ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

5 November 2021

ഹിന്ദു ജാതി സമ്പ്രദായങ്ങളുടെ പൊരുള്‍

ഹിന്ദു ജാതി സമ്പ്രദായങ്ങളുടെ പൊരുള്‍

പറയന്‍ - പ്രഭാഷകന്‍

പുലയന്‍ - പരംപുരുഷനില്‍ ലയിച്ചവന്‍

ആശാരി - ആശയുടെ ശത്രു, അതായത് ആഗ്രഹങ്ങളെ ജയിച്ച ഋഷിതുല്യന്‍

നായര്‍ - നാന്‍ യാര്‍ (ഞാന്‍ ആര്) എന്നന്വേഷിച്ച് അറിയുന്നവന്‍, അതായത് സത്യാന്വേഷി അഥവാ വേദാന്തി

ഉള്ളാടന്‍ - ഉള്ളില്‍ നിറഞ്ഞ ആനന്ദം തുളുമ്പുന്നവന്‍, അതായത് ഋഷി

തിയ്യര്‍ - അഗ്നിഹോത്രി, അതായത് യാഗം ചെയ്യുന്നവന്‍

മൂപ്പന്‍ - മൂത്തവന്‍, അതായത് ഗുരു

ഈഴവര്‍ - ഏഴു പേര്‍, അതായത് സപ്തര്‍ഷിപരമ്പര

പരവന്‍ - പരബ്രഹ്മത്തില്‍ വിലയം പ്രാപിച്ചവന്‍

പണിക്കര്‍ - പണിയെടുക്കുന്ന കര്‍മ്മയോഗി

കണിശന്‍ - കണിശമായി കര്‍മ്മം ചെയ്യുന്ന ഋഷി

നമ്പ്യാര്‍ - നമ്പാന്‍ പറ്റിയ ആള്‍, അഥവാ സ്നേഹമുള്ളവന്‍, ഭക്തി - ജ്ഞാന - കര്‍മയോഗി

ബ്രാഹ്മണന്‍ - ബ്രഹ്മജ്ഞാനി

പടന്ന - പടര്‍ന്ന ബോനമുള്ളവന്‍, അതായത് ബോധോതയം സംഭവിച്ചവന്‍

അയ്യര്‍ - അഞ്ചിന്ദ്രിയങ്ങളെയും ജയിച്ചവര്‍

എല്ലാം ഒന്നുതന്നെ എന്നു സാരം. 

എന്നാല്‍ ചിലരുടെ 'ഞാന്‍' എന്ന ഭാവവും മറ്റു ചിലരുടെ അപകര്‍ഷതാബോധവും ഹെെന്ദവജനതയെ സത്യത്തില്‍ നിന്നും അകറ്റിനിര്‍ത്താന്‍ കാരണമായി.

No comments:

Post a Comment