ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 June 2019

യജ്ഞം

യജ്ഞം

നാടിനും ജനങ്ങൾക്കും നന്മയും ശ്രേയസ്സും വർദ്ധിപ്പിക്കുന്നതാണ്. യജ്ഞമാണ് വസിപ്പിക്കുന്നത് അഥവാ ജീവിപ്പിക്കുന്നത്  യജ്ഞംകൊണ്ടാണ്  മനുഷ്യജീവിതം  സുന്ദരമാവുക, യജ്ഞം  എന്നാൽ പരാർത്ഥം അഥവാ പരോപകാരമാണ് . ജീവിതത്തിൽ നാം എത്രമാത്രം യജ്ഞത്തോട്  അടുത്തിരിക്കുന്നുവോ, യജ്ഞത്തിൽ  പങ്കാളിയാകുന്നുവോ അത്രത്തോളം ജീവിതം പവിത്രമായി തീരുന്നു. പ്രകൃതിയിൽ നിന്ന് നാം ഏടുക്കുന്നതിൻ്റെ ഒരംശം മടക്കി നൽക്കാനും നാം ബാദ്ധ്യസ്ഥരാണ്. എന്ന ആശയത്തിൽ നിന്നാണ് യജ്ഞങ്ങൾ  ഉടലെടുക്കുന്നത്. ഒരു ജനത പരസ്പരം സ്നേഹത്തിലും  ഐക്യത്തിലും പ്രകൃതി നിയമമനുസരിച്ച് ജീവിക്കുവാൻ പഠിപ്പിക്കുന്ന തത്ത്വം കൂടി യജ്ഞം ഉൾക്കൊണ്ടിരിക്കുന്നു. പൂജ, ജപം, ധ്യാനം, വ്രതാനുഷ്ഠാനങ്ങൾ  എന്നിവയെല്ലാം യജ്ഞത്തിൽ പെടുന്നു, ഹോമാഗ്നിയിൽ  ദ്രവ്യങ്ങൾ ഹോമിക്കുമ്പോൾ ഇഷ്ടവസ്തുക്കളുടെ മമതയാണ്  അഗ്നിക്ക് അർപ്പിക്കുന്നത്. ആരതിക്ക്   കർപ്പുരമുഴിയുമ്പോൾ  സ്വന്തം അഹന്തയാണ് യാതൊന്നും ബാക്കിവെക്കാതെ യാഗാഗ്നിയിൽ സമർപ്പിക്കുന്നത്.  മന്ത്രോച്ചരണവും ഹോമധൂപവും അവനവൻ്റെ മനശുദ്ധിക്കൊപ്പം അന്തരീക്ഷശുദ്ധിക്കും സഹായിക്കുകയാണ്.  ഒരു സാമൂഹം മുഴുവൻ വ്രതാനുഷ്ഠാനങ്ങളിൽ വ്യാപൃതതരാവുമ്പോൾ പ്രകൃതിയിലും അത് അനുകൂല തരംഗം  സൃഷ്ടിക്കുകയാണ്,  ഋഷിയജ്ഞം, ദേവയജ്ഞം, നൃയജ്ഞം, പിതൃയജ്ഞം, ഭൂതയജ്ഞം എന്നിവയി അഗ്രിമസ്ഥാനം ദേവയജ്ഞത്തിനത്രെ. കാരണം അത് മസ്തിഷ്ക്ക്ത്തെ അധികമധികം ജോതിർമയമാക്കുമെന്നും, യജ്ഞത്താൽ പ്രാണശക്തിയെ വർദ്ധിപ്പിക്കുമെന്നും പറയുന്നു. അത് എല്ലറ്റിനെയും താങ്ങുന്നവനായി മാറുന്നു. ശക്തി സദാ അന്യരുടെ രക്ഷക്ക് കാരണമാകുകയും ചെയ്യുന്നു.  അന്യരെ രക്ഷിക്കുന്ന ശക്തിയാണ് ഉത്കൃഷ്ടം.

No comments:

Post a Comment