ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 June 2019

എന്താണ് ഗുരുതി പൂജ...?

എന്താണ് ഗുരുതി പൂജ...?

അനാര്യദേവതകൾക്കായി കേരളത്തിൽ നടത്തുന്ന പൂജകളിൽ ഒന്നാണ് ഗുരുതി. പ്രാചീനകാലം മുതൽ കേരളത്തിന്റെ‍ പലഭാഗങ്ങളിലും ഹൈന്ദവ ആചാരങ്ങളുടെ ഭാഗമായി ഗുരുതി (ഗുരുസി) നടത്തിയിരുന്നതായി മനസ്സിലാക്കാം. ദക്ഷിണഭാരതത്തിൽ മുമ്പുതന്നെ ഗുരുതി പൂജകൾ നടത്തിയിരുന്നതായി വിശ്വസിക്കുന്നു. ദേവതാപ്രീതിക്കുള്ള മാർഗ്ഗമായി ഹവനങ്ങളെ സ്വീകരിച്ചപ്പോൾ, മറ്റുചിലർ ആടുകയും പാടുകയും ഊട്ടുകയും ഗുരുതി മുതലായവ നടത്തുകയും ചെയ്താണ് ഈശ്വരപ്രീതി നടത്തിയിരുന്നത്. ഇന്നും പല ഹൈന്ദവക്ഷേത്രങ്ങളിലും ഈ ആചാരത്തിന്റെ ബാക്കിപത്രമായി ഗുരുതിയും ഗുരുതിക്കളവും നിലനിൽക്കുന്നുണ്ട്. ദേവതകളെ പ്രീതിപ്പെടുന്നതിനുള്ള ചടങ്ങാണ് ഗുരുതി. ആദികാലങ്ങളിൽ നടന്നിരുന്ന മൃഗബലി (കുരുതി)യുടെ പരിഷ്കരിച്ച രൂപമാണ് ഇന്ന് ക്ഷേത്രങ്ങളിൽ കാണുന്നത്.

വെണ്‍ഗുരുതി, ചെങ്കുരുതി, കടുംഗുരുതി എന്നീപ്രകാരം ഗുരുതികള്‍ കണ്ടുവരുന്നു. ഗുരുതിക്ക് കുരുസി എന്നും പാഠഭേദമുണ്ട്. അരിമാവ് കലക്കി ഉണ്ടാക്കുന്നതാണ് വെണ്‍ഗുരുതി. ചെങ്കുരുതിയില്‍ മഞ്ഞള്‍പൊടിയും ചുണ്ണാമ്പും ഒരു പ്രത്യേക അനുപാതത്തില്‍ ചേര്‍ക്കുന്നു. അല്പം ശര്‍ക്കരകൂടി ചേര്‍ത്ത് രൂക്ഷത കുറച്ചും ഗുരുതി നടത്താറുണ്ട്. കടുംഗുരുതിയില്‍ മഞ്ഞള്‍പൊടിയും, ചുണ്ണാമ്പും പുറമേ ചിരട്ടകരിയും നിണ സങ്കല്പത്തില്‍ നരികുമ്പളങ്ങയും ചേര്‍ത്ത് കാണാറുണ്ട്.

ഭദ്രകാളിയുടെ ഭൂതഗണങ്ങള്‍ക്ക് രക്തം കൊടുക്കുക എന്ന സങ്കല്‍പത്തിലാണ് ഗുരുതിതര്‍പ്പണം. രക്തേശ്വരി സങ്കല്പത്തിലാണ് ഭദ്രകാളിക്ക് ഗുരുതി തര്‍പ്പിക്കുക. ശ്രീജേഷ്ഠ, പാര്‍വതി, ദുര്‍ഗ, ഭദ്രകാളി, സരസ്വതി എന്നീപ്രകാരം ആറു യാമങ്ങളുണ്ട്. ഒരു യാമം എന്നു വച്ചാല്‍മൂന്നേമുക്കാല്‍നാഴികയെന്നും, എഴരനാഴികയെന്നും, പത്തുനാഴികയെന്നും പാടഭേദങ്ങളുണ്ട്. ഇതില്‍മൂന്നാമത്തെ പാഠം സ്വീകരിച്ചാല്‍നട്ടുച്ചയ്ക്ക് നടത്തുന്ന വലിയഗുരുതി ജ്യേഷ്ഠായാമത്തില്‍വരും, ജ്യോതിശാസ്ത്രപരമായി പറഞ്ഞാല്‍ഇത് അഭിജിത്ത് മുഹൂര്‍ത്തം ആണ്. ലോകത്തുള്ള സമസ്ത ദോഷങ്ങളെയും മഹാവിഷ്ണു തന്‍റെ സുദര്‍ശന ചക്രം കൊണ്ട് മറച്ചു പിടിക്കുന്ന സമയം. ഈ സമയത്താണ് വലിയഗുരുതി തര്‍പ്പണം ചെയ്യപ്പെടുന്നത്.

ക്ഷേത്രമുറ്റത്ത് പന്തങ്ങൾക്കും വിളക്കുകൾക്കും സമീപം മഞ്ഞളും ചുണ്ണാമ്പും ചേർത്തുണ്ടാക്കിയ നിണം നിറച്ച ഉരുളികൾ ഒരുക്കിയാണ് ഗുരുതിക്കളം തയ്യാറാക്കുക. ഇതിൽ ധാരാളം പന്തങ്ങൾ നാട്ടാറുണ്ട് ഇതിന്റെ നടുവിലെ പന്തമാണ് ഗുരുതിപ്പന്തം. ഈ പന്തത്തിനു സമീപം കുമ്പളങ്ങകളും, വാഴയും  വയ്ക്കുകയും ഗുരുതി പൂജാവസനം ഈ കുമ്പളങ്ങകൾ വെട്ടിമുറിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം മഞ്ഞളും ചുണ്ണാമ്പും കലക്കി ചുവന്ന നിറമാക്കിയ വെള്ളം നിലത്തൊഴുക്കുകയും ചെയ്യുന്നു...

No comments:

Post a Comment