ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 November 2021

ഹിരണ്യഗർഭം' എന്താണെന്ന് അറിയുക


ഹിരണ്യഗർഭം' എന്താണെന്ന് അറിയുക:

തിരുവിതാംകൂർ രാജാക്കൻമാരുടെ കിരീടധാരണ സമയം നടത്തപ്പെടുന്ന അധികാരപരമായ ചടങ്ങുകളാണ് ഹിരണ്യഗർഭവും തുലാപുരുഷ ദാനവും, സാമന്തനായ കിരീടാവകാശിയെ സാമന്ത ക്ഷത്രിയനാക്കുന്ന ചടങ്ങാണ് ഹിരണ്യ ഗർഭം, ഈ ചടങ്ങിന് ശേഷമാണ് രാജാവായി പട്ടാഭിഷേകം നടക്കുന്നത്,

ചൊവ്വര -പന്നിയൂർ കൂറുകളിലുള്ള എല്ലാ നമ്പൂതിരിമാരുടെയും മുമ്പിൽ വെച്ച് കൊട്ടാരപുരോഹിതനായ തരണനെല്ലൂർ നമ്പൂതിരിപ്പാടാണ് കിരീടം അണിയിക്കുന്നത്,

താമരയുടെ ആകൃതിയിൽ പത്തടി പൊക്കവും എട്ടടി ചുറ്റളവുമുള്ള സ്വർണ്ണപാത്രത്തിൽ പഞ്ചഗവ്യം പകുതി നിറയ്ക്കുന്നു, മധുര, തിരുനെൽവേലി, മലബാർ എന്നിവിടങ്ങളിൽ നിന്നെത്തുന്ന ബ്രാഹ്മണർ ചുറ്റുനിന്ന് വേദമന്ത്ര ഉച്ചാരണം നടത്തവെ ' സ്വർണ്ണപാത്രത്തോട് ചേർത്തുവെച്ച ഗോവണിയിലൂടെ രാജാവ് അകത്ത് കയറി പാത്രത്തിലെ തീർത്ഥത്തിൽ അഞ്ച് തവണ മുങ്ങുന്നു, വീണ്ടും ചില ആചാര അനുഷ്ടാനങ്ങൾ കഴിഞ്ഞ് പത്മനാഭസ്വാമിയെ സാഷ്ടാംഗം നമസ്കരിക്കുന്നു, തുടർന്ന് മുഖ്യ പുരോഹിതൻ കിരീടധാരണം നടത്തി 'കുലശേഖര പെരുമാൾ' എന്ന് ഉരവിടുന്നതോടെ തിരുവിതാംകൂർ രാജാവായി സ്ഥാനമേല്ക്കുന്നു, "
ഹിരണ്യം എന്ന് പറയുന്നത് സ്വർണ്ണപാത്രത്തിനെയാണ്, അതിനകത്തുള്ള തീർത്ഥത്തിൽ മുങ്ങി നിവർന്നതോടെ ക്ഷത്രിയനായി മാറുന്നു എന്നാണ് സങ്കല്പം, ഹിരണ്യഗർഭത്തിൽ നിന്നും പുനർജ്ജനിച്ചതിനാലാണ് തിരുവിതാംകൂർ രാജാക്കന്മാരെ 'പൊന്നുത്തമ്പുരാൻ ' എന്ന് വിളിക്കുന്നത്,
ചടങ്ങുകൾ അവസാനിച്ച ശേഷം രാജാവ് മുങ്ങി നിവർന്ന സ്വർണ്ണ പാത്രം അവിടെ കൂടിയിരിക്കുന്ന ബ്രാഹ്മണർക്ക് പങ്കിട്ട് ദാനം ചെയ്യുന്നു,
രാജാവിനെ സ്വർണ്ണ നാണയങ്ങൾ കൊണ്ട് തുലാഭാരം നടത്തി ആ സ്വർണ്ണവും ബ്രാഹ്മണർക്ക് ദാനം ചെയ്യുന്നു, ഇതാണ് തുലാപുരുഷ ദാനം എന്ന് പറയുന്നത്, ശ്രീമൂലം തിരുനാൾ ഉൾപ്പെടെയുള്ള രാജാക്കൻമാർ ഹിരണ്യഗർഭവും തുലാപുരുഷ ദാനവും നടത്തിയിട്ടുണ്ട്, എന്നാൽ ഭാരിച്ച ചിലവ് കണക്കിലെടുത്ത് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവ് ഈ ചടങ്ങ് നടത്തിയില്ല.

1 comment:

  1. One among the costly, evil customs and beliefs that ultimately dug the graveyard of the Kingdom. Chettukuzhy Sivadas

    ReplyDelete