ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

6 May 2021

ശിവ സ്തോത്രം

ശിവ സ്തോത്രം

ആവാഹിച്ചീടുന്നേന്‍ഞാന്‍ ഭുക്തി, മുക്തികള്‍ നിത്യം
കൈവരുത്തീടുന്നൊരു ശംഭുവെ ഭക്തിയോടെ,

നരകപ്പെരുങ്കടല്‍അക്കരെ കടക്കുവാന്‍
തരണിയായുള്ളൊരു ശിവനെ! നമസ്ക്കാരം.

ശിവനായ് ശാന്താത്മാവായ് സുപ്രജാ രാജ്യാദിക-ളരുളും മഹാദേവന്നായിതാ നമസ്ക്കാരം!

സൗഭാഗ്യാരോഗ്യവിദ്യാ വൈദുഷ്യവിത്തസ്വര്‍ഗ്ഗ-
സൗഖ്യങ്ങളരുളീടും ശിവന്നു നമസ്ക്കാരം!

ധര്‍മ്മത്തെത്തരേണമേ, ധനത്തെത്തരേണമേ,
നിര്‍മ്മലമൂര്‍ത്തേ! കാമഭോഗങ്ങള്‍നല്‍കേണമേ!

ഗുണവുംസല്‍ക്കീര്‍ത്തിയും സുഖവുംനല്‍കേണമേ!
ഗുണവാരിധേ! സ്വര്‍ഗ്ഗമോക്ഷങ്ങള്‍ നല്‍കേണമേ.!

(അഗ്നി പുരാണത്തിൽ നിന്ന്... )

No comments:

Post a Comment