കാട്ടുമാടംമന
കുടുംബത്തിന്റെ കാവല്‍ ദേവതകള്‍ കൂടിയാണ് കുട്ടിച്ചാത്തന്‍മാര്‍. അത് ഈ മനയിലുളളവര്‍ക്ക് പ്രത്യക്ഷദൈവം തന്നെ. മനുഷ്യരൂപത്തില്‍ ചാത്തന്‍മാരെ വീട്ടുമുറ്റത്ത് കണ്ട അനുഭവം പറയാനുണ്ട് നമ്പൂതിരിപ്പാടിന്. നിരവധിപ്രാവശ്യം ഈ അനുഭവമുണ്ടായി. കൈയില്‍ ഒരു ദണ്ഡുമായി...
കൈയില്‍ കിലുക്കമുള്ള ഒരു ദണ്ഡും ഒരു കൈയില്‍ പാത്രവുമായാണ് ഇവിടത്തെ കുട്ടിച്ചാത്തന്റെ രൂപ സങ്കപ്പം..!
വീട്ടില്‍ സ്‌ത്രീകള്‍ തനിച്ചുളളപ്പോള്‍ മനയ്‌ക്കുചുറ്റും നടക്കുന്ന ശബ്ദവും ജനല്‍പാളികളില്‍ വടികൊണ്ടു തട്ടുന്ന ശബ്ദവും കേള്‍ക്കും.
`ഞങ്ങള്‍ ഇവിടെയുണ്ട്. ഭയപ്പെടേണ്ട' എന്നു കുടുംബത്തിലുളളവര്‍ക്ക് ചാത്തന്‍ നല്‍കുന്ന സൂചനയാണത്!.
നിഗൂഢമായ ഒരു ചരിത്രമാണ് മനയുടേത്. തലമുറകളായി അത് അങ്ങനെയാണ്. പ്രശസ്തിക്കും പ്രചാരത്തിനുമായി ഒന്നും ചെയ്യാറില്ല ഇവിടെയുളളവര്‍. അറിഞ്ഞും കേട്ടും താന്ത്രിക, മാന്ത്രിക ആവശ്യങ്ങള്‍ക്കായി ആളുകള്‍ ഇവരെ തേടിവരികയാണ്. അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നു. അതാണ് തങ്ങളുടെ കര്‍മ്മവും കുലധര്‍മ്മവും എന്നു മനയിലുളളവര്‍ വിശ്വസിക്കുന്നു.
ഇന്നും ദിനംപ്രതി നിരവധിപേര്‍ അന്യനാടുകളില്‍ നിന്നുപോലും മനയ്‌ക്കലെത്തി പ്രശ്‌നപരിഹാരം തേടുന്നു. ജീവിത ദുഃഖങ്ങളില്‍ നിന്നു വിടുതല്‍ നേടി ശാന്തിയോടെയും പ്രാര്‍ത്ഥനകളോടേയും മടങ്ങുന്നു..
കേരളത്തിലെ മാഹാമാന്ത്രിക പാരമ്പര്യമുളള കാട്ടുമാടം മനയിലേയ്‌ക്ക്....
തണല്‍വൃക്ഷങ്ങള്‍ നിഴല്‍വീഴ്‌ത്തി നില്‍ക്കുന്ന കാട്ടുമാടം മനപ്പറമ്പിലേയ്‌ക്കു കടക്കുമ്പോള്‍ തന്നെ ഒരു നിഗൂഢത അനുഭവപ്പെടും. കേരളത്തിലെ മാന്ത്രികപാരമ്പര്യമുള്ള അപൂര്‍വ്വം മനകളിലൊന്നാണിത്.
കുട്ടിച്ചാത്തന്‍മാരാണ് കാവല്‍. പിന്നെ ഭഗവതിയും.
അശാന്തരായി അശരണരായി എത്തുന്നവര്‍ക്ക് ആശ്രയമായ മനമുറ്റത്ത് തികഞ്ഞ നിശബ്ദത.
തന്ത്രി പ്രവീണ്‍ നമ്പൂതിരിപ്പാട് ചിരിക്കുന്ന മുഖത്തോടെ സ്വീകരിച്ചിരുത്തും
കേരളത്തിന്റെ തനതു വാസ്തുകലയുടെ പ്രതിരൂപങ്ങളായ ചതുര്‍ശാലകള്‍ പലതും മനകളും കൊട്ടാരങ്ങളും ഒക്കെയാണ്. ജീര്‍ണ്ണതയുടെ പാതയിലാണ് ഇവ മിക്കതും. നൂറ്റാണ്ടുകള്‍ പലതും കടന്ന് പഴമയുടെ തലയെടുപ്പിന് കുറവില്ലാതെ പരിപാലിക്കപ്പെടുന്ന അപൂര്‍വ്വം ചില നിര്‍മിതികളെങ്കിലും ഉണ്ട്. ചരിത്രത്തിന്റെ ഏടുകള്‍ മറിക്കുമ്പോള്‍ അതില്‍ നിഗൂഢതയുടെ മുഖം മൂടിയണിഞ്ഞ് നില്‍ക്കുന്ന ഒന്നാണ് ‘കാട്ടുമാടം മന’. കാലപ്പഴക്കത്തില്‍ കെട്ടുകള്‍ പലതും അഴിഞ്ഞുപോയെങ്കിലും അവശേഷിക്കുന്നവ തന്നെ കാണാനും കാത്തുസൂക്ഷിക്കുവാനും മാത്രമുണ്ട്.
പരശുരാമ മഹര്‍ഷിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് പല ദിക്കുകളില്‍ നിന്നുമായി ബ്രാഹ്മണര്‍ കേരളത്തിലെത്തിയതെന്ന് ഐതിഹ്യം. അക്കൂട്ടത്തില്‍ കൃഷ്ണാനദിക്കരയില്‍ നിന്നുമാണത്രേ കാട്ടുമാടം മനയിലെ പൂര്‍വ്വികര്‍ ഇവിടെ എത്തിച്ചേര്‍ന്നത്. 13-14 നൂറ്റാണ്ടുകളിലാണ് ഈ വരവ് എന്നു പറയപ്പെടുന്നു. മലപ്പുറം ജില്ലയിലെ പെരുമ്പടപ്പിലാണ് കാട്ടുമാടം മന നിലകൊള്ളുന്നത്. താന്ത്രിക, മാന്ത്രിക പാരമ്പര്യമുള്ള കുടുംബക്കാരാണിതിന്റെ അധിപര്‍. പേരു സൂചിപ്പിക്കുന്ന പോലെ തന്നെ പണ്ട് മനയിരുന്ന ഭാഗം മുഴുവന്‍ കാടായിരുന്നു. ഏതാണ്ട് 60 ഏക്കറോളം വരുന്ന വളപ്പിനുള്ളില്‍ ഒറ്റപ്പെട്ടു കിടന്നിരുന്ന നമ്പൂതിരിയുടെ ഭവനം. കാലങ്ങള്‍ പാകെ ചുറ്റിനും ജനവാസമായി. കേരവൃക്ഷങ്ങള്‍ നിറഞ്ഞ വളപ്പ് 6 ഏക്കറായി ചുരുങ്ങി. മലയാള ഭാഷയ്ക്ക് നിരവധി മാന്ത്രിക പുസ്തകങ്ങള്‍ സമ്മാനിച്ചിട്ടുള്ള കാട്ടുമാടം നാരായണന്‍ നമ്പൂതിരിപ്പാട് മനയുടെ പേര് അനശ്വരമാക്കിയാണ് കടന്നുപോയത്. ‘പൊതുവെ നിഗൂഢമായ ഒരു ചരിത്രമാണ് ഞങ്ങളുടേത്. തലമുറകളായി അത് അങ്ങനെയാണ്. പ്രശസ്തിക്കും പ്രചാരത്തിനുമായി ഒന്നും ചെയ്യാറില്ല. അറിഞ്ഞും കേട്ടും താന്ത്രിക, മാന്ത്രിക ആവശ്യങ്ങള്‍ക്കായി ആളുകള്‍ ഞങ്ങളെ തേടിവരികയാണ്. അവരുടെ പ്രശ്‌നങ്ങള്‍ക്ക് ഞങ്ങള്‍ പരിഹാരം കാണുന്നു. അതാണ് ഞങ്ങളുടെ കര്‍മ്മവും കുലധര്‍മ്മവും. മനയുടെ നിഗൂഢസ്വഭാവം പാലിച്ചുപോരുന്നതിനായാണ് മനയ്ക്ക് സമീപമുള്ള റോഡിലൂടെ ബസ് ഗതാഗതം പോലും വേണ്ടെന്ന് വച്ചത്.’ കാട്ടുമാടം മനയിലെ ഇപ്പോഴത്തെ താമസക്കാരനും ഇളംതലമുറക്കാരനുമായ അനില്‍ നമ്പൂതിരിപ്പാട് പറഞ്ഞു.
ചെങ്കല്ലില്‍ ഒരു വാസ്തു ശില്പം
കാട്ടുമാടം മന പണ്ട് 16 കെട്ടായിരുന്നുവത്രേ. പലപ്പോഴായുള്ള പൊളിച്ചുപണിയലുകള്‍ക്ക് ശേഷം ഇപ്പോള്‍ അവശേഷിക്കുന്നത് ഇരുനിലകളുള്ള ഒരു നാലുകെട്ടു മാത്രം. കേരളത്തിന്റെ തെക്കുഭാഗത്തെയും മധ്യഭാഗത്തെയും ചതുര്‍ശാലകളുടെ നിര്‍മ്മിതിയില്‍ നിന്നും വ്യത്യസ്തമായി മലബാര്‍ ഭാഗത്ത് സുലഭമായ ചെങ്കല്ല് ഉപയോ ഗിച്ചാണ് മനയുടെ നിര്‍മ്മാണം നടത്തിയിരിക്കുന്നത് എന്നു കാണാം. കാലാകാലങ്ങളില്‍ യഥാവിധി പരിപാലനം നടത്തുന്നതുകൊണ്ട് ചെത്തിയെടുത്ത ചെങ്കല്ലിന്റെ മനോഹാരിതയ്ക്ക് കുറവേതുമില്ല. മുകളില്‍ കഴുക്കോലുകള്‍ക്കിടയില്‍ ഉത്തരം താങ്ങിയായിട്ടും ചെങ്കല്ല് തന്നെ നല്‍കിയിരിക്കുന്നു. കേരളത്തില്‍ ഒരുകാലത്ത് നിലനിന്നിരുന്ന കെട്ടിട നിര്‍മ്മാണ രീതിയുടെ ശേഷിപ്പുകള്‍ ആണിതൊക്കെ. നാലുകെട്ടിന്റെ പുറം ഭിത്തി മിനുക്കുകയോ തേയ്ക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ അകം ചുമരുകളില്‍ വെള്ള വലിച്ചിട്ടുണ്ട്. കിഴക്കിനി, തെക്കിനി, വടക്കിനി, പടിഞ്ഞാറ്റിനി എന്നിവയടങ്ങുന്ന പരമ്പാരഗത നിര്‍മ്മിതിയുടെ പ്രധാന ആകര്‍ഷണം മുല്ലത്തറയുള്‍പ്പെടുന്ന നടുമുറ്റം തന്നെ. പകല്‍ വെളിച്ചവും മഴയും ഇതിനുള്ളില്‍ എത്തിനോക്കുന്നുണ്ട്. ചുറ്റുവരാന്തയില്‍ ഉടനീളം നിരയിട്ടു നില്‍ക്കുന്നുണ്ട് ശില്പ ഭംഗിയൊത്ത തൂണുകള്‍. അകത്തേക്കുള്ള പ്രധാന വാതിലിനു മുകളില്‍ ഗജലക്ഷ്മീരൂപം കൊത്തിയിരിക്കുന്നു. വളപ്പിനുള്ളില്‍ തന്നെ ഒരു സര്‍പ്പക്കാവുമുണ്ട്.
1866 എന്ന് നിര്‍മ്മാണ വര്‍ഷം രേഖപ്പെടുത്തിയിട്ടുള്ള ബാസല്‍ മിഷന്റെ ഓടുകളാണ് മേല്‍ക്കൂരയില്‍. 1960 ലാണ് മനയില്‍ വൈദ്യുതി എത്തുന്നത്. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ കാലം വരെ കാട്ടുമാടം മന ഇനാം (നികുതി) രഹിതമായിരുന്നു. പ്ലാവും തേക്കും, കരിവീട്ടിയും കൊണ്ടാണ് തടി ഉരുപ്പടികള്‍. ഇത്രവര്‍ഷം പഴക്കമുണ്ട് ഈ കെട്ടിടത്തിന് എന്നു ഉറപ്പിച്ചു പറയാന്‍ ഇളമുറക്കാര്‍ക്കും കഴിയുന്നില്ല.
നാരായണന്‍ എന്നാണ് കാട്ടുമാടം മനയിലെ നമ്പൂതിരിമാര്‍ അറിയപ്പെടുന്നത്. തിരുമൂഴിയക്കുളത്ത് ശങ്കരന്‍ കണ്ഠന്‍ എന്ന സ്ഥാനപ്പേരുള്ള കാട്ടുമാടം മനയ്ക്കല്‍ അനില്‍ നമ്പൂതിരിപ്പാട് മനയുടെ ഇപ്പോഴത്തെ അവകാശി. വനപ്രസാദ ബ്രാഹ്മണന്‍മാരാണ് ഈ മനയിലേത്. അതായത് വനത്തില്‍ നിന്നും പ്രസാദം മന്ത്രസിദ്ധി നേടിയവര്‍ എന്നര്‍ത്ഥം. ഈ പേര് ‘കാട്ടുമാടം’ എന്ന പേരിന്റെ ഐതിഹ്യത്തിലേക്കും വിരല്‍ ചൂണ്ടുന്നു.
ചുറ്റിനുമുള്ള വിശാലമായ മുറ്റത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മാവുകള്‍ തറ കെട്ടി സംരക്ഷിച്ചിരിക്കുന്നു. വളപ്പിലുള്ള വന്‍ മരങ്ങളുടെ കടയ്ക്കല്‍ ഒരുകാലത്തും കത്തി വീണിട്ടില്ല. ചുറ്റിനുമുള്ള ഔട്ട് ഹൗസിലും മറ്റു കെട്ടിടങ്ങളിലും മേല്‍ക്കൂരയ്ക്ക് ഓടെങ്കിലും, കോണ്‍ക്രീറ്റിന്റെ കടന്നു കയറ്റം കാണാം....
താന്ത്രിക കർമങ്ങൾ നടത്തുന്നതിന് പരശുരാമൻ ആറു ബ്രാഹ്മണകുടുംബങ്ങളെ നേരിട്ട് ചുമതലപ്പെടുത്തിയെന്നാണ് വിശ്വാസം. ഇതിലൊന്നാണ് കാട്ടുമാടം കുടുംബം എന്നാണ് ഐതിഹ്യം. പൊന്നാനിയിലെ പെരുമ്പടപ്പ് ഗ്രാമത്തിലാണ് കാട്ടുമാടം മന സ്ഥിതി ചെയ്യുന്നത്. നിർമാണചാതുര്യത്തിൽ മന വേറിട്ടുനിൽക്കുന്നു. ഉമ്മറത്തെ കൂറ്റൻ പ്ലാവിൻതൂണുകളിൽ തുടങ്ങി കരിവീട്ടികളിൽനിന്നു പിറവിയെടുത്ത തെക്കിനിയുടെ തട്ടുകളിലേക്കുവരെ നീളുന്നതാണ് തടികൊണ്ടുള്ള അലങ്കാരപ്പണിയിലെ വൈദഗ്ധ്യം. നൂറ്റാണ്ടുകൾക്കു മുൻപ് മനയിലെ ഒറ്റത്തടിത്തൂണുകളും കല്ലുമായി ഒട്ടിച്ചുചേർത്തിരുന്ന സാങ്കേതികവിദ്യ ആധുനികശാസ്ത്രത്തിനു ഇനിയും എത്തിപ്പിടിക്കാനായിട്ടില്ല.
മുന്നൂറിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പാണ്, കാട്ടുമാടം കുടുംബം കണ്ണൂരില്‍ നിന്നും വളാഞ്ചേരിയിലെ ഇരുംപ്ലിയം എന്ന പ്രദേശത്ത് വന്നു ചേരുന്നത്. കണ്ണൂരില്‍ പള്ളിക്കുന്ന് മൂകാംബിക റൂട്ടില്‍ ആണ് കാട്ടുമാടം കുടുംബത്തിന്റെ മൂലസ്ഥാനം സ്‌ഥിതി ചെയ്‌തിരുന്നത്.കിഴക്ക് പുഴയും, പടിഞ്ഞാറു കുന്നും അവിടെ കുട്ടിച്ചാത്തന്‍മാരെ കുടിവച്ചു കൊള്ളാമെന്നു കണ്ട് ഇവിടെ വന്നുചേര്‍ന്നു എന്നാണ് ഐതിഹ്യം. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് പരശുരാമന്‍ മന്ത്രവാദ വിഷയങ്ങള്‍ കനിഞ്ഞു നല്‌കിയത് കാട്ടുമാടതിനാണ്. മുന്‍പ് പൂര്‍വികന്മാര്‍ തുടങ്ങിവച്ച എല്ലാ പൂജാനുഷ്‌ഠാനങ്ങളും വിധി പോലെ ഇന്നും തുടര്‍ന്നു വരുന്നു എന്നതാണ് ഈ മഹാപാരമ്പര്യത്തിന്റെ പ്രത്യേകത. ഇന്ന് കേരളത്തിലെ ഇരുന്നുറ്റി അമ്പതോളം ക്ഷേത്രങ്ങളുടെ താന്ത്രിക സ്‌ഥാനം ഈ കുടുംബം വഹിക്കുന്നു.
ഇവിടുത്തെ പ്രത്യേകത ഇവിടെ ചാത്തന്‍സ്വാമി കുടികൊള്ളുന്നത് ഒരു പ്ലാവിലാണ് എന്നതാണ്.
നൂറ്റാണ്ടുകള്‍ക്കു മുമ്പ്, കാട്ടുമാടം കുടുംബം കുടിയേറിയപ്പോള്‍ ചാത്തന്‍മാര്‍ കുടികൊണ്ട പ്ലാവ് ഇപ്പോഴും ഇവിടെ തറകെട്ടി സംരക്ഷിച്ചിട്ടുണ്ട്. കുടുംബത്തിന്റെ രക്ഷകര്‍ കൂടിയാണവര്‍.
ഒട്ടനവധി അനുഭവങ്ങള്‍ സാക്ഷ്യം വഹിച്ചതാണ് ഈ മന. ഇവിടെ അപസ്‌മാരത്തിനും, ഉന്മാദത്തിനും പ്രത്യേക ചികിത്‌സയുണ്ട്. മാന്ത്രിക കര്‍മ്മങ്ങളിലൂടെ മനോവിഭ്രമം, ബാധാവേശം തുടങ്ങിയവ ശമിപ്പിച്ച് മനശ്ശാന്തി തിരികെ നേടിക്കൊടുക്കുന്നതാണ് രീതി.
കുട്ടിച്ചാത്തന്‍മാര്‍ക്കാണ് പ്രാധാന്യം എങ്കിലും അന്നപൂര്‍ണേശ്വരി പൂര്‍ണ വരപ്രസാദത്തോടെ ഇവിടെ കുടികൊളളുന്നു.
ശത്രുദോഷത്തിനു ഗുരുതി, ഐശ്വര്യത്തിന് ഭഗവതിക്ക് ദിവസപൂജ. വിവാഹം കഴിയാത്ത പെണ്‍കുട്ടികള്‍ മനയില്‍ വന്നു പ്രാര്‍ത്ഥിച്ചു ഭഗവതിക്ക് ചുവന്ന പട്ടും, സ്വര്‍ണതാലിയും കൊടുക്കാമെന്നു നേര്‍ന്നാല്‍ കല്യാണം കഴിയുന്നു. കര്‍ക്കിടകം ഒന്ന് മുതല്‍ പന്ത്രണ്ടു വരെ വിശേഷാല്‍ പൂജകളുണ്ടാകും മനയ്‌ക്കല്‍. മറ്റുള്ള ദിവസങ്ങളില്‍ ദിവസവും ഭഗവതിക്ക് ദിവസപൂജയും ചാത്തന്മാര്‍ക്ക് ചൊവ്വാ, വെള്ളി, ഞായര്‍ വൈകുന്നേരങ്ങളില്‍ ഗുരുതിയും നടത്തും.
മറ്റൊരു പ്രത്യേകത, കാട്ടുമാടം മനയില്‍ ഗര്‍ഭിണിയായ സ്‌ത്രീകള്‍ക്ക് അഞ്ചാം മാസത്തില്‍ നെയ്യും, എഴാം മാസത്തില്‍ ഗര്‍ഭ ബലിയും ചെയ്‌തു നല്‍കുന്നതാണ്. ജ്യോതിഷം മുഖേന ചാര്‍ത്ത് കൊണ്ടുവന്നാല്‍ പരിഹാരങ്ങള്‍ ചെയ്യുകയും. കര്‍മ്മ രക്ഷ, സ്‌ഥല രക്ഷ എന്നിവ ചെയ്‌തു നല്‍കുകയുമാണ് മനയിലെ മാന്ത്രികര്‍.
മാന്ത്രിക കര്‍മ്മങ്ങള്‍ക്കു മുന്നോടിയായി കുട്ടിച്ചാത്തന്‍മാരേയും ഗുരുകാരണവന്‍മാരേയും സ്‌മരിക്കുന്നു. തുടര്‍ന്നാണ് ക്രിയകള്‍ ആരംഭിക്കുക.
300 ആളുകൾക്ക് ഒരേസമയം ഇരുന്നുണ്ണാൻ സൗകര്യമുണ്ടായിരുന്ന ഊണുമുറി, എട്ടുകെട്ടിന്റെ ഒരുഭാഗം, ആറുമുറികളുണ്ടായിരുന്ന കൂറ്റൻ പത്തായപ്പുര, എന്നിവ ദശാബ്ദങ്ങൾക്കു മുൻപേ പൊളിച്ചുനീക്കി. അവശേഷിക്കുന്ന രണ്ടു പത്തായപ്പുരകളിൽ ഒന്നിൽ ക്ഷേത്രത്തിൽ പൂജയ്ക്കെത്തുന്ന പൂജാരികളും മാത്രം......
വിവരണം കൊള്ളാം. ഇഷ്ടമായി.
ReplyDelete