സാക്ഷാൽക്കാരത്തിന് എത്ര സമയം വേണം
അരയാലിന്റെ കായ എടുത്തുകൊണ്ട് വന്ന് അതിനെ മുറിച്ച് അതില്‍നിന്നൊരു വിത്തെടുത്ത് അതിനെയും മുറിച്ച് ഇപ്പൊ എന്തുകാണുന്നു മോനേ എന്ന് ചോദിച്ചപ്പോള്‍, ഇപ്പൊ ഒന്നും കാണുന്നില്ലല്ലോ അച്ഛാ എന്ന് മറുപടി പറഞ്ഞ മകനോട് അച്ഛന് പറഞ്ഞു, എന്തൊന്ന് കാണുന്നില്ലയോ, അതാണ് ആ കാണുന്ന ഇത്രയും വലിയ ആല്‍മരം.
അതേപോലെ നിന്റെ ഇത്രയും വലിയ ഈ ശരീരത്തിന്റെ സകല ചലനത്തെയും ഒരു കേളിപോലെ കൊണ്ടുനടത്തുന്നവനും, നിന്റെ അകമേ ഇരിക്കുന്നതും എന്നാല്‍ നിനക്കു ഇപ്പൊ കാണാനാകാത്തതുമായത് എന്തൊന്ന് നിന്നില്‍ ഉണ്ടോ, അത് നീ തന്നെയാണ്. അതിനെ കാണാന്‍ അരയാലിന്റെ വിത്തിനെ ക്രോസ് സെക്ഷന്‍ ചെയ്ത് അറിഞ്ഞതുപോലെ നീ തന്നെ നിന്റെ ശരീരത്തിന്റെ ക്രോസ് സെക്ഷന്‍ ചെയ്ത് അതിനകത്തിരിക്കുന്ന ആ സര്വ്വസത്യസ്വരൂപത്തിനെ ദര്‍ശിക്കണം. വേഗം പോയിട്ട് അതിനെ അറിഞ്ഞു വാ... എന്നിട്ട് അപ്പുറം പറഞ്ഞു തരാം.
അച്ഛന് അറിയാവുന്ന ഒരു കഥയുടെ ദ്ര്ശ്യാവിഷ്കാരം മകന് കാണിച്ചുകൊടുത്തു. മകന് പോയി, അതിനെത്തന്നെ മനനം ചെയ്തു, അച്ഛനേക്കാള്‍ വലിയവനായി, ലോക പൂജിതനായി. അച്ഛന് എത്രയോ വര്‍ഷങ്ങളുടെ സാധനയുടെ ഫലമായിട്ടാണ് അവിടെ എത്തിയത്. എന്നാല്‍ മകന് പെട്ടെന്ന് എത്തിപ്പെട്ടു. അരയാലിന്റെ വിത്ത് മുറിക്കാന്‍ എടുക്കുന്ന സമയമേ വേണ്ടൂ എന്ന് ബോധ്യപ്പെടണം, അത്രയേ ആവശ്യമുള്ളു.
ഏഴാമത്തെ ദിവസം ഞാന്‍ തക്ഷകന്റെ കടിയേറ്റ് മരിക്കും, എന്നെ സഹായിക്കണേ... എന്ന് പറഞ്ഞപ്പൊ സൂതമഹര്ഷി പറഞ്ഞു, ഹേ പരീക്ഷിത്തേ, ഏഴ് ദിവസമൊക്കെ എത്രയോ അധികമാണ്, കൂടുതലാണ്. വരം മുഹൂര്‍ത്തം വിദിതം... നിമിഷമാത്രംകൊണ്ട് കാട്ടിത്തരാം...
ഏഴാമത്തെ ദിവസം ഒടുവിലത്തെ സെക്കന്റ് ആണെന്നിരിക്കിലും നീ എന്റെയടുത്ത് എത്തിയാല്‍ മതി, വെറും ഒരൊറ്റ നിമിഷമേ വേണ്ടു, നിന്നെ രക്ഷിക്കാന്‍. ഇവിടെ ഇരിക്ക്, എന്റെ മുന്നില്‍ ഇരിക്ക്, നിനക്ക് ബ്രഹ്മജ്ഞാനത്തിന്റെ ബോധം തരാം, നിന്നെ ഞാന്‍ ബ്രഹ്മസാക്ഷാത്കാരത്തിലെത്തിക്കാം.
കുറെ കാലം എടുക്കുമെന്നൊന്നും ആരോടും പറയറുത് കാരണം അത് ഇപ്പൊത്തന്നെ കിട്ടിയിട്ടുള്ളതാണ്, സിദ്ധമാണ്, അതിനെ ബോധ്യപ്പെടുത്തിക്കൊടുക്കുകയേ വേണ്ടൂ...
No comments:
Post a Comment