരേയും തൊടരുത്. അടിച്ചുതളിക്കാത്തിടത്ത് ചവിട്ടുക പോലുമരുത്.

6. മത്സ്യ-മാംസാദികള്‍, , മുരിങ്ങയ്ക്കാ, , ഉള്ളി, ഇവ ഉപയോഗിക്കരുത്.

7. തലേന്നത്തെ വെള്ളമുപയോഗിക്കരുത്, അന്ന് കോരിയെടുത്തതാവണം, തലേന്നു തന്നെ പാത്രങ്ങള്‍ കഴുകിത്തുടച്ചും, ചാണകം മെഴുകിയും ശുദ്ധമാക്കിയതാവണം.

8. ഉഴുന്നു ചേര്‍ത്തതായ ഇഡ്ഡലി, ദോശ ഇവയും, ഉള്ളി മൂപ്പിച്ചുചേര്‍ത്ത കറിയും പാടില്ല. തലേന്ന് അരച്ചും കുഴച്ചും വെച്ച ഭക്ഷണം തലേന്ന് അടിച്ചുവെച്ച പഴസത്ത് തുടങ്ങിയവ പാടില്ല.
9. ഒരു നേരമേ ഉണ്ണാവൂ. രാത്രി ഭക്ഷണമില്ല പുട്ട്, ഉപ്പുമാവ്, പഴങ്ങള്‍ ഇവ കഴിക്കാം.

10. പുകയില മുറുക്ക്, പുകവലി ഇവ നിഷിദ്ധം, പകലുറക്കം, ചൂതുകളി, സിനിമ കാണല്‍ ഇവ പാടില്ല.

11. കോപതാപാദികളുണ്ടാവുന്ന കാര്യങ്ങളിലേര്‍പ്പെടരുത്. കുടുംബകലഹം, പരദൂഷണം, ശണ്ഠ ഇവ ഒഴിവാക്കണം

.
12. ശയനത്തിന് കിടയ്ക്ക ഉപയോഗിക്കരുത്. പായ ഉപയോഗിക്കാം....

ഇതിൽ പലതും പ്രായോഗിക ബുദ്ധിമുട്ടുകൾ ഉള്ളതാണ് ..എന്നിരുന്നാലും കഴിയുന്നവ ആചരിച്ചാൽ നന്നായിരിക്കും .

കർക്കിടക വാവ്...
പോയകാലം നമ്മെ കൈപിടിച്ച് നടത്തിയവർക്ക് ഒരു പിടിച്ചോർ...
പിന്നെ ആ ഓർമ്മയ്ക്ക് ഒരു തുള്ളി കണ്ണീർ....

നിങ്ങളെ നിങ്ങളാക്കിയ, ഈ ലോകത്ത് ജീവിക്കുവാന്‍ അവകാശം തന്ന നിങ്ങളുടെ മരിച്ചു പോയ മാതാ പിതാക്കൾക്കും പൂർവികർക്കും വേണ്ടി, ബന്ധുക്കള്‍ ആയവര്‍ക്കും അല്ലാത്തവര്‍ക്കും വേണ്ടി, സമസ്ത ജീവജാലങ്ങല്ക്കും വേണ്ടി ഈ പ്രാര്‍ത്ഥന ചൊല്ലി സ്വല്പം പുഷ്പം, ഒരു മന്ത്രം, കുറച്ചു ജലം എന്നിവ ആത്മാര്‍ഥമായി അര്‍പ്പിക്കുക.

പിതൃബലി പ്രാർത്ഥന, :

ആബ്രഹ്മണോ യേ പിതൃവംശ ജാതാ മാതൃ തഥാ വംശ ഭവാ മദീയാ
വംശ ദ്വയെസ്മിൻ മമ ദാസ ഭൂത ഭൃത്യ തഥൈവ ആശ്രിത സേവകാശ്ച:
മിത്രാണി സഖ്യ പശവശ്ച വൃക്ഷാ ദൃഷ്ടാശ്ചദൃഷ്ടാശ്ച ക്രിതോപകാര
ജന്മാന്തരെ യെ മമ സംഗതാശ്ച തേഭ്യ സ്വയം പിണ്ഡ ബലിം ദദാമി
മാതൃ വംശേ മൃതായെശ്ച പിതൃവംശെ തഥൈവ ച
ഗുരു ശ്വശുര ബന്ധൂനാം യെ ചാന്യേ ബാന്ധവാമൃത
യേ മേ കുലേ ലുപ്ത പിണ്ഡാ പുത്ര ദാരാ വിവർജിതാ
ക്രിയാ ലോപാ ഹതാശ്ചൈവ ജാത്യന്താ പങ്കവസ്ഥതാ
വിരൂപാ ആമഗര്ഭാശ്ചാ ജ്ഞാതാജ്ഞാതാ കുലേ മമ
ഭൂമൗ ദത്തെന ബലിനാ തൃപ്തായാന്തു പരാം ഗതിം
അതീത കുല കുടീനാം സപ്ത ദ്വീപ നിവാസീനാം
പ്രാണീനാം ഉദകം ദത്തം അക്ഷയം ഉപ്തിഷ്ടതു

അർത്ഥം:
ഈ ലോകത്ത് എന്റെ അച്ഛന്റെയും അമ്മയുടെയും വംശത്തില്‍ ജനിച്ചവരും, ഞാനുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവര്‍ക്കായും, എന്റെ കഴിഞ്ഞ രണ്ടു ജന്മങ്ങളിലായി എന്റെ ദാസന്മാര്‍ ആയവര്‍ക്കായും, എന്നെ ആശ്രയിച്ചവര്‍ക്കും, എന്നെ സഹായിച്ചവര്‍ക്കും, എന്റെ സുഹൃത്തുക്കള്‍ക്കും, ഞാനുമായി സഹകരിച്ചവര്‍ക്കും, ഞാന്‍ ആശ്രയിച്ച സമസ്ത ജീവജാലങ്ങള്‍ക്കും, ജന്തുക്കള്‍ക്കും, നേരിട്ടും അല്ലാതെയും എന്നെ സഹായിച്ച എല്ലാവര്ക്കും, കഴിഞ്ഞ പല ജന്മങ്ങളായി ഞാനുമായി സഹകരിച്ച എല്ലാവര്ക്കും വേണ്ടി ഞാന്‍ ഈ അന്നവും, പുഷ്പവും, ജലവും, പ്രാര്‍ഥനയും സമര്‍പ്പിക്കുന്നു എന്റെ അമ്മയുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടുപോയ എല്ലാവര്ക്കും, എന്റെ അച്ഛന്റെ, ഗുരുവിന്റെ, ബന്ധുക്കളുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടു പോയ എല്ലാവര്ക്കും, കഴിഞ്ഞ കാലത്തില്‍ പിണ്ഡസമര്പണം സ്വീകരിക്കാന്‍ കഴിയാതിരുന്ന എല്ലാവര്ക്കും മക്കളോ, ഭാര്യയോ, ഭര്‍ത്താവോ ഇല്ലാത്തത് കാരണം വിഷമിക്കേണ്ടി വന്ന എല്ലാവര്ക്കും, പലവിധ കാരണങ്ങളാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി നല്ലത് ചെയ്യുവാന്‍ സാധിക്കാതിരുന്ന എല്ലാവര്ക്കും പട്ടിണിയില്‍ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്ത എല്ലാവര്ക്കും വേണ്ടിയും, അടുക്കാന്‍ പറ്റാത്തവര്‍ക്ക് വേണ്ടിയും, ആയുസെത്താതെ മരിച്ചവര്‍ക്ക് വേണ്ടിയും ഈ ലോകം കാണാനാകാതെ അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ തന്നെ മരിച്ചവര്‍ക്ക് വേണ്ടിയും എന്റെ അറിവില്‍ പെട്ടതും, അറിയപ്പെടാത്തതുമായ ബന്ധുക്കള്‍ക്കും വേണ്ടിയും, ഇവര്‍ക്കെല്ലാം വേണ്ടിയും ഞാന്‍ ഈ പ്രാര്‍ഥനയും, അന്നവും, ജലവും പുഷ്പവും സമര്‍പിക്കുന്നു. ഞാന്‍ ഈ ലോകത്തിലുള്ളതെല്ലാം, ഇവരെ അവരുടെ ലോകത്തില്‍ സന്തോഷിപ്പിച്ചു നിർത്തുന്നതിനായി സമര്‍പ്പിക്കുന്നു
ഇവിടെ ജീവിച്ചിരുന്നതായ എല്ലാ ജീവ ജാലങ്ങള്‍ക്കും ഈ ഏഴു ലോകത്തിലും അനേക ലക്ഷം വര്‍ഷങ്ങള്‍ ഇവിടെ ഉണ്ടായിരുന്ന, ജീവിച്ചിരുന്ന എല്ലാവര്ക്കും വേണ്ടി ഞാന്‍ ഈ പുഷ്പവും, അന്നവും, ജലവും അവരുടെ ആത്മാക്കളുടെ സന്തോഷത്തിനായി സമര്‍പ്പിക്കുന്നു അവര്‍ അവരുടെ ലോകത്തില്‍ സന്തോഷിചിരിക്കുന്നതിനായും അവിടെ ഇരുന്നു നമ്മളെ അനുഗ്രഹിക്കുന്നതിനായും ഞാന്‍ ഒരിക്കല്‍ കൂടി ഈ പുഷ്പവും, ജലവും, അന്നവും. സമര്‍പ്പിക്കുന്നു!

28 July 2019

അര്‍ജ്ജുനന്റെ സന്യാസവും തീര്‍ത്ഥയാത്രയും

അര്‍ജ്ജുനന്റെ സന്യാസവും തീര്‍ത്ഥയാത്രയും

ഒരിക്കല്‍ തന്റെ പശുക്കളെ ആരോ മോഷടിച്ചുകൊണ്ടുപോയെന്നും എങ്ങിനെയും രക്ഷിച്ചു തരണമെന്നു അപേക്ഷിച്ച് ഒരു ബ്രാഹ്മണന്‍ അര്‍ജ്ജുനന്റെ അടുക്കല്‍ ചെന്ന് അപേക്ഷിക്കുന്നു.

അര്‍ജ്ജുനന് തന്റെ ആയുധം എടുക്കാന്‍ ചെല്ലുമ്പോള്‍ അവിടെ ധര്‍മ്മപുത്രറും പാഞ്ചാലിയും എകാന്തതില്‍ ഇരിക്കയായിരുന്നു. പാഞ്ചാലി ഓരോ വര്‍ഷവും ഓരോ പാണ്ഡവരുടെ പത്നിയാണ്, അപ്പോള്‍ മറ്റു നാലുപേരും സഹോദരീഭാവത്തിലേ ഇടപെടാവൂ. അപ്പോള്‍ അവരുടെ സ്വകാര്യതയില്‍ മറ്റൊരാള്‍ കടന്നു ചെന്നാല്‍ അവര്‍ ഒരു വര്‍ഷം വനവാസം ചെയ്യണം എന്നായിരുന്നു കരാര്‍ . കരാറുപ്രകാരം ആ വര്‍ഷം പാഞ്ചാലി ധര്‍മ്മപുത്രരുടെ ഭാര്യയും ആയിരുന്നു.

അര്‍ജ്ജുനന് ആയുധം എടുക്കാതെ നിര്‍വാഹമില്ലാഞ്ഞതിനാല്‍ പെട്ടെന്ന് പോയി ആയുധവും എടുത്ത് ചെന്ന് ബ്രാഹ്മണന്റെ പശുക്കളെ കൊള്ളക്കാരില്‍ നിന്നും രക്ഷിച്ച് കൊണ്ടു കൊടുക്കുന്നു.

എന്നാല്‍ താന്‍ പ്രതിഞ്ജ ലംഘിച്ച കുറ്റബോധത്താല്‍ ഒരു വര്‍ഷത്തെ വനവാസത്തിനു തയ്യാറാകുന്നു. പാഞ്ചാലിക്ക് ഇത് വളരെ വിഷമമുണ്ടാക്കുന്നു.

അര്‍ജ്ജുനന് ഈ വനവാസകാലത്ത് ഗംഗാദ്വാരത്തില്‍ വച്ച് ഉലൂപി എന്ന സ്ത്രീയെ സന്ധിക്കുകയും അവളില്‍ ‍ ഇരാവാന്‍ എന്ന ഒരു പുത്രനുണ്ടാകുന്നു.

പിന്നീട് അര്‍ജ്ജുനന്‍ ഹിമാലയം , ഹരിദ്വാര്‍, അഗസ്ഥ്യാശ്രമം, വിന്ധുസരസ്സ്, നൈമിശികാരണ്യം കലിംഗം തുടങ്ങി പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം സന്ദര്‍ശ്ശിക്കുന്നു. മണലൂര എന്ന നഗരത്തിലെ ചിത്രവാഹന രാജാവിന്റെ മകള്‍ ചിതാംഗദയെ വേള്‍ക്കുന്നു. ചിതാംഗദയില്‍ അര്‍ജ്ജുനന്‌ ബ്രഭുവാഹനന്‍ എന്ന മകന്‍ ജനിക്കുന്നു.

27 July 2019

രാമേശ്വരം

അയോധ്യ മുതല്‍ ലങ്ക വരെ...

ഭാഗം - 07

രാമേശ്വരം

ലങ്കാദഹനത്തിനു ശേഷം തിരിച്ചെത്തിയ ഹനുമാന്‍ ലങ്കയിലെ കാര്യങ്ങള്‍ വിവരിച്ചു. ഹനുമാന്‍ പറഞ്ഞതു കേട്ട രാമന്‍  സുഗ്രീവനോടു പറഞ്ഞു.' സുഗ്രീവ, സൈന്യത്തോടു പുറപ്പെടാന്‍ പറയൂ. ഇത് വിജയ മുഹൂര്‍ത്തമാണ്. ഈ സമയത്ത് പുറപ്പെട്ട് രാവണനേയും ലങ്കാ നഗരിയേയും നിശേഷം നശിപ്പിച്ച് സീതയെ വീണ്ടുകൊണ്ടുവരും'. രാമ വാക്കുകള്‍ കേട്ട ഉടന്‍ വാനരസൈന്യം പുറപ്പെട്ടു. ഭൂമി മുഴുവന്‍ നിറഞ്ഞുകൊണ്ട് യാത്രചെയ്തു. വാലുകളെ ചലിപ്പിച്ചുകൊണ്ടും വൃക്ഷങ്ങളെ പിഴുതെറിഞ്ഞുകൊണ്ടും പര്‍വതങ്ങള്‍ കയറിക്കടന്നുകൊണ്ടും അവര്‍ വായുവേഗത്തില്‍ സഞ്ചരിച്ചു. വിശ്രമമില്ലാതെ യാത്രചെയ്ത്, പലപല വനങ്ങളും സഹ്യം, മലയം എന്നീ പര്‍വതങ്ങളും കടന്ന്, അവസാനം തെക്കേ സമുദ്രതീരത്തെത്തി.'
ഇന്നത്തെ രാമേശ്വരമായിരുന്നു ആ തീരം. വരുണ ദേവനെ പ്രീതിപ്പെടുത്തിയ രാമന്‍, സുഗ്രീവന്റെ സമ്മതത്തോടെ സേതു ബന്ധിക്കാന്‍ നളനോട്  നിര്‍ദ്ദേശിച്ചു. സേതു ബന്ധനത്തിനു മുന്‍പ് രാമന്‍ സമുദ്രക്കരയില്‍ ശിവനെ രാമേശ്വരനായി പ്രതിഷ്ഠിച്ച് പൂജിച്ചു. ''ഇവിടെ സേതുബന്ധന തീര്‍ത്ഥത്തില്‍ സ്നാനം ചെയ്ത് രാമേശ്വരനെ ദര്‍ശിക്കുകയും അതിനുശേഷം കാശിയില്‍ ചെന്ന് വിശ്വനാഥനെ ദര്‍ശിക്കുകയും ചെയ്യുക. അവിടെനിന്ന് ഗംഗാജലം കൊണ്ടുവന്ന് രാമേശ്വരന് അഭിഷേകം ചെയ്യുക. ശേഷം ഇവിടെ സമുദ്രസ്നാനം ചെയ്യുന്നവന്‍ സകലപാപങ്ങളും തീര്‍ന്ന് മുക്തനാകും. സംശയമില്ല'

രാമായണവുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ആത്മീയത കൂടുതല്‍ തുളുമ്പുന്ന സ്ഥലം രാമേശ്വരമാണ്. രാമന്‍ ഈശ്വരനായി ഇരിക്കുന്ന ഇടം. ക്ഷേത്രങ്ങളും തീര്‍ത്ഥക്കുളങ്ങളും എണ്ണമറ്റ ശിവ- വിഷ്ണു ക്ഷേത്രങ്ങളും രാമേശ്വരത്തിന്റെ സവിശേഷതയാണ്. മോക്ഷം തേടി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ളവര്‍ രാമേശ്വരം സന്ദര്‍ശിക്കുന്നു. ജീവിതത്തില്‍ ഒരിക്കലെങ്കിലും രാമേശ്വരത്തെ ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥന നടത്തുക എന്നത് ഒഴിച്ചുകൂടാനാവാത്തതാണ്. രാമേശ്വരത്ത് അറുപത്തിനാലോളം തീര്‍ത്ഥക്കുളങ്ങളുണ്ട്. ഇവയില്‍ 24 എണ്ണം വളരെയധികം പ്രാധാന്യം ഉള്ളവയും. ഈ കുളങ്ങളില്‍ മുങ്ങി കുളിക്കുന്നത് പാപങ്ങളില്‍ നിന്ന് മുക്തി നല്‍കുമെന്നാണ് വിശ്വാസം. പാപങ്ങളില്‍ നിന്ന് മോചനം നേടിയാല്‍ മാത്രമേ മോക്ഷം ലഭിക്കൂ. അതുകൊണ്ട് തന്നെ ഈ കുളങ്ങളില്‍ മുങ്ങാതെ തീര്‍ത്ഥാടനം പൂര്‍ത്തിയാകില്ല.

 രാമേശ്വര എന്ന വാക്കിന്റെ അര്‍ത്ഥം രാമന്റെ ഈശ്വരന്‍ എന്നാണ്. രാമനാഥസ്വാമി ക്ഷേത്രം തന്നെ പ്രധാന ആകര്‍ഷകം. രാമേശ്വരത്ത്  രാമന്‍ തന്റെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്തതു. രാവണനെ വധിച്ചതില്‍ അദ്ദേഹത്തിന് അതിയായ ദുഖം ഉണ്ടായിരുന്നു. ഇതാണ് പ്രായശ്ചിത്തം ചെയ്യാന്‍ പ്രേരിപ്പിച്ചത്. തുടര്‍ന്ന്  വലിയ ശിവലിംഗം നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയും ഹിമാലയത്തില്‍ നിന്ന് കൊണ്ടു വരാന്‍ ഹനുമാനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിന് കാലതാമസം നേരിട്ടു. ഇതിനിടെ സീത  ഒരു ശിവലിംഗം നിര്‍മ്മിച്ചു. രാമനാഥസ്വാമി ക്ഷേത്രത്തില്‍ ഇന്ന് കാണപ്പെടുന്ന ശിവലിംഗം സീതാദേവി നിര്‍മ്മിച്ചതാണ് . ഭാരതത്തില്‍ വടക്ക് ബദരീനാഥം, കിഴക്ക് പുരി ജഗന്നാഥം, പടിഞ്ഞാറ് ദ്വാരക, തെക്ക് രാമേശ്വരം എന്നിവയാണ് മഹാക്ഷേത്രങ്ങള്‍. ഇവയില്‍ രാമേശ്വരം മാത്രമാണ് ശിവപ്രതിഷ്ഠയുള്ളക്ഷേത്രം. പന്ത്രണ്ട് ജ്യോതിര്‍ലിംഗക്ഷേത്രങ്ങളില്‍ ഒന്നാണീ ക്ഷേത്രം. ക്ഷേത്രത്തിനുള്ളിലെ ദീര്‍ഘമായ പ്രദക്ഷിണ ഇടവഴികള്‍  ദൈര്‍ഘ്യത്താല്‍ കീര്‍ത്തികേട്ടതും.
രാമനാഥ സ്വാമി ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രസിദ്ധ തീര്‍ഥമാണ് ലക്ഷ്മണ തീര്‍ഥ. തന്റെ തെറ്റുകള്‍ ക്ഷമിക്കപ്പെടുവാനായി ലക്ഷ്മണന്‍ ശിവലിംഗം സ്ഥാപിച്ച് പ്രാര്‍ത്ഥിച്ച സ്ഥലത്താണ് ഈ തീര്‍ഥം. അഗ്നി തീര്‍ഥത്തില്‍ നിന്നും ഒന്നര കിലോമീറ്ററും രാമേശ്വരം ബസ് സ്റ്റാന്‍ഡില്‍ നിന്നും ഒരു കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ഇതിനടുത്തുതന്നെ രാമ തീര്‍ത്ഥവും സീതാ തീര്‍ത്ഥവും ഉണ്ട്. രാമേശ്വരത്തു നിന്നും ധനുഷ്‌കോടിയിലേക്കുള്ള പാതയില്‍ 13 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മറ്റൊരു തീര്‍ഥാടന കേന്ദ്രമാണ് ജഡാ തീര്‍ഥം. രാവണനെ വധിച്ചതിനു ശേഷം രാമനും ലക്ഷണമനും ഇവിടെ എത്തി തങ്ങളുടെ ജട ഇവിടെ കഴുകി എന്നതാണ് ഈ തീര്‍ഥത്തിന്റെ ഐതിഹ്യം.  രാമേശ്വരത്തെ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് വില്ലൂണ്ടി തീര്‍ഥം. സീതാ ദേവിക്ക് ദാഹിച്ചപ്പോള്‍ രാമന്‍ വില്ലു കുലച്ചെന്നും അത് ചെന്നു തറച്ച സ്ഥലത്തു നിന്നും വെള്ളം ഉറവയായി ഒഴുകുവാന്‍ തുടങ്ങിയെന്നുമാണ് ഐതിഹ്യം.
രാമനാഥസ്വാമി ക്ഷേത്രത്തിന്റെ എതിര്‍ഭാഗത്താണ് അഗ്നി തീര്‍ഥം. രാവണനെ കൊന്നതിനു ശേഷം രാമന്‍ ഇവിടെ എത്തി കുളിച്ചു എന്നാണ് വിശ്വാസം. എത്ര വലിയ പാപം ചെയ്താലും ഇവിടെ എത്തി സ്നാനം ചെയ്താല്‍ എല്ലാ കറകളില്‍ നിന്നും മോചിതരാകുമെന്നും  ചിതാഭസ്മം ഇവിടുത്തെ തീര്‍ഥത്തില്‍ ഒഴുക്കിയാല്‍ ആത്മാവിന് ശാന്തി ലഭിക്കും എന്നും ഒരു വിശ്വാസമുണ്ട്.
 മറ്റൊരു പുണ്യ തീര്‍ഥമാണ് ധനുഷ്‌കോടി തീര്‍ഥ. രാമേശ്വരം ക്ഷേത്രത്തില്‍ നിന്നും 18 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെയാണ് ലങ്കയിലേക്ക് പോകുന്നതിനായി വാനരപ്പട പാലം നിര്‍മ്മിച്ചത്

രാമേശ്വരം ക്ഷേത്രത്തില്‍ നിന്ന്  രണ്ടുകിലോമീറ്റര്‍ ദൂരത്തില്‍ ഗന്ധമാദനപര്‍വതം സ്ഥിതിചെയ്യുന്നു. രാമായണത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഈ സ്ഥലത്തു നിന്നാണ് ഹനുമാന്‍ ലങ്കയിലേക്ക് ചാടാന്‍ തയ്യാറെടുത്തത്.  ഇവിടെ മണ്‍തിട്ടയുടെ മുകളില്‍ തളത്തോടുകൂടിയ മണ്ഡപം നിര്‍മിച്ചിരിക്കുന്നു. മണ്ഡപത്തില്‍ ശ്രീരാമന്റെ പാദങ്ങള്‍ കാണാം. ഇവിടെനിന്ന് വീക്ഷിച്ചാല്‍ രാമേശ്വരം നഗരത്തിന്റെ നയനാനന്ദകരമായ ദൃശ്യവും ദ്വീപിന്റെ പലഭാഗങ്ങളും കാണാം. ഗോദണ്ഡരാമക്ഷേത്രം എന്ന ശ്രീരാമക്ഷേത്രം രാമേശ്വരം പട്ടണത്തില്‍നിന്ന് ഏഴുകിലോമീറ്റര്‍ അകലെ ധനുഷ്‌കോടിയിലേക്കുള്ള മാര്‍ഗ്ഗമധ്യേയാണ്.  ഇവിടെയാണ് വിഭീഷണന്‍ ശ്രീരാമനെ ആശ്രയം പാപിച്ചതും ലക്ഷ്മണന്‍ വിഭീഷണനെ ലങ്കാധിപതിയായി കിരീടധാരണം നടത്തിയതും. വിഭീഷണപട്ടാഭിഷേകം ഇവിടെ ഉത്സവമായി ആഘോഷിക്കുന്നു. ഗോദണ്ഡരാമക്ഷേത്രത്തിലെ ഉത്സവത്തിന്റെ തൊട്ടടുത്ത ദിവസം രാമനാഥസ്വാമിക്ഷേത്രത്തില്‍ രാമലിംഗപ്രതിഷ്ഠോത്സവം.
രാമേശ്വരം ക്ഷേത്രത്തില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പഞ്ചമുഖം ഹനുമാന്‍ ക്ഷേത്രം  പ്രസിദ്ധമായ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. തന്റെ അഞ്ചു മുഖങ്ങളും ഹനുമാന്‍ ഇവിടെ വെച്ചാണ് വെളിപ്പെടുത്തിയത്. നരസിംഹ, ആദിവരാഹ, ഗരുഡ, ഹയാഗ്രിവ, ഹനുമാന്‍ എന്നീ അഞ്ച് മുഖങ്ങളാണ് ഹനുമാന്റെ ഇവിടുത്തെ രൂപത്തില്‍ കാണുവാന്‍ സാധിക്കുക. 1964 ല്‍ രാമേശ്വരത്തെ കൊടുങ്കാറ്റിനു ശേഷം ക്ഷേത്രത്തില്‍ രാമന്റെയും സീതയുടെയും പ്രതിഷ്ഠകളും സ്ഥാപിച്ചിട്ടുണ്ട്.
വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കല്ലുകള്‍ ഇവിടെ കാണാം. രാമസേതുനിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്നത് ഇത്തരം കല്ലുകളാണ്.

തിരുപുല്ലാണി വിഷ്ണുക്ഷേത്രമാണ് പ്രധാന ആകര്‍ഷണം. ഈ സ്ഥലത്ത് ശ്രീരാമന്‍ ദര്‍ഭപ്പുല്ലില്‍ ശയിച്ചതായും സമുദ്രരാജാവായ വരുണനെ സ്മരിച്ചതായും വരുണന്‍ എത്തിച്ചേരുന്നതിന് താമസമുണ്ടായതിനാല്‍ കോപിഷ്ടനായ ശ്രീരാമന്‍ വരുണന്റെ അഹങ്കാരശമനം നടത്തിയതായുമാണ് ഐതിഹ്യം. ദേവിപട്ടണം ദേവീക്ഷേത്രമാണ് മറ്റൊരു പുണ്യസ്ഥലം. നവഗ്രഹങ്ങളെ സങ്കല്പിച്ച് ഒന്‍പത് ശിലകള്‍ ശ്രീരാമന്‍ ഇവിടെ കടലോരത്ത് സ്ഥാപിച്ചു.
രാമേശ്വരം ദ്വീപിലുള്ള ധനുഷ്‌കോടി  മത്സ്യബന്ധനത്തുറമുഖമാണ് മുന്‍രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജന്മസ്ഥലം. രാമേശ്വരം ഉള്‍പ്പെടുന്ന പാമ്പന്‍ ദ്വീപിന് ഇടയില്‍ സ്ഥിതിചെയ്യുന്ന പാക് കടലിടുക്കിന് കുറുകെ  നൂറ്റാണ്ടോളം പഴക്കമുള്ള പാമ്പന്‍ പാലം രാജ്യത്തെ എന്‍ജിനിയറിംഗ് വിസ്മയങ്ങളില്‍ ഒന്നാണ്.

 രാമേശ്വരം ഉള്‍പ്പെടുന്ന രാമനാഥപുരത്തിനു പുറമെ തമിഴ് നാട്ടില്‍ തൃച്ചിനാപ്പള്ളി, തഞ്ചാവൂര്‍, നാഗപട്ടണം, തിരുവയ്യൂര്‍, പുതുക്കോട്,  എന്നീ ജില്ലകളിലും ശ്രീരാമ വനയാത്രയുടെ ശേഷിപ്പുകളുണ്ട്.

തഞ്ചാവൂരിലെ 108  ശിവലിംഗ ക്ഷേത്രം ശ്രാരാമന്‍ നിര്‍മ്മിച്ചതാണ്. ഖരന്‍, ദുശ്ശാസനന്‍, തൃശ്ശിരസ് എന്നിവരെ വധിച്ച ശേഷം രാമന്‍ ഇവിടെ പാപ പരിഹാര്‍ത്ഥം ശിവ പൂജ നടത്തി എന്നു സങ്കലപം. ഇവിടുത്തെ കോദണ്ഡ രാമ ക്ഷേത്രവും രാമായണ ബന്ധിതമാണ്. ശ്രീരാമന്‍ ദശരഥന് ശ്രാദ്ധ ചടങ്ങുകള്‍ നടത്തി എന്നു കരുതുന്ന സ്ഥലമാണ് തിരുവയ്യൂരിലെ ഗയ കരയി. അവിടെ പുരാതന ശിവ ക്ഷേത്രാണുള്ളത്. സമീപത്തു തന്നെ രാമ സ്വാമി ക്ഷേത്രവും ഉണ്ട്.

ശിരാമന്‍ ശിവ പൂജയ്ക്കായി എത്തി എന്നു കരുതുന്ന ക്ഷേത്രമാണ് നാഗപട്ടണത്തെ വേദരായനേശ്വര്‍ ക്ഷേത്രം. ശിവന്‍ ഡംബുരി കൊട്ടി വേദങ്ങള്‍ ഉരുവിട്ടത് അവിടെ എന്നതാണ് സങ്കല്പം. ശ്രീരാമന്‍ അയോധ്യയിലേക്ക് ചിറ കെട്ടാന്‍ ആദ്യം തീരുമാനിച്ചു എന്നു കരുതുന്ന കോടികരയും നാഗപട്ടണത്താണ്. അവിടെ വനത്തില്‍ രാമപാദം എന്ന കരുതുന്ന കാല്‍ അടയാളം ഉണ്ട്.
കല്ല്യാണരാമ ക്ഷേത്രം പുതുക്കോട് ജില്ലയിലാണ്. സീതാ സ്വയംവരം നേരില്‍ കാണാന്‍ കഴിയാഞ്ഞതിന്റെ ദുഖം ഋഷിമാര്‍ പറഞ്ഞപ്പോള്‍ അവര്‍ക്കായി സ്വയംവരത്തിന്റെ രംഗങ്ങള്‍ കൊത്തി വെച്ചു. ഇതിനടുത്തു തന്നെ ശ്രീരാമന്‍ പൂജചെയ്ത ശിവക്ഷേത്രവും ഉണ്ട്....