ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 June 2019

യോഗ്യനായ ഗുരുവിനെ കണ്ടെത്താൻ

യോഗ്യനായ ഗുരുവിനെ കണ്ടെത്താൻ

ദീക്ഷാ ഗുരുവിനെ തെരെഞ്ഞെടുക്കുന്നതിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെ തന്ത്രങ്ങളിൽ ഇങ്ങനെ പ്രസ്താവിക്കുന്നു.

1.ആർക്കാണോ നന്നായി ആഗമങ്ങൾ അറിയുന്നത്,

2.തന്റെ കർമ്മങ്ങളിൽ സാമർത്ഥ്യമുള്ളത്,

3.മഹോന്നത ഗുരുവായ ശംഭുവിൽ ഭക്തിയുള്ളത്,

4.സമാധാനം നിറഞ്ഞു നില്ക്കുന്നത്,

5.എല്ലാവരോടും കാരുണ്യം ചൊരിയുന്നത്,

6.തന്റെ വാക്കുകളിൽ മാധുര്യം അനുഭവിപ്പിയ്ക്കുന്നത്,

7.സന്തുഷ്ടമായ ഗുരു പാരമ്പര്യത്തെ അനുവർത്തിയ്ക്കുന്നത്,

8.അതുല്യമായ വ്യക്തിത്വമുള്ളത്,

9.അഗാധമായ ബുദ്ധിവൈഭവത്തിന്റെ ഉടമയും ,

ആണ് യഥാർത്ഥ ദീക്ഷാഗുരുവായി ഒരാൾ സ്വീകരിക്കേണ്ടത്.

ദയവായി നിങ്ങൾ ഒരു കാര്യം ശ്രദ്ധിക്കണം. തന്ത്രശാസ്ത്രത്തിലെ  "ശ്രീഗുരു " എന്ന പ്രയോഗം നമ്മൾ എല്ലാം കരുതുന്നതിനപ്പുറം / ചിന്തിക്കുന്നതിനപ്പുറം ഉള്ളതാണ്. പൂർവ്വജന്മസുകൃതമനുസരിച്ച്,
കുലദേവതാനുഗ്രഹമനുസരിച്ചു മാത്രമേ ഗുരുവിനെ ലഭിക്കുകയുള്ളൂ.

തീവ്രമായി ആഗ്രഹിച്ചു കൊള്ളൂ... ഒന്നുകിൽ നിങ്ങൾ ഗുരുവിന്റെ സാമീപ്യമോ, അല്ലെന്നാൽ ഗുരു നിങ്ങളെത്തേടിയോ എത്തിച്ചേരും. ഇത് ഈ പന്ഥാവിന്റെ ആദ്യത്തെ അനുഭവതലമാണ്.

തന്നിൽ അഭയം പ്രാപിയ്ക്കുന്നവരുടെ, ശിഷ്യന്മാരുടെ കർമ്മങ്ങൾ ഗുരുവിനെ ബാധിച്ചിരിക്കും. മറിച്ച് ഗുരു, ആ ചൈതന്യത്തിന്റെ പ്രതിരൂപം അല്ലെന്നാൽ ആ ശിഷ്യന്റെ കാര്യം ചിന്തിക്കൂ.

ഞാൻ ഒരിക്കൽ കൂടി പറയുന്നു: ദീക്ഷാ ഗുരുവിനെ തെരെഞ്ഞെടുക്കുന്നതിൽ വളരെയധികം ശ്രദ്ധിക്കണം.

"ഗുരു പിതാ ഗുരുർമാതാ ഗുരുർ ദേവോ മഹേശ്വര: "

[ ഗുരു അച്ഛനാകുന്നു, അമ്മയാകുന്നു, ഗുരുസാക്ഷാൽ മഹേശ്വരൻ തന്നെയാകുന്നു ]

ഗുരു എന്ന വ്യക്‌തിത്വത്തിലൂടെ മാത്രമേ ഈശ്വരചൈതന്യം സാധകനിലേക്ക് സംക്രമിയ്ക്കുകയുള്ളൂ.

ജന്മജന്മാന്തരങ്ങൾ കൊണ്ട് മാർഗ്ഗദർശനത്തിന്റെ സത്തയെ ഉൾക്കൊള്ളാൻ സാധിക്കുന്ന അവസ്ഥ കൈവരുമ്പോൾ ആ സമയത്തു മാത്രമേ ഈശ്വരൻ ഗുരുവായി ഒരവന്റെ മുന്നിലേക്ക് വരുകയുള്ളൂ.

No comments:

Post a Comment