ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

28 April 2019

ഗരുഡപുരാണത്തിലെ മരണാനന്തരസങ്കല്പം

ഗരുഡപുരാണത്തിലെ മരണാനന്തരസങ്കല്പം

പത്തു ദിവസത്തെ പിണ്ഡദാനത്താൽ പരേതൻ പിണ്ഡദേഹത്തെ പ്രാപിക്കുന്നു… പിണ്ഡദേഹം പ്രാപിച്ച പ്രേതാത്മാവിനെ യമഭടന്മാർ യമധർമ്മന്റെ അരികിലേക്ക് കൊണ്ടുപോകുന്നു…യമപുരിയെ ചുറ്റിയൊഴുകുന്ന ഒരു നദിയുണ്ട് വൈതരണി…അതും കഴിഞ്ഞ് സൌമ്യപുരം, സൌരീപുരം, നഗേന്ദ്രം, ഗന്ധർവ്വം, ശൈലാഗമം, ക്രൌഞ്ചം, ക്രൂരം, വിചിത്രഭവനം, ബഹ്വാപദം, ദുഃഖദം, നാനാക്രന്ദനപുരം, സുതപ്തഭവനം, രൌദ്രം, പയോവർഷണം, ഗീതാഢ്യം, ബഹുഭീതി എന്നാ പതിനാറു പുരങ്ങളും താണ്ടി എൺപതിനായിരം യോജന വഴി താണ്ടിയാണ് യമരാജസന്നിധിയിലെത്തുക….സ്വപുത്രന്മാരോ ബന്ധുക്കളോ നല്കുന്ന ബലിദാനങ്ങൾ ആണ് ഈ സമയം പരേതന് പാഥേയമായി ഭവിക്കുക…അവരതു തരാത്ത പക്ഷം വിശന്നു വലഞ്ഞ് പരേതാത്മാക്കൾ ദുരിതപൂർണ്ണമായ ആ ദീർഘദൂരയാത്രയിൽ വല്ലാതെ കഷ്ടപ്പെടും….അവരു ഗതികിട്ടാതെ അലയുബോൾ ആ ദുരിതം ഭൂമിയിൽ പുത്രന്മാരായും ബന്ധുക്കളായി ജീവിച്ചിരിക്കുന്നവരേം ബാധിക്കും എന്നതാണ് വിശ്വാസം… ഗരുഡപുരാണത്തിലെ മരണാനന്തരസങ്കല്പം…..പത്തു ദിവസത്തെ പിണ്ഡദാനത്താൽ പരേതൻ പിണ്ഡദേഹത്തെ പ്രാപിക്കുന്നു… പിണ്ഡദേഹം പ്രാപിച്ച പ്രേതാത്മാവിനെ യമഭടന്മാർ യമധർമ്മന്റെ അരികിലേക്ക് കൊണ്ടുപോകുന്നു…യമപുരിയെ ചുറ്റിയൊഴുകുന്ന ഒരു നദിയുണ്ട് വൈതരണി…അതും കഴിഞ്ഞ് സൌമ്യപുരം, സൌരീപുരം, നഗേന്ദ്രം, ഗന്ധർവ്വം, ശൈലാഗമം, ക്രൌഞ്ചം, ക്രൂരം, വിചിത്രഭവനം, ബഹ്വാപദം, ദുഃഖദം, നാനാക്രന്ദനപുരം, സുതപ്തഭവനം, രൌദ്രം, പയോവർഷണം, ഗീതാഢ്യം, ബഹുഭീതി എന്നാ പതിനാറു പുരങ്ങളും താണ്ടി എൺപതിനായിരം യോജന വഴി താണ്ടിയാണ് യമരാജസന്നിധിയിലെത്തുക….സ്വപുത്രന്മാരോ ബന്ധുക്കളോ നല്കുന്ന ബലിദാനങ്ങൾ ആണ് ഈ സമയം പരേതന് പാഥേയമായി ഭവിക്കുക…അവരതു തരാത്ത പക്ഷം വിശന്നു വലഞ്ഞ് പരേതാത്മാക്കൾ ദുരിതപൂർണ്ണമായ ആ ദീർഘദൂരയാത്രയിൽ വല്ലാതെ കഷ്ടപ്പെടും….അവരു ഗതികിട്ടാതെ അലയുബോൾ ആ ദുരിതം ഭൂമിയിൽ പുത്രന്മാരായും ബന്ധുക്കളായി ജീവിച്ചിരിക്കുന്നവരേം ബാധിക്കും എന്നതാണ് വിശ്വാസം…യഥാകാലം ശ്രാദ്ധാദി കർമ്മങ്ങൾ ചെയ്യാതെ വന്നാൽ പരേതാത്മാക്കൾക്ക് ഗതികിട്ടാതെ അവ അലയേണ്ടിവരും…വിശന്നു വലഞ്ഞ് യമഭടന്മാരുടെ ക്രൂരമായ മർദ്ദനത്തിനിടയിലും മറ്റും അല്പം ആശ്വാസമേകുന്ന ആ അന്നം പോലും അവർക്ക് നല്കാൻ ബന്ധുക്കളായി ഭൂമിയിൽ ജീവിച്ചിരിക്കുന്നവർക്ക് ബാദ്ധ്യസ്ഥതയുണ്ട്….നരഗങ്ങളുടെ വർണ്ണനയെ കുറിച്ച് പറയാൻ ആഗ്രഹിക്കുന്നില്ല തല്ക്കാലം…അത്രയേറെ ഭയാനകമാണ് വൈതരണി നദിയും മറ്റു സ്ഥലങ്ങളും

പ്രവൃത്തി എങ്ങനെയാകണം

പ്രവൃത്തി എങ്ങനെയാകണം

ഒരിക്കൽ അര്ജുനൻ കൃഷ്ണനോട് ചോദിച്ചു. “ഭഗവാനേ, എന്ത് കൊണ്ടാണ് യുധിഷ്ഠിരനെക്കാൾ വലിയ ദാനശീലനായി എല്ലാവരും കർണനെ കാണുന്നത്? ആരും എന്ത് ദാനം ചോദിച്ചാലും അവർ രണ്ടു പേരും ഒരിക്കലും കൊടുക്കാതിരുന്നിട്ടില്ലല്ലോ. പിന്നെന്താണ് കർണനെ കൂടുതൽ മഹാനായ ദാനശീലനായി കണക്കാക്കുന്നത്?”

ഭഗവാൻ കൃഷ്ണൻ ചിരിച്ചു കൊണ്ട് പറഞ്ഞു “വരൂ, ഞാൻ നിനക്ക് നേരിട്ട് തന്നെ കാണിച്ചു തരാം.”

അവർ രണ്ടു പേരും രണ്ടു ബ്രാഹ്മണർ ആയി വേഷം മാറി യുധിഷ്ഠിരന്റെ സഭയിലെത്തി. തങ്ങൾക്കു യജ്ഞം ചെയ്യാൻ വേണ്ടി ചന്ദനമുട്ടികൾ ദാനമായി തരേണം എന്നവശ്യപ്പെട്ടു. യുധിഷ്ഠിരൻ ഉടനെ ഭടന്മാരെ എല്ലായിടത്തേയ്ക്കും ചന്ദനമുട്ടിക്കായി അയച്ചു. പക്ഷെ കൊടും മഴക്കാലമായിരുന്നതിനാൽ ഉണങ്ങിയ ചന്ദനമുട്ടി ഒരിടത് നിന്നും കിട്ടിയില്ല. അത് കാരണം നനഞ്ഞ ചന്ദനമുട്ടികൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ബ്രാഹ്മണവേഷം ധരിച്ച കൃഷ്ണനും അര്ജുനനും അടുത്തതായി കര്ണന്റെ രാജസഭയിലേയ്ക്ക് പോയി. ഇതേ ആവശ്യം കർണനോടും പറഞ്ഞു. കർണൻ അൽപനേരം ആലോചിച്ചശേഷം പറഞ്ഞു “മഴ ആയതിനാൽ ഉണങ്ങിയ ചന്ദനമുട്ടി കിട്ടാൻ പ്രയാസമായിരിക്കുമല്ലൊ. ഒരു വഴിയുണ്ട്…ദയവായി അൽപസമയം കാത്തിരുന്നാലും “

ഇത് പറഞ്ഞിട്ട് കർണൻ ഒരു മഴു എടുത്തു ചന്ദനത്തടി കൊണ്ട് ഉണ്ടാക്കിയ തന്റെ കൊട്ടാരത്തിന്റെ ജനലുകളും വാതിലുകളും വെട്ടിക്കീറി കഷണങ്ങളാക്കി, എന്നിട്ട് ബ്രാഹ്മണര്ക്ക് ദാനമായി നല്കി.

കൃഷ്ണനും അര്ജുനനും അതേറ്റു വാങ്ങി തിരികെ നടന്നു…വഴിമദ്ധ്യേ കൃഷ്ണൻ പറഞ്ഞു “ഇപ്പൊൾ മനസ്സിലായില്ലേ അര്ജുനാ, രണ്ടു പേരും തമ്മിലുള്ള വ്യത്യാസം? നമ്മൾ യുധിഷ്ഠിരനോട് അദ്ദേഹത്തിന്റെ ചന്ദനതടിയിൽ നിര്മിച്ച വാതിലുകൾ തരണം എന്നാവശ്യപ്പെട്ടിരുന്നെങ്കിൽ ഒരു മടിയും കൂടാതെ സന്തോഷത്തോടെ യുധിഷ്ഠിരൻ നല്കിയേനെ. പക്ഷെ ആ ചിന്ത അദ്ദേഹത്തിന് സ്വയം ഉണ്ടായില്ല. എന്നാൽ കർണനോട് അത് നമ്മൾ നേരിട്ട് ചോദിക്കേണ്ടി വന്നില്ല. യുധിഷ്ഠിരൻ ദാനം ചെയ്യുന്നത് അത് ധര്മം ആയതിനാലാണ് . കർണൻ ദാനം നൽകുന്നത്, ദാനംകൊടുക്കൽ എന്നാ പ്രവൃത്തി അദ്ദേഹത്തിന് ഇഷ്ടമായതു കൊണ്ടും. ഇതാണ് രണ്ടു പേരും തമ്മിലുള്ള വ്യത്യാസം, ഇത് കൊണ്ടാണ് കർണനെ കൂടുതൽ മഹാനായ ദാനശീലൻ ആയി ലോകർ കണക്കാക്കുന്നത്..

എന്ത് പ്രവൃത്തിയേയും ഇഷ്ടപ്പെട്ടു ചെയ്‌താൽ അതാണ്‌ കൂടുതൽ മഹത്തരം എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. പല രീതിയിൽ ഒരു പ്രവൃത്തി നമുക്ക് ചെയ്യാം..ആരെങ്കിലും പറഞ്ഞത് കൊണ്ട് ഒരു പ്രവൃത്തി ചെയ്യാം…അല്ലെങ്കിൽ കടമയായി ചെയ്യാം…അല്ലെങ്കിൽ ധർമം അതായത് കൊണ്ട് ചെയ്യാം…അതുമല്ലെങ്കിൽ കർണനെ പോലെ ആ പ്രവൃത്തിയോടുള്ള ഇഷ്ടം കൊണ്ട് ചെയ്യാം. ഇതിൽ അവസാനത്തെ രീതിയിൽ എന്ത് കർമവും ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. എന്ത് ജോലിചെയ്താലും ആ ജോലിയെ ആസ്വദിച്ചു, ഇഷ്ടപ്പെട്ടു തന്നെ ചെയ്യുക.

27 April 2019

ദക്ഷ യാഗം നല്കുന്ന  സന്ദേശം

ദക്ഷ യാഗം നല്കുന്ന  സന്ദേശം…

അഹങ്കാരം നിറഞ്ഞ മനുഷ്യ മനസ്സിന്റെ പ്രതീകം ആണ് ദക്ഷന്‍., അവന്റെ ബുദ്ധിയുടെ, അഥവാ ശ്രദ്ധയുടെ പ്രതീകമാണ്‌ മകള്‍ സതീദേവി. ഈശ്വരാര്‍പ്പണം കൂടാതെ നാം ചെയ്യുന്ന എല്ലാ കര്‍മ്മങ്ങളും ദക്ഷയാഗം ആണ്, ദക്ഷന്‍ ശിവനെ ക്ഷണിക്കാതെ യാഗം നടത്തുന്നു. അതുകൊണ്ട് തന്നെ അങ്ങിനെയുള്ള എല്ലാ കര്മ്മങ്ങളുടെയും ഫലം അവസാനം ദക്ഷയാഗം പോലെ; രോഗം, ഭയം, മരണം എന്നിവയില്‍ നശിച്ചുപോകുന്നു…! മാത്രമല്ല അഹങ്കാരി ആയ മനുഷ്യന്റെ ബുദ്ധിക്ക് ഒരിക്കലും ശിവനെ പ്രാപിക്കുവാന്‍ സാധ്യമല്ല, സാധിച്ചാല്‍ തന്നെ അവന്റെ അഹങ്കാരം ഒടുവില്‍ ബുദ്ധിയെ ഈശ്വരനില്‍ നിന്നും അകറ്റി സ്വയം നശിപ്പിക്കും. അതിനാലാണ് സതീദേവി ശിവനെ വിട്ട് ദക്ഷയാഗം കൂടുവാന്‍ പിതാവിന്റെ അടുത്തേക്ക് മടങ്ങുന്നതും അവസാനം യോഗാഗ്നിയില്‍ സ്വയം ശരീരം നശിപ്പിക്കേണ്ടി വരുന്നതും.

പക്ഷെ അഹങ്കാരി ആണെങ്കില്‍ കൂടി, ഈശ്വര ഭക്തി ഉണ്ടായിരുന്നാല്‍, അനേക ജന്മങ്ങള്‍ക്ക് ശേഷം പാപം മുഴുവന്‍ നശിച്ച് അഹങ്കാരം ഒട്ടുമില്ലാതെ ഒരു മനുഷ്യ ശരീരത്തില്‍ ജനിക്കാന്‍ ഇടവരുന്നു. അതായത് ഹിമവാന്റെ പുത്രിയായി പാര്‍വതീ എന്ന നാമത്തില്‍ സതീദേവി പുനര്‍ജ്ജനിക്കുന്നത് പോലെ. ഹിമവാന്റെ നിറം തന്നെ നോക്കൂ, നിര്‍മ്മലമായ ആ തൂവെള്ള നിറം പരിശുദ്ധിയെ സൂചിപ്പിക്കുന്നു. മാത്രമല്ല എല്ലാ ശുദ്ധിയും, ശാന്തിയും തേടി യോഗിമാര്‍ പോലും ചെന്നെത്തുന്നത് ഹിമാവാനില്‍ തന്നെ. അതിനാല്‍ ആ ഹിമവാന്‍ എത്ര പരിശുദ്ധനാണ്‌ എന്നോര്‍ക്കുക. അങ്ങിനെ അഹങ്കാരം ഇല്ലാത്ത ഒരു ശരീരത്തില്‍ ജനിച്ചു കഴിഞ്ഞാല്‍ അവര്‍ക്ക് ചെറുപ്പം മുതലേ ഈശ്വര ഭക്തി ഉണ്ടായിരിക്കും; മാത്രമല്ല അവര്‍ ആ സത്യം പ്രാപിക്കുവാന്‍ അശ്രാന്ത പരിശ്രമം തുടരുകയും ചെയ്യും, പാര്‍വതീ ദേവി പരമ ശിവനെ ലഭിക്കാന്‍ നന്നേ ചെറുപ്പത്തിലേ കഠിന തപസ്സു ചെയ്യുന്നത് പോലെ. പക്ഷെ ഈശ്വരനെ പ്രാപിക്കുവാന്‍ കൃത്രിമ മാര്‍ഗ്ഗങ്ങള്‍ കൊണ്ടോ മറ്റുള്ളവരുടെ സഹായം കൊണ്ടോ സാധ്യമല്ല എന്ന് കാമദേവന്റെ ശ്രമം വിഫലം ആകുന്നതില്‍ നിന്നും മനസ്സിലാക്കുക. മാത്രമല്ല, നമ്മെ മോഹിപ്പിച്ച് ഈ ശ്രമത്തില്‍ നിന്നും പിന്തിരിക്കുവാന്‍ ഒരുപാട് പരീക്ഷണങ്ങള്‍ ഉണ്ടാകുകയും ചെയ്യും അതിനെ എല്ലാം ധീരമായി നേര്ടുന്ന വ്യക്തി, പാര്‍വതീ ദേവി പരമേശ്വരനെ പ്രാപിക്കുന്നത് പോലെ ആത്മ സക്ഷാത്കാരത്തെ പ്രാപിക്കുന്നു…! ഇതില്‍ നിന്നും, ആത്മ സാക്ഷാത്കാരത്തിന് ഭക്തിയും ശ്രദ്ധയും എത്രത്തോളം വേണം എന്ന് ഓരോരുത്തരും നല്ലവണ്ണം ചിന്തിച്ചു മനസ്സിലാക്കുക.

25 April 2019

അടിയന്തിരങ്ങള്‍

അടിയന്തിരങ്ങള്‍

വേഗത്തില്‍ നിര്‍വഹിക്കേണ്ടകാര്യങ്ങള്‍, മുടക്കാന്‍ പാടില്ലാത്ത കര്‍മങ്ങള്‍ എന്നിങ്ങനെ നിഘണ്ടുക്കളില്‍ അര്‍ഥം നല്‍കപ്പെട്ടിട്ടുണ്ടെങ്കിലും സാധാരണ പ്രയോഗത്തില്‍ 'സദ്യവട്ടങ്ങളോടുകൂടിയ ഗാര്‍ഹികാഘോഷങ്ങള്‍' എന്ന അര്‍ഥമാണ് ഈ പദത്തിനുള്ളത്.

അടിയന്തിരങ്ങളും ഉത്സവങ്ങളും. ഓരോരോ രാഷ്ട്രത്തിനും ജനസമുദായത്തിനും മതവിഭാഗത്തിനും വര്‍ഗത്തിനും ഗോത്രത്തിനും പ്രദേശത്തിനും എല്ലാം അതതിന്റേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. ഇവ പലപ്പോഴും പരമ്പരാഗതവുമാണ്. വിവിധകര്‍മങ്ങളുടെ ഒരു അംഗീകൃതക്രമം ഏതൊരു അടിയന്തിരത്തിനും ഉണ്ടായിരിക്കും. അടിയന്തിരങ്ങളുടെ അടിസ്ഥാനതത്ത്വങ്ങളെ അപഗ്രഥിച്ച് വര്‍ഗീകരിക്കുക എന്നത് സാമൂഹികമാനവവിജ്ഞാനീയത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന പ്രക്രിയയാണ്.

അടിയന്തിരങ്ങള്‍ മതപരമോ സാമൂഹികമോ ആകാം. രണ്ടായാലും അവ പ്രധാനമായും വ്യക്തികളെ സംബന്ധിക്കുന്നവയാണ്. ഇന്നു സര്‍വസാധാരണമായ പല ഗാര്‍ഹിക സംഭവങ്ങളും അടിയന്തിരങ്ങളായി ആഘോഷിക്കാറുണ്ട്. ഇക്കൂട്ടത്തില്‍ പെട്ടതാണ് ജനനം, ഉപനയനം, ആര്‍ത്തവം, വിവാഹം, മരണം തുടങ്ങി മനുഷ്യജീവിതത്തില്‍ കടന്നുപോകേണ്ട വിവിധഘട്ടങ്ങളോടു ബന്ധപ്പെട്ട അടിയന്തിരങ്ങള്‍. ക്ഷേത്രോത്സവങ്ങള്‍, പെരുന്നാളുകള്‍, മതപരമായ ചടങ്ങുകള്‍ എന്നീ സാമൂഹികാഘോഷങ്ങള്‍, സ്വാതന്ത്ര്യദിനം, റിപ്പബ്ളിക്ദിനം തുടങ്ങിയ ദേശീയാഘോഷങ്ങള്‍, രാഷ്ട്രനായകന്‍മാരുടെയും സമുദായനേതാക്കളുടെയും ജനന മരണദിനവാര്‍ഷികങ്ങള്‍, വിശിഷ്ടവ്യക്തികളുടെ ജയന്തികള്‍, സ്ഥാപനങ്ങളുടെയും സമൂഹങ്ങളുടെയും സംഘടനകളുടെയും അതിപ്രധാനസംഭവങ്ങളുടെയും മറ്റും ജൂബിലികള്‍ തുടങ്ങിയവയും അടിയന്തിരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൂടേ എന്നു സന്ദേഹിക്കുന്നവരുണ്ട്. എന്നാല്‍ ഉത്സവങ്ങളെയും അടിയന്തിരങ്ങളെയും ഒരു പരിധിക്കപ്പുറം രണ്ടായി തന്നെ കാണേണ്ടിയിരിക്കുന്നു.

പല ഉത്സവങ്ങളോടും ചേര്‍ന്ന് അടിയന്തിരങ്ങള്‍ കാണുമെങ്കിലും അടിയന്തിരങ്ങളോടെല്ലാം ചേര്‍ന്ന് ഉത്സവങ്ങള്‍ കാണണമെന്നില്ല. ഉത്സവങ്ങള്‍ പ്രായേണ സാമൂഹികമാണ്. അടിയന്തിരങ്ങള്‍ മിക്കപ്പോഴും ഗാര്‍ഹികം മാത്രമായിരിക്കും. *ആഘോഷത്തിന്റെ അന്തരീക്ഷമാണ് രണ്ടിലും മുന്നിട്ടു നില്ക്കുന്ന സമാനഭാവം*.

*സാധാരണഗതിയില്‍ ഉത്സവങ്ങളെ ദേശീയം, സാമൂഹികം, മതപരം ഇങ്ങനെ പ്രധാനമായി മൂന്ന് ഇനങ്ങളായി തിരിക്കാം*.

അടിയന്തിരങ്ങള്‍ പ്രായേണ എല്ലാംതന്നെ വൈയക്തികവും ഗാര്‍ഹികവുമാണ്. അവതന്നെ മതപരമോ ചില കീഴ്‍വഴക്കങ്ങളുടെ സമ്മര്‍ദങ്ങള്‍ക്കു വിധേയമായതോ ആകാം.

*വിവിധതരം അടിയന്തിരങ്ങള്‍. ജനനം, നാമകരണം, ചോറൂണ്, പിറന്നാള്‍, കാതുകുത്ത്, താലികെട്ട്, തിരണ്ടുകുളി, വിവാഹം, പുളികുടി, ഷഷ്ടിപൂര്‍ത്തി, സപ്തതി, ശതാഭിഷേകം, നവതി, മരണം, സപിണ്ഡി, തളിച്ചുകുളി, നാല്പതടിയന്തിരം, ശ്രാദ്ധം* എന്നിവ വൈയക്തികപ്രാധാന്യമുള്ള അടിയന്തിരങ്ങളാണെങ്കിലും, ഇവയില്‍ പലതിനും മതപരവും സാമൂഹികവുമായ കീഴ്‍വഴക്കങ്ങളുടെ സമ്മര്‍ദമുണ്ടായിരിക്കും.

അതുപോലെ സാമൂഹികസമ്മര്‍ദം നിലനിര്‍ത്തിപ്പോന്ന അടിയന്തിരങ്ങളാണ് *ശിലാസ്ഥാപനം, വാസ്തുബലി, പുന്നെല്ലടിയന്തിരം തുടങ്ങിയവ*.

കേരളത്തില്‍ ഇവയെല്ലാംതന്നെ സര്‍വസാധാരണമായിരുന്ന അടിയന്തിരങ്ങളാണ്. ഇന്ന് ഇവയില്‍ പലതും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.

*ഉദാഹരണത്തിന് ഒരു കേരളബ്രാഹ്മണന്‍ (നമ്പൂതിരി, പോറ്റി, ഭട്ടതിരി തുടങ്ങിയവര്‍) സ്വജീവിതത്തിലും അത് ആരംഭിക്കുന്നതിന് മുമ്പും അവസാനിച്ച ശേഷവും പതിനാറ് പ്രധാന അടിയന്തിരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു*. 'ഷോഡശ സംസ്കാരങ്ങള്‍' എന്നു പറയപ്പെടുന്ന ഈ കര്‍മങ്ങള്‍ *ഗര്‍ഭാധാനം, പുംസവനം, സീമന്തം, ജാതകര്‍മം, നാമകരണം, നിഷ്ക്രമണം, അന്നപ്രാശനം, ചൂഡാകരണം, കര്‍ണവേധം, ഉപനയനം, വേദാധ്യയനം, കേശാന്തം, സ്നാനം, വിവാഹം, വൈവാഹികാഗ്നിചയനം, ആനാഗ്നിചയനം എന്നിവയാണ്. ഇവയ്ക്കു പുറമേ ശവസംസ്കാരം, സപിണ്ഡി, ശ്രാദ്ധം തുടങ്ങിയ പരേതക്രിയകളും അനുഷ്ഠിക്കപ്പെടേണ്ടതായിട്ടുണ്ട്*.

ഇവയെല്ലാം അപരിത്യാജ്യങ്ങളും ആഘോഷസമേതം ആചരിക്കപ്പെടേണ്ടവയും ആയ അടിയന്തിരങ്ങളാണെന്നു വിശ്വസിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് ഇവയില്‍ പലതും പ്രായേണ ഉപേക്ഷിക്കപ്പെട്ടുവരികയാണ്.

മേല്‍പ്പറഞ്ഞ മിക്ക അടിയന്തിരങ്ങള്‍ക്കും സമാനമായ ആഘോഷകര്‍മങ്ങള്‍ മറ്റു മതാനുയായികള്‍ക്കും ഉണ്ടായിരുന്നു. ആര്‍ത്തവസ്നാനം തുടങ്ങിയ വൈയക്തിക-ഗാര്‍ഹിക ചടങ്ങുകള്‍ വിവിധ ജനസമുദായങ്ങള്‍ക്കിടയില്‍ രസകരങ്ങളായ പല വൈവിധ്യങ്ങളോടും വൈചിത്യ്രങ്ങളോടുമാണ് നടത്തപ്പെട്ടിരുന്നത്.

ഇന്ന് ഇവ പല പരിഷ്കൃത ജനവിഭാഗങ്ങള്‍ക്കിടയിലും ആഘോഷിക്കപ്പെടാറില്ല. എന്നാല്‍ അപൂര്‍വം ചില പാശ്ചാത്യജനസമൂഹങ്ങള്‍ യുവതികള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ '*പുറത്തേക്കുവരിക*'എന്ന ചടങ്ങ് വിവാഹത്തിലും കവിഞ്ഞ പ്രാധാന്യത്തോടെ അത്യാഘോഷപൂര്‍വം ആചരിക്കുന്നുണ്ട്.

അടിയന്തിരങ്ങള്‍ മതഭേദമനുസരിച്ച്. മതപരമായ അടിയന്തിരങ്ങളില്‍ മതഭേദമനുസരിച്ചുള്ള വൈവിധ്യങ്ങള്‍ കാണാം. *കേരളത്തിലെ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ഷോഡശസംസ്കാരങ്ങളില്‍ ബ്രാഹ്മണ്യത്തിനടുത്തവ ഒഴിച്ചുള്ളവയും പിറന്നാള്‍, ഷഷ്ടിപൂര്‍ത്തി, സപ്തതി തുടങ്ങിയവയും സര്‍വസാധാരണമാണ്*.

ആചാരാനുഷ്ഠാനങ്ങള്‍. ആയില്യം, തിരുവോണം, ഭരണി, കാര്‍ത്തിക തുടങ്ങിയ നക്ഷത്രങ്ങളും ഷഷ്ടി, അഷ്ടമി, ഏകാദശി, വാവ് തുടങ്ങിയ തിഥികളും ഞായര്‍, തിങ്കള്‍, ശനി തുടങ്ങിയ ആഴ്ചകളും വൈശാഖം, മാഘം തുടങ്ങിയ മാസങ്ങളും പൊതുവേ ഹിന്ദുക്കള്‍ അനുഷ്ഠാനങ്ങളായി ആചരിക്കുന്നു.

ഇവയില്‍ പലതിനോടും ചേര്‍ന്ന് സദ്യവട്ടങ്ങള്‍ ഉള്ളതുകൊണ്ട് അവയും അടിയന്തിരങ്ങളുടെ പട്ടികയില്‍ പെടും. ഇക്കൂട്ടത്തില്‍ ചിങ്ങമാസത്തിലെ തിരുവോണം, കേരളീയരെ സംബന്ധിച്ചിടത്തോളം ഒരു ദേശീയോത്സവമായി മാറിയിരിക്കുന്നു.

കേരളത്തിനു പുറത്ത് വിവിധജനവിഭാഗങ്ങള്‍ മതപരവും സാമൂഹികവും വൈയക്തികവുമായ അടിയന്തിരങ്ങള്‍ ആഘോഷിക്കുന്നതില്‍ പല സമാനതകളും കണ്ടെത്താവുന്നതാണ്.

അഗ്നിഹോത്രം അനുഷ്ഠിക്കു ലോകം മുഴുവൻ സുഖം പരത്തു...

അഗ്നിഹോത്രം അനുഷ്ഠിക്കു ലോകം മുഴുവൻ സുഖം പരത്തു...

‘ലോകം മുഴുവൻ സുഖം പകരട്ടെ ‘ എന്ന നമ്മുടെ പൂർവ്വീകരായ ഋഷിവര്യന്മാർക്ക് കോടാനുകോടി പ്രാണാമം. നമ്മുടെ ഋഷിവര്യന്മാർ സർവ്വ ലോകർക്കും വേണ്ടിയാണ് ഒരോ സംഗതികളും സംഭാവന ചെയ്തിട്ടുള്ളത്.

അഗ്നിഹോത്രകുണ്ഡത്തിൽ നിന്ന് വമിക്കുന്ന ധൂമപടലങ്ങൾക്ക് രക്തത്തിലെ വിഷാംശങ്ങളേയും, രോഗണുക്കളേയും ബാക്റ്റീരിയകളേയും നശിപ്പിക്കുവാൻ കഴിയുമെന്നും, പരിസര മലിനീകരണങ്ങൾ ഇല്ലാതാക്കുവാൻ കഴിയുമെന്നും ജർമ്മൻ ശാസ്ത്രജ്ഞർ കണ്ടെത്തുകയുണ്ടായി. യാഗങ്ങളും യജ്ഞങ്ങളും അനുഷ്ട്ടിച്ചിരുന്ന രാജ്യമായിരുന്നു ഭാരതം. അത് സർവ്വ ജീവജാലങ്ങൾക്കും വേണ്ടിയും സുഖമായ അന്തരീക്ഷ നിർമ്മിതിക്കും മഴക്കും വേണ്ടിയുമായിരുന്നു. അഗ്നിഹോത്രം ഒരു യജ്ഞമാണ്. ഒരു ഹോമമാണ്. യജ്ഞം എന്നത് കാമധേനു എന്നാകുന്നു. അതായത് എല്ലം തരുന്നത് എന്നർത്ഥം. കൃതായുഗത്തിൽ ജീവിച്ചിരുന്നവർ യജ്ഞങ്ങൾ നടത്തിയിരുന്നു. അതുകൊണ്ട് അവർക്ക് രോഗ ദുരിദാധികൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഹോമത്തിൽ തീ പുകയുന്നത് അന്തരീക്ഷം മലിനമാക്കും എന്ന് ഒരു ധാരണ ചിലർക്കെങ്കിലും തോന്നാം. കാർബൺ കത്തുമ്പോൾ കറുത്ത പുകയുണ്ടാകുന്നു. അത് മലിനീകരണം തന്നെ സൃഷ്ടിക്കുന്നു. എന്നാൽ അഗ്നിഹോത്രം അനുഷ്ഠിക്കുമ്പോൾ വെളുത്ത പുകയാണ് ഉണ്ടാകുന്നത്. ഔഷധക്കൂട്ടുകൾ കലർന്നതിനാൽ അന്തരീക്ഷം സുഗന്ധ പൂരിതമാകുകയും, ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. അതിൽ കാർബൺ ഡൈഒക്സൈഡോ മറ്റു അശുദ്ധ വാതകങ്ങളോ വമിക്കുന്നില്ല.

സുഗന്ധ ദ്രവ്യങ്ങൾ പുകച്ചാൽ അതിൻറെ മണം എത്തുന്ന ദിക്കുവരെ സുഗന്ധം നിറഞ്ഞിരിക്കും. അന്തരീക്ഷം ശുദ്ധമായിരിക്കും. എന്നാൽ മുളകു പോലുള്ള ഒരു വസ്തു കത്തിയാൽ അന്തരീക്ഷം മലിനമാകും. ശ്വസിക്കുന്നവർക്ക് കാറൽ അനുഭവപ്പെടും. ക്ഷേത്രാചാരങ്ങളായ ഗണപതി ഹോമം ഒരു ആയുർവേദ വിധി പ്രകാരമുള്ള അനുഷ്ഠാനമാണെന്ന്. വിളക്കിലെ തിരിക്ക് പഞ്ഞിയാണ് ഉത്തമം. ഒരു വ്യക്തി സിഗരറ്റ് വലിക്കുമ്പോൾ അത് അയാൾക്കും അയാളുടെ ചുറ്റുമുള്ള വ്യക്തികൾക്കും അസഹ്യത പടർത്തുന്നു. തനിക്കു മാത്രമല്ല മറ്റുള്ളവർക്കും കുടി രോഗങ്ങൾ സംഭാവന ചെയ്യുന്നു.
അഗ്നിയിൽ ലയിക്കുന്നതും ഭസ്മ തുല്യമായി വെളുത്തു ചാരമാകുന്നതും മാത്രമേ അഗ്നിയിൽ കുണഡത്തിൽ ഹവിസ്സ് ആയി ഉപയോഗിക്കാവൂ. യാഗന്തരം ഹോമകുണ്ഡത്തിൽ നിന്ന് ലഭിക്കുന്ന വെളുത്ത ചാരം (''ഭസ്മം')' ശരീര മാസകലം തെയ്ക്കുന്നതും നല്ലതു തന്നെ. കാർബൺ ഇല്ലാത്ത മരങ്ങളാണ് പ്ലാവ്, നെല്ലി, ചന്ദനം എന്നിവ.
എന്തിനാണ് ഔഷധങ്ങളും നെയ്യും മറ്റും കത്തിച്ചു കളയുന്നത്. രാമച്ചം, കുന്തിരിക്കം എന്നിവ കത്തിച്ചാൽ വായുവിൽ അതിൻറെ സുഗന്ധം കലരും. വെറു തെയിരുന്നപ്പോൾ അതിന് അതിൻറേതായ ഗുണവും മണവും ലഭിക്കുന്നില്ല. എന്നാൽ അവ അഗ്നി പ്രവേശനം ചെയ്തപ്പോൾ അതിൻറെ സുഗന്ധം പരിസരമാകെ പരത്തുമല്ലോ. ആയതുകൊണ്ട് ഔഷധങ്ങൾ അഗ്നിയിൽ കത്തുന്നതാണ് ശ്രേഷ്ടം.
അഗ്നിഹത്ര അനുഷ്ഠാനത്തിൽ ദേവദാരുവും, കറുകപ്പുല്ലും, ബ്രഹ്മിയും, കരിം കുടങ്ങലും ചേർക്കുന്നത് ഓർമ്മശക്തിക്കും, അപ്സമാര രോഗത്തിനും നല്ലതാണ്. ഇതുപോല പല രോഗങ്ങൾക്കും അതാതു രോഗങ്ങൾക്കുള്ള ഔഷധ കൂട്ട് ചേർത്ത് ഹോമകുണ്ഡം എരിച്ചാൽ രോഗ ശമനം തീർച്ചയാണ്. കാൻസർ പോലുള്ളവരുടെ രക്ത ശുദ്ധിക്കും മറ്റും ഈ അനുഷ്ഠാനം ശ്രേഷ്ഠമാണ്. ഇതിലെ ഭസ്മം രോഗശമനത്തിനായി ഉപയോഗിക്കാറുണ്ട്. ഒന്നാന്തരം വളമായും സസ്യങ്ങൾക്കും ഉപയോഗികുന്നു. അതുമൂലം നല്ല വിള ലഭിക്കുകയും ചെയ്യുന്നു.

നമ്മുടെ പൂർവ്വസൂരികളായ ശ്രീരാമനും ലക്ഷ്മണനും പ്രതിദിനം അഗ്നിഹോത്രം ചെയ്യുമായിരുന്നു.
“കുമാരാവപി താം രാത്രിമുഷിത്വാ സുസമാഹിതൗ പ്രഭാതകാലേ
ചോത്ഥായ പൂർവ്വാം സന്ധ്യാമുപാസ്യ ച പ്രശുചീ പരമം ജാപ്യം സമാപ്യ നിയമേന ച ഹുതാഗ്നിഹോത്രമാസീനം വിശ്വാമിത്രം വന്ദതാം ‘

രാമനും ലക്ഷ്മണനും സാവകാശം രാത്രി അവസാനിച്ച ശേഷം പ്രഭാതവേളയിൽ ഉണർന്നെഴുന്നേറ്റ് സന്ധ്യോപാസന ചെയ്തു. അത്യന്ത പവിത്രമായ ഗായത്രീ ജപം നിയമപൂർവ്വം അനുഷ്ഠിച്ചു. അതിനെതുടർന്ന് അവർ രണ്ടുപേരും ചേർന്ന് അഗ്നിഹോത്രം ചെയ്ത് ഗുരുവായ വിശ്വാമിത്രനെ വന്ദിച്ചു

ഭഗവദ് ഗീത ഉപദേശിച്ച ഭഗവാൻ ശ്രീകൃഷ്ണൻ ഒരിക്കലും ഒരു കാരണവശാലും മുടക്കാതെ ചെയ്തു പോന്ന ആരാധനയായിരുന്നു അഗ്നിഹോത്രഹോമം. ദൂതിന് പോകുമ്പോൾ പോലും അഗ്നിഹോത്രം മുടക്കിയില്ലെന്ന് മഹാഭാരതം പറയുന്നു.
“അവതീര്യ രഥാത് തൂര്ണം കൃത്വാ ശൗചം യഥാവിധി
രഥമോചനമാദിശ്യ സന്ധ്യാമുപവിശേഷ ഹ.
(മഹാഭാരതം)
കൃതോദകാനുജപ്യഃ സ ഹുതാഗ്നിഃ സമലങ്കൃതഃ
ദൂതകര്മ്മത്തിന്നായി ഹസ്തിനപുരിയിലേക്ക് പോകുന്നവഴി സന്ധ്യയായി സന്ധ്യാവന്ദനത്തിനായി തേരു നിറുത്തി അതു നിര്വ്വഹിച്ചു. ഹസ്തിനപുരിയിലെത്തി പ്രഭാതത്തില് കൗരവസഭയിലേക്ക് പോകുന്നതിനു മുമ്പ് അഗ്നിഹോത്രം ചെയ്തു.

അഗ്നിഹോത്രം അനുഷ്ഠിക്കുന്നതുകൊണ്ട് കുടുംബാന്തരീക്ഷം,ആരോഗ്യ നില എന്നിവ മെച്ചപ്പെടും. പല കഠിരോഗങ്ങൾക്കും ആശ്വാസം പകരും. ദാമ്പത്യ പ്രശനങ്ങൾക്ക് പരിഹാരമാകും. മനോനിലയിൽ കാര്യമായ മാറ്റം സംഭവിക്കും. മദ്യപാനത്തിന് അറുതി വരുത്തും. സന്താന ദോഷങ്ങൾക്കും, സന്താനമില്ലായ്മക്കും പരിഹാരമാകും. ദേഷ്യം, വിഷാദം, നൈരാശ്യം എന്നിവക്ക് അറുതി വരും. ഈ അനുഷ്ഠാനം കൊണ്ട് ചെയ്യുന്ന വ്യക്തിക്കുമാത്രമല്ല കുടുംബത്തിലെ എല്ലവർക്കും, കൂടതെ അയൽപക്കകർക്കും ഇതിൻറെ പ്രയോജനം ലഭിക്കും.
. ന മ്മുടെ ഋഷ്യവര്യന്മാർ സർവ്വ ലോകർക്കായി സംഭാവന ചെയ്തിട്ടുള്ള ഒരു അനുഷ്ഠാന ചടങ്ങാണ്. സർവ്വ മതങ്ങളുടേയും ഉത്ഭവും ഇവിടെ നിന്നാണ്. പുരാണങ്ങളിലും വേദങ്ങളിലും പറഞ്ഞിട്ടുള്ളതു മത്രമേ ഇതര മതങ്ങലും പറഞ്ഞിട്ടുള്ളൂ. ഹൈന്ദവർ എന്നാൽ ഭാരതത്തിൽ പിറന്നവർ വളരെ വിശാല മന:സ്ഥിതിയുള്ളവരായിരുന്നു. നന്മ ചെയ്യുന്നവരെല്ലാം ഭാരതീയർക്ക് പുണ്യാത്മക്കളും, അവതരാങ്ങളുമായിരുന്നു. സഹിഷ്ണത അവരുടെ കൂടപ്പിറപ്പാണ്. നന്മക്ക് ക്ഷതം സംഭവിക്കുമ്പോൾ പുണ്യത്മക്കളും അവതാരങ്ങളും പിറക്കുന്നു ഭാരതീയർ വിശ്വ സിക്കുന്നു.. അവർ മനുഷ്യനന്മക്കായി പ്രവർത്തിക്കുന്നു. പലതും സംഭാവന ചെയ്യുന്നു.

ഋഗ് വേദത്തിലെ ഒരു അനുഷ്ടാനമാണ് അഗ്നിഹോത്രം. ഭാരതിയർ പണ്ടു മുതലേ അഗ്നിയെ ആരാധിച്ചിരുന്നു. ഭാരതീയർ മാത്രമല്ല മറ്റു പല രാജ്യക്കരും അഗ്നിയെ ആരാധിച്ചിരുന്നു എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. അഗ്നിയുടെ നശീകരണ സ്വഭാവം മനസ്സിലാക്കിതന്നെയാണ് ഋഷികൾ ഈ അനുഷ്ഠാനം നമുക്ക് ഉപദേശിച്ചു തന്നത്. ഇന്ന് വായുവും അന്തരീക്ഷവും ഏറെ മലിനപ്പെട്ടു കഴിഞ്ഞു. അവയെ ശുദ്ധീകരിക്കവാൻ ഈ അനുഷ്ഠാനം കൊണ്ട് സാധിക്കും. ശരീരവും മനസ്സും, കുടുംബവും, അന്തരീക്ഷവും ശുദ്ധമാകും. അനുഷ്ഠിക്കുന്നവരുടെ അയൽക്കാർക്കു പോലും ഇത് പ്രയോജനം ചെയ്യും. ഉത്തമ ശിശു പിറക്കുന്നതിനും, സൽസ്വഭാവികളെ സൃഷ്ഠി ക്കുന്നതിനും ഈ അനുഷ്ഠാനത്തിന് കഴിയും.

ഊർജ്ജത്തിൻറെ സ്വരൂപം താപം, പ്രകാശം, ശബ്ദം എന്നിവയാണല്ലോ. പ്രകാശം ആത്മ പ്രഭയാണ്. പ്രപഞ്ചത്തിലെ ശബ്ദത്തിനെ ഋഷികൾ ‘നാദബ്രഹ്മം’ എന്നാണ് വിളിക്കുന്നത്. ഇതിൻറെ ഒരു സങ്കലനം മാത്രമാണ് അഗ്നിഹോത്ര അനുഷ്ഠാനത്തി ലൂടെ സൃഷ്ടിക്കപ്പെടുന്നത്. മനുഷ്യൻറെ കഷ്ടപ്പാടുകൾക്ക് ഇത്തരം യജ്ഞത്തിലുടെ ശമനം വരുത്തുന്നു. നമ്മുടേയും സഹജീവി കളുടേയും പ്രപഞ്ചത്തിൻറേയും ശുദ്ധീകരണത്തിനും, ഐശ്വര്യത്തിനും, ശാന്തിക്കും, ഉന്നതിക്കും ഈ അനുഷ്ഠാനം

അഗ്നി ഹോത്രയിൽ ഹോമ ദ്രവ്യമായി പല ആയൂർവോദ ഔഷധങ്ങൾ ഉപയോഗിക്കാറുണ്ട്. അരയാൽ, പേരാൽ, അത്തി തുടങ്ങിയവ ഉപ യോഗിക്കാറുണ്ട്. പ്രപഞ്ചത്തിൻറെ വലിയ രൂപം എറ്റവും ചെറിയ രൂപത്തിലും നമുക്ക് ദർശിക്കാനാകും. സൌരോർജ്ജമാണല്ലോ നമ്മുടെ ഏറ്റവും വലിയ ഉർജ്ജ സ്രോതസ്സ്. അതിൻറെ ഏറ്റവും ചെറിയ രൂപമാണ് അഗ്നിഹോത്ര. അഗ്നിഹോത്ര അനുഷ്ഠാനത്തിൽ ശബ്ദം (മന്ത്രം), പ്രാകശം, താപം എന്നിവ സമന്വയിപ്പിച്ചിരിക്കുന്നു. അതുപോല അതിനു വേണ്ടി, ഹോമിക്കുന്ന ദ്രവ്യങ്ങളും വളരെ പ്രധാനപ്പെട്ടാതാണ്. ഇവയെല്ലാം നമ്മുടെ ഋഷിവര്യന്മാർ തികഞ്ഞ ശ്രദ്ധയോടെയാണ് തിരഞ്ഞെടുക്കപ്പെടിരിക്കുന്നത്. അവരുടെ ലാബ് പ്രകൃതി തന്നെയായിരുന്നു. അവരുടെ പരീക്ഷണ ശാല പ്രപഞ്ചം തന്നെയായിരുന്നു.

ക്ഷേത്രങ്ങൾ പ്രാർത്ഥനാലയങ്ങൾ മാത്രമല്ല. ഊർജ്ജ സ്രോതസ്സുകൾ കൂടിയാണ് . ക്ഷേത്രം എന്നാൽ ക്ഷതത്തിൽ നിന്ന് രക്ഷിക്കുന്നത് എന്നാണ്. ആലുകളുടെ ഇലകളിൽ നിന്ന് അധികമായി ഓക്സിജൻ ലഭിക്കുന്നു. ക്ഷത്രങ്ങളിൽ വിളക്ക് കത്തിക്കലും മന്ത്രദ്വനികൾ ഉയരുന്നതും അവിടെ ഊർജ്ജം പകരുന്നു. മനുഷ്യരുടെ ആവലാതികളും, പരാതികളും, അപേക്ഷകളും സമർപ്പിക്കാനുള്ള കേന്ദ്രങ്ങളല്ല ക്ഷേത്രങ്ങൾ. പൂജകളുടെ അവിടെ ചൈതന്യെം അഥവ ഊർജ്ജം നിലനിർത്തുകയാണ് ചെയ്യുന്നത്. ശംഖിലെ വെള്ളം പകർന്ന് തരുമ്പോൾ രോഗ ങ്ങൾ ശമിക്കുന്നു. മനശാന്തി ലഭിക്കുന്നു. നെറ്റിയിൽ ചന്ദനം ചാർത്തുമ്പോൾ കോപം ശമിക്കുന്നു. ഭസ്മം (അഗ്നിഹോത്ര) പല ഗുണങ്ങൾ ലഭിക്കുന്നു.

ജടാമാഞ്ചി, അകിൽ, കർപ്പൂരം, ചന്ദനം, ഇരുവേലി, നാഗപ്പൂവ്, ദേവദാരം, കച്ചോലം ഇവകൾ സമിധയുടെ കൂടെ ജ്വലിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ഔഷധപൂരിതമായ സുഗന്ധം ദേവസാന്നിദ്ധ്യത്തെ വിളിച്ചുവരുത്തും ഹോമത്തിനുശേഷം അതിന്റെ സംഭാതനെയ്യ്, ഹോമഭസ്മം, കരിപ്രസാദം ഇവ സേവിക്കുന്നതും തൊടുന്നതും ഐശ്വര്യത്തിനും ആരോഗ്യത്തിനും വിശേഷമാണ്.

അഗ്നിഹോത്രം കൊണ്ട് നിങ്ങൾക്ക് മാത്രമല്ലല്ലോ ഗുണം കിട്ടുക. അത് മറ്റുള്ളവർക്കും നിങ്ങളുടെ ശത്രുവിനും കിട്ടും അത് നന്മയല്ലേ?
അഗ്നിഹോത്രം ചെയ്യുമ്പോൾ യജമാനനും പത്നിക്കും മാത്രമല്ല, നാട്ടിനെല്ലാം നന്മ വരുത്തുകയാണ് അഗ്നിഹോത്രം മുടങ്ങാതെ അനുഷ്ഠിക്കുന്നതുകൊണ്ടുള്ള പ്രയോജനം.