ധ്രുവ സ്തുതി
മഹാഭാഗവതമഹാത്മ്യം എങ്ങനേ വായിക്കുന്നവന് മനസിലാവുന്നു എന്നറിയണമെങ്കിൽ, ആരാണോ അതിൽ മുഴുകിഇരിക്കുന്നത് അവരുടേ കവിൾത്തടത്തിലേ തുടിപ്പും, കണ്ണ് നിറഞ്ഞ് തുളുമ്പുന്ന ഭാവവും കണ്ട് മനസിലാക്കിയാൽ തന്നേ മതിയാവും..
അത്രത്തോളം ഭക്തിചാലിച്ചുചേർത്ത് ഭഗവത്കഥനങ്ങൾ ഒന്നൊന്നായി മുത്തുപോലേ കോർത്ത് വെച്ചിരിക്കുകയാണ് ഭാഗവത കഥനതിൽ.
ഭക്തി തീവ്രതയിൽ മുഴുകുന്ന ഒരുവന് മുന്നിൽ ഭഗവാന് ഒരിക്കലും കീഴടങ്ങാതിരിക്കാൻ കഴിയില്ല... ഭക്തിയിലൂടേ മാത്രമേ ഭഗവാന് വിശ്വരൂപം പോലും ദർശനഭാഗ്യമായി നൽകാൻ കഴിഞ്ഞോളൂ....
ഉത്തമനായ ഭക്തരുടേ കഥകളിലൂടേ ഭഗവൽകടാക്ഷ വിശേഷങ്ങൾ വായിച്ചറിയുമ്പോൾ, ഭഗവത് രൂപം മനസിലാരാധിച്ചുപോകുന്ന ഒരാൾക്കും മറക്കാനാവില്ല ഭാഗവതം ചതുർത്ഥസ്കന്ദം വിശദീകരിക്കുന്ന ധ്രുവചരിതം..
പിതാവിന്റേ അവഹേളനത്തിൽ മനംനൊന്ത് ഭഗവൽപാദങ്ങളിൽ ആശ്രയം തേടുന്ന ധ്രുവൻ എന്ന അഞ്ച് വയസുകാരനായ പൈതലിന്റേ നിശ്ചയദാർഢ്യവും ഭക്തിയും അനന്യ സാധാരണമായി ഭക്തിയിൽ ഹൃദയം നിറയ്ക്കുന്നു ഇവിടേ....
ഏത് പ്രായത്തിലും, ഏതവസ്ഥയ്ക്കും, ഏത് വേദനയ്ക്കും ഭഗവൽപാദങ്ങൾ തന്നേ ശരണമെന്ന് അരക്കിട്ട് ആണയിടുന്ന ധ്രുവചരിതം കേട്ട് കൊൾക..
സ്വയംഭൂ മനുവിന്റേ രണ്ട് ആൺമക്കളായ ഉത്താനപാദനും പ്രിയവ്രിതനും, പിന്നീട് ഉത്താനപാദൻ രാജ്യഭരണം ഏറ്റപ്പോൾ ഭാര്യമാരായ സുരുചിയിലും സുനീതിയിലും രണ്ട് മക്കൾ ഉണ്ടായി.
സുനീതിയിൽ ധ്രുവനും, ഇളയവളായ സുരിചിയിൽ ഉത്തമനും. എന്തുകൊണ്ടോ ഉത്താനപാദന് ഇളയവളായ സുരുചിയോട് കൂടുതൽ താൽപര്യവും വിധേയത്വവും ഉണ്ടായിരുന്നു
ഒരുദിവസം പിതാവിന്റേ മടിയിലിരുന്നു കളിക്കുന്ന സുനീതിയുടേ മകനായ ഉതത്തമനോടൊപ്പം രാജാവിന്റേ മടിത്തടം പങ്കിടുന്നതിന് ഓടിചെന്ന ധ്രുവനേ സുരുചീ ശാസിക്കുന്നു, ആക്ഷേപവാചകങ്ങൾ ഉപയോഗിക്കുന്നു, രാജാവിന്റേ മടായിലിരിക്കാനും യുവരാജാവായി തീരാനും ഭഗവാനോട് പറഞ്ഞ് തന്റേ വയറ്റിൽ ജൻമം കൊള്ളണമെന്ന് പരിഹസിച്ചു. എന്നാൽ ഇത് കേട്ടിട്ടും പിതാവിൽ നിന്ന് ആശ്വാസവചനങ്ങൾ ഒന്നും ഉണ്ടാകാതിരുന്നതും കുഞ്ഞു ധ്രുവനേ ഒരുപാട് സങ്കടപ്പെടുത്തി, കരഞ്ഞ് കൊണ്ട് അമ്മയുടേ അടുത്ത് പോയി വിഷമം പറഞ്ഞു..
എന്നാൽ രാജാവിന്റേ അവഗണനയിൽ നേരുത്തേ തന്നേ മനംനൊന്തിരുന്ന സുനിതീ ഭഗവത് വിചാരത്തിൽ ആത്മസംയമനയം കണ്ടെത്തിയിരുന്നു, അതുകൊണ്ട് തന്നേ ധ്രുവനേയും ആ വഴിക്ക് ഭഗവത് മഹത്വം പറഞ്ഞ് കൊടുത്ത് സമാധാനിപ്പിച്ചു... ചെറിയമ്മ പറഞ്ഞപോലേ ഭഗവാൻ വിചാരിച്ചാൽ നടക്കാത്തതായി ഒന്നുമില്ലെന്നും, പ്രാർത്ഥിച്ചാൽ എന്തും തരും എന്ന് പറഞ്ഞു..
മകനേ! ഇത് നിന്റെ കുറ്റമല്ല, എന്റെ കര്‍മ്മഫലമാണ്. നീ ദുഖം അടക്കുക'. അമ്മ മകനെ മടിയിലിരുത്തി ലാളിച്ചു. 'നിന്റെ ചിറ്റമ്മയുടെ വാക്കുകള്‍ സത്യമാണ്. നാരായണനെ ഭജിച്ചാല്‍ നിനക്ക് എക്കാലവും നിന്റെ പിതാവിന്റെ ഉത്തമപുത്രനായി വസിക്കാം. പിന്നീട് ആര്‍ക്കും നിന്റെ അവകാശത്തെ നിഷേധിക്കാനാകില്ല. സര്‍വ്വേശ്വരനായ മുകന്ദപാദാരവിന്ദം നീ ഭക്തിയോടെ സ്മരിക്കുക, മനസ്സ് ഏകാഗ്രമാക്കുക. തീര്‍ച്ചയായും ഭഗവാന് നിന്റെ ആഗ്രഹം സാധിച്ചുതരും.'
ഇതുകേട്ട ധ്രുവന് ഭഗവാനോട് തന്റേ വിഷമം പറയാന്‍ അതിയായ ആഗ്രഹമുണ്ടായി, അതിന് വേണ്ടി ഭഗവാനേ തപസ്ചെയ്ത് പ്രസാദിപ്പിക്കാനായി ഇറങ്ങി തിരിച്ചു..
വഴിമധ്യേ നാരദരുടേ പരീക്ഷണം നേരിട്ട ധ്രുവൻ തന്റേ അചഞ്ചലമായ വിശ്വാസവും ഉറപ്പും തെളിയിപ്പിക്കുകയും, നാരദനാൽ ദ്വാദശരീമന്ത്രോപസന നേടുകയും, പ്രാണയാമ നിർദ്ദേശവും യമുനാതീരത്തേ മധുവനം തപസിനായി തിരഞ്ഞെടുക്കാനുമുള്ള ഉപദേശവും നേടി അനുഗ്രഹീതനായി തപസ്തുടങ്ങി..
മാസങ്ങൾ നീണ്ട കഠിനതപസിലേക്ക് ധ്രുവൻ നീങ്ങിയപ്പോൾ ദേവകൾകു പോലും അസ്വസ്ഥരാവുകയും അവർ വൈകുണ്ഠേശരനേ അഭയം പ്രാപിക്കുകയും ചെയ്തു... തൽഫലമായി മഹാവിഷ്ണു ധ്രുവന് ദർശനം നൽകാൻ തീരുമാനിച്ചു..
ധ്യാനിച്ചുകൊണ്ടിരുന്ന രൂപം മനസ്സിൽനിന്ന് പെട്ടെന്ന് മാറിയപ്പോൾ വിഷണ്ണനും പരിഭ്രാന്തനുമായ ധ്രുവൻ കണ്ണുതുറന്നത് ഭഗവാന്റേ തിരുസ്വരൂപം കണ്ടാണ്.... സന്തോഷത്തോടേ കൃതാർത്ഥനായി, ഭക്തിയുടേ കൈലസമേറി ധ്രുവൻ ഭഗവാനേ സാഷ്ടാംഗം പ്രണമിച്ചു.
ഭഗവാന് ആ ബാലനെ സ്നേഹത്തോടെ വാരിപ്പുണര്‍ന്നു കവിളില്‍ തലോടി. അതോടെ ധ്രുവന് ജ്ഞാനം നേടുകയും ചെയ്തു..
ധ്രുവന്റേ മനോഗതമറിഞ്ഞ ഭഗവാൻ ഇങ്ങനെ അരുളിചെയ്തു.....
വത്സാ! നിന്റെ മനോരഥം ഞാന്‍ സാധിപ്പിച്ചു തരുന്നുണ്ട്. കല്പാന്ത കാലങ്ങളോളം, ജ്യോതിര്‍ഗോളങ്ങള്‍ നിനക്ക് ചുറ്റും പ്രദക്ഷിണം ചെയ്യുന്ന അപ്രാപ്യമായ പരമ സ്ഥാനം ഞാന്‍ നിനക്ക് കല്പിച്ചരുളുന്നു. നക്ഷത്രങ്ങള്‍ക്കൊപ്പം, സപ്തര്‍ഷികളും, ശുക്രനും നിനക്ക് വലം വയ്ക്കും. നീ മുപ്പത്തിയാറായിരം വര്‍ഷം രാജ്യം ഭരിക്കും. നായാട്ടിനായി പോകുന്ന നിന്റെ സഹോദരന് ഹനിക്കപ്പെടും, അവനെ തേടി പോകുന്ന അവന്റെ അമ്മയും കാട്ടു തീയില്‍ പെടും. നീ യജ്ഞങ്ങളാല്‍ യജ്ഞേശ്വരനായ എന്നെ ഭജിക്കയാല്, അന്ത്യത്തില്‍ പുനരാവര്‍ത്തിയില്ലാത്ത പരമപദം പ്രാപിക്കും."
ഭഗവാന്റേ അനുഗ്രഹവും ദിവ്യ രൂപവും ഒരുമിച്ച് സിദ്ധിച്ച ധ്രുവൻ ഭക്തിയുടേ പാരമ്യത്തിൽ ഭഗവാനേ സ്തുതിയ്ക്കുന്നതാണ് ശ്രേഷ്ഠമായ ധ്രുവസ്തുതി... ഈലോകത്ത് അനാദിയായ ഒരുപാട് വിഷമങ്ങൾ മനസിൽ കൊണ്ടുനടക്കുന്ന നിരവധി മർത്യജൻമങ്ങൾക്ക് ഭഗവാന് ഏറ്റവും ഇഷ്ടമായ ധ്രുവസ്തുതിയിലൂടേ പ്രസാദിപ്പിച്ചാൽ... ധ്രുവനക്ഷത്രമായി എല്ലാവിജയങ്ങൾക്കും വഴികാട്ടിയായി ഭഗവാനുണ്ടാവും..
No comments:
Post a Comment