എന്താണ് നാഗത്തോറ്റം?
നാഗപ്പാട്ടിന് തെയ്യംപാടികള്‍ പാടിവരുന്ന തോറ്റം. നാഗരാജാവിന്റെയും നാഗേശ്വരിയുടെയും കഥയാണ് ഇതില്‍ ആഖ്യാനം ചെയ്തിരിക്കുന്നത്. ഇതിലൂടെ അനാവൃതമാകുന്ന പുരാവൃത്തം ഇതാണ്. നാഗരാജാവ് സ്വര്‍ഗത്തില്‍ ചെന്നപ്പോള്‍ അനപത്യനാണെന്ന കാരണത്താല്‍ അവിടെ സത്കരിക്കപ്പെട്ടില്ല. നാഗരാജാവ് തിരിച്ചുവന്നു. നാഗരാജാവും നാഗേശ്വരിയും ചെമ്പരുന്തിന്റെ രൂപം ധരിച്ച് തീര്‍ഥാനടത്തിനിറങ്ങി. മടങ്ങവേ, നാഗസങ്കേതമായ വെള്ളിയാം പെരുമലയില്‍ പൈദാഹം തീര്‍ക്കാന്‍ ഇറങ്ങി. അപ്പോഴേക്കും നാഗേശ്വരിക്ക് പ്രസവകാലമടുത്തിരുന്നു. ചന്ദനക്കാട്ടില്‍ ചെന്ന് ശില്പികള്‍ ചന്ദനമരം മുറിച്ചു. എന്നാല്‍ ആ മരത്തില്‍ കുടികൊണ്ടിരുന്ന യക്ഷി 'ഇതിനെക്കൊണ്ടൊരു ഫലമുണ്ടാകാതെ പോകട്ടെ' എന്ന് ശപിക്കുകയുണ്ടായി. ശില്പികള്‍ ചിത്രകൂടം നിര്‍മിച്ചു. അതിനകത്ത് നാഗേശ്വരി പതിനാല് മുട്ടകളിട്ടു.പൈദാഹശാന്തിക്കായി അവര്‍ ഗംഗാതീരത്ത് ചെന്നപ്പോള്‍, നായാട്ടിനിറങ്ങിയ പരീക്ഷിത്തു രാജാവ് ആ മുട്ടകളുടച്ചു. പക്ഷേ, അതിലൊന്ന് വിരിഞ്ഞ് കുഞ്ഞായതിനാല്‍ മാളത്തിലൊളിച്ചു രക്ഷപ്പെട്ടു. ആ സര്‍പ്പക്കുഞ്ഞ് മാതാപിതാക്കളെ സമാശ്വസിപ്പിക്കുകയും പരിക്ഷിത്തിനെ ഏഴാം ദിവസം കടിച്ചുകൊല്ലുമെന്ന് ശപഥം ചെയ്യുകയും ചെയ്തു.
No comments:
Post a Comment