ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 June 2019

ക്ഷേത്രക്കുളങ്ങളും വിശ്വാസവും

ക്ഷേത്രക്കുളങ്ങളും വിശ്വാസവും

ക്ഷേത്രകുളവുമായി ബന്ധപ്പെട്ട് പല വിശ്വാസങ്ങളും ഐതീഹ്യങ്ങളും ഉണ്ട്. ചില ക്ഷേത്രകുളങ്ങള്‍ക്ക് പ്രത്യേകം പേരും ഉണ്ട്.
ശബരിമലയിലെ ക്ഷേത്രകുളത്തിന് ഭസ്മക്കുളം എന്നാണ് പേരെങ്കിൽ തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ  കുളത്തിന് പത്മതീർത്ഥം എന്നാണ് പേര്.

ചേർത്തല തിരുവിഴ മഹാദേവക്ഷേത്രത്തിന് മുന്നിലെ കുളത്തിന്റെ പേര് ‘‘തവള ചെല്ലാക്കുളം’’ എന്നാണ്. പണ്ട് വില്ല്വമംഗലം സ്വാമി ഇവിടെ ക്ഷേത്രദർശനത്തിനായി എത്തിയപ്പോൾ തവളകൾ കരയുന്ന ശബ്ദം അധികവും അസഹനീയവും ആയി തോന്നിയ സ്വാമികൾ ‘‘മിണ്ടരുത്’’ എന്ന് പറഞ്ഞുവത്രേ അതിന് ശേഷം തവളകൾ ഒന്നും ഇന്നുവരെ ഇവിടെ കരയാറില്ല.

എറണാകുളം പറവൂരിലുള്ള മൂകാംബികാ ദേവി ക്ഷേത്രം കുളത്തിലാണ് നിർമ്മിച്ചിരിക്കുന്നത്, കാസർകോട് അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ കുളവും അതിലെ മുതലയും പ്രസിദ്ധമാണല്ലോ ?

കോഴിക്കോട് തളിക്ഷേത്രത്തിലെ മുതലയുടെ കഥ പറയിപെറ്റ് പന്തിരുകുല കഥകൾ വായിച്ചിട്ടുള്ള ആർക്കാണ് അറിയാത്തത്.  കഥ കഥയിത് നായരേ കാഞ്ഞരക്കാട്ട് അമ്പലത്തിൽ തേങ്ങ മൂത്ത് ഇളനീരായതെങ്ങനെ?’’ എന്ന ഒരു കടംകഥ കാഞ്ഞരക്കാട്ട് വൈദ്യനാഥ ക്ഷേത്രത്തിലെ കുളവുമായി ബന്ധപ്പെട്ടതാണ്

കണ്ണൂർ തലശ്ശേരിയിലെ മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ നശിച്ചു പോയ കുളം ക്ഷേത്രം പുനർനിർമ്മിച്ചാൽ പഴയ പ്രതാപങ്ങൾ കുളത്തിൽ വെള്ളം നിറയുന്നത് പോലെ വന്നു ചേരും എന്ന് അഷ്ടമംഗല പ്രശ്നം വച്ച ജ്യോത്സ്യൻ പ്രവചിച്ചിരുന്നു. അത് സത്യമായി തീർന്നു.

ഇന്ന് ധാരാളം ക്ഷേത്രക്കുളങ്ങൾ മൂടപ്പെട്ടു കിടക്കുകയാണ്. ഉളിയന്നൂർ പെരുന്തച്ചൻ നിർമിച്ച് പ്രസിദ്ധമായ കുളം ഓരോ കോണില്‍ നിന്ന് നോക്കിയാൽ ഓരോ ആകൃതി തോന്നിയിരുന്നത് ഇന്ന് അതിന് മുകളിലൂടെ റെയിൽവേ ലൈൻ പോവുകയാണ്. ചിലതൊക്കെ പുനർനിർമ്മിക്കാൻ ഇപ്പോൾ ശ്രമം ആരംഭിച്ചിട്ടുണ്ട് ചില ക്ഷേത്രങ്ങളിൽ.

ക്ഷേത്രങ്ങൾ ആചാരാനുഷ്ടാനത്തിന്റെ ഭാഗമാണ്. ക്ഷേത്ര ചൈതന്യം വർദ്ധിക്കാൻ അത് ഉപകാരപ്പെടുകയും ചെയ്യും. അത് ഒരു ജല സംഭരണി ആണ്, കേരളത്തില്‍ വർദ്ധിച്ചു വരുന്ന ജലക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകാൻ ഇവയ്ക്കു സാധിക്കും.

ക്ഷേത്രക്കുളത്തിലെ മീൻ ആരും പിടിക്കാറില്ല. പയ്യന്നൂര്‍ സുബ്രഹ്മണ്യക്ഷേത്രക്കുളത്തിൽ മീനൂട്ട് ഒരു വഴിപാടാണ്. പിറവത്തെ പുരുഷമംഗലം ക്ഷേത്രക്കുളം പുനർനിർമ്മിച്ചപ്പോൾ സ്വർണ്ണ നിറത്തിലുള്ള ആമ ജലത്തിൽ ഉയർന്നു വന്നത് ഭക്തജനങ്ങളെ ആകർഷിച്ചിരുന്നു.

No comments:

Post a Comment