ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

17 June 2019

സുമംഗലീ പൂജ

സുമംഗലീ പൂജ

സുമംഗലീ പൂജ സുമംഗലികളായ - വിവാഹിതകളായ സ്ത്രീകളെ ദേവിയായി സങ്കല്‍പ്പിച്ചു നടത്തുന്നതാണ്. എല്ലാ സ്ത്രീകളും ദേവിയുടെ പ്രതിരൂപം ആണെന്നാണ് ഭാരതീയ വിശ്വാസം. ഈ പൂജയും നവരാത്രി കാലത്ത് ചെയ്യുമ്പോള്‍ ഫലസിദ്ധി 12 ഇരട്ടിയാവും. സാധാരണ ഗതിയില്‍ പൌര്‍ണ്ണമി നാളിലാണ് സുമംഗലീ പൂജ എന്ന സ്ത്രീ പൂജ നടത്തുക. 

മകം, കാര്‍ത്തിക, ഭരണി എന്നീ നാളുകളും വെള്ളി, ചൊവ്വ എന്നീ ആഴ്ചകളും പഞ്ചമി, നവമി എന്നീ തിഥികളും സുമംഗലീ പൂജയ്ക്ക് ഏറ്റവും പറ്റിയതാണെന്നാണ് ആചാര്യമതം. 

സുമംഗലീ പ്രാര്‍ത്ഥ(സുമംഗലീ പൂജ) വ്രതനിഷ്ഠയോടെ ആണ് ചെയ്യുന്നത്. ആദ്യം അതിന് യോഗ്യരായ സുമംഗലിമാരെ ക്ഷണിയ്ക്കണം. ഏഴ്, ഒന്‍പത്, അല്ലെങ്കില്‍ പതിനൊന്ന് പേരെയാണ് ഇതിനായി ആയി തിരഞ്ഞെടുക്കേണ്ടത്. നിത്യോപയോഗത്തിനുവേണ്ട സാധനങ്ങളെല്ലാം നല്‍കി നമസ്‌ക്കരിച്ച് പാദപൂജ ചെയ്തു അവരുടെ അനുഗ്രഹം വാങ്ങുന്നതാണ് പ്രധാന ചടങ്ങ്. അതു കഴിഞ്ഞു വിഭവസമൃദ്ധമായ ഭക്ഷണവും ദക്ഷിണയും നല്‍കി അവരെ തൃപ്തിപ്പെടുത്തണം.

No comments:

Post a Comment