ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 June 2019

ശിവാനന്ദലഹരി

ശിവാനന്ദലഹരി

ധൈര്യാങ്കുശേന നിഭൃതം രഭസാദാകൃഷ്യ ഭക്തിശൃങ്ഖലയാ പുരഹരചരണാളാനേ    ഹൃദയമദേഭം ബധാന ചിദ്യന്ത്രൈഃ

അല്ലയോ പുരഹരാ (ത്രിപുരാന്തകാ), ധൈര്യമാകുന്ന അങ്കുശത്താല്‍ (തോട്ടിയാല്‍)  ബദ്ധപ്പാടോടുകൂടി എന്റെ ഹൃദയമാകുന്ന മദയാനയെവലിച്ച് ഭക്തിയാകുന്ന ചങ്ങല കൊണ്ട് അങ്ങയുടെ പാദങ്ങളാകുന്നതൂണില്‍ (കുറ്റിയില്‍) ചിദ് യന്ത്രന്താല്‍ (ജ്ഞാനത്താല്‍) അവിടുന്ന് ബന്ധിച്ചാലും.

പ്രചരത്യഭിതഃ പ്രഗല്‍ഭവൃത്ത്യാ മദവാനേഷ മനഃ കരീ ഗരീയാന്‍ പരിഗൃഹ്യ നയേന ഭക്തിരജ്ജ്വാ    പരമസ്ഥാണുപദംദൃഢം നയാമും.

ഹേ പ്രഭോ, മദത്തോടുകൂടിയവനും ഗൗരവമേറിയവനുമായഎന്റെ ഈ മനസ്സാകുന്ന ആന പ്രാഗല്‍ഭ്യ ത്തോടെചുറ്റിസഞ്ചരിക്കുന്നു. ഈ ആനയെ നയത്തില്‍ പിടികൂടി ഭക്തിയാകുന്ന കയറിനാല്‍ സ്ഥാണു പദത്തിലേക്ക്ദൃഢമായി  നയിക്കേണമേ. സ്ഥാണുപദംഎന്നതിനു സ്ഥിരമായസ്ഥാനം എന്നുംശിവന്റെ (സ്ഥാണുവിന്റെ) പാദംഎന്നുംഅര്‍ത്ഥം.

സര്‍വാലങ്കാരയുക്താംസരളപദയുതാം-സാധുവൃത്താം സുവര്‍ണാംസദ്ഭിഃസംസ്തൂയമാനാം സരസഗുണ-യുതാംലക്ഷിതാംലക്ഷണാഢ്യാം ഉദ്യദ്ഭൂഷാവിശേഷാമുപഗതവിനയാം-ദ്യോതമാനാര്‍ത്ഥരേഖാം കല്യാണീംദേവഗൌരീപ്രിയമമ- 
ടകവിതാകന്യകാംത്വംഗൃഹാണ

അല്ലയോഗൗരീപ്രിയ നായദേവാ, സര്‍വാലങ്കാ രയുക്തയുംസരളപദങ്ങളോടുകൂടിയവളും സാധുവൃത്തയുംസുവര്‍ണ്ണയുംസജ്ജനങ്ങളാല്‍ പുകഴ്ത്തപ്പെടുന്നവളുംസരസഗുണങ്ങളോടുകൂടിയവളുംലക്ഷണങ്ങളോടുകൂടിയവളുംതിളങ്ങുന്ന വിശേഷാഭരണങ്ങളോടുകൂടിയവളുംവിനീതയുംഉത്തമചിഹ്നങ്ങളോടുകൂടിയവളുംമംഗളസ്വരൂപിണിയുമായകവിതയാകുന്നഎന്റെ ഈ കന്യകയെ അവിടുന്ന് ഗ്രഹിച്ചാലും (സ്വീകരിച്ചാലും). കന്യകസര്‍വാലങ്കാരങ്ങളോടെശോഭിക്കുന്നു. കവിതാ കന്യക ഉപമാദികളായഅലങ്കാരങ്ങളോടെശോഭിക്കുന്നു. കന്യകയുടെ പാദങ്ങള്‍ മൃദുവാണ്. കവിതാകന്യകസരളമായ പദങ്ങള്‍ ചേര്‍ന്നവളാണ്. കന്യകസുചരിതയായവളുംകവിതാകന്യക നല്ല വൃത്തങ്ങളോടുകൂടിയവളുമാണ്. കന്യക നല്ല വര്‍ണ്ണത്തോടും (നിറത്തോടും) കവിതാകന്യക നല്ല വര്‍ണ്ണങ്ങളോടും (അക്ഷരങ്ങളോടും) കൂടിയവളാണ്. ഇരുവരും നല്ല ജനങ്ങളാല്‍ പ്രകീര്‍ത്തിക്കപ്പെടുന്നു. കന്യകശൃംഗാരാദിരസങ്ങളോടുംകവിതാകന്യകമാധുര്യാദിരസങ്ങളോടുംശോഭിക്കുന്നു.
സ്ത്രീകള്‍ക്കുവേണ്ടഉത്തമലക്ഷണങ്ങള്‍കൊണ്ട് കന്യകയും കവിതയ്ക്കു വേണ്ട ഉത്തമ ലക്ഷണങ്ങള്‍ കൊണ്ട് കവിതാകന്യകയും ശ്രേഷ്ഠരാണ്. ഇരുവര്‍ക്കുംവിശേഷഭൂഷണങ്ങളുണ്ട്. കന്യകവിനയത്തോടുംകവിതാകന്യകശിക്ഷയോടുംകൂടിയവരാണ്. കവിത പ്രകാശിക്കുന്ന അര്‍ത്ഥങ്ങളാകുന്ന രേഖകളോടെശോഭിക്കുന്നു. കന്യക ഉത്തമ ചിഹ്നങ്ങളോടെ ശോഭിക്കുന്നു. ഇരുവരുംകല്ല്യാണിമാരുമാണ്.

ഇദംതേയുക്തംവാ പരമശിവകാരുണ്യജലധേ ഗതൌതിര്യഗ്രൂപം തവ പദശിരോദര്‍ശനധിയാഹരിബ്രഹ്മാണൌതൌദിവി ഭുവിചരന്തൌ ശ്രമയുതൌ കഥംശംഭോ സ്വാമിന്‍ കഥയമമവേദ്യോസി പുരതഃ

അല്ലയോകരുണാവാരിധിയായ പരമേശ്വരാ,  അങ്ങയുടെ പാദവും ശിരസ്സും ദര്‍ശിക്കുവാനായി വിഷ്ണുവും ബ്രഹ്മാവും തിര്യക്കുകളുടെരൂപം സ്വീകരിച്ച്ആകാശത്തിലും ഭൂമിയിലും ശ്രമത്തോടു കൂടിസഞ്ചരിക്കുന്നവരായി ഭവിച്ചു. ഹേശംഭോ, ഇത്അങ്ങേയ്ക്ക്ഉചിതമായ പ്രവൃത്തിയാണോ? സ്വാമിയായഅവിടുന്ന് എനിക്കുമുന്നില്‍അറിയപ്പെടുന്നവനായിഎങ്ങിനെ ഭവിക്കാനാണ്? ശിവലിംഗത്തിന്റെമൂലവും അഗ്രവും കണ്ടെത്താന്‍ വിഷ്ണുവരാഹമായും ബ്രഹ്മാവ്ഹംസമായുംമാറിയത്‌സൂചിപ്പിച്ചിരിക്കുന്നു.  വിഷ്ണുവിനും ബ്രഹ്മാവിനും വളരെ പരിശ്രമിച്ചിട്ടും സാധിക്കാത്ത ശിവദര്‍ശനം  നിസ്സാരനായ തനിക്കെങ്ങിനെ സാധിക്കുമെന്ന ചോദ്യമാണു ഈ ശ്ലോകത്തിലൂടെആചാര്യസ്വാമികള്‍ഉന്നയിക്കുന്നത്.

തനിക്കുദര്‍ശനം നല്‍കാത്ത ഭഗവാന്റെ പ്രവൃത്തിയുക്തമല്ല എന്നും സൂചിപ്പിക്കുന്നു.

സ്‌തോത്രേണാലമഹം പ്രവച്മി ന മൃഷാദേവാവിരിഞ്ചാദയഃ സ്തുത്യാനാം ഗണനാപ്രസങ്ഗസമയേത്വാമഗ്രഗണ്യംവിദുഃ മാഹാത്മ്യാഗ്രവിചാരണപ്രകരണേ ധാനാതുഷ സ്‌തോമവ ദ്ധൂതാസ്ത്വാം വിദുരുത്തമോത്തമഫലംശംഭോ ഭവത്സേവകാഃ

സ്‌തോത്രം ചെയ്തതുമതി. ഞാന്‍ വെറുതെ പറയുകയല്ല. അല്ലയോശംഭോ, സ്തുതിക്കപ്പെടുവാന്‍ യോഗ്യരായ ദേവന്‍മാരെ എണ്ണുന്ന സമയത്ത് അങ്ങ് അഗ്രഗണ്യന്‍ (ഒന്നാമന്‍) എന്ന് ബ്രഹ്മാദിദേവകള്‍ മനസ്സിലാക്കുന്നു. മാഹാത്മ്യത്തേക്കുറിച്ച് ചിന്തിക്കുമ്പോള്‍ കുത്തിയ നെല്ലിന്റെ ഉമി എന്നതു പോലെ കളയപ്പെട്ട സേവകരായ ദേവകള്‍ അങ്ങ് ഉത്തമങ്ങളായവ യില്‍വെച്ച് ഉത്തമമായ ഫലമാണ്എന്ന് മനസ്സിലാക്കുന്നു.

No comments:

Post a Comment