ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 November 2021

പഞ്ച രഹസ്യങ്ങൾ

പഞ്ച രഹസ്യങ്ങൾ

 ദൈവികമായതും പ്രപഞ്ചസൃഷ്ടിയുടെ നിഗൂഡതയ്ക്ക് ആഴം കൂട്ടുന്നതുമായ നിരവധി രഹസ്യങ്ങൾ ഉണ്ട്... ജനനം ഒരു നിഗൂഢത, മരണം ഒരു നിഗൂഢത ജീവിതം തീർത്തും നിഗൂഡമായി നിലകൊള്ളുന്നു... വിശുദ്ധിയോടെ സംരക്ഷിക്കപ്പെടുന്ന അഞ്ച് പ്രപഞ്ച രഹസ്യങ്ങളാണുള്ളത്.

1.ജനന രഹസ്യം

ആത്മാവ് ശരീരം സ്വീകരിക്കുന്നതും, അത് ജന്മമെടുക്കുന്നതെവിടെയെന്നും, ഏത് ലിംഗത്തിൽ പിറക്കുന്നുവെന്നതും, ആരാണ് മാതാപിതാക്കൾ എന്നതും രഹസ്യമായി നിലകൊള്ളുന്നു.

2. രാജ രഹസ്യം

ഭരണ കർത്താക്കൾ രാജ്യത്തേയും ദേശത്തേയും സംരക്ഷിക്കുവാനും.. പരിപാലിക്കുവാനും ഉപയോഗിക്കുന്ന രഹസ്യ തന്ത്രങ്ങൾ.

3. പ്രകൃതി രഹസ്യം

പ്രകൃതിയുടെ നിഗൂഢതകളിലേക്ക് അവയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാൻ ശാസ്ത്രലോകം കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോഴും.. പ്രകൃതി നമ്മൾക്കായി നരവധി രഹസ്യങ്ങൾ ഒരുക്കി കാത്തിരിക്കുന്നു.

4. മന്ത്രരഹസ്യം

മന്ത്രത്തിൻ്റെ ശക്തി, ഉപാസനാ രീതികൾ അവചെലുത്തുന്ന സ്വാധീനം അവയുടെ ഫലസിദ്ധി ഇവയെല്ലാം ഇന്നും രഹസ്യമായി നിലകൊള്ളുന്നു.

5. മരണ രഹസ്യം

പ്രപഞ്ച രഹസ്യങ്ങളിൽ ഏറ്റവും ദൈവികമായതും, പരമാത്മാവുമായി ഏറ്റവും ബന്ധിപ്പിക്കപ്പെട്ടിട്ടുള്ളതുമായ രഹസ്യമാണ് മരണ രഹസ്യം
മരണം എന്ന പ്രക്രീയ എന്താണ് ആത്മാവ് എങ്ങനെയാണ് ശരീരത്തിൽ നിന്ന് വേർപെടുന്നത്. ആത്മാവ് മരണശേഷം എവിടെ പോയി മറയുന്നു ഇതെല്ലാം ഇന്നും രഹസ്യമായി തുടരുന്നു. ശ്രീമദ് ഭാഗവതം ,ശിവപുരാണം, ഗരുഡപുരാണം എന്നീ ഗ്രന്ഥങ്ങളിൽ മരണ രഹസ്യത്തെ അനാവരണം ചെയ്യുന്നുണ്ട്...

No comments:

Post a Comment