ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2021

വിക്രമാദിത്യകഥകൾ - 19

വിക്രമാദിത്യകഥകൾ - 19

രണ്ടാം ദിവസം മാലതി പറഞ്ഞ കഥ തുടർച്ച..
➖➖➖➖➖➖➖➖➖

വേതാളം പറഞ്ഞ കഥകൾ 22 -  "ലതാംഗി"

വനാന്തർഭാഗത്തെ മുരുക്കുമരത്തിൽ നിന്നു വിക്രമാദിത്യൻ വേതാളത്തെ വീണ്ടും പിടിച്ചുകൊണ്ടുവരവെ, പിന്നെയും കേൾക്കാനിമ്പമുള്ള വേറൊരു കഥ പറയാനൊരുങ്ങി. ലതാംഗി എന്ന കോമളരൂപിണിയായ ഒരു തരുണീമണിയിൽ അനുരക്തനായ രാജേന്ദ്രൻ അവളെ വിവാഹം കഴിക്കുകയും സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുന്ന വഴിയിൽ അയാൾ വലിയൊരു തസ്കരസംഘത്തെ എതിർത്തു തോൽപ്പിച്ചു. അവർ എത്തിച്ചേർന്ന ദിക്കിലുണ്ടായിരുന്ന കാളീക്ഷേത്രത്തിൽ ലതാംഗിയെ ഇരുത്തിയിട്ട് രാജേന്ദ്രൻ ഭക്ഷണത്തിനായി പുറപ്പെട്ടു. അവിടെവെച്ച് ഒരു ദാസി അയാളെ കാണുകയും മോഹിതയാകുകയും ചെയ്തു. അവൾ രാജേന്ദ്രനെ പറഞ്ഞു മയക്കി തന്റെ കൂടെ പാർപ്പിച്ചു. ഭർത്താവിനെ കാണാതെ പരിഭ്രമിച്ച് അവശയായിരുന്ന ലതാംഗിയെ ഒരു വൈശ്യൻ കാണാൻ ഇടയായി. അയാൾ ലതാംഗിയെ തന്റെ ഗ്രഹത്തിലേക്ക് കൊണ്ടുപോയി. അവർ ഉറങ്ങാൻ കിടന്നപ്പോൾ അരികിൽക്കൂടി ഓടിപ്പോയ ഒരെലിയെ തല്ലിക്കൊന്ന് വൈശ്യൻ തന്റെ ധീരതയെപ്പറ്റി വീമ്പുപറയാൻ തുടങ്ങി. പത്തു നാല്പത് തസ്കരന്മാരെ എതിർത്തുതോൽപ്പിച്ച തന്റെ ഭർത്താവിനെ അപേക്ഷിച്ച് ഇവൻ വെറും വിഡ്ഢിയാണെന്ന് മനസ്സിലായ ലതാംഗി ഭർത്താവിനെ അന്വേഷിച്ചു അവിടെ നിന്നും ഇറങ്ങി ഓടി നിർഭാഗ്യവശാൽ അവൾ ഒരു പൊട്ടകിണറ്റിൽ വീണ് മരിച്ചു. ഇതിനിടയിൽ ലതാംഗിയെ കുറിച്ച് ഓർത്ത രാജേന്ദ്രൻ അവളെ കണ്ടെത്താൻ ഇറങ്ങി. പക്ഷെ വിവരമെല്ലാം അറിഞ്ഞ രാജേന്ദ്രൻ പിന്നീട് അധികകാലം ജീവിച്ചില്ല. രാജേന്ദ്രവിരഹത്തിൽ  ദാസിയും മരണമടഞ്ഞു. വേതാളം രാജാവിനോട് ചോദിച്ചു: "ഇതിൽ ആരുടെ മരണമാണ് മഹനീയം?” വിക്രമാദിത്യ രാജാവ് പറഞ്ഞു : "ധീരനായ തന്റെ ഭർത്താവിനെ അന്വേഷിച്ചു പോയ ലതാംഗിയുടെ മരണം." ഇതു കേട്ടയുടനെ വേതാളം പഴയ സ്ഥലത്തേക്ക് പോയി.

No comments:

Post a Comment