ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 June 2019

തിരുനെല്ലിയിലെ പഞ്ചതീര്‍ത്ഥം

തിരുനെല്ലിയിലെ പഞ്ചതീര്‍ത്ഥം

പഞ്ചതീര്‍ത്ഥമിദം പ്രോക്തം
തടാകമതിശോഭനം" 

പത്മപുരാണത്തിലെ ഈ പരാമര്‍ശത്തില്‍ നിന്നും ഇത് അതിശോഭനവും വിശാലവുമായ തടാകമായിരുന്നുവെന്നും കാലാന്തരത്തില്‍ അത് നികന്ന് ഇന്നത്തെ നിലയില്‍ ആയിത്തീര്‍ന്നതാണെന്നും അറിയാവുന്നതാണ്. തിരുനെല്ലി ക്ഷേത്രത്തോടു ചേര്‍ന്ന് അറുപത്തിനാല് തീര്‍ത്ഥങ്ങളുണ്ടായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. അവയില്‍ വളരെ പ്രധാനപ്പെട്ടതാണ് പഞ്ചതീര്‍ത്ഥം. ഇതായിരുന്നു പണ്ട് ക്ഷേത്രക്കുളം. തീര്‍ത്ഥക്കുളത്തിന് മദ്ധ്യഭാഗത്തായുള്ള പാറയില്‍ രണ്ട് കാലടി രൂപങ്ങള്‍ വിഷ്ണുഭഗവാന്റെ തൃപ്പാദങ്ങളെ പ്രതീകാത്മകമായി ചിത്രീകരിച്ച് കൊത്തിവച്ചിരിക്കുന്നു. കൂടാതെ ശംഖ്, ചക്രം, ഗദ, പത്മം എന്നീ രൂപങ്ങളും കൊത്തിവച്ചിട്ടുണ്ട്. ഈ പാറയില്‍ നിന്നു കൊണ്ടായിരുന്നുവത്രേ മഹാവിഷ്ണു ബ്രഹ്മാവിന് ഉപദേശങ്ങള്‍ നല്‍കിയത്. പത്മപുരാണ പ്രകാരം ഈ വിസ്തൃതമായ തടാകത്തില്‍ അഞ്ചു തീര്‍ത്ഥക്കുളങ്ങള്‍ വെവ്വേറെ ഉണ്ടായിരുന്നു. ഓരോ തീര്‍ത്ഥത്തിലും സ്നാനം ചെയ്താലുള്ള ഫലത്തെ ഇങ്ങനെ വര്‍ണ്ണിച്ചിരിക്കുന്നു:

"ശംഖതീര്‍ത്ഥേ നര: സ്നാത്വാ വിഷ്ണുലോകേ മഹീയതേ
ഗദാതീര്‍ത്ഥേ നര: സ്നാത്വാ സ്വര്‍ഗ്ഗലോകേ മഹീയതേ
പത്മതീര്‍ത്ഥേ നര: സ്ന്വാത്വാ സര്‍വ്വപാപ വിമോചനേ
ശ്രീപദതീര്‍ത്ഥേ നര: സ്നാത്വാ മുക്തീം ഭക്തീം ലഭേ നര:"

No comments:

Post a Comment