ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

31 October 2022

സകല ദേവി ദേവപ്രീതിക്ക് രാമായണത്തിലെ വിശിഷ്ടമായ ഒരു പ്രാർത്ഥന


സകല ദേവി ദേവപ്രീതിക്ക് രാമായണത്തിലെ വിശിഷ്ടമായ ഒരു പ്രാർത്ഥന

മക്കൾക്ക് ആപത്തു വരാതെ കാക്കാൻ രാമായണത്തിലുള്ള കൗസല്യാദേവിയുടെ പ്രാർഥന അതിവിശിഷ്ടമാണ്.

മാതൃപുത്രബന്ധത്തിന്റെ പവിത്രത ഏറ്റവും മനോഹരമായി രാമായണത്തിലൂടെ എഴുത്തച്ഛന്‍ വർണ്ണിക്കുന്നുണ്ട്. പുത്രസ്നേഹം നിറഞ്ഞ കൗസല്യാദേവി പുത്രരക്ഷയ്ക്കായി ദേവകളോട് നടത്തിയ പ്രാർത്ഥന ലക്ഷ്മണോപദേശത്തിൽ വിവരിക്കുന്നു.

‘സൃഷ്ടികർത്താവേ വിരിഞ്ച പത്മാസന
പുഷ്ടദയാബ്ധേ പുരുഷോത്തമ ഹരേ.

മൃത്യുഞ്ജയ! മഹാദേവ! ഗൗരീപതേ
വൃത്രാരിമുമ്പായ ദിക്പാലകന്മാരേ.

ദുർഗ്ഗേ ഭഗവതി ദുഃഖവിനാശിനീ
സർഗ്ഗസ്ഥിതിലയകാരിണീ ചണ്ഡികേ.

എൻമകനാശു നടക്കുന്ന നേരവും
കൽമഷം തീർന്നിരുന്നീടും നേരവും

തന്മതി കെട്ടുറങ്ങുന്ന നേരവും
സമ്മോദമാർന്നു രക്ഷിച്ചിടുവിൻ നിങ്ങൾ.

സകലദേവീദേവന്മാരുടെയും അനുഗ്രഹം മക്കൾക്കു ലഭിക്കുവാൻ രാമായണത്തിലെ ഈ വരികൾ നിത്യവും ജപിക്കാവുന്നതാണ്.