ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

Showing posts with label രാമായണം. Show all posts
Showing posts with label രാമായണം. Show all posts

2 January 2025

രാമായണം രചിക്കുവാനുണ്ടായ സാഹചര്യം

രാമായണം രചിക്കുവാനുണ്ടായ സാഹചര്യം

വാത്മീകി മഹർഷി ശിഷ്യപ്രധാനിയായ ഭരദ്വാജനുമൊന്നിച്ച് ഗംഗാനദിയുടെ സമീപത്തുള്ള തമസാ നദിയുടെ തീരത്ത് കൂടെ സഞ്ചരിക്കുമ്പോൾ കളകൂജനങ്ങളോടെ ഇണപിരിയാതിരിക്കുന്ന ക്രൗഞ്ച പക്ഷികളെ കണ്ടു.. അവയുടെ കൊഞ്ചലുകൾ മഹർഷി ആസ്വദിച്ചു കൊണ്ടിരിക്കവേ ആൺപക്ഷിയെ ഒരു കാട്ടാളൻ അമ്പെയ്ത് വീഴ്തി. തൻറ്റെ ഇണ ചോരയിൽ കിടന്ന് പിടയുന്നത് കണ്ട പെൺപക്ഷി ദീനദീനം ആർത്തു കരഞ്ഞു. അമ്പിൻറ്റെ മുനയിൽ കോർക്കപ്പെട്ട ആൺപക്ഷി ക്രമത്തിൽ ചലനരഹിതനായി. അത് കണ്ടു നിന്ന ആ ബ്രഹ്മർഷിയുടെ ഹൃദയം തരളിതമായി. 

കാട്ടാളനെ നോക്കി അദ്ദേഹം ഇപ്രകാരം അരുളി ചെയ്തു. 
" മാനിഷാദ പ്രതിഷ്ഠാം
ത്വ മഗമഃ ശാശ്വതീ സമാഃ 
യൽ ക്രൗഞ്ച മിഥുനാദേക-
മവധീഃ കാമമോഹിതം "

ഹേ കാട്ടാളാ ക്രൗഞ്ചപക്ഷികളിൽ ആസക്തനായി ഒന്നിനെ നീ നിഗ്രഹിച്ചതിനാൽ അനശ്വരമായ ജീവിതം നിനക്ക് ലഭിക്കുന്നതല്ല. അഥവാ ജീവിക്കുവാൻ തന്നെ നീ അർഹനല്ല.

തിരികെ ആശ്രമത്തിലെത്തിയിട്ടും ആ പക്ഷിയും അതിനെയോർത്ത് വിലപിച്ചു കഴിയുന്ന പിടയും തൻറ്റെ ഹൃദയത്തിൽ മായാതെ കാണുന്നതെന്തെന്ന് ഓർത്ത് മഹർഷി ചിന്താവിഷ്ടനായി. 
അപ്പോൾ ലോകവിധാതാവും തേജോനിധിയുമായ ബ്രഹ്മാവ് ആ മുനിപുംഗവനെ കാണുവാനായി ആശ്രമത്തിലേക്ക് എഴുന്നള്ളി. മഹർഷി യഥോചിതം അദ്ദേഹത്തെ സ്വീകരിച്ചു.

 ബ്രഹ്മാവ് മന്ദഹാസത്തോടെ പറഞ്ഞു.. " വാത്മീകീ അങ്ങ് ചൊല്ലിയത് ശ്ലോകം തന്നെയാണ് ചിന്തയോ വ്യസനമോ വേണ്ട. എല്ലാം പരമപുരുഷൻറ്റെ ഇഷ്ടം പോലെ നടന്നു. സത്ഗുണസമ്പന്നനായ ശ്രീരാമചന്ദ്രൻറ്റെ ചരിത്രം ശ്ലോകരൂപത്തിൽ നിർമ്മിക്കൂ.. സീതാചരിത്രവും വാനരൻമാരുടെ കഥയും രാക്ഷസൻമാരുടെ കഥയും മറ്റാർക്കും പറയുവാൻ കഴിയാത്തവിധം അങ്ങേക്ക് സാധിക്കും. 

പുണ്യസംവർധകവും മനോരമവുമായ രാമായണം, പർവ്വതങ്ങൾ, പുഴകൾ, ഇവ ഭൂമിയിൽ ഉള്ള കാലത്തോളം പ്രചരിക്കും. ഇത്രയും പറഞ്ഞശേഷം ബ്രഹ്മാവ് അവിടെ നിന്നും അന്തർധാനം ചെയ്തു. 

ശോകത്തിൽ നിന്നുദ്ഭവിച്ച ആ ശ്ലോകരൂപത്തിൽ തന്നെ രാമായണം രചിക്കപ്പെട്ടു. മനോഹരമായ വൃത്തങ്ങളും പദങ്ങളും അനേകതരം അർത്ഥങ്ങളും ഒത്തുചേർന്ന അനേകശതം ശ്ലോകങ്ങളെ കൊണ്ട് അനശ്വരയശസ്സിയായ വാത്മീകി മഹർഷി ശ്രീരാമചരിതം നിർമ്മിച്ചു. 

ഉചിതപദസമാസവും സന്ധിയും ഒത്തുചേർന്ന ശ്രീരാമായണം വിശ്വാസത്തോടും ഭക്തിയോടും കൂടി എന്നും വായിക്കുകയോ കേൾക്കുകയോ ചെയ്യുന്നവർ ജനനമരണങ്ങളാകുന്ന ദ്വന്ദ്വങ്ങളിൽ നിന്ന് മോചിപ്പിക്കപ്പെട്ട് പരമപദം പുൽകുന്നതായിരിക്കും.

16 August 2024

വിഭീഷണ ഗീത

വിഭീഷണ ഗീത

അന്തിമ യുദ്ധത്തിനായി രാവണൻ യുദ്ധരഥത്തിൽ സവാരി ചെയ്യുന്നു കവചങ്ങളാൽ നന്നായി സംരക്ഷിതമാണ് അയാളുടെ ശരീരം അത്യാധുനിക ആയുധങ്ങൾ സജ്ജീകരിച്ചിരിക്കുന്നു, 

അതേസമയം ശ്രീരാമന് തന്റെ വില്ലൊഴികെ ഒരു രഥമോ, കവചമോ, ചെരിപ്പോ പോലുമില്ല. 
എതിരാളികൾ തമ്മിലുള്ള ഈ വൈരുദ്ധ്യം കണ്ടപ്പോൾ വിഭീഷണൻ ശ്രീരാമന്റെ സുരക്ഷിതത്വത്തെയും വിജയത്തെയുംകുറിച്ച് വളരെയധികം ഉത്കണ്ഠാകുലനാകുകയും, അങ്ങേയറ്റം സ്നേഹവും വാത്സല്യവും നിമിത്തം, തന്റെ സംശയം ശ്രീരാമനോട് ഇപ്രകാരം പ്രകടിപ്പിക്കുകയും ചെയ്യുന്നു- 

“എന്റെ ഭഗവാനെ, അങ്ങയ്ക്ക് രഥമോ ശരീരത്തിന് സംരക്ഷണ കവചമോ ഇല്ല. കാലുകൾക്കും അത് പോലെ തന്നെ, പിന്നെ എങ്ങനെയാണ് ! ഈ വീരശൂരപരാക്രമിയായ രാവണനെ കീഴടക്കുക?”

മറുപടിയായി ശ്രീരാമൻ വിഭീഷണന് ജ്ഞാനോദയമായ ഒരു പ്രഭാഷണം നടത്തുന്നു ഇതാണ് വിഭീഷണ ഗീത. മുഴുവൻ രംഗവും പ്രഭാഷണവും ഗോസ്വാമി തുളസിദാസ് ശ്രീരാമചരിതമാനസത്തിൽ ഇനിപ്പറയുന്ന ശ്രുതിമധുരമായ വാക്യങ്ങളാൽ വിവരിക്കുന്നു. 

ശ്രീരാമൻ പറയുന്നു- "എന്റെ പ്രിയ സുഹൃത്തേ കേൾക്കൂ, ഒരാളെ വിജയത്തിലേക്ക് നയിക്കുന്ന രഥം തികച്ചും വ്യത്യസ്തമാണ്." ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും ശാശ്വത വിജയം നൽകുന്ന ധർമ്മരഥം (ധർമ്മത്തിന്റെ അല്ലെങ്കിൽ നീതിയുടെ രഥം) രഥത്തെക്കുറിച്ച് ഭഗവാൻ ചൂണ്ടിക്കാണിക്കുന്നു” 

1.ആ രഥത്തിന്റെ (തേഹി രഥ) ചക്രങ്ങൾ (കാക്ക) വീര്യവും (സൗരജ) ധൈര്യവും (ധീരജ) ആണ്. 

2.സത്യത്തിൽ ദൃഢത (ദൃഢത), നല്ല സ്വഭാവം (ശില) എന്നിവയാണ് അതിന്റെ പതാകയും കൊടിയും (ധ്വജ-പതാക).

3.ആ രഥത്തിലെ കുതിരകൾ (ഘോർ) ശക്തി (ബാല), വിവേചനം (വിവേകം), ആത്മനിയന്ത്രണം (ദാമം), മറ്റുള്ളവരെ പരിപാലിക്കൽ (പരാഹിത) എന്നിവയാണ്. 

4 ക്ഷമ (ക്ഷമ), അനുകമ്പ (കൃപ), സമചിത്തത (സമത) എന്നിവയുടെ കയറുകൾ (രാജു ജോർ) കൊണ്ടാണ് അതിന്റെ കടിഞ്ഞാൺ നിർമ്മിച്ചിരിക്കുന്നത്.

5. ദൈവത്തോടുള്ള ഭക്തി (ഈസ ഭജനു) ബുദ്ധിമാനായ സാരഥിയാണ് (സാരഥി സുജന). വിരക്തി (വിരാതി)
കവചവും (കർമം) 

6.സംതൃപ്തി (സന്തോഷം) വാളുമാണ് (കൃപണ). ദാനമാണ് (ദാന) കോടാലി (പരശു), ധാരണ (ബുദ്ധി) മിസൈൽ (ശക്തി പ്രചണ്ഡ) ആണ്, 

 7. ആത്മജ്ഞാനം(വിജ്ഞാനം) അശ്രാന്തമായ വില്ലാണ് (കഠിന കോദണ്ഡ).

ധർമ്മരഥം (നീതിയുടെ രഥം) ഓടിക്കുന്ന വ്യക്തിയുടെ കവചവും മറ്റ് ആയുധങ്ങളും ഇങ്ങനെയാണ് എന്ന് വിവരിച്ചുകൊണ്ട് ശ്രീരാമൻ പറയുന്നു - 

8.ശുദ്ധവും സ്ഥിരവുമായ (അമല അകാല) മനസ്സ് (മന) ഒരു ആവനാഴി പോലെയാണ് (ത്രോണ സമാന), അതേസമയം നിശബ്ദത (സാമ) ഒപ്പം വിവിധ രൂപങ്ങളും. വിട്ടുനിൽക്കൽ (യമം), മതപരമായ അനുഷ്ഠാനങ്ങൾ (നിയമ) എന്നിവ അമ്പുകളുടെ ഒരു കറ്റയാണ് (സിലിമുഖ നാന). ബ്രാഹ്മണർക്കും (വിപ്ര) സ്വന്തം ആചാര്യനും (ഗുരു) ആദരവ് (പൂജ) ഒരു അഭേദ്യമായ കവചമാണ് (കവച അഭേദം). വിജയത്തിന് (വിജയ) ഇതുപോലെ (ഏഹി സാമ) ഫലപ്രദമായ മറ്റൊരു ഉപകരണം (ഉപായ ന ദുജ) ഇല്ല. എന്റെ സുഹൃത്ത് (സഖാ), അത്തരം (ആസ) ധർമ്മമയമായ (ധർമ്മമയ) ഒരു രഥം (രഥ) സ്വന്തമാക്കിയവന് (കതഹുൻ) എവിടെയും (ജിതന) കീഴടക്കാൻ ശത്രു (രിപു) ഇല്ല. 

പ്രഭാഷണം ഉപസംഹരിച്ചുകൊണ്ട് ഭഗവാൻ ശ്രീരാമൻ അരുളിച്ചെയ്യുന്നു - നിശ്ചയദാർഢ്യമുള്ള മനസ്സിന്റെ സുഹൃത്തേ, കേൾക്കൂ, ഈ ശക്തമായ (ധർമ്മത്തിന്റെ) രഥം കൈവശമുള്ളവൻ മഹാനായ വീരനാണ്.

ഈ ജ്ഞാനവചനങ്ങൾ കേട്ട് വിഭീഷണൻ സന്തോഷത്തോടെ ഭഗവാൻ ശ്രീരാമന്റെ പാദങ്ങൾ കൈപ്പിടിയിലൊതുക്കി ഇങ്ങനെ പറഞ്ഞു-"ഹേ രാമ, കൃപയുടെയും ആനന്ദത്തിന്റെയും മൂർത്തീഭാവമാണ്. ധർമ്മരഥം (ധർമ്മരഥം) എന്ന രൂപകത്തിലൂടെ നിങ്ങൾ എനിക്ക് ജീവിതത്തിനുള്ള വിലയേറിയ നിർദ്ദേശങ്ങളും മാർഗനിർദേശങ്ങളും നൽകി


1 February 2023

ദേവാസുരയുദ്ധത്തിൽ ദശരഥനെ അനുഗമിച്ച കൈകേയി

ദേവാസുരയുദ്ധത്തിൽ ദശരഥനെ അനുഗമിച്ച കൈകേയി

രാമായണ കഥയിൽ
രഥചക്രത്തിൽ, ഊരിപ്പോയ ആണിയുടെ സ്ഥാനത്ത് വിരൽ കടത്തി, രഥത്തെ രക്ഷിച്ചപ്പോൾ; കൈകേയിയുടെ വിരലെന്താ ചതയാതിരുന്നത്.?

ദശരഥമഹാരാജാവ് യുദ്ധത്തിൽ കേമനായിരുന്നു. ഒരേസമയം പത്ത് ദിശകളിൽ തേര് പായിക്കാൻ കഴിവുള്ള ആളായിരുന്നതുകൊണ്ടാണ് ദശരഥൻ എന്ന പേര് തന്നെ വന്നത്.

ദശരഥന്റെ ഈ അസാമാന്യ യുദ്ധപാടവം ദേവൻമാർ വരെ ശ്രദ്ധിച്ചിരുന്നു. 
ഒരിക്കൽ, ദേവാസുരയുദ്ധം നടന്നപ്പോൾ, ദേവപക്ഷത്തെ സഹായിക്കാൻ ദശരഥനോട് ഇന്ദ്രൻ അപേക്ഷിച്ചു.

കേകയരാജാവായ അശ്വപതിയുടെ മകളായ കൈകേയിയെ ദശരഥരാജാവ് വിവാഹം ചെയ്ത സമയമാണ്. കൈകേയിയെ പിരിഞ്ഞിരിക്കാൻ ഉള്ള വിഷമത്തിൽ ദശരഥൻ, ആകെ കഷ്ടത്തിലായി. ദേവാസുരയുദ്ധമാണ്! എത്ര കാലം നീണ്ടു നിൽക്കും എന്നൊന്നും ആർക്കും പറയാൻ പറ്റില്ല.

ദേവേന്ദ്രൻ, യുദ്ധത്തിൽ സഹായിക്കാൻ ആവശ്യപ്പെട്ട് ആളെ വിട്ടതറിഞ്ഞ കൈകേയി, രാജാവിനോടു ചോദിച്ചു.

"പോണില്ലേ യുദ്ധത്തിന്?"

"പോണില്ലാന്ന് വെച്ചാലോന്നാ ....!"

"അതെന്താ!?"

കൈകേയിയുടെ ചോദ്യത്തിന് രാജാവ്, ഉള്ള കാര്യം പറഞ്ഞു.
"നിന്നെ പിരിഞ്ഞിരിക്കാനൊരു മടി!"

"എന്നാ പിന്നെ, ഞാനുംകൂടി യുദ്ധത്തിന് വന്നാലോ?എനിക്കും ദേവലോകമൊന്നു കാണാലോ..!!"

"യുദ്ധത്തിനോ..! നിനക്ക് പേടിയില്ലേ?"

"എന്തിന് ? അങ്ങെന്റെ അടുത്തുള്ളപ്പോൾ ഞാൻ പേടിക്കേണ്ട കാര്യമെന്താ!"

അങ്ങനെ ഇരുവരും ദേവവിഭാഗത്തിനെ യുദ്ധത്തിൽ സഹായിക്കാൻ ദേവലോകത്തെത്തി.

അങ്ങനെ, യുദ്ധക്കാഴ്ചകൾ കണ്ട്, കൈകേയി തേരിൽ ഇരിക്കുമ്പോൾ, അപ്രതീക്ഷിതമായി ദശരഥന്റെ തേരിന്റെ അച്ചുതണ്ട് പൊട്ടിപ്പോയതും (ആണി ഊരിപ്പോയി എന്നും പറയാറുണ്ട് ) തേര് മറിയാതിരിക്കാൻ, യുദ്ധം തീരുംവരെ, തന്റെ കൈ, അച്ചുതുളയിൽ കയറ്റി, തേരിനെ രക്ഷിച്ചതും പ്രശസ്തമായ കഥയാണ്.

യുദ്ധശേഷം, ഭാര്യയുടെ ഈ ധീരതയറിഞ്ഞ ദശരഥൻ, രണ്ട് വരങ്ങൾ കൊടുത്തതും; 'വരങ്ങൾ ഇപ്പോൾ വേണ്ട; ആവശ്യ സമയത്ത് ചോദിച്ചു വാങ്ങിക്കോളാം.' എന്ന്, കൈകേയി പറഞ്ഞതും രാമായണത്തിലെ പ്രശസ്ത ഭാഗങ്ങളാണ്. പിന്നീട്, രാമനെ പതിനാല് വർഷം കാട്ടിലേക്കയച്ചതും സ്വന്തം മകനായ ഭരതനെ രാജാവാക്കണമെന്ന് ദശരഥനോട് ആവശ്യപ്പെട്ടതും ഏവർക്കുമറിയാവുന്ന കഥകളാണ്.

എന്നാൽ, ഈ കഥ കേട്ട ആർക്കും തോന്നേണ്ടതായ ഒരു സംശയമുണ്ട്.
കറങ്ങിക്കൊണ്ടിരിക്കുന്ന തേരിൽ, സ്വന്തം കൈ കടത്തിയിട്ടും; കൈകേയിയുടെ കൈകൾക്കൊന്നും സംഭവിക്കാതിരുന്നതെന്താണ്!? 
ഒന്നു ചതഞ്ഞതു പോലുമില്ലേ!?

ഒരു പോറൽ പോലുമേറ്റിട്ടില്ല എന്നതാണ് സത്യം!

എന്തുകൊണ്ടാണ് കൈകേയിയുടെ കൈകൾക്കൊന്നും സംഭവിക്കാതിരുന്നത് എന്നറിയണമെങ്കിൽ, നമ്മൾ കഥയിലൂടെ കുറേ കാലം പുറകിലേക്ക് സഞ്ചരിക്കണം.

കേകയരാജ്യത്തെ രാജാവായ അശ്വപതിയുടെ കുറേ മക്കളിൽ, ആൺമക്കളേക്കാൾ രാജാവിന് ഇഷ്ടവും വാത്സല്യവും കൊഞ്ചിക്കലുമെല്ലാം; മകളായ കൈകേയിയോടായിരുന്നു.
അങ്ങനെ ഒരു നാൾ, കൊട്ടാരത്തിൽ, ഉതഥ്യൻ എന്നൊരു മുനി അതിഥിയായെത്തി.

നീണ്ട യാത്ര കഴിഞ്ഞുവന്ന മുനി, ഭക്ഷണം കഴിച്ച് കിടന്നതും, കൂർക്കം വലിച്ചുറക്കമായി.
വായ അൽപം തുറന്നുപിടിച്ച് ഉറങ്ങുന്ന മഹർഷിയെ കണ്ടപ്പോൾ, കൈകേയിക്കൊരു കുസൃതി തോന്നി.
മുനിയുടെ മുഖത്ത്, തനിക്കറിയാവുന്ന ചിത്രങ്ങളൊക്കെ കൈകേയി കരി കൊണ്ട് വരച്ചുചേർത്തു!
ചിത്രംവരയുടെ ഹരം കയറിക്കയറി, ചില വരകൾ അമർത്തി വരച്ചതും; മുനി ഉണർന്നു. കാഴ്ച കണ്ടുനിൽക്കുന്ന പലരും ചിരിയടക്കി.
എന്താണ് സംഭവം എന്നറിയാതെ, ചുറ്റും നോക്കിയ മുനിക്ക്, കൈകേയീകുമാരിതന്നെ ഒരു വാൽക്കണ്ണാടി കൊടുത്തു.
'എങ്ങനെയുണ്ട് ഞാൻ എന്ന് സ്വന്തം മുഖം കണ്ട് പറയൂ.' എന്ന ഭാവത്തിൽ, മുനിയെ നോക്കിയ കൈകേയിയെ, മുനി ക്രുദ്ധനായി നോക്കി.

 ഉറക്കം പോയതിന്റെ ദേഷ്യം. പൊതുസഭയിൽ അപമാനിച്ചതിന്റെ ദേഷ്യം... അങ്ങനെ, അടിമുടി വിറച്ച മുനി രാജകുമാരിയെ ശപിച്ചുകളഞ്ഞു!
"നീ കാരണം, എന്നെ നോക്കി പലരും പരിഹസിച്ചു ചിരിച്ചു. ഇതുപോലെ ഒരു നാൾ, ഈ ലോകം മുഴുവൻ നിന്നെ പരിഹസിക്കുന്ന കാലം വരും. നിനക്ക്, നനച്ചാലും കുളിച്ചാലും; എന്ത് പരിഹാരം ചെയ്താലും മാറ്റാൻ കഴിയാത്ത ദുഷ്ക്കീർത്തി വന്നുപെടും. ആ ചീത്തപ്പേരു മൂലം, ഈ ലോകത്ത്, നിന്റെ മോനടക്കം ആരും നിന്റെ മുഖത്തു നോക്കാത്ത കാലം വരും."

ഇത്രയും പറഞ്ഞ് ഇറങ്ങിപ്പോകാൻ തുടങ്ങിയ മുനിയെ, ഇടതു കൈനീട്ടി കൈകേയി തടഞ്ഞു.
ശാപം കൊടുത്ത തന്റെ നേരെ ഇത്രയും ധൈര്യത്തിൽ;
ഒരു ഇടർച്ച പോലുമില്ലാതെ നിൽക്കുന്ന കൈകേയിയെ കണ്ട് മുനി ഒന്ന് അമ്പരന്നു!

ശാപവും ദേഷ്യവും മൂലം, വരുമ്പോൾ കയ്യിൽ കൊണ്ടുവന്ന, ദണ്ഡും തീർത്ഥക്കിണ്ടിയുമെല്ലാം മറന്നായിരുന്നു മുനിയുടെ മടങ്ങിപ്പോക്ക്.
ഇങ്ങനെ ഇടംകൈ നീട്ടി, ക്രുദ്ധനായ മുനിയെ തടഞ്ഞ്, മുനി മറന്നുവെച്ച തീർത്ഥക്കിണ്ടിയും ദണ്ഡും അദ്ദേഹത്തിന് നൽകി, കൈകേയി, ധൈര്യപൂർവം കൈകൂപ്പി തൊഴുത്, മുനിയെ നമസ്ക്കരിച്ചു.

എന്നിട്ട്, കണ്ണു നിറയ്ക്കാതെ, വാക്കുകൾ ഇടറാതെ പറഞ്ഞു,
"മഹർഷേ, എന്റെ മൂത്ത ജ്യേഷ്ഠനോടോ അച്ഛനോടോ കാണിക്കുന്ന ഒരു നിർദ്ദോഷമായ കുസൃതി പോലെ മാത്രമേ ഞാനീ ചിത്രം വരയ്ക്കലിനെ കണ്ടിരുന്നുള്ളൂ. ഞാൻ ചെയ്ത തെറ്റിന് അങ്ങെനിക്ക് മാപ്പ് തരണം 

വാവിട്ട വാക്കും കൈവിട്ട കല്ലും തിരിച്ചെടുക്കാൻ പറ്റില്ല എന്നല്ലേ. 

'ശപിച്ചും പോയല്ലോ!
എന്നാലും, ഇടംകൈ നീട്ടി എന്നെ തടഞ്ഞ രാജകുമാരിയുടെ ആ നിൽപ് എന്തൊരു ഗംഭീരമായിരുന്നു!
സധൈര്യം... അക്ഷോഭ്യയായി.

മഹർഷി ഒന്നയഞ്ഞു.

"മകളേ, ശാപം വാങ്ങൽ നിന്റെയൊരു നിയോഗമായിരിക്കാം. അത് സംഭവിക്കുകതന്നെ ചെയ്യും.
പക്ഷേ, ഞാൻ നിന്റെ ഈ ധൈര്യത്തിനും ഈ തുറന്നു പറച്ചിലിനും നിനക്കൊരു വരം തരാൻ പോകുന്നു.
ശപിച്ച ആ സമയത്തുപോലും എന്നെ തടഞ്ഞ നിന്റെ ഈ ഇടതു കൈ, ഇന്നു മുതൽ വജ്രം പോലെ ഉറപ്പുള്ളതായിരിക്കും."

അപ്പോൾ അതാണ്.
ഇളകിപ്പോയത് തേരിന്റെ അണിയായാലും അച്ചുതണ്ടായാലും അവിടെ കൈകേയി വെച്ചത് വിരലായാലും കൈ മുഴുവൻതന്നെ ആയാലും, അതിനൊരു പോറൽ പോലുമേൽക്കില്ല! വജ്രമാണത്.
വജ്രം.

9 November 2022

രാമായണ വ്യാഖ്യാനം

രാമായണ വ്യാഖ്യാനം

ആത്മാവ് = ശ്രീരാമൻ
ലക്ഷ്മണൻ = മനസ്സ്
ഭരതൻ = ശരീരം (ഭാരതം )
ശത്രുഘ്നൻ = ego അഹങ്കാരം

ദശരഥൻ = 10 ഇന്ദ്രിയങ്ങൾ (മന്മഥ രഥമ് ) എന്ന് ലളിത സഹസ്രനാമം

സുമിത്ര (ജ്ഞാന ശക്തി )കൈകേയി (ക്രിയ ശക്തി )
കൗസല്യ ഇച്ഛാ ശക്തി

മന്ധര (കുടിലത അത് എപ്പോഴും ക്രിയ ശക്തിയെ ഉപദേശിക്കും. ജീവിക്കാൻ ഉള്ള വ്യവഹാരിക കഴിവ് )

കൈകേയിഎന്നാ ക്രിയ ശക്തി വഴി ഭരതൻ എന്നാ ശരീരം ഉണ്ടായി
ഇച്ഛാ ശക്തിയിൽ നിന്ന് ശ്രീ രാമൻ (concsiousness )
ജ്ഞാനശക്തി യിൽ നിന്ന് i അഹങ്കാരം ego(ശത്രു ഖ്‌ന)and mind (ലക്ഷ്മണൻ )

ഇവിടെ ദശ രഥൻ ഏറ്റവും മൂത്ത മകൾ ആയ ശാന്തം എന്നാ അവസ്ഥയെ ഋഷി ശ്രീങ്കന് വിവാഹം കഴിച്ചു കൊടുത്തതോടെ അദ്ദേഹം മഹാ മുനി ആകുകയും അദ്ദേഹത്തെ രാമായണത്തിൽ പറയുന്നുമില്ല.

10 ഇന്ദ്രയങ്ങൾ ദേവാസുര യുദ്ധം ചെയ്യുമ്പോൾ ഒക്കെ രഥത്തിന്റെ ആണി ഊരി പോകാതിരിക്കാൻ വിരൽ ഇടുന്നത് ക്രിയ ശക്തിയാണ്. ദശരഥനു ക്രിയ ശക്തി യോടുള്ള ആധിക്യം മൂലം ഉള്ള മോളെ ശാന്തം എന്നാ അവസ്ഥയെ കൊടുത്തു എന്ന് മാത്രം അല്ല പൊതുവെ body, mind, spirit ഇവയുടെ താളം തെറ്റുന്നു. ഉദ്ഭവ ക്രിയ ശക്തി ഇടയ്ക്കു വരം ചോദിച്ചു കളയും. പിന്നെ body concsiousness പ്രവർത്തിച്ചു കാലം കഴിയും രാമൻ വന വാസി ആയി മണിപുര ചക്രത്തിൽ അഷ്ട മാതൃക്കൾക്ക് ഒപ്പം ഒരു സദ് ഭാവത്തിന് വേണ്ടി രാമന്റെ അയനം യാത്ര തുടങ്ങുന്നു.

സീത ദേവി കുണ്ഡലിനി ശക്തിയും കാളിയും എന്ന് അത്ഭുത രാമായണം.

ഹനുമാൻ പ്രാണൻ

പുണ്യ പാപങ്ങൾ ആണ് ബാലി എതിർക്കാൻ പോയാൽ രണ്ടിരട്ടി ബലം കിട്ടും. ഒളിയമ്പ് ചെയ്യണം അതിനാണ് തന്ത്രം സൂത്ര പണികൾ

അദ്വൈത ശാന്ത ഭാവം ഇല്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഇലെഗ്റിമേറ്റ് desire അസുരൻ കുണ്ഡലിനി ശക്തിയെ രസ തലത്തിലേക്ക് വലിച്ചു കൊണ്ട് പോകും അത്രയും സമൃദ്ധി സ്വർഗത്തില്ല. മെറ്റീരിയലിസത്തിന്റെ അങ്ങേ തലം.

ഇന്ദ്രൻ മനസ്സിന്റെ ദേവൻ ആ ഇന്ദ്രനെയും തോൽപിച്ച ഇന്ദ്രജിത് രാവണപുത്രനും ലക്ഷ്മണനും തമ്മിൽ അടി ഉറപ്പാണ്

ഇനി പരയിലേക്ക് നടക്കുന്ന പട്ടാഭിഷേക ചടങ്ങുകളിൽ ലങ്കയിൽ ജീവിച്ച സീത,ജനകന് ഭൂമി കിളച്ചപ്പോൾ കിട്ടിയ സീത ഒന്ന് ശുദ്ധി വരുത്തി കയറ്റാൻ അഗ്നി ശുദ്ധി

കണ്ട അലക്കുകാരൻ എന്നത് എന്നും വസ്ത്രങ്ങൾ അടിച്ചു കഴുകി വൃത്തിയാക്കുന്ന കുഞ്ചുക ൻ മാർ ആണ്. ഇവരുടെ വാക്ക് കേട്ടു സീതയെ ആ വനത്തിൽ ഉപേക്ഷിച്ചാൽ എന്താകും ഉണ്ടാകുക? ലവനും കുശനും
ലവനും കുശനും ആണ് രാമായണം ആദ്യം പാടുന്നത്. വാല്മീകി പഠിപ്പിച്ചു കൊടുത്തത് 

സീത പിന്നീട് ഭൂമി പിളർന്നു മൂലാ ധാരത്തിലേക്കും

31 October 2022

സകല ദേവി ദേവപ്രീതിക്ക് രാമായണത്തിലെ വിശിഷ്ടമായ ഒരു പ്രാർത്ഥന


സകല ദേവി ദേവപ്രീതിക്ക് രാമായണത്തിലെ വിശിഷ്ടമായ ഒരു പ്രാർത്ഥന

മക്കൾക്ക് ആപത്തു വരാതെ കാക്കാൻ രാമായണത്തിലുള്ള കൗസല്യാദേവിയുടെ പ്രാർഥന അതിവിശിഷ്ടമാണ്.

മാതൃപുത്രബന്ധത്തിന്റെ പവിത്രത ഏറ്റവും മനോഹരമായി രാമായണത്തിലൂടെ എഴുത്തച്ഛന്‍ വർണ്ണിക്കുന്നുണ്ട്. പുത്രസ്നേഹം നിറഞ്ഞ കൗസല്യാദേവി പുത്രരക്ഷയ്ക്കായി ദേവകളോട് നടത്തിയ പ്രാർത്ഥന ലക്ഷ്മണോപദേശത്തിൽ വിവരിക്കുന്നു.

‘സൃഷ്ടികർത്താവേ വിരിഞ്ച പത്മാസന
പുഷ്ടദയാബ്ധേ പുരുഷോത്തമ ഹരേ.

മൃത്യുഞ്ജയ! മഹാദേവ! ഗൗരീപതേ
വൃത്രാരിമുമ്പായ ദിക്പാലകന്മാരേ.

ദുർഗ്ഗേ ഭഗവതി ദുഃഖവിനാശിനീ
സർഗ്ഗസ്ഥിതിലയകാരിണീ ചണ്ഡികേ.

എൻമകനാശു നടക്കുന്ന നേരവും
കൽമഷം തീർന്നിരുന്നീടും നേരവും

തന്മതി കെട്ടുറങ്ങുന്ന നേരവും
സമ്മോദമാർന്നു രക്ഷിച്ചിടുവിൻ നിങ്ങൾ.

സകലദേവീദേവന്മാരുടെയും അനുഗ്രഹം മക്കൾക്കു ലഭിക്കുവാൻ രാമായണത്തിലെ ഈ വരികൾ നിത്യവും ജപിക്കാവുന്നതാണ്.

27 July 2022

ബല അതിബല മന്ത്രം


ബല അതിബല മന്ത്രം

വിശപ്പും ദാഹവും അറിയാതിരിക്കുന്നതിലേക്കു ,
ശ്രീരാമനു വിശ്വാമിത്ര മഹർഷി കൊടുത്ത ഉപദേശം ബല, അതിബല മന്ത്രം.

സാമവേദത്തിലെ സാവിതേ്യാപനിഷത്തില്‍ ബല അതിബല എന്നീ മന്ത്രങ്ങള്‍ കണ്ടെത്താം. 

ഋഷി - വിരാട് പുരുഷം 
ഛന്ദസ്സ് - ഗായത്രി
ദേവത - ഗായത്രി
ബീജം - അകാരം
ശക്തി - ഉകാരം
കീലകം - മ കാരം
വിനിയോഗഃ ക്ഷുധാദി നിരസനേ.
 ഷഡംഗന്യാസം- 

1. ഓം ക്ലീം ഹൃദയായ നമഃ 
2. ഓം ക്ലീം ശിരസേ സ്വാഹാ.
3. ഓം ക്ലീം ശിഖായൈ വഷട്. 
4. ഓം ക്ലീം കവചായ ഹും. 
5. ഓം ക്ലീം നേത്രായ വൗഷട്. 
6.ഓം ക്ലീം അസ്ത്രായ ഫട്

ധ്യാനം:- അമൃതകരതലാഗ്രൗ സര്‍വ്വ സംജീവാനാഢ്യാ- വഘഹരണ സദക്ഷൗ വേദസാരേ മയൂഖേ പ്രണവമയ വികാരൗ ഭാസ്‌കാര ദേഹൗ സതത മനുഭവേ ള ഹം തൗ ബലാതീബലാന്തൗ

(കരതലത്തില്‍ അമൃതത്തെ ധരിക്കുന്നവനും സര്‍വ്വവിധ സംജീവനശക്തിക്കും ഇരിപ്പിടമായവനും പാപങ്ങളെ നശിപ്പിക്കുന്നതില്‍ സമര്‍ത്ഥന്മാരും വേദസ്വരൂപികളും മയൂഖാവലികളോടു കൂടിവരുമായ ആ ബലാതിബലകളാകുന്ന വിദ്യകളുടെ ദേവന്മാരെ ഞാന്‍ സദാ അനുഭവിക്കുന്നു)

മന്ത്രം:- 

ഓം ഹ്രീം ബലേ മഹാദേവി ഹ്രീം മഹാബലേ ക്ലീം ചതുര്‍വ്വിധ പുരുഷാര്‍ത്ഥസിദ്ധിപ്രദേ തത് സവിതുര്‍വരദാത്മികേ, 
ഹ്രീം വരേണ്യം ഭര്‍ഗ്ഗോ ദേവസ്യ വരദാത്മികേ, അതിബലേ സര്‍വ്വദയാമൂര്‍ത്തേ ബലേ സര്‍വ്വക്ഷുദ്രമാപനാശിനി ധീമഹി ധിയോ യോനജാതേ പ്രചുര്യാ ധീമഹി പ്രചേദാത്മികേ പ്രണവ ശിരസ്സാത്മികേ ഹും ഫട് സ്വാഹാ .

NB:- മന്ത്രം അറിവിലേക്ക് വേണ്ടി മാത്രം ..
ജപം ഗുരു ഉപദേശ പ്രകാരം മാത്രം.


26 July 2022

പണ്ട് രാമായണ കാലത്ത് ഉണ്ടായിരുന്ന വിദ്യകൾ

പണ്ട് രാമായണ കാലത്ത് ഉണ്ടായിരുന്ന വിദ്യകൾ

ഇന്ന് നമ്മൾക് അറിയാവുന്ന വിദ്യകൾ... പണ്ട് രാമായണ കാലത്ത് ഉണ്ടായിരുന്ന വിദ്യകൾ ഏതെല്ലാം എന്ന് നോക്കാം. ഇതിൽ എല്ലാ ശാസ്ത്ര വിഭാഗങ്ങളും ഉണ്ട്. യോജിക്കുന്നവ പറയാം. 

1.ദണ്ഡ ചക്ര വിദ്യ.. measurement 
2.കാല ചക്ര വിദ്യ... calender 
3.ധർമ ചക്ര വിദ്യ... psychology 
4.വിഷ്ണു ചക്ര വിദ്യ..geenom theory 
5.ഇന്ദ്ര ചക്രം വിദ്യ...atmosphere theory
6.വജ്റാസ്ത്ര വിദ്യ...diamond make arrow
7.ശൈവ ശൂല വിദ്യ.. ultra violet radiation
8.ഐഷിക വിദ്യ.. enviornment study
9.ബ്രഹ്മ ശിരാസ്‌ത്ര വിദ്യ.. nuclear fission 
10.ബ്രഹ്‌മാസ്‌ത്ര വിദ്യ... nuclear fusion 
11.മോദകീ വിദ്യ... energy preservation 
12.ധർമ പാശ വിദ്യ.. mind treatment 
13.കാല പാശ വിദ്യ.. cyanide weapons 
14.വരുണ പാശ വിദ്യ.. water cannon
15.പരമാസ്ത്ര വിദ്യ....ecology 
16.ശുഷ്‌ക വിദ്യ... drying techniques 
17.ചൈനകാസ്ത്ര വിദ്യ.. seperation techniques 
18.നാരായണാസ്ത്ര വിദ്യ..soul segregatting 
19.ആഗ്നേയാസ്ത്ര വിദ്യ... fire making 
20.പ്രഥനാസ്‌ത്ര വിദ്യ.. digging techniques 
21.ഹയ ശിരഃ വിദ്യ.. storming techniques 
22.ക്രൗഞ്ചഅസ്ത്ര വിദ്യ.. two headed missile 
23.കങ്കാള വിദ്യ.. darkness making technique 
24.മുസല വിദ്യ...roller throwing technique 
25.കപാല വിദ്യ.. stone pelting technique 
26.കങ്കണ വിദ്യ... palm binding techniques 
27.അസിത വിദ്യ.. movement arrest techniques
28.മാനവ വിദ്യ.. mind controlling technique 
29.പ്രശമന വിദ്യ..anasthecia 
30.പ്രസ്ഥാപന വിദ്യ... building techniques 
31.സൗര വിദ്യ.. solar energy techniques 
32.വർഷണ വിദ്യ.. raining technique 
33.സംതാപന വിദ്യ.. heating technique 
34.വിലാപന വിദ്യ... tear gas techniques 
35.മോഹന വിദ്യ... illusion creating technique 
36.മാദക വിദ്യ.. lust making technique 
37.താമസ വിദ്യ.. light blocking technique 
38.സൗമന്യ വിദ്യ... mind charming techniques 
39.സം വർത്തക വിദ്യ.. obeying technique 
40.മൗസല വിദ്യ... moulding technique 
41.മായ ധാര വിദ്യ... water illusion technique 
42.സത്യാസു വിദ്യ... metum psychosis 
43.തേജപ്രഭ വിദ്യ... illuminating techniques 
44.സൗമ്യ വിദ്യ...cooling technique 
45.സ്ത്വഷ്ട വിദ്യ.. building technology 
46.സദാമന വിദ്യ... concious making technique 

ഇത് ഒന്നും ശരിയല്ലെങ്കിൽ cambridge യൂണിവേഴ്സിറ്റിക്കും, കാലിഫോർണിയ യൂണിവേഴ്സിറ്റിയും oxford യൂണിവേഴ്സിറ്റിയും, കാപ്പൻ ഹോഗ് യൂണിവേഴ്സിറ്റിയും എന്തിനാണ് നമ്മുടെ താളിയോല ഗ്രന്ഥങ്ങൾ അവിടെ സൂക്ഷിച്ചു വച്ചു സ്ഥലം കളയുന്നത്. അതിങ്ങോട്ട് തിരിച്ചു തന്നുകൂടെ 

19 July 2022

ശ്രീരാമനെ നിങ്ങൾ എന്തു വിളിക്കും?

ശ്രീരാമനെ നിങ്ങൾ എന്തു വിളിക്കും?

ശ്രീ രാമചന്ദ്രനെ ദശരഥ ചക്രവർത്തി മാത്രം രാമ എന്നു വിളിക്കാറുണ്ട്. 
പിതാവായതു കാരണം ഈ അധികാരം അദ്ദേഹത്തിന് മാത്രമാണ്.

മാതാവായ കൗസല്യ മകനെ രാമഭദ്ര എന്നു വിളിക്കും അമ്മയുടെ വാത്സല്യം മുഴുവൻ ആ നാമത്തിൽ നിറഞ്ഞു നില്ക്കുന്നു.

ചെറിയമ്മയായ കൈകേയി രാമചന്ദ്ര എന്നു വിളിക്കും. കുഞ്ഞായിരുന്നപ്പോൾ ചന്ദ്രനെ വേണം എന്നു വാശിപിടിച്ചു കരഞ്ഞു. അതിനു ഒരു കണ്ണാടിയിൽ ചന്ദ്രബിംബത്തെ കാണിച്ചു സമാധാനപ്പെടുത്തി. അതുകാരണം  
രാമചന്ദ്ര എന്നു വിളിക്കും. 

ബ്രഹ്മർഷിയായ വസിഷ്ടൻ
ശ്രീരാമനെ വേധസേ എന്നു വിളിക്കും.

അയോദ്ധ്യ നഗരവാസികൾ എല്ലാവരും അവരുടെ രഘുവംശരാജനെ രഘുനാഥ എന്നു വിളിക്കും.
 
സീതാദേവി നാഥ എന്നു വിളിക്കും.

മിഥില വാസികൾ സീതാപതിയെ അഭിമാനത്തോടെ സീതാപതേ എന്നു വിളിക്കും.

ഇതെല്ലാ നാമങ്ങളും ചേർന്നതാണ് ഈ ശ്ലോകം: 

രാമായ രാമഭദ്രായ 
രാമചന്ദ്രായ വേധസേ 
രഘുനാഥായ നാഥായ
സീതായ പതയെ നമഃ.   

ദശരഥ ചക്രവർത്തി - രാമ
കൗസല്യ - രാമഭദ്ര
കൈകേയി - രാമചന്ദ്ര
വസിഷ്ടൻ - വേധസേ
അയോദ്ധ്യ നഗരവാസികൾ - രഘുനാഥ
സീതാദേവി - നാഥ
മിഥില വാസികൾ - സീതാപതേ

7 July 2022

രാമായണത്തിൽ മൃത സഞ്ജീവനി..

രാമായണത്തിൽ മൃത സഞ്ജീവനി.. 

രാവണൻ അപഹരിച്ചുകൊണ്ട് പോയ സീതാ ദേവിയെ വീണ്ടെടുക്കാൻ ശ്രീരാമ സംഘം ലങ്കയിൽ എത്തിയ വേളയിൽ ഇന്ദ്രജിത്തിന്‍റെ ബ്രഹ്മാസ്ത്ര പ്രയോഗത്തിലൂടെ യുദ്ധ മുഖത്തു വച്ച് ലക്ഷ്മൺ മോഹലസിയ പെട്ടു വീണു, വാനരപ്പടയിൽ പലരും മരിച്ചു.

(മറുഭാഗത്തും അങ്ങിനെ തന്നെ പടയാളികൾക്ക് യുദ്ധഭയം ഉണ്ടാകാതിരിക്കാൻ മറുഭാഗത്തു മരിച്ചു വീഴുന്നവരെ രഹസ്യമായി രാവണന്റെ നിർദ്ദേശ പ്രകാരം കടലിൽ ആണ് തള്ളുന്നത് എന്നു മാത്രം.)

വാനരന്‍മാരുടെ ഇടയില്‍ ഹനുമാന്‍ സ്വാമിയെ കൂടാതെ ചിരഞ്ജീവി ആയിരിക്കാനുള്ള വരം ലഭിച്ച ഒരാള്‍ കൂടിയുണ്ട്. ബുദ്ധിമാനായ ജാംബവാന്‍!
വിഭീഷണന്‍ അദ്ദേഹത്തെ കണ്ടെത്തുന്നു. വിഭീഷണന്‍റെ സ്വരം മനസിലാക്കി ആളെ തിരിച്ചറിഞ്ഞ ജാംബവാന്‍, ചോര മൂടിയ കാരണം തനിക്ക് കണ്ണ്‌ തുറക്കാന്‍ പാടാണെന്നും, മരിച്ച് വീണവരുടെ ഇടയില്‍ മാരുതി ജീവനോടുണ്ടോന്നും അന്വേഷിക്കുന്നു.
ജാംബവാന്‍റെ വാക്ക് കേട്ട് മുന്നില്‍ വന്ന ഹനുമാന്‍ സ്വാമിയോട്, ഹിമവാന്‍ കടന്ന് കൈലാസത്തില്‍ പോകണമെന്ന് ആ വൃദ്ധ വാനരന്‍ ഉപദേശിക്കുന്നു.
അവിടെ ഋഷഭാദ്രി എന്നൊരു പര്‍വ്വതമുണ്ട്..
അതില്‍ നാലു ദിവ്യ ഔഷധങ്ങള്‍ നില്‍പ്പുണ്ട്..
വിശല്യകരണി, സന്താനകരണി, സുവര്‍ണ്ണകരണി, മൃതസഞ്ജീവനി.
ഇതില്‍ നാലാമത്തെ ഔഷധമായ മൃതസഞ്ജീവനി കൊണ്ട് വന്നാല്‍ എല്ലാവരെയും ജീവിപ്പിക്കാം.എന്നു പറഞ്ഞു, ഉടൻ മാരുതി കൈലാസത്തിലേക്ക് കുതിച്ചു. 
ലക്ഷ്യ സ്ഥാനത്ത് എത്തിയ വായുപുത്രന്‍, നാലു ഔഷധത്തില്‍ മൃതസഞ്ജീവനി ഏതെന്ന് മനസിലാകാത്തതിനാല്‍, ആ പര്‍വ്വതത്തോട് കൂടി ഉയര്‍ത്തി യുദ്ധഭൂമിയില്‍ എത്തുന്നു. ആ ഔഷധത്തിന്‍റെ ഗന്ധമേറ്റ് എല്ലാവരുടെയും ജീവന്‍ തിരിച്ച് ലഭിക്കുന്നു. മൃതസഞ്ജീവനി അവിടെയുള്ളടത്തോളം കാലം രാവണവധം അസാദ്ധ്യമായതിനാല്‍, ഹനുമാന്‍ പര്‍വ്വതത്തെ കൈലാസത്തില്‍ തിരികെ കൊണ്ട് വയ്ക്കുന്നു.
വാനരരുടെ എല്ലാം ജീവന്‍ തിരിച്ച് ലഭിച്ചു..
(എന്നാല്‍ മരണമടഞ്ഞ രാക്ഷസരുടെ ശരീരം, രാവണനിയോഗത്താല്‍ കടലില്‍ തള്ളിയതിനാല്‍ അവരുടെ ജീവന്‍ തിരിച്ച് ലഭിച്ചില്ല.) യുദ്ധാനന്തരം സീതാ ദേവിയെ മോചിപ്പിക്കുകയും രാവണനെ നിഗ്രഹിക്കുകയും ചെയ്യുന്നു. 

വിവിധ കാലഘട്ടങ്ങളായി നിരവധി പേര്‍ മൃതസഞ്‌ജീവനി അന്വേഷിച്ചു ഹിമാലയത്തിന്റെ പല ഭാഗങ്ങളില്‍ ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്‌. അത്ഭുത സസ്യമെന്ന വിശേഷണങ്ങളുള്ള മൃതസഞ്‌ജീവനി കണ്ടെത്തുന്നതില്‍ വലിയ സാധ്യതകള്‍ ഉണ്ടെന്നാണ്‌ ഉത്തരാഖണ്ഡ്‌ സര്‍ക്കാര്‍ പറയുന്നത്‌. ഡെറാഡൂണിന്‌ 400 കിലോ മീറ്റര്‍ അകലെ ചമോലി ജില്ലയിലാണ്‌ ദ്രോണ മലനിരകള്‍.ഇവിടെയാണ് മൃത സഞ്ജീവനി ഉള്ളതായി കരുതി ഗവേഷണം നടക്കുന്നത്.

രാമായണത്തില്‍ ലക്ഷ്‌മണന്റെ ജീവന്‍ രക്ഷിക്കാന്‍ ഹനുമാന്‍ തേടിപ്പോയ ദിവ്യ ഔഷധ സസ്യമായ മൃതസഞ്‌ജീവനിക്ക്‌ വേണ്ടി 2016 -മുതൽ ഉത്തരാഖണ്ഡ്‌ സര്‍ക്കാര്‍ തിരച്ചില്‍ നടത്തുന്നുണ്ട്. വിദഗ്ദ്ധരായ ഒരു കൂട്ടം ശാസ്‌ത്രജ്ഞരാണ്‌ ഇതിന് നേതൃത്വം നൽകുന്നത്. ഇതിന്റെ കൃത്യമായ റിസൾട്ട് അവർ ഇത് വരെ പുറത്തു വിട്ടിട്ടില്ല..

മറ്റൊരു സംഭവം (റിപ്പോർട്ട് ) 
എന്നാല്‍ 2008-ല്‍ യോഗഗുരു രാംദേവിന്റെ ശിഷ്യനായ ആചാര്യ ബാലകൃഷ്‌ണ തങ്ങളുടെ സംഘം മൃതസഞ്‌ജീവനി കണ്ടെത്തിയെന്ന അവകാശവാദവുമായി രംഗത്ത്‌ എത്തിയിരുന്നു. സസ്യത്തിന്റെ ഗുണങ്ങളെ പറ്റി പഠിക്കുകയും ജനിതക ഘടന തിരിച്ചറിയുകയും ചെയ്‌തെന്നും പേറ്റന്‍റിനായി അപേക്ഷിച്ചിട്ടുണ്ടെന്നുമാണ്‌ രാംദേവും സംഘവും അവകാശപ്പെടുന്നത്‌. പതഞ്ജലിയുടെ ഗവേഷകർ കണ്ടെത്തിയതിൽ കൂടുതൽ എന്തെങ്കിലും കണ്ടെത്തിയയാൽ അതിനെ സ്വാഗതം ചെയ്യുമെന്നും അവർ പറയുന്നു.




4 July 2022

രാമായണത്തിലെ ദിവ്യ ഔഷധികൾ

രാമായണത്തിലെ ദിവ്യ ഔഷധികൾ

ഏതു യുദ്ധത്തിലും വിജയം നേടാനും സർവ്വതോമുഖമായ ശക്തിയും സൗന്ദര്യവും സംഭരിക്കുവാനും വേണ്ടി ശ്രീപരമേശ്വരൻ ദേവന്മാർക്ക് നാല് ദിവ്യമായ ഔഷധബീജങ്ങൾ നൽകി. ഹിമഗിരിക്കും കൈലാസത്തിനും വടക്ക് കാളക്കൊമ്പുപോലെ ഉയർന്ന് നിൽക്കുന്ന രണ്ട് പർവ്വതശിഖരങ്ങളായ ഋഷഭാദ്രിയുടെ മദ്ധ്യത്തിൽ ഏവർക്കു അപ്രാപ്യമായ പുണ്യഭൂമിയിൽ അവർ അവ നട്ടു. പാൽ സമുദ്രത്തിലെ തീർത്ഥജലം കൊണ്ട് നനച്ചു വളർത്തി ആ നാലു ദിവ്യൗഷധികളാണ് സുവർണ്ണകരണി, വിശല്യകരണി, സന്ധാനകരണി, മൃതസഞ്ജീവനി ഏന്നിവ. 

സുവർണകരണി

ശരീരത്തിൽ എല്ലാ പാടുകളും കലകളും മറ്റി സുന്ദരവും തേജോമയവുമാക്കുന്നതാണ് സുവർണകരണി.

വിശല്യകരണി

മുള്ളുകളോ ശരങ്ങളോ മറ്റോ തറച്ചുകയറിയാൽ അവയെല്ലാം നീക്കി ഉള്ളിലും പുറത്തുമുള്ള എല്ലാ മുറിവുകളും ക്ഷതങ്ങളും മറ്റി ശരീരത്തെ കൂടുതൽ ഊർജ്ജസ്വലവും ശക്തവുമാക്കുന്ന ദിവ്യൗഷധമാണ് വിശല്യകരണി.

സന്ധാനകരണി

പൊട്ടിപോയ എല്ലുകളെ കൂടിചേർത്ത് പഴയപടി പൂർവ്വാധികം ശക്തമത്താക്കുന്ന ഔഷധമാണ് സന്ധാനകരണി.

മൃതസഞ്ജീവനി

ശരീരത്തിൽ വിടുപോയ ജീവനെ തിരിച്ച് പ്രവേശിപ്പിച്ച് ആ ശരീരത്തെ പഴയപടി ജീവസ്സുറ്റമാക്കുന്ന ദിവ്യൗഷധമാണ് മൃതസഞ്ജീവനി..  

രാവണപുത്രനാൽ കൊല്ലപ്പെട്ട എല്ലാ വാനരപടയെയും നേതാക്കന്മാരെയും പുനർജ്ജീവിപ്പിച്ചത് ഹനുമാൻ ഋഷഭാദ്രിയിൽ നിന്നും കൊണ്ടുവന്ന മൃതസഞ്ജീവനിയുടെ ദിവ്യശക്തിയിലാണ്

രാവണൻ പ്രയോഗിച്ച പ്രത്യസ്ത്രമില്ലാത്ത വേൽ മാറിൽ തറച്ച് ലക്ഷ്മണൻ ബോധം കെട്ടുവീണപ്പോൾ ഹനുമാൻ കൊണ്ടുവന്ന വിശല്യകരണി ന്യാസം ചെയ്താണ് അദ്ദേഹം പൂർവ്വസ്ഥിതിയിലായി ഊർജ്ജ്വസ്വലനായത്.