ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 June 2019

വൈദ്യനാഥനെ പൂജിക്കുന്ന വൈദ്യൻ....

വൈദ്യനാഥനെ പൂജിക്കുന്ന വൈദ്യൻ....

ഡോക്ട്ടർ  വിഷ്ണു അയ്യർ...  ന്യൂറോ സർജനാണ്.  കൂടാതെ എല്ലാ രോഗങ്ങളിൽ നിന്നും ഭക്തജനങ്ങളെ രക്ഷിക്കുന്ന തിരുഅയിരാണിക്കുന്ന്  മഹാദേവക്ഷേത്രം എന്നറിയപ്പെടുന്ന ഗംഗേശ്വര വൈദ്യനാഥ ക്ഷേത്രത്തിന്റെ മേൽശാന്തി കുടിയാണ്  ഈ യുവ ന്യുറോ സർജൻ (MBBS മുതൽ MCH വരെ ഡിഫൻസ് മെഡിക്കൽ കോളേജിൽ ഉയർന്ന റാങ്കോടെ  എൻട്രൻസ് മുതൽ സൂപ്പർ സ്പെഷ്യാലിറ്റി വരെ വിജയിച്ച് അവിടെത്തന്നെ ജോലിക്കുകയറിയ  ബഹുമതി കുടി  ഈ സൂപ്പർ സ്പെഷ്യാലിറ്റി  ശാന്തിക്കാരനുണ്ട് ) ആലപ്പുഴ ജില്ലയുടെ അതിർത്തിയിൽ പത്തനംതിട്ട ജില്ലയോട് ചേർന്ന്  പുണ്യനദിയായ അച്ചൻകോവിൽ ആറിന്റെ തീരത്താണ്  4200 വർഷത്തിലേറെ  പഴക്കമുള്ള തിരുഐരാണിക്കുന്ന്  ഗംഗേശ്വര വൈദ്യനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്, ഇന്ത്യൻ പാർലമെന്റിൽ ഈ ക്ഷേത്രത്തിന്റെ പഴക്കം  സംബന്ധിച്ച ചോദ്യത്തിന്  മറുപടിയായി  നൽകിയ ഉത്തരമാണ് ഈ ക്ഷേത്രത്തിന്റെ പഴക്കം പുറം ലോകത്തെ അറിയിച്ചത്. സമീപ പ്രദേശങ്ങളിലുള്ള പന്തളം  മഹാദേവ ക്ഷേത്രത്തിന്റേയും, ആറ്റുവാ മഹാദേവ ക്ഷേത്രത്തിന്റെയും പുനരുദ്ധാരണ സമയത്ത് നടന്ന ദേവപ്രശ്നങ്ങളിൽ എല്ലാം ഈ ദേശത്ത് ഒരു  മഹാക്ഷേത്രം കൂടി മറഞ്ഞു കിടപ്പുണ്ട്  എന്നും അത് കൂടി പുനരുദ്ധരിക്കേണ്ടതുണ്ട് എന്നും പറഞ്ഞിരുന്നു , എന്നാൽ പഴമക്കാർക്കു പോലും ഈ ക്ഷേത്രം എവിടെ എന്ന് അറിവുണ്ടായിരുന്നില്ല, അങ്ങനെ ഇരിക്കെയാണ് 20 വർഷം മുൻപ്  ഒരു സമീപവാസി ഇന്ന് പുനരുദ്ധരിച്ച ക്ഷേത്രം നിൽക്കുന്ന സ്ഥലത്തുണ്ടായിരുന്ന കാട് പിടിച്ച സ്ഥലത്തെ മൺകൂനയിൽ നിന്ന് ഒരു കേടും കുടാതെ ക്ഷേത്രത്തിന്റേ  ശിവലിംഗവും പീഠവും  കണ്ടെത്തിയത്, നാട്ടുകാർ മണ്ണ് മാറ്റിയപ്പോൾ ക്ഷേത്രത്തിന്റെ അടിത്തറയും തെളിഞ്ഞു, തുടർന്ന് ഇന്ത്യൻ പാർലമെന്റിൽ  ഉന്നയിക്കപ്പെട്ട ചോദ്യത്തെ തുടർന് പാരാവസ്തു വകുപ്പ് നടത്തിയ പഠനത്തിൽ ക്ഷേത്രത്തിന് 4200 റിലേറെ  വർഷം പഴക്കം കണ്ടെത്തി, ഏതാനും ദിവസത്തിനു ശേഷം  ബാലാലയത്തിൽ പ്രതിഷ്ടിച്ച ശിവലിംഗം, ഇന്ന് കാണുന്ന പുതിയ ക്ഷേത്രത്തിലേക്ക് മാറ്റി പ്രതിഷ്ടിച്ചത് 2015ൽ ആണ് ആ വർഷം മുതൽ തന്നെ കർക്കിട വാവിന് ക്ഷേത്രക്കടവിൽ ബലി ദർപ്പണവും ആരംഭിച്ചു, നുറുകണക്കിന് ആളുകൾ ഓരോ വർഷവും ബലിദർപ്പണത്തിനായി ഇവിടെ  അതിനു ശേഷം എത്തുന്നുണ്ട്, ഇന്ന്  ആലപ്പുഴ ജില്ലയിലെ പ്രധാന ബലിദർണ കേന്ദ്രം കൂടിയാണ് ക്ഷേത്രക്കടവ്, പുനർ നിർമ്മിച്ച ക്ഷേത്ര പ്രതിഷ്ട യോടനുബന്ധിച്ച നടന്ന ദേവപ്രശ്നത്തിലാണ് സാക്ഷാൽ  മഹാേദേവൻ  രോഗം അകറ്റുന്ന വൈദ്യനാഥനായാണ് ഇവിടെ നിലകൊള്ളുന്നത് എന്നറിഞ്ഞത്, കുറച്ച് നാളുകൾക്ക് ശേഷം  വളരെ യാദ്യച്ഛികമായി ഇവിടെ പകരക്കാരനായായി പൂജയ്ക്കെത്തിയ ഡോക്ടർ അയ്യർ ഇവിടെ സ്ഥിരം ശാന്തി ഏൽക്കുകയായിരുന്നു അതിനു ശേഷം കഴിഞ്ഞ പ്രളയകാലത്ത് ഒരു മഹാത്ഭുതത്തിന് ഈ ക്ഷേത്രവും പരിസരവും സാക്ഷിയാണ്. പത്തനംതിട്ട ജില്ലയിലെ ഡാമുകൾ തുറന്നു വിട്ടുണ്ടായ മഹാപ്രളയം എല്ലാം തട്ടിത്തകർത്ത് വന്നപ്പോൾ എല്ലാവരും കരുതിയത് ഈ ഒഴുക്കിൽ ക്ഷേത്രവും ഒലിച്ചു പോകുമെന്നായിരുന്നു എന്നാൽ എവരേയും അത്ഭുതപെടുത്തികൊണ്ട്  ക്ഷേത്രത്തിന് ഒരു കിലോമീറ്റർ അകലെ അച്ചൻകോവിൽ ആറ് വഴി മാറിഒഴുകയും ക്ഷേത്രവും പരിസരവും പ്രളയത്തിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തു , മാസത്തിൽ ഒരു ദിവസം മാത്രം നട തുറന്നിരുന്ന ഈ ക്ഷേത്രത്തിൽ ഇപ്പോൾ ഡോക്ട്ടർ ശാന്തിക്കാരന്റെ വരവോടെ ഉണ്ടായ ഭക്തജനത്തിരക്ക് കാരണം  എല്ലാ തിരുവാതിര നാളിൽ  കൂടി ദേവഹിതപ്രകാരം പൂജ ആരംഭിച്ചു , വിവാഹതടസ്സം മാറാനുള്ള മംഗല്യപൂജയാണ് അന്നേ ദിവസം പ്രധാനമായും നടത്തുന്നത്, മംഗല്യപൂജ നടത്തിയ നുറുകണക്കിന്  യുവതികൾക്ക്‌  പിറ്റേ മാസം തന്നെ വിവാഹം ഉറപ്പിച്ചതായി അനുഭവങ്ങൾ തെളിയിക്കുന്നു, ഒന്നാം തിയതി രോഗ നിവാരണത്തിനായി നടക്കുന്ന  മൃത്യുൻ ജയഹോമത്തിൽ പങ്കെടുക്കുന്ന അനേകരുടെ മാറാവ്യാധികളും മാറുന്നുണ്ട്, പൂജയ്ക്കൊപ്പം  രോഗികളുടെ കേസ് റിക്കാർഡും  വൈദ്യനായ ശാന്തി പരിശോധിക്കും, ചുരുക്കിപ്പറഞ്ഞാൽ ഈ പുണ്യസന്നിധിയിൽ  എത്തുന്ന ഭക്തരുടെ ദോഷങ്ങൾക്കും രോഗങ്ങൾക്കും ഈ വൈദ്യൻ പരിഹാരം കാണുന്നു,. ഏകദേശം 200 വർഷം മുൻപ് മറവപ്പടയുടെ അക്രമത്തിലാണ് പഴയ ക്ഷേത്രം തകർന്നതെന്നാണ്  ചരിത്രകാരൻമാർ വിശ്വസിക്കുന്നത് (മാവേലിക്കര പന്തളം റൂട്ടിൽ കുരിശിൻ മൂട്  ജംഷനിൽ എത്തിയാൽ  ക്ഷേത്രത്തിലേക്ക്  വഴി  കാട്ടുന്ന ബോർഡ് കാണാം)

No comments:

Post a Comment