ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 June 2019

സ്ത്രീയല്ലതു പുമാനല്ല നപുംസകമല്ലതു

"സ്ത്രീയല്ലതു പുമാനല്ല നപുംസകമല്ലതു"

തന്ത്രാമാർഗത്തിൽ ഒരു പ്രാധാനമായകര്യം മന്ത്രോപസനയാകുന്നു.  അനേകമന്ത്രങ്ങളെ ഉപാസിക്കമെങ്കിലും  ശ്രീവിദ്യാമന്ത്രോപസനയാകുന്നു തന്ത്രങ്ങളിലും ആഗമങ്ങളിലും പ്രധമസ്ഥാനം  കൽപിച്ചിരിക്കുന്നത്.
താന്ത്രികാസമ്പ്രദായത്തിൽ ദേവതാരാധന ചെയ്യുന്നവർക്ക് അനേകഗുണങ്ങൾ സിദ്ധിക്കുന്നതാണ്.

ഒന്നാമത്, ഉപാസകന്റെ അന്തകരണത്തിനും  മന്ത്രദേവതക്കും തമ്മിൽ ഒരു സേതുബന്ധം ഉണ്ടാകുന്നു. ഈ സേതുവിനെ കമ്പിത്തപാൽ   വഴിക്കു വർത്തമാനം അറിയിക്കുന്നതിനുപയോഗപ്പെടുത്തുന്ന വിദ്യുച്ഛക്തിയോടുപമിക്കാം. ഉപാസകന്റെ അഭീഷ്ട്ങ്ങൾ ഇഷ്ട്ദേവതയെ പ്രാപിക്കുന്നതും . ദേവതാനുഗ്രഹങ്ങൾ ഉപാസകോൽക്കർഷത്തിന്നായി തീരുന്നതും  ഈ സേതുബന്ധം  നിമിത്തമാണ്.

രണ്ടാമത്, മന്ത്രോപാസനകൊണ്ട് മനസ്സിന്റെ ചാഞ്ചല്യം നീങ്ങി ഏകാഗ്രത വന്നു.  സ്ഥൈര്യം ഉണ്ടാകുന്നു. ഈ സ്ഥൈര്യം ഈശ്വരാരാധനയിൽ മാത്രമല്ല സകല മനുഷ്യപ്രയത്നങ്ങളിലും ഉപയോഗപ്പെടുന്നു.

ഈ രണ്ടു ഫലങ്ങളെക്കാൾ ഈശ്വരാരാധനയിൽ തുലാം ഗൗരവമേറിയ വേറെ ഒരു ഫലം ആത്മസാക്ഷാൽക്കാരമാകുന്നു. താൻ ആത്മാവാണ് ശരീരമല്ലെന്നും  ശരീരവും ആത്മാവും വേറെയാണെന്നും ഉള്ളബോധം  മിക്ക ആളുകൾക്കും ഊഹോപോഹമായിട്ടാണ് ഇരിക്കുന്നത്. എന്നാൽ ഈശ്വാരാരാധനയെ  ശരിയായി ശീലിച്ചാൽ ശരീരവും ആത്മാവും വെറെയാണെന്നുള്ള ബോധം ഉടനെ സിദ്ധിക്കുകയും സ്വനുഭവപ്പെടുകയും  ചെയ്യുന്നു. ഇതു തന്നെയാണ് അപരോക്ഷാനുഭൂതി. 

താന്ത്രികാസമ്പ്രദായത്തിൽ ദേവതാരാധന ചെയ്യുന്നവർക്ക് ഈ മൂന്ന് ഫലങ്ങൾ മറ്റുമാർഗത്തിൽ  ഉണ്ടാകുന്നതിനേക്കാൾ വേഗത്തിൽ ഉണ്ടാകുന്നു. ഇതിന്റെ കാരണം ഈശ്വരനെ മാതൃഭാവനയോടുകൂടി ആരാധിക്കുന്നതു കൊണ്ട് ഉപാസനക്ക് ദാർഢ്യവും, ഭക്തിക്കു തീക്ഷ്ണതയും വരുന്നു.  മാതൃസ്നേഹം പോലെ  സർവത്രികമായ ഒരു മനോ വികാരം ഇല്ലെന്നുള്ളതു മനുഷ്യ വർഗത്തിന്റെ എന്നു വേണ്ട ഇതരജന്തുവർഗ്ഗങ്ങളുടെ ചേഷ്ടകളെ സൂക്ഷിച്ചാൽ കൂടി അറിയാവുന്നണ്.

യഥാർത്ഥത്തിൽ  ഈശ്വർൻ സ്ത്രീയുമല്ല,  പുരുഷനുമല്ല, നപുംസകവുമല്ല, ഭാവനാസൗകര്യത്തിന്നു  മാത്രമാണ് സ്ത്രീപുരുഷന്മാരായി സങ്കൽപിക്കുന്നത്. ഈ തത്വത്തെ വിഷ്ണുഭാഗവതത്തിലും ദേവീഭാഗവതത്തിലും വിശദമായി പറഞ്ഞിരിക്കുന്നു.

No comments:

Post a Comment