ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 December 2017

മോതിര മാറ്റം

മോതിര മാറ്റം

വിവാഹത്തിനു മോതിരം കൈമാറുന്ന ചടങ്ങ് പുരാണങ്ങളിൽ പോലും കാണുന്നുണ്ട്.
വധു വരന്റെ വലതുകൈയിലെ മോതിരവിരലിലും, വരൻ വധുവിന്റെ ഇടതുകൈയിലെ മോതിരവിരലിലും ആണ് മോതിരം അണിയിക്കുന്നത്.
(ഇന്ന് മിക്കവാറും ഇതിനു വിപരീതമായി "വിവാഹ നിശ്ചയം" എന്നതൊരു "ചടങ്ങാക്കി" മാറ്റി മോതിരം കൈമാറൽ അന്ന് നടത്തി കാണുന്നു)

പുരുഷന്റെ ഇടതുഭാഗം പത്നിസ്ഥാനവും, സ്ത്രീയുടെ  വലതു ഭാഗം ഭർത്തൃസ്ഥാനവും ആണ്. ശാസ്ത്രീയമായി നോക്കിയാലും ശരീരത്തിന്റൊ വലതു ഭാഗമാണല്ലോ ക്രിയാദിമുഖ്യതയുള്ളതും, ബലവത്തായതും. ഹിന്ദുധർമ്മത്തിലും അർദ്ധനാരീശ്വര രൂപവും അതുതന്നെ പ്രദാനം ചെയ്യുന്നു.

സ്ത്രീ പ്രപഞ്ചത്തിലെ മായാശക്തിയും പുരുഷൻ ബ്രഹ്മതത്വവും ആണ്. പുരുഷനും സ്ത്രീയും ചേർന്നതാണല്ലോ ബ്രഹ്മാണ്ഡം. പുരുഷന്റെ വലതുവശവും സ്ത്രീയുടെ ഇടതു വശവും വിപരീത ധ്രുവങ്ങളിലാണ്. അപ്പോൾ  ബ്രഹ്മസ്വരൂപത്തിനു പൂർണ്ണത വരുന്നില്ല എന്നർത്ഥം . ഇവ രണ്ടും ചേരുമ്പോൾ മാത്രമാണ് ബ്രഹ്മതത്ത്വം ഭൂമിയിൽ പൂർണ്ണത എത്തുന്നത്. ഉദാഹരണം, ഒരു വൃത്തത്തിന്റെൂ രണ്ടു ഭാഗങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ മാത്രമാണ് ആകൃതിയിൽ വൃത്താകാരം ഉണ്ടാകുന്നത്.അങ്ങനെ ഈ രണ്ടുവശങ്ങളും തമ്മിൽ ബന്ധിക്കുന്ന പ്രക്രിയയാണ് സ്വർണ്ണ വളയം (മോതിരം) കൊണ്ട് ഉദ്ദേശിക്കുന്നത്.

മോതിരമണിയാത്ത ഭാര്യാഭർത്താക്കന്മാർ വെറും ലൌകിക ദാമ്പത്യ ബന്ധനത്തിലും, മോതിരമണിഞ്ഞ ഭാര്യാഭർത്താക്കന്മാർ ആത്മീയ ബന്ധത്തിലും  ആകുന്നു എന്നർത്ഥം. (ശ്രീരാമന്റെന മുദ്രാമോതിരം ആണല്ലോ ഹനുമാനെ സീതാദേവിയ്ക്ക് പരിചയപ്പെടാൻ ഉപകരിച്ചത്). ഇത് ഭാര്യാഭർത്തൃ ബന്ധത്തിന്റെ ദൃഡതയാണ് വെളിപ്പെടുന്നത്.

പുടവ അഥവാ മന്ത്രകോടി

പുടവ അഥവാ മന്ത്രകോടി

വിവാഹം എന്ന ആചാരത്തിന്റെ ഒരു പ്രധാന ചടങ്ങാണ് മന്ത്രകോടി കൊടുക്കൽ എന്ന പുടവ കൊടുക്കൽ. വസ്ത്രത്തിന് നിരവധി ധർമ്മങ്ങളുണ്ട്. നാണം മറയ്ക്കുക, തണുപ്പ്, ചൂട് എന്നിവയിൽ.  നിന്ന് രക്ഷിക്കുക, സൗന്ദര്യം സൃഷ്ടിക്കുക, വ്യക്തിത്വം പ്രകടിപ്പിക്കുക, ആശ്രയം നല്കുക. ഈവിധ ഗുണങ്ങൾ നിർവഹിക്കുന്ന പുടവ വരൻ വധുവിന് നല്കുന്നതിലൂടെ അവളെ എല്ലാ നിലയിലും സംരക്ഷിക്കും എന്ന ഉറപ്പാണ് സാക്ഷാത്കരിക്കുന്നത്. ഗൃഹസ്ഥാശ്രമിയായ പുരുഷൻ ഒരു സ്ത്രീയെ ഭാര്യയായി സ്വീകരിക്കുമ്പോൾ ഈ അഞ്ച് ധർമ്മവും പാലിക്കണം എന്ന് ആണ് വ്യവസ്ഥ.

വസ്ത്രം കൈമാറൽ വിവാഹ ബന്ധത്തിന്റെ ഏറ്റവും വലിയ ഘടകമാണ്. ഇന്നും എന്നും പുരുഷൻ നൽകുന്ന വസ്ത്രം സ്ത്രീ വലിയൊരു നിധിയായി സ്വന്തം കുടുംബത്തിൽ സൂക്ഷിക്കുന്നു. ഇത് 'മന്ത്രകോടി' എന്ന പവിത്ര നാമത്തിലാണ് അറിയപ്പെടുന്നതും.
വസ്ത്രം രക്ഷയുടെ പ്രതീകമാണ്.

വസ്ത്രത്തിനു അഞ്ചു ധർമ്മങ്ങളാണുള്ളത്.

1- നഗ്നത മറയ്ക്കുക

2- രൂപഭംഗി വരുത്തുക

3- ശീതോഷ്ണങ്ങൾ ക്രമീകരിക്കുക

4- വ്യക്തിത്വം സൂചിപ്പിക്കുക

5- ആശ്രയം നൽകുക.

ഈ അഞ്ചു കാര്യങ്ങളും ബ്രഹ്മാണ്ഡത്തിന്റെ സൃഷ്ടി രഹസ്യങ്ങളുമാണ്.
സൃഷ്ടി, മായ എന്ന അത്ഭുതശക്തിയുടെ പ്രഭാവത്തിലാണ് ഉണ്ടായത്. ഈ മായാശക്തി ബ്രഹ്മത്വം എന്ന ചേതനാ തത്വത്തിനോട് ചേരുമ്പോഴാണ് ലോകം സൃഷ്ടിക്കപ്പെടുന്നത്. മായാശക്തിയ്ക്ക് വസ്ത്രത്തിന്റെ അഞ്ചു ധർമ്മങ്ങളെപ്പോലെ അഞ്ചു കാര്യങ്ങൾ അത്യന്താവശ്യമാണ്.

1- സ്വയം അദൃശ്യയായി നിൽക്കണം

2- ആരേയും ആകർഷിക്കുന്ന തരം സ്വരൂപം വേണം

3- സൃഷ്ടിയുടെ ഗുണദോഷങ്ങൾ തന്നെ ബാധിക്കാതിരിക്കണം

4- തന്റെ കഴിവും പ്രാധാന്യവും എടുത്തു കാണപ്പെടണം

5- തനിക്ക് എല്ലാതരത്തിലുള്ള അഭയവും വേണം.

(1) മായ അദൃശ്യയാണ്. അതുപോലെ പുടവയും രഹസ്യത്തെ (നഗ്നത) മറയ്ക്കുന്നു.

(2) സൃഷ്ടി മനോഹരമാണ്. അതുപോലെ പുടവയും രൂപഭംഗി നൽകുന്നു.

(3) മായയ്ക്ക് സൃഷ്ടിയുടെ ഗുണദോഷങ്ങൾ ബാധിക്കുന്നില്ല. അതായത്, പ്രകൃതി ബലമായി നമ്മെക്കൊണ്ട് കർമ്മം ചെയ്യിപ്പിച്ചാലും ഫലം പ്രകൃതിക്ക് ലഭിക്കുന്നില്ല; മറിച്ച് നമുക്ക് തന്നെ.അതുപോലെ ചൂടും തണുപ്പും അറിയുന്നത് നാമാണ്; അല്ലാതെ വസ്ത്രമല്ല.

(4) മായാശക്തിക്ക് തന്റേതായ വ്യക്തിത്വം ഉണ്ട്. അതായത് തന്റെ നിയമങ്ങളെ ജീവികൾ അനുസരിക്കണമെന്നും, അതുവഴി തനിക്ക് അംഗീകാരമുണ്ടാകണമെന്നും ആണ്. അതുപോലെ വസ്ത്രധാരണത്തിലൂടെയാണ് ഒരാളുടെ വ്യക്തിത്വം പ്രകടമാകുന്നതും. ഉദാഹരണം, സന്യാസി, രാജാവ്, നിയമപാലകർ, ഭടന്മാർ എന്നിവരുടെ വസ്ത്രധാരണത്തിൽ നിന്നും അവരുടെ വ്യക്തിത്വം പ്രകടമാകുന്നില്ലേ!

(5) മായാശക്തിക്ക് എതിരായി പീഢ എൽപ്പിക്കുവാൻ ഏതൊരു സൃഷ്ടിജീവിയും ശ്രമിക്കുകയാണെങ്കിൽ അവരെ ഈശ്വരൻ തടയുകയും പ്രകൃതിയെ രക്ഷിച്ച് നിലനിർത്തുകയും ചെയ്യുന്നു. അതുപോലെയാണ് വസ്ത്രവും അവസാന നിമിഷത്തിലും (ശവശരീരത്തിന്റെ) ആശ്രയം നൽകുന്നത്.

പുരുഷൻ സ്ത്രീയെ ഗൃഹാശ്രമ ജീവിതത്തിനായി സ്വീകരിക്കുമ്പോൾ പുരുഷൻ സ്ത്രീയുമായി ഈ അഞ്ചു നിയമങ്ങളും പരിപാലിക്കുവാൻ വിധേയപ്പെട്ടിരിക്കുന്നു. ഇവിടെ ബ്രഹ്മം എന്ന സ്ഥാനം പുരുഷനും, മായ എന്ന സ്ഥാനം സ്ത്രീക്കും, പ്രപഞ്ചം എന്ന സ്ഥാനം കുടുംബത്തിനും കരുതണം.

(1) ഒന്നാമത്തെ ധർമ്മം രഹസ്യം ആണല്ലോ. അതായത്, ഭാര്യയും ഭർത്താവും സൃഷ്ടികർമ്മം നടത്തിവരുന്നതും രഹസ്യമായിട്ടാണല്ലൊ.

(2) രണ്ടാമത്തെ ധർമ്മം സൌന്ദര്യമാണ്. അതായത് പുരുഷൻ തന്റെ പത്നിയെ സർവ്വാലങ്കാരഭൂഷയായി കാണാൻ ആഗ്രഹിക്കുന്നത്.

(3) മൂന്നാമത്തെ ധർമ്മം ഗുണദോഷമില്ലായ്മയാണ്. അതായത് സ്ത്രീക്ക് ഗർഭം നൽകിയതിന് പുരുഷൻ എന്നും ഉത്തരവാദിത്വം ഏറ്റെടുക്കുന്നു.

(4) നാലാമത്തെ ധർമ്മം സർവ്വാധികാരം ആണ്. അതായത് സ്ത്രീയുടെ വാക്ക് ഇന്നും ഒരു വീടിന്റേയും പുരുഷന്റേയും ജീവിതഗതി നിർണ്ണയിക്കുന്നു.

(5) അഞ്ചാമത്തെ ധർമ്മം അഭയമാണ്. അതായത് ഏത് ദുർബല പുരുഷനും ആപത്തിൽ തന്റെ പത്നിയെ സ്വന്തം ജീവനെ തൃണവൽഗണിച്ച് രക്ഷിക്കും.
ഒരു പുരുഷൻ സ്ത്രീക്ക് പുടവ കൊടുക്കുമ്പോൾ പ്രകൃതിയുടെ ഈ അഞ്ചു ധർമ്മങ്ങളും തന്റെ പത്നിയോട് പരിപാലിക്കാൻ ബാധ്യസ്ഥനായിത്തീരുന്നു.

പിതൃയജ്ഞം

പിതൃയജ്ഞം

അന്നത്തിനാലോ, ജലതർപ്പണത്തിനാലോ പിതൃക്കളെ തൃപ്തിപ്പെടുത്തുന്നത് പിതൃയജ്ഞം.
നമ്മുടെ ശരീരം ലഭിച്ചതിൽ നാം നമ്മുടെ മാതാപിതാക്കന്മാരോട് കടപ്പെട്ടിരിക്കുന്നു. അവരോടും അവരുടെ മാതാപിതാക്കളോടും ചുരുക്കം പിൻതലമുറകളോടും നമുക്കു കടപ്പാടുണ്ട്. അതിനാൽ മണ്മറഞ്ഞുപോയ അവരെ നിത്യവും സ്മരിക്കണം. ശ്രാദ്ധ-തർപ്പാണാദികൾക്ക് പിതൃയജ്ഞമെന്നു പറയുന്നു. പരലോകപ്രപ്തരായ പൂർവ്വികരെ സ്മരിച്ച്  അവർക്കായി നടത്തുന്ന പിതൃതർപ്പണവും  ജീവിച്ചിരിക്കുന്ന മാതൃ-പിതൃവഴിയിലുള്ള ഗുരുജനങ്ങളെ ശ്രാദ്ധപൂർവ്വം ശുശ്രൂഷിക്കുന്നതും പിതൃയജ്ഞമാകുന്നു.   

നാം ഇന്ന് അനുഭവിക്കുന്ന  പല സുഖസൗഖര്യങ്ങൾക്കും  നമ്മുടെ പൂർവ്വികന്മാരോടും  പൂർവ്വകാലവംശപരമ്പരകളോടും  കടപ്പെട്ടിരിക്കുന്നു.
അവരുടെ സൽകർമ്മങ്ങളും ത്യഗവും നാം നന്ദിപൂർവ്വം  ആദരവോടുകൂടി  സ്മരിക്കുകയും അത്പോലെ   ജീവിച്ചിരിക്കുന്ന വയോവൃദ്ധരും ജ്ഞാനവൃദ്ധരുമായ  ഗുരുജനങ്ങളെ ബഹുമാനിക്കുകയും ശുശ്രൂഷിക്കുകയും വേണം. അവരുടെയെല്ലാം അനുഗ്രഹാശിസ്സുകൾ നിമിത്തം നമ്മുടെ ജീവിതം കുടുതൽ സുഗുമവും സന്തോഷപ്രദവുമായി  തീരും.

ശ്രത് സത്യം  ദധാതിയയാ  ക്രിയയാ സാശ്രദ്ധാ
ശ്രദ്ധായായത്  ക്രിയതേ തത് ശ്രാദ്ധം 

യാതൊരു ക്രിയകൊണ്ട് സത്യം ഗ്രഹിക്കപ്പെടുന്നുവോ അത് ശ്രദ്ധയെന്നും, ശ്രദ്ധയോടുകൂടി ചെയ്യുന്ന കർമ്മം ശ്രാദ്ധമെന്നും  പറയപ്പെടുന്നു.

"തൃപ്യന്തി തർപ്പയന്തിയേന  പിതൃൻ തത് തർപ്പണം " 

യാതൊരു കർമ്മം കൊണ്ട് മാതാപിതാക്കളും - അവരുടെ പൂർവ്വവംശപരമ്പരയും പ്രസാദിക്കപ്പെടുന്നുവോ  അതു തർപ്പണം.

തർപ്പണം
ശരീരശുദ്ധിക്കുശേഷം ജലംകൈകളിലെടുത്ത് പിതൃക്കൾ തുടങ്ങിയവരെ സ്മരിച്ചുകൊണ്ട് ജല തർപ്പണം ചെയ്യുന്നു. ദേവന്മാർ, ഋഷിമാർ, പിതൃക്കൾ തുടങ്ങിയവരെ സ്മരിച്ചുകൊണ്ട് ജലതർപ്പണം നടത്തുന്നു. (തർപ്പണം = പ്രീതിപ്പെടുത്തുക)

മരിച്ചു പോയ പിതൃക്കൾക്കായി ഹൈന്ദവർ ചെയ്യുന്ന ഒരു കർമ്മമാണ് തർപ്പണം. അരി, പൂവ്, ജലം, എള്ള് തുടങ്ങിയവയാണ് തർപ്പണം ചെയ്യുക. സ്വന്തം പിതാവ് മരിച്ചവർക്കുമാത്രമേ തർപ്പണം ചെയ്യാവൂ എന്നാണ് വിധി. തർപ്പണം ഒരുവന്റെ മൂന്ന് തലമുറയിലെ പിതൃക്കൾക്ക് അതായത് പിതാവ്, മുത്തച്ഛൻ, മുതുമുത്തച്ഛൻ അവരുടെ ഭാര്യമാരോടൊപ്പവും പിന്നെ മാതൃ പിതാവിനും മുത്തച്ഛനും മുതുമുത്തഛനും മാത്രമേ ചെയ്യുകയുള്ളൂ. ഇത് ചെയ്യുന്നത് കറുത്തവാവ്, ഗ്രഹണം എന്നീ നാളുകളിലാണ്.

ശ്രാദ്ധ കർമ്മം തർപ്പണവുമായി വിഭിന്നമാണ്. ശ്രാദ്ധം പിതാവ് മരിച്ച നാൾ (അഥവാ തിഥി) വരുന്ന ദിവസാമാണ് ചെയ്യേണ്ടത്. എല്ലാ മാസത്തിലെയും കറുത്ത വാവു ദിവസം പിതൃക്കൾക്കായി തർപ്പണം ചെയ്യാം. എന്നാൽ, കർക്കിടക മാസത്തിലെയും തുലാമാസത്തിലെയും അമാവാസികൾക്കു കൂടുതൽ പ്രാധാന്യമുണ്ട്.

വിവിധ തർപ്പണങ്ങൾ

1. ഗുണ്ട തർപ്പണം
ശേഷം കെട്ടിയ ആൾ, അതായത് ആരാണോ മരണാനന്തര ക്രിയ ചെയ്യൂന്നത് അയാൾ മരണത്തിന്റെ ആദ്യ പത്ത് ദിവസം ചെയ്യേണ്ടതായ തർപ്പണ്ണം.

2. ബ്രഹ്മ യജ്ഞ തർപ്പണം

ഇത് ബ്രാഹ്മണ പുരോഹിതർ ദിവസവും ചെയ്യുന്ന തർപ്പണമാണ്. ദേവന്മാർക്കും മഹർഷിമാര്ക്കും പിതൃക്കൾക്കുമാണ് ഇത് അർപ്പിക്കുന്നത്.

3. പർഹേനി തർപ്പണം

വാർഷികമായി ചെയ്യേണ്ട ശ്രാദ്ധത്തിന്റെ അടുത്ത നാൾ ചെയ്യേണ്ട തർപ്പണം ആണിത്. പിതാവിന്റെ വംശത്തിന് മാത്രം നൽകപ്പെടുന്ന ഇത് ഇന്ന് ശ്രാദ്ധ നാളിൽതന്നെയാണ് ചെയ്യുന്നത്.

4. സാധാരണ തർപ്പണം

അമാവാസികളിൽ ചെയ്യാവുന്ന തർപ്പണം. മേടം കർക്കിടകം, തുലാം, മകര വാവുനാളുകളിലും ഗ്രഹണനാളുകളിലും ചെയ്യാം.

ശ്രാദ്ധം

ശ്രദ്ധാപൂർവ്വം ചെയ്യുന്നത് ശ്രാദ്ധം. മരിച്ചുപോയ ബന്ധുമിത്രാദികൾക്കോ പിതൃക്കൾക്കോ മരിച്ച നാളിൽ (നക്ഷത്രം) അർപ്പിക്കുന്ന ദ്രവ്യത്യാഗമാണ് ശ്രാദ്ധം.
പഞ്ചമഹായജ്ഞങ്ങളിൽ ഉൾപ്പെടുന്ന പിതൃയജ്ഞമാണ് ഇത്.
മരിച്ചവരുടെ ആത്മാക്കൾക്ക് പിതൃദേവതകളുടെ പ്രീതി ലഭിക്കുന്നതിന് ചെയ്യുന്ന യജ്ഞമാണ് ശ്രാദ്ധം. പിതൃക്കൾ തറവാട് നിലനിർത്തിയവരാണ് എന്നതുകൊണ്ട് ജലതർപ്പണം, അന്നം എന്നിവയാൽ അവരെ തൃപ്തിപ്പെടുത്തുന്നതിനും അവരുടെ സ്മരണ നിലനിർത്തുന്നതിനും വേണ്ടിയാണ് ശ്രാദ്ധമൂട്ട്. ഇത് ചെയ്യണമെങ്കിൽ തലേദിവസം മുതൽക്കേ വ്രതം എടുത്തിരിക്കണം എന്നാണ് പ്രമാണം.

ആത്മാക്കൾ ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് പിതൃലോകത്ത് വസിക്കുന്നു എന്നാണ് വിശ്വാസം. അവിടെ നിന്ന് അവർ ദേവലോകത്തേക്ക് യാത്ര ചെയ്യുന്നു. മനുഷ്യരുടെ ഒരു വർഷം പിതൃക്കൾക്ക് ഒരു ദിവസമത്രെ. ഈ യാത്രയിൽ പിതൃക്കളെ ദിവസവും ഊട്ടുന്നു എന്ന സങ്കല്പ്പത്തിലണ് , മരിച്ച ദിവസത്തെ തിഥിയോ, നക്ഷത്രമോ, കണക്കിലെടുത്ത് ആണ്ട് ശ്രാദ്ധം ചെയ്യുന്നത്. ശ്രാദ്ധമൂട്ടി ബലികർമ്മങ്ങൾ ചെയ്യുമ്പോൾ ബലിച്ചോറുകൊണ്ട് പിതൃദേവതകൾ പ്രസന്നരായി മരിച്ചവരുടെ ആത്മാക്കളെ (പിതൃക്കളെ) അനുഗ്രഹിക്കുന്നുവെന്നാണ് സങ്കല്പം.

വളരെ വിപുലമായ അർത്ഥങ്ങളുള്ള എല്ലാവർക്കും അത്യാവശ്യമായ ഒരു അനുഷ്ഠാനമാണ് പിതൃയജ്ഞം. ജീവിച്ചിരിക്കുന്ന മാതാപിതാക്കളേയും, പ്രായമായവരേയും ശുശ്രൂഷിക്കുക എന്നത് പിതൃയജ്ഞത്തിണ്റ്റെ ഒരു ഭാഗമാണ്.
"മാതൃദേവോഭവ
പിതൃദേവോഭവ,
ആചാര്യദേവോ ഭവ"
എന്നീ അനുശാനങ്ങൾ അത്യന്തം ശ്രദ്ധേയങ്ങളാണ്.

"ജീവതോവാക്യകരണാത് ക്ഷയാഹേ ഭൂരിഭോജസത് ഗയായാം പിണ്ഢദാനാച്ച ത്രിഭിഃപുത്രസ്യ പുത്രതാ"

“ജീവിച്ചിരിക്കുമ്പോൾ മാതാപിതാക്കളെ അനുസരിക്കുക വാർദ്ധക്യത്തിൽ   ഭക്ഷണാദികളൾ നല്കി സന്തോഷിപ്പിക്കുക മരണാനന്തരം ശ്രാദ്ധാദികൾ നടത്തുക. ഈ മൂന്നു വിധത്തിലാണ് ഒരുവൻ പുത്രനാകുന്നത്”

ദേവയജ്ഞം

ദേവയജ്ഞം

ദേവകൾക്കുവേണ്ടി അഗ്നിയിൽ ഹോമിക്കുന്നത് ദേവയജ്ഞം. പ്രഭാതത്തിലും സായംസന്ധ്യയിലും ഉള്ള ഈശ്വരസ്മരണയും ജപം, ധ്യാനം, ദീപം, ധൂപം, പുഷ്പചന്ദനാദികൾ തുടങ്ങിയവയെക്കൊണ്ടുള്ള ആരാധന, ക്ഷേത്രദർശനം ഇവ ദേവയജ്ഞം എന്നു അറിയപ്പെടുന്നു. 

രാത്രിയും പകലും, പകലും രാത്രിയും സന്ധിക്കുന്ന ഇരുസന്ധ്യകളിലും ദീപമേറ്റി  അഗ്നിജ്വലിപ്പിച്ച്  സന്ധ്യാവന്ദനവും ഹോമവും നടത്തുക എന്നത് ഓരോ ഗൃഹസ്ഥാശ്രമിയുടെയും കർത്തവ്യമാണ്. 
ദേവ യജ്ഞം എന്നത് അഗ്നിയിൽ ഹോമം ചെയ്യൽ എന്ന് പൊതുവിൽ പറയാം. അഗ്നിയെ ദേവന്മാരുടെ ജിഹ്വ (വായ) എന്നാണ് പറയുന്നത്.

അഗ്നൌ പ്രസ്തഹുതി:സമ്യഗ്
ആദിത്യമുപ തിഷ്ടതെ
ആദിത്യാദ് ജയതേ വൃഷ്ടിർ
വൃഷ്ട്ടെരന്നം തത പ്രജ:

എങ്ങനെയാണു ഹോമങ്ങളും യാഗങ്ങളും പ്രവർത്തന ക്ഷമമാകുന്നത് എന്ന് മേല്പ്പറഞ്ഞ മന്ത്രം ശ്രദ്ധിച്ചാൽ  മനസ്സിലാകും. അഗ്നിയിൽ  അർപ്പിക്കുന്ന ആഹുതികൾ ആദിത്യനെ അതായതു സൂര്യനെ പ്രാപിക്കുന്നു. ഭക്ത്യാദരപൂര്വവും മന്ത്രപുരസ്സരവുമായി അർപ്പിക്കുന്ന വിശേഷ ഹോമ ദ്രവ്യങ്ങളുടെ ആഹുതിരസം സൂര്യരശ്മികളുടെ സഹായത്താൽ മഴയായി ഭൂമിയിലേക്ക് തിരികെ പെയ്തിറങ്ങുന്നു. മഴമൂലം പ്രജകൾക്ക് അന്നം ലഭ്യമാകുന്നു.
നമ്മുടെ സൌരയൂധത്തിന്റെ നാഥനായ സൂര്യൻ തന്നെയാണ് നമ്മുടെ പ്രക്ത്യക്ഷ ദൈവം.

ഇദം ന: മമ.

എന്നുപറഞ്ഞാണ് ഹോമാദ്രവ്യങ്ങൾ അർപ്പിക്കുന്നത്.

“ദേവതോ ഉദ്ദേശേന ദ്രവ്യസ്യ ത്യഗോ യജ്ഞ:”

എന്നു പറഞ്ഞിരിക്കുന്നു.
യജ്ഞത്തിലെ പുരോഹിതനും ദേവനും ഋത്വിക്കും ഹോതവും ഫലദാദാവും എല്ലാം അഗ്നിയാണ് എന്ന്

പ്രാതഃപ്രാതർഗൃഹപതിർനോ അഗ്നിഃ 
സായാം സായാം സൗമനസ്യദാതാ ......

ഹേ ഗൃഹരക്ഷകനും അഗ്നിസ്വരൂപനുമായ പ്രകാശസ്വരൂപിൻ   ഞങ്ങൾ ദിനം പ്രതി  രാവിലെയും വൈകുന്നേരവും അങ്ങയെ വിശേഷരീതിയിൽ ഉപാസിക്കുന്നവരായി ഭവിക്കട്ടെ  അങ്ങയുടെ കൃപയാൽ  ധനധാന്യ സമൃദ്ധരായി ഞങ്ങൾ  നൂറ്റാണ്ടുകാലം വാഴട്ടെ!! ഇത്യാദി മന്ത്രങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും.
നാം സുഖകരമായി അനുഭവിക്കുന്നതെന്തും അദൃശ്യമായ് ദേവതകളുടെ അനുഗ്രഹത്താൽ ഉളവാകുന്നവയാണെന്നും അവയെല്ലം അവസാനം തന്നെ  യജ്ഞകർമ്മങ്ങളിലൂടെ ഈശ്വരാർപ്പണമായി ഭവിക്കണമെന്നും  , അഗ്നി വായു ജലം പൃഥ്വി  ആകാശം ഈ പഞ്ചഭൂതങ്ങളുടെ അധിഷ്ഠാനദേവതകളെ സങ്കല്പിച്ച്  പുഷ്ടി മാധുര്യം സുഗന്ധം   രോഗശമനം ഇത്യാദി ഗുണങ്ങളുള്ള  ഹോമദ്രവ്യങ്ങൾ മന്ത്രോച്ചാരണപൂർവ്വം  യജിക്കുന്നു.  അതായത് ഓരോ ഇന്ദ്രിയങ്ങളും അധിഷ്ഠാനദേവസങ്കല്പം വഴി .  നമ്മുടെ എല്ലാ കർമ്മങ്ങളും  കർമ്മയോഗമാക്കി   പരിണമിപ്പിക്കാനുള്ള  സാധന   കൂടിയാണിത്…

പഞ്ചമഹായജ്ഞത്തിലെ ഹോമരൂപത്തിലുള്ള ദേവയജ്ഞമാണ് പിന്നീട് ദേവ പൂജയായി രൂപാന്തരപ്പെട്ടത്. വിവാഹാനന്തരം പത്നീസമേതനായി ആവാഹനീയാദി ശ്രൌതാഗ്നികളിൽ, നേത്രാഗ്നികളിൽ അഗ്ന്യാധാനമെന്ന കർമ്മം നടത്തിയശേഷം ജീവിതാവസാനം വരെ രണ്ടുനേരവും നടത്തുന്ന ഹോമമാണ് അഗ്നിഹോത്രം.
അഗ്നിഹോത്രം ശൌതയജ്ഞമാണ്. പാകയജ്ഞവിധി പ്രകാരം ലൗകീകാഗ്നി (സാധാരണ അഗ്നി) യിലോ ഔപാസനാഗ്നി (വിവാഹസമയത്ത് ഹോമത്തിന് ഉല്പാദിപ്പിച്ച അഗ്നി) നടത്തുന്ന ഗൃഹകർമ്മമാണ് പഞ്ചയജ്ഞത്തിൽപ്പെടുന്ന ദേവയജ്ഞം.

ഇതിൽ മുഖ്യമായും 12 ആഹുതികൾ ഉണ്ട്.

വ്യാഹൃതിക ഹോമങ്ങൾ 4 എണ്ണം  അവ
(1). ഓം ഭൂഃ സ്വാഹ
(2). ഓം ഭുവഃ സ്വാഹ
(3). ഓം സ്വഃ സ്വാഹ
(4). ഓം ഭുർഭുവസ്വാഹ
എന്നിവയാണ്.

പിന്നെ ആറെണ്ണം യജനമന്ത്രങ്ങളാണ്. ഇവ തൈത്തീരിയ സംഹിതത്തിലെ 3-2-5 ന്റെ സാധാരണ ഭാഷ്യത്തിൽ കാണാം.

അടുത്ത രണ്ടെണ്ണം
(1). സ്പഷ്ടകൃതവും
(2) പ്രജാപത്യവുമാണ്.

അങ്ങനെ ആകെ 12 ആഹുതികൾ (വേദവ്യാസ സ്മൃതി 3-32, 33)
ഈ ഹോമാദികൾ ഒന്നും നിത്യവും ചെയ്യാൻ സാധാരണ ജനത്തിനു പറ്റില്ലല്ലോ.എന്നാൽ മനസ്സുവച്ചാൽ മറ്റൊരു തരത്തിൽ ഇതു എന്നും ചെയ്യാൻ പറ്റും.

“പുണ്യ പാപങ്ങളാകുന്ന ഇന്ധനം ഇട്ടു ജ്വലിപ്പിച്ച ആത്മചൈതന്യമാകുന്ന ഹോമാഗ്നിയിൽ പഞ്ചേന്ദ്രിയങ്ങളാലും കർമ്മേന്ദ്രിയങ്ങളാലും പ്രചോതിതമായ “ആശകളെ” ആഹുതി ചെയ്യണം”

ഞാൻ,  എന്റെ എന്ന സ്വാർത്ഥഭാവം, പരാർത്ഥമായ സമുദായഭാവത്തിലേക്കും അവിടെ നിന്നും  പരമാർത്ഥിക  ഭവത്തിലേക്കും  ഉന്നതി പ്രാപിക്കണം  നാം സ്ഥൂലാതീതമായ ലോകങ്ങളുമായി  ബന്ധപ്പെട്ടവാരാണെന്നും  ലോകങ്ങളാകട്ടെ പരസ്പരാശ്രയത്തോടുകൂടിയവായാണെന്നും ഉള്ള തത്ത്വബോധം  നമ്മളിൽ ഉണർത്തുന്നതിനും ദേവയജ്ഞം  സഹായകമായിരിക്കുന്നു.    

വ്യക്തി-കുടുംബ-സമൂഹതലങ്ങളിൽ നിത്യപ്രചോദനം നൽകി നേർവഴിക്കുള്ള സന്മാർഗ്ഗത്തിലൂടെ  ജന്മസാഫല്യത്തിലെത്തിക്കുന്നതാണ്  ദേവയജ്ഞം.

26 December 2017

ഭൂത യജ്ഞം

ഭൂത യജ്ഞം

മനുഷ്യരെ മാത്രമല്ല പക്ഷിമൃഗാദികളെയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണം. വിശക്കുന്ന ജീവിക്ക് അന്നം നൽകുകയും വേണം. അവരുടെ നാശത്തിനു കാരണഭൂതരാകാതെ യത്നിക്കുകയും ചെയ്യുന്നതിനെ ഭൂതയജ്ഞം എന്നും ആചാര്യന്മാർ പറയുന്നു

ബലിവൈശ്വദേവയജ്ഞമെന്നുകൂടി ഈ ഭൂതയജ്ഞാത്തിലും ചടങ്ങുകളുണ്ട്.   ഗൃഹസ്ഥാശ്രമി ഭക്ഷണം കഴിക്കുന്നതിനുമുമ്പ്  പതിതർ രോഗാതുരർ  വളർത്തുമൃഗങ്ങൾ മറ്റു പക്ഷിമൃഗാദികൾ എന്നിവയ്ക്കും  ഭക്ഷണവും ജലവും നൽകണമെന്നുണ്ട്.   മംഗളകർമ്മത്തിനും ശുദ്ധാഹാരത്തിനും   ചാണകം പാൽ മുതലാവ തരുന്ന  പശുകുലത്തെ സംരക്ഷിക്കേണ്ടതിൽ അമാന്തം കാണിക്കരുതെന്നും പ്രത്യേകം നിർദ്ദേശിക്കുന്നു. അറിഞ്ഞും അറിയാതെയും നാം ചവുട്ടിയും മെതിച്ചും മറ്റും എത്രയോ  കൊല്ലുന്നുണ്ട് , അതിന്റെ പ്രായശ്ചിത്തത്തിനും ഭക്ഷണശുദ്ധിക്കും ഭൂതയജ്ഞം ഉപകരിക്കുന്നു .

ഉപദ്രവകാരികളായ ജന്തുക്കൾ പോലും മനുഷ്യരെ ഭയന്നു ജീവിക്കുന്നു. മനുഷ്യർ അവർക്കെല്ലാം ഉപദ്രവകാരികളാണ്.   മനുഷ്യർക്ക് ജന്തുക്കളോടും ഋണബാദ്ധ്യതകളുണ്ടെന്ന കാര്യം മറക്കാവതല്ല.   അക്കാരണത്താൽ തന്നെ ഈ ഋണബന്ധനമോചനാർത്ഥം എല്ലാ ജീവജാലങ്ങളോടും അനുകമ്പയും  ആർദ്രതയുള്ളവരുമായി  വർത്തിക്കേണ്ടത്  മനുഷ്യധർമ്മമാകുന്നു.  ഭൂതയജ്ഞത്തിലൂടെ ഈ ബോധം വികസിക്കേണ്ടതാകുന്നു.

നൃയജ്ഞം

നൃയജ്ഞം

അതിഥിയെ ഈശ്വരനായികാണാനാണ് നമ്മുടെ സംസ്കാരം അനുശാസിക്കുന്നത് (അതിഥിദേവോ ഭവഃ). അതിഥിപൂജ പ്രതീക്ഷയില്ലാത്ത സ്നേഹത്തില് നിന്ന് ഉടലെടുക്കുന്നതാണ്. ലോകത്തെ ഒറ്റകുടുംബമായിക്കണ്ട് സ്നേഹിക്കുവാന് അത് നമ്മെ പ്രാപ്താരാക്കുന്നു. നരനെ നാരായണനെന്നു കണ്ട് സേവിക്കുക, സഹായം ചെയ്യുക, അശരണരെയും രോഗികളേയും വൃദ്ധരേയും അവശരേയും പരിപാലിക്കുക. ‘അതിഥി ദേവോ ഭവ’ എന്നഭാവനയിൽ സൽക്കരിക്കുകയും ചെയ്യുന്നതിനെ നൃയജ്ഞമെന്നും പറയപ്പെടുന്നു.  മനുഷ്യയജ്ഞം, അതിഥിയജ്ഞം എന്നിപേരുകളിലും ഇത് അറിയപ്പെടുന്നു. 

അതിഥി സൽക്കാരം മനുഷ്യസേവ എന്നിങ്ങനെ പൊതുവെ  വൈദികചടങ്ങുകളോടുകൂടി ദിനംപ്രതി ഗൃഹസ്ഥാശ്രമികൾ ചെയ്യേണ്ടുന്ന കർമ്മങ്ങൾ വിധിച്ചിട്ടുണ്ട്.   തന്നെക്കാൾ കുറവുള്ളവർക്ക അവ  നിവർത്തിച്ചുകൊടുക്കുന്നതും ദരിദ്രനാരായണ പുജയും മനുഷ്യവർഗ്ഗ ശുശ്രൂഷയും ഇതിൽ ഉൾപ്പെടുന്നു.    എന്നാൽ സവിശേഷമായ നൃയജ്ഞം  സത്സഗമാണ്.   അതിഥിയെന്നാൽ തിഥി നിശ്ചയമില്ലാതെ വീട്ടിൽ വരുന്നവർ എന്നർത്ഥം. പരോപകാരികളും വിദ്വാന്മാരും, ജീതേന്ദ്രിയൻമാരും ധർമ്മനിഷ്ഠരുമായവർ ആകസ്മികമായി ഗൃഹത്തിൽ വരും  . അവരെ  ഗൃഹസ്ഥാശ്രമികൾ  യഥോചിതം സ്വീകരിച്ച് ആസനസ്ഥരായി ഉപചരിക്കണം.

സത്സംഗമെന്നാൽ സത്യവുമായുള്ള ഒത്തുചേരൽ അഥവാ സത്യസാക്ഷത്ക്കരത്തിനുവേണ്ടി സജ്ജനങ്ങളോടുകൂടിയ സസർഗ്ഗം.  കുടുംബാംഗങ്ങളുടെ മനസംസ്ക്കാരം  പവിത്രമാക്കി സന്മാർഗ്ഗനിരതമായിരിക്കുവാനും  പരസ്പര സ്നേഹം വളർത്തുവാനും  ജീവിതലക്ഷ്യബോധം ഉത്തേജിപ്പിക്കുവാനും  ശരിയായ സത്സംഗം കൊണ്ട് അഥവാ അതിഥി യജ്ഞം കൊണ്ട് സഹായകമായി ഭവിക്കും.

"ധാന്യം യശസ്യമായുഷ്യം സ്വർഗ്ഗീയം വാ അതിഥി പൂജനം" 

ഇങ്ങനെ ഗൃഹസ്ഥാശ്രമത്തിൽ അനുഷ്ഠിക്കേണ്ടതായ നിത്യകർമ്മങ്ങളും, നൈമിത്തിക കർമ്മങ്ങളും, യജ്ഞവും ഗൃഹസ്ഥാശ്രമിയുടെ ജീവനവൃത്തികൾക്ക് ഇവ ആദ്യവും അവസാനവുമായിരിക്കണം  , 

കുടുംബസ്ത്രീ വീടും പരിസരവും എപ്പോഴും  ശ്രീ വിളങ്ങുന്നതായി ചെയ്യണം.   കുട്ടികളെ  മാതൃകപരമായി വളർത്തണം,  ഇവക്കെല്ലം ധനത്തേക്കാൾ കൃത്യനിഷ്ഠയും ധർമ്മബോധവും  ജീവിതലക്ഷ്യബോധവുമാണ് അത്യന്താപേക്ഷിതമാണ്.

ഒരു വണ്ടിയിൽ കെട്ടിയകാളകൾ  രണ്ടു ഒരേ വിധം വലിക്കുന്നെങ്കിലേ വണ്ടി യഥാക്രമം മുന്നോട്ട് നീങ്ങുകയുള്ളൂ.   അതു പോലെ ഗൃഹസ്ഥാശ്രമികളായ  സ്ത്രീ-പുരുഷന്മാർ ഗൃഹസ്ഥാശ്രമകർത്തവ്യങ്ങൾ സമചിത്തരായി നയിക്കുന്നെങ്കിലേ  കുടുംബക്ഷേമവും ജീവിതസാഫല്യവും നിറവേറുകയുള്ളൂ..

തിരിച്ചറിവ്‌

തിരിച്ചറിവ്‌

അതുവേണം, ഇതുവേണം എന്നുള്ള അനാവശ്യ മോഹങ്ങളൊക്കെ വച്ചു പുലര്ത്തു ന്നതിനു പകരം, ആദ്ധ്യാത്മികബോധത്തില്‍ ഉറച്ചുനിന്നുകൊണ്ട്‌, മാന്യമായൊരു ജീവിതം നയിക്കാന്‍ സാധ്യമാകട്ടെ എന്നു വേണം ആഗ്രഹിക്കാന്‍.

ആദ്യം തന്നെ എന്തെല്ലാമാണ്‌ സ്വന്തം താല്പകര്യങ്ങള്‍ എന്ന്‍ കണ്ടെത്തുകയാണ്‌ വേണ്ടത്‌. രണ്ടാമതായി, അതിലേതിനാണ്‌ മുന്തൂതക്കം നല്കേണ്ടത്‌ എന്നു തീരുമാനിക്കണം. എന്തൊക്കെയാണ്‌ സ്വന്തം ആഗ്രഹങ്ങള്‍ എന്ന്‍ കണ്ടെത്തുകയല്ല വേണ്ടത്‌, താന്‍ എന്തായിത്തീരണം, ആ ലക്ഷ്യം എങ്ങനെ നേടിയെടുക്കണം എന്ന തിരിച്ചറിവാണ്‌ വേണ്ടത്‌. നിങ്ങളുടെ കഴിവിനും, സാഹചര്യങ്ങള്ക്കും , ബുദ്ധിയ്ക്കും അനുസരിച്ചുള്ള സന്ദര്ഭണങ്ങള്‍ തനിയെ വന്നെത്തിക്കൊള്ളും.

ആന്തരികമായി സുഖവും സംതൃപ്‌തിയും ഇല്ലാത്തവരാണ്‌ പുറമെ മറ്റനവധി കാര്യങ്ങള്‍ നേടാനായി പരക്കം പാഞ്ഞു നടക്കുന്നത്‌. അവര്ക്കു ള്ളതാണ്‌ മത്സരബുദ്ധി.

“നല്ലൊരു വീടുവേണം, എല്ലാ സൌകര്യങ്ങളോടും കൂടി ജീവിക്കാന്‍ കഴിയണം,” ഇങ്ങനെയൊക്കെ ആഗ്രഹിക്കുന്നതിനു പകരം, ആദ്ധ്യാത്മികബോധത്തില്‍ ഉറച്ചുനിന്നുകൊണ്ട്‌ മാന്യമായൊരു ജീവിതം നയിക്കാന്‍ സാധിക്കാനാകണെ എന്നാഗ്രഹിക്കൂ. മറ്റുള്ളതെല്ലാം പുറകെ വന്നുകൊള്ളും. ദിവസവും പത്തുനാഴിക നടക്കാനായിരിക്കും നിങ്ങള്ക്കിഷ്‌ടം, അല്ലെങ്കില്‍ ശക്തമേറിയ ബൈക്കിലോ, ഏറ്റവും മുന്തിയ ഇനം കാറിലോ ഇരുന്ന്‍ ബഹുദൂരം യാത്രചെയ്യുന്നതായായിരിക്കും നിങ്ങള്ക്കു സന്തോഷം തരുന്നത്. ഈവക കാര്യങ്ങളെല്ലാം തന്നെ തികച്ചും അപ്രധാനമാണ്‌, നൈമിഷികമായ സംതൃപ്തി തരുന്ന, നിരര്ത്ഥ കമായ വിഷയങ്ങള്‍.

സാരമായിട്ടുള്ളതെന്താണെന്നോ? ജീവിത്തിലെ ഓരോ നിമിഷവും പൂര്ണനമായും നിങ്ങള്‍ ആസ്വദിക്കുന്നു എന്നു സ്വയം മനസ്സിലാക്കുക എന്നുള്ളതാണ്‌. മറ്റുള്ളതെല്ലാം ആര്ക്കോ ഒക്കെ വേണ്ടി അരങ്ങേറുന്ന വെറും നാട്യനാടകങ്ങളാണ്. ആന്തരികമായി സുഖവും സംതൃപ്‌തിയും ഇല്ലാത്തവരാണ്‌ പുറമെ മറ്റനവധി കാര്യങ്ങള്‍ നേടാനായി പരക്കം പാഞ്ഞു നടക്കുന്നത്‌. അവര്ക്കുള്ളതാണ്‌ മത്സരബുദ്ധി. ഏതു നിലയ്ക്കായാലും ഞാന്‍ മറ്റുള്ളവരേക്കാള്‍ കേമനാകണമെന്ന അതിയായ മോഹം. ഇങ്ങനെയുള്ള വാശി ഒരുതരം രോഗമാണ്‌. അതിനെ സൌഖ്യമെന്നോ സ്വാസ്ഥ്യമെന്നോ പറയാനാവില്ല. ഇന്ന്‍ ലോകംമുഴുവനും ഈ രോഗത്തിന്റെ് പിടിയിലാണ്‌. എന്തെല്ലാം മറ്റവനുണ്ടോ, അതെല്ലാം തനിയ്ക്കും വേണം. അത് മാത്രം പോരാ, മറ്റാര്ക്കും  അതൊന്നും ഉണ്ടാവുകയുമരുത്‌. തീര്ത്തും  തെറ്റായ ഒരു പ്രവണതയാണിത്‌.

ഞാന്‍ നിങ്ങള്ക്ക്ന‌ വലിയൊരു വൈരക്കല്ലു സമ്മാനിക്കുന്നു എന്നു കരുതുക. പഠിത്തവും വിവരവുമില്ലാത്ത ഒരു ദരിദ്രനെ സംബന്ധിച്ചിടത്തോളം, അത്‌ വെറുമൊരു കല്ലുമാത്രമാണ്‌. കമ്പോളത്തില്‍ മാത്രമേ അതിന്‌ ഭീമമായ വിലയുള്ളൂ. ഒരു രത്‌നവ്യാപാരിയുടെ, അല്ലെങ്കില്‍ ആഭരണങ്ങള്ക്കെല്ലാം വിലകല്പ്പിക്കുന്ന വ്യക്തികളുടെ കണ്ണില്‍ മാത്രമേ അതൊരു അമൂല്യ വസ്തുവാകൂ.

തെരുവോരത്ത്‌ കിടക്കുന്ന ഒരു കരിങ്കല്തുണ്ടു ശ്രദ്ധിച്ചു നോക്കൂ. അതിന്റെകതായ രീതിയില്‍ അത്‌ സുന്ദരമാണ്‌, സൂര്യരശ്മി തട്ടിയാല്‍ അതും തിളങ്ങും. വഴിനീളെ അത്തരം നൂറുകണക്കിന്‌ കല്ലുകളുണ്ട്‌. കൌതുകത്തോടെ അതാരും പെറുക്കിയെടുക്കില്ല.
വൈരക്കല്ലിന്റെക കാര്യം അങ്ങനെയല്ല. അത്‌ അത്യന്തം അപൂര്വപമായൊരു വസ്‌തുവാണ്‌, അതുകൊണ്ടുതന്നെ വളരെ വിലപിടിപ്പുള്ളതുമാണ്. അതെല്ലാവര്ക്കുംതന്നെ സ്വന്തമാക്കാനാവില്ല. അതുകൊണ്ട്‌, നിങ്ങള്‍ അതിനെ കാതിലും കഴുത്തിലും മൂക്കിലുമൊക്കെ ആഭരണമായി അണിഞ്ഞ്‌ മേനി നടിക്കുന്നു. അപ്പോള്‍, എന്തിനാണ് പ്രാധാന്യം? അതിന്റെക അഴകിനല്ല, അതിന്റെട അപര്യാപ്‌തയ്ക്കാണ്‌ പ്രാധാന്യം. ചില വെള്ളാരങ്കല്ലുകള്ക്ക്  അതിനേക്കാള്‍ ഭംഗിയും തിളക്കവുമേറും. മറ്റുള്ളവരുമായി മത്സരിച്ച്‌ മിടുക്കനാവാനുള്ള പ്രവണത – അതില്‍ മുറുകെപിടിച്ച്‌ വിലയേറിയ ജീവിതം പാഴാക്കാതിരിക്കൂ.

മനുഷ്യജീവിതം ആകെ കലുഷമായിരിക്കുന്നു. അതിനുള്ള കാരണം, ജീവിതത്തെപ്പറ്റിയും, ഈ ലോകത്തെക്കുറിച്ചുമുള്ള പലവിധ തെറ്റിദ്ദാരണകളാണ്‌. താന്‍ അപരനേക്കാള്‍ കേമനാവണമെന്ന നിര്ബുന്ധബുദ്ധി, മറ്റുള്ളവരുടെ കണ്ണില്‍ വലിയവനാകണം. ഈ നിര്ബവന്ധബുദ്ധി മൂലം സ്വയം നശിച്ചിട്ടുള്ളവര്‍ എത്രയെത്രയാണ്‌. മറ്റുള്ളവരേക്കാള്‍ മികവുറ്റതാകണം തന്റെ് ജീവിതം എന്ന ശാഠ്യവുമായി മുമ്പോട്ടു കുതിച്ചവര്‍! അതിലേറെ പേരും സ്വന്തം ജീവിതംതുലച്ചിട്ടേയുള്ളു. മറ്റുള്ളവരുമായി മത്സരിച്ച്‌ മിടുക്കനാവാനുള്ള പ്രവണത – അതില്‍ മുറുകെപിടിച്ച്‌ വിലയേറിയ ജീവിതം പാഴാക്കാതിരിക്കൂ. കാരണം അങ്ങനെയൊരു ആഗ്രഹവുമായാണ്‌ ജീവിക്കുന്നതെങ്കില്‍, സ്വന്തം സാദ്ധ്യതകള്‍ പൂര്ണാമായും വികസിപ്പിച്ചെടുക്കാന്‍ നിങ്ങള്ക്കാകവില്ല. എപ്പോഴും മനസ്സ്‌ മറ്റുള്ളവരെ താഴ്‌ത്തികാട്ടുന്നതിലായിരിക്കും വ്യഗ്രത കാണിക്കുന്നത്.

താന്‍ എന്തായിത്തീരണമെന്ന്‍ ആദ്യം തീരുമാനിക്കൂ. മറ്റുള്ളതെല്ലാം വിട്ടുകളയൂ. സ്വന്തം ലക്ഷ്യത്തില്‍ മാത്രം ശ്രദ്ധിച്ച്, അത്‌ നേടാനായി മാത്രം പ്രയത്‌നിക്കൂ. സംഭവിക്കാനുള്ളത്‌, എപ്പോഴായാലും, ഏതെങ്കിലുമൊക്കെ രീതിയില്‍ സംഭവിക്കാതിരിക്കുകയില്ല.