ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 June 2019

വശിന്യാദി ദേവതമാര്‍

വശിന്യാദി ദേവതമാര്‍

വശിനീ, കാമേശ്വരി, മോദിനി, വിമല, അരുണ, ജയിനീ, സര്‍വേശ്വരി, കൌലിനി, എന്നിവരാണ് വാഗ്ദേവതകളായ ദേവിമാര്‍. ഇവര്‍ വസിക്കുന്നത് ഏഴാമത്തെ ആവരണമായ സര്‍വരോഗഹര ചക്രത്തിലാണ്. ഇവരെ രഹസ്യ യോഗിനികള്‍ എന്നും വിളിക്കുന്നത്തിനു കാരണം ഇവര്‍ക്ക് ശ്രീചക്ര രഹസ്യങ്ങളും മന്ത്ര രഹസ്യവും നന്നായി അറിയുന്നതുകൊണ്ടാണ്‌. ലളിതാ ദേവിയുടെ ഭക്തന്മാര്‍ക്ക് വാക്ക് സാമര്‍ത്ഥ്യം നല്‍കുന്നത് ഈ വാഗ്ദേവികളാണ്‌ എന്ന് ലളിതാ സഹസ്രനാമത്തില്‍ പൂര്‍വ ഭാഗം പറയുന്നു. ലളിതാ ദേവിയുടെ ആക്ജ്ഞയാല്‍ ദേവിയുടെ സഹസ്രനാമം രചിച്ചതും ദേവീ സന്നിധിയില്‍ ആദ്യമായി ചൊല്ലിയതും ഈ വശിന്യാധികളാണെന്ന് ലളിതാ സഹസ്രനാമത്തിന്റെ പൂര്‍വ ഭാഗം പറയുന്നു. വശിന്യാധികള്‍ ഓരോ അക്ഷര സമൂഹങ്ങളുടെയും അധിദേവതയായി ലളിതോപാഖ്യാനത്തില്‍ ചിത്രീകരിക്കുന്നുണ്ട്.

സ്വരാക്ഷരങ്ങളുടെത്  വശിനീ,
കവര്ഗാക്ഷരങ്ങളുടെത്   കമേശ്വരി,
ചവര്‍ഗങ്ങളുടെത്  മോദിനി,
ടവര്‍ഗങ്ങളുടെത്  വിമല,
തവര്‍ഗങ്ങളുടെത്  അരുണാ,
പവര്‍ഗങ്ങളുടെത്  ജയിനീ,
യ ര ല വ എന്നിവയുടെത്  സര്‍വേശ്വരി
ശ ഷ സ ഹ ള ക്ഷ എന്നിവയുടെത് കൌലിനി,

എന്നിങ്ങേനെയാണ് അധിദേവതകള്‍. ഈ ദേവതകളുടെ കാന്തി സിന്ധൂരപൊടി പോലെ ചുവന്നത് എന്നാണെങ്കില്‍ ലളിതോപാഖ്യാനത്തില്‍ ചെമ്പരത്തിപൂ പോലെ ചുവന്നത് എന്നാണ് പറയുന്നത്. മുത്ത്‌ മാല ധരിച്ചവരും മുഖത്ത് നിന്ന് സധാ ഗദ്യ പദ്യങ്ങള്‍ പ്രവഹിചു കൊണ്ടിരിക്കുന്നവരും കവ്യാങ്ങളായും നാടകങ്ങളായും വേദാന്ത സാരങ്ങളായും സ്തുതികളായും ശ്രവണ സുഭഗങ്ങളായ മധുരശബ്ധങ്ങളാലും ലളിതാ ദേവിയെ സന്തോഷിപ്പിക്കുന്നവരാണ് ഈ വശിന്യാധി ദേവതകള്‍.

No comments:

Post a Comment