ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 October 2021

പൂജ വയ്ക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ടവ

പൂജ വയ്ക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ടവ

👉 വിദ്യാര്‍ഥികള്‍ പുസ്തകവും പേനയും പൂജ വയ്ക്കണം

👉 തൊഴിലാളികള്‍ പണിയായുധങ്ങള്‍ പൂജ വയ്ക്കണം. വാഹനങ്ങള്‍ ഉള്ളവരും വാഹനം ഓടിച്ചു ഉപജീവനം നടത്തുന്നവരും വാഹനം പൂജ വയ്ക്കണം

👉 കലാകാരന്മാര്‍ അതുമായി ബന്ധപ്പെട്ടവ പൂജ വയ്ക്കണം

👉 അഷ്ടമി തിഥി അവസാനിക്കുന്നതിനു മുന്‍പ് തന്നെ പൂജ വയ്ക്കണം

👉 സരസ്വതി, ദുര്‍ഗ്ഗാ ദേവിമാരുടെ ചിത്രത്തിനു മുന്‍പില്‍ പൂജ വയ്ക്കാം. ഗണപതിയുടെ ചിത്രവും ഉപയോഗിക്കാറുണ്ട്

👉 പൂജിക്കേണ്ട പുസ്തകങ്ങള്‍ ഒരു തുണിയില്‍ പൊതിഞ്ഞാണ് നല്‍കേണ്ടത്. പത്രം(news paper) പൊതിയാന്‍ ഉപയോഗിക്കാതിരിക്കുക. കടലാസ്സില്‍ പൊതിഞ്ഞാണ് ക്ഷേത്രത്തില്‍ സ്വീകരിക്കുന്നതെങ്കില്‍ അതിനകത്ത് പുസ്തകം നല്ല തുണിയില്‍ പൊതിഞ്ഞു വയ്ക്കണം.

👉 പൂജ വയ്ക്കുന്നതിനു മുന്‍പ് ആയുധങ്ങള്‍ നന്നായി വൃത്തിയാക്കണം

👉 വീട്ടില്‍ തന്നെയാണ് പൂജ വയ്ക്കുന്നതെങ്കില്‍ ഒരു നിലവിളക്ക് പൂജ വയ്ക്കുന്നിടത്തു സദാ എരിഞ്ഞുകൊണ്ടിരിക്കണം. ആയുധങ്ങളില്‍ കുങ്കുമം തൊടുവിക്കണം. പുസ്തകങ്ങളില്‍ പുഷ്പങ്ങളും അര്‍പ്പിക്കണം

👉 പൂജ വച്ചുകഴിഞ്ഞാല്‍ ദേവിമന്ത്രം ജപിച്ചിരുന്നു വ്രതം എടുക്കുന്നതും പൂജ എടുത്തു കഴിഞ്ഞു വ്രതം മുറിച്ചു ഭക്ഷണം കഴിക്കുന്നതും അത്യുത്തമം ആണ്. അതുവരെ വ്രതഭക്ഷണം കഴിക്കാം.

👉 പൂജ എടുക്കുമ്പോള്‍ പൂജകനു ദക്ഷിണ നല്‍കണം

👉 പൂജ എടുത്തു കഴിഞ്ഞു മണ്ണിലോ അരിയിലോ ‘ഹരിഃ ശ്രീ ഗണപതയേ നമഃ’ എന്ന് മാതൃഭാഷയിലോ സംസ്കൃതത്തിലോ എഴുതുക. (‘ഗണപതയേ’ എന്നതാണ് ശരി. ‘ഗണപതായൈ’ എന്നോ ‘ഗണപതായേ’ എന്നോ എഴുതരുത് )

👉 അക്ഷരമാല ക്രമത്തില്‍ അക്ഷരങ്ങള്‍ എഴുതണം

👉 പുസ്തകം തുറന്നു അപ്പോള്‍ കാണുന്ന ഭാഗം വായിക്കണം.

👉 തൊഴില്‍ ഉപകരണങ്ങള്‍ ദേവി തന്നെ കര്‍മ്മം ചെയ്യാന്‍ ഏല്‍പ്പിച്ചതാണെന്നു കരുതി ദേവീ സ്മരണയില്‍ ഉപയോഗിക്കുക
ദേവി തന്നെ അനുഗ്രഹിച്ചു നല്ല വിദ്യ നേടാനുള്ള ബുദ്ധിയും കര്‍മ്മം ചെയ്യാനുള്ള ആരോഗ്യവും തന്നു എന്നും അത് താന്‍ അഹങ്കാരമില്ലാതെ നിലനിര്‍ത്തും എന്നും സങ്കല്‍പ്പിക്കുക.

പൂജവയ്പ്പു ചടങ്ങുകള്‍ക്ക് ദേശകാലത്തിനനുസരിച്ചു നിരവധി വ്യത്യാസങ്ങള്‍ കാണുന്നുണ്ട് എങ്കിലും മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാവര്‍ക്കും ചെയ്യാവുന്നതാണ്.

ആശ്വിന മാസത്തിലെ ശുക്ലപക്ഷ അഷ്ടമി സന്ധ്യക്ക്‌ വരുന്ന ദിവസമാണ് കേരളത്തില്‍ പൂജ വയ്ക്കുന്നത്.

No comments:

Post a Comment