ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 November 2021

താഴിക കുടം

താഴിക കുടം

ഈ പ്രപഞ്ചത്തിലെ ഓരോ അംശവും അത് ഗ്രഹമോ, നക്ഷത്രമോ ഭൂമിയോ, ജീവനോ, പ്രകൃതിയോ എന്തുമാകട്ടെ പരസ്പ്പരം ബന്ധപ്പെടുകയോ, സ്വാധീനിക്കുകയോ ചെയ്യുന്നു എന്നുള്ളതാണ്.

ചിലത് പ്രത്യക്ഷമായും, ചിലത് സൂക്ഷ്മമായും സ്വാധീനിക്കുന്നു. അതിന് ഒരു താളം (ഋതം) ഉണ്ട്. ഈ താളം തെറ്റുമ്പോഴാണ് പ്രകൃതി ദുരന്തങ്ങളോ, രോഗങ്ങളോ ഒക്കെ ഉണ്ടാകുന്നത്.

നമ്മുടെ സൌരയൂഥത്തിലെ ഗ്രഹങ്ങളും മറ്റും ഭൂമിയെയും, (തിരിച്ചും) പല വിധത്തില് സ്വാധീനിക്കുന്നു. ഇവയില് നിന്നുണ്ടാകുന്ന ഊര്ജ്ജമാണ് ഈ സ്വാധീനത്തിന് കാരണം. നമ്മുടെ ഹിമാലയത്തിലെ കൈലാസം പോലെയുള്ള പർവ്വതങ്ങളും മറ്റും ഇത്തരത്തിലുള്ള ഊര്ജ്ജത്തെ സംഭരിക്കുകയും അത് ഗുണകരമായ വിധത്തില് ഭൂമിയിലേക്ക് പകരുകയും ചെയ്യുന്നു.

യുഗങ്ങൾക്ക് മുൻപ് രൂപപ്പെട്ട ഇത്തരം ശിലാ സംഘാതങ്ങള് ഭൂമിയില് Geometric പ്രകാരമുള്ള ഉത്തമ സ്ഥാനങ്ങളിലാണ് നില്ക്കുന്നത്. വിവിധ കോണുകളില് (Angle) കൂടി നവഗ്രഹങ്ങളുടെ ചൈതന്യത്തെ ഇത്തരം ശിലാ സംഘാതങ്ങള് സംഭരിക്കുകയും പ്രവഹിപ്പിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഇതിനെ നാം പവിത്രമായി കരുതുന്നത്.

സയന്സിന്റെ ഭാഷയില് പറഞ്ഞാല് നെഗറ്റീവ് അയോണുകള് (ion) ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളാണ് ഇത്തരം തീര്ഥാടന കേന്ദ്രങ്ങള്.

ഇതിനൊരു കാരണം ഉണ്ട്. അന്തരീക്ഷ വായുവിലെ മോളിക്യൂളുകള് സ്ഥിരമായി പോസ്സിറ്റീവോ, നെഗറ്റീവോ ചാര്ജുള്ള കണികകളായി വിഭജിക്കപ്പെടുന്നു ..!

ഇതിനാവശ്യമായ ഊര്ജ്ജം ഇടിമിന്നല്, കോസ്മിക് രശ്മികള്, സൌരോര്ജ്ജം, വെള്ളച്ചാട്ടം എന്നിവിടങ്ങളില് നിന്നാണ് പ്രകൃതിദത്തമായി ലഭിക്കുന്നത്.

കൈലാസം, കേതാര്നാഥ്, ഗംഗോത്രി, യമുനോത്രി തുടങ്ങിയ സ്ഥലങ്ങളില് ഇതിന്റെ അനുപാതം സ്ഥിരമാണ്. (ഇവിടങ്ങളില് ഈ അനുപാതം തെറ്റിയാല് ഭയാനകവുമാണ്) എന്നാല് ബാക്കി സ്ഥലങ്ങളില് ചില പ്രത്യേക സാഹചര്യങ്ങളില് വായുവിന്റെ അയോണുകളുടെ സംഖ്യയിലും +ve, -ve. ചര്ജുകളുടെ അനുപാതത്തിലും വ്യത്യാസം വരുന്നു.

അവിടങ്ങളില് ഈ അനുപാതം സ്ഥിരമാക്കാന് വേണ്ടിയാണ് പൂർവ്വികര് അവിടങ്ങളില് ക്ഷേത്രം നിര്മ്മിചിട്ടുള്ളത്..! നേരത്തെ പറഞ്ഞ നവഗ്രഹ സ്വാംശീകരണം നിർവ്വഹിക്കാനായി ഏറ്റവും സഹായകമായി അവര് നിര്മ്മിച്ചത് ക്ഷേത്രത്തിന്റെ ശ്രീകോവിലാണ്..!!

രോഗങ്ങള് തടയുന്നതിനും, ആരോഗ്യവും ആയ്യുസ്സും നിലനിര്ത്തുന്നതിനും നെഗറ്റീവ് അയോണ് (-ve ion) ആവശ്യമാണ് എന്നവർ മനസിലാക്കി. അതിനായി ക്ഷേത്രം പണിയുകയും, അതിന്റെ താഴികക്കുടത്തെ അതിശക്തമായ ഒരു ആന്റീന (Antenna) ആക്കി മാറ്റുകയും ചെയ്തു.

നവഗ്രഹസത്തയെ ഒരു നാണയത്തിലേക്ക് (Metal Coin) ആവാഹിച്ച് അതിന്റെ വശങ്ങള് യോഗശക്തികൊണ്ട് ഉരുക്കിചേർത്ത്. അത് താഴികക്കുടങ്ങളില് ക്ഷേത്ര-വേദഗണിത പ്രകാരമുള്ള ഉത്തമ കോണില് സ്ഥാപിച്ചാണ് ഇതൊരു ആന്റീന ആക്കുന്നത്..

ഈ നാണയത്തിലാണ് Iridum എന്ന ലോഹം അടക്കം ചെയ്തിട്ടുള്ളത്.. പ്ലാറ്റിനം വര്ഗ്ഗത്തില്പ്പെട്ട (വെള്ള നിറത്തില് അല്പ്പം മഞ്ഞ കലര്ന്ന നിറമുള്ള) ഈ ലോഹം 2000 ഡിഗ്രി സെന്റി ഗ്രേഡിലും ഒരു മാറ്റവും വരുന്നതല്ല.

(1803-ല് സ്മിത്ത് സെന് എന്നൊരു ബ്രട്ടീഷ് കാരനാണ് ഇത് (iridum) കണ്ടു പിടിച്ചത് എന്ന് പറയുന്നു..!  വർഷങ്ങൾ പഴക്കമുള്ള നമ്മുടെ ക്ഷേത്രങ്ങളില് ഇതുണ്ട് എന്ന് നാം ഓര്ക്കുക)

അത്യധികം അപൂർവ്വമായ ഈ ലോഹത്തിന് നവഗ്രഹ രശ്മികളെ സ്വാംശീകരിക്കാനും, ഒപ്പം നേരത്തെ പറഞ്ഞ -ve അയോണുകളെ പ്രസരിപ്പിക്കാനും കഴിയുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് ..

No comments:

Post a Comment