ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

28 January 2019

മഹാദേവന്‍ ത്രിപുരാന്തകന്‍

മഹാദേവന്‍ ത്രിപുരാന്തകന്‍

ദേവന്മാര്‍ കരുതുന്നതുപോലെ താന്‍ ത്രിപുരന്മാരെ വധിയ്‌ക്കുന്നതില്‍ അതിശക്തനൊന്നുമല്ല എന്നുപറഞ്ഞ്‌ മൗനമവലംബിച്ച മഹാദേവന്റെ ആ മൗനം ദേവന്മാരുടെ ദുഃഖകയങ്ങളായി മാറി. എന്നാല്‍ വിഷ്‌ണു ദേവന്മാരെ ആശ്വസിപ്പിച്ചു. മഹാദേവന്റെ ഈ മൗനത്തില്‍ നിങ്ങള്‍ കുണ്‌ഠിതപ്പെടേണ്ട. മഹാന്മാരെ നമ്മുടെ അപേക്ഷ സാധിയ്‌ക്കത്തക്കതരത്തില്‍ കൊണ്ടുവരുക അത്ര എളുപ്പമല്ല. അതിന്റെ പിന്നില്‍ കഷ്ടപ്പാടിന്റെ ഒരു ചരിത്രമുണ്ടാകും. അതുകൊണ്ട്‌ നാം അനവരതം മഹാദേവനോട്‌ അഭ്യര്‍ത്ഥിയ്‌ക്കേണ്ടിയിരിയ്‌ക്കുന്നു.

ഓം നമ:ശിവായ
ശുഭം കുരു ശിവായ നമ: ഓം,
ഓം നമ:ശിവായ ശുഭം
ശുഭം കുരു കുരു ശിവായ നമ: ഓം.

ഈ മന്ത്രം ദേവന്മാരായ നിങ്ങള്‍ കോടി കോടി തവണ ഉരുവിടുക. തീര്‍ച്ചയായും നിങ്ങള്‍ ആഗ്രഹിയ്‌ക്കുന്ന കാര്യം നടക്കും. ദേവന്മാര്‍ അപ്രകാരം ചെയ്‌തു. കോടി കോടി തവണ ശിവമന്ത്രം ഉച്ചരിയ്‌ക്കപ്പെട്ടു. പ്രസന്നനായ മഹാദേവന്‍ അവിടെ പ്രത്യക്ഷപ്പെടുക തന്നെ ചെയ്‌തു. ശിവനില്‍ നിന്നുള്ള വരമായി ത്രിപുരാസുര സംഹാരം ദേവന്മാര്‍ ആവശ്യപ്പെട്ടു. ഉടന്‍ മഹാദേവന്‍ ഇപ്രകാരം പറഞ്ഞു-ത്രിപുരന്മാര്‍ മരിച്ചുകഴിഞ്ഞു എന്നു തന്നെ മനസ്സിലാക്കി കൊള്ളുവിന്‍. ദിവ്യരഥവും സാരഥിമാരും ധനുസ്സും ബാണവുമെല്ലാം തയ്യാറാക്കിക്കൊള്ളുവിന്‍ യുദ്ധ സന്നാഹങ്ങളെല്ലാം ഞൊടിയിടയില്‍ ഒരുക്കപ്പെട്ടു.

സര്‍വ്വലോകമയമായ ദിവ്യമായ രഥമായിരുന്നു സജ്ജമാക്കപ്പെട്ടത്‌. അനേകവിധമായ ആശ്ചര്യങ്ങള്‍ ആ രഥത്തോടൊപ്പം ഉണ്ടായിരുന്നു. വേദരൂപങ്ങളായ അശ്വങ്ങളായിരുന്നു ആ രഥത്തില്‍ പൂട്ടിയിരുന്നത്‌. സാരഥിയായി ബ്രഹ്മാവ്‌ തന്നെ ഇരുന്നു. വായുവേഗത്തില്‍ ആ രഥം ആകാശത്തിലുള്ള മൂന്നു പുരങ്ങളെയും ലക്ഷ്യമാക്കി പുറപ്പെട്ടു. തുടര്‍ന്ന്‌ രുദ്രദേവന്‍ ദേവന്മാരെ നോക്കി പറഞ്ഞു – ഹേ സുരശ്രേഷ്‌ഠന്മാരെ നിങ്ങളും മറ്റുള്ള ജീവികളും ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ പശുത്വം കല്‍പ്പിച്ചുകൊണ്ട്‌ ആ പശുക്കളിലെ ആധിപത്യം എനിയ്‌ക്കുതരുക. എങ്കില്‍ മാത്രമേ എനിയ്‌ക്ക്‌ അസുരന്മാരെ സംഹരിയ്‌ക്കാന്‍ പറ്റുകയുള്ളൂ. അല്ലെങ്കില്‍ അവരുടെ വധം അസംഭാവ്യമാണ്‌. പശുത്വഭാവത്തെ ഉള്‍ക്കൊള്ളാന്‍ പറഞ്ഞപ്പോള്‍ ദേവന്മാര്‍ ഖിന്നന്മാരായി. ഇതു മനസ്സിലാക്കിയ മഹാദേവന്‍ ദേവന്മാരോടു പറഞ്ഞു – പശുഭാവം നിങ്ങളെ ഒരിയ്‌ക്കലും അധ:പതിപ്പിയ്‌ക്കുകയില്ല. പശുഭാവത്തില്‍ നിന്നും മുക്തി നേടാനുള്ള മാര്‍ഗ്ഗം ഞാന്‍ പറഞ്ഞുതരാം.

നൈഷ്‌ഠിക ബ്രഹ്‌മചാരിയായിരുന്നു കൊണ്ട്‌ പന്ത്രണ്ടു വര്‍ഷമോ ആറുവര്‍ഷമോ മൂന്നുവര്‍ഷമോ എന്നെ സേവിച്ചാല്‍, അല്ലെങ്കില്‍ ആരെയെങ്കിലും കൊണ്ടു സേവിപ്പിച്ചാല്‍ അവന്‍ പശുത്വത്തില്‍ നിന്നും മുക്തനാകും. അങ്ങനെയാകാം എന്നു പറഞ്ഞ ദേവന്മാര്‍ ഭഗവാന്‍ ശിവന്റെ പശുക്കളായി മാറി. പശുത്വരൂപമായ പാശത്തില്‍ നിന്നും മോചനം കൊടുക്കുന്ന രുദ്രന്‍ പശുപതിയുമായി. ത്രിപുരന്മാരെ എതിരിടാന്‍ സജ്ജമായി മഹാദേവന്‍ നിന്നു. ഇന്ദ്രാദികളും മഹാദേവനെ അനുഗമിച്ചു. സുരദ്രോഹികളുടെ മൂന്നു പട്ടണങ്ങളെയും നശിപ്പിയ്‌ക്കുവാന്‍ മഹാദേവന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. രഥത്തിന്റെ ശീര്‍ഷസ്ഥാനത്തിരുന്ന മഹാദേവന്‍ വില്ലിലൂടെ ശരം കുലച്ചുവിട്ടു. എന്നാല്‍ അതു ഫലിച്ചില്ല. മഹാദേവന്റെ വിരലിന്റെ തുമ്പത്ത്‌ ഇരുന്നുകൊണ്ട്‌ ഗണേശന്‍ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു. അതുകൊണ്ട്‌ ലക്ഷ്യങ്ങളില്‍ അമ്പു തറച്ചില്ല. ആ അവസരം ഒരു അശരീരിവാണിയുണ്ടായി. ഗണേശ പൂജയില്ലാതെ ത്രിപുരന്മാരെ ഹനിയ്‌ക്കുക സാധ്യമല്ല. മഹാദേവന്‍ ഭദ്രകാളിയെ വരുത്തി ഗജാനനന്റെ പൂജ ചെയ്‌തു. ഗജാനനപൂജ കഴിഞ്ഞപ്പോള്‍ ആകാശത്ത്‌ ത്രിപുരന്മാരുടെ പട്ടണം തെളിഞ്ഞു കണ്ടു. തുടര്‍ന്ന്‌ മഹാദേവന്‍ പാശുപതാസ്‌ത്രം എയ്‌തുവിട്ടു. ആ പാശുപതാസ്‌ത്രം ത്രിപുരവാസികളായ ദൈത്യന്മാരെ ദഹിപ്പിച്ചു. ആ മൂന്നു പട്ടണങ്ങളെയും ഭസ്‌മമാക്കി. പാശുപതാസ്‌ത്രത്തിന്റെ അഗ്നിയില്‍ സോദരന്മാരോടൊപ്പം എരിയുന്ന താരകാക്ഷന്‍ ഭഗവാന്‍ ശങ്കരനെ സ്‌മരിച്ചു. എന്നിട്ട്‌ വിലപിച്ചുകൊണ്ട്‌ പറഞ്ഞു-അങ്ങയില്‍ നിന്നും ഈ മരണം ഞങ്ങള്‍ ആഗ്രഹിച്ചതാണ്‌. മഹാദേവന്റെ ആജ്ഞയനുസരിച്ച്‌ അഗ്നി താരകപുത്രന്മാരോടൊപ്പം സകല ദൈത്യന്മാരെയും കല്‍പ്പാന്തത്തിലെ ഭൂമിയെ എന്ന പോലെ ഭസ്‌മമാക്കി. മയന്‍ മാത്രം ഇവിടെ അഗ്നിയ്‌ക്കിരയായില്ല. നിന്ദിത കര്‍മ്മത്തിലേര്‍പ്പെട്ടിരുന്ന മയന്‍ രക്ഷപ്പെടുക തന്നെ ചെയ്‌തു. നിന്ദനീയങ്ങളായ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടാതിരിയ്‌ക്കുവാന്‍ ശ്രദ്ധിയ്‌ക്കേണ്ടതു തന്നെ. ശിവാരാധനയില്‍ മുഴുകിയിരുന്നവര്‍ അടുത്ത ജന്മത്തില്‍ ശിവഗണങ്ങളായി ജനിച്ചു.

ത്രിപുരാസുരന്മാരെ ഭസ്‌മമാക്കിയ ശിവകോപം പ്രളയകാലാഗ്നി പോലെ കോടി സൂര്യ പ്രഭയ്‌ക്കു തുല്യമായിരുന്നു. സമസ്‌ത ദേവന്മാരും രക്ഷയ്‌ക്കായി പാര്‍വ്വതീ ദേവിയുടെ നേരെ നോക്കിനിന്നു. ബ്രഹ്മാവു പോലും മഹാദേവന്റെ ആ രൗദ്രഭാവത്തില്‍ ഭയഗ്രസ്‌തനായിപ്പോയി. ബ്രഹ്‌മാവും വിഷ്‌ണുവും ദേവന്മാരുമെല്ലാം ത്രിപുര ഹന്താവായ ആ രുദ്രനെ സ്‌തുതിച്ചു കൊണ്ടേയിരുന്നു. പ്രസന്നനായ ഭഗവാന്‍ അവരുടെ അഭീഷ്ടം മാനിച്ച്‌ രൗദ്രഭാവത്തെ മാനിച്ച്‌ രൗദ്രഭാവത്തെ അന്തര്‍മുഖമാക്കി.

ശിവകൃപകൊണ്ട്‌ പാശുപതാഗ്നിയില്‍ ദഹിയ്‌ക്കാതിരുന്ന മയന്‍ ശിവചരണങ്ങളില്‍ അഭയം പ്രാപിച്ചു. ഇഷ്ടവരം ആവശ്യപ്പെട്ടു കൊള്ളുവാന്‍ പറഞ്ഞ മഹാദേവനോട്‌ മയന്‍ അറിയിച്ചു-ശിവഭക്തി തന്നെ വരമായി മയന്‍ സ്വീകരിച്ചു. സന്തുഷ്ടനായ ശിവഭഗവാന സ്വര്‍ഗ്ഗത്തെക്കാള്‍ രമണീയമായ വിദുര ലോകത്തേയ്‌ക്ക്‌ മയനെ അയച്ചു. ജന്മം കൊണ്ട്‌ അസുരനാണെങ്കിലും ഒരിയ്‌ക്കലും നിന്നില്‍ ആസുരഭാവം പ്രകടമാവുകയില്ല എന്ന്‌ ആശിര്‍വദിയ്‌ക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ മഹാദേവന്‍ അന്തര്‍ധാനം ചെയ്‌തു. ഭഗവാന്‍ അപ്രത്യക്ഷനായതിനോടൊപ്പം അദ്ദേഹത്തിന്റെ ധനുസ്സും ബാണവും രഥവുമെല്ലാം അപ്രത്യക്ഷമായി.

തമോഗുണമായ ആസുരഭാവത്തിന്മേലുള്ള സത്വഗുണത്തിന്റെ വിജയമാണ്‌ നാം ഇവിടെ കണ്ടത്‌. ഒരുവന്‍ ജനിച്ചത്‌ അസുര കുലത്തിലാണെന്നതുകൊണ്ട്‌ അയാളില്‍ ആസുരഭാവം (തമോഗുണം) വന്നുകൊള്ളണമെന്നില്ല. ഗുണങ്ങളെല്ലാം ഏറെക്കുറെ വ്യക്തിഗതങ്ങളാണ്‌. സമൂഹാധിഷ്‌ഠിതമല്ല. അതുകൊണ്ട്‌ ചിലപ്പോള്‍ സുരന്മാരില്‍ അസുരന്മാരെയും അസുരന്മാരില്‍ സുരന്മാരെയും കാണാം. അസുരനായ മയനെ പാശുപതം ഹനിയ്‌ക്കാത്തത്‌ അയാളില്‍ സാത്വികഗുണത്തിന്റെ കവചം ഉണ്ടായിരുന്നതു കൊണ്ടാണ്‌. ഇദ്ദേഹത്തില്‍ ഒരുവന്‌ അസുരനിലെ സുരഭാവം കാണാം.

മന്ത്രദീക്ഷ

മന്ത്രദീക്ഷ

"ഇദം തേ നാതപസ്കായ നാഭക്തായ കദാചന"

"തപസ്സും ഭക്തിയുമില്ലാത്തവനോട് ഇതുപദേശിക്കരുത്. "

എന്ന് ഭഗവദ്ഗീതയിൽ പറയുന്നു എന്തുകൊണ്ടാണ് ഇത്തരക്കാരെ മാറ്റിനിർത്തിയത്? അവരുടെ മനസ്സ് തയ്യാറായിക്കഴിഞ്ഞിട്ടില്ല.

മണ്ണ് പാകപ്പെടുത്താതെ വിത്തു പാകിയതുകൊണ്ടു പ്രയോജനമില്ല. വിത്തിടുന്നതിനുമുമ്പ് മണ്ണ് നല്ലപോലെ കിളച്ചു പാകപ്പെടുത്തണം. വളം ചേർക്കണം; എന്നിട്ടു വിത്തിട്ടാൽ അവ തഴച്ചുവളരും. നേരെമറിച്ച് മണ്ണിളക്കാതെയും വളം ചേർക്കാതെയും വിത്തിട്ടാൽ നല്ല വിളവു ലഭിക്കുമോ? ഒരിക്കലുമില്ല. അതുപോലെ മന്ത്രദീക്ഷയുടെ മുന്നോടിയായി ശ്രദ്ധയോടെയുള്ള തയ്യാറെടുപ്പ് ആവശ്യമാണ്. ഈ തയ്യാറെടുപ്പ് വിജത്തിലേയ്ക്ക് എത്താൻ സഹായിക്കും. ഇക്കാര്യം എപ്പോഴും ഓർമ്മിക്കണം.

ഈശ്വരനാമം ഉച്ചരിക്കുന്നതിനുമുമ്പ്, മനസ്സാകുന്ന മണ്ണ് എല്ലാവിധത്തിലും പാകപ്പെടുത്തിയെടുക്കണം. മനസ്സു ശുദ്ധമല്ലെങ്കിൽ മന്ത്രത്തിനുദ്ദേശിച്ച ഫലം ഉണ്ടാവുകയില്ല. നല്ല പെരുമാറ്റം, ഈശ്വരലാഭത്തിനുവേണ്ടിയുള്ള അടങ്ങാത്ത അഭിലാഷം എന്നിവകൊണ്ട് മനസ്സിനെ പാകപ്പെടുത്തണം.

ഈശ്വരനാമം ഉച്ചരിക്കുന്നതിനുള്ള ആത്മാർത്ഥമായ ആഗ്രഹം മനസ്സിലുണ്ടെങ്കിൽ മന്ത്രദീക്ഷയുടെ ഫലം അത്യന്തം പ്രയോജനകരമായിരിക്കും.' ശ്രീരാമകൃഷ്ണദേവൻ ഒരുദാഹരണം പറയാറുണ്ട്. "മുത്തുച്ചിപ്പി വായും പിളർന്ന് മുകളിലേക്ക് നോക്കിയിരിക്കുന്നു. സ്വാതിനക്ഷത്രത്തിൽ ഒരു തുള്ളി മഴവെള്ളം വായിലേക്കു വീണാൽ ചിപ്പി വായടക്കുന്നു. സമുദ്രത്തിന്റെ അഗാധതയിലേക്കു പോകുന്നു. ക്രമേണ ഒരു മുത്തായി പരിണമിക്കുന്നു. സ്വാതിനക്ഷത്രത്തിൽ പെയ്യുന്ന മഴയുടെ ഒരു തുള്ളി വെള്ളം പോലെയാണ് മന്ത്രദീക്ഷ. മന്ത്രദീക്ഷയ്ക്കുമുമ്പ് സത്യത്തെ സ്വീകരിക്കാൻ ഹൃദയം തുറന്നു മുത്തുച്ചിപ്പിയെപ്പോലെ കാത്തിരിക്കണം. എന്നാലേ മന്ത്രം ജീവിതത്തിൽ പ്രയോജനപ്പെടൂ.. "

മന്ത്രദീക്ഷാസമയത്തും ഇതുതന്നെ പറയും. ശ്രദ്ധയും ഭക്തിയും ഇല്ലെങ്കിൽ ഒന്നും സഫലമാവുകയില്ല. അതുകൊണ്ട് ശ്രദ്ധയുണ്ടായിരിക്കണം. ശ്രദ്ധയോടുകൂടി മാത്രം മന്ത്രം സ്വീകരിക്കണം. എന്നാൽ മാത്രമേ ഒരു വിത്തിനെപ്പോലെ അതു മുളയ്ക്കുകയും പൂക്കളും പഴങ്ങളും നിറഞ്ഞ ഒരു വലിയ മരമായിത്തീരുകയും ചെയ്യുകയുള്ളു. അതുകൊണ്ട് മന്ത്രദീക്ഷയ്ക്കുമുമ്പുള്ള തയ്യാറെടുപ്പ് ഒഴിച്ചുകൂടാനാവാത്തതാണെന്ന് അറിയുക. ചുരുക്കത്തിൽ ആദ്ധ്യാത്മിക ജീവിതത്തിൽ തയ്യാറെടുപ്പ് കൂടാതെ ഒന്നും നേടാൻ സാദ്ധ്യമല്ല. നിഷ്‍കളങ്കനും പരിശുദ്ധനും നിസ്വാർത്ഥഭക്തിയുള്ളവനും വിനീതനും സേവനോത്സുകനുമായ ആദ്ധ്യാത്മിക വിദ്യാർത്ഥി ആചാര്യനെ സമീപിക്കണം എന്നാണ് ശാസ്ത്രങ്ങൾ നിർദ്ദേശിക്കുന്നത്. തയ്യാറെടുപ്പിന് ശാസ്ത്രങ്ങൾ എന്തുകൊണ്ടാണ് ഇത്രയ്ക്കു പ്രാധാന്യം കല്പിക്കുന്നത്? കാരണമിതാണ്; ഈശ്വരനാമം നമുക്കായി ഉപദേശിച്ചുതരുന്ന പാവനനിമിഷം അമൂല്യമാണ്. പാവനമായ ആ നാമം ശ്രദ്ധയോടും ഭക്തിയോടുംകൂടി സ്വീകരിച്ച് ഹൃദയത്തിൽ സൂക്ഷിച്ച് മനസ്സിനെ ഏകാഗ്രമാക്കി നാം നമ്മിലേക്കുതന്നെ മുത്തുച്ചിപ്പിയെപ്പോലെ ആഴ്ന്നിറങ്ങി അതിനോട് ലയിച്ചുചേരുമ്പോൾ അമൂല്യമായ മുത്തു നമ്മിൽ പാകപ്പെട്ടുവരുന്നതാണ്. ഇതു പ്രത്യേകിച്ചു മനസ്സിലാക്കേണ്ട കാര്യമാണ്. ശ്രീരാമകൃഷ്ണപരമഹംസരുടെ ഉപദേശങ്ങളിൽനിന്നു നമുക്കിതു ലഭ്യവുമാണ്.

ക്ഷേത്രം തയ്യാറായിക്കഴിഞ്ഞാൽ ഈശ്വര നാമത്താൽ ആ വ്യക്തി ആകർഷിക്കപ്പെടുന്നു. മന്ത്ര ദീക്ഷ സ്വീകരിച്ചവരും സ്വീകരിക്കാൻ ഉദ്ദേശിക്കുന്നവരും ഇക്കാര്യം ഓർക്കണം. അതുകൊണ്ടാണ് ശാസ്ത്രങ്ങളിൽ പറഞ്ഞിരിക്കുന്നത്, വ്യക്തി വിനയശീലനും സേവനതല്പരനും പരിശുദ്ധനും നിഷ്കളങ്കനും ആയിരിക്കണം എന്ന്.

മന്ത്ര ദീക്ഷയ്ക്കുമുമ്പ് നമ്മുടെ ഹൃദയം ശുദ്ധിതീകരിക്കണം. ബിംബപ്രതിഷ്ഠയ്ക്കുമുമ്പ് ക്ഷേത്രവും പരിസരവും വൃത്തിയാക്കണം. എന്നിട്ടുമാത്രമേ പ്രതിഷ്ഠാചടങ്ങുകളെപ്പറ്റി ചിന്തിക്കാനാവു. ജീവിതത്തിൽ ഈശ്വരപ്രതിഷ്ഠ നടത്തുകയാണ് മന്ത്രദീക്ഷകൊണ്ടു ചെയ്യുന്നത്. എല്ലാ തയ്യാറെടുപ്പും ഇതിനുവേണ്ടിമാത്രമാണ്. ഈ ഉപാധികളോടുകൂടിയല്ലാതെ അഥവാ ഇവയെ ഒന്നടങ്കം അവഗണിച്ചുകൊണ്ട് നമ്മുടെ ഹൃദയത്തിൽ ഈശ്വരപ്രതിഷ്ഠ നടത്താനാവില്ല. ഇത് എപ്പോഴും ഓർക്കണം.

വിഗ്രഹാരാധന

വിഗ്രഹാരാധന

സർവ്വശക്തവും സർവ്വസ്വതന്ത്രവുമായ ഉണ്മയ്ക്ക് രൂപമില്ലാത്ത സ്ഥിതിയിൽ മാത്രമല്ല.  സർവ്വസ്വതന്ത്രവും ശക്തവുമാണെന്ന കാരണത്താൽ തന്നെ ഉണ്മയ്ക്ക് ഒരേസമയം അരൂപിയും അന്തരൂപിയും ആകാൻ കഴിയുന്നു. പരമമായ സത്യം അരൂപിയും അന്തരൂപിയുമാണ്.  രൂപഭാവമുള്ളവക്കെല്ലാം രൂപമില്ലായ്മ എന്ന അതീതഭാവമുണ്ട്.  രൂപമില്ലായ്മയും രൂപവും , ഉണ്മയുടെ രണ്ടു ഭാവങ്ങലാകയാൽ മനുഷ്യന്റെയും പ്രകൃതിയുടെയും പ്രഭവകേന്ദ്രമായ ആത്മസത്തുമായി മനുഷ്യമനസ്സിനെ ബന്ധത്തിൽ വരാനുള്ള പ്രായോഗിക പരിശീലനമാണ് രൂപഭാവത്തിലുള്ള ഈശ്വരാരാധന.  രൂപങ്ങളുമായി ബന്ധപ്പെട്ടുകഴിയുന്ന മനുഷ്യമനസ്സിന് വിഗ്രഹാരാധന ആത്മവികാസത്തിനുള്ള തികച്ചും ശാസ്ത്രീയവും യുക്തിപരവുമായ ഒരു സമീപനമാണ് . വിഗ്രഹത്തിന്റെ വസ്തുവും മഹത്തായ ഒരു ഊർജ്ജരംഗം തന്നെ. വസ്തുവും മനുഷ്യനും എല്ലാം ആനന്ദമായ ഒരേയൊരു -ഊർജ്ജസാഗരം - ബ്രഹ്മം- തന്നെ.   സത്യത്തിലേക്കുള്ള മാർഗ്ഗം തികച്ചും വിശാലമായിരിക്കണം. ആത്മാർത്ഥമായും തുറന്നമനസ്സോടുകൂടിയ ഏതുസമീപനവും മനുഷ്യമനസ്സിനെ ഈശ്വരനോട് അടുപ്പിക്കുന്നു. രൂപമില്ലാതെയുള്ള ഈശ്വരാധന ദുഷ്കരമാണ്.  ഫലമാണ് പ്രധാനം. രൂപഭവനയോടുകൂടിയ ആരാധന ആദ്ധ്യത്മിക വികാസത്തെസഹായിക്കുകയും ക്രമേണ രൂപത്തിന് അതീതമായ അത്മാനുഭൂതിയിലേക്ക് നയിക്കുകയും ചെയ്യുന്നു.   ഇതിനായി ദേവരൂപങ്ങളെ ഉപാധിയാക്കിക്കൊണ്ടുള്ള ആരാധന എന്ന മഹത്തായ സങ്കേതിക മാർഗ്ഗം ഗുണകരം തന്നെ.. മനുഷ്യനും പരമോന്നതസത്യവുമായുള്ള ബന്ധത്തെകുറിച്ചുള്ളജ്ഞാനം പ്രതിരൂപാത്മകമായി ഉൾക്കൊള്ളുന്ന ദേവരൂപങ്ങളുടെ ആരാധന ആദ്ധ്യാത്മിക യത്നത്തിന് സൗന്ദര്യാത്മകമായ ചൈതന്യവും ഈശ്വരനോട് വൈകാരികമായ അടുപ്പവും നൽകി ചൈതന്യവും ശക്തിയും ജീവിതത്തിൽ ആവിഷ്ക്കരിക്കുവാൻ സഹായകമായിതീർന്നു..... 

അനന്തമായ ശക്തിയുടെയും സാദ്ധ്യതകളുടെയും കേദാരമാണ് സർവ്വാതീതമായ ഉണ്മയായബ്രഹ്മം . മനുഷ്യജീവിതത്തെ ശ്രേയസ്ക്കരമാക്കുവാനും അതിനെ ഉദാത്തമായ ദൈവീകമാനങ്ങളുമായി ബന്ധപ്പേടുത്തുവാനും സഹായിക്കുന്ന ദിവ്യചൈതന്യമാണ് ക്ഷേത്രസാന്നിദ്ധ്യം. ഇതിനായി സജീവമാക്കപ്പെട്ട ബ്രഹ്മചൈതന്യഭാവമാണ് ക്ഷേത്രത്തിൽ വിളങ്ങുന്ന ഈശ്വരചൈതന്യം, ആരാധിക്കപ്പെടുന്ന ദേവനോടുള്ള തന്മയീഭാവമനുസ്സരിച്ച് ആ ദേവഭാവം ആരാധകനിലും സജീവമായി തീർന്ന് മാർഗ്ഗദർശനം നൽകി ജീവിതയാത്ര വികാസപരവും അനുഗ്രഹീതമാക്കുന്നു.

പിതാവ്

പിതാവ്

ജീവിതകാലം മുഴുവൻ സംരക്ഷകൻ എന്ന തലക്കെട്ട് തോളിലേന്തി നടക്കുന്നവൻ, ദേഷ്യക്കാരൻ വടിയെടുക്കുന്നവൻ, കണിശക്കാരൻ,  വാശിക്കരൻ , മുരടൻ , സ്നേഹമില്ലാത്തവൻ, എന്നിങ്ങനെ ഒരുപാട് പര്യായങ്ങൾ സ്വന്തം പേരിനോപ്പം  എഴുതിചേർക്കപ്പെട്ടവനാണ് പിതാവ്.  ആരുടെയോ നിർബന്ധം പോലെ ഏൽപ്പിച്ചുകൊടുത്ത  കുറെ വാക്കുകൾ. മാതാവും മക്കളും തമ്മിലുള്ള പൊക്കിൾകൊടി ബന്ധം  പിതാവിൻ്റെ ഹൃദയദൂരം അളക്കാൻ കഴിയാതെ പോകുന്നുണ്ടോ?  അമ്മമാരുടെ മഹത്വങ്ങൾ എത്ര നാവുയർത്തി പറഞ്ഞാലും പൂർണ്ണമാവുകയില്ല.  ഒന്നിനോട് ഒന്ന് ഉപമിക്കാൻ കഴിയാത്തവിധം സ്നേഹസ്വരൂപം തന്നെയാണ് അമ്മ.. എന്നാൽ പിതാവ്..    പിതാവിനെ കുറിച്ച് നമ്മുടെ മനസ്സിൽ എത്രമാത്രം ചിന്തയുണ്ട്,  അവരെ കുറിച്ച് എത്രമാത്രം നാം പറയുന്നു , വേവലാതി  പെടുന്നു. ആരാണ് പിതാവ് സ്നേഹം വഴങ്ങാത്ത,  പണിയെടുത്ത് പണം കണ്ടെത്തുന്ന വെറും യന്ത്രമാത്രമാണോ? ചിരിക്കാത്ത, തമാശപറയാത്ത,  എന്തിനും ഏതിനും കരക്കശനിലപാടുള്ള അച്ഛൻ,  ഇതൊക്കയല്ലെ പിതാവിനെ കുറിച്ചുള്ള നമ്മുടെ വിലയിരുത്തൽ . അച്ഛൻ നന്നഞ്ഞ മഴയാണ് എൻ്റെ ഇന്നത്തെ കുളിര്, അച്ഛൻ കൊണ്ട വെയിലാണ് നമ്മുടെ ഇന്നത്തെ തണൽ, അച്ഛൻ്റെ വിയർപ്പാണ്  നമ്മുടെ ശരീരത്തിലെ ആരോഗ്യം, അവരുടെ ദേഷ്യവും വാശിയുമാണ് ഈ  നമ്മുടെ നല്ല ജീവിതം. അവരിൽ മക്കൾ ആരോപിക്കുന്ന മുരുടൻ  സ്വഭാവമാണ് പല തിന്മയുടെ വഴിയിൽ നിന്നും   നമ്മെ തിരിച്ച് വിട്ടത്,   അച്ഛൻ ഉറക്കമിഴിച്ച് ഇരുന്നതുകൊണ്ടാ നമുക്ക് പഠിച്ച് വളരാൻ കഴിഞ്ഞത്,  അതുകൊണ്ടാണ് നമ്മുക്ക്  ഉയർന്ന വിദ്യാഭ്യാസം നേടാൻ കഴിഞ്ഞത്, അതുകൊണ്ടാണ് ഉയർന്ന ശബളം വാങ്ങുന്നത്,  അതുകൊണ്ടാ നമ്മുക്ക് വലിയ വീട്ട് വെക്കാനായത് അതുകൊണ്ടാണ് നമുക്ക് പലതും നേടനായത്,  ആരാണിതൊക്കെ ഓർക്കുന്നത് , ആരാണിതൊക്കെ തിരിച്ചറിയുന്നത്,  സ്നേഹം പലപ്പോഴും ഉള്ളിൽ ഒളിപ്പിച്ചു വെച്ചുകൊണ്ട് നിശബ്ദനായി കരുതലോടെ കാവലോടെ നമ്മെ നോക്കിനിൽക്കുന്ന പിതാവിനെ നാം ശ്രദ്ധിച്ചിട്ടുണ്ടോ?. ചെറിയ ഒരു പനിവന്നാൽ ഉൽക്കണ്ടയോടെ നോക്കുന്ന അച്ഛൻ,  പെൻസിൽ വെട്ടുമ്പോൾ  കയ്യിൽ നിന്ന് ഇത്തിരി ചോര പൊടിഞ്ഞാൽ വിറക്കുന്ന കൈകളോടെ വെച്ചുകെട്ടിതരുന്ന അച്ഛനെ കണ്ടിട്ടില്ലേ, ദൂരയുള്ള കോളേജിൽ നിന്നും എത്തുന്ന നമ്മെ കാത്തു നിന്ന അച്ഛനെ മറന്നോ, മഞ്ഞുകൊള്ളണ്ടാ എന്ന പറഞ്ഞ് ആ തോർത്ത് നമ്മുടെ തലയിലിട്ടുതന്ന , മിന്നമിനുങ്ങിൻ്റെ  വെളിച്ചവും തെളിച്ച് നമ്മെ കൂട്ടി നടന്ന ആ സ്നേഹത്തിനുമുന്നിൽ പകരം വെക്കാൻ മറ്റെന്താണ് ഉള്ളത് , നമ്മുടെ വളർച്ചയുടെ ഇന്നിൻ്റെ വഴികളിലെ  എന്നതേയും ഏറ്റവും വലിയ ശരിയാണ് നമ്മുടെ പിതാവ്, വേദനകളിൽ ഒന്ന് കരയാൻ പോലും കഴിയാതെ  ഹൃദയം നുറുങ്ങുന്ന നീറുന്ന  ആ പിതാവ്, അറിഞ്ഞും അറിയാതെയും ഇന്ന് പലവീടുകളിലും നിശബ്ദ തേങ്ങലുകള്ളാണ്,  ആരോഗ്യമുള്ള കാലം മുഴുവൻ കഷ്ട്പ്പെട്ട് മക്കളെ നല്ലനിലയിൽ എത്തിച്ചിട്ട് വൃദ്ധനായി വിശ്രമിക്കൻ കൊതിക്കുന്ന പിതാവിനു മുന്നിൽ മക്കളേ  നിങ്ങൾ ഒന്ന് ഒച്ചത്തിൽ സംസാരിക്കപോലും ചെയ്യരുത്.  അവർ വൃദ്ധരാണ്, അവർക്ക് ഒരുപാട് കുറവുകൾ ഉണ്ടാവാം, അണഞ്ഞുപോകരുത് ആ കണ്ണുകളിലെ തിളക്കം, മാഞ്ഞു പോകരുത് അവരുടെ പുഞ്ചിരി,  വാർദ്ധക്യത്തിൽ തൻ്റെ മക്കൾ തനിക്ക് സംരക്ഷണം നൽക്കും  എന്നുള്ള ഒരു പിതാവിൻ്റെയും മനസ്സിലെ പ്രതീക്ഷ ഒരു മക്കളും തല്ലി കെടുത്തരുത്...

രാമായണ മാസം

രാമായണ മാസം

നമ്മുടെ എല്ലാവരുടെയും മനസ്സിലെ അജ്ഞാനമാകുന്ന ഇരുട്ട് മാഞ്ഞ് ജ്ഞാനമകുന്ന പ്രകാശം തെളിയട്ടെ കർക്കിടകം ഒന്ന്, ധർമത്തിന്റെ മൂർത്തിമത്ഭവമായ ശ്രീരാമചന്ദ്രന്റെ കഥ പാടിപ്പുകഴ്ത്തുന്ന രാമായണമാസത്തിന് തുടക്കം. ഭക്തി ലഹരിയായി പെയ്തിറങ്ങുന്ന രാമായണനാളുകൾ. ആ ഒരു മാസക്കാലം നാടും നാലമ്പലങ്ങളും കുടുംബവും കുടുംബക്ഷേത്രങ്ങളും ഗ്രാമവും ഗ്രാമവീഥികളും രാമനാമത്താൽ മുഖരിതമാകും. രാമനാമശീലുകളാൽ ഇവിടുത്തെ പ്രാതസായം സന്ധ്യകൾ കോരിത്തരിക്കും. രാമനും രാമായണവും ഭാരതീയർക്ക് ആദർശവും ആശ്രയവുമാണ്. ത്രേതായുഗാവതാരവരിഷ്ഠനായ ശ്രീരാമന്റെ ധീരോദാത്തമായ ധാർമീകവാഞ്ചയിലൂടെ രാമായണം ധർമശാസ്ത്രമായി മാറുകയായിരുന്നു. ആദികാവ്യത്തിലെ രാമനെ ധർമപുരുഷനാക്കി ജനതയെ ധാർമികതയിലേക്കുയർത്തുക എന്ന ലക്ഷ്യം ഭക്തിയുടെ പരിവേഷത്തിലായാലും തുഞ്ചന്റെ കിളിക്കൊഞ്ചലിലൂടെയും സാധ്യമായി. സ്വധർമ നിർവഹണത്തിന് വ്യക്തിജീവിതം വിലങ്ങുതടിയായപ്പോൾ സ്വസുഖം വെടിഞ്ഞ് സ്വധർമത്തെ നിലനിർത്തുകയാണ് രാമൻ ചെയ്തത്. ധർമവും ഭോഗവും തമ്മിൽ ആന്തരിക സംഘര്ഷം നടന്നപ്പോൾ ധർമം വരിച്ച് ഭോഗം വെടിഞ്ഞു. അനുകരണണീയവും ആദരണീയവുമായ ധർമത്തിന്റെ രക്ഷകനായിട്ടാണ് രാമൻ പ്രത്യക്ഷപ്പെടുന്നത്.

ആദികവി വാത്മീകിയുടെ രാമനും രാമകഥയും ഭാരതത്തിനാകമാനം ഉത്കൃഷ്ടമാണ്. ഇതിൽ നിന്ന് വിവിധ ഭാഷകളിൽ ഒട്ടനവധി വിവർത്തനങ്ങളുണ്ടായി. ഇതിൽ തുഞ്ചത്താചാര്യന്റെ അധ്യാത്മരാമായണമായിരുന്നു മലയാളികൾ നേഞ്ചേറ്റിയത്. ജനമകുടമണിമാലികയായ ശുകതരുണിയെക്കൊണ്ട് സാധാരണക്കാരായ ജനകോടികളെ ഭക്തിയിൽ ആറാടിക്കുകയായിരുന്നു ആധ്യാത്മികാചാര്യനും കവിയും സംഗമിച്ച എഴുത്തച്ഛൻ. കോടികോടികണ്ഠങ്ങളിൽ നിന്നും യുഗയുഗാന്തരങ്ങളായി മുഴങ്ങിക്കൊണ്ടിരിക്കുന്ന രാമനാമത്തിന് അതാതുകാലത്ത് പുത്തൻ ഉണർവുണ്ടായി.

രാമനും രാമകഥയും ഭാരതത്തിനാകമാനം വിശിഷ്ടമാണെങ്കിലും രാമായണത്തിനായി ഒരു മാസം തന്നെ മാറ്റി വച്ചവരാണ് മലയാളികൾ. അതാകട്ടെ കൊല്ലവർഷത്തിൽ ഏറ്റവും ഒടുവിൽ കടന്നുവരുന്ന പഞ്ഞകർക്കിടകവും. കർക്കിടം സ്വതേ ദുർഘടമാമെങ്കലും ഭൗതീകസാഹചര്യ ദാരിദ്ര്യത്തിലും ആധ്യാത്മിക തേജസ്സിനാൽ സമൃദ്ധമാണ് ഈ മാസം.

രാമായണംകാവ്യം ഇന്നത്തെ ജീവിതത്തിന് ഏറെ മാതൃകയാണ്. മനുഷ്യന് എങ്ങിനെ ജീവിക്കണം എന്ന് ഈ കാവ്യം വരച്ചുകാട്ടുന്നു. രാമനാകണോ രാവണനാകണോ സീതയാകണോ മന്ഥരയാകണോ എന്ന് തീരുമാനിക്കാൻ ഈ പുണ്യഗ്രന്ഥം നമ്മോടു പറയുന്നു. ധർമ്മം പുലർത്താനായി രാജ്യഭരണം ഉപേക്ഷിച്ച ശ്രീരാമൻ ഏറെ സംതൃപ്തിയിലാണ് വനവാസത്തില്പുറപ്പെട്ടത്. മാത്രമല്ല കുടുംബബന്ധങ്ങളുടെ ശ്രഷ്ഠതയും മഹത്വവും മനസ്സിലാകാൻ രാമായണം മാതൃകയാക്കണം.
രാമായണത്തിലെ സാഹോദര്യം എടുത്തുപറയേണ്ടതാണ്. പാതിവ്രത്യ പ്രതാപക്കൊടിയുടെ ചരടാണ് സീത. മാത്രമല്ല ചുണ്ടിലൽ രാമനാമവും ഹൃദയത്തിൽ രാമരൂപവുമായി രാമായണത്തിൽ നിറഞ്ഞു നിൽക്കുന്നു ഹനുമാൻ.
ദാസനായിരുന്നിട്ടും ഭക്തഹൃദയളിൾ ദൈവമാണ് ഹനുമാൻ. കാലം ചെല്ലുംതോറും രാമായണത്തിന്റെ പ്രസക്തി വർദ്ധിക്കുകയാണ്. അധ്യാത്മരാമായണത്തിൽ ബാലകാണ്ഡം, അയോധ്യകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധകാണ്ഡം, സുന്ധരകാണ്ഢഡം, യുദ്ധകാണ്ഡം എന്നിവയിലൂടെ രാമായണത്തെ ഭക്തരിലേക്കെത്തിക്കുന്നു. മനോഹരമായ ഭാഷാവൃത്തങ്ങളായ കേക, കാകളി, കളകാഞ്ചി, മുതലായ ഭാഷാവൃത്തങ്ങളാണ് എഴുത്തച്ഛന് ഇതിനായി തെരഞ്ഞെടുത്തത്. ആ ശീലുകൾ  ഒരുമാസക്കാലം മലയാളിമനസ്സുകളെ ഭക്തിസാഗരത്തിൽ ആറാടിക്കും. രാമായണമാസം കേവലം പാരായണത്തിലുപരി മന്യഷ്യജീവിതത്തിന് വഴികാട്ടാനുള്ള മാർഗദർശി കൂടിയാണ്.

26 January 2019

ചോറ്റാനിക്കര ഭഗവതി

ചോറ്റാനിക്കര ഭഗവതി

ഏതു ഒഴിയാബാധയും ചോറ്റാനിക്കര ഭഗവതിയുടെ മുന്നിലെ ത്തിയാൽ ഉറഞ്ഞു തുള്ളും സത്യം ചെയ്തു ഒഴിഞ്ഞു പോകും. എല്ലാ വെള്ളിയാഴ്ചകളിലും ഇന്നും ചോറ്റാനിക്കരയിൽ ഇത് പതിവ് കാഴ്ചയാണ്. കീഴ്ക്കാവിലെ പാലമരത്തിലും മറ്റും തറച്ചിരിക്കുന്ന ആണികൾ അതിനുള്ള തെളിവാണ്.

ജഗദ്ഗുരു ശങ്കരാചാര്യരോടൊപ്പം കേരളത്തിലേക്ക് പുറപ്പെട്ട ദേവി ഒരു കാര്യം മാത്രം ശങ്കരനോട് ആവശ്യപ്പെട്ടു ഒരു കാരണവശാലും തിരിഞ്ഞു നോക്കരുത് മുന്നോട്ടു നടന്നോ ളണം. എന്നാൽ കുറേ ദൂരം കഴിഞ്ഞപ്പോൾ ദേവിയുടെ കാൽ ചിലമ്പിന്റെ ശബ്ദം കേൾക്കാതെയായി ശങ്കരൻ തിരിഞ്ഞു നോക്കി. വാക്ക് തെറ്റിച്ചതിനാൽ താൻ ഇനി മുന്നോട്ട് ഇല്ല എന്ന് ദേവി അരുളിചെയ്തു. എന്നാൽ ശങ്കരന്റെ അപേക്ഷ മാനിച്ച് നിത്യവും രാവിലെ ചോറ്റാനിക്കരയിൽ തന്റെ സാന്നി ദ്ധ്യം ഉണ്ടാകും എന്ന് ഭഗവതി അനുഗ്രഹിച്ചു. ഇന്നും ആ വിശ്വാസം നിലനിൽക്കുന്നു.

പശുവിന് തീറ്റയ്ക്കായി പുല്ലരിയാൻ വന്ന ഒരു സ്ത്രീ അരി വാളിന് മൂർച്ച കൂട്ടാനായി ഒരു കല്ലിൽ തേച്ചപ്പോൾ അതിൽ നിന്നും രക്തം ഒഴുകിയത്രേ അത് കണ്ട് ഭയന്ന ആ സ്ത്രീ അലറി വിളിക്കുകയും സ്ഥലമുടമ അവിടെ എത്തിച്ചേരുകയും അത് ദേവീ ചൈതന്യമുള്ള ശിലയാണ് എന്ന് മനസ്സിലാക്കി വീട്ടിൽ ചെന്ന് കുറച്ച് മലര് എടുത്തുകൊണ്ടു വന്ന് ചിരട്ടയിൽ നേദിച്ചു എന്നുമാണ് ഐതീഹ്യം. ഇന്ന് കാണുന്ന പവിഴമല്ലി ത്തറയിലാണ് ആദ്യം ശില ഉണ്ടായിരുന്നതെന്നും വസ്തു സംബന്ധമായി മറ്റൊരാൾ അവകാശം ഉന്നയിച്ചു എന്നും ആ രാത്രി തന്നെ സ്വയം ദേവി അവിടെ നിന്നും മാറി ഇരുന്നു എന്നും വിശ്വസിക്കുന്നു. മേൽക്കാവ് ക്ഷേത്രം ഇങ്ങനെയാണ് ഉണ്ടായത്. ദുർഗയാണ് ഭഗവതി. സാത്വിക ഭാവമാണ്.

വില്വമംഗലം സ്വാമി ക്ഷേത്രത്തിൽ നിന്നും മുങ്ങി എടുത്ത് പ്രതിഷ്ഠിച്ചതാണ് കീഴ്ക്കാവിൽ ഭദ്രകാളിയെ ഭദ്രകാളി രൗദ്ര ഭാവത്തിലാണ്. അതിനാൽ നിത്യവും അത്താഴ ശീവേലി കഴിഞ്ഞ് ഇവിടെ ഗുരുതി നടക്കുന്നു. കീഴ്ക്കാവിൽ ഭഗവതി പടിഞ്ഞാറോട്ട് ദർശനമായാണിരിക്കുന്നത്.

രാവിലെ നിത്യവും 4 ന് നട തുറക്കും. 12.30 നു ഉച്ചയ്ക്കു നട അടയ്ക്കും. വൈകിട്ട് 4 ന് നടതുറക്കും. 8ന് ശീവേലി കഴിഞ്ഞ് മേൽക്കാവ് അടച്ചശേഷം മേൽശാന്തിയാണ് താഴെ ഗുരുതി നടത്തുന്നത്. ഗുരുതി ഏതാണ്ട് 10 മണിയോടെ അവസാനി ക്കും. കൊച്ചി ദേവസ്വം ബോർഡിന്റെ കീഴിലാണ് ഇന്ന് ക്ഷേത്രം. തൃപ്പൂണിത്തുറ പുലയന്നൂർ നമ്പൂതിരിപ്പാടും തൃശ്ശൂർ എളവള്ളി പുലിയന്നൂർ നമ്പൂതിരിപ്പാടും ഒന്നിടവിട്ടുള്ള വർഷങ്ങളിൽ തന്ത്രിമാരാകും.

കുംഭമാസത്തിൽ രോഹിണി നാളിൽ കൊടി കയറി ഉത്രം ആറാട്ടോടുകൂടി അവസാനിക്കുന്ന ഒമ്പത് ദിവസത്തെ ഉത്സവ മാണിവിടെ. നിത്യവും പ്രത്യേകം ആറാട്ടുണ്ട്. പണ്ട് ഏഴ് ദേശ ക്കാർ ഓരോ ദിവസവുമായി വേറെ വേറെ പരിപാടികളാണ് നടത്തിയിരുന്നത്. അന്ന് ഓരോ ദിവസവും ഓരോ ഗ്രാമക്കാർ ക്കു വേണ്ടി നടത്തുന്ന ഉത്സവത്തിന് അങ്ങനെ നിത്യവും ആറാട്ടും ഉണ്ടായിരുന്നത് ഇപ്പോഴും തുടരുന്നു. ഇവിടെ അതിവിശേഷമായ ദിവസമാണ് മകം തൊഴല്‍. കുംഭമാസ ത്തിലെ മകം നക്ഷത്രദിവസം മിഥുനം ലഗ്നസമയത്താണ് വില്വമംഗലം സ്വാമി ദേവിയെ ദർശിച്ചത് എന്നാണ് വിശ്വാസം ആ സമയത്ത് തന്നെ ആണ് ഇന്നും ഉച്ചപൂജ കഴിഞ്ഞ് നട അടച്ചശേഷം പിന്നീട് രണ്ട് മണിക്ക് നട തുറക്കും. സർവ്വാഭര ണങ്ങളും സർവ്വാലങ്കാരങ്ങളോടും കൂടി ഇരിക്കുന്ന ദേവിയെ ഒരു നോക്ക് കണ്ട് തൊഴാനായി സ്ത്രീകൾ വന്നു ചേരുന്നു. അവിവാഹിതകളുടെ വിവാഹം നടക്കാനും വിവാഹിതകൾക്ക് സല്‍പുത്രഭാഗ്യമുണ്ടാകാനും, ദീർഘസുമംഗലിയാകാനും മകം തൊഴൽ വിശേഷം എന്ന് കരുതപ്പെടുന്നു. പൂരം നക്ഷത്ര ദിവസം പുരുഷന്മാർക്കുള്ളതാണ്. അന്ന് ദേവിയെ കീഴ്ക്കാ വിൽ എഴുന്നള്ളിച്ച് പൂരപ്പറമ്പിലേക്ക് ആനയിക്കുന്നു. ചോറ്റാ നിക്കര ദേവീ, കീഴ്ക്കാവിൽ ദേവി, ഓണക്കൂർ ദേവി, കുഴേറ്റിൽ ദേവി ഇങ്ങനെ നാല് ദേവികളും. വിഷ്ണുവിന്റെ രണ്ടു രൂപ ത്തിലുള്ള തിടമ്പും ശാസ്താവിന്റെ തിടമ്പും എഴുന്നള്ളിക്കുന്നു.

ശ്രീകോവിലിൽ മഹാവിഷ്ണു, ശിവൻ, സുബ്രഹ്മണ്യൻ, ഗണപതി, ശാസ്താവ് എന്നീ പ്രതിഷ്ഠകളുണ്ട്. നാലമ്പല ത്തിനുള്ളിൽ വടക്കു കിഴക്കേ മൂലയിൽ ഒരു ശാസ്താ പ്രതിഷ്ഠയുണ്ട്. പൂർണ്ണ, പുഷ്ക്കല എന്ന രണ്ട് ഭാര്യമാരോട് ചേർന്നുള്ള ശാസ്താവാണിവിടെ നാലമ്പലത്തിനു പുറത്ത് ശിവനും നാഗവും ഉപദേവതമാരാണ്.

ശബരിമലയും ഗുരുവായൂരും കഴിഞ്ഞാൽ കേരളത്തില്‍ ഏറ്റ വും അധികം ഭക്തന്മാർ എത്തുന്ന ക്ഷേത്രമാണിത്. എറണാ കുളം ജില്ലയിലെ ഈ ക്ഷേത്രത്തിലേക്ക് എത്തിച്ചേരാൻ എളു പ്പമാണ്. ക്ഷേത്രത്തിന് മുന്നിൽ തന്നെ ബസ് സ്റ്റോപ്പുണ്ട്. എറണാകുളത്ത് നിന്നും ചോറ്റാനിക്കരയ്ക്ക് ബസുണ്ട്. ശബരിമലയ്ക്കു പോകുന്നവർ ഈ ക്ഷേത്രം സന്ദർശിച്ചിട്ടാണ് മലയ്ക്കു പോകുന്നത്. മേൽക്കാവിൽ മഹാലക്ഷ്മിയും മഹാ വിഷ്ണുവും ഉള്ളതിനാല്‍ അമ്മേ നാരായണ ലക്ഷ്മീനാരാ യണ എന്ന് പ്രാർത്ഥിക്കുന്നത് ഇതു കൊണ്ടാണ്. രാവിലെ സരസ്വതിയും ഉച്ചയ്ക്കു ലക്ഷ്മിയും വൈകിട്ട് ദുർഗയുമാണ് ഇവിടെ സങ്കൽപം.

ക്ഷേത്രവളപ്പിലെ പവിഴമല്ലിത്തറയിൽ ദേവിചൈതന്യം ആദ്യം കണ്ട സ്ഥലത്ത് പ്രാർത്ഥിച്ചാൽ സാമ്പത്തിക ബാധ്യതകൾ ഒഴിഞ്ഞ് ഐശ്വര്യം വരും എന്നാണ് വിശ്വാസം.

വെട്ടുകല്ലില്‍ തടയും മുഴയും ഉള്ള ശിലയാണ് ദേവീ വിഗ്രഹം. ഒന്നരകോലോളം ഉയരം ഉണ്ട്. കിഴക്കോട്ടാണ് ദർശനം. ഇതിന്റെ മുന്നിലാണ് സ്വർണ്ണഗോളക വയ്ക്കുന്നത്. വെട്ടുക ല്ലിനെ തന്നെയാണ് രുദ്രാക്ഷശില എന്ന് പറയുന്നത്. ഇതി നോട് ചേർന്ന് കൃഷ്ണ ശിലയിൽ മറ്റൊരു നാരായണ വിഗ്ര ഹം ഉണ്ട്. ലക്ഷ്മീ നാരായണ എന്ന് പറയുന്നത് അതുകൊ ണ്ടാണ് കാലത്ത് വെള്ളയും ഉച്ചയ്ക്കു ചുവന്നതും വൈകു ന്നേരം നീലയും വസ്ത്രമാണ് ദേവിയെ ചാർത്തുന്നത്.