ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 June 2019

നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 03/108 രവീശ്വരപുരം ക്ഷേത്രം

നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 03/108

രവീശ്വരപുരം ക്ഷേത്രം [കൊടുങ്ങല്ലൂർ]

സ്തോത്രത്തിലെ രവീശ്വരമാണ് രവീശ്വരപുരം ക്ഷേത്രം. കൊടുങ്ങല്ലൂർ മുനിസിപ്പൽ ഓഫീസിന് സമീപം സ്ഥിതിചെയ്യുന്നു. ബ്രാഹ്മണാധിപത്യ കാലത്ത് സമ്പന്നമായിരുന്ന ഈ ക്ഷേത്രം പിന്നീട് അതിന്റെ തിരോധാനത്തോടെ തകർന്നുതരിപ്പണമായി. ശ്രീകുരുംമ്പാമ്മയുടെ കോപമാണെന്ന് വിശ്വാസികൾ. പണ്ട് ബൗദ്ധ കേന്ദ്രമായതിനാൽ ബൗദ്ധന്മാർ ആട്ടിയോടിച്ചതാണെന്ന് ചരിത്രം. സത്യം തിരിച്ചറിയാൻ കഴിയുന്നില്ല .പക്ഷേ ഒരു കാര്യം വ്യക്തമാണ്. കൊടുങ്ങല്ലൂർ ദേശത്തെ നമ്പൂതിരി ഭവനങ്ങൾ കാണുന്നില്ല. ഉള്ളവർക്ക് പഴമ അവകാശപ്പെടാനില്ല.

ക്ഷേത്രത്തിലെ മുഖ്യദേവനായ പരമശിവൻ കിഴക്കോട്ട് ദർശനമായി ഇരിക്കുന്നു ക്ഷേത്രം ഉടമ ഗോപുരത്തിങ്കൽ വീട്ടുകാരാണ്. അവർ പണ്ട് നായർ പടയാളികളുടെ നായകന്മാരായിരുന്നു. നമ്പൂതിരിമാർ നാടുവിട്ടു ഓടിയപ്പോൾ നായർപ്പട ബൗദ്ധന്മാരെ അമർച്ച ചെയ്ത് ക്ഷേത്രത്തെ രക്ഷിച്ചു. തുടർന്ന് ക്ഷേത്ര ഭരണം ഗോപുരത്തിങ്കൽ വീട്ടുകാരുടെ കൈകളിൽ അമർന്നു. ബ്രാഹ്മണാധിപത്യ കാലത്തുപോലും ക്ഷേത്രഭരണം അബ്രാഹ്മണരുടെ കൈകളിൽ സുരക്ഷിതമായിന്നു.

ക്ഷേത്രത്തിൽ ഉപദേവതകളില്ല. ക്ഷേത്രോത്സവമില്ല. രണ്ടു പൂജകളുണ്ട്. ഉച്ചപൂജയും, അത്താഴപൂജയും. പണ്ട് ഉത്സവമുണ്ടായിരുന്നോ? പിന്നീട് മുടങ്ങിയതാണോ? ഒന്നും വ്യക്തമല്ല.

No comments:

Post a Comment