ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 June 2019

അടിവാക്യം

അടിവാക്യം

പാദംകൊണ്ട് നിഴലിന്റെ നീളം അളന്ന് സമയം നിര്‍ണയിക്കുന്നതിനായി ഉപയോഗിച്ചിരുന്ന സൂത്രവാക്യം. ഇതിന് അടിയളവുവാക്യം എന്നും പേരുണ്ട്.

കേരളത്തിലെ നമ്പൂതിരിഗൃഹങ്ങളില്‍ കുട്ടികള്‍ അക്ഷരാഭ്യാസം കഴിഞ്ഞാല്‍ ഗീര്‍നശ്ശ്രേയഃ എന്ന ഉച്ചാരണത്തോടെ അടിവാക്യം, നക്ഷത്രവാക്യം മുതലായവ ഉരുവിടുക പതിവായിരുന്നു. ചുവട്ടടിയെ നാഴിക ആയും വിനാഴിക ആയും മാറ്റുന്നതിനുള്ള സൂത്രങ്ങള്‍ അടിവാക്യത്തില്‍ ഉള്‍പെടുന്നു.

സൂര്യോദയം കഴിഞ്ഞ് ഇത്ര സമയം ആയെന്നും അസ്തമനത്തിന് ഇത്ര സമയം ഉണ്ടെന്നും ഈ വാക്യങ്ങള്‍ ഉപയോഗിച്ച് തിട്ടപ്പെടുത്താറുണ്ട്. ഈ സമ്പ്രദായത്തെ അനുസ്മരിപ്പിക്കുന്നതാണ് പിന്നീട് പ്രചാരത്തില്‍ വന്ന സുര്യ ഘടികാരം.

ഇത്ര നാഴിക പുലര്‍ന്നു എന്നും ഇത്ര നാഴിക പകല്‍ ഉണ്ട് എന്നും അടിവാക്യംകൊണ്ട് കണക്കാക്കിയിട്ടുള്ള പട്ടിക.

[21/2 നാഴിക = 1 മ. അ = അടി (ചുവട്ടടി), അം = അംഗുലം]

No comments:

Post a Comment