അറുപത്തിനാല് മാന്ത്രികങ്ങൾ, തന്ത്രങ്ങൾ
നിങ്ങള് പലപ്പോഴും സിനിമയിലും, കഥകളിലും, ചില തട്ടിപ്പുകളിലും, വാർത്തകളിലും കാണപ്പെടുന്ന ചില മാന്ത്രിക, മായാ, പ്രേത കഥകളിലേ ചില ചടങ്ങുകളും, ദുർമന്ത്രവാദങ്ങളും, ഒടിവിദ്യകളും പൗരാണകിമായി പരമാർശിച്ചിട്ടുള്ളതും,
പൂർവികർ പ്രയോഗിച്ചിട്ടുള്ളതുമാണ്, പക്ഷേ ഇപ്പോഴുള്ള
ചില കള്ളനാണയങ്ങൾ ഈ തന്ത്രവിദ്യയുടേ മറപറ്റി ആളുകളേ പററിക്കുന്നതാണ് 99 ശതമാനവും, കാരണം ഇത്തരത്തിലുള്ള സിദ്ധികൾ നേടിയെടുക്കാന് പ്രയോഗവശങ്ങളറിയുന്ന
ഗുരുക്കന്മാരും,വർഷങ്ങളോളം കഠിനമായ ഉപാസനകളും,പല ആസുരമൂർത്തികളേയും ഉപാസിച്ചു വശത്താക്കുമ്പോൾ അവരുടേ ഇച്ഛയ്ക്കനുസരിച്ചുള്ള അധികാരങ്ങളും
നികൃഷ്ടകർമ്മങളും ചെയ്യേണ്ടിവരും..
മനുഷ്യമനസുകളുടേ നെഗറ്റീവ് എനർജി എന്ന പോലേ ദേവകൾക്കും അത്യുഗ്രമായ വിരുദ്ധ
ശക്തിഭാവങ്ങളുമുണ്ട്, ഇരുളും വെളിച്ചമെന്നപോലേ രണ്ട് വശങ്ങൾ,
ഇതിലേ നിഗൂഡവശം പ്രയോഗിക്കുന്നത് മാനവരാശിക്ക് നല്ലതല്ലെന്ന് അറിയാവുന്നത് കൊണ്ട് ഇത് നിഷിദ്ധമായി ഗുരുക്കന്മാർ പിന്തുടർന്നു പോകുന്നു...
പക്ഷേ എല്ലായിടത്തും ചില ആളുകൾ നേഗറ്റീവ് സൈഡ് തേടി പോകുന്നു.. ഫലപ്രാപ്തി വേഗത്തിലും ആസുരഗുണങ്ങളുടേ ഉൻമാദചിത്തവും ഒരുമിച്ച് കിട്ടുമ്പോൾ ഇതൊരു ലഹരിയാവുകയും, ഇതിന്റേ പരിധിയും പരിമിതിയും അറിയാതേ പ്രയോഗിച്ചു
പ്രകൃതിശക്തികളുടേ കടുത്ത ഭൃഷ്ടിൽ സ്മൃതിഭ്രംശം വന്നും ദാരുണമായും പലരും ഒടുങ്ങിതീരുകയാണ് ചെയ്യുന്നത്..
എന്നാൽ സൽകർമ്മം ചെയ്യുന്ന യോഗിക്കൾക്കും, വിചാരധാരികൾക്കും പഠനം പൂർത്തിയായി പക്വമായ മനസും വിവേകവും വന്നു എന്ന് ഉറപ്പിച്ച് കഴിയുമ്പോൾ ഗുരു തന്നേ ഈ മന്ത്രശാഖ പറഞ്ഞ് നൽകും, കാരണം ആഭിചാരങ്ങളിലൂടേ ദുർമൂർത്തികളേ പ്രാപിച്ചവരുടേ ശക്തിപരീക്ഷണങ്ങളിൽ നിന്നും,
യക്ഷഖിന്നരഗാന്ധർവൻമാരുടേ മായക്കളിൽ നിന്നും രക്ഷനേടാനും വേണ്ടി
എന്നാൽ ഈ 64 ശാഖകളിലും എല്ലാം ആഭിചിരവശമുള്ളതുമല്ല,സത്മൂർത്തികളുടേ
കൗതകകരമായ ശ്രമങ്ങളും മനുഷ്യന് പ്രയോഗിക്കാൻ വശമുള്ള യോഗവിദ്യയായി
പരിപ്രകമപെടുത്തിയിട്ടുണ്ട്...
മന്ത്രപ്രയോഗങ്ങളുടെ അനന്തമായ സാധ്യതകൾ ഈ 64താന്ത്രികഗ്രൻഥങ്ങളിൽ വിവരിച്ചിരിക്കുന്നു. പഴയ തറവാട്ടിൽ മാന്ത്രിക ഗ്രൻഥങ്ങളിലും മറ്റു മാന്ത്രികപാരമ്പര്യമുള്ള തറവാട്ടുകളിലെ താളിയോലഗ്രൻഥങ്ങളിലും
ഈ താന്ത്രികപദ്ധതികളിലെ പ്രയോഗവിധികളുടെ കോമ്പിനേഷൻസ് ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്.
ഇതൊക്കെ സത്യമോ മിഥ്യയോ എന്നത് അവരവരുടെ യുക്തിഅനുസരിച്ചും ഇത്തരം വിഷയങ്ങളുമായി ബന്ധപെട്ടവരോടും, വേദവിഷയങ്ങളിലും മന്ത്രസാധനകളിലും അറിവുള്ളർരുമായി സംവദിച്ചശേഷം തീരുമാനിക്കേണ്ട വിഷയം ആണ്.
64 തന്ത്രങ്ങൾ
1) മഹാമായാശംബരം - ഈ പ്രപഞ്ചത്തിൽ മറ്റൊരു മായാപ്രപഞ്ചം നിർമിക്കുന്ന തന്ത്രം. പാഞ്ചേന്ദ്രീയങ്ങളെ പദാർത്ഥരൂപത്തെ മറച്ചു മറ്റൊന്നായി കാണിക്കുന്ന വിദ്യ. മാമ്പഴം പാമ്പാക്കുക, കല്ല് സ്വർണമാക്കുക പോലത്തെ തന്ത്രങ്ങൾ
2) യോഗിനീജാലശംബരം - മായകൊണ്ടു പുതിയതായി പലതും കാണിച്ചുകൊടുക്കുന്ന
കൺകെട്ട് വിദ്യ. യോഗിനിസമൂഹമായി ബന്ധപ്പെട്ട് ആണ് വിദ്യകൾ അധികവും.
(ശ്മശാനത്തിൽ ചെയ്യണ്ട കർമ്മവിധികൾ ആണ് അധികവും)
3) തത്വശംബരം - ഭൂമി തുടങ്ങി പഞ്ചഭൂതങ്ങ(പഞ്ചതത്വങ്ങൾ)ളുടെ ശംബരം,
മഹേന്ദ്രജാലവിദ്യ വിവരിക്കുന്നത് ഈ തന്ത്രത്തിൽ ആണ്
4) മുതൽ 11) വരെയുള്ള തന്ത്രങ്ങൾ
ഭൈരവാഷ്ടകം എന്ന കൃതിയിലാണ് ഉള്ളത്., കങ്കാളഭൈരവൻ, കാലഭൈരവൻ, കാലാഗ്നിഭൈരവൻ, സിദ്ധാഭൈരവൻ, വടുകഭൈരവൻ യോഗിനിഭൈരവൻ, മഹാഭൈരവൻ, ശക്തിഭൈരവൻ തുടങ്ങി എട്ടു ഭൈരവന്മാരുടെ ഉപാസനാതത്വവും പ്രയോഗവിധികളും ഇതിൽ പറയുന്നു.
നിധിദർശനം, മായാജാലപ്രയോഗങ്ങൾ, ഒരുപാട് പ്രയോഗവിധികൾ ഇതിൽ പറയുന്നു
12) മുതൽ 19) വരെയുള്ള തന്ത്രങ്ങൾ ഉൾപ്പെട്ടബഹുരൂപാഷ്ടക തന്ത്ര. ബ്രാഹ്മി, മഹേശ്വരി, കൗമാര, വൈഷ്‌ണവി, വാരാഹി, മഹേന്ദ്രി, ചാമുണ്ഡ, ശിവദൂതി എന്നീ എട്ടു ദേവതകളുടെ
താന്ത്രികപദ്ധതികൾ ആണ് ഇതിൽ വിവരിക്കുന്നത്
20) മുതൽ 27) വരെയുള്ള തന്ത്രങ്ങൾ ഉൾപ്പെട്ടതാണ്. യമള യമളാഷ്ടകം
എന്നകാമസിദ്ധയോഗിനിയുടെ മന്ത്രതന്ത്രപ്രയോഗങ്ങൾ ആണ് ഇതിൽ വിവരിക്കുന്നത്. വശ്യം, ആകർഷണം എന്നിവയിൽ ഒരുപാട് പ്രയോഗവിധികൾ പറയുന്നു
28) ചന്ദ്രജ്ഞാനം - ഒരുപാട് ദുർമന്ത്രപ്രയോഗ വിധികൾ ഇതിൽ പറഞ്ഞിരിക്കുന്നു
29) മാലിനീവിദ്യതന്ത്ര - സമുദ്രത്തിനു അടിയിലുള്ള നിധികൾ എങ്ങനെ കണ്ടെത്താം, സമുദ്രത്തിനടിയിൽ ചെന്ന് അത് സ്വന്തമാക്കണ്ട രീതി അങ്ങനെ ഒരുപാട് കാര്യങ്ങളെ കുറിച് പറയുന്ന ഗ്രൻഥമാണ് ഇത്
30) മഹാസമോഹനം - ഉണർന്നിരിക്കുന്നവരെ മയക്കത്തിലാക്കുന്ന തന്ത്രം, ഒരാളെ തൊട്ടു ലക്ഷകണക്കിന് ആളുകളെ മയക്കാൻ ഉള്ള തന്ത്രവിദ്യകൾ ഇതിൽ പറഞ്ഞിരിക്കുന്നു.
31) വാമജൂഷ്ടം - വാമമാർഗത്തിൽ ഉള്ള പൂജകൾ, അതിന്റെ വിധികൾ ഒക്കെ പറഞ്ഞിരിക്കുന്നു
32) മഹാദേവം - യോനീപൂജ സംബന്ധമായ കാര്യങ്ങൾ ഇതിൽ പറഞ്ഞിരിക്കുന്നു
33) മുതൽ 35) വരെ വാതുലോത്തമം, വാതുലം, കാമികം. ആകർഷണം തൊട്ടു ലിംഗപ്രതിഷ്‌ട്ട വരെ ഒരുപാട് കാര്യങ്ങൾ വിവരിക്കുന്നു
36) ഹൃദ്ഭേദതന്ത്രം - സഹസ്രസാരപ്രവേശം, പരകായപ്രവേശം തുടങ്ങിയവയുടെ പ്രയോഗവിധികൾ
37) തന്ത്രഭേദം
38) ഗുഹ്യതന്ത്രം
39) കലാവാദം -കലകൾ, ചപ്രകലകൾ
എന്നിവയെ പ്രതിപാദിക്കുന്നു. നീചമായ
ഒരുപാട് പ്രയോഗവിധികളും ഉൾപെടും.
വാത്സ്യായന തന്ത്രം ഇതിൽ പെടുന്നതാണ്
40) കലാസാരം
41) കുണ്ഡിതാമൃതം - ഘുടികാ സിദ്ധിയെ
വിവരിക്കുന്നു,
42) മതോത്തരം - രസം (മെർക്കുറി) ഉപയോഗിച്ച് മന്ത്രവാദത്തിലെ പല രഹസ്യകൂട്ടുകളും
ഉണ്ടാക്കുന്ന വിധി
43) വീണാഖ്യതന്ത്ര - വീണ എന്ന് പേരായ യോഗിനിയുടെ സിദ്ധി കിട്ടാൻ വേണ്ടിയുള്ള
കാര്യങ്ങളും പ്രയോഗവിധികളും
44) ത്രോതലതന്ത്ര - നിധികാണാൻ ഉപയോഗിക്കുന്ന അഞ്ജനം, നിമിഷനേരംകൊണ്ട്
നിരവധി യോജന സഞ്ചരിക്കുവാൻ സാധിക്കുന്ന പാദുകങ്ങൾ തുടങ്ങിയ കാര്യങ്ങളെ
വിവരിക്കുന്നു
45) ത്രോതലോത്തരം - 64,000 യക്ഷികളുടെ ദർശനസിദ്ധിക്കുള്ളത്
46) പഞ്ചാമൃതം - പിണ്ടാണ്ഡ സംബന്ധികളായ പഞ്ചഭൂതങ്ങൾക്കു നാശം സംഭവിക്കാതിരിക്കുവാൻ ഉള്ള കാര്യങ്ങൾ വിവരിക്കുന്നു (ആത്മാവിനെ പിണ്ടാണ്ഡത്തിന്റെ സ്വഭാവവിശേഷത്തോട് കൂടി
സൂക്ഷിക്കുന്ന തന്ത്രങ്ങൾ ഇതിൽ ഉണ്ട് ഇതിന്റെ വകബേധം ആവാം എസ്രയിലെ ഡിബുക്ക്)
47) മുതൽ 53) വരെ ഇതിന്റെ രൂപഭേദങ്ങൾ ആണ് (47) രൂപഭേദ,
48) ബുദ്ധോഡമര
49) കുലസാര,
50) കുലോഡിഷ
51) കുലചൂഢാമണി
52)സർവജ്ഞാനോത്തര
53) മഹാകാളിമത)
54) അരുണേശ,
55) മോഡിനിശ
56) വികുന്തേശ്വര - ദിഗംബര സിദ്ധാന്ത തന്ത്രങ്ങൾ
57) പൂർവമ്‌നായ
58) പശ്ചിമാമ്‌നായ
59)ദക്ഷിണാംനായ
60) ഉത്തരാമ്നായ
61)നിരുത്തരാമ്‌നായ
62) വിമല
63) വിമലോത്ത
64) ദേവിമത
വടക്കേന്ത്യയിൽ ഇപ്പോഴും ഇവ പ്രചാരത്തിൽ ഉണ്ട്, വാരണാസിയിലും ഗയയിലും, ഉത്തരകാശിയിലും ഇതിന്റേ നിരവധി പ്രയോഗങ്ങളേപറ്റിയും ആളുകളേപറ്റിയും, പ്രയോഗിക്കുനവരേ പറ്റിയും പറഞ്ഞ് കേട്ടിട്ടുണ്ട്.. താന്ത്രികഗുരുക്കന്മാരിൽനിന്നും മാത്രം അഭ്യസിക്കേണ്ടതും അതീവ അപകടസാദ്ധ്യതകൾ ഉള്ളതുമായ ഈ വിഷയം വളരേ ശ്രദ്ധാപൂർവം മാത്രമേ ശ്രവിക്കുകയും പിന്തുടരുകയും ചെയ്യാവൂ, കാമമോഹദാഹികളായ നമ്മളേ ഭ്രമിപ്പിക്കാനും അടിമയാക്കാനും വേഗത്തിലിതിന് കഴിയും, ചഞ്ചലചിത്തരായവർ
ഒരിക്കലും ഈ ഭാഗം ചിന്തിക്കരുത്.. ഈ സിദ്ധികളുടേ പ്രചാരത്തേപറ്റിയും ഈ താന്ത്രിക
പദ്ധതികളെപറ്റിയും അറിയാം എന്ന് പറയുന്നവരിൽ 99% കള്ളനാണയങ്ങളാണ് (ഈ വിദ്യകൾ വഴി അത്ഭുതപ്പെടുത്തിയ കുറച്ചു മനുഷ്യരും ഉണ്ട്) നിധി കുഴിച്ചെടുക്ക, നിധി ഇരിക്കുന്നത് പറഞ്ഞു കൊടുക്ക തുടങ്ങി ഒരുപാട് തട്ടിപ്പുകളെ കുറിച് നാം കേൾക്കാറുണ്ട് ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന. ഈ താന്ത്രിക പദ്ധതികളെ ആണ് ഈ തട്ടിപ്പുകാർ അതിലൂടെ ദുരുപയോഗം ചെയുന്നത്.
വടക്കേന്ത്യയിൽ ഈ വക തട്ടിപ്പുകൾ യഥേഷ്ടം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു
No comments:
Post a Comment