ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 June 2019

ത്രിപുര സുന്ദരി

ത്രിപുര സുന്ദരി

ത്രിപുര സുന്ദരി പത്തു മഹാവിദ്യകളുടെ ദേവതയാണ്. ഹൈന്ദവതയിലെ സാഹിത്യത്തിൽ അവതരിപ്പിക്കപ്പെടുന്ന ദേവി, ലളിതസഹസ്രനാമം ലളിതോപഖ്യാനം എന്നീ വിഷയവുമായി ഈ ദേവത അറിയപ്പെടുന്നു. ഈരേഴുപതിന്നാലുലോകത്തിൽ ബ്രഹ്മലോകത്തിനു മുകളിലുള്ള സർവ്വലോകമാണ് ലളിതത്രിപുര സുന്ദരിയുടെ ആവാസസ്ഥാനമായ മണിദീപം.

ശക്തിസത്തിലെ ശ്രീകുല പാരമ്പര്യമനുസരിച്ച് ത്രിപുര സുന്ദരി മഹാവിദ്യയുടേയും ആദിപരാശക്തിയുടെ ഉയർന്ന ഭാവത്തിലും കാണപ്പെടുന്നു. ത്രിപുര ഉപനിഷത്ത് പ്രപഞ്ചത്തിന്റെ ആത്യന്തിക ശക്തി (ഊർജ്ജം, ശക്തി) എന്ന് വിളിക്കുന്നു. ബ്രഹ്മാവ്, വിഷ്ണു,, ശിവൻ എന്നിവരെക്കാളും പരമ ജ്ഞാനിയായി കാണപ്പെടുന്നു. ത്രിപുര സുന്ദരി കാമേശ്വര എന്ന രൂപത്തിലുള്ള ശിവന്റെ മടിത്തട്ടിൽ ""lord of desire" ഇരിയ്ക്കുന്നതായിട്ടാണ് പറയപ്പെടുന്നത്. ശക്ത  താന്ത്രിക് പാരമ്പര്യവുമായി ബന്ധപ്പെട്ട പ്രധാന ദേവതയായ ത്രിപുര സുന്ദരി (പാർവ്വതി) ശ്രീ വിദ്യാ എന്നും അറിയപ്പെടുന്നു.

"സംസ്കൃതത്തിൽ 'ത്രിപുര' രണ്ട് സംസ്കൃത വാക്കുകളുടെ സംയോജനമാണ്. "ത്രി" എന്നർത്ഥമുള്ള "ട്രയാസ്" (മൂന്ന്) എന്നും "പുര" എന്നാൽ "നഗരം" എന്നും കോട്ട"എന്നും അർത്ഥമുണ്ട്. മാത്രമല്ല മൂന്നു നഗരങ്ങളെ പരാമർശിച്ചിരിക്കുന്നതായും കാണാം. സ്വർണ്ണം, വെള്ളി, ഇരുമ്പ് എന്നിവയുപയോഗിച്ച് ആകാശത്തിലും, വായുവിലും, ഭൂമിയിലും നിർമ്മിച്ചിരിക്കുന്നു. ഇതുപോലയൊരു നിർമ്മാണമായ മായാസുരന്റെ കോട്ട ശിവൻ നശിപ്പിച്ചിരുന്നു. ശിവൻ നശിപ്പിച്ച മൂന്നു നഗരങ്ങളെ ഇതിഹാസത്തിൽ പരാമർശിക്കുന്നു. എന്നിരുന്നാലും "ത്രിപുര" എന്നതിന് "ശിവ ശക്തിർ (ശിവശക്തി)"എന്നും അർത്ഥമാക്കുന്നു. സുന്ദരി എന്നാൽ ഒരു മനോഹരമായ സ്ത്രീ എന്നും അർത്ഥമാക്കുന്നു.

അതുകൊണ്ട് ത്രിപുര സുന്ദരി എന്ന വാക്കിനർത്ഥം "മൂന്ന് ലോകങ്ങളിൽ സുന്ദരി എന്നാണ്.

ത്രിപുര സുന്ദരി ത്രികോണ സമാനമായതിനാൽ (ത്രികോണ) ത്രിപുര എന്ന് വിളിക്കുന്നു. അത് യോനിയെ പ്രതീകപ്പെടുത്തുകയും ചക്ര രൂപം നൽകുകയും ചെയ്യുന്നു. ത്രിപുര സുന്ദരി മന്ത്രത്തിന് മൂന്ന് കൂട്ടം അക്ഷരങ്ങൾ ഉള്ളതിനാലും ത്രിപുര എന്ന പേരിലറിയപ്പെടുന്നു.

പരാശക്തിയുടെ പ്രതീകമായി കരുതിപ്പോരുന്ന ശ്രീചക്രം ശ്രീവിദ്യോപാസനയിൽ വളരെ പ്രാധാന്യമർഹിക്കുന്നു. ദശമഹാവിദ്യയായ ത്രിപുരസുന്ദരിയുടെ സ്ഥൂലരൂപത്തെ ആണ് ശ്രീചക്രമായി പറയുന്നത്. ശാസ്ത്രപ്രകാരം മദ്ധ്യത്തില്‍ ബിന്ദുവും, ത്രികോണം, അഷ്ടകോണം, അന്തര്‍ദശാരം, ബഹിര്‍ദശാരം, ചതുര്‍ദശാരം, അഷ്ടദളം, ഷോഡശദളം, വൃത്തത്രയം, ചതുരശ്രം എന്നിവയോടുകൂടിയാണ് ശ്രീചക്രത്തെ ഒരുക്കിയിരിക്കുന്നത്. നടുവില്‍ ബിന്ദുവിനുശേഷം മുകളിലേക്ക് നാലും താഴേക്ക് അഞ്ചും ത്രികോണങ്ങള്‍ പരിഛേദിക്കുമ്പോള്‍ നാല്‍പ്പത്തിമൂന്ന് ത്രികോണങ്ങള്‍ കാണും. ഇതിനുചുറ്റും എട്ടും പതിനാറും താമരദളങ്ങളുള്ള രണ്ടുചക്രവും അവയെ ചുറ്റി മൂന്നു വൃത്തങ്ങളും നാലുവശത്തേക്കും തുറക്കുന്ന നാലുദൂപുരത്തോടുകൂടിയ ചതുരശ്രവും കൂടിയതാണ് ശ്രീചക്രം.
ശ്രീവിദ്യോപാസനയിൽ ശ്രീചക്രം മന്ത്രം ദേവി ഇവ മൂന്നും ഒന്നു തന്നെയാണ്.

ഈ ബിന്ദുചക്രത്തെ സർവാനന്ദമയചക്രം എന്നാണ് വിളിക്കുന്നത്.

ശ്രീചക്രത്തിന്റെ തൃതീയാവരണമായ അഷ്ടദളപദ്മത്തിൽ 
1. അനംഗകുസുമ
2. അനംഗമേഖലാ
3. അനംഗമദനാ
4. അനംഗമദനാതുരാ
5. അനംഗരേഖാ
6. അനംഗവേഗിനി
7. അനംഗാങ്കുശ
8. അനംഗമാലിനി 
എന്നിങ്ങനെ 8 ദേവിമാർ സ്ഥിതിചെയ്യുന്നു. ഇതിനെ സർവസംക്ഷോഭണചക്രം എന്ന് വിളിക്കുന്നു. ഈ 8 ദേവിമാരെ ഗുപ്തതരയോഗിനിമാർ എന്ന് പറയുന്നു. ഈ ചക്രത്തിന്റെ നായിക ത്രിപുരസുന്ദരിയാകുന്നു.

ഭൈരവി എന്ന പേര് "ഭീകരത" അല്ലെങ്കിൽ "അതിശയോക്തി" എന്നാണ് അർത്ഥമാക്കുന്നത്. ത്രിപുര ഭൈരവി എന്നും അറിയപ്പെടുന്നു. " ത്രി" എന്നാൽ മൂന്ന്, "പുര" എന്നത് കോട്ട, പട്ടണം, നഗരം, ടൗൺ തുടങ്ങിയവയെ സൂചിപ്പിക്കുന്നു. ത്രിപുരയിൽ ബോധപൂർവ്വം മൂന്ന് വ്യത്യസ്ത ഘട്ടങ്ങളുണ്ട്: സജീവവും, സ്വപ്നവും, ഉറക്കവും. എല്ലാ ത്രിതീയതകളുടെയും രൂപത്തിലാണ്, ത്രിത്വത്തിൽ നിന്ന് ബ്രഹ്മത്തിൽ എത്തുകയാണ്. മറ്റൊരർഥത്തിൽ പറഞ്ഞാൽ, ഭൈരവിയുടെ കൃപയുണ്ടെങ്കിൽ ശിവബോധം മനസ്സിലാക്കാം. അതുകൊണ്ട് ഭൈരവി ത്രിപുര ഭൈരവി എന്നും അറിയപ്പെടുന്നു.

കാളിക, താര, ഷോഡശി, ഭുവനേശ്വരി, ഭൈരവി, ബഗളാമുഖി, ഛീന്നമസ്ത, ധൂമാവതി, മാതംഗി, കമല എന്നി ഭാവങ്ങളാണ് ദശ വിദ്യകള്‍. മഹാദേവിയുടെ പൂര്‍ണ്ണതയാണ് പത്തു രൂപാന്തരഭാവങ്ങളാണ് ഇവര്‍. ഇവരുടെ നവഗ്രഹ ബന്ധത്തിൽ ചന്ദ്രന്‍ ഷോഡശി അഥവാ ത്രിപുര സുന്ദരിയെ പ്രതിനിധികരിക്കുന്നു.

തന്ത്ര ശാസ്ത്ര പ്രകാരം മഹാ വിദ്യാ  ലളിത ത്രിപുര സുന്ദരി ആകുന്നു അമ്മയുടെ മറ്റൊരു ഭാവം ആകുന്നു ഷോഡശി. ഷോഡശി എന്നാൽ പതിനാറു ബീജ സ്വരൂപത്തിൽ വർത്തിക്കുന്നവൾ എന്നാകുന്നു അതിനെ അനുലോമ വിലോമമായി ജപം ചെയ്യുമ്പോൾ മുപ്പത്തിരണ്ട് അക്ഷരം ആകുന്നു ആ വിദ്യയെ മഹാ ഷോഡശി എന്നു വിളിക്കുന്നു. മഹാ ഷോഡശി ശ്രീ വിദ്യാ മന്ത്ര സ്വരൂപിണിയും ശ്രീ ചക്ര സ്വരൂപി ആണെങ്കിലും തന്ത്രാന്തരങ്ങളിൽ മഹാ ഷോഡശി ദേവിക്ക് ശ്രീ ചക്ര പൂജ അല്ലാതെ മറ്റൊരു പൂജ പറയുന്നുണ്ട് ശ്രീ വിദ്യാ തന്ത്രത്തിൽ ഏകാദശ പടലത്തിൽ പറഞ്ഞു കാണുന്നു. ശ്രീ ചക്ര പൂജ ഒൻപതു ആവരണത്തിൽ ആണ് പൂജിക്കുന്നത്. മഹാ ഷോഡശി പൂജ പതിനാറു ആവരണത്തിൽ ആകുന്നു പൂജിക്കുന്നത് (ആ പൂജ ചക്രം ആകുന്നു ഈ പോസ്റ്റിൽ ഉള്ള മേരു )

ശ്രീ വിദ്യോപാസകർ ആയ മഹാ രാജാക്കന്മാരുടെ അവരുടെ അറകളിൽ വച്ചു പൂജിച്ചിരുന്ന മേരു ഇപ്രകാരം ആകുന്നു. ഉജ്ജയിനി ക്ഷേത്രത്തിനടുത് ലളിതാംബിക ശക്തിപീഠം ഉണ്ട് ഹരസിദ്ധി അവിടെ വിക്രമാദിത്യ രാജാക്കന്മാരുടെ കുലദേവതയായ ഹരസിദ്ധി (ഷോഡശി ) ആകുന്നു അവിടെ നടക്കുന്ന പൂജ രീതി ഇപ്രകാരം ആകുന്നു..

കുങ്കുമം, ഭസ്മം, ചന്ദനം ഇവ മൂന്നും കൂടി തൊടുന്നത് ത്രിപുരസുന്ദരി പ്രതീകം ആകുന്നു. 

No comments:

Post a Comment