ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 June 2019

പുരാതന അളവുതൂക്കങ്ങൾ - 1

പുരാതന അളവുതൂക്കങ്ങൾ -1

വ്യാപ്തം

1 ബന്ദു = 1/15 മില്ലി ലിറ്റർ=0.0666...
2 ഉഴക്ക്‌ = 1 ഉരി
2 ഉരി = 1 നാഴി [300 മില്ലി ലിറ്റർ]
4 നാഴി = 1 ഇടങ്ങഴി
6നാഴി= 1 നാരായം
7 നാരായം നെല്ല് = ഒരു പറ നെല്ല്
1 ഇടങ്ങഴി = 1200 മില്ലി ലിറ്റർ
10 ഇടങ്ങഴി = 1 പറ
8 പറ = 1 ചാക്ക്
10 ചാക്ക് = 1 വണ്ടി

സമയം

30 അൽപ്പകാലം - 1 ത്രുടി 
30 ത്രുടി - 1 കല
30 കല - 1 കാഷ്ഠം
30 കാഷ്ഠം - 1 നിമിഷം
4 നിമിഷം - 1 ഗണിതം
10 ഗണിതം - 1 നെടുവീർപ്പ്

2 ക്ഷണം - 1 ലവ
2 ലവ - 1 നിമേഷം
3 നിമേഷം - 1 കാഷ്ഠ [4.66 സെക്കന്റ്]
1ഘടി - 24 മിനിറ്റ്
30 കാഷ്ഠ് - 1 കല [2 മിനിറ്റ്20 സെ.]
20 കല +3 കാഷ്ഠ് - 1 മുഹൂർത്തം [48 മി.]
30 മുഹൂർത്തം - 1 അഹോരാത്രം [24 മണിക്കൂർ]
15 അഹോരാത്രം - 1 പക്ഷം [15 ദിവസം]
2 പക്ഷം - 1 മാസം [30 ദിവസം]
2 മാസം - 1 ഋതു [60 ദിവസം]
3 ഋതു1 - അയനം [6 മാസം]
2 അയനം - 1 സംവൽസരം [1 വർഷം ]
5 സംവൽസരം - 1 യുഗം [5 വർഷം]

1 നാഴിക = 24 മിനുട്ട്
1 ദിവസം=60 നാഴിക
1 നാഴിക =60 വിനാഴിക
2.5 നാഴിക = 1 മണിക്കൂർ

തൂക്കം

1 കഴഞ്ച് - 4 ഗ്രാം [1/12 പലം]
3 കഴഞ്ച് - 1 തോല
1 ആഴക്ക് - 2 തോല
1 ഉഴക്ക് - 2 ആഴക്ക് [1 പലം]
1 തുടം - 1 പലം
1 ഉരിയ - 1 പ്രസൃതി [2 പലം]
1 നാഴി - 1 കുഡുവം [4 പലം]
1 ഇടങ്ങഴി - 1 പ്രസ്ഥം [16 പലം]
4 ഇടങ്ങഴി - 1 ആഢകം [64 പലം]
10 ഇടങ്ങഴി - 1 പറ [160 പലം]
1 കുറ്റി - 192 മി.ഗ്രാം
5 കുന്നിയിട - 625 മി.ഗ്രാം
1റാത്തൽ - 445 ഗ്രാം
1കാണം - 0.1 കഴഞ്ച് [0.4 ഗ്രാം]

1 രത്തി(ഗുഞ്ജ) - 125 മി.ഗ്രാം
8 രത്തി - 1 മാഷം [1 ഗ്രാം]
12 മാഷം - 1 കർഷം (തോല) [12 ഗ്രാം]
2 കർഷം - 1 ശുക്തി [24 ഗ്രാം]
2 ശുക്തി - 1 പലം [48 ഗ്രാം]
2 പലം - 1 പ്രസൃതി [96 ഗ്രാം]
2 പ്രസൃതി - 1 കുഡവം [192 ഗ്രാം]
2 കുഡവം - 1 മാനിക [384 ഗ്രാം]
2 മാനിക - 1 പ്രസ്ഥം [768 ഗ്രാം]
2 പ്രസ്ഥം - 1 ആഢകം [3 കി.ഗ്രാം72ഗ്രാം]
4 ആഢകം - 1 ദ്രോണം [12 കി.ഗ്രാം 288ഗ്രാം]
2 ദ്രോണം - 1 ശൂർപ്പം [24 കി.ഗ്രാം 576ഗ്രാം]
2 ശൂർപ്പം - 1 ദ്രോണി [49 കി.ഗ്രാം 152ഗ്രാം]
1 പലം - 48 ഗ്രാം
100 പലം - 1 തുലാം [4 കി.ഗ്രാം 800 ഗ്രം]
20 തുലാം - 1 ഭാരം [96 കി.ഗ്രാം]

1 കഴഞ്ച് = ഒരു കഴഞ്ചി കുരുവിനു തുല്യമായ തൂക്കം = 5 ഗ്രാം

1 പലം = 60 ഗ്രാം = 12 കഴഞ്ച്

നീളം

1 അംഗുലം - 3 സെ.മീ.
24അംഗുലം - 1 കോല്‌(72സെ.മീ.,28.346457ഇഞ്ച്)
1 യവോദരം - 0.25 സെ.മീ
1 അംഗുലം - 1.95 സെ.മീ
1 വീതഹസ്തി - 22.86 സെ.മീ
1 ആരതനി - 41.91 സെ.മീ
1 ഹസ്തി - 45.72 സെ.മീ
1 രാജഹസ്ത - 55.88 സെ.മീ
1 വ്യോമം - 182.88 സെ.മീ

രാമായണകാലത്തെ നീളഅളവുകൾ

1 അംഗുലം - 75 ഇഞ്ച് [1.7 സെമീ]
4 അംഗുലം - 1 ധനുഗ്രഹ [വില്ലിലെ പിടി]
8 അംഗുലം - 1ധനുർമുഷ്ടി [തള്ളവിരൽ ഉയർത്തിയ മുഷ്ടി]
12അംഗുലം - വിതഷ്ടി [ചാൺ(തള്ളവിരലറ്റം മുതൽ ചെരുവിലലറ്റം]
2 വിതഷ്ടി - 1ആരത്നി [ക്യുബിറ്റ്]
4 ആരത്നി - 1 ദണ്ഡ/ധനുസ് [6 അടി]
10 ദണ്ഡം - 1 രജ്ജു [60 അടി]
2 രജ്ജു - 1 പരിദേശം[120 അടി]
100 പരിദേശം/2000 ദണ്ഡം - 1 ക്രോശം ഗോരത [12000 അടി/3.66 കിമി/2.27മൈൽ]
4 ക്രോശം - 1 യോജന [14.634 കിമി/9 മൈൽ]

നാണയം

തിരുവിതാംകൂറിൽ നില നിന്നിരുന്ന ചെമ്പ് നാണയം(16 കാശ്)

സർക്കാർ രൂപ - 28 ചക്രം
ബ്രിട്ടീഷ് രൂപ - ഇരുപത്തെട്ടര ചക്രം
ഒരു സർക്കാർ രൂപ - 7 പണം
ഒരു പണം - 4 ചക്രം
ഒരു ചക്രം - 16 കാശ്
ഒരു ബ്രിട്ടീഷ് രൂപ = 16 അണ
ഒരു അണ = 6 പൈസാ
448 കാശ് = ഒരു സർക്കാർ രൂപ
456 കാശ് = ഒരു ബ്രിട്ടീഷ് രൂപ
192 പൈസ = ഒരു ബ്രിട്ടീഷ് രൂപ

No comments:

Post a Comment