ഘനസംഘം
വസൂരി രോഗത്തില്‍ നിന്നും മുക്തി നേടാനായി പൂന്താനം രചിച്ചതാണ് ഘനസംഘം. തിരുമാന്ധാം കുന്നില്‍ അമ്മയുടെ കേശാദിപാദ വര്‍ണ്ണനയാണ്.
ഇതിനു അംബാസ്തവം എന്ന പേരും ഉണ്ട്. വസൂരി രോഗമുക്തിയാണ് രചനയുടെ ലക്‌ഷ്യം.
കേശാദി വര്‍ണ്ണനയിലൂടെ ദേവീ ചൈതന്യം അനുഭവിച്ചറിഞ്ഞ ഭക്തന്റെ ഉദാത്ത ദര്‍ശനത്തിന്റെ സമര്‍പ്പണമാണ് ഈ സ്തോത്രം.
ദര്‍ശന സാക്ഷാത്കാരത്തിന്റെ സംതൃപ്തി ഓരോ ഈരടിയിലും നിറഞ്ഞു നില്‍ക്കുന്ന ഈ സ്തോത്രം ഭക്തര്‍ എല്ലാം ഈ കൊറോണ വൈറസ് ശമനത്തിനും അതില്‍ നിന്നും രക്ഷക്കുമായി ചൊല്ലി തുടങ്ങാം.
ഘനസംഘമിടയുന്ന തനുകാന്തി തൊഴുന്നേൻ
അണിതിങ്കൾക്കല ചൂടും പുരിജട തൊഴുന്നേൻ
ദുഷ്ടരാമസുരരെ ദഹിക്കും തീ ജ്വലിക്കും
പടുകണ്മിഴി മൂന്നും നിടിലവും തൊഴുന്നേൻ
വിലസുമാ കുനുചില്ലിയുഗളം കൈതൊഴുന്നൻ
തിലസുമരുചി വെന്ന തിരുനാസാ തൊഴുന്നേൻ
മുഗ്ദ്ധമായി കനിവോടെ മറഞ്ഞുവന്നനിശം
ഭക്തരിൽ പതിക്കുന്ന കടക്കണ്ണു തൊഴുന്നേൻ
ചെന്തൊണ്ടിപ്പഴം വെന്നോരധരം കൈതൊഴുന്നേൻ
ചന്തമോടണിനാവുമിതാ ഞാൻ കൈതൊഴുന്നേൻ
ചന്ദ്രികാരുചി വെന്ന ഹസിതം കൈതൊഴുന്നേൻ
കുന്ദകന്ദളം വെന്ന രദനങ്ങൾ തൊഴുന്നേൻ
ഇടിനാദമുടൻ വന്നങ്ങടിയിണ പണിയും
കഠിനമോടെഴുന്ന ഹുംകൃതിനാദം തൊഴുന്നേൻ
മിന്നലോടിടയുന്നോ രെകിറ കൈതൊഴുന്നേൻ
പന്നഗ രചിതം കുണ്ഡലം രണ്ടും തൊഴുന്നേൻ
കണ്ണാടി വടിവൊത്ത കവിളിണ തൊഴുന്നേൻ
പൂർണ്ണചന്ദ്രനെ വെന്ന തിരുമുഖം തൊഴുന്നേൻ
കംബൂ തന്നണി ഭംഗി കവർന്നുകൊണ്ടെഴുന്നാ
കമ്രമാകിന കണ്ഠം കുരലാരം തൊഴുന്നേൻ
അസുരന്മാർ ശിരോമാലാ രചിതമാം ഉത്തരീയം
രുധിരമോടണിഞ്ഞ നിൻ തിരുവുടൽ തൊഴുന്നേൻ
ഫണി വാൾ വട്ടക,ശൂലം,പരിചയും,തലയും
മണി ഖട്വാംഗവുമേന്തും കരമെട്ടും തൊഴുന്നേൻ
പാരിടമഖിലവും ജ്വലിച്ചങ്ങു ലസിക്കുന്ന
മാറിടമതിൽ രമ്യം മണിമാല തൊഴുന്നേൻ
ചന്ദനം വളർപാമ്പുമണിഞ്ഞു കൊണ്ടെഴുന്ന
ചന്ദനമലയെ വെന്ന തിരുമുല തൊഴുന്നേൻ
അവധി മൂന്നുലകിന്നും വിഭജിച്ചു തിളങ്ങും
ത്രിവലിശോഭിത മായൊരുദരം കൈതൊഴുന്നേൻ
ചുവന്നപട്ടുടയാട നിതംബം തൈതൊഴുന്നേൻ
'ശൂൽക്കാര' മുയർന്ന പാമ്പുടഞാൺ കൈതൊഴുന്നേൻ
കരഭം നൽമണിത്തൂണും കദളിയും തൊഴുന്ന
ഊരുഭംഗിയാർന്ന നിന്റെ തിരുതുട തൊഴുന്നേൻ
സേവിപ്പോർക്കഭീഷ്ടാർത്ഥം കൊടുപ്പാനായ് നിറച്ചു
മേവുന്ന മണിച്ചെപ്പാം മുഴങ്കാൽ കൈതൊഴുന്നേൻ
അംഗജനിഷംഗം കൈതകമിവ തൊഴുന്ന
ഭംഗിയിലുരുണ്ട നിൻ കണങ്കാൽ കൈതൊഴുന്നേൻ
സുരവൃന്ദകിരീടാളി മണിനീരാജിതമായൊ-
രരവിന്ദരുചിവെന്ന അടിയിണ തൊഴുന്നേൻ
കടകം,തോൾവള,കാഞ്ചി ചിലമ്പേവം തുടങ്ങി
ഉടലിലങ്ങണിഞ്ഞ ആഭരണങ്ങൾ തൊഴുന്നേൻ
മുടിതൊട്ടങ്ങടിയോളം ഉടൽ കണ്ടു തൊഴുന്നേൻ.
മുടങ്ങാതെ ഭഗവതിയെ ദിവസം കൈ തൊഴുന്നേൻ.
ഭൂലോകം നടുങ്ങുന്ന തിരുനൃത്തം തൊഴുന്നേൻ.
കോമരമിളകുന്ന ചിലമ്പൊലി തൊഴുന്നേൻ.
ഇക്കണ്ട ഭുവനം കാത്തെഴും നാഥേ തൊഴുന്നേൻ.
ചൊൽക്കൊണ്ടതിരുമാന്ധാംകുന്നിലമ്മേ
തൊഴുന്നേൻ.
No comments:
Post a Comment