ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 June 2023

ഭാരതത്തിലെ ഏഴു പുണ്യനദികൾ - 07

ഭാരതത്തിലെ ഏഴു പുണ്യനദികൾ - 07

ഭാരതത്തിലെ ഏഴു പുണ്യനദികളാണ് സപ്തനദികൾ എന്നറിയപ്പെടുന്നത്. ഗംഗ, യമുന, ഗോദാവരി, സരസ്വതി, നർമദ, സിന്ധു, കാവേരി എന്നിവയാണ് ഈ ഏഴുനദികൾ. രാമായണത്തിലും, മഹാഭാരതത്തിലും,എല്ലാ പുരാണങ്ങളിലും, ഉപനിഷത്തുകളിലും ഈ പുണ്യനദികളെപറ്റി പരാമർശിച്ചിട്ടുണ്ട്. ഗംഗാനദിയും, യമുനാനദിയും, സരസ്വതിനദിയും ത്രിമൂർത്തികളെ പ്രതിനിധാനം ചെയ്യുന്നു. അതുപോലെതന്നെ മറ്റു നാലു നദികൾ (ഗോദാവരി, നർമദ, സിന്ധു, കാവേരി) ശ്രീരാമൻ, ദുർഗ്ഗ, ഹനുമാൻ, ദത്താത്രേയൻ എന്നീ ദേവന്മാരേയും പ്രതിനിധികരിക്കുന്നു.

ഈ പുണ്യ നദികളെ ഒരു ശ്ലോകമായി ഇങ്ങനെ വർണ്ണിക്കുന്നു.

“ ഗംഗേച യമുനേ ചൈവ ഗോദാവരി സരസ്വതി
നർമ്മദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു.

7. കാവേരി
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ നദികളിൽ ഒന്നാണ്. സഹ്യനിരയിലെ ബ്രഹ്മഗിരി ഷോലവനങ്ങളിൽ സ്ഥിതി ചെയ്യുന്ന തലകാവേരിയിൽ നിന്ന് ഉദ്ഭവിക്കുന്നു. തെക്കൻ കർണാടകം, തമിഴ്‌നാട്ടിൽ തഞ്ചാവൂർ എന്നീ സ്ഥലങ്ങളിൽ കൂടി ഒഴുകി കാരൈക്കൽ പ്രദേശത്ത് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു. ഹിന്ദുക്കൾ, പ്രത്യേകിച്ചു ദ്രാവിഡർ ഇതിനെ പവിത്രമായ നദിയായി കരുതുന്നു. ആര്യന്മാർ ആര്യസാമ്രാജ്യത്തിലെ ഏഴു പുണ്യ നദികളിലൊന്നായും കാവേരിയെ കണക്കാക്കുന്നു.

നീളം - 765 കി മീ.
നദീതടപ്രദേശം - 87,900 ച.കീ.
41.2 ശതമാനം കർണ്ണാടകത്തിലും 55.5 ശതമാനം തമിഴ്‌നാട്ടിലും 3.3 ശതമാനം കേരളത്തിലും ഒഴുകുന്നു.

ഈ നദി നൂറ്റാണ്ടുകളായി അതൊഴുകുന്ന ഭൂപ്രദേശത്തെ സമ്പുഷ്ടമാക്കുന്നതുവഴി അവിടുത്തെ നാട്ടുകാരുടെ ജീവരക്തം ആയി മാറിയിട്ടുണ്ട്. നദീതട വാസികൾക്ക് ഇത്രയും പ്രയോജനകരവും തുല്യ വലിപ്പവുമുള്ള മറ്റൊരു നദി ഇന്ത്യയിൽ ഇല്ല. പണ്ടുകാലത്ത് മുത്തുച്ചിപ്പി ബന്ധനത്തിന് പേരു കേട്ടതാണ് ഈ നദി. സമീപകാലത്തു കർണാടകവും തമിഴ്നാടും തമ്മിൽ കാവേരി നദീജലത്തിന്മേൽ അവർക്കുള്ള അവകാശം സ്ഥാ‍പിക്കാൻ നടത്തിയ വ്യവഹാരം പ്രത്യേക ശ്രദ്ധ ആകർഷിച്ചിരുന്നു. നദിയുടെ ഭൂരിഭാഗവും ഉപയോഗപ്പെടുത്തുന്നതിനാൽ അന്തിമമായി കടലിൽ പതിക്കുന്നിടത്ത് വളരെ ചെറിയ നദിയായി മാറുന്നു.

ചെത്തിയ കല്ലുകൊണ്ട് നിർമ്മിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ അണക്കെട്ടുകളിലൊന്ന് കാവേരി നദിയിലെ കല്ലണയാണ്‌. ഇത് ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടാണ്.

കാവേരി നദിയുടെ ജലം ഉപയോഗിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം കേരളം, തമിഴ്‌നാട്, പുതുച്ചേരി, കർണ്ണാടകം എന്നീ സംസ്ഥാനങ്ങൾ തമ്മിൽ 16 വർഷങ്ങളായി നിലനിൽക്കുന്ന തർക്കങ്ങൾ സുപ്രീം കോടതിവരെ എത്തി നിൽക്കുന്നു. വ്യവഹാരത്തിന്റെ അന്തിമ വിധി പ്രഖ്യാപിച്ചത് 2007 ഫെബ്രുവരി അഞ്ചാം തിയതിയാണ്.

പേരിനു പിന്നിൽ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
തമിഴിൽ കാവ് എന്ന പദത്തിന് ഉദ്യാനം എന്നും ഏരി എന്നാൽ തടാകം എന്നുമാണ്. ഉദ്യാനത്തിലെ തടാകത്തിൽ നിന്നുത്ഭവിക്കുന്നതിനാൽ കാവേരി എന്ന പേർ വന്നു. കാവേര മുനിയുടെ മകൾ ആണ് കാവേരി എന്നും ഐതിഹ്യം ഉണ്ട്, പേർ അങ്ങനെയും വന്നതായിരിക്കാം.

ഹിന്ദുപുരാണങ്ങളിൽ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഹിന്ദുക്കൾ കാവേരിയെ ദക്ഷിണ ഗംഗ എന്നു വിളിക്കാറുണ്ട്‌, ഇതിഹാസ പ്രകാരം ബ്രഹ്മാവിനു ഭൂമിയിൽ വിഷ്ണുമായ /ലോപമുദ്ര എന്ന പേരിൽ ഒരു മകൾ ഉണ്ടായിരുന്നു. അവളെ വളർത്തിയത് വെറും സാധാരണക്കാരനായ കാവേര മുനിയാണ്. വിഷ്ണുമായ അവളുടെ വളർത്തച്ഛനു പുണ്യം ലഭിക്കാനായി സ്വയം പാപനാശിനി നദിയായി മാറി. പവിത്രയായ ഗംഗ നദി പോലും വർ‌ഷത്തിലൊരിക്കൽ അതിന്റെ പാപവിമുക്തിക്കായി കാവേരിയിൽ നിമഗ്നമാകുന്നു എന്നു പറയപ്പെടുന്നു.

മറ്റൊരു ഐതിഹ്യ പ്രകാരം അഗസ്ത്യൻ അനേക വർഷം ‍ശിവനെ തപസ്സിരിക്കുകയും ശിവൻ പ്രത്യക്ഷപ്പെടുകയുംചെയ്തു. എന്തു വരം വേണം എന്നു ചോദിച്ചപ്പോൾ ഭൂമിയിൽ ഒരു സ്വർഗ്ഗം സൃഷ്ടിക്കാനായി വേണ്ട ജലം നൽകണം എന്നഭ്യർത്ഥിക്കുകയും ഇതേ സമയം കൈലാസത്തിൽ ഇരുന്ന് ശിവനെ പൂജിക്കുകയായിരുന്ന കാവേരിയുടെ ജലം അഗസ്ത്യന്റെ കമണ്ഡലുവിൽ നിറയ്ക്കുകയും ചെയ്തു. എന്നാൽ അഗസ്ത്യന്റെ ഉദ്ദേശത്തിൽ ഭയന്ന ഇന്ദ്രൻ ഗണപതിയോട് മറ്റൊരു സ്വർഗ്ഗം എന്ന ആപത്തിനെക്കുറിച്ച പറയുകയും ഗണപതി കാക്കയുടെ രൂപത്തിൽ അഗസ്ത്യൻ ബ്രഹ്മഗിരി മലയിൽ വിശ്രമിക്കുന്ന സമയത്ത് പറന്ന് വന്ന് കമണ്ഡലു മറിച്ചിടുകയും ചെയ്തു. ഈ ജലം എന്നാൽ അത്ഭുതമെന്നോണം അവിടെ നിന്ന് പരന്നോഴുകി പവിത്രമായ കാവേരി നദിയായി. സ്വർഗം എന്ന തരത്തിൽ ജനങ്ങൾക്ക് വേണ്ടത്ര സമ്പത്തും സന്തോഷവും പ്രദാനം ചെയ്യുന്നവളുമായി.

സംഘകാലത്തെ പ്രധാന കൃതിയായ മണിമേഖലയിൽ മറ്റൊരു ഐതിഹ്യം വിവരിക്കുന്നു. കാന്തമൻ എന്ന ചോഴരാജാവിന്റെ അഭ്യർത്ഥനപ്രകാരം കാവേരി നദി അഗസ്ത്യന്റെ കരകത്തിൽ നിന്ന് ഉത്ഭവിച്ചു എന്നും അതിന്‌ ചമ്പാപതി എന്ന ദേവത (ജംബുദ്വീപമെന്ന ഭാരതത്തിന്റെ ദേവത) ഇതിന്‌ സ്വാഗതം അരുളി എന്നും അതിനാൽ ആദ്യകാലത്ത് ചമ്പാപതി എന്നറിയപ്പെട്ടിരുന്ന സ്ഥലം അന്നു മുതൽ കാവരിപ്പൂം‌ പട്ടിനം എന്നറിയപ്പെടാൻ തുടങ്ങി എന്നുമാണ്‌ മണിമേഖല വർണ്ണിക്കുന്നത്.

പ്രധാന പോഷക നദികൾ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഹേമവതി, ഹാരംഗി, ലക്ഷ്മണതീർഥ, കബനി, സുവർ‌ണവതി, അർക്കാവതി, ഷിംഷാ, കപില, ഹൊന്നുഹൊലെ, നൊയ്യൽ.

ഉത്ഭവം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
പശ്ചിമഘട്ടത്തിലെ തലകാവേരിയിൽ നിന്നുത്ഭവിച്ച്‌ കൊടക് മലകളിലൂടെ അതു തെക്കോട്ടൊഴുകുന്നു. തലക്കാവേരി കർണാടകത്തിലെ കുടകു ജില്ലയിലെ മടിക്കേരിക്കടുത്താണ്. 5000 അടി ഉയരത്തിലുള്ള ഇതൊരു പ്രസിദ്ധമായ തീർത്ഥാടനകേന്ദ്രമാണ്‌‌. കാവേരി നദിയുടെ ഉത്ഭവസ്ഥാനത്ത്‌ ഒരു ക്ഷേത്രമുണ്ട്‌. എല്ലാവർഷവും തുലാം സംക്രമണ നാളിൽ കുത്തി ഒഴുകുന്ന നദി ഒരു ജലധാര പോലെയായി മാറും. ഇത് കാണാൻ പതിനായിരക്കണക്കിന്‌ ഭക്തർ ഇവിടെ എത്താറുണ്ട്‌.

കാവേരി ഒരു ദക്ഷിണേന്ത്യൻ അന്തർ സംസ്ഥാന നദിയാണ്. പശ്ചിമ ഘട്ടത്തിലെ തലകാവേരിയിൽ നിന്നുത്ഭവിച്ച്‌ കൊടക് മലകളിലൂടെ അതു തെക്കോട്ടൊഴുകുന്നു. അവിടെ നിന്നു ഡെക്കാൻ പീഠഭൂമിയിലൂടെ വീണ്ടും തെക്കോട്ട്‌. ഇവിടെ അതു മൂന്നു ദ്വീപുകൾ സൃഷ്ടിക്കുന്നു. ഇതിൽ ശ്രീരംഗപട്ടണവും ശിവസമുദ്രവും കർ‌ണാടകത്തിലും ശ്രീരംഗം തമിഴ്‌നാട്ടിലുമാണു്‌. ശിവസമുദ്ര തടങ്ങളിൽ വച്ചു കവേരി നദി പ്രസിദ്ധങ്ങളായ ഗഗൻ ചുക്കി ബാരാ ചുക്കി വെള്ളചാട്ടങ്ങൾ സൃഷ്ടിച്ചുകൊണ്ട് 320 അടി താഴേയ്ക്ക് പതിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതി (1902-ൽ നിർമ്മിതം) ഈ വെള്ളച്ചാട്ടങ്ങളിൽ നിന്നാണു പ്രവർ‌ത്തിച്ചിരുന്നത്. ഇവിടെ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ബാംഗ്ലൂർ ഏഷ്യയിലെ ആദ്യത്തെ വൈദ്യുതീകരിക്കപ്പെട്ട നഗരമായി. പാതയോര വിളക്കുകളും അന്നുണ്ടായിരുന്നു. ഈ നദി പടിഞ്ഞാറോട്ടൊഴുകാതെ കിഴക്കോട്ട് ഒഴുകുന്നത് ഭൂമിശാസ്ത്രപഠനത്തിൽ ഏർപ്പെടുന്നവർക്ക് താൽ‍പര്യമുണർത്തുന്ന വസ്തുതയാണ്. ജൂൺ മുതൽ സെപ്റ്റംബർ വരെ മഡിക്കേരിയിൽ പെയ്യുന്ന കനത്ത മഴയാണ് നദിയുടെ ശക്തി. മലകളുടെ ചരിവ് കാരണം ഉത്ഭവസ്ഥാനത്തു നിന്നും ആദ്യത്തെ എട്ട് കിലോമീറ്റർ ദൂരം വളരെ വേഗത്തിലാണ് നദി ഒഴുകുന്നത്. ചരിവ് കുറയുന്നതോടെ അതായത് സമതലത്തിലെത്തുമ്പോൾ വളരെ ശാന്തയായി കാവേരി ഒഴുകാൻ തുടങ്ങുന്നു. മഡിക്കേരിയിൽ നിന്ന് 5 കി.മീറ്റർ അകലെയാണ് പ്രസിദ്ധമായ അബ്ബി വെള്ളച്ചാട്ടം.

കാവേരി കർ‌ണാടകത്തിലൂടെ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
സമുദ്രനിരപ്പിൽ നിന്ന് 750 മീറ്റർ ഉയരത്തിലുള്ള കർണ്ണാടക പീഠഭൂമിയിലൂടെ ഒഴുകുമ്പോൾ കാവേരിയിൽ വൃത്താകൃതിയിലുള്ള വളവുകൾ ശ്രദ്ധേയമാണ്. പടികൾ പോലെ തട്ടു തട്ടായാണ് ഇവിടങ്ങളിലെ കൃഷി. വളവുകൾ ഇതിന് യോജിച്ച രീതിയിലാണ്. കാവേരി നദിയെ കർ‌ണാടകത്തിൽ വച്ചു ജലസേചന ആവശ്യങ്ങൾക്കായി 12 അണക്കെട്ടുകളാൽ മുറിയ്ക്കപ്പെട്ടിട്ടുണ്ടു്‌. ചില അണക്കെട്ടുകൾക്ക് 1000 വർഷത്തോളം പഴക്കമുണ്ട്. ഉത്ഭവശേഷം സിദ്ധപ്പൂർ വരെ കിഴക്കോട്ടും സിരംഗൽ വരെ വടക്കോട്ടും ഹസ്സൻ ജില്ലയിലെത്തിയശേഷം തെക്കുകിഴക്കോട്ടും ഒഴുകുന്ന നദി കൃഷ്ണരജസാഗർ തടാകത്തിലെത്തുന്നു. ഈ തടാകത്തിലെത്തുന്നതിനു തൊട്ടുമുൻപായി കുടക് മലകളിൽ നിന്ന് ഉത്ഭവിക്കുന്ന ലക്ഷ്മണ തീർത്ഥ എന്ന പോഷക നദി കാവേരിയിൽ കലരുന്നു.

ഉത്ഭവസ്ഥാനത്തു നിന്നും70 കി.മീ അകലെയായി കാവേരിയിൽ ചേരുന്ന പോഷക നദിയാണ് ഹാരംഗി. ഈ നദിയ്ക്ക് 35 കി.മീ നീളം ഉണ്ട്. മറ്റൊരു പോഷക നദിയായ ഹേമവതി മൂഡ്ഗിൽ എന്ന സ്ഥലത്തു നിന്നുത്ഭവിക്കുന്നു. ചിക്കമഗളൂർ ഹാസ്സൻ എന്നീ ജില്ലകളിലൂടെ 165 കി.മീ. തെക്കു കിഴക്കോട്ട് ഒഴുകി കൃഷ്ണരജസാഗർജലാശയത്തിനു 30 മി.മീറ്റർ മുൻപേ കാവേരിയിൽ ലയിക്കുന്നു. യാഗാചി, അൽഗുർ എന്നീ പോഷകനദികൾ ഹേമവതിയ്ക്കുണ്ട്. 5200 ച.കി.മീ. നദീതടം ഈ നദിയാൽ സൃഷ്ടിക്കപ്പെടുന്നു. കനകപുര എന്ന സ്ഥലത്തു വച്ച് അർക്കാവതി എന്ന പോഷക നദിയും കാവേരിയെ പുഷ്ടിപ്പെടുത്തുന്നു. കർണ്ണാടകത്തിലെ വൃന്ദാവൻ ഉദ്യാനത്തിൽ കാവേരിയിലെ വെള്ളമാണ് ഉപയോഗപ്പെടുത്തുന്നത്.

ബാംഗ്ലൂരിലെയും മൈസൂരിലെയും നഗരങ്ങൾ കുടിവെള്ളത്തിനു പ്രധാനമായും കാവേരിയെയാണു്‌ ആശ്രയിക്കുന്നതു. മഡാഡ്കട്ടെ എന്ന സ്ഥലത്തുള്ള്‌ അണക്കെട്ടിൽ നിന്നു 72 മൈൽ നീളത്തിൽ ഒരു മനുഷ്യനിർ‌മ്മിത കനാൽ വഴി ഇതിലെ വെള്ളം 10,000 ഏക്കർ ഭൂപ്രദേശത്തിന് ജലസേചനത്തിനായി ഉപയോഗിച്ചിരിക്കുന്നു. മൈസൂരിൽ കാവേരി എത്തുന്നതിങ്ങനെയാണ്. കർണ്ണാടകത്തിൽ ശ്രീരംഗപട്ടണത്തിനടുത്ത്‌ കാവേരിയ്ക്കു ഒരു ജലതുരങ്കം ഉണ്ട്‌. വളരെ പുരാതനമായ ഇതു നിർ‌മ്മിച്ചത് വൊഡെയാർ ഭരണാധികാരിയായിരുന്ന രണധീര കണ്ഠീരവനാണ്. ഈ തുരംഗത്തിലൂടെ കാവേരിയിലെ ജലം അതിന്റെ തന്നെ അണക്കെട്ടിനു മുകളിലൂടെ നദിയിലെ ജലനിരപ്പിനു മുകളിലൂടെ താഴെ മറ്റൊരു പ്രദേശത്തെത്തിക്കുന്നതു അതിന്റെ നിർമ്മാണത്തിലെ വൈദഗ്ദ്യമായി കാണുന്നു. പഴയതും പുതിയതുമായി ഒരുപാടു തോടുകൾ (കനാലുകൾ) ഈ പ്രദേശത്തെ ജലസേചനത്തിനും കുടിവെള്ളാവശ്യത്തിനും സഹായിക്കുന്നു. ഇത്തരം കനാലുകളുടെ ആകെ നീളം 1900 കി. മീറ്ററിലേറെയാണ് എന്നു പറഞ്ഞാൽ തന്നെ എത്രമാത്രം ജലം ഉപയോഗിക്കപ്പെടുന്നു എന്നു മനസ്സിലാക്കാം. മൈസൂർ നഗരത്തിനു തൊട്ടു മുൻപായി കാവേരിയിൽ കൃഷ്ണരാജസാഗർ അണക്കെട്ട് നിർമ്മിച്ച് ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനും ഉപയോഗപ്പെടുത്തുന്നു. തുടർന്ന് തെക്കുകിഴക്കോട്ട് ഒഴുകുന്ന കാവേരിയുടെ ആഴവും വീതിയും വർദ്ധിക്കുന്നു. തിരുമകുടൽ എന്ന സ്ഥലത്തുവച്ച് കാവേരിയുടെ വലത്തുവശത്തായി കബനി എന്ന പോഷക നദി ചേരുന്നു. ഈ നദി കേരളത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്. വയനാട് ജില്ലയിൽ നിന്ന് ഉത്ഭവിക്കുന്ന ഈ നദിക്ക് 210 കി.മീ നീളമുണ്ട്.

പിന്നീട് ഇടത്തോട്ട് തിരിഞ്ഞ് മൈസൂർ, മാണ്ഡ്യ എന്നീ ജില്ലകളുടെ അതിർത്തിയായി കുറച്ചു ദൂരം ഒഴുകി രണ്ട് ബൃഹത്തായ വെള്ളച്ചാട്ടങ്ങൾ സൃഷ്ടിക്കുന്നു. മലയിടുക്കുകൾക്ക് ഒരു ഭാഗത്ത് കാവേരിയിൽ വന്നു ചേരുന്ന പോഷക നദിയാണ് ഷിംഷ(ശിംശ). പിന്നീട് 80 കി.മീറ്റർ ഒഴുകുന്നതിനിടക്കു 800 മീറ്ററോളം താഴ്ച സംഭവിക്കുകയും പ്രസിദ്ധമായ ജലപാതങ്ങളും രണ്ടു ദ്വീപുകളും സൃഷ്ടിക്കുകയും ചെയ്യുന്നു.

ഒരു കിലോമീറ്ററോളം വീതി ഉള്ള കാവേരി ഒരു മലയിടുക്കുകളിലൂടെ പോകുമ്പോൾ അതിന്റെ ശക്തി വളരെയധികം വർദ്ധിക്കുന്നു. ഇങ്ങനെ ഊക്കോടെ പാറയിൽ വന്നിടിക്കുന്ന നദി വളരെ ഉയരത്തിലേയ്ക്ക് പൊങ്ങുന്നതു കൊണ്ട് ഒരു ജലപാതത്തിന് ഗഗന ചുക്കി എന്നാണ് പേര്. മറ്റൊന്ന് ഭര ചുക്കി എന്ന് അറിയപ്പെടുന്നു. എപ്പോഴും നിറഞ്ഞ് കാണുന്നതുകൊണ്ടാണ് ഈ പേര്. 100 മീറ്ററോളം താഴ്ചയുള്ള ഈ ജലപാതങ്ങളിൽ ഒരു വൈദ്യുതനിലയം ഉണ്ട്. 1902-ല് സ്ഥാപിതമായ ഈ വൈദ്യുതനിലയം ഇത്തരത്തിൽ അകൃത്രിമ വെള്ളച്ചാട്ടത്തിൽ പ്രവർത്തിക്കുന്ന ഏഷ്യ യിലെ തന്നെ ആദ്യത്തേതാണ്. ബ്രിട്ടീഷുകാരാണ് ഇത് നിർമ്മിച്ചത്. ഇവിടെ നിന്ന് മൈസൂർ, ബെങ്കളുരു, കോലാർ എന്നിവിടങ്ങൾക്ക് വൈദ്യുതി ലഭിക്കുന്നു. മലയിടുക്കിന്റെ ഒരു ഭാഗത്തിന് ചാടിക്കടക്കാവുന്ന വീതിയേ ഉള്ളൂ. ഇത് മേക്കേഡാടു (കന്നടത്തിൽ ആട് ചാടുന്നത് എന്നർത്ഥം) ആംഗലേയത്തിൽ ഗോട്സ് ലീപ്പ്’ (goat's leap) എന്നാണറിയപ്പെടുന്നത്.

ഇതേ ഭാഗത്തു തന്നെ കാവേരി രണ്ടു പ്രാവശ്യം രണ്ടായി പിരിയുകയും ഒന്നു ചേരുകയും ചെയ്യുന്നതിന്റെ ഫലമായി രണ്ട് ദ്വീപുകൾ സൃഷ്ടിക്കപ്പെടുന്നു. ഇതാണ് ശിവ സമുദ്രവും, ശ്രീരംഗപട്ടണവും. ഇവ പുണ്യ ദ്വീപുകൾ എന്നറിയപ്പെടുന്നു. ശിവ സമുദ്രത്തിനടുത്തു നിന്ന് 40 കി.മീ ഓളം താഴെയായി തമിഴ്നാടിന്റെ അതിർത്തിയായി ഒഴുകിയശേഷം തമിഴ്‌നാട്ടിലേയ്ക്ക് പ്രവേശിക്കുന്നു. ഈ പ്രദേശങ്ങളിലെല്ലാം നദി നിറയെ പാറക്കൂട്ടങ്ങൾക്കിടയിലൂടെയാണ് ഒഴുകുന്നത്.

കാവേരി തമിഴ്‌നാട്ടിലൂടെ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
തമിഴ്‌നാട്ടിൽ പ്രവേശിച്ചു കഴിയുമ്പോൾ വീണ്ടും പാറയിടുക്കുകളിലൂടെ വളഞ്ഞ് പുളഞ്ഞ അത്രയൊന്നും വേഗതയില്ലാതെയാണ് ഒഴുകുക. പിന്നീട് ധർമ്മപുരി ജില്ലയിൽ പ്രവേശിക്കുന്ന കാവേരി നീണ്ട ഒരു മലയിടുക്കുകളിലൂടെ സഞ്ചരിച്ച് മേട്ടൂർ എന്ന സ്ഥലത്ത് എത്തിച്ചേരുന്നു.

ഇവിടെ വച്ച് നദിയെ പ്രസിദ്ധമായ മേട്ടൂർ ഡാം കെട്ടി തടുത്തു നിർത്തിയിരിക്കുന്നു. ബ്രിട്ടീഷുകാർ നിർമ്മിച്ച ഈ അണക്കെട്ടിന് 1615 മീറ്റർ നീളവും 54 മീറ്റർ ഉയരവും ഊണ്ട്. 155 ച.കി.മീ വിസ്തൃതിയുള്ള ജലാശയത്തിന് ‘സ്റ്റാൻലി തടാകം’ (Lake Stanley) എന്നാണ് വിളിക്കുന്നത്. തഞ്ചാവൂർ, സേലം എന്നീ ജില്ലകളിൽ ജലസേചനം, കുടിവെള്ളം വൈദ്യുതി എന്നിവയ്ക്ക് ഈ അണക്കെട്ടിനെയാണ് ആശ്രയിക്കുന്നത്. പിന്നീട് കാവേരി ഈറോഡ്‌, സേലം ജില്ലകൾക്കിടയിൽ അതിർ‌ത്തി സൃഷ്ടിക്കുന്നു. ഭവാനി എന്ന സ്ഥലത്തു വച്ച് ഇതു ഭവാനി നദിയുമായി കൂടിച്ചേരുന്നു. ഈ നദി സൈലന്റ്വാലിയിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ഈ സംഗമ സ്ഥലത്താണു പ്രസിദ്ധമായ സംഘമേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ഇതിന് ശേഷം 50 കി.മീ താഴയായി ചേരുന്ന മറ്റൊരു പോഷകനദിയാണ് നോയൽ. ഈ പ്രദേശങ്ങളിലെല്ലാം നദി പരന്ന് വലിയ ആഴമില്ലാതെയാണ് ഒഴുകുന്നത്. ഇവിടം മുതൽ കടലിൽ പതിക്കുന്നതു വരെ കിഴക്കോട്ടാണ് അതിന്റെ ഗതി. പിന്നീട്‌ കരൂരിൽ തിരുമുക്കൂടലൂരിൽ വച്ച് പളനികളിൽ നിന്നുത്ഭവിക്കുന്ന അമരാവതി നദിയും കാവേരിയൊടു ചേരുന്നു. തിരുച്ചിറപ്പള്ളിയിലെ അലംബാടി എന്ന സ്ഥലത്ത് നദിയുടെ മധ്യ ഭാഗത്തുള്ള ഒരു പാറയിൽ നിന്ന് കാവേരിയിലെ ജലം വലിയ സ്തൂപിക പോലെ മേൽ‍പ്പോട്ട് കുതിച്ചുയർന്ന് ആ പ്രദേശങ്ങളിലെല്ലാം ധൂമ പടലത്തിന്റെ പ്രതീതി ജനിപ്പിക്കുന്നു. തിരുച്ചിറപ്പള്ളിയിലെ ചരിത്രപ്രധാനമായ ഈ പാറയെ തഴുകി കടന്നു പോകുന്ന നദി ശ്രീരംഗത്തുവച്ചു രണ്ടായി പിരിഞ്ഞു,(മൂന്നാം തവണ) ശ്രീരംഗം എന്ന ദ്വീപിനെ സൃഷ്ടിക്കുന്നു. രണ്ടായി പിരിയുന്ന കൈവഴിയിലെ വടക്കുള്ള നദി കൊള്ളിടം (പഴയ കൊളെറൂൻ) എന്നാണു അറിയപ്പെടുന്നതു്. തെക്കു കിഴക്കോട്ട് ഒഴുകുന്ന നദിയെ പെന്നാർ എന്നാണ് വിളിക്കുന്നത്. ഇതിനിടയിലാണു തഞ്ചാവൂരിലെ സമതലം. ഈ സ്ഥലം തെന്നിന്ത്യൻ പൂന്തോട്ടം എന്നും അറിയപ്പെടുന്നു. പിന്നിട്‌ പൂമ്പുഹാർ എന്ന സ്ഥലത്തു വച്ചു ബംഗാൾ ഉൾകടലിൽ ലയിച്ചു ചേരുന്നു. പ്രസിദ്ധമായ നാഗപട്ടിണവും കാരൈക്കലും കാവേരിയോടു ചേർന്ന തുറമുഖങ്ങളാണു്. 2000 വർഷങ്ങൾക്കു മുന്പെ തന്നെ ജലസേചന പദ്ധതികൾ ഇവിടെ നിലവിൽ വന്നു. ലോകത്തിലെ ഏറ്റവും പഴയതും ഇപ്പൊഴും ഉപയോഗത്തിലിരിക്കുന്നതുമായ ജലസേചന പദ്ധതിയായ കല്ലണൈ അഥവാ ഗ്രാൻ‍ഡ് ഡാം കാവേരി നദിയിലാണു. ചോള രാജാവായ കരിക്കാലന്റെ കാലത്ത്‌, 2-ആം നുറ്റാണ്ടിലാണ് ഇത് നിർമ്മിച്ചത്. ചെത്തി മിനുക്കാത്ത കല്ലുകൾ കൊണ്ടാണു ഈ അണക്കെട്ടു നിർമ്മിച്ചിരിക്കുന്നത്‌. 329 മി. നീളവും 20 മി. വീതിയും ഉള്ള ഈ അണക്കെട്ടു 19 നൂറ്റാണ്ടു മുന്പത്തെ നിർമ്മാണ വൈദഗ്ദ്യ്തിന്റെ സാക്ഷ്യപത്രം ആണ്. കാവേരി രണ്ടായി പിരിഞ്ഞതിനു ശേഷമുള്ള ഭാഗത്താണ് കല്ലണൈഉള്ളത്. കാവേരിയുടെ കൊളെരം കൈവഴിയിൽ 19-ാ‍ം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ കൊളെരം അണ ബ്രിട്ടീഷുകാരുടെ സംഭാവനയാണ്. സർ ആർതർ കോട്ടൺ ആണ് ഇതിന്റെ സ്രഷ്ടാവ്. മറ്റൊന്ന് 1836-ല് സ്ഥാപിക്കപ്പെട്ട ഒരു അണക്കെട്ട് ആണ്. കൊള്ളിടം അപ്പർ അണക്കെട്ട് എന്നാണ് ഇതിനുപേർ. ഗ്രാൻഡ് അണക്കെട്ടിൽ എക്കൽ നിക്ഷേപം കുറക്കാനും ജലസേചന സൗകര്യം കൂട്ടാനുമായാണ് കൊള്ളിടം അപ്പർ ഡാം പണിതത്.

ആഘോഷങ്ങൾ
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀

കാവേരി സംക്രമണം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
തലക്കാവേരി യിലെ കാവേരിയുടെ ഉത്ഭവസ്ഥാനത്തെ വിശേഷ ആഘോഷമാണ് കാവേരി സംക്രമണം . എല്ലാവർഷവും തുലാ സംക്രമണ നാളിലാണ് ഇത് ആഘോഷിക്കുന്നത്. സൂര്യൻ തുലാം രാശിയിൽ പ്രവേശിക്കുന്ന ഈ നാളിൽ ഒരു പ്രത്യേക സമയത്ത് കാവേരി ഒരു ജലധാരപോലെ പ്രത്യക്ഷപ്പെട്ട് ക്ഷേത്രത്തിലുള്ള വലിയ കുളം നിറയ്ക്കുന്നു. ഈ ജലം പുണ്യജലമായി കരുതുന്നു. മരിക്കുന്നവർക്ക് ഈ ജലം നൽകിയാൽ മോക്ഷം ലഭിക്കും എന്നും വിശ്വസിക്കുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നു വരെ ആയിരങ്ങൾ ഈ വെള്ളത്തിൽ കുളിക്കാനായി വന്നു ചേരുന്ന ആഘോഷമാണ് ഇത്. സുമംഗലികളായ സ്ത്രീകൾ അന്നേ ദിവസം പച്ചക്കറികൾ പ്രത്യേകിച്ച് വെള്ളരിക്കയും തേങ്ങയും കൊണ്ട് പ്രത്യേക പൂജ അർപ്പിക്കുന്നു. ഇതിനെ കന്നി പൂജ എന്നാണ് പറയുന്നത്.

സംഘമേശ്വര പൂജ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
കാവേരിയുടെ പോഷക നദികൾ വരെ പുണ്യ നദികളായാണ് കരുതി വരുന്നത്. ഒട്ടുമിക്ക സംഗമ സ്ഥലങ്ങളിലും സംഘമേശ്വരക്ഷേത്രങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനം ഭവാനിയിലെ സംഘമേശ്വരക്ഷേത്രം ആണ്. ഇവിടത്തെ പൂജ ദീർഘ സുമംഗലീ വരം ലഭിക്കുവാനായിട്ട് നിരവധി കുടുംബിനികൾ എല്ലാ വർഷവും ചെയ്യുന്ന പൂജയാണ്.





ഭാരതത്തിലെ ഏഴു പുണ്യനദികൾ - 06

ഭാരതത്തിലെ ഏഴു പുണ്യനദികൾ - 06

ഭാരതത്തിലെ ഏഴു പുണ്യനദികളാണ് സപ്തനദികൾ എന്നറിയപ്പെടുന്നത്. ഗംഗ, യമുന, ഗോദാവരി, സരസ്വതി, നർമദ, സിന്ധു, കാവേരി എന്നിവയാണ് ഈ ഏഴുനദികൾ. രാമായണത്തിലും, മഹാഭാരതത്തിലും,എല്ലാ പുരാണങ്ങളിലും, ഉപനിഷത്തുകളിലും ഈ പുണ്യനദികളെപറ്റി പരാമർശിച്ചിട്ടുണ്ട്. ഗംഗാനദിയും, യമുനാനദിയും, സരസ്വതിനദിയും ത്രിമൂർത്തികളെ പ്രതിനിധാനം ചെയ്യുന്നു. അതുപോലെതന്നെ മറ്റു നാലു നദികൾ (ഗോദാവരി, നർമദ, സിന്ധു, കാവേരി) ശ്രീരാമൻ, ദുർഗ്ഗ, ഹനുമാൻ, ദത്താത്രേയൻ എന്നീ ദേവന്മാരേയും പ്രതിനിധികരിക്കുന്നു.

ഈ പുണ്യ നദികളെ ഒരു ശ്ലോകമായി ഇങ്ങനെ വർണ്ണിക്കുന്നു.

“ ഗംഗേച യമുനേ ചൈവ ഗോദാവരി സരസ്വതി
നർമ്മദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു.

6. സിന്ധു
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഇന്ത്യയിലൂടെയും പാകിസ്താനിലൂടെയും ഒഴുകുന്ന നദിയാണ് സിന്ധു. ഉത്ഭവം ചൈനീസ് ടിബറ്റിലാണ്. ഹിമനദികളിൽ പെടുന്ന 2897 കി.മീ നീളമുള്ള സിന്ധുവിന് പോഷക നദികളുടേതുൾപ്പടെ ആകെ 6000 കിലോമീറ്റർ നീളമുണ്ട്. ഭാരത ചരിത്രവുമായി ഏറ്റവും ആദ്യം പരാമർശിക്കപ്പെടുന്ന നദിയും സിന്ധുവാണ്‌. ഹിന്ദുസ്ഥാൻ എന്ന പേര്‌ രൂപം കൊണ്ടത് ഈ നദിയിൽ നിന്നാണ്‌.

പേരിനു പിന്നിൽ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
പ്രാചീന ഭാരതീയർ അണ് ഈ നദിക്ക് സിന്ധു എന്ന് പേരിട്ടത്. സിന്ധു എന്നതിന്‌ സമുദ്രം എന്നർത്ഥമുണ്ട്. ഭരതവുമയി കച്ചവട ബന്ധങ്ങൾ ഉള്ള അറേബ്യകാർ ഹിന്ദു എന്ന് വിളിച്ചു പോന്നു. സിന്ധു സംസ്കാരം (ഭാരതീയ സംസ്കാരം) പിന്തുടരുന്നവരെ ഹിന്ദു എന്നും.

പിൽക്കാലത്ത് ഈ നദിയുടെ പേരിൽ നിന്നും ഭാരതത്തിന് ഹിന്ദുസ്ഥാൻ എന്ന പേരു ലഭിച്ചു എന്ന് കണക്കാക്കുന്നവരും ഉണ്ട്.

ഇന്ത്യയിൽ നിന്നും ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന നാഗരീകതയുടെ അവശിഷ്ടങ്ങൾ സിന്ധു നദിയുടെ തീരങ്ങളിലാണ്‌. ഇത് ക്രിസ്തുവിന്‌ 5000 വർഷങ്ങൾ മുൻപുള്ളതാണ്‌ എന്ന് കരുതപ്പെടുന്നു.

ഉത്ഭവം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഹിമാലയത്തിന്റെ കൊടുമുടികൾക്ക് പിന്നിൽ, തിബത്തിലെ മാനസസരോവർ തടാകത്തിന്‌ ഉദ്ദേശം 100 കി.മീ വടക്കാണ്‌ BOGAR CHU GLASIER സിന്ധു ഉത്ഭവിക്കുന്നത്. ഇത് സമുദ്രനിരപ്പിൽ നിന്ന് 5180 മീറ്റർ ഉയരത്തിലാണ്‌.

പോഷകനദികൾ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഝലം :- പുരാതന ഗ്രീക്കിൽ ഝലത്തെ ഒരു ദേവനായാണ് കണക്കാക്കിയിരുന്നത്. ഏകദേശം 772 കിലോമീറ്റർ നീളമുണ്ട്. ഇതിൽ 400 കിലോമീറ്റർ ഇന്ത്യയിലൂടെയും ബാക്കി ഭാഗം പാകിസ്താനിലൂടെയുമാണ് ഒഴുകുന്നത്. കാശ്മീരിലെ വെരിനാഗ് എന്ന സ്ഥലത്താണ് ഈ നദിയുടെ ഉദ്ഭവസ്ഥാനം. ശ്രീനഗറിലൂടെയും വൂളാർ തടാകത്തിലൂടെയും ഒഴുകിയശേഷമാണ് ഝലം പാകിസ്താനിൽ പ്രവേശിക്കുന്നത്. ജമ്മു കാശ്മീരിലെ മുസാഫർബാദിനടുത്തുവച്ച് ഏറ്റവും വലിയ പോഷക നദിയായ കിഷൻ‌ഗംഗ നദിയും കുൻ‌ഹാർ നദിയും ഝലത്തോട് ചേരുന്നു. പഞ്ചാബിൽ ഈ നദി ഒഴുകുന്ന ജില്ലയുടെ പേരും ഝലം എന്നുതന്നെയാണ്. പാകിസ്താനിലെ ഝാങ്ങ് ജില്ലയിൽവച്ച് ചെനാബ് നദിയോട് ചേരുന്നു. ചെനാബ് സത്‌ലജുമായി ചേർന്ന് പാഞ്ച്നാദ് നദി രൂപവത്കരിക്കുകയും മിഥാൻ‌കോട്ടിൽ വച്ച് സിന്ധു നദിയിൽ ലയിക്കുകയും ചെയ്യുന്നു.

ചെനാബ് :- ഹിമാചൽ‌പ്രദേശ് സംസ്ഥാനത്തിലെ ലാഹുൽ-സ്പിറ്റി ജില്ലയിലാണ് BARALACHLA (മുമ്പ് രണ്ടായിരുന്ന ഇവ ഇന്ന് ഒരു ജില്ലയാണ്) ചെനാബിന്റെ ഉദ്ഭവസ്ഥാനം. ഹിമാലയത്തിന്റെ ഉയർന്ന ഭാഗങ്ങളിൽ ഉൾപ്പെടുന്ന താണ്ടി എന്ന സ്ഥലത്തുവച്ച് ചന്ദ്ര, ഭാഗ എന്നീ ഉറവകൾ കൂടിച്ചേർന്ന് ചെനാബ് നദിക്ക് ജന്മം നൽകുന്നു. ഏകദേശം 960 കിലോമീറ്റർ നീളമുണ്ട്. ഉദ്ഭവസ്ഥാനത്തുനിന്ന് ചെനാബ് ജമ്മു കാശ്മീരിലെ ജമ്മുവിലൂടെ ഒഴുകി പഞ്ചാബ് സമതലത്തിലെത്തിച്ചേരുന്നു. ട്രിമ്മുവിൽ വച്ച് ഝലം നദിയും പിന്നീട് രാവി നദിയും ചെനാബിൽ ലയിക്കുന്നു. ഉച്ച് ഷരീഫിൽ ചെനാബ്, സത്‌ലജ് നദിയുമായി കൂടിച്ചേർന്ന് പാഞ്ച്നാദ് നദി രൂപവത്കരിക്കുന്നു. സത്‌ലജ് മിഥൻ‌കോട്ടിൽ വച്ച് സിന്ധു നദിയോട് ചേരുന്നു.

രവി :- ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലെ കുളുവിന് വടക്കുള്ള മണാലി എന്ന സ്ഥലത്താണ് ഈ നദിയുടെ ഉദ്ഭവസ്ഥാനം. മലനിരകളിലൂടെ ഒഴുകിപഞ്ചാബ് സമതലത്തിൽ എത്തിച്ചേരുന്നു. രവിയുടെ ആകെ നീളം ഏകദേശം 720 കിലോമീറ്റർ ആണ്. കുറച്ചുദൂരം ഇൻഡോ-പാക്ക് അതിർത്തിയിലൂടെ ഒഴുകിയശേഷം രവി പാകിസ്താനിലെ ചെനാബ് നദിയോട് ചേരുന്നു.

ബിയാസ് :- ഇന്ത്യയിലെ ഹിമാചൽ പ്രദേശ് സംസ്ഥാനത്തിൽ ഹിമാലയ പർ‌വതത്തിലെ റോഹ്താങ്ങ് ചുരത്തിലാണ് ബിയാസിന്റെ ഉദ്ഭവം. ഉത്ഭവസ്ഥാനത്തുനിന്നും പടിഞ്ഞാറോട്ടൊഴുകുന്ന നദി മണ്ഡി, ഹമീർപൂർ, ധർമ്മശാല എന്നീ സ്ഥലങ്ങളിലൂടെ ഒഴുകി ഹിമാചൽ പ്രദേശിന്റെ പടിഞ്ഞാറേ അതിർത്തിയിലെത്തുമ്പോൾ പെട്ടെന്ന് തെക്കോട്ട് തിരിഞ്ഞ് പഞ്ചാബ് സമതലത്തിൽ പ്രവേശിക്കുന്നു. ലാർജി മുതൽ തൽ‌വാര വരെ മലയിടുകകുകളിലൂടെ ഒഴുകുന്ന ബിയാസ് തുടർന്ന് ഏകദേശം 50 കിലോമീറ്ററോളം തെക്കോട്ടും 100 കിലോമീറ്ററോളം തെക്കുപടിഞ്ഞാറോട്ടും ഒഴുകി ബിയാസ് എന്ന സ്ഥലത്തെത്തുന്നു. ഈ സ്ഥലം കടന്നുപോകുന്ന നദി പഞ്ചാബിലെ അമൃത്‌സറിന് കിഴക്കും കപൂർ‌ത്തലക്ക് തെക്ക് പടിഞ്ഞാറിം ഉള്ള ഹരികേ എന്ന സ്ഥലത്തുവച്ച് സത്‌ലജിൽ ചേരുന്നു. സത്‌ലജ് പാകിസ്താനിലെ പഞ്ചാബിലേക്ക് കടക്കുകയും ഉച്ചിൽ വച്ച് ചെനാബ് നദിയുമായി ചേർന്ന് പാഞ്ച്നാദ് നദി രൂപികരിക്കുകയും ചെയുന്നു. പാഞ്ച്നാദ് പിന്നീട് മിഥൻ‌കോട്ടിൽ വച്ച് സിന്ധു നദിയോട് ചേരുന്നു. ഏകദേശം 470 കിലോമീറ്റർ (290 മൈൽ) നീളമുണ്ട്.

സത്‌ലജ് :- ടിബറ്റിലെ കൈലാസ പർ‌വതത്തിന് സമീപമുള്ള മാനസരോവർ തടാകത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് നദിയുടെ ഉദ്ഭവസ്ഥാനം. ബിയാസ് നദിയുമായി ലയിച്ച ശേഷം പാകിസ്താനിലേക്ക് ഒഴുകുന്നു. അവിടെ വച്ച് സിന്ധു നദിയുമായി ചേരുകയും കറാച്ചിക്കടുത്തുവച്ച് സമുദ്രത്തിൽ പതിക്കുകയും ചെയ്യുന്നു. സിന്ധുവിന്റെ പോഷകനദികളിൽ ഏറ്റവും കിഴക്കായി സ്ഥിതിചെയ്യുന്ന നദികൂടിയാണ് സത്‌ലജ്.





ഭാരതത്തിലെ ഏഴു പുണ്യനദികൾ - 05

ഭാരതത്തിലെ ഏഴു പുണ്യനദികൾ - 05

ഭാരതത്തിലെ ഏഴു പുണ്യനദികളാണ് സപ്തനദികൾ എന്നറിയപ്പെടുന്നത്. ഗംഗ, യമുന, ഗോദാവരി, സരസ്വതി, നർമദ, സിന്ധു, കാവേരി എന്നിവയാണ് ഈ ഏഴുനദികൾ. രാമായണത്തിലും, മഹാഭാരതത്തിലും,എല്ലാ പുരാണങ്ങളിലും, ഉപനിഷത്തുകളിലും ഈ പുണ്യനദികളെപറ്റി പരാമർശിച്ചിട്ടുണ്ട്. ഗംഗാനദിയും, യമുനാനദിയും, സരസ്വതിനദിയും ത്രിമൂർത്തികളെ പ്രതിനിധാനം ചെയ്യുന്നു. അതുപോലെതന്നെ മറ്റു നാലു നദികൾ (ഗോദാവരി, നർമദ, സിന്ധു, കാവേരി) ശ്രീരാമൻ, ദുർഗ്ഗ, ഹനുമാൻ, ദത്താത്രേയൻ എന്നീ ദേവന്മാരേയും പ്രതിനിധികരിക്കുന്നു.

ഈ പുണ്യ നദികളെ ഒരു ശ്ലോകമായി ഇങ്ങനെ വർണ്ണിക്കുന്നു.

“ ഗംഗേച യമുനേ ചൈവ ഗോദാവരി സരസ്വതി
നർമ്മദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു.

5. നർമദ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
മദ്ധ്യഇന്ത്യയിലെ ഒരു നദിയാണ് നർമദ. വിന്ധ്യ-സത്പുര മലനിരകൾക്കിടയിലായി മദ്ധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ നദിയൊഴുകുന്നത്. മദ്ധ്യപ്രദേശിലെ മെയ്കല മലയിൽ ഉദ്ഭവിക്കുന്ന നർമദക്ക് 1312 കിലോമീറ്റർ നീളമുണ്ട്. ശക്തമായ ഒഴുക്കും അനേകം വെള്ളച്ചാട്ടങ്ങളുമുള്ള നദിയാണിത്. ഗുജറാത്തിലെ ഭാറുച്ചിൽ വച്ച് നർമദ അറബിക്കടലിൽ പതിക്കുന്നു. ചരിത്രാതീത കാലത്ത് ദിനോസറുകളുടെ വിഹാരകേന്ദ്രമായിരുന്നു നർമ്മദയുടെ താഴ്വരകൾ. രാജാസോറസ് നർമ്മദെൻസിസ് എന്ന ദിനോസറുകൾ ഇവിടെ ജീവിച്ചിരുന്നു.

പോഷക നദികൾ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ബുഡ്നർ
ബൻജർ

ഹിന്ദുപുരാണങ്ങളിൽ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഹിന്ദുപുരാണങ്ങളിൽ നർമദ പുണ്യനദിയാണെന്നു പറയുന്നു. ഉദ്ഭവസ്ഥാനത്തിനടുത്തുള്ള ഓംകാരേശ്വർ പ്രസിദ്ധമായ തീർഥാടനകേന്ദ്രമാണ്. പുണ്യനദിയായ ഗംഗപോലും വർഷത്തിലൊരിക്കൽ നർമദയിൽ കുളിച്ച് ശുദ്ധിവരുത്താറുണ്ടെന്നാണ് ഐതിഹ്യം. നർമദയെ കണ്ടാൽതന്നെ പാപമോചനം ലഭിക്കുമെന്നാണ് വിശ്വാസം. ഉദ്ഭവസ്ഥാനമായ അമർകാണ്ടകിൽ വച്ച് മരിക്കുന്നവർക്ക് മോക്ഷം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. മദ്ധ്യപ്രദേശ് (1,077 കി.മീ), മഹാരാഷ്ട്ര (74 കി.മീ - മദ്ധ്യപ്രദേശിന്റെയും മഹാരാഷ്ട്രയുടെയും അതിരിൽ 35 കി.മീ, മദ്ധ്യപ്രദേശിന്റെയും ഗുജറാത്തിന്റെയും അതിരിൽ 39 കി.മീ), ഗുജറാത്ത് (161 കി.മീ) എന്നീ സംസ്ഥാനങ്ങളിലൂടെ നർമ്മദ ഒഴുകുന്നു.

നർമദയുടെ തീരങ്ങളിൽ ഇരുമ്പ്, മാംഗനീസ്, ചുണ്ണാമ്പ് എന്നിവയുടെ നിക്ഷേപങ്ങൾ കാണപ്പെടുന്നു.

മദ്ധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ കാർഷിക മേഖലയ്ക്ക് വളരെ വിലപ്പെട്ടതാണ് നർമദയിലെ ജലം. നദീജലം പ്ങ്കുവയ്ക്കുന്നതിൽ ഈ സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ രൂപവത്കരിക്കപ്പെട്ടതാണ് നർമദാ വാട്ടർ ഡിസ്പ്യൂട്ട് ട്രിബ്യൂണൽ.

നർമദാ വാട്ടർ ഡിസ്പ്യൂട്ട് ട്രിബ്യൂണലിന്റെ നിർദ്ദേശപ്രകാരം 1979-ൽ രൂപംകൊണ്ടതാണ് നർമദാവാലി വികസന പദ്ധതി. അതിന്റെ ഭാഗമായി നിർമ്മിക്കുന്ന വൻ അണക്കെട്ടുകളിലൊന്നാണ് ഏറെ വിവാദങ്ങളിണ്ടാക്കിയ സർദാർ സരോവർ. ഗുജറാത്തിൽ 20 ലക്ഷം ഹെക്റ്റർ പ്രദേശത്തും രാജസ്ഥാനിൽ 75000 ഹെക്റ്റർ പ്രദേശത്തും കൃഷിക്കായി ജലമെത്തിക്കാൻ കഴിയുമെന്നാണ് ഇതിന്റെ നിർമാതാക്കൾ പ്രതീക്ഷിക്കുന്നത്. ആ പ്രദേശത്തിന്റെ വൈദ്യുതീകരണത്തിനും ഇത് സഹായകമാകുമെന്നും 50 ലക്ഷം ജനങ്ങൾക്ക് ഇതിന്റെ പ്രയോജനങ്ങൾ ലഭിക്കുമെന്നും കണക്കുകൂട്ടുന്നു. എന്നാൽ പരിസ്ഥിതി പ്രവർത്തകർ ഇതിനെതിരായി രംഗത്ത് വന്നു. നർമ്മദ ബചാവോ ആന്ദോളൻ എന്ന് അറിയപ്പെടുന്ന സമരപരിപാടിക്ക് പ്രശസ്ത പരിസ്ഥിതി പ്രവർത്തകയായ മേധ പാട്കറാണ് നേതൃത്വം നൽകുന്നത്...

ഭാരതത്തിലെ ഏഴു പുണ്യനദികൾ - 04

ഭാരതത്തിലെ ഏഴു പുണ്യനദികൾ - 04

ഭാരതത്തിലെ ഏഴു പുണ്യനദികളാണ് സപ്തനദികൾ എന്നറിയപ്പെടുന്നത്. ഗംഗ, യമുന, ഗോദാവരി, സരസ്വതി, നർമദ, സിന്ധു, കാവേരി എന്നിവയാണ് ഈ ഏഴുനദികൾ. രാമായണത്തിലും, മഹാഭാരതത്തിലും,എല്ലാ പുരാണങ്ങളിലും, ഉപനിഷത്തുകളിലും ഈ പുണ്യനദികളെപറ്റി പരാമർശിച്ചിട്ടുണ്ട്. ഗംഗാനദിയും, യമുനാനദിയും, സരസ്വതിനദിയും ത്രിമൂർത്തികളെ പ്രതിനിധാനം ചെയ്യുന്നു. അതുപോലെതന്നെ മറ്റു നാലു നദികൾ (ഗോദാവരി, നർമദ, സിന്ധു, കാവേരി) ശ്രീരാമൻ, ദുർഗ്ഗ, ഹനുമാൻ, ദത്താത്രേയൻ എന്നീ ദേവന്മാരേയും പ്രതിനിധികരിക്കുന്നു.

ഈ പുണ്യ നദികളെ ഒരു ശ്ലോകമായി ഇങ്ങനെ വർണ്ണിക്കുന്നു.

“ ഗംഗേച യമുനേ ചൈവ ഗോദാവരി സരസ്വതി
നർമ്മദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു.

4. സരസ്വതി
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
സപ്തനദികളിൽ നാലാം സ്ഥാനത്തുള്ള നദിയാണ് സരസ്വതി നദി. ഹൈന്ദവ വിശ്വാസപ്രകാരം ഇത് ബ്രഹ്മാവിനെ പ്രതിനിധികരിക്കുന്നു. നദീതട സംസ്കാരകാലത്ത് ജലസമൃദ്ധമായിരുന്ന സരസ്വതി ഇന്ന് അപ്രത്യക്ഷമായ നദിയാണ്.

ഋഗ്വേദത്തിൽ പരാമർശിക്കുന്ന ഏഴ് പുണ്യനദികൾ (സപ്ത സിന്ധു) - സിന്ധു, സരസ്വതി, ബിയാസ്, രവി, സത്ലജ്, ഝലം, ചിനാമ്പ്.

വേദകാലഘട്ടത്തിൽ ഒഴുകിയിരുന്ന സരസ്വതിനദിയുടെ പോഷകനദികൾ - സത്ലജ്, യമുന, ദൃഷാവതി.

ഏകദേശം 4000 വർഷങ്ങൾക്കു മുൻപുണ്ടായ അതിശക്തമായ ഭൂചലനങ്ങൾ കാരണം സരസ്വതി അടുത്തുള്ള യമുനാ നദിയിൽ ചേരുകയോ അല്ലെങ്കിൽ താർ മരുഭൂമിയിൽ അപ്രത്യക്ഷമാവുകയോ ചെയ്തുവെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

സരസ്വതി നദിയെക്കുറിച്ചുള്ള ദുരൂഹതതകൾ നീക്കുന്നതിനും നദിയുടെ പ്രവാഹത്തെക്കുറിച്ച് തെളിവുകൾ കണ്ടുപിടിക്കുന്നതിനും നിരവധി നിരീക്ഷണങ്ങൾ നടക്കുന്നുണ്ട്.

ഐ എസ് ആർ ഒയുടെ ജോധ്പൂരിൽ ഉള്ള റിമോട്ട് സെൻസിംഗ് സർവീസ് സെൻററിൻറെ സഹായത്തോടുകൂടി അപ്രത്യക്ഷമായ സരസ്വതീ നദിയുടെ പഴയ സ്ഥാനം കണ്ടെത്തുന്നതിൽ വിജയിച്ചിട്ടുണ്ട്.

സരസ്വതീ നദി അളകനന്ദയുമായി സംഗമിയ്ക്കുന്ന സ്ഥാനം കേശവ് പ്രയാഗ് എന്നാണ് അറിയപ്പെടുന്നത്. വിശുദ്ധ ക്ഷേത്ര നഗരിയായ ബദരീനാഥിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയുള്ള മനാ എന്ന സ്ഥലത്ത് പാറക്കെട്ടുകൾക്കിടയിൽ നിന്നും ഇരമ്പത്തോടെ പുറത്തേയ്ക്ക് വരുന്ന സരസ്വതീ നദി കാണാൻ സാധിയ്ക്കും. എന്നാൽ ഇതിനു മുൻപേയുള്ള നദീഭാഗം എവിടെയാണ് എന്ന് ആർക്കും അറിവില്ല.

ഹിമാചൽ പ്രദേശിൽ ഉൾപ്പെടുന്ന ഹിമാലയപർവതനിരകളിൽ നിന്നും ഉത്ഭവിച്ച് തെക്കോട്ടും തുടർന്ന് തെക്ക്-പടിഞ്ഞാറ് ദിശയിൽ രാജസ്ഥാനിലൂടെയും ഒഴുകിയിരുന്ന നദി. ഹിമാലയ പർവതരൂപീകരണ പ്രക്രിയകളുടെ ഫലമായി ഈ നദി അപ്രത്യക്ഷമായി. ഉപഗ്രഹങ്ങളുടെ സഹായത്തോടെ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത് സരസ്വതി നദി ഇന്നും ഭൂമിക്കടിയിലൂടെ ഒഴുകുന്നുവെന്നാണ്.....!


ഭാരതത്തിലെ ഏഴു പുണ്യനദികൾ - 03

ഭാരതത്തിലെ ഏഴു പുണ്യനദികൾ - 03

ഭാരതത്തിലെ ഏഴു പുണ്യനദികളാണ് സപ്തനദികൾ എന്നറിയപ്പെടുന്നത്. ഗംഗ, യമുന, ഗോദാവരി, സരസ്വതി, നർമദ, സിന്ധു, കാവേരി എന്നിവയാണ് ഈ ഏഴുനദികൾ. രാമായണത്തിലും, മഹാഭാരതത്തിലും,എല്ലാ പുരാണങ്ങളിലും, ഉപനിഷത്തുകളിലും ഈ പുണ്യനദികളെപറ്റി പരാമർശിച്ചിട്ടുണ്ട്. ഗംഗാനദിയും, യമുനാനദിയും, സരസ്വതിനദിയും ത്രിമൂർത്തികളെ പ്രതിനിധാനം ചെയ്യുന്നു. അതുപോലെതന്നെ മറ്റു നാലു നദികൾ (ഗോദാവരി, നർമദ, സിന്ധു, കാവേരി) ശ്രീരാമൻ, ദുർഗ്ഗ, ഹനുമാൻ, ദത്താത്രേയൻ എന്നീ ദേവന്മാരേയും പ്രതിനിധികരിക്കുന്നു.

ഈ പുണ്യ നദികളെ ഒരു ശ്ലോകമായി ഇങ്ങനെ വർണ്ണിക്കുന്നു.

“ ഗംഗേച യമുനേ ചൈവ ഗോദാവരി സരസ്വതി
നർമ്മദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു.

3. ഗോദാവരി
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഇന്ത്യയിലൂടെ ഒഴുകുന്ന നദികളിൽ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ നദിയാണു ഗോദാവരീ നദി. "വൃദ്ധ ഗംഗ"യെന്നും "പഴയ ഗംഗ" യെന്നും അറിയപ്പെടുന്നു. പശ്ചിമഘട്ടത്തിൽ, കൃത്യമായി പറഞ്ഞാൽ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുള്ള ത്രിയംബകേശ്വർ എന്ന സ്ഥലത്തു നിന്നാണു ഗോദാവരി ഉത്ഭവിക്കുന്നത്. ഉത്ഭവ സ്ഥാനത്തു നിന്നും അറബിക്കടലിലേക്ക് 380 കിലോമീറ്റർ ദൂരമേയുള്ളുവെങ്കിലും ഈ നദി കിഴക്കോട്ടൊഴുകി ബംഗാൾ ഉൾക്കടലിലാണു പതിക്കുന്നത്. മഹാരാഷ്ട്രയിൽ തുടങ്ങി ആന്ധ്രാപ്രദേശിലൂടെ സഞ്ചരിക്കുന്ന ഗോദാവരിക്ക് ഏകദേശം 1450 കിലോമീറ്റർ നീളമുണ്ട്. നാസിക്, നിസാമാബാദ്, രാജമുണ്ട്രി, ബലാഘട്ട് എന്നിവ ഗോദാവരിയുടെ തീരത്തുള്ള സ്ഥലങ്ങളാണ്.

വൃദ്ധഗംഗ എന്നും ഗോദാവരി അറിയപ്പെടുന്നു. ഗംഗയേക്കാളും പ്രായം ചെന്ന നദിയാണ് ഇത് എന്നതാണിതിനു കാരണം. ഗംഗ ഉദ്ഭവിക്കുന്ന ഹിമാലയത്തിനേക്കാൾ പഴക്കമുള്ള പർ‌വതമായ പശ്ചിമഘട്ടങ്ങളിൽ നിന്നാണ്‌ ഗോദാവരി ഉദ്ഭവിക്കുന്നതെന്നതാണീ നിഗമനത്തിനു കാരണം.

മൺസൂൺ കാലങ്ങളിൽ മാത്രം നിറഞ്ഞൊഴുകുന്ന നദിയാണു ഗോദാവരി. ജൂലൈ, ഒക്ടോബർ മാസങ്ങൾക്കിടയിലുള്ള മഴക്കാലത്താണ് ഈ നദി പൂർണമായും ജലപുഷ്ടമാകുന്നത്. മൺസൂൺ കാലങ്ങളിൽ നദിയിലെ വെള്ളത്തിനു ചെങ്കൽ നിറമായിരിക്കും. മറ്റു സമയങ്ങളിലെല്ലാം തെളിഞ്ഞ വെള്ളമാണ്.

ഡെക്കാൻ പീഠമേഖലയിൽ കാർഷികാവശ്യങ്ങൾക്കാണു ഗോദവരിയിലെ വെള്ളം കൂടുതലും പ്രയോജനപ്പെടുത്തുന്നത്. ഗോദാവരിയുടെ നദീതട പ്രദേശം ഇന്ത്യയിൽ ഏറ്റവും കൂടുതൽ നെൽകൃഷിയുള്ള പ്രദേശങ്ങളിലൊന്നാണ്. ആന്ധ്രാപ്രദേശിലെ ദൌവ്ലീശ്വരത്ത് 1850-ൽ പണികഴിപ്പിച്ച അണക്കെട്ടുവഴിയാണ് ഗോദാവരിയിൽ നിന്നുള്ള വെള്ളം ജലസേചനത്തിനായി പ്രയോജനപ്പെടുത്തുന്നത്. ഏകദേശം 4,04,685 ഹെക്ടർ കൃഷിഭൂമി ഗോദാവരീ നദി ഫലഭുയിഷ്ടമാക്കുന്നു.

ഹിന്ദുമത വിശ്വാസികൾക്ക് ഗോദാവരി പ്രധാനപ്പെട്ട പുണ്യനദികളിലൊന്നാണ്. ഗോദാവരിയുടെ തീരത്ത് പന്ത്രണ്ടുവർഷം കൂടുമ്പോൾ പുഷ്കാരം എന്ന സ്നാനമഹോത്സവം അരങ്ങേറാറുണ്ട്. പുഷ്കാരനാളുകളിൽ ഗോദാവരിയിൽ മുങ്ങിക്കുളിക്കുന്നത് ഗംഗയിലെ സ്നാനത്തിനു സമാനമായാണു ഹിന്ദുക്കൾ കരുതുന്നത്.

പോഷക നദികൾ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഇന്ദ്രാവതി, പ്രണാഹിതാ, വൈഗംഗ, വാർധ, മഞ്ജീര, കിന്നേരശാനി, ശിലെരു, ശബരി

ഭാരതത്തിലെ ഏഴു പുണ്യനദികൾ - 02

ഭാരതത്തിലെ ഏഴു പുണ്യനദികൾ - 02

ഭാരതത്തിലെ ഏഴു പുണ്യനദികളാണ് സപ്തനദികൾ എന്നറിയപ്പെടുന്നത്. ഗംഗ, യമുന, ഗോദാവരി, സരസ്വതി, നർമദ, സിന്ധു, കാവേരി എന്നിവയാണ് ഈ ഏഴുനദികൾ. രാമായണത്തിലും, മഹാഭാരതത്തിലും,എല്ലാ പുരാണങ്ങളിലും, ഉപനിഷത്തുകളിലും ഈ പുണ്യനദികളെപറ്റി പരാമർശിച്ചിട്ടുണ്ട്. ഗംഗാനദിയും, യമുനാനദിയും, സരസ്വതിനദിയും ത്രിമൂർത്തികളെ പ്രതിനിധാനം ചെയ്യുന്നു. അതുപോലെതന്നെ മറ്റു നാലു നദികൾ (ഗോദാവരി, നർമദ, സിന്ധു, കാവേരി) ശ്രീരാമൻ, ദുർഗ്ഗ, ഹനുമാൻ, ദത്താത്രേയൻ എന്നീ ദേവന്മാരേയും പ്രതിനിധികരിക്കുന്നു.

ഈ പുണ്യ നദികളെ ഒരു ശ്ലോകമായി ഇങ്ങനെ വർണ്ണിക്കുന്നു.

“ ഗംഗേച യമുനേ ചൈവ ഗോദാവരി സരസ്വതി
നർമ്മദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു.

2. യമുന
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഗംഗ നദിയുടെ ഒരു പ്രധാന പോഷക നദിയാണ് യമുന. 1370 കിലോമീറ്റർ നീളമുള്ള ഈ നദി ‍ഗംഗയുടെ ഏറ്റവും നീളമേറിയ പോഷകനദിയാണ്. ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ സ്ഥിതി ചെയ്യുന്നത് യമുനയുടെ തീരത്താണ്. ഇന്ത്യയുടെ തലസ്ഥാനമായ ഡെൽഹിയും യമുനയുടെ തീരപ്രദേശത്താണ്. ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്നു.

ഉദ്ഭവസ്ഥാനം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
നരേന്ദ്രനഗറിലെ യമുനോത്രിയാണ് യമുനയുടെ ഉദ്ഭവസ്ഥാനം. ഉത്തർപ്രദേശ് സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്ന് 6330 മീറ്റർ ഉയരത്തിലാണ്. ഋഷിഗംഗ, ഹനുമാൻഗംഗ, ഉമ തുടങ്ങിയ ചെറിയ ഒഴുക്കുക്കൾ ഉദ്ഭവസ്ഥാനത്തിനടുത്ത് യമുനയെ പോഷിപ്പിക്കുന്നു. യമുനയുടെ ഏറ്റവും വലിയ പോഷകനദിയാണ് ടോൺസ് നദി. ഗിരി നദി, ഹിന്ദോൻ നദി, ബെത്‌വാ നദി, ദസാൻ നദി, കേൻ നദി, സിന്ധ് നദി, ചമ്പൽ നദി കാളി സിന്ധ് നദി, പർവാൻ നദി, പാർവതി നദി, ബാനാസ് നദി, സിപ്ര നദി എന്നിവയും യമുനയുടെ പോഷക നദികളിൽ ഉൾപ്പെടുന്നു. ഇവയെ കൂടാതെ മറ്റുചില മലയൊഴുക്കുകളും യമുനയിൽ ചേരുന്നു.

പോഷകനദികൾ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ടോൺസ് :- യമുനയുടെ ഏറ്റവും നീളമേറിയ പോഷകനദി. പ്രശസ്ത സുഖവാസകേന്ദ്രമായ ഡെറാഡൂൺ ടോൺസിന്റെ തീരത്താണ്.

ചമ്പൽ :- മധ്യപ്രദേശിലെ മൗ എന്ന സ്ഥലത്ത് ഉദ്ഭവിക്കുന്ന ചമ്പൽ യമുനയുടെ പോഷക നദിയാണ്. 965 കിലോമീറ്റർ നീളമുള്ള ഈ നദിയിൽ അനേകം വെള്ളച്ചാട്ടങ്ങൾ കാണപ്പെടുന്നു. ഒരുകാലത്ത് ഈ നദിയുടെ തീരങ്ങളിലെ ചമ്പൽകാടുകൾ കൊള്ളക്കാരുടെ ഒളിത്താവളമെന്ന പേരിൽ കുപ്രസിദ്ധങ്ങളായിരുന്നു.

ബെത്വ :- വെത്രാവതി എന്നും ഇതിന് പേരുണ്ട്. ഹംരിപൂറിൽ വച്ച് യമുനയോട് ചേരുന്നു.

കെൻ :- യമുനയുടെ മറ്റൊരു പ്രധാന പോഷകനദി. മധ്യപ്രദേശിലെ കെയ്ദൂർ മലയിൽനിന്നാണ് ഉദ്ഭവിക്കുന്നത്.

ഹിന്ദുപുരാണങ്ങളിൽ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
മഹാഭാരതത്തിൽ യമുനയ്ക്ക് കാളിന്ദി എന്നാണ് പേര്. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുര യമുനാതീരത്താണ്. അദ്ദേഹം ബാല്യകാലം ചെലവഴിച്ച അമ്പാടി, വൃന്ദാവനം എന്നിവയും യമുനാതീരത്താണ് സ്ഥിതി ചെയ്യുന്നത്. കാളീയമർദ്ദനം നടന്നത് യമുനയിലാണെന്ന് പറയപ്പെടുന്നു. കൃഷ്ണൻ ജനിച്ചപ്പോൾ കംസനിൽനിന്ന് രക്ഷിക്കാനായി പിതാവ് വസുദേവർ ശിശുവിനെ അമ്പാടിയിലെത്തിച്ചു. അമ്പാടിയിലെത്താൻ യമുനാ നദി കടക്കണമായിരുന്നു. വസുദേവർ യമുനയോട് പ്രാർത്ഥിക്കുകയും നദിയിലെ ഒഴുക്ക് നിലച്ച് നദി രണ്ടായി പിളരുകയും ചെയ്തെന്ന് പുരാണത്തിൽ പറയുന്നു.

ഭാരതത്തിലെ ഏഴു പുണ്യനദികൾ - 01

ഭാരതത്തിലെ ഏഴു പുണ്യനദികൾ - 01

ഭാരതത്തിലെ ഏഴു പുണ്യനദികളാണ് സപ്തനദികൾ എന്നറിയപ്പെടുന്നത്. ഗംഗ, യമുന, ഗോദാവരി, സരസ്വതി, നർമദ, സിന്ധു, കാവേരി എന്നിവയാണ് ഈ ഏഴുനദികൾ. രാമായണത്തിലും, മഹാഭാരതത്തിലും,എല്ലാ പുരാണങ്ങളിലും, ഉപനിഷത്തുകളിലും ഈ പുണ്യനദികളെപറ്റി പരാമർശിച്ചിട്ടുണ്ട്. ഗംഗാനദിയും, യമുനാനദിയും, സരസ്വതിനദിയും ത്രിമൂർത്തികളെ പ്രതിനിധാനം ചെയ്യുന്നു. അതുപോലെതന്നെ മറ്റു നാലു നദികൾ (ഗോദാവരി, നർമദ, സിന്ധു, കാവേരി) ശ്രീരാമൻ, ദുർഗ്ഗ, ഹനുമാൻ, ദത്താത്രേയൻ എന്നീ ദേവന്മാരേയും പ്രതിനിധികരിക്കുന്നു.

ഈ പുണ്യ നദികളെ ഒരു ശ്ലോകമായി ഇങ്ങനെ വർണ്ണിക്കുന്നു.

“ ഗംഗേച യമുനേ ചൈവ ഗോദാവരി സരസ്വതി
നർമ്മദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു.

1. ഗംഗ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഹിമാലയത്തിലുത്ഭവിച്ച് ബംഗാൾ ഉൾക്കടൽ വരെ ഉത്തരേന്ത്യൻ സമതലങ്ങളിലൂടെ ഒഴുകുന്ന ഒരു വൻ നദിയാണ് ഗംഗാനദി. വിഷ്ണുപാദി, ജാഹ്നവി, മന്ദാകിനി, ഭാഗീരഥി, പാപനാശിനി എന്നിങ്ങനേയും ഈ നദി അറിയപ്പെടാറുണ്ട്. ബംഗ്ലാദേശിലെത്തുമ്പോൾ ഗംഗ'പത്മ' എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. ഗംഗാജലത്തിന് ആത്മശുദ്ധീകരണത്തിനും പാപനശീകരണത്തിനും ശക്തിയുണ്ടെന്നാണ് ഭാരതീയരുടെ - പ്രത്യേകിച്ച്, ഹിന്ദു, ബുദ്ധ, ജൈന, സിഖ് മതസ്ഥരുടെ വിശ്വാസം. ദൈർഘ്യത്തിൽ ഏഷ്യയിൽ പതിനഞ്ചാമത്തേയും, ലോകത്തിൽ മുപ്പത്തിയൊമ്പതാമത്തെയും സ്ഥാനമാണ് ഗംഗയ്ക്കുള്ളത്. ഇന്ത്യ, ബംഗ്ലാദേശ് എന്നിവയാണ് ഗംഗയൊഴുകുന്ന പഥത്തിലെ രാജ്യങ്ങൾ. ആര്യന്മാരുടെ വിശുദ്ധദേശമായിരുന്ന ആര്യാവർത്തം ഗംഗയുടെ തീരത്തായിരുന്നുവെന്ന് കരുതുന്നു.

ഗംഗാ നദി ഹിമാലയം ഉണ്ടാകുന്നതിനു മുമ്പുതന്നെ ഉണ്ടായിരുന്നു എന്നു കരുതുന്നു. ഇന്ത്യൻ ഫലകം യൂറേഷ്യൻ ഫലകത്തിൽ ഇടിച്ചതിന്റെ ഫലമായി ഹിമാലയം ഉണ്ടായപ്പോൾ പ്രദേശത്തെ നദിയായ ഗംഗയുടെ ഭാഗങ്ങൾ, ഹിമാലയ ഭാഗങ്ങളിൽ ഉൾപ്പെട്ടു എന്നു ഭൂമിശാസ്ത്രജ്ഞർ കരുതുന്നു. പിന്നീട് ഹിമാലയത്തിലെ കനത്ത മഞ്ഞുപാളികൾ ഉരുകി ഗംഗയ്ക്ക് ശക്തി കൂട്ടി എന്നാണ് അവരുടെ അഭിപ്രായം.

ഹിന്ദുപുരാണങ്ങളിൽ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
കപിലമഹർഷിയുടെ കോപത്തിനിരയായ സൂര്യവംശത്തിലെ സഗരപുത്രന്മാർക്ക് മരണശേഷം മോക്ഷം അപ്രാപ്യമായിരുന്നു. സൂര്യവംശത്തിൽ പിറന്ന ഭഗീരഥൻ എന്ന രാജാവ് ശിവനെ തപസ്സുചെയ്യുകയും, ശിവന്റെ സഹായത്താൽ സ്വർഗ്ഗത്തിൽ നിന്നും ഗംഗയെ ഭൂമിയിൽ എത്തിച്ചു, ഗംഗാ ജലത്തിന്റെ സാന്നിധ്യത്തിൽ പിതാമഹന്മാർക്ക് മോക്ഷം ലഭിച്ചു എന്നുമാണ് ഹൈന്ദവ ഐതിഹ്യം.

ഉത്ഭവം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഉത്തരാഖണ്ഡിലെ ദേവപ്രയാഗ് എന്ന സ്ഥലത്തുനിന്നാണ് ഗംഗയുടെ ഉത്ഭവം. ഈ പ്രദേശം 'ഗംഗോത്രി' എന്ന് ഇപ്പോൾ പരക്കെ അറിയപ്പെടുന്നു. ഇവിടത്തെ ഗംഗോത്രി ഹിമാനിയിലെ ഗായ്മുഖ് ഗുഹയിൽനിന്നും ഭാഗീരഥി, അളകനന്ദ, മന്ദാകിനി, ഗൌളീഗംഗ, പിണ്ഡർ എന്നീ അഞ്ചു മലയൊഴുക്കുകൾ ചേർന്നാണ് ശരിക്കും ഗംഗ രൂപം കൊള്ളുന്നത്. ഇവയിൽ പ്രധാനപ്പെട്ടവ ഭാഗീരഥിയും അളകനന്ദയുമാണ്. ഉത്തരകാശിയിൽ ഗംഗോത്രിക്കു തെക്കുള്ള ഹിമഗുഹയായ ഗോമുഖിൽ നിന്നാണ് ഭാഗീരഥിയുടെ ഉത്ഭവം. നന്ദാദേവി കൊടുമുടിയിൽ നിന്നുള്ള ഹിമനദിയിൽ നിന്നും അളകനന്ദ ഉത്ഭവിക്കുന്നു. മറ്റനേകം ചെറു ഹിമാനികളും ഗംഗയുടെ ഉത്ഭവത്തിനു കാരണമാകുന്നുണ്ട്.

പോഷക പ്രദേശങ്ങൾ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഉത്ഭവസ്ഥാനം മുതൽ ബംഗാൾ ഉൾക്കടൽ വരെ 2500 കി.മീ. ആണ് ഗംഗയുടെ ദൈർഘ്യം (ഭാഗീരഥിയുടെ നീളം ഉൾപ്പെടെ). ഗംഗയുടെ ആകെ നീർവാർച്ചാപ്രദേശം ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ 26 ശതമാനത്തിലധികം (9,07,000 ച.കി.മീ.) വരും. ഇത്രയും വലിയ നീർവാർച്ചാപ്രദേശം ഇന്ത്യയിൽ മറ്റൊരു നദിയ്ക്കുമില്ല. ഏകദേശം മധ്യേന്ത്യ മുഴുവൻ ഗംഗയുടെ നീർവാർച്ചാ പ്രദേശമാണെന്നു പറയാം. വേനൽക്കാലത്ത് ഹിമാലയത്തിലെ മഞ്ഞുരുകിയും കാലവർഷക്കാലത്ത് (ജൂലൈ മുതൽ ഒക്ടോബർ വരെ) മഴവെള്ളത്താലും ബംഗാൾ ഉൾക്കടലിൽ ഉണ്ടാകാറുള്ള മർദ്ദവ്യതിയാനങ്ങൾ സൃഷ്ടിക്കുന്ന ചുഴലിക്കൊടുങ്കാറ്റ് പെയ്യിക്കുന്ന പേമാരിയാലും ഗംഗയിൽ ജലം നിറയുന്നു. ഏതാണ്ട് എല്ലാ വർഷങ്ങളിലും ഗംഗ കരകവിഞ്ഞൊഴുകകയും നാശനഷ്ടങ്ങക്കു കാരണമാകുകയും ചെയ്യാറുണ്ട്.

പോഷക നദികൾ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ പോഷകനദികൾ ഉള്ളത് ഗംഗയ്ക്കാണ്. ഉത്തർപ്രദേശിലെ യമുനോത്രി ഹിമാനിയിൽ നിന്നുമുത്ഭവിച്ച് പുരാതന നഗരമായ പ്രയാഗിൽ വച്ച് ഗംഗയിൽ ചേരുന്ന യമുനയാണ് ഗംഗയുടെ ഏറ്റവും വലിയ പോഷകനദി. ഗംഗയിൽ ചേരുന്നതിനു തൊട്ടുമുമ്പ് യമുനയിൽ ചേരുന്ന ചംബൽ, ബത്വ, കെൻ എന്നീ നദികളും ചിലപ്പോൾ ഗംഗയുടെ പോഷകനദികളായി കണക്കാക്കാറുണ്ട്. തിബത്തിൽ നിന്നുമുത്ഭവിക്കുന്ന സരയൂ നദിയാണ് (ഗാഘരാ നദി) ഗംഗയുടെ മറ്റൊരു പ്രധാനപോഷകനദി. മധ്യേന്ത്യയിൽ വച്ച് ഗംഗയിൽ പതിയ്ക്കുന്ന സോൺ നദി മറ്റൊരു പ്രധാന പോഷകനദിയാണ്. ബംഗ്ലാദേശിലൂടെ ഒഴുകി ബംഗാൾ ഉൾക്കടലിൽ പതിയ്ക്കുന്നതിനു തൊട്ടുമുമ്പ് ഗംഗയിൽ മേഘ്ന നദി വന്നുചേരുന്നു. സംഗമശേഷം ഗംഗ അനേകം കൈവഴികളായി പിരിഞ്ഞ് സമുദ്രത്തിൽ പതിയ്ക്കുന്നു.

ഗംഗയുടെ അഴിമുഖം കിലോമീറ്ററുകൾ നിറഞ്ഞു നിൽക്കുന്നു. ഗംഗയുടെ അഴിമുഖത്ത് ഉള്ള ദ്വീപാണ് ഗംഗാസാഗർ ദ്വീപ്. അഴിമുഖത്ത് കണ്ടൽക്കാടുകളും മറ്റുവനങ്ങളും ചേർന്ന് സൃഷ്ടിക്കപ്പെട്ടിട്ടുള്ള വനപ്രദേശം സുന്ദർബൻസ് എന്നറിയപ്പെടുന്നു. വേലിയേറ്റത്തിരകൾ കരയിലേക്കൊഴുക്കുന്ന സമുദ്രജലവും ഗംഗ ഈ പ്രദേശത്ത് കൊണ്ടുവന്നടിയിപ്പിക്കുന്ന എക്കൽമണ്ണുമാണ് സുന്ദർബൻസിന്റെ സൃഷ്ടിയുടെ നിദാനം. ഏറെ വളക്കൂറുള്ള പ്രദേശമാണിത്.




ക്ഷേത്രത്തിൽ തന്ത്രിയുടെ സ്ഥാനം

ക്ഷേത്രത്തിൽ തന്ത്രിയുടെ സ്ഥാനം

ക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ, കൊടിമര പ്രതിഷ്ഠ എന്നിവ നടത്തുകയും ക്ഷേത്രങ്ങളിലെ പൂജാദികളായ ആഭ്യന്തരകർമങ്ങൾ ശാസ്ത്രാ ചാരമനുസരിച്ച് നിശ്ചയിച്ചു നടത്തുകയോ, തങ്ങളുടെ മേൽനോട്ടത്തിൽ അവയെ നടത്തിക്കുകയോ ചെയ്യുന്ന ആചാര്യന്മാരാണ് തന്ത്രികൾ. തന്ത്രികൾ പരമ്പരകളായി കൈമാറിപോരുന്ന സ്ഥാനം ആണ്. തന്ത്രികൾ സ്വയം മാറാൻ തയ്യാറാവുകയോ. വംശം അന്യം നിൽകുകയൊ ചെയ്യാതെ തന്ത്രികളെ മാറ്റാൻ വിധിയില്ല. അഷ്ടമംഗല പ്രശ്നം വച്ച് അതിൽ ദേവഹിതം നോക്കിയാണ് തന്ത്രികളെ തെരഞ്ഞെടുക്കുന്നത്…അതായത് ദേവന് ഇഷ്ടപ്പെടുന്ന ആൾകു മാത്രമേ തന്ത്രി സ്ഥാനം കിട്ടുകയുള്ളൂ…തന്ത്രികൾ ആയി തിരഞ്ഞെടുക്കപ്പെടുന്നവർ പൂജാവിധികളിലും, ആചാരങ്ങളിലും, അനുഷ്ടാനങ്ങളിലും നല്ല അറിവുള്ളവരും നല്ല ഉപാസന ഉള്ളവരും ആയിരിക്കും തന്ത്രികൾ.

ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള കൊടിയേറ്റം, ദിക്കുബലി, ആറാട്ട്, തൂക്കം, കലശാഭിഷേകം, നവകം തുടങ്ങിയുള്ള ചടങ്ങുകളൊക്കെ നിർവഹിക്കുന്നത് തന്ത്രിമാരാണ്.

ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും അലങ്കരിക്കാവുന്ന ഒന്നല്ല ക്ഷേത്രത്തിലെ തന്ത്രി സ്ഥാനം. അത് പാവനമാണ്, സത്യമാണ്. മന്ത്ര തന്ത്ര ഉപാസകാനായ തന്ത്രി പകരുന്ന ഊര്‍ജ്ജമാണ് ആ ക്ഷേത്രത്തിന്റെ ചൈതന്യം.

തന്ത്രി എന്ന സ്ഥാനം വിശ്വാസികള്‍ക്ക് പവിത്രമാണ്. ദേവതയുടെ പിതൃസ്ഥാനീയനാണ് തന്ത്രി. തന്ത്രസമുച്ചയത്തില്‍ ആദ്യ ആറു പടലങ്ങള്‍ ക്ഷേത്ര പ്രതിഷ്ഠയിലൂന്നിയതാണ്. അത്യന്തം സങ്കീര്‍ണമായ ക്ഷേത്ര പ്രതിഷ്ഠയുടെ പരമ പ്രധാന ഘടകമാണ് തന്ത്രി. അനേകം ക്രിയകളിലൂടെ ക്ഷേത്രം സ്ഥാപിക്കുന്ന വ്യക്തി. ക്ഷേത്രമെന്ന ചിന്ത പ്രാവര്‍ത്തികമാവുന്നിടത്തു തന്ത്രിയുടെ ഉത്തരവാദിത്വങ്ങള്‍ തുടങ്ങുന്നു. പല ഘട്ടങ്ങള്‍.

തന്ത്രി എന്നാൽ എന്ത്?

അദ്ദേഹത്തിന്റെ ചുമതലകൾ എന്തൊക്കെ?

തന്ത്രി ദേവതയുടെ പിതൃസ്ഥാനീയനാണ് എന്നത് കൊണ്ട് തന്നെ. അത് കൊണ്ട് തന്നെ വിശ്വാസികൾ പക്ഷെ തന്ത്രിയെ അടുത്തറിയേണ്ടതാണ്. തന്ത്രസമുച്ചയത്തിൽ ആദ്യ ആറു പടലങ്ങൾ ക്ഷേത്ര പ്രതിഷ്ഠയിലൂന്നിയതാണ്. അത്യന്തം സങ്കീർണമായ ക്ഷേത്ര പ്രതിഷ്ഠയുടെ പരമ പ്രധാന ഘടകം ആണ് തന്ത്രി . അനേകം ക്രിയകളിലൂടെ ക്ഷേത്രം സ്ഥാപിക്കുന്നതിൽ പ്രധാന വ്യക്തി .തന്നെയാണ് തന്ത്രി

1. ആചാര്യവരണം

ആചാര്യ വരണത്തോടെ ആണ് ക്ഷേത്ര പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് . ക്ഷേത്രം നിർമിക്കാൻ പോകുന്ന ദേശത്തെ യജമാനസ്ഥാനത്തുള്ള വ്യക്തി ആചാര്യന്മാരായ തന്ത്രിയെയും പരികർമികളെയും ദേവതാഭാവേന പൂജിച്ചു നിവേദ്യവും താംബൂലവും സമർപ്പിച്ചു നമസ്കരിക്കുന്നു . ക്രിയകൾക്കായി വേണ്ട പവിത്ര മോതിരവും, തറ്റുടുക്കാനുള്ള വസ്ത്രവും , യജനോപവീതവും നൽകുന്നു. 

2. ഭൂപരിഗ്രഹം

അടുത്തത് ഭൂപരിഗ്രഹം എന്ന ക്രിയയാണ്. ക്ഷേത്രത്തിന് ലക്ഷണയുക്തമായ ഭൂമി തിരഞ്ഞെടുത്ത ശേഷം, കർഷണം ചെയ്‌ത്‌, സ്ഥല ശുദ്ധി ചെയ്ത് ക്ഷേത്ര ഭൂമി ഏറ്റു വാങ്ങി വാസ്തുശാസ്ത്ര പ്രകാരം പ്രതിഷ്ഠ സ്ഥാനം നിശ്‌ചയിച്ച ശേഷം നിശ്ചിത മുഹൂർത്തത്തിൽ തന്ത്രി ഷഡാധാര പ്രതിഷ്ഠ നടത്തുന്നു. ക്ഷേത്രം ഷഡ ചക്ര ശരീര പ്രതീകവും ദേവത ബ്രഹ്മചൈതന്യവും എന്ന സങ്കൽപ്പമാണല്ലോ. വാസ്തുബലി, വാസ്തുപൂജ, ഹോമം എന്നിവ ചെയ്ത് ആധാര ശിലയാകുന്ന മൂലാധാര പ്രതീകവും, അതിന്റെ മുകളിൽ സ്ഥാപിക്കുന്ന സ്വാധിഷ്ഠാന പ്രതീകമായ ധ്യാനപീഠവും, അതിനു മേൽ മണിപൂരകത്തെ പ്രതിനിധാനം ചെയ്യുന്ന നിധികുംഭവും, അതിനുമേൽ അനാഹത ചക്രപ്രതീകമായ പത്മവും, പദ്മത്തിൽ ഹൃദയസ്ഥാനമായ പ്രാണശക്തിയും അതിനു മുകളിലായി വിശുദ്ധി ചക്ര പ്രതീകമായ യോഗനാളത്തേയും പൂജിച്ചു പ്രതിഷ്ഠിച്ചു തന്ത്രി ഷഡാകാര പ്രതിഷ്ഠ നടത്തുന്നു.

3.ഇഷ്ടകാന്യാസം, ഗർഭപാത്ര സ്ഥാപനം

ശ്രീകോവിൽ ദേവന്റെ സ്ഥൂല ശരീര സങ്കല്പം ആണ്. ക്ഷേത്ര പുരുഷ ശരീരത്തിന്റെ മാതൃത്വം വഹിക്കുന്നത് ഭൂമിദേവിയാണ്. വിഗ്രഹം എന്ന പുത്രനെ ക്ഷേത്ര ഭൂമി പ്രസവിക്കുന്നതാണ് സങ്കല്പം. അതിനായി ഗർഭ പാത്ര സ്ഥാപനം ഭൂമിയിൽ നടത്തുന്നു. താമ്രം കൊണ്ട് അടപ്പോടുകൂടി ഉണ്ടാക്കുന്ന ഗര്ഭപാത്ര രൂപം ഭൂത്വത്തെ സൂചിപ്പിക്കുന്നു. ശേഷം ഈ ഗർഭപാത്രത്തിൽ മൂലമന്ത്രം കൊണ്ട് ദേവനെ ആവാഹിച്ച് തൃമധുര നിവേദ്യത്തോടെ ഉള്ള പൂജ തന്ത്രി നടത്തുന്നു. 

4. ശിലാപരിഗ്രഹം

ശേഷം തന്ത്രി അനുയോജ്യരായ ശില്പികളെ ക്ഷണിക്കുന്നു. അവരുടെ ആയുധങ്ങൾ വിധിപ്രകാരം പൂജിക്കുന്നു . 
വിഗ്രഹമായി തീരാനുള്ള ശില തിരഞ്ഞെടുക്കേണ്ടതും തന്ത്രിയുടെ ചുമതലയാണ്. ശിലാലക്ഷണങ്ങൾ തികഞ്ഞ ശിലയെ കണ്ടെത്തിയാൽ ദേഹശുദ്ധ്യാതികൾ ചെയ്തു പുറപ്പെടുന്നു. ശിലയെ അഭിവാദ്യം ചെയ്ത്, ശിലക്കുമുകളിൽ പത്മമിട്ട്, ദേവതകളെയും പരിവാരങ്ങളെയും ആവാഹിച്ച ശേഷം പൂജിച്ചു ദിക്പാലബലികളും കൊടുത്ത് ദേവതാസാന്നിധ്യം കൊടുത്ത് തന്ത്രി അന്നവിടെ ഉറങ്ങണം. സ്വപ്ന ദർശനത്തെ പ്രാർത്ഥിച്ച ശേഷം അതിനനുസൃതമായി ശിലാഖണ്ഡങ്ങളെ ശിൽപികൾ വെട്ടിമാറ്റുന്നു. ശേഷം വിഗ്രഹ ശിലയെ വാദ്യഘോഷങ്ങളോടെ പണിപ്പുരയിലേക്കു എഴുന്നള്ളിക്കുന്നു.

5 മുളയിടൽ

ബിംബ നിർമാണം പൂർത്തിയായാൽ തന്ത്രി വിധി പ്രകാരം പരിഗ്രഹിച്ചു ശുദ്ധീകരിക്കുന്നു. സോമമണ്ഡലം നിർമ്മിച്ചാണ് ശുദ്ധീകരണം നടത്തുന്നത് . മുളയിടൽ എന്ന് വിളിക്കുന്ന ചടങ്ങിൽ മുളപ്പാളുകളിൽ മഹാവിഷ്ണുവിനേയും ബീജത്തിൽ സോമനെയും ആവാഹിച്ചു പൂജിക്കുന്നു. മുള എത്ര ദിവസം നിൽക്കുന്നുവോ അത്രയും നാൾ മൂന്നു പൂജയും രാത്രി ബലിയും തന്ത്രി നടത്തുന്നു.

6. ബിംബ പരിഗ്രഹം

ശില്പി ശയ്യ വിരിച്ചു ബിംബത്തെ അതിൽ കിടത്തുന്നു. പൂജിച്ച സ്വർണസൂച്യഗ്രം കൊണ്ട് തന്ത്രി വിഗ്രഹത്തിന്റെ കണ്ണ് കീറി ശില്പിയെ കൊണ്ട് നേത്ര ഉന്മീലനം നടത്തുന്നു . ശില്പിയിൽ നിന്നും ശില്പത്തെ ക്ഷേത്ര യജമാനൻ ഏറ്റു വാങ്ങി തന്ത്രിക്കു സമർപ്പിക്കുന്നു.

7.ബിംബശോധന

നെയ്യ്, തേൻ, മരത്തൊലികൾ, പുറ്റു മണ്ണ്, ചെറുപയർ, മഞ്ഞൾ മുതലായവ ബിംബത്തിൽ തേച്ച് വെള്ളം കൊണ്ടോ അഷ്ടഗന്ധ ജലം കൊണ്ടോ ബിംബശോധന തന്ത്രി ചെയ്യുന്നു. പിന്നീട് നടക്കുന്ന അക്ഷത ഹോമത്തിന്റെ സമ്പാതം ബിംബത്തിന്റെ പാദം മുതൽ ശിഖ വരെയുള്ള ഏഴു സ്ഥാനങ്ങളിൽ സ്പർശിക്കുന്നു.

8. കൗതുക ബന്ധനം

അനന്തരം ഒരു പട്ടു വസ്ത്രത്തിൽ നല്ല പോലെ പൊതിഞ്ഞ കടുകും മുത്തും സ്വർണവും ചരടിൽ കെട്ടി തന്ത്രി ദേവന്റെ വലതു കയ്യിൽ കെട്ടുന്നു. സ്വർണം സൂര്യമണ്ഡലവും, കടുക് അഗ്നിമണ്ഡലവും, മുത്ത് സോമമണ്ഡലവും ആവുന്നു. ബിംബദേഹത്തിന്റെ പഞ്ച ഭൗതിക ശുദ്ധി വരുത്തി കുണ്ഡലിനി ഉത്പാഥനമാണ് ഈ ക്രിയ.

9. ജലാധിവാസം

കുണ്ഡലിനി ഉത്പാഥനശേഷം ജീവചൈതന്യം സമാധി അനുഭവിക്കുന്ന സങ്കൽപ്പം ആണ് ഇത്. ബിംബത്തെ ക്ഷേത്ര കുളത്തിലേക്ക് വിളക്കും വാദ്യഘോഷങ്ങളും കൂടി എഴുന്നള്ളിക്കുന്നു. വരുണദേവനെ തന്ത്രി തീർത്ഥമായി ആവാഹിച്ചു പൂജിക്കുന്നു. ശേഷം ബിംബത്തെ അരയാൽ പലകമേൽ കിഴക്കു ശിരസായി കിടത്തി വെള്ളത്തിൽ താഴ്ത്തി ഉറപ്പിച്ചു എട്ടു ദിക്കുകളിലും ബന്ധനം ചെയ്തു രക്ഷിച്ചു വെക്കുന്നു . ഇത് മൂന്ന് ദിവസവും മൂന്നു രാത്രിയും തുടരുന്നു.

10. പ്രാസാദ ശുദ്ധി

പ്രാസാദം എന്നാൽ ശ്രീകോവിൽ ആകുന്നു. തന്ത്രി ബിംബത്തെ ദർഭ, ഗോമയ ജലം, കടുക്, പഞ്ചഗവ്യം, വികിരം എന്നിവ ഉപയോഗിച്ചു പ്രാസാദ ശുദ്ധി വരുത്തുന്നു . ദുഷ്ട ഭൂത രാക്ഷസാദികളെ നിഷ്കാസനം ചെയ്ത്, അഷ്ടഗന്ധ ജലം തളിച്ച്, ഗന്ധ പുഷ്പാക്ഷതം വിതറി, ധൂപദീപാദികൾ കാണിച്ചു പ്രാസാദ ശുദ്ധി പൂർത്തിയാക്കുന്നു.

11. അസ്ത്രകലശ പൂജ

ദേവന്റെ അസ്ത്ര മന്ത്രം കൊണ്ട് കലശം പൂജിച്ചു വെക്കുന്നു. ഗർഭഗൃഹത്തിൽ ദേവന്റെ മന്ത്രം കൊണ്ട് പൂജ ചെയ്തു അഗ്നിപ്രതീകമായ കടുക് മന്ത്രപുരസ്സരം വിതറുകയും, പഞ്ചഗവ്യം ജപിച്ചു തളിച്ച് ശുദ്ധീകരിക്കുകയും ചെയ്യുന്നു

12. ഹോമം

അഗ്നികോണിൽ നടത്തുന്ന രക്ഷോഘ്‌ന ഹോമം, ഈശ കോണിൽ നടത്തുന്ന വാസ്തു ഹോമം, വാസ്തു ബലി എന്നിവ നടത്തിയ ശേഷം തന്ത്രി ഗർഭ ഗൃഹത്തിന്റെ മധ്യത്തിൽ പ്രാസാദ മൂർത്തിയെ ആവാഹിച്ചു പൂജിച്ചിടത്തു കലശങ്ങൾ ആടുകയും വാസ്തുദേവനെ പ്രീതിപ്പെടുത്തി പുണ്യാഹം തളിക്കുകയും ചെയ്യുന്നു.

13.ബിംബ ശുദ്ധി കലശം

ക്ഷേത്രത്തിന്റെ ഈശ കോണിൽ പത്മങ്ങൾ വരച്ച് ബിംബ ശുദ്ധി കലശങ്ങൾ സ്ഥാപിച്ച ശേഷം തന്ത്രി ദേവത ഭാവേന ദ്രവ്യങ്ങൾ നിറയ്ക്കുന്നു. ഇവ ജലാധിവാസം കഴിഞ്ഞ ബിംബത്തിൽ ആടുന്നു.

14. മണ്ഡപ സംസ്കാരം
ബിംബത്തിന്റെ ധ്യാനാനിവാസത്തിനായി മണ്ഡപം ഉണ്ടാക്കി അതിനകത്തു തോരണങ്ങളും ധ്വജങ്ങളും പ്രതിഷ്ഠിച്ചു പൂർവാദി ദ്വാരത്തിൽ ദ്വാര കലശങ്ങളെ പൂജിച്ചു മണ്ഡപത്തെ തന്ത്രി പൂജിക്കുന്നു .

15. അഗ്നിജനനം

മണ്ഡപത്തിന്റെ കിഴക്കായി ശയ്യാ പൂജക്കുള്ള ശിരസ്ഥാനത്തിൽ ആചാര്യ കുണ്ഡമുണ്ടാക്കി അഗ്നിജനനം ചെയ്യുന്നു . കുണ്ഡത്തിൽ അഗ്നി പകരുന്നത് പ്രകൃതിയുടെ ഗർഭപാത്രത്തിൽ പരമ പുരുഷ ബീജം സ്ഥാപിക്കലാണ്. ഗർഭാദാന പ്രക്രിയക്ക് ശേഷം മറ്റു സംസ്കാരങ്ങൾ നടത്തി ദേവന്റെ മന്ത്രങ്ങളെ ഹോമിക്കുന്നു .

16.ശയ്യാപൂജ

മണ്ഡപത്തിൽ ശയ്യ വിരിച്ചു ശയ്യാ പദ്മത്തിന്റെ തലക്കൽ നിദ്രകലശവും എട്ടു ദിക്കിലും വിദ്യേശ്വര കലശവും സ്ഥാപിക്കുന്നു. ശയ്യയുടെ ശിരോഭാഗത്തും, പാദാഗ്രത്തിലും, ഇടതും, വലത്തും, കിരീടാഗ്ര ഭാഗത്തും പ്രതിഷ്ഠ കഴിഞ്ഞാൽ ഉപഹാര ദ്രവ്യങ്ങൾ വച്ച് പൂജിച്ചു അഷ്ട ദിക്കുകളിലും ദേവന് വേണ്ട അഷ്ടമംഗല്യങ്ങൾ വെയ്ക്കുന്നു.

17. ജലോദ്ധാരം

ശയ്യയിൽ കടത്തിയിരിക്കുന്ന ബിംബത്തിൽ അനന്തരം ധ്യാനാധിവാസം നടത്തുന്നു. പ്രാണായാമ പുരസ്സരം ഭൂതസൃഷ്ടി, ഭൂതസംഹാര കൃയകൾ നടത്തുന്നു. തന്ത്രി സ്വശരീരത്തിൽ ഇവ ചെയ്യ്തു ബിംബാഹൃദയത്തെ ദർഭ പുല്ലു കൊണ്ട് സ്പർശിക്കുമ്പോൾ മേല്പറഞ്ഞ ക്രിയകൾ ബിംബം സ്വയം ചെയ്യുന്നതായാണ് സങ്കല്പം. അതിനായുള്ള ബിംബവുമായി തന്റെ നാഡികൾ ബന്ധിപ്പിക്കുന്ന നാഡീ സന്ധാനക്രിയ തന്ത്രി ചെയ്യുന്നു. ശേഷം ആചാര്യ കുണ്ഡത്തിൽ ഹോമം ചെയ്തു സാമ്പാതം ബിംബത്തിൽ ചേർത്ത് ശിരസ്തത്വ ഹോമം പൂർത്തിയാക്കുന്നു.

18.അധിവാസഹോമം
ശയ്യയുടെ എട്ടു ദിക്കിലും അഷ്ടകുണ്ഡങ്ങൾ ഉണ്ടാക്കി ശാന്തി ഹോമം തന്ത്രി നടത്തുന്നു. തന്റെ ശക്തി ബീജം കൊണ്ട് ആജ്യം ഹോമിച്ച സമ്പാതം പീഠത്തിലും പ്രണവം കൊണ്ട് ഹോമിച്ച സമ്പാതം നപുംസക ശിലയിലും സ്പർശിക്കുന്നു. മണ്ഡപത്തിന്റെ തെക്കേ ഭാഗത്തു കെട്ടുന്ന പശുവിന്റെ പാൽ കറന്നു മന്ത്രോച്ചാരണത്തോടെ ആചാര്യകുണ്ഡത്തിൽ പാല്പായസം ഉണ്ടാക്കി നിവേദ്യവും, ബ്രാഹ്‌മണ ഭോജനവും, ബലിക്രിയയും ചെയ്യുന്നു.

19.പ്രതിഷ്ഠ

ശേഷം വിഗ്രഹത്തെ പ്രതിഷ്ഠിക്കുന്നു. സങ്കീർണമായ വിഗ്രഹ, നപുംസക ശിലാപ്രതിഷ്ഠയും, പീഠപ്രതിഷ്ഠയും, നടയടച്ചു ദിക്പാലക പരിവാര പ്രതിഷ്ഠയും അദ്ദേഹം നടത്തുന്നു. ധ്യാനാധിവാസത്തിലൂടെ സമാധിയിലുള്ള വിഗ്രഹത്തെ ജാഗ്രദാവസ്ഥയിൽ എത്തിച്ച്, ആവാഹനാദി പ്രക്രിയകളിലൂടെ തന്ത്രി ബിംബത്തിനു ആത്മശക്തി കൊടുക്കുന്നു. നപുംസക ശിലയും പീഠവും കര്മങ്ങളാലും ഹോമങ്ങളാലും ശുദ്ധീകരിച്ചുമാണ് പ്രതിഷ്ഠിക്കുന്നത്. മുഹൂർത്തത്തിൽ ബിംബത്തെ പീഠത്തിനു മുകളിൽ വച്ച് പ്രകൃതി പുരുഷ സംയോഗ പ്രതീകമായി പ്രതിഷ്ഠിക്കുന്നു. പൂജിച്ചു വച്ചിരിക്കുന്ന കലശത്തിലെ തന്ത്രിയുടെ ചൈതന്യത്തെ കലശാഭിഷേകത്തിലൂടെ ബിംബത്തിൽ സംക്രമിപ്പിക്കുന്നു.

ഈ പ്രക്രിയ ഒരു ദീക്ഷ പ്രക്രിയയായി കാണാം. പ്രാസാദ പുരുഷന് തന്ത്രിയെന്ന ആചാര്യൻ ദീക്ഷ കൊടുക്കുന്നതായി. ഗുരുനാഥനായ തന്ത്രി ശിഷ്യനുള്ള സാധനക്രമങ്ങൾ നിശ്‌ചയിക്കുന്നു. ക്ഷേത്ര മര്യാദകൾ ക്ഷേത്ര പുരുഷൻ ഗുരുവായ തന്ത്രിക്കു നല്കുന്ന വാഗ്ദാനങ്ങളാണ്. അവ പാലിക്കേണ്ടത് കർത്തവ്യവും . ഇല്ലെങ്കിൽ ചൈതന്യ ലോപം സുനിശ്ചിതവും.

ഇത്രയേറെ സങ്കീർണമായ അനുഷ്ഠാനങ്ങളും യാതനകളും, ധര്മ തന്ത്ര ശാസ്ത്ര ക്രിയകളും ആണ് ഒരു ക്ഷേത്രത്തെ രൂപപ്പെടുത്തുന്നത്. ഇതെല്ലാം പാലിച്ചു പ്രാണപ്രതിഷ്ഠ നടത്തുന്നത് അതാത്‌ ക്ഷേത്രത്തിലെ തന്ത്രിയാണ് അതാണ് ദേവന്റെ, ക്ഷേത്രത്തിന്റെ കാര്യത്തിൽ തന്ത്രിയെ ഒരു പരമാധികാരിയായി പറയുന്നത്....



ദശ നാഡികൾ

ദശ നാഡികൾ

പ്രധാനാ: പ്രാണ വാഹിന്യോ
ഭൂയസ്താസു ദശസ്മൃതാ:
ഇഡാ ച പിംഗലാ ചൈവ
സുഷുമ്‌ന ച തൃതീയഗാ
ഗാന്ധാരീ ഹസ്തിജിഹ്വാ
ച പൂഷാ ചൈവ യശസ്വിനി
അലംബുസാ കുഹൂശ്ചൈവ
ശംഖിനി ദശ്മീ സ്‌മൃതാ
ഏതന്നാഡീ മഹാ ചക്രം
ജ്ഞാതവ്യം യോഗീഭീ സദാ.

ഇഡാ വാമേ സ്ഥിതാ ഭാഗേ
ദക്ഷിണേ പിംഗലാ സ്ഥിതാ
സൂഷുമ്‌നാ മധ്യദേശേ തു
ഗാന്ധാരീ വാമ ചക്ഷുഷി
ദക്ഷിണേ ഹസ്തി ജിഹ്വാ
ച പൂഷ കർണ്ണേ ച ദക്ഷിണേ
യശസ്വിനീ വാമ കർണ്ണേ
ആനനേ ചാപ്യ ലംബുസാ
കുഹുശ്‌ച ലിംഗ ദേശേ തൂ
മൂലസ്ഥാനേ തൂ ശംഖിനീ

അർത്ഥം

ശരീരത്തിൽ പ്രണവാഹിനികളായ പത്തു നാഡികൾ പ്രധാനമാണ്. ശരീരത്തിന്റെ 10 ഭാഗത്തായി അവ വ്യാപിച്ചിരിക്കുന്നു. നാഡിയുടെ പേരും അവയുടെ സ്ഥാനവുമാണ് താഴെ...

1. ഇഡ = ഇടതു ഭാഗം.
2. പിംഗള = വലതു ഭാഗം.
3. സുഷുമ്‌ന = നടുവിൽ.
4. ഗാന്ധാരീ= ഇടതു കണ്ണ്.
5. ഹസ്തി ജിഹ്വാ = വലതു കണ്ണ്.
6. പൂഷാ = വലത് ചെവി.
7. യശസ്വിനി = ഇടത് ചെവി.
8. അലംബുസ = മുഖം.
9. കുഹൂ = ലിംഗം.
10. ശംഖിനി= മൂലസ്ഥാനം.

(യോഗാചൂഡമണിയിൽ വിവരിക്കുന്ന ശരീരത്തിലെ പത്തു നാഡികൾ.)



ചെങ്ങഴനീർ പൂവ് വിരിയുന്ന ക്ഷേത്രക്കുളം

ചെങ്ങഴനീർ പൂവ് വിരിയുന്ന ക്ഷേത്രക്കുളം

തൃപ്പടിയിൽ പണം വച്ചു പ്രാർത്ഥിച്ചാൽ, വിശ്വാസം സത്യമെങ്കിൽ ക്ഷേത്ര കുളത്തിൽ പൂവ് വിരിയും. നീലത്താമര എന്നാണ് എം.ടി.ആ പുഷ്പത്തിനെ വിളിച്ചത്. 

എന്നാൽ അങ്ങനെ ഒരിടമുണ്ട്, നീലത്താമര വിരിയുന്ന ഇടം. ആ പൂവാണ് ചെങ്ങഴനീർ പൂവ്, കേട്ടും, വായിച്ചുമറിഞ്ഞ നീലത്താമര. ഭാരതപ്പുഴയുടെ തീരത്ത്, തൃത്താലയ്ക്കടുത്താണ് മലമൽക്കാവ് അയ്യപ്പക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ 108 അയ്യപ്പക്ഷേത്രങ്ങളിലൊന്നാണ് ഈ ക്ഷേത്രം. ഇവിടെ എത്തിയാൽ വള്ളുവനാടിന്റെ കാഴ്ചകളും, ചരിത്രങ്ങളും കാണാനും അറിയുവാനും ഏറെയുണ്ട്. ക്ഷേത്രക്കുളത്തിൽ വിരിയുന്ന ചെങ്ങഴിനീർ പൂവ് എന്ന അദ്ഭുതം അതിൽ ഒന്നു മാത്രമാണ്.

ഏറെ പ്രസിദ്ധമാണ് മലമൽക്കാവും ഇവിടെ വിരിയുന്ന ചെങ്ങഴിനീർ പൂവും മലമേൽക്കാവിന്റെ മാത്രം പ്രത്യേകതയായ തായമ്പകയും ക്ഷേത്രത്തിന്റെ പൗരാണികത വിളിച്ചോതുന്നവയാണ്. മലമൽക്കാവ് തായമ്പക ശൈലി വേറിട്ടതാണ്. പ്രഭാ സത്യകാ സമേതനായ അയ്യപ്പനാണിവിടെ കുടികൊള്ളുന്നത്. ശിവൻ, കന്നിമൂല ഗണപതി, രുദ്രമഹാകാളൻ, ഭഗവതി, വേട്ടക്കരൻ എന്നീ ഉപദേവതകളും ഇവിടെ കുടിയിരിക്കുന്നു.

ശിവക്ഷേത്രങ്ങളിലെ കലശത്തിനാണ് പ്രധാനമായും ചെങ്ങഴനീർ പൂവ് ആവശ്യമായി വരുന്നത്. കലശം നടക്കുന്ന ക്ഷേത്രത്തിലെ ഭാരവാഹികൾ പൂവിനു വേണ്ടിയുള്ള അപേക്ഷ ക്ഷേത്രത്തിൽ സമർപ്പിച്ച്, തൃപ്പടിയിൽ പണം വച്ച് പ്രാർത്ഥിക്കണം. പിറ്റേ ദിവസം ക്ഷേത്രക്കുളത്തിൽ പൂവ്വിരിഞ്ഞിട്ടുണ്ടാവും. മലമേൽക്കാവിലെ വലിയ ക്ഷേത്രത്തില്‍ പ്രത്യേകം കെട്ടിയ രണ്ടു ചെറിയ കുളങ്ങളിലാണ് ചെങ്ങഴനീർ പൂവ് വിരിയുന്നത്.

കാര്യസിദ്ധിക്കായി ക്ഷേത്രമൂർത്തിയെ തൊഴുത് പടിയിൽ പണം വച്ച് പ്രാർത്ഥിച്ചാൽ സമയം ആകുമ്പോൾ ആവശ്യം വേണ്ടുന്ന പൂവ് ക്ഷേത്രകുളത്തിൽ വിടർന്നു നിൽപ്പുണ്ടാകും. തൃപ്പടിയിൽ പണം വച്ച് പ്രാർത്ഥിച്ചവര്‍ക്കെല്ലാം പൂവ് വിടർന്നു കാണാൻ സാധിച്ചിട്ടുമുണ്ട്. ക്ഷേത്രത്തിലേക്കുള്ള നാട്ടുവഴികളും, മുന്നിലെ അരയാലും മനസ്സിൽ എന്നും മറക്കാത്ത അനുഭവമായി തങ്ങിനിൽക്കും. പാലക്കാട് ജില്ലയിലാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. പട്ടാമ്പിയിൽ നിന്നും 16 കിലോമീറ്റർ ദൂരമുണ്ട്.




സദാശിവ ബ്രഹ്മേന്ദ്ര ശിവക്ഷേത്രം

സദാശിവ ബ്രഹ്മേന്ദ്ര ശിവക്ഷേത്രം

കാഞ്ചി കാമകോടി പീഠത്തിന്റെ 57-)o ആചാര്യനായിരുന്ന ഗുരു പരമശിവേന്ദ്ര സരസ്വതിയുടെ പ്രധാന ശിഷ്യന്മാരിൽ ഒരാളായിരുന്നു മഹാജ്ഞാനിയായ സദാശിവ ബ്രഹ്മേന്ദ്ര സ്വാമികൾ.

ഇദ്ദേഹത്തിന്റെ സമാധി സ്ഥാനം തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നിന്നും പത്ത് കിലോമീറ്റർ അകലെയുള്ള നെരൂരിലാണ്. ഇവിടെ അദ്ദേഹത്തിന് ഒരു വേദാന്ത ആശ്രമമുണ്ട്. "നെരൂർ ശ്രീസദാശിവ ബ്രഹ്മേന്ദ്ര സഭയാണ്" ഈ ആശ്രമം ഇപ്പോൾ പരിപാലിക്കുന്നത്.

ആശ്രമത്തിന്റെ കീഴിൽ വിശിഷ്ഠമായ ഒരു ശിവക്ഷേത്രം സ്ഥിതിചെയ്യുന്നുണ്ട്. സ്വാമിയുടെ സമാധിക്ക് മുൻപ് ഈ ക്ഷേത്രം അഗ്നീശ്വരം ക്ഷേത്രമെന്നാണ് അറിയപ്പെട്ടിരുന്നത്. ഒരു കാലത്ത് തകർച്ചയുടെ വക്കിലെത്തി നിന്ന ഈ ക്ഷേത്രം സ്വാമീ മുൻകൈ എടുത്ത് പുനർ നിർമ്മിക്കുകയും അതിന്റെ അരികിലൊരു ആശ്രമം നിർമ്മിച്ചു താമസം ആരംഭിക്കുകയും ചെയ്തു.

പിന്നീട് 1756 ൽ സ്വാമി സമാധി ആയതിനു ശേഷം ഈ ക്ഷേത്രം സ്വാമിയുടെ പേരിൽ അറിയപ്പെടാൻ തുടങ്ങി. ഇന്നിത് അറിയപ്പെടുന്നത് സദാശിവ ബ്രഹ്മേന്ദ്ര ശിവക്ഷേത്രം എന്നാണ്.

25 മൂർത്തി ഭാവങ്ങൾ

ഈ ക്ഷേത്രത്തിലെ മഹാദേവ പ്രതിഷ്ഠയ്ക്ക് 25 ശിരസുകളും, 50 കൈകളും, 75 കണ്ണുകളും ഉണ്ട്. മഹാദേവന് ഒരു മുഖത്ത് മൂന്നു കണ്ണുകൾ ഉണ്ടന്ന് കൂട്ടുകാർ ഓർക്കുമല്ലോ. ചുരുക്കത്തിൽ 25 ഭാവത്തിൽ മഹാദേവനെ ഈ ക്ഷേത്രത്തിൽ പൂജിക്കുന്നുണ്ട് എന്ന് സാരം.

01. ഭിക്ഷാടന മൂർത്തി.
02. നടരാജ മൂർത്തി.
03. ഏകപദ മൂർത്തി.
04. യോഗ-ദക്ഷിണാമൂർത്തി.
05. ലിംഗോഭവ മൂർത്തി.
06. കാമദഹന മൂർത്തി.
07. ത്രിപുരാന്തക മൂർത്തി.
08. മഹാകാലേശ്വര മൂർത്തി.
09. ജലന്ധരവത് മൂർത്തി.
10. ഗജാസുരസംഹാര മൂർത്തി.
11. വീരഭദ്ര മൂർത്തി.
12. കങ്കള ഭൈരവ മൂർത്തി.
13. കല്യാണസുന്ദര മൂർത്തി.
14. വൃഷഭാരൂഢ മൂർത്തി.
15. ചന്ദ്രശേഖര മൂർത്തി.
16. ഉമ- മഹേശ്വര മൂർത്തി.
17. ശങ്കരനാരായണ മൂർത്തി.
18. അർദ്ധനാരീശ്വര മൂർത്തി.
19. കിരാത മൂർത്തി.
20. ചന്ദേശ്വരനുഗ്രഹ മൂർത്തി.
21. ചക്രദാനേശ്വര മൂർത്തി.
22. സോമാനന്ദ മൂർത്തി.
23. ഗംഗാധര മൂർത്തി.
24. നീലകണ്ഠ-മഹേശ്വര മൂർത്തി.
25. സുഖാസന മൂർത്തി.

ഉത്സവം.

എല്ലാ വർഷവും, തമിഴ് മാസമായ വൈകാശിയിൽ (മെയ് പകുതി മുതൽ ജൂൺ പകുതി വരെ), പഞ്ചമി മുതൽ (അമാവാസി കഴിഞ്ഞ് അഞ്ചാം ദിവസം) 8 ദിവസത്തെ ഉത്സവം ഇവിടെ നടക്കുന്നു.

എത്തിചേരാനുള്ള മാർഗം.

ബാംഗ്ലൂരിൽ നിന്ന് 340 കിലോമീറ്റർ ദൂരത്തിലാണ് കരൂർ. അവിടെ നിന്നും പത്ത് കിലോമീറ്റർ ദൂരത്തിലാണ് നെരൂർ സ്ഥിതി ചെയ്യുന്നത്. 120 കിലോമീറ്റർ അകലെയുള്ള കോയമ്പത്തൂർ വിമാന താവളമാണ് അടുത്തുള്ള എയർപോർട്ട്.

സദാശിവ ബ്രഹ്മേന്ദ്ര സ്വാമികൾ.

അച്ഛൻ : മോക്ഷസോമസുന്ദരൻ.
അമ്മ : പാർവതി.
ജനനം : 17--)0 നൂറ്റാണ്ട്.
പൂർവ്വനാമം : ശിവരാമകൃഷ്ണൻ.
സ്ഥലം : കുംഭകോണം.
ഗുരു : പരമശിവേന്ദ്ര സരസ്വതി.
സമാധി : 1756.


പെരളശ്ശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

പെരളശ്ശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

കണ്ണൂരിലെ അഞ്ചരക്കണ്ടി പ്പുഴയ്ക്കരികില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ ക്ഷേത്രമാണ് പെരളശ്ശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. പഴനിയിലേതു പോലെ പടിഞ്ഞാറോട്ട് ദര്‍ശനമുള്ള ഈ ക്ഷേത്രം, നാഗാരാധനയ്ക്ക് പ്രസിദ്ധമാണ്. എല്ലാവര്‍ഷവും ധനുമാസത്തില്‍ നടക്കുന്ന ഏഴുദിവസത്തെ ഉത്സവത്തിന് ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തില്‍ എത്തുന്നത്. മാത്രമല്ല, മനോഹരമായ വാസ്തുവിദ്യയും, കൗതുകമുണര്‍ത്തുന്ന ഐതിഹ്യങ്ങളുമെല്ലാമുള്ള ക്ഷേത്രം കാണാനായി ഭക്തർ പതിവായി ഇവിടേക്ക് എത്താറുണ്ട്.


വിചിത്രമായ പടിക്കെട്ടുകളും തൂക്കുപാലവും

പെരളശ്ശേരി ക്ഷേത്രത്തില്‍ നിന്നും അല്‍പം കിഴക്കുമാറി, ശാന്തമായി ഒഴുകുന്ന അഞ്ചരക്കണ്ടിപ്പുഴ കാണാം. പുഴയ്ക്ക് കുരുകെയായി പണിത തൂക്കുപാലം ഇവിടുത്തെ വലിയൊരു ആകര്‍ഷണമാണ്. 

ക്ഷേത്രത്തിന്‍റെ തെക്കുപടിഞ്ഞാറുഭാഗത്തായി, 75 സെന്റിൽ അസാധാരണമായ പടിക്കെട്ടുകളോട് കൂടിയ ഒരു കുളം കാണാം. തമിഴ്നാട്, കർണാടക, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലെല്ലാം ഉള്ളതുപോലെ, പടിക്കെട്ടുകളോടുകൂടിയ കിണറുകളുടെ രൂപത്തിലാണ് ഇവിടെ കുളം കുഴിച്ചിരിയ്ക്കുന്നത്. അയണിവയൽകുളം എന്നാണ് ഈ കുളം അറിയപ്പെടുന്നത്. 2001- ല്‍ നവീകരിച്ച കുളം, ഒട്ടനവധി ചലച്ചിത്രങ്ങള്‍ക്കും ആൽബങ്ങള്‍ക്കുമെല്ലാം വേദിയായിട്ടുണ്ട്. 

കാവേരിയിലെ ജലം കുളത്തിലെത്തുന്ന ദിനം

ധനുമാസം അഞ്ചാം തീയതി മുതൽ പന്ത്രണ്ടാം തീയതി വരെയാണ് പെരളശ്ശേരി ക്ഷേത്രത്തിലെ പ്രധാന ഉത്സവം കൊണ്ടാടപ്പെടുന്നത്. പരമ്പരാഗത ക്ഷേത്ര കലാരൂപങ്ങളായ തായമ്പക, ഇരട്ടത്തായമ്പക, ചാക്യാർകൂത്ത്, പട്ടകം ഓട്ടൻ തുള്ളൽ, കഥകളി എന്നിവ ഉത്സവകാലങ്ങളിൽ ക്ഷേത്രത്തിൽ അവതരിപ്പിക്കാറുണ്ട്. കൂടാതെ, തുലാമാസത്തിൽ നടക്കുന്ന തുലാസംക്രമവും വിശേഷാവസരമാണ്. തുലാസംക്രമത്തിന് കാവേരി സംക്രമം എന്നും പേരുണ്ട്. ഈ ദിവസം, കാവേരി നദിയിലെ ജലം ഇവിടുത്തെ കുളത്തില്‍ എത്തിച്ചേരുമെന്നാണ് വിശ്വാസം. 

രാമന്‍റെ പെരുവളയും നാഗമായി വന്ന സുബ്രഹ്മണ്യനും

ശ്രീരാമന്‍റെ വനവാസകാലത്തോളം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന് എന്ന് ഐതിഹ്യം പറയുന്നു. ശ്രീരാമനാണ് ഇവിടുത്തെ പ്രതിഷ്ഠ നടത്തിയതത്രേ. അന്ന് ഇവിടം ഒരു അയ്യപ്പക്ഷേത്രമായിരുന്നു എന്നും പറയപ്പെടുന്നു.

അക്കാലത്ത്, ബ്രഹ്മാവിനെ തടവിലാക്കിയതിന്‍റെ പ്രായശ്ചിത്തമായി പെരളശ്ശേരിയിലെ അയ്യപ്പൻകാവിലെ പൊട്ടക്കിണറ്റിൽ സർപ്പരൂപത്തിൽ ഏകാന്തവാസം നയിക്കുകയായിരുന്നു സുബ്രഹ്മണ്യന്‍. വെയിലും മഴയും കൊള്ളാതെ സർപ്പങ്ങൾ തന്നെ കിണറിനു മുകളിൽ ഫണം കുടയാക്കി പിടിച്ചു അദ്ദേഹത്തെ കാത്തുപോന്നു. ശ്രീരാമന്‍, ഹനുമാനോടും ലക്ഷ്മണനോടുമൊപ്പം ഇവിടെയെത്തിയപ്പോള്‍ തന്നെ സുബ്രഹ്മണ്യന്‍റെ സാന്നിധ്യം അറിഞ്ഞു. ഇവിടെ സുബ്രഹ്മണ്യനെ പ്രതിഷ്ടിക്കണം എന്നു തീരുമാനിച്ച രാമന്‍, അയ്യപ്പനോട്‌ അനുവാദം ചോദിച്ചു. 

താനിരിക്കുന്ന പ്രധാന ശ്രീകോവിൽ സുബ്രഹ്മണ്യപ്രതിഷ്ഠയ്‌ക്ക് തരാമെന്നും ആ ശ്രീകോവിലിന് തെക്കുഭാഗത്തായി തനിക്ക് സ്ഥാനം നല്കിയാൽ മതിയെന്നും അയ്യപ്പന്‍ ശ്രീരാമനോട് പറഞ്ഞു. തുടര്‍ന്ന് പ്രതിഷ്ഠ നടത്താനുള്ള ശില കൊണ്ടുവരാന്‍ രാമന്‍, ഹനുമാനെ പറഞ്ഞുവിട്ടു. മുഹൂർത്തമായിട്ടും ഹനുമാന്‍ തിരിച്ചെത്താതായപ്പോള്‍, ശ്രീരാമന്‍ തന്‍റെ കയ്യിലെ പെരുവള ഊരിയെടുത്ത് വിഗ്രഹമായി പ്രതിഷ്ടിച്ചു. അപ്പോഴേക്കും ശിലയുമായി ഹനുമാന്‍ എത്തിച്ചേര്‍ന്നു.

വള തിരിച്ചെടുത്ത് ശില പ്രതിഷ്ടിക്കാന്‍ ഹനുമാന്‍ ശ്രമിച്ചു. പക്ഷേ, ഹനുമാന് വരെ പൊക്കാനായവാത്ത വിധത്തില്‍ വളയുടെ ഭാരം വര്‍ദ്ധിച്ചു. മാത്രമല്ല, ഒരു സര്‍പ്പം എവിടെ നിന്നോ ഇഴഞ്ഞുവന്നു വളയ്ക്ക് മുകളില്‍ ഇരുന്ന് ഫണം വിടര്‍ത്തിയാടാന്‍ തുടങ്ങി. സുബ്രഹ്മണ്യസ്വാമിയാണ് സര്‍പ്പത്തിന്‍റെ രൂപത്തില്‍ വന്നതെന്ന് മനസ്സിലാക്കിയ രാമന്‍, പ്രതിഷ്ഠ കഴിഞ്ഞു എന്നു അറിയിച്ചു. അങ്ങനെ രാമന്‍റെ പെരുവള ഊരി പ്രതിഷ്ഠിച്ച സ്ഥലം, പെരുവളശ്ശേരി എന്നുറിയപ്പെടാന്‍ തുടങ്ങി. കാലക്രമേണ ഇവിടം പെരളശ്ശേരിയായി മാറി.

ഹനുമാനാകട്ടെ, താൻ കൊണ്ടുവന്ന ശില അടുത്തുതന്നെ മറ്റൊരു ക്ഷേത്രം പണിത് അവിടെ പ്രതിഷ്ഠിച്ചു. മർക്കടനായ ഹനുമാൻ പ്രതിഷ്ഠിച്ച സ്ഥലമായതിനാൽ മർക്കടശ്ശേരി എന്ന് അവിടം അറിയപ്പെട്ടു. കാലാന്തരത്തിൽ അത് ലോപിച്ച് മക്രേരി എന്ന് അറിയപ്പെട്ടു. ഇന്നും പെരളശ്ശേരി ദർശനം പൂർത്തിയാകണമെങ്കിൽ മക്രേരിയിലും കൂടി ദർശനം നടത്തണമെന്നാണ് പറയുക. രണ്ട് ക്ഷേത്രങ്ങളും ഒരുമിച്ച് ദർശിക്കുന്നത് രണ്ട് അമ്പലം ദർശനം എന്നാണ് അറിയപ്പെടുന്നത്.

ക്ഷേത്രത്തിലെ പ്രതിഷ്ഠകള്‍

ശ്രീകോവിലിലെ സുബ്രഹ്മണ്യ മൂർത്തിക്ക് ഏകദേശം 6 അടി ഉയരമുണ്ട്, കല്ലിൽ കൊത്തിയെടുത്തതാണ് ഇത്. ടിപ്പു സുൽത്താന്‍റെ പടയോട്ടക്കാലത്ത് ഈ ക്ഷേത്രവും നശിപ്പിച്ചിരുന്നു. ഇപ്പോള്‍ ഒരു വെള്ളിഗോളവുമായി ഘടിപ്പിച്ചാണ് വിഗ്രഹം ഉള്ളത്. തുല്യപ്രാധാന്യത്തോടെ നാഗപ്രതിഷ്ഠയും, ശാസ്താവ്, ഗണപതി, ഭദ്രകാളി എന്നീ പ്രതിഷ്ഠകളുമുണ്ട്. 

കോഴിമുട്ടയും പാലും നേര്‍ച്ച

ക്ഷേത്രപരിസരത്ത് ഒരു അശോകവൃക്ഷമുണ്ട്. അതിനു താഴെയായി ഒരു സർപ്പക്കുഴിയുമുണ്ട്. ഇവിടെയത്തുന്ന ആളുകള്‍, വിവിധ രോഗങ്ങളിൽ നിന്ന് മുക്തി നേടുന്നതിനായി ഗുഹയിൽ വസിക്കുന്ന പാമ്പുകൾക്ക് കോഴിമുട്ടയും പാലും നൽകി ആരാധന നടത്തുന്നു. നാഗപ്രീതിയ്ക്കായി ഇവിടെ സർപ്പബലി, നൂറും പാലും തുടങ്ങിയ വഴിപാടുകളും നടത്താറുണ്ട്.

ഹിന്ദുക്കൾക്ക് മാത്രം പ്രവേശനം അനുവദിക്കുന്ന സംസ്ഥാനത്തെ പല പ്രമുഖ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി എല്ലാ മതങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് ക്ഷേത്രത്തില്‍ പ്രവേശനമുണ്ട്.

ബന്ധങ്ങളും കടങ്ങളും

ബന്ധങ്ങളും കടങ്ങളും

ഓരോ തവണ ജനിക്കുമ്പോഴും നാം ആയിരമായിരം ബന്ധങ്ങളിൽ പെട്ടുഴറാറുണ്ട്....

ഒരാൾ ജനിക്കണമെങ്കിൽ ഭൂമിയിൽ 7 ബന്ധങ്ങൾ ഉണ്ടായിരിക്കണം....

7- ബന്ധങ്ങളോടും, 5- കടങ്ങളോടും, 3- ശത്രുക്കളോടും, 1- പങ്കാളിയോടും കൂടിയാണ് ഓരോരുത്തരും ജനിക്കുന്നത്....

7- ബന്ധങ്ങൾ :- പിതാവ്, മാതാവ്, ധാത്രി [ആയ], സഹോദരൻ, മാതുലൻ, സേവകൻ, യജമാനൻ ഇങ്ങനെ 7- പേരാണ് ബന്ധങ്ങൾ....

പിതാവും - മാതാവും സ്പഷ്ടബന്ധങ്ങളാണല്ലോ...

ധാത്രി അഥവാ ആയ ഗർഭ ശുശ്രൂഷക അല്ലെങ്കിൽ പരിചാരിക ജന്മത്തിൽ അത്യന്താപേക്ഷിതമാണ്. [ഇക്കാലത്ത് ഡോക്ടർമാരും - നഴ്സുമാരും]....

നാം ജനിക്കുന്നതിനു മുൻപും സഹോദരബന്ധമുണ്ടാകാം. ഇല്ലെങ്കിൽ ഭൂമിയിലെ എല്ലാ സഹജീവികളേയും ആ ഗണത്തിൽ പെടുത്താം.

മാതുലൻ എന്നാൽ മാതൃസഹോദരന്മാർ....

സേവകൻ നമ്മെ സേവിക്കുന്നവർ. ചെറുജീവികൾ മുതൽ പരിചാരകൻവരെ...

യജമാനൻ നാമറിയുന്നില്ലെങ്കിലും ജനിച്ചുവീഴുന്ന ഓരോ കുഞ്ഞിനും മുകളിലുള്ള രാജാധികാരം വരെ ഇതിൽ വരുന്നു. ഇവയാണ് 7 ബന്ധങ്ങൾ...

5- കടങ്ങൾ [ഋണം]:- മാതൃഋണം, ദേവഋണം, പിതൃഋണം, ഋഷിഋണം, ഭൂതഋണം ഇങ്ങനെ 5- കടങ്ങളാണ്....

"ഋണം എന്നാൽ കടങ്ങൾ കൊടുക്കൽവാങ്ങൽ അതായത് നാം കടപ്പെടുകയോ വിധേയപ്പെടുകയോ ചെയ്തത്..."

മാതൃഋണം:- മാതൃഋണം ഇതിൽ മുൻപിലാണ്. 10- മാസം ഈ ദേഹം പുഷ്ടിപ്പെടാൻ കാരണമാകുകയും വളരുന്ന ദേഹം പരിപാലിക്കപ്പെടുകയും ചെയ്തതിന്റെ ഋണം. അതൊരു വലിയ കടപ്പാടാണ്...

പിതൃഋണം:- ഈ ഇദ്ദേഹം നൽകിയ പിതാവിന്റെയും മാതാവിന്റെയും മരണമടഞ്ഞ ബന്ധുക്കളുടെയും കടം. പിതൃക്കൾ [അവരുടെ നിലനിൽപ്പും കർമ്മവും ഇല്ലായിരുന്നെങ്കിൽ താൻ ഭൂമിയിൽ ജനിക്കുമായിരുന്നില്ലല്ലോ] എന്ന രൂപത്തിൽ ഉള്ള കടം...

ദേവഋണം:- നമുക്ക് ആനന്ദകരമായ ലോകത്തെ പരിപാലിക്കുന്ന ദേവതകളുമായുഉള്ള കടം. യഥാസമയത്ത് മഴ പെയ്യിക്കുകയും, അന്നമുണ്ടാക്കുകയും, മനസ്സിനിണങ്ങിയ അനുഭവങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നതുകൊണ്ട് ഈ ലോകത്തിന് അധിപന്മാരായ ദേവന്മാരുമായി നമുക്ക് കടമുണ്ടായിരിക്കുന്നു...

ഋഷിഋണം :- ജീവിതം, ജനന-മരണങ്ങൾ, പ്രപഞ്ചം, ഈശ്വരൻ ഇത്യാദികളുടെ അറിവുകളും, മനുഷ്യോപയോഗപ്രദമായ അനേകം കാര്യങ്ങളും രഹസ്യങ്ങളും, മന്ത്രങ്ങളും, മരുന്നുകളും, ആയുധവും, കലകളും, വിളകളും പ്രദാനം ചെയ്ത ഋഷിമാരോട് ഉള്ളതാണ് ഋഷികടം...

ഭൂതഋണം:- നമുക്ക് വേണ്ട അന്നവും ധാന്യാദികളും ഫലങ്ങളും യഥാവിധി ലഭ്യമാക്കാൻ നമ്മെ സഹായിക്കുന്ന ഇതരജീവികളോട്, അതായത് "ഭൂമിയുടെ യഥാർത്ഥ അവകാശികളോടുള്ള" നമ്മുടെ കടമാണ് ഭൂതഋണം...

ഇപ്രകാരം 5- കടങ്ങൾ പേറി സഞ്ചരിക്കുന്ന നമ്മുടെ കടബാധ്യതകൾ ബന്ധങ്ങളേയും മൃത്യുവിനേയും അതിനുശേഷമുള്ള ജന്മത്തേയും നിർണയിക്കുന്നു...

മാതാവാൽ ഉപേക്ഷിക്കപ്പെടുകയോ, മാതാവു മരിക്കുകയോ ചെയ്താൽ മാതൃഋണം പൂർത്തിയാകുന്നു....

പിതൃതൃപ്തി, ശ്രാദ്ധാതർപ്പണാദികൾ ചെയ്താൽ അതും....

ആധ്യാത്മിക സാഹിത്യവും പഠിക്കുകയും, ഗുരു ദീക്ഷ ചെയ്യുകയും ചെയ്താൽ ഋഷിഋണം തീരുന്നു....

ദേവന്മാരോടു ഉള്ള ഭക്തി - പ്രാർത്ഥനകളാൽ അതും നൽകപ്പെടുന്നു.... 

കഴിയുന്നത്ര ആഹാരം അന്യജീവികൾക്ക് കൊടുക്കുന്നതോടെ ഭൂതഋണവും തീരുന്നു...

കുഞ്ഞുങ്ങൾക്ക് പഞ്ചലോഹമണിയിക്കുന്നത് എന്തിന്?

കുഞ്ഞുങ്ങൾക്ക് പഞ്ചലോഹമണിയിക്കുന്നത് എന്തിന്?

പണ്ടത്തെ കാലത്തെ ആളുകൾ തങ്ങളുടെ കുട്ടികളെ ബാല്യത്തിൽ പഞ്ചലോഹതള
അണിയിക്കാറുണ്ടായിരുന്നു. കുഞ്ഞു ജനിച്ച് 28 ന്റെ അന്ന് ഒരു ആചാരം പോലെ കുഞ്ഞുങ്ങളുടെ കാലിൽ പഞ്ചലോഹതള ഇട്ടിരുന്നു.

ഇന്നത്തെക്കാലത്തെ ചിലർ എങ്കിലും കുഞ്ഞ് ജനിച്ചു 28 ന്റെ അന്ന് ഒരു ചടങ്ങ് പോലെ കുഞ്ഞിന്റെ കാലിൽ പഞ്ചലോഹതള അണിയിക്കാറുണ്ട്. എന്നാൽ ഇതിനു പിന്നിലെ കാരണം മനസിലാക്കാതെ പലരും തങ്ങളുടെ മക്കളെ തങ്ങളുടെ സാമ്പത്തികനില മറ്റുള്ളവരെ ബോധിപ്പിക്കാൻ പലപ്പോഴും വെള്ളിയിലോ സ്വർണത്തിലോ തള അണിയികുവാൻ തുടങ്ങി.

എന്നാൽ സ്വർണം, വെള്ളി എന്നിവ കാലിൽ അണിയുന്നതിനെക്കാൾ ഏറ്റവും ഗുണം ചെയ്യുക കുട്ടികൾ പഞ്ചലോഹതള അണിയുന്നതാണ്.

സ്വർണം, വെള്ളി, ചെമ്പ്, ഇരുമ്പ്‌, ഈയം എന്നിവ ചേർന്നതാണ് പഞ്ചലോഹം. കുട്ടികൾക്ക് പണ്ടത്തെ ആളുകൾ ഈ പഞ്ചലോഹ തള ഇട്ടുകൊടുക്കാൻ ഒരു ശാസ്ത്രവശം കൂടെ ഉണ്ട് .

കേരളത്തിന്റെ സാധാരണ മണ്ണിൽ പൊതുവെ ലോഹാംശം കുറവായിട്ടാണ് കാണപ്പെടുന്നത്. 

ഈ കുറവ് പ്രകൃതിയിലും ഇവിടെ അധിവസിക്കുന്ന മനുഷ്യരിലും ദൃശ്യമാകും. ഇത് മനസ്സിലാക്കിയാണ് പഴമക്കാർ പഞ്ചലോഹത്തിന്റെ ഉപയോഗത്തെ പ്രോത്സാഹിപ്പിച്ചിരുന്നത് .

പഞ്ചലോഹത്തിന്റെ ശക്തി മനുഷ്യന്റെ പ്രാണശരീരത്തിന് ചുറ്റും കറങ്ങി കൊണ്ടിരിക്കുന്ന പ്രാണോർജ്ജത്തെ ബലപ്പെടുത്തുകയും ശരീരത്തിലെ ലോഹശക്തി കൂട്ടുകയും ചെയ്യും.

ഇന്നത്തെ കാലത്ത് ഇതൊക്കെ കണ്ടുപിടിക്കാൻ പല ന്യൂതന ഉപകരണങ്ങളും, പല ശാസ്ത്ര പരീക്ഷണങ്ങളും ഉണ്ട്, എന്നാൽ ഇതൊന്നും ഇല്ലാത്ത പഴയ തലമുറ ഇത് എങ്ങനെ കണ്ടുപിടിച്ചു? നമ്മളിൽ പലർക്കും ആ ചോദ്യം ഉള്ളിൽ തോന്നാം.

ഉത്തരം ലളിതം അവർ പ്രകൃതിയുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു. പ്രകൃതിയെ ഈശ്വരനെപ്പോലെ ആരാധിച്ചിരുന്നു. 

മാതാപിതാക്കന്മാരും, മുതിർന്നവരും പറയുന്ന കാര്യങ്ങൾ അക്ഷരം പ്രതി അനുസരിച്ചിരുന്നു.

അത് കൊണ്ട് തന്നെ പണ്ടത്തെ ആളുകൾക്ക് ഇന്നത്തെ തലമുറയിലെ പല അസുഖങ്ങളും ഇല്ലായിരുന്നു. ആരോഗ്യവും ആയുസ്സും നമ്മളെക്കാൾ ഉണ്ടായിരുന്നു.

പഞ്ചലോഹം

പുരാതനകാലം മുതൽക്കേ വിഗ്രഹങ്ങൾ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന ഭാരതീയലോഹക്കൂട്ടാണ് പഞ്ചലോഹം. ഭാരതീയ വാസ്തുവിദ്യയിലും ശില്പകലയിലും പ്രധാനമാണ് പഞ്ചലോഹത്താൽ നിർമ്മിക്കുന്ന വസ്തുക്കൾ. 

പഞ്ചലോഹം എന്നറിയപ്പെടുന്നത് ഇവയുടെ സമഞ്ജസമായ മിശ്രിതമാണ്:

ഇരുമ്പ് (Iron)
വെളുത്തീയം (Tin)
ചെമ്പ് (Copper)
സ്വർണ്ണം (Gold)
വെള്ളി (Silver)

വെങ്കലം അഥവാ ഓട് ഇവ ഇരുമ്പ്, ചെമ്പ്, വെളുത്തീയം എന്നീ ലോഹങ്ങളുടെ കൂട്ടാണ്. 

ഇവയിൽ വെള്ളി , സ്വർണ്ണം നാമമാത്രമായ അളവിൽ ചേർത്താണ് പഞ്ചലോഹം ഉണ്ടാക്കുന്നത്.

ചെമ്പ്, വെളുത്തീയം, സ്വര്‍ണ്ണം, വെള്ളി, ഇരുമ്പ് എന്നിവയാണ് പഞ്ചലോഹം. 

പഞ്ചലോഹം കൊണ്ട് വിഗ്രഹങ്ങള്‍, കൊടിമരം, ദീപസ്തംഭം, വിളക്ക് മുതലായവ നിര്‍മ്മിക്കാറുണ്ട്. പഞ്ചലോഹക്കൂട്ടുകൊണ്ട് വിഗ്രഹങ്ങളും മറ്റും വാര്‍ക്കുമ്പോള്‍, ഓരോ ലോഹവും എത്രവീതം എടുക്കണമെന്ന് പ്രമാണമുണ്ട്.

ഏഴുഭാഗം വെള്ളിയും പതിനെട്ടുഭാഗം വെളുത്തീയവും ആറുഭാഗം ചെമ്പും അഞ്ചുഭാഗം സ്വര്‍ണ്ണവും മൂന്നുഭാഗം ഇരുമ്പും ചേര്‍ക്കണം.

കേരളത്തിൽ ഓട് കൊണ്ടുള്ള വലിയ പാത്രങ്ങൾ സർവ്വസാധാരണയായ ഉപയോഗവസ്തു ആണ്...


പൗരാണിക ഭാരതത്തിലെ പ്രധാന ശാസ്ത്ര ഗ്രന്ഥങ്ങൾ

ഇത് പൗരാണിക ഭാരതത്തിലെ പ്രധാന ശാസ്ത്ര ഗ്രന്ഥങ്ങളെ കുറിച്ച് നല്ലൊരു അറിവാണ്

അമൂല്യമായ നമ്മുടെ വേദങ്ങള്‍
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
1. ഋഗ്വേദ സംഹിത - (25 ശാഖകള്‍)

2. യജൂര്‍ വേദ സംഹിത - (108 ശാഖകള്‍)

3. സാമവേദ സംഹിത - (1000 ശാഖകള്‍)

4. അഥര്‍‌വ്വ വേദ സംഹിത - ( 50 ശാഖകള്‍)

ബ്രാഹ്മണങ്ങള്‍
💙▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💙

ഋഗ്വേദിയ ബ്രാഹ്മണങ്ങള്‍
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
1. ഐതരേയ ബ്രാഹമണം
2. സംഖ്യായന ബ്രാഹ്മണം
3. കൗശീതകി ബ്രഹ്മണം

യജൂര്‍‌വേദീയ ബ്രാഹ്മണങ്ങള്‍*
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
1. ശത പഥ ബ്രാഹ്മണം
2. തൈത്തരീയ ബ്രാഹ്മണം
3. മൈത്രായണീയ ബ്രാഹ്മണം

സാമവേദീയ ബ്രാഹ്മണങ്ങള്‍
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
1. ജൈമനീയ ബ്രാഹ്മണം
2. താണ്ഡ്യ ബ്രാഹ്മണം
3. ആര്‍‌ഷേയ ബ്രാഹ്മണം
4. ഷഡ് വിംശദ് ബ്രാഹ്മണം
5. ഛാന്ദോഖ്യ ബ്രാഹ്മണം
6. സാമ വിധാന ബ്രാഹ്മണം
7. അഭൂത ബ്രാഹ്മണം
8. വംശ ബ്രാഹ്മണം
9. സം‌ഹിതോപനിഷദ് ബ്രാഹ്മണം

അഥര്‍‌വ്വവേദീയ ബ്രാഹ്മണം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഗോപഥ ബ്രാഹ്മണം

ആരണ്യകങ്ങൾ
💙▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💙

ഋഗ്വേദീയ ആരണ്യകം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
1. ഐതരേയ ആരണ്യകം
2. കൗശീതകി ആരണ്യകം

യജൂര്‍‌വേദീയ ആരണ്യകങ്ങള്‍
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
1. മൈത്രായണീയ ആരണ്യകം
2. തൈത്തരീയ ആരണ്യകം

സാമവേദത്തിലും അഥര്‍‌വ്വത്തിലും ആരണ്യകങ്ങള്‍ ഇല്ല

ഉപനിഷത്തുക്കള്‍
💙▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💙

ഋഗ്വേദീയ ഉപനിഷത്തുക്കള്‍
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
1. ഐതരേയ ഉപനിഷത്തുക്കള്‍
2. കൗഷീതകി ഉപനിഷദ്
3. നാദ ബിന്ദു ഉപനിഷദ്
4. ആത്മബോധ ഉപനിഷദ്
5. നിര്‍‌വ്വാണ ഉപനിഷദ്
6. മുല്‍ഗല ഉപനിഷദ്
7. അക്ഷമാലികാ ഉപനിഷദ്
8. ത്രിപുര ഉപനിഷദ്
9. സൗഭാഗ്യ ലക്ഷ്മീ ഉപനിഷദ്
10. ബഹ്‌വൃച ഉപനിഷദ്

ശുക്ല യജൂര്‍ വേദീയ ഉപനിഷത്ത്
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
1. ഈശാവാസ്യ ഉപനിഷത്ത്
2. ബ്രഹദാരണ്യക ഉപനിഷത്ത്
3. ഹംസ ഉപനിഷത്ത്
4. പരമഹംസ ഉപനിഷത്ത്
5. സുബാല ഉപനിഷത്ത്
6. മാന്ത്രിക ഉപനിഷത്ത്
7. ത്രൃശിഖിബ്രാഹ്മണ ഉപനിഷത്ത്
8. നിരാലംബ ഉപനിഷത്ത്
9. മണ്ഡല ബ്രാഹ്മണ ഉപനിഷത്ത്
10. അദ്വയ ഉപനിഷത്ത്
11. താരക ഉപനിഷത്ത്
12. ഭിക്ഷുക ഉപനിഷത്ത്
13. അദ്ധ്യാത്മ ഉപനിഷത്ത്
14. മുക്തിക ഉപനിഷത്ത്
15. തരാശര ഉപനിഷത്ത്
16. യജ്ഞ വല്‍ക്യ ഉപനിഷത്ത്
17. ശാട്യായന ഉപനിഷത്ത്
18. തുരിയാതീയ അവധൂത ഉപനിഷത്ത്

കൃഷ്ണയജൂര്‍‌വേദീയ ഉപനിഷത്ത്
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
1. കഠ ഉപനിഷത്ത്
2. തൈത്തരീയ ഉപനിഷത്ത്
3. ബ്രഹ്മ ഉപനിഷത്ത്
4. കൈവല്യ ഉപനിഷത്ത്
5. ശ്വേതാശ്വേതര ഉപനിഷത്ത്
6. ഗര്‍‌ഭ ഉപനിഷത്ത്
7. മഹാനാരായണ ഉപനിഷത്ത്
8. അമൃത ബിന്ദു ഉപനിഷത്ത്
9. അമൃത നാദ ഉപനിഷത്ത്
10. കാലാഗ്നിരുദ്ര ഉപനിഷത്ത്
11. ക്ഷുരിക ഉപനിഷത്ത്
12. സര്‍‌വ്വ സാര ഉപനിഷത്ത്
13. ശുക രഹസ്യ ഉപനിഷത്ത്
14. തേജബിന്ദു ഉപനിഷത്ത്
15. ധ്യാന ബിന്ദു ഉപനിഷത്ത്
16. ബ്രഹ്മ വിദ്യ ഉപനിഷത്ത്
17. യോഗതത്വ ഉപനിഷത്ത്
18. ദക്ഷിണാമൂര്‍‌ത്തി ഉപനിഷത്ത്
19. സ്‌കന്ദ ഉപനിഷത്ത്
20. ശാരീരിക ഉപനിഷത്ത്
21. യോഗ ശിഖ ഉപനിഷത്ത്
22. ഏകാക്ഷര ഉപനിഷത്ത്
23. അക്ഷി ഉപനിഷത്ത്
24. അവധൂത ഉപനിഷത്ത്
25. കഠരുദ്ര ഉപനിഷത്ത്
26. രുദ്രഹൃദയ ഉപനിഷത്ത്
27. പഞ്ചബ്രഹ്മ ഉപനിഷത്ത്
28. പ്രാണാഗ്നിഹോത്ര ഉപനിഷത്ത്
29. വരാഹ ഉപനിഷത്ത്
30. യോഗകുണ്ഡലിനി ഉപനിഷത്ത്
31. കലിസന്താരണ ഉപനിഷത്ത്
32. സരസ്വതീരഹസ്യ ഉപനിഷത്ത്

സാമവേദീയ ഉപനിഷത്ത്
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
1. കേന ഉപനിഷത്ത്
2. ഛാന്ദോഖ്യ ഉപനിഷത്ത്
3. ആരുണി ഉപനിഷത്ത്
4. മൈത്രയണി ഉപനിഷത്ത്
5. മൈത്രേയീ ഉപനിഷത്ത്
6. വജ്രസൂചിക ഉപനിഷത്ത്
7. യോഗാചൂഡാമണി ഉപനിഷത്ത്
8. വാസുദേവ ഉപനിഷത്ത്
9. മഹോപനിഷദ്
10. സന്യാസ ഉപനിഷദ്
11. അവ്യക്ത ഉപനിഷദ്
12. കുണ്ഡീക ഉപനിഷദ്
13. സാവിത്രി ഉപനിഷദ്
14. ജാബാല ഉപനിഷദ്
15. ദര്‍‌ശന ഉപനിഷദ്
16. രുദ്രാക്ഷ ജാബാല ഉപനിഷദ്

അഥര്‍‌വ വേദീയ ഉപനിഷദ്
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
1. പ്രശന ഉപനിഷദ്
2. മുണ്ഡക ഉപനിഷദ്
3. മാണ്ഡൂക്യ ഉപനിഷദ്
4. അഥര്‍‌വ ശിര ഉപനിഷദ്
5. അഥര്‍‌വ ശിഖ ഉപനിഷദ്
6. ബ്രഹദ് ജാബാല ഉപനിഷദ്
7. സീത ഉപനിഷദ്
8. ശരഭ ഉപനിഷദ്
9. മഹാനാരായണ ഉപനിഷദ്
10. രാമ രഹസ്യ ഉപനിഷദ്
11. രാമതാപിനി ഉപനിഷദ്
12. സാണ്ഡില്യ ഉപനിഷദ്
13. പരമഹംസ ഉപനിഷദ്
14. അന്നപൂര്‍‌ണ്ണ ഉപനിഷദ്
15. സൂര്യ ഉപനിഷദ്
16. ആത്മ ഉപനിഷദ്
17. പാശുപത ഉപനിഷദ്
18. പരബ്രഹ്മ ഉപനിഷദ്
19. ത്രപുരതാപിനി ഉപനിഷദ്
20. ദേവീ ഉപനിഷദ്
21. ഭാവന ഉപനിഷദ്
22. ഭസ്മ ജാബാല ഉപനിഷദ്
23. ഗണപതി ഉപനിഷദ്
24. മഹാവാക്യ ഉപനിഷദ്
25. ഗോപാല താപിനി ഉപനിഷദ്
26. ശ്രീകൃഷ്ണ ഉപനിഷദ്
27. ഹയഗ്രീവ ഉപനിഷദ്
28. ദത്താത്രേയ ഉപനിഷദ്
29. ഗരുഡ ഉപനിഷദ്
30. നരസിംഹ പൂര്‍‌വ്വതാപിനി ഉപനിഷദ്
31. നാരദപരിവ്രാജക ഉപനിഷദ്
32. നരസിംഹ ഉത്തരതാപിനി ഉപനിഷദ്

1000ത്തിനു മുകളില്‍ ഉള്ളതില്‍ 108 എണ്ണം മാത്രമേ ലഭ്യമായിട്ടുള്ളൂ...

വേദാംഗങ്ങള്‍ (വേദത്തിന്റെ അംഗങ്ങള്‍)
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
1. ശിക്ഷ
2. നിരുക്തം
3. വ്യാകരണം
4. ഛന്ദശാസ്ത്രം
5. കല്‍‌പസൂത്രം (ശ്രൗതസൂത്രം, ധര്‍മ്മ സൂത്രം, പിതൃമേധസൂത്രം, സുല്‍‌ബസൂത്രം, ഗൃഹ്യസൂത്രം, പ്രായശ്ചിതം)
6. ജ്യോതിഷം (ഗണിതം, ഗോളം, ജാതകം, മുഹൂര്‍‌ത്തം, പ്രശനം, നിമിത്തം)

ഉപവേദങ്ങള്‍
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
1. അര്‍‌ത്ഥശാസ്ത്രം 
2. ധനുര്‍‌വേദം 
3. ഗാന്ധര്‍‌വവേദം 
4. ആയുര്‍‌വേദം 
5. സ്ഥാപത്യവേദം വാസ്തുശാസ്ത്രം

മഹാപുരാണങ്ങള്‍
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
1. വിഷ്ണുപുരാണം 
2. ഭവിഷ്യപുരാണം 
3. ഗരുഡപുരാണം 
4. അഗ്നി പുരാണം 
5. മഹാഭാഗവത പുരാണം 
6. ശിവപുരാണം
7. മാര്‍‌ക്കണ്ഡേയ പുരാണം
8. ലിംഗ പുരാണം
9. ബ്രഹ്മവൈവര്‍‌ത്ത പുരാണം 
10. മത്സ്യപുരാണം
11. കൂര്‍‌മ്മപുരാണം
12. വരാഹപുരാണം
13. വാമനപുരാണം
14. സ്കന്ദപുരാണം
15. ബ്രഹ്മാണ്ഡ പുരാണം 
16. പത്മ പുരാണം
17. ബ്രഹ്മപുരാണം
18. നാരദീയപുരാണം..
(ഉപപുരാണങ്ങള്‍ ഉള്‍പ്പടെ പുരാണങ്ങൾ108 എണ്ണം ഉണ്ട്) 

പുരാണങ്ങള്‍
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
1. സാംബ പുരാണം.
2. ദേവീഭാഗവത പുരാണം
3. കാലിക പുരാണം 
4. ലഘുനാരദീയ പുരാണം
5. ഹരിവംശ പുരാണം
6. വിഷ്ണു ധര്‍‌മ്മോത്തര പുരാണം
7. കല്‍‌കിപുരാണം
8. മുല്‍‌ഗല പുരാണം
9. ആദിപുരാണം
10. ആത്മ പുരാണം
11. വിഷ്ണു ധര്‍മ്മ പുരാണം
12. വായു പുരാണം
13. നരസിംഹ പുരാണം
14. ക്രിയോയോഗ പുരാണം
15. സുര്യ പുരാണം
16. ബ്രഹദ് നാരദീയ പുരാണം
17. പുരുഷോത്തമ പുരാണം
18. ബ്രഹദ് വിഷ്ണു പുരാണം
19. ഗണേശ പുരാണം 
20. സനത്കുമാര പുരാണം
21. ദുര്‍‌വ്വാസ പുരാണം
22. നന്ദികേശ്വര പുരാണം
23. ബൃഹദ്‌ധര്‍മ്മ പുരാണം
24. വാരുണ പുരാണം
25. പശുപതി പുരാണം
26. മാനവ പുരാണം
27. മുദ്‌ഗല പുരാണം....
തുടങ്ങി പുരാണങ്ങൾ 108 എണ്ണം ഉണ്ട്..

ദര്‍‌ശനങ്ങള്‍
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
1. ന്യായ ദര്‍‌ശനം (ഗൗതമന്‍)
2. വൈശേഷിക ദര്‍‌ശനം (കണാദന്‍) 
3. സാംഖ്യദര്‍‌ശനം (കപിലന്‍) 
4. യോഗദര്‍ശനം (പതഞജലി)
5. പൂര്‍‌വ്വ മീം‌മാംസാദര്‍‌ശനം (ജൈമിനി) 
6. ഉത്തരമീമാംസാ ദര്‍‌ശനം (വ്യാസവേദാന്തം) 
7. ബുദ്ധ ദര്‍ശനം
8. ജൈന ദര്‍ശനം

സ്‌മ്രൃതികള്‍
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
1. ഉശന സ്‌മ്രൃതി 
2. യജ്ഞവല്‍‌ക്യ സ്‌മ്രൃതി
3. വിഷ്ണുസ്‌മ്രൃതി 
4. മനുസ്‌മ്രൃതി
5. അംഗിരസ്സ്മ്രൃതി
6. യമസ്‌മ്രൃതി
7. അത്രി സ്‌മ്രൃതി
8. സം‌വര്‍‌ത്ത സ്‌മ്രൃതി
9. ബ്രഹത്ത് പരാശര സ്‌മ്രൃതി
10. ബ്രഹസ്പതി സ്‌മ്രൃതി
11. ദക്ഷ സ്‌മ്രൃതി
12. ശാതാതപസ്‌മ്രൃതി
13. ലിഖിത സ്‌മ്രൃതി
14. വ്യാസസ്‌മ്രൃതി
15. പരാശര സ്‌മ്രൃതി
16. ശംഖ സ്‌മൃതി
17. ഗൗതമ സ്‌മ്രൃതി
18. വസിഷ്ഠ് സമ്രൃതി

ഇതിഹാസങ്ങള്‍
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
വാത്മീകി രാമായണം, മഹാഭാരതം, സര്‍‌വവേദങ്ങളുടെയും സാര സംഗ്രഹം..
ഭഗവത് ഗീത..

ആഗമശാസ്ത്രങ്ങള്‍
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഇത് 64 ഉള്ളതില്‍ 18 എണ്ണം പ്രാധാന്യം ഉള്ളവയും ആകുന്നു.

അറിയാതെ പോകരുത് മലയാളത്തിന്‍റെ അമൂല്യ രത്നങ്ങളെ…

അറിയാതെ പോകരുത് മലയാളത്തിന്‍റെ അമൂല്യ രത്നങ്ങളെ…

കേരളത്തിന്റെ ഗണിത ശാസ്ത്ര പാരമ്പര്യം. പാശ്ചാത്യർക്കും മുന്നൂറുകൊല്ലം മുൻപ് കാൽക്കുലസ് കണ്ടുപിടിച്ച കേരളീയൻ
നമുക്ക് യാതൊരു ശാസ്ത്ര /സാമൂഹ്യ പാരമ്പര്യവും ഇല്ലെന്ന് സ്ഥാപിക്കാൻ ചിലർ ഒരു തെളിവുമില്ലാതെ കൊണ്ടുപ്പിടിച്ചു ശ്രമിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത് കേരളത്തിൽ ഒരായിരം കൊല്ലം മുൻപ് കൊടും കാടായിരുന്നു എന്നും ഇവിടെ അപരിഷ്കൃതരായ ആദിമനിവാസികൾ മാത്രമേ ഉണ്ടായിരുന്നൂ എന്നുമുള്ള പ്രചാരണങ്ങൾക്ക് കൈയ്യടി കിട്ടുന്ന കാലമാണിത്.

 സത്യത്തിൽ ന്യൂട്ടനെയും (Issac Newton) ലെബനിറ്റസിനെയും (Gottfried Leibnitz) പിന്നിലാക്കുന്ന മഹാ പ്രതിഭകൾ മലയാളത്തിൽ ഗണിത ഗ്രന്ധങ്ങൾ എഴുതിയിരുന്ന ഒരു കാലമായിരുന്നു കേരളത്തിൽ ആയിരം കൊല്ലം മുൻപ് നിലനിന്നിരുന്നത്.

പതിനാലാം ശതകം മുതൽ പതിനാറാം ശതകം വരെയായിരുന്നു കേരളത്തിന്റെ ഗണിത പ്രതിഭകൾ, അവർക്കു മുന്നൂറുകൊല്ലത്തിനു ശേഷം പാശ്ചാത്യ ഗണിതജ്ഞർ കണ്ടുപിടിച്ചതെന്നു അടുത്തകാലം വരെ ലോകം വിശ്വസിച്ചിരുന്ന, ഉന്നത ഗണിതശാസ്ത്രത്തിലെ കണ്ടുപിടുത്തങ്ങൾ നടത്തിയത്.

സംഗമ ഗ്രാമത്തിലെ (ഇന്നത്തെ ഇരിഞ്ഞാലക്കുട ) മാധവൻ ആണ് ഈഗണിത പ്രതിഭകളുടെ ആചാര്യൻ . ചരിത്ര രേഖകളിൽ ഇദ്ദേഹത്തിന്റെ പേര് സംഗമ ഗ്രാമ മാധവൻ എന്ന് കാണാം.

ഇൻഫിനിറ്റ് സീരീസ് എക്സ്പാൻഷൻ (infinite series expansion) കളിലൂടെ സൈൻ (sine), കോ സൈൻ (cosine) തുടങ്ങിയ ട്രിഗണോമെട്രിക് ഫങ്ക്ഷനുകളുടെ (Trigonometric Functions) മൂല്യം. അഞ്ചു ദശാംശ സ്ഥാനങ്ങൾ വരെ കൃത്യമായി ഗണിച്ചെടുത്ത മഹാ ഗണിത ശാസ്തജ്ഞനായിരുന്നു അദ്ദേഹം. 

അദ്ദേഹത്തിനും നൂറ്റാണ്ടുകള്ക്കു ശേഷമാണ് പാശ്ചാത്യർക്ക് ഇത് സാധ്യമായത്. അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ മുസരീസ് വഴി സഞ്ചാരികളും കച്ചവടക്കാരും യൂറോപിലെത്തിച്ചിരിക്കാം എന്നാണ് ഇപ്പോൾ കരുതപ്പെടുന്നത്. ആധുനിക ഗണിത ശാസ്ത്ര ശാഖയായ കാൽക്കുലസിന് (calculus) അടിത്തറയിട്ടതും മാധവ ആചാര്യൻ തന്നെ.

 അദ്ദേഹത്തിനും അഞ്ചു നൂറ്റാണ്ടു മുൻപ് ചേര രാജാവിന്റെ (സ്ഥാണു രവി വർമൻ) ആസ്ഥാന ഗണിതജ്ഞനായ ശങ്കര നാരായണനും ഉന്നത ഗണിതശാസ്ത്രത്തിൽ അദ്വിതീയനായിരുന്നു. ലഘു ഭാസ്കരീയ വിവരണം എന്ന ഗണിത ഗ്രൻഥം അദ്ദേഹം രചിച്ചിരുന്നു .

ഗോട്ടിഫ്രീഡ് ലെബനിട്സ് (Gottfried Leibnitz) കണ്ടുപിടിച്ചു എന്ന് കരുതപ്പെട്ടിരുന്ന ലെബനിട്സ് സീരീസ് (Leibnitz Series) കണ്ടുപിടിച്ചത് മാധവ ആചാര്യനാണെന്നു ഇന്ന് പാശ്ചാത്യ ലോകം അംഗീകരിക്കുന്നു. 

അവർ അതിനെ മാധവ ലെബനിട്സ് സീരീസ് (Madhava –Leibnitz Series) എന്ന് പുനർ നാമകരണവും ചെയ്തു കഴിഞ്ഞു”. പൈ ”(Pi) യുടെ വാല്യൂ നിർണയിക്കാൻ ഈ സീരീസ് ഉപയോഗിക്കുന്നുണ്ട്. പാശ്ചാത്യക്കും നൂറ്റാണ്ടുകൾക്കുമുപ് ”. പൈ ” യുടെ മൂല്യം നമ്മുടെ ആചാര്യർ കൃത്യമായി കണക്കാക്കിയിരുന്നു . ഗോളവാദ, വേണ് വരോഹ, ചന്ദ്ര വ്യാഘ്യായിനി തുടങ്ങി അനേകം ഗ്രന്ധങ്ങൾ മാധവ ആചാര്യൻ രചിച്ചതായി കരുതപ്പെടുന്നു.

അദ്ദേഹത്തിന്റെ ശിഷ്യ പരമ്പര രണ്ടു നൂറ്റാണ്ടുകാലം അദ്ദേഹം കാട്ടിയ പാതയിൽ ഉന്നത ഗണിതത്തിൽ നമ്മുടെ യശസ്സ് ഉയർത്തിപ്പിടിച്ചു. അവരിൽ പ്രധാനിയാണ് ജ്യേഷ്ഠ ദേവൻ. 

ഇന്റഗ്രേഷന് സങ്കലനം (collection) എന്ന വളരെ മൂർത്തമായ പേരാണ് അദ്ദേഹം നൽകിയത് അദ്ദേഹം എഴുതിയ യുക്തിഭാഷ്യം ആണ് ആദ്യത്തെ കാൽക്കുലസിന്റെ ടെക്സ്റ്റ് ബുക്ക്. 

മലയാളത്തിലാണ് ഈ പുസ്തകം രചിക്കപ്പെട്ടത് എന്നത് നമുക്ക് അഭിമാനത്തിന് വക നൽകുന്നു. കാൽക്കുലസ് നമ്മിൽ നിന്ന് പാശ്ചാത്യർ പഠിച്ച ഒരു ഗണിത വിദ്യയാണ്, അവരിൽ നിന്നും നാം പഠിച്ച ഒന്നല്ല.

സംഖ്യാ ശാസ്ത്രത്തിൽ നിന്നും കലനത്തിലേക്ക് (calculus) എത്തിപ്പെടാൻ പാശ്ചാത്യ സംസ്കാരത്തിന് രണ്ടായിരത്തിലധികം കൊല്ലം വേണ്ടിവന്നു. കേരളത്തിലെ ഗണിതശാസ്ത്ര ആചാര്യന്മാർ അവരുടെ ഗ്രന്ധങ്ങൾ പലതും മലയാളത്തിലാണ് രചിച്ചത്. 

ഇവിടെയും പാശ്ചാത്യ ലോകത്തിനു സമാനമായി സംഖ്യ ശാസ്ത്രത്തിൽ നിന്നും കലനത്തിൽ എത്തിച്ചേരാൻ രണ്ടായിരം കൊല്ലം എടുത്തു എന്നനുമാനിക്കുന്നതിൽ ഒരു തെറ്റുമില്ല. അങ്ങിനെയാണെങ്കിൽ കഴിഞ്ഞ മൂവായിരം കൊല്ലമായി നമ്മുടെ പ്രദേശം ഗണിതത്തിലെ, തത്വചിന്തയിലും ലോകത്തിന്റെ വഴികാട്ടിയായ ഒരു പ്രദേശമായിരുന്നു എന്ന അനുമാനത്തിലാണ് നാം എത്തിച്ചേരേണ്ടത്. 

ഈ നാട് പ്രാകൃതരുടെ വാസസ്ഥാനമായിരുന്നില്ല, മഹാ ഗണിതജ്ഞരുടെയും, മനീഷികളുടെയും നാടായിരുന്നു എന്നാണ് സുവ്യക്തമായ തെളിവുകൾ ഉദ്ഘോഷിക്കുന്നത്. അറിയാതെ പോകരുത് മലയാളത്തിന്‍റെ അമൂല്യ രത്നങ്ങളെ…

സൂര്യ നമസ്‌കാരം ചെയ്യേണ്ടത് എങ്ങനെ എന്നറിയാമോ?

സൂര്യ നമസ്‌കാരം ചെയ്യേണ്ടത് എങ്ങനെ എന്നറിയാമോ?

ഒരാളുടെ ശരീരത്തിലെ മുഴുവൻ പേശികളെയും ശക്തിപ്പെടുത്തിക്കൊണ്ട് രക്തയോട്ടം മെച്ചപ്പെടുത്തുകയും, ശ്വസനത്തെ സമന്വയിപ്പിക്കുകയും, ശരീരത്തിന്റെ ആകൃതി നിലനിർത്തുകയും, ചെയ്യുന്നു ഈ ലളിതമായ വ്യായാമം - അതാണ് സൂര്യനമസ്കാരം.
    
തടി കുറയ്ക്കണമെന്ന ആഗ്രഹം പൂർത്തീകരിക്കാനായി പലവഴികൾ തേടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ഇതിനായി ജിമ്മിലെ കഠിനമായ വ്യായാമങ്ങളിൽ തുടങ്ങി ഭക്ഷണ നിയന്ത്രണങ്ങൾ വരെ നീളുന്ന നൂതന മാർഗങ്ങൾക്ക് പിറകേ നാം പായുന്നു. എന്നാൽ നമ്മുടെ നാടിൻ്റെ പാരമ്പര്യത്തിൻ്റെ ഭാഗമായ യോഗാവിധികളിൽ ഇതിനൊരു പ്രതിവിധിയുണ്ട് എന്ന കാര്യമറിയാമോ. വേദകാലഘട്ടം മുതൽക്കേ ഭാരതത്തിൽ പ്രചാരത്തിലുള്ള ഒന്നാണ് യോഗ. ഇത് മനസ്സിനെയും ശരീരത്തെയും ഏകോപിപ്പിക്കുന്ന ഒരു പ്രവർത്തനമായി കണക്കാക്കിയിരിക്കുന്നു. യോഗയിലെ ഏറ്റവും പ്രാധാന്യമേറിയ വ്യായാമങ്ങളിൽ ഒന്നായ സൂര്യനമസ്കാരം നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ മികച്ച രീതിയിൽ സഹായിക്കും.

How to do Sun Salutation
സൂര്യ നമസ്‌കാരം ചെയ്യേണ്ടത് എങ്ങനെ?

എന്താണ് സൂര്യ നമസ്‌കാരം?

യോഗചര്യവിധികൾ പ്രകാരം സൂര്യനോടുള്ള പ്രണാമം അർപ്പിക്കലിൻ്റെ സൂചകമാണ് സൂര്യ നമസ്‌കാരം. തീവ്രമായ 12 യോഗാസന വ്യായാമങ്ങൾ ഉൾപ്പെടുന്ന ഇത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ അസാധാരണമാം വിധം സ്വാധീനിക്കുന്നതാണ്. ഒരാളുടെ ശരീരത്തിൽ യോഗയുടെ അടിത്തറ പാകികൊണ്ട് ശരീരഭാരം കുറയ്ക്കാനുള്ള പരിപൂർണ്ണമായ ശാരീരിക വ്യായാമമാണ് സൂര്യ നമസ്കാരം. ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നായ ഇത് ലോകമെങ്ങും ഇന്ന് അംഗീകരിക്കപ്പെടുന്നു. നൂറ്റാണ്ടുകളായി വിദഗ്ധർ ഇത് പരീക്ഷിക്കുകയും പരിശീലിക്കുകയും ചെയ്തു വരുന്നുണ്ട്.

​സൂര്യ നമസ്‌കാരം ചെയ്യേണ്ടത് എങ്ങനെ?​
സൂര്യ നമസ്കാരം ചെയ്യുന്നതിന്റെ ഗുണങ്ങൾ

ശരീരഭാരം കുറയ്ക്കുന്നതിൻ്റെ ആവശ്യകതകൾ നിറവേറ്റാനായി സൂര്യ നമസ്‌കാരം നിങ്ങൾ പതിവായി പരിശീലിക്കേണ്ടതുണ്ട്. ആയുർവേദ വിധികൾ പ്രകാരം നമ്മുടെ ശരീരം നിർമ്മിതമായിരിക്കുന്നത് കഫം, പിത്തം, വാതം എന്നീ മൂന്ന് ഘടകങ്ങളാലാണ്. സൂര്യ നമസ്‌കാരത്തിന്റെ പതിവ് പരിശീലനം ഇവ മൂന്നിനെയും തുലനം ചെയ്തു നിലനിർത്തുന്നു. ഈ വ്യായാമം നൽകുന്ന മറ്റ് ചില ആനുകൂല്യങ്ങൾ ഇവയെല്ലാമാണ്:

1 ശാരീരിക വഴക്കം
2 തിളങ്ങുന്ന ചർമ്മസ്ഥിതി
3 സന്ധികളുടെയും പേശികളുടെയും ശക്തിപ്പെടുത്തൽ
4 മികച്ച ദഹനവ്യവസ്ഥ

5 മെച്ചപ്പെട്ട മാനസികാരോഗ്യം
6 വിഷാംശം ഇല്ലാതാക്കലും രക്തചംക്രമണവും

ഒരു റൗണ്ട് സൂര്യ നമസ്‌ക്കാരം ചെയ്യുന്നത് വഴി ഏകദേശം 13.90 കലോറി ശരീരത്തിൽ നിന്ന് കത്തിച്ചുകളയാൻ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനായി 12 യോഗാസനങ്ങൾ അടങ്ങുന്ന സൂര്യ നമസ്കാരം ദിവസേന 5 സെറ്റ് വീതം ചെയ്തുകൊണ്ട് ആരംഭിക്കാം. തുടർന്ന് ഇവ നിങ്ങൾക്ക് സമയം ലഭിക്കുന്നതനുസരിച്ച് 12 സെറ്റുകൾ വരെ വർദ്ധിപ്പിക്കാം. വളരെ വേഗത്തിൽ ശരീരഭാരം ചൊരിഞ്ഞു കളയാൻ ഇത് നിങ്ങളെ സഹായിക്കും. 12 സെറ്റുകൾ വീതം ചെയ്യുമ്പോൾ ഏകദേശം 416 കലോറി ചൊരിഞ്ഞു കളയാൻ ഇത് നിങ്ങളെ സഹായിക്കും. സൂര്യ നമസ്‌കാരം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ഇതിൽ ഉൾപ്പെടുന്ന 12 ആസനങ്ങളെ പറ്റി ആഴത്തിൽ മനസിലാക്കാൻ തുടർന്ന് വായിക്കുക.

1 പ്രണമാസനം

സൂര്യ നമസ്കാരത്തിലെ ആദ്യ ആസനമായ പ്രണമാസനം ചെയ്യാനായി തോളുകൾ വിസ്തൃതമാക്കി കൈകൾ അയഞ്ഞ രീതിയിൽ നിങ്ങളുടെ യോഗമാറ്റിൽ നിൽക്കുക. ശ്വാസം ഉള്ളിലേക്കെടുത്ത് പ്രാർത്ഥിക്കുന്ന രൂപത്തിൽ നിങ്ങളുടെ കൈകൾ രണ്ടും നെഞ്ചിനു നേരെ കൊണ്ടുവരിക. കൈപ്പത്തികൾ രണ്ടും കൂട്ടി മുട്ടിച്ച് നിങ്ങൾ നമസ്‌കാരം പറയുന്ന മുദ്രയിലേക്ക് എത്തിച്ചേർന്നു കഴിഞ്ഞാൽ ശ്വാസം വിടുക. നിങ്ങളുടെ ലോവർ ബാക്ക് ബോഡിയിൽ സമ്മർദ്ദം ചെലുത്തുന്നത് ഒഴിവാക്കാനായി എല്ലായ്പ്പോഴും നിങ്ങളുടെ പുറഭാഗം നേരെയാക്കി പിടിക്കാൻ ഓർമ്മിക്കണം.

2 ഹസ്‌ത ഉത്തനാസനം

അടുത്ത ഘട്ടം പ്രണമാസനത്തിൽ തന്നെ നിന്നുകൊണ്ട് ശ്വാസമെടുത്ത് കൈകൾ തലയ്ക്ക് മുകളിലേക്ക് ഉയർത്തുക. ഇങ്ങനെ ചെയ്യുമ്പോൾ, നിങ്ങളുടെ കൈകൾ ചെവിയോട് ചേർന്ന് നിൽക്കുകയും ശരീരം കഴിവതും പുറകോട്ട് വളയ്ക്കുകയും ചെയ്യണം. അതിനുശേഷം ശ്വാസം പതുക്കെ വിടാം.

3 പാദ ഹസ്താസനം

അടുത്തതായി, ശ്വാസം എടുത്തു കൊണ്ട് അരഭാഗം താഴേക്ക് വളയ്ക്കുക. ഇത് ചെയ്യുമ്പോൾ നിങ്ങളുടെ പുറം നേരെയാണെന്ന് ഉറപ്പാക്കുക. നിങ്ങൾ ഒരു തുടക്കക്കാരനാണെങ്കിൽ, നിങ്ങൾക്ക് പിന്തുണയ്‌ക്കായി നിങ്ങളുടെ കൈപ്പത്തികൾ തറയിൽ സ്പർശിക്കാനായി കാൽമുട്ടുകൾ വളയ്ക്കാവുന്നതാണ്. കാലക്രമേണ ഇത് പരിഷ്കരിച്ചാൽ മതിയാകും. കൈപ്പത്തി ഉപയോഗിച്ച് തറയിൽ സ്പർശിക്കുകയല്ല യഥാർത്ഥ ലക്ഷ്യം എന്ന് ഓർക്കുക. നിങ്ങൾ എങ്ങനെ വളയുന്നുവെന്നും, പുറംഭാഗം നേരെയാക്കുന്നു എന്നതുമാണ് ഇതിനു പിന്നിലെ ലക്ഷ്യം.

4 അശ്വ സഞ്ചലനാസനം

അടുത്തതായി, നിങ്ങളുടെ രണ്ട് കൈപ്പത്തികൾക്കിടയിൽ വലതു കാൽ കഴിയുന്നത്ര പുറകോട്ട് വച്ചുകൊണ്ട് ഇടത് കാൽമുട്ട് നിലത്ത് സ്പർശിക്കുക, നിങ്ങളുടെ പുറം നേരെയാക്കി നോക്കുമ്പോൾ ദൃഷ്ടി അല്പം മുകളിലേക്ക് കൊണ്ടുവരണം. ഓരോതവണയും ശ്വാസം എടുക്കുമ്പോഴും അത് വിടുമ്പോഴും ഉള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക.

5 പാർവ്വതാസനം

ഇതിൽ നിന്ന് നേരേ പർവ്വതാസനത്തിലേക്കാണ് പോകേണ്ടത്. കൈകാലുകൾ നിലത്തു ഉറപ്പിച്ച് അരയും ഇടുപ്പും ഉയർത്തുക. നിങ്ങളുടെ ശരീരം ഇപ്പോൾ കാണാൻ ഒരു ത്രികോണ രൂപത്തിലായിരിക്കും. വേദനാജനകമായ രീതിയിൽ എന്തെങ്കിലും അസ്വസ്ഥതകൾ അനുഭവപ്പെടുകയാണെങ്കിൽ നിങ്ങളുടെ പുറം നേരെയാക്കി കാൽമുട്ടുകൾ അല്പം വളയ്ക്കുക.

6 ദണ്ഡാസനം

ഫിറ്റ്നസിൽ പ്ലാങ്ക് പോസ് എന്നും അറിയപ്പെടുന്ന ആസനമാണിത്. നിങ്ങളുടെ കൈകൾ തറയിൽ ലംബമായി സൂക്ഷിക്കുക. ശ്വാസം ഉള്ളിലേക്കെടുക്കുന്നതിനോടൊപ്പം, കാല്‍ പിന്നിലേക്കെടുത്ത്, മുഴുവന്‍ ശരീരവും ഒരു നേർ രേഖയില്‍ നിര്‍ത്തുക. നിങ്ങളുടെ ശരീരം മുഴുവനും ഒരു നീളമുള്ള വടി പോലെ നേരായ ഫ്രെയിമിൽ വിന്യസിക്കാൻ ഓർമ്മിക്കുക.

7 അഷ്ടാംഗ നമസ്‌ക്കാരം

പതുക്കെ കാല്‍മുട്ടുകള്‍ നിലത്തേക്ക് കൊണ്ടുവന്ന്, ശ്വാസം പുറത്തുവിടുക. ഇടുപ്പ് അല്പം പിന്നിലേക്ക് ഉയർത്തി, മുൻപോട്ട് ഉരസിയിറങ്ങി നിങ്ങളുടെ നെഞ്ചും താടിയുമടക്കം തറയില്‍ മുട്ടിക്കുക. ഈ പോസ് ഉത്കണ്ഠയും സമ്മർദ്ദവും ഒഴിവാക്കാനും നിങ്ങളുടെ പിൻഭാഗത്തെ പേശികളെ ശക്തിപ്പെടുത്താനും സഹായിക്കുന്നു.

8 ഭുജംഗാസനം

അടുത്തതായി ഭുജംഗാസനം ചെയ്യുന്നതിനായി, നിങ്ങളുടെ കൈമുട്ടുകൾ മടക്കി വെച്ചുകൊണ്ട് വയറിനു മുകളിലോട്ടുള്ള ഭാഗം മുകളിലേക്ക് ഉയർത്തി ശ്വാസം എടുക്കുക. നിങ്ങളുടെ കൈകൾ തറയിലുറപ്പിച്ച് ശ്വാസം ഉള്ളിലേയ്‌ക്കെടുക്കുന്നതിനോടൊപ്പം നെഞ്ച് മുൻപിലേക്ക് ചെറുതായി തള്ളാന്‍ ശ്രമിക്കുക. ഈ പോസ് ചെയ്യുന്നതിനിടയിൽ ഏത് സമയത്തും നിങ്ങൾക്ക് അസ്വസ്ഥത തോന്നുന്നുവെങ്കിൽ, കുറച്ചു നേരം ആഴത്തിലുള്ള ദീർഘശ്വാസം എടുത്ത് നിങ്ങളുടെ ശരീരത്തെ വിശ്രമിക്കാൻ മടിക്കേണ്ടതില്ല.

9 പർവ്വതാസനം

വീണ്ടും പർവ്വതാസനത്തിലേയ്ക്ക് വരിക. കൈകാലുകൾ നിലത്തു ഉറപ്പിച്ച് അരയും ഇടുപ്പും ഉയർത്തുക.

10 അശ്വ സഞ്ചലനാസനം

ഇപ്പോൾ, ശ്വാസം ഉള്ളിലേയ്‌ക്കെടുത്തുകൊണ്ട് വലതു കാൽപാദം മാത്രം നിലത്തു ഉറപ്പിച്ച് രണ്ടു കൈകളും ഇടയിലേക്ക് കൊണ്ടു വരിക. ഇടുപ്പുകള്‍ താഴേക്കമർത്തി ദൃഷ്ടി മുകളിലേക്കാകുക. ഈ സമയം നിങ്ങളുടെ വലതു കാലുകൊണ്ട് നിങ്ങളുടെ കാൽവിരലുകളിൽ ബന്ധിച്ച് ഇടത് കാൽ തറയിൽ നിന്ന് ലംബമായി സൂക്ഷിക്കുന്നത് ഉറപ്പാക്കുക. മികച്ച ഫലങ്ങൾ ലഭിക്കുന്നതിന്, നിങ്ങളുടെ നാഭി വളച്ചുകൊണ്ടും നിതംബം നേരെയാക്കിയും നിങ്ങളുടെ ശരീരം സജീവമാക്കി നിലനിർത്തുക.

11 പാദ ഹസ്താസനം

മൂന്നാമത് ചെയ്ത അതേ ആസനം തന്നെ ആണിത്. ശ്വാസം എടുത്ത്കൊണ്ട് നിങ്ങളുടെ കാല് രണ്ടും നേരെയാക്കി താഴേക്കു വളഞ്ഞ് നിലത്ത് സ്പർശിക്കാം. നിങ്ങളുടെ ഹാംസ്ട്രിംഗുകളെ ( കാലുകൾക്ക് പിന്നിലുള്ളവ) ശക്തിപ്പെടുത്താൻ സഹായിക്കുന്ന ചുരുക്കം ചില വ്യായാമമുറകളിൽ ഒന്നാണ് ഈ ആസനം. ശരീരത്തിൽ ഉടനീളമുള്ള രക്തയോട്ടം ഉറപ്പാക്കാനായി ഈ ആസനം ചെയ്യുമ്പോൾ ശരീരത്തിന് വിശ്രമം നൽകേണ്ടത് അത്യാവശ്യമാണ്.

12 ഹസ്ത ഉത്തനാസനം

ശ്വാസം ഉള്ളിലേയ്‌ക്കെടുത്തുകൊണ്ട് നട്ടെല്ല് മുകളിലേക്കു നിവര്‍ത്തി രണ്ടാമത്തെ പോസായ ഹസ്‌ത ഉത്തനാസനത്തിലേക്ക് തിരികേ വരിക. കൈകള്‍ ഉയർത്തി സാവകാശം പിന്നിലേക്ക് വളയുക. ഇടുപ്പ് അല്പം പുറത്തേക്ക് ഉന്തിയിരിക്കണം. നിങ്ങളുടെ ശരീരം മുഴുവൻ സ്ട്രെച്ച് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ കാൽവിരലുകൾ മുതൽ കൈവിരലുകളുടെ അറ്റം വരെയ്ക്കും.

അവസാനമായായി, ആദ്യത്തെ പോസ് ആയ പ്രാണാമാസനത്തിൽ വന്ന് ശ്വാസം എടുത്ത് നിങ്ങളുടെ കൈകൾ താഴേക്ക് കൊണ്ടുവന്ന് തിരികെ പൂർവ്വസ്ഥിതിയിലേക്ക് എത്തുക.

സൂര്യ നമസ്കാരത്തിന് നിരവധി തലങ്ങളും വ്യത്യസ്ത രീതികളുമൊക്കെ ഉണ്ട്. ഇതിൽ ഒരെണ്ണം എല്ലാ ദിവസവും പിന്തുടരുകയും പരിശീലിക്കുകയും ചെയ്യുന്നത് വഴി ശരീരഭാരം വേഗത്തിൽ കുറയ്ക്കാൻ സാധിക്കും.

ശരീരഭാരം കുറയ്ക്കാൻ സൂര്യ നമസ്‌കാരം മാത്രം മതിയോ?

സൂര്യ നമസ്‌കാരം എല്ലാ ദിവസവും ഒരേ സമയത്ത് തുടർച്ചയായി ചെയ്യുന്നത് വഴി ശരീരഭാരം വേഗത്തിൽ കുറയ്ക്കാൻ സാധിക്കും. മികച്ച ഫലങ്ങൾക്കും പൂർണ്ണമായ ഫിറ്റ്നസ് അനുഭവത്തിനായി ലൈറ്റ് വ്യായാമങ്ങളും മറ്റ് യോഗ പോസറുകളും ഇതിനോടൊപ്പം സംയോജിപ്പിക്കുക.

സൂര്യ നമസ്‌കാരം പരിശീലിക്കാൻ നിങ്ങൾക്ക് എത്ര സമയം ആവശ്യമാണ്?

സൂര്യ നമസ്‌കാരത്തിന്റെ ഒരു റൗണ്ട് കണക്കിലെടുക്കുമ്പോൾ അത് ചെയ്തുതീർക്കാൻ ഏകദേശം 3.5 മുതൽ 4 മിനിറ്റ് വരെ എടുക്കും, നിങ്ങൾ പ്രതിദിനം കുറഞ്ഞത് 40 മിനിറ്റ് ഇതിനായി നീക്കിവയ്ക്കണം, കൂടാതെ ആഴ്ചയിൽ 6 ദിവസവും ഇത് പരിശീലിക്കുക.

സൂര്യ നമസ്കാരം കൂടുതൽ മികച്ചതാക്കി മാറ്റാനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇവയെല്ലാമാണ്:

 നിങ്ങളുടെ മനസ്സിനും ശരീരത്തിനും കൂടുതൽ ഗുണങ്ങൾ നൽകുന്നതിനായി ആസനത്തിന് മുമ്പും ശേഷവും കുറഞ്ഞത് രണ്ട് മിനിറ്റ് ധ്യാനം പരിശീലിക്കുക

 മികച്ച ഫലങ്ങൾ നേടുന്നതിന് ഓരോ പോസും കുറഞ്ഞത് 5 സെക്കൻഡ് നേരം പിടിച്ചു നിർത്തണം. കൂടാതെ, സൂര്യനു മുന്നിൽ നിന്നുകൊണ്ട് ഈ ആസനം ചെയ്യുന്നത് വഴി നിങ്ങളുടെ വിറ്റാമിൻ ഡി 3 യുടെ അളവ് മികച്ച രീതിയിൽ മെച്ചപ്പെടുത്താൻ സാധിക്കുന്നു. ഇതുവഴി കൂടുതൽ ആരോഗ്യ ഫലങ്ങൾ നേടിയെടുക്കാൻ സാധിക്കുകയും ചെയ്യും.

 പകൽ ഏത് സമയത്തും വ്യായാമം ചെയ്യാൻ കഴിയുമെങ്കിലും, അതിരാവിലെ ഒഴിഞ്ഞ വയറോടെ ചെയ്യുന്നത് നിങ്ങൾക്ക് പരമാവധി നേട്ടങ്ങൾ നൽകുമെന്ന് പറയപ്പെടുന്നു