ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

29 June 2022

ഞാൻ സനാതനധർമ്മി

ഞാൻ സനാതനധർമ്മി

ഭാരത സംസ്കാരത്തിൽ അഭിമാനം കൊള്ളുന്ന സുഹൃത്തുക്കളെ, ലോകത്തിലെ ഏറ്റവും മഹത്തായ ആർഷ ഭാരത സംസ്കാരത്തിന്‍റെ പിന്തുടര്‍ച്ചകാരൻ ആയതിൽ അഭിമാനം കൊള്ളുകയും സനാതന ധർമം അനുവർത്തിക്കുകയും ചെയ്യുന്നവർ നമ്മൾ

👉 ഹിന്ദുസ്ഥാനെ മാതൃസ്ഥാനത്ത് കണ്ട് വന്ദിക്കുന്നവർ നമ്മൾ

👉 "ലോകാ സമസ്താ സുഖിനോ ഭവന്തു " എന്ന പ്രാർഥനയിലൂടെ ലോകത്തിലെ സർവ്വ ചരാചരങ്ങളുടെയും നന്മ കാംക്ഷിക്കുന്നവർ നമ്മൾ

👉 അനേകം ദേവതകളെ ആരാധിക്കുമ്പോഴും ഒരേ ഒരു ഈശ്വര സങ്കല്പം മാത്രം ഉള്ളവർ നമ്മൾ

👉 ഈശ്വരൻ എന്നത് സർവ്വ ചരാചരങ്ങളിലും നിറഞ്ഞിരിക്കുന്ന ചൈതന്യം ആയിട്ട് അറിയുന്നവർ നമ്മൾ.

👉 മതത്തിന്‍റെ പേരില്‍ ഒരിടത്തും തളയ്ക്കപെടാതെ പരിപൂർണ ജീവിത സ്വാതന്ത്ര്യം ഉള്ളവർ നമ്മൾ..

👉 ഏത് ഇഷ്ട്ട ദേവനെ ആരാധിക്കുമ്പോഴും ഏത് ക്ഷേത്ര ദർശനം ശീലമാക്കുമ്പോഴും ഇതെല്ലം സർവ്വ ശക്തനായ ജഗധീശ്വരനിലേക്കുള്ള അനേക മാർഗങ്ങളിൽ ഒന്ന് മാത്രമെന്ന് അറിയുന്നവർ നമ്മൾ...

👉 എന്‍റെ മതവും എന്‍റെ ദൈവവും, നിന്‍റെ മതത്തിനെയും നിന്‍റെ ദൈവത്തെകാൾ ശ്രേഷ്ഠം എന്നും എന്‍റെ മാർഗം മാത്രമാണ് ഒരേ ഒരു മാർഗം എന്നും പഠിപ്പിക്കാത്തവർ നമ്മൾ...

👉 കൃഷ്ണനെ പോലെ തന്നെ ക്രിസ്തുവിനെയും നബിയേയും ഉള്‍ക്കൊള്ളുവാൻ വിശാല മന്സുള്ളവർ നമ്മൾ.....

👉 സ്വരാജ്യത്തിന് വേണ്ടി സ്വജീവൻ സമർപ്പിക്കാന്‍ സർവ്വദാ സന്നദ്ധൻ ആയവർ നമ്മൾ..

👉 ദൈവത്തിനെ ഭയപ്പാടോടെ കാണാതെ പ്രേമ ഭക്തിയോടെ സ്നേഹിക്കുന്നവർ നമ്മൾ...

👉 "എനിക്ക് നല്ലത് മാത്രം വരുത്തേണമേ." എന്ന് പ്രാർത്ഥിക്കാതെ "സുഖവും ദുഖവും ഒരേ പോലെ സ്വീകരിക്കാനുള്ള ശക്തി നല്‍കേണമേ " എന്ന് പ്രാർത്ഥിക്കുന്നവർ നമ്മൾ...

👉 സ്വർഗ്ഗവും നരകവും ഈ ഭൂമിയിൽ തന്നെ ആണെന്നും അത് സ്വകർമഫലം അനുഭവിക്കൽ ആണെന്നും അറിയുന്നവർ നമ്മൾ...

👉 ഒരു വ്യക്തിയിലോ ഒരു ഗ്രന്ഥതിലോ മാത്രം ഒതുക്കാൻ കഴിയാത്ത, അനേകായിരം ഋഷിവര്യന്മാരാലും ലക്ഷകണക്കിന് ശാസ്ത്ര ഗ്രന്ഥങ്ങളാലും അനുഗ്രഹീതമായ സനാതന സംസ്കാരം കൈമുതല്‍ ആയവർ നമ്മൾ...

👉 2000 ത്തോളം അടിസ്ഥാന ഗ്രന്ഥങ്ങളും , 10000 ത്തോളം വ്യാഖ്യാനങ്ങളും, 100000 ത്തോളം ഉപാഖ്യാനങ്ങളും ഉള്ള ആർഷ ഭാരത സംസ്കാരത്തിന്‍റെ ജ്ഞാനസാഗരത്തിൽ നിന്ന് ഒരു കൈകുമ്പിളില്‍ ജ്ഞാനം എങ്കിലും കോരി എടുക്കാൻ ശ്രമിചിട്ടുള്ളവർ നമ്മൾ...

👉 സർവ്വ ചരാചരങ്ങളുടെയും നിലനില്‍പ്പിന് ആധാരമായ പ്രകൃതിയെ ഈശ്വരന്‍ ആയി കണ്ട് സ്നേഹിക്കുകയും പക്ഷി മൃഗാതികളെയും വൃക്ഷങ്ങളെയും പരിപാലിക്കുകയും ചെയ്യുന്നവർ നമ്മൾ..

👉 ഈശ്വര വിശ്വസി ആയി മാത്രം കഴിയാതെ മനസ്സിനെ ഈശ്വരനിലേക്ക് സ്വയം ഉയർത്തി, ഈശ്വരനെ അനുഭവിച്ചറിഞ്ഞ് ആ പരമമായ ആനന്ദം നേടാന്‍ ശ്രമിക്കുന്നവർ നമ്മൾ...

👉 "മാനവ സേവ ആണ് മാധവ സേവ" എന്ന തത്വത്തിൽ ഊന്നി ജാതി മത ഭേദമന്യേ എല്ലാവരെയും സഹായിക്കുമ്പോഴും തിരിച്ചൊന്നും പ്രതീക്ഷിക്കാത്തവർ നമ്മൾ..

👉 മാതാവിന്‍റെയും പിതാവിന്‍റെയും ഗുരുവിന്‍റെയും സ്ഥാനം ഈശ്വരനെക്കള്‍ മഹത്തരമായി കാണുന്നവർ നമ്മൾ..

👉 ഇനിയൊരു ജന്മം ഉണ്ടെങ്കിൽ പരമ പവിത്രമായ ഭാരത മാതാവിന്‍റെ മടിത്തട്ടിൽ ഒരു പുല്‍ക്കൊടി ആയെങ്കിലും പിറക്കാൻ കഴിയണമേ എന്ന് പ്രാർത്ഥിക്കുന്നവർ നമ്മൾ...

👉 ഇപ്രകാരം നമ്മളെ അല്ലെങ്കിൽ നമ്മുടെ സ്ംസ്ക്കാരത്തെ നിർവചിക്കാൻ ഒരു കുറിപ്പ് കൊണ്ട് ഒന്നും ആകില്ല 
ഇതാണ് നമ്മൾ.. ഇതാകണം നമ്മൾ ... അല്ലാതെ ഇത്ര മഹത്തരവും ജ്ഞാനസാഗരവുമായ നമ്മുടെ സംസ്കാരത്തിനെ അറിയാതെ കേവലം ഒരു മതം ആയികണ്ട്, അതിലെ ഒരു ഗ്രന്ഥം, ഒരേ ഒരു ഗ്രന്ഥം എങ്കിലും വായിച്ചറിയാൻ പോലും കൂട്ടാക്കാതെ അല്ലേല്‍ "മെനക്കെടാൻ"" വയ്യാതെ" ഒറ്റപെട്ട സംഭവങ്ങളെയും വ്യക്തികളെയും ഉയർത്തിപ്പിടിച്ചുകൊണ്ട്, നിരീശ്വരവാദികളുടെയും രാഷ്ട്രീയകച്ചവടകാരുടെയും കൂട്ടുപിടിച്ച് നമ്മുടെ സംസ്ക്കരത്തിന് എതിരെയും അതുവഴി തന്‍റെ പൈതൃകത്തിന് എതിരെ തന്നെയും പൊങ്ങച്ചത്തോട് കൂടി വാൾ ഓങ്ങുന്ന "ഇന്നത്തെ പരിഷ്കൃതര്‍ ആകല്ലേ ആകരുതേ നമ്മൾ...

ഓർക്കുക... ലോകത്തിലെ മറ്റെല്ലാ മഹാസംസ്കാരങ്ങളും നശിച്ചു നാമാവശേഷമായിട്ടും ആർഷ ഭാരത സംസ്കാരം ഇന്നും ലോകത്തിനു മുഴുവൻ വഴികാട്ടിയായി, ജ്ഞാനത്തിന്റെ പ്രകാശം നല്‍കി ജ്വലിച്ച് നില്‍ക്കുന്നു - " ലോകാ സമസ്താ സുഖിനോ ഭവന്തു "എന്ന മഹത്തായ മനോഭാവം - ഇന്ന് ലോകജനത വീണ്ടും ഭാരതത്തിന്‍റെ ജ്ഞാനസാഗരത്തിനെ പ്രതീക്ഷയോടു കൂടി ഉറ്റുനോക്കുന്നു...

നമ്മുടെ സംസ്കാരം നമുക്ക് ഏറെ വിലപ്പെട്ടതാണ്‌, എന്തുകൊണ്ടെന്നാൽ എങ്ങനെ ജീവിക്കണമെന്നും, ഈ ജീവിതം കൊണ്ട് എങ്ങനെ മുക്തി നേടണം എന്നും നമ്മെ പഠിപ്പിക്കുന്നു .

നാം ചെയ്യണമെന്നു പറയുന്ന ഓരോ കർമ്മങ്ങൾക്കും പിന്നിൽ ഓരോ ലക്ഷ്യമുണ്ട്. പരബ്രഹ്മത്തെ അറിയുക എന്ന പരമമായ ലക്‌ഷ്യം.....

ബാലി ദ്വീപിലെ തനഹ് ലോട്ട് ക്ഷേത്രം

ബാലി ദ്വീപിലെ തനഹ് ലോട്ട് ക്ഷേത്രം

തനഹ് ലോട്ട് ഈ വിശുദ്ധ സർപ്പങ്ങളെ പകലും നിങ്ങൾക്ക് ഈ ക്ഷേത്രപരിസരത്ത് നേരിൽ കാണാം. വേണമെങ്കിൽ ഒന്ന് തൊട്ടുനോക്കാം...
ഒരു മുസ്ലിം രാഷ്ട്രമായ ഇൻഡൊനീഷ്യയിലെ ഏക ഹൈന്ദവ ദ്വീപ്. അനേകം ബലി (യാഗം) നടന്ന ഭൂമിയായതിനാലാണ് സ്ഥലനാമം
ബലിദ്വീപ് ആയത്. ബാലി ദ്വീപിന്റെ മുഖമുദ്രയായി ഇന്ത്യൻ മഹാസമുദ്രത്തിൽ ഒരു പൊങ്ങിക്കിടക്കുന്നു 'തനഹ് ലോട്ട്' എന്ന ക്ഷേത്രം ഒരു വിസ്മയം തന്നെയാണ്.

5,780 ച.കി.മീ. വിസ്തീർണമുള്ള ബാലിദ്വീപിൽ ഇരുപതിനായിരത്തിലധികം ചെറുതും, വലുതുമായ ക്ഷേത്രങ്ങൾ ഉണ്ട്. തനഹ് ലോട്ട്' . 'പുര ലഹുർ തനഹ് ലോട്ട് ഡി സാഗര കിണൂൽ' എന്നാണ് ക്ഷേത്രത്തിന്റെ പൂർണനാമം. കിഴക്കൻ ജാവയിൽ മജാപാഹിത് രാജാവിന്റെ ഭരണകാലത്ത് ഡാങ് ഹയാങ് ദ്വിജന്ദ്ര എന്നൊരു ശൈവ ബ്രാഹ്മണ സന്ന്യാസി ഉണ്ടായിരുന്നു. 15-ാം നൂറ്റാണ്ടിലാണ് ദ്വിജന്ദ്ര
തന്റെ 'ധർമയാത്ര' എന്ന പ്രഭാഷണങ്ങളുമായി ബാലിയിൽ
എത്തിയത്. അക്കാലത്ത് 'ഡാലിം വാടുറിങ് ഗോങ്' ആയിരുന്നു ബാലി രാജാവ്. രാജാവ്, ദ്വിജന്ദ്രയ്ക്ക് ബാലിദ്വീപിൽ ഹിന്ദുമതം പ്രചരിപ്പിക്കാൻ വേണ്ട സൗകര്യം നൽകി. അങ്ങനെയാണ് തദ്ദേശീയരുടെ സഹായത്തോടെ ദ്വിജന്ദ്ര ബാലിയിൽ അനേകം ക്ഷേത്രങ്ങൾ നിർമിക്കുന്നത്. ദിവ്യനായ ദ്വിജന്ദ്ര ആദ്യമെത്തിയത് 'രംബാട്ട് സ്വയി' എന്ന തീരദേശത്തായിരുന്നു. അവിടെ ധ്യാനനിരതനായ ദ്വിജന്ദ്രയുടെ ദിവ്യദൃഷ്ടിയിൽ അഭൗമമായ ഒരു
പ്രകാശം തെക്കുകിഴക്കുദിശയിൽ നീങ്ങുന്നതു കണ്ടു. ആ പ്രകാശത്തെ പിൻതുടർന്ന് അദ്ദേഹം എത്തിച്ചേർന്നത് 'തബാനൻ' കടപ്പുറത്തെ വലിയൊരു പാറയിലെ സ്വയംഭൂ നീരുറവയ്ക്കടുത്താണ്. അവിടെ ദ്വിജന്ദ്ര തന്റെ തുടർധ്യാനത്തിനുള്ള സ്ഥലം കണ്ടെത്തി. ദ്വിജന്ദ്ര ആ പാറയെ 'ഗില്ലി ബിയോ' എന്ന് പേർ വിളിച്ചു. അതിന്റെ അർത്ഥം പക്ഷിപ്പാറ എന്നാണ്. ചിറകുകൾ വിടർത്തി കടലിൽ പതിഞ്ഞുകിടക്കുന്ന വലിയൊരു ഗരുഡനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ആ പാറക്കൂട്ടം. ദ്വിജന്ദ്ര തദ്ദേശീയരായ മുക്കുവരോടൊപ്പം ഏതാനും ദിവസം ആ പാറപ്പുറത്തിരുന്ന് 'ദത്താസാഗര'
എന്ന കടൽദേവതയേയും 'വരുണ' ദേവനേയും ധ്യാനിച്ചു. പിന്നെ അവിടെ നിന്ന് കിഴക്കോട്ട് യാത്ര തുടർന്ന ദ്വിജന്ദ്ര എത്തിചേർന്നത് 'ബരാബൻ' എന്നൊരു ഗ്രാമത്തിലാണ്. മീൻപിടിത്തക്കാരായ ബരാബൻ ഗ്രാമവാസികളെല്ലാം അക്കാലത്ത് 'ബരാബൻ ശക്തി' എന്ന
ഏകദൈവത്തെ ആരാധിക്കുന്നവർ ആയിരുന്നു. പക്ഷേ, ചുരുങ്ങിയ കാലംകൊണ്ട് ആ ഗ്രാമീണർ എല്ലാം ദ്വിജന്ദ്രയുടെ അനുയായികളായി മാറി. 
എന്നാൽ ഗ്രാമത്തലവൻ ബൻദേശയ്ക്ക് ദ്വിജന്ദ്രയുടെ 'ഹിന്ദുയിസം' സ്വീകാര്യമായില്ല. അയാൾ ദ്വിജന്ദ്രയെ
കൊല്ലാൻ ആളുകളെ ഏർപ്പാടാക്കി. വധശ്രമത്തിൽ
നിന്ന് രക്ഷപ്പെട്ട ദ്വിജന്ദ്ര,
തമ്പാനൻ കടപ്പുറത്തെ ഗില്ലിബിയോ എന്ന പക്ഷിപ്പാറയിൽ ലയിച്ചു എന്നാണ് ഐതിഹ്യം. അതോടെ ആ പാറത്തുരുത്ത് കരയിൽ നിന്ന് വേർപെട്ട് കടലിലേക്ക്
നീങ്ങി. ആ പാറപ്പുറത്താണ് പിൽക്കാലത്ത് തനഹ് ലോട്ട് ക്ഷേത്രം കടലിലെ ഭൂമി എന്നാണ് തനഹ് ലോട്ട് എന്ന ബാലി പദത്തിനർഥം.

 മൂന്ന് ഏക്കറോളം വിസ്തൃതിയിൽ ഒരു കരിമ്പാറപ്പുറത്താണിത്. ഈ ക്ഷേത്രനിർമിതിയിൽ ബലനീസ്
വാസ്തുവിദ്യയ്ക്കൊപ്പം ഹിന്ദു സംസ്കാര സമന്വയം കാണാം. കിഴക്കോട്ട് ദർശനമായ പ്രധാന മൂർത്തി 'ദേവ ബരുണ' യൊടൊപ്പം പടിഞ്ഞാട്ട് ദർശനമായ 'ദത്താ സാഗര' എന്ന കടൽദേവതയും ഇവിടെ ആരാധിക്കപ്പെടുന്നു. ക്ഷേത്രോത്പത്തിക്ക്
കാരണക്കാരനായ ദ്വിജന്ദ്രയും ഇവിടെ ആരാധിക്കപ്പെടുന്നുണ്ട്. ഇതിനും പുറമെ പാറഗുഹയിൽ കാണുന്ന സ്വയംഭൂ
നീരുറവ, ബ്രഹ്മാ വിഷ്ണു മഹേശ്വര സങ്കല്പത്തിലും ആരാധിക്കപ്പെടുന്നു. സ്വയംഭൂ തീർഥം കുടിച്ച് ശരീരശുദ്ധിവരുത്തിവേണം മുകളിലെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ.
ബാലി ക്ഷേത്രങ്ങളിലെ
ത്രിമണ്ഡല സമ്പ്രദായത്തിൽ മൂന്നു നടുമുറ്റങ്ങളിലായി പണിതുയർത്തിയ രണ്ട്
അഞ്ചുനില 'മേരു'ക്ഷേത്രങ്ങൾക്കു പുറമെ രണ്ടു തുറന്ന മണ്ഡപങ്ങളും ഒരു അടഞ്ഞ പുരക്ഷേത്രവും അനുബന്ധഭാഗങ്ങളുമാണ് കടലിലെ പാറപ്പുറത്ത് ഉള്ളത്.

'ലാലപ്പുല്ല്' എന്ന ഒരു തരം
കറുത്ത പുല്ലുകൊണ്ടാണ് ബാലിയിലെ മേരുക്ഷേത്രങ്ങൾ മേയുന്നത്. ചൈനീസ് പഗോഡയെ അനുസ്മരിപ്പിക്കും അനേകം തട്ടുകളുള്ള ഈ മേരുക്ഷേത്രങ്ങൾ.
ബോഗൻ വില്ല അടക്കം ഏതാനും ചെടികളും ചില മരങ്ങളും
ആ പാറപ്പുറത്ത് വളർന്ന്
പന്തലിച്ചിരിക്കുന്നു.

രാവിലെ 6.30-ന് തുറക്കുന്ന ക്ഷേത്രം വൈകിട്ട് 6.30-ന് അടയ്ക്കും. തുടർന്ന് രാത്രി 9 മണി വരെ 'സൂര്യമണ്ഡലം' എന്ന
നൃത്തശാലയിൽ 'ലോഗേങ്' നൃത്തം അടക്കമുള്ള കലാവിരുന്ന്. ക്ഷേത്രങ്ങളുടേതായി 28.58 ഹെക്ടർ ഭൂമിയുണ്ട്. അതിൽ 4.65
ഹെക്ടറിൽ പരമ്പരാഗത രീതിയിൽ നെൽകൃഷി ചെയ്യുന്നു. 
ഉഗ്രവിഷം ചീറ്റുന്ന സർപ്പങ്ങൾ ക്ഷേത്രപാലകരാകുന്ന അപൂർവ കാഴ്ച തനഹ് ലോട്ട് ക്ഷേത്രത്തിൽ കാണാം.
രാത്രി സെക്യൂരിറ്റിക്കാരൊന്നുമില്ലാത്ത ക്ഷേത്രം ഏതാനും വിശുദ്ധ സർപ്പങ്ങളുടെ സംരക്ഷണത്തിലാണ്. 'ഉൾ അർ സുയി' എന്ന വിശുദ്ധ സർപ്പത്തെ പകലും ക്ഷേത്രപരിസരത്ത് നിങ്ങൾക്ക് നേരിൽ കാണാം.
വേണമെങ്കിൽ ഒന്ന് തൊട്ടുനോക്കാം. ഉഗ്രവിഷമുള്ളവയാണെങ്കിലും അവ നമ്മെ
ഉപദ്രവിക്കില്ല. പക്ഷേ, രാത്രി അവയുടെ സ്വഭാവം മാറും. ആരെയും ക്ഷേത്രപരിസരത്തേക്ക് അടുപ്പിക്കില്ല.
ക്ഷേത്രോത്പത്തിയോളം പഴക്കമുണ്ട് തനഹ് ലോട്ടിൽ ഈ സർപ്പങ്ങളുടെ കാവലിനും. മുട്ടുമറയും വിധം മുണ്ടുടുത്ത് (അത് 'സരോങ്' എന്നറിയപ്പെടുന്ന ലുങ്കി ആയാലും മതി). അതിന്റെ മേൽ അരക്കച്ച കെട്ടി വേണം ബാലിയിൽ ക്ഷേത്രദർശനം. തനഹ് ലോട്ട് ക്ഷേത്രപ്പിറവിക്കു കാരണക്കാരനായ ദ്വിജന്ദ്ര എന്ന ശൈവ ബ്രാഹ്മണനെ വധിക്കാൻ ശ്രമിച്ചവർ ബലമായി അദ്ദേഹത്തിന്റെ അരക്കച്ച വലിച്ചഴിച്ച് കടലിലേക്കെറിഞ്ഞപ്പോൾ ആ അരക്കച്ച ഉഗ്രവിഷമുള്ള കടൽപ്പാമ്പായി മാറിയെന്നാണ് ഐതിഹ്യം. ആ കടൽപ്പാമ്പിന്റെ പിൻഗാമികളത്രെ ക്ഷേത്രപാലകരായ ലിപ്പി പോളാങ് എന്ന ഈ വിശുദ്ധസർപ്പങ്ങൾ എന്നാണ് വിശ്വാസം..

28 June 2022

സ്വയം പ്രഖ്യാപിത സുഖദുഃഖങ്ങൾ

സ്വയം പ്രഖ്യാപിത സുഖദുഃഖങ്ങൾ

തങ്ങളുടെ ദുഃഖങ്ങൾക്കും വീഴ്ചകൾക്കും ചിലർ പലപ്പോഴും അന്യരെ കുറ്റപെടുത്താറുണ്ട്, സൂക്ഷമായി ചിന്തിച്ചാൽ നമ്മുടെ ദുഃഖങ്ങൾക്കും വീഴ്ച്ചകൾക്കും കാരണക്കാർ നമ്മൾ തന്നെ എന്ന് മനസ്സിലാകും. .

ആരുടെ ദുഃഖത്തിന് ആരാണ് കാരണക്കാർ? 

ആരുടെ സുഖത്തിന് ആരാണ് കാരണക്കാർ?   

ഒരാളുടെ സുഖത്തിനോ ദുഃഖത്തിനോ മറ്റാരും കാരണക്കാർ അല്ല. അങ്ങിനെ തോന്നുന്നത് അജ്ഞാനം കൊണ്ടാണ്. ജീവിതം സുഖവും ദുഃഖവും കലർന്നത്താണ് പൂർവ്വജന്മാർജിത കർമ്മമാണ് ഏല്ലവർക്കും സുഖദുഃഖങ്ങൾക്ക് കാരണം കർമ്മഫലം എന്ന് നാം പറയുന്നതും ഇതു തന്നെ . ജീവിതഠിൽ ദുഃഖത്തിന് ഇടയാക്കുന്ന സംഭവങ്ങൾ പാടെ ഒഴിവാക്കാൻ ആർക്കും സാധ്യമാല്ല അവയെ സഹിക്കാനും ഉൾക്കൊള്ളാനുള്ള ശക്തി സംഭരിക്കുകയെ വഴിയുള്ളൂ. 

ജീവിതദുരിതങ്ങൾ നേടാനുള്ള ശക്തി തരേണമേ എന്ന പ്രാർത്ഥനയുടെ പൊരുളും ഇതു തന്നെ. ആശക്തി മനസ്സ് നേടുമ്പോൾ നമ്മുക്ക് സമാധാന്മ ഉണ്ടാകും. കാരണം ബാഹ്യമാണെങ്കിലും ആന്തരീകമാണെങ്കിലും ദുഃഖിക്കുന്നത മനസ്സാണ്. അപ്പോൾ നമ്മുടെ ദുഃഖമകറ്റാൻ നമുക്കെ കഴിയൂ. അതായത് ജീവിതം സ്വന്തം നിയന്ത്രണത്തിലലെന്നും സുഖദുഃഖങ്ങൾ കർമ്മഫലമാണെന്നുള്ള വിവേകമുണ്ടായാലേ സ്വസ്ഥനായി ജീവിക്കാനാവൂ. അസ്വസ്ഥത മുഖമുദ്രയായ കാലത്താണ് നാം ഇപ്പോൾ ജീവിക്കുന്നത്, കഠിനദുഃഖങ്ങൾ മാത്രമല്ല നമ്മുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ച്ചകൾക്കും അന്യരെ പഴിക്കുകയും ശപിക്കുകയും, ഉള്ള ശീലം പലർക്കുമുണ്ട്. അതു കൂടുതൽ അസ്വസ്ഥ്യമുണ്ടാക്കും. 

"നമുക്ക് നാമെ പണിവതു നാകം നരകവുമതു പോലെ"

ശ്രീ ഉള്ളൂരിൻ്റെ വരികളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതും അതു തന്നെ. അതായത് നമ്മുടെ ലോകം നാം തന്നെ സൃഷ്ടിക്കുന്നു എന്ന് സാരം. ആ ലോക സൃഷ്ടിക്ക് ദുഃഖവിനാശിയാവാൻ 'രാമായണം' 'മാഹാഭാരതം ' തുടങ്ങിയ നമ്മുടെ മഹത് ഗ്രന്ഥങ്ങൾ നമ്മുക്ക് കൂടുതൽ കരുത്തേകട്ടെ....

പരശുരാം കുണ്ഡ്

പരശുരാം കുണ്ഡ്

അരുണാചൽപ്രദേശിലെ ലോഹിത് ജില്ലയിലെ ലോഹിത് നദിയുടെ താഴെ ഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രമുഖ ദേശീയ ഹൈന്ദവ തീർത്‌ഥാടന കേന്ദ്രമാണ് പരശുരാം കുണ്ഡ്.

ഇതിന് പിന്നിൽ ഒരു പുരാണ കഥയുണ്ട്. വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ പിതാവ് ജമദഗ്നിയുടെ നിർദ്ദേശപ്രകാരം അമ്മ രേണുകയെ തന്റെ മഴു ഉപയോഗിച്ച് ശിരഛേദം ചെയ്തു. അനുസരണത്തിൽ സന്തുഷ്ടനായ പിതാവ് അദ്ദേഹത്തിന് ഒരു അനുഗ്രഹം നൽകാൻ തീരുമാനിച്ചു. അമ്മയെ വധിച്ച പാപം ചെയ്തതിനാൽ ആ മഴു പിന്നീട് കൈയിൽ നിന്ന് വേർപെടുത്താൻ കഴിയാതെ വന്നു. അതിനാൽ തന്റെ അമ്മയെ തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ പരശുരാമൻ സ്വപിതാവിനോട് ആവശ്യപ്പെട്ടു. അമ്മയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതിനുശേഷവും കൈയിൽ നിന്ന് മഴു നീക്കം ചെയ്യാൻ കഴിഞ്ഞില്ല. അദ്ദേഹം ചെയ്ത ക്രൂരമായകുറ്റകൃത്യത്തിന്റെ പരിണിത ഫലമായിരുന്നു അത്. തന്റെ കുറ്റത്തിൽ അനുതപിച്ച അദ്ദേഹം സപ്തഋഷികളുടെ ഉപദേശം സ്വീകരിച്ച് ലോഹിത് നദിയുടെ തീരത്ത് എത്തി ശുദ്ധമായ വെള്ളത്തിൽ കൈ കഴുകി. എല്ലാ പാപങ്ങളിൽ നിന്നും ശുദ്ധീകരിക്കാനുള്ള ഒരു മോക്ഷ മാർഗ്ഗമായിരുന്നു അത്. കൈകൾ വെള്ളത്തിൽ മുക്കിയ ഉടൻ മഴു വേർപെട്ടു. ആ സ്ഥലമാണ് പരശുരാം കുണ്ഡ്.
പരശുരാം കുണ്ടിന്റെ ആദ്യ പുണ്യഘട്ട് (സ്ഥലം ) 1950-ൽ ആസം-ഭൂകമ്പം വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ മുഴുവൻ നാമാവശേഷമാക്കിയ വേളയിൽ കുണ്ട് പൂർണ്ണമായും പ്രളയത്തിൽ ഒഴുകിയെത്തിയ കല്ല്കൊണ്ട് മൂടപ്പെട്ടു. എന്നാൽ,അന്ന് നിലവിൽ ഉണ്ടായിരുന്ന കുണ്ടിന്റെ അതേ സ്ഥലത്തിന് തന്നെ മുകളിൽ അപ്പോൾ വളരെ ശക്തമായ ഒരു ജല പ്രവാഹം പ്രത്യക്ഷപ്പെടുകയും വലിയ പാറകൾ നിഗൂഢമായ രീതിയിൽ നദീതീരത്ത് വൃത്താകൃതിയിൽ തനിയെ രൂപംകൊള്ളുകയും ചെയ്തു. തത്ഫലമായി പഴയതിന് പകരം അതിന്മുകളിൽ മറ്റൊരു കുണ്ട് രൂപം കൊണ്ടു. അതാണ്‌ ഇപ്പോൾ നമുക്ക് കാണാൻ കഴിയുന്ന സ്ഥലം.
ഇവിടെ സാധാരണയായി ജനുവരി മാസത്തിലെ മകരസംക്രാന്തി ദിനത്തിൽ നേപ്പാളിൽ നിന്നും, ഇന്ത്യയിലുടനീളവും, പ്രത്യേകിച്ച് മണിപ്പൂർ, ആസാം സംസ്ഥാനങ്ങളിൽ നിന്നുമായി 70,000 ഭക്തരും സന്ന്യാസികളും ഉൾപ്പെടെ ഓരോ വർഷവും ഇവിടെ പുണ്യസ്നാനം നടത്തുന്നു എന്നാണ് സർക്കാർ കണക്കുകൾ.

ലക്ഷ്യബോധം

ലക്ഷ്യബോധം 

 "അലമലമിതരുതരുതു രാമകാര്യാർത്ഥമാ യാശുപോകുംവിധൗ പാർക്കരുതെങ്ങുമേ പെരുവഴിയിലശനശയനങ്ങൾ ചെയ്കെന്നതും പേർത്തു മറ്റൊന്നു ഭാവിക്കയെന്നുള്ളതും അനുചിതമറിക..."   

തൻ്റെ ദൗത്യം സഫലമാകുന്നതിന്നപ്പുറം മറ്റൊരു ചിന്തയും ഹനുമാനില്ല.

ലക്ഷ്യം നിശ്ചയിച്ച് നിരന്ത്രമായൈ പരിശ്രമിച്ചാലെ ജീവിത വിജയം നേടാനാവൂ. അർപ്പണബോധത്തോടെയും ശുഭാപ്തിവിശ്വാസത്തോടും ഉള്ള പ്രവർത്തനമാണ് ആരെയും ലക്ഷ്യത്തിൽ എത്തിക്കുക. ജീവിതം സാർഥകവും സംതൃപ്തമാകണമെന്ന് ആഗ്രഹിക്കുന്നവക്കെല്ലാം ലക്ഷ്യബോധമുണ്ടാകും ഉണ്ടാകണം. അതില്ലാത്ത ജീവിതം വെറും കാലം കഴിക്കലാണ്, ലക്ഷ്യത്തിലെത്തിക്കുകയോ എത്താതിരിക്കുകയോ ചെയ്യട്ടെ അതിനുവേണ്ടി ഏകാഗ്രതയോടെ കർമ്മം ചെയ്യുന്നത്. ചാരിതാർത്ഥ്യമേകും. ഫലേശ്ചകൂടാതെയുള്ള കർമ്മം എന്നതു കൊണ്ട് ലക്ഷ്യമാക്കുന്നതും ഇതു തന്നെ. 

പ്രതിബദ്ധങ്ങളും പ്രലോഭനങ്ങളും ഭീഷണികളും തരണം ചെയ്യണം. മോക്ഷാർത്ഥികൾ മാത്രമല്ല ഭൗതികജീവിതം നയിക്കുന്നവരും ഉൾക്കൊള്ളണം ഈ പാഠം. ഒരു ലക്ഷ്യവുമില്ലാതെ അലസ ജീവിതം നയിക്കുന്നവർ എറെയാണ് എന്തു ചെയ്യണമെന്ന് നിശ്ചയമില്ലാത്തവർ "അശനശയനങ്ങൾ" മാത്രമാണ് മാത്രമാണ് ഇക്കൂട്ടർക്ക് ജീവിതം. ഇവർക്ക് ജീവിതം ക്രമേണ ബാധ്യതയാകുന്നു. ലക്ഷ്യബോധമില്ലാതെ ജീവിക്കുമ്പോൾ നിർണ്ണയകഘട്ടങ്ങളിൽ ഏതു വഴിക്ക് തിരിയാതെ വിഷമിക്കുന്നു. പലരെയും പലപ്പോഴും ഇത്തരം സംശയങ്ങൾ അലടാറുണ്ട്. അവർക്കെല്ലാം നമ്മുടെ മാഹാഗ്രന്ഥങ്ങൾ സഹായകമാണ്.

ദുശ്ശാസനൻ കാവ്

ദുശ്ശാസനൻ കാവ്

ദുശ്ശാസനൻ കാരുണ്യമൂർത്തിയായി വാഴുന്ന കേരളത്തിലെ ഏക കാവാണ് കോട്ടയം ജില്ലയിലെ, ചിറക്കടവിനു സമീപം സ്ഥിതി ചെയ്യുന്ന, മണിമലക്കുന്നിലെ ദുശ്ശാസനൻ കാവ്...

അഞ്ഞൂറിലധികം വർഷത്തെ പഴക്കമുള്ള ഈ കാവിൽ, തിരുവോണത്തിനു പിറ്റേദിവസം മാത്രമാണ് പൂജാവിളക്ക് തെളിക്കുന്നത്...

പുരാതന വഴിപാടുകളും, ആരാധനരീതികളും ഇവിടെ പിന്തുടരുന്നു. മൂർത്തിക്ക് കപ്പ ചുട്ടതും, കള്ളുമാണ് നിവേദ്യമായി നൽകുന്നത്...

ഒപ്പം കരിക്കേറും വഴിപാടായി നടത്തുന്നു...

 പ്രകൃതിക്ഷോഭങ്ങളിൽ നിന്നും നാടിനെ സംരക്ഷിക്കുന്നു എന്ന വിശ്വാസത്തിനു നന്ദിപ്രകാശമായി, കാർഷികോല്പന്നങ്ങൾ വഴിപാടായി നൽകുന്നു. പേരൂർ തറവാട്ടുവീട്ടിലെ കുടുംബക്ഷേത്രത്തിൽ നിന്നും ആഘോഷങ്ങൾ ആരംഭിക്കുന്നു...

എരുമേലി പഞ്ചായത്തിൽ, ചെറുവള്ളി എസ്റ്റേറ്റിനോട് ചേർന്നുള്ള പഞ്ചവനം, പഞ്ചതീർഥം എന്ന പേരിൽ പ്രശസ്തമായ കാവാണിവിടം...

ഭഗവാൻ ശ്രീകൃഷ്ണന്റെ നിർദേശാനുസരണം തോൽവിയിൽനിന്ന്, വിജയത്തിലേക്കുള്ള വഴിതേടി പാണ്ഡവർ വനയാത്രയ്ക്കിടെ ആദിപരാശക്തിയെ ഉപാസിച്ച ഇടമാണെന്നാണ് വിശ്വാസം...

വട്ടുകാവ്, കഴുക്കുച്ചിറകാവ്, മേലൂർക്കാവ്, ആനക്കുളം കാവ്, കൊല്ലനോലികാവ് എന്നിവിടങ്ങളിൽനിന്നുള്ള അഞ്ച് നീരൊഴുക്കുകൾ സംഗമിക്കുന്ന ഇവിടെ ശക്തമായ ജലപ്രവാഹമുള്ള പാറക്കെട്ടിലാണ് പഞ്ചതീർഥക്കാവ്...

 പാറയിടുക്കുകളിൽ കിണറിന് സമാനമായ അഞ്ച് കുഴികളും ഉണ്ട്. മലങ്കോട്ടപ്പാറ എരുമേലിയുടെ പടിഞ്ഞാറ് മാറി വിഴിക്കിത്തോട് മലങ്കോട്ടപ്പാറ.

 കൗരവരെ ദേവന്മാരായി ഗണിച്ച് പൂജ നടത്തുന്നയിടം. തെക്കേമുറി കുടുംബവകയായി സംരക്ഷിക്കുന്ന മലങ്കോട്ടപ്പാറ കാവിൽ കന്നിമാസത്തിൽ ഒരുദിവസം മാത്രമാണ് പൂജ...

 പ്രദേശവാസികൾ ആരാധനക്കെത്തും. പാറക്കെട്ടിനുമുകളിൽ പ്രതിഷ്ഠിക്കപ്പെട്ട കുറെയേറെ കല്ലുകൾ. ഇവയിൽ പ്രധാനം ദുര്യോധനൻ...

മണിമലക്കുന്ന് ചിറക്കടവ് മണിമലക്കുന്നിൽ പേരൂർ കുടുംബവക കാവിൽ ആരാധനാമൂർത്തി കൗരവരിലെ രണ്ടാമനായ ദുശ്ശാസനൻ...

ഇവിടെ കൗരവർ ഓരോരുത്തരെയും അനുസ്മരിച്ച് മലവിളി എന്ന ചടങ്ങും കരിക്കേറും വർഷത്തിലൊരിക്കൽ നടത്തും. മണ്ണിന്റേയും,കൃഷിയുടെയും സംരക്ഷകനായി കരുതപ്പെടുന്ന മൂർത്തിയാണ് ഇവിടെ ദുശ്ശാസനൻ...

പാഞ്ചാലിമേട്,പാണ്ഡവർ അഞ്ചുപേരും, ഭാര്യ പാഞ്ചാലിക്കൊപ്പം വനയാത്രയ്ക്കിടെ ഏറെനാൾ ദേവീ ഉപാസകരായി കഴിഞ്ഞ പ്രദേശമെന്ന ഐതിഹ്യമാണ് പാഞ്ചാലിമേടിന്...

ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്തിലാണ്. പാണ്ഡവർ ഉപാസിച്ച ഭുവനേശ്വരിയുടെ ക്ഷേത്രമുണ്ടിവിടെ. പാണ്ഡവർ നിർമിച്ചതെന്ന് വിശ്വസിക്കുന്ന കുളമുണ്ട് ഈ മലമുകളിൽ...

കുരുക്ഷേത്ര യുദ്ധത്തിൽ കൊല്ലപ്പെട്ട കൗരവരെ സഹ്യമേഖലകളിലെ ഓരോ മലകളിലായി കുടിയിരുത്തിയിരിക്കുന്നെന്നും, ഇതിൽ ദുശ്ശാസനനെ ഉയർന്ന പ്രദേശമായ മണിമലക്കുന്നിലെ താന്നിമരച്ചുവട്ടിൽ കുടിയിരുത്തിയിരിക്കുന്നുവെന്നുമാണ് ഐതിഹ്യം.
       

ശബ്ദസ്വരൂപം

ശബ്ദസ്വരൂപം

 ഏതോരു സംഗതിയെ കുറിച്ചുള്ള അറിവും ശബ്ദരൂപത്തിലല്ലാതെ സാധിക്കുകയില്ല. ശബ്ദത്തിൽ മറഞ്ഞുകൊണ്ടലല്ലാതെ യാതെരു ഉണ്ടാകുന്നതല്ല, എല്ലാ അറിവും ശബ്ദത്തിൻ്റെ ആകൃതിയോട്കൂടിയേ പ്രകാശിക്കുകയുള്ളൂ.   

ശബ്ദത്തിന് 4 ഭാഗങ്ങൾ ഉണ്ട് . 

1- കണ്ഠം മുതലായ സ്ഥനങ്ങളിൽ നിന്ന് സ്പൃടാദി പ്രയത്നങ്ങൾ കൊണ്ട് വ്യക്തമായി ഉച്ചരിക്കപ്പെട്ട് വെളിയിൽ കേൾക്കുന്ന ശബ്ദസ്വരൂപം "വൈഖരി"   

2 ശബ്ദങ്ങൾ സ്പ്ടതയില്ലാതെ ഹൃദയത്തിൽ മുഴങ്ങികൊണ്ടിരിക്കുന്ന അവസ്ഥയിൽ "മദ്ധ്യമാ" 

3 അസ്പഷ്ട്മായ ഈ മുഴക്കത്തിന് തക്കവിധത്തിൽ ബുധിയിൽ പരിസ്പന്ദനം ചെയ്തുകൊണ്ടിരിക്കുന്ന നാദകല ' പശ്യന്തി"

4 ഈ നാദകലക്ക് യോജിച്ച വിധം പ്രതിഫലിക്കുന്ന ശബ്ദ്ബ്രഹ്മമാകുന്ന ജ്യോതിൻ്റെ പ്രകാശം "പരാ"  

എന്നിവയാണ്. ഇവ യഥാക്രമം വൈഖരി, മദ്ധ്യമാ, പശ്യന്തി, പരാ. ഇവയുടെ സ്ഥാനങ്ങൾ യഥാക്രമം ജിഹ്വാദികൾ, ഹൃദയം, ബുദ്ധി, ആത്മാവ്, എന്നിവയാണ്..

ഇതിൽ വൈഖരിയാണ് മനുഷ്യർ ഉപയോഗിക്കുന്നത് മറ്റു മൂന്നും ഹൃദയാദിസ്ഥാനങ്ങളിൽ ഗുഹകളിൽ എന്ന പോലെ അസ്പഷ്ട്മായി ലയിച്ചിരിക്കുന്നതേയുള്ളൂ. ഹൃദയസ്ഥാനത്തുള്ള മദ്ധ്യമ പദങ്ങൾ പ്രത്യക്ഷത്യങ്ങൾ അല്ലാത്തതിനാൽ വ്യവഹരിക്കുവാൻ സാധിക്കുന്നില്ല. ബുദ്ധിസ്ഥാനത്തുള്ള പശ്യന്തി വ്യവഹാരത്തിന് പറ്റാത്തവിധം ആന്തരമായി അർത്ഥത്തിൽ മാത്രം കലാശിക്കുന്നു. ആത്മാവിലുള്ള പരാ കേവലം ജ്യോതി സ്വരൂപിയാണ് ശാശ്വതിയുമാണ്. ഇത് അതീന്ദ്രിയജ്ഞാനമുള്ള യോഗികളക്ക് നിർവികൽപസമാധിയിൽ സ്വയം പ്രകാശിക്കുന്നു.

എന്നാൽ സാധാരണകാരയ മനുഷ്യർക്ക് ഹൃദയസ്ഥാനത്തിലെ മദ്ധ്യമയും, അത് വ്യക്തമാക്കുവാൻ ജിഹ്വാദിസ്ഥാനത്തുള്ള വൈഖരിയും മതിയാകുന്നതാണ്. ആ തരത്തിലുള്ള ശബ്ദജാലമാണ് കാവ്യങ്ങൾ (വേദബാഹ്യങ്ങൾ ആയവ) തുടങ്ങിയവ. പശ്യന്തി എന്ന ഭാഗം ആന്തരമായ അർത്ഥത്തെ കാണുന്ന ബുദ്ധിപരിസ്പന്ദാനം മാത്രമാകയാൽ അതു ദർശിക്കുവാൻ യോഗികൾക്കേ സാധിക്കൂ. പരാത്മകമായ ഭാഗം കേവലം നാദബ്രഹ്മപ്രകാശരൂപമാകയാൽ അത് യോഗികൾക്ക് എന്നല്ല, വിശേഷിച്ചും നിർവ്വികൽപസമാധിയിലുള്ള യോഗികൾക്കുള്ളതാണ്.   

പരമാത്മാപ്രാകാശം തന്നെ ഉള്ളിൽ അനപായ (നിത്യ) മായ വാക് സ്വരൂപത്തിൽ സ്പുരിക്കുന്നതാണ് പരാ എന്നർത്ഥം, ആദ്യമായി വേദശബ്ദങ്ങൾ അതിസൂക്ഷ്മമായ ഒരു പൂർവ്വോത്തരക്രമത്തോട് കൂടിയ ആനുപൂർവ്വിയിൽ സമാധിയിൽ ലയിച്ചിരിക്കുന്ന യോഗികളുടെ ആത്മാവിൽ ശബ്ദ്ജ്യോതിസ്സായി പ്രകാശിക്കുന്നു. ഉടനെ തന്നെ യോഗികൾക്ക് ആ ജ്യോതിസ്സ് തന്നെ പശ്യന്തിയായി (ബുദ്ധിയെ സ്പർശിച്ചിട്ട് ആന്തരമായ അർത്ഥ സങ്കൽപരൂപത്തിൽ) പരിണമിക്കുന്നു. അനന്തരം ലോകരെ ഉപദ്ദേശിക്കാനുള്ള ശ്രദ്ധയിൽ മനസ്സിനെ സ്പർശിച്ചിട്ട് ഹൃദയത്തിൽ അവ്യക്തമായും ജിഹ്വാദികളിൽ സ്ഥൂലമായും സ്പർശം ലഭിച്ചിട്ട് അക്ഷരവ്യക്തിയും പദവിഭാഗവും പൂർവ്വോത്തരബന്ധവും തെളിഞ്ഞ് സംഹിതാരൂപത്തിൽ വ്യക്തമായും " അഗ്നിമീളേ പുരോഹിതം" എന്ന ഇത്യതി വ്യാക്യങ്ങൾ ആയി തീരുന്നു. ഇപ്രകാരം ഉപദേശിക്കുന്ന മഹർഷിമാർ താങ്ങൾക്ക് ഉപദേശത്തിനായി ലഭിച്ച ഒരു സാമാഗ്രിപോലെ സിദ്ധിച്ച ശബ്ദരാശിയെ അതേ നിലയിൽ പകർത്തി പറയുന്നവർ എന്നല്ലാതെ അതിൻ്റെ കർത്താക്കൾ ആകുന്നില്ല. ഇതിൽ കൂടുതൽ കുറവ് ചെയ്യാൻ അവർക്ക് അധികാരമില്ല. ആദ്യമെ ആത്മാവിൽ ഉദിച്ച ജ്യോതിസ്സുമുതൽ വ്യക്തമായ സംഹിതവരെയുള്ളതിന് ആകാരസ്ഥാനം പരമാത്മാവ് തന്നെയാണ്. യോഗികൾ അവയുടെ ദ്രാഷ്ട്ക്കൾ മാത്രമാണ്.

തപോനിഷ്ഠയിലിരിക്കവേ ആത്മാവിൽ പ്രകാശരൂപത്തിൽ വേദത്തെ പ്രാപിച്ചവർ. സ്വയംഭൂവായബ്രഹ്മം തപസ്സ് ചെയ്യുന്നവരെ അർഷിക്കയാൽ അവർ ഋഷികളായി ഭവിച്ചു. ഇതിനാൽ അനാദിയായ വേദം തന്നത്താൻ തപോനിഷ്ഠരായ ഋഷികളെ പ്രാപിച്ചു. എന്നല്ലാതെ അവർ അതിൻ്റെ കർത്തക്കൾ അല്ല.

സാമാന്യ ജനങ്ങളിൽ ഇതുപോലെയുള്ള പ്രകാശം ഉദിക്കുവാൻ തരമില്ല. പരമാത്മാപ്രകാശം ഉണ്ടാകണമെങ്കിൽ അത്രയും നിർമ്മലമായ യോഗികളുടെ ആത്മാവിൽ തന്നെ വേണം.

ഭഗവദ്ഗീതയിലെ ഈശ്വരചിന്ത

ഭഗവദ്ഗീതയിലെ ഈശ്വരചിന്ത

ആദ്യമേ തന്നെ പറയട്ടെ, ഭഗവദ്ഗീതയിലെ ഈശ്വരൻ നിങ്ങളെ പാപികളായി കണക്കാക്കുന്നുമില്ല, നിങ്ങളുടെ പാപഭാരങ്ങളൊന്നും ഏല്‍ക്കുന്നുമില്ല.

നാദത്തേ കസ്യചിത് പാവം
ന ചൈവ സുകൃതം വിഭുംഃ
അജ്ഞാനേനാവൃതം ജ്ഞാനം
തേന മുഹ്യന്തി ഈന്തവഃ

"അവന്‍ ആരുടേയും പുണ്യത്തേയും, പാപത്തേയും എടുക്കുന്നില്ല, ആര്‍ക്കും കൊടുക്കുന്നുമില്ല" (5:15).

അതുകൊണ്ട് "അയ്യോ ദൈവമേ എനിക്ക് ഈ ഗതി നീ വരുത്തിയല്ലോ"എന്ന് നിലവിളിച്ചിട്ടൊന്നും ഒരു കാര്യവുമില്ല. നീ ചെയ്യുന്ന കർമ്മത്തിന്‍റെ ഫലം നിനക്ക് ലഭിക്കും. ഇന്നലെ നീ ചെയ്തതിന്‍റെ ഫലമാണ് ഇന്ന് നിനക്ക് ലഭിക്കുന്നത്. ഇന്ന് ചെയ്യുന്നത് നാളെ നിന്നെ പിന്തുടരുകയും ചെയ്യും. നീ ചെയ്യുന്നത് പുണ്യമായാലും, പാപമായാലും അതിന്‍റെ ഫലം നീ തന്നെ അനുഭവിക്കും. ആ കര്‍മ്മഫലം ആര്‍ക്കും പങ്കിട്ടുകൊടുക്കാനാകില്ല, എന്ന് ഭഗവദ്ഗീതാ മതം.

തന്‍റെ അണികള്‍ പാര്‍ട്ടി വിട്ടുപോകുമോ എന്ന ഭയമില്ലാത്തതുകൊണ്ട് "മറ്റു ദൈവങ്ങളില്‍ വിശ്വസിക്കരുത് എന്നൊന്നും ഭഗവദ്ഗീതയിൽ ഇല്ല, 

യേƒപ്യന്യ ദേവതാ ഭക്താ
യജന്തേ ശ്രദ്ധയാന്വിതാഃ
തേfപി മാമേവ കൗന്തേയ
യജന്ത്യ വിധിപൂർവകം

“മറ്റു ദേവന്മാരില്‍ (ദൈവത്തില്‍) ഭക്തിവച്ച് വിശ്വാസത്തോടു കൂടി ആ ദൈവങ്ങളെ യജിക്കുന്നവരും എന്നെത്തന്നെയാണ് യജിക്കുന്നത്. പക്ഷെ അത് വിധിയുടെ യഥാര്‍ത്ഥ്യമറിഞ്ഞിട്ടല്ലെന്ന് മാത്രം (9:23)”

 ഇതില്‍ നിന്നും ഭഗവദ്ഗീത ഒരു സെമറ്റിക് ചിന്താഗതിയല്ല, മറിച്ച് ഒരു മതേതരത്വം ആണെന്ന് മനസ്സിലാക്കാം. നീ ഏത് ദൈവത്തെ ആരാധിച്ചാലും എന്നെത്തന്നെയാണ് ആരാധിക്കുന്നതെന്ന് മനസ്സിലാക്കിയാല്‍ മതി എന്ന് ഭഗവദ്ഗീതയിൽ പറയുന്നുത് ആരുടേയും വിശ്വാസങ്ങളെ നിന്ദിക്കാതെ, മനുഷ്യരെ തമ്മിലടിപ്പിക്കാതെ, എല്ലാറ്റിനേയും സ്വീകരിക്കുന്ന എത്ര മനോഹരമായ ചിന്താഗതി , അല്ലേ? ഇതുതന്നെയാണ് ഭാരതീയ ഗ്രന്ഥങ്ങളെ മഹനീയമാക്കുന്നതും.

തന്നെ ആരാധിക്കാത്തവരെല്ലാം ശത്രുക്കൾ ആണെന്നോ മറ്റോ ഭഗവത് ഗീതയിൽ പറയുണ്ടോ? 

ഭഗവദ്ഗീതയില്‍ പറയുന്നു, നിനക്കൊരു ശത്രുവുണ്ട്. പക്ഷെ അത് മറ്റു ദൈവങ്ങളെ ആരാധിക്കുന്നവരൊന്നുമല്ല. പിന്നെ ആരാണ് ആ ശത്രു?

ഭഗവദ്ഗീതയില്‍ പറയുന്ന ശത്രു ഇതാണ്

കാമ ഏഷ ക്രോധ ഏഷ
രജോഗുണസമുദ്ഭവഃ 
മഹാശനോ മഹാപാപ്മാ 
വിദ്ധ്യേനമിഹ വൈരിണം

"രജോഗുണത്തില്‍ നിന്നുണ്ടായതും, എത്ര വിഷയങ്ങള്‍ കിട്ടിയാലും മതിവരാത്തതും, കൊടും ക്രൂരതകള്‍ ചെയ്യിക്കുന്നതും, നല്ലതു ചെയ്യാനനുവദിക്കാത്തതുമായ ആ ശത്രു, നിന്‍റെ കാമവും ക്രോധവുമാണെന്നറിഞ്ഞാലും" (3:37)

ഇവിടേയും ഒരു യുദ്ധത്തിൻ്റെ ആവശ്യമുണ്ടെന്ന് ഭഗവദ്ഗീതയില്‍ പറയുന്നു. എങ്ങനെയായിരിക്കണം 
യുദ്ധം

ഏവം ബുദ്ധേഃ പരം ബുദ്ധ്വാ
സംസ്തഭ്യാത്മാനമാത്മനാ
ജഹി ശത്രും മഹാബാഹോ 
കാമരൂപം ദുരാസദം

"ബുദ്ധിയില്‍ നിന്ന് അന്യമാണ് ആത്മാവെന്നറിഞ്ഞ് രൂപം മാറി സഞ്ചരിക്കുന്നതും, പിടികിട്ടാന്‍ ഞെരുക്കമുള്ളതുമായ കാമക്രോമധങ്ങളാകുന്ന ആ ശത്രുവിനെ നശിപ്പിക്കാന്‍ വിഷയങ്ങളില്‍ മനസ്സിനെ പ്രവര്‍ത്തിപ്പിക്കാതെയാക്കി നീ കരുത്തോടെ യുദ്ധം ചെയ്താലും." (3:43)

വിഷയങ്ങളില്‍ നിന്ന് മനസ്സിനെ അകറ്റി ഏകാഗ്രമാക്കുക എന്നതാണ് ഭഗവദ്ഗീതയില്‍ ഉപദേശിക്കുന്ന യുദ്ധം, ഇങ്ങനെ യുദ്ധത്തിന് ഇറങ്ങുന്നവർക്ക് ഭഗവദ്ഗീതയിൽ പറയുന്ന സമ്മാനമെന്ത്??  

അന്തകാലേ ച മാമേവ
സ്മരന്മുക്ത്വാ കലേവരം 
യഃ പ്രയാതി സ മദ്ഭാവം 
യാതി നാസ്ത്യത്ര സംശയഃ

"ഇങ്ങനെ ദേഹങ്ങളേയോ ദേഹധര്‍മ്മങ്ങളേയോ ഒന്നും ഓര്‍ക്കാതെ ചിത്തം കൊണ്ട് സ്വയം പ്രകാശിച്ചുകൊണ്ടിരുന്നവര്‍ എന്നെത്തന്നെ പ്രാപിക്കുന്നു" (8:5).

ഇതിലും വലിയ സമ്മാനം വേറെന്തു വേണം?

ഇനി ഈശ്വരൻ അദൃശ്യനോ, ദൃശ്യനോ എന്നതിന്ന്
ഉത്തരം ഭഗവദ്ഗീതയില്‍ തന്നെ പറയുന്നുണ്ട്. എന്താണെന്നല്ലേ?

യോ മാം പശ്യതി സര്‍വ്വത്ര
സര്‍വ്വം ച മയി പശ്യതി
തസ്യാഹം ന പ്രണശ്യാമി
സ ച മേ ന പ്രണശ്യതി

"എല്ലാറ്റിലും എന്നെയും, എന്നില്‍ എല്ലാറ്റിനേയും കാണുന്ന സമദര്‍ശിയായ യോഗിയ്ക്ക് ഞാന്‍ അദൃശ്യനായോ, എനിക്ക് അവന്‍ അദൃശ്യനായോ ഇരിക്കുന്നില്ല." (6:30)

 ഈ ഭൂമിയിലെ ഒരു ചെറിയ ഉറുമ്പിനും മനുഷ്യനുള്ള അതേ അവകാശം ഇവിടെയുണ്ട്. എന്ന സമത്വദർശനമാണ് ഗീതയിൽ ഉള്ളത്, 

ആത്മൌപമ്യേന സര്‍വ്വത്ര
സമം പശ്യതി യോഽര്‍ജുന
സുഖം വാ യദി വാ ദുഃഖം 
സ യോഗീ പരമോ മതഃ

എന്നാല്‍ "തനിക്കുണ്ടാകുന്ന സുഖദുഃഖങ്ങള്‍ പോലെത്തന്നെയാണ് മറ്റുള്ള പ്രാണികള്‍ക്കും എന്നറിയുന്ന യോഗി അത്യന്തം ശ്രേഷ്ഠനാണ്" (6:32)

ഇനി നമുക്ക് ഈ ഉപദേശങ്ങളൊക്കെ തന്ന ഭഗവദ്ഗീതയിലെ ആ ഈശ്വരൻ ആരാണെന്ന് ? എവിടെയാണ് താമസിക്കുന്നത്? സ്വര്‍ഗ്ഗത്തിലാണോ? നമുക്ക് പരിശോധിക്കാം.

ഭഗവദ്ഗീതായിൽ ഭഗവാൻ സ്വയം പരിചയപ്പെടുത്തുന്നുണ്ട്.

ദേഹീ നിത്യമവധ്യോഽയം
ദേഹേ സര്‍വ്വസ്യ ഭാരത
തസ്മാത്സര്‍വ്വാണി ഭൂതാനി 
ന ത്വം ശോചിതുമര്‍ഹസി

"ഞാന്‍ എല്ലാ പ്രാണികളുടേയും ശരീരത്തിലിരിക്കുന്ന ആത്മാവാകുന്നു." (2:30)

മത്തഃ പരതരം നാന്യത്
കിഞ്ചിദസ്തി ധനഞ്ജയ
മയി സര്‍വ്വമിദം പ്രോതം
സൂത്രേ മണിഗണാ ഇവ

"മാലയിൽ നൂലിനെ ആശ്രയിച്ച് മണികള്‍ നില്ക്കുന്നതുപോലെ ഞാനെന്ന ആത്മാവിനെ ആശ്രയിച്ചു മാത്രമാണ് ഈ ലോകമെല്ലാം നിലകൊള്ളുന്നത്." (7:7)

പ്രകൃതിം സ്വാമവഷ്ടഭ്യ
വിസൃജാമി പുനഃ പുനഃ
ഭൂതഗ്രാമമിമം കൃത്സ്നം
അവശം പ്രകൃതേര്‍വ്വശാത്

"സ്വതഃസത്തയില്ലാത്ത ഈ പ്രകൃതിയ്ക്ക് സത്താരൂപേണ, ഞാന്‍ താങ്ങായി നിന്ന് ഈ ഭൂതവര്‍ഗ്ഗത്തെ മുഴുവനും പിന്നെയും പിന്നെയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. (9:8)

സൃഷ്ടിയും സംഹാരവും ഒരോ സെക്കന്‍റിലും നടന്നുകൊണ്ടിരിക്കുകയാണെന്ന് ഭഗവദ്ഗീതയില്‍ പറയുന്നു.

മയാധ്യക്ഷേണ പ്രകൃതിഃ
സൂയതേ സചരാചരം
ഹേതുനാനേന കൌന്തേയ
ജഗദ്വിപരിവര്‍തതേ

"സര്‍വ്വാധിഷ്ഠാനമായ എന്‍റെ സത്ത കൊണ്ടാണ് പ്രകൃതിയില്‍ നിന്ന് ചരാചരാത്മകമായ ഈ പ്രപഞ്ചം പിറവിയെടുക്കുന്നതും, നാനാവിധത്തില്‍ പരിണമിച്ചുകൊണ്ടിരിക്കുന്നതും. പ്രകൃതിയുടെ സൃഷ്ടിയ്ക്ക് ഞാന്‍ അധിഷ്ഠാനമായ സാക്ഷി മാത്രമാകുന്നു." (9:10)

നിനക്ക് വേണ്ടി ഒരു ദൈവവും പിറന്നിട്ടില്ല. എനിക്കു വേണ്ടിയും പിറന്നിട്ടില്ല. നമുക്കായ് ഉള്ളത് ഒരേയൊരു ദൈവം. നിന്നിലും എന്നിലും കുടികൊള്ളുന്ന ദൈവം.

നമ്മളിലാണ് അവനിരിക്കുന്നത്. നമ്മുടെ ഹൃദയത്തുടിപ്പത്രേ അവന്‍റെ ചൈതന്യം. ആ ചൈതന്യത്തെ അറിയാന്‍ സ്വന്തം ഉള്ളിലേക്ക് കടക്കൂ എന്നാണ് "കടവുള്‍"എന്ന തമിഴ്പദം സൂചിപ്പിക്കുന്നതും.

ആ പരമചൈതന്യത്തെ പരബ്രഹ്മമെന്നോ.... എന്തു പേരിട്ട് വിളിച്ചാലും ശരി. അതൊന്നത്രേ സത്യം. നാം പരസ്പരം ദ്വേഷിക്കാതിരിക്കട്ടെ. നമുക്കൊരുമിച്ച് ആ ബ്രഹ്മവിദ്യ നേടാനായി പരിശ്രമിക്കാം.

ബന്ധങ്ങളുടെ ബന്ധനം

ബന്ധങ്ങളുടെ ബന്ധനം

ഗോത്രങ്ങളോ, വർഗ്ഗങ്ങളോ അല്ല മിറച്ച് വ്യക്തിയണ് സാമൂഹ്യ പുരോഗതിയുടെ ആണിക്കല്ല്. സംഘടിച്ചു നേടവുന്ന ഒന്നല്ല മന:ശന്തിയും, സമധാനവും. ജന്മ പ്രകൃതിയിൽ അഹങ്കാരികളോ, ആക്രമികളോ ആകുന്നതിൽ രണ്ടു തരക്കാരെ കാണാവുന്നതാണ്. ചെയ്യുന്നത് തെറ്റാണെന്ന് അിറയുവാൻ കഴിയാത്തവരും, അിറഞ്ഞിട്ടും നിവൃത്തിക്കുവാൻ കഴിയാത്തവരുമാണിവർ. അറിവിന്റെ കുറവു കൊണ്ടല്ല മിറച്ച് താൻ ഒരു അഹങ്കാരിയായതുകൊണ്ട് കാര്യം അിറയാതെ പോകുന്നു. ബലം കൊണ്ട് അഹങ്കാരിക്കുന്നു ബലം തന്നയാണ് പരമാസ്പദം (എന്തിനും യോഗ്യത) എന്നാണ് ധാരണയും വിശ്വാസവും. തെറ്റാണെന്ന് അറിഞ്ഞിട്ടും വേണ്ടാത്ത നിവൃത്തികൾ കയ്യൊഴിയുവാൻ പറ്റാത്തവർ സഹതാപമല്ലേ അർഹിക്കുന്നുള്ളൂ. മറിച്ച് അവരെ ശിക്ഷിച്ചതു കൊണ്ട് എന്താണ് കാര്യം?

കാമ ക്രോധ, മോഹങ്ങളുടെ ശരങ്ങളേറ്റ് ജീവാത്മാവ് അബോധാവസ്ഥയിലായി പോകുന്നു. അതോടൊപ്പം സകല സാദ്വീകാരങ്ങളും അസ്ത പ്രജ്ഞങ്ങളായി പോകുന്നു. അനന്യ ഭക്തിയുടെ ഒരു കുതിപ്പിലൂടെ കൈവരുന്ന മൃതസജ്ജീവിനി മാത്രമാണ് ഇവിടെ രക്ഷയായി വരുന്നത്. ആ മരുന്ന് ഏതാണ്? എന്താണ്? കൃത്യമായി എവിടെ നിന്ന് ലഭിക്കും? എന്നൊന്നും അിറയില്ലായെങ്കിൽ പോലും അപാരമായ ഭക്തി സുശക്തമാണെങ്കിൽ നിമിഷങ്ങൾക്കകം അതു കൊണ്ടു വരും. കടുകുമണിയോളം വിശ്വാസം ഉണ്ടെങ്കിൽ മലയോട് നീങ്ങി പോകുവാൻ കൽപിച്ചാൽ അങ്ങിനെ സംഭവിക്കും എന്നാണ്. അപ്പോഴും കപട ഭക്തിയുടെ (അവിശ്വാസത്തിന്റെ) വേഷം പൂണ്ട് വഴി മുടക്കാനാരിക്കുന്നവരെ വേണ്ട പോലെ കൈകാര്യം ചെയ്യേണ്ടി വരുന്നു. ഭക്തിയുടെ സിദ്ധിയായ ദിവ്യ ഔഷധം പ്രാണേന്ദ്രീയാദി സമൂഹത്തേയും, ശരീരത്തിന്റെ അന്തർ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈശ്വര സാന്നിദ്ധത്തേയും, അസുര നിശ്ചയങ്ങളുടെ ശരപാത ക്ലേശത്തിൽ നിന്ന് മോചിതരാക്കുന്നു. ഈശം തന്നെയാണ് ഭക്തി. ഭക്തി തന്നെയാണ് ഈശം. അത്യാപൽ സന്ധിയിൽ ഈശം ഭക്തിയുടെ കുതിപ്പായി ഉയിർക്കുന്നു എന്നാണ് സാരം. "നിൻ മഹാ മായാദേവി എന്നെ മോഹിപ്പിക്കായ്ക, അംബുജവിലോചന" എന്നാണ്. ദൃശ്യ പ്രപഞ്ചവും,അതിലെ ബന്ധനങ്ങളും, മായയാണ്. അതിനാൽ ഇവയെല്ലാം ഉപേക്ഷണീയങ്ങളാണ് എന്നാൽ നമ്മുടെ വഴിയിൽ വരുന്ന സുഖ, ദു:ഖങ്ങളെല്ലാം യാഥാർത്ഥ്യ ബോധത്തോടെ തന്നെ ഏറ്റു വാങ്ങണം. അച്ഛൻ, അമ്മ, സഹോദരങ്ങൾ, ആചാര്യന്മാർ എന്നിങ്ങനെ ആരെയെല്ലാം സ്നേഹാദരങ്ങളോടെ കാണണമോ അവരെയെല്ലാം അങ്ങിനെ കാണുണം. അവരോടുള്ള ഉത്തരവാദിത്തങ്ങൾ ശിരസ്സാ നിർവഹിക്കുണം

ബന്ധങ്ങൾ മായയാണെങ്കിൽ പിന്നെ കർത്തവ്യങ്ങൾ എവിടെയാണ്? എന്താണ് മായ? എന്താണ് കർത്തവ്യം? ഇന്ദ്രീയങ്ങളല്ല, അവക്ക് വിഷയങ്ങളോടു സംഭവിക്കുന്ന ബന്ധനമാണ് മായ. അപ്പോൾ അവ മനസ്സിനെ വിഷയങ്ങളിലേക്കു പിടിച്ചു വലിക്കുന്നു. മനസ്സ് ബുദ്ധിയേയും വലിച്ചിഴയ്ക്കുന്നതോടെ ജീവൻ എന്ന അവബോധം അഗണ്യകോടിയിൽ തിരസ്കൃതമാകുന്നു. മിറിച്ച് ബുദ്ധി ജീവാഭിമുഖവും, മനസ്സ് ബുദ്ധ്യൂന്മുഖവും ഇന്ദ്രീയങ്ങൾ മനസ്സിന്റെ വരുതിയിലും ഇരിക്കുന്നതാണ് ശരിയായ നല്ല മാർഗ്ഗം. ദിശാമുഖങ്ങളെ ഇങ്ങിനെ ഇരുത്തി കൊണ്ട് പ്രാപഞ്ചികമായ യാഥാർത്ഥ്യങ്ങളെ ഉപേക്ഷ കൂടാതെ നേരിടുകയാണ് വേണ്ടത്. ഒന്നിൽ നിന്നും പിൻ തിരിയുകയോ, ഒളിച്ചോടുകയോ അല്ലാ വേണ്ടത്. ഉണ്ണുമ്പോൾ ഉണ്ണുക, കരയുമ്പോൾ കരയുക, ചിരിക്കുമ്പോൾ ചരിക്കുക, പോരാടുമ്പോൾ വിട്ടു വീഴ്ചയില്ലാതെ പോരാടുക. മറഞ്ഞിരുന്ന് ചെയ്തേ തീരുവെങ്കിൽ അതു ചെയ്യണം. ഈശ്വരൻ എന്നത് ഇതെല്ലാമാണ്. എന്നാൽ ഈ ചെയ്തികളുടെയല്ലാം കർത്താവ് താനാണെന്ന അഹങ്കാരമോ, ഇവയിലാണ് അത്യന്തമായി രമിക്കേണ്ടതെന്ന വിചാരമോ, ഇവയോട് അടിമത്തമോ, ബോധമോ ഉണ്ടാകാൻ പാടില്ലാത്തതാകുന്നു. ഇതൊന്നും ഞാനല്ല എന്ന ആപ്ത വാക്യം ഓർക്കുക 

 അതിനുശേഷം ശരീര ക്ഷേത്രത്തിൽ ശുദ്ധി കലശം നടക്കേണ്ടതുണ്ട്. ദു:ഖങ്ങളുടേയും, കൽമഷങ്ങളുടേയും, ദുർവികാരങ്ങളുടേയും അഴുക്കുകൾ ഒന്നൊന്നായി നീങ്ങി പോകണം. തത്വോപദേശങ്ങളിലൂടെ കൈ വരുന്ന അറിവ് ഒരു ഊന്നു വടിയായി ഉപയോഗുക്കുക. മനസ്സിന്റെ ദുർമേദസ്സ് നീങ്ങുന്നതിനാൽ ആരോഗ്യം മെച്ചപ്പെടുന്നു. ആയുസ്സ് നീളുന്നു. സുഖവും, സമാധാനവും ആനുഭവിക്കുവാൻ കഴിയന്നു. 

ശരീരക്ഷേത്രത്തിൽ ഈശത്തെ അനന്യ ഭക്തിയോടെ പരമാധികാരിയായി വാഴിച്ചാൽ പിന്നെ ഒന്നിനാലും ബന്ധനമോ, ദു:ഖമോ, ദുരിതങ്ങളോ ഉണ്ടാകുകയില്ല എന്നത് നിശ്ചയമാണ്.

എന്താണ് ശ്രീമദ്‌ ഭഗവദ് ഗീത ? എന്തിന് നാം ശ്രീമദ് ഭഗവദ് ഗീത വായിക്കണം ?

എന്താണ് ശ്രീമദ്‌ ഭഗവദ് ഗീത ? എന്തിന് നാം ശ്രീമദ് ഭഗവദ് ഗീത വായിക്കണം ?

ഏവർക്കും മനസ്സില്‍ തോന്നാവുന്ന ഒരു ചോദ്യമാണിത്. ചോദ്യം പോലെ ഉത്തരവും വളരെ ലളിതമാണ്. 

ലോകത്തില്‍ അനേകം മത, അദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ ഉണ്ടെങ്കിലും, അവയില്‍ മിക്കവാറും എല്ലാം തന്നെ പൂർണ്ണമായും അന്ധവിശ്വാസത്തില്‍ അധിഷ്ടിതമാണ്. കാരണം അവയെല്ലാം നമ്മെ അതില്‍ പറയുന്ന കാര്യങ്ങളെ‍ നരകത്തിന്റെ പേര് പറഞ്ഞുഭയപ്പെടുത്തിയോ, സ്വർഗ്ഗത്തിന്റെ പേര് പറഞ്ഞു മോഹിപ്പിച്ചോ, അന്ധമായി വിശ്വസിക്കുവാനും പിന്തുടരുവാനും നിർബന്ധിക്കുന്നു. പക്ഷെ ഭയപ്പെടുത്തിയോ,മോഹിപ്പിച്ചോ മനുഷ്യനെ നയിക്കുന്നത് ദൈവത്തിന്റെ നീതിയല്ല, മറിച്ച് ചെകുത്താന്റെ രീതിയാണ്. കാരണം രാവണന്‍, ഹിരണ്യകശിപു, അന്ധകാസുരന്‍, ത്രിപുരാസുരന്‍, മുതലായ അസുരന്മാര്‍ ഈ രീതിയാണ് അവലംബിച്ചത്. ഇനി വിഡ്ഢികളായ ജനങ്ങളെ നേർവഴിക്കു നടത്തുവാന്‍‍ ആ മാർഗ്ഗമാണ് വേണ്ടത് എന്നാണെങ്കില്‍, വിശ്വാസി എന്നാല്‍ വിഡ്ഢിയാണ് എന്നു പറയേണ്ടതായി വരും. മാത്രമല്ല, ദൈവം ഉണ്ട് എന്ന് "വിശ്വസിക്കുന്ന"വരും, ദൈവം ഇല്ല എന്ന് "വിശ്വസിക്കുന്ന"വരും ഒരുപോലെ വിഡ്ഢികള്‍ ആണ്, എന്തുകൊണ്ടെന്നാല്‍ ഇരുകൂട്ടരും വെറും "അന്ധവിശ്വാസികള്‍'' ആണ്, കൂടാതെ ഈ രണ്ടു കൂട്ടർക്കും അവരുടെ "വിശ്വാസം" ശരിയാണ് എന്ന് തെളിയിക്കാന്‍ ഒരിക്കലും സാധ്യവുമല്ല.

ഇവിടെയാണ്‌ ശ്രീമദ് ഭഗവദ് ഗീതയുടെ മാഹാത്മ്യം മനസ്സിലാക്കാന്‍ കഴിയുക. വിശ്വസിക്കണം എന്നോ, വിശ്വാസിയാകണം എന്നോ ഒരു വാക്ക് ശ്രീമദ് ഭഗവദ് ഗീതയില്‍ ഒരിടത്തും ഇല്ല. മറിച്ച് ഇതില്‍ പറയുന്ന കാര്യങ്ങളെ "വിമർശിച്ച്" മനസ്സിലാക്കാന്‍ ശ്രമിക്കണം എന്നാണു പറയുന്നത്. ഈ ഒരു വാചകം തന്നെ, ശ്രീമദ്‌ ഭഗവദ് ഗീതയെ ഈ പ്രപഞ്ചത്തില്‍ ഇന്ന് വരെ ഉണ്ടായിട്ടുള്ള അദ്ധ്യാത്മിക ഗ്രന്ഥങ്ങളോട് താരതമ്യം പോലും ചെയ്യാന്‍ കഴിയാത്ത രീതിയില്‍ അത്യുന്നതിയില്‍നിർത്തുന്നു.

ദൈവത്തില്‍ വിശ്വസിക്കണം എന്ന് പറഞ്ഞ് അന്ധവിശ്വാസിയാക്കുന്നതിനു പകരം, സ്വയം ദൈവത്തെ തിരയുവാനും, കഴിയുമെങ്കില്‍ അറിഞ്ഞ് അനുഭവിക്കുവാനും ആണ് ശ്രീമദ് ഭഗവദ് ഗീത ആവശ്യപ്പെടുന്നത്. അതും സ്വയം താല്പര്യം ഉണ്ടെങ്കില്‍ മാത്രം, യാതൊരു നിർബന്ധവും ഇല്ല. 

ഈ പറയുന്നത്, അന്യ അദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ തെറ്റാണെന്നോ, മോശമാണെന്നോ സ്ഥാപിക്കുവാന്‍ അല്ല. മറിച്ച്, വിശ്വാസം അറിവില്ലായ്മയില്‍ അധിഷ്ട്ടിതമായതുകൊണ്ട്, അറിവില്ലായ്മ മനുഷ്യനെ അന്ധകാരത്തിലേക്കും, അന്ധവിശ്വാസത്തിലേക്കും അവസാനം സമ്പൂർണ നാശത്തിലേക്കും നയിക്കും എന്നത് ഏവർക്കും അറിയാവുന്ന പരമസത്യം ആണ് എന്നതുകൊണ്ടാണ്. അതിനു തെളിവായി ചുറ്റും നോക്കുക, അന്ധമായ മതവിശ്വാസവും ഈശ്വര വിശ്വാസവും ലോകത്തെ എങ്ങനെ നശിപ്പിക്കുന്നു എന്ന് നമുക്ക് നേരിട്ട് കാണാവുന്നതാണ്. ഏതെങ്കിലും മതം സൃഷ്ട്ടിക്കുവാണോ, പ്രവാചകന്മാരെ പിന്തുടരുവാനോ ശ്രീമദ് ഭഗവദ് ഗീതയില്‍ പറയുന്നില്ല. കാരണം, മതമുണ്ടാക്കി മനുഷ്യരെ വിഭജിച്ച് അവരെ തമ്മില്‍ കൊല്ലിച്ച് രസിക്കുവാന്‍‍ അല്ല, മറിച്ച്‌ സമ്പൂർണ മനുഷ്യരാശിയെ നന്മയിലേക്ക് നയിക്കുവാനും, അവരെ ഒന്നിപ്പിക്കുവാനും, അതിലൂടെ ലോകത്തിന്റെ മുഴുവന്‍ നന്മയ്ക്കും വേണ്ടിയാണ് ശ്രീമദ് ഭഗവദ് ഗീത സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. 

സ്വന്തം മതത്തെക്കുറിച്ച് വാ തോരാതെ പ്രസംഗിക്കുന്നവര്‍ ആദ്യം ചുറ്റും നോക്കുക, മതങ്ങളുടെ ക്രൂരത നിങ്ങൾക്ക് നേരിട്ട് കാണുവാന്‍ കഴിയും. ഇതില്‍ നിന്നും മതങ്ങള്‍ ഒരിക്കലും ദൈവത്തിന്റെ സൃഷ്ടിയല്ല, മറിച്ച്‌ ചെകുത്താന്റെ സൃഷ്ടിയാണ് എന്ന് മനസ്സിലാക്കുവാന്‍ കഴിയുന്നു. കൂടാതെ, മതങ്ങളുടെയും നന്മ ഏപ്പോഴും "മോഹന വാഗ്ദാനങ്ങളില്‍" മാത്രമായി‍ ഒതുങ്ങുന്നു. സമാധാനം, സാഹോദര്യം, സ്നേഹം, സമത്വം, ദൈവീകം, സ്വർഗ്ഗം , മുതലായ മോഹന വാഗ്ദാനങ്ങളില്‍ പൊതിഞ്ഞു വരുന്ന മാരക വിഷങ്ങള്‍ ആണ് നാം നമ്മുടെ ചുറ്റും കാണുന്ന ഓരോ മതങ്ങളും...

നാം സ്വയം നമ്മെ അറിയുന്നതിനേക്കാള്‍ ശ്രേഷ്ഠമായി, മനുഷ്യന് ഈ ഭൂമിയില്‍ ഒന്നും തന്നെ ചെയ്യുവാനില്ല. അതായത്, ആത്മ സാക്ഷാത്കാരമാണ് മനുഷ്യ ജന്മത്തിന്റെ പരമമായ ലക്‌ഷ്യം. ഇതാണ് ശ്രീമദ് ഭഗവദ് ഗീത നല്കുമന്ന സന്ദേശം. അഞ്ച് ഇന്ദ്രിയങ്ങളാകുന്ന കുതിരകള്‍ പിടിച്ച് വലിക്കുന്ന ഒരു തേര് ആണ് നമ്മുടെ മനസ്സ്. അർജുനന്‍ ബുദ്ധിയും, ഭഗവാന്‍ ശ്രീ കൃഷ്ണന്‍ ആത്മാവിന്റെ പ്രതീകവും ആണ്. നമ്മുടെ ജീവിതത്തില്‍ നിത്യവും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ ആണ് കുരുക്ഷേത്ര യുദ്ധമായി ചിത്രീകരിച്ചിരിക്കുന്നത്. ജ്ഞാനിയായ, കഴിവുള്ള ഒരു നല്ല തേരാളി ഉണ്ടെങ്കിൽ ഈ ജീവിത‍ യുദ്ധത്തിലെ വിജയം എളുപ്പമാകും, ഒപ്പം അപകടങ്ങള്‍ ഒഴിയും. മറിച്ചായാല്‍ അപകടം നിശ്ചയം, മരണം ഉറപ്പ്. എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന മനസ്സിനും, ബുദ്ധിക്കും, ശരീരത്തിനും അപ്പുറത്തായി മാറ്റമില്ലാത്ത ഒരു ചൈതന്യം നമ്മില്‍ ഒളിഞ്ഞിരിക്കുന്നു. അതിനെ അറിയാന്‍ വിഡ്ഢികൾക്ക് സാധ്യമല്ല, കാരണം അതിനു ജ്ഞാനം വേണം. ജ്ഞാനം ലഭിക്കാന്‍ ശ്രീമദ് ഭഗവദ് ഗീത വായിച്ചറിയണം. ആ ചൈതന്യത്തെ അറിഞ്ഞ്‌, അതിനു മുൻപില്‍ നമ്മുടെ ഇന്ദ്രിയങ്ങള്‍ ആകുന്ന കുതിരകളെ സമർപ്പിച്ചാല്‍, പിന്നെ എല്ലാം ശുഭം. ഇത് കേൾക്കുമ്പോള്‍ ഒരുപാട് സംശയങ്ങള്‍ നമ്മുടെ മനസ്സില്‍ ഉയരും, ആ സംശയങ്ങള്‍ ആണ് ചോദ്യ രൂപത്തില്‍ അർജ്ജുനന്‍‍ അവതരിപ്പിക്കുന്നത്. എല്ലാ ചോദ്യത്തിനും ഭഗവാന്‍ ശ്രീ കൃഷ്ണന് വളരെ വ്യക്തമായി‍ ഉത്തരവും പറയുന്നു, തെളിവുകള്‍ സഹിതം. കാരണം, ശ്രീമദ് ഭഗവദ് ഗീത വിശ്വാസമല്ല, അതി പുരാതനവും അത്യാധുനികവും ആയ ശാസ്ത്രമാണ്. അത് കേൾക്കുവാന്‍ ഭാഗ്യം വേണം, ഗുരുത്വം വേണം. കാരണം, സുകൃതികൾക്ക് മാത്രമേ അതിനു കഴിയൂ...

മനുഷ്യ മനസ്സില്‍ അനുനിമിഷം ഉദിച്ചുകൊണ്ടിരിക്കുന്ന, ഒഴിവാക്കേണ്ടതും നാശത്തിലേക്ക് നയിക്കുന്നതുമായ ചിന്തകളെ ആണ് കൌരവര്‍ ആയി ചിത്രീകരിച്ചിരിക്കുന്നത് (selfish thoughts). മനസ്സില്‍ വരുന്ന ആദ്ധ്യാത്മിക ചിന്തകള്‍ (spiritual thoughts) ആണ് പാണ്ഡവര്‍. നൂറോളം ചീത്ത ചിന്തകള്‍ മനസ്സില്‍ ഉദിക്കുമ്പോള്‍ ആണ് അഞ്ചോളം നല്ല ചിന്തകള്‍ ഉണരുന്നത്. പക്ഷെ ചതിയും വഞ്ചനയും നിറഞ്ഞ ചീത്ത ചിന്തകള്‍ ആണ് സാധാരണ മനുഷ്യരെ ഭരിക്കുന്നത് എന്നതിനാല്‍‍, നല്ല ചിന്തകൾക്ക് മനസ്സില്‍ സ്ഥാനം ലഭിക്കുകയും ഇല്ല. അതാണ്‌ പാണ്ഡവർക്ക് സംഭവിക്കുന്നതും. ആ പരമമായ സത്യം പൂർവ്വജന്മ സുകൃതം കൊണ്ടും, ഈശ്വരാനുഗ്രഹം കൊണ്ടും ഒരു വ്യക്തി മനസ്സിലാക്കുമ്പോള്‍, അവന്റെ മനസ്സില്‍ "മഹാഭാരത യുദ്ധ" ത്തിന്റെ ശംഖൊലി മുഴങ്ങുന്നു, ഭഗവാന്‍ അവന് വിശ്വരൂപ ദർശനം നല്കി സ്വന്തം സത്തയെ മനസ്സിലാക്കി കൊടുക്കുന്നു. കൂടാതെ വേണ്ടാത്ത ചിന്തകളെ വധിക്കേണ്ട രീതിയെ ഉപദേശിച്ച്, നമ്മുടെ തേരാളിയായി നമ്മെ വിജയത്തിലേക്ക് നയിക്കുന്നു. അങ്ങിനെ നോക്കുമ്പോള്‍ കൌരവരും, പാണ്ഡവരും, ശ്രീ കൃഷ്ണനും കുരുക്ഷേത്രവും, ഭീഷ്മരും, ദ്രോണരും എന്ന് വേണ്ട, യുദ്ധത്തില്‍ പങ്കെടുക്കുന്ന 18 അക്ഷോഹണിപ്പടയും നാം തന്നെ. എല്ലാം നടക്കുന്നത് നമ്മില്‍തന്നെ...!

എത്രആശ്ചര്യം ? ഇതിനേക്കാള്‍ വലിയശാസ്ത്രം എവിടെയുണ്ട് ? ഒന്ന് കാണിച്ചുതരൂ...! എത്രജന്മങ്ങള്‍ അലഞ്ഞാലും എവിടെയും കിട്ടാന്‍പോകുന്നില്ല. ശ്രീമദ് ഭഗവദ് ഗീതയ്ക്കുതുല്യം, ശ്രീമദ് ഭഗവദ് ഗീതമാത്രം. കാരണം അത് സാക്ഷാല്‍ ശിവഭഗവാനിൽനിന്ന് ശ്രീകൃഷ്ണന്റെ അന്തിമജന്മത്തിൽ /ബ്രഹ്മാവിൻ്റെ മുഖകമലത്തിലൂടെ ഒഴുകിവന്ന അറിവിന്റെ അമൃത ഗംഗയാണ്...

27 June 2022

സത്യം

സത്യം

 'സത്യം'. സർവ്വദേശങ്ങളിലും ധർമ്മങ്ങളിലും അങ്ങേയറ്റം മാന്യവും പ്രമാണവുമാണിത്. സത്യത്തിന്റെ മഹത്ത്വം എങ്ങനെ വർണ്ണിക്കാനാണ്! സൃഷ്ടിയുടെ ഉത്പത്തിക്കു മുന്നേ ഋതവും സത്യവും ഉണ്ടായെന്നും ഇവയിലാണ് ആകാശം, പൃഥ്വി, വായു മുതലായ പഞ്ചഭൂതങ്ങൾ നിലനില്ക്കുന്നതെന്നുമാണ് വേദത്തിൽ സത്യത്തിന്റെ മഹത്ത്വം വർണ്ണിക്കുന്നത്.

'സത്യേനോത്തഭിതാഭൂമിഃ' (ഋ.10.85.1), ഋതഞ്ച സത്യഞ്ചാഭീര്ദ്ധാത്ധ്യപസോ ജായത (ഋ.10.190.1) തുടങ്ങിയ മന്ത്രങ്ങളിൽ ഇതാണ് ഓതിയിട്ടുള്ളത്.

'സത്യം' എന്ന പദത്തിന്റെ ധാത്വർത്ഥവും 'വർത്തിക്കുന്നത്', ഒരിക്കലും നശിക്കാത്തത്, അഥവാ മൂന്നു കാലങ്ങളും ബാധിക്കാത്തത് എന്നാണ്. അതിനാൽ സത്യത്തെപ്പറ്റി പറയുന്നത്, സത്യമല്ലാതൊരു ധർമ്മവും ഇല്ലെന്നും, സത്യമാണ് പരബ്രഹ്മമെന്നുമാണ്. മഹാഭാരതത്തിൽ പലയിടത്തും 'നാസ്തിസത്യാത് പരോ ധർമ്മ' സത്യത്തിന്നുപരിയൊരു ധർമ്മമില്ലെന്നും.

അശ്വമേധസഹസ്രം ച സത്യം ച തുലയാ ധൃതം 
അശ്വമേധസഹസ്രാദ്ധി സത്യമേവ വിശിഷ്യതേ '

അശ്വമേധമായിരവും ഒരു സത്യവും തമ്മിൽ തൂക്കിനോക്കിയാൽ സത്യമായിരിക്കും ശ്രേഷ്ഠം' ഈ വർണ്ണന സാമാന്യമായ സത്യത്തിന്റെ കാര്യത്തിലാണ്. മനു വിശേഷമായി പറയുന്നതു നോക്കുക: (മനു.4.256) 

വാച്യർത്ഥാ നിയതാഃ സർവ്വേ വാങ്മൂലാ വാഗ്വിനിസൃതാഃ  
താംതു യ സ്തേനയേദ്വാചം സ സർവ്വസ്തേയകൃന്നരഃ 

'മനുഷ്യർ എല്ലാം ചെയ്യുന്നത് വാണിയാലത്രേ. ഒരുവന്റെ ആശയം അന്യനു പകരാൻ വാണിയല്ലാതെ മറ്റൊന്നില്ല. അതത്രേ വാണിയുടെ മൂലസ്രോതസ്സും പ്രവൃത്തികളുടെ അടിസ്ഥാനവും. ആരാണോ അതിനെ മലിനമാക്കുന്നത്. വഞ്ചിക്കുന്നത്, അവൻ അടിമുടി കട്ടുകളയും.' അതിനാലത്രേ, 'സത്യപൂതം വദേദ്വാചം' (മനു. 6.46) 'സത്യത്താൽ പവിത്രമാക്കിയതേ പറയാവൂ' എന്നു മനു അരുളിയത്. മറ്റു ധർമ്മങ്ങളെ അപേക്ഷിച്ച് സത്യത്തിനുമാത്രം ഒന്നാം സ്ഥാനം നല്കേണ്ടതിനാണ് 'സത്യം വദ ധർമ്മം ചര' (തൈ.1.11.1) എന്ന് ഉപനിഷത്തിലും ഉപദേശിച്ചിരിക്കുന്നത്.

പ്രാണൻ വെടിയും മുമ്പ് ശരശയ്യയിൽ കിടന്ന് ഭീഷ്മപിതാമഹൻ സർവ്വധർമ്മങ്ങളെയും യുധിഷ്ഠിരന് ഉപദേശിച്ചപ്പോൾ 'സത്യേഷു യതിതവ്യം വഃ സത്യം ഹി പരമം ബലം' എന്നു പറഞ്ഞ് സത്യത്തിനു നിരക്കുന്നതു ചെയ്ക എന്ന ആഹ്വാനം എല്ലാ മനുഷ്യർക്കും നല്കിയതും വെറുതെയല്ല. (മ.ഭാ. അനു. 167.50) 

ഇപ്രകാരം തനിയേ തീർച്ചപ്പെട്ടതും നിത്യവുമായ കാര്യത്തിന് എന്തെങ്കിലും അപവാദമുണ്ടെന്നു സങ്കല്പിക്കാനാകുമോ? പക്ഷേ, ദുഷ്ടന്മാർ നിറഞ്ഞ ഈ ലോകത്തിൽ കഴിച്ചുകൂട്ടുന്നതു വളരെ പ്രയാസമാണ്. കള്ളന്മാർ ഓടിച്ചുകൊണ്ടുവന്ന ചിലർ നിങ്ങൾ കാണെ എവിടെങ്കിലും കയറി ഒളിച്ചെന്നു വിചാരിക്കുക. ഊരിയ വാളുമായി നിങ്ങളുടെ മുന്പിലെത്തിയ കള്ളന്മാർ അവരെവിടെ എന്നു ചോദിക്കുന്നു. നിങ്ങൾ എന്തു പറയും? സത്യം പറഞ്ഞ് നിങ്ങൾ അവരെ കൊലയ്ക്കു കൊടുക്കുമോ അതോ ഹിംസയിൽ നിന്നു രക്ഷിക്കുമോ? നിരപരാധികളുടെ ഹിംസ തടയുന്നതും സത്യത്തിനു തുല്യം മഹത്ത്വമുള്ള ധർമ്മമാണ്. ചോദിക്കാതെ പറയരുത്, അന്യായമായി ചോദിച്ചാലും ഉത്തരം പറയരുത്, അറിയാമെങ്കിലും നൊസ്സനെപ്പോലെ 'ആ' 'ഓ' എന്നൊക്കെ മൂളി തടിതപ്പിക്കൊള്ളണം.  

'നാപൃഷ്ടഃ കസ്യ ചിദ് ബ്രൂയാന്ന ചാന്യായേന പൃച്ഛതഃ' 'ജാനന്നപി ഹി മേധാവീ ജഡവല്ലോക ആചരേത്' (മനു.2.1.10, മ.ഭാ.ശ.287-37) ശരി, ആ ഓ എന്നു പറഞ്ഞ് തടിതപ്പുന്നത് ഒരു പ്രകാരത്തിൽ കള്ളം പറയുകയല്ലേ? 'ന വ്യാജേന ചരേദ്ധർമ്മം' ധർമ്മത്തെ വഞ്ചിച്ച് മനസ്സിനെ സമാധാനിപ്പിക്കരുത്, ധർമ്മത്തെ ചതിക്കാനാവില്ല, നിങ്ങൾ തന്നെ ചതിയിൽ പെടുകയേ ഉള്ളൂ എന്ന് മഹാഭാരതത്തിൽ പലേടത്തും പറഞ്ഞിട്ടുണ്ട്. ഇനി, ആ ഓ പറഞ്ഞ് തടിതപ്പാൻ സമയമില്ലെങ്കിൽ എന്തു ചെയ്യും? വാളുമൂരി കള്ളൻ നിങ്ങളുടെ നെഞ്ചത്തു കയറിയിരുന്ന് പണമെവിടെ എന്നു ചോദിക്കുന്നെന്നു കരുതൂ. ഉത്തരം പറഞ്ഞില്ലെങ്കിൽ തല പോകുമെന്നുറപ്പാണ്. അപ്പോഴെന്തു പറയും? സർവ്വധർമ്മരഹസ്യങ്ങളും അറിയാവുന്ന ശ്രീകൃഷ്ണഭഗവാന് ഇത്തരം കള്ളന്മാരുടെ കഥ ഉദാഹരിച്ചുകൊണ്ട് കർണ്ണപർവ്വത്തിൽ അർജ്ജുനനോടും (69.61) ശാന്തിപർവ്വത്തിലെ സത്യാനൃതാദ്ധ്യായത്തിൽ ഭീഷ്മപിതാമഹൻ യുധിഷ്ഠിരനോടും പറയുന്നു: അകൂജനേന ചേന്മോക്ഷോ നാവകൂജേത്കഥംചന. 
അവശ്യം കൂജിതവ്യേ വാ ശംകേരൻ വാപ്യകൂജനാത്.  
ശ്രേയസ്തത്രാനൃതം വക്തും സത്യാദിതി വിചാരിതം.

'മിണ്ടാതെ രക്ഷ കിട്ടുമെങ്കിൽ മിണ്ടിയേക്കരുത്. മിണ്ടേണ്ടിവന്നാലോ മിണ്ടാതിരുന്നാൽ അന്യർക്കു സംശയം തോന്നുമെങ്കിലോ കള്ളം പറഞ്ഞേക്കുകയാണ് നന്നെന്ന് ആലോചിച്ചു തീർച്ചപ്പെടുത്തിയിട്ടുണ്ട്.' സത്യാചരണം വെറും ഉച്ചാരണത്തിനു മാത്രമുള്ളതല്ലെന്നതാണിതിനു കാരണം. ഏത് ആചാരമാണോ ഏവർക്കും നന്മ വരുത്തുന്നത്, അത് ഉച്ചാരണം അയഥാർത്ഥമായിപ്പോകയാൽ നിന്ദ്യമാണെന്നു കരുതാവുന്നതേയല്ല. എല്ലാവർക്കും നാശമുണ്ടാക്കുന്നത് സത്യവുമല്ല, അഹിംസയുമല്ല. ശാന്തിപർവ്വ (മ.ഭാ. ശാ. 319.13,287.19) ത്തിൽ സനത്കുമാരവചനത്തെ ആസ്പദമാക്കി നാരദൻ ശുകനോടു പറയുന്നു:

സത്യസ്യ വചനം ശ്രേയഃ സത്യാദപി ഹിതം വദേത്. 
യദ്ഭൂതഹിതമത്യന്തം ഏതത്സത്യം മതം മമ.

സത്യം പറയുന്നത് നന്ന്. അതിലും നന്ന് എല്ലാ ജീവികൾക്കും നന്മവരുത്തുന്നതു പറയുകയാണ്. അതാണ് എന്റെ അഭിപ്രായത്തിൽ സത്യം.' യദ്ഭൂതഹിതം എന്ന പദം കണ്ട്, ആധുനിക ഉപയോഗിതാവാദികളായ ഇംഗ്ലീഷുകാരെ ഓർത്ത് ഇതു പ്രക്ഷിപ്തമാണെന്ന് ആരെങ്കിലും പറയാൻ തുനിഞ്ഞാൽ, ഈ വചനം മഹാഭാരതത്തിലെ ബ്രാഹ്മണ - വ്യാധസംവാദത്തിൽ രണ്ടുമൂന്നു തവണ ആവർത്തിച്ചിട്ടുണ്ടെന്നുകൂടി ഓർക്കണം. അതിൽ ഒരിടത്ത് 'അഹിംസാ സത്യവചനം സർവ്വഭൂതഹിതം പരം' (മ.ഭാ. വന.206.73) എന്നും അന്യത്ര ' 'യദ്ഭൂതഹിതമത്യന്തം തത്സത്യമിതി ധാരണാ' (വന. 208.4) എന്നും പാഠഭേദം ഉണ്ട്. സത്യമേ പറയൂ എന്ന പ്രതിജ്ഞക്കാരനായ യുധിഷ്ഠിരൻ ദ്രോണാചാര്യരോട്, 'നരോ വാ കുഞ്ജരോ വാ' എന്നു പറഞ്ഞ് സന്ദേഹം ജനിപ്പിച്ചതെന്തിന് (അപ്രിയമായ വാർത്ത കേട്ടാലേ യുദ്ധത്തിൽ താൻ ആയുധം താഴെവെക്കൂ എന്നു ദ്രോണാചാര്യർ പ്രതിജ്ഞചെയ്തിരുന്നു. സ്വപുത്രനായ അശ്വത്ഥാമാവ് മരിച്ചു എന്ന്, കള്ളം പറയാത്ത യുധിഷ്ഠിരൻ പറഞ്ഞു. അശ്വത്ഥാമാ ഹതഃ നരോ വാ കുഞ്ജരോ വാ (അശ്വത്ഥാമാവ് മരിച്ചു, മനുഷ്യനോ ആനയോ) എന്നതിലെ കുഞ്ജരോ വാ എന്ന ഭാഗം ദ്രോണർ കേട്ടില്ല. ശ്രീകൃഷ്ണന്റെ ശംഖനാദത്തിൽ അതമർന്നുപോയി എന്നു കഥ. ) ഇതിനെല്ലാം കാരണം മുന്പു പറഞ്ഞതല്ലാതെ മറ്റൊന്നുമല്ല. ഇങ്ങനെതന്നെ മറ്റുള്ളിടത്തും ഈ ന്യായം യോജിക്കുന്നു. കള്ളം പറഞ്ഞ് കൊലയാളിയെ രക്ഷിക്കണമെന്ന് നമ്മുടെ ന്യായശാസ്ത്രം അനുശാസിക്കുന്നില്ല. കൊലയാളിക്കു വധശിക്ഷയോ ജീവപര്യന്തം പ്രായശ്ചിത്തമോ ശാസ്ത്രങ്ങളിൽ വിധിച്ചിട്ടുണ്ട്. അതിനാൽ അവൻ ശിക്ഷാർഹനോ വധ്യനോ ആണ്. ഇത്തരം ഘട്ടങ്ങളിൽ കള്ളസാക്ഷിയാകുന്നവനും അവന്റെ ഏഴോ അതിലധികമോ മുൻതലമുറക്കാരും നരകത്തിൽ വീഴുമെന്ന് എല്ലാ ശാസ്ത്രകാരന്മാരും പറയുന്നു. (മനു.8.89.99, മ.ഭാ.ആ.7.3) എന്നാൽ, കർണപർവ്വത്തിൽ വർണ്ണിച്ചിട്ടുള്ള മേല്പറയപ്പെട്ട കള്ളന്മാരുടെ കഥയെപ്പോലെ, സത്യം പറഞ്ഞാൽ നിരപരാധികളുടെ ജീവന് പോകുമെന്നു ശങ്കിക്കാവുന്ന അവസരങ്ങളിൽ എന്തു ചെയ്യണം? ഇത്തരം സന്ദർഭങ്ങളിൽ നീതിശാസ്ത്രം മൂകമാണെന്ന് ഗ്രീൻ എന്ന ആംഗലേയഗ്രന്ഥകാരൻ തന്റെ നീതിശാസ്ത്രങ്ങളുടെ ആമുഖം എന്ന ഗ്രന്ഥത്തിൽ എഴുതിയിട്ടുണ്ട്. മനുവും യാജ്ഞവല്ക്യനും ഇത് സത്യാപവാദങ്ങളിൽ പെടുത്തുന്നെങ്കിലും അവരുടെ അഭിപ്രായത്തിൽ ഇത് അപ്രധാനമാണ്. അതിനാൽ ഒടുക്കം ഈ അപവാദത്തിനും 'തത്പാവനായ നിർവാപ്യശ്ചരുഃ സാരസ്വതോ ദ്വിജൈഃ' എന്നു പ്രായശ്ചിത്തം കല്പിച്ചിരിക്കുന്നു. (യാജ്ഞ. 2.83, മനു.8.104-106)

പൂര്‍ണ്ണവിശ്വാസം

പൂര്‍ണ്ണവിശ്വാസം 

ഈശ്വരനുണ്ടെന്നും എല്ലാറ്റിന്റെയും നിയാമകനും രക്ഷിതാവുമാണ്‌ ഈശ്വരനെന്നു ഉള്ള ഉറപ്പായ വിശ്വാസമാണ്‌ ഈശ്വരവിശ്വാസം. തന്റെ ഓരോ പ്രവൃത്തിയിലും, ജീവിതത്തിലെ ഓരോ നിമിഷത്തിലും ഈശ്വരന്‍ രക്ഷിതാവായി കൂടെയുണ്ടാവും എന്ന പൂര്‍ണ്ണവിശ്വാസം ഒരു വ്യക്തിക്കുണ്ടായാല്‍ എല്ലാ ഭയങ്ങളില്‍ നിന്നും എല്ലാ ദുരിതങ്ങളില്‍ നിന്നുമുള്ള മോചനമായി, നാം ചെയ്യുന്ന ഏത്‌ പ്രവൃത്തിയുടേയും വിജയം അതില്‍ അര്‍പ്പിക്കപ്പെടുന്ന വിശ്വാസത്തെ അപേക്ഷിച്ചിരിക്കുന്നു. ദേവന്‍, ഗുരു, മന്ത്രം, ഔഷധം എന്നിവയുടെ ശക്തി അതിലുള്ള വിശ്വാസത്തിന്റെ തോതനുസരിച്ചിരിക്കും. അവയില്‍ വിശ്വാസം കൂടുന്തോറും അവയുടെ ശക്തിയും വര്‍ദ്ധിക്കുന്നു. ഒരു ഔഷധം ഒരു രോഗത്തിന്‌ എത്രമാത്രം ഫലപ്രദമാണെങ്കിലും വിശ്വാസമില്ലാതെ അതുപയോഗിക്കുന്നത്‌ പൂര്‍ണ്ണഫലം നല്‍കില്ല എന്നത്‌ പരക്കെ അനുഭവമുള്ള കാര്യമാണ്‌. ഗുരുവില്‍ പൂര്‍ണ്ണവിശ്വാസമില്ലെങ്കില്‍ ശിഷ്യന്‌ ഉയര്‍ച്ച ഉണ്ടാവുകയില്ല. അതുപോലെയാണ്‌ മന്ത്രത്തിന്റെയും കാര്യം. പൂര്‍ണവിശ്വാസത്തോടെയുള്ള മന്ത്രജപം മാത്രമേ ഫലപ്രദമാകൂ. സംശയത്തോടുകൂടിയുള്ള ഏത്‌ കര്‍മ്മവും പരാജയപ്പെടും. ഈശ്വരഭജനവും വിഭിന്നമല്ല. അനുഭവമൊന്നുമില്ലാതെ എങ്ങനെ വിശ്വസിക്കും എന്നാണ്‌ സംശയാലുക്കളും യുക്തിചിന്തകരും ചോദിക്കുന്നത്‌. അനുഭവമൊന്നുമില്ലാതെയുള്ള വിശ്വാസം അന്ധവിശ്വാസമാണെന്ന്‌ അവര്‍ പറയും. എന്നാല്‍ വിശ്വാസമുണ്ടാകുമ്പോഴാണ്‌ അനുഭവമുണ്ടാകുന്നത്‌. 

പൂര്‍ണ്ണ വിശ്വാസത്തോടെ ഈശ്വരഭജനം നടത്തുമ്പോള്‍ മാത്രമേ നമുക്ക്‌ ഫലപ്രാപ്തിയുണ്ടാകൂ. നമ്മിലേറെപ്പേരും ഈശ്വരന്‍ എന്ന ലക്ഷ്യത്തിലേക്ക്‌ ഏതെങ്കിലും വഴിയെ യാത്ര തുടങ്ങുന്നു. സാധാരണയായി ഈ ഈശ്വരനെ വിളിക്കുന്നത്‌ ലൗകികാവശ്യങ്ങള്‍ക്കുവേണ്ടിയായിരിക്കും. അതുതന്നെ ഉദാഹരണമായി എടുക്കുക. ഏതെങ്കിലും ഒരു പ്രത്യേക കാര്യസാദ്ധ്യത്തിന്‌ നാം ഈശ്വരനെ ഭജിക്കുന്നു. അനുബന്ധമായ അനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കുന്നു. അങ്ങനെ ആ വഴിയില്‍ കൂടി കുറച്ചുമുന്നോട്ടുപോകുന്നു. പ്രശ്നപരിഹാരത്തിന്റെ ഒരു ലക്ഷണവും കാണാതെ വരുമ്പോള്‍ നമുക്ക്‌, ചെയ്ത കര്‍മ്മത്തില്‍ സംശയം തോന്നിത്തുടങ്ങുന്നു. തുടര്‍ന്ന്‌ വേറൊരു കര്‍മ്മം, അല്ലെങ്കില്‍ വേറൊരു അനുഷ്ഠാനം, അല്ലെങ്കില്‍ വേറൊരു ക്ഷേത്രദര്‍ശനം – അങ്ങനെ പല വഴികളില്‍ക്കൂടി അല്‍പാല്‍പം സഞ്ചരിക്കുന്നു. ഒരുവഴിയിലും പൂര്‍ണ്ണവിശ്വാസമില്ലാത്തതിനാലാണിത്‌. അതേ സമയം വിശ്വാസപൂര്‍വ്വം തിരഞ്ഞെടുത്ത വഴിയെ മുന്നോട്ടുപോയാല്‍ തീര്‍ച്ചയായും ഫലമുണ്ടാവുകയും ചെയ്യും. 

ഏത്‌ പ്രതിസന്ധിയിലും തളരാതെ ഈശ്വരന്‍ തന്നെ കാത്തുരക്ഷിക്കുമെന്ന്‌ പൂര്‍ണ്ണമായി വിശ്വസിക്കുക. ഗുരുവും പിതാവും ബന്ധുവും സുഹൃത്തുംരക്ഷിതാവുമൊക്കെയായി ഈശ്വരനെ കാണുക. എപ്പോഴും ഈശ്വരനെ സ്മരിക്കുക. ഇതുതന്നെ ഏറ്റവും പ്രാഥമികമായും പ്രധാനമായും വേണ്ടകാര്യം. അനുഷ്ഠാനങ്ങളും കര്‍മ്മങ്ങളുമൊക്കെ രണ്ടാം സ്ഥാനമേ വഹിക്കുന്നുള്ളൂ എന്നറിയുക. നാം എപ്പോഴും പ്രാര്‍ത്ഥന നടത്തുന്നത്‌ പല ആഗ്രഹങ്ങളും സാധിക്കുവാനാണ്‌. സാധാരണ ഒരു ഭക്തന്‍ ക്ഷേത്രദര്‍ശനം നടത്തുന്നതും വ്രതം അനുഷ്ഠിക്കുന്നതുംമറ്റ്‌ കര്‍മ്മങ്ങള്‍ ചെയ്യുന്നതും ഓരോ കാര്യസാദ്ധ്യത്തിനുവേണ്ടിയായിരിക്കും. അതിനുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ ഭക്തിയേക്കാളുപരി ആ കാര്യസാദ്ധ്യത്തെക്കുറിച്ചുള്ള ചിന്തകളാവും മനസ്സില്‍ മുന്നിട്ട്‌ നില്‍ക്കുക. അവിടെ ആഗ്രഹചിന്ത ഒന്നാം സ്ഥാനത്തും ഭക്തി രണ്ടാം സ്ഥാനത്തും ആയിപ്പോകുന്നു. എന്നാല്‍ എല്ലാം അറിയുന്ന ഈശ്വരനോട്‌ തനിക്കിത്‌ സാധിച്ചുതരണം, അത്‌ സാധിച്ചുതരണം എന്നുപറഞ്ഞുകൊണ്ട്‌ പ്രാര്‍ത്ഥിക്കേണ്ടകാര്യമില്ല. ഭക്തി, ഉപാധികളില്ലാത്ത ഭക്തി, പൂര്‍ണ്ണവിശ്വാസത്തോടെയുള്ള ഭക്തി – അതാണ്‌ നമ്മില്‍ മുന്നിട്ടുനില്‍ക്കുന്നത്‌. അങ്ങനെയായാല്‍ ആഗ്രഹസാഫല്യം നിശ്ചയമായും പിന്നാലെ എത്തിക്കൊള്ളും.

പഞ്ചകോശങ്ങൾ ഉപനിഷത്തിൽ

 പഞ്ചകോശങ്ങൾ ഉപനിഷത്തിൽ

ജീവന്റെ ആസ്ഥിത്വത്തിനെ ആവരണം ചെയ്തിരിക്കുന്ന അഞ്ചു പാളികളെയാണ് പഞ്ചകോശമെന്നു പറയുന്നത്. ഇത് യോഗികളുടെ ശരീരശാസ്ത്രമാണ്. ആയുർവേദത്തിന്റെയും താന്ത്രിക്ക് മെഡിറ്റേഷന്റെയും മൗലികതത്വങ്ങൾ അടങ്ങിയിരിക്കുന്നതും പഞ്ചകോശങ്ങളിലാണ്. തീർച്ചയായും യോഗാശാസ്ത്രവും ഇതിലടങ്ങിയിട്ടുണ്ട്. യോഗികളുടെ കാഴ്ചപ്പാടിൽ മനുഷ്യജീവിതം ശരീരത്തിലെ ഓരോ ഭാഗങ്ങളാലും ബന്ധിതമാണ്. അതേ സമയം ഓരോ അവയവങ്ങളും സ്വതന്ത്രമായി പ്രവർത്തിക്കുന്നു. മനസും ശരീരവുമെല്ലാം ഇതിൽ ബന്ധിതമാണ്.
ശരീരത്തിന്റെ നിലനില്പ്പിനായുള്ള ഈ പ്രവർത്തന മണ്ഡലങ്ങളെ കറങ്ങുന്ന ഒരു ചക്രത്തിന്റെ അഞ്ചു പാളികളോടാണ് ഉപമിച്ചിരിക്കുന്നത്. ഉപനിഷത്തിൽ ഈ ചക്രപാളികളെ പഞ്ചകോശങ്ങൾ എന്നാണ് പേരിട്ടിരിക്കുന്നത്. പഞ്ചകോശങ്ങളെ ഒരു ചെറുനാരങ്ങായുടെ അടുക്കുകളോട് (layers) ഉപമിക്കാം. നാരങ്ങയുടെ ഓരോ പാളികളും (layers) അടുത്ത പാളിയോട് ബന്ധിതമാണ്. ഈ തത്വങ്ങൾ തന്നെയാണ് മനുഷ്യ ശരീരത്തിന്റെ നിലനിൽപ്പിലുള്ളതും.

ജീവന്റെ പരമാനന്ദ സത്യത്തെ പഞ്ച കോശങ്ങളെന്ന് ഉപനിഷത്തിൽ അറിയപ്പെടുന്നു. അവകളെ അന്നം അഥവാ ഭക്ഷണം, പ്രാണൻ അഥവാ ജീവൻ, മനസ്, വിജ്ഞാനം, ആനന്ദം എന്നിങ്ങനെ അഞ്ചു കോശങ്ങളായി വേർതിരിച്ചിരിക്കുന്നു. അറിവിന്റെ വ്യാപ്തിക്കപ്പുറം സഞ്ചരിക്കുന്ന ഈ കോശങ്ങളെ (പാളികളെ ) മായയായി കണക്കാക്കുന്നു. കാരണം, മായ സത്യമാണ്. ദൈവമാണ്. ഇവിടെ മായ മനുഷ്യന്റെ നിലനില്പ്പിന്റെ സത്യമാണ്. ഈ കോശങ്ങൾ തമ്മിലുള്ള പ്രവർനങ്ങളെ അറിയപ്പെടാത്ത ശക്തിയായ മായയായി കരുതാം. ഇവിടെയാണ്‌ നാം ഈശ്വരന്റെ ശക്തി ലീലാവിലാസങ്ങളിൽ വിസ്മയപൂരിതമാകുന്നത്. 
അന്നമയ കോശം ഭൌതിക തലത്തിലെ ആവരണമാണ്. പ്രാണമയ കോശം പ്രാണരക്ഷക്കുള്ള ശക്തിയുടെ ആവരണമാണ്. മനോമയ കോശം മനശക്തി സംബന്ധിച്ച വലയവും. വിജ്ഞാനമയ കോശം മനസിന്റെ ഉപരിതലത്തിൽ പ്രവർത്തിക്കുന്നു. അവിടം അറിവിന്റെ പാനപാത്രമാണ്. ദിവ്യമായ അതീന്ദ്രിയ ശക്തികളെക്കുറിച്ചുള്ള പഠനവും ഈ വലയത്തിനുള്ളിൽ സ്ഥിതിചെയ്യുന്നു. അഞ്ചാമത്തെ ആനന്ദമയ മറ്റു നാല് കോശങ്ങളാൽ ആവരണം ചെയ്തിരിക്കുന്നു. സ്വയമിതിനുള്ളിൽ ആത്മമെന്നു സങ്കല്പ്പിക്കുന്ന പരമാനന്ദമാണ്. അനുഭവജ്ഞാനാതീതമായ മായ എന്ന സത്യമാണ് ഈ കോശത്തിൽ കുടികൊള്ളുന്നത്‌. ഈ കോശത്തെ സ്വർഗീയാനുഭൂതിയായ നിർവൃതിയെന്നും വിളിച്ചുകൊള്ളൂ.

 1.അന്നമയ കോശം: 

 യോഗികളുടെ ശരീരശാസ്ത്രമായ പഞ്ചകോശങ്ങളിലെ ആദ്യത്തെ പാളിയാണ് അന്നമയ. അന്നമയ ഭൌതിക ശരീരത്തിന്റെ അനുഭവങ്ങളാണ്. അന്നമെന്നു പറഞ്ഞാൽ ഭക്ഷണം. അതിൽ മായയും ഒളിച്ചിരിക്കുന്നു. അങ്ങനെ, അന്നമയ കോശമെന്നത് നമ്മുടെ ഭൌതിക ശരീരമുൾകൊള്ളുന്ന ഭക്ഷണത്തിന്റെ സമതലമാണ്. പ്രാണന്റെ നിലനില്പ്പു, പൂർണ്ണമായും ഈ മായയെ ആശ്രയിച്ചിരിക്കുന്നു. വെള്ളം, വായു, ഭക്ഷണം എന്നിവകൾ പ്രാണൻ വരളാതെ നിലനിർത്തുന്നു. ഈ കോശം ഒരു വാളുറ പോലെയാണ്. വാളിനെ വാളുറ കേടില്ലാതെ സൂക്ഷിക്കുന്നതുപോലെ പ്രാണനെ കാത്തു സൂക്ഷിക്കുന്നതും അന്നമയയാണ്. ഭക്ഷണമില്ലാതെ ഏതാനും ദിവസങ്ങൾ കഴിഞ്ഞുകൂടാമെങ്കിലും ഏതു നിമിഷവും പ്രാണനറ്റുപോവാം. യോഗായിൽ ശരീരശാസ്ത്രത്തെപ്പറ്റിയുള്ള സൂക്ഷ്മനിരീഷണമാണ് ആദ്യത്തെ തുടക്കം.

2. പ്രാണമയ കോശം :

പ്രാണമയകോശം, ഭൌതികശരീരവും ജീവനെ ബാധിക്കുന്ന മറ്റുള്ള കോശങ്ങളും മനസും ശരീരവുമായി ബന്ധിപ്പിക്കുന്നു. ജീവന്റെ ശക്തിയായ പ്രാണൻ മനുഷ്യാവയവങ്ങളിൽ ഒന്നായി പ്രവർത്തിക്കുന്നു. ഓരോ ചലനങ്ങളും ശ്വാസവും അചഞ്ചലമായി പ്രവർത്തിക്കുന്നു. ശരീരവും പ്രാണനുമൊത്ത് മനുഷ്യനാക്കി തീർക്കുന്നു. പ്രാണനും ശരീരവും യാനപാത്രത്തിനുള്ളിലിരുന്നു സ്വയം വിവേകമതികളാകുന്നു. ഭൌതികശരീരം കൂടാതെ അന്നമയയുടെ ശക്തിയിൽ ആത്മം അവനിൽ ഉറക്കുകയാണ്. രക്ത മാംസത്തോടെയുള്ള മനുഷ്യനിൽ ആത്മമെന്ന മായാശക്തിയും അവനിൽ നിറയും. പ്രാണമയ, മനുഷ്യന്റെ പ്രാണവായുവിനോടും നാഡികളിലെ രക്തയോട്ടത്തോടും ബന്ധിതമാണ്.
പ്രാണവായു അഞ്ചു വിധമെന്ന് തൈത്രിയ ഉപനിഷത്ത് പറയുന്നു. അവകൾ പ്രാണ, അപന,സാമന, ഉദന, വ്യാന എന്നിവകളാണ്. ഇവകൾ ഓരോന്നും ശരീരത്തിന്റെ വിവിധ അവയവങ്ങളുടെ പ്രവർത്തനത്തിന് ആവശ്യമാണ്.
 'പ്രാണ' ഹൃദയത്തെയും ശ്വാസകോശത്തെയും ബന്ധിപ്പിച്ച് ശ്വസിക്കുവാൻ സഹായിക്കുന്നു. ആമാശയങ്ങൾ , കിഡ്നി, അടിവയറ്, ജനനേന്ദ്രിയ പ്രവർത്തനങ്ങൾ 'അപന' യുടെ ജോലിയാണ്. 'സാമന', ഹൃദയം, പാൻക്രിയാസ്, കരൾ എന്നിവകളുടെ സമനിലമാണ്. 'ഉദന' തലച്ചോറിനെയും തല കഴുത്തുകളെയും ഇന്ദ്രീയാനുഭൂതികളെ സംബന്ധിച്ചും വിവേകം ഉണ്ടാക്കുന്നു. മനുഷ്യശരീരത്തിനു മൊത്തമായ ശക്തി സംഭരിച്ചു വെക്കുന്നത് 'വ്യാന'യാണ്. ശരീരത്തിന്റെ ശക്തിയെയും നീക്കങ്ങളെയും നിയന്ത്രിക്കുന്നു. വ്യാനയുടെ പ്രവർത്തന തടസത്തിൽ കൈവിറകൾ, ബോധമില്ലാത്ത മനസ്സ്, ചലനശക്തിയുടെ കുറവുകൾ എന്നിവ അനുഭവപ്പെടും.

3. മനോമയ കോശം 

മനസിനെ ആവരണം ചെയ്തിരിക്കുന്ന ഈ പാളികളിൽ കാര്യകാരണങ്ങളെ ചിന്തിക്കുവാനും നീതികരിക്കുവാനും അഞ്ചു മണ്ഡലങ്ങലിലെയും ഇന്ദ്രിയങ്ങൾ ഒന്നായി പ്രവർത്തിക്കുവാനും ഇടയാകുന്നു. ഞാനും എനിക്കും എന്ന് സ്വതന്ത്രമായി വിവേചിച്ചറിയുന്ന കാരണങ്ങളും ഈ വലയത്തിനുള്ളിലാണ്. ഉപബോധമനസിന്റെ പ്രവർത്തനങ്ങളും ഈ പാളികളിൽ വസിക്കുന്നു. ഈ കോശത്തോടൊപ്പം അന്നമയയും പ്രാണമയയും ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നു. ഉള്ളിലുള്ള ലോകവും ബാഹ്യലോകവും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലവുംകൂടിയാണ് മനസെന്നു പറയുന്ന ഈ മായ. ബാഹ്യമായ ലോകങ്ങളെ ഇന്ദ്രീയങ്ങളിൽകൂടി ആവാഹിച്ച് അഹംബോധത്തെ സൃഷ്ടിക്കുന്നു. ഭൌതിക ശരീരത്തിനുള്ളിൽ അന്തർജ്ഞാനത്തെ നിറയ്ക്കുന്നതും പരിപോഷിപ്പിക്കുന്നതും ഈ കോശമാണ്.

4. വിജ്ഞാനമയ കോശം 

വിജ്ഞാനവും വിവേകവും തമ്മിൽ ബന്ധിപ്പിക്കുന്നതും ഈ കോശത്തിനുള്ളിലാണ്. ചിലപ്പോൾ ഉപബോധമനസുമായും പ്രവർത്തിക്കുന്നു. നമുക്ക് ചുറ്റുമുള്ള ലോകത്തെ അഗാധമായി ചിന്തിക്കുന്ന സമയത്തും മനസിനെ സമതുലനാവസ്ഥയിൽ വിവേകം പിടിച്ചുനിർത്തുന്നു. വിജ്ഞാനകോശം എന്നുള്ളത് ഒരു വ്യക്തിയും ആഗോളമനസും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയാണ്. ബോധമനസിലേക്ക്‌ അറിവുകളെ പ്രവഹിപ്പിക്കുന്നു. ഈ കോശം ഉണർന്നിരിക്കുന്ന സമയത്താണ് ഒരുവനിൽ അന്തർജ്ഞാനവും ഉണ്ടാകുന്നത്. ബാഹ്യലോകത്തിൽനിന്നും വാസ്തവികതയെ തിരിച്ചറിയുന്നതും ഇവിടെയാണ്‌. പുസ്തകങ്ങളിൽക്കൂടിയല്ലാത്ത വിവെകത്തിലേക്കും നയിക്കുന്നു. ആ വിജ്ഞാനം നമ്മുടെ ഹൃദയത്തിൽനിന്നുള്ള പരമസത്യവും ആയിരിക്കും.

5.ആനന്ദമയ കോശം

പരമാത്മാവിലേക്കുള്ള അത്മത്തിന്റെ, അതീതമായ പ്രാണന്റെ ഉറവിടവും ഇവിടെയാണ്‌. ഉപബോധ മനസിനെ സൂക്ഷിക്കുന്നതും ഇവിടെയാണ്‌. മനസും ശരീരവും ഇന്ദ്രീയങ്ങളും ഉറങ്ങുന്ന സമയത്തും ഉപബോധമനസ് പ്രവർത്തിക്കുന്നതു ഈ കോശത്തിൽനിന്നാണ്

ഭക്തി

ഭക്തി

ഇന്ന് ഏറ്റവും അധികം തെറ്റിദ്ധരിക്കുന്ന പദവും വ്യവസായവുമാണു ഭക്തി. ഭക്തി ഒരിക്കലും പ്രകടിപ്പിക്കാനുള്ളതല്ല. മറ്റൊരാളെ ബോധ്യപെടുത്താൻ ഉള്ളതുമല്ല. തന്നിൽ തന്നെ വറ്റാത്ത ഉറവയായി നിർഗമിക്കുന്ന സമർപ്പണ ഭാവമാണു ഭക്തി. (.ഭഗവത് ഗീത 9/21 മുതൽ 27വരെ ഉള്ള ശ്ലോകങ്ങൾ ഉത്തമ മദ്ധ്യമ പ്രാകൃത ഭക്തനമാരെ ക്കുറിച്ച വ്യക്തമായി വിവരിക്കുന്നുണ്ട്)...

സർവ്വ ഭൂതേഷു യഃ പശ്യേത് ഭഗവദ് ഭാവമാത്മനഃ
ഭൂതാനി ഭഗവന്യാതമ ന്യേഷ ഭാഗവതോത്തമഃ (വിഷ്ണു ഭാഗവതം)

സ്ഥൂല സൂക്ഷമാത്മകമായ പ്രപഞ്ച പദാർത്ഥങ്ങളിലും പരമാത്മാവും പരമാത്മാവിൽ സകല പ്രപഞ്ച പദാർത്ഥങ്ങളും വർത്തിക്കുന്നവനായി കാണുന്നവനാണു ഉത്തമ ഭക്തൻ
അതേ പോലെ തന്നെ 

അർച്ചയാമേവ ഹരയേ- പൂജാം യഃ ശ്രദ്ധയേഹതേ,
ന തദ്ഭക്തേഷു ചാന്യേഷു- സഭക്തഃ പ്രാകൃത സ്മൃതഃ (വിഷ്ണു ഭാഗവതം)

എല്ലാറ്റിലും പരമാത്മാവു ഉണ്ടന്നറിയാതെ ഏതൊരുവൻ പ്രതിമാദികളിൽ മാത്രം ഈശ്വരനെ ശ്രദ്ധയോടെ പൂജിക്കുകയും ഭഗവത് ഭക്തന്മാരിലും മറ്റും സ്നേഹമില്ലാതെ അവരെ അന്യരായി കരുതുകയും ചെയ്യുന്നുവോ അവനാണ് പ്രാകൃത ഭക്തൻ. ഇന്നു കൂടുതലും ഇവരിൽ ഏത് ഗണത്തിൽ പെടുന്നവർ ആണ് ഉള്ളത്. ഭക്തത ജന ചിന്ത്യം.

 ശ്രദ്ധ, ഭക്തി, വിശ്വാസം എന്നീ ഭാവങ്ങളെ പുറത്തേക്ക് നയിക്കുമ്പോൾ ഭക്തി പ്രകടാത്മകമായി മാറും, പക്ഷെ ഈ മൂന്ന് ഭാവങ്ങളെ തന്നിലേക്ക് തന്നെ തിരിച്ചു വിടുമ്പോൾ അത് ആത്മ സമർപ്പണമായിത്തീരുന്നു. ശരീര മനോ ബുദ്ധി ഇന്ദ്രിയങ്ങളുടെ വിലയനവും സമർപ്പണവും ആണു. യഥാർത്ഥ ഭക്തി. തന്റെ ഉള്ളിലുള്ള ഈശ്വര സാന്നിദ്ധ്യത്തെ ഏറ്റവും അടുത്തറിയാനുള്ള മാർഗ്ഗമാണു ഉത്തമ ഭക്തി.

പക്ഷെ ഇന്ന് ഇതിൽ പ്രധാന തടസ്സം

"ലോക ഗോഷ്ഠീം ന കുർവ്വീത
ശാസ്ത്ര ഗോഷ്ഠീം ന കാരയേൻ"

അതായത് ശാസ്ത്രത്തെ ശാസ്ത്ര തത്ത്വങ്ങൾക്ക് വിപരീതമായി വളച്ചൊടിച്ച് അവതരിപ്പിക്കുന്നതിനെ ആണു ശാസ്ത്ര ഗോഷ്ഠി എന്നു പറയുന്നത്. മറ്റൊരാൾ കാട്ടിയത് അതുപോലെ കാട്ടുകയാണു ലോക ഗോഷ്ഠി. അതിന്റെ പൊരുൾ എന്താണന്നോ യുക്തി സഹമാണൊ എന്നൊന്നും ഗൌനിക്കാതെ അന്ധമായി അനുകരിക്കുന്നതിനെ ലോക ഗോഷ്ഠി എന്നുപറയുന്നത്.

തത്ത്വനിഷ്ഠയോടെയും ആത്മ നിഷ്ഠയോടെയും ആചാര്യന്മാരും ഭക്തരും പരിഹാരം കാണേണ്ടുന്ന വിഷയം തന്നെ
പ്രാരബ്ധം, സഞ്ചിതം, ആഗമികം എന്നീ മൂന്ന് ദുരിതങ്ങൾ മനുഷ്യജീവിതത്തിൽ വന്നുപെടുന്നു. ജീവിച്ചിരിക്കുമ്പോൾ ചെയ്യുന്ന കർമ്മങ്ങളിലൂടെ പ്രാരബ്ധവും. ചെയ്ത കർമ്മങ്ങളിലൂടെ ഭാവി ജന്മങ്ങളിലെക്ക് സഞ്ചരിക്കുന്ന ദുഃഖം ആഗമികവും പൂർവ്വജന്മങ്ങളിലൂടെ സൂക്ഷ്മ ശരീരത്തിൽ സൂക്ഷിച്ച് വെച്ചിരിക്കുന്ന ദുഃഖഭാരം സഞ്ചിതവും ആകുന്നു. ഇവയിൽ പരിഹരിക്കാൻ പറ്റുന്നതും പരിഹരിക്കാൻ പറ്റാത്തതുമായ കർമ്മഫലങ്ങൾ ഉണ്ട്. ഇവ ഏത് താപ ത്രയങ്ങളിൽ വരും എന്ന് വസ്തുനിഷ്ഠമായി വിലയിരുത്താൻ കഴിയുന്ന ജ്യോതിഷിയെ ആണു ദൈവജ്ഞന് എന്ന നാമത്തിൽ വിളിക്കുന്നത്. അതുക്കൊണ്ടാണു ഇങ്ങനെയുള്ള ജ്ഞാന ശാഖകളെ ശാസ്ത്രങ്ങൾ എന്നു വിളിക്കുന്നത്.

ശാസ്ത്രങ്ങൾ രണ്ട് തരം ഉണ്ട്. ജ്ഞാനവും വിജ്ഞാനവും. വിജ്ഞാനത്തിൽ അധിഷ്ടിത്തമായവ എല്ലാം ഭൌതികമ്മാണു. അതാണു ഇന്ന് സർവ്വ സാധാരണ ഉപയോഗിച്ചു കാണുന്നത്. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിച്ച് പുസ്തകരുപത്തിൽ ധാരാളാം ഉണ്ട്. ഇന്ന് ഇന്നതെന്ന് തീർച്ചപെടുത്തിയത് നാളെ അതല്ലാതായി മാറാം. ജ്ഞാനം പരമാർത്ഥികമായ അറിവ് ആണു. അത് ജന്മനാൽ പൂർവ്വ ജന്മാർജ്ജിതമായി കൂടെ ലഭിക്കുന്നതാണു ഗുരുപദേശത്താലും ശാസ്ത്ര നിത്യ പരിചയത്തതാലും ആണു അത് പരിപോഷിക്കുന്നത്. മോക്ഷ വിഷയമായ അറിവു. 

ജ്ഞാനം തന്നെ രണ്ട് വിധം ഉണ്ട്

വൃത്തി ജ്ഞാനവും സ്വരൂപജ്ഞാനവും. ഭഗവത് ഗീത 16/23,24 ഭാഗങ്ങൾ ശാസ്ത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ വ്യക്തമാക്കുന്നുണ്ട്.

"ശാസനാദനിശം ദേവി വർണ്ണാശ്രമനിവാസിനാം
താരണാത് സർവ്വ പാപേഭ്യഃ ശാസ്ത്ര മിത്യഭിധീയ.. (കുലാർണ്ണവ തന്ത്രം)

വർണ്ണാശ്രമ ധർമ്മം അനുസരിച്ച് ജീവിക്കുന്നവർക്ക് സദാമാർഗ്ഗ ദർശനം നൽകികൊണ്ട്. അവരെ സർവ്വ പാപങ്ങളിൽ നിന്നും തരണം ചെയ്യാൻ സഹായിക്കുന്നതിനാൽ ശാസ്ത്രം എന്നു പറയുന്നു. ഇവിടെ വർണ്ണാശ്രമ ധർമ്മങ്ങൾ എന്ന് പറയുന്നതിന് വളരെ പ്രാധാന്യം ഉണ്ട്. അതിലെ ധർമ്മ ശബ്ദത്തിനാണു കൂടുതൽ പ്രാധാന്യം. ഇങ്ങനെ അല്ലാത്തവരെ സംബന്ധിച്ച് ഭക്തിയും പരിഹാരവും എല്ലാം താമരയിലയിൽ വീഴുന്ന വെള്ളം പോലെയണ്.
ഹൃദിജ്ഞാനേന മഖിലം
പവിത്രമിഹ വിദ്യതേ (ഗീത)
ഹൃദയത്തിൽ ജ്ഞാന സൂര്യൻ പ്രകാശിക്കുമ്പോൾ എല്ലാം പവിത്രമായിത്തീരുന്നു. ഇതു തന്നെ യാണു ഹൃദയശുദ്ധി. ഇങ്ങനെയുള്ള ശുദ്ധാത്മാക്കൾ ഈശ്വരനെ ദർശിക്കുന്നു...

ആചാരങ്ങളും അനുഷ്ടാനങ്ങളും

ആചാരങ്ങളും അനുഷ്ടാനങ്ങളും

ആചാരങ്ങളും അനുഷ്ടാനങ്ങളൂമെല്ലാം തലമുറകളായി കൈമാറിവന്ന പൈതൃക സമ്പത്തായി കരുതിപ്പോരുന്നു. ഫലപ്രാപ്തികണ്ടിട്ടുള്ള ആരാധന ക്രമേണ ആ കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ ആചാരമായി തുടരുകയും പിന്നീട് മൂന്നു തലമുറയ്ക്കുമുകളിൽ ആചരിക്കുന്ന ഇത്തരം ആചാരങ്ങൾ അനുഷ്ടാനമായി മാറുന്നു. അപ്പോൾ ഇതിൽ പലതും യാതൊരു മതഗ്രന്ഥത്തിന്റെയും അടിസ്ഥാനമൊന്നുമുണ്ടാകണമെന്നില്ല. ഇതു കൊണ്ട് പലപുതുമതങ്ങളും ആരാധനാ ചടങ്ങുകളെ ഏകീകരിച്ച് ഒന്നാക്കി മാറ്റിയതും അത് തുടർന്നുകൊണ്ടിരിക്കുന്നതും. കാര്യം എന്തെക്കെയായാലും എങ്ങനെയാണ് ? ആരെയാണ്? ആരാധിക്കേണ്ടത് ആരുചെയ്യുന്നതണ് ശരി എന്നതിനുത്തരം സകല മതങ്ങളുടെയും മാതാവായ സനാതന ധർമ്മത്തിൽ വളരെ വ്യക്തമായ ധാരണകളുണ്ട്. സകലതും ശരിയാണെന്നാണ് ഭഗവാൻ ശ്രീകൃഷ്ണൻ ഭഗവത് ഗീതയിലൂടെപ്പറയുന്നത്. എന്നാൽ ഈശ്വരപ്രീതി ലക്ഷ്യമാക്കിയുള്ള ഏതു കർമ്മത്തിലൂടെയായാലും അതിലെ ആത്മാർത്ഥതയുടെ അളവായിരിക്കും അതിന്റെ ഗുണഫലത്തിന്റെ അടിസ്ഥാനം. അരൂപിയായ ഭഗവാനെ ഏതു രൂപത്തിലും ഭാവത്തിലും അവരവരുടെ ഹിതത്തിനനസരിച്ച് വിളിക്കാം. എന്നാൽ ലോകത്തെ ഒരോ പ്രകൃതിശക്തിയേയും ദേവതകളായിക്കണ്ട് ഓരോ ലക്ഷ്യങ്ങൾ നേടാനായി അത്തരം ശക്തികളെ പ്രീതിപ്പെടുത്തുവാനായി അതാതിന്റെ വിധിപ്രകാരമുള്ളകർമ്മങ്ങൾ ചെയ്യുകയും അതിലൂടെ ആഗ്രഹസാഫല്യം സാധിക്കുകയും ചെയ്യുന്നു. ഇതെല്ലാം സകലദേവതകളേയും സ്വന്തം ശരീരത്തിലൊതുക്കിയിരിക്കുന്ന ഭഗവാനെ സംബന്ധിച്ചിടത്തോളം എല്ലാം ഭഗവാനിലേക്കു തന്നെയാണ് എത്തിയതും ഭഗവാൻ തന്നെയാണ് അവരുടെ ഇഷ്ടങ്ങൾ സാധിച്ചുകൊടുത്തതും. അപ്പോൾ ഭഗവത് പ്രീതിക്കായിചെയ്യുന്ന സകലകർമ്മങ്ങളും ഭഗവാൻ സ്വീകരിക്കുന്നു എന്നർത്ഥം. അതുകൊണ്ട് ആരൊക്കെ എങ്ങനെയൊക്കെ പ്രാർത്ഥിച്ചാലും അതെല്ലാം ഭഗവാന്റെ ഓരോ ഭാവത്തെത്തന്നെയാണെന്നും മനസ്സിലാക്കുകയും അതിനെ ബഹുമാനത്തോടെ കാണുകയും വേണം. എന്നാൽ ഭഗവാനെയറിഞ്ഞവൻ ഭഗവാനിലേക്കുള്ള അത്യന്തികമായ ലയനം തന്നെയാണെന്നും അതിൽ ഭൗതികസുഖങ്ങൾക്ക് ഒട്ടു സ്ഥാനമില്ലാത്തതാണെന്നും തിരിച്ചറിഞ്ഞ് വിവേകത്തോടെ മോക്ഷപ്രാപ്തിക്കുള്ള മാർഗ്ഗങ്ങൾ അന്വേഷിച്ചുകണ്ടെത്തി പിന്തുടരുകയാണു വേണ്ടതു്. ഭൗതികമായി നേടുന്നതെല്ലാം നശ്വരങ്ങളും സംസാരബന്ധനങ്ങളുമുണ്ടാക്കുന്നതാണെന്ന തിരിച്ചറിവാണ് ആദ്യമുണ്ടാകേണ്ടത്.

ഗായത്രീ സാക്ഷാത്കാരം

ഗായത്രീ സാക്ഷാത്കാരം

പലരും കരുതിയിരിക്കുന്നത് ഗായത്രീമന്ത്രം ചൊല്ലിനടന്നാൽ ഉടനടി സൗഭാഗ്യങ്ങൾ വന്നുചേരുമെന്നാണ്. വിശ്വാസമില്ലാതെ എന്തുചെയ്തീട്ടും കാര്യമില്ല. ഭക്തിയോടും വിശ്വാസത്തോടും ധ്യാനത്തിലും ജപത്തിലും ആത്മാർത്ഥാമായി ഏർപ്പെട്ടാൽ ഫലം പെട്ടന്ന് തന്നെ ലഭിക്കുകയും ചെയ്യും. 

മന്ത്രങ്ങളുടെ മാതവായ ഗായത്രീമഹാമന്ത്രത്തോട് പൂർണ്ണമായും വിശ്വാസവും ഭക്തിയുമാണ് ആദ്യം വേണ്ടത്. ഗായത്രീമന്ത്രത്തിന് തന്നെ രക്ഷിക്കുവാൻ കഴിയുമെന്നും ഇതിലെ ഓരോ അക്ഷരങ്ങളുടെ ശബ്ദശക്തിക്കും താൻ ആഗ്രഹിക്കുന്നതെന്തും നേടിതരാൻ കഴിയുമെന്നും ഉറച്ച വിശ്വാസം വേണം ഏതൊരു ഗുരുവാണോ തനിക്കു ഗായത്രി ഉപദേശിച്ചത് അദ്ദേഹം തന്റെ ഭൗതീകവും ആത്മീയവുമായ ഉയർച്ചയ്ക്കുവേണ്ടിയാണ് നൽകിയതെന്നുള്ള ഉറപ്പും ആവിശ്യമാണ്.

ആദിയിൽ പ്രപഞ്ചത്തിൽ ഉയർന്നുവന്നതും ബ്രഹ്മാവ് സ്വീകരിച്ചതും പിന്നീട് വിശ്വാമിത്ര മഹർഷി കണ്ടെടുത്തതുമായ ഗായത്രീമന്ത്രത്തിന്റെ ഓരോ അക്ഷരത്തിന്റെയും ശക്തിയിലൂടെ സാധകന്റെ ശരീരത്തിലെ മർമസ്ഥാനങ്ങൾ ഉണരുകയാണ്. ഒപ്പം ശരീരത്തിലെ മുഴുവൻ ഭാഗങ്ങളും ഊർജ്ജവൽക്കരിക്കപ്പെടുന്നു. മന്ത്രധ്വനിയിൽ നിന്നുണ്ടാകുന്ന വിദ്യുത്തരംഗങ്ങൾ തലച്ചോറിനെ ഉദ്ദിപിപ്പിക്കുകയും ചെയ്യുന്നു. അതോടെ സാധകൻ ഏതു മേഖലയിലാണോ നിലയുറപ്പിക്കുന്നത് ആ മേഖലയിൽ അതിപതിയായിത്തീരുന്നു. എന്താണോ ആഗ്രഹിക്കുന്നത് അതൊക്കെയും സാക്ഷാത്കരിക്കപ്പെടുകയും ചെയ്യുന്നു. സംശയത്തോടും പരീക്ഷണ ബുദ്ധിയോടും ഗായത്രീമന്ത്രത്തെ സമീപിക്കരുത്, അതു ഗുണകരമല്ല. പരമാവധി യോഗ്യനായ ഒരു ഗുരുവിൽനിന്നു തന്നെ മന്ത്രം സ്വീകരിക്കാൻ ശ്രമിക്കുകയും വേണം . സംശത്തോടെ ആരും വൈദ്യുത കമ്പിയിൽ തൊട്ടുനോക്കാറില്ല. അതാപത്താണെന്ന് ഏവർക്കും അറിയാം. അതുപോലെ സംശയത്തോടെ ആരും ഗായത്രിയെ സമീപിക്കരുത്.

പ്രഭാതത്തിൽ ഉണരുകയും പരിശുദ്ധിയോടെ മന്ത്രത്തെ സമീപിക്കുകയും ചെയ്ത് ചിട്ടയായജീവിതം നയിക്കുന്ന സാധകനെ സംബന്ധിച്ചിടത്തോളം ഗായത്രിമന്ത്രം കാമധേനുവാണ്, ചോദിക്കുന്നത് എന്തും കനിഞ്ഞനുഗ്രഹിക്കുന്ന ദിവ്യഗോവ് . തന്റെയുള്ളിൽ ഒരു ദിവ്യശക്തി ഉറങ്ങിക്കിടപ്പുണ്ടെന്നും അതു കുടികൊള്ളുന്നത് മൂലാധാര സ്ഥാനത്താണെന്നുള്ള ബോധം സാധകനിൽഉണ്ടായിരിക്കണം. ഗായതീമന്ത്രജപത്തിലൂടെ ആ ദിവ്യശക്തി ഉണർന്ന് ഓരോ ചക്രങ്ങളിലൂടെയും കടന്ന് സഹാസ്രാരത്തിലെത്തുമെന്ന ബോധവും ഉണ്ടായിരിക്കണം. സമാധാനവും ശാന്തതയും കുളിർമയും നൽകികൊണ്ടാണ് ആ ദിവിശക്തി തന്റെയുള്ളിൽ വിഹരിക്കുന്നതെന്നും ഉള്ള ബോധവും അനിവാര്യമാണ്. തനിക്കു വേണ്ടതും താൻ ആവിശ്യപ്പെടുന്നതും നൽകാൻ പോന്ന ഗായത്രീശക്തിയുടെ ഉജ്ജ്വല കിരണങ്ങൾ തനിക്കു ചുറ്റും പ്രകാശം പരത്തുന്നതായും സങ്കൽപിക്കണം. യഥാവിധി മന്ത്രാനുഷ്ഠാനം ചെയ്താൽപിന്നെ സംഭവിക്കുന്നത് മന്ത്രസാക്ഷാത്ക്കാരമായിരിക്കും. ഇതിനു ഗുഢമർഗങ്ങളേതുമില്ല. വിശ്വാസവും അതിലൂടെയുള്ള ധ്യാന ജപകർമങ്ങളും സങ്കൽപവും മാത്രം. “ഭക്തിയോടെയും ആത്മാർത്ഥതയോടെയും ഗായത്രീമന്ത്രജപം തുടർന്നാൽ ലഭിക്കുന്നത് ആത്മമോക്ഷം തന്നെയായിരിക്കും" 

ഗായത്രീജപം :-

വിശ്വാസത്തിലധിഷ്ടിതമായ വിധികൾ മാത്രമേ ഗായത്രീമന്ത്രജപത്തിനുള്ളൂ ചിത്രമോ വിഗ്രഹമോ ഉണ്ടെങ്കിൽ മനസ്സിന് ഏകാഗ്രതലഭിക്കും. ദേവിയേയോ സവിതാവിനേയോ മനസ്സിൽ സ്മരിച്ചാലും മതി. ദേവിയെ ഉള്ളിൽ ദർശിക്കൻ കഴിഞ്ഞാൽ ജപത്തിന്റെ ഫലം ഉയർന്നിരിക്കും. ഗായത്രീമന്ത്രത്തിന്റെ ഓരോ വാരികളെയും മനസ്സിൽ കണ്ട് ഓരോ അക്ഷരങ്ങളിലും ശ്രദ്ധകേന്ദ്രീകരിച്ച് ജപിക്കുന്നതാണ് സാധാരണ രീതി. എങ്കിലും ഗായത്രീമന്ത്രം ഓരോ തവണയും പൂർണമായി ജപിക്കുന്നതാണ് എളുപ്പമാർഗം. അതീവശ്രദ്ധയോടെ ഏകാഗ്രതയോടെയും പ്രഭാതത്തിൽ നൂറ്റിയെട്ട്തവണ ജപിക്കാനായാൽ ആത്മീയതലത്തിലും ഭൗതീകതലത്തിലും വിജയവും ശാന്തിയും ലഭിക്കും. ബുദ്ധിയെ ഉണർത്തിയിലെങ്കിൽ പരമമായ സത്യം വെളിപ്പെടാതെ അവശേഷിക്കും. തമസും, രജസും മൂടുപടമണിയിച്ചാണ് ബുദ്ധിനിലകൊള്ളുന്നതെന്നതിനാൽ കൗശലമേറെയുണ്ടായിരുന്നലും സമാധാനവും ആനന്ദവും ശരിയായ സന്തോഷവും നേടാനാകില്ലാ. മനക്കണ്ണാടിയിൽ പുരണ്ടിരിക്കുന്ന പൊടിയും പുകയും മാലിന്യവുമെല്ലം ഗായത്രീമന്ത്രത്തിന്റെ പ്രഭയാൽ തുടച്ചു നീക്കപ്പെടും. ബുദ്ധിയുണർന്ന്പരമമായ സത്യം പ്രകാശം പരത്തും. ആ പ്രകാശജ്വാല അതീന്ദ്രീയസമാധാനം കൈവരുത്തും.
                                                                                          

ജപനിയമങ്ങൾ :-

1 - അർത്ഥമറിഞ്ഞും സത്യം ഉൾകൊണ്ടും വേണം ഗായതീമന്ത്രം ചൊല്ലേണ്ടത്. 

2 - മന്ത്രം ചൊല്ലാൻ ആരംഭിക്കുന്നതിന്നു മുമ്പ് ഋഷിയും, ഛന്ദസും, ദേവതയും സ്തുതിക്കപ്പെടണം.   
" വിശ്വാമിത്രഋഷിഃ
ഗായത്രീഛന്ദഃ
സവിതാദേവത"  

3 - ഋഷിവിശ്വാമിത്രനെ സങ്കൽപിച്ചാണ് പ്രണാമിക്കേണ്ടത്.  

4 - മന്ത്രത്തിനുമുമ്പ് ഗായത്രീ ദേവീ .രൂപത്തെയോ സവിതാവിനേയോ ഉള്ളിൽ പ്രതിഷ്ഠിക്കണം. 

5 - മന്ത്രംതാളാത്മകമായി വേണം ചൊല്ലേണ്ടത്. ഇത ഗുരുവിൽ നിന്ന് സ്വീകരിക്കുകയോ മനസ്സിലാക്കുകയോ ചെയ്യണം.

ജപപരിശീലനവഴികൾ :-   

1 - വ്യക്തതയോടെയാണ് മന്ത്രം ജപിക്കേണ്ടത്. ഉറക്കെയും ജപിക്കാം. ശരിയായ ഉച്ചാരണം ആരോഹണാവരോഹണങ്ങൾ, വിരാമങ്ങൾ എന്നിവ ശ്രദ്ധിക്കണം, ഇതിനെ വൈഖരീജപം എന്നുപറയും.      

 2 - നേർത്ത ശബ്ദത്തിലും മന്ത്രം ജപിക്കാം അപ്പോൾ നാവും ചുണ്ടും മാത്രമേ ചലിപ്പിക്കാവൂ. ജപ സമയത്ത് മന്ത്രത്തിന്റെ അർത്ഥം സ്മരിക്കണം ഉപാംസുജപം എന്നാണ് ഇതിനു പറയുക.     

 3 - മന്ത്രം മനസ്സിലും ആവർത്തിക്കാം എന്നാൽ മന്ത്രത്തിന്റെ കേന്ദ്രതത്വത്തിൽ മുഴുകിയിരിക്കണം. ഈ സമയം ഹൃദയചക്രത്തിൽ മന്ത്രധ്വനി ശ്രവിക്കണം. ഇതിനെ മധ്യമജപമെന്നുപറയുന്നു.    

 4 - ജപിക്കുമ്പോൾ മണിപൂരകചക്രത്തിൽ പൂവിതളിൽ എഴുതപ്പെട്ട രീതിയിൽ മന്ത്രരൂപങ്ങളെ ശബ്ദവികാസങ്ങൾ വിവിധ നിറങ്ങളിൽ സാക്ഷാത്കരിക്കപ്പെടുന്നതായി സങ്കൽപിക്കണം. ഇങ്ങനെ മന്ത്രശബ്ദം ദർശിക്കുന്നതിനെ വശ്യന്തി എന്നുവിളിക്കും.    

5 - തുടർന്ന് തികഞ്ഞ നിശബ്ദതയിലേക്ക് പ്രവേശിക്കണം. തുടക്കത്തിൽ ' ഓം' എന്ന് മനസ്സിൽ ധ്യാനിക്കണം. പിന്നീട് ആത്മാവിന്റെ ശാന്തഗംഭിരമായ നിശബ്ദതയിൽ ലീനനായിരിക്കണം. ഈ അവസ്ഥയെ പരായെന്നറിയപ്പെടുന്നു.  

 പ്രഭാതത്തിലും സായഹ്നത്തിലും ജപം പരിശിലിക്കാം . നൂറ്റിയെട്ടു പ്രവിശ്യം ജപിക്കുന്നവർക്ക് അതിന്റെ പ്രഭാവം ഉടനുണ്ടകുമെന്നാണ് പറയുന്നത്. ആത്മാർത്ഥമായും അർപണത്തോടെയും ആയിരത്തൊട്ടു തവണ ജപിക്കുന്നവരുടെ ബോധതലം ഒരു മണ്ഡലത്തിനുള്ളിൽ ഉണരും. ആവർത്തിച്ചു മന്ത്രമുരുക്കഴിക്കുമ്പോൾ മന്ത്രത്തിന്റെ അർത്ഥത്തെ ധ്യാനിക്കുകയും മന്ത്രപ്രഭാവത്തിന്റെ ദർശനത്തിനു പ്രാർത്ഥിക്കുകയും ചെയ്യണം

ഹിന്ദു ദൈവങ്ങളുടെ വാഹനങ്ങൾ

ഹിന്ദു ദൈവങ്ങളുടെ വാഹനങ്ങൾ

ഒരു ഹൈന്ദവ ദേവിക്ക് ഒരു പ്രത്യേക മൃഗം-വാഹനം അല്ലെങ്കിൽ വാഹന യാത്രചെയ്യുന്നു. സംസ്കൃത പദം അക്ഷരാർത്ഥത്തിൽ 'വഹിക്കുന്ന' അല്ലെങ്കിൽ 'വലിച്ചെറിയുന്നവ' എന്നാണ് വിവർത്തനം ചെയ്യുന്നത്. മൃഗങ്ങൾ അല്ലെങ്കിൽ പക്ഷികൾ ആയ ഈ വാഹനങ്ങൾ ഓരോ ദൈവവും വഹിക്കുന്ന വിവിധ ആത്മീയവും മനഃശാസ്ത്രവുമായ ശക്തികളെ പ്രതിനിധാനം ചെയ്യുന്നു. പ്രാധാന്യമുള്ള ജീവികളല്ലാതെ ദൈവങ്ങളെ വളരെ വിചിത്രമായി ചിത്രീകരിക്കുന്ന വഹനുകൾ വളരെ പ്രധാനമാണ്.

ദൈവങ്ങളാൽ നിർമിക്കുന്ന രഥം കൊണ്ടുവരാൻ വഹാണം ഒരു ചവിട്ടു ധരിക്കാം. ചിലപ്പോൾ അവർ ദൈവത്തിനൊപ്പം നടക്കുന്നു.

ഹിന്ദു ഐതീഹ്യങ്ങളിൽ, വഹാന്മാർ ചിലപ്പോൾ തങ്ങളുടെ ദേവതകളിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിച്ചേക്കാം, എന്നാൽ എല്ലായ്പ്പോഴും തങ്ങളുടെ ദേവതകളെപ്പോലെ തന്നെ പ്രവർത്തിച്ചുകൊണ്ട് എല്ലായ്പ്പോഴും പ്രവർത്തിച്ചിട്ടുണ്ട്. എന്നിരുന്നാലും അവർ ദൈവത്തിന് അധിക കഴിവുകൾ നൽകാറുണ്ട്. ഓരോ മൃഗവും ഒരു പ്രത്യേക ദൈവത്തിൻറെ വഹാണം ആയിത്തീർന്നതെങ്ങനെയെന്ന് വിശദീകരിക്കുന്ന വിപുലീകൃത സാംസ്കാരിക മൂർത്തസാക്ഷി പലപ്പോഴും പറയാറുണ്ട്, ചിലപ്പോൾ കഥകൾ ചെറിയ ദേവന്മാരെ വഹാണയിലേക്ക് രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു.

ചിഹ്നങ്ങളായി വാഹനങ്ങൾ

ഓരോ ദേവിയുടെയും വാഹനം അദ്ദേഹത്തിന്റെ ദേവതയുടെ പ്രതീകാത്മകമായ പ്രതീകമായി കണക്കാക്കാം. 

ദൈവങ്ങളുടെ കഴിവുകളിൽ കുറവുകൾ നിറച്ച താലന്തുകൾ വാനല്ല. ഉദാഹരണമായി, ഗണേശൻ തന്റെ ചെറിയ മൗലിക വഹാണയുടെ ഉൾക്കാഴ്ചകൾ ഉൾക്കാഴ്ചയുടെ ഗൗരവപൂർണ്ണതയെക്കുറിച്ച് വാദിക്കുന്നു. ദുർഗയെ ഭൂതത്താൻ മഹിഷാസൂരെ നശിപ്പിക്കാൻ ശ്രമിക്കുന്ന സിംഹം വഹനയുടെ സഹായത്തോടെ മാത്രമാണ് അത്. ഈ രീതിയിൽ, വഹാന്മാർ ലോകമെങ്ങുമുള്ള ഐതിഹ്യങ്ങളിൽ കണ്ടെത്തിയ ആത്മീയ മൃഗ ചിഹ്നങ്ങളുടെ പാരമ്പര്യത്തിലാണ്.

മനുഷ്യരുടെ അനുയായികളുടെ മനസ്സിനെ പ്രതിനിധാനം ചെയ്യുന്ന വാഹനങ്ങൾ ദൈവദൈവത്തിന്റെ ആഗ്രഹപ്രകാരം നയിക്കപ്പെടാൻ കാരണമാകുമെന്ന് ചില പണ്ഡിതന്മാർ നിർദ്ദേശിച്ചിട്ടുണ്ട്.

ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും ഒരു പട്ടികയാണ് താഴെ പറയുന്നവ.

ആദിത്യ - കുതിരകൾ
ബ്രഹ്മാവ് - അരയന്നം
ദുർഗ്ഗ - സിംഹം
ഗണേശ - എലി
ഇന്ദ്രൻ - ആന
കാർത്തികേയൻ - മയിൽ
ലക്ഷ്മി - മൂങ്ങ
സരസ്വതി - ഹംസം/മയിൽ
ശക്തി - കാള
ശനി - കാക്ക
ശീതള - കഴുത
ശിവൻ - നന്ദി, കാള
വിഷ്ണു - ഗരുഡ /കഴുകൻ /ആദിശേഹൻ 



ഹിന്ദു വിഗ്രഹങ്ങളെ പ്രതീകപ്പെടുത്തുന്നത് എന്താണ്?

ഹിന്ദു വിഗ്രഹങ്ങളെ പ്രതീകപ്പെടുത്തുന്നത് എന്താണ്?

വേദപണ്ഡിതന്മാർ പ്രകൃതിയെയും മനുഷ്യരുടെ ഉള്ളിലെയും പ്രതീകങ്ങളാണ്. വേദാസിന്റെ 'രഹസ്യം' എന്ന വേദത്തിൽ വൈദിക ദൈവങ്ങളുടെ പ്രതീകാത്മക പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, വേദങ്ങളിൽ പരാമർശിച്ചിരിക്കുന്ന ദൈവങ്ങൾ, ദേവതകൾ, ഭൂതങ്ങൾ എന്നിവ വിവിധ കോസ്മിക് ശക്തികളെ ഒരു കൈയിലും മറ്റെല്ലാവരുടേയും മനുഷ്യന്റെ ഗുണങ്ങൾ പ്രതിഫലിപ്പിക്കുന്നുവെന്നാണ്

ആരാധന എന്തുകൊണ്ട്?

വിഗ്രഹാരാധനയും ആചാരങ്ങളും ഹിന്ദുമതത്തിന്റെ ഹൃദയഭാഗത്ത് വലിയ മതപരവും ദാർശനികവുമായ പ്രാധാന്യം നൽകുന്നു.

എല്ലാ ഹിന്ദു ദൈവങ്ങളും സ്വയം അമൂർത്തമായ പൂർണ്ണതയുടെ പ്രതീകങ്ങളാണ്. ഹിന്ദു ത്രിത്വത്തിന് മൂന്നു ദൈവങ്ങളുണ്ട്. ബ്രഹ്മ -സൃഷ്ടാവ്, വിഷ്ണു -സംരക്ഷകൻ, ശിവൻ .

എന്തുകൊണ്ടാണ് വ്യത്യസ്ത ദൈവങ്ങളെ ആരാധിക്കുന്നു?

മറ്റേതൊരു മതത്തിന്റെ അനുയായികളിൽ നിന്ന് വ്യത്യസ്തമായി, ഹിന്ദുക്കൾക്ക് തങ്ങളുടെ വ്യക്തിപരമായി തിരഞ്ഞെടുത്ത ഐക്കണിനെ ആരാധിക്കുന്ന സ്വാതന്ത്ര്യം ആസ്വദിക്കാനാകും. ഹിന്ദുയിസത്തിലെ ഓരോ ദൈവവും ഒരു പ്രത്യേക ഊർജ്ജത്തെ നിയന്ത്രിക്കുന്നു. മനുഷ്യനിൽ വന്യജീവികളായി കാണപ്പെടുന്ന ഈ ഊർജ്ജം നിയന്ത്രിതമായി ഒരു ദൈവിക ബോധം ഉളവാക്കാൻ ഫലപ്രദമായി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കണം. ഇതിനു വേണ്ടി വ്യത്യസ്തമായ ദൈവങ്ങളെ, പ്രകൃതിയുടെ വിവിധ ശക്തികളെ കൈകാര്യം ചെയ്യാൻ സഹായിക്കുന്നതിനായി, അവന്റെ ബോധത്തെ ഉണർത്തിയെടുക്കുന്നതിനാണ് മനുഷ്യൻ ആവശ്യപ്പെടുന്നത്. ഒരു വ്യക്തിയുടെ ആത്മീയപുരോഗതിയുടെ പാതയിലൂടെ, എല്ലാ ദൈവിക ആചാരങ്ങളും അവനിൽ വളർത്തിയെടുക്കണമെങ്കിൽ ദൈവാലയത്തിൻറെ പൂർണ്ണത പ്രാപിക്കുക.

ദൈവങ്ങളുടെ പ്രതീകാത്മകം & ദേവത
ഓരോ ഹിന്ദുദേവതയ്ക്കും ദേവതയ്ക്കുമെല്ലാം വസ്ത്രധാരണം, വാഹനം , ആയുധങ്ങൾ തുടങ്ങി പല സ്വഭാവസവിശേഷതകളുമുണ്ട്. അവ ദൈവികശക്തിയുടെ പ്രതീകങ്ങളാണ്. ബ്രഹ്മ തന്റെ കൈകളിൽ വേദങ്ങളെ വാഴ്ത്തുന്നു, അത് സൃഷ്ടിപരമായതും മതപരവുമായ അറിവുകളെപ്പറ്റിയുള്ള പരമോന്നതമായ കൽപ്പനയാണ് എന്ന് സൂചിപ്പിക്കുന്നു. അഞ്ച് ഘടകങ്ങൾക്കും നിത്യതയ്ക്കും വേണ്ടി നിലകൊള്ളുന്ന ഒരു മൂർച്ച ഭിത്തിയാണ് വിഷ്ണുവിന് ഉള്ളത്. മനസ്സിന്റെ ചിഹ്നമായ ഒരു ഡിസ്കസ്; പ്രപഞ്ചത്തിന്റെ പ്രതീകമായ ശക്തിയും താമരയും പ്രതീകവത്കരിക്കുന്ന ഒരു വില്ലും.

ശിവന്റെ ത്രിശൂലം മൂന്ന് ഗണ പ്രതിഷ്ഠിക്കുകയാണ് . അതുപോലെ, കൃഷ്ണയുടെ ഒഴുക്ക് ദിവ്യസംഗീതത്തിന്റെ പ്രതീകമാണ്.

അനേകം ദേവീദേവുകളെ അവയുമായി ബന്ധപ്പെട്ട ചിഹ്നങ്ങളാൽ തിരിച്ചറിയാം. നെറ്റിയിൽ മൂന്ന് തിരശ്ചീന രേഖകളുള്ള ശിവലിംഗം ലിംഗ അഥവാ തൃപ്തന്ത്രമാണ് . അതുപോലെ, കൃഷ്ണനെ നെറ്റിയിൽ തൂങ്ങിക്കിടക്കുന്ന മയിലിന്റെ തൂവലുകളെയും, നെറ്റിയിൽ അരികെയുള്ള ചിഹ്നത്തെയും കൊണ്ട് തിരിച്ചറിയാം.

ദൈവങ്ങളുടെ വാഹനങ്ങൾ
ഓരോ ദേവിക്കും അവൻ അല്ലെങ്കിൽ അവൾ യാത്ര ചെയ്യുന്ന ഒരു പ്രത്യേക വാഹനമുണ്ട്. മൃഗങ്ങൾ അല്ലെങ്കിൽ പക്ഷികൾ ആയ ഈ വാഹങ്ങൾ, അവൻ അല്ലെങ്കിൽ അവൾ കയറുന്ന വിവിധ ശക്തികളെ പ്രതിനിധാനം ചെയ്യുന്നു. സരസ്വതിയുടെ വാഹനമായ സുന്ദരിയും സുന്ദരിയുമായ മയിലുമാണ് കലാസൃഷ്ടികളുടെ പരിശ്രമത്തിന്റെ നിയന്ത്രണം എന്ന് അവൾ സൂചിപ്പിക്കുന്നു. വിഷ്ണു മനുഷ്യപ്രകൃതിയിൽ ബോധം ആഗ്രഹിക്കുന്ന പ്രൈമൽ സർപ്പത്തെയാണ്. ക്രൂരവും കുരുടനുമായ ശക്തിക്ക് വേണ്ടി നിലകൊള്ളുന്ന നന്ദ ബല്ലു , അതുപോലെ തന്നെ മനുഷ്യനിൽ കവിഞ്ഞുള്ള ലൈംഗികശേഷി - ശിവ. പാർവതി, ദുർഗ , കാളി സിംഹക്കുളത്തിൽ കയറുന്നു, അത് കരുണയുടെയും, കോപത്തിന്റെയും, അഹങ്കാരത്തിന്റെയും പ്രതീകമാണ് - അവൾക്ക് ഭക്തരെ സഹായിക്കാൻ കഴിയും. ഗണേശയുടെ കാരിയർ, മൗനം , ഗംഭീരമായ അനുഗ്രഹങ്ങൾ കൊണ്ട് ജയിക്കാൻ കഴിയുന്ന ഏതൊരു പുതിയ സംരംഭത്തിന്റെയും തുടക്കത്തിൽ നമ്മെ ഭീകരമായി ഭീതിപ്പെടുത്തും.



25 June 2022

ഹനുമാത് ക്ഷേത്രങ്ങൾ

ഹനുമാത് ക്ഷേത്രങ്ങൾ

ഹനുമാന്‍റെ പല ക്ഷേത്രങ്ങളും ഭാരതത്തിലും വിദേശത്തുമുണ്ട്. ഓരോ ക്ഷേത്രങ്ങളിലെയും വിഗ്രഹത്തിന്‍റെ രൂപവും നിറവും വ്യത്യസ്തമായിരിക്കും. ഹനുമാന്‍റെ പ്രത്യേക സവിശേഷതകളെ ആസ്പദമാക്കിയാണ് വിഗ്രഹത്തിന്‍റെ നിറവും രൂപവും വ്യത്യസ്തമായിരിക്കുന്നത്. ഈ ലേഖനത്തിലൂടെ ഹനുമാന്‍റെ രൂപവും നിറവും ആസ്പദമാക്കിയുള്ള ഹനുമാന്‍റെ സവിശേഷതകളെക്കുറിച്ച് മനസ്സിലാക്കാം.

ഹനുമാന്‍റെ വിഗ്രഹത്തിന്‍റെ നിറം

ഹനുമാന്‍റെ രൂപത്തെ സംബന്ധിച്ച് വ്യത്യസ്തമായ അറിവുകളുണ്ട്. ഹനുമാന്‍റെ വിഗ്രഹം കൂടുതലായും ചുവപ്പു നിറത്തിലും അപൂർവമായി മാത്രം കറുപ്പു നിറത്തിലും കണ്ടുവരുന്നു. ഹനുമാന്‍റെ കറുപ്പുനിറം ശനിയുടെ പ്രഭാവത്താൽ ഉണ്ടായതായിരിക്കാം. ചുവപ്പുനിറമുള്ള ഹനുമാനെന്നു പറഞ്ഞാൽ സിന്ദൂരം പൂശിയിട്ടുള്ള ഹനുമാനാണ്. ഹനുമാന്‍റെ സിന്ദൂരത്തോടുള്ള താത്പര്യത്തെക്കുറിച്ചു പല കഥകളുമുണ്ട്.

1. ഒരു ദിവസം സീത സ്നാനം കഴിഞ്ഞ് നെറ്റിയിൽ സിന്ദൂരം തൊട്ടതു കണ്ടപ്പോൾ ഹനുമാൻ അതിന്‍റെ കാരണം ചോദിച്ചു. ’ഇതു തൊട്ടാൽ അങ്ങയുടെ സ്വാമിയുടെ ആയുസ്സു കൂടും’, എന്ന് സീത മറുപടി നൽകി. ഇതു കേട്ട് ഹനുമാൻ തന്‍റെ ശരീരം മുഴുവനും സിന്ദൂരം വാരിപ്പൂശി.

2. ഒരിക്കൽ ദ്രോണഗിരിയെ ഉയർത്തിക്കൊണ്ടു ലങ്കയിലേക്കു പോകുന്പോൾ ഭരതൻ ഹനുമാനെ അമ്പെയ്തു. അമ്പ്കൊണ്ട് ഹനുമാന്‍റെ കാലിനു മുറിവുണ്ടായി. സിന്ദൂരവും എണ്ണയും പുരട്ടിയപ്പോൾ ആ മുറിവ് ഉണങ്ങി. അതിനാൽ ഹനുമാന് സിന്ദൂരവും എണ്ണയും പ്രിയമുള്ളതായി.


ഹനുമാന്‍റെ വിഗ്രഹത്തിന്‍റെ രൂപം

ആകാരവും മുഖവും അനുസരിച്ച് ഹനുമാന്‍റെ വിഗ്രഹങ്ങൾ സാധാരണയായി താഴെ പറയും പ്രകാരം കണ്ടുവരുന്നു.

1. പ്രതാപഹനുമാൻ :- പ്രതാപ ഹനുമാന്‍റെ രൂപം വിശാലമായിരിക്കും. ഒരു കൈയിൽ ദ്രോണഗിരിയും മറുകൈയിൽ ഗദയോടുകൂടിയുമാണ് ഹനുമാന്‍റെ ഈ രൂപം.

2. ദാസഹനുമാൻ (ദാസ രൂപത്തിലുള്ള ഹനുമാൻ) :- ശ്രീരാമന്‍റെ മുന്നിൽ കൈകൂപ്പി, ശിരസ്സ് കുനിച്ച്, വാല് നിലത്തു വച്ചുകൊണ്ടിരിക്കുന്ന രൂപത്തിലാണ് ദാസഹനുമാൻ.

3. വീരഹനുമാൻ :- വീരഹനുമാന്‍റെ രൂപം യോദ്ധാവിനെപ്പോലെ വീരാസനത്തിലായിരിക്കും. ഇടതു കൈയിലിരിക്കുന്ന ഗദയുടെ മുകൾഭാഗം ഇടതു ചുമലു കൊണ്ടും ഇടതു കൈമുട്ട് ഇടതു തുടകൊണ്ടും താങ്ങിയിരിക്കുന്നു. വലത്തെ കാൽമുട്ട് മടക്കിയും വലത്തെ കൈ അഭയമുദ്രയിലും വാല് മുകളിലേക്ക് ഉയർന്നുമിരിക്കും. ചില സങ്കല്പങ്ങളിൽ കാലിനടിയിൽ രാക്ഷസനുണ്ടായിരിക്കും. ഭൂതബാധ, ദുർമന്ത്രവാദം എന്നീ ദോഷങ്ങൾ ഒഴിപ്പിക്കാൻ വീരഹനുമാനെ ഉപാസിക്കുന്നു. വീരഹനുമാനിൽനിന്നും ശക്തിയുടെ തരംഗങ്ങൾ പ്രസരിക്കുന്നു എന്നാൽ ശ്രീരാമനുമായി ലയിച്ചു ചേർന്ന ദാസഹനുമാനിൽ നിന്നും ഭക്തിഭാവവും ചൈതന്യവും പ്രസരിക്കുന്നു.

4. പഞ്ചമുഖ ഹനുമാൻ (അഞ്ച് മുഖമുള്ള ഹനുമാൻ) :- ഇത്തരം മൂർത്തികൾ വളരെയധികം കാണപ്പെടുന്നു. ഗരുഡൻ, വരാഹം, ഹയഗ്രീവൻ, നരസിംഹം, കപി എന്നിവയാകുന്നു ഹനുമാന്‍റെ അഞ്ചു മുഖങ്ങൾ. ഈ ദശഭുജ മൂർത്തിയുടെ കൈകളിൽ ധ്വജം, ഖഡ്ഗം, പാശം തുടങ്ങിയ ആയുധങ്ങൾ ഉണ്ടായിരിക്കും. പഞ്ചമുഖ ദേവതകളുടെ മറ്റൊരു അർഥം ഇങ്ങനെയാണ് – കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് എന്നീ നാലു ദിക്കുകളും ഊർധ്വദിക്കും കൂടി അഞ്ചു ദിശകളേയും ഈ ദേവൻ ശദ്ധ്രിക്കുന്നു. അതായത് ആ ദിക്കുകളുടെ ആധിപത്യം ഈ ദേവനുണ്ട്.

5. ദക്ഷിണമുഖ (വലത്തോട്ട് ദർശനമായിരിക്കുന്ന) ഹനുമാൻ :- ദക്ഷിണം എന്ന വാക്ക് ’തെക്ക് ദിശ’, ’വലതു വശം’ എന്നീ രണ്ട് അർഥത്തിലും ഉപയോഗിക്കുന്നു.

തെക്കൊട്ട് ദർശനമായിരിക്കുന്നതിന്‍റെ ആന്തരാർഥം

തെക്കോട്ട് ദർശമനമെന്നാൽ വിഗ്രഹത്തിന്‍റെ മുഖം തെക്കോട്ട് ആയിരിക്കും. അതിനാൽ ഇതിനെ ദക്ഷിണമുഖ ഹനുമാൻ എന്നു പറയുന്നു.

വലത്തോട്ട് തിരിഞ്ഞിരിക്കുന്നതിന്‍റെ ആന്തരാർഥം

വലത്തോട്ട് ദർശനമെന്നാൽ ഹനുമാന്‍റെ മുഖം വലതു വശത്തേക്കായിരിക്കും. ദക്ഷിണമുഖ ഹനുമാന്‍റെ സൂര്യനാഡി ഉത്തേജിതമായിരിക്കും. സൂര്യനാഡി തേജസ്സ് ഉള്ളതും ശക്തിദായകവുമാണ്. (ഗണപതിയുടേയും ഹനുമാന്റേയും സുഷുമ്ന നാഡിയാണ് സദാസമയവും പ്രവർത്തിക്കുന്നത്; എന്നാൽ ഭാവം മാറിയാൽ സൂര്യനാഡി അല്ലെങ്കിൽ ചന്ദ്രനാഡി അല്പം പ്രവർത്തിക്കാൻ തുടങ്ങും). വലത്തോട്ടു ദർശനമായിരിക്കുന്ന ഹനുമാൻ വലതു വശത്തേക്കു വളഞ്ഞ തുന്പിക്കൈയുള്ള ഗണപതിയെപ്പോലെ വളരെ ശക്തിമാനാണ്. അനിഷ്ട ശക്തിയുടെ ബാധ മാറ്റാൻ വേണ്ടി ഈ ദേവനെ ഉപാസിക്കുന്നു.

6. വാമമുഖ ഹനുമാൻ (ഇടത്തോട്ട് ദർശനമായിരിക്കുന്ന) :- വാമം എന്നാൽ ഇടതുവശം അഥവാ വടക്ക് ദിശ.

ഇടത്തോട്ട് ദർശനമായിരിക്കുന്നതിന്‍റെ ആന്തരാർഥം

വടക്കോട്ട് ദർശനമെന്നാൽ വിഗ്രഹത്തിന്‍റെ മുഖം വടക്കോട്ട് തിരിഞ്ഞിരിക്കും.

വാമമുഖ ഹനുമാന്‍റെ മുഖം ഇടതു വശത്തേക്ക് തിരിഞ്ഞിരിക്കും. വാമമുഖ ഹനുമാന്‍റെ ചന്ദ്രനാഡി പ്രവർത്തനക്ഷമമായിരിക്കും. ചന്ദ്ര നാഡി കുളിർമയും ആനന്ദവും പകരുന്നു. അതുപോലെ വടക്ക് ദിശ അധ്യാത്മത്തിന് അനുയോജ്യമാണ്.

7. പതിനൊന്നു മുഖങ്ങളുള്ള ഹനുമാൻ :- ഈ ഹനുമാന് ഇരുപത്തിരണ്ട് കൈകളും രണ്ടു കാലുകളുമുണ്ട്. (സൌരാഷ്ട്രയിൽ ഇതുപോലുള്ള ഹനുമാന്‍റെ വിഗ്രഹമുണ്ട്).


ഭദ്രകാളിയുടെ ഉല്പത്തി മാർക്കണ്ഡേയ പുരാണത്തിൽ നിന്നും

ഭദ്രകാളിയുടെ ഉല്പത്തി മാർക്കണ്ഡേയ പുരാണത്തിൽ നിന്നും

മാർക്കണ്ഡേയപുരാണത്തിൽ ഭദ്രോത്പത്തിപ്രകരണം എന്ന ഭാഗത്താണ് ശിവന്റെ മകളായ ശ്രീ ഭദ്രകാളിയുടെ ഐതീഹ്യം പരാമർശിക്കുന്നത്. ദാരുമതിയുടെ പുത്രനായ ദാരികൻ ബ്രഹ്മാവിനെ തപസ്സുചെയ്യുന്നു. അങ്ങനെ നീണ്ടതപസ്സിനൊടുവിൽ സംപ്രീതനായ ബ്രഹ്മാവ് അവനു മുന്നിൽ പ്രത്യക്ഷപ്പെടുന്നു. അമരത്വം വരമായി ചോദിക്കുന്ന ദാരികനേ അത് തനിക്ക് നൽകാനാവില്ല എന്ന് ഉപദേശിച്ചു മറ്റെന്തങ്കിലും വരിക്കാൻ ആവശ്യപ്പെടുന്നു. പ്രപഞ്ചത്തിൽ ഏറ്റവും ശക്തിയില്ലാത്തത് സ്ത്രീകൾ ആണെന്ന് ധരിച്ചിരുന്ന അവൻ നാരിയുടെ കൈകളാൽ മാത്രം വധ്യരാവണമെന്നും മണിമന്ത്രവും ആവശ്യപ്പെടുന്നു. വരബലത്താൽ അഹങ്കരിച്ച ദാരികാസുരൻ മൂന്നുലോകവും കൈക്കലാക്കാൻ തീരുമാനിക്കുന്നു. അങ്ങനെ ദേവലോകത്തേക്ക് അസുരപടനയിക്കുന്നു. ദാരികനേ ജയിക്കാനാവില്ല എന്ന കണ്ട ദേവേന്ദ്രനും സംഘവും അമരാവതിയിൽ നിന്ന് രക്ഷപ്പെടുന്നു. അങ്ങനെ മുന്ന് ലോകവും ജയിച്ചു അസുരചക്രവർത്തിയായ ദാരികൻ മദിച്ചുനടക്കുന്നു.

ദേവലോകത്തിൽ നിന്ന് തുരത്തപ്പെട്ട ദേവന്മാർ സത്യലോകത്തിൽ ബ്രഹ്മാവിനെ അഭയം പ്രാപിക്കുന്നു. തന്നെക്കൊണ്ട് അസുരശ്രേഷ്ഠനെ നശിപ്പിക്കാനാവില്ല എന്ന് പറയുന്ന ബ്രഹ്മാവ് വൈകുണ്ഠത്തിൽപോയി മഹാവിഷ്ണുവിനെ കാണാൻ നിർദേശിക്കുന്നു. ബ്രഹ്മാവിന്റെ നേതൃത്വത്തിൽ വൈകുണ്ഠത്തിലേത്തിയ ദേവന്മാർ മഹാവിഷ്ണുവിനെ കണ്ടു സഹായം അഭ്യർത്ഥിക്കുന്നു തന്നെകൊണ്ടും ദാരുമതിയുടെ പുത്രനെ കൊല്ലാനാവില്ല എന്ന് നാരായണൻ അവരെ അറിയിക്കുന്നു. തുടർന്ന് ബ്രഹ്മാവിഷ്ണുദേവാദികൾ കൈലാസത്തിൽ ഉമാകാന്തനെ കാണാൻ പുറപ്പെടുന്നു.അങ്ങനെ കൈലാസത്തിൽ എത്തിയ ദേവന്മാരിൽ നിന്ന് കാര്യങ്ങൾ അറിഞ്ഞ ശ്രീ പരമേശ്വരൻ ഉഗ്രഭാവം കൈക്കൊള്ളുകയും നെറ്റിത്തടത്തിലെ മൂന്നാം തൃക്കണ്ണ് തുറക്കുകയും ചെയ്തു. ആ ത്രിനയനത്തിൽനിന്ന് പ്രപഞ്ചം അന്നുവരെ കണ്ടിട്ടില്ലാത്തവണ്ണം ഘോരമായ ദിവ്യസ്വരൂപത്തിൽ മൂലപ്രകൃതിയായ സാക്ഷാൽ പരാശക്തി കാളിയായി അവതരിക്കുന്നു. ആ ഉഗ്രരൂപത്തെ കാൺകെ ശ്രീപാർവ്വതിപോലും ഭയംകൊണ്ടു. പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ദിവ്യരൂപത്തിൽ സഹസ്രശിരസ്സുകളിൽ അന്ഗ്നിയാളുന്ന മൂവായിരം തൃക്കണ്ണുകളും ആയിരം തൃക്കൈകളിൽ അസ്ത്രശസ്ത്രങ്ങൾ ധരിച്ചും ആനത്തോൽമുലക്കച്ചയും പുലിത്തോൽ പാവാടയായും ചെമ്പട്ട് വലിച്ചുടുത്തും കരിവീരന്മാരെ കർണ്ണാഭരണമായും പത്തിനാഗങ്ങളെ തിരുമുടിയായും ധരിച്ചും നിൽക്കുന്ന ആദിചൈതന്യമൂർത്തിയെ ദേവന്മാർ സ്തുച്ചുവണങ്ങുന്നു. അമ്മയായ ശ്രീപാർവ്വതിയുടെ അഭ്യർത്ഥനപ്രകാരം ഒരുശിരസ്സും 16 തൃക്കൈകളും ചേർന്ന രൂപം സ്വീകരിച്ച മഹാദേവി ശേഷം അച്ഛനായ മഹാദേവനിൽ നിന്ന് തന്റെ അവതാരോദ്ദേശ്യം മനസിലാക്കുന്നു.

തുടർന്ന് മഹാവേതാളിയെ ഭക്ഷണം ഉറപ്പുനൽകി വാഹനമാക്കി ദാരികപുരിയിലേക്ക് തിരിക്കുന്നു. വൈകാതെ ദാരികപുരിയിലെത്തിയ മഹാഭൈരവിയുടെ സാന്നിദ്ധ്യത്തിൽ ദാരികാസുരൻ ചിലദുര്നിമിത്തങ്ങൾ കാണുകയും ഭാര്യയായ മനോദരിയോട് മണിമന്ത്രം ഉപദേശിച്ചശേഷം തനിക്ക് എന്തെങ്കിലും ആപത്തുണ്ടായാൽ മന്ത്രംജപിച്ചു രക്ഷിക്കാനും നിർദേശിക്കുന്നു. മറ്റൊരാൾക്ക് ഉപദേശിച്ചതിനാൽ ദാരികന് ആ മന്ത്രം ഉപഗോഗിക്കാനാവാതെ വരുന്നു. ശേഷം ഭദ്രകാളിയെ നശിപ്പിക്കുവാനായി ദാരികപ്പടയെ അയക്കുന്നു. ദാരികപ്പടയെ മുച്ചൂടും മുടിച്ച മഹാകാളിയെ നേരിടാൻ ദാരികസഹോദരനായ ദാനവേന്ദ്രൻ പുറപ്പെടുന്നു എന്നാൽ പ്രപഞ്ചമാതാവായ ദേവിയെയുണ്ടോ ദാനവേന്ദ്രന്ന് നശിപ്പിക്കാൻ കഴിയുന്നു. അങ്ങനെ ദേവിയുടെ ദിവ്യമായ നന്തകവാളാൽ ദാനവേന്ദ്രൻ കാലനൂർ പൂകുന്നു. തന്റെ സഹോദരൻ വധിക്കപ്പെട്ടതറിഞ്ഞ ദാരികാസുരൻ ദേവിയോട് പോരിനായി പടനിലത്തിൽ എത്തുന്നു. ഈസമയം ശ്രീപാർവതിയുടെ ഭക്തകൂടെ ആയിരുന്ന മനോദാരിയിൽ നിന്ന് ഗൗരി സൂത്രത്തിൽ മണിമന്ത്രം കൈക്കലാക്കുന്നു. അങ്ങനെ പലവിധ ആയുധങ്ങളാൽ 7 പോരുകൾ നടത്തുന്നു. ഇതിനിടയിൽ ദാരികൻ ദേവിയെയും അച്ഛനായ ശ്രീപരമേശ്വരനെയും അസഭ്യം പറയുകയും വീരവാദം നടത്തുകയും ഒക്കെ ചെയ്യുന്നു. കാളി-ദാരികയുദ്ധം മഹാഭീകരതയിലേക്ക് പോകുന്നതു കണ്ട സുരവൃന്ദൾ പോലും ഭയപ്പെടുന്നു. അങ്ങനെ 7 പോരുകൾക്കൊടുവിൽ മുപ്പാരിനെയും പോറ്റുന്ന ജഗതീശ്വരി ദാരികകണ്ഠം അറുത്തു രക്തപാനം ചെയ്യുന്നു. ദാരികവധത്തിനുശേഷവും കോപവും രക്തദാഹവും ശമിക്കാത്ത വന്ന ദേവിക്ക് മഹാദേവൻ തന്റെ അണിവിരൽ മുറിച്ചു 3 തുള്ളി രക്തം കൊടുക്കുന്നു. രക്തദാഹം ശമിച്ച ദേവി കോപം വെടിഞ്ഞു ഈരേഴുപത്തിനാലുലോകവും കത്തരുളീ മൂലസ്ഥാനമായ കൊടുങ്ങല്ലൂർകാവിൽ വിളങ്ങുന്നു എന്നാണ് വിശ്വാസം.

വഴിയമ്പലം

വഴിയമ്പലം

പഴയ കാലത്ത് കേരളത്തിലെ ഗ്രാമവഴികളിൽ യാത്രികർക്ക് വിശ്രമിക്കാനും ക്ഷീണമകറ്റാനുമായി ഒരുക്കിയിരുന്ന വിശ്രമകേന്ദ്രങ്ങളാണ് വഴിയമ്പലങ്ങൾ എന്നു പറയുന്നത്.

മിക്ക വഴിയമ്പലങ്ങളിലും യാത്രികർക്ക് ദാഹമകറ്റുന്നതിനും, ചുമട് ഇറക്കിവെക്കുന്നതിനും, കന്നുകാലികൾക്ക് വെള്ളം നൽകുന്നതിനുമുള്ള സംവിധാനങ്ങളുണ്ടായിരുന്നു. ഇതിനായി പൊതുകിണറും, ചുമടുതാങ്ങിയും (അത്താണി), കൽത്തൊട്ടിയും വഴിയമ്പലങ്ങളോട് അനുബന്ധമായി സജ്ജീകരിച്ചിരുന്നു. 

ചില വഴിയമ്പലങ്ങളിൽ വേനൽക്കാലത്ത് സൗജന്യമായി സംഭാര വിതരണവും, വെറ്റിലയും പാക്കും ഇടിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരുന്നു. വലിയ കരിങ്കൽ പാളിയിൽ കുഴികൾ നിർമ്മിച്ചാണ് വെറ്റിലയും പാക്കും ഇടിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നത്.


നിർമ്മാണ ശൈലി

നാല് കൽത്തൂണുകളിൽ ഉയർന്നു നിൽക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര ഒറ്റ മകുടത്തിൽ ഉറപ്പിച്ചിരിക്കുന്ന രീതിയാണ്‌ സാധാരണ കണ്ടുവരുന്നത്. ചിലയിടങ്ങളിൽ വഴിയമ്പലത്തിന്റെ മേൽക്കൂരയിലെ താഴികക്കുടങ്ങൾ ക്ഷേത്രങ്ങളിലേതുപോലെ കീഴ്പ്പോട്ടാണുള്ളത്.

ഇന്നത്തെ അവസ്ഥ

കേരളത്തിൽ സർവ്വ സാധാരണമായിരുന്ന വഴിയമ്പലങ്ങളിൽ ഏതാനും ചിലത് മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. അതിൽ തന്നെ കൂടുതലും ജിർണ്ണാവസ്ഥയിലാണ്. മിക്കയിടങ്ങളിലുമുണ്ടായിരുന്ന ചുമടുതാങ്ങിയും, കൽത്തൊട്ടിയും നഷ്ടപ്പെട്ടു. എന്നാൽ പഴമയുടെ സ്മൃതിയുണർത്തുന്ന വഴിയമ്പലങ്ങളെ സംരക്ഷിച്ചു നിലനിർത്താൻ അതത് നാട്ടിലെ ജനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് ശ്രമങ്ങൾ നടത്തിവരുന്നു.


ഔഷധ സസ്യങ്ങളുടെ മറ്റു പേരുകൾ

ഔഷധ സസ്യങ്ങളുടെ മറ്റു പേരുകൾ 

ഔഷധ സസ്യങ്ങൾക്ക് സിദ്ധർ ധാരാളം പേരുകൾ നൽകി അവരുടെ ഗ്രന്ഥങ്ങളിൽ എഴുതിയിട്ടുണ്ട്. പിൽക്കാലത്തു വൈദ്യ ഗുരുക്കന്മാർ അതാതു ദേശങ്ങളിലെ പേരുകൾ ധാരാളം സസ്യങ്ങൾക്കു നൽകി.. ഓരോ ദേശത്തിലെയും ഭാഷകൾ നാം അറിഞ്ഞാൽ മാത്രമേ മരുന്നുകളെ കണ്ടു പിടിക്കാനും സാധിക്കുകയുള്ളു.. ഓരോ ചെടിയുടെയും നാടൻ പേര് തേടിയുള്ള യാത്രകളിൽ ഒത്തിരി രസകരമായ പേരുകൾ അറിയാൻ കഴിഞ്ഞിട്ടുണ്ട്.. 

സിദ്ധ ആയുർവേദ ചിന്താർ മണി നാട്ടു വൈദ്യ ഗ്രന്ഥങ്ങളിൽ സ്ത്രീകളുടെയും, പെൺ കുഞ്ഞുങ്ങളുടെയും ധാരാളം പേരുകൾ വായിക്കുമ്പോൾ അത് മരുന്നുകളുടെ മറു പേരുകൾ ആണെന്ന് മനസിലാക്കാം. ചില വൈദ്യർമാർ ഈ പേരുകൾ തങ്ങളുടെ മക്കൾക്ക്‌ ഇടാറുണ്ടായിരുന്നു. എന്നാൽ പഴയ കാല ജനങ്ങൾ ഈ മരുന്ന് ചെടികളോടുള്ള അമിത സ്നേഹത്താൽ സസ്യങ്ങളുടെ പേരുകൾ തങ്ങളുടെ നൽകി ഈ രീതി പിന്തുടർന്നിരുന്നതായി മനസിലാക്കാം.. ഇക്കാലത്തെ കുഞ്ഞുങ്ങൾക്കു പേരിടുമ്പോൾ അതൊന്നും അറിയാതെ യാണ് ചെയ്യുന്നത്..

ചില ഔഷധ സസ്യ പേരുകൾ ശ്രദ്ധിക്കാം 

1.അമല - ബ്രഹ്മി 
2.അജ പ്രിയ - ലന്ത മരം 
3.അമൃത - നെല്ലിക്ക 
4.അംബിക - ആം ബാടി 
5.ആനന്ദി - പാൽ മുതക്കു 
6.അംബുജം - താമര 
7.ഇന്ദു ലേഖ - ചിറ്റമൃത്, കടലാടി 
8.ഇന്ദു - കർപ്പൂരം 
9.ഇന്ദിര - ചെന്നൊച്ചി 
10.ഇന്ദ്രാണി - നൊച്ചി 
11.ഉമാ - അഗത്തി 
12.കനക - കറുത്ത ഉമ്മത്തു 
13.കമലം - താമര, പതിമുഖം 
14.കസ്തൂരി - കസ്തൂരി വെണ്ട 
15.കാഞ്ചന - പുന്ന 
16.കാവേരി - മഞ്ഞൾ 
17.കാഞ്ജനി - കുംകുമപാല 
18.കൈകേയി - കൈതോന്നി 
19.ഗിരിജ - കുടകപ്പാല 
20.ഗൗതമി - വെള്ള കരിങ്ങാലി 
21.ചന്ദ്ര - കമ്പി പ്പാല 
22.ചന്ദ്ര വല്ലി - സോമ വള്ളി 
23.ചന്ദ്രിക - വള്ളി മുല്ല 
24.ചാരു - പതി മുകം 
25.ചിത്ര - മഞ്ചെട്ടി 
26.സീത - പൊന്നാങ്കണ്ണി 
27.കുമാരി - കറ്റാർ വാഴ 
28.ജനനി - കരിംകച്ചോ ലം 
29.ജെനി - കടുക് രോഹിണി 
30.ജയ - വിഷ്ണു ക്രാന്തി 
31.ജയന്തി - മുഞ്ഞ 
32.ജ്യോത്സ്ന - അരേണുകം  
33.ജ്യോതി - കൊടുവേലി 
34.ജ്യോതിഷ് മതി - ചെറു പുന്ന 
35.ദാക്ഷായണി - മര മുല്ല 
36.ദേവി - തൊഴു കണ്ണി 
37.നന്ദിനി - പെരു ഞാവൽ 
38.നീരജ - കുരുവി കരിമ്പ് 
39.പദ്മജ - നീല കൂവളം 
40.പദ്മിനി - താമര വളയം 
41.പ്രമോദിനി - വള്ളി മുല്ല 
42.പ്രസന്ന - വരി നെല്ല് 
43.പ്രിയ - വള്ളി മുല്ല 
44.ഭാർഗ്ഗവി - ചെറു തേക്ക് 
45.മഞ്ജുള - മഞ്ചെട്ടി 
46.മഞ്ജുഷ - മഞ്ചെട്ടി
 47.മല്ലിക - കുടമുല്ല 
48.മാധവി - പന്നി കിഴങ്ങു 
49.മാലതി - മണിത്തക്കാളി 
50.മാലിനി - മേന്തോന്നി 
52. മീനാക്ഷി - മീനങ്ങാണി 
53.യാമിനി - മഞ്ഞൾ 
54.രജനി - കരിം കച്ചോലം, മഞ്ഞൾ 
55.രഞ്ജിനി - വെറ്റില ക്കൊടി 
56രോഹിണി - കടുക്ക 
57.നാരായണി - ശതാവരി 
58.ഹിമ - ചന്ദനം 
59.മയൂര - നായുരുവി 
60.നളിനി - നീലാ മരി 
61.ഗൗരി - മഞ്ഞൾ 
62.സൂര്യ - സൂര്യ കാന്തി 
63.രഞ്ജിത - നീലമാരി 
64.മഞ്ജരി - തുളസി 
65.ധന്യ - കൊത്ത മല്ലി 
66.വനജ - മുത്തങ്ങ 
67.വാസുദേവി - ശതാവരി 
68.വാസന്തി - പാതിരി 
69.വിചിത്ര - മയിലെള്ള് 
70.വിശാലാക്ഷി - നാഗ ദന്തി 
71.വിഷ്ണു പ്രിയ - ഇലവർങ്ങം 
72.വേണി - ഇരുവേലി 
73.വേണുജാ - മുള നെല്ല് 
74.വൈജയന്തി - മുഞ്ഞ 
75.വൈദേഹി - ആറ്റു ഞാവൽ 
76.വൈശാഖി - ചുവന്ന തഴുതാമ 
77.ശരണ്യ - ചെറു ഞെരിഞ്ഞിൽ 
78.ശാലിനി - പാൽ മുതക്കു 
79.ഹേമ - നാഗപ്പൂ 
80.ശിവപ്രിയ - മന്ദാരം 
81.ശ്യാമ - ഇത്തി ക്കണ്ണി 
82.ശ്രീ ലത - വലിയ ഏലാവാലുകം 
83.ശ്വേത - വലിയ കിലുകിലുപ്പ 
84.സവിത - ചുവന്ന എരുക്ക് 
85.സിന്ധു - നൊച്ചി 
86.സുഗന്ധി - തിപ്പലി മൂലം 
87.സുകുമാരി - മുക്കുറ്റി 
88.സുധ - പെരും കുരുംബ 
89.സേതു - നീർമാതളം 
90.സുനന്ദിനി - ആരാമ ശീതള 
91.സുനന്ദ - അരത്ത 
92.സുനില - താളി മാതളം 
93.സുവർണ്ണ - നീർ മരുത് 
94.സുരഭി - തൂശി മുല്ല 
95.സുലഭ - കാട്ടുഴുന്ന് 
96.സുലോചന - സോമ വള്ളി 
97.സൂര്യ - തൊഴു കണ്ണി 
98.ഹരിത - ചെറു പയർ 
99.ശാന്തി - ചന്ദനം 
100.അരുണ - ശ്രാവണി.

23 June 2022

ആധുനിക കലണ്ടറും ഹിന്ദുവിന്റെ കാലാന്തരവും

ആധുനിക കലണ്ടറും ഹിന്ദുവിന്റെ കാലാന്തരവും

ഭാരതത്തിന് സ്വന്തമായൊരു കാലാന്തര മുണ്ടോ❓ 

എന്നു മുതലാണ് നാം ജനുവരി ഒന്ന് പുതുവത്സരമായി കൊണ്ടാടാന്‍ തുടങ്ങിയത്❓ 

ഇന്ന് പ്രചാരത്തിലുള്ള കലണ്ടറിന് ഒരു ചരിത്രമുണ്ട്. പണ്ട് പാശ്ചാത്യനാടുകളില്‍ ഒളിമ്പ്യന്‍ സംവത്സരം പ്രചാരത്തിലുണ്ടായിരുന്നു.
യേശുവിനു 753 വര്‍ഷങ്ങള്‍ക്കു മുമ്പ് റോമന്‍ ഭരണം സ്ഥാപിക്കപ്പെട്ടതിനുശേഷം പ്രഥമ രാജാവായ റോമുലസിന്റെ കാലത്ത് റോമന്‍ സംവത്സരമെന്ന പേരില്‍ ഇത് പരിവര്‍ത്തനം ചെയ്യപ്പെട്ടു. അന്ന് ഒരു വര്‍ഷത്തില്‍ 10 മാസവും (മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെ) 304 ദിവസവുമായിരുന്നു ഉണ്ടായിരുന്നത്. അതില്‍ ആദ്യ മാസങ്ങളുടെ പേരുകള്‍ റോമന്‍ രാജാക്കന്‍മാരുടേയും റോമന്‍ ദേവതകളുടേയും പേരിലായിരുന്നു. മാര്‍സ് എന്ന റോമന്‍ യുദ്ധദേവതയുടെ പേരില്‍ മാര്‍ച്ച് മാസവും അറ്റ്‌ലസ് ദേവതമാരുടെ കുമാരികള്‍ മലികാ മയി, മലികാജീന്‍, എന്നിവരുടെ പേരില്‍ ക്രമമായി മേയ്, ജൂണ്‍ മാസങ്ങളായി അറിയപ്പെട്ടു.
റോമന്‍ സമ്രാട്ട് ജൂലിയസ് സീസര്‍, അയാളുടെ പൗത്രനായ അഗസ്റ്റസ് സീസര്‍ എന്നിവരുടെ പേരില്‍ ജൂലായ്, ആഗസ്റ്റ് മാസങ്ങള്‍ പ്രചാരത്തിലായി. ഇപ്രകാരം ഒന്നാം മാസമായ മാര്‍ച്ച് മുതല്‍ ആഗസ്റ്റ് വരെ പൂര്‍ത്തിയായി. അതിന് ശേഷമുള്ള മാസങ്ങളുടെ പേര് ക്രമമായി ബോധകശബ്ദങ്ങളാല്‍ തന്നെയായിരുന്നു അറിയപ്പെട്ടിരുന്നത്. അവ സപ്തമാദി സംസ്‌കൃത ശബ്ദങ്ങളുടെ വികൃതരൂപമാണ്. സപ്തമം അംബരം (ഏഴാം ആകാശം) എന്നതില്‍നിന്ന് സപ്തംബര്‍ ഉണ്ടായി. അഷ്ടമം അംബരം എന്നതില്‍നിന്ന് ഒക്‌ടോബറും. നവമം അംബരത്തില്‍ നിന്ന് നവംബറും ദശമം അംബരത്തില്‍നിന്ന് ദിസംബറും ഉണ്ടായി.
മാര്‍ച്ചില്‍ ആരംഭിക്കുന്ന ഈ പത്ത് മാസങ്ങളും 53 വര്‍ഷത്തോളം പ്രവര്‍ത്തനത്തിലുണ്ടായിരുന്നു. ബി.സി. 700ല്‍ റോമാക്കാരുടെ രണ്ടാമത്തെ രാജാവായ നൂമാ പോംപിലിയസ് ജാനസ്സ് എന്നു പേരുള്ള ദേവതയുടെ പേരില്‍ ജനുവരിമാസം ആരംഭിച്ചു. കൂടെതന്നെ ഫെബ്രുവരിയും ആരംഭിച്ചു. ഇതിന്റെ അര്‍ത്ഥം പ്രായശ്ചിത്ത മാസം എന്നാണ്. അഞ്ചാം റോമന്‍ സമ്രാട്ട് ടാര്‍ക്ക്യുനിയസ് പ്രിസ്‌കസ് (ബി.സി 616- 579) റോമന്‍ റിപ്പബ്ലിക്കന്‍ കലണ്ടര്‍ മുദ്രണം ചെയ്തു. ഇയാള്‍ ജനുവരിക്ക് മുന്‍ഗണന കൊടുത്തു. ഈ രണ്ടു മാസങ്ങളെ പത്താം മാസമായ ഡിസംബറിനു ശേഷം ചേര്‍ത്തിരുന്നുവെങ്കില്‍ കുഴപ്പമില്ലായിരുന്നു. പക്ഷേ ഇവ ആദ്യം ചേര്‍ക്കുകവഴി ഏഴാമത് എന്നത് പേരില്‍തന്നെയുള്ള സപ്തംബര്‍ ഒന്‍പതാം മാസമായിപ്പോയി. ആയതിനാല്‍ സപ്തംബര്‍ (ഏഴാം ആകാശം) മുതലായവയുടെ പേരുകള്‍ നിരര്‍ത്ഥകമായി.
ഫെബുവരി മാസത്തില്‍ 28 അഥവാ 29 ദിവസമെങ്ങനെ വന്നു എന്നതും ചിന്തനീയമാണ്. കാലഗണനയില്‍ കുറവും അധികവും ഉണ്ടാവുകയാണെങ്കില്‍ ന്യൂനതകളുണ്ടായേക്കാം അതുകൊണ്ട് അതിന്റെ പൂര്‍ത്തീകരണം അവസാനം നടത്തണം. ഫെബ്രുവരി മാസം അവസാനമായിരുന്നുവെങ്കില്‍ സംവത്സരത്തിന്റെ ന്യൂനത പരിഹരിക്കുവാന്‍ 28, 29 ദിവസങ്ങള്‍ നിശ്ചയിക്കപ്പെട്ടത് ഫിബ്രവരിയുടെ പേരിലെ പ്രായശ്ചിത്തം എന്നത് സാര്‍ഥകമാക്കിയേനേ. എന്നാല്‍ സംവത്സരത്തിന്റെ ഇടയില്‍ കൊണ്ടുപോയി (അതായത് രണ്ടാം മാസത്തില്‍) ന്യൂനതാപരിഹാരം അഥവാ പ്രായശ്ചിത്തം ചെയ്യുന്നത് ബുദ്ധിശൂന്യതയല്ലേ? അതായത് ജനുവരിയും ഫെബ്രുവരിയും ഡിസംബറിന് ശേഷമേ ചേര്‍ക്കാവൂ അല്ലാതെ മാര്‍ച്ചിന് മുമ്പിലല്ല.

ഭാരതീയ പ്രാചീനപാരമ്പര്യമനുസരിച്ച് പുതിയ സംവത്സരം ചൈത്ര ശുക്ലത്തിലെ പ്രതിപദം മുതല്‍ ആരംഭിക്കുന്നു. മാര്‍ച്ചിന്റെ അവസാനവും ഏപ്രിലിന്റെ ആദ്യവുമെന്നര്‍ത്ഥം. അതായത് വസന്താരംഭമാണ് വര്‍ഷാരംഭം. നാം ജന്മദിനം കൊണ്ടാടുന്നതുപോലെ ഈ പ്രപഞ്ചത്തിന്റെ ജന്മദിനമായാണ് ഭാരതീയര്‍ ഈ ദിനത്തെ കണ്ടത്. യജ്ഞത്തിനു മുന്നോടിയായി വൈദികര്‍ക്ക് സങ്കല്‍പപാഠം ചൊല്ലുന്ന രീതിയുണ്ട്. ഈ സൃഷ്ടിയുണ്ടായിട്ട് ഇന്നേക്ക് 197,29,59,118 വര്‍ഷങ്ങളായി എന്ന് ഇതില്‍ പറയുന്നു. ഇന്നും ഈ കാലഗണന യജ്ഞത്താല്‍ സംരക്ഷിക്കപ്പെട്ടുപോരുന്നു. വസന്താരംഭ സമയത്ത് പ്രകൃതിയില്‍ സര്‍വത്ര ഒരു നൂതനത്വം കാണുന്നു. വൃക്ഷം, വനസ്പതി മുതലായവയില്‍നിന്ന് ഇലകള്‍ കൊഴിഞ്ഞ് പുതിയ ഇലകള്‍, പുഷ്പങ്ങള്‍, ഫലങ്ങള്‍ എല്ലാം വികാസം പ്രാപിച്ച് ഹരിതാഭമായ മനോഹാരിത എങ്ങും കാണപ്പെടുന്നു. എന്നാല്‍ ജനുവരി ആരംഭത്തില്‍ ശൈത്യം അതിന്റെ പരമകാഷ്ഠയിലാണ്.
വൃക്ഷലതാദികളും വനസ്പതികളും പൂക്കളും എല്ലാം തന്നെ രസഹീനമായി വാടിക്കൊഴിയുന്നു. പക്ഷി-മൃഗാദികള്‍ക്ക് ശൈത്യം അസഹ്യമായിത്തോന്നുന്നു. അങ്ങനെ സര്‍വജീവജാലങ്ങളും അലസതയിലും ദുഃഖത്തിലുമിരിക്കുന്ന കാലമാണോ നാം പുതുവത്സരമാക്കേണ്ടത്? മാര്‍ച്ച് 25ന് വര്‍ഷം ആരംഭിച്ചിരുന്ന റോമന്‍ പരമ്പരയും ഭാരതീയ പരമ്പരയും അത്യന്തം സാമ്യമുള്ളതായിരുന്നു എന്ന് മനസ്സിലാക്കാം. മാര്‍ച്ചില്‍ സംവത്സരമാരംഭിക്കുകയെന്നത് ഭാരതീയ പാരമ്പര്യത്തെ അനുകരിക്കലാണ്. ആയതിനാല്‍ റോമന്‍ സമ്പ്രദായത്തെ ഭാരതീയ സംസ്‌കാരത്തില്‍നിന്നും വേര്‍പെടുത്തുവാനുള്ള ദുരുദ്ദേശത്തോടെയായിരിക്കാം ആ റോമന്‍ സമ്രാട്ട് ജനുവരി, ഫിബ്രവരി മാസത്തെ മാര്‍ച്ച് മാസത്തിനു മുമ്പ് കൂട്ടിച്ചേര്‍ത്തത്. ഇതു കൂടാതെ മറ്റൊരു കാരണവും കാണുന്നില്ല. ഈ സംവത്സരത്തിന്റെ ആദ്യദിവസം, മാസങ്ങളുടെ വിഭജനം, പരിമാണം, പേര്, ക്രമം ഇവയെല്ലാം സ്വാര്‍ത്ഥപരമായും മറ്റു ദുരുദ്ദേശങ്ങളോടുകൂടിയും സമൂഹത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതാണ്.
ആദ്യം Sextilis എന്ന പേരിലായിരുന്നപ്പോള്‍ ഇന്നത്തെ ആഗസ്റ്റ് മാസത്തില്‍ 30 ദിനമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് തന്റെ പേരിലറിയപ്പെടുന്ന മാസം ജൂലിയസ് സീസറിന്റെ പേരില്‍ പ്രസിദ്ധമായ ജൂലായ്ക്ക് സമാനമായിരിക്കണമെന്ന ചിന്തയാല്‍ 30 എന്നതിന് പകരം അഗസ്റ്റസ് അതിനെ 31 ആക്കി. ഈ ഒറ്റ ദിവസത്തിന്റെ വര്‍ദ്ധനവിനെ പരിഹരിക്കാനായി ഫെബ്രുവരി മാസം 29 ല്‍ നിന്ന് ഒരു ദിവസം കുറച്ച് 28 ആക്കുകയാണുണ്ടായത്. ഈ കലണ്ടറിന്റെ ചില ദോഷങ്ങളെ ദൂരീകരിച്ച് പോപ്പ് ഗ്രിഗറി പതിമൂന്നാമന്‍ ഒരു നൂതന കലണ്ടര്‍ പ്രസിദ്ധീകരിച്ചു. ചില പ്രമുഖ രാഷ്ട്രങ്ങള്‍ ഈ കലണ്ടര്‍ 1582 മുതല്‍ അംഗീകരിക്കുകയുണ്ടായി. 1752ല്‍ ഇത് ബ്രിട്ടന്‍ സ്വീകരിക്കുകയും ശേഷം അത് ഭാരതീയസമൂഹത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തു.
വേദാദി ശാസ്ത്രങ്ങളില്‍ വസന്ത ഋതുതൊട്ട് തന്നെ സംവത്സരം (കാലഗണന) ആരംഭിക്കുവാനുള്ള ഉപദേശമുണ്ട്. 

”മധുശ്ച മാധവശ്ച വാസന്തികാവൃതൂ ശുക്രശ്ച ശുചിശ്ച ഗ്രൈഷ്മാവൃതൂ നഭശ്ച നഭസ്യശ്ച വാര്‍ഷികാവൃതൂ ഇഷശ്ചോര്‍ജശ്ച ശാരദാവൃതൂ സഹശ്ച സഹസ്യശ്ച ഹൈമന്ദികാവൃതൂ തപശ്ച തപസ്യശ്ച ശൈശിരാവൃതൂ.”
(തൈത്തിരീയസംഹിത 4.4.11.1, 1.4.14, കൂടാതെ യജുര്‍വേദം 13.25;14.6,15,16,27;15.57). 

സൃഷ്ടിയുടെ ആദിയില്‍ ഉദ്ഭവിച്ച വേദങ്ങളില്‍ പന്ത്രണ്ടു മാസങ്ങളുടേയും ആറു ഋതുക്കളുടെയും വര്‍ണ്ണനയുണ്ട്. പാശ്ചാത്യരെപ്പോലെ 10 മാസത്തില്‍ 12 മാസങ്ങളുടെ വര്‍ണ്ണനയല്ല. (ഋഗ്വേത്തില്‍ 12 മാസങ്ങളും അവയില്‍ 360 ദിവസങ്ങളുമുള്ളതായി പറഞ്ഞിട്ടുണ്ട്. (ഋഗ്വേദം 1. 164. 48)) മാത്രമല്ല, വര്‍ഷം വസന്ത ഋതു മുതല്‍ മധുമാസത്തോടെ ആരംഭിക്കുന്നതായി മന്ത്രത്തില്‍ കാണാം. സൃഷ്ട്യാദിയില്‍ വേദജ്ഞാനമുണ്ടായത് ഈ വസന്തകാലാരംഭത്തിലായിരുന്നു ശ്രീരാമനും യുധിഷ്ഠിരനുമെല്ലാം രാജ്യാഭിഷേകം ചെയ്തത് ഈ വസന്തകാലാരംഭത്തിലായിരുന്നു.

കലിയുഗാരംഭം ഈ വസന്തകാലാരംഭത്തിലായിരുന്നു വൈദേശികരെത്തുരത്തിയില്ലാതാക്കിക്കൊണ്ട് വിജയപ്രതീകാര്‍ഥം വിക്രമസംവത്സരവും ശാലിവാഹനസംവത്സരവും ആരംഭിച്ചത് ഈ വസന്തകാലാരംഭത്തിലായിരുന്നു. ഭാരത സംസ്‌കാരസുഗന്ധം പരത്തുന്ന പുതുവത്സരാരംഭവും അതിനാല്‍ ഈ വസന്തകാലാരംഭം തന്നെ.

ഇതിഹാസങ്ങളിലെ നാഗാസ്ത്ര പ്രഭാവം

ഇതിഹാസങ്ങളിലെ നാഗാസ്ത്ര പ്രഭാവം 

ഹൈന്ദവപുരാണങ്ങളിൽ പറയുന്ന മഹാവിഷം വമിക്കുന്ന ഒരു ഭയങ്കരാസ്ത്രമാണ് നാഗാസ്ത്രം . രാവണപുത്രനായ ഇന്ദ്രജിത്തിനും മഹാഭാരതത്തിലെ പ്രശസ്തനായ കർണ്ണനും ഈ അസ്ത്രമുണ്ടായിരുന്നു . ഇതിന്റെ അധിദേവത ശിവന്റെ കണ്ഠത്തിലെ ഭൂഷണമായ ഒരു നാഗഭൂതമാണ് .

ഒരിക്കൽ നാഗൻ എന്നൊരു അസുരൻ സജ്ജനങ്ങളെ വളരെയേറെ ദ്രോഹിച്ചിരുന്നു. ആ അസുരനെ നിഗ്രഹിക്കാൻ ഒരു മാർഗ്ഗവുമില്ലാതായ ബ്രഹ്‌മാവ്‌ അഥർവ്വണ മന്ത്രങ്ങളാൽ വലിയൊരു ആഭിചാരം നടത്തി. അപ്പോൾ ഹോമകുണ്ഡത്തിൽ നിന്നും സർപ്പാകൃതിയിൽ ഒരു മഹാഭൂതമുണ്ടായി വന്നു. ആ നാഗഭൂതത്തോട് ക്ഷണത്തിൽ നാഗാസുരനെ നിഗ്രഹിക്കുവാൻ ബ്രഹ്‌മാവ്‌ നിർദ്ദേശിച്ചു. ബ്രഹ്മനിർദ്ദേശമനുസരിച്ചു നാഗഭൂതംനാഗാസുരന്റെ രാജ്യത്തെത്തി അവനെ യുദ്ധത്തിന് വെല്ലുവിളിച്ചു. യുദ്ധം കാണുന്നതിനായി ത്രിമൂർത്തികൾ നാഗഭൂതത്തെ അനുഗമിച്ചിരുന്നു. നാഗന്റെ സൈനികരെയെല്ലാം നാഗഭൂതം വിഴുങ്ങി . തുടർന്ന് നാഗന്റെ മന്ത്രിയും കൂടുതൽ സൈന്യങ്ങളും എത്തിയെങ്കിലും നാഗഭൂതം അവരെയും വിഴുങ്ങി. തുടർന്ന് നാഗാസുരന്റെ ഊഴമായി. നാഗാസുരനും നാഗഭൂതവും തമ്മിൽ ഉഗ്രമായ യുദ്ധമുണ്ടായി. അനേകവർഷക്കാലം സമനിലയിൽ യുദ്ധം തുടർന്നതിനു ശേഷം നാഗാസുരൻ ക്ഷീണിച്ചു അവശനായിത്തീർന്നു. അപ്പോൾ നാഗഭൂതം അവനോടു ധാർമ്മികനായി ജീവിക്കുമെങ്കിൽ വെറുതെ വിടാമെന്ന് പറഞ്ഞു. നാഗാസുരൻ അത് തിരസ്ക്കരിച്ചു. കോപിഷ്ഠനായ നാഗഭൂതം നാഗാസുരനെ വിഴുങ്ങിക്കളഞ്ഞു .

ഇത്തരത്തിൽ നാഗാസുരനെ വധിച്ചതിന് ശേഷം ത്രിമൂർത്തികളെ വന്ദിച്ച നാഗഭൂതത്തിനു അവർ ധാരാളം അനുഗ്രഹങ്ങളും എല്ലായിടത്തും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവും നൽകി . ശിവൻ തന്റെ കണ്ഠത്തിലെ ഒരു ആഭരണമായി നാഗഭൂതത്തെ സ്വീകരിക്കുകയും ചെയ്തു. കുറേക്കാലത്തിനു ശേഷം നാഗഭൂതത്തിനു ഈരേഴു പതിനാലു ലോകങ്ങളും ചുറ്റിക്കാണണമെന്ന ആഗ്രഹമുണ്ടായി . ശിവൻ അതിനു അനുവദിക്കുകയും, എന്നാൽ ശാല്മലീ ദ്വീപിൽ മാത്രം പോകരുതെന്ന് താക്കീതു നല്കുകയും ചെയ്തു. അതിനു ശേഷം സന്തോഷപൂർവ്വം ലോകം ചുറ്റിയ നാഗഭൂതം ശിവന്റെ താക്കീതു മറന്നുകൊണ്ട് ശാല്മലീ ദ്വീപിൽ എത്തിച്ചേർന്നു. അവിടം മഹാനാഗങ്ങളുടെ വാസഭൂമിയായിരുന്നു. നാഗങ്ങളിൽ ഏറ്റവും ഉഗ്രനായ തന്നെ കണ്ടിട്ടും അവർ ലേശം പോലും ബഹുമാനം കാണിക്കാത്തതു കണ്ടു നാഗഭൂതത്തിനു കോപമായി. നാഗഭൂതം അവരോടു കാരണമാരാഞ്ഞു. അപ്പോൾ അവർ തങ്ങൾക്കു പ്രബലനായ ഒരു ശത്രുവുണ്ടെന്നും, അവൻ എല്ലാ മാസവും ഇവിടെ കൃത്യമായി വരുമ്പോൾ സുഭിക്ഷമായി അവനു ഭക്ഷണം കൊടുത്തില്ലെങ്കിൽ അവൻ തങ്ങളെ ഓരോരുത്തരെയായി കൊന്നു തിന്നുകയാണ് പതിവെന്നും നാഗങ്ങൾ നാഗഭൂതത്തോടു പറഞ്ഞു. ഇന്ന് അവൻ വരുന്ന ദിവസമാണ്. കഴിയുമെങ്കിൽ അവനെ തോൽപ്പിച്ചു ഞങ്ങളെ രക്ഷിക്കുക. എന്നാൽ നിന്നെ രാജാവായി വാഴിക്കാം എന്ന് നാഗങ്ങൾ നാഗഭൂതത്തോടു പറഞ്ഞു. നാഗഭൂതം അതനുസരിച്ചു നാഗശത്രുവിനേയും കാത്തിരുന്നു. അപ്പോൾ കിഴക്കുനിന്നും പക്ഷിരാജാവായ ഗരുഡന്റെ വരവായി . അതുകണ്ടു നാഗങ്ങൾ ഓടിയൊളിച്ചു . നാഗഭൂതം അനങ്ങിയില്ല. ഗരുഡൻ വന്നപ്പോൾ അവൻ ഗരുഡനോട് യുദ്ധമാരംഭിച്ചു. ഗരുഡൻ ആദ്യമായി നാഗഭൂതത്തെ പ്രഹരിച്ചു. നാഗഭൂതം തിരികെയും പ്രഹരിച്ചു. ഇങ്ങനെ യുദ്ധം തുടർന്നുകൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ നാഗഭൂതം തളർന്നുതുടങ്ങി. വിജയസാധ്യതയില്ലെന്നു മനസ്സിലാക്കിയ നാഗഭൂതം ഉടനെ അവിടെ നിന്നും ഓടി ശിവനെ അഭയം പ്രാപിച്ചു. ഗരുഡനും ഉടനെ അവിടെയെത്തി നാഗഭൂതത്തെ വിട്ടുതരണമെന്നു ശിവനോട് ആവശ്യപ്പെട്ടു. അപ്പോൾ ശിവൻ ഒരു വ്യവസ്ഥ വച്ചു. ഇനി ഗരുഡനെ ദ്രോഹിക്കുകയാണെങ്കിൽ എന്ത് വേണമെങ്കിലും ചെയ്തുകൊള്ളാനും, തല്ക്കാലം വെറുതെ വിടുവാനും ശിവൻ ഗരുഡനോട് കല്പ്പിച്ചു. ഗരുഡൻ അതനുസരിച്ചു തിരിച്ചു പോയി .

തുടർന്ന് ശിവൻ നാഗഭൂതത്തിനു കൈലാസത്തിൽ അഭയം നല്കുകയും, നാഗാസ്ത്രത്തിന്റെ അടിസ്ഥാന ദേവതയായി അവരോധിക്കുകയും ചെയ്തു. നാഗാസ്ത്രത്തിൽ കുടികൊണ്ടു യോദ്ധാക്കളെ യുദ്ധത്തിൽ സഹായിക്കാനും, നാഗാസ്ത്രത്തിൽ നിന്റെ സേവനം മഹാധനുർധരന്മാർക് ആവശ്യമായി വരുമെന്നും ശിവൻ നാഗഭൂതത്തെ അനുഗ്രഹിച്ചു .

ലക്ഷ്മണനോടുള്ള യുദ്ധത്തിൽ ജയം കിട്ടാതായപ്പോൾ ഇന്ദ്രജിത്ത് മായയെടുത്ത് ആകാശത്തിൽ മറഞ്ഞുനിന്നു നാഗാസ്ത്രത്തെ അഭിമന്ത്രിച്ചു ശത്രുനിരയിലേക്കു അയയ്ച്ചു. ആ അസ്ത്രമേറ്റു ലക്ഷ്മണനും വാനരങ്ങളുമെല്ലാം ചേതനയറ്റു നിലംപതിച്ചു. ഹനുമാനെയും ജാംബവാനേയും നാഗാസ്ത്രം ബാധിച്ചില്ല . ശ്രീരാമനും വിഭീഷണനും മറ്റൊരിടത്തായിരുന്നതുകൊണ്ടു രക്ഷപ്പെട്ടു. ഇത്തരത്തിൽ അവർ ദുഃഖിച്ചിരിക്കുമ്പോൾ ശ്രീരാമദേവന്റെ ആജ്ഞയനുസരിച്ചു ഗരുഡൻ അവിടെയെത്തുകയും ലക്ഷ്മണന്റെ ശരീരത്തിൽ നിന്നും നാഗപാശത്തെ കൊത്തിയറുത്തു മാറ്റുകയും ചെയ്ത ശേഷം യുദ്ധഭൂമിയാകെ ഒന്ന് ചുറ്റിപ്പറന്നു . അപ്പോൾ മരിച്ചുകിടന്ന വാനരങ്ങളും ലക്ഷ്മണനുമെല്ലാം ജീവനോടെ എഴുന്നേറ്റു...

അർജ്ജുനനുമായുള്ള അന്തിമയുദ്ധത്തിൽ, ഒരു ഘട്ടത്തിൽ അർജ്ജുനന്റെ ബാണങ്ങൾ കർണ്ണനെ മർദ്ദിച്ചു. അരിശം പൂണ്ട കർണ്ണൻ ഒറ്റയ്ക്കുള്ള അസ്ത്രങ്ങളിൽ ഏറ്റവും മാരകമായ സർപ്പമുഖം എന്ന പ്രത്യേക രീതിയിലുള്ള നാഗാസ്ത്രം അർജ്ജുനനെതിരെയുള്ള അടുത്ത അസ്ത്രമായി തിരഞ്ഞെടുത്തു . ഈ അസ്ത്രത്തിന് ഉര്ഗാസ്യാ എന്നും പേരുണ്ട് . ചാണക്കിട്ടു കടഞ്ഞു നന്നായി മെഴുക്കിയ ആ അസ്ത്രത്തെ കർണ്ണൻ ദിവസേന ചന്ദനപ്പൊടിയിട്ട് പൂജിച്ചു വന്നിരുന്നതാണ് . അർജ്ജുനന്റെ വധത്തിനായി ഈ അസ്ത്രം അദ്ദേഹം കരുതി വച്ചിരുന്നു . പരശുരാമൻ നൽകിയ ഈ അസ്ത്രത്തിൽ കർണ്ണനു വലിയ വിശ്വാസവുമുണ്ടായിരുന്നു .

ആ സമയം യുദ്ധം കാണുവാൻ വന്നിരുന്ന അശ്വസേനൻ എന്ന ഒരു മഹാനാഗം കർണ്ണന്റെ ആവനാഴിയിൽ കയറി ബാണമായി ഇരുന്നു. ദേവന്മാർ ഇതുകണ്ട് ഭയന്നുപോയി. അശ്വസേനന് അർജ്ജുനനോട് തീരാത്ത പകയുണ്ടായിരുന്നു. അതിനു കാരണം പണ്ട് ഖാണ്ഡവവനം ദഹിപ്പിക്കുന്ന സമയത്തു അർജ്ജുനൻ അബദ്ധത്തിൽ അശ്വസേനന്റെ മാതാവിനെ കൊന്നിരുന്നു എന്നതാണ്. അന്നുമുതൽ അർജ്ജുനനോട് പകവീട്ടാനായി അശ്വസേനൻ തക്കം നോക്കിയിരിപ്പാണ് . അങ്ങനെയാണ് തഞ്ചത്തിൽ കർണ്ണനറെ ആവനാഴിയിൽ കയറി ബാണമായി ഇരുന്നത് .

അസ്ത്രത്തെ പുറത്തെടുത്ത കർണ്ണൻ , തന്റെ വിജയം എന്ന വില്ലിൽ വച്ച് ചെവി വരെ ആഞ്ഞു വലിച്ചുകൊണ്ട് നാഗാസ്ത്രമന്ത്രം ജപിച്ചു. അപ്പോൾ പത്തു ദിക്കും പ്രകാശിപ്പിച്ചു കൊണ്ട്, കർണ്ണന്റെ നാഗാസ്ത്രം പ്രകടമായി. നാഗാസ്ത്രം കർണ്ണൻ പ്രയോഗിക്കുമെന്ന് അറിയാമായിരുന്ന അശ്വസേനനാഗവും അർജ്ജുനനോടുള്ള പൂർവ്വവൈരത്താൽ യോഗബലം പൂണ്ട്, കർണ്ണന്റെ മന്ത്രത്താൽ ആകർഷിക്കപ്പെട്ട് നാഗാസ്ത്രത്തിൽ കയറിക്കൂടിയിരുന്നു .

തസ്മിസ്‌തു നാഗേ ധനുഷി പ്രയുക്തേ
ഹാ ഹാ കൃതാഃ ലോക്പാലാ സശക്രാ
ന ചാപി തം ബുബുധേ സൂതപുത്രോ
ബാണേ പ്രവിഷ്ടം യോഗബലേന നാഗം(23 )
[മഹാഭാരതം , കർണ്ണപർവ്വം , അദ്ധ്യായം 90 , ശ്ളോകം 23]
(ഇരട്ട പദ്യവാക്യങ്ങളുള്ള ഒരു ശ്ളോകമാണിത്. ഇതിന്റെ അർത്ഥം ഇങ്ങനെ പറയാം)
ഇത്തരത്തിൽ നാഗാസ്ത്രത്തെ തന്റെ ധനുസ്സിൽ പ്രയോഗിക്കാനായി കർണ്ണൻ തുനിഞ്ഞപ്പോൾ, ഇന്ദ്രനുൾപ്പെടെയുള്ള ലോകപാലന്മാരായ ദേവന്മാർ, ഹാ ഹാ - എന്ന് നിലവിളിച്ചു പോയി. തന്റെ അസ്ത്രത്തിൽ യോഗബലയുക്തനായി ഒരു നാഗം കയറിയിട്ടുണ്ടെന്ന കാര്യം കർണ്ണൻ അറിഞ്ഞില്ല.

കർണ്ണന്റെ നാഗാസ്ത്രം ജ്വലിച്ചുകൊണ്ട് അർജ്ജുനനെതിരെ പോകാൻ നിൽക്കുന്നതു കണ്ട്‌, ഇന്ദ്രൻ പേടിച്ചു വിറച്ചുപോയി. അദ്ദേഹം തന്റെ പുത്രനായ അർജ്ജുനന്റെ മരണം മുന്നിൽ കണ്ടു . ഇത്തരത്തിൽ ഭയചകിതനായ ഇന്ദ്രനെ ബ്രഹ്‌മാവ്‌ ആശ്വസിപ്പിച്ചു. അദ്ദേഹം പറഞ്ഞു. വിഷമിക്കേണ്ട ദേവരാജാ. നിന്റെ പുത്രൻ അവസാനം വിജയിക്കും.(മഹാഭാരതം , കർണ്ണപർവ്വം , അദ്ധ്യായം 90 , ശ്ളോകം 24 ആണിത് . ഈ ശ്ളോകത്തെ വിദ്വാൻ . കെ . പ്രകാശം , തന്റെ വിവർത്തനത്തിൽ ഉൾപ്പെടുത്തുയിട്ടില്ല. ഈ ശ്ളോകത്തിന്റെ അന്തിമവരി അർത്ഥത്തിന്റെ കാര്യത്തിൽ നാനാത്വം കാണിക്കുന്നു.)

കർണ്ണൻ നാഗാസ്ത്രം അയച്ചപ്പോൾ, ആകാശത്തു മഹാവിഷം വമിച്ചുകൊണ്ടു, കൊള്ളിമീൻ പോലെ എരിഞ്ഞുകൊണ്ട് അത് പാഞ്ഞുപോയി. ദേവന്മാർ ഇതുകണ്ട് അർജ്ജുനന്റെ ജീവനിലുള്ള ആശ വെടിഞ്ഞു. അസ്ത്രത്തിന്റെ തീക്ഷ്ണമായ പോക്ക് കണ്ടിട്ട്, ഹേ അർജ്ജുനാ, നീ മരിച്ചു - എന്ന് കർണ്ണൻ വിളിച്ചാർത്തു .

കർണ്ണന്റെ തീക്ഷ്ണമായ നാഗാസ്ത്രം വരുന്നത് കണ്ട്, ഭഗവാൻ കൃഷ്ണൻ ലീലയാ തേരിന്റെ തട്ടിനെ ഭൂമിയിലേക്ക് ചവുട്ടി താഴ്ത്തി. അപ്പോൾ ശ്വേത വർണ്ണമുള്ള കുതിരകൾ മുട്ടുകുത്തി . രഥം ഭൂമിയിലേക്ക് ഒരു ചാണോളം ആഴത്തിൽ താഴ്ന്നു പോയി. അപ്പോൾ പാഞ്ഞുവന്ന ആ നാഗാസ്ത്രം അർജ്ജുനന്റെ ശിരസ്സിനു പകരം കീരീടത്തെയുമെടുത്തുകൊണ്ടു പാഞ്ഞു പോയി. കിരീടം കത്തിക്കരിഞ്ഞു നിലംപതിച്ചു. ദേവന്മാർ ഇതുകണ്ട് ഭഗവാൻ കൃഷ്ണനെ വാഴ്ത്തുകയും ആശ്വാസപൂർവ്വം നെടുവീർപ്പിടുകയും ചെയ്തു. അർജ്ജുനന്റെ കിരീടം ഇന്ദ്രൻ സമ്മാനിച്ചതും അമൃതോദ്ധിതമായ രത്നങ്ങളാൽ നിർമ്മിതവുമായിരുന്നു . ഇന്ദ്രന്റെയോ വൈശ്രവണന്റേയോ യമന്റെയോ വരുണന്റെയോ പിനാകിയുടേയോ പോലും അസ്ത്രങ്ങളാൽ തകർക്കാൻ സാധിക്കാത്ത ആ കിരീടം, എന്നാൽ കർണ്ണന്റെ ബാണമേറ്റു തകർന്നു....


മഹാഭാരതമെന്ന മഹാസാഗരം

മഹാഭാരതമെന്ന മഹാസാഗരം

ഗുരുമുഖത്ത് നിന്നും കേട്ട, ക്ലാവ് പിടിക്കാതെ മനസ്സിൽ സൂക്ഷിച്ച ഒരു വാചകം ഓർമ്മവരുന്നു.

"ഒരു ഭാരതീയനായി ശരിക്കും അനുഭവപ്പെടണമെങ്കിൽ അഞ്ചു കാര്യങ്ങൾ പൂർത്തീകരിച്ചിരിക്കണം".
                                      
1. ഹിമാലയം കാണണം
2. ഗംഗയിൽ കുളിക്കണം
3. ഭാഗവതം കേൾക്കണം
4. മഹാഭാരതം വായിക്കണം
5. ഭഗവദ്ഗീത പഠിക്കണം                                                                                                                                                                                                                                                          

മഹാഭാരതമെന്ന ഇതിഹാസം മനസ്സിരുത്തി വായിക്കുക, പൂർത്തീകരിക്കുക എന്നത് ശ്രമകരമായ ഒരു കാര്യമാണ്. കഥകളും ഉപകഥകളും അതിൽത്തന്നെ വീണ്ടും കഥകളുമായി ഒരു മഹാസാഗരം പോലെ ആഴമേറിയതും പരന്നതുമായ മഹാഭാരതം ലോകത്തിലെ തന്നെ ഏറ്റവും മഹത്തും ബൃഹത്തുമായ കാവ്യമാണ്. ഒരൊറ്റ ഗ്രന്ഥത്തിൻറെ പാരായണത്തിലൂടെ ബ്രഹ്മാണ്ഡത്തിലെ സമസ്ത വിഷയങ്ങളെക്കുറിച്ചുമുള്ള അറിവ് സമ്പാദിക്കാൻ മഹാഭാരത പാരായണം മാത്രം മതി. മാറിമാറിവരുന്ന കാലഘട്ടം ഓരോന്നിന്റെയും പ്രതിഛായകൾ കണ്ണാടിയിൽ എന്ന പോലെ മഹാഭാരതത്തിലും പ്രതിഫലിക്കുന്നു. അതുകൊണ്ടാണ് വ്യാസമഹർഷി തൻ്റെ രചനയുടെ മാഹാത്മ്യത്തെ ഇങ്ങനെ രേഖപ്പെടുത്തിയത്. 

“യദിഹസ്തിത ദന്യത്ര യന്നേ ഹാസ്തിന തത്ക്വചിത്” (ഇതിലുള്ളത് മറ്റുപലതിലും കണ്ടേക്കാം. എന്നാൽ ഇതിലില്ലാത്തതു മറ്റൊരിടത്തും കാണില്ല.)                                                                                                                                    

മഹാഭാരതമെന്ന അതിമഹത്തായ വിപുലവും സമഗ്രവുമായ വിജ്ഞാ നസാഗരത്തെ ചുരുങ്ങിയ വാക്കുകൾ മാത്രമുള്ള ഒരു ലേഖനത്തിന്റെ പരിധിയി ലേക്ക് ആവാഹിക്കുക അസാധ്യമാണ്.

വ്യാസമഹർഷി തന്റെയും തന്റെ പൂർവികരുടെയും പുത്രപൗത്ര പ്രപൗത്രാദികളുടെയും അനന്തിരവരുടെയും ചരിത്രവും ചെയ്തികളും ആണ് മഹാ ഭാരതത്തിൽ പ്രതിപാദിക്കുന്നത്. പുത്രന്മാരില്ലാതെ അകാലത്തിൽ മരണമടഞ്ഞ രാജാവ് വിചിത്രവീര്യന്റെ വിധവകളിൽ വംശപരമ്പര നിലനിറുത്തുവാനായി സ്വന്തം മാതാവിന്റെ നിർദേശാനുസരണം സന്താനോല്പാദനം നടത്തി വ്യാസമഹർഷി. അങ്ങിനെ ജനിച്ച തന്റെ പുത്രന്മാരായ ധൃതരാഷ്ട്രരുടെയും പാണ്ഡുവിന്റെയും മക്കൾ തമ്മിൽ രാജ്യത്തിനും അധികാരത്തിനും വേണ്ടി തങ്ങളെത്തന്നെയും മക്കളെയും ബന്ധുജനങ്ങളെയും ഗുരുക്കന്മാരെയും സുഹൃത്തുക്കളെയും ഒന്നടങ്കം കുരുതി കൊടുത്ത ഒരു മഹായുദ്ധം നടന്നു. കുരുക്ഷേത്ര യുദ്ധം. അന്നുമുതൽ ഇന്നുവരെ ഓരോരോ രാജ്യത്തും ദേശത്തും വീടുകളിലും മനുഷ്യമനസ്സുകളിലും യുദ്ധങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഭൂമിക്കും സ്വത്തിനും അധികാരത്തിനും വേണ്ടി. സമഗ്രവിഷയങ്ങളും കോർത്തിണക്കിയ മഹാഭാരതമെന്ന മഹാ ഹാരത്തിലെ പതക്കമാണ് കുരുക്ഷേത്ര യുദ്ധം. അതിലേക്കു ഒരു എത്തിനോട്ടം മാത്രമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

ഇന്നത്തെ ഹരിയാന സംസ്ഥാനത്തിലെ കുരുക്ഷേത്ര എന്ന പുണ്യ ഭൂമിയാണ് മഹാഭാരതയുദ്ധത്തിനായി നിശ്ചയിക്കപ്പെട്ടത്. ഇപ്പോഴും ആ സ്ഥലം അതെ പേരിലാണ് അറിയപ്പെടുന്നത്. ആയിരക്കണക്കിന് തീർത്ഥാടകർ ഓരോ ദിവസവും ഇന്നും കുരുക്ഷേത്രയിൽ എത്തി ചേരാറുണ്ട്. സൂര്യഗ്രഹണ ദിവസങ്ങളിൽ ഗ്രഹണാനന്തര സ്നാനത്തിന്നായി അഞ്ചു ലക്ഷത്തിലേറെ ജനങ്ങൾ അവിടെ എത്തിച്ചേർന്ന സന്ദർഭങ്ങളുണ്ടായിട്ടുണ്ടത്രെ.
 
ചന്ദ്രവംശത്തിലെ ഹസ്തിനപുരി രാജാവ് ധൃതരാഷ്ട്രർ അന്ധനായതിനാൽ അദ്ദേഹത്തിന്റെ അനുജൻ പാണ്ഡുവാണ് ഭരണം നിർവഹിച്ചിരുന്നത്. പാണ്ഡുവിൻറെ ദേഹവിയോഗത്തിനു ശേഷം ധൃതരാഷ്ട്രപുത്രരായ നൂറ്റൊന്നു പേരടങ്ങുന്ന കൗരവരും അഞ്ചുപേരടങ്ങുന്ന പാണ്ഡവർ എന്നറിയപ്പെടുന്ന പാണ്ഡുപുത്രന്മാരും രാജ്യാധികാരത്തിനുവേണ്ടി തർക്കമായി. രാജനീതിയനുസരിച്ച് എല്ലാറ്റിലും മൂത്തവനായ യുധിഷ്ഠിരനാണ് യുവരാജാവാകാനുള്ള അവകാശമെങ്കിലും ധൃതരാഷ്ട്രപുത്രർ അംഗീകരിച്ചു കൊടുക്കുവാൻ തയ്യാറായില്ല. നികൃഷ്ടവും കുൽസിതവുമായ മാർഗ്ഗത്തിലൂടെ രാജ്യാവകാശം നേടിയെടുക്കാനുള്ള അവരുടെ ശ്രമം കലാശിച്ചത് വൻ ദുരന്തത്തിലാണ്. 

കാർത്തിക മാസത്തിൽ (മലയാളത്തിലെ വൃശ്‌ചിക മാസം) വെളുത്ത ത്രയോദശി നാളിലാണ് പതിനെട്ടു ദിവസം നീണ്ടു നിന്ന മഹായുദ്ധം ആരംഭിച്ചത്. ഏഴു അക്ഷൗഹിണികളിലായി ഒരു ലക്ഷത്തിമൂവായിരത്തിതൊണ്ണൂറ് ആനകളും അത്ര തന്നെ രഥങ്ങളും നാല് ലക്ഷത്തി അമ്പത്തിഒന്നായിരത്തി ഇരുനൂറ്റി എഴുപത് കുതിരകളും ഏഴു ലക്ഷത്തി അറുപത്തിഅഞ്ചായിരത്തി നാനൂറ്റമ്പത് കാലാളും പാണ്ഡവപക്ഷത്ത് നിലയുറപ്പിച്ചപ്പോൾ എതിരാളികളായ കൗരവപക്ഷത്ത് പതിനൊന്ന് അക്ഷൗഹിണികളിലായി രണ്ട് ലക്ഷത്തി നാൽപ്പത്തിനായിരത്തി അഞ്ഞൂറ്റിഎഴുപത് ആനകളും അത്ര തന്നെ രഥങ്ങളും ഏഴു ലക്ഷത്തി ഇരുപത്തൊന്നായിരത്തി എഴുനൂറ്റിപ്പത്ത് കുതിരകളും പന്ത്രണ്ട് ലക്ഷത്തിരണ്ടായിരത്തി എണൂറ്റമ്പത് കാലാളും ആണ് നിലയുറപ്പിച്ചത്. എന്നാൽ യുദ്ധം കഴിഞ്ഞപ്പോൾ ജീവനോടെ ബാക്കിയായത് പാണ്ഡവപക്ഷത്ത് പ്രധാനമായും അഞ്ചു പാണ്ഡവരും കൃഷ്ണൻ, സാത്യകി, യുയുൽസു എന്നിവരടക്കം എട്ട് പേരും കൗരവപക്ഷത്ത് അശ്വത്ഥാമാവ്, കൃപാചാര്യർ, കൃതവർമാവ്, വൃഷകേതു എന്നീ നാല് പേരും മാത്രമായിരുന്നു.

അഞ്ചു തലമുറകളിൽപെട്ടവർ മഹാഭാരതയുദ്ധത്തിൽ പങ്കെടുത്തതായി കാണുന്നു. വാൽഹികം എന്ന രാജ്യത്തിലെ രാജാവും ശന്തനുമഹാരാജാവിന്റെ അനുജനും ഭീഷ്മാചാര്യരുടെ ഇളയച്ഛനുമായ ബാൽഹികൻ ആയിരുന്നു അതിൽ ഏറ്റവും പ്രായം കൂടിയ യോദ്ധാവ്.

യുദ്ധത്തിൽ വീരചരമം പ്രാപിച്ച അർജുനപുത്രൻ അഭിമന്യുവിൻറെ വിധവ ഉത്തരയുടെ ഗർഭത്തിലുള്ള കുഞ്ഞിന് നേർക്ക് പോലും ബ്രാഹ്മണനായ അശ്വത്ഥാമാവ് ബ്രഹ്മാസ്ത്ര പ്രയോഗം നടത്തിയിരുന്നു. ഭഗവാൻ കൃഷ്ണൻ തൻറെ പ്രഭാവത്താൽ അസ്ത്രലക്ഷ്യം തടഞ്ഞത് കൊണ്ട് മാത്രമാണ് ആ കുഞ്ഞ് ചാപിള്ളയാവാതെ ജനിക്കാനിടയായത്. ആ കുഞ്ഞാണ് പിന്നീട് രാജ്യാവകാശിയായി മാറിയ പരീക്ഷിത്ത്.

യുദ്ധത്തിൽ വിരാടം, പാഞ്ചാലം, കാശി, മാൽസ്യം, ചേദി, പാണ്ഡ്യം, മഗധം എന്നീ രാജ്യങ്ങൾ പാണ്ഡവപക്ഷത്തും ഹസ്തിനപുരി, അംഗം, സിന്ധ്, അവന്തി, മാഹി ഷ്മതി, ഗാന്ധാരം, മാദ്രം, കാംബോജം, പ്രാഗ്ജ്യോതിഷ, വാൽഹികം എന്നീ രാജ്യങ്ങൾ കൗരവപക്ഷത്തും നിലയുറപ്പിച്ചപ്പോൾ കേകയം, മധുര, ദ്വാരക, വിദർഭ എന്നീ രാജ്യങ്ങൾ അവരുടെ സേനയെ രണ്ടുപേർക്കുമായി വീതിച്ചുകൊടുത്തു.

പതിനെട്ട് ദിവസം നീണ്ടുനിന്ന മഹാഭാരത യുദ്ധത്തിൽ പ്രധാനവീരന്മാരുടെ പതനം എപ്രകാരമായിരുന്നു ?

യുദ്ധത്തിൻറെ നാൾവഴി

ഒന്നാം നാൾ:  

പാഞ്ചാലരാജാവായ ദ്രുപദൻറെ പുത്രനും പാഞ്ചാലിയുടെ സഹോദരനുമായ ധൃഷ്ടദ്യുമ്നൻ പാണ്ഡവസേനയുടെയും ഭീഷ്മാചാര്യർ കൗരവസേനയുടെയും സർവ്വസൈന്യാധിപന്മാരായി അവരോധിക്കപ്പെടുന്നു.

വിരാടപുത്രന്മാരും അഭിമന്യുവിൻറെ മാതുലരുമായ ഉത്തരനും ശ്വേതനും ആദ്യ ദിവസം തന്നെ വധിക്കപ്പെട്ടു. നകുലസഹോദരന്മാരുടെ മാതുലനും മാദ്രരാജ്യത്തിലെ രാജാവുമായി ശല്യരാലാണ് ഉത്തരൻ വധിക്കപ്പെട്ടത്. ശ്വേതൻ വധിക്കപ്പെട്ടത് ഭീഷ്മരാലും.  

രണ്ടാം നാൾ: 

കൗരവസേനക്ക് വേണ്ടി യുദ്ധം ചെയ്യാനെത്തിയ കലിംഗരാജാവും മക്കളും മുഴുവൻ സേനയും ഭീമന്റെ പരാക്രമത്താൽ നശിക്കപ്പെട്ടു.

മൂന്നാം നാൾ: 

പാണ്ഡവസേനയോട് ഏറ്റുമുട്ടാനെത്തിയ ഗാന്ധാരസേനയെ അഭിമന്യുവും സാത്യകിയും കൂടി പൂർണമായും ഇല്ലാതാക്കി.

നാലാം നാൾ:  

ധൃതരാഷ്ട്രരുടെ പതിമൂന്ന് മക്കൾ ഭീമസേനന്റെ കരബലത്തിൽ ഒടുങ്ങി. മാദ്രരാജാവായ ശല്യരുടെ അനുജന്മാരെയും സ്യാലനെയും സർവ്വസൈ ന്യാധിപനായ ധൃഷ്ടദ്യുമ്നൻ കാലപുരിക്ക് അയച്ചു.

അഞ്ചാം നാൾ: 

പാണ്ഡവപക്ഷത്തിനു വേണ്ടി പോരാടിയ വീരനായ സാത്യകിയുടെ പത്ത് പുത്രന്മാരെ ഭീഷ്മരുടെ ഇളയച്ഛൻ ബാൽഹികന്റെ പൗത്രൻ ഭൂരിശ്രവസ്സ് വധിച്ചു.

ആറാം നാൾ:  

ഇരുവശത്തും പടയിൽ നാശങ്ങൾ ഉണ്ടായെങ്കിലും നേതൃനിരയിലുള്ള വീരന്മാരിൽ പ്രധാന നാശങ്ങളൊന്നും സംഭവിച്ചില്ല.

ഏഴാം നാൾ:  

വിരാടരാജാവിൻറെ പുത്രനായ ശംഖൻ ദ്രോണരോട് പൊരുതി വീരചരമം പ്രാപിച്ചു.

എട്ടാം നാൾ: 

ശകുനിപുത്രനായ ഉലൂകനെ, അർജുനന് ഉലൂപിയിൽ ജനിച്ച പുത്രൻ, ഇരാവൻ വധിച്ചു. ശകുനിയുടെ അനുജന്മാരും ഇരാവനാൽ തന്നെ വധിക്കപ്പെട്ടു. ധൃതരാഷ്ട്രരുടെ എട്ടു പുത്രന്മാരെ ഭീമസേനൻ വധിച്ചു.   

ഒൻപതാം നാൾ: 

അന്ന് മേൽനിരയിൽ കാര്യമായ പതനങ്ങളൊന്നും ഉണ്ടായില്ല. സേനയ്ക്ക് കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായി.

പത്താം നാൾ: 

സംഭവബഹുലമായൊരു ദിനം. ശിഖണ്ഡിയെ മുൻനിർത്ത അർജുനൻ ഭീഷ്മരെ വീഴ്ത്തി. സ്വച്ഛന്ദമൃത്യുവായ ഭീഷ്മർ മരണത്തിനു വഴങ്ങാതെ, തന്നെ വീഴ്ത്തിയ ശരകൂടങ്ങളെ തന്നെ ശയ്യയാക്കി കൊണ്ട് ഉത്തരായനം വരെ പോർക്കളത്തിൽ കിടക്കുവാൻ തീരുമാനിച്ചു. ഭീഷ്മപിതാമഹൻറെ ആഗ്രഹാനുസരണം തൂങ്ങികിടന്ന അദ്ദേഹത്തിൻ്റെ ശിരസ്സ് അസ്ത്രങ്ങൾ കൊണ്ട് അർജുനൻ നേരെയാക്കി നിർത്തി. മറ്റൊരു അസ്ത്രം കൊണ്ട് ഭീഷ്മർക്ക് ദാഹജലം വരുത്തിക്കൊടുക്കുകയും ചെയ്യ്തു. സർവ്വസൈന്യാധിപന്റെ പതനം കൗരവപക്ഷത്തെ ശോകമൂകമാക്കി. പാണ്ഡവർക്കും തങ്ങളുടെ വാത്സല്യനിധിയായ പിതാമഹന്റെ പതനം അങ്ങേഅറ്റം ദുഃഖകരമായിരുന്നു.

പതിനൊന്നാം നാൾ: 

ബ്രാഹ്മണനായ ദ്രോണാചാര്യരെ കൗരവപ്പടയുടെ പുതിയ സർവ്വസൈന്യാധിപനായി ദുര്യോധനൻ വാഴിച്ചു. ഭീഷ്മാചാര്യരെ സേനാപതിയാ ക്കിയതിൽ പ്രതിഷേധച്ച് കഴിഞ്ഞ പത്ത് ദിവസവും പടക്കളത്തിലിറങ്ങാതിരുന്ന വില്ലാളിവീരൻ കർണ്ണൻ അന്ന് ആദ്യമായി പടക്കിറങ്ങി. ധർമ്മപുത്രരെ ജീവനോടെ പിടിച്ച് കൊടുക്കാമെന്ന് ദ്രോണാചാര്യർ ദുര്യോധനന് വാക്ക് നൽകി.

പന്ത്രണ്ടാം നാൾ: 

മുൻപ് ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ടിരുന്ന നരകാസുരൻറെ പുത്ര നായ ഭഗദത്തനെ അർജുനൻ വധിച്ചു. ഭഗദത്തപുത്രൻ നകുലനാൽ കൊല്ലപ്പെട്ടു. അന്ന് തന്നെ കർണ്ണപുത്രൻ നകുലനാലും വധിക്കപ്പെട്ടു. ഓരോരോ ദിവസങ്ങളിലും സേനകളിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു കൊണ്ടേയിരുന്നു.

പതിമൂന്നാം നാൾ: 

ഏറേ സംഭവബഹുലമായിരുന്നു അന്നത്തെ യുദ്ധം. അതി ഭീകരമായ യുദ്ധത്തിന് അന്ന് കുരുക്ഷേത്രം സാക്ഷ്യം വഹിച്ചു. ഒട്ടേറെ വീരശൂര പരാക്രമികൾ യമപുരിക്കയക്കപ്പെട്ടു. ദുര്യോധനപുത്രൻ ലക്ഷ്മണൻ ശല്യരുടെ മകൻ രുക്മാധരൻ പിന്നെ ദീർഘലോചനൻ, കുന്ദവേദി, സുഷേണൻ, വാസതിയൻ, ക്രതൻ തുടങ്ങിയ വീരന്മാരും ശല്യരുടെ ഇളയ സഹോദരൻ, അംശകന്റെ പുത്രൻ എന്നിവരും വെറും പതിനാറ് വയസ്സ് മാത്രം പ്രായമുള്ള അഭിമന്യുവിനാൽ കാല പുരിക്കയക്കപെട്ടു. ആർക്കും ഭേദിക്കാനാവാത്ത നിലയിൽ ദ്രോണർ തീർത്ത വ്യൂഹം ഭേദിച്ച് കടന്ന അഭിമന്യു പരാക്രമത്തിൽ അർജുനനെയും നിഷ്പ്രഭമാക്കി. ഭയചകിതരായ കൗരവമുഖ്യർ ചതിയിലൂടെ അഭിമന്യുവിന് കെണിയൊരുക്കുവാൻ തീരുമാനിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. കർണ്ണൻ, ദ്രോണർ മുതലായവരുടെ സഹായത്തോടെ കൗരവസഹോദരി ദുശ്ശളയുടെ ഭർത്താവ് ജയദ്രഥൻ അഭിമന്യുവിന്റെ ശിരസ്സ് തകർത്ത് നിഗ്രഹിച്ചു. പാണ്ഡവപക്ഷത്തിനേറ്റ ആ ദുരന്തത്തിൽ അർജുനൻ ദുഃഖിതനും ക്ഷുഭിതനുമായി . അടുത്തദിവസം സൂര്യാസ്തമയത്തിനു മുൻപായി ജയദ്രഥനെ താൻ വധിക്കുമെന്നും അതിന് സാധിച്ചില്ലെങ്കിൽ അഗ്നിയിൽ സ്വയം ആഹുതിചെയ്തു മരിക്കുമെന്നും ഉഗ്രശപഥം ചെയ്തു.

പതിനാലാം നാൾ: 

ബീഭത്സമായിരുന്നു അന്നത്തെ യുദ്ധം. അന്നാണ് ആദ്യമായി രാത്രിയിലും യുദ്ധം നടന്നത്. ബാൽഹികന്റെ പുത്രൻ സോമദത്തൻ, പൗത്രൻ ഭൂരിശ്രവസ്സ്, പ്രപൗത്രന്മാർ എന്നിവരെല്ലാം സാത്യകിയുടെ അസ്ത്രങ്ങൾക്ക് ഇരയായിത്തീർന്നു. യുദ്ധത്തിൽ പങ്കെടുത്ത ഏറ്റവും പ്രായം കൂടിയ യോദ്ധാവും ഭീഷ്മരുടെ ഇളയച്ഛനുമായ ബാൽഹികനേ ഭീമസേനൻ വധിച്ചു. വനവാസകാലത്ത് ഭീമന് ഹിഡുംബി എന്ന രാക്ഷസ സ്ത്രീയിൽ ജനിച്ച ഘടോൽകചൻ യുദ്ധത്തിൽ കൊടുംകാറ്റ് പോലെ പോയവഴിയെല്ലാം തകർത്ത് തരിപ്പണമാക്കി.

മുഴുവൻ നേതൃനിരയും അഭിമന്യൂവിന്റെ ഹന്താവായ ജയദ്രഥനെ അർജ്ജുനനിൽ നിന്ന് രക്ഷിക്കുവാനായി വ്യൂഹം ചമച്ച് പൊരുതി. കൗരവപ്പടയിൽ കനത്ത നാശനഷ്ടം ഉണ്ടാക്കിയെങ്കിലും ജയദ്രഥന് സമീപമെത്താൻ അർജുനനായില്ല. സൂര്യനസ്തമിക്കുവാൻ നാഴികകൾ മാത്രം ബാക്കി നിൽക്കേ പാർത്ഥസാരഥിയായ കൃഷ്ണൻ തന്റെ മായാ പ്രഭാവത്താൽ സൂര്യബിംബത്തെ മറച്ചു. സൂര്യനസ്തമിച്ചു എന്ന് കരുതിയ കൗരവർ ജയദ്രഥനെ മുൻനിരയിൽ കൊണ്ടുവന്നു. ഈ സമയം, കൃഷ്ണന്റെ നിർദ്ദേശപ്രാകാരം ജയദ്രഥന്റെ ശിരസ്സ് അർജുനൻ ഒരു ബാണം കൊണ്ട് ഛേദിച്ചു. ജയദ്രഥ ശിരസ്സ് ശരമുനകളിൽ കൊളുത്തിക്കൊണ്ട് സ്യമന്തപഞ്ചകത്തിന്റെ മറുകരയിൽ സന്ധ്യാവന്ദനം നടത്തുകയായിരുന്ന ജയദ്രഥപിതാവ് വൃദ്ധക്ഷത്രന്റെ മടിയിൽ നിക്ഷേപിച്ചു. മകന്റെ ശിരസ്സ് ആര് ഭൂമിയിൽ വീഴ്ത്തുന്നുവോ അയാളുടെ തല പൊട്ടിച്ചിതറിപ്പോകണമെന്നുള്ള വരം പരമശിവനിൽ നിന്ന് സമ്പാദിച്ച വൃദ്ധക്ഷത്രൻ തന്നെ എന്താണ് തന്റെ മടിയിൽ വന്നു വീണതെന്നറിയാതെ, വെപ്രാളത്തിൽ പുത്ര ശിരസ്സ് ഭൂമിയിലേക്കിടുകയും സ്വയം ശിരസ്സ് ഛിന്നഭിന്നമായി മൃതനാവുകയും ചെയ്തു. കൃഷ്ണൻ മായാവലയം നീക്കുകയും സൂര്യബിംബം പശ്ചിമാംബരത്തിൽ തെളിയുകയും ചെയ്തു.

വളരെയധികം നാശനഷ്ടങ്ങളുണ്ടായ ഒരു ദിനമായിരുന്നു അന്ന്. ഹിരണ്വതിയുടെ തീരത്ത് ഒരുക്കിയിരുന്ന ശ്മശാനഭൂമി ശവങ്ങൾ കൊണ്ട് നിറഞ്ഞുകവിഞ്ഞു. ചെന്നായ്ക്കളും കുറുനരികളും ചുടുചോര നുണഞ്ഞു നടന്നു. കഴുകന്മാർ ശ്മാശാനഭൂമിയാകെ വട്ടമിട്ട് പറന്നു. കൂടാരങ്ങൾ അമ്മമാരുടെയും ഭാര്യമാരുടെയും സഹോദരിമാരുടെയും മക്കളുടെയും നിറുത്താത്ത നിലവിളി കൊണ്ട് മുഖരിതമായി.

സൂര്യനസ്തമിച്ചിട്ടും അന്ന് യുദ്ധം മതിയാക്കിയില്ല. പതിവിന് വിപരീ തമായി രാത്രിയിലും യുദ്ധം തുടർന്നു. എരിയുന്ന പന്തങ്ങളുടെ പ്രകാശത്തിൽ പടക്കളം ഭീതിതമായി. രാത്രിയിൽ രാക്ഷസർക്ക് ശക്തി പതിന്മടങ്ങായി വർദ്ധിക്കും. രാക്ഷസവംശജരായ ഘടോൽകചനും കൃമ്മീരപുത്രനായ അലംബുഷനും അതിശക്തമായി പോരാടി. ഒടുവിൽ അലംബുഷൻ വധിക്കപ്പെട്ടു. ഘടോൽകചനും കർണ്ണനും തമ്മിൽ പലതവണ ഏറ്റുമുട്ടി. കൗരവപക്ഷത്തുണ്ടായ നാശത്തിന്റെ തോത് ചെറുതായിരുന്നില്ല. പട മുച്ചൂടും മുടിയുമെന്നായി. ഒടുവിൽ, ഇന്ദ്രദത്തമായ, ഒരിക്കൽ മാത്രം ഉപയോഗിക്കുവാൻ കഴിയുന്ന, അർജുനനെ വധിക്കുവാൻ വേണ്ടി മാത്രം കരുതിവെച്ച അതിശക്തതമായ വേൽ ഘടോൽകചന് നേരെ കർണ്ണന് പ്രയോഗിക്കേണ്ടിവന്നു. ഘടോൽകചൻ വീണു. കൗരവയോദ്ധാക്കളുടെ ഭാഗത്തേക്ക്. ആയിരക്കണക്കിന് യോദ്ധാക്കൾ ഭീമാകാരമായ ആ ശരീരത്തിനടിയിൽപ്പെട്ട് ചതഞ്ഞരഞ്ഞ് മരിച്ചു. അതോടെ രാത്രിയുദ്ധം അവസാനിച്ചു.

അർജുനന് പോലും തടുക്കുവാൻ കഴിയാത്ത, കർണ്ണന് ഇന്ദ്രൻ വരമായികൊടുത്ത ആ ആയുധം കർണ്ണനിൽ നിന്ന് ഒഴിവാക്കേണ്ടിയിരുന്നത് ഒരു ആവശ്യമായിരുന്നു. കൃഷ്ണന്റെ മികച്ച പാടവം ഘടോൽകചന് നേരെ ആ വേൽ പ്രയോഗിപ്പിക്കുവാൻ കർണ്ണനെ നിർബന്ധിതനാക്കി.

പതിനഞ്ചം നാൾ: 

കൗരവരുടെ സർവ്വസൈന്യാധിപനായ ദ്രോണരെ പാണ്ഡവരുടെ സേനാപതികൂടിയായ ധൃഷ്ടദ്യുമ്നൻ വധിച്ചത് അന്നായിരുന്നു. ശോകമൂകമായിരുന്നു അന്നെത്തെ സായാഹ്നം.

പതിനാറാം നാൾ:   

കൗരവപക്ഷത്തെ ചിത്രസേനൻ ശ്രുതകർമ്മവിനാലും ചിത്രൻ പ്രതിവിന്ധ്യനാലും വധിക്കപ്പെട്ടു. വംഗരാജാവ് പൗണ്ഡ്രകനെ നകുലൻ യമപുരി ക്കയച്ചു. ത്രിഗർത്തസേനയെ മുഴുവൻ അർജുനൻ ഉന്മൂലനാശം വരുത്തി. കർണ്ണൻ കേകയസേനയെ നാമാവശേഷമാക്കി.

പതിനേഴാം നാൾ:  

കൗരവസഭയിൽ വെച്ച് പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയുകയും മുടിക്കെട്ട് പിടിച്ചുവലിക്കുകയും ചെയ്ത ദുശ്ശാസ്സനൻറെ അന്ത്യം അന്ന് ഭീമസേനന്റെ കൈ കൊണ്ടായിരുന്നു. ഭീമൻ തന്റെ രണ്ട് കൈ കൊണ്ടും ദുശ്ശാസനന്റെ വയർ കീറി കുടൽമാല വലിച്ചെടുത്ത് കഴുത്തിലണിഞ്ഞു. രക്തം പുരണ്ട കൈ കൊണ്ട് പാഞ്ചാലിയുടെ അഴിഞ്ഞുകിടന്ന മുടി കെട്ടിക്കൊടുത്തു. എന്നിട്ടും കലിയടങ്ങാത്ത ഭീമൻ ദുര്യോധനന്റെ മറ്റ് എഴുപത്തിഏഴ് സഹോദരങ്ങളെ തച്ചുടച്ച് കൊന്നു. കൗരവകുലത്തിൽ ഇനി ബാക്കിയുള്ളത് ദുര്യോധനനും സഹോദരി ദുശ്ശളയും മാത്രം.

അർജുനനെ വധിക്കുവാൻവേണ്ടി കരുതിവെച്ച വേൽ ഘടോൽകചന് നേരെ പ്രയോഗിച്ച് നഷ്ടപ്പെടുത്തിയ കർണ്ണൻ അന്ന് അർജുനനാൽ വീരസ്വർഗം പ്രാപിച്ചു.

പതിനെട്ടാം നാൾ: 

കർണ്ണനും നഷ്ടപ്പെട്ടതോടെ അതീവശോഷണം ബാധിച്ച കൗരവപ്പടയുടെ സൈന്യാധിപനായി ശല്യർ നിമയമിതനായി. ശല്യരുടെ പുത്രനെയും കൗരവരുടെ മാതുലൻ ശകുനിയെയും സഹദേവൻ വധിച്ചു. ശല്യരാകട്ടെ യുധി ഷ്ഠിരനാലും വധിക്കപ്പെട്ടു.

ഗദായുദ്ധത്തിൽ അതിപ്രവീണനായ ദുര്യോധനനെ വീഴ്ത്താൻ ഭീമൻ സകല കഴിവും പ്രയോഗിച്ചു. എന്നിട്ടും ദുര്യോധനൻ ഒട്ടും ക്ഷീണിച്ചില്ല. ഒടുവിൽ കൃഷ്ണൻ തന്നെ തുണയായി. ഗദായുദ്ധധത്തിൽ നിയമവിരുദ്ധം ആണെന്നിരിക്കിലും ദുര്യോധനനെ തുട അടിച്ചു തകർത്ത് മാത്രമേ വീഴ്ത്താനാവുകയുള്ളു എന്ന് കൃഷ്ണൻ അടയാളം കാട്ടിക്കൊടുത്തു. ഭീമൻ പലതവണ ശ്രമിച്ചിട്ടും ദുര്യോധനന്റെ തുടക്കടിക്കുവാൻ സാധിച്ചില്ല. ഒടുവിൽ ഭീമസേനൻ ദുര്യോധനന്റെ ഗദാതാഡനം ഒരു തവണ സ്വയം ഏറ്റുവാങ്ങുകയും ആ നിമിഷാർധത്തിൽ ദുര്യോധനന്റെ തുട അടിച്ചുതകർക്കുകയും ചെയ്തു. അർദ്ധപ്രാണനായിത്തീർന്ന കൗരവവീരൻ സ്യമന്ത പഞ്ചകത്തിൽ എത്തുകയും അവിടെ ജലത്തിൽ ഒളിക്കുകയും ചെയ്തു.

ദുര്യോധനന്റെ വീഴ്ചയോടെ കൗരവസേനയിലെ മൂന്നുപേർ മാത്രമവിടെ അവശേഷിച്ചു. അവരുടെ അനുവാദത്തോടുകൂടെ കഴിഞ്ഞ പതിനെട്ട് ദിവസമായി നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ചു. എല്ലാവരും അവരവരുടെ ശിബിരങ്ങളിലേക്ക് തിരികെ പോയി. പാണ്ഡവർ അഞ്ചുപേരോടൊപ്പം കൃഷ്ണൻ നദീതീരത്ത് പോയിരുന്നു വിശ്രമിച്ചു.

അന്ന് രാത്രി വീണുകിടക്കുന്ന ദുര്യോധനനെ ചെന്നുകണ്ട് അശ്വത്ഥാമാവ് പാണ്ഡവരെയും അവരുടെ പുത്രന്മാരെയും ദൃഷ്ടദ്യുമ്നനെയും ശേഷിക്കുന്ന എല്ലാവരെയും താൻ വധിക്കാമെന്ന് ഉറപ്പ്കൊടുത്തു. കൃപാചാര്യരുടെ നിർദ്ദേശത്താൽ പടയില്ലാത്ത പടനായകനായി അശ്വത്ഥാമാവ് അവരോധിക്കപ്പെടുകയും ചെയ്യ്തു.

അർധരാത്രി, ക്ഷീണിതരായി ഉറങ്ങിക്കിടക്കുന്ന പാഞ്ചാലിയുടെ അഞ്ചു പുത്രന്മാരെയും ദൃഷ്ടദ്യുമ്നൻ, ശിഖണ്ഡി, സർവ്വദൻ തുടങ്ങിയവരെയും അശ്വത്ഥാമാവ്, രുദ്രനിൽ നിന്നും തനിക്ക് കിട്ടിയ വീരഖഡ്‌ഗം ഉപയോഗിച്ച് വെട്ടി നുറുക്കി. ഒന്ന് ഉച്ചത്തിൽ നിലവിളിക്കാൻ പോലുമാകാതെ അവരൊക്കെ വീരസ്വർഗം പ്രാപിച്ചു. സേനയിൽ ഇനി ഒരാളും അവശേഷിക്കരുത് എന്ന ഉദ്ദേശത്തോടെ അശ്വത്ഥാമാവ് പാളയത്തിന് തീ കൊളുത്തി. പാളയം കത്തിയമർന്നു. വെന്തു വെണ്ണീറായി. പാണ്ഡവർ അഞ്ചുപേരും കൃഷ്ണനോടൊപ്പം വെളിയിലായിരുന്നതിനാൽ അവർ ബാക്കിയായി. അത് അശ്വത്ഥാമാവ് അറിഞ്ഞിരുന്നില്ല.

ദുര്യോധനന്റെ അടുത്ത് ചെന്ന് പാണ്ഡവരെയും സൈന്യത്തെയും സർവനാശം വരുത്തിയെന്ന് ബ്രാഹ്മണനായ അശ്വത്ഥാമാവ് അറിയിച്ചു. ആ സന്തോഷവാർത്ത ശ്രവിച്ച ദുര്യോധനൻ ആശ്വാസത്തോടെ ആന്ത്യശ്വാസം വലിച്ചു. സ്വർഗാരോഹിതനായി.

അഞ്ചുമക്കളെയും സഹോദരന്മാരെയും നഷ്ട്ടപ്പെട്ട പാഞ്ചാലിയെ സമാശ്വസിപ്പിക്കുവാൻ ആർക്കുമായില്ല. ഒടുവിൽ ഈ കടുംകൈക്ക് പ്രതികാരം ചെയ്യുമെന്ന് പറഞ്ഞ് പുറപ്പെട്ട ഭീമസേനൻ അശ്വത്ഥാമാവിനെ കണ്ടെത്തുകയും ദീർഘനേരം യുദ്ധം ചെയ്യുന്നു... ഭീമനെ വധിക്കുമെന്നഘട്ടത്തിൽ കൃഷ്ണ നിർദേശത്താൽ അർജ്ജുനൻ ബ്രഹ്മാസ്ത്രമയച്ചു. പിന്നീട് ബ്രഹ്മാസ്ത്രം തിരിച്ചെടുക്കാൻ കഴിയാത്ത ആചാര്യപുത്രന് ശിക്ഷയെന്നോണം കൃഷ്ണന്റെ നിർദേശപ്രകാരം ജീവനെടുക്കാതെ ശിരസ്സിൽ ജന്മനാ ഉള്ള ചൂഡാരത്‌നം ചൂഴ്ന്നെടുത്ത് പാഞ്ചാലിക്ക് കാഴ്ചവെക്കുകയും ചെയ്തു.

ശിരസ്സിൽ ആഴത്തിലുണ്ടായിട്ടുള്ളതും ഒരിക്കലും ഉണങ്ങാത്തതുമായ മുറിവുമായി കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട ചിരഞ്ജീവിയായ അശ്വത്ഥാമാവ് എന്ന ബ്രാഹ്മണൻ ഇന്നു കൊടുംകാടുകളിൽ അലഞ്ഞുനടക്കുന്നുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു.

ഒടുങ്ങാത്ത പകയുടെ ആൾരൂപമാണ് അശ്വത്ഥാമാവ്. നീചഭാവനയും പ്രവൃത്തിയുമുള്ള ഓരോ ആളിലും ഓരോ അശ്വത്ഥാമാവ് "പക" യായി കുടികൊള്ളുന്നു, ഇന്നും.

ഭാരതത്തിലെ മികച്ച ജ്യോതിശാത്രജ്ഞനായിരുന്ന ആര്യഭട്ടൻറെ നിഗമനത്തിൽ ക്രിസ്തുവിന് മുൻപ് 3139 ലാണ് കുരുക്ഷേത്ര യുദ്ധം നടന്നത്. അതായത് ആ മഹായുദ്ധം നടന്നിട്ട് 5150 ലേറെ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ആ യുദ്ധത്തിനൊപ്പം തന്നെ ഭൂമിയിൽ പലവിധ ദുർനിമിത്തങ്ങളും കണ്ടുതുടങ്ങിയിരുന്നു. യുദ്ധം അവസാനിച്ച് മുപ്പത്തിയാറ് വർഷങ്ങൾക്ക് ശേഷം കലിയുഗം ആരംഭിക്കുകയും ചെയ്തു.

നമോസ്തുതേ വ്യാസ, വിശാലബുദ്ധെ !
ഫുല്ലാരവിന്ദായത പത്രനേത്രേ !
യേന ത്വയാ ഭാരത തൈലപൂർണ്ണ :
പ്രജ്വാലിതോ ജ്ഞാനമയ പ്രദീപ :

(വിശാലബുദ്ധിയും വിടർന്ന താമരയുടെ നീണ്ട ദളങ്ങൾ പോലെ മനോജ്ഞമായ നയനങ്ങളോട് കൂടിയവനുമായ വ്യാസമഹർഷേ! അങ്ങേക്ക് നമസ്കാരം! അങ്ങാണല്ലോ, മഹാഭാരതമാകുന്ന എണ്ണ നിറച്ച് ജ്ഞാനരൂപമായ വിളക്ക് പ്രകാശിപ്പിച്ചത്.

കുറിപ്പ്: മഹാഭാരതം അതിവിശാലമാണ്. ലക്ഷക്കണക്കിന്‌ വിവരങ്ങളും സംഭവങ്ങളും കാലാതിവര്‍ത്തിയായ ധര്‍മ്മാധര്‍മ്മ വിശകലനങ്ങളും മറ്റ് പലതും സമൃദ്ധമായി അടങ്ങിയതാണ്. അത് വായിക്കുവാനുള്ള താല്പര്യം ചെറുപ്പം മുതലേ ഉണ്ടാവണം. ആ മഹാസാഗരത്തില്‍ നിന്ന്‍ ഒരു കുമ്പിള്‍ കോരിയെടുക്കുക മാത്രമാണിവിടെ...