ബലിതർപ്പണം നിങ്ങൾക്ക് വീട്ടിലിരുന്നും ചെയ്യാം
ബലിതർപ്പണം നമുക്ക് വീടുകളിൽ സ്വയം ചെയ്യാവുന്ന രീതിയെ കുറിച്ച് പറയാം
കരുതി വെക്കേണ്ടവ
1) ഒരു നാക്കില ഒരു ചീന്തില (ഇല കിട്ടാൻ ബുദ്ധിമുട്ടുള്ളവർ രണ്ട് പരന്ന പാത്രങ്ങൾ ആയാലും മതി)
2) ദർഭ പുല്ല് ഇല്ലെങ്കിൽ കറുകപുല്ല്
3 ) ചെറുള ഇല്ലെങ്കിൽ വെളുത്ത
പൂക്കൾ ആയാലും മതി
4. ) തുളസി ഇല
5 ) ചന്ദനം
6 ) എള്ള്
7 ) ഒരു ഗ്ലാസ് ജലം
8 ) ഉണങ്ങല്ലരി (പച്ചരി)
9 ) നിലവിളക്ക്
10) പവിത്രം
11) ഭസ്മം
കർമ്മംചെയ്യേണ്ട രീതി
1- തെക്കോട്ടും വടക്കോട്ടും തിരിയിട്ട് നിലവിളക്ക് കത്തിച്ചു വെക്കുക
2- തെക്ക് ഭാഗത്തേക്ക് തിരിഞ്ഞ് ഇരിക്കുക
3- മുൻപിൽ നാക്കിലയും വലതു വശത്ത് ചീന്തിലയിൽ സാധനങ്ങളും വെള്ളവും വെക്കുക
4- ആദ്യമായി ഗണപതി ഭഗവാനെ നന്നായ് പ്രാർത്ഥിക്കുക
5- ഗുരുക്കൻമാരെ പ്രാർത്ഥിക്കുക
6- കുടുംബ ദേവതയെ, ദേശദേവതയെ പ്രാർത്ഥിക്കുക
7- മരിച്ചു പോയ പിതൃക്കളെ സ്മരിച്ച് കർമ്മത്തിലേക്ക് കടക്കാം
8- ഒരു പുഷ്പം എടുത്ത് ചന്ദനം തൊട്ട് നെഞ്ചിൽ വെച്ച് പ്രാർത്ഥിച്ച് ഗംഗാനദിയെ സ്മരിച്ച് ജലത്തിൽ ഇടുക
9- ആ ജലം കൊണ്ട് സ്വയം ശുദ്ധി വരുത്തി പൂജാ സാധനങ്ങളിൽ തളിക്കുക
10- കൈ കഴുകി പവിത്രം ഉള്ളവർ വലത് മോതിരവിരലിൽ ഇട്ട് എല്ലാവരും ഭസ്മം അണിയുക
11- ദർഭ പുല്ലിന്റെ കട കഷ്ണങ്ങൾ എടുത്ത് (കറുകയും മതി) നെഞ്ചിൽ ചേർത്ത് പിതൃക്കളെ പ്രാർത്ഥിച്ച് കടഭാഗം നമുക്ക് അടുത്ത് വരത്തക്കവണ്ണം ഇലയുടെ നടുക്ക് വിരിക്കുക
12- എള്ള് എടുത്ത് നനച്ച് നെഞ്ചിൽ പിടിച്ച് അമ്മയുടേയും അച്ചന്റേയും കുലത്തിലെ മരിച്ചു പോയവരെ മനസിൽ വിചാരിച്ച് ആവഹയാമി എന്ന് മൂന്ന് തവണ പറഞ്ഞ് തലക്ക് മുകളിൽ ചുറ്റി ദർഭയുടെ നടുക്ക് സ്ഥാപയാമി എന്ന് പറഞ്ഞ് വെക്കുക
13- കൈ കഴുകി തീർത്ഥജലം വലത് കയ്യിൽ ഒഴിച്ച് ഓം നമോ നാരായണായ ഓരോ വട്ടവും പറഞ്ഞ് മോതിരവിരലിന്റെ തുമ്പിൽ കൂടി ആ എള്ളിലേക്ക് മൂന്ന് വട്ടം ഒഴിക്കുക.
14- കൈ കഴുകി ഒരു തുളസി ഇല എടുത്ത് നനച്ച് ചന്ദനത്തിൽ തൊട്ട് ഓം നമോ നാരയണ ഓരോ തവണയും പറഞ്ഞ് മൂന്ന് വട്ടം ആ എള്ളിലേക്ക് വെക്കുക
15- കൈ കഴുകി ചെറൂള എടുത്ത് (പുഷ്പം ആയാലും മതി) നനച്ച് ഓം നമോ നാരയണാ പറഞ്ഞ്മൂന്ന് വട്ടം ചെയ്യുക
16- കൈ കഴുകി തീർത്ഥജലം വലത് കയ്യിൽ ഒഴിച്ച് ഓം നമോ നാരായണായ ഓരോ വട്ടവും പറഞ്ഞ് മോതിരവിരലിന്റെ തുമ്പിൽ കൂടി ആ എള്ളിലേക്ക് മൂന്ന് വട്ടം ഒഴിക്കുക.
17- കൈ കഴുകി കറുകപുല്ല് എള്ള് ചേർത്ത് നനച്ച് എടുത്ത് നെഞ്ചത്ത് വെച്ച് ആദി പിതൃക്കളെ മനസിൽ ധ്യാനിച്ച് മൂന്ന് വട്ടം ആവഹയാമി എന്ന്പറഞ്ഞ് തലക്ക് ഉഴിഞ്ഞ് ദർഭയുടെ മുകളിൽ സ്ഥാപയാമി മൂന്ന് തവണപറഞ്ഞ് വെക്കുക
18- തൊഴുത് സ്മരിക്കുക
19- പവിത്രം ഉള്ളവർ ഊരിവെക്കുക
20- കൈ കഴുകി പിണ്ഡം എള്ള് ചേർത്ത് ഉരുട്ടി നെഞ്ചോട് പ്രാർത്ഥിച്ച് സമർപ്പയാമി പറത്ത് ദർഭയുടെ നടുക്ക് സമർപ്പിക്കുക
21- കൈ കഴുകി പവിത്രം ധരിക്കുക
22 കൈ കഴുകി എള്ള് എടുത്ത് ജലം ചേർത്ത് നെഞ്ചിൽ ധ്യാനിച്ച് ഓം തിലോതകം സമർപ്പയാമി എന്ന് പറഞ്ഞ് പിണ്ഡത്തിന് മുകളിൽ അർപ്പിക്കാം
23- കൈ കഴുകി തീർത്ഥജലം വലത് കയ്യിൽ ഒഴിച്ച് ഓം നമോ നാരായണായ ഓരോ വട്ടവും പറഞ്ഞ് മോതിരവിരലിന്റെ തുമ്പിൽ കൂടി ആ എള്ളിലേക്ക് മൂന്ന് വട്ടം ഒഴിക്കുക
24- കൈ കഴുകി ഒരു തുളസി ഇല എടുത്ത് നനച്ച് ചന്ദനത്തിൽ തൊട്ട് ഓം നമോ നാരയണ ഓരോ തവണയും പറഞ്ഞ് മൂന്ന് വട്ടം ചെയ്യുക
25- കൈ കഴുകി ചെറൂള എടുത്ത് (പുഷ്പം ആയാലും മതി ) നനച്ച് ഓം നമോ നാരയണാ പറഞ്ഞ്മൂന്ന് വട്ടം ചെയ്യുക
26- കൈ കഴുകി തീർത്ഥജലം വലത് കയ്യിൽ ഒഴിച്ച് ഓം നമോ നാരായണായ ഓരോ വട്ടവും പറഞ്ഞ് മോതിരവിരലിന്റെ തുമ്പിൽ കൂടി ആ എള്ളിലേക്ക് മൂന്ന് വട്ടം ഒഴിക്കുക.
27- നെഞ്ചിൽ തൊഴുത് പിടിച്ച് പിതൃ പ്രീതിക്കായും കുടുബ ഐശ്വര്യത്തിനായും പ്രാർത്ഥിക്കുക
28- കൈ കഴുകി രണ്ട് പുഷ്പം എടുത്ത് നമുക്കരികിലെത്തിയ പിതൃക്കളെ സ്വർഗ്ഗത്തിലേക്ക് തിരിച്ചയക്കുന്നതായി സങ്കൽപ്പിച്ച് 'മുകളിലേക്ക് ഇടുക
29- ബാക്കി ഇലയിലുള്ളത് എല്ലാം ഇല ഒഴികെ രണ്ടു കൈയിലും കൂടി എടുത്ത് നെഞ്ചിൽ പ്രാർത്ഥിച്ച് പിടിച്ച് അവസാനിയാക്ക്യമിതം എന്ന് പറഞ്ഞ് പിണ്ഡത്തിൽ വെക്കുക
30- പിവിത്രം ഊരി കെട്ടഴിച്ച് നിവർത്തി പിണ്ഡത്തിനടുത്ത് വെക്കുക
31- ബാക്കി ഇലയിൽ ഉള്ളതു മുഴുൻ എടുത്ത് രണ്ടു കൈ കൊണ്ടും നെഞ്ചിൽ പിടിച്ച് പ്രാർത്ഥിച്ച് അവസാനിയാക്ക്യമിതം എന്ന് പറഞ്ഞ് പിണ്ഡത്തിൽ സമ്മർപ്പിക്കാം
32- കൈ കഴുകി പിണ്ഡത്തെ നമസ്കരിച്ചതിന് ശേഷം ചീന്തില കൊണ്ട് അടച്ച് തലയിൽ വെച്ച് കുളത്തിലോ പുഴയിലോ പുറകിലോട്ട് മറിച്ചിട്ട് കർമ്മം അവസാനിപ്പിക്കാം (ഫ്ലാറ്റിലും മറ്റും വെച്ച് ചെയ്യുന്നവർക്ക് ഇല ബക്കറ്റിലെ വെള്ളത്തിലേക്ക് ഇറക്കി വെക്കുകയോ പിന്നീട് വൃത്തിയുള്ള സ്ഥലത്ത് കളയുകയോ ചെയ്യാം അല്ലെങ്കിൽ മുറ്റത്തോ ടെറസിലോവെച്ച് പക്ഷികൾക്ക് കൊടുക്കാം)
No comments:
Post a Comment